'കേപ്'ന്റെ
കീഴിലുള്ള എഞ്ചിനീയറിംഗ്
കോളേജുകള്‍
2206.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'കേപ്'ന്റെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളിലേക്ക്
25-7-2015 ലെ വിജ്ഞാപന
പ്രകാരം ട്രേഡ്സ്മാന്,
ഇന്‍സ്ട്രക്ടര്‍ എന്നീ
തസ്തികകളിലേക്ക് അപേക്ഷ
ക്ഷണിച്ചിരുന്നോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചത്;
എത്ര പേരെ പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നിയമിച്ചു;
(സി)
ആരെയും
നിയമിച്ചില്ലായെങ്കില്
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇ-ത്രിവേണി
സ്റ്റേഷനറി സെന്ററുകള്‍
T 2207.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇ-ത്രിവേണി
സ്റ്റേഷനറി സെന്ററുകള്‍
തുടങ്ങുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
കേരളത്തില്‍ എത്ര എണ്ണം
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പാലക്കാട്
ജില്ലയില്‍ ഇ-ത്രിവേണി
സ്റ്റേഷണറി സെന്റര്‍
തുടങ്ങുന്നതിന്
തീരുമാനമുണ്ടോ;
(സി)
ത്രിവേണി
മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന നൂതന
സംരംഭങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കേരള
ബാങ്കിന്റെ രൂപീകരണം
2208.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്കിന്റെ രൂപീകരണ
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയെത്തി എന്ന്
വിശദമാക്കാമോ; എന്നു
മുതല്‍ ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖല നേരിടുന്ന
പ്രതിസന്ധി
2209.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ആയിരം,അഞ്ഞൂറ് രൂപ
നോട്ടുകള്‍
റദ്ദാക്കിയതും,
ജനങ്ങള്‍ക്ക് പണം
ഉപയോഗിച്ചുള്ള
ക്രയവിക്രയങ്ങള്‍ക്ക്
വിലക്ക്
ഏര്‍പ്പെടുത്തിയതുമായ
നയം മൂലം, പ്രാഥമിക
സഹകരണ ബാങ്കുകള്‍
ഉള്‍പ്പെട്ട സഹകരണ മേഖല
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ അവ
എന്തെല്ലാം;
(ബി)
വ്യക്തികള്‍ക്കു
പിന്വലിക്കാനധികാരമുള്ള
തുക മാത്രമേ പ്രാഥമിക
സംഘങ്ങള്‍ക്കും
പിന്‍വലിക്കാന്‍
കഴിയുകയുള്ളൂ എന്ന
വസ്തുത, പ്രസ്തുത
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങളെയും
ജനങ്ങളെയും ബാധിക്കും
എന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(സി)
എങ്കില്‍
പ്രാഥമിക സഹകരണ
സംഘങ്ങള്‍
ഉള്‍പ്പെടെയുള്ള സഹകരണ
സ്ഥാപനങ്ങളെ
സംരക്ഷിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
സഹകരണ
സംഘം ജീവനക്കാരുടെ
സ്ഥാനക്കയറ്റത്തിന്
യോഗ്യത
2210.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘം ചട്ടങ്ങളില്‍
വരുത്തിയ ഭേദഗതി
പ്രകാരം, സഹകരണ ബാങ്ക്
ജീവനക്കാരുടെ
സ്ഥാനക്കയറ്റത്തിന്
വിദ്യാഭ്യാസ യോഗ്യത
എസ്.എസ്.എല്‍.സി.
,പ്ലസ് ടു, ഡിഗ്രി
(പ്ലസ് ത്രി)
ആയിരിക്കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുള്ളതിനാല്‍,
വിദൂര വിദ്യാഭ്യാസം വഴി
ബിരുദം നേടിയ
പ്രീഡിഗ്രി/പ്ലസ് ടു
പാസ്സാകാത്ത
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റം
ലഭിക്കാന്‍
സാധിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൂന്ന്
വര്‍ഷം ബിരുദ പഠനം
നടത്തി വിദൂര
വിദ്യാഭ്യാസം വഴി
അംഗീകൃത
യൂണിവേഴ്സിറ്റികളില്‍
നിന്ന് ബിരുദം എടുത്ത
നിലവിലുള്ള സഹകരണ സംഘം
ജീവനക്കാര്‍ക്ക്
പ്രീഡിഗ്രി/പ്ലസ് ടു
യോഗ്യത വേണമെന്ന
നിബന്ധനയില്‍ നിന്ന്
ഒഴിവ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സഹകരണ
മേഖലയിലെ നിക്ഷേപം
2211.
ശ്രീ.എം.
വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ നിക്ഷേപ
രംഗത്തെ ഉണര്വിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്,
വിശദമാക്കുമോ;
(ബി)
നോട്ട്
നിരോധനത്തെ തുടര്‍ന്ന്
സഹകരണ മേഖലയുടെ
വിശ്വാസ്യത
നിലനിര്‍ത്താന്‍
റിസ്ക്ക് ഫണ്ട്
പദ്ധതിയെ എങ്ങനെയാണ്
പ്രയോജനപ്പെടുത്തിയതെന്നു
വിവരിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സംഘങ്ങളെയും ഈ
പദ്ധതിയില്‍
ചേര്‍ക്കുവാന്‍ വേണ്ട
നടപടി കൈക്കൊള്ളുമോ?
സഹകരണ
മേഖലയിലെ പെന്ഷന് പ്രായ
വര്‍ദ്ധന
2212.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ ജീവനക്കാരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പെന്ഷന്
സ്കീമില്‍പ്പെട്ട
സഹകരണമേഖലയിലെ
ജീവനക്കാര്‍ക്ക് ഡി.എ.
കുടിശ്ശികയുണ്ടോ;
എങ്കില്‍ അടിയന്തരമായി
അത് അനുവദിക്കുമോ?
സഹകരണ
സംഘങ്ങളുടെ ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിന്
നിയന്ത്രണം
2213.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
സംഘങ്ങളുടെ
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിന്
നിലവിൽ എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ഇതു സംബന്ധിച്ച്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡം എന്തെന്ന്
വിശദമാക്കാമോ?
സഹകരണ
സംഘങ്ങളിലും അർബൻ
ബാങ്കുകളിലുമുള്ള
ഒഴിവുകള്‍
2214.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സഹകരണ സംഘങ്ങളിലും അർബൻ
ബാങ്കുകളിലും ജൂനിയര്‍
ക്ലാര്‍ക്ക് മുതല്‍
മുകളിലോട്ടുള്ള
ഒഴിവുകളുടെ എണ്ണം
തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
ഏതെങ്കിലും
സഹകരണ സ്ഥാപനങ്ങള്‍
ഇനിയും ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടോ; അവയുടെ
പേര് വിവരം
വെളിപ്പെടുത്തുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും സഹകരണ
പരീക്ഷാബോര്‍ഡ്
നിയമനത്തിനുള്ള
വിജ്ഞാപനം
ഇറക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
സഹകരണ
സംഘങ്ങളിലെ ഒഴിവുള്ള
തസ്തികകളില്‍
നിയമനങ്ങള്‍
നടത്തുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളിലെ
നിക്ഷേപങ്ങളോട് ചില
സര്‍ക്കാര്‍
വകുപ്പുകള്‍ക്കുള്ള
വിമുഖത
2215.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
നിക്ഷേപങ്ങളോട്
പൊതുമരാമത്ത്,
തദ്ദേശഭരണം ഉള്‍പ്പെടെ
ചില സര്‍ക്കാര്‍
വകുപ്പുകള്‍ വിമുഖതയും
അയിത്തവും
കാണിക്കുന്നതു മൂലം
സഹകരണ/വ്യവസായ/കാര്‍ഷിക
വകുപ്പുകളിന്‍ കീഴിലെ
സഹകരണ ബാങ്കുകളും
സംഘങ്ങളും
അനുഭവിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്‍.
