വനം
വകുപ്പില്‍ റാപ്പിഡ് ആക്ഷന്‍
ഫോഴ്സ്
2494.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ റാപ്പിഡ്
ആക്ഷന്‍ ഫോഴ്സ്
നിലവിലുണ്ടോ; എങ്കില്‍
എവിടെയൊക്കെയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
റാപ്പിഡ്
ആക്ഷന്‍ ഫോഴ്സിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
റാപ്പിഡ്
ആക്ഷന്‍ ഫോഴ്സിന്റെ
പ്രവര്‍ത്തനം എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭൂമി
രേഖ ലഭ്യമല്ലാത്ത ഭൂമി
2495.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പുമായി തര്‍ക്കം
നിലനില്‍ക്കുന്നതിനാല്‍
ഭൂമി രേഖ ലഭ്യമല്ലാത്ത
എത്ര ഹെക്ടര്‍ ഭൂമി
വയനാട്
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂമി
സംബന്ധമായ
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന് വനം
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ജണ്ട
കെട്ടി സംരക്ഷിച്ച വനഭൂമി
2496.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
എത്ര കിലോമീറ്റര്‍
വനഭൂമി ജണ്ട കെട്ടി
സംരക്ഷിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
വനാതിര്‍ത്തി
സംരക്ഷണത്തിന്
സാറ്റലൈറ്റ്
സാങ്കേതികവിദ്യ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വനഭൂമി
വിട്ട് നല്‍കാത്തത് മൂലമുള്ള
പ്രശ്നങ്ങള്‍
2497.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ പ്രത്യേക
അനുമതി ലഭിക്കാത്തത്
മൂലം വനഭൂമിയില്‍
നടത്തേണ്ട വിവിധ
വകുപ്പുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ ഇത്തരം
എത്ര പ്രവൃത്തികള്‍
വനഭൂമി വിട്ട്
കിട്ടാത്തതിന്റെ/അനുമതി
കിട്ടാത്തതിന്റെ
പേരില്‍
മുടങ്ങിക്കിടക്കുന്നുണ്ട്
; വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
വനംവകുപ്പിന്റെ അനുമതി
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വനഭൂമി
പൊതു ആവശ്യങ്ങള്‍ക്ക്
വിട്ട് നല്‍കുന്നതിന്റെ
മാനദണ്ഡം
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ?
ശബരിമല
അടിസ്ഥാന സൗകര്യ വികസനം
2498.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയിലെ
അടിസ്ഥാന സൗകര്യ
വികസനവുമായി
ബന്ധപ്പെട്ട് വനഭൂമി
വിട്ടുനല്‍കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെ എത്ര ഭൂമി
വിട്ടുനല്‍കാനാണ്
ആവശ്യം
വന്നിരിക്കുന്നത്;
(ബി)
എന്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഇത്തരത്തില്‍ വനഭൂമി
ആവശ്യപ്പെട്ടിരിക്കുന്നത്;
(സി)
ഇതിന്മേല്
എന്ത് നടപടിയാണ് വനം
വകുപ്പ്
സ്വീകരിച്ചിരിക്കുന്നത്;
ഇതു സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ എവിടെയാണ്;
ഇനി എന്തൊക്കെ
നടപടികളാണ് വനഭൂമി
വിട്ടു നല്‍കുന്നതുമായി
ബന്ധപ്പെട്ട്
പൂര്‍ത്തീകരിക്കാനുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സാമൂഹ്യ
വനവത്കരണ പദ്ധതി
2499.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവത്കരണ പദ്ധതി
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഓരോ
വര്‍ഷവും (2010 മുതല്‍)
ഈ പദ്ധതിയ്ക്ക് വേണ്ടി
ചെലവഴിച്ച തുക ജില്ല
തിരിച്ച് അറിയിക്കാമോ;
(ഡി)
ഇതിന്
വേണ്ടി കരാര്‍/ദിവസവേതന
അടിസ്ഥാനത്തില്‍
ജീവനക്കാരുടെ നിയമനം
