ഇ.എസ്.ഐ.
നിയമം
2540.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1948
ല്‍ പ്രാബല്യത്തില്‍
വന്ന ഇ.എസ്.ഐ. നിയമം
ബാധകമാകാത്ത 700 ല്‍പരം
വില്ലേജുകള്‍
സംസ്ഥാനത്ത്
ഉണ്ടായിരുന്നോ;
(ബി)
31-01-2017
ന് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനം മുഴുവനായും
ഇ.എസ്.ഐ. നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരികയുണ്ടായോ;
(സി)
എങ്കില്‍
ഇ.എസ്.ഐ. നിയമം
സംസ്ഥാനത്തെ തൊഴില്‍
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങള്‍ക്ക്
കാരണമാവും;
(ഡി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങള്‍
ഇ.എസ്.ഐ. നിയമം മുഖേന
ലഭ്യമാകും;
വിശദാംശങ്ങള്‍ നല്‍കുമോ?
ഐ.റ്റി.ഐ.കളെ
ലോകോത്തര നിലവാരത്തില്‍
ഉയര്‍ത്തുന്ന പദ്ധതി
2541.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.റ്റി.ഐ.കളെ
ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
ഏതൊക്കെ
ഐ.റ്റി.ഐ.കളിലാണ്
നടപ്പിലാക്കിയത്;
(ബി)
ഇതിനായി
ഇതുവരെ എന്ത് തുക
ചിലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട ജീവിത സാഹചര്യം
2542.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട ജീവിത
സാഹചര്യം
ഒരുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
താമസസൗകര്യം
ലഭ്യമാക്കാന്‍ 'അപ്നാ
ഘര്‍' പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
എല്ലാ
ഇതര
സംസ്ഥാനതൊഴിലാളികള്‍ക്കും
നിലവില്‍ തിരിച്ചറിയല്‍
കാര്‍ഡുകള്‍
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
ഇവരുടെ
വിവരശേഖരണവും
ആരോഗ്യസംരക്ഷണവും
ലക്ഷ്യമാക്കി ആവാസ്
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
കേരള
ബില്‍ഡിംഗ് ആന്റ് അദര്‍
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്
ആക്റ്റ്
2543.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബില്‍ഡിംഗ് ആന്റ്
അദര്‍ കണസ്ട്രക്ഷന്‍
വര്‍ക്കേഴ്സ് ആക്റ്റ്
പ്രകാരം തൊഴില്‍
വകുപ്പു പിരിച്ചു
വരുന്ന ബില്‍ഡിംഗ്
സെസ്സ് എത്ര ശതമാനമാണ്;
എത്ര ലക്ഷം രൂപയുടെ
കെട്ടിടങ്ങള്‍ക്കാണ്
സെസ്സ്
ബാധകമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
നിശ്ചയിച്ച പരിധിയില്‍
അധികം ചെലവ് വരുന്ന
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിന്
ഇൗടാക്കുന്ന സെസ്സ്
അധികമായി വരുന്ന
തുകയ്ക്ക് മാത്രമാണോ
സെസ്സ് ഇൗടാക്കുന്നത്;
അല്ലെങ്കില്‍
അത്തരത്തില്‍ അധികമായി
വരുന്ന തുകയ്ക്ക്
മാത്രമായി സെസ്സ്
ഇൗടാക്കുന്നതിന് നിയമ
ഭേദഗതി നടത്താമോ?
ഖാദി
തൊഴിലാളികളുടെ മിനിമം കൂലി
T 2544.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളികളുടെ മിനിമം
കൂലി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മിനിമം
കൂലി അവസാനമായി
പുതുക്കിയത് എപ്പോഴാണ്
;
(സി)
മിനിമം
കൂലി പുതുക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
വേജ്
പ്രൊട്ടക്ഷന്‍ സിസ്റ്റം വഴി
ശമ്പള വിതരണം
2545.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലേബര്‍
ഓഫീസിന്റെ പരിധിയിലുളള
സ്വകാര്യ സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ ജനുവരി
മുതലുളള ശമ്പളം വേജ്
പ്രൊട്ടക്ഷന്‍ സിസ്റ്റം
വഴി വിതരണം ചെയ്യണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതൊക്കെ സ്ഥാപനങ്ങളില്‍
ജോലി ചെയ്യുന്ന
തൊഴിലാളികള്‍ക്കാണ് ഈ
പദ്ധതി
പ്രാവര്ത്തികമാക്കിയിട്ടുളളത്;
(സി)
ഈ
സിസ്റ്റം വഴി ശമ്പളം
വിതരണം ചെയ്യാത്ത
സ്ഥാപന ഉടമകള്‍ക്കെതിരെ
ശിക്ഷാനടപടിക്ക്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
2546.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങി വരുന്ന
മലയാളികള്‍ക്ക് സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍,
പരിധിയില്‍ കൂടുതല്‍
ജനവിഭാഗങ്ങളെ
ഉള്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ഷോപ്സ്
ആന്റ് കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ് മെന്റ്
വര്‍ക്കേഴ്സ് വെല്‍ഫെയര്‍
ബോര്‍ഡ്
2547.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഷോപ്സ് ആന്റ്
കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ് മെന്റ്
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബോര്‍ഡ്
എന്നാണ് നിലവില്‍
വന്നത്;
(ബി)
ഈ
സ്ഥാപനത്തിന്റെ
സ്പെഷ്യല്‍ റൂള്‍
പ്രാബല്യത്തിലുണ്ടോ;
ജീവനക്കാര്‍ക്ക് ഏതു
ചട്ട പ്രകാരമാണ്
ശമ്പളവും
ആനുകൂല്യങ്ങളും
നല്കുുന്നത്;
(സി)
ഈ
സ്ഥാപനത്തില്‍
ജീവനക്കാര്‍ എല്ലാവരും
സ്ഥിരം
അടിസ്ഥാനത്തില്‍ ജോലി
ലഭിച്ചവരാണോ;
താല്കാലികം,
ഡെപ്യൂട്ടേഷന്, സ്ഥിരം
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരെത്ര
വീതമെന്ന്
വിശദമാക്കാമോ;
(ഡി)
താല്കാലികാടിസ്ഥാനത്തില്
ജോലിയില്‍ പ്രവേശിച്ച
എത്രപേരെ ഇതുവരെ
സ്ഥിരപ്പെടുത്തി; ഏതു
ചട്ടപ്രകാരം എന്ന്
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
താല്കുാലിക
ജീവനക്കാര്‍ക്ക് ഡിഎ,
തുടങ്ങിയ
ആനൂകൂല്യങ്ങള്‍
കൊടുത്തിട്ടുണ്ടോ; ഏത്
ചട്ടപ്രകാരമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സ്പെഷ്യല്‍
റൂള്‍
രൂപപ്പെടുത്താനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
വ്യക്തമാക്കാമോ?
