രാജി
വെച്ച ജീവനക്കാരുടെ
സര്‍വ്വീസ് പെൻഷൻ
2030.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
നിന്നും 2003 ന് ശേഷം
എത്ര ജീവനക്കാര്‍ രാജി
വച്ച് മറ്റ്
സര്‍വ്വീസുകളിലേക്ക്
പോയി എന്നറിയിക്കാമോ;
(ബി)
ഇവരുടെ
സപ്ലൈകോ സര്‍വ്വീസ്
മറ്റ്
ഡിപ്പാര്‍ട്ടുമെന്റുകളില്‍
പെന്ഷന്
പരിഗണിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
ബി.പി.എല്‍
വിഭാഗത്തെ കണ്ടെത്തുന്നതിനുളള
മാനദണ്ഡം
2031.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സമ്പ്രദായത്തില്‍
മുന്‍ഗണന, മുന്‍ഗണന-ഇതര
വിഭാഗങ്ങളെ
കണ്ടെത്തുന്നതിനുളള
മാനദണ്ഡം എന്താണ്;
(ബി)
നിലവില്‍
ബി.പി.എല്‍
ആയിരുന്നവര്‍ ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
മുന്‍ഗണനാ വിഭാഗത്തില്‍
നിന്നും
ഒഴിവാക്കപ്പെട്ടത്;
(സി)
ആയതുമായി
ബന്ധപ്പെട്ട് എന്നുവരെ
അപ്പീലുകള്‍
സമര്‍പ്പിക്കാം എന്ന്
വ്യക്തമാക്കാമോ;
(ഡി)
അര്‍ഹതയില്ലാത്തവര്‍
കടന്നുകൂടിയെന്നും അവരെ
ഒഴിവാക്കണമെന്നും
കാണിച്ച് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഇ)
അര്‍ഹതയുണ്ടെന്നും
ഉള്‍പ്പെടുത്തണമെന്നും
കാണിച്ച് എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ട്;
(എഫ്)
അര്‍ഹരായ
ആളുകളെ പരിഗണിക്കാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
ബി.പി.എല്‍,
എ.പി.എല്‍ മാനദണ്ഡങ്ങള്‍
2032.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ബി.പി.എല്‍ /എ.പി.എല്‍
ലിസ്റ്റ്
തയ്യാറാക്കിയതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര ഭക്ഷ്യഭദ്രതാ
നിയമം അനുസരിച്ച്
കേരളത്തിന്
പ്രതികൂലമായി
വന്നിട്ടുള്ള
സാഹചര്യങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(സി)
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
വന്നതിനുശേഷം
തയ്യാറാക്കിയിട്ടുള്ള
ലിസ്റ്റില്‍
അര്‍ഹതപ്പെട്ട മുഴുവന്‍
ജനങ്ങളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വിശദവിവരം
നല്‍കുമോ?
ബി.പി.എല്‍/എ.പി.എല്‍
മാനദണ്ഡങ്ങള്‍
2033.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
പുതുക്കലുമായി
ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ തീയതി
സഹിതം വിശദമാക്കാമോ ;
(ബി)
ബി.പി.എല്‍/എ.പി.എല്‍
കുടുംബങ്ങളെ തരം
തിരിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
എഫ്.സി.ഐ
ഗോഡൗണുകളില്‍
തൊഴിലാളികള്‍ക്ക്
അട്ടിക്കൂലി
2034.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഫ്.സി.ഐ ഗോഡൗണുകളില്‍
നിന്നും അരി കയറ്റുന്ന
തൊഴിലാളികള്‍ക്ക്
അട്ടിക്കൂലി
നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രതിവര്‍ഷം എത്ര
രൂപയാണ് ഈയിനത്തില്‍
സര്‍ക്കാരിനുണ്ടാകുന്ന
അധികബാധ്യത എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
തുക കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
കൈകാര്യ ചെലവിനത്തില്‍
വാങ്ങാമെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിനുവേണ്ടി
കേന്ദ്രത്തിന് കത്ത്
നല്‍കിയിട്ടുണ്ടോ;
(ഡി)
മറ്റ്
സംസ്ഥാനങ്ങള്‍ക്ക്
നല്‍കാത്ത അട്ടിക്കൂലി
കേരളത്തിന് മാത്രം
വാങ്ങിയെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
ഇത്തരത്തില്‍
ഒരു നിര്‍ദ്ദേശം രൂപം
കൊണ്ടത്
മന്ത്രിതലത്തിലാണോ
ഉദ്യോഗസ്ഥ തലത്തിലാണോ
എന്ന് വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
പ്രായോഗിക വശം
സര്‍ക്കാര്‍ വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ്
2035.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
അച്ചടിയും വിതരണവും
അനന്തമായി നീണ്ടു
പോകുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍ഗണനാ
വിഭാഗം, അന്ത്യോദയാ
വിഭാഗം, സംസ്ഥാന
സര്‍ക്കാരിന്റെ
സബ്സിഡിക്കര്ഹരായവര്,
മുന്‍ഗണനേതര വിഭാഗം
എന്നിങ്ങനെ നാല്
വിഭാഗങ്ങള്‍ക്ക്
വ്യത്യസ്ഥ നിറത്തിലുള്ള
കാര്‍ഡ് വിതരണം
ചെയ്യുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കാര്‍ഡുകളുടെ
അച്ചടി ചുമതല ഏത്
ഏജന്‍സിയാണ്
നിര്‍വ്വഹിക്കുന്നത്;
(ഡി)
ഇപ്പോഴത്തെ
സാഹചര്യത്തില്‍
എന്നത്തേക്ക്
കാര്‍ഡുകളുടെ വിതരണം
പൂര്‍ത്തിയാക്കാനാകും?
