'കിഫ്ബി'
മുഖേന അടിസ്ഥാന സൗകര്യ വികസനം
2341.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
യിലേക്ക് നബാര്‍ഡ്
സാമ്പത്തിക സഹായം
വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കോടി;
(ബി)
'കിഫ്ബി'
യില്‍ നിന്നും ഓരോ
പദ്ധതിക്കുമായി ഇതിനകം
എത്ര കോടി
അനുവദിച്ചുവെന്നത്
വ്യക്തമാക്കുമോ?
എം.
എല്‍. എ. എസ്. ഡി. എഫ്.
മാനദണ്ഡം
2342.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.
എല്‍. എ. യുടെ സ്പെഷല്‍
ഡെവലപ്പ്മെന്റ് ഫണ്ട്
(എസ്. ഡി. എഫ്)
വിനിയോഗിക്കുന്നതിന്
നിലവിലുള്ള മാനദണ്ഡം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
എസ്.
ഡി. എഫ്. വഴി
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് സംരക്ഷണ
മതില് പണിയുന്നതിന്
തടസ്സമുണ്ടോ;
(സി)
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ സ്കൂളുകള്‍
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി സംരക്ഷണ മതില്
പണിയുന്നത് എസ്. ഡി.
എഫ്. മാനദണ്ഡത്തില്‍
ഉള്‍പ്പെടുത്താനുള്ള
നടപടി സ്വീകരിക്കുമോ?
എം.എല്‍.എ മാരുടെ
പ്രാദേശിക വികസന ഫണ്ട്
2343.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ പ്രാദേശിക വികസന
ഫണ്ട് ഏറ്റവും അവസാനം
വര്‍ദ്ധിപ്പിച്ചു
നല്‍കിയത് ഏത്
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിരക്കുകളിലുണ്ടായ
ഭീമമായ വര്‍ദ്ധനവ്
കണക്കിലെടുത്ത്
പ്രാദേശിക വികസന
ഫണ്ടില്‍ വര്‍ദ്ധനവ്
വരുത്തുന്ന കാര്യം
പരിഗണിക്കുമോ?
കേരള
കയര്‍ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ജീവനക്കാര്‍
2344.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കയര്‍ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
വിവിധ മേഖല
ഓഫീസുകളിലായി ദിവസ വേതന
വ്യവസ്ഥയില്‍
ഉള്‍പ്പെടെ ആകെ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു;
(ബി)
പ്രസ്തുത
ജീവനക്കാരില്‍
സ്ഥിരജീവനക്കാര്‍,
ദിവസവേതനക്കാര്‍,
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവര്‍
എന്നിവരുടെ കണക്ക്
വെളിപ്പെടുത്തുമോ;
(സി)
ബോര്‍ഡിലെ
ജീവനക്കാരുടെ നിയമനം
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ഡി)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഏതെങ്കിലും ജീവനക്കാരന്
ഉയര്‍ന്ന
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
തസ്തികയില്‍;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
1.3.2011ല്‍
പ്യൂണ്‍, പാര്‍ടൈം
സ്വീപ്പര്‍ തസ്തികയില്‍
എത്രപേരെ നിയമിച്ചു
എന്ന് വ്യക്തമാക്കുമോ ?
പുതിയ
തസ്തികകള്‍
2345.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെയായി എത്ര
തസ്തികകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര തസ്തികകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
2346.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി വഴി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
പദ്ധതികള്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയുടെ വികസന
പദ്ധതികളാണ് കിഫ്ബി വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
ചരക്കു
സേവന നികുതി
2347.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
ചരക്കു
സേവന നികുതി
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തിന്
നികുതിയിനത്തില്‍ നഷ്ടം
സംഭവിക്കുമോ; എങ്കില്‍
എന്ത് നഷ്ടം
സംഭവിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
പ്രസ്തുത
നഷ്ടം നികത്തി
നല്‍കാമെന്ന്
കേന്ദ്രസര്‍ക്കാര്‍
സമ്മതിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ചരക്കു
സേവന നികുതി കൗണ്‍സില്‍
എടുത്ത തീരുമാനം
വിശദമാക്കുമോ ;
(ഡി)
എന്നത്തേയ്ക്ക്
ചരക്കു സേവന നികുതി
നടപ്പിലാക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്; വിശദാംശം
നല്‍കുമോ?
നികുതി
നഷ്ടം
2348.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നോട്ടു നിരോധനത്തെ
തുടര്‍ന്ന് വിവിധ
മേഖലകളില്‍ എത്ര കോടി
രൂപയുടെ നികുതി നഷ്ടം
ഇതുവരെ
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വേയ്സ്
ആന്റ് മീന്‍സ് അഡ്വാന്‍സ്
2349.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വേയ്സ് ആന്റ് മീന്‍സ്
അഡ്വാന്‍സ്
എടുത്തിട്ടുണ്ടോ;
(ബി)
ക്ഷേമനിധിയില്‍
നിന്നും ഈ സര്‍ക്കാര്‍
വായ്പ എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെനിന്ന് എത്ര തുക
എടുത്തുവെന്നും
വിശദമാക്കുമോ;
(സി)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കിഫ്ബി
മുഖേന അനുവദിച്ച പദ്ധതികള്‍
2350.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതുവരെ
കിഫ്ബി മുഖേന ഫണ്ട്
കണ്ടെത്തി അംഗീകരിച്
ഭരണാനുമതി നല്കി
ഉത്തരവ് പുറപെടുവിച്ച
പദ്ധതികള്‍ എത്ര ?
ഇതിന് വേണ്ടി അനുവദിച്ച
തുക എത്ര? പദ്ധതികള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
(ബി)
ഇങ്ങനെ
അനുവദിച്ചതില്‍ എത്ര
പ്രവര്ത്തികള്ക്കാണു
ടെണ്ടര്‍ നടപടികള്‍
സ്വികരിചിട്ടുള്ളത് ?
ആകെ ടെണ്ടര്‍ തുക
എത്രയാണു? ഈ
പ്രവര്‍ത്തികള്‍
സംബന്ധിച്ച് വിശദാംശം
നല്‍കാമോ?
കിഫ്ബി
പദ്ധതി
2351.
ശ്രീ.അനൂപ്
ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍ക്കായി
അടുത്ത നാലു വര്‍ഷം
ചെലവഴിക്കുവാന്‍
ഉദ്ദേശിക്കുന്ന
തുകയെത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ധനസമാഹരണത്തിനായി
എന്തൊക്കെ
സംവിധാനങ്ങളാണ് കിഫ്ബി
ഒരുക്കിയിട്ടുള്ളത്;
(സി)
ഇതിനായി
പ്രത്യേക ഏജന്‍സികള്‍
രൂപീകരിച്ചിട്ടുണ്ടെങ്കില്‍
അവ എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
നികുതി പിരിവ്
ഊര്‍ജ്ജിതമാക്കുന്നതിന് നടപടി
2352.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
നികുതി പിരിവ്
ഊര്‍ജ്ജിതമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
2016-17 വര്‍ഷം
നാളിതുവരെയുള്ള നികുതി
പിരിവിന്റെ
ശതമാനക്കണക്ക്
വ്യക്തമാക്കുമോ; വിവിധ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
നികുതി
പിരിവില്‍ എത്ര ശതമാനം
വര്‍ദ്ധനവ്
കൈവരിക്കുവാനും അതിലൂടെ
എത്ര അധിക വിഭവ സമാഹരണം
നടത്തുവാനും
കഴിയുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(സി)
നോട്ട്
നിരോധനത്തിന് ശേഷം
നാളിതു വരെ
ഉണ്ടായിട്ടുള്ള നികുതി
കുടിശ്ശിക
എത്രയാണെന്നും അതില്‍
എത്ര തുക
പിരിച്ചെടുത്തുവെന്നും
വിശദമാക്കുമോ?
നോട്ട്
നിരോധനം
2353.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്തെ വ്യവസായ,
വ്യാപാര മേഖലകളില്‍
നിന്നുള്ള റവന്യു
വരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ; ഈ
പ്രതിസന്ധി
മറികടക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
റവന്യൂ
വരുമാനത്തിലെ കുറവ്
നികത്താന്‍ കേന്ദ്ര
സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
2354.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കഴിഞ്ഞ
ഒൻപതു മാസത്തെ
പ്രവര്‍ത്തനങ്ങള്‍
കൊണ്ട് നികുതി രംഗം
ശുചീകരിക്കുവാന്‍
കഴിഞ്ഞുവോ;
(സി)
സര്‍ക്കാരിന്റെ
പ്രവര്‍ത്തനം മൂലം
നികുതി വരുമാനത്തില്‍
വന്ന വര്‍ദ്ധനവ്
എത്രയാണ്; പ്രതീക്ഷിച്ച
വരുമാനം ലഭിച്ചോ
;ഇല്ലെങ്കില്‍
കാരണമെന്താണ്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
നികുതിയിനത്തില്‍
പിരിഞ്ഞുകിട്ടേണ്ട തുക
എത്രയായിരുന്നുവെന്നും
അതില്‍ ഇതുവരെ എത്ര തുക
പിരിച്ചെടുത്തുവെന്നും
വെളിപ്പെടുത്തുമോ ;
(ഇ)
കുടിശ്ശിക
തുക
പിരിച്ചെടുക്കുവാന്‍
നിലവില്‍ എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ ?
റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
2355.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
ഈ സ്രക്കാര്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
റവന്യൂ
വരുമാനം
കുറയുന്നതിനുള്ള പ്രധാന
കാരണം അഴിമതിയും
കെടുകാര്യസ്ഥതയും
ആണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത്
അവസാനിപ്പിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും അത്
മൂലം റവന്യൂ
വരുമാനത്തിന് ഉണ്ടായ
വര്‍ദ്ധനവ് എന്തെന്നും
വെളിപ്പെടുത്തുമോ?
ഫാമിലി
പെന്ഷന്
2356.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുശ്ശേരിമുക്ക്
അഞ്ജലി നിവാസില്‍
സരളാദേവി ആര്.ന്
ഫാമിലി പെന്ഷന്
അനുവദിക്കുന്നത്
സംബന്ധിച്ച് സബ് ട്രഷറി
ഓഫീസർ , നെടുമങ്ങാടിന്
നല്കിയ
അപേക്ഷയിന്മേല്
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടി
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഫയല്‍ ജില്ലാ
ട്രഷറിയില്‍ നിന്നും
അക്കൗണ്ടന്റ് ജനറലിന്
അയച്ചുവോ; എങ്കില്‍
എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
ബന്ധപ്പെട്ട
ഫയല്‍ നമ്പരും തീയതിയും
വ്യക്തമാക്കുമോ;
(ഡി)
നാളിതുവരെ
അക്കൗണ്ടന്റ് ജനറലിന്
അയച്ചിട്ടില്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ?
നോട്ട്
റദ്ദാക്കല്‍ നടപടി
2357.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
റദ്ദാക്കല്‍ നടപടി മൂലം
സംസ്ഥാനത്തിന്റെ തനത്
നികുതി വരുമാനത്തിന്റെ
വളര്‍ച്ചയിലും ഗണ്യമായ
കുറവ് ഉണ്ടായിട്ടുണ്ടോ
;
(ബി)
എങ്കില്‍
2015 ഡിസംബറിനെ
അപേക്ഷിച്ച് 2016
ഡിസംബറില്‍ എത്ര ശതമാനം
കുറവാണ് ഈ രംഗത്ത്
ഉണ്ടായിട്ടുള്ളത്;
(സി)
വാണിജ്യ
നികുതി പിരിവിനെയും
നോട്ട് റദ്ദാക്കല്‍
നടപടി
ബാധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
2015 ഡിസംബറിനെ
അപേക്ഷിച്ച് 2016
ഡിസംബറില്‍ എത്ര
ശതമാനത്തിന്റെ കുറവാണ്
ഈ രംഗത്ത്
രേഖപ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
നികുതി
വിഹിതത്തിലും
ഗ്രാന്റുകളിലുമുണ്ടായ
വര്‍ദ്ധനവ്
2358.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശ അനുസരിച്ച്
സംസ്ഥാനത്തിന് നികുതി
വിഹിതത്തിലും
ഗ്രാന്റുകളിലുമായി ഈ
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
ലഭിച്ചുവെന്നും കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് ഈ വര്‍ഷം
എത്ര ശതമാനം
വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
സംസ്ഥാന
നികുതിയിതര
വരുമാനത്തില്‍ കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
ഈ വര്‍ഷം എത്ര തുകയുടെ
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്
എന്നും ഇതില്‍ പൊതു
മേഖലാ സ്ഥാപനങ്ങളുടെ
വിഹിതം എത്രയാണെന്നും
വിശദമാക്കാമോ ?
കിഫ്ബി
പ്രോജക്ടുകള്‍
2359.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 33
പ്രോജക്ടുകള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിച്ചിരുന്നോ;
(ബി)
ഇതിനായി
2500 കോടി രൂപ
ബജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്നോ;
എങ്കില്‍ ഈ 33
പദ്ധതികളില്‍
എത്രയെണ്ണത്തിന്റെ
പ്രവൃത്തികള്‍ ഇതിനകം
ആരംഭിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കടപ്പത്രങ്ങള്‍
വഴി കിഫ്ബിക്ക് ഇതിനകം
എത്ര രൂപ
സ്വരൂപിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്ക് ഇതിനകം
കിഫ്ബിയില്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
നോട്ട്
അസാധുവാക്കല്‍ മൂലമുണ്ടായ
വരുമാനനഷ്ടം
2360.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നോട്ട്
അസാധുവാക്കല്‍ മൂലം
സംസ്ഥാനത്തിനുണ്ടായ
വരുമാനനഷ്ടം
വികസനപ്രവര്‍ത്തനങ്ങളെ
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
കാരുണ്യ
ചികിത്സാ ധനസഹായ പദ്ധതി
2361.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ ധനസഹായ പദ്ധതി
വിപുലീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിപുലീകരണത്തിലൂടെ
എന്തൊക്കെ മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ;
(ബി)
പദ്ധതി
ആരംഭിച്ചതിനു ശേഷം
നാളിതുവരെ എത്ര തുക
വിതരണം ചെയ്തുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കൊടുക്കുവാനുണ്ടായിരുന്നതും
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അനുവദിച്ചതുമടക്കം
ഏറനാട് മണ്ഡലത്തില്‍
നിന്നും ധനസഹായം
ലഭിച്ചവരുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ധനകാര്യ
വകുപ്പിന്‍െറയും
കെ.ബി.എഫ്.സ്റ്റേറ്റ്
ലെവല്‍
കമ്മിറ്റിയുടെയും
പ്രത്യേകാനുമതി
ലഭിക്കാതെ
മാറ്റിവെച്ചിരുന്ന
അപേക്ഷകളിന്മേല് ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏറനാട്
മണ്ഡലത്തില്‍ നിന്നും
പ്രത്യേകാനുമതിയിലൂടെ
ചികിത്സാ ധനസഹായത്തിന്
അര്‍ഹരായവരുടെയും
അനുവദിച്ചതും വിതരണം
ചെയ്തതും വിതരണം
ചെയ്യുവാനുള്ളതുമായ
തുകകളുടെയും വിശദവിവരം
ലഭ്യമാക്കുമോ?
മാനുഷിക
വികസന സൂചിക
2362.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങളുടെ
താഴ്ന്നവരുമാനവും
ഉയര്‍ന്ന വരുമാനവും
തമ്മിലുള്ള അന്തരം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മാനുഷിക
വികസന സൂചിക അനുസരിച്ച്
നമ്മുടെ
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയാണെന്നും അതിന്റെ
ജില്ല തിരിച്ചുള്ള
വിവരങ്ങളും
വിശദമാക്കാമോ?
ആറന്മുള
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവര്‍ത്തികള്‍
2363.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് പ്രകാരം
ആറന്മുള നിയോജക
മണ്ഡലത്തില്‍ 2012-13,
2013-14, 2014-15,
2015-16 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
നിര്‍വ്വഹണം ആരെല്ലാം
വഴി ആയിരുന്നു എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്ര
നികുതി വിഹിതത്തില്‍
വര്‍ദ്ധനവ്
2364.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശയനുസരിച്ച്
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട കേന്ദ്ര
നികുതി വിഹിതം,
ഗ്രാന്റുകള്‍, പ്ലാന്‍
ഗ്രാന്റ്
തുടങ്ങിയവയില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
ഓരോ ഇനത്തിലും ഉണ്ടായ
വര്‍ദ്ധനവ്
വ്യക്തമാക്കാമോ;
(ബി)
നികുതി
പിരിവ്
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ലോട്ടറി,
വാഹന നികുതി എന്നിവ
ഒഴിച്ചുള്ള നികുതികളുടെ
പിരിവ്
ഊര്ജ്ജിതമാകാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
വ്യാപാരികള്‍
നല്കുന്ന കണക്കുകളുടെ
പരിശോധനയും
ചെക്ക്പോസ്റ്റുകളിലെ
പരിശോധനയും
കര്‍ശനമാക്കിക്കൊണ്ടും
ഇ-ഗവേണന്‍സ് വഴിയും
നികുതി പിരിവ്
കാര്യക്ഷമമാക്കുന്നതില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട് വിതരണം
2365.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
വിതരണത്തിന് നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഫണ്ട് സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
മാത്രമായി
നിജപ്പെടുത്തിയിട്ടുണ്ടോ;
സ്വകാര്യ
ആശുപത്രികളില്‍
നടത്തുന്ന ചെലവേറിയ
ശസ്ത്രക്രിയകള്‍
ഉള്‍പ്പെടെയുള്ളവയ്ക്ക്
ആനുകൂല്യം ലഭിക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രികളില്‍
അടിയന്തര ചികിത്സ
തേടുന്ന രോഗികളുടെ
ശസ്ത്രക്രിയ ചെലവുകള്‍
ഉള്‍പ്പെടെയുള്ളവ
നല്കുവാന് കഴിയുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
2366.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട് മുഖേന
എതൊക്കെ
ചികിത്സകള്‍ക്കാണ്
ധനസഹായം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നട്ടെല്ലിന്
പരിക്കുപറ്റിയതിനു
ഉള്‍പ്പെടെയുളള
ചികിത്സകള്‍ക്ക് കൂടി ഈ
സഹായം ലഭ്യമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
നോട്ട്
അസാധുവാക്കല്‍
2367.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നോട്ട്
അസാധുവാക്കലുമായി
ബന്ധപ്പെട്ട് സംസ്ഥാന
ആസൂത്രണ ബോര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്നും അവ
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വിശദമാക്കാമോ?
