കൂമ്പ്
ചീയല്‍ രോഗം
3092.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരത്തെ
മലയോര മേഖലയായ
കവിലുംപാറ, കായക്കൊടി,
മരുതോങ്കര, നരിപ്പറ്റ,
വളയം, ചെക്കിയാട്,
വാണിമേല്‍ തുടങ്ങിയ
പഞ്ചായത്തുകളിലെ കൂമ്പ്
ചീയല്‍ രോഗത്തെ
പ്രതിരോധിക്കുന്നതിന്
സ്പെഷ്യല്‍ പാക്കേജ്
കൊണ്ടു വരുവാനുള്ള
നടപടികള്‍
പൂര്‍ത്തികരിച്ചോ;
(ബി)
പ്രസ്തുത
ആശ്വാസനടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും ഇതിനായി
എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
കര
നെല്‍കൃഷി
3093.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര നെല്‍കൃഷി
നടത്തുന്നതിന് ഈ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കര നെല്‍കൃഷി വഴി എത്ര
നെല്ല്
ഉത്പാദിപ്പിച്ചു?
പി.എം.കെ.എസ്.വൈ.
പദ്ധതി
3094.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ.
പദ്ധതി കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്ന
ഉദ്യോഗസ്ഥന്
ആരാണെന്നും ഏത് ഏജന്‍സി
മുഖേനയാണ് പദ്ധതി
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
വിഭവ സമാഹരണവും
വിന്യാസവും
എങ്ങനെയെന്ന്
വ്യക്തമാക്കുമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
3095.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
കര്‍ഷകര്‍ക്കായി
നടപ്പാക്കിയിട്ടുള്ള
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
എത്രപേര്‍ക്ക് ഗുണം
ചെയ്യും; ഏതെല്ലാം
വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം ഇന്‍ഷ്വറന്‍സ്
ലഭിക്കുക;
(ബി)
ഓരോ
വിളകള്‍ക്കും
ലഭ്യമാകുന്ന
ഇന്‍ഷ്വറന്‍സ് തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിള
ഇന്‍ഷ്വറന്‍സ് തുകകള്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജൈവ
ഉല്‍പ്പന്നങ്ങളുടെ സംഭരണവും
വിതരണവും
3096.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
ചെറുന്നിയൂര്‍,
ഒറ്റൂര്‍, മണമ്പൂര്‍
പഞ്ചായത്തുകളില്‍ ജൈവ
പച്ചക്കറി
ഉല്‍പ്പാദനവും വിപണനവും
നടക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജൈവ
ഉല്‍പ്പന്നങ്ങളുടെ
സംഭരണത്തിനും,
വിതരണത്തിനും
സാമ്പത്തിക സഹായം
നല്‍കുമോ;
(സി)
കാര്‍ഷിക
മേഖലയില്‍
ചെറുപ്പക്കാരെ
ആകര്‍ഷിക്കാന്‍
രൂപീകരിച്ച കാര്‍ഷിക
കര്‍മ്മ സേനകളെ
ഏകോപിപ്പിക്കാന്‍
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൃഷി
നാശം സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
3097.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കായലില്‍ നിന്നും
ഓരുവെള്ളം കയറി
ഹരിപ്പാട് നിയോജക
മണ്ഡലത്തിലെയും,
കുട്ടനാട് നിയോജക
മണ്ഡലത്തിലെയും
നെല്‍കൃഷിക്ക് നാശനഷ്ടം
ഉണ്ടായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ലക്ഷം രൂപയുടെ നാശനഷ്ടം
ഉണ്ടായതായാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കൃഷി
നാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കേരള
ലാന്റ് ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
3098.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലാന്റ് ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എല്‍.ഡി.സി. മുഖേന
എത്ര പ്രവൃത്തികള്‍
അനുവദിച്ചിട്ടുണ്ട്;
അനുവദിച്ച തുക
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
തനത്
പച്ചക്കറി കൃഷി
3099.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷങ്ങളില്‍
കേരളത്തിന്റെ തനത്
പച്ചക്കറി ഉത്പാദനം
എത്രയായിരുന്നു; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തിലെ തനത്
പച്ചക്കറി ഉത്പാദനം
എത്രയെന്ന് പറയാമോ;
(ബി)
ടെറസ്
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ; പദ്ധതി
വഴി എന്തൊക്കെ
സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്കാനുദ്ദേശിയ്ക്കുന്നത്;
(സി)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉത്പ്പാദിപ്പിക്കുന്നതിനും
വിപണനം ചെയ്യുന്നതിനും
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ഡി)
ഇതരസംസ്ഥാനത്തുനിന്നും
കൊണ്ടുവരുന്ന
പച്ചക്കറികള്‍
വിഷവിമുക്തമാണോ എന്ന്
പരിശോധിക്കുന്നതിനും
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്താെക്കെയെന്ന്
പറയാമോ;
(ഇ)
വിഷലിപ്ത
പച്ചക്കറികള്‍
കേരളത്തിലേക്ക്
കൊണ്ടുവരുന്നതുമായി
ബന്ധപ്പെട്ട്
എവിടെയെങ്കിലും കേസ്
എടുത്തിട്ടുണ്ടോ; എത്ര
കേസുകളാണ് കഴിഞ്ഞ ഒരു
വര്‍ഷം ഇത്തരത്തില്‍
എടുത്തിട്ടുളളത്;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(എഫ്)
വെജിറ്റബിള്‍
& ഫ്രൂട്ട്
പ്രൊമോഷന്
കൗണ്‍സില്‍ വഴി
പച്ചക്കറി കൃഷി
പ്രോത്സാഹനത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എന്തൊക്കെ നടപടികള്‍;
ഏതൊക്കെ ജില്ലയിലാണ്
ഇതിന്‍െറ പ്രവര്‍ത്തനം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജെെവ
കൃഷിയ്ക്ക് നല്കി വരുന്ന
പ്രോത്സാഹനങ്ങള്‍
3100.
ശ്രീ.ബി.ഡി.