അസംഘടിത
മേഖലയിലെ തൊഴില്‍ നിയമ ലംഘനം
2548.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ തൊഴില്‍ നിയമ
ലംഘനവുമായി ബന്ധപ്പെട്ട
പരാതികള്‍ ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരം
തൊഴില്‍ നിയമ
ലംഘനവുമായി ബന്ധപ്പെട്ട
പരാതികളില്‍
തൊഴിലാളികള്‍ക്ക്
പരിരക്ഷ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ടെക്സ്റ്റൈല്‍
മേഖലയിലെ തൊഴില്‍
ചൂഷണം കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സ്വാശ്രയ,സി.ബി.എസ്.ഇ.അധ്യാപകര്‍ക്ക്
വേതനം
2549.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ,സി.ബി.എസ്.ഇ
.സ്കൂളുകളില്‍
ജോലിനോക്കിവരുന്ന
അധ്യാപകര്‍ക്ക്
നാമമാത്രമായ വേതനമാണ്
നല്കി വരുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്കൂളുകളില്‍ മിനിമം
വേതനം സുപ്രീംകോടതി
വിധി പ്രകാരം
നിശ്ചയിച്ചുകൊണ്ട്
നിയമനിര്‍മ്മാണം
നടത്തുന്നതിനായുളള
നടപടികള്‍
സ്വീകരിക്കാമോ;
(സി)
വ്യാജരേഖകളുണ്ടാക്കി
,അമിത ലാഭം കൊയ്യുന്ന
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുമോ ?
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി പെന്ഷന്
2550.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
തൊഴിലാളികള്‍ക്ക്
നല്‍കിയിട്ടുള്ള
പെന്‍ഷനില്‍ അധികം തുക
നല്‍കിയിട്ടുള്ളത്
സംബന്ധിച്ച് വിശദ വിവരം
നല്‍കുമോ;
(ബി)
ജില്ല
തിരിച്ച് നല്കിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ജില്ല തിരിച്ച് എത്ര
രൂപ തിരിച്ച് പിടിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇങ്ങനെ
അധികരിച്ച് തുക
നല്‍കിയതില്‍ പലിശ
ഇനത്തിലും മറ്റ് ഓഫീസ്
ചെലവുകള്‍ക്കുമായി
ബോര്‍ഡിന് എത്ര രൂപ
നഷ്ടം
സംഭവിച്ചിട്ടുണ്ട്;
വിശദ വിവരങ്ങള്‍
നല്കുകാമോ?
(ഇ)
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന് ഉണ്ടായ ആകെ
നഷ്ടം എത്രയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഈ
വിഷയത്തില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദ വിവരങ്ങള്‍
വ്യക്തമാക്കുമോ?