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാട്ടുതീ
2500.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊടുംവേനലില്‍
വനപ്രദേശങ്ങളില്‍
കാട്ടുതീ പടര്‍ന്ന്
പിടിയ്ക്കാന്‍ ഉളള
സാധ്യതകള്‍
കണക്കിലെടുത്ത്
വനംവകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
കാട്ടുതീ കൊണ്ട്
എന്തെങ്കിലും
കഷ്ടനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
കാട്ടുതീ
തടയാൻ നടപടി
2501.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വേനല്‍ ചൂടും
വരള്‍ച്ചയും കാരണം
കാട്ടു തീ
വ്യാപിക്കുന്നതിനുള്ള
സാധ്യതകള്‍ ഏറെയായതിനാൽ
ഇത്തരം പ്രദേശങ്ങള്‍
മുന്‍കൂറായി കണ്ടെത്തി
കാട്ടുതീയുടെ വ്യാപനം
തടയുന്നതിന് ആവശ്യമായ
നടപടികൾ
സ്വീകരിക്കുന്നുണ്ടോ;
(ബി)
വനാന്തരങ്ങളിലെ
നീരുറവകളുടെ
സംരക്ഷണത്തിനായി വനം
വകുപ്പിന്റെ
നേതൃത്തില്‍ കര്‍മ്മ
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ ;
(സി)
ഇല്ലെങ്കില്‍
ഇതിനായുള്ള പദ്ധതി
രൂപീകരണത്തിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
വന്യജീവി
ആക്രമണം
2502.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവി
ആക്രമണങ്ങളില്‍ ജീവന്
നഷ്ടപ്പെടുന്നവര്‍ക്ക്
നല്കുന്ന സഹായങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം ഇപ്രകാരം
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
കണ്ണൂര്‍
ജില്ലയില്‍ കണ്ടല്‍ക്കാടുകളെ
സംരക്ഷണം.
2503.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കണ്ടല്‍ക്കാടുകളെ
സംരക്ഷിക്കുന്നതിനും
ടൂറിസ്റ്റുകളെ കൂടുതല്‍
ആകര്‍ഷിക്കുന്നതിനും
ഇതിനെക്കുറിച്ച് പഠനം
നടത്തുന്നതിനും
എന്തെങ്കിലും പദ്ധതി
ആവിഷ്കരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ബഹുമാനപ്പെട്ട
മന്ത്രി സ്ഥലം
സന്ദര്‍ശിച്ചതിന്റെ
അടിസ്ഥാനത്തില്‍
ഇതുസംബന്ധിച്ച്
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റാപ്പിഡ്
റെസ്പോണ്‍സ് ടീം
2504.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത്റാപ്പിഡ്
റെസ്പോണ്‍സ് ടീം
(ആര്.ആര്.ടി)
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ലക്ഷ്യമെന്താണ്;
സംസ്ഥാനത്ത് ഇങ്ങനെ
പ്രവര്‍ത്തിക്കുന്ന
എത്ര യൂണിറ്റുകളുണ്ട്;
എവിടെയൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോട്
ആര്.ആര്.ടി
യൂണിറ്റില്‍ ആവശ്യമായ
ഉദ്യോഗസ്ഥരോ വാഹനമോ
അനുവദിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആവശ്യമായ
ജീവനക്കാരെയും വാഹനവും
എന്നത്തേക്ക്
അനുവദിക്കാനാകും എന്ന്
വ്യക്തമാക്കാമോ?
അക്കേഷ്യ,
മാഞ്ചിയം മരങ്ങള്‍ മൂലം
ശ്വാസകോശ രോഗങ്ങള്‍
2505.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിനു കീഴിലുള്ള
പ്ലാന്റേഷനുകളില്‍
അക്കേഷ്യ, മാഞ്ചിയം
തുടങ്ങിയ മരങ്ങള്‍
വച്ച്
പിടിപ്പിക്കുന്നതുമൂലം
സമീപ
പ്രദേശത്തുള്ളവര്‍ക്ക്
ആസ്ത്മ തുടങ്ങിയ
ശ്വാസകോശ രോഗങ്ങളും
മറ്റും പടര്‍ന്നു
പിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
അസുഖങ്ങളുണ്ടാക്കുന്ന
ഇത്തരം മരങ്ങള്‍ക്കു
പകരം ഫലവൃക്ഷങ്ങള്‍
വച്ചു
പിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
നയമെന്താണെന്ന്
വ്യക്തമാക്കുമോ?