സാമൂഹിക
സുരക്ഷാപെന്ഷന് വിതരണം
2368.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹിക
സുരക്ഷാ പെന്ഷന്
വിതരണം സഹകരണ
ബാങ്കുകളിലേക്ക്
മാറ്റിയതിലൂടെ
സര്‍ക്കാരിന് 5.9 കോടി
രൂപ അധികം ചെലവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ മാസങ്ങളിലെ
പെന്ഷന്
വിതരണത്തിനാണ് ഈ അധിക
തുക ചെലവ് വന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എങ്കില്‍
കോര്പ്പറേഷന്, നഗരസഭ,
പഞ്ചായത്ത് തലങ്ങളില്‍
യഥാക്രമം എത്ര രൂപ വീതം
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഭാവിയില്‍
ഈ അപാകത ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈകൊളളുമെന്ന്
അറിയിക്കുമോ?
കാര്‍ഷിക
കടങ്ങള്‍
2369.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
ഗവണ്മെന്റ് വന്നതിനു
ശേഷം കാര്‍ഷിക കടങ്ങള്‍
എഴുതിത്തള്ളിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
എറണാകുളം
ജില്ലയില്‍ കാരുണ്യ ബെനവലന്റ്
സ്കീം
2370.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ കാരുണ്യ
ബെനവലന്റ് സ്കീമില്‍
ഉള്‍പ്പെടുന്ന
ആശുപത്രികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
ആശുപത്രികള്‍ കാരുണ്യ
ബെനവലന്റ് സ്കീമിന്റെ
പരിധിയില്‍ കൊണ്ടു
വരുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഔദ്യോഗിക
വാഹനങ്ങളുടെ ദുരുപയോഗം
T 2371.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥർ
ഔദ്യോഗിക വാഹനം
ദുരുപയോഗം
ചെയ്യുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
2016-17
കാലഘട്ടത്തിൽ ഇതു
സംബന്ധിച്ച് എത്ര
കേസുകൾ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഔദ്യോഗിക
വാഹനങ്ങളുടെ ദുരുപയോഗം
തടയുന്നതു സംബന്ധിച്ച്
എന്തൊക്കെ നിയമങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
പാറക്കടവ്
പാലം
2372.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
വര്‍ഷത്തെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പാറക്കടവ്
പാലം ഏത്
ജില്ലയിലാണെന്ന്
വ്യക്തമാക്കാമോ?
പെന്ഷന്
വിതരണം
2373.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പില്‍
പണിയെടുക്കുന്ന അറുപത്
കഴിഞ്ഞ എല്ലാ
തൊഴിലാളികള്‍ക്കും
പെന്ഷന് നല്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എത്രപേര്‍ക്ക്
പെന്ഷന്
അനുവദിച്ചുവെന്നും,
അതിനായി എന്ത് തുക
ഇതുവരെ
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
അഞ്ചുവര്‍ഷത്തിലേറെയായി
ഭര്‍ത്താവിനാല്‍
ഉപേക്ഷിക്കപ്പെട്ട
എത്രപേര്‍ക്കാണ് ഈ
സര്‍ക്കാര്‍ പെന്ഷന്
അനുവദിച്ചത്:
വിശദമാക്കാമോ
പെന്ഷന്
പ്രായം ഏകീകരണം
2374.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേരത്തെ
നടപ്പിലാക്കിയ
പെന്ഷന് പ്രായം
ഏകീകരണത്തില്‍ വിവേചനം
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പെന്ഷന്
പ്രായം വീണ്ടും
ഏകീകരിക്കുവാന്‍
ആലോചിക്കുന്നതിന്റെ
സാഹചര്യം എന്താണ്;
വിശദീകരിക്കുമോ;
(സി)
പെന്ഷന്
പ്രായം ഏകീകരണം
സംബന്ധിച്ച്എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
മെഡിക്കല്‍
റീ ഇമ്പേഴ്സ്മെന്റ്
2375.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
അധ്യാപകരുടെയും
ജീവനക്കാരുടെയും
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റ്
ലഭിക്കാന്‍ കാല താമസം
നേരിടുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ത്വരിതഗതിയിലാക്കാന്‍
നടപടി സ്വീകരിക്കുമോ ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
2376.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുകയുണ്ടായി എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികളാണ്
നിലവില്‍ കിഫ്ബിയുടെ
പരിഗണനയിലുള്ളതെന്ന്
വിശദാംശം ലഭ്യമാക്കാമോ?
മാവേലിക്കര
നൂറനാട് മുക്കാട് തോട് പാലം
2377.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നൂറനാട് മുക്കാട് തോട്
പാലത്തിന് 2014-15 -ലെ
എം.എല്‍.എ- ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
പൂര്‍ത്തീകരണ ചുമതല
എല്‍.എസ്.ജി.ഡി.യില്‍
നിന്നും പൊതുമരാമത്ത്
വകുപ്പ് റോഡ്സ് &
ബ്രിഡ്ജസ് വിഭാഗത്തിന്
നല്‍കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി, 2016-17 -ലെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരണത്തിനാവശ്യമായ
തുക വകയിരുത്തി
പൊതുമരാമത്ത് വകുപ്പിന്
ചുമതല നല്‍കുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദവിവരം
ലഭ്യമാക്കുമോ?
പഞ്ചായത്ത്
വകുപ്പിൽ സ്പാര്‍ക്ക് മുഖേന
ശമ്പളം
T 2378.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പഞ്ചായത്ത് വകുപ്പിനു
കീഴില്‍ ജോലി ചെയ്യുന്ന
മുഴുവന്‍ ജീവനക്കാരെയും
സ്പാർക്കിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ഓഫീസുകളാണ് സ്പാര്‍ക്ക്
മുഖേന ശമ്പളം
മാറുന്നതിന് നടപടി
സ്വീകരിക്കാത്തത്;
(സി)
പെര്‍മനന്റ്
എംപ്ളോയി നമ്പര്‍ (PEN)
രൂപീകരിക്കാത്തതിനാല്‍
പി.എഫ്. തുക മാറി
നല്‍കുന്നതിന്
ട്രഷറികള്‍
വിസമ്മതിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2379.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി ഈ
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
പെന്ഷന്
പദ്ധതിയിലേക്ക് ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
രൂപയാണ് നിക്ഷേപിച്ചത്;
(ബി)
പദ്ധതി
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇപ്പോള്‍ എത്ര
ജീവനക്കാരാണ് ഈ
പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ളത്?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2380.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതി
ഏര്‍പ്പെടുത്തിയതിനെതിരെ
വിവിധ സര്‍വ്വീസ്
സംഘടനകള്‍ നല്കിയ
നിവേദനത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഈ
പദ്ധതിയെ സംബന്ധിച്ച്
സര്‍വ്വീസ്
സംഘടനകളുമായി
ഏതെങ്കിലും തരത്തിലുള്ള
കൂടിയാലോചനകള്‍
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ പദ്ധതി
സംബന്ധിച്ചുള്ള
ആശങ്കകള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിച്ച്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള ഉറപ്പുകള്‍
നല്‍കിയിട്ടുണ്ടോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
അവസാനിപ്പിക്കുന്നതിന് നടപടി
2381.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലത്ത്
അധികാരത്തിലിരുന്ന
സര്‍ക്കാര്‍,
കേരളത്തില്‍
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
നടപ്പിലാക്കിയപ്പോള്‍,
പി എഫ് ആർ ഡി എ
ബില്ലിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രസര്‍ക്കാരുമായി
കരാര്‍ ഒപ്പു
വച്ചിരുന്നോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
കരാറിലെ
ദൂഷ്യവശങ്ങളാണോ, ഈ
സര്‍ക്കാര്‍ പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുമെന്ന്
പറഞ്ഞതിന് തടസ്സമായി
നില്‍ക്കുന്നത്;വിശദവിവരം
നല്‍കുമോ;
(സി)
കേരളത്തില്‍
പങ്കാളിത്ത പെന്ഷന്
പദ്ധതി
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്റ്റേറ്റ്
പ്ലാനിംഗ് ബോര്‍ഡിന്റെ
ആഘാതപഠനം
2382.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ഞൂറ്,
ആയിരം രൂപ നോട്ടുകളുടെ
നിരോധനത്തെ തുടര്‍ന്ന്
സ്റ്റേറ്റ് പ്ലാനിംഗ്
ബോര്‍ഡ് ആഘാത പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇൗ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നോട്ട് നിരോധനത്തെ
തുടര്‍ന്നുള്ള ആഘാതം
ലഘൂകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ആസ്തിവികസന
പ്രവൃത്തികള്‍
2383.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
2016-17-ല്‍ എം.എല്‍.എ.
