പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
2678.
ശ്രീ.രാജു
എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ലഭിക്കുന്ന വിദ്യാഭ്യാസ
ആനുകൂല്യങ്ങളുടെ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;എങ്കില്‍
വരുത്തിയ വര്‍ദ്ധനവ്
എത്ര വീതമെന്ന്
വ്യക്തമാക്കാമോ;
(സി)
ഹോസ്റ്റലുകളില്‍
താമസിച്ച് പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
പോക്കറ്റ് മണി,
ഹോസ്റ്റല്‍ ഡേ അലവന്‍സ്
എന്നിവ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഡി)
ഐ.ടി.ഐ.വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചഭക്ഷണ പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ ആനുകൂല്യങ്ങള്‍
കുടിശ്ശികയായിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
പകല്‍
വീടുകള്‍
2679.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവ
മണ്ഡലത്തില്‍ ഏതെല്ലാം
പട്ടികജാതി കോളനികളില്‍
പകല്‍ വീടുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
ഏതെല്ലാം പകല്‍വീടുകള്‍
പ്രവര്‍ത്തനം ആരംഭിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
പകല്‍
വീടുകളുടെ പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
പകല്‍
വീടുകള്‍ക്ക്
പ്രവര്‍ത്തന ഫണ്ട്
അനുവദിയ്ക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍ പട്ടികജാതി
വികസന വകുപ്പിന്
കീഴിലുണ്ടോ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
2680.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം എന്ന
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
പട്ടികജാതി കോളനികളില്‍
വികസന പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പല
കോളനികളിലും ഇതുവരെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടില്ല
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പ്രവൃത്തികളാണെന്നും
ഏത് ഏജന്‍സിയാണ്
പ്രവൃത്തി
ഏറ്റെടുത്തതെന്നും
വ്യക്തമാക്കാമോ;
പൂര്‍ത്തിയാകാത്ത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ ?
പട്ടിക
വിഭാഗ സമുദായങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി
2681.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വിഭാഗ സമുദായങ്ങള്‍ക്ക്
നല്കുന്ന പദ്ധതികളിലെ
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പട്ടിക
വിഭാഗ
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
നല്കുന്ന ചികിത്സ
സഹായം കാലോചിതമായി
വര്‍ദ്ധിപ്പിക്കുമോ?
വയനാട്
ജില്ലയില്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
T 2682.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷങ്ങളില്‍
വയനാട് ജില്ലയില്‍
മാവോയിസ്റ്റ്
ഭീഷണിയുടെ
പശ്ചാത്തലത്തില്‍
പ്രഖ്യാപിച്ച
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
ക്ഷേമ പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതികള്‍ക്കായി
ജില്ലയില്‍ എത്ര തുക
ചെലവഴിച്ചു?
പരവൂര്‍
ഐ.ടി.ഐ. കെട്ടിടനിര്‍മ്മാണം
2683.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിനു കീഴിലുള്ള
പരവൂര്‍ ഐ.ടി.ഐ.
കെട്ടിടനിര്‍മ്മാണ
പ്രവൃത്തി സംബന്ധിച്ച്
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് സെക്രട്ടറി
ആഫീസില്‍ നിലവിലുള്ള
15448/A1/2015/പജപവവിവ.
നമ്പര്‍ ഫയലില്‍
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിടനിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കഴിവതും
വേഗത്തില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
തൊഴില്‍
നൈപുണ്യ പദ്ധതികള്‍
2684.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
സമുദായങ്ങളില്‍പ്പെട്ട
യുവതി യുവാക്കള്‍ക്ക്
തൊഴില്‍ നൈപുണ്യം
നേടുന്നതിനുള്ള
പ്രത്യേക പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിനായി
ഈ സര്‍ക്കാര്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ പട്ടികജാതി
വിഭാഗത്തില്പ്പെട്ടവര്ക്ക്ചികിത്സാ
ധനസഹായം
2685.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചേലക്കര
മണ്ഡലത്തില്‍ ഇതുവരെ
എത്ര പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക്
ചികിത്സാധനസഹായം
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
എത്ര
ലക്ഷം രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ചേലക്കര,
വടക്കാഞ്ചേരി മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
2686.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര,
വടക്കാഞ്ചേരി
എന്നിവിടങ്ങളിലെ മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ പട്ടികജാതി
വിഭാഗത്തിലെ
ആണ്‍കുട്ടികള്‍ക്കു
മാത്രമുളളതാണ് എന്നത്
കണക്കിലെടുത്ത് ഈ
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്ക്
റസിഡന്‍ഷ്യല്‍
പഠനസൗകര്യം
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ആശിക്കും
ഭൂമി ആദിവാസിക്ക് എന്ന പദ്ധതി
2687.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശിക്കും
ഭൂമി ആദിവാസിക്ക് എന്ന
പദ്ധതിയിലൂടെ വീടും
സ്ഥലവും ലഭിച്ചിരുന്ന
തൃക്കരിപ്പൂര്‍
പഞ്ചായത്തിലെ രോഹിണി
ബാലചന്ദ്രന് (മാവിലന്-
എസ്. ടി. വിഭാഗം)
അവരുടെ ഭര്‍ത്താവ് എസ്.
ടി. അല്ല എന്ന
കാരണത്താല്‍ ട്രൈബല്‍
ഡെവലപ്പ്മെന്റ്
ഓഫീസില്‍ നിന്നും ഇതു
നിഷേധിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
വാടകയ്ക്ക്
താമസിക്കുന്ന ഈ
കുടുംബത്തിന്
ഇത്തരത്തില്‍ ഒരു നടപടി
മൂലം ഉണ്ടായ
കഷ്ടതകള്‍ക്ക്
പരിഹാരമുണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കുടുംബനാഥയ്ക്ക്
റേഷന്‍
കാര്ഡിലുള്പ്പടെ
ഉടമസ്ഥാവകാശം വന്ന
സാഹചര്യത്തില്‍
കുടുംബനാഥന്റെ ജാതി
മാത്രം ഈ സഹായത്തിന്
പരിഗണിക്കുന്നത് ഏതു
നിയമം മൂലമാണെന്ന്
വ്യക്തമാക്കാമോ?
