വൈദ്യുതി
പ്രതിസന്ധി
2287.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി പ്രതിസന്ധി
നിലവിലുണ്ടോ; ഏതെല്ലാം
മേഖലകളില്‍;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2016
ഡിസംബര്‍ മാസത്തില്‍
ഇടുക്കി
ഉള്‍പ്പെടെയുള്ള
ഡാമുകളില്‍ നിന്നും
ദിവസേന ശരാശരി എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിച്ചിരുന്നുവെന്നും
നിലവില്‍ ഓരോ
സ്ഥലത്തുനിന്നും എത്ര
യൂണിറ്റ് വീതം
ഉല്പാദിപ്പിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇടുക്കി
ഉള്‍പ്പെടെ വൈദ്യുതി
ഉല്പാദിപ്പിക്കുന്ന ഓരോ
അണക്കെട്ടുകളിലേയും
വെള്ളത്തിന്റെ പരമാവധി
സംഭരണശേഷി എത്രയാണ്;ടി
അണക്കെട്ടുകളില്‍
നിന്നും പരമാവധി എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
സാധിക്കും;സംസ്ഥാനത്തെ
ഒരു ദിവസത്തെ ശരാശരി
വൈദ്യുതി ഉപഭോഗം
എത്രയാണ്;
(ഡി)
ഇടുക്കി
ഉള്‍പ്പെടെ ഓരോ
വൈദ്യുതി ഉല്പാദന
അണക്കെട്ടുകളിലും
നിലവില്‍ എത്ര അളവ് ജലം
സംഭരിച്ചിട്ടുണ്ട്;നിലവിലുള്ള
ജലം ഉപയോഗിച്ച് എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയും; ആയത്
സംസ്ഥാനത്ത് എത്ര
ദിവസത്തേയ്ക്കുള്ള
ഉപയോഗത്തിന്
തികയുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
മറ്റു സ്രോതസ്സുകളില്‍
നിന്നും എത്ര വൈദ്യുതി
ഉല്പാദിപ്പിക്കുന്നു
എന്ന് സ്രോതസ്സ്
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
കെ.
എസ്. ഇ. ബി. ലിമിറ്റഡിന്റെ
ഭൂമി
2288.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാനത്ത് കെ. എസ്.
ഇ. ബോർഡ് ലിമിറ്റഡിന്
എത്ര ഏക്കര്‍
ഭൂമിയുണ്ടെന്ന്
കണക്കുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
വസ്തുക്കള്‍
എവിടെയെന്ന് ജില്ല
തിരിച്ച് വിസ്തീര്‍ണ്ണം
എത്ര വീതം ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പല
മേഖലകളിലും കെ. എസ്. ഇ.
ബോർഡിന്റെ ഭൂമികള്‍
അന്യാധീനപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വിശദമാക്കുമോ;
(സി)
കെ. എസ്. ഇ. ബോർഡിന്റെ
ഭൂമി
അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ
അത്
വീണ്ടെടുക്കുന്നതിന്
ഒരു കെ. എസ്. ഇ. ബോർഡ്
ട്രിബ്യൂണല്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കെ.
എസ്. ഇ. ബോർഡ്
ലിമിറ്റഡ് ഭൂമി ഏറ്റവും
കൂടുതല്‍ കയ്യേറ്റം
നടന്നിരിക്കുന്നത്
മൂന്നാറിലാണോ;
വിശദമാക്കുമോ;
(ഇ)
ഭൂമി
സംബന്ധമായി നിലവില്‍
എത്ര കേസ്സുകള്‍ ഉണ്ട്;
വിവരിക്കുമോ?
കെ.എസ്.ഇ.ബി
-യിലെ ഒഴിവുകള്‍
2289.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി-യിലെ
മസ്ദൂര്‍
ഉള്‍പ്പെടെയുള്ള
താഴ്ന്ന വിഭാഗങ്ങളിലെ
ഒഴിവുകള്‍
നികത്തുന്നതിനു
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
യുടെ പുതിയ സെക്ഷന്‍
ഓഫീസ്
2290.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എടവനക്കാട്
കേന്ദ്രീകരിച്ച്
കെ.എസ്.ഇ.ബി. യുടെ
പുതിയ സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വൈപ്പിനിലെ
ജനസാന്ദ്രത
കണക്കിലെടുത്ത്
പ്രസ്തുത പ്രൊപ്പോസല്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
യില്‍ സമാശ്വാസ തൊഴില്‍ദാന
പദ്ധതി
2291.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
സമാശ്വാസ തൊഴില്‍ദാന
പദ്ധതി പ്രകാരമുള്ള
ആശ്രിതനിയമനത്തിന്
പ്രത്യേക
ചട്ടങ്ങളുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രത്യേക
ചട്ടങ്ങളില്ലെങ്കില്
ഏത് ഉത്തരവ് പ്രകാരമാണ്
ബോര്‍ഡില്‍
ആശ്രിതനിയമനം
നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
തസ്തികകളിലേക്കാണ്
കെ.എസ്.ഇ.ബി.യില്‍
ആശ്രിതനിയമനത്തിനായി
അപേക്ഷിക്കാവുന്നത്;
പ്രസ്തുത
തസ്തികകളിലേക്ക്
അപേക്ഷിക്കുവാനുള്ള
യോഗ്യത വിശദമാക്കാമോ;
(ഡി)
ആശ്രിത
നിയമനത്തിനുള്ള
അപേക്ഷകളില്‍
എന്നുവരെയുള്ളവര്ക്ക്
നിയമനം നല്‍കിയെന്നും
ഇനി എത്ര
അപേക്ഷകര്‍ക്ക് നിയമനം
നല്‍കാനുണ്ടെന്നും
തസ്തിക തിരിച്ചുള്ള
വിശദവിവരം
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി.