പുതിയ
റേഷന്‍കാര്‍ഡ് പട്ടിക
2036.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഓരോ
റേഷന്‍ കട പരിധിയിലും
വിവിധ രാഷ്ട്രീയ
പാര്‍ട്ടി പ്രതിനിധികളെ
ഉള്‍പ്പെടുത്തി ഒരു
മോണിറ്ററിംഗ് കമ്മറ്റി
രൂപീകരിക്കുന്നതിനും
അർഹരെ ഉൾപ്പെടുത്തി
കുറ്റമറ്റ രീതിയില്‍
എ.പി.എല്‍.
/ബി.പി.എല്‍. ലിസ്റ്റ്
പുന:പ്രസിദ്ധീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
വയനാട്
മെഗാ ഫുഡ് പാര്‍ക്ക്
2037.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ബജറ്റില്‍
പ്രഖ്യാപിച്ച വയനാട്
മെഗാ ഫുഡ് പാര്‍ക്ക്
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വയനാട്
മെഗാ ഫുഡ്
പാര്‍ക്കിനായി സ്ഥലം
ഏറ്റെടുക്കുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
റേഷന്‍
വിതരണ രംഗത്ത് പ്രതിസന്ധി
2038.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കുന്നതുവഴി
സംസ്ഥാനത്ത് റേഷന്‍
വിതരണരംഗത്ത് സംജാതമായ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
മുന്‍ഗണനാ
പട്ടികയ്ക്ക്
പുറത്തുളളവര്‍ക്കും
ഭക്ഷ്യധാന്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നിലവിലുളള ക്വാട്ട
വര്ദ്ധിപ്പിച്ചുനല്കാനുളള
സംസ്ഥാന
സര്‍ക്കാറിന്‍െറ
നിര്‍ദ്ദേശം
പരിഗണിക്കുന്നത്
സംബന്ധിച്ച്
കേന്ദ്രത്തില്‍ നിന്നും
ഉറപ്പ്
ലഭിച്ചിട്ടുണ്ടോ?
