ജലലഭ്യതയും
ദൗര്‍ലഭ്യവും
2593.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷകാലയളവില്‍
,ഓരോ വര്‍ഷവും
അണക്കെട്ടുകളില്‍
ലഭിച്ചിരുന്ന ജലവും
സംഭരണശേഷിയും സംഭരണവും
എത്രയെന്നും (കുടിവെള്ള
പദ്ധതികള്‍
ഉള്‍പ്പെടെ), നിലവില്‍
ഓരോന്നിലുമുള്ള സംഭരണം
എത്രയെന്നുമുള്ള വിവരം
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
അഞ്ചു വര്‍ഷമായി ഓരോ
വര്‍ഷവും ലഭിച്ചിരുന്ന
മഴ എത്രയെന്നും
ഡിസംബറിനു ശേഷം മഴ
ലഭിച്ചുവോ എന്നും
എങ്കില്‍ ലഭിച്ച അളവ്
എത്ര എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഭൂഗര്‍ഭ
ജലവിതാനത്തിന്റെ കഴിഞ്ഞ
പത്ത് വര്‍ഷത്തെ കണക്ക്
(വര്‍ഷം തിരിച്ച്)
എത്രയെന്നും ,നിലവിലെ
അവസ്ഥ എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഭൂഗര്‍ഭ ജലവിതാനം
താഴുന്നതുള്‍പ്പെടെ
സംസ്ഥാനത്തുണ്ടാകുന്ന
ജലദൗര്‍ലഭ്യം മൂലം
കഷ്ടപ്പെടുന്ന
ജനങ്ങള്‍ക്ക്
കുടിവെള്ളം
ഉറപ്പുവരുത്തുവാന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഭൂഗര്‍ഭ
ജലവിതാനം താഴുന്നതു
സംബന്ധിച്ചും,
പരിഹാരമാര്‍ഗ്ഗങ്ങള്‍
ആരായുന്നതിനുമായി,
പ്രസ്തുത വിഷയവുമായി
ബന്ധപ്പെട്ട
പ്രഗത്ഭരെക്കൊണ്ട് ഒരു
പഠനം നടത്തുവാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
കടല്‍വെള്ളം ശുദ്ധീകരിച്ച്
കുടിവെള്ളമാക്കുന്ന പദ്ധതി
2594.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശങ്ങളില്‍
അനുഭവപ്പെടുന്ന
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളിലും
വിദേശരാജ്യങ്ങളിലും
നടപ്പിലാക്കുന്നതുപോലെ
കടല്‍വെള്ളം
ശുദ്ധീകരിച്ച്
കുടിവെള്ളമാക്കുന്ന
പദ്ധതി പരിഗണനയിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പദ്ധതിയുടെ പ്രായോഗികത
പരിശോധിക്കുന്നതിനും
പ്രായോഗികമാണെങ്കില്‍
നടപ്പിലാക്കുന്നതിനും
നടപടി സ്വീകരിമോ?
മലിന
ജലം ടാങ്കറുകളില്‍
കൊണ്ടുവരുന്നത് തടയുവാന്‍
നടപടി
2595.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
പദ്ധതികള്‍ക്കായി എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ വിനിയോഗം
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മലിന
ജലം ടാങ്കറുകളില്‍
കൊണ്ടുവരുന്നത്
തടയുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കബനി
നദീജലം ഉപയോഗിച്ച് ചെറുകിട
ജലസേചന പദ്ധതികള്‍
2596.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
രൂക്ഷമായികൊണ്ടിരിക്കുന്ന
വയനാട്ടില്‍ കബനി
നദീജലം ഉപയോഗിച്ച്
കൂടുതല്‍ ചെറുകിട
ജലസേചന പദ്ധതികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
കബനി നദീജലം
പൂര്‍ണമായും
വയനാട്ടില്‍ കൃഷിക്ക്
ലഭ്യമാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഉദുമ
പഞ്ചായത്തിലെ കടല്‍ ഭിത്തി
2597.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
പഞ്ചായത്തിലെ
കാപ്പില്‍-കൊപ്പല്‍
കടവ് കടപ്പുറത്ത് കടല്‍
ഭിത്തി
നിര്‍മ്മിക്കുന്നതിന്
തയ്യാറാക്കിട്ടുള്ള
എസ്റ്റിമേറ്റിന് അനുമതി
ലഭ്യമാക്കുന്നതിനായി
(എസ്റ്റിമേറ്റ് ID No:
2016/1452/IA)
എന്തെങ്കിലും
തുടര്‍നടപടികള്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
രൂക്ഷമായ
കടലാക്രമണം ജില്ലയിലെ
വീടുകള്‍ക്ക് പോലും
ഭീഷണി ഉയര്‍ത്തുന്ന
സാഹചര്യത്തില്‍
കാപ്പില്‍-കൊപ്പല്‍
കടവില്‍ കടല്‍ ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
മൈലം-തലവൂര്‍
കുടിവെള്ള പദ്ധതി
2598.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈലം-തലവൂര്‍
കുടിവെള്ള പദ്ധതി
ഏതെല്ലാം
പഞ്ചായത്തുകളില്‍
ശുദ്ധജല വിതരണം
നടത്തുന്നതിനായാണ്
രൂപകല്പന
ചെയ്തിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്; പദ്ധതി
പൂര്‍ണ്ണമായും
പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കാമോ?
കോവളം
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2599.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തിലെ
വെങ്ങാനൂര്‍,കല്ലിയൂര്‍,തിരുവല്ലം
പ്രദേശങ്ങളില്‍
കുടിവെള്ള
പദ്ധതിയ്ക്കായി
അറുപത്തി നാല് കോടി രൂപ
ചെലവഴിച്ചുവെങ്കിലും
വെങ്ങാനൂര്‍ പ്രദേശത്ത്
ഇതിന്റെ പ്രയോജനം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വെങ്ങാനൂര്‍
പഞ്ചായത്തിലെ
വെണ്ണിയൂര്‍ വാട്ടര്‍
സപ്ലൈ സ്കീമിലെ
കിണറ്റിലെ മാലിന്യം
നീക്കം ചെയ്ത്
കുടിവെള്ളം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
വെങ്ങാനൂര്‍
പഞ്ചായത്തിലെ
നെല്ലിവിളയിലും
വിഴിഞ്ഞത്തും കളക്ഷന്‍
സെന്ററുകള്‍
പുന:സ്ഥാപിച്ച്
മാസത്തില്‍ രണ്ട്
ദിവസമെങ്കിലും
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
വയനാട്
കാരാപ്പുഴ ജലസേചനപദ്ധതി
2600.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ കാരാപ്പുഴ
ജലസേചനപദ്ധതിയുടെ ആകെ
അടങ്കല്‍ തുക എത്രയാണ്;
(ബി)
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ
എത്ര തുക ചെലവായെന്നും
പദ്ധതി
പൂര്‍ത്തീകരണത്തിനായി
എത്ര തുക ആവശ്യമായി
വരുമെന്നും
വ്യക്തമാക്കാമോ;
(സി)
കാരാപ്പുഴ
പദ്ധതി പ്രദേശം
ടൂറിസ്റ്റ്
കേന്ദ്രമാക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
മാടായി
കുടിവെള്ളപദ്ധതി
2601.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭരണാനുമതി
ലഭിച്ച് പ്രവൃത്തി
ആരംഭിച്ച കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
കുടിവെള്ളപദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
അറിയിക്കുമോ; പ്രവൃത്തി
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
തീരദേശ
സംരക്ഷണത്തിനായി കടല്‍ഭിത്തി
നിര്‍മ്മാണം
2602.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണത്തിനായി
കടല്‍ഭിത്തി
നിര്‍മ്മിക്കുന്ന
പദ്ധതി പ്രതീക്ഷിച്ച
ഫലം
കണ്ടെത്തിയിട്ടില്ലെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന് പകരമായി എന്ത്
പദ്ധതിയാണ്
ആവഷ്ക്കരിക്കുവാന്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ജനപ്രതിനിധികളുമായും
സംഘടനകളുമായും
ഇക്കാര്യത്തില്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
ജലലഭ്യത സംബന്ധിച്ച കണക്ക്
2603.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജലലഭ്യത സംബന്ധിച്ച
(ഭൂജലനിരപ്പ്) കേന്ദ്ര
ഭൂജലവകുപ്പിന്റെയും
സംസ്ഥാന
ജലവകുപ്പിന്റെയും 2010
മുതലുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കണക്കുകള്‍ പ്രകാരം
നടപ്പുവര്‍ഷത്തെ
ജലദൗര്‍ലഭ്യം എത്ര
എന്നും (അതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍ സഹിതം) ഇതു
നേരിടാനും ജനങ്ങള്‍ക്ക്
ജലലഭ്യത
ഉറപ്പുവരുത്താനും
സര്‍ക്കാര്‍ നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യം
മുതലെടുത്ത് ജലകച്ചവട
മാഫിയ അനധികൃതമായി പല
മേഖലകളില്‍ നിന്നും ജലം
ഊറ്റി അമിതവിലക്ക്
വിപണനം നടത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
ഇത് തടയുവാന്‍
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും ഇത്തരം
കച്ചവടം നടത്തുന്ന
മാഫിയാകളില്‍ എത്രപേരെ
കണ്ടെത്തി
അവര്‍ക്കെതിരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
ശുദ്ധജല
കിയോസ്കുകള്‍
2604.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത ലഘൂകരണ
ആസൂത്രണരേഖയില്‍
പ്രതിപാദിച്ചിട്ടുളള
ശുദ്ധജല കിയോസ്കുകള്‍
(Water kiosk)
സംസ്ഥാനത്തെ എല്ലാ
വാര്‍ഡുകളിലും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ടാങ്കര്‍
ലോറിയിലൂടെയുളള
ജലവിതരണം ശുദ്ധജല
കിയോസ്കുകളിലേക്ക്
പരിമിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ശുദ്ധജല
കിയോസ്കുകള്‍ ഇല്ലാത്ത
സാഹചര്യത്തില്‍ മാത്രമേ
ടാങ്കര്‍
ലോറികളിലൂടെയുളള
ജലവിതരണം നടത്താന്‍
പാടുളളൂ എന്ന നിബന്ധന
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ?