വൃക്ഷത്തൈ
വച്ചുപിടിപ്പിക്കല്‍
2506.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്ഷത്തൈ
വച്ചുപിടിപ്പിക്കല്‍
പദ്ധതി നിലവിലുണ്ടോ;
(ബി)
ഇതിനായി
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
വൃക്ഷത്തൈ
വച്ചുപിടിപ്പിക്കല്‍
പ്രോത്സാഹിപ്പിക്കാനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പൊതു
ആവശ്യങ്ങള്‍ക്കായി
വെട്ടിമാറ്റുന്ന
മരങ്ങള്‍ക്ക് പകരം മരം
വച്ച്
പിടിപ്പിക്കുന്നതിന്
നിബന്ധനകള്‍
നിലവിലുണ്ടോ, ഇതിനായി
നിബന്ധനകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ആഡ്യന്‍പാറ
എക്കോ ടൂറിസം പദ്ധതി
2507.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
നിയോജക മണ്ഡലത്തിലെ
ആഡ്യന്‍പാറ ടൂറിസം
കേന്ദ്രത്തോടനുബന്ധിച്ച്
എക്കോ ടൂറിസം പദ്ധതി
നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്
കൊണ്ടുള്ള അപേക്ഷ
ലഭിച്ചിരുന്നോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ വനം
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
അട്ടത്തോട്
ട്രൈബല്‍ സ്കൂള്‍
2508.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടത്തോട്
ട്രൈബല്‍ സ്കൂളിനായി
വനംവകുപ്പിന്റെ സ്ഥലം
വിട്ടു നല്‍കുന്നതിനായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ; ഈ
അപേക്ഷയിന്മേല് എന്തു
നടപടി സ്വീകരിച്ചു
എന്ന് പറയാമോ; ഇതു
സംബന്ധിച്ചുള്ള ഫയല്‍
ഇപ്പോള്‍ എവിടെയാണ്
ഉള്ളത്;
(ബി)
സ്കൂളിനായി
എത്ര സ്ഥലമാണ്
ആവശ്യപ്പെട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
വയനാട്ടിലെ
കാടുകളില്‍ രൂക്ഷമായ കാട്ടുതീ
2509.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
കാടുകള്‍ രൂക്ഷമായ
കാട്ടുതീ ഭീതിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടുതീ
തടയുന്നതിന് എന്തെല്ലാം
പദ്ധതികളാണ് നിലവില്‍
നടപ്പിലാക്കി വരുന്നത്;
(സി)
കാട്ടുതീ
തടയുന്നതിന് അത്യാധുനിക
ഉപകരണങ്ങള്‍ വനം
വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
വനവത്ക്കരണം
നടത്തുന്ന സന്നദ്ധസേവകര്‍ക്ക്
സഹായം
2510.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവത്ക്കരണം
നടത്തുന്നതിന്
തയ്യാറാകുന്ന സന്നദ്ധ
സേവകര്‍ക്ക് ഏതെങ്കിലും
തരത്തിലുള്ള സഹായം
നല്‍കിവരുന്നുണ്ടോ;
(ബി)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
പ്രധാന വിനോദ സഞ്ചാര
കേന്ദ്രമായ
കൊടിക്കുത്തിമല
പ്രദേശത്ത് വനവത്ക്കരണം
നടത്തുന്നതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്ത് വനവത്ക്കരണം
നടത്തുന്നതിന് ആവശ്യമായ
സഹായം അഭ്യര്‍ത്ഥിച്ച്
കൊണ്ട്
പി.ടി.എം.എച്ച്.എസ്.എസ്
താഴേക്കോട് സ്കൂളിലെ
എന്‍.എസ്.എസ്. യൂണിറ്റ്
സമര്‍പ്പിച്ച അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
വനവത്ക്കരണം
നടത്തുന്നതിന്
തയ്യാറായി വരുന്ന
സന്നദ്ധ സേവകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ആവശ്യമായ സഹായവും
മാര്‍ഗ്ഗനിര്‍ദ്ദേശവും
നല്‍കുന്നതിന്
സന്നദ്ധമാകുമോയെന്ന്
അറിയിക്കുമോ;
കാട്ടാനയുടെ
ആക്രമണത്തില്‍ മരണമടഞ്ഞ
ബിജുവിന്റെ കുടുംബത്തിന്
സഹായം
2511.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
കേളകത്ത് കാട്ടാനയുടെ
ആക്രമണത്തില്‍ മരണമടഞ്ഞ
അഞ്ചാനിക്കല്‍
ബിജുവിന്റെ
കുടുംബത്തിന് എത്ര രൂപ
ധനസഹായം അനുവദിച്ചു ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കുടുംബത്തിലെ
ഒരംഗത്തിന് സര്‍ക്കാര്‍
ജോലി നല്കുന്ന കാര്യം
പരിഗണിക്കുമോ?