റേഷന്‍
വിതരണം
2039.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിതരണ
ശൃംഖലയിലൂടെയുളള റേഷന്‍
വിതരണത്തിനായി
തയ്യാറാക്കിയിട്ടുളള
ഗുണഭോക്താക്കളുടെ
പട്ടികയില്‍ വ്യാപകമായി
അനര്‍ഹര്‍
ഉള്പ്പെട്ടിട്ടുണ്ടെന്നുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ക്രമക്കേട്
ഒഴിവാക്കാന്‍ എന്ത്
നടപടി
കെെക്കൊണ്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുളള
വില നിയന്ത്രണ
അതോറിറ്റി നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
വിലക്കയറ്റം രൂക്ഷമായ
സാഹചര്യത്തില്‍
വിലനിയന്ത്രണ
അതോറിറ്റിയുടെ
പ്രവര്‍ത്തനവും
ഇടപെടലും കാര്യക്ഷമമല്ല
എന്ന ആക്ഷേപം
പരിഹരിക്കാന്‍
എന്തെങ്കിലും
കര്‍മ്മപദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
റേഷന്‍
കടകള്‍ വഴി നിത്യോപയോഗ
സാധനങ്ങള്‍
2040.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കടകള്‍ വഴി നിത്യോപയോഗ
സാധനങ്ങള്‍ കൂടി
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
2041.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലായപ്പോള്‍
കേരളത്തിനു ലഭിക്കുന്ന
ഭക്ഷ്യ വിഹിതത്തില്‍
എത്ര ടണ്ണിന്‍െറ കുറവു
വന്നിട്ടുണ്ട്;
(ബി)
ഭക്ഷ്യ
കമ്മി സംസ്ഥാനമായ
കേരളത്തിന് ഇത്
എത്രമാത്രം ദോഷം
ചെയ്യും എന്ന് ഭക്ഷ്യ
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കുറവു
വന്ന അരിവിഹിതം
പുനസ്ഥാപിച്ചു
കിട്ടുന്നതിന് കേന്ദ്ര
സർക്കാരുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
റേഷൻകട
ഉടമകളുടെ പ്രശ്നങ്ങൾ
2042.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാനിയമം
നടപ്പിലാക്കുന്നതിന്റെയും
ആധാര്‍
നിര്ബന്ധമാക്കുന്നതിന്റെയും
പശ്ചാത്തലത്തില്‍
റേഷന്‍കട ഉടമകളുടെ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കാന്‍
എന്തെങ്കിലും പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; റേഷന്‍
കട ഉടമകള്‍ക്ക് മിനിമം
വേതനം എന്നതിനോട്
നിലപാട്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കടകളില്‍ നിന്നും
വാങ്ങുന്ന
സാധനങ്ങള്‍ക്ക് അളവില്‍
കൃത്യതയുണ്ടാകാറില്ല
എന്ന സ്ഥിരം പരാതിക്ക്
പരിഹാരം
കാണാനാകുമോ;ആയതിനുള്ള
നടപടി വിശദീകരിക്കാമോ?
റേഷന്‍
കടകളിലൂടെ കൂടുതല്‍
ഉത്പന്നങ്ങള്‍
2043.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കുഞ്ഞിരാമന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലെയും മൊത്ത വിതരണ
കേന്ദ്രങ്ങളിലെയും
ക്രമക്കേടുകള്‍
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഗോഡൗണുകള്‍
മുതല്‍ റേഷന്‍ കടകള്‍
വരെ ഭക്ഷ്യധാന്യങ്ങള്‍
എത്തിക്കുന്നതില്‍
ഉണ്ടാകുന്ന ചോര്‍ച്ച
തടയാന്‍ പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റേഷന്‍
കടകളിലൂടെ കൂടുതല്‍
ഉത്പന്നങ്ങള്‍
വില്ക്കാന് നടപടി
സ്വീകരിക്കുമോ?
മാവേലി
സ്റ്റോര്‍ വിപുലീകരണം
2044.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോര്‍ വിപുലീകരണം
പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
മാവേലി
സ്റ്റോറിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
അരിവില
നിയന്ത്രിക്കാനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ;
(ഡി)
കേന്ദ്രം
വെട്ടിക്കുറച്ച
അരിവിഹിതം
പുനഃസ്ഥാപിക്കുന്നതുവരെ
സര്‍ക്കാര്‍
നേരിട്ടിടപെട്ട്
പൊതുവിതരണസംവിധാനത്തില്‍
അരിലഭ്യത
ഉറപ്പുവരുത്തുമോ?
റേഷന്‍
വിതരണത്തിലെ അപാകതകള്‍
2045.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
റേഷന്‍ വിതരണത്തിലെ
അപാകതകള്‍
നീക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
2011
മുതല്‍ കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള
അരിയുടെ കണക്ക്
സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വിശദമാക്കുമോ?
റേഷന്‍
കാര്‍ഡുകളുടെ വിതരണം
2046.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതില്‍
എന്തെല്ലാം സാങ്കേതിക
തടസ്സങ്ങളാണ് വകുപ്പിനു
മുന്നിലുളളത്;വിശദമാക്കുമോ;
(ബി)
നിലവില്‍
റേഷന്‍
ലഭിച്ചുകൊണ്ടിരുന്ന
മുഴുവന്‍
വിഭാഗങ്ങള്‍ക്കും
റേഷന്‍ ലഭിക്കത്തക്ക
വിധത്തിലുളള
കാര്‍ഡുകളാണോ
ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്;
വിശദവിവരം നല്‍കുമോ?