ദേവസ്സി
,,
രാജു എബ്രഹാം
,,
ആര്. രാജേഷ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജെെവ കൃഷിയുടെ
വ്യാപനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജെെവ
പച്ചക്കറികള്‍
ഉത്പാദിപ്പിക്കുന്നതിന്
ഓരോ വീട്ടിലും മിനി
പോളി ഹൗസുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നിലവിലുണ്ടോ;
(സി)
ജെെവ
കൃഷിയില്‍ മികച്ച
പ്രവര്‍ത്തനം
നടത്തുന്ന
കര്‍ഷകര്‍ക്കും
സംഘങ്ങള്‍ക്കും
നിലവില്‍ നല്കി വരുന്ന
പ്രോത്സാഹനങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
മികച്ച
രീതിയില്‍ ജെെവ കൃഷി
നടത്തുന്ന നിയോജക
മണ്ഡലം,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
എന്നിവയ്ക്ക് അവാര്‍ഡ്
നല്കുന്നുണ്ടോ;
(ഇ)
കര്‍ഷകരുടെ
കൃഷിയിടങ്ങളില്‍ത്തന്നെ
ജെെവ വള നിര്‍മ്മാണ
യൂണിറ്റുകള്‍
നിര്‍മ്മിക്കാന്‍
നിലവില്‍ സബ്സിഡി
നല്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
കൃഷി
പ്രോല്‍സാഹന പദ്ധതികള്‍
3101.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
ഭൂമികളില്‍ കൃഷി
ചെയ്യുന്നതിനും തദ്വാരാ
നെല്‍കൃഷിയും മറ്റ്
അനുബന്ധ കൃഷികളും
പ്രോല്‍സാഹിപ്പിക്കുന്നതിനും
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
കൃഷി ചെയ്യുന്നതിന്
പലിശ രഹിത വായ്പ
നല്‍കുന്നതിനും
കൃഷിക്ക് വിള
ഇന്‍ഷൂറന്‍സ് പരിരക്ഷ
ലഭ്യമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കര്‍ഷകര്‍
ഇങ്ങനെ
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്ക് ഇട
നിലക്കാരെ ഒഴിവാക്കി
ന്യായമായ വില
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഡി)
കൃഷി
പ്രോത്സാഹന
പദ്ധതിപ്രകാരം
സംസ്ഥാനത്ത് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കരനെല്‍കൃഷി, മറ്റ്
കാര്‍ഷിക വിളകളുടെ
ഉല്‍പ്പാദനം എന്നിവ
എത്ര ശതമാനം
വര്‍ദ്ധിച്ചിട്ടുണ്ട്
;വ്യക്തമാക്കുമോ?
നിറവ്
പദ്ധതി
3102.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്‍െറ
മേല്‍നോട്ടത്തില്‍
നടപ്പിലാക്കി വരുന്ന
നിറവ് പദ്ധതി ചേലക്കര
മണ്ഡലത്തില്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മൂലം
കര്‍ഷകര്‍ക്ക്
എന്തെല്ലാം ഗുണങ്ങളാണ്
ഉണ്ടാവുക; വിശദാംശം
വ്യക്തമാക്കുമോ?
തരിശ്
ഭൂമികളിലെ കൃഷി
3103.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശായിക്കിടക്കുന്ന
പൊതുസ്ഥലങ്ങളില്‍ കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
നാമമാത്രമായ കൃഷി
നടക്കുന്ന സ്ഥലങ്ങളില്‍
കൃഷി വകുപ്പിന്റെ സേവനം
ലഭ്യമാക്കി
ശാസ്ത്രീയമായി കൃഷി
ചെയ്ത് അവിടങ്ങളില്‍
ഔട്ട്-ലെറ്റുകള്‍
ഒരുക്കി ഉത്പന്നങ്ങള്‍
വിപണനം ചെയ്യുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
നെല്‍
കര്‍ഷകര്‍ക്ക് പമ്പിംഗ്
സബ്സിഡി
3104.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ നെല്‍
കര്‍ഷകര്‍ക്ക്
നല്കുവാനുളള പമ്പിംഗ്
സബ്സിഡി ഇനത്തില്‍ എത്ര
കുടിശികയുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
കുടിശ്ശിക അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ഡാറ്റാ
ബാങ്ക്
3105.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി ഭൂമി
തരംതിരിവ് സംബന്ധിച്ച
ഡാറ്റാബാങ്ക്
പ്രസിദ്ധീകരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
കൃഷിയോഗ്യമായ
ഭൂമി മാപ്പിംഗ് നടത്തി
വിവരങ്ങള്‍
ലഭ്യമാക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
തേങ്ങാ
സംഭരണം
3106.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഭവന് വഴി
കേരഫെഡ്/നാഫെഡ്
നടത്തിവന്നിരുന്ന
തേങ്ങാ സംഭരണം
നിര്‍ത്തിവച്ചത് എന്നു
മുതലാണ്;
നിര്‍ത്താനുണ്ടായ കാരണം
വിശദമാക്കാമോ;
(ബി)
കേര
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
തേങ്ങ സംഭരിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എന്തു
വിലവെച്ചാണ് തേങ്ങ
എടുക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
തേങ്ങയുടെ വില
കര്‍ഷകര്‍ക്ക്
ഉടന്‍തന്നെ
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
കൃഷി
ഭവന് വഴി തേങ്ങാ
സംഭരണം
പുനഃസ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജാക്ക്
ഫ്രൂട്ട് പാര്‍ക്ക്
3107.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെറ്റിലപ്പാറ
എക്സ് സര്‍വ്വീസ്മെന്‍
കോ-ഓപ്പറേറ്റീവ് കോളനി
സംഘത്തിന്റെ ജാക്ക്
ഫ്രൂട്ട് പാര്‍ക്ക്
സ്ഥാപിക്കുന്നതു
സംബന്ധിച്ച അപേക്ഷയില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍,
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കര്‍ഷക
പെന്ഷന്
3108.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക പെന്ഷന്
നിലവില്‍ ഏതുമാസം
വരെയാണ് വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മറ്റ്
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതുപോലെ
കര്‍ഷകരുടെ പെന്ഷന്
വിതരണം ചെയ്യാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
സേവാകേന്ദ്രങ്ങള്‍
3109.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കാര്‍ഷിക നയത്തിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കര്‍ഷക
സേവാകേന്ദ്രങ്ങള്‍
ആരംഭിക്കുകയുണ്ടായി;
(ബി)
നിലവില്‍
എവിടെയെല്ലാം കര്‍ഷക
സേവാകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
എല്ലാ
ജില്ലകളിലും കര്‍ഷക
സേവാകേന്ദ്രങ്ങള്‍
തുടങ്ങാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കരീപ്ര,
മൈലം പഞ്ചായത്തുകളിലെ
നെല്‍കൃഷി നാശം
3110.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയുടെ
ഫലമായി കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
കരീപ്ര, മൈലം
പഞ്ചായത്തുകളില്‍
ഉണ്ടായ നെല്‍കൃഷിയുടെ
നാശം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വരള്‍ച്ചയുടെ
ഭാഗമായി
നിയോജകമണ്ഡലത്തില്‍
മറ്റ് വിളകള്‍ക്കുണ്ടായ
നാശം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നാളികേര
സംഭരണം
3111.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ നാളികേര
സംഭരണം നടക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്ന് സംഭരണം
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍
വര്‍ഷം നാളികേരം
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക് എത്ര തുക
കുടിശ്ശികയായി
അനുവദിക്കാന്‍
ബാക്കിയുണ്ട്;
വ്യക്തമാക്കാമോ?