നോക്കുകൂലി
ഭരണഘടനാവിരുദ്ധമാണെന്ന
ഹൈക്കോടതി പരാമര്‍ശം
2551.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോക്കുകൂലി
ഭരണഘടനാവിരുദ്ധമാണെന്ന
ഹൈക്കോടതി പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നോക്കുകൂലിക്കെതിരെ
ഡി.ജി.പി
പുറപ്പെടുവിച്ച
സര്‍ക്കുലര്‍ പോലീസ്
ഉദ്യോഗസ്ഥന്മാര്
കര്‍ശനമായി
പാലിക്കണമെന്ന്
ഹൈക്കോടതി
നിര്ദ്ദേശിക്കുകയുണ്ടായോ;
(സി)
എങ്കില്‍
ഹൈക്കോടതി നിര്‍ദ്ദേശം
തൊഴില്‍ മേഖലയില്‍
ഉണ്ടാക്കിയ ചലനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹൈക്കോടതി
ഇതുമായി ബന്ധപ്പെട്ട്
നടത്തിയ
പരാമര്‍ശങ്ങളുടെ
വിശദാംശങ്ങള്‍
എന്തൊക്കെ;
(ഇ)
ഇതിന്റെ
അടിസ്ഥാനത്തില്‍
തൊഴില്‍ വകുപ്പ്
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
നിര്‍മ്മാണ
തൊഴിലാളികളുടെ തൊഴില്‍
ദിനങ്ങള്‍
2552.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള മുഴുവന്‍
തൊഴിലാളികള്‍ക്കും
പഞ്ചായത്ത് തലത്തില്‍
രജിസ്ട്രേഷന്
സൗകര്യമുണ്ടാക്കി
തൊഴില്‍ദിനങ്ങള്‍
വര്‍ദ്ധിപ്പിച്ചു
നല്കാന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇവരുടെ
പെന്ഷന്,
ചികിത്സാനുകൂല്യങ്ങൾ
എന്നിവ കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിര്‍മ്മാണത്തൊഴിലാളികളുടെ
അംശദായത്തോടൊപ്പം
ക്ഷേമനിധി
ബോര്‍ഡിലേക്ക് സെസ്
ഇനത്തില്‍ വരേണ്ടതായ
തുക
പിരിച്ചെടുക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ബാറുകള്‍ക്ക്
ലൈസന്‍സ്
2553.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
മെയ് 25- ന് ശേഷം
പുതിയതായി അനുവദിച്ച
ബിയര്‍/വൈന്‍ പാര്‍ലര്‍
ലൈസന്‍സുകള്‍ എത്രയാണ്
; ജില്ലതിരിച്ച് കണക്ക്
നല്‍കുമോ?
തുല്യജോലിക്ക്
തുല്യ വേതനവും ആനുകൂല്യവും
2554.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുല്യജോലിക്ക്
തുല്യ വേതനവും
ആനുകൂല്യവും എല്ലാ
തൊഴിലാളികളുടെയും
അവകാശമാണെന്ന
സുപ്രീംകോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
ഏതെങ്കിലും തരത്തിലുള്ള
ഉത്തരവുകള്‍ ഇറക്കുകയോ
സംസ്ഥാനത്തിന്
എന്തെങ്കിലും
നിര്‍ദ്ദേശം നല്‍കുകയോ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
നോട്ടുനിരോധനം
തൊഴില്‍മേഖലയിലുണ്ടാക്കിയ
മാറ്റങ്ങള്‍
2555.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനത്തെ
തുടര്‍ന്ന് കേരളത്തിലെ
തൊഴില്‍മേഖലയിലുണ്ടായ
മാറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തൊഴില്‍മേഖലയുടെ
സംരക്ഷണത്തിനായി
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ തൊഴില്‍
തേടി ധാരാളമായി
വന്നുകൊണ്ടിരുന്ന
സ്ഥിതിവിശേഷത്തില്‍
നോട്ടു നിരോധനം
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ക്ഷേമനിധികളിലെ
വിഹിതം
2556.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്ഷേമനിധികളില്‍
വിഹിതം അടച്ച്
കാലാവധിയെത്തുമ്പോള്‍
പെന്ഷന് ആനുകൂല്യം
വാങ്ങുന്നവര്‍ക്ക്
ക്ഷേമ പെന്‍ഷനുകള്‍ക്ക്
അപേക്ഷിക്കുന്നതില്‍
എന്തെങ്കിലും
നിയന്ത്രണം
നിലവിലുള്ളതായി അറിയാമോ
; വിശദമാക്കാമോ?
വര്‍ക്ക്ഷോപ്പ്
ജീവനക്കാര്‍ക്കും
ഉടമകള്‍ക്കും പെന്ഷന്
2557.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്ക്ഷോപ്പ്
ജീവനക്കാരുടെയും
ഉടമകളുടെയും
ക്ഷേമബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
അവര്‍ക്ക് പെന്ഷന്
നല്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര തുക വീതമാണ്
പെന്‍ഷനായി
അനുവദിക്കുന്നതെന്നും
എത്രപേര്‍ക്ക്
പെന്ഷന്
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ?
വീട്ടുജോലിക്കാർക്ക്
ക്ഷേമനിധി
2558.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീട്ടുജോലിക്കാർക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(സി)
ഈ
വിഭാഗത്തില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
മിനിമം വേതനം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
2559.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോള്‍ ഉള്ള
ഇതരസംസ്ഥാനത്തൊഴിലാളികളുടെ
കൃത്യമായ കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള
തൊഴിലാളികളുടെ കണക്ക്
സംസ്ഥാനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ക്രിമിനലുകളും
ആക്രമണവാസനയുള്ളവരും
തൊഴിലാളികളുടെ ലേബലില്‍
കേരളത്തിലേക്ക് എനടപടി
ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാനടപടി രെ
നിയന്ത്രിക്കാന്‍
എന്തുനടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കേരളത്തിലെത്തുന്ന
ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
ഏര്‍പ്പെടുത്താന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തിലുള്ള
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
ഉള്‍പ്പെടെ നല്കാന്
നടപടി സ്വീകരിക്കുമോ?