എറണാകുളം
ജില്ലയിലെ പട്ടികജാതി
കോളനികള്‍
2688.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പട്ടികജാതി
കോളനികള്‍
ഏതെല്ലാമെന്നും
പ്രസ്തുത കോളനികളില്‍
താമസിക്കുന്ന
പട്ടികജാതി
കുടുംബങ്ങളുടെയും ഇതര
സമുദായങ്ങളുടെയും എണ്ണം
എത്രയെന്നും
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പട്ടികജാതി
വകുപ്പില്‍
സൂക്ഷിച്ചിരിക്കുന്ന
പട്ടികജാതി കോളനികളിലെ
കുടുംബങ്ങളെ സംബന്ധിച്ച
ലിസ്റ്റില്‍ കാലോചിതമായ
മാറ്റങ്ങള്‍
വരുത്താത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ കാലോചിതമായ
മാറ്റം
വരുത്താത്തതിനാല്‍
,കുടുംബങ്ങളുടെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കുന്ന
അംബേദ്കര്‍
സ്വാശ്രയഗ്രാമം
പദ്ധതിയില്‍
അര്‍ഹതപ്പെട്ട
കോളനികള്‍
അവഗണിക്കപ്പെടുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വാമനപുരം
പട്ടികജാതി കോളനിയിലെ ശുദ്ധജല
വിതരണം
2689.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമവകുപ്പിന്റെ ഫണ്ട്
ലഭ്യമാക്കി ,ജലവിഭവ
വകുപ്പ് മുഖേന
പട്ടികജാതി കോളനികളില്‍
ശുദ്ധജല വിതരണം
നടത്തുന്നതിലേക്ക്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
വാമനപുരം നിയോജക
മണ്ഡലത്തിലെ ഏതൊക്കെ
പ്രദേശങ്ങളില്‍
(കോളനികള്‍) ആണ് ടി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന
വിശദവിവരങ്ങള്‍
നല്‍കുമോ?
എറണാകുളം
ജില്ലയില്‍ കോര്‍പ്പസ്
ഫണ്ടില്‍ നിന്നും തുക
അനുവദിച്ച പ്രവൃത്തികള്‍
2690.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയില്‍ 2016-2017
സാമ്പത്തിക
വര്‍ഷത്തില്‍ എസ്.സി.
കോര്‍പ്പസ് ഫണ്ടില്‍
നിന്നും തുക അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
അനുവദിച്ച തുക
എത്രയെന്നും
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ഹരിപ്പാട്
ഗവണ്മെന്റ് ഐ.റ്റി.ഐ
കെട്ടിടം
2691.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന് കീഴിലുളള
ഹരിപ്പാട് ഗവണ്മെന്റ്
ഐ.റ്റി.ഐ കെട്ടിടം
പണിപൂര്ത്തിയായിട്ടുണ്ടോ;
(ബി)
പുതിയ
കെട്ടിടത്തിലേക്ക്
നിലവിലുളള ഐ.റ്റി.ഐ -
യുടെ പ്രവര്‍ത്തനം
മാറ്റാത്തതിന്റെ
കാരണമെന്താണ്;
(സി)
നിലവില്‍
വാടകയിനത്തില്‍
പ്രതിമാസം എന്ത്
തുകയാണ്
ചെലവാക്കുന്നത്;
(ഡി)
പുതിയ
കെട്ടിടം
പൂര്‍ത്തിയാക്കിയ ശേഷം
നിലവിലുളള വാടക
കെട്ടിടത്തിന് എത്ര രൂപ
വാടകയിനത്തില്‍
ചെലവഴിച്ചു;
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നും
എന്തെങ്കിലും വീഴ്ച
ഉണ്ടായിട്ടുണ്ടോ;
(ഇ)
ഐ.റ്റി.ഐ
- യുടെ പ്രവര്‍ത്തനം
സ്വന്തം
കെട്ടിടത്തിലേക്ക്
അടിയന്തരമായി മാറ്റുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി പദ്ധതികള്‍
2692.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇനി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്
എന്നും വിശദമാക്കുമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി പ്രത്യേക
ഭവനനിര്‍മ്മാണ പദ്ധതി
2693.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി
പ്രത്യേക ഭവനനിര്‍മ്മാണ
പദ്ധതി
ആവിഷ്ക്കരിച്ചിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഗുണം
കേരളത്തില്‍ എത്ര
പേര്‍ക്ക്
ലഭ്യമായിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി അനുവദിച്ച
തുക മുഴുവനായും
ഗുണഭോക്താക്കള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ
എന്നും ഇതിനായി എത്ര
രൂപയാണ് ചെലവഴിച്ചത്
എന്നും വിശദമാക്കാമോ?
പട്ടികജാതി
ക്ഷേമ വകുപ്പിനു കീഴിലുള്ള
മധുരവേലി ഐ.ടി.സി-യുടെ
കെട്ടിടനിര്‍മ്മാണം
2694.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
പട്ടികജാതി ക്ഷേമ
വകുപ്പിനു കീഴിലുള്ള
മധുരവേലി ഐ.ടി.സി-യുടെ
കെട്ടിടനിര്‍മ്മാണം
സംബന്ധിച്ച്
പൊതുമരാമത്ത്
സമര്‍പ്പിച്ച
എസ്റ്റിമേറ്റില്‍
വകുപ്പ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
പ്രസ്തുത
വിഷയുമായി ബന്ധപ്പെട്ട
എസ്റ്റിമേറ്റ്
വര്‍ക്കിംഗ്
ഗ്രൂപ്പില്‍
സമര്‍പ്പിച്ചിട്ടുണ്ടോ,
അംഗീകാരം
ലഭിച്ചിട്ടുണ്ടോ,
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഐ.ടി.സി
യുടെ കെട്ടിട
നര്മ്മാണവുമായി
ബന്ധപ്പെട്ട വിഷയം
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ,
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ ?
പട്ടികജാതി
വികസന വകുപ്പിന്റെ കോര്‍പ്പസ്
ഫണ്ട്
2695.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കോര്‍പ്പസ് ഫണ്ട്
ചെലവഴിക്കുന്നത്
സംബന്ധിച്ച നിബന്ധനകള്‍
എന്തൊക്കെയാണ്;
(ബി)
ഇതു
സംബന്ധമായി സര്‍ക്കാര്‍
ഉത്തരവുകള്‍ ഉണ്ടോ;
വിശദീകരിക്കാമോ;
(സി)
2016-17
വര്‍ഷം ഓരോ
ജില്ലയ്ക്കും എത്ര രൂപാ
വീതം നല്കി?