അതിരപ്പിള്ളി
പഞ്ചായത്തിലെ സോളാര്‍
ഫെന്‍സിംഗ്
2512.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെട്ടിക്കുഴി മുതല്‍
കണ്ണംകുഴി വരെ
സ്ഥാപിച്ചിട്ടുള്ള
സോളാര്‍ ഫെന്‍സിംഗ്
പ്രവര്‍ത്തനക്ഷമമല്ലാത്തത്
പുനസ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അടിയന്തര
നടപടിയുണ്ടാകുമെന്ന
ഉറപ്പ്
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
പറമ്പിക്കുളത്തെ
ട്രൈബല്‍ വാച്ചര്‍മാരുടെ ജോലി
സ്ഥിരപ്പെടുത്താന്‍ നടപടി
2513.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പറമ്പിക്കുളത്തെ
ട്രൈബല്‍
വാച്ചര്‍മാരുടെ ജോലി
സ്ഥിരപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ആന
പുനരധിവാസ കേന്ദ്രം
2514.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീലങ്കയിലെ
പിനെവാല ആന പുനരധിവാസ
കേന്ദ്രത്തിന്റെ
മാതൃകയില്‍ കേരളത്തില്‍
എല്ലാ സൗകര്യങ്ങളോടും
കൂടിയ ഒരു ആന പുനരധിവാസ
കേന്ദ്രം
സ്ഥാപിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സര്‍ക്കാര്‍
നിയന്ത്രണത്തിലാണോ
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തിനായി
എവിടെയെങ്കിലും സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാര്‍
നാട്ടാന പരിപാലനത്തിന്
നല്കുന്ന സഹായം
പര്യാപ്തമാണോയെന്ന്
അറിയിക്കുമോ;
പര്യാപ്തമല്ലെങ്കില്‍
അത് വര്‍ദ്ധിപ്പിച്ചു
കിട്ടുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
വെളളറട,
അമ്പൂരി
ഗ്രാമപഞ്ചായത്തുകളില്‍
കുരങ്ങുശല്യം
2515.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വെള്ളറട,
അമ്പൂരി തുടങ്ങിയ
ഗ്രാമപഞ്ചായത്തുകളില്‍
വേനല്‍കാലത്ത്
അതിരൂക്ഷമായ
കുരങ്ങുശല്യം
ഉണ്ടാകുന്നതു കാരണം
ജനങ്ങളുടെ സ്ഥാപന, സാധന
സാമഗ്രികള്‍ക്കും
കാര്‍ഷിക മേഖലയ്ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ;
(ബി)
തമിഴ്നാടിന്റെ
ഉള്‍പ്രദേശങ്ങളില്‍
നിന്നും പിടിക്കുന്ന
കുരങ്ങന്മാരെ
സംസ്ഥാനത്തിന്റെ
അതിര്‍ത്തി
പ്രദേശത്തോടു ചേര്‍ന്നു
വരുന്ന വനമേഖലകളില്‍
സ്വതന്ത്രരാക്കുന്നതിലൂടെ
പ്രസ്തുത പ്രദേശങ്ങളിലെ
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കണ്ണൂര്‍
ജില്ലയിലെ രാമന്തളിയില്‍
കുരങ്ങുകളടെ ഭീഷണി
2516.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
രാമന്തളിയില്‍
കുരങ്ങുകള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക്
പ്രവേശിച്ച് ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണിയാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുരങ്ങുകളുടെ
ഉപദ്രവം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
കുരങ്ങുകളെ
നിയന്ത്രിക്കുന്നതിനും
ജനവാസ കേന്ദ്രങ്ങളില്‍
നിന്ന് അവയെ
അകറ്റുന്നതിനുമാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വന്യമൃഗങ്ങൾ
മൂലമുള്ള കൃഷി നഷ്ടം
2517.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയുമായി അതിര്‍ത്തി
പങ്കിടുന്ന നാദാപുരം
മണ്ഡലത്തിലെ
കാവിലുംപാറ, നരിപ്പറ്റ,
വണിമേല്‍,വളയം,
ചെക്കിയാട് തുടങ്ങിയ
പഞ്ചായത്തുകളില്‍ ആന
ഉൾപ്പെടെയുള്ള
വന്യമൃഗങ്ങൾ കൃഷി
നശിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനു
ശാശ്വത പരിഹാരത്തിനു
വേണ്ടി എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
2016-17
കാലയളവില്‍ ഈ മേഖലയിൽ
വന്യമൃഗങ്ങൾ മൂലം എത്ര
രൂപയുടെ കൃഷി നാശം
സംഭവിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ഈ
ഇനത്തില്എത്ര തുക നഷ്ട
പരിഹാരം നല്കി എന്നും
എത്ര തുക ഇനിയും
നൽകാനുണ്ട് എന്നും
വിശദമാക്കുമോ?