മാവേലി
സ്റ്റോറുകളുടെ എണ്ണം
2047.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ മാവേലി
സ്റ്റോറുകളുടെ എണ്ണം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പുതിയവ
ആരംഭിയ്ക്കുന്നതിനുളള
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ ഏത്
പഞ്ചായത്തിലാണെന്നത്
വ്യക്തമാക്കാമോ;
ഇതിനായുളള നടപടി
എന്തായെന്ന്
വിശദമാക്കാമോ?
മാവേലി
സ്റ്റോറുകളില്‍
അവശ്യസാധനങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
2048.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളില്‍
അവശ്യസാധനങ്ങള്‍
കൂടുതല്‍ സ്റ്റോക്ക്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
25
രൂപയ്ക്ക് ലഭിച്ചിരുന്ന
അരി അതേ വിലയ്ക്ക്
സബ്സിഡി നല്കി വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അടുക്കും
ചിട്ടയും ഇല്ലാതെ
കാലങ്ങളായി
പ്രവർത്തിച്ചു വരുന്ന
മാവേലി സ്റ്റോറുകള്‍
വൃത്തിയാക്കി
നവീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
റേഷന്‍
വ്യാപാരികള്‍ക്ക് വേതനം
2049.
ശ്രീ.പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാനിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി റേഷന്‍
വ്യാപാരികള്‍ക്ക് വേതനം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വേതനം
നല്കുന്നതുമൂലം റേഷന്‍
വിതരണത്തില്‍
നിലനില്‍ക്കുന്ന
ക്രമക്കേടുകള്‍
പരിഹരിക്കാനാവുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഓരോ
കാര്‍ഡുടമകള്‍ക്കും
അര്‍ഹതപ്പെട്ട റേഷന്‍
വസ്തുക്കള്‍ കൃത്യമായി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
ആവശ്യമായ മുന്‍കരുതല്‍
കൂടി ഇതോടൊപ്പം
സ്വീകരിക്കുമോ ?
മാവേലി,
സപ്ലെെകോ സ്റ്റോറുകളുടെ
പ്രവര്‍ത്തനം
2050.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളുടെയും
സപ്ലെെകോ
സ്റ്റോറുകളുടെയും
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രാദേശിക
ആവശ്യകത അടിസ്ഥാനമാക്കി
പുതുതായി സപ്ലെെകോ
സ്റ്റോറുകളും മാവേലി
സ്റ്റോറുകളും
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സപ്ലൈകോ
മുഖേന നെല്ല് സംഭരണം
2051.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നിന്നും
2016 -2017 ല്‍ സപ്ലൈകോ
മുഖേന സംഭരിച്ച
നെല്ലിന്റെ അളവ്
എത്രയാണ്;
(ബി)
ഇതില്‍
രണ്ടാം വിളയില്‍ നെല്ല്
ശേഖരിച്ചതിന്റെ തുക
ഇതുവരെയും
കര്‍ഷകര്‍ക്ക്
ലഭ്യമായിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
2016
ൽ ശേഖരിച്ച ഒന്നാം
വിളയില്‍ ഇനി എത്ര
രൂപയാണ് കര്‍ഷകര്‍ക്ക്
കൊടുക്കാനുള്ളത്; ഇത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
കുടിശ്ശിക
ഉടന്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ലൈസന്‍സ്
സസ്പെന്‍ഡ് ചെയ്ത റേഷന്‍
കടകള്‍
2052.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ റേഷന്‍
പൂഴ്ത്തിവെപ്പുമായി
ബന്ധപ്പെട്ട് ഏതൊക്കെ
കടകളുടെ ലൈസന്‍സ്
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
റേഷന്‍ കടകളുടെ
ഉടമസ്ഥര്‍
ആരൊക്കെയാണെന്നും
റേഷന്‍ സാധനങ്ങള്‍
എത്രത്തോളം
പൂഴ്ത്തിവെച്ചിട്ടുണ്ടായിരുന്നെന്നും
വിശദമാക്കാമോ;
(സി)
റേഷന്‍
സാധനങ്ങള്‍ പൂഴ്ത്തി
വെച്ചവര്‍ക്കെതിരെ കേസ്
എടുക്കാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
മണപ്പള്ളി
മാവേലിസ്റ്റോര്‍
2053.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളെ
സൂപ്പര്മാവേലി
സ്റ്റോറുകളാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
