സൗജന്യ
സ്കൂള്‍ യൂണിഫോം
2442.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
യൂണിഫോം പദ്ധതി വ്യവസായ
വകുപ്പില്‍ ഏത്
ഏജന്‍സികളാണ്
നടപ്പാക്കുന്നത്; ഒരു
മീറ്റര്‍ തുണിയുടെ
നിര്‍മ്മാണ ചെലവ് എത്ര
; യൂണിഫോം തുണി എത്ര
കുട്ടികള്‍ക്കാണ്
കൊടുക്കുന്നത്;
(ബി)
എത്ര
കൈത്തറി തൊഴിലാളികള്‍
യൂണിഫോം തുണി
നെയ്യുന്നു; സ്വകാര്യ
നെയ്ത്തുകാര്‍ എത്ര
പേര്; ഇന്‍ഡസ്ട്രിയല്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയില്‍ എത്ര
പേര് നെയ്യുന്നു;
പ്രാഥമിക കൈത്തറി
സംഘങ്ങളില്‍ എത്ര പേര്
നെയ്യുന്നു ; സന്നദ്ധ
സംഘടനകളുടെ കീഴില്‍
എത്ര പേര് ജോലി
ചെയ്യുന്നു ;
(സി)
നൂല്
നിര്‍മ്മിക്കുന്നത്
കേരളത്തിലെ സ്പിന്നിംഗ്
മില്ലുകളില്‍ ആണോ ;
ഇപ്പോള്‍ നെയ്തുവരുന്ന
നൂല് എവിടെ ആണ്
നിര്‍മ്മിക്കുന്നത് ;
(ഡി)
നിറം
പിടിപ്പിക്കുന്നത്
കേരളത്തിലെ ഡൈ
ഹൗസ്സുകളിലാണോ ; മറ്റു
സംസ്ഥാനങ്ങളിലെങ്കില്
ഏത് സ്ഥാപനത്തില്‍ ആണ്
നിറം പിടിപ്പിക്കുന്നത്
;
(ഇ)
യൂണിഫോം
തുണി നെയ്യാന്‍
കോട്ടണ്‍ ആണോ അതോ
പോളിസ്റ്റര്‍ ആണോ
ഉപയോഗിക്കുന്നത്; നിറം
പിടിപ്പിക്കുന്നതിന്
കേരളത്തിലെ ഡൈ
ഹൗസുകളില്‍
സൗകര്യക്കുറവുണ്ടോ;
എന്തുകൊണ്ടാണ്
കേരളത്തില്‍ നിറം
പിടിപ്പിക്കാതെയും
തുന്നാതെയും മറ്റ്
സംസ്ഥാനങ്ങളില്‍
കൊടുക്കുന്നത് ,
വ്യക്തമാക്കാമോ?
കെ.എം.എം.എല്‍.
ന്റെ സമീപ പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
2443.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
മിനറല്‍സ് ആന്റ്
മെറ്റല്‍സ് കമ്പനിയുടെ
സമീപ പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
കെ.എം.എം.എല്‍.
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ഖനന
മേഖലയിലേയും കമ്പനിയുടെ
സമീപത്തുള്ള ജനവാസ
മേഖലയിലെയും
ജനങ്ങള്‍ക്ക് ഏതെല്ലാം
സാമൂഹ്യ സേവന
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ട്;
(സി)
മിനറല്‍
സെപ്പറേഷന്‍ ശേഷമുള്ള
മണല്‍ എന്തെല്ലാം
പദ്ധതികള്‍ക്കായി
ഉപയോഗിക്കുന്നുവെന്നും
ഇൗ മണല്‍ ജനങ്ങള്‍ക്ക്
വിലയ്ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
കെ.എസ്.ഐ.ഡി.സി.
മുഖേന സാമ്പത്തിക സഹായം
നല്കിയ
സ്റ്റാര്‍ട്ട്-അപ്പുകള്‍
2444.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ഐ.ഡി.സി.
മുഖേന സാമ്പത്തിക സഹായം
നല്കിയ
സ്റ്റാര്‍ട്ട്-അപ്പുകളുടെ
എണ്ണം എത്ര; ഈ
ഇനത്തില്‍ അനുവദിച്ച
സാമ്പത്തിക സഹായം എത്ര;
(ബി)
ഇതില്‍
സ്ത്രീ സംരംഭകര്‍ക്കായി
എത്ര
സ്റ്റാര്‍ട്ട്-അപ്പുകളാണ്
അനുവദിച്ചിട്ടുള്ളത്;
ഇതിനു വേണ്ടി അനുവദിച്ച
സാമ്പത്തിക സഹായം
എത്രയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഡി.പി.
യുടെ പുനരുജ്ജീവനം
T 2445.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പൊതു മേഖലാ ഔഷധ
കമ്പനിയായ
കെ.എസ്.ഡി.പി. യുടെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ ;
(ബി)
ഇത്
പുനരുജ്ജീവിപ്പിക്കാനുള്ള
പദ്ധതി ആലോചനയിലുണ്ടോ
എന്നറിയിക്കാമോ?