ആസ്തിവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിക്ക്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
അംഗവൈകല്യം
സംഭവിക്കുന്നവര്‍ക്ക്
കുടുംബപെന്ഷന്
2384.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബ
പെന്ഷന്
അനുവദിക്കുന്ന
കാര്യത്തില്‍
അംഗപരിമിതരെ ജന്മനാ
ഉള്ളതെന്നും അസുഖം
മൂലമുള്ളതെന്നും
തരംതിരിച്ച് അസുഖം
മൂലവും അപകടം മൂലവും
അംഗവൈകല്യം
സംഭവിക്കുന്നവര്‍ക്ക്
കുടുംബപെന്ഷന്
നിഷേധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
അപകടം മൂലം അംഗവൈകല്യം
സംഭവിക്കുന്നവരുടെയും
ഡയബെറ്റിസ് മൂലം
അംഗവൈകല്യം
സംഭവിക്കുന്നവരുടെയും
എണ്ണം വര്‍ദ്ധിക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്പറഞ്ഞ
വിഭാഗത്തില്പെട്ടവര്ക്കുകൂടി
കുടുംബ പെന്ഷന് അര്‍ഹത
ലഭിക്കുവാന്‍
കെ.എസ്.ആര്.പാര്‍ട്ട്
III, ചട്ടം 90 (6) (ഡി)
ഭേദഗതി ചെയ്യുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
സമാഹരിച്ച തുക
2385.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
തുക സമാഹരിച്ചതെന്നും
ഇവ തിരികെ നല്‍കാനുളള
തുക കണ്ടെത്തുന്നതിന്
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
എത്ര കോടി രൂപയുടെ
പദ്ധതികള്‍ ഇതുവരെ
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
പദ്ധതികള്‍ക്കാണ്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുളളത്; എത്ര
പദ്ധതികള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട് ;
വിശദമാക്കാമോ;
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവിൽ ഇളവ്
2386.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ എടുത്തിട്ട്
പലകാരണങ്ങള്‍കൊണ്ട്
തിരിച്ചടക്കാന്‍
പറ്റാത്ത പാവങ്ങള്‍ക്ക്
എന്തെങ്കിലും ഇളവ്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
നിന്നും തുക അനുവദിച്ച്
ഭരണാനുമതി നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
2387.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
പരിഗണിക്കപ്പെടേണ്ട
പ്രവൃത്തികള്‍ക്ക്
ബഡ്ജറ്റില്‍ പ്രൊവിഷന്‍
ഉണ്ടായിരിക്കണം എന്ന്
മാര്‍ഗനിര്‍ദ്ദേശം
ഉണ്ടോ;
(ബി)
പശ്ചിമ
കൊച്ചിയിലെ
പൊതുമരാമത്ത് വകുപ്പിന്
കീഴിലെ ഏക റോഡായ
തോപ്പുംപടി-ഇടക്കൊച്ചി
റോഡിന് സമാന്തരമായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതും
വര്‍ഷങ്ങളായി
കോര്പ്പറേഷന് പണിതു
കൊണ്ടിരിക്കുന്നതുമായ
നാല്പത് അടി റോഡും (40
ഫീറ്റ് റോഡും), 60
വര്‍ഷം പഴക്കമുള്ള
അരൂര്‍ പാലത്തിന്
സമാന്തരമായി പാലവും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കാന്‍
സാധിക്കുമോ; എങ്കില്‍
സ്വീകരിക്കേണ്ട നടപടി
എന്തെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
മേഖലയിലെ ഇന്‍ഷുറന്‍സ്
പദ്ധതികള്‍
2388.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയില്‍ നടത്തി
വരുന്ന ഇന്‍ഷുറന്‍സ്
പദ്ധതികളെല്ലാം സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
മുഖേന
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
അവ സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
മുഖേന
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
2389.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അവതരിപ്പിച്ച
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഇതുവരെ
ആരംഭിക്കാന്‍ കഴിയാത്ത
എത്ര പദ്ധതികളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികള്‍
ആരംഭിക്കാന്‍
കഴിയാത്തതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ചികിത്സാ
പദ്ധതി
2390.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
ജിവനക്കാര്‍ക്ക്
ലഭിക്കുന്ന രീതിയില്‍
ഒരു ചികിത്സാ പദ്ധതി
ഏര്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് സൗജന്യ
ചികിത്സ
ലഭിക്കുന്നതിനുളള
പദ്ധതി നടപ്പിലാക്കുമോ;
(സി)
ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
സമ്പദ്ഘടനയിലെ
മുരടിപ്പ് മാറ്റുന്നതിനായി
കൈക്കൊണ്ട നടപടികള്‍
2391.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പദ്ഘടനയിലെ
മുരടിപ്പ്
മാറ്റുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ മൂലം
ദേശീയ ശരാശരിയെക്കാളും
പിന്നിലായിരുന്ന
നമ്മുടെ സാമ്പത്തിക
വളര്‍ച്ചയില്‍ എന്തു
മാറ്റം ഉണ്ടാക്കുവാന്‍
കഴിഞ്ഞുവന്നു
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
സാമ്പത്തിക വളര്‍ച്ചാ
നിരക്ക്
എത്രയായിരുന്നു;
ഇപ്പോഴത്തെ വളര്‍ച്ചാ
നിരക്ക്
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിട്ടുളളത്,വ്യക്തമാക്കാമോ?
അധ്യാപകരുടെയും
സർക്കാർ ഉദ്യോഗസ്ഥരുടെയും
അപകട ഇൻഷുറൻസ്
2392.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അധ്യാപരുടെയും
സർക്കാർ
ഉദ്യോഗസ്ഥരുടെയും
ഗ്രൂപ്പ് ആക്സിഡന്റ്
ഇന്‍ഷുറന്‍സ് പദ്ധതി
പ്രകാരം ഏതു തരം
അപകടങ്ങള്‍ക്കാണ് ധന
സഹായം നല്കി വരുന്നത്;
(ബി)
ധനസഹായ
തുക
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കടപ്പത്രങ്ങള്‍
വഴി വായ്പ
2393.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
കടപ്പത്രങ്ങള്‍ വഴിയും
മറ്റും
വായ്പയെടുത്തതില്‍
മൂലധന ചെലവിനായി
മുടക്കിയത് എത്രയാണ് ;
ആകെ കടം വാങ്ങിയതിന്റെ
എത്ര ശതമാനം വരും
ഇത്എന്ന്അറിയിക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ദൈനംദിന ചെലവിന് വായ്പ
എടുത്ത തുക
വിനിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കടമെടുത്ത
തുകയുടെ എത്ര ശതമാനം
ഇക്കാര്യത്തിനായി
വിനിയോഗിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
2394.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
ക്ഷേമനിധി പെന്ഷന്
വാങ്ങുന്ന എത്രപേര്‍
സാമൂഹ്യസുരക്ഷാ
പെന്ഷന്
വാങ്ങുന്നുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ക്ഷേമനിധി
പെന്‍ഷനും
സാമൂഹ്യസുരക്ഷാ
പെന്‍ഷനും ഒരുമിച്ച്
വാങ്ങുവാന്‍ അനുവാദം
ഉണ്ടായിരുന്നോ?
ചരക്കുസേവനനികുതി
രജിസ്ട്രേഷന്
2395.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്കുസേവനനികുതി
രജിസ്ട്രേഷന്
പൂര്‍ത്തിയാക്കിയ
വ്യാപാരികളുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
പേര് ഇതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
രജിസ്ട്രേഷന്
വിമുഖത കാണിക്കുന്ന
വ്യാപാരികളുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ്
കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
രജിസ്ട്രേഷന്
പൂര്‍ത്തിയാക്കിയവരുടെ
എണ്ണം മറ്റ്
സംസ്ഥാനങ്ങളുടെ
എണ്ണവുമായി താരതമ്യം
ചെയ്തിട്ടുണ്ടോ;
(ഡി)
ജി.എസ്.ടി.
രജിസ്ട്രേഷന്
സമ്പൂര്‍ണ്ണമാക്കിയ
ആദ്യസംസ്ഥാനമെന്ന പദവി
നേടിയെടുക്കുന്നതിന്
സംസ്ഥാനം
ലക്ഷ്യമിടുന്നുണ്ടോ;
എങ്കില്‍ രജിസ്ട്രേഷന്
പൂര്‍ത്തിയാക്കാത്ത
വ്യാപാരികളെ മുഴുവന്‍
രജിസ്റ്റര്‍
ചെയ്യിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഗുണഭോക്തൃസമിതികള്‍ക്ക്
ഏറ്റെടുത്ത് നടപ്പിലാക്കാന്‍
സാധിക്കുന്ന പ്രവൃത്തികള്‍
2396.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകള്‍
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികളില്‍ എത്ര
ലക്ഷം രൂപ
വരെയുള്ളവയാണ് നിലവില്‍
ഗുണഭോക്തൃസമിതികള്‍ക്ക്
ഏറ്റെടുത്ത്
നടപ്പിലാക്കാന്‍
സാധിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഗുണഭോക്തൃസമിതികള്‍ക്ക്
ഏറ്റെടുത്ത് നടത്താന്‍
സാധിക്കുന്ന
പ്രവൃത്തികളുടെ തുക
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
2016-17
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതി
2397.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതിയില്‍
ജനുവരി 31 വരെ എത്ര
ശതമാനം തുകയാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ; 2015-16
സാമ്പത്തിക വര്‍ഷം
വാര്‍ഷിക പദ്ധതിയില്‍
2016 ജനുവരി 31 വരെ
എത്ര ശതമാനം തുകയാണ്
ചെലവഴിച്ചതെന്നും
വിശദമാക്കാമോ;
(ബി)
പദ്ധതി
വിനിയോഗത്തില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
ആയതിനുള്ള കാരണം
വിശദമാക്കാമോ?