വന്യമൃഗങ്ങളുടെ
ശല്യം ഒഴിവാക്കുന്നതിന് നടപടി
2518.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭൂമിയിലും
മനുഷ്യരുടെ
വാസസ്ഥലങ്ങളിലും
ഇറങ്ങുന്ന കാട്ടാന
ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങളുടെ ശല്യം
ഒഴിവാക്കുന്നതിന്
പ്രത്യേകം ടാസ്ക്
ഫോഴ്സുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ടാസ്ക്
ഫോഴ്സുകള്‍
രൂപീകരിച്ചിട്ടുണ്ടെങ്കില്‍
ഏതെല്ലാം മേഖലകളിലാണ്
ഇത്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആക്രമണത്തിനിരയാകുന്നവര്‍ക്ക്
നഷ്ടപരിഹാരം നല്‍കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
പാല്
ഉല്പാദനത്തിന്റെ അളവ്
2519.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
ദിനംപ്രതിയുള്ള പാല്
ഉല്പാദനത്തിന്റെ അളവ്
എത്രയെന്നു അറിയിക്കാമോ
; ഇതില്‍ മില്‍മ വഴി
വിതരണം ചെയ്യുന്ന
പാലിന്റെ അളവെത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്വകാര്യ
പാല്
ഉല്പാദനകമ്പനികള് വഴി
ദിവസേന എത്ര അളവ്
പാലാണ് കേരളത്തില്‍
വിറ്റഴിയുന്നത്;
(സി)
പാല് ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
എന്തൊക്കെ സഹായങ്ങളാണ്
ക്ഷീരവികസനവകുപ്പ്
മുഖേന കര്‍ഷകര്‍ക്ക്
നല്‍കുന്നത് എന്ന്
വിശദീകരിക്കാമോ?
ജില്ലാ
ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ
തസ്തികകളുടെ പുന:സ്ഥാപനം
2520.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ക്ഷീരവികസന
യൂണിറ്റ് ഓഫീസിലെ
ഏതെങ്കിലും തസ്തിക
തലശ്ശേരി ക്ഷീരവികസന
ഓഫീസിലേക്ക്
മാറ്റിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇങ്ങനെ
മാറ്റാനുണ്ടായ പ്രത്യേക
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഒരു
ജീവനക്കാരന്റെ സ്വകാര്യ
താല്പര്യത്തിന്റെ
പേരില്‍ അദ്ദേഹത്തെ
സ്വന്തം ജില്ലയിലേക്ക്
തസ്തിക മാറ്റി
കൊണ്ടുപോകുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ആവര്‍ത്തിക്കാതിരിക്കാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലാ ക്ഷീരവികസന
യൂണിറ്റ് ഓഫീസില്‍
നിന്നും മാറ്റികൊണ്ടു
പോയ തസ്തിക തിരികെ
പുനസ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
വളര്‍ത്തു
മൃഗങ്ങള്‍ക്ക് അടിയന്തര
ചികിത്സ
2521.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളര്‍ത്തു
മൃഗങ്ങളായ പശു, എരുമ,
കാള, പോത്ത്, ആട്
തുടങ്ങിയവയുടെ എണ്ണം
കുറയുന്നതായി
മൃഗസംരക്ഷണ വകുപ്പിന്
വിവരം ലഭിച്ചിട്ടുണ്ടോ;
(ബി)
പശു,
എരുമ, ആട് തുടങ്ങിയ
മൃഗങ്ങള്‍ക്ക് രാത്രി
അടിയന്തര ചികിത്സ
ആവശ്യമാകുന്ന
ഘട്ടത്തില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാകുന്നില്ലെന്ന
കാര്യം വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
അശുപത്രികള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഡോക്ടര്‍മാരുടെ
കുറിപ്പ് ഇല്ലാതെ
മരുന്ന് നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം ഡ്രഗ്സ്
കണ്‍ട്രോളറെ കൊണ്ട്
പരിശോധിപ്പിച്ച് നടപടി
സ്വീകരിക്കുമോ;
(ഇ)
മൃഗസംരക്ഷണ
വകുപ്പിലെ
ഡോക്ടര്‍മാര്‍ക്ക് 24
മണിക്കൂറും
പ്രവര്‍ത്തിക്കുവാന്‍