സേവന
മേഖലയില്‍ സ്വയംതൊഴില്‍
സംരംഭങ്ങള്‍
2446.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സേവന മേഖലയില്‍
സ്വയംതൊഴില്‍
സംരംഭങ്ങള്‍ കൂടുതലായി
വികാസം
പ്രാപിച്ചുവരുന്നതും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെടുന്ന ഒരു
മേഖലയായി ഇത് വളരാനുള്ള
സാധ്യതയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സേവന
മേഖലയില്‍ പുതിയ
സംരംഭങ്ങള്‍ക്ക് സബ്
സിഡി അനുവദിക്കുന്നതിന്
നിലവില്‍
തടസ്സങ്ങളുണ്ടോ; ഈ
മേഖലയില്‍ പുതുതായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കേരള
സിറാമിക്സ് ലിമിറ്റഡില്‍
നിയമനം
2447.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറയില്‍
പ്രവര്‍ത്തിക്കുന്ന
കേരള സിറാമിക്സ്
ലിമിറ്റഡില്‍
വര്‍ക്കര്‍ തസ്തികയില്‍
നിന്നും ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
ട്രാന്‍സ്ഫര്‍
മുഖാന്തിരം ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്രപേരെ
നിയമിച്ചു;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ ജൂനിയര്‍
അസിസ്റ്റന്റ് നിയമനം
പി.എസ്.സി.ക്ക്
വിട്ടതാണോ; എങ്കില്‍
ട്രാന്‍സ്ഫര്‍
മുഖാന്തിരം നടത്തുന്ന
നിയമനം ഏത് ചട്ട
പ്രകാരമാണ്; അനധികൃത
നിയമനം
നടത്തിയിട്ടുണ്ടെങ്കില്‍
അത് പുന:പരിശോധിക്കുമോ?
ഭാരത്
എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്
T 2448.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഞ്ചിക്കോട്
പ്രവര്‍ത്തിക്കുന്ന
ഭാരത് എര്‍ത്ത്
മൂവേഴ്സ് ലിമിറ്റഡ്
(ബി.ഇ.എം.എല്‍) എന്ന
കേന്ദ്ര പൊതുമേഖലാ
സ്ഥാപനം
സ്വകാര്യവല്‍ക്കരിക്കുന്നതു
സംബന്ധിച്ച അറിയിപ്പ്
സംസ്ഥാനത്തിനു
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അത്തരമൊരു നടപടിയെ
സംബന്ധിച്ച വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്ഥാപനത്തിന് എത്ര
സ്ഥലമാണ് സംസ്ഥാനം
കൈമാറിയിട്ടുളളത്;
(ഡി)
സ്വകാര്യവല്ക്കരിക്കുമ്പോള്
ഈ സ്ഥലത്തിന്റെ ഭാവി
എന്തായിരിക്കുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഭൂമിയുടെ
മാര്‍ക്കറ്റ് വില
സര്‍ക്കാരിലേക്ക്
കിട്ടാതെ സ്ഥലം
സ്വകാര്യ കമ്പനിക്ക്
കൈമാറാതിരിക്കാന്‍
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
പുതിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
രൂപീകരിക്കാനുള്ള നിര്‍ദ്ദേശം
2449.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
രൂപീകരിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മങ്കട
മണ്ഡലത്തില്‍ വ്യവസായ സോണ്‍
ആരംഭിക്കുന്നതിന് നടപടി
2450.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
02.03.2016-
ലെ റവന്യൂ (ബി)
വകുപ്പിലെ സ.ഉ
(കൈ)നം.209/2016/റവ
നമ്പര്‍ ഉത്തരവ്
പ്രകാരം മങ്കട
മണ്ഡലത്തിലെ അഞ്ഞൂറ്
ഏക്കര്‍, വ്യവസായ സോണ്‍
ആരംഭിക്കുന്നതിന്
എറ്റെടുത്തിട്ടുണ്ടോ;
ആയതിന്റെ നിലവിലെ അവസ്ഥ
വിശദീകരിക്കാമോ;
(ബി)
ഏത്
തലത്തിലുള്ള നിര്‍മ്മാണ
പ്രവര്‍ത്തനവും ഭൂമി
ഏറ്റെടുക്കലുമാണ്
ഉദ്ദേശിക്കുന്നത്;
(സി)
എത്ര
രൂപയാണ് ഇതിനായി
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ബാംബു
കോര്പ്പറേഷന് ജീവനക്കാരുടെ
വേതനപരിഷ്ക്കുരണം
2451.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വ്യവസായ വകുപ്പിന്റെ
കീഴിലുളള ബാംബു
കോര്പ്പറേഷന്
ജീവനക്കാരുടെയും
തൊഴിലാളികളുടേയും
വേതനപരിഷ്ക്കുരണം
അവസാനമായി
നടപ്പിലാക്കിയത്
എന്നാണ്;
(ബി)
പ്രസ്തുത
ശമ്പളപരിഷ്ക്കരണ
ഉത്തരവിന്റെ ആനുകൂല്യം
എല്ലാ വിഭാഗം
ജീവനക്കാര്‍ക്കും
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍,
എല്ലാ ജീവനക്കാര്‍ക്കും
ആനുകൂല്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൊച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
2452.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
പ്രാവര്‍ത്തികമാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വ്യവസായ
രംഗത്ത് കൂടുതല്‍
മുതല്‍മുടക്ക്
2453.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വ്യവസായരംഗത്ത്
കൂടുതല്‍ മുതല്‍മുടക്ക്
കൊണ്ടുവരുന്നതിനും
ആധുനിക നവീകരണ
മാതൃകയില്‍ കൂടുതല്‍
വ്യവസായങ്ങള്‍
കൊണ്ടുവരുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ക്കാണ് രൂപം
നല്‍കിയിട്ടുളളത്;
വിശദവിവരം നല്‍കുമോ?