രൂക്ഷമായ
വരള്‍ച്ച
2605.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ വരള്‍ച്ചയും
കുടിവെളളക്ഷാമവും
പ്രതിരോധിക്കാന്‍
ജലവിഭവ വകുപ്പ്
എന്തൊക്കെ പദ്ധതികളാണ്
ഇതേവരെ നടപ്പിലാക്കിയത്
എന്ന് വിശദമാക്കാമോ;
(ബി)
നാളിതുവരെ
ഉണ്ടാകാത്ത വരള്‍ച്ചയെ
നേരിടാന്‍ പുതുതായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(സി)
വരള്‍ച്ചാ
പ്രതിരോധ
പ്രവര്‍ത്തനത്തിന്
കേന്ദ്ര ധനസഹായത്തിനായി
എന്തെങ്കിലും
പദ്ധതികള്‍ സംസ്ഥാന
സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളം
കായലില്‍ മുട്ട്, ബണ്ട്, തടയണ
നിർമ്മാണം
2606.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കായലില്‍ നിന്ന്
ഒാരുവെള്ളം കയറുന്നത്
തടയുന്നതിനായി മേജര്‍
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
മുഖാന്തിരം ഈ വര്‍ഷം
മുട്ടും, ബണ്ടും,
തടയണയും
നിര്മ്മിക്കുകയുണ്ടായോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
ഈ
വർഷം ബണ്ട്
നിർമ്മിക്കാത്തതിനാല്‍
ഒാരുവെള്ളം കയറി
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെയും,
കുട്ടനാട്
നിയോജകമണ്ഡലത്തിലെയും
നെല്‍കൃഷി നശിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ബണ്ട്
സ്ഥാപിക്കുന്നതിന്
വീഴ്ചവരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
എറണാകുളം
ജില്ലയില്‍ വരള്‍ച്ചാ
നടപടികള്‍
2607.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ച
കണക്കിലെടുത്ത്
എറണാകുളം ജില്ലയില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ജല
അതോറിറ്റി, മൈനര്‍
ഇറിഗേഷന്‍, മേജര്‍
ഇറിഗേഷന്‍ തുടങ്ങിയ
വകുപ്പുകള്‍ മുഖാന്തിരം
നടപ്പിലാക്കുന്നതും
നടപ്പിലാക്കാന്‍ അനുമതി
നല്‍കിയിട്ടുള്ളതുമായ
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
പ്രസ്തുത പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(സി)
കൊച്ചി
കോര്‍പ്പറേഷനിലെ
പതിനഞ്ച്, പതിനാറ്
വാര്‍ഡുകളില്‍ സ്ഥിതി
ചെയ്യുന്നതും
വൃത്തിയാക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ
പൊതു കിണറുകള്‍
ഉപയോഗയോഗ്യമാക്കാന്‍
നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വാര്‍ഡുകളിലെ കുടിവെള്ള
ക്ഷാമം കണക്കിലെടുത്ത്
സ്റ്റേറ്റ് പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുളള
ജല അതോറിറ്റിയുടെ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പുമായി ബന്ധപ്പെട്ട
പദ്ധതികള്‍
2608.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കി വരുന്ന
ഓരോ പദ്ധതിയുടെയും
കഴിഞ്ഞ ഒരു വര്‍ഷത്തെ
പുരോഗതി അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
പദ്ധതികള്‍ ഏതെങ്കിലും
ആരംഭിച്ചിട്ടുണ്ടോ?
ജപ്പാന്
സഹായത്തോടെയുള്ള കുടിവെള്ള
പദ്ധതികള്‍
2609.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ജപ്പാന്
സഹായത്തോടെയുള്ള
(ജിക്ക) കുടിവെള്ള
പദ്ധതികള്‍ എന്നാണ്
പ്രവൃത്തികള്‍
ആരംഭിച്ചത്;ഇത് ഏതൊക്കെ
ജില്ലകളിലാണ്
ഉള്ളത്;ഏതൊക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലാണ്
ഇതുമൂലം ജലം
എത്തിക്കാന്‍ വിഭാവനം
ചെയ്തത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പദ്ധതികള്‍ക്ക് എത്ര
തുകയാണ് ചെലവ്
പ്രതീക്ഷിച്ചത്;ഇപ്പോള്‍
എത്ര തുക ചെലവഴിച്ചു;
ഇതില്‍ എത്ര ശതമാനം
തുകയാണ് സഹായമായി
കിട്ടുന്നത്; എത്ര തുക
കിട്ടി; വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
സംസ്ഥാനത്ത്നിലവില്
എവിടെയൊക്കെ ജപ്പാന്
കുടിവെള്ള പദ്ധതി
കമ്മീഷന് ചെയ്തു; എത്ര
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
എത്തിച്ചിട്ടുണ്ട്; ഇനി
എവിടെയൊക്കെയാണ്
പ്രവൃത്തികള്‍
തീരാനുള്ളത്;ഇത്
എന്നേക്ക്
പൂര്‍ത്തിയാകും;വിശദവിവരങ്ങള്‍
നല്‍കാമോ?