ഈസ്റ്റ് സെക്ഷനില്‍ പുതിയ
സബ്ബ് സെന്ററുകള്‍
2292.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരുപതിനായിരത്തില്‍
അധികം ഉപഭോക്താക്കളുള്ള
കെ.എസ്.ഇ.ബി. ഈസ്റ്റ്
സെക്ഷനില്‍ മഴക്കാലത്ത്
ഉണ്ടാകുന്ന വൈദ്യുതി
തകരാറുകള്‍
സമയബന്ധിതമായി
പരിഹരിക്കുവാന്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
അപര്യപ്തമായതിനാലും
പ്രസ്തുത സെക്ഷന്റെ
വിസ്തൃതി വളരെകൂടുതല്‍
ആയതിനാലും പെര്‍മനന്റ്
ഫീല്‍ഡ് സ്റ്റാഫിനെ
നിയമിച്ച് പുതിയ സബ്ബ്
സെന്ററുകള്‍
രൂപീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ വിതരണം
2293.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മീറ്റര്‍ വിതരണത്തിന്
നിലവിലുള്ള സംവിധാനം
കാര്യക്ഷമമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മീറ്റര്‍
വിതരണം ബോര്‍ഡിന്റെ
നിയന്ത്രണത്തില്‍
കുറ്റമറ്റ രീതിയില്‍
നടപ്പില്‍ വരുത്തുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കേടായ
മീറ്ററുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനായി
നിലവിലുള്ള
സംവിധാനങ്ങള്‍ കൂടുതല്‍
മെച്ചപ്പെടുത്തുതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ റവന്യൂ കമ്മി
2294.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ കണക്കു
പ്രകാരം 2015-16,
2016-17 വര്‍ഷങ്ങളില്‍
റവന്യൂ കമ്മി
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കമ്പനിക്ക്
കൈമാറിക്കിട്ടിയ
ആസ്തികള്‍ക്കുള്ള
സീനിയറേജ് ഇതോടൊപ്പം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(സി)
റവന്യൂ
കമ്മി
ഉണ്ടായിട്ടുണ്ടെങ്കില്‍
അതു നികത്താനും കമ്മി
ഉണ്ടാകാതിരിക്കാനും
എന്തൊക്കെ പരിഹാര
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ഡി)
റവന്യൂ
കമ്മി കുറയ്ക്കാന്‍
ഭരണപരമായ ചെലവുകള്‍
നിയന്ത്രിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.യില്‍
കാഷ്യര്‍ തസ്തിക
2295.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കാഷ്യര്‍ തസ്തികയില്‍
പി.എസ്.സി. മുഖേന
നികത്തേണ്ട 428
ഒഴിവുകളില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
താമസംവിനാ
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
നിയമനം നല്കാന്
സാധിക്കുമോ എന്നും
വ്യക്തമാക്കാമോ?
ബി.എസ്.ഇ.എസ്
വൈദ്യുതി ബോര്‍ഡ്
ഏറ്റെടുക്കാന്‍ നടപടി
2296.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയുടെ
സാഹചര്യത്തിള്‍
ആഭ്യന്തര വൈദ്യുതി
ലഭ്യത
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉദ്യോഗമണ്ഡലില്‍
പ്രവര്‍ത്തിക്കുന്ന
ബി.എസ്.ഇ.എസ്. എന്ന
താപവൈദ്യുതി
നിലയവുമായുള്ള വാങ്ങല്‍
കരാര്‍
പുതുക്കുന്നതില്‍
കാലതാമസമുണ്ടായിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ബി.എസ്.ഇ.എസ്.
എന്ന താപവൈദ്യുതി നിലയം
വൈദ്യുതി
ബോര്‍ഡുമായുള്ള കരാര്‍
പുതുക്കുന്നില്ലെങ്കില്‍
പ്രസ്തുത താപനിലയം
വൈദ്യുതി ബോര്‍ഡ്
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
കരാര്‍
നിലവിലില്ലാത്തതുമൂലം
ഉല്പാദനം നിര്‍ത്തി
വച്ച്, ശേഖരിച്ച നാഫ്ത
കമ്പനിക്കകത്ത്
സൂക്ഷിച്ചിരിക്കുന്നതുമൂലമുള്ള
അപകട സാദ്ധ്യത
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
അപകട
സാദ്ധ്യത ഒഴിവാക്കി
ജനങ്ങള്‍ക്ക് സംരക്ഷണം
ഒരുക്കുന്നതിനും
വൈദ്യുതി ലഭ്യത
നിലനിര്‍ത്തുന്നതിനും
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ ?
വയനാട്
ജില്ലയിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
2297.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
ഇൗ പദ്ധതിയിന്‍ പ്രകാരം
എത്ര വീടുകളില്‍
വെെദ്യുതി എത്തിക്കാന്‍
സാധിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തിന് ഇനി
എത്ര വീടുകള്‍
വെെദ്യുതീകരിക്കേണ്ടതുണ്ട്;
ഇതിന് എത്ര തുക ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ആശ്രിത
നിയമനത്തിനായി ശ്രീമതി
സീമ സമർപ്പിച്ച അപേക്ഷ
2298.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശ്രിത
നിയമനത്തിനായി ശ്രീമതി
സീമ.കെ, w/o late
രമേശ്.പി
(സബ്:എഞ്ചിനീയര്‍),
2013-ല്‍ ഡെപ്യൂട്ടി
ചീഫ് എഞ്ചിനീയര്‍,
വൈദ്യുതി ഭവന് നല്കിയ
നിവേദനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
അതിനുശേഷം
കെ.എസ്.ഇ.ബി
ചെയര്‍മാനും,
മന്ത്രിയ്ക്കും നല്കിയ
നിവേദനങ്ങളിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ശ്രീമതി
സീമ.കെ-ക്ക് 2013-ല്‍
അപേക്ഷ നല്‍കിയിട്ടും
നാളിതുവരെ നിയമനം
നല്‍കാനുള്ള
കാലതാമസത്തിനുള്ള കാരണം
എന്തെന്നും, കാലതാമസം
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരെല്ലാം എന്നും
എപ്പോള്‍ നിയമനം
നല്കുവാന് കഴിയും
എന്നും വ്യക്തമാക്കുമോ?