ആവശ്യമായ സൗകര്യം
ഒരുക്കുമോ;
രാത്രികാലങ്ങളില്‍
കര്‍ഷകന്റെ വീട്ടില്‍
എത്തുവാന്‍
ഡോക്ടര്‍മാര്‍ക്ക്
ഉണ്ടാകുന്ന
പ്രായോഗികമായ
ബുദ്ധിമുട്ട്
പരിശോധിക്കുമോ;
വിശദമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പ് പദ്ധതികൾ
2522.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ളതും
ഉത്പാദനക്ഷമത കൂടിയതും
കേരളത്തിന്റെ
സാഹചര്യങ്ങള്‍ക്കനുസരിച്ച്
വളരാനാകുന്നതുമായ
പക്ഷിമൃഗാദികളെ
ഉല്പാദിപ്പിച്ചും
വളര്‍ത്തിയും മിതമായ
വിലക്ക് കര്‍ഷകര്‍ക്ക്
ലഭ്യമാക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ
എന്തെല്ലാം പദ്ധതികളാണ്
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കുന്നതെന്ന്
പദ്ധതി തിരിച്ച്
വ്യക്തമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പിലെ പ്രമോഷന്
2523.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ 2012 മുതല്‍
സീനിയോറിറ്റി മറികടന്ന്
വെറ്ററിനറി
സര്ജന്മാരുടെ
പ്രമോഷന്
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇടുക്കി
കല്‍ത്തൊട്ടി
വെറ്ററിനറി
ഡിസ്പെന്‍സറിയിലെ
വെറ്ററിനറി സര്‍ജനായ
ഡോ.ടെസ്സി സബിതയുടെ
ജൂനിയറായ എത്ര
പേര്‍ക്ക് നാളിതുവരെ
പ്രമോഷന്
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
ഡോ.ടെസ്സി
സബിതയ്ക്ക് ഇതുവരെ
പ്രമോഷന് നല്‍കാതെ
തടഞ്ഞുവയ്ക്കുവാനുണ്ടായ
കാരണം വിശദമാക്കാമോ;
(ഡി)
ഡോ.ടെസ്സി
സബിതയ്ക്ക് മുന്‍കാല
പ്രാബല്യത്തോടെ
പ്രമോഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഇവര്‍ക്ക്
പ്രമോഷന്
നല്കുന്നതില് വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി കൈക്കൊള്ളുമോ?
മൃഗസംരക്ഷണ
വകുപ്പില്‍ നിര്‍ത്തലാക്കിയ
തസ്തികകള്‍
2524.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ 2003ല്‍
നിര്‍ത്തലാക്കിയ
67ല്‍പരം തസ്തികകള്‍
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ധനകാര്യവകുപ്പുമായി
കത്ത് ഇടപാടുകള്‍
നടന്നിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത കത്തിന്
ലഭിച്ച മറുപടിയുടെ
പകര്‍പ്പു്
ലഭ്യമാക്കുമോ;
(ബി)
മൃഗസംരക്ഷണ
വകുപ്പില്‍ വെറ്ററിനറി
സര്ജന്മാരുടെ
കുറവുണ്ടോ; ഗവണ്മെന്റ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ മുന്നോട്ട്
കൊണ്ടുപോകുന്നതിനുവേണ്ടി
കൂടുതല്‍ അസിസ്റ്റന്റ്
സര്ജന്മാരെ
നിയമിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ സേവനങ്ങള്‍
2525.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ് നടപ്പിലാക്കി
വരുന്ന സേവനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
മൃഗസംരക്ഷണ
വകുപ്പിന്റെ സേവനങ്ങള്‍
വെറ്ററിനറി
പോളിക്ലീനിക്ക്,
ഡിസ്പെന്‍സറികള്‍
എന്നിവിടങ്ങളില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സെന്‍ട്രല്‍
ഹാച്ചറിയില്‍ കാലിത്തീറ്റ
ഫാക്ടറിയുടെ പ്രവര്‍ത്തനം
2526.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
സെന്‍ട്രല്‍
ഹാച്ചറിയില്‍
കാലിത്തീറ്റ
ഫാക്ടറിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിയ്ക്കാത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(ബി)