വ്യവസായ
മേഖലകളില്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് നടപടി
2454.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
(പൊതു - സ്വകാര്യ)
വ്യവസായ മേഖലകളില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇനിയും സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്തെല്ലാം;
(ബി)
ചെറുകിട
സംരംഭകര്‍ക്ക്
പ്രോത്സാഹനം നല്കുന്ന
എന്തെല്ലാം നടപടികളാണ്
പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വ്യവസായ
പ്രോത്സാഹന പദ്ധതികള്‍
2455.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ വ്യവസായ
പാര്‍ക്കുകള്‍,
സ്റ്റാര്‍ട്ടപ്പ്
വില്ലേജുകള്‍,
ഇന്‍ക്യുബേറ്ററുകള്‍
എന്നിങ്ങനെ വ്യവസായ
പ്രോത്സാഹന പദ്ധതികള്‍
ആരംഭിക്കുന്നതിന് എന്ത്
അടിസ്ഥാന സൗകര്യങ്ങളാണ്
വേണ്ടത്; അടിസ്ഥാന
സൗകര്യം ഒരുക്കിയാല്‍
ഇവ ആരംഭിക്കാന്‍ നടപടി
കൈക്കൊള്ളുമോ;
(ബി)
ചെറുകിട
വ്യവസായ രംഗത്തേക്ക്
കടന്നു
വരുന്നവര്‍ക്കായി
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് ഉള്ളത്;
വിശദമാക്കുമോ;
(സി)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ എത്ര
സ്വയംതൊഴില്‍
സംരംഭങ്ങള്‍ക്കുള്ള
അപേക്ഷ ഈ സാമ്പത്തിക
വര്‍ഷത്തില്‍ ലഭിച്ചു;
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടു;
വിശദമാക്കുമോ?
തുറന്നു
പ്രവർത്തിപ്പിച്ച വ്യവസായ
സ്ഥാപനങ്ങള്‍
2456.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പൂട്ടിക്കിടന്ന
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അവ ഏതൊക്കെയാണെന്നും
എവിടെയൊക്കെയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു എന്നും
വ്യക്തമാക്കുമോ?
പുതുതായി
ആരംഭിച്ച വ്യവസായ
സ്ഥാപനങ്ങള്‍
2457.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി ആരംഭിച്ച
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏതെങ്കിലും
വ്യവസായ സ്ഥാപനങ്ങള്‍
പൂട്ടിയിട്ടുണ്ടോ;എങ്കില്‍
അതിനുള്ള കാരണമെന്താണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്; ഓരോ
സ്ഥാപനങ്ങളിലും നടന്ന
നിയമനത്തിന്റെ വിശദാംശം
ജില്ല തിരിച്ച്
നല്‍കാമോ?
ഗ്ലോബല്‍
ആയുര്‍വേദ വില്ലേജ്
2458.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
അയിരൂര്‍ വില്ലേജില്‍
കിന്‍ഫ്ര
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്ന
ഗ്ലോബല്‍ ആയുര്‍വേദ
വില്ലേജിന് വേണ്ടി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടിയെന്തായി എന്ന്
വ്യക്തമാക്കാമോ?
ആസ്റ്റല്‍
വാച്ച് കമ്പനി
2459.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ബീച്ച് റോഡില്‍
പ്രവര്‍ത്തിച്ചിരുന്ന
ആസ്റ്റല്‍ വാച്ച്
കമ്പനി എപ്പോഴാണ്
പൂട്ടിയത്;
(ബി)
ഈ
കമ്പനി പൂട്ടാനുള്ള
സാഹചര്യമെന്തായിരുന്നു;
(സി)
ഈ
കമ്പനി പൂട്ടുമ്പോള്‍
എത്ര തൊഴിലാളികളാണ്
നിലവിലുണ്ടായിരുന്നത്;
(ഡി)
ഈ
തൊഴിലാളികള്‍ക്ക്
ശമ്പളത്തിലും
ആനുകൂല്യത്തിലും
കുടിശ്ശിക
നല്കാനുണ്ടായിരുന്നോ;
എങ്കില്‍ പ്രസ്തുത
കുടിശ്ശിക കൊടുത്ത്
തീര്‍ത്തോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
തൊഴിലാളികളെ
മറ്റേതെങ്കിലും
സ്ഥാപനങ്ങളില്‍ മാറ്റി
നിയമിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
ആസ്റ്റല്‍
വാച്ച് കമ്പനി
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലവും കെട്ടിടവും
മറ്റേതെങ്കിലും
വ്യവസായം തുടങ്ങാന്‍
ഉപയോഗിക്കുന്നതിന്
വേണ്ടി സര്‍ക്കാരിന്
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന വ്യവസായ
സ്ഥാപനങ്ങള്‍
2460.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയാണ്;
വ്യക്തമാക്കാമോ;
(ബി)
അത്
ഏതൊക്കെയാണെന്നും
അവയുടെ കഴിഞ്ഞ മൂന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ചുള്ള ലാഭ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; അവയുടെ
നഷ്ടത്തിന്റെ കണക്ക്
കഴിഞ്ഞ മൂന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ?