ചെറുകിട
നാമമാത്ര കര്‍ഷക പെന്ഷന്
3112.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
നാമമാത്ര കര്‍ഷക
പെന്ഷന് പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ അംഗത്വം
ലഭിക്കുന്നതിനുള്ള
യോഗ്യതയും
മാനദണ്ഡങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പെന്ഷന് തുക
കുടിശ്ശികയുണ്ടോ;എങ്കില്‍
ആയത് കൊടുത്ത്
തീര്‍ക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വിഷരഹിത
പച്ചക്കറി
3113.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിഷരഹിത
പച്ചക്കറി ഉത്പാദനം
എത്ര മാത്രം
വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞു; വിശദ വിവരം
നല്‍കുമോ;
(ബി)
ഇവയുടെ
വിപണനം
കാര്യക്ഷമമാക്കാനും ഇതു
വഴി കര്‍ഷകര്‍ക്ക്
ഉചിതമായ വില
നല്‍കുന്നതിനും
കഴിയുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഹോര്‍ട്ടി
കോര്‍പ് വഴി
പൂര്‍ണ്ണമായും
വിഷരഹിതമായ
പച്ചക്കറികള്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
റബ്ബര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍
3114.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
മേഖലയിലെ ഇടത്തരം
നാമമാത്രകര്ഷകര്ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
റബ്ബര്‍
ഉള്‍പ്പെടെ വിവിധ
വിളകളുടെ പരിപാലനത്തിന്
പുതിയ എന്തൊക്കെ
പദ്ധതികള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ നെല്‍കൃഷി നാശം
3115.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ കടുത്ത
വരള്‍ച്ച
അനുഭവപ്പെട്ടതിന്റെ
ഫലമായി എത്ര ഏക്കര്‍
നെല്‍കൃഷിയാണ്
ഉണങ്ങിപ്പോയിട്ടുള്ളത്;
(ബി)
ഇതുമൂലം
എത്ര കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടായിട്ടുണ്ട്;
(സി)
നെല്‍കൃഷി
ഉണങ്ങിപ്പോയി
ദുരിതത്തിലായ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്റെ
ഗുണഭോക്താക്കളുടെ
വിശദാശം നല്‍കുമോ?
റബ്ബര്‍
തോട്ടങ്ങളില്‍ ഇടവിള കൃഷി
3116.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
തോട്ടങ്ങളില്‍
ഇടവിളയായി പച്ചക്കറി,
കിഴങ്ങുവര്‍ഗ്ഗങ്ങള്‍,
പൈനാപ്പിള്‍, വാഴ
തുടങ്ങിയവയുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപടികള്‍
3117.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
,,
കെ. ബാബു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ജൈവവളം,ജൈവ
കീടനാശിനികള്‍,ജൈവ
നിയന്ത്രണ ഏജന്റുകള്‍
എന്നിവയുടെ ശാസ്ത്രീയ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുവാനും
അവയുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കൃഷിയിലും
വിളകളിലും കീടനാശിനി
പ്രയോഗം
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഭക്ഷ്യവിളകളില്‍
ആരോഗ്യത്തിന് ഹാനികരമായ
കീടനാശിനികളുടെ
സാന്നിദ്ധ്യം
കണ്ടെത്തുന്നതിനായി
ജില്ലാ തലത്തില്‍
പെസ്റ്റിസൈഡ് റെസിഡ്യൂ
ടെസ്റ്റിംഗ്
ലബോറട്ടറികള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
കേരളത്തിന്റെ
തനതും തദ്ദേശീയവും
പരമ്പരാഗതവുമായ
കാര്‍ഷികോത്പന്നങ്ങളുടെ
വിപണി
വിപുലീകരണത്തിനായി ഭൗമ
സൂചകം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിന് പ്രകാരം
കര്‍ഷകര്‍ക്ക്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
സംഭരണം
3118.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
വര്‍ഷം കശുവണ്ടി
കര്‍ഷകരില്‍ നിന്ന്
കശുവണ്ടി നേരിട്ട്
സംഭരിക്കുന്നതിന് കൃഷി
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
3119.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
മുമ്പാകെ എത്ര
അപേക്ഷകള്‍ക്ക്
തീര്‍പ്പു
കല്‍പ്പിക്കാനുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
അപേക്ഷകളില്‍
സത്വര നടപടികള്‍
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കണ്ണൂര്‍
ജില്ലയിലെ പച്ചതേങ്ങ സംഭരണം
3120.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര കൃഷി
ഭവനുകള്‍ മുഖേനയാണ്
പച്ചതേങ്ങ
സംഭരിച്ചിരുന്നതെന്നും
ഇതുവഴി എത്ര രൂപയുടെ
തേങ്ങ സംഭരിച്ചുവെന്നും
ഏത് തീയതി വരെയുള്ള
കുടിശ്ശികയാണ്
കർഷകർക്ക് ഇതുവരെ
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
കൊടുക്കാനുള്ള
കുടിശ്ശിക എന്നത്തേക്ക്
കൊടുത്ത് തീര്‍ക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
കാര്‍ഷിക
മേഖലയില്‍ പശ്ചാത്തല സൗകര്യ
വികസനം
3121.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ പശ്ചാത്തല
സൗകര്യ വികസനത്തിന്
ഉതകുന്ന പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ബി)
പുതു
തലമുറയെ
കാര്‍ഷികവൃത്തിയിലേക്ക്
ആകര്‍ഷിക്കുന്നതിനായി
നൂതന സംരംഭങ്ങള്‍ക്ക്
തുടക്കം കുറിക്കുമോ?