ഐ.ടി.ഐ
കളില്‍ പുതിയ കോഴ്സുകള്‍
2560.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ കളില്‍
പഠിപ്പിക്കുന്ന പല
കോഴ്സുകളും
കാലഹരണപ്പെട്ടതാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
കോഴ്സുകള്‍ക്ക് പകരം
പുതിയ കാലഘട്ടത്തില്‍
തൊഴില്‍ ലഭിക്കാന്‍
സാധ്യമാകുന്ന
തരത്തിലുള്ള കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വികരിക്കുമോ;
(സി)
കേരളത്തിലും
പുറത്തും നല്ല
രീതിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
വ്യവസായ സ്ഥാപനങ്ങളെയും
കൂടി സഹകരിപ്പിച്ചു
കൊണ്ടു ഐ.ടി.ഐ. കളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ഐ.റ്റി.സികളിലെയും
ടെക്നിക്കല്‍
ഇൻസ്റ്റിട്യൂട്ടുകളിലെയും
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
മിനിമം വേതനം
2561.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈവറ്റ്
ഐ.റ്റി.സികളിലും,
ടെക്നിക്കല്‍
ഇൻസ്റ്റിട്യൂട്ടുകളിലും
ജോലി ചെയ്യുന്ന
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
മിനിമം വേതനത്തിന്
അര്‍ഹതയുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജിവനക്കാര്‍ക്ക് മിനിമം
വേതനം ഉറപ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മാടായി
ഐ.ടി.ഐ. യിലെ ഹെല്‍ത്ത്
സാനിറ്ററി ഇന്‍സ്പെക്ടര്‍
കോഴ്സ്
2562.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
ഗവണ്മെന്റ് ഐ.ടി.ഐ
.യിലെ ഹെല്‍ത്ത് &
സാനിറ്ററി
ഇന്‍സ്പെക്ടര്‍
കോഴ്സിന്
എന്‍.സി.വി.റ്റി.
യുടെയും
പി.എസ്.സിയുടെയും
അംഗീകാരമുണ്ടോ;
(ബി)
അംഗീകാരം
ഇല്ലെങ്കില്‍ അംഗീകാരം
ലഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ;
(സി)
നടപടി
സ്വീകരിച്ചിട്ടില്ലായെങ്കില്‍
പ്രസ്തുത കോഴ്സിന്
അംഗീകാരം
ലഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
കോഴ്സിലേക്ക് ഇപ്പോള്‍
പ്രവേശനം
നടത്തിവരുന്നുണ്ടോ;വിശദമാക്കാമോ?
കൈവല്യ
പദ്ധതി
2563.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കുള്ള
തൊഴില്‍ പുനരധിവാസ
പദ്ധതിയായ കൈവല്യയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്ക്
തൊഴില്‍ പരിശീലനം
നല്‍കുന്നതിനായി
എന്തെല്ലാം
പരിപാടികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ?
ചാലക്കുടി
ഐ.ടി.ഐ.
2564.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
ഗവണ്മെന്റ്
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍ക്കും,
സംവിധാനങ്ങള്ക്കുമടക്കം
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ?
തിരുവമ്പാടി
ഗവണ്മെന്റ് ഐ.റ്റി.ഐ.
കെട്ടിടം
2565.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
ഗവണ്മെന്റ് ഐ.റ്റി.ഐ.
കെട്ടിട
നിര്‍മ്മാണത്തിന് സ്ഥലം
വിട്ടുകിട്ടുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കരിമ്പുഴയിലെ
ഐ.ടി.ഐ
2566.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
കരിമ്പുഴയില്‍ എന്നാണ്
ഐ.ടി.ഐ സ്ഥാപിച്ചത്;
ഏതെല്ലാം കോഴ്സുകള്‍
നിലവിലുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കരിമ്പുഴ
സര്‍ക്കാര്‍ ഐ.ടി.ഐ
യില്‍ എത്ര
ഉദ്യോഗസ്ഥാനുദ്യോഗസ്ഥ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
നിലവില്‍
എത്ര ഉദ്യോഗസ്ഥന്മാരുടെ
ഒഴിവുകള്‍ ഉണ്ട്;
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന് യഥാസമയം
പുതുക്കാത്തവര്‍ക്ക് അവസരം
2567.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന് യഥാസമയം
പുതുക്കാത്തവര്‍ക്ക്
അവസരം നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
സീനിയോറിട്ടി
നിലനിര്‍ത്തി
രജിസ്ട്രേഷന്
പുതുക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൂക്കോട്ടുകാവില്‍
എെ.ടി.എെ.
2568.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പൂക്കോട്ടുകാവില്‍
എെ.ടി.എെ.
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയിലുണ്ടോ;
(ബി)
അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
അടുത്ത
അധ്യയന വര്‍ഷം മുതല്‍
പൂക്കോട്ടുകാവ്
എെ.ടി.എെ.