അംബേദ്കര്‍
ഗ്രാമം പദ്ധതി
2696.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങള്‍ ഇല്ലാത്ത
പട്ടികജാതി
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
വികസനത്തിനായി
അംബേദ്കര്‍ ഗ്രാമം എന്ന
പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
മറ്റ് വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
എത്ര
സങ്കേതങ്ങളില്‍
എത്രകോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതി പ്രകാരം
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
2697.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
പദ്ധതി സംബന്ധിച്ച
കാര്യങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ഇതിനായി
സംസ്ഥാനത്ത് എത്ര
കോളനികളെ
തിരഞ്ഞെടുത്തിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
ഏതൊക്കെ കോളനികളില്‍
പദ്ധതി
ആരംഭിച്ചിട്ടുണ്ട്; ഒരു
കോളനിയ്ക്ക് എത്ര
രൂപയുടെ വികസന
പദ്ധതിയാണ് ലക്ഷ്യം
വക്കുന്നത്; ഇതിനായി
എത്ര തുക മാറ്റി
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ?
കോര്‍പ്പസ്
ഫണ്ടിന്റെ കായംകുളം
മണ്ഡലത്തിലെ വിനിയോഗം
2698.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
കോളനികളുടെ അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിനുളള
കോര്‍പ്പസ് ഫണ്ടിന്റെ
കായംകുളം മണ്ഡലത്തിലെ
വിനിയോഗത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
കോളനികളിലെ വീടുകള്‍
2699.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
കോളനികളില്‍
പൂര്‍ത്തിയാക്കാതെ
കിടക്കുന്ന വീടുകള്‍
പൂര്‍ത്തിയാക്കുന്നതിനും
നിലവിലുള്ള
വീടുകള്‍ക്ക്
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിനുമുള്ള
ഫണ്ട് അനുവദിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ചികിത്സാ ധനസഹായം
2700.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ പട്ടികജാതി
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് കോഴിക്കോട്
ജില്ലയില്‍ എത്ര
പേര്‍ക്ക് ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്നും ആകെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
ഉമ്പര്‍നാട് പട്ടികജാതി
വകുപ്പ് നടത്തുന്ന ഐ.ടി.എെ.
2701.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ഉമ്പര്‍നാട് പട്ടികജാതി
വകുപ്പ് നടത്തുന്ന
ഐ.ടി.എെ. യില്‍
സുരക്ഷിതമല്ലാത്ത
കെട്ടിടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ. യില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പട്ടികജാതി വകുപ്പില്‍
നിന്നും തുക
അനുവദിക്കമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ഭവന
നിര്‍മ്മാണം
2702.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഗുണഭോക്താക്കള്‍ക്ക്
ഭവന നിര്‍മ്മാണത്തിനായി
നല്‍കിവരുന്ന ധനസഹായം 3
ലക്ഷം രൂപയായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വര്‍ദ്ധിപ്പിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വര്‍ദ്ധനവ് ഐ.എ.വൈ
(ഇന്ദിരാ ആവാസ് യോജന)
ഗുണഭോക്താക്കള്‍ക്കും
ബാധകമാക്കിയിരുന്നോ;
വ്യക്തമാക്കുമോ;
(സി)
ഇതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം എത്രയായിരുന്നു;
നിലവില്‍ കുടിശ്ശിക
ഉണ്ടോ;
വെളിപ്പെടുത്തുമോ;
(ഡി)
ഏറനാട്
മണ്ഡലത്തില്‍ 2011-17
വര്‍ഷത്തില്‍ എത്ര
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
ധനസഹായം അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
(ഇ)
കുടിശ്ശിക
തുക പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പില്‍ നിന്നും
അനുവദിച്ച് വീടുകളുടെ
പണി അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍
അഴിമതി
2703.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് ഭരണ കാലത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പുകളില്‍
കണ്ടെത്തിയിട്ടുള്ള
അഴിമതികളില്‍ ഏതെല്ലാം
കേസുകളില്‍ വിജിലന്‍സ്
അന്വേഷണം
നടക്കുന്നുണ്ട്;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലം നടപടികളാണ്
ബന്ധപ്പെട്ടവര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവർക്ക്
സ്വന്തമായി സ്ഥലവും വീടും
2704.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്കാണ്
സ്വന്തമായി സ്ഥലവും
വീടും ഇല്ലെന്ന്
കണ്ടെത്തിയിട്ടുളളത്;
(ബി)
സ്വന്തമായി
സ്ഥലവും വീടും
നല്‍കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളും
അതിന്റെ
ഗുണഭോക്താക്കളുടെ
എണ്ണവും
വെളിപ്പെടുത്തുമോ;
(ഡി)
പണി
പൂര്‍ത്തിയാകാതെ
കിടക്കുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ വീടുകള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് തുകയാണ് നടപ്പ്
ബഡ്ജറ്റില്‍ നീക്കി
വച്ചിരുന്നത്; അതില്‍
ഇതിനകം എന്ത് തുക
ചെലവഴിച്ചു;
(ഇ)
വീടിനോടൊപ്പം
പഠനമുറികള്‍
സജ്ജീകരിക്കുന്ന പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
ധനസഹായം
അനുവദിച്ചെന്നും എത്ര
പഠനമുറികള്‍
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ ആനുകൂല്യങ്ങള്‍
2705.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ സ്കീം
അനുസരിച്ച്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
മാത്രമായി അനുവദിച്ച
ആനുകൂല്യങ്ങള്‍
അവര്‍ക്കുതന്നെ
ലഭ്യമാക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ 2016-17
വര്‍ഷത്തില്‍ എത്ര
തുകയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളതെന്നും
ഇതില്‍ എത്ര തുകയാണ്
ചെലവാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകളുടെ നവീകരണം
2706.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വകുപ്പുകളുടെ മുഴുവന്‍
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകളും
നവീകരിച്ച് നല്ല
പഠനാന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ദീര്‍ഘനാളായി
പണി
പൂര്‍ത്തീകരിക്കാത്ത
എത്ര ഹോസ്റ്റലുകള്‍