വരള്‍ച്ച
നേരിടാന്‍ കൃഷിവകുപ്പിന്റെ
കര്‍മ്മപദ്ധതികള്‍
3122.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരള്‍ച്ച
നേരിടാന്‍ കൃഷിവകുപ്പ്
സ്വീകരിച്ച
കര്‍മ്മപദ്ധതികള്‍
ജനങ്ങളിലെത്തിക്കാന്‍
ദൃശ്യമാധ്യമങ്ങളുടെ
സ്വമേധയായുള്ള
സഹകരണത്തിന്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
കോങ്ങാട്
മണ്ഡലത്തിലെ കൃഷി
3123.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
കൃഷി വകുപ്പ്
2016-17-ല്‍
തയ്യാറാക്കിയിരുന്ന
പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
ആയതിന്റെ
നടപടിക്രമങ്ങളുടെയും
ഫണ്ട്
വിനിയോഗത്തിന്റെയും
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
പതിവ്
പ്രവൃത്തികള്‍ അല്ലാതെ
ഈ മണ്ഡലത്തിലെ
പ്രത്യേകതകള്‍
പരിഗണിച്ച് പുതിയ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?
കാര്‍ഷിക
ഉല്പന്നങ്ങളില് നിന്നും
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ
3124.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങളും
കാര്‍ഷികസര്‍വ്വകലാശാലകളും
ഉല്പാദിപ്പിക്കുന്ന
കാര്ഷികോല്പന്നങ്ങളില്
നിന്നുള്ള
മൂല്യവര്‍ദ്ധിത
വസ്തുക്കളും
കൃഷിയാവശ്യത്തിനുള്ള
വസ്തുക്കളും
വില്‍ക്കുന്നതിനായി
സംസ്ഥാനത്ത് പുതിയ
സ്റ്റാളുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്രയെന്നും
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ?
നെല്‍കൃഷി
മേഖല
3125.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമായ നെല്ലിന്റെ
എത്ര ശതമാനമാണ്
ഇപ്പോള്‍
ഉല്‍പ്പാദിപ്പിക്കുന്നത്;
(ബി)
നിലവില്‍
എത്ര ഹെക്ടര്‍
സ്ഥലത്താണ് നെല്‍കൃഷി
ഉള്ളത്;
(സി)
ഇത്
വരും വര്‍ഷങ്ങളില്‍
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
(ഡി)
നെല്‍കൃഷി
മേഖലയില്‍
യന്ത്രവത്കരണം
തുടങ്ങിയുള്ള
ആധുനികവത്കരണം
നടപ്പാക്കി ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പച്ചക്കറി
സംഭരണം
3126.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വലിയതോതില്‍
പച്ചക്കറികള്‍
ഉത്പാദിപ്പിക്കുന്ന
സ്ഥലങ്ങളില്‍ ഇവ
സംഭരിക്കുന്നതിന് ആരും
തയ്യാറാകാത്തത് കാരണം
പച്ചക്കറികള്‍ കേടായി
നശിച്ചുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പച്ചക്കറികള്‍
കര്‍ഷകരില്‍ നിന്ന്
യഥാസമയം ന്യായമായ
വിലയ്ക്ക്
സംഭരിക്കുന്നതിനും അവ
കേടാകാതെ
സൂക്ഷിക്കുന്നതിന്
ആവശ്യമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പച്ചക്കറി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
3127.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി ഉത്പാദനം
കൂട്ടുന്നതിലേക്കായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് അറിയിക്കുമോ;
(ബി)
പച്ചക്കറി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
കൃഷി ഓഫീസര്‍മാരുടെ
സേവനം കൂടുതലായി
പ്രയോജനപ്പെടുത്തുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ ?
നെല്‍കൃഷി
വികസനത്തിന് പദ്ധതി
3128.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍കൃഷി വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സർക്കാർ
ആവിഷ്ക്കരിച്ചത്;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ എത്ര
ടണ്‍ നെല്ലാണ്
ഉല്പാദിപ്പിച്ചിട്ടുള്ളത്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
നീരുറവകളെ
സംരക്ഷിക്കല്‍
3129.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ മേഖലയിലുമുള്ള
കര്‍ഷകരെ
ബാധിക്കുന്നതായ
കാലാവസ്ഥാവ്യതിയാനം
മൂലമുള്ള
കൊടുംചൂട്,ജലലഭ്യതക്കുറവ്
എന്നിവ മൂലമുണ്ടാകുന്ന
വിളനാശം ,കുറഞ്ഞ
ഉല്പാദനം എന്നിവയെ
നേരിടാനും, അതു വഴി
കര്ഷക്ഷേമം ഉറപ്പ്
വരുത്തുവാനും ,കൃഷി
വകുപ്പും സര്‍ക്കാരും
എന്ത് നടപടികള്‍
സ്വീകരിച്ച്
വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയിലെ വരള്‍ച്ച
നേരിടാന്‍ ഫലപ്രദമായ
മാര്‍ഗ്ഗങ്ങളായ മഴവെള്ള
സംഭരണം,
കുളങ്ങളുള്‍പ്പെടെയുള്ള
നീരുറവകള്‍
സംരക്ഷിക്കല്‍,
മണ്ണൊലിപ്പ് തടയല്‍
തുടങ്ങി കുളങ്ങളിലെയും
മറ്റ് ജലസംഭരണികളിലെയും