സെന്‍ട്രല്‍
ഹാച്ചറിയില്‍ ഇപ്പോള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
ഹാച്ചറിയിലെ
ഉല്‍പ്പാദനമേഖലക്ക്
എത്രമാത്രം ഗുണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഹാച്ചറിയില്‍
കാലിത്തീറ്റ ഫാക്ടറി
പ്രവര്‍ത്തിപ്പിക്കുവാനും
മറ്റുല്പാദന
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുവാനും
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മൃഗസംരക്ഷണം
കാര്യക്ഷമമാക്കാന്‍ പുതിയ
പദ്ധതികള്‍
2527.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണം
കൂടുതല്‍ കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പാക്കുന്നത്;
(ബി)
കുട്ടനാട്ടില്‍
ക്ഷീര കര്‍ഷകര്‍ക്കും
താറാവ് കര്‍ഷകര്‍ക്കും
കൂടുതല്‍
ആനുകൂല്യങ്ങള്‍
നല്കാന് നടപടി
സ്വീകരിക്കുമോ?
കൊഴിഞ്ഞാമ്പാറ
മൃഗാശുപത്രി
2528.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട് ജില്ലയിലെ
കൊഴിഞ്ഞാമ്പാറ
കേന്ദ്രമായി ഒരു
അത്യാധുനിക സൗകര്യമുള്ള
മൃഗാശുപത്രി
സ്ഥാപിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പില്‍
നിന്ന് എന്തെങ്കിലും
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കന്നുകാലികള്‍
ചത്തതിന് നഷ്ടപരിഹാരം
2529.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികള്‍
ചത്താല്‍ നഷ്ടപരിഹാരം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
2016-17
ലെ ബഡ്ജറ്റില്‍ ഇതിനായി
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
കന്നുകാലികള്‍
ചത്തതിന്
നഷ്ടപരിഹാരമാവശ്യപ്പെട്ട്
ലഭിച്ച അപേക്ഷകളില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആകെ എന്ത് തുക
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ശ്രീകൃഷ്ണപുരം
മൃഗാശുപത്രി
2530.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ശ്രീകൃഷ്ണപുരം ബ്ലോക്ക്
കേന്ദ്രത്തില്‍
പ്രവര്‍ത്തിക്കുന്ന
ശ്രീകൃഷ്ണപുരം
മൃഗാശുപത്രിയെ
വെറ്ററിനറി
പോളിക്ലിനിക്കായി
ഉയര്‍ത്തണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സമര്‍പ്പിക്കപ്പെട്ട
പ്രോജക്ടിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കന്നുകാലികളുടെ
വംശ വര്‍ദ്ധനവ്
2531.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളുടെ
വംശ വര്‍ദ്ധനവ്
ത്വരിതപ്പെടുത്തുന്നതിന്
വേണ്ടി വകുപ്പ്
സ്വീകരിച്ച് വരുന്ന
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കേരളത്തില്‍
മുന്‍പുണ്ടായിരുന്ന പല
നാടന്‍ കന്നുകാലികളും
വംശനാശ ഭീഷണിയെ
നേരിട്ടുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ അവയെ
സംരക്ഷിച്ച്
നിലനിര്‍ത്തുന്നതിന്
സമഗ്രമായ പദ്ധതി
നടപ്പിലാക്കുമോ?
നെയ്യാറ്റിന്‍കര
മൃഗാശുപത്രി
2532.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രി
ഇരുപത്തിനാല്
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
കേന്ദ്രം ആക്കി
മാറ്റുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മൃഗാശുപത്രി
പോളിക്ലിനിക്ക് ആക്കി
ഉയര്‍ത്തുന്ന നടപടി
എന്തായിയെന്ന്
വ്യക്തമാക്കുമോ?