ഡി. എഫ്. സര്‍ക്കാര്‍
സഹകരണ മേഖലയെ
രക്ഷിക്കാനും പൊതു
ജനങ്ങള്‍ക്ക് അത് വഴി
സഹായ സഹകരണം
സാമ്പത്തികമായി ഉറപ്പു
വരുത്താനുമുള്ള
നടപടികള്‍
സ്വീകരിക്കുമ്പോള്‍
ടെണ്ടര്‍ നടപടികളില്‍
സഹകരണ ബാങ്കുകളിലെ
സ്ഥിരം നിക്ഷപ തുകകള്‍
വരെ ഇൗടായി
സ്വീകരിക്കാത്ത
സര്‍ക്കാര്‍
വകുപ്പുകള്‍ ഉള്ളത്
പരിശോധിക്കാനും സഹകരണ
ബാങ്ക് പ്രസ്ഥാനം
ജനോപകാരപ്രദമാക്കാനും
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
എെ.
എഫ്. എസ്. കോഡ്
ഇല്ലാത്തതിനാലാണ് സഹകരണ
ബാങ്കുകളുടെ നിക്ഷേപ
രേഖ സ്വീകരിക്കാത്തത്
എന്ന് സര്‍ക്കാര്‍
വകുപ്പുകള്‍ പറയുന്നത്
ശരിയാണോ; അല്ലെങ്കില്‍
ഇത്തരത്തില്‍ പറയുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍ നടപടി
2216.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
പദ്ധതികള്‍
നടപ്പാക്കുമോ?
സഹകരണ
ബാങ്കുകളില്‍ നിന്ന്
നിക്ഷേപകരുടെ
കൊഴിഞ്ഞുപോക്ക്
2217.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
പ്രതിസന്ധിക്ക് ശേഷം
സഹകരണ ബാങ്കുകളില്‍
നിന്ന് നിക്ഷേപകരുടെ
കൊഴിഞ്ഞുപോക്ക്
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
നോട്ട്
നിരോധനത്തിന് ശേഷമുളള
മൂന്ന് മാസക്കാലയളവിലെ
സഹകരണ ബാങ്കുകളിലേക്ക്
വരുന്ന നിക്ഷേപത്തിന്റെ
സ്ഥിതി അറിയിക്കുമോ;
(സി)
സഹകരണ
ബാങ്കുകള്‍ നല്കുന്ന
വായ്പകള്‍ നോട്ടു
നിരോധനത്തിന് ശേഷം
എത്രകണ്ടു
കുറഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
സഹകരണ
സംഘങ്ങള്‍ക്ക് സാമ്പത്തിക
സഹായം
2218.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
സാമ്പത്തിക സഹായ
വായ്പക്ക് ഈടാക്കുന്ന
പലിശ നിരക്ക്, നിലവില്‍
പല സംഘങ്ങളും അവരുടെ
അംഗങ്ങള്‍ക്ക്
നല്കുന്ന വായ്പയുടെ
പലിശ നിരക്കിനേക്കാള്‍
കൂടുതലാണ് എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് കുറയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നോട്ട്
നിരോധനം
2219.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാനത്തെ പ്രാഥമിക
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഈ മേഖലയിലുണ്ടായ
മാന്ദ്യത്തിന്
പരിഹാരമുണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കുമോ;
(ബി)
സാമ്പത്തിക
മേഖലയിലുണ്ടായ
തകര്‍ച്ചയുടെ ഫലമായി
തൊഴില്‍ നഷ്ടപ്പെട്ടതു
മൂലം വായ്പാകുടിശ്ശിക
തിരിച്ചടയ്ക്കുന്നതിന്
ബുദ്ധിമുട്ട്
അനുഭവിക്കുന്ന താഴ്ന്ന
വരുമാനക്കാര്‍ക്ക്
പലിശയിളവ്, പിഴപ്പലിശ
ഒഴിവാക്കല്‍ തുടങ്ങിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
മാരക
രോഗങ്ങള്‍ പിടിപെട്ട്
മരണപ്പെട്ടവരുടെ ലോണ്‍
എഴുതിത്തള്ളുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കേപ്പ്-ന്റെ
നിയന്ത്രണത്തിലുളള
എഞ്ചിനീയറിംഗ് കോളേജുകള്‍
2220.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേപ്പ്-ന്റെ
നിയന്ത്രണത്തിലുളള
എഞ്ചിനീയറിംഗ്
കോളേജുകളിൽ നിലവിലെത്ര
മെറിറ്റ്
സീറ്റുകളാണുള്ളത് ; അത്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(ബി)
എന്‍.ആര്.എെ.
ക്വാട്ടയില്‍
കുറവുവരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
സ്വാശ്രയ
കോളേജുകള്‍
ഈടാക്കിക്കൊണ്ടിരിക്കുന്ന
അമിത ഫീസ്
കുറയ്ക്കുന്നതിനായി
2017-18 വര്‍ഷം
കേപ്പ്-ന്റെ കീഴിലുളള
എഞ്ചിനീയറിംഗ്
കോളേജുകളിലെ ഫീസ്
നിരക്ക് കുറയ്ക്കുന്ന
കാര്യം ആലോചിക്കുമോ?
ആലപ്പുഴ
ജില്ലയിലെ വിവിധ സഹകരണ
സ്ഥാപനങ്ങളിലെ
ക്രമക്കേടുകള്‍
2221.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
ജില്ലയിലെ മാവേലിക്കര
താലൂക്ക് സർവീസ് സഹകരണ
ബാങ്ക്, പട്ടണക്കാട്
സര്‍വ്വീസ് സഹകരണ
ബാങ്ക്, ശ്രീകണ്ഠമംഗലം
സര്‍വ്വീസ് സഹകരണ
ബാങ്ക്, കണിച്ചുകുളങ്ങര
സര്‍വ്വീസ് സഹകരണ
ബാങ്ക്
എന്നിവിടങ്ങളില്‍ നടന്ന
ക്രമക്കേടുകളും
ധനാപഹരണവും സംബന്ധിച്ച്
വകുപ്പുതല അന്വേഷണം
പൂര്‍ത്തിയായോ;
എങ്കില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കുമോ?
പുന്നപ്ര
സഹകരണ കോളേജും
ആശുപത്രിയും
2222.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുന്നപ്ര
സഹകരണ കോളേജിനും
ആശുപത്രിക്കും ഒരു പോലെ
ഗുണകരമായിരുന്ന
ക്യാന്റീന്
ദീര്‍ഘനാളായി
പ്രവര്‍ത്തനരഹിതമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ത്രിവേണിയുടെ
വക ഫര്‍ണിചർ അതില്‍
നിന്നും ഒഴിവാക്കുകയോ
തുടര്‍ന്നു
നടത്തുന്നവര്‍ക്ക്
കൈമാറുകയോ
ചെയ്യാത്തതാണ് നിലവിലെ
പ്രതിസന്ധിക്ക്
കാരണമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥാപനം ഏറ്റെടുത്ത്
നടത്തുവാൻ ഏതെങ്കിലും
സഹകരണ സ്ഥാപനം
മുന്നോട്ട്
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തു നടപടിയാണ് ഇതുവരെ
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ത്രിവേണി
സ്റ്റോറുകള്‍വഴി അരി
കുറഞ്ഞ വിലയ്ക്ക് വിപണനം
നടത്തുന്നതിന് പദ്ധതി
2223.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ ത്രിവേണി
സ്റ്റോറുകള്‍ വഴി അരി
കുറഞ്ഞ വിലയ്ക്ക്
വിപണനം നടത്തുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
(ബി)
വിപണി
ഇടപെടലുകള്‍ക്കായി
സഹകരണ വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
പലിശയിളവ്
പദ്ധതി
2224.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തേജന
പലിശയിളവ് പദ്ധതി
അനുസരിച്ച് സഹകരണ
സംഘങ്ങള്‍
അനുവദിക്കുന്ന വായ്പ
പദ്ധതിയില്‍ കൃത്യമായി
തിരിച്ചടവ്
നടത്തുന്നവര്‍ക്ക്
കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകള്‍
നല്കുന്ന ഇളവ്
എന്താണ്; വിശദമാക്കുമോ;
(ബി)
ക്യാഷ്
ക്രെഡിറ്റ്, കിസാന്‍
ക്രെഡിറ്റ് കാര്‍ഡ്
മുഖേന വായ്പകള്‍
എടുക്കുന്നവര്‍ക്ക്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
പലിശയിളവ്
ലഭിക്കുന്നില്ലെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
വായ്പക്കാരന് നല്‍കാത്ത
സംഘങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
സഹകരണ
സംഘം രജിസ്ട്രാര്‍ ഇത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കേപ്പില്‍
ജൂനിയര്‍ സൂപ്രണ്ടുമാരുടെ
സ്ഥലംമാറ്റം
2225.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
കേപ്പില്‍ 20-01-2017
ലെ ഉത്തരവ് പ്രകാരം
നടന്ന ജൂനിയര്‍
സൂപ്രണ്ടുമാരുടെ
സ്ഥലമാറ്റത്തില്‍ ഇത്
സംബന്ധിച്ച കേപ്പിലെ
28-3-2016 ലെ
സര്‍ക്കുലറിലെ
നിബന്ധനകള്‍
പാലിക്കാത്ത കാര്യം
സർക്കാർ പരിശോധിക്കുമോ
?