ജലം മലിനമാക്കുന്നത്
തടഞ്ഞ്
ശുദ്ധീകരിക്കല്‍,
ജലസംരക്ഷണ-ശുദ്ധീകരണ
പ്രക്രിയകളുള്പ്പെടെ
ജനങ്ങള്‍ക്ക് വേണ്ടത്ര
ബോധവല്കരണം
നല്കുന്നതില് കൃഷി
വകുപ്പും ജലവിഭവ
വകുപ്പുും സംയുക്തമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
ഓണാട്ടുകര
പാടശേഖരങ്ങള്‍
തരിശുരഹിതമാക്കുന്നതിന്
പദ്ധതി
3130.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിനും
പ്രോല്‍സാഹിപ്പിക്കുന്നതിനും
വേണ്ടി സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി,
കാര്‍ത്തികപ്പള്ളി
താലൂക്കുകളിലായി
വ്യാപിച്ചുകിടക്കുന്ന
ഓണാട്ടുകര
പാടശേഖരങ്ങള്‍
തരിശുരഹിതമാക്കുന്നതിന്
വേണ്ടി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിവരുന്നു;
(സി)
ഈ
പ്രദേശത്തെ
വയലുകള്‍ക്കു യോജിച്ച
നെല്‍വിത്തുകള്‍
കര്‍ഷകര്‍ക്ക്
സൗജന്യമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കടല്‍
തീരവുമായി വളരെ
അടുത്തുകിടക്കുന്ന
പ്രദേശങ്ങളിലെ
മുണ്ടകപ്പാടങ്ങള്‍
തരിശു
രഹിതമാക്കുന്നതിന്,
മുണ്ടക നെല്‍വിത്തുകള്‍
കര്‍ഷകര്‍ക്ക്
സൗജന്യമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
3131.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിന്റെ
താങ്ങുവില
ചിലവിനനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
കുട്ടനാടിലെ നെല്ല്
സംഭരിക്കുന്ന മുറയ്ക്ക്
കര്‍ഷകരുടെ പണം
നല്‍കുന്നതിന് നടപടികള്‍
ഉണ്ടാകുമോ;
(സി)
കൊയ്ത
നെല്ല്
പുഞ്ചപ്പാടങ്ങളില്‍
നിന്നും കായല്‍
നിലങ്ങളില്‍ നിന്നും
സുഗമമായി
കൊണ്ടുവരുന്നതിന്
ആവശ്യാനുസൃതം
ട്രാക്ടര്‍ റോഡുകളും
പാലങ്ങളും
നിര്‍മ്മിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
ഹോര്‍ട്ടി
കോര്‍പ്പിലെ പരിശോധന
3132.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടി
കോര്‍പ്പിന്‍െറ
തിരുവനന്തപുരം ആനയറയിലെ
ജില്ലാ സംഭരണ
കേന്ദ്രത്തില്‍
കൃഷിമന്ത്രിയുടേയും
ഉദ്യോഗസ്ഥരുടേയും
നേതൃത്വത്തില്‍ നടത്തിയ
മിന്നല്‍ പരിശോധനയില്‍
എന്തെല്ലാം
ക്രമക്കേടുകള്‍ ആണ്
കണ്ടെത്തിയിട്ടുളളത്;
(ബി)
പ്രസ്തുത
പരിശോധനയുടെ
തുടര്‍നടപടികളായി
സ്വീകരിച്ചിട്ടുളള
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇപ്പോഴും
പ്രസ്തുത
കേന്ദ്രത്തില്‍ തമിഴ്
നാട്ടിൽ നിന്നും
കാെണ്ടുവരുന്ന
പച്ചക്കറികള്‍ യഥേഷ്ടം
സംഭരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത് തടയുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്വന്തമായി
കൃഷിയിടങ്ങളില്ലാത്ത കര്‍ഷകർ
3133.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
കൃഷിഭൂമിയില്ലാത്തതുകൊണ്ട്
മാത്രം കൃഷി ചെയ്യാന്‍
കഴിയാത്ത
കര്ഷകരുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലങ്ങളും
കൃഷിയിടങ്ങളും
തരിശുകിടക്കുമ്പോഴും
കൃഷി ചെയ്യാന്‍
താല്പ്പര്യമുളളതും
എന്നാല്‍ സ്വന്തമായി
കൃഷിയിടങ്ങളില്ലാത്തതിനാല്
അതിന് കഴിയാത്തതുമായ
കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
കൃഷിക്കാര്‍ക്ക്
വയലുകളും കൃഷിയിടങ്ങളും
വിലയ്ക്കു വാങ്ങി കൃഷി
നടത്തുന്നതിന്
സഹായിക്കുന്ന
തരത്തിലുളള
എന്തെങ്കിലും വായ്പാ
പദ്ധതികള്‍
നിലവിലുണ്ടോ;
(ഡി)
തരിശുകിടക്കുന്ന
കൃഷിയിടങ്ങള്‍
യഥാര്‍ത്ഥ
കര്‍ഷകര്‍ക്ക്
സ്വന്തമായി കൃഷി
വ്യാപിപ്പിക്കുന്നതിന്
സഹായിക്കുന്ന
തരത്തിലുളള
എന്തെങ്കിലും
പദ്ധതികള്‍
പരിഗണിക്കുമോ?
കേരഫെഡിന്റെ
ബാദ്ധ്യതകള്‍
3134.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിന്റെ
ബാദ്ധ്യത എത്ര
കോടിയാണെന്ന്
വിശദമാക്കാമോ ;
(ബി)
കേരഫെഡിനെ
പുനരുജ്ജീവിപ്പിക്കാൻ
പദ്ധതി ഉണ്ടോ;
(സി)
ആയതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വിഷാംശമുള്ള
പച്ചക്കറികളുടെയും
പഴവര്‍ഗ്ഗങ്ങളുടെയും വില്പന
3135.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷാംശമുള്ള
പച്ചക്കറികളും
പഴവര്‍ഗ്ഗങ്ങളും
വില്പന നടത്തുന്നത്
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പരിശോധനയില്‍
വിഷാംശങ്ങളുണ്ടെന്ന്
കണ്ടെത്തുന്ന
പച്ചക്കറികളുടെയും പഴ
വര്‍ഗ്ഗങ്ങളുടെയും
വില്പന ഉടനടി തടയാന്‍
സംവിധാനം നിലവിലുണ്ടോ;
വിശദമാക്കാമോ?