ഗ്യാസ്
ഇന്‍സുലേറ്റഡ് സബ്
സ്റ്റേഷന്
2299.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
വെണ്ടക്കരയിൽ
നിലവിലുള്ള 110 കെ.വി.
സബ്സ്റ്റേഷന് പകരം 110
കെ.വി. ഗ്യാസ്
ഇന്‍സുലേറ്റഡ് സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
നൂറനാട്
പടനിലം ക്ഷേത്രപ്രദേശത്ത്
ഭൂഗര്‍ഭ കേബിള്‍
2300.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
പടനിലം
ക്ഷേത്രപ്രദേശത്ത്
ഭൂഗര്‍ഭ കേബിള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഭൂഗര്‍ഭ
കേബിള്‍, എ.ബി.സി
എന്നിവ ഉപയോഗിച്ച്
നൂറനാട് പാറ ജംഗ്ഷന്
മുതല്‍ ഇടപ്പോണ്‍ വരെ
വൈദ്യുതി തടസ്സമില്ലാതെ
എത്തിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതിനാവശ്യമായ
എസ്റ്റിമേറ്റ്
അടിയന്തരമായി
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഊര്‍ജ്ജ
സംരക്ഷണ പദ്ധതി
2301.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്‍കാന്‍ഡസെന്റ്
ബള്‍ബുകള്‍ക്കും
ഫ്ലൂറസെന്റ്
ട്യൂബുകള്‍ക്കും പകരം
എല്‍.ഇ.ഡി.യുടെ
ലൈറ്റുകളും ട്യൂബുകളും
ഉപയോഗിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;ഇതിനായി
എത്ര കോടി രൂപയാണ്
ചിലവഴിച്ചത്;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
മുമ്പും പദ്ധതി
നടപ്പാക്കിയതിന് ശേഷവും
ഉള്ള വൈദ്യുതിയുടെ
ഉപഭോഗത്തില്‍
വ്യത്യാസമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രയാണ്
കുറവ്; ഇതുവഴി എത്ര
കോടി രൂപയുടെ ലാഭമാണ്
കെ.എസ്.ഇ.ബി.യ്ക്ക്
ഉണ്ടായിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
വൈദ്യുതിയുടെ ഉപഭോഗം
കുറയ്ക്കുന്നതിനും
ഊര്‍ജ്ജ
സംരക്ഷണത്തിനുമായി
പുതിയ പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഊര്‍ജ്ജ
സുരക്ഷാ മിഷന്
2302.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സുരക്ഷാ മിഷന്
പദ്ധതിയുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
വിജിലന്‍സ്
അന്വേഷണത്തിനുള്ള
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
വിജിലന്‍സ്
കോടതിയില്‍ ടെസം
പദ്ധതിയുമായി
ബന്ധപ്പെട്ട്
അന്വേഷണത്തിന്
ഉത്തരവിട്ട ശേഷം ഈ
പദ്ധതിയില്‍
ഉള്‍പ്പെട്ട ഏതെങ്കിലും
ഉദ്യോഗസ്ഥനെ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
അനര്‍ട്ടില്‍
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പേരും
സ്ഥാപനവും
വ്യക്തമാക്കാമോ;
(സി)
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
അനര്‍ട്ടിലെ
ഉദ്യോഗസ്ഥര്‍ ആരൊക്കെ;
അവരുടെ പേരും തസ്തികയും
ലഭ്യമാക്കാമോ;
(ഡി)
പദ്ധതിയുമായി
ബന്ധപ്പെട്ട് പുറത്ത്
വന്ന റിപ്പോര്‍ട്ടുകള്‍
ഏതൊക്കെയാണ്;
റിപ്പോര്‍ട്ടില്‍
അനര്‍ട്ടിലെ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
കൂടുതല്‍ അന്വേഷണം
ആവശ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഉദ്യോഗസ്ഥരുടെ
പേരും തസ്തികയും
വ്യക്തമാക്കാമോ; ഈ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കൂടുതല്‍ അന്വേഷണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ലഭ്യത വര്‍ദ്ധിപ്പിക്കാന്‍
നടപടി
2303.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയുടെ
സാഹചര്യത്തില്‍
ഉണ്ടാകാവുന്ന
ജലവൈദ്യുതി
ഉത്പാദനക്കുറവ്
പരിഹരിക്കാനും ആഭ്യന്തര
വൈദ്യുതി ലഭ്യത
വര്‍ദ്ധിപ്പിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഉദ്യോഗമണ്ഡലില്‍
പ്രവര്‍ത്തിക്കുന്ന ബി.
എസ്.ഇ.എസ്. എന്ന
താപവൈദ്യുതി
നിലയവുമായുള്ള വാങ്ങല്‍
കരാര്‍
പുതുക്കുന്നതില്‍
കാലതാമസമുണ്ടായിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡുമായുള്ള കരാര്‍
പുതുക്കുന്നില്ലെങ്കില്‍
പ്രസ്തുത താപനിലയം
വൈദ്യുതി ബോര്‍ഡ്
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
കരാര്‍
നിലവിലില്ലാത്തതുമൂലം
ഉല്പാദനം
നിര്‍ത്തിവച്ച്
ശേഖരിച്ച നാഫ്ത
കമ്പനിക്കകത്ത്
സൂക്ഷിച്ചിരിക്കുന്നതുമൂലമുള്ള
അപകട സാധ്യത
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഇ)
അപകട
സാധ്യത ഒഴിവാക്കി
ജനങ്ങള്‍ക്ക് സംരക്ഷണം
ഒരുക്കുന്നതിനും
വൈദ്യുതി ലഭ്യത
നിലനിര്‍ത്തുന്നതിനും
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
വിഹിതം സംബന്ധിച്ച കരട്
നയം
2304.