പ്രവര്‍ത്തിക്കുന്ന
തരത്തില്‍ എന്തെല്ലാം
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന്
വിശദീകരിക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വാസസ്ഥലങ്ങള്‍
2569.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പണിയെടുക്കുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
വാസ സ്ഥലങ്ങള്‍
ആരോഗ്യപരമായി
സംരക്ഷിക്കുന്നതിന്
തൊഴിലുടമകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
നിര്‍ദ്ദേശങ്ങള്‍
പാലിക്കാത്തവര്ക്കുമേല്
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ഇത്
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതിന്
എന്ത് സംവിധാനമാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ പുനരധിവാസ
പദ്ധതി
2570.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ തൊഴില്‍
നഷ്ടപ്പെടുമ്പോള്‍
തൊഴിലാളികളെ
പുനരധിവസിപ്പിക്കാനുളള
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര ഫണ്ടാണ്
അനുവദിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
തൊഴിലാളികളുടെ
പുനരധിവാസത്തിനായി
നാളിതുവരെ എത്ര ഫണ്ട്
ചെലവഴിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
അനുവദിക്കുന്ന ഫണ്ട്
സമയബന്ധിതമായി
വിനിയോഗിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
വിവിധ
തോട്ടം മേഖലകളിലെ
കെട്ടിക്കിടക്കുന്ന
ഫണ്ട് സംബന്ധിച്ച്
വിശദമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
2571.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ആന്റണി ജോണ്‍
,,
വി. കെ. സി. മമ്മത് കോയ
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതിനും
വിവരശേഖരണം
നടത്തുന്നതിനും
രജിസ്ട്രേഷന്,
ആരോഗ്യപരിപാലനം എന്നിവ
ഉറപ്പാക്കുന്നതിനുമായി
ആവാസ് എന്ന പേരില്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇതിനായി
ഏതൊക്കെ സര്‍ക്കാര്‍
ഏജന്‍സികളുടെയും
വകുപ്പുകളുടെയും
പ്രവര്‍ത്തനങ്ങളാണ്
ഏകോപിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരുടെ
തൊഴില്‍ സാധ്യതയ്ക്കായുള്ള
പദ്ധതികള്‍
2572.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
ഭിന്നശേഷിക്കാരുടെ
തൊഴില്‍
സാധ്യതയ്ക്കായുള്ള
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികളുടെ
സമഗ്ര തൊഴില്‍
പുനരധിവാസത്തിനായി
'കെെവല്യ' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിനായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭിന്നശേഷിക്കാര്‍ക്ക്
മത്സര പരീക്ഷകള്‍ക്ക്
പരിശീലനം നല്‍കുന്നത്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ആം
ആദ്മി ബീമ യോജന
2573.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആം
ആദ്മി ബീമ യോജന പ്രകാരം
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
സൗകര്യം എവിടെയെല്ലാം
ലഭ്യമാണ്;
(ബി)
ഈ
പദ്ധതി പ്രകാരം
രജിസറ്റര്‍
ചെയുന്നതിന്റെ
മാനദണ്ഡവും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
ഒരിക്കല്‍ രജിസ്റ്റര്‍
ചെയ്താല്‍
രജിസ്ട്രേഷന്
പുതുക്കേണ്ട
ആവശ്യമുണ്ടോ; എങ്കില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
സ്രക്കാര്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതിയെക്കുറിച്ചുള്ള
സംശയനിവാരണത്തിന്
ജില്ലാ തലത്തില്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
ബിസിനസ്സ്
സ്ഥാപനങ്ങളില്‍ ഇ. എസ്. എെ.
പദ്ധതി
2574.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിസിനസ്സ്
സ്ഥാപനങ്ങളില്‍ ഇ. എസ്.
എെ. പദ്ധതി
നടപ്പിലാക്കുന്ന രീതി
വിവരിക്കുമോ;
(ബി)
ഒരു
ബിസിനസ്സ്സ്ഥാപനത്തില്
എത്ര ജോലിക്കാര്‍
ഉണ്ടെങ്കിലാണ് അത് ഇ.
എസ്. എെ. പദ്ധതിയുടെ
പരിധിയില്‍ വരുന്നത്;
(സി)
ഒരു
സ്ഥാപനത്തിലെ
തൊഴിലാളികളെ
പ്രോവിഡന്റ് ഫണ്ട്
പരിധിയില്പ്പെടുത്തണമെങ്കില്
എത്ര ജോലിക്കാര്‍
വേണമെന്നാണ്
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ?
ഡി
അഡിക്ഷന് സെന്ററുകള്‍
2575.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെയും
മദ്യത്തിന്റെയും മയക്കു
മരുന്നിന്റെയും ഉപയോഗം
കൂടി വരുന്നത്
കണക്കിലെടുത്ത്
സര്‍ക്കാരിന്റെ
ആഭിമുഖ്യത്തില്‍ എല്ലാ
ജില്ലകളിലും ഡി
അഡിക്ഷന് സെന്ററുകൾ
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരി
വസ്തുക്കളുടെ വിതരണം
2576.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉപയോഗം
നിയന്ത്രിക്കുന്നതിനും
ലഹരിക്ക്
അടിമപ്പെട്ടവരുടെ
ലഹരിമുക്ത ജീവിതത്തിനും
വേണ്ടി എന്തെല്ലാം
പദ്ധതികളാണ്
നടത്തിവരുന്നത് എന്ന്
വിശദീകരിക്കുമോ;
(ബി)
2016
ജൂണ്‍ 1 മുതല്‍
ഡിസംബര്‍ 31 വരെയുള്ള
കാലത്ത് കൊല്ലം
ജില്ലയില്‍ എത്ര
കേസുകള്‍
എടുത്തിട്ടുണ്ടെന്നും
എത്ര അളവ് കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി
മരുന്നുകള്‍
പിടിച്ചെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരി വസ്തുക്കള്‍
വിതരണം ചെയ്യുന്ന
മാഫിയാ സംഘങ്ങള്‍
സംസ്ഥാനത്ത്
പ്രവൃത്തിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
ലഹരി
പദാര്‍ത്ഥങ്ങളുടെ ഉപയോഗവും
വിതരണവും
2577.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
പദാര്‍ത്ഥങ്ങള്‍
സംസ്ഥാനത്ത് വ്യപകമായി
വില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന് എക്സൈസ്
വകുപ്പ് കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം ;
വിശദമാക്കുമോ;
(സി)
ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗവും വിതരണവും
തടയുവാന്‍ നിയമപരമായി
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗവും വിതരണവും
തടയുവാന്‍ പ്രത്യേക
സ്ക്വാഡിനെ
ഏല്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്ത്
ഹോസ്റ്റലുകളില്‍ ലഹരി
മരുന്നുകളുടെ ഉപയോഗം
വര്‍ദ്ധിച്ചു വരുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇതിനെ തടയുവാന്‍ കര്‍ശന
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
വിവാഹ
വീടുകളില്‍ ലഹരിവിരുദ്ധ
ബോധവത്ക്കരണം
2578.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിരുദ്ധ
ബോധവത്ക്കരണത്തിന്റെ
ഭാഗമായി, വിവാഹ
വീടുകളിലെ മദ്യസത്കാരം
തടയുന്നതിനായി എക്സെെസ്
വകുപ്പിന്
പദ്ധതിയുണ്ടോ;
(ബി)
വിവാഹ
വീടുകളിലെത്തി മദ്യപാനം
മൂലമുള്ള
വിപത്തുകളെപ്പറ്റി
ജനങ്ങളെ
ബോധവത്ക്കരിക്കുന്നതിനും
നിയമപരമായ
മുന്നറിയിപ്പ്
നല്‍കുന്നതിനും
എക്സെെസ് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വിവാഹ
വീടുകള്‍
കണ്ടെത്തുന്നതിനും
ബോധവത്ക്കരണം
നടത്തുന്നതിനും
ആവശ്യമായ അംഗബലം
എക്സെെസ്
സേനക്കുണ്ടോയെന്ന്
അറിയിക്കുമോ?