ചിറ്റൂര്‍
പുഴ പദ്ധതിയില്‍പ്പെട്ട
മൂലത്തറ ഡാം
2610.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചിറ്റൂര്‍
പുഴ പദ്ധതിയില്‍പ്പെട്ട
മൂലത്തറ ഡാമിന്റെ
ഷട്ടര്‍
പുന:നിര്‍മ്മിക്കുന്നതിനുളള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഏതെങ്കിലും കോടതികളില്‍
കേസ് നിലവിലുണ്ടോ;
കേസിന് ആസ്പദമായ
കാര്യങ്ങള്‍ പരിഹരിച്ച്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
നാളിതുവരെ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
ഇരിങ്ങല്‍
ബ്രാഞ്ച് കനാലില്‍ നിന്ന്
ജലസേചനം
2611.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍
പ്രൊജക്ടിന്റെ
ഇരിങ്ങല്‍ ബ്രാഞ്ച്
കനാലില്‍ ഈ വര്‍ഷം
ജലസേചനം നടത്തിയതിന്റെ
പുരോഗതി
വ്യക്തമാക്കുമോ; ഈ
വര്‍ഷം എത്ര ദൂരം
ജലസേചനം നടത്തിയെന്നും
ഇനി എത്ര ദൂരം
നടത്താന്‍ കഴിയുമെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
കനാലിന്റെ പരിധി
പ്രദേശങ്ങളില്‍ ജലസേചനം
പൂര്‍ണ്ണമായും
നടത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
കിണറുകള്‍
റീചാര്‍ജ് ചെയ്യുന്ന പദ്ധതി
2612.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തെ കിണറുകള്‍
റീചാര്‍ജ്
ചെയ്യുന്നതിനായി
നടക്കുന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സര്‍ക്കാര്‍
കെട്ടിടങ്ങളില്‍ അടക്കം
കിണര്‍ റീചാര്‍ജിംഗ്
ഫലപ്രദമായി
നടപ്പിലാക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ജലസംരക്ഷണ
പദ്ധതികള്‍
2613.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ജലസ്രോതസ്സുകളായ
നീര്‍ച്ചാലുകള്‍,
അരുവികള്‍ എന്നിവ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
ജലസംരക്ഷണവുമായി
ബന്ധപ്പെട്ട മുന്‍
സര്‍ക്കാരിന്റെ
എന്തെല്ലാം പദ്ധതികള്‍
നിലവില്‍
ഒഴിവാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജലസംരക്ഷണവുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
സ്റ്റേറ്റ്
ലാന്റ് സ്കീം സാങ്ഷനിംഗ്
കമ്മിറ്റി പദ്ധതി
2614.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ജലവിഭവ വകുപ്പിന്റെയും
സംസ്ഥാനത്തിന്റെയും
ധനസഹായത്തോട് കൂടിയ
സ്റ്റേറ്റ് ലാന്റ്
സ്കീം സാംങ്ഷണിംഗ്
കമ്മിറ്റി (SLSSC)
പദ്ധതി പ്രകാരം 2014-17
കാലഘട്ടത്തില്‍ ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
വാട്ടര്‍ അതോറിറ്റി
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
അവയില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ബാക്കി പദ്ധതികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
എസ്.എല്‍.എസ്.എസ്.സി.
യില്‍ എടവണ്ണ
പഞ്ചായത്ത് സമ്പൂര്‍ണ്ണ
കുടിവെള്ള പദ്ധതിക്ക്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ടി തുക കൊണ്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
എടവണ്ണ
കുടിവെള്ള പദ്ധതിയുടെ
രണ്ടാം
ഘട്ടത്തിനാവശ്യമായ 22
കോടി രൂപയുടെ
എസ്റ്റിമേറ്റിന്മേല്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുളങ്ങളുടെ
നവീകരണം
2615.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങള്‍
നവീകരിക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പ്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
കുളങ്ങളുടെ
നവീകരണത്തിന് ഇറിഗേഷന്‍
വകുപ്പ് പദ്ധതികള്‍
തയ്യാറാക്കുമോ?
കുടിവെള്ളം
പാഴാക്കൽ തടയാൻ നടപടി
2616.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവനക്കാരുടെ
കൃത്യനിർവ്വഹണ വീഴ്ച
മൂലം വരൾച്ച സമയത്തും
കുടിവെള്ളം
നഷ്ടപ്പെടുന്നത്
തടയുവാൻ വകുപ്പ് എന്തു
നടപടി
സ്വീകരിക്കുമെന്നറിയിക്കുമോ
; സംസ്ഥാനത്താകമാനം
(വരള്ച്ചാകാലയളവിലും )
കുടിവെള്ളം പല
സ്ഥലത്തും
പൈപ്പുപൊട്ടി
പാഴാകുന്നതും ഇക്കാര്യം
വിളിച്ചറിയിച്ചാല്‍
പോലും വാട്ടര്‍
അതോറിട്ടി യഥാസമയം
നടപടികള്‍
സ്വീകരിക്കാത്തതു മൂലം
പാഴായിപോകുന്നതും
ഇതുവഴി ഉല്പാദന ചെലവ്
നഷ്ടമാകുന്നതും വകുപ്പ്
പരിശോധിച്ചുവോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
കൃത്യനിർവ്വഹണത്തില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കുമെന്നും,
സംസ്ഥാനത്ത് ഇത്തരം
വീഴ്ച വരുത്തിയ എത്ര
ഉദ്യോഗസ്ഥരെ
കണ്ടെത്തിയെന്നും
വിശദമാക്കുമോ;
(സി)
കുടിവെള്ള
വിതരണ ശൃംഖല
മെച്ചപ്പെടുത്തുവാനായി
വകുപ്പിന് വര്‍ഷാവര്‍ഷം
ശരാശരി എത്ര തുകയുടെ
കേന്ദ്ര സംസ്ഥാന സഹായം
ലഭിക്കുന്നു എന്നും ഇത്
ഫലപ്രദമയി വകുപ്പ്
അധികാരികള്‍
ഉപയോഗിക്കുന്നുണ്ടോ
എന്നും ഇതില്‍ വീഴ്ച
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും എന്തു
നടപടി നാളിതുവരെ
വകുപ്പ്
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ?
കൊയിലാണ്ടി
നഗരസഭയിലെ പ്രധാന തോടുകള്‍
2617.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍
ഉള്‍പ്പെടുന്ന പ്രധാന
തോടുകള്‍ ഏതെല്ലാം; ഈ
തോടുകള്‍ സ്ഥിതി
ചെയ്യുന്നത്/കടന്നു
പോകുന്നത് ഏതെല്ലാം
പ്രദേശങ്ങളിലൂടെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തോടുകള്‍
പുന:സ്ഥാപിക്കാനും
ജലസംഭരണശേഷി
കൂട്ടുവാനും നിലവിൽ
ഏതെങ്കിലും പദ്ധതി
നടക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം തോടുകളെ
പുന:സ്ഥാപിച്ച്
പ്രയോജനപ്പെടുത്താന്‍
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെള്ള
പദ്ധതികള്‍
2618.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ അനുമതി
ലഭിച്ചിട്ടും പ്രവൃത്തി
തുടങ്ങാന്‍ സാധിക്കാത്ത
ഏതൊക്കെ കുടിവെള്ള
പദ്ധതികളാണുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
തുടങ്ങുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കനാലുകളുടെ
പാര്‍ശ്വഭിത്തി നിര്‍മ്മാണം
2619.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കനാലുകള്‍ക്ക്
പാര്‍ശ്വഭിത്തി
നിര്‍മ്മിക്കേണ്ട എന്ന
ഉത്തരവ്, ജലവിഭവ
വകുപ്പ്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അതിനുളള സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
നിലവിലുളള
ജലാശയങ്ങളുടെയും
ജലസംഭരണികളുടെയും
ദീര്‍ഘകാല
സംരക്ഷണത്തിന് പ്രസ്തുത
ഉത്തരവ് പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍
ആയത്
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വരള്‍ച്ചയെ
നേരിടുന്നതിനായി കോഴിക്കോട്
ജില്ലയിലെ മുന്നൊരുക്കങ്ങള്‍
2620.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയെ
നേരിടുന്നതിനായി
കോഴിക്കോട് ജില്ലയില്‍
നടത്തിയ
മുന്നൊരുക്കങ്ങള്‍
എന്തെല്ലാം;
(ബി)
കടുത്ത
വരള്‍ച്ച
അനുഭവപ്പെടുന്ന
പ്രദേശങ്ങളില്‍
വാട്ടര്‍ കിയോസ്കുുകള്
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി എത്ര
കിയോസ്കുുകളാണ്
ജില്ലയില്‍
സ്ഥാപിക്കുന്നത്;
എവിടെയെല്ലാം;
പഞ്ചായത്ത്/നിയോജക
മണ്ഡലം അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ഡ്രഡ്ജിങ്ങ്
നടത്തി ആഴംകൂട്ടല്‍
2621.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോട്ടയം
ജില്ലയിലെ നദികളിലെയും
തോടുകളിലെയും പോളകള്‍
നീക്കം ചെയ്യുന്നതിനും
ഡ്രഡ്ജിങ്ങ് നടത്തി ആഴം
കൂട്ടുന്നതിനും എന്ത്
നടപടിയാണ് ഗവണ്മെന്റ്
സ്വീകരിച്ചിരിക്കുന്നത്?