വരള്‍ച്ചയും,
ജലദൗര്‍ലഭ്യവും
3136.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാവ്യതിയാനം
കാരണമുണ്ടായ
വരള്‍ച്ചയും,
ജലദൗര്‍ലഭ്യവും മൂലം
എത്ര ഹെക്ടര്‍
ഭൂമിയില്‍ കൃഷി
നശിച്ചു;എത്ര തുകയുടെ
നഷ്ടം
ഇതുമൂലമുണ്ടായി;ഏതെല്ലാം
മേഖലയില്‍ കര്‍ഷകരെ ഇതു
ബാധിച്ചു;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കാര്‍ഷികമേഖലയിലുണ്ടാകുന്ന
വരള്‍ച്ച ഫലപ്രദമായി
നേരിടാനുള്ള
മാര്‍ഗ്ഗങ്ങളായ
മഴവെളളസംഭരണം,
കുളങ്ങളുള്പ്പെട്ട
നീരുറവകളുടെ സംരക്ഷണം,
മണ്ണൊലിപ്പു തടയല്‍
കുളങ്ങളേയും
ജലാശയങ്ങളെയും
മാലിന്യവിമുക്തമാക്കല്‍
എന്നീ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം നാളിതുവരെ
നടത്തിയെന്ന്
വ്യക്തമാക്കുമോ;
(സി)
കൊടുംവരള്‍ച്ചയില്‍
നിന്നും കര്‍ഷകരെ
സംരക്ഷിക്കാനുളള
മഴപ്പൊലിമ പദ്ധതിയിലൂടെ
സര്‍ക്കാര്‍ നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ;
(ഡി)
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
ഈ സര്‍ക്കാര്‍
നാളിതുവരെ എന്തൊക്കെ
സഹായനടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷ
3137.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിനായി
നടത്തി വരുന്ന കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി
ധാന്യങ്ങളുടെയും
പയറുവര്‍ഗ്ഗങ്ങളുടെയും
കൃഷി ശാസ്ത്രീയമായി
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ചേലക്കരയില്‍
വിള ഇന്‍ഷുറന്‍സ് പദ്ധതി
3138.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ എത്ര
കര്‍ഷകര്‍ വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ഓരോ കൃഷിഭവന്റെയും
കീഴില്‍ പദ്ധതിയില്‍
ഉള്‍പ്പെട്ട കര്‍ഷകരുടെ
കണക്ക് പ്രത്യേകം
വ്യക്തമാക്കാമോ;
(ബി)
ബോധവല്‍ക്കരണം
നടത്തി കൂടുതല്‍
കര്‍ഷകരെ വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
അംഗങ്ങളാക്കുന്നതിന്
കൃഷി ആഫീസര്‍മാര്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ജൈവപച്ചക്കറി
ഉല്പാദനം
3139.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവപച്ചക്കറികളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നൂതനമായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പച്ചക്കറികള്‍
വിഷവിമുക്തമാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവ എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
ചെങ്ങന്നൂര്‍
താലൂക്കിലെ നെല്‍കൃഷി
പാടങ്ങളില്‍
പട്ടാളപ്പുഴുവിന്റെ ആക്രമണം
3140.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ വിവിധ
പഞ്ചായത്തുകളിലെ
നെല്‍കൃഷി പാടങ്ങളില്‍
പട്ടാളപ്പുഴുവിന്റെ
ആക്രമണം മൂലം
കൃഷിക്കാര്‍ക്ക്
ലക്ഷക്കണക്കിന് രൂപയുടെ
നഷ്ടം ഉണ്ടായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കൃഷിക്കാരുടെ നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കൃഷിക്കാര്‍ക്ക്
നഷ്ടപരിഹാരത്തുക വിതരണം
ചെയ്യുവാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
നഷ്ടപരിഹാരത്തുക എന്ന്
വിതരണം ചെയ്യുമെന്ന്
വിശദീകരിക്കുമോ?
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ കശുവണ്ടി
ടെണ്ടര്‍
3141.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ ആദൂര്‍
ഡിവിഷനിലെ കശുവണ്ടി
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കാതെ
ശേഖരിക്കാന്‍
കരാറുകാരന്
ഉദ്യോഗസ്ഥര്‍ കൂട്ടു
നിന്നതായുള്ള
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അന്വേഷിച്ച് നടപടി
എടുക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കര്‍ഷകര്‍ക്ക്
വരള്‍ച്ചാ ദുരിതാശ്വാസം
3142.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്
വരള്‍ച്ചാ
ദുരിതാശ്വാസമായി എത്ര
രൂപ ഈ സര്‍ക്കാര്‍
ധനസഹായം
അനുവദിച്ചിട്ടുണ്ട്;ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
വ്യക്തികളുടെ
കുളങ്ങളും, കിണറുകളും
മറ്റ് ജലസ്രോതസുകളും
നികത്താതെ
സംരക്ഷിക്കുവാന്‍
വകുപ്പ് തലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ?
കുട്ടനാട്ടിലെ
കൃഷി
3143.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കൃഷിയിടങ്ങള്‍ക്ക്
ഭീഷണിയായ ഓരുവെള്ളവും
പായല്‍ പ്രശ്നവും
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
(ബി)
കൊയ്ത്ത്
കാലത്ത് ആവശ്യത്തിന്
കൊയ്ത്തുമെതി
യന്ത്രങ്ങള്‍
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
ഉണ്ടാകും എന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
നെല്‍ കൃഷി സുഗമമാക്കാന്‍
പുതിയ പദ്ധതികള്‍
3144.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
നെല്‍ കൃഷി
സുഗമമാക്കാന്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
സ്വീകരിച്ച് വരുന്നത്;
(ബി)
കീടനാശിനികളുടെ
അമിത ഉപയോഗം കുറച്ച്
നെല്‍ കൃഷിക്കു ജൈവ കീട
നിയന്ത്രണ മാർഗ്ഗങ്ങൾ
അവലംബിക്കുന്നതിനു
നടപടി സ്വീകരിക്കുമോ;
(സി)
കുട്ടനാട്ടിലെ
തരിശ് നിലങ്ങള്‍ കൃഷി
യോഗ്യമാക്കാന്‍
കര്‍ഷകര്‍ക്ക് മതിയായ
പ്രോത്സാഹനം നല്‍കുമോ?
നെല്‍കൃഷിയുടെ
വ്യാപനം
3145.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെല്‍കൃഷിയുടെ
വ്യാപനവുമായി
ബന്ധപ്പെട്ട്
പാടശേഖരങ്ങളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
പുറംബണ്ട്
ബലപ്പെടുത്തല്‍,
മോട്ടോര്‍, മോട്ടോര്‍
തറ സ്ഥാപിക്കല്‍
എന്നിവയ്ക്കായി കൃഷി
വകുപ്പ് പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുമോ?