വകുപ്പുകളിലുണ്ട്; ആയത്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴില്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
2707.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴില്‍
2011 മുതല്‍ ഓരോ
വര്‍ഷവും
ഉള്‍പ്പെടുത്തിയ
പദ്ധതികളും വകയിരുത്തിയ
തുകയും ചെലവാക്കിയ
തുകയും എത്രെയന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
2011 മുതല്‍ ഓരോ
വര്‍ഷവും
പ്രഖ്യാപിച്ചതും
വകയിരുത്തിയതുമായ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എത്രയെന്നും, വിതരണം
നടത്തിയ തുക
എത്രയെന്നും ഇനിയും
നല്കുവാനുള്ള തുക
എത്രയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വകുപ്പ് പ്രഖ്യാപിച്ച
മത്സര പരീക്ഷാധനസഹായം,
മണ്പാത്രതൊഴിലാളി
ധനസഹായം എന്നിവ
ഉള്‍പ്പെടെയുള്ള മറ്റു
തൊഴിലാളി സഹായ
നിധികള്‍, അഭിഭാഷക
ഗ്രാന്റുകള്‍, വിദേശ
പഠന
സ്കോളര്‍ഷിപ്പുകള്‍,
പെന്‍ഷനുകള്‍,
ഓട്ടോമൊബൈല്‍ പരിശീലനം
എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക്
എത്ര തുക
വകയിരുത്തിയെന്നും എത്ര
തുക വിതരണം
ചെയ്തുവെന്നുമുള്ള 2011
മുതലുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
2016-17സാമ്പത്തിക
വര്‍ഷത്തെ ഇവയുടെ
പ്രഖ്യാപന തുക
എത്രയെന്നും നാളിതുവരെ
നല്കിയവ എത്രയെന്നും
ഇനംതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
കല്യാശ്ശേരി
സ്വയം പര്യാപ്തഗ്രാമം പദ്ധതി
2708.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വയം
പര്യാപ്തഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
കല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
പഞ്ചായത്തിലെ ഏഴിലോട്
ചക്ലിയ കോളനിയുടെയും
മാടായി ഗ്രാമ
പഞ്ചായത്തിലെ
മൂലക്കീന്
കോളനിയുടെയും
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; ഇവയുടെ
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2709.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ല്‍ നെടുമങ്ങാട് നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികജാതി
കോളനികളിലാണ് കുടിവെള്ള
പദ്ധതികള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുകയും
പദ്ധതി നടപ്പിലാക്കാന്‍
ചുമതലപ്പെടുത്തിയ
ഏജന്‍സിയുടേയും
വിശദാംശം നല്‍കുമോ;
(സി)
ഓരോ
പദ്ധതിയും
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
2710.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിൽ
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുള്ള
പട്ടികജാതി കോളനികൾ
ഏതെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(ബി)
2013-14
കാലഘട്ടത്തില്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
അപ്പോളോ കോളനി,
തൃപ്പാദം കോളനി എന്നീ
പട്ടികജാതി കോളനികളിലെ
പദ്ധതി പൂര്‍ത്തിയായോ;
വ്യക്തമാക്കുമോ?
മാന്‍ഹോളില്‍
വീണ് മരണപ്പെട്ട ആളുടെ
വിധവയുടെ അപേക്ഷ
2711.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാന്‍ഹോളില്‍
വീണ് മരണപ്പെട്ട
കോട്ടയം ജില്ലയില്‍
കാണക്കാരി പഞ്ചായത്തിലെ
ശ്രീ. ദേവസ്യാ
ചാക്കോയുടെ വിധവയായ
ശ്രീമതി ലിസി ജോസഫ്
സമര്‍പ്പിച്ച
അപേക്ഷയില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷയില്‍ കാലതാമസം
ഉണ്ടാകാനുള്ള കാരണം
വ്യക്തമാക്കാമോ; ഈ
അപേക്ഷ
തീര്‍പ്പാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
പട്ടികജാതി
വകുപ്പ് ഡയറക്ടര്‍
ഓഫീസില്‍ ഇതു
സംബന്ധിച്ച് നിലവിലുള്ള
A5/6333/2016 നമ്പര്‍
ഫയലില്‍ ഇതുവരെ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ; ഈ
ഫയല്‍ തീര്‍പ്പാക്കാന്‍
ഡയറക്ടറേറ്റില്‍ ഉണ്ടായ
കാലതാമസം അറിയിക്കാമോ?
അംബേദ്ക്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2712.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്ക്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
പ്രകാരം പട്ടികജാതി
കോളനികളുടെ
വികസനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തില്‍
തിരഞ്ഞെടുത്ത കോളനികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഉമ്പര്‍നാട്
പട്ടികജാതി ഐ.ടി.ഐ. യില്‍
പുതിയ കോഴ്സുകള്‍
2713.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ഉമ്പര്‍നാട്
പട്ടികജാതി ഐ.ടി.ഐ.
യില്‍ പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
പട്ടികജാതി
വകുപ്പിന്റെ
ഫണ്ടുപയോഗിച്ച് ഐ.ടി.ഐ
നവീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
ഇതിനാവശ്യമായ
നിര്‍ദ്ദേശം വകുപ്പ്
തലത്തില്‍ നല്‍കുമോ?
പറമ്പിക്കുളം-കുരിയാര്കുറ്റികോളനിയില്
അടിസ്ഥാന സൗകര്യം
വികസിപ്പീക്കുന്നതിന് നടപടി
2714.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം-കുരിയാര്‍കുറ്റി
കോളനിയില്‍ എന്തെല്ലാം
അടിസ്ഥാന വികസന
സൗകര്യങ്ങള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളനിയിലേക്കുള്ള
റോഡിന്റെ ശോചനീയാവസ്ഥ,
വൈദ്യുതി കണക്ഷന്റെ
അഭാവം എന്നിവ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
2715.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍ക്ക്
അടിസ്ഥാന സൗകര്യങ്ങളുടെ
അഭാവമുണ്ടോ;
വാടകക്കെട്ടിടത്തിലും,
സ്വന്തം കെട്ടിടത്തിലും
പ്രവര്‍ത്തിക്കുന്ന
ഹോസ്റ്റലുകളുടെ
മെയിന്റനന്‍സ്
സമയബന്ധിതമായി
നടക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാര്ഡന്മാരുടെ
അഭാവമുണ്ടോ എന്നും
ആവശ്യത്തിന്
ഫര്‍ണ്ണിച്ചറുകള്‍
ലഭ്യമാണോ എന്നും
വ്യക്തമാക്കുമോ ;
ട്യൂഷൻ നല്‍കുന്നതിന്
അധ്യാപകരുണ്ടോ എന്നും
അവരുടെ പ്രതിഫലം
വര്‍ദ്ധിപ്പിക്കുമോ
എന്നും വ്യക്തമാക്കുമോ
; വിദ്യാര്‍ത്ഥികളുടെ
മെസ്സ് ഫീ, പോക്കറ്റ്
മണി എന്നിവ
വര്‍ദ്ധിപ്പിക്കുമോ;
വ്യക്തമാക്കുമോ
(സി)
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സിവില്‍ സര്‍വീസ്
പരീക്ഷാ
പരിശീലനത്തിനായി
ഏതെല്ലാം സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു;
ഇവിടെ നിന്നും പരീക്ഷ
യോഗ്യത നേടിയവര്‍ എത്ര;
വ്യക്തമാക്കുമോ ?