വ്യവസായ
വകുപ്പിനു കീഴിലുള്ള
നിര്‍മ്മാണം നിലച്ച
കെട്ടിടങ്ങള്‍
2461.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിനു
കീഴിലുള്ളതും
നിര്‍മ്മാണം
നിലച്ചതുമായ എത്ര
കെട്ടിടങ്ങള്‍
ഉള്ളതായാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
പൂട്ടിക്കിടക്കുന്നതുമൂലവും
പരിപാലനക്കുറവുകൊണ്ടും
നാശോന്മുഖമായ ഇത്തരം
കെട്ടിടങ്ങള്‍
സംരക്ഷിക്കുന്നതിന്
വ്യവസായ വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രവര്‍ത്തനം
നിലച്ച ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിലെയും
മറ്റ് സ്ഥാപനങ്ങളിലെയും
ഉപയോഗിക്കാത്ത
കെട്ടിടങ്ങള്‍
ഏതെങ്കിലും രീതിയില്‍
ഉപയോഗപ്രദമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക്സ് പാര്‍ക്ക്
2462.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ആമ്പല്ലൂര്‍
ഇലക്ട്രോണിക്സ്
പാര്‍ക്കിന്റെ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഡി.പി.ആര്
തയ്യാറാക്കിയോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി നടത്തിപ്പിനോട്
കെ.എസ്.ഐ,ഡി.സി യുടെ
ഭാഗത്തു നിന്നോ
ഗവണ്മെന്റിന്റെ
ഭാഗത്തു നിന്നോ
തടസ്സങ്ങള്‍
വന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
തുണിമില്ലുകളുടെ പുനരുദ്ധാരണം
2463.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
തുണിമില്ലുകളുടെ
പുനരുദ്ധാരണം
ലക്ഷ്യമിട്ട്
രൂപീകരിച്ച വിദഗ്ദ
സമിതിയിലെ അംഗങ്ങള്‍
ആരൊക്കെയാണ്: ഇതില്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്ന
ആരെങ്കിലുമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
വ്യക്തിയെ ഈ വിദഗ്ദ
സമിതിയില്‍
ഉള്ക്കൊള്ളിക്കുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ?
തൊടുപുഴയില്‍
സ്പൈസസ് പാര്‍ക്ക്
2464.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്ര
തൊടുപുഴയില്‍ മുട്ടത്ത്
സ്പൈസസ് പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സ്ഥലം ഏറ്റെടുത്തു
കഴിഞ്ഞോ എന്ന്
വ്യക്തമാക്കുമോ?
പുനരാരംഭിച്ച
വ്യവസായ സ്ഥാപനങ്ങള്‍
2465.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
പൂട്ടിക്കിടന്നിരുന്ന
ഏതെല്ലാം വ്യവസായ
സ്ഥാപനങ്ങള്‍ (പൊതു
മേഖല) തുറന്ന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
തുറന്നു
പ്രവര്‍ത്തിച്ചതു മൂലം
എത്ര തൊഴിലാളികള്‍ക്ക്
തൊഴില്‍ ലഭ്യമാക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ?