കേരളത്തിലെ
ജില്ലാസഹകരണ ബാങ്കുകളില്‍
ക്ലാര്‍ക്ക്/കാഷ്യർ
തസ്തിക
2226.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജില്ലാ സഹകരണ
ബാങ്കുകളില്‍
ക്ലാര്‍ക്ക്/ കാഷ്യർ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ജില്ലയും തസ്തികയും
തിരിച്ച്
വ്യക്തമാക്കാമോ; 2017ലെ
പ്രതീക്ഷിത ഒഴിവുകള്‍
പ്രസ്തുത തസ്തികയില്‍
എത്രവരും എന്നതും
ജില്ലാ അടിസ്ഥാനത്തില്‍
തരംതിരിച്ച് നല്‍കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
റിപ്പോര്‍ട്ട്
ചെയ്യാത്ത 2017ലെ
പ്രതീക്ഷിത ഒഴിവുകള്‍
ഉള്‍പ്പെടെ
റിപ്പോര്‍ട്ട്
ചെയ്യിപ്പിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കാമോ;
(സി)
കേരള
ബാങ്ക് രൂപീകരണം
ചര്‍ച്ച
നടക്കുന്നതിനാല്‍
നിലവിലുളള ജില്ലാബാങ്ക്
ക്ലാര്‍ക്ക്/കാഷ്യർ
തസ്തികയിലെ പി.എസ്.സി
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
തടസ്സം ഉണ്ടോ; റാങ്ക്
ലിസ്റ്റിന്റെ കാലാവധി
പൂര്‍ത്തീകരിക്കുന്നതു
വരെ പ്രസ്തുത
ലിസ്റ്റില്‍ നിന്നു
തന്നെ നിയമനം നടത്തുമോ?
വിദ്യാഭ്യാസ
വായ്പ എടുക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പലിശ ഇളവ്
2227.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്കുകളില്‍ നിന്നും
വിദ്യാഭ്യാസ വായ്പ
എടുക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പലിശ ഇളവ്
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കടുത്തുരുത്തി
സഹകരണ ആശുപത്രി
2228.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
സഹകരണ ആശുപത്രിക്ക്
അനുവദിച്ചിരിക്കുന്ന
സര്‍ക്കാര്‍ വായ്പ,
പലിശ എന്നിവ
സര്‍ക്കാര്‍ ഓഹരി
മൂലധനമായി മാറ്റുന്നതു
സംബന്ധിച്ച് സഹകരണ
ആശുപത്രി പ്രസിഡന്റ്
നല്കിയ അപേക്ഷയില്‍
സ്വീകരിച്ച നടപടികളും
ഇക്കാര്യത്തില്‍ സഹകരണ
രജിസ്ട്രാര്‍
സ്വീകരിച്ച നടപടികളും
അറിയിക്കാമോ;
(ബി)
സമാന
സ്വഭാവത്തോടെയുള്ള
കേസ്സുകള്‍ക്ക്
മുന്‍കാലങ്ങളില്‍
സര്‍ക്കാര്‍ ഓഹരി
മൂലധനമായി
മാറ്റിയിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ?
സഹകരണസ്ഥാപനങ്ങളില്‍
നിന്നുളള വായ്പകള്‍ക്ക്
മോറട്ടോറിയം
2229.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോട്ട് നിരോധനം മൂലം
ഉളവായ പ്രതിസന്ധിയുടെ
പശ്ചാത്തലത്തില്‍,
സഹകരണസ്ഥാപനങ്ങളില്‍
നിന്നുളള വായ്പകള്‍ക്ക്
മോറട്ടോറിയം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഏത്
തീയതിവരെയാണ്
മോറട്ടോറിയം
ഏര്‍പ്പെടുത്തിയതെന്ന്
അറിയിക്കുമോ;
(സി)
മോറട്ടോറിയത്തന്റെ
മറ്റ് വിശദാംശങ്ങള്‍
അറിയിക്കുമോ?
ഉത്തര
കേരളത്തിലെ നദി-കായല്‍
ടൂറിസം പദ്ധതി
2230.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകള്‍
ഉള്‍ക്കൊള്ളുന്ന ഉത്തര
കേരളത്തിലെ നദികള്‍
ഉള്‍പ്പെടുന്ന
നദി-കായല്‍ ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നതിന്
വിനോദസഞ്ചാര വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഈ പ്രോജക്ടിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടൂറിസം
വകുപ്പിന്റെ
അഡ്വെര്‍ട്ടൈസിംഗ് പാനല്‍
2231.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ അടുത്ത
മുന്ന്
വര്‍ഷത്തേക്കുള്ള
അഡ്വെര്‍ട്ടൈസിംഗ്,
മാര്‍ക്കറ്റിംഗ്,
പബ്ലിക്
റിലേഷന്സ്എന്നീ
ഏജന്‍സികളെ
നിയമിക്കുന്നതിനുള്ള
പാനല്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഏങ്കില്‍ ഓരോ പാനലിനും
ഏതൊക്കെ ഏജന്‍സികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സാധാരണഗതിയില്‍
ഉള്‍ക്കൊള്ളിക്കുന്ന
മൂന്നു പേരടങ്ങുന്ന
പരസ്യ ഏജന്‍സികളുടെ
പാനലിനുപകരം ഇത്തവണ ഒരു
ഏജന്‍സി മതി എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഏങ്കില്‍
ഇത്തരമൊരു
മാറ്റത്തിനുള്ള
സാഹചര്യം എന്തെന്നും
ഇതുമൂലമുള്ള
പ്രയോജനമെന്തെന്നും
വെളിപ്പെടുത്തുമോ?
'ടേക്
എ ബ്രേക്ക് 'പദ്ധതി
2232.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ പിറവം
നിയോജകമണ്ഡലത്തില്‍
'ടേക്ക് എ ബ്രേക്ക് '
പദ്ധതിയുടെ നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
പൂര്‍ത്തീകരണം
വൈകുവാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ആമ്പല്ലൂര്‍
മില്ലുങ്കല്‍
ജംഗ്ഷനില്‍
ടി.റ്റി.പി.സി
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
എന്‍.എച്ച്-ഏവൂര്‍
ടെമ്പിള്‍ റോഡ്
2233.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
എന്‍.എച്ച്-ഏവൂര്‍
ടെമ്പിള്‍ റോഡിന്റെ
ഇരുവശവും
നവീകരിക്കുന്നതിനുലളള
പ്രപ്പോസല്‍ ടൂറിസം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്തെന്നും ഇതിന്റെ
എസ്റ്റിമേറ്റ്
എത്രയെന്നും
അറിയിക്കുമോ ?