ഭവനനിര്‍മ്മാണ
പദ്ധതികള്‍
2716.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2007
മുതൽ പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് മുഖേന
നടപ്പിലാക്കിയ
ഭവനനിര്‍മ്മാണ
പദ്ധതികളില്‍ ഇതുവരെയും
പണിപൂര്‍ത്തിയാക്കാത്ത
വീടുകളുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
ബ്ലോക്ക് തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
പണി
പൂര്‍ത്തിയാകാത്ത
വീടുകളുടെ
പൂർത്തീകരണത്തിന് തുക
അനുവദിക്കാന്‍
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
വാര്ഡന്മാരുടെ
ജോലിസമയം
2717.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിലെ
വാര്ഡന്മാരുടെ
ജോലിസമയം
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
വാര്ഡന്മാര്ക്ക്
വകുപ്പിലെ
ക്ലാര്‍ക്ക്/ഓഫീസര്‍
തസ്തികകളിലേയ്ക്ക്
പ്രമോഷന് ക്വാട്ട
അനുവദിക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
അനുവദിച്ച ആനുകൂല്യങ്ങള്‍
2718.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ സ്കീം
അനുസരിച്ച് ,പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായി
അനുവദിച്ച
ആനുകൂല്യങ്ങള്‍
,അവര്‍ക്ക് തന്നെ
ലഭ്യമാക്കുന്നുണ്ടോയെന്ന്
ഉറപ്പു വരുത്തുന്നതിന്,
വകുപ്പിന് എന്ത്
സംവിധാനമാണ്
നിലവിലുള്ളത്; ഇതിന്റെ
പ്രവര്‍ത്തനരീതി
എങ്ങിനെയാണന്ന്
വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
ഏതെങ്കിലും സ്കീമില്‍
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായി
അനുവദിച്ച ആനുകൂല്യം
മറ്റ് വിഭാഗക്കാര്‍
കയ്യടക്കിയതായോ
നേടിയെടുത്തതായോ
വകുപ്പിന് വിവരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എസ്.സി.എസ്.റ്റി.
വകുപ്പ് മുഖേനയുളള
ദുരിതാശ്വാസ നിധി
2719.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ മുതല്‍ നാളിതുവരെ
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ വികസന വകുപ്പ്
മുഖേനയുളള ദുരിതാശ്വാസ
നിധിയില്‍ നിന്നും എത്ര
അപേക്ഷകള്‍ക്ക് ധനസഹായം
നല്കി
ഉത്തരവായിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് തുക
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ 'ആശിക്കും ഭൂമി
ആദിവാസിക്ക്' പദ്ധതി
2720.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നടപ്പാക്കിയ
'ആശിക്കും ഭൂമി
ആദിവാസിക്ക്'
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പുമായി
ഉയര്‍ന്നു വരുന്ന
അഴിമതി ആക്ഷപങ്ങള്‍
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍
സ്ഥിരം അധ്യാപകര്‍
2721.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴിലുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളില്‍ സ്ഥിരം
അധ്യാപകരുടെ എത്ര
ഒഴിവുകളുണ്ട്;
മെച്ചപ്പെട്ട
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിന് ഈ
ഒഴിവുകള്‍
തടസ്സമാകുന്നുണ്ടോ;
(ബി)
അധ്യാപക
ഒഴിവുകള്‍
നികത്തുന്നതിനുളള
ബുദ്ധിമുട്ട് എന്താണ്;
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ലൈബ്രറി,
ലബോറട്ടറി ,
സ്മാര്‍ട്ട് ക്ലാസ്സ്
റൂമുകള്‍ എന്നിവ എല്ലാ
സ്കൂളുകളിലും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പ്രയോജനം
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
നെന്മാറ
മണ്ഡലത്തിലെ ആദിവാസി
കുടുംബങ്ങള്‍ക്ക് ഭൂമി
2722.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
എത്ര ആദിവാസി
കുടുംബങ്ങള്‍ക്ക്
വനാവകാശ നിയമപ്രകാരം
ഭൂമി നല്‍കിയിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
ഇനി
എത്ര കുടുംബങ്ങള്‍ക്ക്
ഭൂമി നല്കാന്
കഴിയുമെന്ന്
വിശദമാക്കുമോ?
പട്ടികജാതി
/ പട്ടികവര്‍ഗ്ഗ കോളനികളുടെ
വികസനത്തിന് വേണ്ടിയുള്ള
പദ്ധതികള്‍
2723.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി /
പട്ടികവര്‍ഗ്ഗ
കോളനികളുടെ വികസനത്തിന്
വേണ്ടി
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
,മലപ്പുറം ജില്ലയിലെ
കോളനികളുടെ പട്ടിക
നിയോജകമണ്ഡലം തിരിച്ച്
നല്‍കാമോ;
(സി)
പട്ടികജാതി
/ പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍
കൂടുതലായി പഠിക്കുന്ന
വിദ്യാലയങ്ങളിലെ
അടിസ്ഥാന
സൗകര്യവികസനത്തിന്
വേണ്ടി നിലവില്‍
പദ്ധതികള്‍ ഉണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളിലെ
മെസ്സ് അലവന്‍സ്
2724.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റലുകളിലെ ഓരോ
കുട്ടിക്കും മെസ്സ്
അലവന്‍സ് ഇനത്തില്‍
മാസം എത്ര രൂപ വീതം
അനുവദിച്ചു
നല്‍കുന്നുണ്ടെന്ന്
മെട്രിക്, പോസ്റ്റ്
മെട്രിക് തലത്തില്‍
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
മെസ്സ്
അലവന്‍സ് തുക
കാലോചിതമായി ഉയര്‍ത്തി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
അയിലൂരില്‍
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റല്‍ കെട്ടിടം
2725.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിലൂര്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റലിന് സ്വന്തമായി
കെട്ടിടം ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോസ്റ്റലിന്
ആവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
ഹോസ്റ്റലിനു സ്വന്തമായി
സ്ഥലവും കെട്ടിടവും
എന്ന്
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വികസനവുമായി ബന്ധപ്പെട്ട
പ്രപ്പോസലുകള്‍
2726.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍
പട്ടികവര്‍ഗ്ഗ
വികസനവുമായി
ബന്ധപ്പെട്ട് ജില്ലാതല
വര്‍ക്കിങ്ങ് ഗ്രൂപ്പ്
അനുമതിക്കായി
സമര്‍പ്പിച്ച എത്ര
പ്രപ്പോസലുകള്‍ക്ക്
സംസ്ഥാന തല
വര്‍ക്കിങ്ങ് ഗ്രൂപ്പ്
അനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അട്ടപ്പാടിയിലെ
ശിശുമരണം
2727.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
സംബന്ധിച്ച് ഏതെങ്കിലും
വിദഗ്ദ്ധസംഘം പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അട്ടപ്പാടിയില്‍
എത്ര ശിശുമരണങ്ങള്‍
ഉണ്ടായി;
(സി)
അട്ടപ്പാടിയിലെ
ഗര്‍ഭിണികളായ ആദിവാസി
സ്ത്രീകള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും
മതിയായ പോഷകാഹാരവും
ചികിത്സയും
നല്‍കുന്നതിലുണ്ടായ
വീഴ്ചയാണ് ശിശുമരണം
ഉണ്ടാകുന്നതിനുള്ള
കാരണം എന്ന കാര്യം
പരിശോധിക്കുമോ;
(ഡി)
ശിശുമരണങ്ങള്‍
ഒഴിവാക്കുവാന്‍
പോഷകാഹാരവും ചികിത്സയും
അവര്‍ക്ക്
ഉറപ്പുവരുത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശൈവ
വെള്ളാള സമുദായ സംവരണം
2728.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ശൈവ
വെള്ളാള സമുദായത്തില്‍
ഉള്‍പ്പെട്ടവര്‍ക്ക്
ഒ.ബി.സി. സംവരണം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
പ്രൊഫ.