തൊടുപുഴയില്‍
വിവിധോദ്ദേശ വ്യവസായ സോണുകള്‍
2466.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
സൂചിപ്പിച്ച പ്രകാരം
തൊടുപുഴയില്‍
വിവിധോദ്ദേശ വ്യവസായ
സോണുകള്‍
ആരംഭിക്കുന്നത്തിനു
വേണ്ടി 900 ഏക്കർ സ്ഥലം
ഏറ്റെടുക്കുന്ന നടപടി
എവിടെ വരെയായി;
(ബി)
ആയതിനുള്ള
തുക അനുവദിച്ചു
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലയിലും
സഹകരണ മേഖലയിലും
പ്രവര്‍ത്തിക്കുന്ന
സ്പിന്നിംഗ് മില്ലുകള്‍
2467.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലയിലും സഹകരണ
മേഖലയിലും
പ്രവര്‍ത്തിക്കുന്ന
സ്പിന്നിംഗ്
മില്ലുകളില്‍ 2016
ആഗസ്റ്റ് മുതല്‍ 2017
ഫെബ്രുവരി വരെയുള്ള
കാലയളവില്‍ എത്രയെണ്ണം
പ്രവര്‍ത്തിച്ചു എന്ന്
അറിയിക്കാമോ;
(ബി)
ഓരോ
മില്ലും എത്ര ദിവസം ലേ
ഓഫ്/ലോക്ക് ഔട്ട്
ചെയ്തുവെന്ന്
മില്ലുകളുടെ പേര് സഹിതം
വെളിപ്പെടുത്തുമോ:
(സി)
സ്പിന്നിംഗ്
മില്ലുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാനും
അടച്ചു പൂട്ടിയവ
തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനി നേരിടുന്ന
പ്രതിസന്ധി
2468.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനി
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കമ്പനി
നേരിടുന്ന
പ്രതിസന്ധിയും കമ്പനി
നവീകരണത്തിന് പദ്ധതി
നടപ്പിലാക്കുന്നതും
സംബന്ധിച്ച് വിശദമായ
പഠനം നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
തോന്നയ്ക്കലിലെ
ലൈഫ് സയന്‍സ് പാർക്കിന്റെ
നിർമാണം
2469.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോന്നയ്ക്കലിലെ
ലൈഫ് സയിന്സ്
പാര്ക്കിന് സ്ഥലം
വിട്ടു നല്കിയ
ഉടമകള്‍ക്ക്
നഷ്ടപരിഹാരം ഇനിയും
നല്കുവാനുണ്ടോ; രണ്ടാം
ഘട്ടമായി
ഏറ്റെടുക്കേണ്ട
150ഏക്കര്‍ ഭൂമിയുടെ
വിലനിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
എങ്കിൽ എന്ത് വിലയാണ്
നിശ്ചയിച്ചിട്ടുള്ളത് ;
(ബി)
ലൈഫ്
സയിന്സ് പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വിരമിച്ചിട്ടും
സര്‍വ്വീസില്‍ തുടരുന്ന
ജീവനക്കാര്‍
2470.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചെറുവണ്ണൂരിലുള്ള
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനമായ സ്റ്റീല്‍
കോംപ്ലക്സില്‍
വിരമിച്ചിട്ടും
സര്‍വ്വീസില്‍ തുടരുന്ന
എത്ര ജീവനക്കാരുണ്ട്;
(ബി)
ഈ
ജീവനക്കാരെ ഭരണ
നിര്‍വ്വഹണത്തിന്റെ
താക്കോല്‍
സ്ഥാനങ്ങളില്‍
നിയമിച്ചിട്ടുണ്ടോ;
(സി)
ഇവരുടെ
സേവനം സ്ഥാപനത്തിന്
അനിവാര്യമാണോ;
അല്ലെങ്കില്‍ അവരെ
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അനധികൃത
ക്വാറികള്‍
2471.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃത ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ജില്ലയും വില്ലേജും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇവ
അടച്ചുപൂട്ടുന്നതിന്
ആവശ്യമായ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
പാറമടകള്‍ക്ക്
സംരക്ഷണഭിത്തികള്‍
T 2472.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറമടകളില്‍
വീണ് അപകടങ്ങളും
മരണങ്ങളുമുണ്ടാകുന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പാറമടകള്‍ക്ക്
ചുറ്റും മതിയായ
സംരക്ഷണഭിത്തികള്‍
ഇല്ലാത്തതും
മുന്നറിയിപ്പ്
സൂചകങ്ങള്‍
ഇല്ലാത്തതുമാണ് ഇത്തരം
അപകടങ്ങള്‍ പെരുകാന്‍
ഇടയാക്കുന്നതെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
പാറഖനനം
ചെയ്യുന്നവരോ
പാറമടകളുടെ ഉടമസ്ഥരോ
ഇത്തരം പാറമടകള്‍ക്ക്
ചുറ്റും സംരക്ഷണഭിത്തി
ഒരുക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
പാറമടകള്‍ക്ക് ആവശ്യമായ
സംരക്ഷണഭിത്തി
ഒരുക്കുന്നതിന്
ബന്ധപ്പെട്ട പാറമടകളുടെ
ഉടമസ്ഥര്‍ക്കോ പാറഖനനം
ചെയ്യുന്നവര്‍ക്കോ
നിര്‍ദ്ദേശം നല്കുന്ന
കാര്യം പരിഗണിക്കാമോ?
ക്വാറികള്‍ക്ക്
ലൈസന്‍സ്
2473.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ക്വാറികള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്ഇപ്പോള്‍
ക്വാറികള്‍ക്ക്
ലൈസന്‍സ്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ഡിപ്പാര്‍ട്ടുമെന്റുകളുടെ
അനുമതിയോടെയാണ്
ലൈസന്‍സ് കൊടുക്കുന്നത്
എന്ന് വിശദമായി
വിവരിക്കുമോ;
(സി)
ഒരു
സ്ഥലത്ത് ക്വാറി
ലൈസന്‍സ് ലഭിക്കുവാന്‍
മിനിമം ഒരു വ്യക്തിയുടെ
പേരില്‍ എത്ര ഏക്കര്‍
ഭൂമി വേണം;
(ഡി)
ടി
ഭൂമിയിലേക്കുള്ള
വഴിക്ക് എത്രമീറ്റര്‍
വീതി വേണമെന്നാണ്
നിയമം; ടി ഭൂമിയുടെ
എത്ര മീറ്റര്‍
ചുറ്റളവില്‍ ആള്‍താമസം,
വീടുകള്‍ എന്നിവ
പാടില്ലെന്ന്
വിശദമാക്കുമോ;
(ഇ)
ഇപ്പോള്‍
സര്‍ക്കാര്‍ ഭൂമിയില്‍
ക്വാറി
അനുവദിക്കുന്നുണ്ടോ?