മണപ്പള്ളി
മാവേലിസ്റ്റോര്‍
സൂപ്പര്‍ മാവേലി
സ്റ്റോറായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കാസര്‍കോട്
ജില്ലയിലെ റേഷന്‍ കാര്‍ഡ്
അച്ചടി
2054.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കലിനുളള
അന്തിമ മുന്‍ഗണനാ
പട്ടിക നല്‍കാനുളള
സമയപരിധി
എപ്പോഴായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍ഗണനാ
വിഭാഗത്തിലുളള റേഷന്‍
കാര്‍ഡുടമകളുടെ
പട്ടിക,കാസര്‍കോട്
ജില്ലയില്‍ സിവില്‍
സപ്ലൈസ് വകുപ്പ്
,തദ്ദേശസ്ഥാപനങ്ങള്‍ക്കു
നല്‍കിയിട്ടുണ്ടോ;
(സി)
ജില്ലയിലെ
തദ്ദേശ സ്ഥാപനങ്ങള്‍
പ്രസ്തുത പട്ടിക
പരിശോധിച്ച്,
അംഗീകരിച്ചു തിരികെ
നല്‍കിയിട്ടുണ്ടോ;
തിരികെ നല്കിയതും
നല്‍കാത്തതുമായ
കാസര്‍കോട് ജില്ലയിലെ
പഞ്ചായത്തുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
റേഷന്‍
കാര്‍ഡ് അച്ചടി
കാസര്‍കോട് ജില്ലയില്‍
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
ജില്ലയില്‍ എത്ര
കാര്‍ഡുടമകളാണ്
മുന്‍ഗണനാ
ലിസ്റ്റിലുളളതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
അന്ത്യോദയം
അന്ന യോജന
(എ.എ.വൈ.)പ്രകാരം മാരക
രോഗങ്ങളുളളവരെ
ലക്ഷ്യമാക്കിയുളള,
സംസ്ഥാന മുന്‍ഗണനാ
വിഭാഗം എന്നിവയടക്കം
കാസര്‍കോട് ജില്ലയില്‍
എത്ര
കാര്ഡുടമകളാണുളളതെന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വില
2055.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേന്ദ്ര
സര്‍ക്കാര്‍ നിലവില്‍
കുറവ് വരുത്തിയിട്ടുള്ള
അരിയുടെ വിശദമായ കണക്ക്
ലഭ്യമാക്കുമോ; ഈ വര്‍ഷം
റേഷന്‍
സമ്പ്രദായത്തിന്റെ
ഭാഗമായി ലഭിച്ച അരിയുടെ
അളവും വിലയും
വിശദമാക്കുമോ;വെട്ടിക്കുറച്ച
അരിയെത്രയെന്നും ഈ
കുറവ്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
വിശദമാക്കുമോ?
സാധനങ്ങളുടെ
വില ഏകീകരിക്കുന്നതിന്
നടപടി
2056.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരേ സാധനങ്ങള്‍ക്ക്
വിവിധ തരത്തിലുള്ള
വിലകള്‍ ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്ത് നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
സാധനങ്ങളുടെ വില
ഏകീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
സംവിധാനമില്ലെങ്കില്‍
ആയവ
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
വട്ടവിളയില്‍
സപ്ലൈകോ മാര്‍ക്കറ്റ്
2057.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചെങ്കല്‍
പഞ്ചായത്തിലെ
വട്ടവിളയില്‍ സിവില്‍
സപ്ലൈസിന്റെ സപ്ലൈകോ
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
നല്കിയ അപേക്ഷയില്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
മാർക്കറ്റ് എന്നേക്ക്
ആരംഭിക്കാന്‍ കഴിയും?
റേഷന്‍കടകള്‍
നവീകരിക്കുന്ന പദ്ധതി
2058.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
നവീകരിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
(ബി)
റേഷന്‍
സാധനങ്ങള്‍ക്ക് പുറമേ
മറ്റ് പലചരക്ക്
സാധനങ്ങള്‍ കൂടി
വില്‍ക്കുന്ന കടകളായി
റേഷന്‍കടകളെ
രൂപാന്തരപ്പെടുത്തുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഏതൊക്കെ
പലചരക്കുസാധനങ്ങളാണ്
റേഷന്‍കടകളില്‍ കൂടി
നല്‍കുന്നത്;
(ഡി)
റേഷന്‍കടകള്‍
നവീകരിക്കുന്നതിനായി
കെ.എസ്.എഫ്.ഇ.വഴി
പലിശരഹിത വായ്പ
കൊടുക്കുന്ന പദ്ധതി
പ്രകാരം ഇതുവരെ എത്ര
റേഷന്‍കടക്കാര്‍ക്ക്
വായ്പ നല്‍കിയെന്നും
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
റേഷന്‍കാര്‍ഡ്
മുന്‍ഗണനാ പട്ടിക.