കര്‍ഷകര്‍ക്ക്
ദിശാബോധം വളര്‍ത്തുന്ന പദ്ധതി
3146.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
ദിശാബോധം വളര്‍ത്തുന്ന
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഓരോ
വിളയും എവിടെയെല്ലാം
കൃഷി ചെയ്ത് എവിടെ
വില്‍ക്കുമെന്ന്
കണ്ടെത്തുന്നതിനുളള
സംവിധാനം കൃഷി
വകുപ്പില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
വാഴ കൃഷിക്ക് ആവശ്യമായ
സഹായങ്ങള്‍ കൃഷിവകുപ്പ്
ചെയ്യുന്നില്ലെന്ന
പരാതിയിന്മേല് നടപടി
സ്വീകരിക്കുമോ;
(ഡി)
പൊതുമേഖലാസ്ഥാപനങ്ങളായ
പ്ലാന്റേഷന്
കോര്പ്പറേഷന്,
ഫാമിങ്ങ്
കോര്പ്പറേഷന്
എന്നിവയുടെ
പ്രവര്‍ത്തനം
എന്താണെന്നും ഇവയുടെ
പ്രവര്‍ത്തനം
മോണിറ്റര്‍
ചെയ്യുവാനുള്ള സംവിധാനം
എന്താണെന്നും
വ്യക്തമാക്കുമോ?
തരിശുഭൂമിയിലെ
നെല്‍കൃഷി
3147.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഏക്കര്‍
ഭൂമിയില്‍ നെല്‍കൃഷി
ചെയ്തു വരുന്നുണ്ട്;
എത്ര ടണ്‍ നെല്ല് ഓരോ
വര്‍ഷവും
ഉല്പാദിപ്പിക്കുന്നുണ്ട്;
(ബി)
നെല്‍കൃഷി
ചെയ്യാവുന്ന ഭൂമി
തരിശിട്ടിരിയ്ക്കുന്നതിന്റെ
കണക്ക് ലഭ്യമാണോ;
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍ വരുമെന്ന്
വ്യക്തമാക്കുമോ?
(സി)
തരിശുകിടക്കുന്ന
ഭൂമിയില്‍ നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
കൃഷി വകുപ്പില്‍
നിന്നും നല്കി
വരുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
കീടനാശിനികള്‍
പ്രയോഗിച്ച പഴം-
പച്ചക്കറികളുടെ വിതരണം
3148.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായ തോതില്‍
കീടനാശിനികള്‍
പ്രയോഗിച്ച
പഴവര്‍ഗ്ഗങ്ങളും
പച്ചക്കറികളും വിതരണം
ചെയ്യുന്ന
സാഹചര്യത്തില്‍ ഇവ
തടയാനും മറ്റുമായി
എന്തൊക്കെ നടപടികളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജൈവ
പച്ചക്കറികള്‍/
ഫലവര്‍ഗ്ഗങ്ങള്‍ എന്ന
നിലയില്‍ സംസ്ഥാനത്ത്
വിതരണം ചെയ്യുന്നവയിലും
കീടനാശിനികള്‍
കണ്ടെത്തിയതു വഴി
ഇത്തരത്തില്‍ ഉള്ളവയുടെ
വിശ്വാസ്യത
ജനങ്ങള്‍ക്ക്
ബോധ്യപ്പെടാനും ജൈവ
ഉല്പന്നങ്ങള്
സര്‍ട്ടിഫൈ ചെയ്യാനും
നടപടികള്‍ ഉണ്ടോ?
കര്‍ഷകർക്കുള്ള
വളം സബ്സിഡി
3149.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളംസബ്സിഡി
കര്‍ഷകരുടെ അക്കൗണ്ട്
വഴി നല്കുവാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
ഏതൊക്കെ വളങ്ങളുടെ
സബ്സിഡിയാണ് ഇപ്രകാരം
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പാട്ടകൃഷിയെ
ആശ്രയിക്കുന്ന
കര്‍ഷകര്‍ക്ക് ഈ
ആനുകൂല്യം ലഭിക്കുമോ;
പാട്ടകൃഷിയിലേര്പ്പെട്ടിട്ടുള്ള
എത്ര കര്‍ഷകര്‍
സംസ്ഥാനത്തുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പാട്ടകൃഷി
നടത്തുന്ന
കര്‍ഷകര്‍ക്ക് കൂടുതല്‍
വളം സബ്സിഡി
ലഭ്യമാക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
തരിശുഭൂമികളില്‍
കൃഷി ചെയ്യാന്‍ പദ്ധതികള്‍
3150.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തരിശുഭൂമികളില്‍ കൃഷി
ചെയ്യുന്നതിന് നിലവില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പച്ചക്കറികള്‍ക്കും
ഫലവര്ഗ്ഗങ്ങള്ക്കുമായി
അന്യസംസ്ഥാനങ്ങളെ
കൂടുതല്‍
ആശ്രയിക്കേണ്ടിവരുന്നതിന്
ഒരു പരിഹാരമെന്ന
നിലയില്‍, തരിശായി
കിടക്കുന്ന
പ്രദേശങ്ങളില്‍
പൊതുജനങ്ങളുടെയും
തദ്ദേശ
സ്ഥാപനങ്ങളുടെയും
പങ്കാളിത്തത്തോടെ കൃഷി
ചെയ്യുവാന്‍ പദ്ധതികള്‍
ആവിഷ്കരിക്കുമോ;
(സി)
ഇപ്രകാരമുള്ള
കൃഷിയ്ക്ക് പലിശരഹിത
വായ്പ നല്‍കുന്നതിനും
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇന്സെക്ടിസെെഡ്
ആക്ട് പ്രകാരം രജിസ്റ്റർ
ചെയ്ത കേസുകള്‍
3151.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലെത്തുന്ന
പച്ചക്കറികളില്‍
വിഷാംശമുണ്ടെന്നുളള
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇന്സെക്ടിസെെഡ് ആക്ട്
പ്രകാരം 2016-17 ല്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കില്‍
ആയതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അതിരപ്പിള്ളിയില്‍
എണ്ണപ്പനക്കുരു സംസ്കരണ
ഫാക്ടറി
3152.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തില്‍,
പ്ലാന്റേഷന്
കോര്പ്പറേഷന് വക
സ്ഥലത്ത്
എണ്ണപ്പനക്കുരു സംസ്കരണ
ഫാക്ടറി
സ്ഥാപിക്കുന്നതിന്
കൃഷിവകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഹോര്‍ട്ടികോര്‍പ്പ്
മാനേജിംഗ് ഡയറക്ടര്‍
3153.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹോര്‍ട്ടികോര്‍പ്പ്
മാനേജിംഗ് ഡയറക്ടര്‍
ആയി നിയമിതനായ വ്യക്തി
ആറ് മാസത്തിനു ശേഷം
രാജിവെച്ച് പോകുവാന്‍
ഉണ്ടായ സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പച്ചക്കറി സംഭരണം