കൈത്തറി
മേഖലയുടെ സംരക്ഷണം
2474.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ വിവിധ
കൈത്തറി സഹകരണ
സംഘങ്ങള്‍ക്ക്
31.12.2016 വരെ
റിബേറ്റ് ഇനത്തില്‍
എത്ര തുകയാണ്
കുടിശ്ശികയായിട്ടുള്ളതെന്നും
കുടിശ്ശിക കൊടുത്തു
തീര്ക്കുന്നതിന്എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ;
(ബി)
കൈത്തറി
മേഖലയുടെ
സംരക്ഷണത്തിനായി
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി സൊസൈറ്റികള്‍
നിര്‍മ്മിക്കുന്ന തുണി,
യൂണിഫോമിനായി
ലഭ്യമാക്കാന്‍
തയ്യാറാക്കിയ
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കൈത്തറി
മേഖലയിലെ തൊഴിലാളി ക്ഷാമം
2475.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയിലെ തൊഴിലാളി
ക്ഷാമം
പരിഹരിക്കന്നതിന്
മുന്‍കാലങ്ങളിലെ പോലെ
സ്റ്റൈപ്പന്റ് നല്കി
തൊഴില്‍
പരിശീലനകേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
പരിശീലന
കേന്ദ്രങ്ങള്‍
നടത്തുന്നതിന്
താല്പര്യമുളളതും ഭൗതിക
സാഹചര്യങ്ങള്‍
നിലവിലുളളതുമായ കൈത്തറി
സംഘങ്ങള്‍ക്ക് അനുവാദം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കൈത്തറി
മേഖലയുടെ പുനരുദ്ധാരണം
2476.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം അടുത്ത
അദ്ധ്യായനവര്‍ഷം മുതല്‍
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെടുത്തി
എന്തൊക്കെ നടപടികളാണ്
വ്യവസായവകുപ്പ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്തൊട്ടാകെ
എത്ര
സ്ഥാപനങ്ങള്‍ക്കാണ്
യൂണിഫോമിനാവശ്യമായ തുണി
നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള
ഓര്‍ഡര്‍
നല്‍കിയിട്ടുള്ളത്;
സ്ഥാപനങ്ങളുടെ പേര് ,
യൂണിഫോമിന്റെ അളവ്
എന്നിവ ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
നാശോന്മുഖമായ
കൈത്തറി മേഖലയ്ക്ക്
ഉണര്‍വ്വേകാന്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ ഈ
പദ്ധതി ചില
ജില്ലകള്‍ക്ക് മാത്രം
പ്രയോജനം ചെയ്യുന്നതായി
മാറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മതിയായ
സ്ഥലസൗകര്യങ്ങള്‍
ഉണ്ടായിട്ടും അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കാത്തതുമൂലം
തകര്‍ച്ചയിലായ
കൊറ്റനാട് ഖാദിയുല്പാദന
കേന്ദ്രം പോലൂള്ള
കൈത്തറി വസ്ത്ര
നിര്‍മ്മാണ
യൂണിറ്റുകള്‍ക്ക്
ആവശ്യമായ
അടിസ്ഥാനസൗകര്യങ്ങള്‍
ലഭ്യമാക്കി ഈ
പദ്ധതിയുടെ
ഭാഗമാക്കിയാല്‍,
വ്യവസായ പിന്നോക്ക
ജില്ലയായ
പത്തനംതിട്ടയ്ക്കും ഈ
രംഗത്ത്
നേട്ടമുണ്ടാക്കാനാകും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കഴിഞ്ഞ
സംസ്ഥാന ബജറ്റില്‍
കൈത്തറിമേഖലയുടെ
പുനരുദ്ധാരണത്തിനായി
പ്രഖ്യാപിച്ച
പദ്ധതിയില്‍ കൊറ്റനാട്
ഖാദി ഉല്പാദന
കേന്ദ്രത്തെ
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
കോമണ്‍വെല്‍ത്ത് വീവിംഗ്
ഫാക്ടറി
2477.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
കോമണ്‍വെല്‍ത്ത്
വീവിംഗ് ഫാക്ടറി ഒരു
ഹെറിറ്റേജ് മ്യൂസിയമായി
സംരക്ഷിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഖാദി
മേഖലയിലെ ഉത്പാദന ചെലവ്
കുറയ്ക്കുന്നതിന് നടപടി
2478.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
മേഖലയിലെ ഉത്പാദന ചെലവ്
കുറയ്ക്കുന്നതിന്
സോളാര്‍ എനര്‍ജി
ഉപയോഗപ്പെടുത്തിയുള്ള
ഉല്പാദന രീതി
സംസ്ഥാനത്ത്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
(ബി)
ഈ
മേഖലയിലെ ഉത്പാദന ചെലവ്
കുറയ്ക്കുന്നതിന് മറ്റ്
ഏതെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിട്ടുള്ളത്;
(സി)
ഉത്പാദനം
നൂതന സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള
രീതിയിലേക്ക്
മാറ്റുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
നൂതന
സാങ്കേതികവിദ്യ
ഉപയോഗിക്കുന്നതിന്
പരിജ്ഞാനമില്ലാത്ത
പാരമ്പര്യ തൊഴിലാളികളെ
ഈ തൊഴില്‍ മേഖലയില്‍
നിലനിര്‍ത്തുന്നതിന്
ശ്രദ്ധ
പുലര്‍ത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവരെ ഏത്
രീതിയില്‍
നിലനിര്‍ത്താനാണ് നടപടി
സ്വീകരിച്ചിട്ടുള്ളത്?