എക്സൈസ്
വകുപ്പ് ജീവനക്കാര്‍ക്ക്
ക്യാന്റീന് സൗകര്യം
2579.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എക്സൈസ് വകുപ്പ്
ജീവനക്കാര്‍ക്ക് പോലീസ്
ജീവനക്കാര്‍ക്കുള്ളതു
പോലെ ക്യാന്റീന്
സൗകര്യം
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിലെ വിജിലന്‍സ് വിഭാഗം
2580.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
തിരുവനന്തപുരം, കൊല്ലം
ജില്ലകളിലെ സ്ഥിര
താമസക്കാരായ
ജീവനക്കാര്‍ തൃശൂര്‍,
പാലക്കാട്, ആലപ്പുഴ
ജില്ലകളില്‍ നിരവധി
വര്‍ഷങ്ങളായി ജോലി
ചെയ്തുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരുടെ പേര്, തസ്തിക
എന്നിവ ലഭ്യമാക്കുമോ;
(ബി)
എക്സൈസ്
വകുപ്പില്‍ വിജിലന്‍സ്
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
വിശദീകരിക്കുമോ;
(സി)
ക്രിമിനല്‍
കേസില്‍ ഉള്‍പ്പെട്ട
ഉദ്യോഗസ്ഥര്‍,
അമിതസ്വത്ത്
സമ്പാദനത്തിന്
നടപടികള്‍ നേരിടുന്ന
ഉദ്യോഗസ്ഥര്‍, വകുപ്പ്
തല ശിക്ഷാ നടപടികള്‍
നേരിടുന്ന ഉദ്യോഗസ്ഥര്‍
എന്നിവരുടെ പേരും
വിവരങ്ങളും
അറിയിക്കുമോ;
(ഡി)
സേനാവിഭാഗമായ
വകുപ്പില്‍ ഉന്നത
ഉദ്യോഗസ്ഥര്‍ സഹിതം
ഔദ്യോഗിക പരിപാടികളിലും
ഓഫീസിലും യൂണിഫോം
ഉപയോഗിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്ക്
യൂണിഫോം ധരിക്കുന്നതു
സംബന്ധിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
അവയുടെ വിവരം
അറിയിക്കുമോ;
(എഫ്)
യൂണിഫോം
ധരിക്കാത്തതിനാല്‍ സേന
എന്ന നിലയില്‍
അച്ചടക്കമില്ലായ്മ
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പില്‍ യൂണിഫോറമിടേണ്ട
ഉദ്യോഗസ്ഥര്‍
2581.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന സേനാ വിഭാഗമായ
എക്സൈസ് വകുപ്പില്‍
മിനിസ്റ്റീരിയല്‍
തസ്തികയില്‍ സേനയിലെ
യൂണിഫോറമിടേണ്ട
ഉദ്യോഗസ്ഥര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തസ്തികയില്‍ എത്ര
ജീവനക്കാര്‍ വീതം എന്ന
വിവരം അറിയിക്കുമോ;
(ബി)
വകുപ്പില്‍
മിനിസ്റ്റീരിയല്‍
ക്ലറിക്കല്‍ വിഭാഗം
ജോലികൾ പ്രിവന്റീവ്
ഓഫീസര്‍മാരാണ് കൈകാര്യം
ചെയ്യുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മിനിസ്റ്റീരിയല്‍
വിഭാഗത്തിലെ സേവനത്തിന്
വേണ്ട
അക്കാദമി/ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷാ യോഗ്യത
പ്രിവന്റീവ്
ഓഫീസര്മാര്ക്കില്ലാത്തതിനാല്
മിനിസ്റ്റീരിയല്‍
വിഭാഗം
കാര്യക്ഷമമല്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ക്ലറിക്കല്‍
ജോലികളില്‍ പ്രിവന്റീവ്
ഓഫീസര്‍മാര്‍ ജോലി
ചെയ്യുന്നതുകാരണം
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇവരുടെ സേവനം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്നുകളുടെയും
മറ്റും വ്യാപനത്തെ
നിയന്ത്രിക്കുന്നതിന്
കൂടുതല്‍ ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തുന്നതിലേക്കായി
മിനിസ്റ്റീരിയല്‍
വിഭാഗത്തില്‍
അനര്‍ഹമായി ജോലി
ചെയ്യുന്ന പ്രിവന്റീവ്
ഓഫീസര്‍മാരെ
എന്‍ഫോഴ്സ്മെന്റിലേക്ക്
മാറ്റി നിയമിക്കുമോ;
(എഫ്)
ഒട്ടേറെ
അര്‍ഹതപ്പെട്ടവര്‍
റാങ്ക് ലിസ്റ്റുകളില്‍
തൊഴില്‍ ലഭിക്കാതെ
കാത്തിരിക്കുമ്പോള്‍ ഈ