ശ്രീ.വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിഹിതം സംബന്ധിച്ച്
കേന്ദ്രം പുതിയ കരട്
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഈ കരട് നയം എങ്ങനെയാണ്
ബാധിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിന്
ദോഷകരമായ വ്യവസ്ഥകള്‍
കരട് നയത്തില്‍ നിന്ന്
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
മോഷണവും ദുരുപയോഗവും
2305.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി മോഷണവും
ദുരുപയോഗവും
നടക്കുന്നത്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇത്തരം പരാതികളില്‍
നടപടികള്‍
എടുക്കാറുണ്ടോ; വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നടന്ന
വൈദ്യുതി മോഷണം
സംബന്ധിച്ച
ക്രമക്കേടുകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
വൈദ്യുതി
ദുരുപയോഗം
നടത്തുന്നതായി
കണ്ടെത്തിയ
സ്ഥാപനങ്ങളുടെ വിവരം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
സ്ഥപനങ്ങളുടെ വിവരം
പരസ്യപ്പെടുത്തുമോ?
വൈദ്യുതി
ഉല്പാദനം
2306.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുവാന്
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെ എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുന്ന
പദ്ധതികള്‍ കമ്മീഷന്
ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
വരള്‍ച്ച
മൂലമുള്ള വൈദ്യുതി
പ്രതിസന്ധി
2307.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് പ്രതിദിനം
കേരളത്തിന്
ആവശ്യമായിട്ടുള്ളത്;
(ബി)
വരള്‍ച്ച
മൂലമുള്ള വൈദ്യുതി
പ്രതിസന്ധി തരണം
ചെയ്യുന്നതിന് വൈദ്യുതി
ചാര്‍ജ്ജ് ഉയര്‍ത്തുന്ന
കാര്യം പരിഗണനയിലുണ്ടോ?
സെക്ഷന്‍
ഓഫീസുകളുടെ വിഭജനം
2308.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ കോവൂര്‍,
മാവൂര്‍ സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
കുറ്റിക്കാട്ടൂര്‍
ആസ്ഥാനമായി
കെ.എസ്.ഇ.ബി. യുടെ ഒരു
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
വൈദ്യുതി
ബോര്‍ഡിന്റെ വരവു ചെലവു
കണക്ക്
2309.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ വരവു ചെലവു
കണക്കുകളുടെ
അക്കൗണ്ടിംഗ്
പൂര്‍ണ്ണമായി
കമ്പ്യൂട്ടറൈസ്
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ വൈദ്യുതി ഉല്പാദന
കേന്ദ്രത്തില്‍
നിന്നുമുള്ള
ഉല്പാദനത്തിന്റെയും
അതാതിന്റെ ഭരണപരമായതും
അറ്റകുറ്റപ്പണിയുള്പ്പെടെയുള്ള
മെയിന്റനന്‍സ്
ചെലവുകളും വെവ്വേറെ
ശേഖരിക്കുന്നതിനും
കണക്കാക്കുന്നതിനും
നിലനില്‍ക്കുന്ന
ബുദ്ധിമുട്ടുകള്‍
എന്തൊക്കയാണെന്ന്
വിശദമാക്കാമോ;
(സി)
വിവിധ
കേന്ദ്രങ്ങളില്‍
നിന്നും വാങ്ങുന്ന
വൈദ്യുതിയുടെയും വിതരണം
ചെയ്യുന്ന
വൈദ്യുതിയുടെയും ചെലവും
വരവും സംബന്ധിച്ച
കണക്കുകള്‍ ഒരുമിച്ചും
വെവ്വേറെയും
ശേഖരിക്കുന്നതിനും
വേര്‍തിരിച്ച്
സൂക്ഷിക്കുന്നതിനും
തിരിച്ചെടുക്കുന്നതിലും
പ്രായോഗിക
ബുദ്ധിമുട്ടുകളുണ്ടെങ്കില്‍
അതെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
അത്
പരിഹരിക്കുന്നതിനുള്ള
സാങ്കേതിക വിദ്യ
ആര്‍ജ്ജിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2310.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
എന്തെല്ലാം നടപടികളാണ്
കെ.എസ്.ഇ.ബി. ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
അനര്‍ട്ട്
റൂഫ് ടോപ്പ് പദ്ധതി
2311.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ട്
10000 റൂഫ് ടോപ്പ് 1KW
പദ്ധതി
നടപ്പാക്കുന്നതിലേയ്ക്കായി
ആദ്യം എം പാനല്‍ ചെയ്ത
കമ്പനികളും തുകയും
ലഭ്യമാക്കാമോ;
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സബ്സിഡി എത്രയാണ്;
(ബി)
അനര്‍ട്ട്
ടെക്നിക്കല്‍
സ്പെസിഫിക്കേഷന്‍ വഴി
താല്പര്യ പത്രം
ക്ഷണിച്ചപ്പോള്‍ വിവിധ
റേറ്റുകള്‍ വന്നത്
എങ്ങനെ എന്ന്
വിശദീകരിക്കാമോ;
ടെക്നിക്കൽ
സ്പെസിഫിക്കേഷന്റെ
കോപ്പി ലഭ്യമാക്കാമോ; ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് വകുപ്പ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍ നടന്ന
മീറ്റിംഗിന്റെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ടാറ്റാ
കമ്പനി കേരളത്തിലാകമാനം
ഈ പദ്ധതിയിൻ കീഴിൽ എത്ര
പവർപ്ലാന്റുകൾ
സ്ഥാപിച്ചു; ഇവ
സ്ഥാപിച്ചതിന് ആകെ എത്ര
തുക ചെലവായി; ഇത്രയും
പ്ലാന്റുകൾ കുറഞ്ഞ തുക
ക്വാട്ട് ചെയ്ത കമ്പനി
സ്ഥാപിച്ചുവെങ്കില്‍
എത്ര തുക
ചെലവാകുമായിരുന്നു; ഇവ
തമ്മിലുള്ള വ്യത്യാസം
എത്രയാണ്;
(ഡി)
ഓരോ
കമ്പനിക്കും ഇതുവരെ
നല്കിയ സബ്സിഡി തുകയും
കൊടുത്ത തീയതിയും
ലഭ്യമാക്കാമോ?