SLI
പോളിസികള്‍
2398.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇന്‍ഷുറന്‍സ്
വകുപ്പില്‍ നിലവില്‍
എത്ര SLI പോളിസികള്‍
നല്‍കിയിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ബി)
വകുപ്പില്‍
നിലവില്‍ എത്ര GIS
അംഗങ്ങള്‍ ഉണ്ട്; ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
വകുപ്പ്
മുഖേന എത്ര SLI പോളിസി
സര്‍ട്ടിഫിക്കറ്റുകളും
പാസ് ബുക്കുകളും പോളിസി
ഉടമകള്‍ക്ക് നല്കാന്
ബാക്കിയുണ്ട് എന്നത്
ജില്ല തിരിച്ച്
അറിയിക്കുമോ?
കേരള
സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
2399.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പ് മുഖേന
പൊതുജനങ്ങള്‍ക്കും
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്ന തരത്തിലുള്ള
പുതിയ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വകുപ്പിനെ
സര്‍ക്കാരിന്റെ
പൂര്‍ണ്ണ
ഉടമസ്ഥതയിലുള്ള
ഇന്‍ഷ്വറന്‍സ്
കമ്പനിയായി
രൂപാന്തരപ്പെടുത്തി
മറ്റു
ഇന്‍ഷുറന്‍സ്/ബിസിനസ്സ്
മേഖലകളിലേക്ക്
പ്രവര്‍ത്തനം
വ്യാപിപ്പിച്ച്
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങളില്‍
ഇടപെടുവാന്‍
പ്രാപ്തമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ?
പിരിച്ചെടുത്ത
നികുതി
2400.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ സ്വര്‍ണ്ണമാണ്
വിറ്റതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
സര്‍ക്കാരിന് പിരിഞ്ഞ്
കിട്ടിയ നികുതി
എത്രയെന്നും ഇനി എത്ര
തുക പിരിഞ്ഞു
കിട്ടാനുണ്ടെന്നും ഉള്ള
വിവരങ്ങള്‍ വാര്‍ഷിക
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
നോട്ട് നിരോധനം
മൂലമുണ്ടായ പ്രതിസന്ധി
മറികടക്കാന്‍,
കുടിശ്ശിക നികുതി
പിരിച്ചെടുക്കാന്‍
ചെയ്ത അടിയന്തര
നടപടികളെന്താണെന്നും
ഇനി ചെയ്യാന്‍
ഉദ്ദേശിക്കുന്നത്
ഏന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
ജി.എസ്.ടി.
നികുതി വരുമാനം
2401.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.നടപ്പിലാക്കുമ്പോള്‍
സംസ്ഥാനം
പ്രതീക്ഷിക്കുന്ന
നികുതി വരുമാനം
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി.
സംസ്ഥാനത്ത്
നടപ്പിലാക്കുവാന്‍
എന്തെല്ലാം
ഒരുക്കങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
നിലവിലുളള
നികുതികുടിശ്ശിക എത്ര
ശതമാനം
പിരിച്ചെടുക്കാന്‍
സാധിക്കുമെന്ന കാര്യം
വ്യക്തമാക്കാമോ?
നികുതി
നഷ്ടം
2402.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
ഹൈടെക് ബസ്സുകള്‍ വഴി
സംസ്ഥാനത്തേക്ക് ചരക്ക്
കടത്തുന്നതുമൂലം
ഉണ്ടാകുന്ന നികുതി
നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്വകാര്യ
ബസ്സുകളെ,വില്പന
നികുതി ഉദ്യോഗസ്ഥര്‍
കര്‍ശന പരിശോധന
നടത്താതെ, ചെക്ക്
പോസ്റ്റ്
കടത്തിവിടുന്നത്
സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
എങ്കില്‍
ഈ വിഷയത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
നികുതി
വരുമാനത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
2403.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ചെക്ക്
പോസ്റ്റുകള്‍ വഴിയുള്ള
നികുതി വരുമാനത്തില്‍
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപയുടെ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ണ്ണാടക,
തമിഴ്നാട് അതിര്‍ത്തി
പങ്കിടുന്ന
ജില്ലകളിലേക്ക്
വ്യാപകമായ തോതില്‍
നികുതി വെട്ടിച്ചു
കടത്തുന്ന സാധനങ്ങള്‍
വരുന്നത് തടയാന്‍
കാര്യക്ഷമമായ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
റിലയന്‍സ്
ഔട്ട് ലെറ്റുകളില്‍ ഡീസലിന്റെ
വില്‍പ്പന
2404.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിലയന്‍സ്
ഔട്ട് ലെറ്റുകളില്‍
ഡീസല്‍ പ്രഖ്യാപിത
വിലയില്‍ നിന്നും ഒരു
രൂപ കുറച്ചാണ്
വില്‍പ്പന
നടത്തുന്നതെന്ന വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏകീകൃത
വില നിശ്ചയിച്ച ശേഷം
ഒരു കമ്പനി മാത്രം
ഇന്ധനം വിലകുറച്ചു
നല്‍കുന്നത് സംസ്ഥാന
സര്‍ക്കാരിന്റെ നികുതി
വരുമാനത്തില്‍ കുറവു
വരുത്തുമോ;
(സി)
ഏകീകൃത
വില നിശ്ചയിച്ച ശേഷം
വ്യത്യസ്ത വില
ഈടാക്കുന്നത്
വിപണിയില്‍
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതായി
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന വില്പനച്ചീട്ട്
(ബില്‍)
2405.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കച്ചവട
സ്ഥാപനങ്ങളില്‍ നിന്നും
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന
വില്പനച്ചീട്ടിന്
(ബില്‍) കുറഞ്ഞ
ഗുണനിലവാരമുള്ള
പേപ്പര്‍, മഷി എന്നിവ
ഉപയോഗിക്കുന്നതുമൂലം
പ്രിന്റ്
ചെയ്തിരിക്കുന്നത്
പെട്ടെന്ന് മാഞ്ഞു
പോകുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആയത് പരിഹരിക്കാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കമ്മോഡിറ്റി വൈസ് ടാക്സബിള്‍
ലിസ്റ്റ്
2406.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
എല്ലാ ചരക്കുകള്‍ക്കും
നികുതി
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ചരക്കുകള്‍ക്ക് നികുതി
ഈടാക്കുന്നുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
കേരളത്തിലെ
കമ്മോഡിറ്റി വൈസ്
ടാക്സബിള്‍ ലിസ്റ്റ്
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
ഒരു
സമ്പൂര്‍ണ്ണ
കമ്മോഡിറ്റി വൈസ്
ടാക്സ് ലിസ്റ്റ്
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എടത്വ
സബ് ട്രഷറി നിര്‍മ്മാണം
2407.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എടത്വ
സബ്ട്രഷറി നിര്‍മ്മാണം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ട്രഷറി
നിര്‍മ്മാണത്തിനു
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
കറന്‍സി
രഹിത വിനിമയം
2408.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
,എസ്. ബി.
അക്കൗണ്ടുകളില്‍
നിന്നും മറ്റു ധനകാര്യ
സ്ഥാപനങ്ങളിലേക്ക്
കറന്‍സി
മാര്‍ഗ്ഗത്തിലൂടെ
അല്ലാതെ വിനിമയം
നടത്തുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
നോട്ടു
നിരോധനം വന്ന
സാഹചര്യത്തിൽ അത്
നിക്ഷേപകര്‍ക്ക്
പ്രയാസം ഉളവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
കോങ്ങാട്
കേന്ദ്രമാക്കി ഒരു സബ്ട്രഷറി
2409.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോങ്ങാട് കേന്ദ്രമാക്കി
ഒരു സബ്ട്രഷറി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ട്രഷറികളെ
ഓണ്‍ലൈന്‍ ആക്കുന്ന
പ്രവര്‍ത്തനം
2410.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ട്രഷറികളെ ഓണ്‍ലൈന്‍
ആക്കുന്ന പ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
സാമ്പത്തിക ഇടപാടുകള്‍
കൂടുതല്‍
സുതാര്യമാക്കുന്നതിനും
പ്രവര്‍ത്തനം
എളുപ്പമാക്കുന്നതിനും
ഓണ്‍ലൈന്‍ സംവിധാനം
എത്രമാത്രം സഹായകരമായി
എന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
സംവിധാനം
നടപ്പിലാക്കുന്നതിന്
എത്ര കോടി രൂപ ഇതുവരെ
ചെലവായി എന്ന്
അറിയിക്കാമോ?
കാസര്‍കോട്
സബ് ട്രഷറി
2411.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
സബ് ട്രഷറി ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്
എവിടെയാണ്;
(ബി)
പ്രസ്തുത
ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടം
സ്വന്തമാണോ;വാടക
കെട്ടിടം ആണോ;
(സി)
വാടക
കെട്ടിടം ആണെങ്കില്‍
എത്രയാണ് വാടക;സ്വന്തം
കെട്ടിടമാണെങ്കില്‍
എപ്പോഴാണ് ഈ കെട്ടിടം
നിര്‍മ്മിച്ചത്;
(ഡി)
ഈ
കെട്ടിടത്തിന്റെ
ജീര്‍ണ്ണാവസ്ഥയും
സബ്ട്രഷറി ജീവനക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കാസര്‍കോട്
സബ്ട്രഷറിയ്ക്ക് പുതിയ
കെട്ടിടം പണിയാന്‍
ആലോചനയുണ്ടോ; എങ്കില്‍
അതു സംബന്ധിച്ച്
സ്വീകരിക്കാന്‍ പോകുന്ന
നടപടികളുടെ വിശദാംശം
വ്യക്തമാക്കാമോ?