2059.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
താല്‍ക്കാലിക മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെട്ട അനര്‍ഹരെ
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടാത്ത അര്‍ഹരായ
ഗുണഭോക്താക്കള്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
പുതുക്കാത്ത അര്‍ഹരായ
റേഷന്‍ കാര്‍ഡ് ഉടമകളെ
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
ഭക്ഷ്യസുരക്ഷാ
നിയമം
2060.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാനിയമം
എപ്പോള്‍
നടപ്പാക്കാന്‍ കഴിയും
എന്നും ഇതിനായി വകുപ്പ്
എന്തു നടപടികള്‍
നാളിതുവരെ സ്വീകരിച്ചു
എന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിന്‍െറ
നോഡല്‍ ജില്ലയായി
പ്രഖ്യാപിച്ച കൊല്ലം
ജില്ലയില്‍ എന്തു
നടപടികള്‍ നാളിതുവരെ
കെെക്കാെണ്ടു എന്നും
മറ്റു ജില്ലകളിലെ
സ്ഥിതി എന്താണ് എന്നും
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡുകളിലെ
തെറ്റുതിരുത്തലും മറ്റു
പരിശോധനകളും
(അനര്‍ഹര്‍ മുന്‍ഗണനാ
പട്ടികയിലുണ്ടായതുള്പ്പെടെ)
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
എന്നുള്ളത് ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
റേഷന്‍
കാര്‍ഡ് തിരിച്ചറിയല്‍
രേഖയായി
കണക്കാക്കപ്പെട്ടിരുന്ന
കേരള സംസ്ഥാനത്ത് എത്ര
ശതമാനം ജനങ്ങള്‍
ഭക്ഷ്യസുരക്ഷാ
നിയമപരിധിക്കുളളില്
വരുമെന്നും എത്ര ശതമാനം
പരിധിക്കു പുറത്തു വരും
എന്നും
കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
മുഴുവന്‍ ജനങ്ങള്‍ക്കും
സ്റ്റാറ്റൂട്ടറി റേഷന്‍
ആനുകൂല്യങ്ങളും
തിരിച്ചറിയല്‍ രേഖയായി
റേഷന്‍കാര്‍ഡും
എപ്പോള്‍ നല്കുവാന്
കഴിയും എന്നും ഇതിനായി
നാളിതുവരെ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം
എന്നും പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
കഴിഞ്ഞ സര്‍ക്കാര്‍
കാലയളവില്‍ സംഭവിച്ച
വീഴ്ചകള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കുമോ;
കുട്ടനാട്ടിലെ
നെല്ല് സംഭരണം
കാര്യക്ഷമമാക്കാന്‍ നടപടി
2061.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
നെല്ല് സംഭരണം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
നെല്ലിന്റെ
സംഭരണ വില ഉല്പാദന
ചെലവിന് ആനുപാതികമായി
ഉയര്‍ത്തുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നെല്ലിന്റെ
സംഭരണ വില യഥാസമയം
നല്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
സാര്‍വ്വത്രിക
റേഷന്‍ സമ്പ്രദായം
2062.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാര്‍വ്വത്രിക
റേഷന്‍ സമ്പ്രദായം
നിലവിലുള്ള കേരളത്തില്‍
ഭക്ഷ്യ വിതരണം
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
എ.
പി.എല്‍./ബി.പി.എല്‍.