കാറ്റില്‍
നിന്നും വൈദ്യുതി
2312.
ശ്രീ.ഷാഫി
പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍ നിന്നും
നിലവില്‍ എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്;
(ബി)
തമിഴ്
നാടും മഹാരാഷ്ട്രയും
നിലവില്‍ എത്ര
മെഗാവാട്ട് വൈദ്യുതി
കാറ്റില്‍ നിന്നും
ഉല്പാദിപ്പിക്കുന്നുണ്ട്
എന്ന് അറിയാമോ;
(സി)
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയുടെ പ്രയോജനം
പൂര്‍ണ്ണതോതില്‍
ലഭിക്കുന്നതിന്
സംസ്ഥാനത്തിന് കഴിയാതെ
വന്ന സാഹചര്യമെന്താണ്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാറ്റില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
എന്തെങ്കിലും പദ്ധതി
കമ്മീഷന്
ചെയ്തിട്ടുണ്ടോ;
2017-ല്‍ ഏതെങ്കിലും
പദ്ധതി കമ്മീഷന്
ചെയ്യാന്‍ കഴിയുമോ;
(ഇ)
പാലക്കാടും
ഇടുക്കിയിലും പ്രസ്തുത
പദ്ധതി നിലയങ്ങള്‍
സ്ഥാപിക്കുന്നതിന്
അനുയോജ്യമായ സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
മുക്കത്ത്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം
2313.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവര്‍ത്തന
സൗകര്യത്തിനും കൂടുതല്‍
സേവനം
ലഭ്യമാക്കുന്നതിനും
മുക്കം കേന്ദ്രമാക്കി
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ?
പുതിയതായി
ട്രാന്‍സ്ഫോമറുകള്‍
സ്ഥാപിക്കല്‍
2314.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈദ്യുതി
മേഖലയില്‍ പുതിയതായി
നടപ്പിലാക്കിയ
പദ്ധതികളും ചെലവഴിച്ച
തുകയും എത്രയാണെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇക്കാലയളവില്‍
പുതിയതായി എത്ര
ട്രാന്‍സ്ഫോമറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെല്ലാം
പ്രദേശങ്ങളില്‍
ട്രാന്‍സ്ഫോമറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പുതിയതായി
ട്രാന്‍സ്ഫോമറുകള്‍
സ്ഥാപിക്കാന്‍ എത്ര
അപേക്ഷകള്‍ ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം
ലഭിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(ഇ)
ഈ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സൗരോര്‍ജ്ജ
നയം
2315.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സൗരോര്‍ജ്ജ നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നയത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
കേരളത്തില്‍
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
എത്ര പദ്ധതികളാണ്
ഉള്ളത്; ഇവയില്‍
പൊതുമേഖലയിലും സ്വകാര്യ
മേഖലയിലും ഉള്ളവയുടെ
എണ്ണവും
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ അളവും
ഇനംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതി കെ.എസ്.ഇ.ബി.
എത്ര രൂപയ്ക്കാണ്
വാങ്ങുന്നത്;
(ഡി)
സൗരോര്‍ജ്ജത്തില്‍
നിന്നും കൂടുതല്‍
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എത്ര വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
ഇത് സാധ്യമാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മേലത്തൂര്‍
ഠൗണിലെ വെെദ്യുതി തടസ്സം
2316.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മേലത്തൂര്‍
ഠൗണിലെ വെെദ്യുതി
തടസ്സം
കുറയ്ക്കുന്നതിനായി
പുതിയ 11 കെ. വി.
ഫീഡര്‍
വലിക്കുന്നതിന്റെ
പ്രൊപ്പോസല്‍
നിലവിലുണ്ടോ; എങ്കില്‍
ഇൗ ഭാഗത്തെ വെെദ്യുത
പ്രശ്നങ്ങള്‍ക്ക്
ശാശ്വത
പരിഹാരമാകുമെന്ന്
കരുതുന്നുണ്ടോ;
(ബി)
മേലത്തൂര്‍
റയില്‍വേ ലെെന്‍
ഭാഗത്ത് യു. ജി.
കേബിള്‍ ഇടുന്നതിനായി
റയില്‍വേ അധികൃതരോട്
അനുമതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണ് ആയത്
ആവശ്യപ്പെട്ടത്;
പ്രസ്തുത അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇൗ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ഏത്
തീയതിയില്‍ പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കാമോ?