ട്രഷറികളില്‍
സംയോജിത ധനമാനേജ് മെന്റ്
സംവിധാനം
2412.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ സംയോജിത
ധനമാനേജ് മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എന്താെക്കെയാണ്
പ്രസ്തുത
സംവിധാനത്തിന്റെ
സവിശേഷതകള്‍
എന്നറിയിക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന് കീഴിലെ
മുഴുവന്‍
പെന്‍ഷന്‍കാരെയും ഇൗ
കേന്ദ്രീകൃത
സംവിധാനത്തില്‍ കൊണ്ടു
വന്നിട്ടുണ്ടോ;
എന്താെക്കെ
നേട്ടങ്ങളാണ് ഇതുവഴി
ലഭ്യമാകുന്നത്;
(സി)
ട്രഷറികള്‍
ഓണ്‍ലെെന്‍
സംവിധാനത്തിലേക്ക്
മാറിയതോടുകൂടി
സംസ്ഥാനത്തിന്റെ
മൊത്തം ചെലവ്
കാര്യക്ഷമമായി
വിലയിരുത്തുന്നതിനുള്ള
സംവിധാനമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന ലോട്ടറികളുടെ സമ്മാന
ഘടനയില്‍ മാറ്റം
2413.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ലോട്ടറികളുടെ
സമ്മാന ഘടനയില്‍ മാറ്റം
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഒന്നാം
സമ്മാനം ലഭിക്കുന്ന
ടിക്കറ്റിന്റെ
മുന്നിലും
പിന്നിലുമുള്ള
നമ്പരുകള്‍ക്ക് ആശ്വാസ
സമ്മാനം
മുന്‍കാലങ്ങളില്‍
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
2414.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ബനവലന്റ് ഫണ്ടില്‍
നിന്നും തുക
അനുവദിച്ചതില്‍ എത്ര
രൂപ
കുടിശ്ശികയായിട്ടുണ്ട്;
ഇതിന് ആധാരമായ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പദ്ധതിയെ
സേവന നികുതിയില്‍
നിന്നും
ഒഴിവാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
കാരുണ്യാ
പദ്ധതിയെ സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സില്‍
ലയിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍,
സൗജന്യ ചികിത്സാ
പദ്ധതികള്‍
ഒന്നിപ്പിച്ച്, സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
നടപ്പിലാക്കുന്നത്
ജനങ്ങള്‍ക്ക്
ഗുണകരമായിരിക്കുമോ;
വിശദീകരിക്കാമോ?
നോട്ട്
അസാധുവാക്കല്‍
2415.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍ സംസ്ഥാന
ലോട്ടറിയുടെ
പ്രവര്‍ത്തനത്തെ എങ്ങനെ
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിഗമനങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
2016
മാര്‍ച്ച് 31ന് ശേഷം
ഓരോ മാസവും
ലോട്ടറിയില്‍ നിന്നും
ലഭിച്ച വരുമാനത്തിന്റെ
വിശദ വിവരങ്ങളും ഈ
കാലയളവില്‍ ഓരോ മാസവും
ലഭിച്ച ലാഭം
എത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
മേല്‍
പറഞ്ഞ കാലയളവില്‍
കാരുണ്യ ബനവലന്റ്
ഫണ്ടിലേക്ക് എത്ര രൂപ
കൈമാറിയെന്ന്
വെളിപ്പെടുത്തുമോ?
ലോട്ടറി
വഴി വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2416.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
വഴി വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിക്കുന്ന നടപടി
വിശദമാക്കുമോ:
(ബി)
കൂടുതല്‍
പേര്
ആകര്ഷിക്കപ്പെടുമെന്നതും
വരുമാനം
വര്‍ദ്ധിക്കാന്‍
ഇടയാകുമെന്നതും
പരിഗണിച്ച് വലിയ തുക
ഒന്നാം സമ്മാനം ഒരു
എണ്ണത്തിനു
നല്കുന്നതിനു പകരം
കൂടുതല്‍ എണ്ണത്തിനു
നല്‍കുന്നതിനുളള നടപടി
ഉണ്ടാകുമോ?
കാരുണ്യ
പദ്ധതി
2417.
ശ്രീ.അന്‍വര്‍
സാദത്ത്
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി ജനങ്ങളുടെ
അവകാശമായി
മാറ്റുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കാരുണ്യ,
കാരുണ്യപ്ലസ് എന്നീ
ലോട്ടറികളില്‍ നിന്നും
2016 മെയ് 25 ന് ശേഷം
എന്ത് തുക ലാഭമായി
ലഭിക്കുകയുണ്ടായി;
(സി)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും വിവിധ
സര്‍ക്കാര്‍ - സ്വകാര്യ
ആശുപത്രികള്‍ക്ക്
നല്കുവാനുള്ള
കുടിശ്ശികയെത്രയാണ്;
(ഡി)
പ്രസ്തുത
കുടിശ്ശിക നല്കുവാന്
നടപടി സ്വീകരിക്കുമോ;
(ഇ)
ആരോഗ്യവകുപ്പും
ധനകാര്യ വകുപ്പും
തമ്മിലുള്ള
ഏകോപനമില്ലായ്മ കാരുണ്യ
പദ്ധതിക്ക്
തിരിച്ചടിയായി എന്നത്
വസ്തുതയാണോ;
(എഫ്)
എല്ലാ
സൗജന്യചികിത്സാ
പദ്ധതികളെയും
ഏകോപിപ്പിച്ച് സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കുന്നതിനാല്‍
കാരുണ്യ പദ്ധതി
ഉപേക്ഷിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ?
കാരുണ്യ
ചികിത്സാ സഹായ നിധി
2418.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കാരുണ്യ ചികിത്സാ സഹായ
നിധിയില്‍ നിന്നും എത്ര
തുക ചികിത്സാ സഹായമായി
നൽകിയിട്ടുണ്ട്;
(ബി)
കാരുണ്യ
ചികിത്സാ നിധിയില്‍
നിന്നും സഹായം വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍ കൂടുതല്‍
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
2419.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ഏപ്രില്‍ ഒന്നിന് ശേഷം
2017 ഫെബ്രുവരി ഒന്നു
വരെ സംസ്ഥാന
ലോട്ടറിയില്‍ നിന്നും
കാരുണ്യ ബനവലന്റ്
ഫണ്ടിലേക്ക് എത്ര രൂപ
കൈമാറിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2015
ഏപ്രില്‍ ഒന്നു മുതല്‍
2016 മാര്‍ച്ച് 31 വരെ
ലോട്ടറി വരുമാനത്തില്‍
നിന്നും കാരുണ്യ
ഫണ്ടിലേക്ക് എത്ര രൂപ
സഹായമായി നല്കി;
(സി)
കാരുണ്യ
പദ്ധതിക്കായി നല്കിയ
തുകക്ക് യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
ഇനിയും നല്‍കാത്ത
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്?
ലോട്ടറി
മേഖലയുടെ സംരക്ഷണം
2420.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
നോട്ട്
അസാധുവാക്കലിനെ
തുടര്‍ന്ന്
പ്രതിസന്ധിയിലായ
ലോട്ടറി മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നോട്ട്
നിരോധനത്തെ തുടര്‍ന്ന്
സംസ്ഥാന സര്‍ക്കാരിന്
ലോട്ടറികള്‍
റദ്ദാക്കേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
ഇതിന്റെ
ഫലമായി ഇക്കാലയളവില്‍
എത്ര കോടി രൂപയുടെ
റവന്യൂ
നഷ്ടമുണ്ടായിട്ടുള്ളതായാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ലോട്ടറി
നിയമങ്ങള്‍ ലംഘിച്ച്
അന്യസംസ്ഥാന
ലോട്ടറികള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവയെ
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
സംസ്ഥാനത്ത്
വ്യാജ ലോട്ടറികള്‍
തടയുന്നതിന്
ലോട്ടറിയുടെ
അച്ചടിയിലും
നടത്തിപ്പിലും കൂടുതല്‍
സുരക്ഷാ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
2421.
ശ്രീ.ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
പദ്ധതി
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവിധ ആരോഗ്യ
പദ്ധതികള്‍
സംയോജിപ്പിച്ച് സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമിനെ ഏതു തരത്തില്‍
ബാധിക്കും;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാര്‍
ആശുപത്രികള്‍ക്കും
സ്വകാര്യ
ആശുപത്രികള്‍ക്കും
ചികിത്സാചെലവ്
കുടിശ്ശികയായത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം പദ്ധതി പ്രകാരം
ആനുകൂല്യം ലഭിച്ച
രോഗികളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഈ പദ്ധതിയ്ക്കായി എത്ര
തുക വിനിയോഗിച്ചു;
(ഡി)
നോട്ടു
നിരോധനം കാരുണ്യ
ലോട്ടറിയിൽ സൃഷ്ടിച്ച
പ്രതിസന്ധി ഈ പദ്ധതിയെ
ബാധിക്കാതിരിക്കാന്‍
എടുത്ത നടപടികള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കുമോ?