കോവളം -
വെള്ളാര്‍ ടൂറിസം
വില്ലേജ്
2234.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പിന്
കീഴില്‍ കേന്ദ്ര
സഹായത്തോടെ പണിതീര്‍ത്ത
കോവളം - വെള്ളാര്‍
ടൂറിസം വില്ലേജ്
നടത്തിപ്പ്
സ്വകാര്യവല്ക്കരിക്കാന്
ഉദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ചുള്ള
വിശദാംശം
വെളിപ്പെടുത്തുമോ?
പുതിയ
നദീതീര ടൂറിസം പദ്ധതി
2235.
ശ്രീ.എം.
രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തര
മലബാറിലെ നദികള്‍
കേന്ദ്രീകരിച്ച് പുതിയ
നദീതീര ടൂറിസം
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയില്‍
ഏതെല്ലാം നദികളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
പ്രദേശത്ത്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതില്‍ ഈ
പദ്ധതി എത്രമാത്രം
പ്രയോജനകരമാകുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
ഇക്കോ
ടൂറിസം
പ്രോല്‍സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
2236.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജകമണ്ഡത്തിലെ
കടലുണ്ടിയില്‍ ഇക്കോ
ടൂറിസം
പ്രോല്‍സാഹിപ്പിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
പദ്ധതികള്‍
ഏറ്റെടുക്കുമോ?
വിനോദ
സഞ്ചാരം
2237.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദ
സഞ്ചാര മേഖലയില്‍ ഈ
സർക്കാർ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
വിനോദ
സഞ്ചാരം
പ്രോത്സാഹിപ്പിക്കാന്‍ നടപടി
2238.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
വിനോദ സഞ്ചാര മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
കേരളത്തിന്റെ
വിനോദ സഞ്ചാര മേഖലയില്‍
കൂടുതല്‍ നിക്ഷേപം
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വിദേശ
ടൂറിസ്റ്റുകള്‍
2239.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2016
ലെ സ്ഥിതിവിവര കണക്കു
പ്രകാരം സംസ്ഥാനത്ത്
എത്ര വിദേശ
ടൂറിസ്റ്റുകള്‍
സന്ദര്‍ശനം നടത്തിയെന്ന
കണക്കുകള്‍
ലഭ്യമാക്കാമോ;
ഇക്കാര്യത്തില്‍ ആദ്യ
മൂന്ന് സ്ഥാനങ്ങള്‍
ഏതെല്ലാം
രാജ്യങ്ങള്‍ക്കാണെന്ന്
വെളിപ്പെടുത്താമോ ?
ഇക്കോ-ടൂറിസം
പദ്ധതികള്‍
2240.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന് കീഴിലുള്ള
ഇക്കോ-ടൂറിസം വിഭാഗം
ഏറ്റെടുത്തു
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി വിശദമാക്കുമോ;
(ബി)
ഇക്കോ-ടൂറിസം
വിഭാഗത്തെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
പ്രാദേശിക ടൂറിസം
വികസനത്തിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഹൈടെക്
ടൂറിസം ബീച്ചുകള്‍
2241.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരളത്തില്‍
ടൂറിസം
വികസിപ്പിക്കുന്നതിനും,
വിദേശ
വിനോദസഞ്ചാരികളുടെയും
ആഭ്യന്തര
വിനോദസഞ്ചാരികളുടെയും
വരവ്
വര്‍ദ്ധിപ്പിക്കുന്നതിനും,
അധികതൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമായി
വിവിധ സ്ഥലങ്ങളിലുള്ള
കടല്‍ തീരദേശത്ത്
കൂടുതല്‍ ഹൈടെക് ടൂറിസം
ബീച്ചുകള്‍
വികസിപ്പിക്കുന്നതിനുള്ള
പദ്ധതി അടിയന്തിരമായി
നടപ്പിലാക്കുമോ; എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വഴിയോര
വിശ്രമ കേന്ദ്രങ്ങള്‍
2242.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ദേശീയ
പാതയോരത്ത് വിവിധ
സ്ഥലങ്ങളില്‍ വഴിയോര
വിശ്രമകേന്ദ്രങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും
അവ
പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശശുദ്ധി
ചോര്‍ന്നുപോകാത്ത വിധം
സമാന സ്വഭാവമുളള ജനകീയ
സ്ഥാപനങ്ങള്‍ ഇവ
ഏറ്റെടുത്ത്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സ്ഥാപനങ്ങള്‍ ഇത്
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കാന്‍
മുന്നോട്ടു വന്നാല്‍
അനുകൂല നടപടി
കൈക്കൊളളുമോ?
വഴിയോര
വിശ്രമ കേന്ദ്രങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തനം
2243.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ദേശീയ
പാതയോരത്ത് വഴിയോര
വിശ്രമകേന്ദ്രങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തന
പുരോഗതി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ സുഗമമായ
നടത്തിപ്പിന്
ഗുണകരമാകുന്ന വിധം സമാന
സ്വഭാവമുളള സഹകരണ
സ്ഥാപനങ്ങളെ
ഏല്‍പ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
ജനപങ്കാളിത്തത്തോടെ
ഇത്തരം സംരംഭങ്ങള്‍
നടപ്പാക്കുന്നതുവഴി
കൂടുതല്‍ കാര്യക്ഷമതയും
ഉത്തരവാദിത്വവും
ഉറപ്പാക്കാന്‍
കഴിയുകയില്ലേ എന്നു
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ വിവിധ
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
2244.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വിവിധ
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍ ഏതെല്ലാം
വകുപ്പുകളുടെ
നിയന്ത്രണത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളുടെ
നിയന്ത്രണത്തിലുളള
ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തന
ഏകോപനത്തിന് നടപടികള്‍
സ്വീകരിക്കുമോ?
ചരിത്ര
സ്മാരകങ്ങളായ ചീനവലകള്‍
സംരക്ഷിക്കാന്‍ നടപടി
2245.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചിയിലെ
ചരിത്ര
സ്മാരകങ്ങളിലൊന്നായ
ചീനവലകള്‍
നാശോന്മുഖമായികൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ചരിത്ര സ്മാരകങ്ങള്‍
സംരക്ഷിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്റെ
തനിമ
നിലനിര്‍ത്തുന്നതിനും ഈ
മേഖലയില്‍
തൊഴിലെടുക്കുന്നവര്‍ക്ക്
മികച്ച വരുമാനം
ഉറപ്പുവരുത്തുന്നതിനുമായി
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
ഡെസ്റ്റിനേഷനായി
പ്രഖ്യാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2246.