ആറ്റിങ്ങല്‍
ചെറുകിട ജലവിതരണ പദ്ധതി
2622.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
അനുമതി നല്കിയ ചെറുകിട
ജലവിതരണ പദ്ധതികള്‍
ഏതെല്ലാം;
പദ്ധതികള്‍ക്കായി എത്ര
തുക വകയിരുത്തി;
(ബി)
വര്‍ദ്ധിച്ചു
വരുന്ന ജലക്ഷാമം
പരിഹരിക്കുന്നതിന്
കൂടുതല്‍ തടയണകള്‍
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ;
(സി)
ജലസ്രോതസ്സുകളായ
കുളങ്ങളെ നവീകരിച്ച്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണുള്ളത്;
വിശദമാക്കുമോ?
വടക്കാഞ്ചരി
പുഴയില്‍ ചിറകളുടെ
നിര്‍മ്മാണം
2623.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഴാനി
ഡാമിന്റെ വലതുകര കനാലായ
വടക്കാഞ്ചേരി പുഴയില്‍
മണലൂര്‍ മണ്ഡലത്തിന്റെ
വിവിധ ഭാഗങ്ങളില്‍
കാര്ഷികാഭിവൃദ്ധിക്കുള്ള
ജലവിതരണം സുഗമമായി
നടത്തുന്നതിനായി, നാല്
ചിറകള്‍
നിര്മ്മിക്കേണ്ടതുണ്ടെന്ന
കാര്യം
ശ്രദ്ധയല്പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചിറകളുടെയും
കനാലിന്റെയും വാര്‍ഷിക
അറ്റകുറ്റ
പണികള്‍ക്കായി ഈ വര്‍ഷം
എത്ര തുക
ചെലവഴിച്ചെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കായംകുളത്തെ
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി
2624.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി നിയോജക
മണ്ഡലത്തില്‍ കേരള
വാട്ടര്‍
അതോറിറ്റിയുടെ
നേതൃത്വത്തിൽ വരൾച്ചാ
ദുരിതാശ്വാസ പദ്ധതിയിൽ
ഉള്‍പ്പെടുത്തി 2014,
2015, 2016
കാലഘട്ടത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
എന്താെക്കെയാെണന്നും
ഇതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ?
ഏനാമാക്കല്‍
റഗുലേറ്ററിന് താഴെ
റീട്രെയിനിംഗ് സ്ട്രക്ചര്‍
2625.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങു-മണലൂര്‍
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിച്ചുകൊണ്ട്
ഏനാമാക്കല്‍
റഗുലേറ്ററിന് താഴെ കോലു
മാടു് ഭാഗത്ത് ഒരു
വാട്ടര്‍ റീടെയിനിംഗ്
സ്ട്രക്ച്ര്‍
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ
ഇന്‍വെസ്റ്റിഗേഷന്‍,
ഡിസൈന്‍, നിര്‍മ്മാണം
എന്നിവയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
(ബി)
ജലസേചനത്തിനും
കുടിവെള്ളത്തിനും
മണലൂര്‍, വെങ്കിടങ്ങു
പഞ്ചായത്തുകള്‍ക്കും
സമീപ പ്രദേശങ്ങള്‍ക്കും
പ്രയോജനപ്പെടുന്നതും
2016-2017 ലെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ
പ്രസ്തുത പദ്ധതി
അടിയന്തിരമായി
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
തടയണകളും
സംരക്ഷണ ഭിത്തികളും
2626.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2011 മുതല്‍ 2015 വരെ
ആകെ എത്ര തടയണകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
ഏതൊക്കെ ജില്ലയില്‍
എത്ര വീതമെന്ന്
വിശദമാക്കുമോ;
(ബി)
2011
മുതല്‍ 2015വരെ
സംസ്ഥാനത്ത് എത്ര
നദികള്‍ക്കും എത്ര
തോടുകള്‍ക്കും സംരക്ഷണ
ഭിത്തി
നിര്‍മ്മിച്ചിട്ടുണ്ട്;
ഏതൊക്കെ ജില്ലകളില്‍
എത്ര വീതമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
സംരക്ഷണ ഭിത്തി
കെട്ടുന്നതിന് എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
ചെലവഴിക്കപ്പെട്ട
തുകയുടെ കണക്ക്
താലൂക്കടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
തെക്കുമ്പാട്
ദ്വീപില്‍ മാര്‍ജിനല്‍ ബണ്ട്
നിര്‍മ്മാണം
2627.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്യാശ്ശേരി
മണ്ഡലത്തിലെ
തെക്കുമ്പാട്
ദ്വീപിന്റെ പടിഞ്ഞാറ്
ഭാഗം അതിര്‍ത്തിയില്‍
മാര്‍ജിനല്‍
എര്‍ത്തേണ്‍ ബണ്ട്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ആമയിഴഞ്ചാന്‍
തോട്ടിലേക്ക് മലിനജലം
ഒഴുക്കിവിടുന്നത് തടയാന്‍
നടപടി
2628.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ആമയിഴഞ്ചാന്‍
തോട്ടിലേക്ക് സ്വിവറേജ്
ടാങ്കില്‍ നിന്നും
മലിനജലം ഒഴുക്കി
വിടുന്നതായി
ദൃശ്യമാധ്യമങ്ങളില്‍
വന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ആമയിഴഞ്ചാന്‍
തോടിന്റെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ചെറുകുളങ്ങള്‍
സംരക്ഷിക്കുന്നതിന് പദ്ധതി
2629.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകുളങ്ങള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണുളളത് എന്ന്
വിശദീകരിക്കുമോ;
(ബി)
സ്വകാര്യ
വസ്തുവിലെ കുളങ്ങള്‍
വൃത്തിയോടെ
സംരക്ഷിക്കുന്നതിനും ജല
സംരക്ഷണം
ഉറപ്പാക്കുന്നതിനും
വേണ്ടി പ്രോത്സാഹന
പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഭൂമിയിലെ
ചെറുകുളങ്ങളെ
സംബന്ധിച്ച് വിവരശേഖരണം
നടത്തിയിട്ടുണ്ടോ; ഇവയെ
കയ്യേറ്റങ്ങളില്‍
നിന്ന് സംരക്ഷിച്ച്
പരിസ്ഥിതി സൗഹൃദമായി
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന് നടപടി
2630.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
കുടിവെളള ക്ഷാമം
കണക്കിലെടുത്ത്
കേരളത്തിലെ എല്ലാ
ആറുകളിലും നദികളിലും
തോടുകളിലുംവിവിധതരത്തിലുളള
തടയണകള്‍
പലസ്ഥലങ്ങളില്‍
ഉണ്ടാക്കി വെളളം
പലഘട്ടങ്ങളായി തടഞ്ഞു
നിര്‍ത്തി സംരക്ഷിച്ച്
കുടിവെളളം
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കേരളത്തിലെ
പല ആറുകളിലും
തോടുകളിലും നദികളിലും
ചില
സ്ഥലങ്ങളില്‍/കയങ്ങളില്‍
കെട്ടി നില്ക്കുന്ന
വെളളത്തിന് ചാലുകള്‍
തെളിച്ച് ഒഴുകുവാന്‍
അവസരം ഉണ്ടാക്കി വെളളം
ഇല്ലാതെ വറ്റിവരണ്ടു
കിടക്കുന്ന
ഭാഗങ്ങളിലേക്ക് വെളളം
എത്തിച്ച് ഈ പ്രദേശത്തെ
ജനങ്ങള്‍ക്ക് വെളളം
ലഭ്യമാക്കുന്നതിനായി
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ജലസ്രോതസ്സുകള്‍
2631.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ആന്‍സലന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലക്ഷാമം രൂക്ഷമായി
കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
ജലസ്രോതസ്സുകള്‍
നവീകരിക്കാനും
ജലസ്രോതസ്സുകളില്‍
തടയണകള്‍
നിര്‍മ്മിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പാറക്കുളങ്ങളിലെ വെള്ളം
ഉപയോഗ യോഗ്യമാണോ എന്ന്
പരിശോധിച്ച്
ഉപയോഗപ്രദമെങ്കില്‍
ഏറ്റെടുക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
നെയ്യാറ്റിന്‍കര
വാട്ടര്‍ സപ്ലൈ സ്കീം
2632.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
വാട്ടര്‍ സപ്ലൈ സ്കീം
1972-ല്‍
തുടങ്ങിയതിനാലും
നിലവിലെ
ട്രീറ്റ്മെന്റ്പ്ലാന്റ്
അപര്യാപ്തമായതിനാലും
പുതിയ പ്ലാന്റ്
സ്ഥാപിക്കാനുളള നടപടി
എന്തായെന്ന്
വ്യക്തമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
വാട്ടര്‍ അതോറിറ്റി 45
വര്‍ഷം മുന്‍പ്
സ്ഥാപിച്ച വിതരണ
പൈപ്പുകള്‍ പലതും
കാലപ്പഴക്കം ചെന്ന്
നിരന്തരം
പൊട്ടുന്നതിനാല്‍ പഴയത്
മാറ്റി പുതിയ വിതരണ
പൈപ്പുകള്‍
സ്ഥാപിക്കാനുളള നടപടി
സ്വീകരിക്കുമോ?