3154.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
നിന്നും
ഹോര്‍ട്ടികോര്‍പ്പിന്റെ
ജില്ലാ സംഭരണ
കേന്ദ്രങ്ങളില്‍
എത്തിക്കുന്ന
പച്ചക്കറികള്‍
ആവശ്യത്തിലധികമായതു
മൂലം നശിച്ചു പോകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
ആവശ്യത്തിലധികം
പച്ചക്കറികള്‍
സംഭരിക്കുന്നത്; ഇതു
മൂലം ഉണ്ടായിട്ടുള്ള
നഷ്ടം ഇവരില്‍ നിന്നും
ഈടാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
3155.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്
എപ്രകാരമാണ്
ജില്ലകളില്‍
ഉല്പന്നസംഭരണം
ആരംഭിക്കുവാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകരില്‍
നിന്നും ഉല്പന്നങ്ങള്
നേരിട്ട്
സംഭരിക്കുവാന്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതി വ്യക്തമാക്കുമോ;
(സി)
ഹോര്‍ട്ടികോര്‍പ്പിന്റെ
പൂട്ടിയ
ഔട്ട്ലെറ്റുകള്
വീണ്ടും തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാനും
മൊബൈല്‍ സംവിധാനം
പുന:സ്ഥാപിക്കുവാനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്കൂള്ക്കുട്ടികള്ക്കായി
കൃഷിവകുപ്പിന്റെ പദ്ധതികള്‍
3156.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
സ്കൂള്ക്കുട്ടികള്ക്കായി
കൃഷി
പ്രോത്സാഹനാര്‍ത്ഥം
കൃഷിവകുപ്പ്പ്രഖ്യാപിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദീകരിക്കാമോ; എല്ലാ
സ്കൂളുകളിലും
പച്ചക്കറിക്കൃഷി
നടപ്പിലാക്കുന്ന
തരത്തില്‍ പദ്ധതി
ആവിഷ്കരിക്കുമോ?
കാര്‍ഷിക
മേഖലയുടെ വികസനത്തിന് 35 ഇന
കര്‍മ്മ പരിപാടി
3157.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയുടെ
വികസനത്തിന് 35 ഇന
കര്‍മ്മ പരിപാടി ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നുവോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിവരിക്കുമോ;
(സി)
കര്‍മ്മ
പരിപാടികളില്‍
എത്രയെണ്ണം ഇതുവരെ
നടപ്പാക്കിയിട്ടുണ്ടെന്നും
ബാക്കിയുള്ളവ എന്നു
നടപ്പാക്കുമെന്നും
വ്യക്തമാക്കുമോ?
റൈസ്
ബയോപാര്‍ക്ക്
3158.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ
കൃഷിത്തോട്ടത്തില്‍
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച പദ്ധതിയുടെ
വിശദവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലാ
കൃഷിത്തോട്ടത്തില്‍
അനുവദിച്ച റൈസ്
ബയോപാര്‍ക്ക് തഴക്കര
കൃഷിത്തോട്ടത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുകുളങ്ങളില്‍
ജല സംഭരണം
3159.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുകുളങ്ങളുടെ
ആഴം വര്‍ദ്ധിപ്പിച്ച്
ജല സംഭരണം
കാര്യക്ഷമമാക്കുന്നതിനു
വേണ്ടി പാലക്കാട്
ജില്ലയില്‍ മണ്ണ്
സംരക്ഷണ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നും
ഇതിനുവേണ്ടി അനുവദിച്ച
ഫണ്ട് എത്ര
രൂപയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
പുതിയ
പ്രോജക്ടുകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
നീലേശ്വരം
മുന്‍സിപ്പാലിറ്റി ബസ്
സ്റ്റാൻഡിനായി കാര്‍ഷിക
സര്‍വ്വകലാശാലയുടെ സ്ഥലം
3160.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലേശ്വരം
മുന്‍സിപ്പാലിറ്റിക്ക്
ബസ് സ്റ്റാൻഡ്
നിര്‍മ്മിക്കുന്നതിനായി
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
അധീനതയിലുള്ള സ്ഥലം
നല്കാന് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിസഭായോഗ
തീരുമാനമുണ്ടായിട്ടും
നാളിതുവരെ ഈ സ്ഥലം
അളന്ന് തിട്ടപ്പെടുത്തി
നല്കാന് വകുപ്പ്
അധികൃതര്‍ക്ക്
കഴിയാതെവന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
മന്ത്രിസഭാ
ഉത്തരവുകള്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
അധീനതയിലുള്ള
സര്‍വ്വകലാശാലകള്‍ക്ക്
കഴിയാതെ വരുന്നത് ഏതു
നിയമത്തിന്റെ പിന്‍ബലം
മൂലമാണെന്ന്
വ്യക്തമാക്കാമോ?
നീലേശ്വരം
മുന്‍സിപ്പാലിറ്റിക്ക്
സ്വന്തമായി ഭൂമി
T 3161.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം
മുന്‍സിപ്പാലിറ്റിക്ക്
സ്വന്തമായി ഭൂമി
ഇല്ലാത്തതിനാല്‍ സമീപ
പ്രദേശത്തുള്ള കാര്‍ഷിക
സര്‍വ്വകലാശാലയുടെ
അധീനതയിലുള്ള ഭൂമി
അനുവദിച്ചുകൊണ്ട്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മന്ത്രിസഭാ
തീരുമാനം ഉണ്ടായിട്ടും
പ്രസ്തുത ഉത്തരവ്
നടപ്പിലാക്കാത്ത
കാര്‍ഷിക സര്‍വ്വകലാശാല
അധികൃതരുടെ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മന്ത്രസഭാ
യോഗതീരുമാനത്തിന്റെ
ഭാഗമായുള്ള ഉത്തരവ്
പാലിക്കാതിരിക്കാന്‍
കാര്‍ഷിക
സര്‍വ്വകലാശാലാ
അധികൃതര്‍ക്ക് ഏതു
നിയമത്തിന്റെ
പിന്ബലമാണുള്ളതെന്നും
വ്യക്തമാക്കാമോ?