ശ്രീ.രാജു
എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പ്രദേശത്തെ ടൂറിസം
ഡെസ്റ്റിനേഷനായി
പ്രഖ്യാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
നിലവില്‍ എത്ര ടൂറിസം
ഡെസ്റ്റിനേഷനുകള്‍
ഉണ്ടെന്നും
അറിയിക്കാമോ; പുതുതായി
ടൂറിസം ഡെസ്റ്റിനേഷനായി
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ടൂറിസം
ഡെസ്റ്റിനേഷനുകള്‍
ആകര്‍ഷകമാക്കാനുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്നും ഇവ
ശുചിയായി
സൂക്ഷിക്കുന്നതിനുള്ള
സംവിധാനം
നിലവിലുണ്ടോയെന്നും
വിശദമാക്കുമോ;
(സി)
ഡെസ്റ്റിനേഷന്‍
മാനേജ് മെന്റ്
കൗണ്‍സിലുകള്‍ക്ക്
ഇക്കാര്യത്തിലുള്ള
പങ്ക് എന്താണെന്നും ഇവ
രൂപീകരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
വയനാട്
സന്ദര്‍ശിക്കുന്ന
വിനോദസഞ്ചാരികളുടെ എണ്ണം
2247.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച്
വര്‍ഷക്കാലയളവില്‍
വയനാട് സന്ദര്‍ശിച്ച
തദ്ദേശ, വിദേശ
വിനോദസഞ്ചാരികളുടെ
എണ്ണം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
തദ്ദേശ,
വിദേശ ടൂറിസ്റ്റുകളെ
കൂടുതല്‍
ആകര്‍ഷിക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
വ്യക്തമാക്കാമോ;
(സി)
വയനാട്
ജില്ലയില്‍ അഡ്വഞ്ചര്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചി-മുസിരിസ്
ബിനാലെ
2248.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സമകാലിക
കലാപ്രവര്ത്തനമായ
കൊച്ചി-മുസിരിസ്
ബിനാലെയുടെ വിജയകരമായ
നടത്തിപ്പിനായി
ജനപ്രതിനിധികളെയും
വിവിധ വകുപ്പ്
ഉദ്യോഗസ്ഥരെയും
കലാകാരന്മാരേയും
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
ഒരു സമിതി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മൂന്ന്
സീസണ് കൊണ്ട്
അന്താരാഷ്ട്ര
പ്രശസ്തിയാര്‍ജ്ജിച്ച ഈ
പരിപാടിയുടെ
സംഘാടനത്തിനായി
ഫോര്‍ട്ട് കൊച്ചിയില്‍
ഒരു സ്ഥിരം വേദി
ഉണ്ടാക്കുന്ന കാര്യം
പരിഗണനയിലാണെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ആസ്പിന്‍വാള്‍
കെട്ടിടവും ഭൂമിയും
ഇതിനായി
ഏറ്റെടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴ
തിരുമല വാര്‍ഡില്‍ മിനി
ഹൗസ് ബോട്ട് ടെര്‍മിനല്‍
2249.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
തിരുമല വാര്‍ഡില്‍
പോലീസ് എയ്ഡ്
പോസ്റ്റിന് സമീപം മിനി
ഹൗസ് ബോട്ട്
ടെര്‍മിനല്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ചുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്തു നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ഇപ്പോള്‍
തന്നെ ധാരാളം ഹൗസ്
ബോട്ടുകള്‍ സ്ഥിരമായി
വന്നുപോകുന്നുണ്ടെന്നതും
കൂടുതല്‍ സുരക്ഷിതവും
സൗകര്യപ്രദവുമാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മിനി
ടെര്‍മിനല്‍
വരുകയാണെങ്കില്‍
പുതിയൊരു ടൂറിസം
കേന്ദ്രം കൂടി
തുറക്കപ്പെടുകയും
ഉത്തരവാദ ടൂറിസം
വികസനത്തിന് കൂടുതല്‍
സഹായകരമാവുകയും
ചെയ്യുമെന്നത്
സര്‍ക്കാരിന്റെ
വിലയിരുത്തലില്‍
വന്നിട്ടുണ്ടോ?
മാമ്പുഴ
ടൂറിസം
ഡെസ്റ്റിനേഷനാക്കല്
2250.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മാമ്പുഴ,
ടൂറിസം
ഡെസ്റ്റിനേഷനാക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ആറന്മുള
നിയോജക മണ്ഡലത്തിലെ ടൂറിസം
പ്രവൃത്തികള്‍
2251.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
ആറന്മുള നിയോജള
മണ്ഡലത്തില്‍ ഏതെല്ലാം
ടൂറിസം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നു;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ചവയില്‍
ആരംഭിക്കാത്തതോ,
പൂര്‍ത്തീകരിക്കാത്തതോ
ആയ പ്രവൃത്തികള്‍
ഏതെങ്കിലും
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം നല്‍കുമോ?
ആലപ്പുഴ
മെഗാടൂറിസം പദ്ധതി
2252.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കായലോര
ടൂറിസവുമായി
ബന്ധപ്പെട്ട് കായംകുളം
കായല്‍ തീരത്ത് ഹൗസ്
ബോട്ട് ടെര്‍മിനല്‍
അടക്കമുള്ള പദ്ധതിയുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍
എന്നത്തേക്ക് നാടിനായി
സമര്‍പ്പിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ നെഹ്റു
പാര്‍ക്കിന്റെ നവീകരണം
2253.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ നെഹ്റു
പാര്‍ക്കിന്റെ
നവീകരണത്തിനായി 2006ലെ
എല്‍.ഡി.ഫ് സര്‍ക്കാര്‍
നടപ്പാക്കിയ
പദ്ധതിയില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെട്ടിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
2011-2016 കാലയളവില്‍
നടപ്പാക്കിയ പണികള്‍
ഏതൊക്കെയാണ്;
(സി)
പ്രസ്തുത
പാര്‍ക്കിന്റെ
നവീകരണത്തിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മുനമ്പം,
ചെറായി ബീച്ചുകളില്‍ നിന്നും
ലഭിച്ച വരുമാനം
2254.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം,
ചെറായി ബീച്ചുകളില്‍
നിന്നും 2015-16,
2016-17 കാലയളവില്‍
ലഭിച്ച വരുമാനം
എത്രയെന്നും ഏതൊക്കെ
ഇനത്തിലെന്നും
വിശദമാക്കാമോ;
(ബി)
ഇതേ
കാലയളവില്‍ പ്രസ്തുത
ബീച്ചുകളുടെ നവീകരണം,
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്നീ
കാര്യങ്ങള്‍ക്കായി
ചെലവഴിച്ച ആകെ
തുകയെത്രയെന്നും
ഏതൊക്കെ
ആവശ്യങ്ങള്‍ക്കെന്നും
വിശദമാക്കാമോ?
എറണാകുളം
ഡി.ടി.പി.സി.യില്‍ നിലവിലുള്ള
തസ്തികകള്‍
2255.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഡി.ടി.പി.സി.യില്‍
നിലവിലുള്ള തസ്തികകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളിലെ
ജീവനക്കാരുടെ പേരുവിവരം
നല്‍കാമോ;
(സി)
ഇവരുടെ
നിയമനരീതി
ഏതുതരത്തിലുള്ളതാണെന്ന്
വ്യക്തമാക്കാമോ?
ബേക്കല്‍
ടൂറിസം പദ്ധതി
2256.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
ടൂറിസം പദ്ധതിക്കായുള്ള
ബി.ആര്.ഡി.സി. എന്നാണ്
രൂപീകരിച്ചത്;
(ബി)
ബി.ആര്.ഡി.സി.ക്ക്
നിലവില്‍ എത്ര രൂപയാണ്
വര്‍ഷത്തില്‍
വരുമാനമായി
ലഭിക്കുന്നത്; ഇപ്പോള്‍
നീക്കിയിരുപ്പായി എത്ര
തുകയുണ്ട്;
(സി)
ബി.ആര്.ഡി.സി.
ചെലവഴിക്കുന്ന തുക
ഓഡിറ്റിന്
വിധേയമാക്കാറുണ്ടോ;
എങ്കില്‍ ആരാണ് ഓഡിറ്റ്
ചെയ്യുന്നത്;
(ഡി)
ഇനി
എത്ര വര്‍ഷത്തെ
ചെലവിനങ്ങള്‍ ഓഡിറ്റ്
ചെയ്യാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ഓഡിറ്റ്
ചെയ്യാനുള്ള
കാലതാമസത്തിനുണ്ടായ
കാരണം വിശദമാക്കാമോ?
ബേക്കല്‍
ടൂറിസം പാര്‍ക്കിന്റെ
പ്രവര്‍ത്തനം
2257.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
ടൂറിസം പാര്‍ക്കിനോടു
ചേര്‍ന്ന് സുനാമി
ഫണ്ടുപയോഗിച്ച്
നിര്‍മ്മിച്ചിട്ടുളള
പുതിയ പാര്‍ക്കില്‍
നിന്ന് ബി.ആര്.ഡി.സി.
ക്ക് എന്തെങ്കിലും
വരുമാനം
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പാര്‍ക്ക്
എത്ര ലക്ഷം രൂപ
ചെലവഴിച്ച്
നിര്‍മ്മിച്ചതാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പാര്‍ക്ക് ഇതുവരെ
ടൂറിസ്റ്റുകള്‍ക്ക്
തുറന്നുകൊടുക്കാന്‍
കഴിയാത്തതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണെന്നും ഇതു
മൂലം ബി.ആര്.ഡി.സി.