പുലിമുട്ടുകളുടെ
നിര്‍മ്മാണം
2633.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുലിമുട്ടുകളുടെ
നിര്‍മ്മാണത്തിനായി ഈ
സാമ്പത്തിക വര്‍ഷം
എന്ത് തുകയാണ് ഇതുവരെ
അനുവദിച്ചത്;
(ബി)
പ്രത്യേക
നിക്ഷേപ പദ്ധതിയുടെ
ഭാഗമായിട്ടാണോ ഈ തുക
അനുവദിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
പുലിമുട്ടുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എവിടെയൊക്കെയാണ് ഈ
സാമ്പത്തിക വര്‍ഷം
ആരംഭിച്ചതെന്ന്
വെളിപ്പെടുത്താമോ?
ശ്രീകൃഷ്ണപുരത്ത്
സ്ഥിരം തടയണ
2634.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി
നിയോജകമണ്ഡലത്തിലെ
കരമ്പുഴയില്
ശ്രീകൃഷ്ണപുരത്ത്
സ്ഥിരം തടയണ
നിര്‍മ്മിക്കുന്നതിന്റെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തടയണ
നിര്‍മ്മാണത്തിനായി
വിശദമായ എസ്റ്റിമേറ്റും
പ്രോജക്ട്
റിപ്പോര്‍ട്ടും
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
എത്ര
കോടി രൂപ ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ ?
വെള്ളിമാട്കുന്ന്-വാപ്പോളിത്താഴം
പ്രദേശത്ത് തോടിന്റെ
അരികുകെട്ടാന് നടപടി
2635.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വെള്ളിമാട്കുന്ന്-വാപ്പോളിത്താഴം
പ്രദേശത്ത് തോടിന്റെ
അരികുകെട്ടുന്നതുമായി
ബന്ധപ്പെട്ട അപേക്ഷ
എന്നാണ് ലഭിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ ഇതു വരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തി എന്നു മുതല്‍
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക് ഡാമിലെ
ചോര്‍ച്ച
2636.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നഗരസഭയേയും കോവൂര്‍
ഗ്രാമപഞ്ചായത്തിനേയും
ബന്ധിപ്പിക്കുന്ന
കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക് ഡാമിലെ
ചോര്‍ച്ച
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ളത്തിന്റെ
ദുരുപയോഗം
2637.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ,
എയര്‍പോര്‍ട്ട്, വിവിധ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
ആശുപത്രികള്‍
ഹോസ്റ്റലുകള്‍
തുടങ്ങിയവ കുടിവെള്ളം
മറ്റാവശ്യങ്ങള്‍ക്ക്
ധാരാളമായി ദുരുപയോഗം
ചെയ്യന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കടുത്ത
വരള്‍ച്ചയില്‍
കുടിവെള്ളം ബഹു
ഭൂരിപക്ഷത്തിനും
കിട്ടാക്കനിയായി
മാറിക്കൊണ്ടിരിക്കുമ്പോള്‍
കുറ്റകരമായ ഈ
ധൂര്‍ത്തിനെതിരെ
വാട്ടര്‍ അതോറിറ്റി
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ കീഴിലെ
ആധുനിക സ്വീവേജ്
പ്ലാന്റില്‍ നിന്നും.
കുടിവെള്ള
ആവശ്യത്തിനൊഴികെയുള്ള
ആവശ്യങ്ങള്‍ക്ക്
ഉപയുക്തമായ
ലക്ഷക്കണക്കിന്
ലീറ്റര്‍ ജലം ഈ
കടുത്തവരള്ച്ചയിലും
പ്രതിദിനം പാഴാക്കി
കളയുന്ന കാര്യം
ജലവിഭവവകുപ്പിന്
അറിവുണ്ടോ;
(ഡി)
എങ്കില്‍
അത് ഉപയോഗപ്പെടുത്താന്‍
വാട്ടര്‍ അതോറിറ്റി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ബന്ധപ്പെട്ട
വിഭാഗവുമായി
ഏകോപനമുണ്ടാക്കി ആ ജലം
ഉപയോഗപ്പെടുത്തി
കുടിവെള്ളത്തിന്റെ
ദുരുപയോഗം തടയാനും,
അലംഭാവം കാട്ടിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കാനും
തയ്യാറാകുമോ എന്ന്
വിശദമാക്കാമോ?
കുടിവെളള
ക്ഷാമം നേരിടുന്ന വീടുകളില്‍
കുഴല്‍കിണര്‍
2638.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെളള
ക്ഷാമം നേരിടുന്ന
വീടുകളില്‍
സര്‍ക്കാരില്‍ നിന്നും
(ഗ്രൗണ്ട് വാട്ടര്‍
ഡിപ്പാര്ട്ടുമെന്റില്
നിന്നും) കുഴല്‍കിണര്‍
നിര്‍മ്മിച്ച്
നല്കുന്നുണ്ടോ; ഇതിന്
ഏതു തരത്തിലാണ് തുക
ഈടാക്കുന്നത്
വിവരിക്കുമോ;
(ബി)
ഗ്രൗണ്ട്
വാട്ടര്‍
ഡിപ്പാര്‍ട്ടുമെന്റിന്
കുഴല്‍കിണര്‍
നിര്‍മ്മിയ്ക്കാന്‍
ആവശ്യമായ യന്ത്ര/വാഹന
സാമഗ്രികള്‍
നിലവിലുണ്ടോ;
(സി)
കേരളത്തിലെ
ഓരോ ജില്ലയിലും ഉളള
ഇതിന്റെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സര്‍ക്കാരില്‍
നിന്നും കുഴല്‍കിണര്‍
നിര്‍മ്മാണം
ലഭിയ്ക്കാത്തതിനാല്‍
പ്രൈവറ്റ് ആള്ക്കാര്
കുഴല്‍കിണര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
അമിതചാര്‍ജ് വാങ്ങി
ജനങ്ങളെ
കബളിപ്പിയ്ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയില്‍ ഭൂജല വകുപ്പിന്റെ
പ്രവര്‍ത്തനം
2639.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ ഭൂജല
വകുപ്പിന്റെ
പ്രവര്‍ത്തനം ശരിയായ
ദിശയില്‍
നയിക്കുന്നതിനാവശ്യമായ
ജീവനക്കാര്‍ ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രശ്നം
പരിഹരിക്കാനായി ഏറ്റവും
കൂടുതല്‍ പ്രവൃത്തികള്‍
നടക്കുന്ന ചിറ്റൂര്‍
താലൂക്ക്
കേന്ദ്രീകരിച്ച് ഒരു
പുതിയ സബ്-ഓഫീസ്
ആരംഭിക്കാന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
കിണറുകള്‍
റീചാര്‍ജ്ജ് ചെയ്യുന്ന പദ്ധതി
2640.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലം ലഭ്യത ഉറപ്പു
വരുത്തുന്നതിനായി
കിണറുകള്‍ റീചാര്‍ജ്ജ്
ചെയ്യുന്ന പദ്ധതി
ഏതെല്ലാം ജില്ലകളില്‍
നടപ്പാക്കി എന്ന്
വ്യക്തമാക്കുമോ;
(ബി)
ജല
ദുർവിനിയോഗം കുറയ്ക്കാൻ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശം
നൽകുമോ?