പി.എന്‍.ശങ്കരന് കമ്മീഷന്
2729.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശ്വകര്‍മ്മജരുടെ
പ്രശ്നങ്ങള്‍
പഠിക്കുവാന്‍ മുന്‍
സര്‍ക്കാര്‍ നിയോഗിച്ച
പ്രൊഫ.
പി.എന്‍.ശങ്കരന്
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ?
പിന്നാക്ക
ക്ഷേമ വകുപ്പിന് കീഴിലുളള
മല്‍സര പരീക്ഷാ കേന്ദ്രങ്ങള്‍
2730.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
ക്ഷേമ വകുപ്പിന്
കീഴില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
മല്‍സര പരീക്ഷകള്‍ക്ക്
പരിശീലനം നല്കുന്ന
കോച്ചിംഗ് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിന് കീഴില്‍
സിവില്‍ സര്‍വ്വീസ്
പരിശീലന
കേന്ദ്രങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
കേന്ദ്രങ്ങളിലെ
ജിവനക്കാരുടെ
നിയമനത്തിന്
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
പിന്നോക്ക
വിഭാഗ കോര്പ്പറേഷന് വഴി
കൂടുതല്‍ ആനുകൂല്യങ്ങള്‍
2731.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗ കോര്പ്പറേഷന്
വഴി കൂടുതല്‍
ആനുകൂല്യങ്ങള്‍
നല്കാന് നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
കോര്പ്പറേഷന് വഴി
നല്കുന്ന പദ്ധതികളില്‍
നിബന്ധനകള്‍
ലഘൂകരിക്കുന്നതിനു
നടപടികള്‍ ഉണ്ടാകുമോ?
പിന്നോക്ക
ക്ഷേമവകുപ്പിന്റെ
പ്രവര്‍ത്തനം
2732.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
വിഭാഗങ്ങളുടെ
ക്ഷേമപദ്ധതികള്‍
നടപ്പിലാക്കുന്നതിന്
രൂപീകരിച്ച പിന്നോക്ക
ക്ഷേമവകുപ്പിന്റെ
പ്രവര്‍ത്തനം
വിലിയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരത്തെ
ആസ്ഥാന ഓഫീസിലും,
എറണാകുളം, കോഴിക്കോട്
എന്നിവിടങ്ങളിലെ മേഖലാ
ഓഫീസുകളിലും
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്പറഞ്ഞ
ഓഫീസുകളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികയും, നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
നല്‍കുമോ;
(ഡി)
അനുവദിക്കപ്പെട്ട
തസ്തികകളിലേക്ക്
പബ്ലിക്ക് സര്‍വ്വീസ്
കമ്മീഷന് വഴി നിയമനം
നടത്തുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തടസ്സം മാറ്റി ആവശ്യമായ
ജീവനക്കാരെ ആസ്ഥാന
ഓഫീസിലും, മേഖലാ
ഓഫീസുകളിലും നിയമിച്ച്
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ - പിന്നോക്ക
വിഭാഗ ക്ഷേമ പദ്ധതികള്‍
2733.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ-പിന്നോക്ക
വിഭാഗ ക്ഷേമ പദ്ധതികള്‍
യഥാസമയം
നടപ്പാക്കുന്നതില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലമായി
വന്നിട്ടുള്ള അപാകതകളും
ഉദ്യോഗസ്ഥ വീഴ്ചകളും
എന്താണെന്ന് ഈ
സര്‍ക്കാര്‍
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓരോ
വിഭാഗത്തിലും
വിദ്യാഭ്യാസ ആനുകൂല്യം
ലഭിക്കാനുള്ള
വിദ്യാര്‍ത്ഥികള്‍ എത്ര
വീതമെന്നും എത്ര
കുട്ടികള്‍ക്ക് വീതം
ആനുകൂല്യം ലഭ്യമാക്കി
എന്നും കഴിഞ്ഞ അഞ്ച്
വര്‍ഷത്തെ കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഇനത്തില്‍ കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി ഓരോ
വര്‍ഷവും വകയിരുത്തിയ
തുക, വിതരണം ചെയ്ത തുക
എന്നിവ എത്ര വീതമെന്ന്
വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
ഓരോ വര്‍ഷവും എത്ര
അപേക്ഷകള്‍
(വിദ്യാഭ്യാസ
ആനുകൂല്യം) നിഷേധിച്ചു
എന്നും എന്തു
കാരണങ്ങളാലാണിത് എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
വിഭാഗങ്ങളെ
പ്രതിനിധീകരിക്കുന്ന
സംഘടനകള്‍
ഏതെല്ലാമെന്നും ഇവര്‍
ഇവ സംബന്ധിച്ച്
പരാതികള്‍
നല്‍കിയിരുന്നോ എന്നും
ഇതില്‍
മുന്‍സര്‍ക്കാര്‍ നടപടി
എന്തായിരുന്നു എന്നും ഈ
സര്‍ക്കാര്‍ പ്രസ്തുത
പരാതികളിന്മേല് എന്തു
തീരുമാനം നാളിതുവരെ
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
നിയമ
മേഖലയില്‍ നടത്തിയ
പരിഷ്കാരങ്ങള്‍
2734.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നിയമ മേഖലയില്‍
നടത്തിയ പരിഷ്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
അഭിഭാഷക
ക്ഷേമനിധിയില്‍ ഏതൊക്കെ
ആനുകൂല്യങ്ങളാണ്
പുതുതായി
കൊണ്ടുവന്നതെന്ന്
വിശദമാക്കുമോ;
(സി)
ജൂനിയര്‍
അഭിഭാഷകര്‍ക്ക്
സ്റ്റൈപ്പന്റ്
അനുവദിക്കുന്നതിനുള്ള
നിയമം ഭേദഗതി
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
നിയമ ഓഫീസറുടെ നിയമനം
2735.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നിയമ നയത്തിന്റെ
ഭാഗമായി ഇതുവരെ എത്ര
ജില്ലകളില്‍ ജില്ലാ
നിയമ ഓഫീസര്‍മാരെ
നിയമിച്ചിട്ടുണ്ട്;
(ബി)
ബാക്കിയുള്ള
ജില്ലകളില്‍ ആയത്
നടപ്പിലാക്കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ?