ക്ക് ലഭിക്കുമായിരുന്ന
വരുമാനത്തില്‍
എത്രത്തോളം
നഷ്ടമുണ്ടായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ഡി)
ഈ
പാര്‍ക്ക് തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെങ്കിലും തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചുണ്ടന്
വള്ളങ്ങളുടെയും,
വള്ളപ്പുരകളുടെയും നവീകരണം
2258.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാടുള്ള
ചുണ്ടന്
വള്ളങ്ങളുടെയും,
വള്ളപ്പുരകളുടെയും
നവീകരണത്തിനായി
നടപ്പിലാക്കി വരുന്ന
പ്രത്യേക ടൂറിസം
പ്രോജക്ടിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
എത്ര
ചുണ്ടന് വള്ളങ്ങളും
വള്ളപ്പുരകളും ഇതിന്റെ
അടിസ്ഥാനത്തില്‍
നവീകരിച്ചു; എത്ര
രൂപയുടെ ഗ്രാന്റ്
വിതരണം ചെയ്തു;
(സി)
ശേഷിക്കുന്ന
ഗ്രാന്റ് അടിയന്തിരമായി
വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
വെളളിനേഴി
കലാഗ്രാമ സാംസ്ക്കാരിക
സമുച്ചയ നിര്‍മ്മാണം
2259.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെളളിനേഴി
കലാഗ്രാമ സാംസ്ക്കാരിക
സമുച്ചയ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
എത്ര തുക അനുവദിച്ചു;
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
പാലക്കാട്
ഡി.റ്റി.പി.സി. എത്ര
തുക അനുവദിച്ചു നല്കി;
ഏതൊക്കെ
പ്രവൃത്തികള്‍ക്കായി
എത്ര തുക ചിലവാക്കി;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സമുച്ചയ നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തിവരുന്നത്
സര്‍ക്കാരിന്റെ ഏതു
ഏജന്‍സി മുഖേനയാണ്;
പ്രസ്തുത ഏജന്‍സി
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമല്ല എന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എപ്പോഴാണെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
ഫലപ്രദമാണോ എന്ന്
അടിയന്തിരമായി
പരിശോധിക്കാനും
വിട്ടുവീഴ്ചകളോ
അഴിമതിയോ ഉണ്ടെങ്കില്‍
കണ്ടെത്താനും പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനും
ടൂറിസം വകുപ്പ് എന്തു
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
വൈപ്പിനിലെ
ഇതര ബീച്ചുകളുടെ സമഗ്രവികസന
പദ്ധതി
2260.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചെറായി
ബീച്ച് മദര്‍ ബീച്ചായി
വികസിപ്പിച്ചുകൊണ്ട്
വൈപ്പിനിലെ ഇതര
ബീച്ചുകളുടെ സമഗ്ര
വികസനത്തിനായുള്ള
പദ്ധതിക്ക് അംഗീകാരം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ വെട്ടിക്കോട്
ചാല് നവീകരണം
2261.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വെട്ടിക്കോട് ചാല്
നവീകരിച്ച് ജില്ലാ
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നടത്തിപ്പിന്
ഡി.റ്റി.പി.സി.
തയ്യാറാക്കിയ
പ്രോജക്ടിന്റെ
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി ടൂറിസം വകുപ്പ്
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്മാര്‍ട്ട്
ആലുവ പദ്ധതി
2262.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലുവ
ടൗണിന്റെ
സൗന്ദര്യവല്‍ക്കരണത്തിനായി
തയ്യാറാക്കപ്പെട്ട
സ്മാര്‍ട്ട് ആലുവ എന്ന
പദ്ധതി നടപ്പാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വാഗമണ്ണില്‍
റോപ്പ്വേ പദ്ധതി
2263.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
തന്നെ മികച്ച
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ഒന്നായ
വാഗമണ്ണില്‍ റോപ്പ്വേ
പദ്ധതി
നടപ്പിലാക്കുന്നതിനായി,
ടൂറിസ്റ്റ് വകുപ്പ്
നാറ്റ്പാക്കിനെ കൊണ്ട്
എന്തെങ്കിലും
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഈ റോപ്പ്വേ പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വാഗമണ്‍
ടൂറിസ്റ്റ് കേന്ദ്രം
അന്താരാഷ്ട്ര
ടൂറിസ്റ്റ് കേന്ദ്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താനായി ഒരു
പദ്ധതി രൂപീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ആതിരപ്പള്ളി
ടൂറിസ്റ്റ് മേഖല
2264.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആതിരപ്പള്ളി
ടൂറിസ്റ്റ് മേഖലയുടെ
വികസനത്തിനും
അടിസ്ഥാനസൗകര്യം
ഒരുക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കാമോ;
(ബി)
ആതിരപ്പള്ളി
ടൂറിസ്റ്റുകള്‍ക്ക്
അടിസ്ഥാനസൗകര്യമൊരുക്കി
യാത്രാനിവാസ്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍ എതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ആതിരപ്പളളിയില്‍
മലമ്പുഴ മോഡല്‍ കാര്‍
റോപ്പ് വേ,
തുമ്പൂര്‍മുഴിയില്‍
അക്വേറിയം,
മ്യൂസിക്കല്‍ ഫൗണ്ടന്,
സ്കൈ ട്രയിന്‍ എന്നിവ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെറുവത്തൂര്‍
വീരമലക്കുന്ന് ടൂറിസം
പാക്കേജ്
2265.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാര്‍ കാലത്ത്
ചെറുവത്തൂര്‍
വീരമലക്കുന്ന് ടൂറിസം
പാക്കേജിനായി ബജറ്റ്
പ്രസംഗത്തില്‍ തുക
വകയിരുത്തിയിരുന്നുവെങ്കിലും
പദ്ധതിക്കാവശ്യമായ
പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കാതെ പദ്ധതി
പ്രഖ്യാപനം കടലാസില്‍
ഒതുക്കിയ നടപടി
പുന:പരിശോധിക്കുമോ;
പദ്ധതി പ്രഖ്യാപനം
ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
മരുങ്ങോടന്മല
ഇക്കോടൂറിസം
2266.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരം-കടമ്പഴിപ്പുറം
ഗ്രാമപഞ്ചായത്തുകളുടെ
അതിരില്‍ കിടക്കുന്ന
മരുങ്ങോടന് മല
കേന്ദ്രീകരിച്ച്
ഇക്കോടൂറിസം പദ്ധതി
നടപ്പിലാക്കണമെന്ന
ആവശ്യം ശ്രദ്ധയിലുണ്ടോ;
(ബി)
മരുങ്ങോടന്മല
ഇക്കോ ടൂറിസ്റ്റ്
കേന്ദ്രം പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെങ്കിലും
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പെരുന്തേനരുവി
ടൂറിസം പദ്ധതി
2267.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുന്തേനരുവി
ടൂറിസം പദ്ധതിയുടെ
എന്തൊക്കെ
പ്രവര്‍ത്തികളാണ്
പൂര്‍ത്തിയായിട്ടുള്ളതെന്നും
ഇതിനായി എത്ര രൂപ
ഇതേവരെ
ചെലവഴിച്ചിട്ടുണ്ട്
എന്നും വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് ഇനി
എന്തൊക്കെ
പ്രവര്‍ത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
ഇവയുടെ നിര്‍മ്മാണ
പുരോഗതി വിലയിരുത്താമോ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;എങ്കില്‍
തടസ്സം എന്തെന്നും ആയത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടി
എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രവൃത്തികള്‍
എന്ന്
പൂര്‍ത്തീകരിക്കാനാകും
എന്ന്പറയാനാകുമോ ?
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ നവീകരണം
2268.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ശ്രീകൃഷ്ണപുരം ബാപ്പുജി
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
നവീകരണത്തിനും സമഗ്ര
പുരോഗതിക്കുമായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്കിലേക്ക്
സന്ദര്‍ശകരേയും
തദ്ദേശീയരായ
ടൂറിസ്റ്റുകളെയും
ആകര്‍ഷിക്കുന്നതിന്
പാലക്കാട് ഡി.ടി.പി.സി.