കുടിവെള്ളത്തിനായി
കുഴല്‍കിണര്‍ നിര്‍മ്മാണം
2641.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിനായി
സ്വന്തം വീടിന്റെ
പരിസരത്ത് കുഴല്‍
കിണര്‍
നിര്‍മ്മിയ്ക്കുന്നതിന്
എതിരെ എന്തെങ്കിലും
പുതിയ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങളും ഉത്തരവും
ലഭ്യമാക്കുമോ;
(ബി)
സ്വന്തമായി
കുടിവെള്ളത്തിനായി
കുഴല്‍ കിണര്‍
നിര്‍മ്മിച്ചാല്‍ ഇതിന്
ആകുന്ന വലിയ തുകയ്ക്ക്
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും സബ്സിഡി
നിലവില്‍
നല്കുന്നുണ്ടോ;
വിവരിക്കുമോ;
(സി)
ഇല്ലെങ്കില്‍
സബ്സിഡി നല്കാന്
നടപടികള്‍
സ്വീകരിക്കുമോ?
'കുന്നുമ്മല്‍
അനുബന്ധ കുടിവെള്ള പദ്ധതി'
2642.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
നിയോജക മണ്ഡലത്തിലെ
'കുന്നുമ്മല്‍ അനുബന്ധ
കുടിവെള്ള പദ്ധതി'യുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
പദ്ധതി
വൈകുന്നതിന്റ കാരണം
വിശദമാക്കുമോ;
(സി)
പദ്ധതി
പ്രദേശത്തെ കുടിവെള്ള
പ്രശ്നം പരിഹരിക്കാന്‍
ത്വരിത നടപടി
സ്വീകരിക്കുമോ;
(ഡി)
പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ ?
പമ്പ്
സെറ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
2643.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പിംഗ്
വിഭാഗത്തിലെ പഴഞ്ചനും,
കാര്യക്ഷമത
നഷ്ടപ്പെട്ടതുമായ പമ്പ്
സെറ്റുകള്‍ മാറ്റി
സ്ഥാപിക്കാത്തതാണ്
കുടിവെള്ള ക്ഷാമത്തിന്
പ്രധാന കാരണം എന്നത്
വസ്തുതയാണോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനു ശേഷം
ഇപ്രകാരമുള്ള എച്ച്.പി.
പമ്പുകളും എല്‍.പി.
പമ്പുകളും മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പമ്പുകള്‍ മാറ്റി
സ്ഥാപിച്ചുവെന്നും
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
തഴക്കര
പഞ്ചായത്തിലെ വെട്ടിയാര്‍
കുടിവെള്ള പദ്ധതി
2644.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
പഞ്ചായത്തിലെ
വെട്ടിയാര്‍ കുടിവെള്ള
പദ്ധതി 2016-17 ലെ
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ഭരണ,
സാങ്കേതിക അനുമതികള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പെെപ്പ്
പൊട്ടി ഉണ്ടാകുന്ന
ജലചോര്‍ച്ച
2645.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളില്‍
അങ്ങിങ്ങായി പെെപ്പ്
ലൈനുകള്‍ പൊട്ടി ജലം
ഒഴുകിപ്പോകുന്നത്
പരിഹരിക്കുന്നതിനായി
വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
ഓരോ ഓഫീസിലും ഒരു
എമര്‍ജന്‍സി ടാസ്ക്
ഫോഴ്സിനെ
ചുമതലപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പെെപ്പ്
പൊട്ടിയുണ്ടാകുന്ന
ജലചോര്‍ച്ച
തടയുന്നതില്‍ കേരള
വാട്ടര്‍ അതോറിറ്റി
കാണിക്കുന്ന അലംഭാവവും
ഇതിലൂടെയുണ്ടാകുന്ന
ജലനഷ്ടവും
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അനധികൃത
കുടിവെള്ള വിതരണം
2646.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളവും
അല്ലാത്തുമായ വെള്ളം
വാഹനങ്ങളില്‍ കയറ്റി
വിതരണം നടത്തുന്നതിന്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പലസ്ഥലങ്ങളില്‍
നിന്നും അനധികൃതമായി
മോശമായ വെള്ളം
ശേഖരിച്ച്
കുടിവെള്ളമെന്നപേരില്
ജനങ്ങള്‍ക്ക് നല്കി
അമിത ചാര്‍ജ്ജ് ഈടാക്കി
കൊള്ളയടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
കുടിവെള്ളം
ഇല്ലാത്ത സ്ഥലങ്ങളില്‍
പ്രൈവറ്റ് ലോറികളില്‍
വെള്ളം എത്തിച്ച്
കൊടുക്കുന്നതിന്
വെള്ളത്തിന്റെ അളവ്
അനുസരിച്ച് വില
നിശ്ചയിക്കാന്‍
തയ്യാറാകുമോ;
(ഡി)
ഇപ്രകാരമുള്ള
കുടിവെള്ള ബിസിനസ്സിനെ
നിയമത്തിന്റെ
പരിധിയില്‍ കൊണ്ടുവന്ന്
കുടിവെള്ളത്തിന്റെ
പേരിൽ ജനങ്ങളെ
കൊള്ളയടിക്കുന്നത്
അവസാനിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
തൃശൂര്‍
ജില്ലയിലെ കനാലുകളിലെ എക്കല്‍
നീക്കം ചെയ്യല്‍
2647.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളില്‍
ജലവിതരണത്തിനായി
നിര്‍മ്മിച്ച
കനാലുകളില്‍ എക്കല്‍
വന്നടിഞ്ഞ് ജലസംഭരണം
കുറഞ്ഞു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിമ്മിനി
ഡാമില്‍ നിന്നും
വിടുന്ന വെള്ളം
ജില്ലയുടെ വടക്കന്‍
മേഖലയിലേക്കെത്തുന്നതില്‍
കുളവാഴയും
ചണ്ടിയുമുണ്ടാക്കുന്ന
തടസ്സങ്ങള്‍ക്കു പുറമെ
കനാലിന്റെ ആഴം കുറഞ്ഞു
വരുന്നതും കാരണമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
അടിയന്തരമായി
കനാലുകളിലെ എക്കല്‍
നീക്കം ചെയ്ത്
നീരൊഴുക്കിന്റെ തടസ്സം
നീക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ജലക്ഷാമം
2648.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
ജലാശയങ്ങളിലെ നീരുറവ
നിലച്ച്കൊണ്ടിരിക്കുന്നു
എന്നും നാട്ടിലെ
കിണറുകള്‍
വറ്റിയടിഞ്ഞിരിക്കുന്നു
എന്നും പാടങ്ങള്‍
ഉണങ്ങി
വിണ്ടുകീറിയിരിക്കുന്നു
എന്നും ജലക്ഷാമം
രൂക്ഷമായിരിക്കുന്നു
എന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിനെതിരെ
സര്‍ക്കാര്‍ എന്തെല്ലാം
അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കുടിവെളള
വിതരണം
2649.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവില്‍
കുഴല്‍ കിണറുകള്‍
കുഴിക്കുന്നതിന്
നിയന്ത്രണങ്ങള്‍ ഉണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നദികളിലെ
മാലിന്യം
2650.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളിലും മറ്റു
ജലസ്രോതസ്സുകളിലും
വീടുകളിലെയും മറ്റു
സ്ഥാപനങ്ങളിലെയും
അഴുക്കു ചാലുകള്‍
തുറന്നുവിട്ട്
മലിനപ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കേണ്ടതിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന നിയമ നടപടികള്‍
സ്വീകരിക്കുമോ?
വാട്ടര്‍
അതോറിറ്റി എടുത്ത വായ്പയുടെ
വിശദാംശങ്ങള്‍
2651.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ഏജന്‍സികളില്‍ നിന്നും
വാട്ടര്‍ അതോറിറ്റി
എടുത്ത വായ്പയുടെ
നിലവിലെ തുക എത്രയാണ്;
(ബി)
വായ്പയുടെ
വിശദാംശങ്ങൾ ഏജൻസി
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വായ്പകള്‍ തിരിച്ചടവിന്
പ്രതിമാസം പലിശ
ഇനത്തില്‍ കണ്ടെത്തേണ്ട
തുകയുടെ കണക്ക്
വിശദമാക്കുമോ?