കേരള
സംഗീത നാടക അക്കാദമിയുടെ നാടക
കലാപരിപാടികള്‍
2736.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംഗീത നാടക അക്കാദമി
സംസ്ഥാനത്ത് ഉടനീളം
നടത്തി വന്നിരുന്ന
പ്രതിവാര-പ്രതിമാസ നാടക
കലാപരിപാടികള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടക്കുന്നുണ്ടോ;
(ബി)
കേരള
സംഗീത നാടക അക്കാദമി
പ്രതിവാര-പ്രതിമാസ നാടക
കലാ പരിപാടികള്‍
സംഘടിപ്പിക്കുന്നതിനുവേണ്ടി
പ്രതിവര്‍ഷം എത്ര തുക
ചെലവഴിച്ചിരുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രതിവാര
നാടക പരിപാടികള്‍ എല്ലാ
നിയോജകമണ്ഡലങ്ങളിലും
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മലയാള
ഭാഷ ഉപയോഗം
2737.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
ഭാഷയുടെ ഉപയോഗം
വ്യാപകമാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാം;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം വകുപ്പുകളില്‍
മലയാള ഭാഷ
പൂര്‍ണ്ണമായും
ഉപയോഗിക്കുന്നുണ്ട്
എന്നറിയിക്കാമോ?
നവോത്ഥാന
സാംസ്കാരിക സമുച്ചയങ്ങള്‍
2738.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
കേന്ദ്രങ്ങളില്‍ കേരള
നവോത്ഥാന സാംസ്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്നതിനായി
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഇതിനായി
സ്ഥലം
ലഭ്യമായിട്ടുളളത്;
(സി)
എറണാകുളം
ജില്ലയില്‍ സ്ഥലം
ലഭ്യമായിട്ടുണ്ടോ?
ഹരിപ്പാട്
പല്ലന കുമാരനാശാന്
സ്മാരകത്തിന്റെ നവീകരണം
T 2739.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
പല്ലന കുമാരനാശാന്
സ്മാരകത്തിന്റെ
നവീകരണത്തിനായി
നടത്തിവരുന്ന
പ്രോജക്ടിന്റെ പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
പ്രോജക്ടിന്റെ
നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
എന്താണ്; നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സാംസ്ക്കാരിക
രംഗത്ത് സംസ്ഥാന തലത്തില്‍
അവാര്‍ഡ്
2740.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാംസ്ക്കാരിക രംഗത്തെ
പ്രവര്‍ത്തനങ്ങള്‍
പരിപോഷിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദീകരിക്കുമോ;
(ബി)
സാംസ്ക്കാരിക
രംഗത്ത് മികച്ച
പ്രവര്‍ത്തനം
കാഴ്ചവയ്ക്കുന്നവര്‍ക്ക്
സംസ്ഥാന തലത്തില്‍
അവാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
സാംസ്കാരിക സമുച്ചയം
2741.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
മണ്മറഞ്ഞുപോയ
വിഖ്യാതരായ കലാ സാഹിത്യ
രാഷ്ട്രീയ പ്രമുഖരുടെ
നാമധേയത്തില്‍ ഒരു
സാംസ്കാരിക സമുച്ചയം
നിര്‍മ്മിക്കുന്ന
കാര്യം ആലോചിക്കുമോ;
(ബി)
ശ്രീ.പി.കെ
കുഞ്ഞച്ചന്റെ
നാമധേയത്തില്‍
ചെങ്ങന്നൂര്‍
മുന്‍സിപ്പാലിറ്റിയില്‍
ഒരു ടൗണ്‍ഹാള്‍
നിര്‍മ്മിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
സഞ്ചരിക്കുന്ന
ചിത്രശാല
2742.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലളിത കലാ അക്കാദമി
ചിത്ര-ശില്പ കലകളെ
ജനകീയമാക്കുന്നതിനും
ആര്‍ട് ഗാലറികള്‍
ഇല്ലാത്ത സ്ഥലങ്ങളില്‍
കലാ പ്രദര്‍ശനം
സംഘടിപ്പിക്കുന്നതിനുമായി,
2016 ജനുവരിയില്‍
ആരംഭിച്ച ഇന്ത്യയിലെ
ആദ്യത്തെ സഞ്ചരിക്കുന്ന
ചിത്രശാല ഇതുവരെ
എവിടെയൊക്കെ പ്രദര്‍ശനം
സംഘടിപ്പിച്ചു.;
(ബി)
സഞ്ചരിക്കുന്ന
ചിത്രശാല ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
സഞ്ചരിക്കുന്ന
ചിത്രശാലയുടെ
പ്രദര്‍ശനം ഗ്രാമ
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതുവരെ
എത്ര ആളുകള്‍
സഞ്ചരിക്കുന്ന ചിത്ര
ശാലയിലെ പ്രദര്‍ശനം
ആസ്വദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഇ)
സഞ്ചരിക്കുന്ന
ചിത്രശാലക്ക് എത്ര തുക
ചെലവഴിച്ചു?