വകുപ്പില്‍ മാത്രം
മിനിസ്റ്റീരിയല്‍
വിഭാഗം
ശക്തിപ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ജി)
വകുപ്പില്‍
മിനിസ്റ്റീരിയല്‍
വിഭാഗം
ശക്തിപ്പെടുത്തുന്നതിനും
അര്‍ഹതപ്പെട്ടവരെ
നിയമിച്ച് പ്രസ്തുത
വിഭാഗം
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
ജിവനക്കാര്‍ക്ക് ക്യാന്റീന്
സൗകര്യം
2582.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എക്സൈസ്
ജിവനക്കാര്‍ക്ക്
പോലീസ് ക്യാന്റീന്
മാതൃകയില്‍ ക്യാന്റീന്
സൗകര്യം
ഏര്പ്പെടുക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്നത്തേയ്ക്ക്
ഇത് സംബന്ധിച്ച ഉത്തരവ്
ഉണ്ടാകും;
(സി)
വിരമിച്ച
എക്സൈസ്
ജീവനക്കാര്‍ക്കും
ക്യാന്റീന്റെ സൗകര്യം
ലഭിക്കുമോ?
എക്സെെസ്
വകുപ്പില്‍ സ്യൂട്ട് വിഭാഗം
2583.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പില്‍ സംസ്ഥാനത്ത്
വിവിധ കോടതികളിലായി
ആകെ എത്ര കേസ്സ്
തീര്‍പ്പാക്കാനുണ്ട്;
കമ്മീഷണറേറ്റ്,ജില്ലാ
ഓഫീസുകള്‍,
സര്‍ക്കിള്‍, റേഞ്ച്
ഓഫീസുകള്‍
അടിസ്ഥാനത്തിലുള്ള
വിവരം അറിയിക്കുമോ;
(ബി)
വകുപ്പില്‍
സ്യൂട്ട് വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കാര്യാലയങ്ങളില്‍; എത്ര
ഉദ്യോഗസ്ഥരെ ഇതിനായി
നിയോഗിച്ചിട്ടുണ്ടെന്നും
ഇവരുടെ പ്രവര്‍ത്തനം
കാര്യക്ഷമമാണോ എന്നും
വിശദീകരിക്കുമോ;
(സി)
വകുപ്പ്
കാര്യക്ഷമമായി
കേസ്സുകള്‍
നടത്താത്തതിനാല്‍
കേസ്സുകള്‍
തോല്‍ക്കുന്ന സാഹചര്യം
നിലവിലുണ്ടോ; കഴിഞ്ഞ
മൂന്നു
വര്‍ഷക്കാലയളവില്‍
വകുപ്പിനെതിരെ
വിധിന്യായമുണ്ടായ
കേസ്സുകള്‍ എത്ര
വീതമെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ;
(ഡി)
വകുപ്പിലെ
സ്യൂട്ട് വിഭാഗം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
റേവ്
പാര്‍ട്ടികളിലെ ലഹരി ഉപയോഗം
2584.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേവ് പാര്‍ട്ടികള്‍,
കൊക്കൈയിന്
പാര്‍ട്ടികള്‍ എന്നിവ
സംഘടിപ്പിച്ച് ലഹരി
ഉപയോഗം
വര്ദ്ധിപ്പിക്കുന്നനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്:
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
വകുപ്പുതല
നടപടികള്‍ക്കു പുറമേ
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്?
അമരവിളയിലെ
എക്സൈസ് റെയ്ഞ്ച് ഓഫീസ്
2585.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അമരവിളയിലെ
എക്സൈസ് റെയ്ഞ്ച് ഓഫീസ്
സ്ഥലപരിമിതിമൂലം
ബുദ്ധിമുട്ടുന്നതിനാല്‍
ഓഫീസിന് പുതിയ മന്ദിരം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കിളിമാനൂര്‍
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്
2586.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിളിമാനൂര്‍
എക്സൈസ് സര്‍ക്കിള്‍
ഓഫീസ്
കാലപ്പഴക്കത്താല്‍ ഏതു
നിമിഷവും നിലം
പൊത്താവുന്ന
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓഫീസ്
നിര്‍മ്മാണത്തിന്
ഗ്രാമപഞ്ചായത്ത് സ്ഥലം
ലഭ്യമാക്കിയത്
ഗവണ്മെന്റിന്റെയും
എക്സൈസ് വകുപ്പിന്റെയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനായി
നാളിതുവരെ എന്തെല്ലാം
നടപടി കൈക്കൊണ്ടു;
വിശദമാക്കുമോ?