വാട്ടര്‍
അതോറിറ്റിയെ ലാഭകരമാക്കാൻ
നടപടി
2652.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ, ഇൗ
ഗവണ്മെന്റിന്റെ
കാലത്ത് വാട്ടര്‍
അതോറിറ്റിയെ ലാഭകരമായ
സ്ഥാപനമാക്കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ഭരണ
തലത്തില്‍ എന്തെല്ലാം
പരിഷ്കരണ നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിക്ക് കുടിശ്ശിക
ഇനത്തില്‍ ലഭിക്കേണ്ട തുക
2653.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാട്ടര്‍ അതോറിറ്റിക്ക്
കുടിശ്ശിക ഇനത്തില്‍
ലഭിക്കേണ്ട എത്ര തുക
സമാഹരിക്കാന്‍ സാധിച്ചു
എന്ന് വിശദമാക്കുമോ;
(ബി)
കുടിശ്ശിക
സമാഹരണത്തിനായി
വാട്ടര്‍
അതോറിറ്റിയില്‍
പ്രത്യേക
ക്രമീകരണങ്ങള്‍
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുടിവെള്ള
വില്പന കമ്പനികളുടെ
നിയന്ത്രണം
2654.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതമായി
ഭൂഗര്‍ഭജലം
ഊറ്റിയെടുത്ത്
വില്‍ക്കുന്ന കുടിവെള്ള
വില്പന കമ്പനികളെ
വരള്‍ച്ചാകാലത്ത്
നിയന്ത്രിക്കൂവാന്
നടപടി സ്വീകരിക്കുമോ;
(ബി)
കുപ്പിവെള്ള
കമ്പനികള്‍ ജലശുദ്ധീകരണ
ജോലികള്‍ ഭാഗികമായി
മാത്രം നിര്‍വ്വഹിച്ച്
അമിത വില്പന ഈടാക്കി
ചൂഷണം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
കണ്ടെത്തിയ ഏതെങ്കിലും
സ്ഥാപനത്തിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
2655.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
നേരിടുന്നതിന്റെ
ഭാഗമായി, കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
ജവലിഭവ വകുപ്പ്
ആവിഷ്ക്കരിച്ചിരിക്കുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
പെരിയാര്‍
നദിയില്‍ തടയണകള്‍
2656.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോഴത്തെ
രൂക്ഷമായ കുടിവെള്ള
ക്ഷാമം പരിഹരിക്കുവാന്‍
പെരിയാര്‍ നദിയില്‍
തടയണകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പെരിയാറില്‍
ഏതെല്ലാം ഭാഗങ്ങളിലാണ്
തടയണ
നിര്‍മ്മിക്കുവാന്‍
പദ്ധതി ഉള്ളത്?
ചാത്തമംഗലം
മാവൂര്‍ പഞ്ചായത്തുകള്‍ക്ക്
കുടിവെള്ളം
2657.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായിട്ടുള്ള
കോഴിക്കോട് കൂളിമാട്
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ നിന്നും
ചാത്തമംഗലം, മാവൂര്‍
പഞ്ചായത്തുകള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കണമെന്ന ആവശ്യം
സംബന്ധിച്ച് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കോഴിക്കോട്
ജില്ലയിലെ ജപ്പാന്
കുടിവെള്ള പദ്ധതി
2658.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഴയുടെ
അഭാവം കാരണം രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്നതിന്റെ
പശ്ചാത്തലത്തില്‍
കോഴിക്കോട് ജില്ലയിലെ
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ പൈപ്പിടല്‍
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെള്ളക്ഷാമം
2659.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍
കുടിവെള്ളക്ഷാമം
രൂക്ഷമായ
കേന്ദ്രങ്ങളില്‍
ശുദ്ധജലമെത്തിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ കുടിവെള്ള പദ്ധതി
2660.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും കുടിവെള്ള
പദ്ധതിക്ക്
പ്രാഥമികാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഡി.പി.ആര് (detailed
project report) തുടര്‍
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ താലൂക്കുകളില്‍
സബ്ഡിവിഷന് ഓഫീസുകള്‍
2661.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ
സര്‍ക്കാര്‍ കാലത്ത്
അനുവദിക്കപ്പെട്ട
താലൂക്കുകളില്‍
വാട്ടര്‍ അതോറിട്ടി,
ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍, ഇന്‍ലാന്റ്
നാവിഗേഷന്‍ എന്നിവയുടെ
സബ്ഡിവിഷന് ഓഫീസുകള്‍
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ വരള്‍ച്ചയും
കുടിവെളളക്ഷാമവും
നേരിടുന്നതിനുള്ള പദ്ധതികൾ
2662.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
നേരിടുന്നതിനായി
കുറ്റ്യാടി നിയോജക
മണ്ഡലത്തില്‍
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍ക്ക്
ജലവിഭവവകുപ്പ് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ജലവിഭവ
വകുപ്പിനു കീഴില്‍
മണ്ഡലത്തില്‍ ഇപ്പോള്‍
നടന്നുവരുന്ന
പദ്ധതികള്‍ ഏതൊക്കെ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതിക്കായി
സമര്‍പ്പിക്കപ്പെട്ട
പദ്ധതികള്‍ ഉണ്ടോ;
എങ്കില്‍ ഏതൊക്കെ;
(ഡി)
പുതുതായി
ഭരണാനുമതി ലഭിച്ച
പദ്ധതികള്‍
ഉണ്ടെങ്കില്‍ അവ
ഏതൊക്കെ;
(ഇ)
ധാരാളം
ജല സ്രോതസ്സുകളുള്ള
കുറ്റ്യാടി
മണ്ഡലത്തില്‍ കുടിവെള്ള
ലഭ്യത ഉറപ്പുവരുത്താന്‍
ജലവിഭവ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
കുറ്റിക്കാട്ടൂര്‍
ഗവ.ഹൈസ്കൂളില്‍ കുടിവെള്ളം
2663.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കുറ്റിക്കാട്ടൂര്‍
ഗവ.ഹൈസ്കൂളില്‍
കുടിവെള്ളമെത്തിക്കുന്നത്
സംബന്ധിച്ച് ബാലാവകാശ
കമ്മീഷന് വല്ല
നിര്‍ദ്ദേശവും
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മൂവാറ്റുപുഴ
നദി
2664.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നദിയുടെ ശോചനീയാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മാലിന്യങ്ങള്‍
വലിച്ചെറിഞ്ഞും
അഴുക്കുചാലുകള്‍
തുറന്നുവിട്ടും പുഴ
മലിനമാക്കുന്നത്
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ആവശ്യത്തിന്
തടയണകള്‍ സ്ഥാപിച്ച്
പുഴയും ജലവും
സംരക്ഷിക്കുന്നതിനുള്ള
ഒരു സമഗ്ര പദ്ധതി
തയ്യാറാക്കാമോ?
കുട്ടനാട്ടിലെ
പോള നീക്കം ചെയ്യുന്നതിന്
നടപടി
2665.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാടിലെ
തോടുകളിലെല്ലാം പോള
നിറഞ്ഞു
കിടക്കുന്നതുമൂലം
ജലഗതാഗതത്തിനും
പാടശേഖരങ്ങളില്‍
നിന്നും കറ്റകളും
നെല്ലും നീക്കം
ചെയ്യുന്നതിനും
മറ്റുപയോഗങ്ങള്‍ക്കും
ബുദ്ധിമുട്ടുകള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടനാടില്‍
വ്യാപകമാകുന്ന പോള
നീക്കം ചെയ്യുന്നതിനും
ഇവ ഇനിയും
വ്യാപകമാകുന്നത്
തടയുന്നതിനും നടപടികള്‍
ഉണ്ടാകുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
?
നെന്മാറയിലെ
കുടിവെളള പ്രശ്നം
2666.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
മുതലമട പഞ്ചായത്തില്‍
രണ്ട് ഡാമുകള്‍
ഉണ്ടായിട്ടും മുതലമട,
കൊല്ലങ്കോട്, എലവഞ്ചേരി
എന്നീ പഞ്ചായത്തുകളിലെ
രൂക്ഷമായ കുടിവെളള
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മീങ്കര,
ചുളളിയാര് ഡാമുകളില്‍
വെളളം
എത്തിക്കുന്നതിനായി
നിലവില്‍ എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കുരിയാര്‍കുറ്റി
പുഴയിലൂടെ ഒഴുകിപോകുന്ന
വെളളം ചുളളിയാര്
ഡാമില്‍ എത്തിക്കുന്ന
എന്തെങ്കിലും പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതി നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കുപ്പിവെള്ള
നിര്‍മ്മാണ യൂണിറ്റ്
2667.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പി വെള്ള
നിര്‍മ്മാണ യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുപ്പി
വെള്ള നിര്‍മ്മാണ
യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിന്
അനുവദിച്ചിട്ടുള്ള
ബോര്‍വെല്ലിന്റെ
നിബന്ധനകള്‍
വ്യക്തമാക്കുമോ;
(സി)
അരുവികള്‍,
നദികള്‍, തോടുകള്‍
തുടങ്ങിയവയില്‍ നിന്ന്
ജലമെടുത്ത്
ശുദ്ധീകരിക്കുന്നതിന്
ഗവണ്മെന്റ് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ജനങ്ങള്‍ക്ക്
ലഭിക്കുന്ന
കുപ്പിവെള്ളം
ശുദ്ധമാണെന്ന്
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദീകരിക്കുമോ?