കാരുണ്യ
ബനവെലന്റ് ഫണ്ട്
അനുവദിക്കുന്നതിനുളള നടപടി
2422.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചില
പ്രത്യേക
സാഹചര്യങ്ങളില്‍
ഗുരുതരമായ രോഗം ബാധിച്ച
രോഗികള്‍, വിദഗ്ദ്ധ
ചികിത്സക്കായി കാരുണ്യ
ബനവലന്റ് ഫണ്ട്
അനുവദിക്കപ്പെടുന്ന
ആശുപത്രികളില്‍ അല്ലാതെ
ചികിത്സ തേടുമ്പോള്‍,
പ്രത്യേക പരിഗണന
നല്കി, പ്രസ്തുത
ആശുപത്രികളില്‍ കാരുണ്യ
ബനവലന്റ് ഫണ്ട്
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
2423.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതി
പ്രകാരം 2016-17
സാമ്പത്തിക വര്‍ഷം
ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാരുണ്യ
ലോട്ടറിയില്‍
നിന്നുമുള്ള വരുമാനം
ചികിത്സയ്ക്കല്ലാതെ
മറ്റെന്തിനെങ്കിലും
ചെലവഴിക്കുന്നുണ്ടോ;
(സി)
രോഗികള്‍ക്ക്
എത്ര രൂപ കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
അക്രഡിറ്റഡ്
ഹോസ്പിറ്റലുകളില്‍
നിന്നല്ലാതെ മറ്റു
ആശുപത്രികളില്‍ നിന്നും
ചികിത്സിച്ച
ലഭിച്ചവര്‍ക്ക്
സ്പെഷ്യല്‍ ഓര്‍ഡര്‍
നല്കുന്ന സംവിധാനം
നിലവിലുണ്ടോ;
(ഇ)
കാരുണ്യ
ബെനവലന്റ് പദ്ധതി
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
2424.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 2017 ഫെബ്രുവരി 28
വരെ എത്ര പേര്‍ക്ക്
ഏതെല്ലാം രോഗത്തിന്,
എത്ര തുക വീതം കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
നിന്ന്
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുളള
കണക്ക് വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
നിന്ന് ഏതെല്ലാം
രോഗത്തിന് എത്ര
ആളുകള്‍ക്ക് എത്ര തുക
വീതം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുളള
കണക്ക് വ്യക്തമാക്കുമോ;
(സി)
കാരുണ്യ
ബെനവലന്റ് സ്കീമില്‍
നിന്ന് സഹായം
അഭ്യര്‍ത്ഥിച്ച് അപേക്ഷ
സമര്‍പ്പിച്ച് എത്ര
ആളുകള്‍ക്ക് പണം
അനുവദിക്കാന്‍
ബാക്കിയുണ്ടെന്ന് ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(ഡി)
അപേക്ഷകള്‍
തീര്‍പ്പാക്കാതെ
കിടക്കുകയാണെങ്കില്‍
അതിനുളള കാരണം
വ്യക്തമാക്കുമോ?
ഭാഗ്യക്കുറി
നറുക്കെടുപ്പ് ഫലം
2425.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭാഗ്യക്കുറി
വകുപ്പ് എത്ര
ദിനപ്പത്രങ്ങള്ക്കാണ്
നറുക്കെടുപ്പ് ഫലം
പരസ്യമായി നല്‍കുന്നത്;
(ബി)
സര്‍ക്കാര്‍
ഉത്തരവില്ലാതെ
ദിനപ്പത്രങ്ങള്ക്ക്
റിസള്‍ട്ട് പരസ്യം
നല്കുന്നുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെങ്കിലും
ദിനപ്പത്രത്തെ
റിസള്‍ട്ട്
പരസ്യത്തില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
പത്രമെന്നും അതിനുള്ള
സാഹചര്യമെന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തിൽ
പരസ്യം നല്‍കേണ്ട എന്ന്
തീരുമാനിച്ച
പരസ്യകമ്മിറ്റി
മീറ്റിംഗിന്റെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലോട്ടറി
റിസള്‍ട്ട് പരസ്യം
നല്‍കുന്നതിന് എന്ത്
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
വകുപ്പിലെ ഓഡിറ്റ് പരിശോധന
2426.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ഹോസ്പിറ്റല്‍
മാനേജ്മെന്റ്
കമ്മിറ്റിയുടെ
കണക്കുകള്‍ സംസ്ഥാന
ഓഡിറ്റ് വകുപ്പ്
പരിശോധിക്കാറുണ്ടോ.
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ,
ജനറല്‍ ആശുപത്രി,
സി.ഡി.എച്ച്
പുലയനാര്‍ക്കോട്ട,
മെഡിക്കല്‍ കോളേജ്
യൂണിറ്റ് പാങ്ങപ്പാറ,
വക്കം എന്നിവിടങ്ങളില്‍
ആഡിറ്റ് നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ.
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
സംസ്ഥാന
ഓഡിറ്റ് വകുപ്പിന്റെ ഓഫീസ്
വിജിലന്‍സ് വകുപ്പിലും
ആരംഭിക്കാന്‍ നടപടി
2427.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഓഡിറ്റ് വകുപ്പില്‍
നിന്ന് 2016 വര്‍ഷം
എത്ര മനുഷ്യ ദിനങ്ങള്‍
സംസ്ഥാന വിജിലന്‍സിന്
നല്‍കിയിട്ടുണ്ട്;
(ബി)
വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തില്‍
സഹായിക്കാനായി
വിജിലന്സിനോടനുബന്ധിച്ച്
ഓഡിറ്റ് വകുപ്പിന്റെ
ഓഫീസ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കെ.
എസ്. എഫ്. ഇ. യുടെ പുതിയ
ശാഖകള്‍
2428.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി
ആരംഭിക്കുന്നതിന്
തീരുമാനിച്ച കെ. എസ്.
എഫ്. ഇ. യുടെ പുതിയ
ശാഖകള്‍
ഏതൊക്കയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
പ്രവര്‍ത്തനം
ആരംഭിച്ചത്
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കോഴിക്കോട്
ജില്ലയില്‍
ആരംഭിക്കാനുദ്ദേശിച്ച
കൂടരഞ്ഞി ശാഖയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ-യിലെ
അസിസ്റ്റന്റിന്റെ ഒഴിവുകള്‍
2429.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ-യില്‍
അസിസ്റ്റന്റിന്റെ എത്ര
തസ്തികകള്‍ ഉണ്ട്;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക് എത്ര
നിയമനങ്ങള്‍ നടത്തി;
(ബി)
അസിസ്റ്റന്റിന്റെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ഒഴിവുകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട് ചെയ്തു;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.എഫ്.ഇ-യില്‍
എത്ര ബ്രാഞ്ചുകള്‍
പുതുതായി തുടങ്ങി;
അവിടെല്ലാം എത്ര
അസിസ്റ്റന്റ്
തസ്തികകള്‍ സൃഷ്ടിച്ചു;
(ഡി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
താല്‍ക്കാലികക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര;
(ഇ)
അസിസ്റ്റന്റ്
തസ്തികയിലേക്ക് താഴ്ന്ന
വിഭാഗം ജീവനക്കാരില്‍
നിന്നും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേരെ നിയമിച്ചു ;
അതിനുള്ള മാനദണ്ഡങ്ങള്‍
, യോഗ്യതകള്‍
എന്തെല്ലാം; കാലാവധി
അവസാനിക്കുന്ന
ലിസ്റ്റുകളില്‍ നിന്നും
നിലവിലുള്ള
ഒഴിവുകളിലേയ്ക്ക്
പരമാവധി നിയമനം
നടത്തുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍ തലത്തില്‍
നല്‍കിയിട്ടുണ്ടോ ?
കെ.എസ്.എഫ്.ഇ.യില്‍
ഒറ്റത്തവണ തീര്‍പ്പാക്കല്‍
പദ്ധതി
2430.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
'ഇളവ് 2017' എന്ന
പേരില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിലൂടെ
എത്ര കോടിയുടെ
കുടിശ്ശിക സമാഹരണമാണ്
കെ.എസ്.എഫ്.ഇ.ലക്ഷ്യമിടുന്നത്;
നിലവില്‍ കുടിശ്ശികയായി
എത്ര കോടി
കെ.എസ്.എഫ്.ഇ. ക്ക്
ലഭിക്കുവാനുണ്ട്;
(സി)
നോട്ട്
അസാധുവാക്കിയ നടപടി
കെ.എസ്.എഫ്.ഇ.യെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
അറിയിക്കാമോ;
(ഡി)
2016
നവംബര്‍-ഡിസംബര്‍
മാസങ്ങളില്‍
കെ.എസ്.എഫ്.ഇ.യുടെ
തിരിച്ചടവില്‍
കുറവുണ്ടായിട്ടുണ്ടോ
എന്നും എങ്കില്‍ എത്ര
കോടിയുടെ
കുറവുണ്ടായെന്നും
വെളിപ്പെടുത്തുമോ;
(ഇ)
ഈ
പ്രതിസന്ധി എപ്രകാരമാണ്
മറികടക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
പുതിയകാവില്‍
കെ.എസ്.എഫ്.ഇ .ശാഖ
2431.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിന് പുതിയ
ശാഖകള്‍
അനുവദിക്കുന്നതിന്
പദ്ധതിയുണ്ടോ ;
വിശദീകരിക്കുമോ ;
(ബി)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
പുതിയകാവില്‍
കെ.എസ്.എഫ്.ഇ .ശാഖ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
എസ്.എൽ.ഐ.,
ജി.ഐ.എസ്. പ്രതിമാസ പ്രിമിയം
തുക
2432.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.എൽ.ഐ.,
ജി.ഐ.എസ്. സ്കീമുകളിൽ
സര്‍ക്കാര്‍
ജീവനക്കാര്‍
അടയ്ക്കുന്ന പ്രതിമാസ
പ്രീമിയം തുക
സാമ്പത്തിക വര്‍ഷ
അടിസ്ഥാനത്തില്‍ വെബ്
സൈറ്റ് വഴി
പ്രസിദ്ധീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
ജീവനക്കാര്‍ക്ക് അവരുടെ
പ്രതിമാസ അടവുകള്‍
പോളിസി എടുത്ത വര്‍ഷം
മുതല്‍ സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
വിവരങ്ങള്‍ ലഭ്യമാകുന്ന
തരത്തില്‍ വകുപ്പില്‍
ഡിജിറ്റലൈസേഷൻ കൊണ്ടു
വരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഡിജിറ്റലൈസേഷൻ
എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും എന്നാണ്
കരുതുന്നത്?