വ്യത്യാസമില്ലാതെ
മിതമായ നിരക്കില്‍
ഭക്ഷ്യ ധാന്യങ്ങള്‍
ഉറപ്പ് വരുത്തിയും
ദരിദ്രരായവര്‍ക്ക് ഇവ
സൗജന്യമായി നല്‍കിയും
ഭക്ഷ്യ വിതരണം
കുറ്റമറ്റതാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
സപ്ലെെകോയുടെ
സെയില്‍സ് വാഹനം
2063.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തിലെ
കോളനികളിലും മറ്റ്
ജനസാന്ദ്രത കൂടിയ
പ്രദേശങ്ങളിലും
സപ്ലെെകോയുടെ
സെയില്‍സ് വാഹനം
എത്തിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
റേഷന്‍കാര്‍ഡ്
മുന്‍ഗണനാ ലിസ്റ്റ്
2064.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമത്തിന്റെ ഭാഗമായി
റേഷന്‍കാര്‍ഡ്
നല്‍കുന്നതിന്
തയ്യാറാക്കിയ മുന്‍ഗണനാ
ലിസ്റ്റില്‍ കാട്ടാക്കട
മണ്ഡലത്തിലെ എത്രപേര്‍
വീതമുണ്ടെന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ലിസ്റ്റില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
പഞ്ചായത്ത് തിരിച്ച്
ലഭ്യമായ അപേക്ഷകരുടെ
എണ്ണമെത്ര;
(സി)
ഇതിന്റെ
ഭാഗമായി
ഉള്പ്പെടുത്തിയവരുടേയും
ഒഴിവാക്കിയവരുടേയും
എണ്ണമെത്രയെന്ന്
വിശദമാക്കാമോ?
രാങ്ങാട്ടൂര്‍
പ്രദേശത്ത് റേഷന്‍ ഷോപ്പ്
2065.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാങ്ങാട്ടൂര്‍
എന്ന പ്രദേശത്ത്
പുതിയതായി ഒരു റേഷന്‍
ഷോപ്പ് അനുവദിക്കണമെന്ന
സിവില്‍ സപ്ലൈസ്
വകുപ്പ് ഡയറക്ടറുടെ
ശിപാര്ശയിന്മേല്
എടുത്ത നടപടി
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ടി
പ്രദേശത്തെ ജനങ്ങളുടെ
ബുദ്ധിമുട്ട്
കണക്കിലെടുത്ത്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള ഫയലില്‍
അനുകൂല നടപടി
സ്വീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുമോ?
ഹോട്ടലുകളില്‍
ഭക്ഷ്യവസ്തുക്കളുടെ
വിലവര്‍ദ്ധനവ്
2066.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷ്യവസ്തുക്കളുടെ വില
ക്രമാതീതമായി ഉയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോട്ടലുടമകള്‍
ഭക്ഷ്യസാധനങ്ങളുടെ വില
അന്യായമായി
വര്‍ദ്ധിപ്പിക്കുന്നത്
തടയുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഹോട്ടലുകളിലെ
ഭക്ഷ്യസാധനങ്ങളുടെ വില
നിയന്ത്രിക്കുവാന്‍
ഹോട്ടലുകളെ ഗ്രേഡ്
ചെയ്തോ, ക്ലാസിഫൈ
ചെയ്തോ ലൈസന്‍സ്
നല്‍കുന്നതിന്
ലക്ഷ്യമിടുന്നുണ്ടോ;വിശദമാക്കുമോ?
ന്യായവിലയ്ക്ക്
അരിവിതരണം
2067.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
എ.പി.എല്‍, ബി.പി.എല്‍
കുടുംബങ്ങള്‍ക്ക്
വിതരണം ചെയ്യാനായി എത്ര
മെട്രിക് ടണ്‍
ഭക്ഷ്യധാന്യമാണ്
ഇപ്പോള്‍
കേന്ദ്രവിഹിതമായി
ലഭിച്ചുകൊണ്ടിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
അധികമായി
എത്ര ടണ്‍
ഭക്ഷ്യധാന്യമാണ്
കേന്ദ്രസര്‍ക്കാരിനോട്
കേരളം
ആവശ്യപ്പെട്ടിരിക്കുന്നത്
എന്നും അറിയിക്കാമോ;
(സി)
കേന്ദ്രവിഹിതം
വെട്ടിക്കുറച്ചതിന്റെ
ഭാഗമായി ന്യായവിലയ്ക്ക്
അരി വിതരണം ചെയ്യാനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
അരി വിഹിതം
2068.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമയത്തിന്
അരി എടുക്കാത്തത് കാരണം
സംസ്ഥാനത്തിന് 1200
ടണ്‍ അരി പാഴായി എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്
ഒരു മാസം ലഭിക്കുന്ന
അരി വിഹിതം എത്ര
ടണ്ണാണ്;
(ഡി)
അരി
കൃത്യമായി
എടുത്തില്ലെങ്കില്‍
വിഹിതത്തില്‍ കുറവു