മദ്യത്തിന്റെ
വില വര്‍ദ്ധന
2587.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ബിവറേജസ്
കോര്പ്പറേഷന്
മദ്യത്തിന് വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വര്‍ദ്ധനയാണ്
നടപ്പിലാക്കിയതെന്നും
അതുമൂലമുള്ള വരുമാന
വര്‍ദ്ധനവ് എത്രയെന്നും
അറിയിക്കുമോ;
(ബി)
മദ്യത്തിന്റെ
വില കൂട്ടിയത് വഴി മദ്യ
ഉത്പാദക കമ്പനികള്‍ക്ക്
അധിക സാമ്പത്തിക
വരുമാനം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
മദ്യത്തിന്റെ
ലഭ്യത കുറയ്ക്കല്‍
2588.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
ഉപഭോഗം കുറയ്ക്കുവാന്‍
മദ്യത്തിന്റെ ലഭ്യത
കുറക്കണമെന്ന
ബഹു.സുപ്രീം കോടതിയുടെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
മദ്യത്തിന്റെ
ലഭ്യത
നിയന്ത്രിക്കുന്നതിനായി
ബിവറേജസ്
കോര്‍പ്പറേഷന്റെ
വില്പ്പനകേന്ദ്രങ്ങള്
കുറയ്ക്കുന്നതിന്
ഉദ്ദേശമുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വില്‍പ്പന
കേന്ദ്രങ്ങള്‍
നിര്‍ത്തലാക്കി;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഓരോ വര്‍ഷവും
പത്ത് ശതമാനം വില്‍പ്പന
കേന്ദ്രങ്ങള്‍
പൂട്ടണമെന്ന തീരുമാനം
എടുത്തിരുന്നോ;
അതുപ്രകാരം ബിവറേജസ്
കോര്‍പ്പറേഷന്റെ എത്ര
വില്‍പ്പന
കേന്ദ്രങ്ങള്‍
നിര്‍ത്തലാക്കി;
വ്യക്തമാക്കാമോ?
യുവാക്കളില്‍
വര്‍ദ്ധിച്ചുവരുന്ന ലഹരി
ഉപയോഗം
2589.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവാക്കളില്‍ ലഹരി
ഉപയോഗം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ലഹരി
വിമുക്തമാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലഹരി
വസ്തുക്കളുടെ അനധികൃത
ഉല്പാദനവും വിപണനവും
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ലഹരി
വസ്തുക്കളുടെ അനധികൃത
ഉല്പാദനവും വിപണനവും
തടയുന്നതിനുവേണ്ടി
ജില്ലാ തലത്തില്‍
പ്രവര്‍ത്തിക്കുന്ന
സമിതിയുടെ
വിശദാംശങ്ങളും
പ്രവര്‍ത്തനങ്ങളും
വ്യക്തമാക്കുമോ?
മാനന്തവാടിയിലെ
ബിവറേജസ് കോര്പ്പറേഷന്
വില്‍പ്പനകേന്ദ്രം
2590.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടിയില്‍
പ്രവര്‍ത്തിക്കുന്ന
ബിവറേജസ്
കോര്പ്പറേഷന്
വില്‍പ്പനകേന്ദ്രം
അടച്ചുപൂട്ടണമെന്ന്
ആവശ്യപ്പെട്ടുള്ള
പ്രക്ഷോഭം ആദിവാസി
വിഭാഗത്തിന്റെ
നേതൃത്വത്തില്‍
നടന്നുവരുന്നുണ്ടോ;
(ബി)
ആദിവാസികള്‍ക്കെതിരെയുള്ള
അതിക്രമം തടയല്‍
നിയമപ്രകാരം പ്രസ്തുത
വില്പനശാല
അടച്ചുപൂട്ടുവാന്‍ 2016
ആഗസ്റ്റ് 11 ന് ജില്ലാ
കളക്ടര്‍ ഉത്തരവ്
നല്‍കിയിരുന്നോ;
അതിനെതിരെ ബിവറേജസ്
കോര്പ്പറേഷന് സ്റ്റേ
വാങ്ങിയിട്ടുണ്ടോ;
(സി)
ആദിവാസി
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത
മദ്യവില്പനകേന്ദ്രം
അടച്ചുപൂട്ടി ആദിവാസി
സമൂഹം ഇന്ന് നേരിടുന്ന
മദ്യവിപത്തില്‍ നിന്നും
അവരെ രക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുട്ടനാട്ടില്‍
എക്സൈസിന് സ്പീഡ് ബോട്ട്
നല്കാന് നടപടി
2591.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
എക്സൈസിന് സ്പീഡ്
ബോട്ട് നല്കാന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കുട്ടനാട്ടിലെ
എക്സൈസ് കോംപ്ലക്സ്
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
മദ്യവില്‍പ്പനയിലെ
വര്‍ദ്ധനവ്
2592.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മദ്യത്തിന്റെ
വില്‍പ്പനയില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രശതമാനം
വര്‍ദ്ധനവുണ്ടായിട്ടുണ്ട്;
(ബി)
മദ്യ
ഉപഭോഗം
കുറയ്ക്കുന്നതിനും
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
മദ്യവര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്ന
നയം സ്വീകരിച്ചിട്ടും
മദ്യ ഉപഭോഗത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്
എന്തുകൊണ്ടാണ്;
വിശദാംശം ലഭ്യമാക്കുമോ?