ആറന്മുളയില്
പുതിയതായി കുടിവെള്ള
പദ്ധതികള്‍
2668.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തില്‍
പുതിയതായി കുടിവെള്ള
പദ്ധതികള്‍ ഏതെങ്കിലും
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ശുദ്ധജലക്ഷാമം
നേരിടുന്ന പത്തനംതിട്ട
ജില്ലയില്‍ പുതിയ ജല
സ്രോതസ്സുകള്‍
കണ്ടെത്തുവാനുള്ള പഠനം
നടത്തുന്നുണ്ടോ;
(സി)
പമ്പ്
ഹൗസുകളില്‍, നിലവില്‍
10 വര്‍ഷത്തില്‍
കൂടുതല്‍ പഴക്കമുള്ള
മോട്ടോറുകള്‍ മാറ്റി
പുതിയത്
സ്ഥാപിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പുതിയ
മോട്ടോറുകള്‍
വാങ്ങുമ്പോള്‍
സര്‍ക്കാരിന് എത്ര
ലക്ഷം രൂപയുടെ
അധികബാധ്യത ഉണ്ടാകും
എന്ന് വ്യക്തമാക്കുമോ?
വര്‍ക്കലയില്‍
മേജര്‍ കുടിവെള്ള പദ്ധതി
2669.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രവും തീര്‍ത്ഥാടന
കേന്ദ്രവും
മത്സ്യത്തൊഴിലാളികളും
കശുവണ്ടി തൊഴിലാളികളും
തിങ്ങി
പാര്‍ക്കുന്നതുമായ
വര്‍ക്കലയില്‍
കുടിവെള്ളക്ഷാമം
രൂക്ഷമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏറ്റവും
രൂക്ഷമായ കുടിവെള്ള
ക്ഷാമം അനുഭവപ്പെടുന്ന
സ്ഥലമായ വര്‍ക്കലയില്‍
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് ഒരു
മേജര്‍ കുടിവെള്ള
പദ്ധതി നടപ്പിലാക്കുമോ
എന്ന് വ്യക്തമാക്കാമോ?
പയ്യന്നൂരില്‍
വാട്ടര്‍ അതോറിറ്റി
ഓഫീസുകള്‍ക്ക് കെട്ടിട
സമുച്ചയം
2670.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ വാട്ടര്‍
അതോറിറ്റി
ഓഫീസുകള്‍ക്ക് കെട്ടിട
സമുച്ചയം
പണിയുന്നതിനുള്ള ഭൂമി
ലഭ്യമാണോ;
വിശദമാക്കാമോ;
(ബി)
ഭൂമി
ലഭ്യമാണെങ്കില്‍ ടി
ഓഫീസുകള്‍ക്കുള്ള
കെട്ടിട നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണം സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കാമോ ?
കുട്ടനാടിന്റെ
കുടിവെള്ളപ്രശ്നം
പരിഹരിക്കാന്‍ നടപടി
2671.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാടിന്റെ
കുടിവെള്ളപ്രശ്നം
പരിഹരിക്കാന്‍,
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ മാതൃകയില്‍,
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കുട്ടനാടിന്റെ
കുടിവെള്ള പ്രശ്നവും
ഓര് പ്രശ്നവും
പരിഹരിക്കാന്‍ വിശദമായ
പഠനം നടത്തി നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ളക്ഷാമം
2672.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
ഏതൊക്കെ
വന്‍കിട,ചെറുകിട
കുടിവെള്ള പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
ഓരോന്നിനും എത്ര വീതം
തുകയാണ്
അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
വരള്‍ച്ചാബാധിത
സംസ്ഥാനം എന്ന നിലയില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ജലക്ഷാമം
പരിഹരിക്കാന്‍ വേണ്ടി
എത്ര തുക
അനുവദിക്കപ്പെട്ടിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;വേനല്‍
കടുത്തതോടെ ജനങ്ങള്‍
നേരിടുന്ന
ശുദ്ധജലക്ഷാമം
പരിഹരിക്കാന്‍ ഓരോ
ജില്ലകള്‍ക്കും
അനുവദിക്കപ്പെട്ട തുക
എത്രയാണ്?
കുടിവെളളത്തിന്റെ
ദുരുപയോഗം
2673.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയില്‍
നിന്നുമുളള കുടിവെളളം
സ്വകാര്യ വ്യക്തികളും
സ്ഥാപനങ്ങളും കൂടിയ
വിലയ്ക്ക് മറിച്ച്
വില്‍ക്കുന്നതായുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഈ
പ്രവണത തടയുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്?
(സി)
കുടിവെളളത്തിന്റെ
ദുരുപയോഗം തടയുന്നതിനും
പാഴാക്കല്‍
തടയുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ജലദൗര്‍ലഭ്യമുള്ള
പ്രദേശങ്ങളില്‍
ജലമെത്തിക്കാനുള്ള പദ്ധതികള്‍
2674.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലദൗര്‍ലഭ്യമുള്ള
ഇടങ്ങളില്‍
വെള്ളമെത്തിക്കാനുള്ള
പദ്ധതികള്‍ മങ്കട
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട എല്ലാ
ജലാശയങ്ങളുടെയും 500
മീറ്റര്‍ അകലത്തില്‍
തടയണകള്‍ നിര്‍മ്മിച്ച്
ജലസംരക്ഷണം
ഉറപ്പാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ മങ്കട
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്തുവരുന്നു;
(സി)
വരള്‍ച്ച
രൂക്ഷമായ
പ്രദേശങ്ങളില്‍
ജി.പി.എസ്. ഘടിപ്പിച്ച
വാഹനങ്ങള്‍ വഴി
വെള്ളമെത്തിക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മുടങ്ങിക്കിടക്കുന്ന
ശുദ്ധജല പദ്ധതികള്‍
2675.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുതും വലുതുമായ എത്ര
ശുദ്ധജല പദ്ധതികള്‍
മുടങ്ങിക്കിടപ്പുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മുടങ്ങിക്കിടക്കുന്ന
ശുദ്ധജല പദ്ധതികള്‍
പുനരുജ്ജീവിപ്പിക്കുവാന്‍
സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ ശുദ്ധജല
പദ്ധതികള്‍ക്കായി ആകെ
ചെലവായ തുക എത്രയാണ്
എന്നറിയിക്കാമോ?
വെള്ളക്കരയിനത്തില്
പിരിഞ്ഞു കിട്ടാനുള്ള
കുടിശ്ശിക
2676.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെള്ളക്കരയിനത്തില്
പിരിഞ്ഞു കിട്ടാനുള്ള
കുടിശ്ശിക എത്ര
രൂപയാണ്; ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
വന്‍തുക ഒടുക്കാനുള്ള
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്ന്
കുടിശ്ശിക
ഈടാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
കൃത്യനിര്വ്വഹണത്തിനായുള്ള
യാത്രയ്ക്കിടെ മരണം
2677.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃത്യനിര്വ്വഹണത്തിനായുള്ള
യാത്രയ്ക്കിടെ
വാഹനാപകടത്തില്‍
20-11-2015 ന് മരണമടഞ്ഞ
കേരള വാട്ടര്‍
അതോറിറ്റി ചാലക്കുടി
സെക്ഷന്‍ ഓഫീസിലെ
ഫിറ്റര്‍ ശ്രീ.
ടി.വി.ശിവഷാജന്റെ
കുടുംബത്തിന്
ലഭിക്കേണ്ട
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ശിവഷാജന്റെ
ഭാര്യ ശ്രീമതി
രേഖാമോള്ക്ക്
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം ഉടന്‍
ലഭ്യമാക്കുന്നതിനും
ഇവര്‍ക്ക് ആശ്രിത
നിമയനം ലഭിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?