ജനറല്‍
ഇന്‍ഷുറന്‍സ്
2433.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഷുറന്‍സ്
വകുപ്പ് മുഖേനയുള്ള
ജനറല്‍
ഇന്‍ഷുറന്‍സുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനു
നടപടി സ്വീകരിക്കുമോ;
(ബി)
വന്‍കിട
പദ്ധതികള്‍
ഉള്‍പ്പെടെയുള്ളവയുടെ
ജനറല്‍
ഇന്‍ഷുറന്‍സുകള്‍
ഇന്‍ഷുറന്‍സ് വകുപ്പു
മുഖേന
നടപ്പിലാക്കുന്നതിനുള്ള
സാങ്കേതിക സഹായം
ലഭ്യമാക്കുന്നതിനായി
ജനറല്‍ ഇന്‍ഷുറന്‍സ്
മേഖലയില്‍
പരിജ്ഞാനമുള്ള
വിദഗ്ദ്ധരുടെ പാനലിനെ
നിയോഗിക്കുമോ;
(സി)
എങ്കില്‍
ഇതിനായി സമയബന്ധിത
നടപടി സ്വീകരിക്കുമോ?
മോട്ടോര്‍,
ജനറല്‍ ഇന്‍ഷുറന്‍സുകള്‍
2434.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
സംസ്ഥാന ഇന്‍ഷുറന്‍സ്
വകുപ്പ് മുഖേന മാത്രമേ
മോട്ടോര്‍, ജനറല്‍
ഇന്‍ഷുറന്‍സുകള്‍
എടുക്കാവു എന്ന്
നിര്‍ദ്ദേശിക്കുന്ന
ഉത്തരവുകളോ
സര്‍ക്കുലറുകളോ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
നിലവിലുള്ളപ്പോള്‍
മോട്ടോര്‍ ഇന്‍ഷുറന്‍സ്
ഒഴികെയുള്ള ജനറല്‍
ഇന്‍ഷുറന്‍സ് പൊതുമേഖലാ
ഇന്‍ഷുറന്‍സ്
കമ്പനികള്‍ വഴി
കോ-ഇന്‍ഷുറന്‍സ്
അടിസ്ഥാനത്തില്‍
നടപ്പിലാക്കാന്‍
വകുപ്പ്
തീരുമാനിച്ചതിന്റെ
കാരണം അറിയിക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
ഉറവിടം
എവിടെനിന്നാണെന്നും
അതിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ;
(ഡി)
ഇപ്രകാരം
തീരുമാനിച്ചതു മൂലം
വകുപ്പിനു വേണ്ടി
പ്രവര്‍ത്തിക്കേണ്ട
ഡെവലപ്പ്മെന്റ്
ഓഫീസര്‍മാരുടെ സേവനം
പൊതുമേഖലാ ഇന്‍ഷുറന്‍സ്
കമ്പനികളുടെ
വളര്‍ച്ചക്കായി
ഉപയോഗപ്പെടുത്തുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
തീരുമാനത്തിനു ശേഷം
വകുപ്പ് സ്വന്തമായി
ചെയ്തിരുന്ന എത്ര
സ്ഥാപനങ്ങളുടെ
ഇന്‍ഷുറന്‍സുകള്‍
പൊതുമേഖലാ ഇന്‍ഷുറന്‍സ്
കമ്പനികള്‍ക്ക്
ലഭ്യമായിട്ടുണ്ട് എന്ന്
അറിയിക്കുമോ?
ഇന്‍ഷുറന്‍സ്
വകുപ്പിലെ ജീവനക്കാര്‍
2435.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇന്‍ഷുറന്‍സ്
വകുപ്പില്‍ എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
തസ്തിക തിരിച്ച്
അറിയിക്കുമോ;
(ബി)
നിലവിലെ
സ്റ്റാഫ് പാറ്റേണ്‍ ഏത്
വര്‍ഷമാണ്
നിശ്ചയിച്ചതെന്ന്
അറിയിക്കുമോ;
(സി)
വകുപ്പിലെ
വര്‍ദ്ധിച്ച ജോലിഭാരം
കാരണം ക്ലെയിമുകള്‍
തീര്‍പ്പാക്കാന്‍
ഒട്ടേറെ കാലതാമസം
വരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
2006-2011ലെ
സർക്കാരിന്റെ കാലത്ത്
വകുപ്പിലെ ജോലി
ഭാരത്തെക്കുറിച്ച്
ഏതെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ;
(ഇ)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
വകുപ്പില്‍ അധിക
തസ്തികകള്‍
അനുവദിക്കണമെന്ന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വീതമെന്ന് തസ്തിക
തിരിച്ച് അറിയിക്കുമോ;
(എഫ്)
പ്രസ്തുത
തസ്തികകള്‍
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സ്ത്രീകളുടെ
പേരില്‍ രജിസ്റ്റര്‍
ചെയ്യുന്ന ആധാരങ്ങള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്
2436.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
പേരില്‍ രജിസ്റ്റര്‍
ചെയ്യുന്ന
ആധാരങ്ങള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ഒരു
സ്ഥലം മാത്രം വാങ്ങുന്ന
സ്ത്രീകള്‍ക്കെങ്കിലും
ഇളവ് നല്‍കുമോ;
വ്യക്തമാക്കുമോ?
കയര്‍
കേരള പ്രോഗ്രാം
2437.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള പ്രോഗ്രാം ഈ
വര്‍ഷം നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദ വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
കയര്‍
കേരള പ്രോഗ്രാമിന്
കേന്ദ്ര ഗവണ്മെന്റില്
നിന്നും സഹായം
ലഭിക്കുന്നുണ്ടോഎന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയിലെ തൊഴില്‍ പ്രതിസന്ധി
2438.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കയര്‍
മേഖലയിലെ തൊഴില്‍
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കയര്‍
സംഘങ്ങളെ ആധുനീകരിക്കാന്‍
പദ്ധതി
2439.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സംഘങ്ങളെ
ആധുനീകരിക്കാന്‍
പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്ളത്;
(ബി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ഏതെല്ലാം
സംഘങ്ങളെയാണ്
ആധുനീകരണത്തിന്
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദമാക്കുമോ?
കയര്‍
ഉല്പന്നങ്ങളുടെ കയറ്റുമതി
2440.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഉല്പന്നങ്ങളുടെ
കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
കയറ്റുമതിയിലൂടെ എത്ര
തുക ലഭ്യമായിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
കയര്‍
വ്യവസായസംരക്ഷണം
2441.
ശ്രീ.ബി.സത്യന്
,,
എം. മുകേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി പ്രഖ്യാപിച്ച
രണ്ടാം പുനസംഘടന പദ്ധതി
ലക്ഷ്യമിടുന്നത്
എന്തൊക്കെ
കാര്യങ്ങളാണ്;
(ബി)
സംസ്ഥാനത്ത്
കയര്‍ വ്യവസായത്തിന്റെ
പ്രസക്തി,
പതിനായിരക്കണക്കിന്
തൊഴിലാളികളുടെ ഏക
ഉപജീവന ഉപാധിയായ
പരമ്പരാഗത വ്യവസായമെന്ന
നിലയിലായതിനാല്‍
ഉല്പ്പന്നാധിഷ്ഠിതമായ
സമ്പൂര്‍ണ്ണ
യന്ത്രവല്‍ക്കരണം ഈ
രംഗത്തെ തൊഴിലാളികളുടെ
താല്‍പ്പര്യം എങ്ങനെ
സംരക്ഷിക്കുമെന്നു
വിലയിരുത്തിയിട്ടുണ്ടോ
; നിലവില്‍ ഈ രംഗത്തെ
തൊഴിലാളികളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
(സി)
തൊഴിലാളികളുടെ
ഉല്‍പ്പാദനക്ഷമതയും
ഉല്‍പ്പന്നങ്ങളുടെ
ഗുണനിലവാരവും
വര്‍ദ്ധിപ്പിച്ചു
കൊണ്ടും അതോടൊപ്പം
കയറിന്റെയും
കയറുല്‍പ്പന്നങ്ങളുടെയും
ആഭ്യന്തര വിദേശ വിപണനം
ശക്തിപ്പെടുത്തിയും
പരമ്പരാഗത വ്യവസായമെന്ന
നിലയില്‍ ഈ മേഖലയെ
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതികളുണ്ടോ?