പൂക്കോട്ട്കാവ്
ഗ്രാമപഞ്ചാത്തില്‍
'ശില്പഗ്രാമം' പദ്ധതി
2743.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൂക്കോട്ട്കാവ്
ഗ്രാമപഞ്ചായത്തിലെ
കല്ലുവഴിയില്‍ നിന്നും
കരിങ്കല്‍ ശില്പങ്ങള്,
മുളകൊണ്ട്
നിര്‍മ്മിക്കുന്ന
കരകൗശലവസ്തുക്കള്‍,
കളിമണ്‍ ശില്പങ്ങള്
മുതലായവ വിദേശ
രാജ്യങ്ങളിലേക്കും,
മറ്റ് ഇതര ഇന്ത്യന്‍
സംസ്ഥാനങ്ങളിലേക്കും
കയറ്റുമതി
ചെയ്യപ്പെടുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
തൊഴിലും ജീവിതവും
മെച്ചപ്പെടുത്തുന്നതിനും
കലാമൂല്യം
പ്രചരിപ്പിക്കുന്നതിനും
ലക്ഷ്യം വച്ച്
'ശില്പഗ്രാമം' എന്ന
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
കരുനാഗപ്പളളിയില്‍
സാംസ്ക്കാരിക കേന്ദ്രം
2744.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
നാടന്‍ കലാരൂപങ്ങളുടെ
പ്രഭവപ്രദേശവും
അതിപ്രശസ്തരായ
സാഹിത്യകാരന്മാര്
ജീവിച്ചിരുന്ന
സ്ഥലവുമായ
കരുനാഗപ്പളളിയില്‍ ഒരു
സാംസ്ക്കാരിക കേന്ദ്രം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കരുനാഗപ്പളളി
ബ്ലോക്ക് ഓഫീസ്
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടം ഈ ആവശ്യത്തിന്
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കലാകാരന്മാര്ക്കുളള
പെന്ഷന്
2745.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാകാരന്മാര്ക്കുളള
പെന്ഷന് 1500 രൂപയായി
വര്‍ദ്ധിപ്പിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര അവശ
കലാകാരന്മാര്ക്കാണ്
പെന്ഷന്
അനുവദിച്ചിട്ടുളളത്;
(സി)
പ്രസ്തുത
പെന്ഷന് തുകയില്‍
കുടിശ്ശികയുണ്ടോ; എത്ര
മാസം കുടിശ്ശികയുണ്ട്;
(ഡി)
പടയണി,
തെയ്യം,
മേളപ്രമാണിമാര്‍
എന്നിവര്‍ക്ക് കൂടി
പെന്ഷന്
അനുവദിക്കുന്നതിനുളള
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
എത്രപേര്‍ക്ക്
പെന്ഷന്
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
അവശകലാകാരന്മാര്ക്കുള്ള
ക്ഷേമ പ്രവർത്തനങ്ങൾ
2746.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംസ്കാരിക വകുപ്പു
മുഖാന്തിരം
അവശകലാകാരന്മാര്ക്ക്
നടപ്പാക്കി വരുന്ന
ക്ഷേമപ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
സര്‍ക്കാര്‍ സഹായം
ലഭ്യമായിട്ടുള്ള എത്ര
കലാ-സാംസ്കാരിക,
സാഹിത്യ പ്രവര്‍ത്തകര്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്
നടപ്പാക്കുന്ന പരിപാടികള്‍
2747.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ്, സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന വിവിധ
പരിപാടികള്‍
ഏതൊക്കെയാണ്;
(ബി)
ഇക്കഴിഞ്ഞ
അദ്ധ്യയനവര്‍ഷം
ഇത്തരത്തില്‍ ഓരോ
മണ്ഡലത്തിലും ഏതെല്ലാം
പരിപാടികളാണ്
നടപ്പാക്കിയത് എന്ന്
അറിയിക്കാമോ;
(സി)
വരും
വര്‍ഷങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്കായി
കൂടുതല്‍ ആകര്‍ഷകമായ
രീതിയില്‍ ഇത്തരം
പ്രോഗ്രാമുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സിനിമ
മേഖലയില്‍ പുതിയ ഡയറക്ടറേറ്റ്
2748.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമ
മേഖലയില്‍ പുതിയ
ഡയറക്ടറേറ്റ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അടൂര്‍
ഗോപാലകൃഷ്ണന്
കമ്മിറ്റി നല്കിയ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍ക്ക്
അനുസൃതമായിട്ടാണോ
ഡയറക്ടറേറ്റ്
രൂപീകരിക്കുന്നത്;
(സി)
1958
ലെ കേരള സിനിമാ
റെഗുലേഷന് നിയമം
ഇക്കാര്യത്തിനായി
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശമുണ്ടോഎന്ന്
വ്യക്തമാക്കുമോ ?
ചാലക്കുടി
പട്ടണത്തില്‍
കെ.എസ്.എഫ്.ഡി.സി. വക
തീയ്യേറ്റര്‍
2749.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റിയുടെ
സ്ഥലത്ത്
കെ.എസ്.എഫ്.ഡി.സി. വക
തിയ്യേറ്റര്‍ സമുച്ചയം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
ചാരുമ്മൂട് മള്‍ട്ടിപ്ലക്സ്
തീയറ്റര്‍
T 2750.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ ചാരുമ്മൂട്
കേന്ദ്രമാക്കി
മള്‍ട്ടിപ്ലക്സ്
തീയറ്റര്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
രാജ്യാന്തര
ചലച്ചിത്രമേളയ്ക്ക് സ്ഥിരം
വേദി
2751.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
രാജ്യാന്തര
ചലച്ചിത്രമേളയ്ക്ക്
സ്ഥിരം വേദി എന്ന
സ്വപ്നം
സാക്ഷാത്ക്കരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്ഥിരം
വേദി
യാഥാര്‍ത്ഥ്യമാക്കുമ്പോള്‍
ഇപ്പോള്‍
അനുവദിക്കുന്ന
പ്രതിനിധികളുടെ എണ്ണം
വെട്ടിക്കുറയ്ക്കാന്‍
സാധ്യതയുണ്ടോ; മേളയിലെ
പങ്കാളിത്തം
സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
എന്താണ്;
(സി)
നിലവില്‍
സംഘടിപ്പിക്കുന്ന രീതി
മാറ്റി സ്ഥിരം
വേദിയിലാക്കുന്നത്
കൊണ്ടുള്ള മെച്ചം
ഏതൊക്കെ മേഖലകളില്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
നല്ല
സിനിമകള്‍ കൂടുതല്‍
ജനങ്ങളിലേക്ക്
എത്തിക്കുന്നതിന്റെ
ഭാഗമായി ജില്ലകള്‍
കേന്ദ്രീകരിച്ച് ഇത്തരം
അന്താരാഷ്ട
ചലച്ചിത്രമേളകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?