ഹൈമാസ്റ്റ്
ലൈറ്റുകള്‍
ഉള്‍പ്പെടെയുള്ള തെരുവു
വിളക്കുകള്‍
2317.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈമാസ്റ്റ്
ലൈറ്റുകള്‍
ഉള്‍പ്പെടെയുള്ള തെരുവു
വിളക്കുകള്‍
സ്ഥാപിക്കുമ്പോള്‍
ഈടാക്കാവുന്ന തുക,
ചെയ്യേണ്ട
പ്രവര്‍ത്തനങ്ങള്‍
എന്നിവ സംബന്ധിച്ച്
ബോര്‍ഡ് വ്യവസ്ഥകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഇത് സുതാര്യമാക്കുമോ;
(ബി)
വക്കം-ചെറുന്നിയൂര്‍
ഗ്രാമപഞ്ചായത്തുകളെ
തമ്മില്‍ ബന്ധിപ്പിച്ച്
തെരുവു വിളക്കുകള്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ
തുടര്‍പ്രവര്‍ത്തനത്തിന്
സഹായിക്കുന്നതില്‍
വൈദ്യുതി ബോര്‍ഡിന്റെ
തടസ്സവാദം എന്താണ്;
(സി)
പാലച്ചിറയിലും
പരിസര പ്രദേശങ്ങളിലും
എം.എല്‍.എ ഫണ്ടില്‍
നിന്നും സ്ഥാപിച്ച
തെരുവുവിളക്കുകള്‍
ബോര്‍ഡിന്റെ
ജാഗ്രതക്കുറവു കൊണ്ട്
പരാജയമാണെന്ന്
അഭിപ്രായമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ജാഗ്രതയും ഇടപെടലും
ഉണ്ടാകുമോ?
ഇലക്ട്രിക്
പോസ്റ്റുകളില്‍ നിന്ന് കേബിള്‍
ടി.വി. കണക്ഷന്
2318.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി. ലിമിറ്റഡ്
ന്റെ ഇലക്ട്രിക്
പോസ്റ്റുകളില്‍കൂടി
കേബിള്‍ വലിച്ച്
കേബിള്‍ ടി.വി.
കണക്ഷന്
ഉപഭോക്താക്കള്‍ക്ക്
നല്‍കിവരുന്നത് എന്ത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
ഇങ്ങനെ കേബിള്‍
വലിക്കാന്‍ അനുമതി
കൊടുത്തിരിക്കുന്നത്ആര്ക്കൊക്കെ/ഏത്
കമ്പനിക്ക്എന്നിങ്ങനെയുള്ള
വിവരങ്ങള്‍
വിശദമാക്കുമോ; പ്രസ്തുത
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
കാലാവധി
എത്രകൊല്ലമാണെന്നും
എന്നുമുതലാണ് പ്രസ്തുത
പദ്ധതി തുടങ്ങിയതെന്നും
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബി. ലിമിറ്റഡ്
ന്റെ എത്ര
പോസ്റ്റുകളില്‍ കൂടി
പ്രസ്തുത കേബിള്‍ ടി.വി
കണക്ഷന്
വലിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചും അവ ഏത്
ഇലക്ട്രിക്കല്‍
സെക്ഷന്റെ പരിധിയില്‍
വരുന്നതാണെന്നും
വിശദമാക്കുമോ;
(ഡി)
2016-17 സാമ്പത്തിക
വര്‍ത്തില്‍ 31.01.2017
വരെ പ്രസ്തുത ഇനത്തില്‍
കെ.എസ്.ഇ.ബി.
ലിമിറ്റഡ്-ന് എത്ര
ലക്ഷം രൂപ
ലഭിച്ചിട്ടുണ്ടെന്ന്
ഇലക്ട്രിക്കല്‍
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കേബിള്‍ ടി.വി കണക്ഷന്
കെ.എസ്.ഇ. ബി. യുടെ
പോസ്റ്റുകളില്‍ കൂടി
വലിക്കുന്നതിന് മത്സര
സ്വഭാവമുള്ള ടെണ്ടര്‍
ക്ഷണിച്ചാണോ നല്‍കിയത്;
വിശദമാക്കുമോ?
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണ
പദ്ധതി
2319.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പദ്ധതിയ്ക്ക്
സര്‍ക്കാര്‍,
എം.എല്‍.എ,തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവ
വഴി എത്ര തുക
ലഭ്യമാകും; വിശദാംശം
നല്‍കുമോ;
(സി)
മണ്ഡലത്തില്‍
എത്ര വീടുകള്‍
പുതിയതായി
വൈദ്യുതീകരിക്കുമെന്നുള്ള
പഞ്ചായത്ത് തലത്തിലുള്ള
വിശദാംശം നല്‍കുമോ;
(ഡി)
പദ്ധതി
പൂര്‍ത്തീകരണത്തിന്
പ്രതിബന്ധമായി
എന്തെങ്കിലും ഘടകങ്ങള്‍
ഉണ്ടോ;
(ഇ)
മണ്ഡലം
എന്നത്തേയ്ക്ക്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ മണ്ഡലമായി
പ്രഖ്യാപിക്കുമെന്ന്
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
വൈദ്യുതി സബ് സ്റ്റേഷന്
2320.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരിയിലെ
വൈദ്യുതി സബ്
സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2321.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പൂര്‍ത്തിയായോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം നിയോജക
മണ്ഡലത്തില്‍
വൈദ്യുതീകരണം
പൂര്‍ത്തിയായി എന്ന്
വ്യക്തമാക്കുമോ;
(സി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
എം.എല്‍.എ മാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം ലഭ്യമാക്കുമോ?
ഇരിമ്പിളിയം
കേന്ദ്രമാക്കി സെക്ഷന്‍
ഓഫീസ് അനുവദിക്കൽ
2322.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കൽ
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം
കേന്ദ്രമാക്കി ഒരു
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന
ജനങ്ങളുടെ ചിരകാല
അഭിലാഷം
നടപ്പിലാക്കുവാന്‍
വൈദ്യുതി വകുപ്പ്
പ്രത്യേക താല്‍പ്പര്യം
എടുക്കുമോ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി വകുപ്പിന്റെ
സേവനങ്ങള്‍ക്ക്
ജനങ്ങള്‍
ബുദ്ധിമുട്ടുന്ന
മറ്റൊരു പഞ്ചായത്ത്
പ്രദേശം കേരളത്തില്‍
ഇല്ലെന്ന കാര്യം
സര്‍ക്കാര്‍
പ്രത്യേകമായി
പരിശോധിക്കുമോ;
(സി)
താല്ക്കാലികമായിട്ടെങ്കിലും
വൈദ്യുതിചാര്‍ജ്
അടയ്ക്കാനുള്ള ഒരു
പ്രത്യേക സംവിധാനം
ഇരിമ്പിളിയം
പഞ്ചായത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോട്ടപ്പുറം
കേന്ദ്രീകരിച്ച്
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ്
2323.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
തച്ചനാട്ടുകര,
കരിമ്പുഴ, കോട്ടോപ്പാടം
പഞ്ചായത്തുകളിലെ
പ്രദേശങ്ങളെ
ഉള്‍ക്കൊള്ളിച്ച്
കോട്ടപ്പുറം
കേന്ദ്രീകരിച്ച്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
സമ്പൂര്‍ണ്ണ
വൈദ്യുതിവത്ക്കരണം
2324.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ വീടുകളിലും
വൈദ്യുതിവത്ക്കരണത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വിവരിക്കുമോ?