അന്യസംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
അറവുമാടുകള്‍
2533.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും അറവുമാടുകളെ
കൊണ്ടുവരുന്നത് മതിയായ
രേഖകളില്ലാതെയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗം
ബാധിച്ച മൃഗങ്ങളെ
കേരളത്തിലേക്ക്
കൊണ്ടുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മില്‍മ
പാലിന്റെ വില വര്‍ദ്ധന
2534.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
പാലിന്റെ വില
വര്‍ദ്ധിപ്പിച്ചതുമായി
ബന്ധപ്പെട്ട്
ഉപഭോക്താക്കള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപഭോക്താക്കളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
ക്ഷീര കര്‍ഷകര്‍ക്ക്
സബ്സിഡി നല്കി വില
വര്‍ദ്ധനവ്
പിന്‍വലിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
തിരുവനന്തപുരം
നഗരസഭ നടപ്പിലാക്കുന്ന
പ്ലാസ്റ്റിക്
നിരോധനത്തോടനുബന്ധിച്ച്
പ്ലാസ്റ്റിക്
കവറുകളില്‍ പാല്
വില്ക്കുന്നതിനു
പകരമായി മില്‍മ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വരള്‍ച്ച
മൂലം ക്ഷീരോല്പ്പാദക
മേഖലയിലുണ്ടായ പ്രശ്നങ്ങള്‍
2535.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
മൂലം ക്ഷീരോല്പ്പാദക
മേഖലയിലുണ്ടായിട്ടുളള
പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
അന്തരീക്ഷ
താപനിലയിലുണ്ടായ
വര്‍ദ്ധനവ് മൂലം
പാലുല്‍പ്പാദനത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
(സി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും പ്രതിദിനം എത്ര
ലിറ്റര്‍ പാല്
കേരളത്തില്‍
എത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സഹകരണമേഖലയില്‍
നിന്നും പ്രതിദിനം എത്ര
ലിറ്റര്‍ പാലാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
വരള്‍ച്ചമൂലം ഇതിന്
കുറവുണ്ടായിട്ടുണ്ടോ;
(ഇ)
വരള്‍ച്ചമൂലം
കടക്കെണിയിലായ
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്ഷീരോത്പാദനം
2536.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ക്ഷീരോത്പാദനരംഗത്തെ
വളർച്ചക്കായി
ലക്ഷ്യമിട്ടിരിക്കുന്ന
പദ്ധതികൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
നമ്മുടെ
നാടിന് അനുയോജ്യമായതും
ഒട്ടേറെ ഔഷധഗുണമുളള
പാല് ലഭിക്കുന്നതുമായ
വെച്ചൂര്‍
പശുവിനെപ്പോലുളള നാടന്‍
പശുക്കളെ
സംരക്ഷിക്കുന്നതിനും
കൂടുതലായി ഇവയെ
വളര്‍ത്തുവാന്‍
ക്ഷീരകര്‍ഷകരെ
പ്രേരിപ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
2537.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാലിത്തീറ്റയ്ക്ക്
എത്ര പ്രാവശ്യം വില
വര്‍ദ്ധിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലിത്തീറ്റ
സബ് സിഡിയായി ക്ഷീര
സംഘങ്ങള്‍ മുഖേന
കര്‍ഷകര്‍ക്ക് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
പാലിന്റെ വിലയില്‍
ഉണ്ടായ വര്‍ദ്ധനവിന്റെ
നേട്ടം കര്ഷകന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2538.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍
കനത്തതോടെ സംസ്ഥാനത്തെ
പാല്
ഉല്‍പ്പാദനത്തില്‍
ഗണ്യമായ കുറവ്
സംഭവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രതിദിന
ഉല്‍പ്പാദനത്തില്‍ എത്ര
ലിറ്റര്‍ പാലിന്റെ
കുറവാണ് ഇപ്പോഴുള്ളത്;
(സി)
പച്ചപ്പുല്ലിന്റെയും
വൈക്കോലിന്റെയും കുറവ്,
ശുദ്ധജല ദൗര്‍ലഭ്യം
എന്നിവ പാലുല്‍പ്പാദന
രംഗത്ത് സൃഷ്ടിച്ച
പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാനും
പാല്‍വില
ഉയരാതിരിക്കാനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദമാക്കുമോ?
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത കൈവരിക്കല്‍
2539.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കാന്‍
എന്തെല്ലാം നൂതന
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ക്ഷീരകര്‍ഷകരെ
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
നിലവില്‍
എന്തെല്ലാം പദ്ധതികളാണ്
ക്ഷീരോല്പാദന
വികസനത്തിനായി
പ്രയോജനപ്പെടുത്തുന്നത്?