യുടെ നേതൃത്വത്തില്‍
ഒരു ആക്ഷന്‍ പ്ലാന്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഹോംസ്റ്റേകള്‍
നേരിടുന്ന പ്രശ്നങ്ങള്‍
2269.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരികള്‍ക്ക്
അശ്രയമായ ഹോംസ്റ്റേകള്‍
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഫോര്‍ട്ട്കൊച്ചിയില്‍
വര്‍ഷങ്ങളായി ഈ രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിച്ചുകിട്ടുന്നതിനായി
ഫോര്‍ട്ട്കൊച്ചി
ഹോംസ്റ്റേ ഓണേഴ്സ്
അസോസിയേഷന്
സമര്‍പ്പിച്ചിട്ടുളള
നിവേദനത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടി
വിശദമാക്കാമോ?
പത്തനംതിട്ടയില്‍
വിനോദസഞ്ചാര വകുപ്പിനു
കീഴില്‍ വരുന്ന
പ്രദേശങ്ങള്‍
2270.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിൽ വിനോദസഞ്ചാര
വകുപ്പിനു കീഴില്‍
വരുന്ന പ്രദേശങ്ങള്‍
ഏതൊക്കെയാണ്;
(ബി)
ഇവിടങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കന്നേറ്റിക്കായലും
വട്ടക്കായലും ടി. എസ്. കനാലും
ഉള്‍പ്പെടുന്ന പ്രദേശങ്ങളെ
ആകര്‍ഷകമാക്കുന്നതിന് നടപടി
2271.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പ്രധാന ജലോത്സവമായ
ശ്രീ നാരായണ ട്രോഫി
വള്ളം കളി നടക്കുന്ന
കന്നേറ്റിക്കായലും
സമീപത്തുള്ള
വട്ടക്കായലും ടി. എസ്.
കനാലും ഉള്‍പ്പെടുന്ന
ജലവിതാനങ്ങളെ
ഉള്‍പ്പെടുത്തി വിനോദ
സഞ്ചാര വകുപ്പിന്റെ
ചുമതലയില്‍ ഇൗ
പ്രദേശങ്ങളെ
ആകര്‍ഷകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
പൊതു
ജനങ്ങള്‍ക്കും
കുട്ടികള്‍ക്കും
പ്രയോജനകരമാകുന്ന
രീതിയില്‍ കുട്ടികളുടെ
പാര്‍ക്ക്
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വിനോദസഞ്ചാരമേഖലയുടെ
വികസനത്തില്‍
കെ.റ്റി.ഡി.സി.യുടെ പങ്ക്
2272.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
എം. മുകേഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാരമേഖലയുടെ
വികസനത്തില്‍
കെ.റ്റി.ഡി.സി.യുടെ
പങ്ക്
വിലയിരുത്തുന്നതിനായി
ഇതിന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ ടൂറിസം
സാദ്ധ്യതകള്‍ പരമാവധി
ഉപയോഗപ്പെടുത്തുംവിധം
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തനം കൂടുതല്‍
വൈവിധ്യവല്‍ക്കരിക്കണമെന്ന്
ഇത് സംബന്ധിച്ച് പഠനം
നടത്തിയ സമിതി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;
(ഡി)
കെ.റ്റി.ഡി.സി.യിലെ
ജീവനക്കാരുടെയും
തൊഴിലാളികളുടെയും സേവനം
കൂടുതല്‍
മെച്ചപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ക്ഷേത്രക്കുളസംരക്ഷണ പദ്ധതികള്‍
2273.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ക്ഷേത്രകുളങ്ങള്‍
ആഴംകൂട്ടി ചുറ്റുമതില്‍
കെട്ടി
സംരക്ഷിക്കുന്നതിനുളള
പദ്ധതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദീകരിക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍ പദ്ധതി
2274.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ശബരിമലയുടെ
കവാടമായ എരുമേലിയില്‍
എത്തുന്ന വിവിധ
സംസ്ഥാനങ്ങളിലെ അയ്യപ്പ
ഭക്ത
തീര്‍ത്ഥാടകര്‍ക്കായി
വിശ്രമ ,വാഹന
പാര്‍ക്കിംഗ്
സൗകര്യങ്ങളോട് കൂടി
വലിയ സമുച്ചയം
നിര്‍മ്മിക്കുവാന്‍
ദേവസ്വം ബോര്‍ഡ്
തയ്യാറാകുമോ;
(സി)
ഇതിലേക്കായി
എത്ര ഏക്കര്‍ ഭൂമി
വേണമെങ്കിലും
എരുമേലിയില്‍
ഏറ്റെടുക്കാന്‍
സാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിവിധ
സ്ഥലങ്ങളില്‍ നിന്നും
എത്തുന്ന അയ്യപ്പ
ഭക്തര്ന്മാര് വന്നു
കുളിക്കുന്ന എരുമേലി
അമ്പലം തോട്
നവീകരിയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ?
ദേവസ്വം
ബോര്‍ഡ് ലൈബ്രറികൾ
2275.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് എത്ര
ഗ്രന്ഥശാലകള്‍
നടത്തുന്നു. അവ
ഏതെല്ലാം ? ഇവ എല്ലാം
തന്നെ കള്‍ച്ചറല്‍
ഡയറക്ടറുടെ
നിയന്ത്രണത്തിലാണോ ?
(ബി)
തിരുവനന്തപുരം
ശ്രീ ചിത്തിര
തിരുന്നാള്‍ ഹിന്ദു
ലൈബ്രറിക്ക് ഇപ്പോള്‍
എത്ര ഗ്രന്ഥങ്ങള്‍
ഉണ്ട് ? കഴിഞ്ഞ 3
വര്‍ഷങ്ങളില്‍ അവിടെ
എത്ര പുതിയ
ഗ്രന്ഥങ്ങള്‍
എത്തിച്ചിട്ടുണ്ട് ?
ഇപ്പോള്‍ എത്ര പേര്
ലൈബ്രറിയില്‍
അംഗങ്ങളായി ഉണ്ട് ?
(സി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
ഗ്രന്ഥശാലാ ഹാളില്എത്ര
ഹിന്ദു റിലീജിയസ്
പരിപാടികള്‍
നടന്നിട്ടുണ്ട് ?
(ഡി)
ഗ്രന്ഥശാലാ
ഹാളില്‍ വ്യവസായ
വിപണനമേള കഴിഞ്ഞ ഒരു
വര്‍ഷത്തിനു മേലെയായി
നടന്നുവരുന്നു എന്നതു
ശരിയാണോ ? ഇത് ക്ഷേത്ര
പരിസരം വ്യവസായ വാണിജ്യ
ആവശ്യങ്ങള്‍ക്ക്
മാറ്റരുതെന്ന ഹൈക്കോടതി
വിധിക്കെതിരല്ലേ ?
പ്രസ്തുത ലൈബ്രറി
സര്‍വ്വേ 1276ല്‍
കാക്കോട് കണ്ഠന്
ശാസ്താക്ഷേത്രം വകയായ
45 സെന്റില്‍ ആണ്
സ്ഥിതി ചെയ്യുന്നത്
എന്നത് ശരിയാണോ ?
വ്യവസായ വിപണന മേളകള്‍
നടത്തുന്നവര്‍ ഹാള്‍
വാടക യഥാസമയം തന്നെ
അടച്ചിട്ടുണ്ടോ ?
(ഇ)
പ്രസ്തുത
ലൈബ്രറിയുടെയും അനുബന്ധ
ഹാളിന്റെയും സ്ഥാപിത
ലക്ഷ്യങ്ങള്‍
സംരക്ഷിക്കാന്‍
സര്‍ക്കാര്‍
ഇനിയെങ്കിലും നടപടികള്‍
സ്വീകരിക്കുമോ ?