പള്ളിക്കല്‍
ഗ്രാമപഞ്ചായത്തിലെ
വോള്‍ട്ടേജ് ക്ഷാമം
2325.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
പള്ളിക്കല്‍
ഗ്രാമപഞ്ചായത്തിലെ
മുതലപാറയില്
ശ്രീധര്‍മ്മശാസ്ത
ക്ഷേത്രത്തിന്
ചുറ്റുമുള്ള പ്രദേശത്തെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തെ വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാരമ്പര്യേതര
വെെദ്യുത സ്രോതസ്സുകള്‍
2326.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യേതര വെെദ്യുത
സ്രോതസ്സുകളെ
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
പാരമ്പര്യേതര
വെെദ്യുത
സ്രോതസ്സുകളില്‍
നിന്ന് വെെദ്യുതി
ബോര്‍ഡിലേക്ക്
പ്രതിവര്‍ഷം എത്ര
വെെദ്യുതി
ലഭിക്കുന്നുവെന്ന്
വിശദീകരിക്കുമോ;
(സി)
കേരളത്തിന്റെ
വെെദ്യുതി പ്രതിസന്ധി
പരിഹരിക്കുന്നതിന്
പാരമ്പര്യേതര ഉൗര്‍ജ്ജ
സ്രോതസ്സുകളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ക്ക്
സാമ്പത്തിക സാങ്കേതിക
സഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
പിലാത്തറയില്‍
കെ. എസ്. ഇ. ബി. സെക്ഷന്‍
ഓഫീസ്
2327.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പരിയാരം
മെഡിക്കല്‍ കോളേജ്,
ആയുര്‍വേദ കോളേജ്,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, വ്യാപാര
സ്ഥാപനങ്ങള്‍
എന്നിങ്ങനെ വൈദ്യുതി
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ്
കണക്കിലെടുത്ത്
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പിലാത്തറയില്‍ കെ. എസ്.
ഇ. ബി. സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തിന്
ലഭിക്കേണ്ട വൈദ്യുതിയുടെ അളവ്
2328.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
അനുഭവപ്പെടുന്ന കടുത്ത
വരള്‍ച്ചയുടെ
സാഹചര്യത്തില്‍
സംസ്ഥാനത്തെ വിവിധ ജല
വൈദ്യുത പദ്ധതികളുടെ
സംഭരണികളില്‍ ഇനി എത്ര
ദിവസത്തെ
വൈദ്യുതിയുല്പ്പാദനത്തിനുള്ള
വെള്ളം അവശേഷിക്കുന്നു
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മുന്‍
വര്‍ഷങ്ങളിള്‍ ഇതേ സമയം
ഈ സംഭരണികളില്‍ എത്ര
ദിവസത്തെ
വൈദ്യുതിക്കുള്ള
വെള്ളമായിരുന്നു
ഉണ്ടായിരുന്നത്;
(സി)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്ത്
ലഭിച്ച ആകെ മഴയുടെയും ഈ
വര്‍ഷത്തെ മഴയുടെയും
അളവ് എത്രയെന്ന കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
ആവശ്യത്തിന്
മഴ ലഭിക്കാത്തതുമൂലം
വൈദ്യുതോല്‍പ്പാദനത്തില്‍
വന്ന കുറവ്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഇ)
വിവിധ
വൈദ്യുതി പദ്ധതികളുടെ
പൂളില്‍ നിന്നും
സംസ്ഥാനത്തിന്
ലഭിക്കേണ്ട
വൈദ്യുതിയുടെ അളവ്
എത്രയെന്ന് ഇനംതിരിച്ച്
വ്യക്തമാക്കാമോ;
ഇപ്പോള്‍ ലഭിക്കുന്ന
വൈദ്യുതിയുടെ അളവെത്ര;
(എഫ്)
ഈ
വ്യത്യാസം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
കേരളത്തിനാവശ്യമായ അധിക
വൈദ്യുതി
ലഭ്യമാക്കുന്നതിനായി
ഇതേവരെ എത്ര രൂപയാണ്
ചിലവഴിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇന്‍സുലേറ്റഡ്
കേബിളുകള്‍ സ്ഥാപിക്കാന്‍
നടപടി
2329.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്ര
നിരപ്പില്‍ നിന്നും
താഴെ സ്ഥിതി ചെയ്യുന്ന
കുട്ടനാട്ടിലെ
പാടശേഖരങ്ങളിലേത്
ഉള്‍പ്പെടെയുള്ള
വൈദ്യുത ലൈനുകള്‍
ഇന്‍സുലേറ്റഡ്
കേബിളുകള്‍ (എ ബി എസ്)
ആക്കി മാറ്റുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വെള്ളപ്പൊക്ക
കാലങ്ങളില്‍ വൈദ്യുത
ഷോക്കേറ്റ് നിരവധി
മരണങ്ങള് ഉണ്ടാകുന്നതു
തടയാന്‍
യുദ്ധകാലാടിസ്ഥാനത്തില്‍
ഇത്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ ?