വരുമോ; എങ്കില്‍ വിഹിതം
കൃത്യമായി
എടുക്കുന്നതിന്
ഭാവിയില്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യഭദ്രതാനിയമം
- മുന്ഗണനാലിസ്റ്റില്
അനര്‍ഹര്‍
2069.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായിട്ടുള്ള
മുന്ഗണനാലിസ്റ്റില്
അനര്‍ഹര്‍
കയറികൂടിയിട്ടുണ്ട്
എന്ന
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെറ്റായി
വിവരങ്ങള്‍ നല്കി
മുന്‍ഗണനാ ലിസ്റ്റില്‍
കയറിക്കൂടിയവരെ
ഒഴിവാക്കുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
അനര്‍ഹരെ
ഒഴിവാക്കുന്നതിന്റെ
ഭാഗമായി
വര്‍ഷത്തിലൊരിക്കല്‍
മുന്ഗണനാലിസ്റ്റില്പ്പെട്ടവരില്
നിന്നും സര്‍ക്കാര്‍
ജോലിയോ നാലുചക്രവാഹനമോ
ആയിരം ചതുരശ്രഅടിയില്‍
കൂടുതലുള്ള വീടോ ഇല്ല
തുടങ്ങിയ മാനദണ്ഡങ്ങള്‍
അടക്കം ചെയ്തിട്ടുള്ള
സത്യപ്രസ്താവന എഴുതി
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
റേഷന്ഡിപ്പോകളിലെ
തൊഴിലാളികളുടെ തൊഴില്‍
ഉറപ്പാക്കാന്‍ നടപടി
2070.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ഭക്ഷ്യനയത്തിന്റെ
ഭാഗമായി റേഷന്‍
ഹോള്സെയിലുകള്
സിവില്‍ സപ്ലൈസ്
വകുപ്പ്
ഏറ്റെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലവിലെ ഹോള്‍സെയില്‍
ഡിപ്പോകളിലെ
തൊഴിലാളികളുടെ തൊഴില്‍
നഷ്ടപ്പെടാവുന്ന
സാഹചര്യം ഉണ്ടാകുമോ;
(സി)
നിലവിലെ
തൊഴിലാളികളുടെ തൊഴില്‍
ഉറപ്പുവരുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച ചാലക്കുടി
ടൗണ്‍ ചുമട്ടു തൊഴിലാളി
യൂണിയനിലെ
തൊഴിലാളികളുടെ
അപേക്ഷയില്‍ അനുകൂല
നടപടികള്‍
സ്വീകരിക്കാമോ?
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
2071.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന അരിയുടെയും
മറ്റു ധാന്യങ്ങളുടെയും
ഗുണനിലവാരം
പരിശോധിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങൾ
ഉപയോഗിച്ചാണ് ഗുണനിലവാര
പരിശോധന നടത്താറുളളത്
എന്ന് പറയാമോ;
(ബി)
റേഷന്‍കടകള്‍
വഴി നിലവാരമില്ലാത്ത
ഭക്ഷ്യവസ്തുക്കൾ വിതരണം
ചെയ്യുന്നു എന്നത്
സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ
ഇത്തരത്തില്‍ എത്ര
പരാതികളാണ്
ലഭിച്ചിട്ടുളളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
പരാതികളിന്മേല്
സ്വീകരിച്ച നടപടി
എന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ?
കമ്പ്യൂട്ടര്‍വല്‍കൃത
റേഷന്‍ വിതരണ സംവിധാനം
2072.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കമ്പ്യൂട്ടര്‍വല്‍കൃത
റേഷന്‍ വിതരണ സംവിധാനം
പ്രാബല്യത്തില്‍
വരുത്തുവാന്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ?
പെട്രോള്‍
പമ്പുകള്‍
പരിശോധിക്കുന്നതിന് നടപടി
2073.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെട്രോള്‍ പമ്പുകളില്‍
പെട്രോള്‍, ഡീസല്‍
എന്നിവയില്‍ മായം
കലര്‍ത്തുന്നതും
അളവില്‍ കൃത്രിമം
കാണിക്കുന്നതും
സംബന്ധിച്ചുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
പമ്പുകള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
(ഡി)
ഉപഭോക്താക്കളുടെ
പരാതിയിന്മേലല്ലാതെ
സ്വമേധയാ ഇത്തരം
പമ്പുകള്‍
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാറുണ്ടോ;
ഇത്തരം ചൂഷണങ്ങള്‍
തടയുന്നതിന് നടപടികള്‍
കര്‍ശനമാക്കുന്ന കാര്യം
പരിഗണിക്കുമോ?