കോട്ടയം
കാളീകാവ് ദേവീക്ഷേത്രത്തിന്റെ
ചുറ്റുമതില്‍
2276.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള കോട്ടയം
കാളീകാവ്
ദേവീക്ഷേത്രത്തിന്റെ
ചുറ്റുമതില്‍
കെ.എസ്.റ്റി.പി.യുടെ
ചുമതലയില്‍
നിര്‍മ്മിക്കുന്നതിനുള്ള
പ്രധാന തടസ്സം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേവസ്വം
ബോര്‍ഡ് ഇക്കാര്യം
പരിഗണിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
ക്ഷേത്ര സംരക്ഷണ സമിതി
പ്രസിഡന്റ് നല്കിയ
നിവേദനത്തില്‍ ബോര്‍ഡ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ശബരിമലയെ
പ്ലാസ്റ്റിക്
വിമുക്തമാക്കുവനുള്ള നടപടി
2277.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയെ
പ്ലാസ്റ്റിക്
വിമുക്തമാക്കുവാനുള്ള
നടപടി ഇക്കഴിഞ്ഞ
മണ്ഡല-മകരവിളക്ക്
കാലത്ത് ഫലപ്രദമായി
നടപ്പിലാക്കുവാന്‍
കഴിഞ്ഞോ;
(ബി)
ദേവസ്വം
ബോര്‍ഡും സര്‍ക്കാരും
ഇക്കാര്യത്തിനുവേണ്ടി
നടപ്പിലാക്കിയ പദ്ധതി
വിശദമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് നിയമസഭാ
പരിസ്ഥിതി കമ്മിറ്റി
എന്തെങ്കിലും ശിപാര്‍ശ
നല്‍കിയിരുന്നോ;
(ഡി)
എങ്കില്‍
പ്രസ്തുത ശിപാര്‍ശകള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പുതിയേടം
ക്ഷേത്രക്കുളം നവീകരണം
2278.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലുവ
നിയോജകമണ്ഡലത്തില്‍
കാഞ്ഞൂര്‍
ഗ്രാമപഞ്ചായത്തിലെ
കൊച്ചി ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
പുതിയേടം ക്ഷേത്രക്കുളം
നവീകരിച്ച്
സംരക്ഷിക്കുവാന്‍
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ പരിഗണനയിലുണ്ടോ;
(ബി)
ആയതിന്
ആവശ്യമായ തുക
അനുവദിക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
പാരമ്പര്യ-പാരമ്പര്യേതര
ട്രസ്റ്റി ബോര്‍ഡുള്ള
ക്ഷേത്രങ്ങള്‍
2279.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള ഏതൊക്കെ
ക്ഷേത്രങ്ങളിലാണ്
പാരമ്പര്യേതര ട്രസ്റ്റി
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
ക്ഷേത്രങ്ങളിലാണ്
പാരമ്പര്യ ട്രസ്റ്റി
നിലവിലുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
പാരമ്പര്യ
ട്രസ്റ്റി ബോര്‍ഡുള്ള
ക്ഷേത്രങ്ങില്‍
പാരമ്പര്യേതര ട്രസ്റ്റി
ബോര്‍ഡ്
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ശബരിമലയിലെ
അന്നദാനം
2280.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
തീര്‍ത്ഥാടന കാലയളവില്‍
ശബരിമലയില്‍ അന്നദാനം
നടത്തുന്നതിനുള്ള
സാധനങ്ങള്‍
ലഭ്യമാക്കാന്‍
ആര്‍ക്കാണ് കരാര്‍
നല്‍കിയിരുന്നത്;
(ബി)
എത്ര
തുകയ്ക്കാണ് കരാര്‍
നല്‍കിയത്;
(സി)
അന്നദാനത്തിന്റെ
ഭാഗമായി ഓരോ നേരവും
എത്ര പേര് ഭക്ഷണം
കഴിച്ചിട്ടുണ്ടാകുമെന്നാണ്
ദേവസ്വം ബോര്‍ഡിന്റെ
കണക്കെന്ന്
വ്യക്തമാക്കുമോ?
ശബരിമലയിലെ
കുടിവെള്ള ക്ഷാമം
2281.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
പരിഗണനയിലുള്ളത്;
(ബി)
കുന്നാര്‍
ഡാമിന്റെ ഉയരം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തിന്റെ
പ്രാധാന്യം
കണക്കിലെടുത്ത് വനം
വകുപ്പുമായി
കൂടിയാലോചിച്ച്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ബലിക്കടവും
നടപ്പാതയും
T 2282.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍ കണ്ടന്
ശാസ്താ ക്ഷേത്രത്തിന്
സമീപം കരമനയാറ്റിന്റെ
കരയില്‍ ബലിക്കടവും
നടപ്പാതയും
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ക്ഷേത്രകലാ
അക്കാഡമിയുടെ പ്രവര്‍ത്തനം
2283.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
ദേവസ്വം ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ക്ഷേത്രകലാ
അക്കാഡമിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഫണ്ട്
ലഭ്യമാക്കി പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിനും
ജീവനക്കാരെ
നിയമിക്കുന്നതിനും
സത്വര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ഗുരുവായൂര്‍
ദേവസ്വത്തില്‍ ജോലി നൽകണമെന്ന
നിവേദനം
2284.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ശ്രീകൃഷ്ണ കോളേജില്‍
'ഡി' സോണ്‍ കലോത്സവ
ദിവസം അതിശക്തമായ
കാറ്റില്‍ മരംവീണ്
ഗുരുതരമായ പരുക്കുപറ്റി
ഇപ്പോഴും അവശ നിലയില്‍
കഴിയുന്ന ബി.എ സംസ്കൃതം
വിദ്യാര്‍ത്ഥിനി
കണ്ടാണശ്ശേരിപഞ്ചായത്തില്
പാമ്പുങ്ങല്‍
ബാഹുലേയന് മകള്‍ ലയന,
പഠനം തുടര്‍ന്ന് ജോലി
നേടുക എന്നത്
പ്രയാസകരമായതിനാല്‍,
ഗുരുവായൂര്‍
ദേവസ്വത്തില്‍ അര്‍ഹമായ
ഒരു ജോലി നൽകണമെന്ന്
ആവശ്യപ്പെട്ടു നല്കിയ
4.8.2016 ലെ
നിവേദനത്തില്‍
സ്വീകരിച്ച നടപടി
വിശദീകരിക്കുമോ;
(ബി)
19.9.2016
ലെ
116/VIP/16/Min(Eley&Dev)നമ്പര്‍
കത്ത് പ്രകാരം
ഗുരുവായൂര്‍ ദേവസ്വം
എടുത്ത നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
മണികണ്ഠേശ്വരം ശ്രീമഹാഗണപതി
ക്ഷേത്രം വികസനം
2285.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
മണികണ്ഠേശ്വരം
ശ്രീമഹാഗണപതി ക്ഷേത്രം
വികസനത്തിനായി ദേവസ്വം
ബോര്‍ഡിന്റെ
പരിഗണനയില്‍ ഉള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഏതിനെല്ലാം അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ഷേത്രത്തിന്റെ
വികസനത്തിനായി തയ്യാര്‍
ചെയ്ത മാസ്റ്റര്‍
പ്ലാനിന് അനുമതി
നല്കാന് നടപടി
സ്വീകരിക്കുമോ?
ക്ഷേത്രങ്ങളോട്
ബന്ധപ്പെട്ട കുളം, കാവ്,
ആല്‍ത്തറ എന്നിവയുടെ നവീകരണം
2286.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡുകളുടെ
അധീനതയിലുള്ള
ക്ഷേത്രങ്ങളോട്
ബന്ധപ്പെട്ട കുളം,
കാവ്, ആല്‍ത്തറ
എന്നിവയുടെ
നവീകരണത്തിന് 2015-16
വര്‍ഷത്തില്‍ എന്തു തുക
നീക്കിവെച്ചിരുന്നു;
എന്തു തുക ചെലവഴിച്ചു;
എത്ര കാവുകളും
കുളങ്ങളും നവീകരിച്ചു
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2016-17
വര്‍ഷത്തില്‍ ഇതിനായി
എന്തു തുക നീക്കി
വെച്ചു, എന്തു തുക
ചെലവഴിച്ചു, എത്ര
കാവുകളും കുളങ്ങളും
നവീകരിച്ചു എന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?