മാലിന്യത്തില്‍
നിന്നും വൈദ്യുതി
2330.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യത്തില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുമ്പോള്‍
വിതരണവും മറ്റ് അനുബന്ധ
നടപടികളും ആരാണ്
നിയന്ത്രിക്കുന്നത്;
(സി)
വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുവാന്‍ ഇത്തരം
പദ്ധതികളെ
പ്രോത്സാഹിപ്പിക്കുമോ;
(ഡി)
സമാനമായി
വൈദ്യുതി
ഉല്പ്പാദിപ്പിക്കുവാന്
കഴിയുന്ന മേഖലകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിന്
എനര്‍ജി ഓഡിറ്റിംഗ്
2331.
ശ്രീ.രാജു
എബ്രഹാം
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിനായി
'ഊര്‍ജ്ജ ഓഡിറ്റിംഗ്'
നടത്താറുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും ചെറുകിട
സ്ഥാപനങ്ങളിലും എനര്‍ജി
ഓഡിറ്റിംഗ് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എനര്‍ജി
മാനേജ്മെന്റ് രംഗത്ത്
പഠനങ്ങളും ഗവേഷണങ്ങളും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;
(ഡി)
ഇതു
സംബന്ധിച്ച്
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലൂടെ
പ്രചരണപരിപാടികള്‍
സംഘടിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ?
കുറ്റിക്കോലില്‍
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനായി
സ്ഥലം.
2332.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര
പഞ്ചായത്തായ
കുറ്റിക്കോലില്‍ 110
കെ.വി സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സ്ഥലം
കണ്ടെത്തി
ലഭ്യമാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിച്ച നിയോജക
മണ്ഡലങ്ങള്‍
2333.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര നിയോജക മണ്ഡലങ്ങളെ
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിച്ചതായി
പ്രഖ്യാപിച്ചിട്ടുണ്ട്;
(ബി)
ശേഷിക്കുന്ന
നിയോജക മണ്ഡലങ്ങള്‍
സമ്പൂര്‍ണ്ണമായും
വൈദ്യുതീകരിക്കുന്നതിന്
എത്ര നാള് വേണ്ടി
വരുമെന്ന്അറിയിക്കാമോ ?
പൂക്കൊളത്തൂരില്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
2334.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി
കെ.എസ്.ഇ.ബി.യുടെ പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
അനര്ട്ട്ഡയറക്ടറെ
നിയമിക്കാനുളള അധികാരം
2335.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്ട്ട്ഡയറക്ടറെ
നിയമിക്കാനുളള അധികാരം
ആര്‍ക്കാണ്;
നിയമനത്തിന് വേണ്ട
യോഗ്യതകള്‍ എന്തെല്ലാം;
(ബി)
നിലവിലെ
ഡയറക്ടര്‍ നിയമനത്തിന്
അപേക്ഷ
ക്ഷണിച്ചിരുന്നോ; എത്ര
പേര് അപേക്ഷ നല്കി;
അപേക്ഷകരുടെ വിശദ
വിവരങ്ങള്‍ നല്‍കാമോ;
(സി)
ഡയറക്ടര്‍
നിയമനത്തിനായി
28.02.2014 -ലെ GO
(MS)No.5/2014/PD
നമ്പര്‍ ഉത്തരവില്‍
പറയുന്ന കമ്മറ്റിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കാമോ?
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
2336.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
കെല്‍ട്രോണ്‍,
അനര്‍ട്ട് തുടങ്ങിയ
സ്ഥാപനങ്ങള്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ എത്രമാത്രം
പ്രയോജനകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കടമ്പഴിപ്പുറം
110 കെ.വി. സബ്
സ്റ്റേഷന്
2337.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കടമ്പഴിപ്പുറത്ത് ഒരു
110 കെ.വി. സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കടമ്പഴിപ്പുറം
110കെ.വി. സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സ്ഥലസൗകര്യം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കടമ്പഴിപ്പുറം
110 കെ.വി. സബ്
സ്റ്റേഷനും
കടമ്പഴിപ്പുറം സെക്ഷന്‍
ഓഫീസും
ആരംഭിക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പെരിന്തല്‍മണ്ണ
വെട്ടത്തും പ്രദേശത്ത്
220 കെ.വി സബ് സ്റ്റേഷന്
2338.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
വെട്ടത്തും പ്രദേശത്ത്
220 കെ.വി സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നിര്‍ദ്ദേശം വൈദ്യുതി
വകുപ്പില്‍ നിന്നും
ജില്ലാ കളക്ടര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ പുരോഗതി
വിലയിരുത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
ചര്‍ച്ചകള്‍ വൈദ്യുതി
വകുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഏറ്റവും ഒടുവിലായി
ചര്‍ച്ച നടത്തിയത്;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ പുരോഗതി
നിരീക്ഷിക്കുന്നതിനും
പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മറയൂറിലെ
33 കെ.വി.സബ് സ്റ്റേഷന്
2339.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മറയൂറിലെ 33 കെ.വി.സബ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
കുട്ടമുഖം-II
100 കെ.വി.എ 71-ാം
നമ്പര്‍
ട്രാന്‍സ്ഫോര്‍മര്‍
2340.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പളളി
പഞ്ചായത്തിലെ പതിനഞ്ചാം
വാര്‍ഡില്‍
കുട്ടമുഖം-II
100കെ.വി.എ 71-ാം
നമ്പര്‍
ട്രാന്‍സ്ഫോര്‍മര്‍
പൊട്ടിത്തെറിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
പല സന്ദര്‍ഭങ്ങളിലും
വൈദ്യുതി
തകരാറുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രശ്നത്തിന് ശാശ്വത
പരിഹാരം
ഉണ്ടാക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?