ഖാദി
നൂല്‍പ്പ്-നെയ്ത്ത്
കേന്ദ്രങ്ങള്‍
2479.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഖാദി ഗ്രാമവ്യവസായ
ബോര്‍ഡിനു കീഴില്‍
കോഴിക്കോട് ജില്ലയില്‍
പ്രവര്‍ത്തിച്ച് വരുന്ന
ഖാദി
നൂല്‍പ്പ്-നെയ്ത്ത്
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
തനത്
ഫണ്ടിന്റെ ആപര്യാപ്തത
കാരണം പുതിയ
ചര്‍ക്കകളും തറികളും
മറ്റ് ഉപകരണങ്ങളും
ഇല്ലാത്ത സ്ഥിതിയില്‍
പരിതാപകരമായ നിലയിലാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
പ്രവര്‍ത്തിച്ച്
വരുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലയുടെ
പുനരുദ്ധാരണത്തിനായി
നല്കുന്ന സഹായ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
ഖാദി
സ്ഥാപനങ്ങള്‍ക്കുള്ള റിബേറ്റ്
കുടിശ്ശിക
2480.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
സ്ഥാപനങ്ങള്‍ക്ക്
റിബേറ്റ് ഇനത്തില്‍
നല്‍കാനുള്ള കുടിശ്ശിക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റിബേറ്റ് കുടിശ്ശിക
ലഭിക്കാത്തതിനാല്‍ ഖാദി
സ്ഥാപനങ്ങള്‍ക്ക്
തൊഴിലാളികള്‍ക്കുള്ള
കൂലി നല്‍കുന്നതിന്
പ്രയാസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കുടിശ്ശിക എന്ന്
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ് സര്‍വ്വകലാശാല
2481.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ് &
ഗെയിംസിന്റെ
ഉന്നമനത്തിനായി ഒരു
സ്പോര്‍ട്സ്
സര്‍വ്വകലാശാല
സ്ഥാപിയ്ക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
സ്പോര്‍ട്സ്
& ഗെയിംസിന്
അന്തര്‍ ദേശീയ
നിലവാരത്തിലുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
സൃഷ്ടിയ്ക്കുന്നതിനായി
ഒരു മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
പി.പി.എസ്തോസ്
സ്മാരക മുനിസിപ്പൽ സ്റ്റേഡിയം
2482.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുവാറ്റുപുഴ
പി.പി.എസ്തോസ് സ്മാരക
മുനിസിപ്പൽ
സ്റ്റേഡിയത്തില്‍
കായികതാരങ്ങള്‍ക്ക്
നിലവിലുളള സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
എറണാകുളം
ജില്ലയുടെ കിഴക്കന്‍
മേഖലയില്‍ കായിക
താരങ്ങള്‍ക്ക്
പരിശീലനത്തിനും
കായികമേളകള്‍ക്കും
ഉപയോഗിക്കത്തക്കവിധം
സിന്തറ്റിക്ക്
ട്രാക്കും സ്പോര്‍ട്സ്
കോംപ്ലക്സും
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
ഇടവ
ഗ്രാമ പഞ്ചായത്തില്‍
നാട്ടുകാര്‍ പണം നല്കി
വാങ്ങിയ സ്റ്റേഡിയം
2483.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തിലെ ഇടവ ഗ്രാമ
പഞ്ചായത്തില്‍
നാട്ടുകാര്‍ പണം നല്കി
വാങ്ങി സ്പോര്‍ട്ട്സ്
കൗണ്‍സിലിന്
കൈമാറിയിട്ടുള്ള
സ്റ്റേഡിയം,
അന്തര്‍ദേശീയ
തലത്തിലുളള
സ്റ്റേഡിയമായി
ഉയര്‍ത്തുന്നതിനും
നവീകരിക്കുന്നതിനുമായി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മഞ്ചേരി
ഫുട്ബോള്‍ സ്റ്റേഡിയത്തില്‍
ഫ്ളഡ് ലൈറ്റ് സ്ഥാപിക്കല്‍
2484.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
ഫുട്ബോള്‍
സ്റ്റേഡിയത്തില്‍ ഫ്ളഡ്
ലൈറ്റ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് അനുവദിച്ച
തുക നാളിതുവരെയും
ചെലവഴിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിക്കാമോ?
ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി
2485.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തിന്റെ
പരിധിയിലുള്ള
ഭഗവതിപ്പടിയിലെ
പഞ്ചായത്ത്
അധീനതയിലുള്ള സ്ഥലത്ത്
അത്യാധുനിക
സൗകര്യങ്ങളോടുകൂടിയ
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
2486.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോർട്സ്
ക്വാട്ടയില്‍ നിയമനം
ലഭിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
ഏതൊക്കെ കായിക
വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്
നിയമനം
ലഭിക്കുന്നതെന്നും
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്സ്
ക്വാട്ടയില്‍
നിയമനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
ലഭിക്കുന്നവരുടെ സേവനം
സ്പോര്‍ട്സ് മേഖലയില്‍
തുടര്‍ന്നും
ലഭിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാറുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ഗ്രാന്റ്
2487.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
രംഗത്ത് മികവ്
പ്രകടിപ്പിക്കുന്ന
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍ക്ക്
അടിസ്ഥാന സൗകര്യ
വികസനത്തിനും
പരിശീലനത്തിനും
സ്പോര്‍ട്സ് ഗ്രാന്റ്
നല്കുന്ന പദ്ധതി
സ്പോര്‍ട്സ് വകുപ്പ്
നടപ്പിലാക്കി
വരുന്നുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം
2488.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ല
സ്പോര്‍ട്സ്
കൗണ്‍സിലുകള്‍
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
പരിശോധിക്കാറുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ഇക്കഴിഞ്ഞ
ജനുവരി 31 വരെ എത്ര
ഹോസ്റ്റലുകളില്‍
പരിശോധന നടത്തിയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
2489.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിന്നുള്ള
നിയമനം കെ. പി. എസ്.
സി. വഴി
ആക്കുന്നതിന്ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഒറ്റപ്പാലത്ത്
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി
T 2490.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി ലഭ്യമായത്
എന്നാണെന്നും എത്ര
തുകയുടെ ഭരണാനുമതിയാണ്
ലഭിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അത്
ലഭ്യമാക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് തുടങ്ങുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
കായിക മുന്നേറ്റം
2491.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കായിക മുന്നേറ്റത്തിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
എല്ലാ
കായിക ഇനങ്ങൾക്കും
അന്തര്‍ദേശീയ
നിലവാരത്തില്‍ പരിശീലനം
നല്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
കേരളോത്സവ
നടത്തിപ്പ്
2492.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോത്സവ
നടത്തിപ്പ്
തൃപ്തികരമാണോ;
പലയിടത്തും ഇത്
ചടങ്ങായി മാറുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിനും
വിദ്യാര്‍ത്ഥികള്‍ക്കുകൂടി
പങ്കെടുക്കുന്നതിനും
കഴിയുന്ന രീതിയില്‍
ഏകോപനം ഉണ്ടാകുമോ ;
(സി)
കേരളോത്സവ
നടത്തിപ്പിനായി
കലണ്ടര്‍
തയ്യാറാക്കാറുണ്ടോ;
കലണ്ടറില്‍ ചാര്‍ട്ട്
ചെയ്ത പ്രകാരം
പരിപാടികള്‍
നടക്കുന്നുണ്ടോ;
പങ്കാളിത്തം
തൃപ്തികരമാണോ;
(ഡി)
കലാ-കായിക-രചന
രംഗത്തെ മികവിന്
നല്കുന്ന അംഗീകാരം
തൃപ്തികരമാണോ; കൂടുതല്‍
അംഗീകാരം നല്‍കുന്നത്
പരിഗണനയിലുണ്ടോ?
യുവജനങ്ങള്‍ക്കായുളള
പദ്ധതികള്‍
2493.
ശ്രീ.ആര്.
രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കായി
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളും പരിശീലന
പരിപാടികളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ:
(ബി)
മുൻ
സര്‍ക്കാര്‍ ഇത്തരം
പദ്ധതികള്‍ക്കും
പരിശീലനങ്ങള്‍ക്കുമായി
നീക്കി വെച്ച തുക
ഫലപ്രദമായി
വിനിയോഗിച്ചില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിനായി ചെലവഴിച്ച
തുകയുടെ കണക്ക്
ലഭ്യമാണോ; എങ്കില്‍
നല്‍കുമോ;
(സി)
തൊഴില്‍
രഹിതരായ
യുവജനങ്ങള്‍ക്ക്
തൊഴില്‍
കണ്ടെത്തുന്നതിനും
അവര്‍ക്ക് പരിശീലനം
നല്കുന്നതിനുമായി
സംസ്ഥാന യുവജന ക്ഷേമ
ബോര്‍ഡ് എന്തെല്ലാം
സഹായങ്ങളാണ് യൂത്ത്
ക്ലബ്ബുകള്‍, സംഘടനകള്‍
എന്നിവയ്ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ?