പി.എസ്.സി
മുഖേന അഡ്വൈസ് മെമ്മോ
1807.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2017 ജനുവരി 31
വരെ പി.എസ്.സി മുഖേന
എത്ര പേര്‍ക്ക് അഡ്വൈസ്
മെമ്മോ കൊടുത്തു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2017ജനുവരി 31 വരെ
പുതുതായി എത്ര
തസ്തികകള്‍ സൃഷ്ടിച്ചു
; വിശദാംശം
വ്യക്തമാക്കുമോ?
പി.എസ്.സി.
മുഖേന നിയമനം ലഭിച്ചവരുടെ
എണ്ണം
1808.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പി.എസ്.സി.
മുഖേന നിയമനം
ലഭിച്ചവരുടെ എണ്ണം
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
1809.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒഴിവുകളുണ്ടായിരുന്നിട്ടും
യഥാസമയം നിയമനം
നടത്താതിരിക്കുന്ന
കാലാകാലങ്ങളായുള്ള
പ്രവണത ഇല്ലാതാക്കാനും
വിവിധ തസ്തികകളിലെ
ഒഴിവുകള്‍ കണ്ടെത്തി
നിലവിലുളള റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നിയമനം നടത്തുവാനും ഈ
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.
യില്‍ നിന്നും
നിയമനത്തിനായി
പ്രസിദ്ധീകരിച്ച എത്ര
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ടെന്നും
ഓരോന്നില്‍ നിന്നും
എത്ര പേര്‍ക്ക്
നാളിതുവരെ നിയമന
ഉത്തരവുകള്‍ നല്കി
എന്നും വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
പ്രസിദ്ധീകരിച്ചതും
ഒഴിവുകള്‍
ഉണ്ടായിരുന്നിട്ടും
യഥാസമയം നിയമനങ്ങള്‍
നടത്താത്തതുമായ എത്ര
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി ഈ സര്‍ക്കാര്‍
നീട്ടി നല്കി ;
ഇപ്രകാരം കാലാവധി
നീട്ടിയ റാങ്ക്
ലിസ്റ്റിലെ,
തസ്തികകളിലെ ഒഴിവുകള്‍
കണ്ടെത്തി നിയമനം
ഉറപ്പുവരുത്താന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
പി.എസ്.സി.
മാനദണ്ഡങ്ങള്‍
1810.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള കമ്പനി,
ബോര്‍ഡ്,കോര്പ്പറേഷന്
എന്നിവയിലേക്കുള്ള
നിയമനങ്ങള്‍
നടത്തുന്നതിന്
പി.എസ്.സി. പാലിച്ചു
പോരുന്ന മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലേക്കുള്ള
നിയമനങ്ങള്‍
സംബന്ധിച്ച് വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിന്
അവയുടെ മുന്‍കൂര്‍
അനുമതി പി.എസ്.സി.
തേടേണ്ടതുണ്ടോ;
(സി)
നിലവിലുള്ള
ലിസ്റ്റിന്റെ കാലാവധി
പൂര്‍ത്തിയായിക്കഴിഞ്ഞാല്‍
വീണ്ടും വിജ്ഞാപനം
സ്വമേധയാ നടത്താന്‍
പി.എസ്.സി.ക്ക് അധികാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വാഹന
പരിശോധന
1811.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തോടുന്ന
വാഹനങ്ങളെ
തടഞ്ഞുനിര്‍ത്തി
പരിശോധന നടത്താന്‍
അധികാരപ്പെട്ട
സര്‍ക്കാര്‍
വകുപ്പുകള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
വകുപ്പുകളുടെ
വാഹനങ്ങള്‍ ട്രാഫിക്
നിയമലംഘനം നടത്തുന്നതും
അക്കാര്യം ഉദ്യോഗസ്ഥര്‍
പരിശോധിക്കാതിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ട്രാഫിക്
നിയമങ്ങള്‍ സര്‍ക്കാര്‍
വാഹനങ്ങള്‍ക്കും
ഉദ്യോഗസ്ഥരുടെ
സ്വകാര്യവാഹനങ്ങളുള്പ്പെടെയുള്ള
എല്ലാ വാഹനങ്ങള്‍ക്കും
ഒരുപോലെ ബാധകമാക്കി
നടപ്പാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
എല്‍.ഡി/യു.ഡി
ക്ലാര്‍ക്കുമാരുടെ
അനുപാതം
1812.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
16.03.89
ലെ ജി.ഒ(പി) 5/89
(5/89)/ഉ.ഭ.പ.വ. നം.
ഉത്തരവ് പ്രകാരം
സംസ്ഥാനത്തെ എല്ലാ
വകുപ്പുകളിലും
എല്‍.ഡി,യു.ഡി
ക്ലാര്‍ക്കുമാരുടെ
അനുപാതം ഓഫീസുകളില്‍
പ്രത്യേകമായി
നിലനിര്‍ത്താതെ വകുപ്പ്
ഒരു സിംഗിള്‍
യൂണിറ്റായി കണക്കാക്കി
ക്ലാര്‍ക്ക് തസ്തിക
ഒന്നായിക്കണ്ട്
പ്രമോഷന്
ലഭിക്കുമ്പോള്‍ മറ്റ്
ഓഫീസുകളിലേക്ക്
ട്രാന്‍സ്ഫര്‍ ചെയ്യാതെ
നിയമനം നടത്തണമെന്ന്
ഉത്തരവായിട്ടുളള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
19.03.1989
ലെ ഈ ഉത്തരവ് റവന്യൂ ,
സിവില്‍ സപ്ലൈസ്,
ട്രഷറി, ടാക്സസ്
തുടങ്ങിയ പ്രധാനപ്പെട്ട
വകുപ്പുകളില്‍
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ഉത്തരവില്‍
നിഷ്ക്കര്‍ഷിക്കുന്ന
കാര്യങ്ങള്‍
സംസ്ഥാനത്തെ എല്ലാ
വകുപ്പുകളിലും
നടപ്പിലാക്കുന്നതിന്
വീണ്ടും നിര്‍ദ്ദേശം
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപകരുടെ
ഒഴിവുകൾ
1813.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവ.
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ നിരവധി
തസ്തികകള്‍
ഒഴിവുണ്ടെങ്കിലും
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താതെ
ക്ലാസ്സുകള്‍ ഗസ്റ്റ്
ലക്ചറര്മാരെക്കൊണ്ട്
കൈകാര്യം
ചെയ്യിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിവിധ സ്കൂളുകളിലെ
ഒഴിവുകളുടെ വിവരം
ലഭ്യമാക്കി നിലവിലുള്ള
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഹയര്‍
സെക്കന്ററി
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റുകളിൽ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമനം നല്കി;
(ഡി)
ഓരോ
റാങ്ക് ലിസ്റ്റിന്റെയും
കാലാവധി അവസാനിക്കുന്ന
തീയതി അറിയിക്കുമോ?
പുതിയ
തസ്തികകള്‍
സൃഷ്ടിക്കാനുള്ള ശിപാര്‍ശ
1814.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പേര്‍ക്ക്
പി.എസ്.സി വഴി നിയമനം
നല്‍കിയിട്ടുണ്ട്;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഏതെങ്കിലും
വകുപ്പില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കാനുള്ള
ശിപാര്‍ശ സര്‍ക്കാര്‍
മുമ്പാകെയുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിവിധ
വകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
1815.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016ല്‍
നിലവില്‍ വന്ന
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് പി എസ് സി
റാങ്ക് ലിസ്റ്റില്‍
നിന്നും വിവിധ
വകുപ്പുകളില്‍ എത്ര
പേര്ക്ക്നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അതില്‍
എത്ര പേര് ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
എത്ര പേര് ഇനിയും
ജോലിയില്‍
പ്രവേശിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
നിലവിൽ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയുടെ എത്ര
ഒഴിവുകള്‍ പി എസ് സി
യ്ക്ക് റിപ്പോര്‍ട്ടു
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ;
വകുപ്പുകള്‍ തിരിച്ച്
വിവരം ലഭ്യമാക്കുമോ?
കമ്പനി /
ബോര്‍ഡ് അസിസ്റ്റന്റ്
നിയമനം
1816.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി
/ ബോര്‍ഡ് അസിസ്റ്റന്റ്
(കെ.എസ്.എഫ്.ഇ,
കെ.എസ്.ഇ.ബി മുതലായവ)
പി.എസ്.സി. ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഈ
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;
നാളിതുവരെയുള്ള ഓരോ
കമ്പനി/ ബോര്‍ഡ് /
കോര്‍പ്പറേഷനുകളുടെ
നിയമന വിവരങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
ലിസ്റ്റില്‍ നിന്നും
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്തെ നിയമനങ്ങളുടെ
വര്‍ഷം തിരിച്ച് കണക്ക്
ലഭ്യമാക്കുമോ?
ആശ്രിത
നിയമനം
1817.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ആശ്രിത
നിയമനങ്ങള്‍ നടന്നു;
ഏതെല്ലാം
വകുപ്പുകളില്‍; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
ആശ്രിത
നിയമനം
1818.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മെയ് 1 മുതല്‍ 2017
ഫെബ്രുവരി 15 വരെ എത്ര
പേര്‍ക്ക് സമാശ്വസ
പദ്ധതി പ്രകാരം ആശ്രിത
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
ആശ്രിത
നിയമനവുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകര്‍ക്ക് ഇനി
തൊഴില്‍ നല്‍കാനുണ്ട്;
(സി)
ആശ്രിത
നിയമന പദ്ധതി പ്രകാരം
നിയമനം നല്‍കുന്നത്
സര്‍ക്കാര്‍
താല്‍ക്കാലികമായി
നിര്‍ത്തി
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ആശ്രിത
നിയമനം
1819.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആശ്രിത നിയമനം വഴി
നിയമനം നൽകിയവരുടെ
വകുപ്പ് തിരിച്ചുള്ള
കണക്ക്
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുക്കുമ്പോള്‍
ആശ്രിത നിയമനത്തിനായി
എത്ര അപേക്ഷകള്‍
പെന്റിങ്
ഉണ്ടായിരുന്നു;
(സി)
ആശ്രിത
നിയമനത്തിനായി
സമര്‍പ്പിച്ച
നിയമാനുസൃതമായ എല്ലാ
അപേക്ഷകര്‍ക്കും
സമയബന്ധിതമായി നിയമനം
നല്കുന്നതിനായുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
വയനാട്
ജില്ലയില്‍ പി.എസ്.സി.
നിയമനങ്ങള്‍
1820.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം
മറുപ
ടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ എത്ര
പി.എസ്.സി. നിയമനങ്ങള്‍
നടന്നിട്ടുണ്ട്;
(ബി)
വയനാട്
ജില്ലയില്‍ നടന്ന
പ്രസ്തുത നിയമനങ്ങളുടെ
കണക്ക് വകുപ്പു
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
ജില്ലയില്‍ എത്ര
നിയമനങ്ങള്‍ നടന്നു?
നോട്ട്
റദ്ദാക്കല്‍
ആഘാതദുരിതാശ്വാസനിധി
1821.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
പിന്‍വലിക്കല്‍
നടപടിയിലൂടെ
സംസ്ഥാനത്തിന് ഉണ്ടായ
ദുരിതത്തിന് പരിഹാരം
കാണാന്‍
കേന്ദ്രസര്‍ക്കാര്‍
നോട്ട് റദ്ദാക്കല്‍
ആഘാതദുരിതാശ്വാസനിധി
രൂപീകരിക്കണമെന്ന്
സംസ്ഥാന ആസൂത്രണബോര്‍ഡ്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
ആസൂത്രണബോര്‍ഡിന്റെ
റിപ്പോര്‍ട്ട് എന്നാണ്
ലഭിച്ചത്;
(സി)
നോട്ട്
പ്രതിസന്ധി മൂലം പദ്ധതി
ചെലവില്‍ ഉണ്ടാകുന്ന
കുറവ് നികത്തുന്നതിന്
കേന്ദ്രം ഫണ്ട്
അനുവദിക്കണമെന്ന
ശിപാര്‍ശ പ്രസ്തുത
റിപ്പോര്‍ട്ടിലുണ്ടോ;
(ഡി)
ഇത്തരം
ഒരാവശ്യം കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സമര്‍പ്പിക്കുമോ?
ഗെയില്‍
വാതക പൈപ്പ് ലൈന്‍
1822.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ വാതക പൈപ്പ്
ലൈന്‍ സംബന്ധിച്ച
സര്‍വ്വേ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ജനവാസ
കേന്ദ്രങ്ങളില്‍ കൂടി
പൈപ്പ് ലൈന്‍ കടന്നു
പോകുന്നതിനെതിരെ
ഉയര്‍ന്നു വന്ന ജനരോഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പദ്ധതി
ജനവാസകേന്ദ്രങ്ങളില്‍
നിന്ന് മാറ്റി
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
പദ്ധതിക്കായി
നോട്ടിഫൈ ചെയ്തതും
പദ്ധതി കടന്നു
പോകുന്നതും
അല്ലാത്തതുമായ
പ്രദേശങ്ങളിലെ
ഭൂവുടമകള്‍ക്ക് ഭൂമി
ക്രയവിക്രയം ചെയ്യാന്‍
സാധിക്കാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതുമൂലം ഒട്ടേറെ സാധാരണ
ജനങ്ങള്‍ അനുഭവിക്കുന്ന
പ്രയാസങ്ങള്‍ക്ക്
എന്തൊക്കെ പരിഹാര
നടപടികള്‍ കൊക്കൊള്ളും?
ആലപ്പുഴ
ജില്ലയിലെ മസ്ദൂർ നിയമനം
1823.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ നിലവിലുള്ള
പി.എസ്.സി.യുടെ
കെ.എസ്.ഇ.ബി. മസ്ദൂര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ നടത്തിയ
നിയമനം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
തസ്തികയിലേയ്ക്ക് പുതിയ
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സിവില്‍
സര്‍വ്വീസിന്റെ സേവനം
1824.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സര്‍വ്വീസിന്റെ
വിവിധ തലങ്ങളിലുള്ള
സംവിധാനങ്ങളുടെ
പ്രവര്‍ത്തനം
കാലാകാലങ്ങളില്‍
വിലയിരുത്താറുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
ഒമ്പത് മാസത്തെ
പ്രവര്‍ത്തനത്തെ
എപ്രകാരമാണ്
വിലയിരുത്തുന്നത്;
(ബി)
ഉയര്‍ന്ന
ഉദ്യോഗസ്ഥര്‍
തമ്മിലുള്ള
കിടമത്സരവും, പരസ്പരം
പരാതികളുന്നയിക്കുന്നതും,
പരസ്പര
വിശ്വാസരാഹിത്യവും
ഭരണസംവിധാനങ്ങളെ ആകെ
തകിടം
മറിച്ചിരിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എെ.എ.എസ്.
ഉദ്യോഗസ്ഥര്‍, തങ്ങളെ
ഡി.ജി.പി. റാങ്കിലുള്ള
ഒരു ഉദ്യോഗസ്ഥന് പക
പോക്കലിനായി
കേസില്പെടുത്തുന്നുവെന്ന്
രേഖാമൂലമോ, അല്ലാതെയോ
പരാതി
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇന്നത്തെ
പരിതാപകരമായ നിലയില്‍
നിന്നും. സിവില്‍
സര്‍വ്വീസിനെ
മെച്ചപ്പെടുത്തി
പൊതുജനങ്ങള്‍ക്ക് സേവനം
നല്കുന്ന ഒന്നാക്കി
മാറ്റുവാന്‍ ഇതിനകം
സ്വീകരിച്ച
എന്തെങ്കിലും
ശ്രമങ്ങള്‍
പരാജയപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ലാസ്റ്റ്
ഗ്രേഡ് റാങ്ക് ലിസ്റ്റ്
1825.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാസ്റ്റ് ഗ്രേഡ്
(വിവിധം) റാങ്ക്
ലിസ്റ്റ് ഏതൊക്കെ
ജില്ലകളിലാണ് ഇപ്പോള്‍
നിലവിലുള്ളത്;
(ബി)
യൂണിവേഴ്സിറ്റിയുടെ
ലാസ്റ്റ് ഗ്രേഡ്
നിയമനങ്ങള്‍ പി.എസ്.സി
ക്ക് കൈമാറുന്നതു
സംബന്ധിച്ച് കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
എടുത്ത തീരുമാനം
സര്‍ക്കാര്‍ ഉത്തരവായി
പുറത്തിറക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നതിനുള്ള
തടസ്സം എന്താണ്;
(സി)
അടിയന്തരമായി
തടസ്സം നീക്കി
നിലവിലുള്ള ലാസ്റ്റ്
ഗ്രേഡ് റാങ്ക്
ലിസ്റ്റില്‍ നിന്നും
യൂണിവേഴ്സിറ്റിയിലേക്ക്
ലാസ്റ്റ് ഗ്രേഡ് നിയമനം
നടത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
സോഷ്യല്‍
മീഡിയയില്‍ കൂടി
അധിക്ഷേപിച്ചുവെന്ന്
ആരോപിച്ച്
ജീവനക്കാര്‍ക്കെതിരെ
നടപടി
1826.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയെയോ
മന്ത്രിമാരെയോ സോഷ്യല്‍
മീഡിയയില്‍ കൂടി
അധിക്ഷേപിച്ചുവെന്ന്
ആരോപിച്ച് എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
വിശദാംശം നല്‍കുമോ?
താലൂക്ക്,
ജില്ലാ തലങ്ങളില്‍ ഫയല്‍
തീര്‍പ്പാക്കല്‍
അദാലത്തുകള്‍
1827.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക്,
ജില്ലാ തലങ്ങളില്‍ ആറ്
മാസത്തില്‍ ഒരിക്കല്‍
ഫയല്‍ തീര്‍പ്പാക്കല്‍
അദാലത്തുകള്‍
നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ജനങ്ങള്‍ക്ക്
വേഗത്തില്‍ സര്‍ക്കാര്‍
സേവനം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ ?
പാര്‍ട്ട്
ടൈം തസ്തികകളിലെ
ഒഴിവുകള്‍
1828.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ നിലവില്‍
പാര്‍ട്ട് ടൈം
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പാര്‍ട്ട്
ടൈം തസ്തികയില്‍
നിന്നും തസ്തിക മാറ്റം
മുഖേന ഫുള്‍ ടൈം
തസ്തികയിലേക്ക്
ഉദ്യോഗക്കയറ്റം
അനുവദിച്ച് നിയമനം
നല്‍കുന്നതിന് ജില്ലാ
കളക്ടര്‍മാര്‍
തയ്യാറാക്കുന്ന പട്ടിക
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പാര്‍ട്ട്
ടൈം തസ്തികയില്‍
നിലവില്‍ ഒഴിവുകള്‍
ഉണ്ടെങ്കില്‍ കാലതാമസം
കൂടാതെ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
റിട്ടയര്‍
ചെയ്ത ജിവനക്കാര്‍
1829.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 31.12.2016 വരെ
എത്ര പേര്
സര്‍വ്വീസില്‍ നിന്നും
പിരിഞ്ഞിട്ടുണ്ട്;
വകുപ്പ് തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
ഏതൊക്കെ
വകുപ്പുകളില്‍ എത്ര
വീതം തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
(സി)
ഈ
കാലയളവില്‍ എത്ര
ഒഴിവുകള്‍ വീതം ഒരോ
വകുപ്പും പി.
എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; എത്ര
നിയമനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിവരാവകാശ
നിയമം
ശക്തിപ്പെടുത്തുന്നതിന്
നടപടി
1830.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
നിയമം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
വിവരാവകാശ
നിയമം ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
വിവരാവകാശ കമ്മീഷനെയും
സര്‍ക്കാര്‍
സ്ഥാപനങ്ങളെയും
ഓണ്ലൈന്മുഖേന
ബന്ധിപ്പിക്കുന്നതിന്
സംവിധാനമെന്തെങ്കിലും
പരിഗണനയിലുണ്ടോ;
എങ്കില്‍ ഏത്
രീതിയിലാണ് ഇത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
അഴിമതി
രഹിതവും സുതാര്യവുമായ
ഭരണം ഉറപ്പുവരുത്തുന്ന
തരത്തിലുള്ള വിവര
കൈമാറ്റത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ മന്ത്രിസഭാ
തീരുമാനം സംബന്ധിച്ച
വിവരങ്ങള്‍
നല്‍കുന്നതിന്
തയ്യാറാകുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് അതിന്
തയ്യാറാകാത്തത് എന്ന്
വ്യക്തമാക്കുമോ ?
പേഴ്സണല്‍
സ്റ്റാഫിന് പെൻഷൻ
1831.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
(2011-16)
കാലഘട്ടത്തില്‍
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേഴ്സണല്‍ സ്റ്റാഫില്‍
ഉണ്ടായിരുന്ന
ജീവനക്കാരില്‍ പെന്ഷന്
അപേക്ഷ
നല്കിയവരെത്രയാണ്;
ആയതില്‍ എത്രപേര്‍ക്ക്
ഇതുവരെ പെന്ഷന്
അനുവദിക്കുകയുണ്ടായി;
(ബി)
പെന്ഷന്
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതില്‍
ഉണ്ടാകുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ;
(സി)
ശേഷിക്കുന്ന
അപേക്ഷകള്‍ പെന്ഷന്
അനുവദിക്കുന്നതിനായി
അക്കൗണ്ടന്റ് ജനറല്‍
ഓഫീസിലേക്ക്
അടിയന്തരമായി
അയയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വിവരാവകാശ
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
1832.
ശ്രീ.ജെയിംസ്
മാത്യു
,,
ഡി.കെ. മുരളി
,,
സി. കെ. ശശീന്ദ്രന്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
രഹിതവും സുതാര്യവുമായ
ഭരണം കൂടുതല്‍
ജനങ്ങളിലേക്കെത്തിക്കാന്‍
വിവരാവകാശ കമ്മീഷനെ
ശക്തിപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാന
വിവരാവകാശ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എപ്രകാരമെല്ലാം
കാര്യക്ഷമമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
വിവരാവകാശ
നിയമം ഫലപ്രദമായി
നടപ്പാക്കാന്‍
വിവരാവകാശ കമ്മീഷനെയും
വിവിധ സര്‍ക്കാര്‍
സ്ഥാപനങ്ങളെയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
സോഫ്റ്റ് വെയര്‍
തയ്യാറാക്കുന്നത്
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
വിവരാവകാശ
നിയമം സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ജനസാന്ത്വന
ഫണ്ട്
1833.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
വികസനവും ക്ഷേമവും
മെച്ചപ്പെടുത്തുന്നതിന്
മുഖ്യമന്ത്രിയുടെ
'ജനസാന്ത്വന ഫണ്ട്'
എന്ന പേരില്‍
ധനസമാഹരണത്തിന്
ലക്ഷ്യമിടുന്നുണ്ടോ;
എങ്കില്‍ ആയത്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടിലേക്ക് ഇതുവരെ
എത്ര കോടി രൂപ
സമാഹരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഫണ്ട്
നല്കിയ
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും
വിവരങ്ങള്‍
ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ നിന്നുള്ള
സർക്കാർ ജീവനക്കാരുടെ
ഡെപ്യൂട്ടേഷന് നിയമനം
1834.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിയമനം
ലഭിച്ച എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ മറ്റു
ജില്ലകളില്‍
ഡെപ്യൂട്ടേഷന്/ജോലി
ക്രമീകരണ വ്യവസ്ഥകളില്‍
ജോലി ചെയ്യുന്നുണ്ട്;
(ബി)
ഇതില്‍
സാങ്കേതിക വിഭാഗം
ജീവനക്കാര്‍ എത്രയാണ്;
(സി)
ഡെപ്യൂട്ടേഷനിലോ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയിലോ കോഴിക്കോട്
ജില്ലയില്‍ നിന്നും
മറ്റു ജില്ലകളിലേക്ക്
മാറിപ്പോയവര്‍ക്ക് പകരം
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
കോഴിക്കോട് ജില്ലയില്‍
എത്രയാണ്എന്ന് വെ
ളിപ്പെടുത്തുമോ ?
കോഴിക്കോട്
ഗവണ്മെന്റ് പ്രസ്സ്
1835.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ഗവണ്മെന്റ് പ്രസ്സില്‍
എത്ര സ്ഥിരം തസ്തികകള്‍
ഉണ്ട്; അദര്ഡ്യുട്ടി/
പ്രവര്‍ത്തനക്രമീകരണം
വഴി എത്ര പേര് ജോലി
ചെയ്യുന്നുണ്ട്;
(ബി)
അദര്ഡ്യുട്ടി/
പ്രവര്‍ത്തനക്രമീകരണം
നല്കുന്നതില്
മാനദണ്ഡം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നിലവില്‍
അദര്ഡ്യുട്ടി/
പ്രവര്‍ത്തനക്രമീകരണം
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
പ്രസ്തുത വ്യവസ്ഥയിലെ
കാലാവധി വിശദമാക്കാമോ?
മന്ത്രിസഭാ
തീരുമാനങ്ങള്‍
1836.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മന്ത്രിസഭാ
തീരുമാനങ്ങള്‍
വിവരാവകാശ നിയമപ്രകാരം
ലഭ്യമാക്കിയാല്‍
പദ്ധതികളുടെ
നടത്തിപ്പിനെ ബാധിക്കും
എന്ന് കരുതുന്നുണ്ടോ;
എങ്കില്‍ എന്തു
കൊണ്ടാണെന്ന്
വിശദമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സംവരണം ചെയ്യപ്പെട്ട
തസ്തികകള്‍
1837.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സംവരണം ചെയ്യപ്പെട്ട
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തൂത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടി സ്വീകരിച്ചോ;
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ടോ; റാങ്ക്
ലിസ്റ്റുകള്‍
ഇല്ലാത്തവയില്‍
സ്പെഷ്യല്‍
റിക്രൂട്ടമെന്റ്
നടത്തുമോ; ആയതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ഉണ്ടാകുന്ന
ഒഴിവുകള്‍
1838.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ഉണ്ടാകുന്ന
ഒഴിവുകള്‍
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നതിനുളള
അടിയന്തര നടപടി
കൈക്കൊളളാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ
കോണ്‍ഫിഡന്‍ഷ്യല്‍
റിപ്പോര്‍ട്ട്
1839.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി
മേലധികാരികള്‍
നല്കുന്ന
കോണ്‍ഫിഡന്‍ഷ്യല്‍
റിപ്പോര്‍ട്ട് അവരുടെ
പ്രവര്‍ത്തനങ്ങളുടേയും
കാര്യക്ഷമതയുടേയും
ആധികാരിക രേഖയാണോ;
(ബി)
സെക്രട്ടേറിയറ്റിലെ
ഭരണ വിഭാഗം തസ്തികയിലെ
ഓഫീസര്‍മാര്‍ക്ക്
പ്രൊഫഷണലിസം
ആവശ്യമുണ്ടോ;
ഏതെങ്കിലും
വകുപ്പുകളിലെ ഭരണവിഭാഗം
ജീവനക്കാര്‍ക്ക്
പ്രൊഫഷണലിസം ഇല്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
അവരുടെ
പ്രവര്‍ത്തനത്തില്‍
പ്രൊഫഷണലിസം
കൊണ്ടുവരുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
ജീവനക്കാരുടെ
സ്ഥലംമാറ്റത്തിന് മാനദണ്ഡം
1840.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെ
സ്ഥലംമാറ്റത്തിന്
പൊതുമാനദണ്ഡങ്ങള്‍
ഉള്‍പ്പെടുത്തി ഉത്തരവ്
പുറപ്പെടുവിയ്ക്കുമ്പോള്‍
ആയതിന്
സ്റ്റാറ്റ്യൂട്ടറി
പ്രിവിലേജ്
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിയ്ക്കുമോ;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പൊതുമാനദണ്ഡങ്ങളനുസരിച്ചുളള
സ്ഥലംമാറ്റങ്ങള്‍ക്ക്
ഓരോ വര്‍ഷവും ഒരു
ഷെഡ്യൂള്‍
നിശ്ചയിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍ ആയതിന്‍െറ
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
അംഗീകരിച്ചിട്ടുളള
മാനദണ്ഡങ്ങളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്
1841.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് എന്നാണ്
കേരളത്തില്‍ നിലവില്‍
വന്നത്;
(ബി)
ഈ
സര്‍ക്കാര്‍ വന്നശേഷം
ഭരണ പരിഷ്ക്കാര
കമ്മീഷന് എന്നാണ്
നിലവില്‍ വന്നത്;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
നിലവിലെ
ഭരണ പരിഷ്ക്കാര
കമ്മീഷന് ചെയര്മാന്
ആരാണ്; എന്നാണ് സ്ഥാനം
ഏറ്റെടുത്തത്;
(ഡി)
ഈ
ഭരണപരിഷ്ക്കാര
കമ്മീഷനിലെ മറ്റ്
അംഗങ്ങള്‍ ആരൊക്കെയാണ്;
ടി ചെയര്മാന് നിലവില്‍
എത്ര ഓഫീസ്
സ്റ്റാഫുകള്‍ ഉണ്ട്;
ആരൊക്കെ;
(ഇ)
ചെയര്മാന്
ശമ്പള ഇനത്തിലും
റ്റി.എ/ഡി.എ ഇനത്തിലും
24.02.2017 വരെ എത്ര
രൂപ നല്‍കിയിട്ടുണ്ട്;
മാസം തിരിച്ച്
വിശദമാക്കുമോ;
(എഫ്)
ചെയര്‍മാന്റെ
സ്റ്റാഫിന് ശമ്പള,
റ്റി.എ, ഡി.എ ഇനത്തില്‍
24.02.2017 വരെ എത്ര
രൂപ സര്‍ക്കാരില്‍
നിന്നും
നല്‍കിയിട്ടുണ്ട്;
(ജി)
ഭരണ
പരിഷ്ക്കാര കമ്മീഷന്
ചെയര്‍മാന്റെ ആസ്ഥാനം
എവിടെയാണ്;
വിശദമാക്കുമോ?
ഡെപ്യൂട്ടേഷന്
പോയ ജീവനക്കാരുടെ എണ്ണം
1842.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
കണ്ണൂര്‍, വയനാട്,
മലപ്പുറം, കോഴിക്കോട്
ജില്ലകളിലെ വിവിധ
വകുപ്പുകള്‍ക്ക്
കീഴിലുള്ള ഓഫീസുകളില്‍
നിന്ന് മറ്റ്
ജില്ലകളിലേയ്ക്ക്
ഡെപ്യൂട്ടേഷന് വാങ്ങി
പോയവരുടെ എണ്ണം
,വകുപ്പ് തിരിച്ച്
നല്‍കാമോ;
(ബി)
ഇപ്രകാരം
ജീവനക്കാര്‍ വ്യാപകമായി
ഡെപ്യൂട്ടേഷനില്‍
പോകുന്നത് പ്രസ്തുത
ഓഫീസുകളുടെ
പ്രവര്‍ത്തനത്തെ
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഡെപ്യൂട്ടേഷന്
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍
നടപടി
1843.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പൊതുഭരണവകുപ്പിലെ
എത്ര ജീവനക്കാര്‍ക്ക്
ഡെപ്യൂട്ടേഷന്
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഡെപ്യൂട്ടേഷന്
കാലാവധി കഴിഞ്ഞും
ഡെപ്യൂട്ടേഷന്
തസ്തികയില്‍ തുടരുന്ന
എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഡെപ്യൂട്ടേഷന്
എക്സ്റ്റന്‍ഷനും,
ഡെപ്യൂട്ടേഷന്
അനുവദിക്കാനുമായി എത്ര
അപേക്ഷ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കി എന്ന്
വ്യക്തമാക്കുമോ?
ദിവസവേതനക്കാരെ
സ്ഥിരപ്പെടുത്താന്‍ നടപടി
1844.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കഴിഞ്ഞ
6 വര്‍ഷക്കാലമായി
സെക്രട്ടേറിയറ്റില്‍
ജോലി ചെയ്യുന്ന
ദിവസവേതനക്കാരെ
കേരളപ്പിറവിയുടെ 60-ാം
വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി
സ്ഥിരപ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
ഭരണപരിഷ്ക്കാരം
കാര്യക്ഷമമാക്കാന്‍ നടപടി
1845.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍
നല്കുന്ന
അപേക്ഷകളിന്മേല്
സമയബന്ധിതമായി
തീര്‍പ്പു
കല്‍പ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
ഭരണതല തട്ടുകള്‍
ലഘൂകരിച്ച്
പൊതുജനങ്ങള്‍ക്ക്
ഏറ്റവും വേഗം സേവനം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സമഗ്ര
ഭരണ പരിഷ്കാരം
നടപ്പാക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ?
കമ്പനികളിലെയും
കോര്‍പ്പറേഷനുകളിലെയും
ഒഴിവുകള്‍
1846.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.,
കെ.എസ്.ഇ.ബി. തുടങ്ങിയ
വിവിധ കമ്പനികളുടെയും
കോര്പ്പേറഷനുകളുടെയും
ജൂനിയര്‍ അസിസ്റ്റന്റ്,
കാഷ്യര്‍, അസിസ്റ്റന്റ്
ഗ്രേഡ്2 തുടങ്ങിയ
തസ്തികകളിലേക്ക് പി.
എസ്. സി. തയ്യാറാക്കിയ
പട്ടിക എന്നാണ്
നിലവില്‍ വന്നത്;
(ബി)
ഈ
ലിസ്റ്റില്‍ നിന്നും
ഇതുവരെ
പൊതുവിഭാഗത്തില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കി;
(സി)
ഒഴിവുകള്‍
കമ്പനികളും
കോര്‍പ്പറേഷനുകളും
പി.എസ്.സി. യെ
അറിയിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
ഒഴിവുള്ള
തസ്തികകള്‍
കണ്ടെത്താന്‍
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് വിഭാഗം
പൊതുമേഖലാ
സ്ഥാപനങ്ങളിലും
കോര്‍പ്പറേഷനുകളിലും
പരിശോധന നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ ?
സ്ത്രീകള്‍ക്കായി
പുതിയ വകുപ്പ്
1847.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കായി
പ്രത്യേകം വകുപ്പ്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
എന്തെല്ലാം
പദ്ധതികളും സ്കീമുകളും
പ്രോഗ്രാമുകളും ആണ്
പുതിയ വകുപ്പിന്റെ
കീഴില്‍
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നത്;
(സി)
പുതിയ
വകുപ്പിന്റെ ഭാഗമായി
ഏതെല്ലാം തസ്തികകൾ
സൃഷ്ടിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
വിശദാംശം നല്‍കുമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
1848.
ശ്രീ.ജോര്‍ജ്
എം. തോമസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ്
പ്രസ്തുത ഫണ്ട്
സ്വരൂപിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവരെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഫണ്ട്
ലഭിക്കുന്നതിന്
അനുവര്‍ത്തിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
1849.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുളള
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്കി; ഓപ്പണ്‍
ക്വാട്ടയില്‍
എത്രപേര്‍ക്ക് നിയമനം
നല്കുകയുണ്ടായി;
(ബി)
2017
ഡിസംബര്‍ വരെ പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍
ഉണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
(സി)
ഈ
ഒഴിവുകള്‍ ഇതിനകം
പി.എസ്..സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായോ;
(ഡി)
കേരള
പബ്ലിക് സർവീസ്
കമ്മീഷനിൽ നിലവില്‍
അസിസ്റ്റന്റുമാരുടെ
ഒഴിവുണ്ടോ; പി.എസ്.സി.
യില്‍ വിവിധ
കാറ്റഗറിയില്‍ പുതിയ
തസ്തിക ഉണ്ടാക്കണമെന്ന
പി.എസ്.സി യുടെ
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
എന്നാണ് ശിപാര്‍ശ
ലഭിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ജോലിഭാരം
കൊണ്ട് ബുദ്ധിമുട്ടുന്ന
പി.എസ്.സി. ക്ക്
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് പുതിയ
തസ്തിക സൃഷ്ടിക്കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
1850.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വിവിധ
വകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
വകുപ്പുതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് 2017
വര്‍ഷത്തെ പ്രതീക്ഷിത
ഒഴിവുകള്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികകളില്‍
നിയമനം
1851.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പ്,വിവിധ
സര്‍വ്വകലാശാലകള്‍,പി.ഡബ്ല്യു.ഡി.തുടങ്ങിയ
വകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികകളില്‍ റാങ്ക്
ലിസ്റ്റ് ഉണ്ടായിട്ടും
ആരെയും
നിയമിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
'നിയമനം
നടത്തുന്നതിന്
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടില്ല
'എന്ന്
പി.എസ്.സി.നല്കുന്ന
മറുപടിയില്‍
സൂചിപ്പിക്കുന്ന
തടസ്സങ്ങള്‍
ഒഴിവാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
അടിയന്തരാവസ്ഥകാലത്തെ
പീഡിതര്‍
1852.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടിയന്തരാവസ്ഥകാലത്തെ
പീഡിതര്‍ക്ക്
പ്രത്യേകമായ പരിഗണന
നല്‍കുന്നത്
ആലോചനയിലുണ്ടോ;
(ബി)
ഇവര്‍ക്ക്
ചികിത്സാ സഹായം
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അടിയന്തരാവസ്ഥക്കാലത്ത്
ഒട്ടേറെ ശാരീരിക,
മാനസിക പീഢനങ്ങള്‍ക്ക്
വിധേയരായവര്‍ക്ക്
അര്‍ഹമായ
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സിവില്‍
സര്‍വീസ് തസ്തിക
1853.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എെ.എ.എസ്,എെ.പി.എസ്,എെ.എഫ്.എസ്
തുടങ്ങിയ സിവില്‍
സര്‍വീസ് തസ്തികകളില്‍
അനുവദനീയമായ എത്ര
തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
നിലവില്‍
എത്ര സിവില്‍ സര്‍വീസ്
ഉദ്യോഗസ്ഥരുടെ
ഒഴിവുകളാണ് ഉള്ളത്;
(സി)
ഇതില്‍
എത്ര സിവില്‍ സര്‍വീസ്
ഉദ്യോഗസ്ഥര്‍
ഒന്നിലധികം വകുപ്പുകള്‍
കൈകാര്യം
ചെയ്യുന്നുണ്ട്;
(ഡി)
സിവില്‍
സര്‍വീസ് ഉദ്യോഗസ്ഥരുടെ
ഒഴിവുകള്‍
നികത്താനാവാത്ത
സാഹചര്യത്തില്‍ ഈ
പ്രശ്നം ശാശ്വതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
അഖിലേന്ത്യാ
സര്‍വ്വീസ്
ഉദ്യോഗസ്ഥർക്കെതിരെ
ശിക്ഷണ നടപടി
1854.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ കേന്ദ്ര
ഡെപ്യൂട്ടേഷന്
വാങ്ങിപ്പോയെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷണ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
ഉദ്യോഗസ്ഥർക്കെതിരെ
എന്തെല്ലാം ശിക്ഷണ
നടപടിയാണ്
സ്വീകരിച്ചതെന്നും
എന്തുകാരണത്താലാണ്
ശിക്ഷണ നടപടി
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ?
കളക്ടര്‍മാര്‍ക്ക്
ഗ്രേഡിംഗ്
1855.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കളക്ടര്‍മാര്‍ക്ക്
അവരുടെ
പ്രവര്‍ത്തനമികവ്
കണക്കിലെടുത്ത്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
അതിനുള്ള മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ലഭിക്കുന്ന ഗ്രേഡ്
അവരുടെ സര്‍വ്വീസില്‍
എന്തൊക്കെ
നേട്ടങ്ങള്‍ക്ക്
കാരണമാകുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഗ്രേഡിംഗ്
നല്‍കുന്നതിനും ആയത്
തീരുമാനിക്കുന്നതിനും
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
T 1856.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്നും അടുത്ത
സാമ്പത്തികവര്‍ഷത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച തുകയും
സംസ്ഥാനം ചെലവഴിച്ച
തുകയും ലാപ്സായ തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികളെക്കുറിച്ച്
കൂടുതല്‍ അറിയുവാനും
കേന്ദ്ര സര്‍ക്കാരിന്റെ
വിവിധ വകുപ്പുകളുമായി
ആശയ വിനിമയം
നടത്തുവാനും
സംസ്ഥാനത്തിനായി
ഡല്‍ഹിയില്‍ ഒരു സ്ഥിര
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അങ്ങനെ
ഒരു സംവിധാനം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ നിശ്ചിത
സമയത്ത്
ആരംഭിക്കാത്തതും
കാലാവധിക്കുള്ളില്‍
പൂര്‍ത്തീകരിക്കാത്തതും
മൂലം
സംസ്ഥാനത്തിനുണ്ടായ
സാമ്പത്തിക ഭൗതിക
നഷ്ടങ്ങള്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
1857.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട് എന്ന
പേരില്‍ ഒരു പുതിയ
ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
ഫണ്ടിലേക്കുള്ള
ധനസമാഹരണം എപ്രകാരമാണ്
നടത്തുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
നിലവില്‍
ഫണ്ടില്‍ എന്ത് തുക
നീക്കിയിരിപ്പുണ്ട്;
(ഡി)
എത്രപേര്‍ക്ക്
ഈ പദ്ധതിയില്‍ നിന്നും
ധനസഹായം
അനുവദിച്ചുവെന്നും, ആകെ
എന്ത് തുക
നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(ഇ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
നിലവിലുള്ളപ്പോള്‍
ഇത്തരമൊരു ഫണ്ട്
രൂപീകരിച്ചതിന്റെ
സാംഗത്യം എന്താണ് എന്ന്
വ്യക്തമാക്കുമോ ?
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് തസ്തിക
1858.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്കണോമിക്സ്
ആൻറ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്സ്റ്റന്റ്
തസ്തികയില്‍
ആവശ്യത്തിന്
ജീവനക്കാര്‍ ഇല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഓരോ ജില്ലയിലും എത്ര
പേരുടെ കുറവുണ്ട്;
വ്യക്തമാക്കുമോ; എം.എ.
ഉമ്മന്‍ കമ്മിറ്റിയുടെ
നിര്‍ദേശപ്രകാരം എത്ര
പേരെ പുതുതായി
നിയമിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഓരോ ജില്ലയിലുമുള്ള
പ്രസ്തുത തസ്തികയുടെ
എണ്ണം എത്രയാണെന്നും
ഇവരുടെ ചുമതലകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ; പ്രസ്തുത
തസ്തികയില്‍ റാങ്ക്
ലിസ്റ്റ് നിലവിലിരിക്കെ
എത്ര പേരെ
താല്‍ക്കാലികമായി
നിയമിച്ചിട്ടുണ്ട്;
ഇവരുടെ ഓരോരുത്തരുടെയും
പൂര്‍ണ്ണ വിശദാംശങ്ങള്‍
വ്യകതമാക്കുമോ; ഇവര്‍
ഇപ്പോഴും സേവനം ചെയ്തു
വരുന്നുണ്ടോ ;
(സി)
ഓരോ
തദ്ദേശ സ്വയം ഭരണ
സ്ഥാപനത്തിലും പ്ലാന്‍
മോണിട്ടര്‍
ചെയ്യുന്നതിനും
പദ്ധതികളുടെ നിര്‍വഹണ
അവലോകന സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
എക്കണോമിക്സ് ആൻറ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ നിന്നും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളില്‍
നിയമിക്കപ്പെട്ടിട്ടുള്ള
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്സ്റ്റന്റ്
തസ്തികയില്‍ ഉള്ള ആള്
പങ്കെടുക്കണമെന്ന്
04.02.2012 ലെ
സര്‍ക്കാര്‍ ഉത്തരവ് 23
/2012/ LSGD മുഖേന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്സ്റ്റന്റ് മാരെ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളില്‍
നിയമിച്ചിട്ടുണ്ട്;വിശദാംശം
നല്‍കുമോ;
(ഡി)
സര്‍ക്കാരിന്റെ
ഭൂരിഭാഗം പദ്ധതികളും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ മുഖേന
നടപ്പിലാക്കുന്നതിനാല്‍
പ്ലാന്‍ മോണിട്ടര്‍
ചെയ്യുന്നതിനും
പദ്ധതികളുടെ നിര്‍വഹണ
അവലോകന സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
എക്കണോമിക്സ് ആൻറ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ നിന്നും
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളില്‍ ഒരു
പഞ്ചായത്തില്‍ ഒരാളെന്ന
നിലയില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്സ്റ്റന്റ്
തസ്തികയില്‍ എം. എ.
ഉമ്മന്‍ കമ്മിറ്റിയുടെ
നിര്‍ദേശപ്രകാരം
നിയമിക്കുന്നതിനും
തദനുസരണമായ തസ്തിക
അടിയന്തരമായി
സൃഷ്ടിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
കോസ്റ്റല്‍ സോണ്‍ മാനേജ്
മെന്റ് അതോറിറ്റി
മുമ്പാകെയുള്ള അപേക്ഷകൾ
1859.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടുകള്‍ക്ക്
നമ്പര്‍
ലഭിക്കുന്നതിനായി
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ എട്ടു
പഞ്ചായത്തുകളില്‍
നിന്നും കേരള
കോസ്റ്റല്‍ സോണ്‍
മാനേജ് മെന്റ്
അതോറിറ്റി മുമ്പാകെ
ഇതുവരെ സമര്‍പ്പിച്ച
അപേക്ഷകളില്‍ ഇനിയും
തീരുമാനമാകാത്തവ
സംബന്ധിച്ച്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
മുന്ഗണനാക്രമത്തിലാണോ
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ് മെന്റ്
അതോറിറ്റി മുമ്പാകെ
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ തീര്‍പ്പു
കല്‍പ്പിക്കുന്നതിന്
നിശ്ചിത സമയപരിധി
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
കര്‍ഷരുടെ
ആശങ്ക പരിഹരിക്കാന്‍ നടപടി
1860.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കര്‍ഷരുടെ ആശങ്ക
പരിഹരിക്കാന്‍ ഈ
ഗവണ്മെന്റ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
നിക്ഷേപകരെ
ആകര്‍ഷിക്കുന്ന പരിസ്ഥിതി
സൗഹൃദ പദ്ധതികള്‍
1861.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹൃദ പദ്ധതികളിലേക്ക്
നിക്ഷേപകരെ
ആകര്‍ഷിക്കുന്ന
വിധത്തില്‍ നിലവിലുളള
നിയമങ്ങളിലും
ചട്ടങ്ങളിലും ഭേദഗതി
കൊണ്ടുവരാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ നിയമങ്ങളിലും
ചട്ടങ്ങളിലുമാണ് ഭേദഗതി
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
T 1862.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍
റിപ്പോര്ട്ടിന്മേലുള്ള
അന്തിമവിധി മാര്‍ച്ച്
മാസം ആദ്യം
ഉണ്ടാകുമെന്നതില്‍
എന്തെങ്കിലും
മാറ്റമുള്ളതായി
അറിവുണ്ടോ;
വിവരിക്കുമോ;
(ബി)
പരിസ്ഥിതിലോലമായി,
കസ്തൂരിരംഗന്‍
കണ്ടെത്തിയ കേരളത്തിലെ
നൂറ്റി ഇരുപത്തിമൂന്ന്
ഗ്രാമങ്ങള്‍
ഏതൊക്കെയെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
പഠനം നടത്തി,
കാര്‍ഷികമേഖലയെയും
ജനവാസകേന്ദ്രങ്ങളെയും
ഒഴിവാക്കിക്കൊണ്ട്,
കേരളം
കേന്ദ്രസര്‍ക്കാരിന്
നല്കിയ
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഡി)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍
കേരളത്തിലെ ജനങ്ങള്‍
ആശങ്കാകുലരാണെന്നത്
കണക്കിലെടുത്ത്
എന്തെല്ലാം
അനുകൂലനടപടികള്‍
സ്വീകരിക്കാനാകും എന്ന്
വിശദമാക്കുമോ?
കസ്തൂരിരംഗന്‍
റിപ്പോര്ട്ടിന്മേല്
അന്തിമവിജ്ഞാപനം
1863.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമഘട്ട
സംരക്ഷണത്തിനായുള്ള
കസ്തൂരിരംഗന്‍
റിപ്പോര്ട്ടിന്മേല്
അന്തിമവിജ്ഞാപനം
പുറപ്പെടുവിക്കുന്നത്
വൈകും എന്ന കേന്ദ്ര വനം
പരിസ്ഥിതി വകുപ്പ്
മന്ത്രിയുടെ പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരടു
വിജ്ഞാപനത്തില്‍പ്പെട്ട
കേരളത്തിലെ 123
വില്ലേജുകളില്‍
കഴിയുന്ന ജനങ്ങള്‍ക്ക്
ഇതുമൂലം ഉണ്ടായിട്ടുള്ള
ആശങ്ക അകറ്റാന്‍ എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നത്;
(സി)
ജനവാസ
- കൃഷി മേഖലകളെ E.S.A
യില്‍ നിന്ന് ഒഴിവാക്കി
അന്തിമ വിജ്ഞാപനം ഉടന്‍
തന്നെ ഇറക്കുന്നതിന്
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
കെ. എ.
പി. നാലാം ബറ്റാലിയനില്‍
നിയമനത്തിനുള്ള റാങ്ക്
പട്ടിക
1864.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
എ. പി. നാലാം
ബറ്റാലിയനില്‍ സിവില്‍
പോലീസ് ഓഫീസറുടെ
നിയമനത്തിലുള്ള റാങ്ക്
പട്ടിക നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ റാങ്ക്
പട്ടിക എപ്പോഴാണ്
നിലവില്‍ വന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
റാങ്ക് പട്ടികയില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക്
പരിശീലനത്തിനായി
അഡ്വെെസ് മെമ്മോ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
റാങ്ക് പട്ടികയില്‍
നിന്ന് ഇനി എത്ര പേരെ
പരിശീലനത്തിനായി
അഡ്വെെസ് ചെയ്യുമെന്ന്
വ്യക്തമാക്കാമോ;
ഇവര്‍ക്ക് എപ്പോള്‍
അഡ്വെെസ് മെമ്മോ
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്
1865.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പ്രതിഷേധിച്ച്,
ഹാജര്‍
രേഖപ്പെടുത്തിയശേഷം
സീറ്റില്‍ ഇരിക്കാതെയും
ജോലി ചെയ്യാതെയുമുള്ള
സമരമുറ കര്‍ശനമായി
നേരിടുന്നതിനും
ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പുകല്‍പ്പിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
വിവിധ
വകുപ്പുകളിലെ പുതിയ
തസ്തികകള്‍
1866.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ ഇതുവരെ
വിവിധ വകുപ്പുകളില്‍
എത്ര പുതിയ തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളില്‍
എത്ര പുതിയ തസ്തികകള്‍
വെട്ടിക്കുറച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
വകുപ്പുകളിലാണെന്നും
വ്യക്തമാക്കുമോ?
ഹെഡ്ക്വാര്‍ട്ടര്‍
ഒഴിവുകളില്‍
നിയമിക്കപ്പെടുന്നവര്‍ക്ക്
സ്ഥലംമാറ്റം
1867.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിവിധ
വകുപ്പുകളില്‍ ലാസ്റ്റ്
ഗ്രേഡ്, എല്‍.ഡി
.ക്ലാര്‍ക്ക്
തസ്തികകളില്‍
ജില്ലകളിലെ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും
ഹെഡ്ക്വാര്‍ട്ടര്‍
ഒഴിവുകളില്‍
നിയമിക്കപ്പെടുന്ന
ജീവനക്കാര്‍ക്ക് അവരുടെ
മാതൃ ജില്ലകളിലേയ്ക്ക്
സ്ഥലംമാറ്റം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
'അക്ഷയ'ക്ക്
ലഭിക്കുവാനുള്ള തുക
1868.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ 2011-13
കാലഘട്ടത്തില്‍ ചെയ്ത
ആധാര്‍
എന്റോള്‍മെന്റിന്റെ
സംരംഭകര്‍ക്ക് (അക്ഷയ)
ലഭിക്കുവാനുള്ള തുക
ലഭ്യമായിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ഈ
തുക ഏത് അക്കൗണ്ടിലാണ്
സൂക്ഷിച്ചിരിക്കുന്നത്;
ഇത് അടിയന്തരമായി
'അക്ഷയ' സംരംഭകര്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഐ.റ്റി.
നയം
1869.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഐ.റ്റി. നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഐ.റ്റി.
വ്യവസായത്തിലെ പുതിയ
ആവശ്യകതകള്‍ക്ക്
അനുസൃതമായി
യുവതീയുവാക്കളുടെ
തൊഴില്‍പരമായ കഴിവ്
വര്‍ദ്ധിപ്പിക്കുവാന്‍
എന്ത് നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഐ.റ്റി.
കയറ്റുമതിയില്‍
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളില്‍
കേരളത്തിന്റെ സ്ഥാനം
എന്താണ്;
(ഡി)
ഇക്കാര്യത്തില്‍
സംസ്ഥാനത്തെ
മുന്‍പന്തിയിലെത്തിക്കുന്നതിന്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വെളിപ്പെടുത്തുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
1870.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര അക്ഷയ
കേന്ദ്രങ്ങള്‍ ഉണ്ട്;
(ബി)
കേരളത്തിലെ
എല്ലാ പഞ്ചായത്തുകളിലും
അക്ഷയ കേന്ദ്രങ്ങള്‍
ഉണ്ടോ;ഇല്ലെങ്കില്‍
ഏതൊക്കെ
പഞ്ചായത്തുകളില്‍;വിശദമാക്കാമോ;
(സി)
നിലവില്‍
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
നിബന്ധനകളും നടപടികളും
എന്തൊക്കെയാണ്;വിശദമാക്കാമോ?
അക്ഷയ
കേന്ദ്രങ്ങള്‍
1871.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍ വഴി
നടത്തുന്ന,
സര്‍ക്കാരുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനോ
ഓഡിറ്റ് ചെയ്യുന്നതിനോ
നിലവില്‍ സംവിധാനങ്ങള്‍
ഉണ്ടോ; ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളില്‍
നിന്നും ലഭിക്കുന്ന
സര്‍ക്കാര്‍
സേവനങ്ങള്‍ക്ക് നിശ്ചിത
നിരക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിരക്കുകളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
നിശ്ചിത
നിരക്ക്
ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍
ആയത് നിശ്ചയിക്കുമോ?
ദുരിതാശ്വാസത്തിനായി
ഓണ്‍ലൈന്‍ അപേക്ഷ
1872.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിന്
ഓണ്‍ലൈനായി മാത്രം
അപേക്ഷിച്ചാല്‍ മതി
എന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ബി)
എം
എൽ.എ..മാര്‍ വഴി
ദുരിതാശ്വാസ അപേക്ഷ
നല്‍കുന്നതിന്
വില്ലേജ്, താലൂക്ക്
ഓഫീസുകളില്‍ നിന്ന്
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
അപേക്ഷകള്‍
നേരിട്ട്
സമര്‍പ്പിക്കുന്നതിന്
തടസ്സം ഉണ്ടോ;
(ഡി)
ഏതു
മാസം വരെ അപേക്ഷ
സമര്‍പ്പിച്ചവര്‍ക്ക്
ദുരിതാശ്വാസ തുക
ലഭ്യമായിട്ടുണ്ട്;
വ്യക്തമാക്കുമോ?
പരവൂര്‍
പുറ്റിങ്ങല്‍ വെടിക്കെട്ട്
അപകടം
1873.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
10.04.2016
ല്‍ നടന്ന പരവൂര്‍
പുറ്റിങ്ങല്‍
വെടിക്കെട്ട്
അപകടത്തെത്തുടര്‍ന്ന്,
ദുരന്തബാധിതര്‍ക്ക്
ലുലു ഗ്രൂപ്പ് ഉടമ
ധനസഹായം
പ്രഖ്യാപിച്ചിട്ടുളളത്
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലുലു
ഗ്രൂപ്പ് ഉടമ നല്കിയ
പ്രസ്തുത തുക ഏത്
അക്കൗണ്ടിലാണ്
ഇപ്പോള്‍
നിക്ഷേപിച്ചിട്ടുളളതെന്നും
എത്ര രൂപയാണ്
അക്കൗണ്ടിലുളളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക എത്രയും വേഗം
പുറ്റിങ്ങല്‍
ദുരന്തബാധിതര്‍ക്ക്
നല്‍കണമെന്ന്
ആവശ്യപ്പെട്ട്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
ദുരന്തബാധിതര്‍ക്ക്
ലുലു ഗ്രൂപ്പ് നല്കിയ
തുക വിതരണം ചെയ്യാന്‍
എന്ത് തടസ്സമാണ് ഇനി
അവശേഷിക്കുന്നത്;
ദുരന്തവാര്‍ഷികത്തിന്
മുന്‍പ് പ്രസ്തുത തുക
വിതരണം ചെയ്യുമോ;
വ്യക്തമാക്കാമോ?
ചികിത്സാ
ദുരിതാശ്വാസ പദ്ധതി
1874.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏറനാട്
നിയോജക മണ്ഡലത്തിലെ
എത്ര പേര്‍ക്ക്
ചികിത്സാ ദുരിതാശ്വാസ
പദ്ധതി പ്രകാരമുള്ള തുക
അനുവദിച്ചുവെന്നും
അവരുടെ പേരുവിവരവും
ലഭ്യമാക്കുമോ;
(ബി)
ഇതിൽ
ഒരു ലക്ഷം മുതല്‍
മൂന്ന് ലക്ഷം രൂപ വരെ
ധനസഹായം അനുവദിച്ച
എല്ലാ
ഗുണഭോക്താക്കള്‍ക്കും
തുക നല്കി
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കുമോ; അവരുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
ഇതിൽ
അന്‍പതിനായിരം രൂപയും
അതില്‍ താഴെയും ധന
സഹായം അനുവദിക്കപ്പെട്ട
എത്ര അപേക്ഷകള്‍
ഉണ്ടായിരുന്നു: എല്ലാ
ഗുണഭോക്താക്കള്‍ക്കും
തുക നല്കി
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
ഏറനാട്
നിയോജക മണ്ഡലത്തിലെ
എത്ര അപേക്ഷകള്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ
അവസാനകാലത്ത്
ലഭിച്ചിട്ടുണ്ട്;
അവയില്‍ ഓരോന്നിലും
അനുവദിച്ച എത്ര തുക ഈ
സര്‍ക്കാരിന്റെ കാലത്ത്
കൊടുത്തു
തീര്‍ത്തുവെന്ന്
വ്യക്തമാക്കുമോ;
അല്ലെങ്കില്‍ എപ്പോള്‍
കൊടുത്തു
തീര്‍ക്കുമെന്ന്
അറിയിക്കുമോ?
ജനസാന്ത്വന
ഫണ്ട്
1875.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
ലഭിച്ചവര്‍ക്ക്
ജനസാന്ത്വനഫണ്ടിലേക്ക്
അപേക്ഷ
സമര്‍പ്പിക്കാന്‍
പറ്റുമോ?
ജനസാന്ത്വന
ഫണ്ട്
1876.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍
സമൂഹത്തില്‍
പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന
ആളുകളുടെ
ഉന്നമനത്തിനായി
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം
വിഭാഗക്കാര്‍ക്കായാണ്
ഇത്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരുടെയൊക്കെ
സഹകരണത്തോടെയാണ്
ഇതിനുള്ള ഫണ്ട്
സ്വരൂപിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ധനസഹായം ലഭിക്കുന്നതിന്
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍ എന്തൊക്കെയാണ്;
സന്നദ്ധ സംഘടനകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും ഈ
ഫണ്ടില്‍ നിന്നും
ധനസഹായം
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്ക് നഷ്ടപരിഹാരം
1877.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്ക് നഷ്ടപരിഹാരം
നല്കാന് കോടതി
നിര്‍ദ്ദേശം വന്നശേഷം
എന്തൊക്കെ സഹായങ്ങള്‍
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്ക് സഹായം
ലഭ്യമാക്കാനും
കുറ്റമറ്റരീതിയില്‍
സഹായധനം വിതരണം
ചെയ്യാനും നാളിതുവരെ
സഹായം
ലഭിച്ചിട്ടില്ലാത്ത
ഏറ്റവും
അര്ഹതയുള്ളവര്ക്കുകൂടി
സഹായം ലഭ്യമാക്കാനും
നടപടികള്‍ ഉണ്ടാകുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1878.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും മലപ്പുറം
ജില്ലയില്‍ എത്ര തുക
അനുവദിച്ചു; മണ്ഡലം
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
മണ്ഡലത്തില്‍ നിന്നും
എം.എല്‍.എ.യുടെ
ശിപാര്‍ശയോടൊപ്പം
സമര്‍പ്പിച്ച
അപേക്ഷകളില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
എത്ര തുക
അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ സമയത്ത്
അനുവദിച്ച ധനസഹായങ്ങള്‍
ഏത് കാലയളവ് വരെയുള്ളവ
വിതരണം ചെയ്തു; ബാക്കി
തുകകള്‍ എന്ന് വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായനിധി
1879.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായനിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ 2017 ജനുവരി
31 -വരെ
ലഭിച്ചിട്ടുണ്ട്;
(ബി)
ആയതില്‍
എത്രപേര്‍ക്ക് നാളിതു
വരെ ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ജനസാന്ത്വന ഫണ്ട്
1880.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വനഫണ്ടില്
നിന്നും ധനസഹായം
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ജനസാന്ത്വന
ഉത്തരവുകളിലെ
അവ്യക്തതമൂലം
ഉദ്യോഗസ്ഥരും
പൊതുജനങ്ങളും
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ജനസാന്ത്വനഫണ്ടിലേക്ക്
എന്ന് മുതലാണ് അപേക്ഷ
സ്വീകരിച്ചു
തുടങ്ങിയത്; നാളിതുവരെ
ഓരോ ജില്ലയിലും എത്ര
അപേക്ഷകള്‍ ലഭിച്ചു;
എത്ര തുക സഹായം
അനുവദിച്ചു;
ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(ഡി)
വില്ലേജ്
വഴിയും താലൂക്ക് വഴിയും
അപേക്ഷകള്‍
സ്വീകരിക്കുവാനും
നടപടികള്‍ കൂടുതല്‍
ലഘൂകരിക്കാനും
നിര്‍ദ്ദേശം നല്‍കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് സഹായം
1881.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് നാളിതുവരെ ഓരോ
ജില്ലയിലും ആകെ എത്ര
തുക അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായം
1882.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
നിയോജക മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏറ്റവും കൂടുതല്‍ തുക
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ലഭിച്ച വ്യക്തി
ആരായിരുന്നുവെന്നും തുക
എത്രയായിരുന്നുവെന്നും
ആരുടെ
ശിപാര്ശയിന്മേലായിരുന്നു
തുക അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2017
ജനുവരി 31 വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
നിയോജക മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏറ്റവും കൂടുതല്‍ തുക
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ലഭിച്ച വ്യക്തി
ആരായിരുന്നുവെന്നും തുക
എത്രയായിരുന്നുവെന്നും
ആരുടെ
ശിപാര്ശയിന്മേലായിരുന്നു
തുക അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ചതും എന്നാല്‍
വിതരണം ചെയ്യാത്തതുമായ
എത്ര തുക എത്ര
പേര്‍ക്ക് ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
നല്‍കിയെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
കഴിഞ്ഞ
സര്‍ക്കാര്‍ അനുവദിച്ച
എത്ര അപേക്ഷകളിന്മേല്
ഇനി എത്ര തുക വിതരണം
ചെയ്യാന്‍
ബാക്കിയുണ്ടെന്ന്
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ?
ജീവിതപ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
പദ്ധതികള്‍
1883.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണ
ജനങ്ങളുടെ
ജീവിതപ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന് ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം ആവിഷ്കരിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
വീടില്ലാത്തവര്‍ക്ക്
വീട് നല്‍കുന്നതിനും
പട്ടയമില്ലാത്തവര്‍ക്ക്
പട്ടയം നല്‍കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
'ഓരോ
ഫയലും ഒരോ ജീവിതമാണ്'
എന്ന പ്രഖ്യാപനത്തിന്
വിരുദ്ധമായി
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ ഫയലുകള്‍
കെട്ടിക്കിടക്കുന്നുണ്ടോ;
എങ്കില്‍ ജനങ്ങള്‍ക്ക്
എപ്രകാരമാണ്
ആശ്വാസമേകാന്‍ കഴിയുക
എന്നറിയിക്കുമോ;
(ഡി)
ദുരിതാശ്വാസ
നിധിയില്‍ നിന്ന് സഹായം
ആവശ്യപ്പെടുന്നവര്‍ക്ക്
ഇത് നല്കുന്നതില്
കാലതാമസം ഉണ്ടാകുന്നു
എന്ന പരാതി
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകരുടെ
സൗകര്യാര്‍ത്ഥം വിമാനത്താവളം
T 1884.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകരുടെ
സൗകര്യാര്‍ത്ഥം
വിമാനത്താവളം
നിര്‍മ്മിക്കാനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരുമായി
ചര്‍ച്ച നടത്തുകയോ
ധാരണയുണ്ടാക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
വിമാനത്താവളം
നിര്‍മ്മിക്കാന്‍ സ്ഥലം
കണ്ടെത്തുന്നതിന്
എന്തെങ്കിലും ശ്രമം
നടന്നിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
പത്തനംതിട്ട
വിമാനത്താവളം
1885.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകരുടെ
സൗകര്യം കണക്കിലെടുത്ത്
പത്തനംതിട്ട ജില്ലയില്‍
ഒരു വിമാനത്താവളം
ആരംഭിക്കുന്നതിന്
മന്ത്രിസഭ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
KSIDC
അല്ലാതെ മറ്റ്
ഏതെങ്കിലും ഏജന്‍സിയെ
ഇതുമായി ബന്ധപ്പെട്ട്
പഠനം നടത്തുന്നതിന്
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം
ഏജന്‍സികളെന്ന്
വിശദീകരിക്കുമോ;
(ഇ)
അമേരിക്കയിലെ
കണ്‍സള്‍ട്ടിംഗ്
കമ്പനിയായ എയ്കോം എന്ന
സ്ഥാപനത്തിന്റെ പഠന
റിപ്പോര്‍ട്ട് ആരുടെ
നിര്‍ദ്ദേശ പ്രകാരമാണ്
ഉണ്ടാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(എഫ്)
നാളിതുവരെ
ആരെല്ലാമാണ്
റിപ്പോര്‍ട്ടുകള്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ലൈറ്റ്
മെട്രോ പദ്ധതി
T 1886.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ലൈറ്റ് മെട്രോ
പദ്ധതിയിലുള്‍പ്പെടുത്തി
തമ്പാനൂരില്‍
മേല്‍പ്പാലം
നിര്മ്മിക്കാനുദ്ദേശമുണ്ടോ;
(ബി)
ഇതിലേക്കായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
1887.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊച്ചി
മെട്രോ റെയില്‍
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ?
ലെെറ്റ്
മെട്രോ പദ്ധതി
1888.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്തും
കോഴിക്കോട്ടും
ലെെറ്റ് മെട്രോ
റെയില്‍ പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
മുന്‍സര്‍ക്കാര്‍
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
പദ്ധതികളുടെ
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ആളിയാറില്‍
നിന്നും കേരളത്തിന്
ലഭിക്കാന്‍ അര്‍ഹതപ്പെട്ട
ജലം
T 1889.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആളിയാറില്‍
നിന്നും കേരളത്തിന്
ലഭിക്കാന്‍
അര്‍ഹതപ്പെട്ട
ജലത്തിന്റെ അളവ്
എത്രയെന്നും 2004
മുതല്‍ ലഭിച്ച ജലവിഹിതം
എത്രയെന്നുമുള്ള വിവരം
വ്യക്തമാക്കുമോ?
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
1890.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പ്രകാരം ഇക്കഴിഞ്ഞ
ഫെബ്രുവരി 1-ന്
കേരളത്തിലെ ഷോളയാര്‍
നിറക്കുന്നതിന്
ആവശ്യമായത്ര വെള്ളം
തമിഴ്നാട് വിട്ടു
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
എത്ര അളവ് വെള്ളമാണ്
കേരളത്തിന് വിട്ടു
കിട്ടിയതെന്നും, എത്ര
അളവ് കുറവ് ഉണ്ട്
എന്നും അറിയിക്കാമോ;
(സി)
കരാര്‍
പ്രകാരം ലഭിക്കേണ്ട
മുഴുവന്‍ വെള്ളവും
യഥാസമയം കേരളത്തിന്
ലഭ്യമാകും എന്നു
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍ പുതുക്കാന്‍
നടപടി
1891.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാര്‍
പുതുക്കിയിട്ട്
30വര്ഷക്കാലത്തോളമായ
സാഹചര്യത്തില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത കരാര്‍
പുതുക്കി കേരളത്തിന്
അര്‍ഹതപ്പെട്ടതും
ആവശ്യമുള്ളതുമായ ജലം
നേടിയെടുക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തിലുള്ള
വിശദവിവരം നല്‍കുമോ?
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി പ്രകാരം ലഭിക്കുന്ന
ജലം
T 1892.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലുടനീളം
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി പ്രകാരം
ലഭിക്കേണ്ടുന്ന ജലം
എത്രയെന്നും,
നടപ്പുവര്‍ഷം ലഭിച്ച
ജലം എത്രയെന്നുമുള്ള
വിവരം വ്യക്തമാക്കുമോ ;
(ബി)
ചിറ്റൂര്‍
പുഴയിലേയ്ക്കുള്ള
ആളിയാര്‍വെള്ളം നടപ്പു
വര്‍ഷം എത്ര അളവ്
വെട്ടിക്കുറച്ചു
എന്നും, ഇത്
പരിഹരിക്കാനായി കേന്ദ്ര
ഇടപെടല്‍ ജലവകുപ്പ്
നടത്തിയോ എന്നും
എന്തെല്ലാം തുടര്‍
നടപടികള്‍ വകുപ്പ്
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കരാറുകള്‍ പ്രകാരം
ജില്ലയിലെ
കാര്‍ഷികമേഖലയ്ക്കു
ലഭിക്കേണ്ട ജല
ലഭ്യതക്കുറവു മൂലം
കൃഷിനാശം ഉണ്ടാകുന്ന
മേഖലകളില്‍, ജലലഭ്യത
ഉറപ്പു വരുത്താന്‍
വകുപ്പ്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പറമ്പിക്കുളം- ആളിയാര്‍
സംയുക്ത ജലക്രമീകരണ
ബോര്‍ഡ് എത്ര യോഗം
ചേര്‍ന്നിരുന്നുവെന്നും
സംസ്ഥാനത്തുനിന്നും
പങ്കെടുത്ത
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
പാലക്കാട് ജില്ലയിലെ
കര്‍ഷകര്‍ക്ക്
വേണ്ടുന്ന ജലലഭ്യത
ഉറപ്പു വരുത്താന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവെന്നുമുളള
വകുപ്പു തല നടപടികള്‍
വ്യക്തമാക്കുമോ ?
പത്ര
പ്രവര്‍ത്തക ആശ്രിത
പെന്ഷന്
1893.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീമതി
എം.പി.പ്രേമലത, W/o
രാമചന്ദ്രന്
കൊടാപ്പള്ളി
എന്നയാളില്‍ നിന്നും
പത്ര പ്രവര്‍ത്തക
ആശ്രിത പെന്ഷന്
ലഭിക്കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പത്ര
പ്രവര്‍ത്തക ആശ്രിത
പെന്ഷന്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും, അനുബന്ധ
രേഖകളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
തൊഴില്‍
നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന
പ്രവാസികള്‍ക്ക് സഹായം
1894.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും ഗള്‍ഫ്
നാടുകളിലും മറ്റ് വിദേശ
രാജ്യങ്ങളിലും പോയി
തൊഴില്‍ ചെയ്യുന്നവരുടെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രവാസികളുടെ
ക്ഷേമത്തിനായി
വിദേശത്ത് തൊഴില്‍
ചെയ്യുന്നവരില്‍
നിന്നും മൂലധനം
സ്വരൂപീച്ച്
സര്‍ക്കാരിന്റെ
പൂര്‍ണ്ണ
നിയന്ത്രണത്തില്‍ ഒരു
കോര്പ്പറേഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
വിവിധ
കാരണങ്ങളാൽ തൊഴില്‍
നഷ്ടമായി തിരികെ
നാട്ടിലെത്തുന്ന
പ്രവാസികളെ
പുരനധിവാസിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
1
.7 .11 മുതൽ 31 .1 .17
വരെയുള്ള കാലയളവിൽ
എത്രപേര്‍ തൊഴില്‍
നഷ്ടപ്പെട്ട് തിരികെ
എത്തിയിട്ടുണ്ടെന്നും
അതില്‍ എത്ര പേര്‍ക്ക്
പുനരധിവാസ സഹായം
ലഭ്യമാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പ്രവാസി
ക്ഷേമത്തിനായുള്ള പദ്ധതികള്‍
1895.
ശ്രീ.രാജു
എബ്രഹാം
,,
എ.എം. ആരിഫ്
,,
വി. കെ. സി. മമ്മത് കോയ
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
പ്രവാസികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക്
മറ്റൊരു തൊഴില്‍
കിട്ടുന്നതുവരെ
താല്‍ക്കാലികമായി
'തൊഴില്‍ നഷ്ട സുരക്ഷ'
എന്ന പേരില്‍ സഹായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രവാസികള്‍ക്കായി
ജോബ് പോര്‍ട്ടല്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
റിക്രൂട്ട്മെന്റ്
ഏജന്‍സികളെ
നിരീക്ഷിച്ച്
പ്രവര്‍ത്തന മികവിന്റെ
അടിസ്ഥാനത്തില്‍
ഗ്രേഡിംഗ് നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പ്രവാസി
ക്ഷേമത്തിനായി
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
നിസാമുദ്ദീന്‍
അടിയന്തിര സഹായം
അനുവദിക്കാന്‍ നടപടി
1896.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സൗദി
അറേബ്യയിലെ
അല്‍കോബാറിലെ സ്വകാര്യ
ആശുപത്രിയില്‍
അബോധാവസ്ഥയില്‍
കഴിയുന്ന തലശ്ശേരി
എറിഞ്ഞോളി സ്വദേശി
നിസാമുദ്ദീനെ എയര്‍
ആംബുലന്‍സില്‍
നാട്ടിലെത്തിക്കുന്നതിന്
സഹായം
അഭ്യര്‍ത്ഥിച്ചുകൊണ്ട്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തിര സഹായം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പ്രവാസിക്ഷേമം
1897.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ക്ക്
ഇപ്പോള്‍ നല്കി വരുന്ന
സേവനങ്ങള്‍
എന്തല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗള്‍ഫ്
നാടുകളിലും മറ്റും
പ്രയാസങ്ങള്‍
അനുഭവിക്കുന്ന
പ്രവാസികള്‍ക്ക് സഹായം
നല്കുന്നതിനു
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രവാസി
മലയാളികള്‍ക്ക്
നല്കുന്ന ക്ഷേമ
പദ്ധതികള്‍ കാലോചിതമായി
പരിഷ്ക്കരിച്ച്
നടപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സാന്ത്വനപദ്ധതി
പ്രകാരം അനുവദിച്ച തുക വിതരണം
ചെയ്യാന്‍ നടപടി
1898.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായുള്ള
സാന്ത്വന പദ്ധതിക്ക് ഈ
സാമ്പത്തിക വര്‍ഷം എത്ര
തുക
വകയിരുത്തിയിട്ടുണ്ട്;
ഇതില്‍ എന്ത് തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
2015-16, 2016-17
കാലയളവില്‍ ഇതുവരെ എത്ര
അപേക്ഷകള്‍ ലഭിച്ചു;
എത്ര പേര്‍ക്ക് തുക
അനുവദിച്ചു; അനുവദിച്ച
തുക എത്ര പേര്‍ക്ക്
വിതരണം നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകള്‍
സെക്രട്ടേറിയറ്റില്‍
കെട്ടിക്കിടക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര
അപേക്ഷകള്‍ ഉണ്ട്;
ഇവയില്‍
അര്‍ഹതയുള്ളവയ്ക്ക്
നടപടി പൂര്‍ത്തിയാക്കി
എത്ര ദിവസത്തിനകം തുക
വിതരണം
നടത്താനാകുമെന്ന്
വ്യക്തമാക്കുമോ?
സര്‍ട്ടിഫിക്കറ്റ്
അറ്റസ്റ്റേഷന് സെന്റര്‍
1899.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സിന്റെ
സര്‍ട്ടിഫിക്കറ്റ്
അറ്റസ്റ്റേഷന്
സെന്ററുകള്‍
എവിടെയെല്ലാമുണ്ട്;
ഇതുവഴി ഏതെല്ലാം
സര്ട്ടി
ഫിക്കറ്റുകളാണ്
സാക്ഷ്യപ്പെടുത്തി
നല്‍കുന്നത്;
(ബി)
ഇതിനായി
സര്‍ക്കാര്‍ നിയോഗിച്ച
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
അവരുടെ
തസ്തികയടക്കമുള്ള
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നോണ്‍
അക്കാദമിക്
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്താന്‍
നോര്‍ക്കയില്‍ സംവിധാനം
ഉണ്ടോ; ഇതിനായി
അറ്റസ്റ്റേഷന്
നടത്തുന്നവരുടെ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരം
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്താന്‍
കാസര്ഗോഡുള്ളവരും
തിരുവനന്തപുരത്ത്
വരേണ്ട സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കാന്‍ ഹോം
അറ്റസ്റ്റേഷന്
സംവിധാനം നോര്‍ക്ക
റൂട്ട്സിന്റെ മൂന്ന്
മേഖലാ കേന്ദ്രങ്ങൾ വഴി
ഏർപ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
നിലവിലുള്ള സംവിധാനം
ഉപയോഗിച്ച് തന്നെ
ഉദ്യോഗസ്ഥ
പുനര്‍വിന്യാസം വഴി
അധികച്ചെലവില്ലാതെ
ഇക്കാര്യം
പ്രാവര്‍ത്തികമാക്കുന്ന
കാര്യം പരിഗണിക്കുമോ?
പ്രവാസി
ഭാരതീയ ദിവസ്-2017
1900.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ഭാരതീയ ദിവസ്-2017 ല്‍
മുഖ്യമന്ത്രി
പങ്കെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
മറ്റാരെയെങ്കിലും
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
പ്രസ്തുത
പരിപാടിയില്‍ പ്രവാസി
വ്യവസായപ്രതിനിധികള്‍
മുഖ്യമന്ത്രിയുമായോ
മുഖ്യമന്ത്രിയുടെ
പ്രതിനിധിയുമായോ
ചര്‍ച്ചകള്‍
നടത്തിയിരുന്നോ;
വിശദവിവരം നല്‍കുമോ;
(സി)
പരിപാടിയില്‍
സംസ്ഥാനത്ത് നിന്ന്
എത്ര ഉദ്യോഗസ്ഥര്‍
പങ്കെടുത്തു;
പങ്കെടുത്തവരുടെ
വകുപ്പും
തസ്തികയടക്കമുളള
വിശദവിവരവും നല്‍കുമോ;
(ഡി)
പ്രവാസി
ഭാരതീയ ദിവസ്-2017ന്
കേരള ഗവണ്മെന്റ് എത്ര
രൂപയുടെ ചെലവ് നടത്തി;
ഇനം തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പരിപാടിയില്‍
സാധാരണക്കാരായ
പ്രവാസികളുടെ
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യാറില്ല എന്ന
ആവലാതി
ശ്രദ്ധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അക്കാര്യം
വിദേശമന്ത്രാലയത്തിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
പരിഹാരമുണ്ടാക്കുമോ;
(എഫ്)
പ്രവാസി
ഭാരതീയ ദിവസ്-2017ല്‍
പങ്കെടുത്ത പ്രവാസി
മലയാളികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
'കാപ്പാ'
പ്രകാരം കരുതല്‍ തടങ്കല്‍
1901.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ 'കാപ്പാ'
നിയമപ്രകാരം എത്രപേരെ
കരുതല്‍ തടങ്കലില്‍
സൂക്ഷിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
'കാപ്പാ'
ചുമത്തിയ എത്ര
കുറ്റവാളികളെ
പിടികിട്ടാനുണ്ട് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഗുണ്ടാ
പ്രവര്‍ത്തനം
തടയുന്നതിന്റെ ഭാഗമായി
ഗുണ്ടകളെ 'കാപ്പാ'
ചുമത്തി ജയിലില്‍
പാര്‍പ്പിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
യു
എ പി എ നിയമങ്ങള്‍
1902.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു
എ പി എ പോലുള്ള
നിയമങ്ങള്‍ സംസ്ഥാന
പോലീസ് നടപ്പാക്കുന്ന
രീതിയോടുള്ള പ്രതിഷേധം
വിവിധ മേഖലകളില്‍
നിന്നും ഉയര്‍ന്നു
വരുന്ന കാര്യം
ഗൗരവപൂര്‍വ്വം
കാണുന്നുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
പോലീസിന്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
നിയമാനുസൃത
ചുമതലകള്‍
നിര്‍വ്വഹിക്കുന്നതില്‍
നിന്നും
ഒഴിഞ്ഞുമാറുകയും
എന്നാല്‍
ജനരോഷത്തിനിടയാക്കും
വിധം ജനങ്ങള്‍ക്കെതിരെ
നിയമ പീഡനത്തിന്റെ
പരിധിയില്പെടുത്താവുന്ന
നടപടികൾ
സ്വീകരിക്കുകയും
ചെയ്യുന്ന പോലീസ് നടപടി
നിയന്ത്രിക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
കെ.
ദേവകി കൊലചെയ്യപ്പെട്ട
സംഭവം
1903.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ജനുവരി മാസത്തില്‍
കാസര്‍കോഡ് ജില്ലയില്‍
പെരിയാട്ടടുക്കത്തിനടുത്തുള്ള
മുനിക്കല്‍
കാട്ടിയടുക്കത്തെ കെ.
ദേവകി വീട്ടിനുള്ളില്‍
കൊലചെയ്യപ്പെട്ട സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കേസ്സില്‍ ആരെയെങ്കിലും
ഇതുവരെ
പിടികൂടിയിട്ടുണ്ടോ;
ഇപ്പോള്‍ കേസ്
അന്വേഷിക്കുന്നത്
ആരാണ്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
കേസ് മറ്റേതെങ്കിലും
ഏജന്‍സിക്ക് കൈമാറുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
യു.എ.പി.എ.
1904.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എ.പി.എ.
ചുമത്തുമ്പോള്‍
പാലിക്കേണ്ട
നിബന്ധനകള്‍ പാലിക്കാതെ
ആര്‍ക്കെങ്കിലും എതിരെ
കഴിഞ്ഞ 9 മാസത്തിനകം
യു.എ.പി.എ.
ചുമത്തിയിട്ടുണ്ടോ;
(ബി)
യു.എ.പി.എ.
ചുമത്തുമ്പോള്‍
കൂടുതല്‍ ജാഗ്രത
പാലിക്കണമെന്ന്
പോലീസുദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്കുവാനിടയായ
സാഹചര്യം വിശദമാക്കുമോ;
(സി)
യു.എ.പി.എ.
പ്രകാരം എടുത്ത
കേസുകളില്‍ കുറ്റപത്രം
സമര്‍പ്പിക്കാത്ത എത്ര
കേസ്സുകളുണ്ട് എന്ന്
വ്യക്തമാക്കുമോ?
കെ.എ.പി.നാലാം
ബറ്റാലിയനിലെ നിയമനം
1905.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി.നാലാം
ബറ്റാലിയനിലേക്ക് പുതിയ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്രപേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
2017
ലെ ആന്റിസിപ്പേറ്ററി
(കെ.എ.പി.നാലാം
ബറ്റാലിയന്)
വേക്കന്‍സി
എത്രയെണ്ണമാണ്; ഈ
വേക്കന്‍സി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പിണറായി,
വയനാട് പോലീസ്
സ്റ്റേഷനുകളിലേക്ക്
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ തസ്തികയുടെ
പേര്, എണ്ണം എന്നിവ
നല്‍കുമോ;
(ഡി)
2017
ഫെബ്രുവരി ഒന്നാം തീയതി
സംസ്ഥാനത്ത് എസ്.ഐ,
എ.എസ്.ഐ തസ്തികകളില്‍
എത്ര ഒഴിവുകൾ
നിലവിലുണ്ട്?
ഡി.വെെ.എസ്.പി.റാങ്കിനു
മുകളിലുള്ള ഉദ്യോഗസ്ഥര്‍
1906.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍
ഡി.വെെ.എസ്.പി.റാങ്കിനു
മുകളിലുള്ള എത്ര
ഉദ്യോഗസ്ഥരുടെ പേരില്‍
കേസ്സുകള്‍ നിലവിലുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
ഓരോരുത്തരുടേയും
പേരിലുള്ള കേസ്സുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഇവര്‍ക്കെതിരെ
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
എം.എല്‍.എ.ഹോസ്റ്റലിന്
പിന്നില്‍ നീന്തല്‍ക്കുളം
1907.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ഹോസ്റ്റലിന്റെ
പുറകുവശത്തെ മതിലിനോട്
ചേര്‍ന്ന്
നീന്തല്‍ക്കുളം
പണിയുന്നതിന്
ആഭ്യന്തരവകുപ്പിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
പ്രസ്തുത
നീന്തല്‍ക്കുളത്തിന്റെ
നിര്‍മ്മാണത്തിന്
എവിടെനിന്നെല്ലാം
അനുമതി
ആവശ്യമായിട്ടുണ്ട്;
പ്രസ്തുത അനുമതി എല്ലാം
ലഭിച്ചിരുന്നോ;
എങ്കില്‍ അവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ഹോസ്റ്റലിനോട്
ചേര്‍ന്നുള്ള
ഇത്തരമൊരു
നീന്തല്‍ക്കുളത്തിന്
നിയമസഭ
സെക്രട്ടേറിയറ്റില്‍
നിന്ന് അനുമതി
ആവശ്യമായിട്ടുണ്ടോ;
എങ്കില്‍ അത്
ലഭ്യമായിടുണ്ടോ;
(ഡി)
ഈ
നിര്‍മ്മാണത്തിന്
ദുരന്തനിവാരണ സമിതിയുടെ
പരിശോധനയോ അനുമതിയോ
ആവശ്യമായിട്ടുണ്ടോ;
എങ്കില്‍ അത്
ലഭ്യമായിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇതിന്റെ
നിര്‍മ്മാണച്ചെലവ്
എത്രയാണ്;
നിര്‍മ്മാണച്ചുമതല
ആര്‍ക്കാണ്; വിശദവിവരം
നല്‍കുമോ?
മുൻ
ഡി ജി പി., ടി.പി.
സെന്‍കുമാറിന്റെ അവധി
1908.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഡി.ജി.പി. ടി.പി.
സെന്‍കുമാര്‍ അവധി
പൂര്‍ത്തിയാക്കി തിരികെ
പ്രവേശിക്കുവാന്‍ കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് കത്ത്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇദ്ദേഹത്തെ
തിരികെ പ്രവേശിപ്പിച്ച്
നിയമനം നല്കുവാനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
1909.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാതൊരുവിധ
രേഖകളുമില്ലാതെയാണ് ഇതര
സംസ്ഥാന തൊഴിലാളികള്‍
കേരളത്തിലേക്ക്
എത്തുന്നത്എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്രിമിനല്‍
കേസുകളില്‍
പ്രതികളായിട്ടുള്ളവര്‍
കേരളത്തിലേക്ക്
എത്തുന്നത് തടയാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്എന്ന്
വിശദമാക്കുമോ ?
എഫ്.ഐ.ആര്.
ഓണ്‍ലൈനില്‍ ലഭ്യമാക്കൽ
1910.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് തയ്യാറാക്കുന്ന
എഫ്.ഐ.ആര്.
ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
ഏത്
സംവിധാനം വഴിയാണ്
എഫ്.ഐ.ആര്. പോലീസ്
വെബ് സൈറ്റില്‍
ലഭ്യമാകുന്നതെന്നും
എന്ന് മുതലാണ് പ്രസ്തുത
സംവിധാനം
പ്രവർത്തികമാകുന്നതെന്നും
അറിയിക്കുമോ;
(സി)
വെബ്
സൈറ്റില്‍ ലഭ്യമാകുന്ന
എഫ്. ഐ. ആര്.
ഡൗണ്‍ലോഡ്
ചെയ്യുന്നതിന്
സാധിക്കുമോയെ
ന്നറിയിക്കാമോ?
അമിത
പലിശ നിരോധന നിയമപ്രകാരം
എടുത്ത കേസുകള്‍
1911.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
അമിത പലിശ ഈടാക്കല്‍
നിരോധന നിയമപ്രകാരം
എടുത്ത കേസ്സുകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
ഉള്‍പ്പെട്ടവരുടെ എണ്ണം
വ്യക്തമാക്കുമോ;
(സി)
ഇതില്‍
അറസ്റ്റ്
ചെയ്യപ്പെട്ടവരുടെ
എണ്ണം വ്യക്തമാക്കുമോ?
കേസ്
അന്വേഷണത്തിലെ പാളിച്ചകള്‍
1912.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലപാതകം
ഉള്‍പ്പെടെയുള്ള
കേസ്സുകളില്‍ അന്വേഷണ
ഉദ്യോഗസ്ഥരുടെ
അശ്രദ്ധയും ഒത്തുകളിയും
കാരണം പ്രതികള്‍
ശിക്ഷിക്കപ്പെടാതെ
പോകുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരപരാധികളായ
ചിലരെ
വ്യക്തിവെെരാഗ്യത്തിന്റെ
പേരിലും രാഷ്ട്രീയ
ശത്രുതയുടെ പേരിലും
കേസ്സില്‍ കുടുക്കുകയും
പിന്നീട് കോടതി അവരെ
നിരപരാധികള്‍ ആണെന്ന്
പറഞ്ഞ് വിട്ടയക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍ക്ക്
ഉത്തരവാദികളായ പോലീസ്
ഉദ്യോഗസ്ഥരുടെ പേരില്‍
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
(ഡി)
ഇത്തരം
പാളിച്ചകള്‍ക്ക് നടപടി
എടുക്കുവാന്‍ ആവശ്യമായ
നിയമങ്ങള്‍
നിലവിലുണ്ടോ;
(ഇ)
ഇത്
സംബന്ധിച്ച നിയമത്തില്‍
പോരായ്മകള്‍
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വനിതാ
പോലീസ് ബറ്റാലിയന്
1913.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിക്കപ്പെട്ട
വനിതാ പോലീസ്
ബറ്റാലിയന്റെ ആസ്ഥാനം
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കുമോ;
(ബി)
ഇതിലേയ്ക്കുള്ള
നിയമനം നിലവിലുള്ള
പോലീസ് കോണ്‍സ്റ്റബിള്‍
റാങ്ക് പട്ടികയില്‍
നിന്നും നടത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ
എന്നറിയിക്കാമോ?
കേരളാ
സിവില്‍ പോലീസ്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
1914.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്കല്‍
പോലീസിലെയും ആംഡ്
റിസര്‍വ്
വിഭാഗത്തിലെയും സിവില്‍
പോലീസ് ഓഫീസര്‍ മുതല്‍
സബ്ബ് ഇന്‍സ്പെക്ടര്‍
വരെയുള്ള പദവികള്‍
ഏകോപിപ്പിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ആംഡ്
റിസര്‍വ് - ലോക്കല്‍
സംയോജനം നടപ്പിലാക്കി
കേരളാ സിവില്‍ പോലീസ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് എന്ന
പേരില്‍ പുതിയ കേഡര്‍
രൂപീകരിച്ചതിലൂടെ
പോലീസ്
സേനക്കുണ്ടാകുന്ന
ഗുണപരമായ മാറ്റങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംയോജനം ഏതെങ്കിലും
കമ്മീഷനുകളുടെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തിലാണോ എന്ന്
വ്യക്തമാക്കുമോ?
കാര്‍
സ്റ്റിക്കര്‍
1915.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഭിഭാഷകര്‍, ഡോക്ടര്‍,
പ്രസ്സ് എന്നിവരുടെ
കാര്‍ സ്റ്റിക്കര്‍
വ്യാപകമായി ദുരുപയോഗം
ചെയ്യപ്പെടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
എത്ര കേസുകള്‍ കഴിഞ്ഞ
ഒരു വര്‍ഷത്തിനകം
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
സ്റ്റിക്കറുകള്‍
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചു മാത്രം
നല്കി ദുരുപയോഗം
തടയുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഈ
സ്റ്റിക്കറുകള്‍ക്ക്
സര്‍ക്കാര്‍ അനുമതി
നിര്‍ബന്ധമാക്കിക്കൊണ്ട്
സ്റ്റിക്കറുകളില്‍
ഉപയോഗിക്കുന്നയാളിന്റെ
പേരും ആധാര്‍ നമ്പരും
ഉള്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ;
(ഇ)
എങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്നു
വിശദമാക്കാമോ?
പൊതു
നിരത്തുകളിലെ പ്രകടനം
1916.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ പൊതു
നിരത്തുകളില്‍ പ്രകടനം
നടത്തിയ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
ഉള്‍പ്പെട്ട വിവിധ
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകരുടെ എണ്ണം
വെവ്വേറെ
ലഭ്യമാക്കാമോ?
മുക്കം
പോലീസ് സ്റ്റേഷന് കെട്ടിടം
1917.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശോച്യാവസ്ഥയിലായ
മുക്കം പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍ദ്ദേശത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നു
വ്യക്തമാക്കുമോ;
(സി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അരൂര്‍
പോലീസ് സ്റ്റേഷന്
1918.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
പോലീസ് സ്റ്റേഷനില്‍
ഇപ്പോള്‍ ആകെ എത്ര
പോലീസ് ഉദ്യോഗസ്ഥര്‍
ജോലി ചെയ്യുന്നു;
ഇതില്‍ എത്ര വനിതാ
പോലീസ്
കോണ്‍സ്റ്റബിള്‍മാര്‍
ഉണ്ട്;
(ബി)
അരൂര്‍
പോലീസ് സ്റ്റേഷന് ഒരു
വാടക കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ലോക്കപ്പ് സൗകര്യമോ
വനിതാ പോലീസ്
കോണ്‍സ്റ്റബിള്‍മാര്‍ക്ക്
വസ്ത്രം മാറുന്നതിനു
പോലും സൗകര്യമോ ഇല്ലാതെ
ബുദ്ധിമുട്ടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അരൂര്‍
പഞ്ചായത്ത് പോലീസ്
സ്റ്റേഷന്
നിര്‍മ്മാണത്തിനായി
പഞ്ചായത്ത് തീരുമാനം
എടുത്ത് ഹോം
ഡിപ്പാര്‍ട്ടമെന്റിന്
കൈമാറുന്നതിനായി വിട്ടു
തന്ന ഭൂമി ഇതുവരേയും
കൈമാറ്റം ചെയ്യാനാവാതെ
അനിശ്ചിതത്വം തുടരുന്ന
സാഹചര്യത്തില്‍ അരൂര്‍
സെന്റ് അഗസ്റ്റിന്
സ്കൂളിന്റെ തെക്ക്
വശത്തുള്ള
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് വക സ്ഥലം
അരൂര്‍ പോലീസ്
സ്റ്റേഷന്
നിര്‍മ്മാണത്തിനായി
അനുവദിപ്പിക്കുന്നതിനായി
ദേവസ്വം ബോര്‍ഡ്
അധികൃതരുമായി
ബന്ധപ്പെട്ട്
തീരുമാനമെടുക്കുന്നതിന്
പോലീസ് വകുപ്പ്
മേധാവിക്ക് നിര്‍ദ്ദേശം
നല്‍കുമോ; ഇതിനുള്ള
നടപടിക്രമങ്ങള്‍ ഉടന്‍
ആരംഭിക്കുമോ?
പോലീസ്
സേനയുടെ അംഗബലം
1919.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയുടെ അംഗബലം
ജനസംഖ്യാനുപാതികമായി
കുറവാണ് എന്ന കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പോലീസ് സേനയുടെ അംഗബലം
വര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പോലീസ്
സേനയുടെ നവീകരണവും
ആധുനികവല്‍ക്കരണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന് കൂടി
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ നവീകരണം
1920.
ശ്രീ.സി.കൃഷ്ണന്
,,
എം. നൗഷാദ്
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിനെ
നവീകരിക്കാനും
ജനസൗഹൃദമാക്കാനും
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്സ്വഭാവദൂഷ്യം
ആരോപിക്കപ്പെടുകയും
ക്രിമിനല്‍
പ്രവര്‍ത്തനത്തില്‍
ഏര്‍പ്പെടുകയും ചെയ്ത
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം നടത്തി
മാതൃകാപരമായി നടപടി
സ്വീകരിക്കുമോ?
(സി)
വ്യക്തിഹത്യ
ഉള്‍പ്പെടെയുള്ള
സെെബര്‍
കുറ്റകൃത്യങ്ങള്‍
തടയാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
പോലീസ്
സേനയുടെ നവീകരണം
1921.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസിന്റെ
ആധുനീകരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
പോലീസ്
നവീകരണത്തിനായി 2011
മുതല്‍ 2016 വരെ
കേന്ദ്ര സര്‍ക്കാര്‍
എത്രകോടി രൂപ
അനുവദിച്ചു; വര്‍ഷം
തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തുക വക മാറ്റി
ചെലവാക്കിയിട്ടുണ്ടോ;
എങ്കില്‍ ചെലവാക്കിയ
തുകയുടെ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
വര്‍ഷം
തിരിച്ച്, എന്ത്
ആവശ്യത്തിന് ഉപയോഗിച്ചു
എന്നുള്ള കണക്ക്
ലഭ്യമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുവാന്‍ നടപടി
1922.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.ടി.എം കൗണ്ടറുകളുമായി
ബന്ധപ്പെട്ട
കുറ്റകൃത്യങ്ങള്‍
കൂടുന്ന സാഹചര്യത്തില്‍
സൈബര്‍ ക്രൈംസിന്റെ
പ്രത്യേക വിഭാഗം
തുടങ്ങുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
സോഷ്യല്‍
മീഡിയയുടെയും മൊബൈല്‍
ഫോണിന്റെയും വ്യാപകമായ
ദുരുപയോഗവും ക്രിമിനല്‍
പ്രവർത്തനങ്ങളും
അന്വേഷിക്കുന്നതിനായി
ജില്ലാതലങ്ങളില്‍
സൈബര്‍ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ബാങ്കിംഗ്
മേഖലയുമായി ബന്ധപ്പെട്ട
തട്ടിപ്പുകള്‍
വ്യാപകമാകുന്നതിനാല്‍
അത് തടയുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
സ്ത്രീ
സുരക്ഷാ പദ്ധതികള്‍
1923.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള സ്ത്രീ
സുരക്ഷാ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
സ്ത്രീ സുരക്ഷാ
പദ്ധതികളായ പിങ്ക്
ബീറ്റ്, വനിതാ
ഹെല്‍പ്പ് ലൈന്‍
എന്നിവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നറിയിക്കുമോ;
(സി)
അപകടഘട്ടത്തില്‍
സ്ത്രീകള്‍ക്ക് പോലിസ്
കണ്ട്രോള് റൂമുമായി
ബന്ധപ്പെടാനുള്ള പദ്ധതി
നിലവിലുണ്ടോ; ആയതിന്
വ്യാപക പ്രചാരണം
നല്‍കുമോ?
പോലീസ്
മെഡലിന്
തിരഞ്ഞെടുക്കപ്പെടുന്നതിന്റെ
മാനദണ്ഡങ്ങള്‍
1924.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രപതിയുടെ
പോലീസ് മെഡലിന്
തിരഞ്ഞെടുക്കപ്പെടുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
2016-17
കാലഘട്ടത്തില്‍ എത്ര
പേരുടെ പേര് പോലീസ്
മെഡല്‍
പ്രഖ്യാപിക്കുന്നതിനു
വേണ്ടി
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
നിര്‍ദ്ദേശിച്ചിട്ടുള്ള
പേരുകള്‍ ഇ-മെയില്‍
വഴിയാണോ അതോ കത്ത്
മുഖേനയാണോ
അയച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
2016-17കാലയളവില്‍
എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
രാഷ്ട്രപതിയുടെ പോലീസ്
മെഡല്‍ ലഭിച്ചു എന്ന്
വെളിപ്പെടുത്തുമോ;
ആര്‍ക്കും
ലഭിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
ഈ
ഉദ്യോഗസ്ഥരെ
നിര്‍ദ്ദേശിക്കുന്നതിനു
വേണ്ടിയുള്ള സംസ്ഥാന
സര്‍ക്കാര്‍തല
കമ്മിറ്റിയില്‍
ആരൊക്കെയാണ്
ഉള്ളതെന്നും
പ്രസ്തുതകമ്മിറ്റി
2016-17ല്‍ എത്ര
പ്രാവശ്യം
കൂടിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(എഫ്)
രാഷ്ട്രപതിയുടെ
പോലീസ് മെഡല്‍
ആര്‍ക്കും
ലഭിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ;
സര്‍ക്കാര്‍ യഥാസമയം
കത്ത് മുഖേന
ഉദ്യോഗസ്ഥരുടെ
വിവരങ്ങള്‍
അറിയിക്കാത്തതുകൊണ്ടാണ്
രാഷ്ട്രപതിയുടെ പോലീസ്
മെഡല്‍ ആര്‍ക്കും
ലഭിക്കാത്തത് എന്ന
ആരോപണം ശരിയാണോ;
അല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ജി)
പോലീസ്
മെഡലിന് അര്‍ഹതപ്പെട്ട
ഉദ്യോഗസ്ഥരില്‍ പലരും
റിട്ടയര്‍ ചെയ്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇങ്ങനെ റിട്ടയര്‍ ചെയ്ത
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കേണ്ട അര്‍ഹമായ
ആനുകൂല്യം നിഷേധിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്തുമോ?
ഗുണ്ടാ
സ്ക്വാഡ്
1925.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഗുണ്ടാ സ്ക്വാഡ് എന്ന
പേരില്‍
ഭീഷണിപ്പെടുത്തി പണം
തട്ടിയെടുത്ത കേസില്‍
ഇടുക്കി ജില്ലയില്‍
മൂന്ന്
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയുടെ
പേര് പറഞ്ഞ് വ്യാപകമായി
പണം
തട്ടിയെടുക്കുന്നതായും,
ഭീഷണിപ്പെടുത്തുന്നതുമായുള്ള
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ലഭിച്ച പരാതികളില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയില്‍ ഒഴിവുള്ള
തസ്തികകള്‍
1926.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പോലീസ്
സേനയില്‍ എത്ര
തസ്തികകളിലാണ്
ഒഴിവുകളുള്ളത്;
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
വിചാരണ
നേരിടുന്ന പോലീസുകാര്‍
1927.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
ക്രിമിനല്‍ കേസില്‍
വിചാരണ നേരിടുന്ന
ഉദ്യോഗസ്ഥരുണ്ടോ;
എങ്കില്‍ അവരുടെ
പേരുവിവരങ്ങളും
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
അവര്‍ക്കെതിരെ
സ്വീകരിച്ച അച്ചടക്ക
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
പോലീസ് സേനയില്‍
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നുണ്ടോ;
എങ്കില്‍ അവരുടെ പേരു
വിവരങ്ങള്‍
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പിലെ ഡ്രൈവര്‍മാര്‍
1928.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് വകുപ്പില്‍ എത്ര
ഡ്രൈവര്‍മാരുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
എത്രപേര്‍
ലോക്കല്‍ സ്റ്റേഷനിലും
എത്രപേര്‍
ഹെഡ്ക്വാര്‍ട്ടേഴ്സിലും
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഡ്രൈവര്‍മാരില്ലാത്ത
എത്ര പോലീസ്
സ്റ്റേഷനുകള്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കുമോ;
അടിയന്തരമായി ഈ
സ്റ്റേഷനുകളില്‍
ഡ്രൈവര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സൈബര്‍
കുറ്റാന്വേഷണ വിഭാഗം
1929.
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍
കുറ്റകൃത്യങ്ങള്‍
അന്വേഷിച്ചു
കണ്ടെത്തുന്നതിന്
സൈബര്‍ കുറ്റാന്വേഷണ
വിഭാഗം രൂപീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് ആധുനിക
സൗകര്യങ്ങളോടുകൂടിയ
'സൈബര്‍ ഡോം'
നിലവിലുണ്ടോ; എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സൈബര്‍ പോലീസ്
സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ഡി)
സൈബര്‍
മേഖലയിലെ
കുറ്റകൃത്യങ്ങളെ
സംബന്ധിച്ച് പുതിയ
തലമുറയില്‍
അവബോധമുണ്ടാക്കാന്‍
പ്രസ്തുത വിഷയം സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ?
മുട്ടം
പോളിടെക്നിക്ക് കോളേജ്
1930.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി,
മുട്ടം പോളി ടെക്നിക്ക്
കോളേജില്‍ എസ്.എഫ്.ഐ.
യുടെ നേതൃത്വത്തില്‍
വിദ്യാര്‍ത്ഥികള്‍
പോലീസുദ്യോഗസ്ഥരെ
വളഞ്ഞിട്ട്
മര്‍ദ്ദിക്കുകയും
പോലീസ് ജീപ്പ്
തല്ലിതകര്‍ക്കുകയും
ചെയ്ത സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
കേസ് എടുത്തിട്ടുണ്ടോ;
ഏതൊക്കെ
വകുപ്പുകളനുസരിച്ചാണ്
കേസ് ചാര്‍ജ് ചെയ്തത്;
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
പോലീസുദ്യോഗസ്ഥരെ
ഇടതുപക്ഷ വിദ്യാര്‍ത്ഥി
സംഘടനകളില്‍പ്പെട്ട
അംഗങ്ങള്‍ ആക്രമിച്ച
എത്ര സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്;
ആയതില്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാതിരുന്നതാണ്
മുട്ടം പോളിടെക്നിക്ക്
കോളേജില്‍
പോലീസുദ്യോഗസ്ഥരെ
മര്‍ദ്ദിക്കുവാന്‍
ഇടയാക്കിയതെന്ന്
കരുതുന്നുണ്ടോ;
(സി)
പോലീസുദ്യോഗസ്ഥര്‍ക്ക്
നേരെ ഇത്തരത്തിലുള്ള
ആക്രമണം അവരുടെ
ആത്മവീര്യം
തകര്‍ക്കുമെന്നതിനാല്‍
കുറ്റക്കാര്‍ക്കെതിരെ
മുഖം നോക്കാതെ കര്‍ശന
നടപടി കൈക്കൊള്ളുമോ?
പോലീസ്
സ്റ്റേഷനുകളിലെ സ്റ്റാഫ്
ഫിക്സേഷന്
1931.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളിലെ
ജീവനക്കാരുടെ എണ്ണം
1968-നു ശേഷം
പരിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ജനസംഖ്യാനുപാതികമായി
പോലീസ് സ്റ്റേഷനുകളിലെ
സ്റ്റാഫ് ഫിക്സേഷന്
മാറ്റം വരുത്തുന്നതിന്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സ്റ്റേഷനുകളില്‍ സ്ത്രീകള്‍
പീഡിപ്പിക്കപ്പെടുന്നു എന്ന
പരാതി
1932.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരാതികളുമായി
പോലീസ് സ്റ്റേഷനുകളില്‍
എത്തുന്ന സ്ത്രീകള്‍
ഉള്‍പ്പെടെയുള്ളവര്‍
പീഡിപ്പിക്കപ്പെടുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍ഭയമായി
പോലീസ് സ്റ്റേഷനുകളില്‍
എത്താനും പരാതികള്‍
പറയാനും എല്ലാവര്ക്കും
കഴിയുന്ന സ്ഥിതി
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പരാതിക്കാരുടെ
മൊബൈല്‍ഫോണ്‍
പിടിച്ചെടുക്കലും
പോക്കറ്റിലെ പണം
തട്ടലും സ്ത്രീകളെ
ഫോണില്‍ വിളിച്ച്
അസഭ്യം പറയലും
ഉള്‍പ്പെടെയുള്ള
കുറ്റകൃത്യങ്ങള്‍
പോലീസുകാരില്‍
നിന്നുതന്നെ
ഉണ്ടായിക്കൊണ്ടിരിക്കുന്നതായ
പരാതി പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പോലിസുകാര്‍ക്കെതിരെ
ഉണ്ടാകുന്ന
ഇത്തരത്തിലുള്ള
പരാതികള്‍
പരിശോധിക്കാനും മേല്‍
നടപടി സ്വീകരിക്കാനും
തയ്യാറാകുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച കേസ്സുകള്‍
1933.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ പോലീസ്,
സംസ്ഥാനത്തെ ഹൈടെക്
സെല്ലിന് അന്വേഷണം
കൈമാറിയ എത്ര
കേസ്സുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവയില്‍
കുറ്റപത്രം
സമര്‍പ്പിച്ച
കേസ്സുകളുടെ എണ്ണം
വ്യക്തമാക്കുമോ?
അഴിമതി
കേസ്സുകളില്പെട്ട പോലീസ്
ഉദ്യോഗസ്ഥര്‍
1934.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
അഴിമതി
സമ്പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
അഴിമതി
കേസ്സുകളില്പെട്ട എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വിശദമാക്കുമോ; അവര്‍
ഏതെല്ലാം
റാങ്കിലുള്ളവരാണെന്ന്
വിശദമാക്കുമോ;
(സി)
ക്രിമിനല്‍
പശ്ചാത്തലമുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ലൈംഗിക
പീഡനക്കേസ്സുകളുടെ
അന്വേഷണ പുരോഗതി
1935.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
രജിസ്റ്റര്‍ ചെയ്ത
ലൈംഗിക
പീഡനക്കേസ്സുകളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
അന്വേഷണം പൂര്‍ത്തിയായി
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര കേസ്സുകള്‍
കോടതിയില്‍ എത്തിച്ച്
വിചാരണ പൂര്‍ത്തിയായി
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട്
ശിക്ഷിക്കപ്പെട്ടവര്‍
എത്ര; വെറുതെ വിട്ടവര്‍
എത്ര; ഇനിയും
പിടികൂടാനുള്ള
പ്രതികളെത്ര;
വ്യക്തമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെട്ട പോലീസുകാര്‍
1936.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊട്ടാരക്കര
റൂറല്‍ എസ്.പി.യുടെ
അധികാര പരിധിയില്‍
സൈബര്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെട്ടിട്ടുള്ള
പോലീസ്
ഉദ്യോഗസ്ഥന്മാര്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
പേരുവിവരം
വെളിപ്പെടുത്താമോ;
ഇവര്‍ക്കെതിരെ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
1937.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പിന്
കീഴിലുളള പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
2015 മുതല്‍ എത്ര
പേര്‍ക്ക്
അനുവദിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചും ജില്ല
തിരിച്ചുമുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്കും
സേനാംഗങ്ങള്‍ക്കും
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചതിന്റെ
വേര്തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്നതില്‍
പ്രസ്തുത ജീവനക്കാരുടെ
സീനിയോറിറ്റി ലിസ്റ്റ്
പ്രത്യേകം
തയ്യാറാക്കാറുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത ലിസ്റ്റിന്റെ
അനുപാതം വിശദമാക്കാമോ;
(ഇ)
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക്
എന്‍.ജി.ഒ
ക്വാര്‍ട്ടേഴ്സ്
അനുവദിക്കാറുണ്ടോ;
ആയതിന് നിലവിലുളള
ചട്ടങ്ങള്‍/നിയമങ്ങള്‍
വിശദമാക്കാമോ?
ഗുണ്ടാ-ക്വട്ടേഷന്‍
മാഫിയകള്‍ക്കെതിരെ നടപടി
1938.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണ്ടാ-ക്വട്ടേഷന്‍
മാഫിയകള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിച്ച് സാധാരണ
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
നൽകുവാനും ജനങ്ങള്‍
ഭീതിയിലാവുന്നസാഹചര്യം
ഒഴിവാക്കുവാനും നടപടി
സ്വീകരിക്കുമോ ;
(ബി)
മുന്സര്ക്കാരിന്െറ
കാലത്ത് നടപ്പിലാക്കിയ
ഓപ്പറേഷന് സുരക്ഷ,
ഓപ്പറേഷന് കുബേര,
ക്ലീന്‍-ക്യാമ്പസ് സേഫ്
ക്യാമ്പസ് തുടങ്ങിയ
പദ്ധതികൾ
തുടരുന്നുണ്ടോ;
കൊച്ചിയില്‍ ഒരു
പ്രമുഖ നടിയെ
ഓടിക്കൊണ്ടിരുന്ന
വാഹനത്തില്‍ വച്ച്
ആക്രമിക്കുവാന്‍
മുതിർന്ന സാഹചര്യം
കണക്കിലെടുത്ത്
ഗുണ്ടകൾക്കെതിരെ
സ്വീകരിച്ചിരുന്ന
നടപടികൾ തുടരുമോ ;
(സി)
സംസ്ഥാനത്ത്
ഗുണ്ടാവിരുദ്ധ സ്ക്വാഡ്
നിലവിലുണ്ടോ; എന്നാണ്
അത് രൂപീകരിച്ചത്;
പ്രസ്തുത സ്ക്വാഡ് എത്ര
ഗുണ്ടകളെ അറസ്റ്റ്
ചെയ്തു; എത്ര
പേര്‍ക്കെതിരെ ഗുണ്ടാ
ആക്ട് പ്രകാരം കാപ്പ
ചുമത്തി നടപടി
സ്വീകരിച്ചു;
(ഡി)
ഗുണ്ടാവിരുദ്ധ
സ്ക്വാഡിന്‍െറ തലവനായി
ആദ്യമായി നിയമിതനായ
ഓഫീസറെ എന്ത്
കാരണത്താലാണ് ഉടന്‍
തന്നെ സ്ഥലം
മാറ്റിയതെന്ന്
വെളിപ്പെടുത്തുമോ?
ചെറുപുഴ
പോലീസ് സ്റ്റേഷന്
1939.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ചെറുപുഴ
പോലീസ് സ്റ്റേഷന്
എന്നാണ് പ്രവര്‍ത്തനം
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷനില്‍
കേസുകളും മറ്റും
രജിസ്റ്റര്‍
ചെയ്യുന്നതിന് നിലവില്‍
അധികാരമുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
ചെറുപുഴ
പോലീസ് സ്റ്റേഷനില്‍
ആവശ്യമായ ജീവനക്കാരെ
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ചെറുപുഴ
പോലീസ് സ്റ്റേഷന്
പൂര്‍ണ്ണ അധികാരത്തോടെ
എന്ന്
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചുവപ്പ്
മുണ്ട് ഉടുത്തതിന്റെ
പേരില്‍ ആക്രമണം
1940.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട് പറക്കളായി
ആയുര്‍വേദ മെഡിക്കല്‍
കോളേജിലെത്തിയ
സിനിമാ-നാടക
പ്രവര്‍ത്തകരെ ചുവപ്പ്
മുണ്ട് ഉടുത്തതിന്റെ
പേരില്‍ ആക്രമിച്ച്
ഗുരുതരമായി
പരുക്കേല്‍പ്പിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
എത്ര പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; എത്ര
പേരെ പിടികൂടാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പോലീസ്
ചോദ്യം ചെയ്ത്
വിട്ടയച്ചവര്‍
1941.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ വിവിധ
കേസുകളുമായി
ബന്ധപ്പെട്ട് പോലീസ്
ചോദ്യം ചെയ്ത്
വിട്ടയച്ച എത്രപേരെ
പിന്നീട് ആത്മഹത്യ
ചെയ്ത നിലയിലോ
കൊലപ്പെടുത്തിയ
നിലയിലോ
ദുരൂഹസാഹചര്യത്തില്‍
മരണപ്പെട്ട നിലയിലോ
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പേരുവിവരവും ഇവരെ
ചോദ്യം ചെയ്ത കേസുകള്‍
സംബന്ധിച്ച വിവരവും
വ്യക്തമാക്കുമോ?
പോലീസ്
മാന്വല്‍
1942.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
മാന്വല്‍
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പരിഷ്ക്കരണം
ആവശ്യമാക്കിത്തീര്‍ത്ത
ഘടകങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
ആക്ടിന്റെ
വ്യവസ്ഥകളില്‍ മാറ്റം
വേണമോ എന്ന കാര്യം
പരിശോധിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
നടപടി
സ്വീകരിക്കുന്നതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
പോലീസ് ആക്ടിനുള്ള
പരിഷ്ക്കാര
നിര്‍ദ്ദേശങ്ങളുടെ കൂടി
വെളിച്ചത്തില്‍ പോലീസ്
മാന്വലില്‍ സമഗ്രമായ
കാലാനുസൃത മാറ്റം
വരുത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കാണാതായ
വെടിയുണ്ടകള്‍
1943.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂര്‍ക്കട
എസ്.എ.പി. ക്യാമ്പില്‍
അതീവ സുരക്ഷയോടെ
സൂക്ഷിച്ചിരുന്ന
വെടിയുണ്ടകളില്‍ 7200
എണ്ണം കാണാനില്ലെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതു
തരം റൈഫിളില്‍
ഉപയോഗിക്കുന്നതാണ്
കാണാതായ വെടിയുണ്ടകള്‍;
എവിടെ നിന്നാണ് ഈ
വെടിയുണ്ടകള്‍ പോലീസ്
ചീഫ് സ്റ്റോറില്‍
എത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതു
സംബന്ധമായി
എന്തെങ്കിലും
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
(ഡി)
വെടിയുണ്ടകള്‍ക്ക്
പുറമെ എന്തെല്ലാം
പ്രധാനപ്പെട്ട
വസ്തുക്കളാണ്
ക്വാട്ടര്‍ മാസ്റ്റര്‍
സ്റ്റോറില്‍
സൂക്ഷിക്കുന്നത്;
(ഇ)
ഇവയില്‍
നിന്ന് എന്തെങ്കിലും
വസ്തുക്കള്‍
നഷ്ടപ്പെട്ടിട്ടുണ്ടോ
എന്ന കാര്യം
പരിശോധിക്കുമോ;
(എഫ്)
ഭാവിയില്‍
ക്വാര്‍ട്ടര്‍
മാസ്റ്റര്‍
സ്റ്റോറിന്റെ സുരക്ഷ
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
കെെക്കൊള്ളുമെന്ന്
വിശദമാക്കുമോ?
പോലീസ്
ലാത്തിച്ചാര്‍ജ്ജ്
1944.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ ജനകീയ
പ്രക്ഷോഭങ്ങള്‍ക്ക്
നേരെ എത്ര പോലീസ്
ലാത്തിച്ചാര്‍ജ്ജ്,
ടിയര്‍ ഗ്യാസ് ഷെല്‍
പ്രയോഗം, ജല പീരങ്കി
പ്രയോഗം എന്നിവ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
കാലയളവില്‍ പോലീസ്,
ജനപ്രതിനിധികളോട്
അപമര്യാദയായി
പെരുമാറിയതോ
ജനപ്രതിനിധികളെ
മര്‍ദ്ദിച്ചതോ ആയ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
സംഭവങ്ങളുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകളില്‍ അന്വേഷണം
സി. ബി. എെ. ക്ക്
വിടുകയുണ്ടായി;
വിശദമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
റിവാര്‍ഡ്
1945.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവനടിയെ
തട്ടികൊണ്ടുപോയി
ഉപദ്രവിച്ച കേസ്സിലെ
പ്രധാന പ്രതിയായ
പള്‍സര്‍ സുനിയെ വളരെ
ശ്രമകരമായി അറസ്റ്റ്
ചെയ്ത നടപടി
അഭിനന്ദനാര്‍ഹമാണെന്ന്
ആഭ്യന്തര വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അറസ്റ്റ്
ചെയ്യുന്നതിനും
അന്വേഷണത്തിനും
വിശ്രമമില്ലാതെ
പ്രവര്‍ത്തിച്ച പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
റിവാര്‍ഡ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്‍െറ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തമ്പാനൂർ
പോലീസ് സ്റ്റേഷൻ കെട്ടിടം
1946.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
തമ്പാനൂരിലെ പോലീസ്
സ്റ്റേഷനുവേണ്ടി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്ത്രീധന
പീഡന കേസ്സുകള്‍
1947.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
സ്ത്രീധനപീഡനം
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ സ്ത്രീധന
പീഡനത്തിന്റെ പേരില്‍
ജീവന് അപഹരിച്ച എത്ര
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ത്രീധന
പീഡനം മൂലം ഏറ്റവും
കൂടുതല്‍ മരണം
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത് ഏത്
ജില്ലയിലാണെന്ന്
വ്യക്തമാക്കുമോ ?
പാവറട്ടി
മുന്‍ എസ്.ഐ. ക്കെതിരെയുളള
പരാതി
1948.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പാവറട്ടി
പോലീസ് മുന്‍ സബ്
ഇന്‍സ്പെക്ടര്‍ക്കെതിരെ
അന്വേഷണത്തിനായി ബഹു.
മുഖ്യമന്ത്രിയുടെ
4.12.2016 ലെ
161202154/2016/സി.എം.ഒ.
നമ്പര്‍ കത്തിനോടൊപ്പം
സംസ്ഥാന പോലീസ്
മേധാവിക്ക്
നല്കിയിട്ടുളള
പരാതിയിന്മേല്
സ്വീകരിച്ച തുടര്‍
നടപടികള്‍
എന്തെല്ലാമാണെന്ന വിവരം
അറിയിക്കുമോ?
ജനമൈത്രി
സുരക്ഷ പദ്ധതി
1949.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
സുരക്ഷ പദ്ധതി
ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
പോലീസ് സ്റ്റേഷനുകളില്‍
ആവശ്യമായ പോലീസുകാരെ
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷനുകളിലെ നിലവിലെ
ജോലിഭാരവും പോലീസ്
അംഗബലവും പ്രസ്തുത
പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിനെ
പ്രതികൂലമായി
ബാധിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ജനമൈത്രി
പോലീസ് പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
സ്റ്റേഷനുകള്‍ക്ക്
കൂടുതല്‍ ജീവനക്കാരെ
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കാമോ?
ജയിലില്‍
മദ്യവും ലഹരിവസ്തുക്കളും
1950.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
സെന്‍ട്രല്‍ ജയിലില്‍
മദ്യവും
ലഹരിവസ്തുക്കളും
എത്തിച്ചുകൊടുക്കുന്നതായ
മാദ്ധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജയിലുകള്‍
ദുര്‍വിനിയോഗം
ചെയ്യുന്ന
തടവുകാര്‍ക്കും അവരെ
സംരക്ഷിക്കുന്ന ചില
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരുടെയൊക്കെ
പേരിലാണെന്ന്
വ്യക്തമാക്കുമോ?
ട്രാഫിക്
നിയമലംഘന കേസ്സുകള്‍
1951.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ട്രാഫിക്
നിയമലംഘനവുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ ട്രാഫിക്
നിയമലംഘനത്തെ
തുടര്‍ന്ന് എത്ര
പേര്‍ക്ക് പിഴ
ചുമത്തിയെന്നും ഈ
ഇനത്തിൽ ലഭിച്ച വരുമാനം
എത്രയെന്നും
വ്യക്തമാക്കുമോ?
യുവനടിയെ
ആക്രമിച്ച കേസ്
1952.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവനടിയെ
ആക്രമിച്ച കേസില്‍
ഇതുവരെ പോലീസ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതുവരെ
എത്ര പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമെന്നും
വ്യക്തമാക്കുമോ; ഇവരുടെ
പേരില്‍ മറ്റേതെങ്കിലും
കേസ്സുകള്‍
നിലവിലുണ്ടോ; എങ്കില്‍
ഈ കേസ്സുകളും
കേസ്സുകള്‍
എവിടെയെല്ലാമെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കേസിനു പിന്നില്‍
ഏതെങ്കിലും ഗൂഡാലോചന
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒരു
മാസത്തോളം നീണ്ട
ആസൂത്രണത്തിന് ശേഷമാണ്
പദ്ധതി
നടപ്പിലാക്കിയതെന്ന
വാര്‍ത്തയെപ്പറ്റി
അന്വേഷണം നടത്തുമോ;
(ഇ)
പ്രസ്തുത
കേസന്വേഷണത്തിന്
നേതൃത്വം നല്കുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്ന്
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
കേസിന്റെ അന്വേഷണം
സംബന്ധിച്ച് കേരള
മെഡിക്കോ ലീഗല്‍
പ്രോട്ടോക്കോള്‍ ഫോര്‍
എക്സാമിനേഷന് ഓഫ്
സര്വയ്വേഴ്സ് ഓഫ്
സെക്ഷ്വല്‍
ഒഫന്‍സ്-2015 നിബന്ധന
പാലിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
ആത്മഹത്യ
ചെയ്തവരുടെ എണ്ണം
1953.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
ആത്മഹത്യ ചെയ്തവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സ്ത്രീകള്‍ എത്ര;
കുട്ടികള്‍ എത്ര;
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
പ്രയാസം മൂലം ആത്മഹത്യ
ചെയ്യപ്പെട്ടവര്‍ എത്ര;
(ഡി)
കുടുംബ
പ്രശ്നങ്ങളെത്തുടര്‍ന്ന്
ആത്മഹത്യ
ചെയ്യപ്പെട്ടവര്‍ എത്ര;
(ഇ)
കടക്കെണിയില്‍പ്പെട്ട്
ആത്മഹത്യ
ചെയ്യപ്പെട്ടവര്‍ എത്ര;
(എഫ്)
രോഗങ്ങള്‍
മൂലം ആത്മഹത്യ
ചെയ്യപ്പെട്ടവര്‍ എത്ര;
വ്യക്തമാക്കുമോ?
ഉണ്യാല്‍
കേന്ദ്രീകരിച്ച് പുതിയ
പോലീസ് സ്റ്റേഷന്
1954.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
- കൂട്ടായി തീരദേശ
ഭാഗങ്ങളില്‍ സ്ഥിരമായി
ആക്രമണ പരമ്പരകള്‍
അരങ്ങേറുന്നതും
ക്രമസമാധാന പ്രശ്നം
ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
തീരദേശമേഖലയിലെ
ക്രമസമാധാന പ്രശ്നം
കണക്കിലെടുത്ത്
ഉണ്യാല്‍
കേന്ദ്രീകരിച്ച് ഒരു
പുതിയ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
തടവുകാരെ
വിട്ടയക്കുന്നതിനായി
നടപടികള്‍
1955.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1850 തടവുകാരെ
വിട്ടയക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
ഗവര്‍ണറുടെ അഭിപ്രായം
തേടിയിരുന്നോ; എങ്കില്‍
ഗവര്‍ണര്‍ എന്ത്
അഭിപ്രായമാണ്
രേഖപ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
തടവുകാര്‍
ആരെല്ലാമാണെന്നും
എന്തെല്ലാം
കുറ്റകൃത്യങ്ങളുടെ
പേരിലാണ് ജയില്‍ ശിക്ഷ
അനുഭവിച്ച്
വരുന്നതെന്നും ശിക്ഷാ
കാലാവധി എത്രയാണെന്നും
ഒരോരുത്തരും നിലവില്‍
എത്രവര്‍ഷത്തെ ശിക്ഷ
അനുഭവിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കവര്‍ച്ച-ഭവനഭേദന
കേസ്സുകളിലെ
പ്രതികള്‍ക്കെതിരെ നടപടി
1956.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പൊതുസ്ഥലത്തുണ്ടായ
പിടിച്ചുപറി സംഭവങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പകല്‍
സമയത്ത് നടന്ന
കവര്‍ച്ച-ഭവനഭേദനകേസ്സുകള്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ
പിടികൂടിയെന്നും
എത്രപേരെ ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍
തട്ടിപ്പ് കേസുകള്‍
1957.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓണ്‍ലൈന്‍ വഴിയുള്ള
തട്ടിപ്പ് സംബന്ധിച്ച
എത്ര കേസുകള്‍ ഇതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പോലീസുകാർ
പ്രതികളായ കേസ്സുകള്‍
1958.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
സംസ്ഥാനത്ത്
പോലീസുകാര്‍ പ്രതികളായ
എത്ര സ്ത്രീപീഡന
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതേ
കാലയളവില്‍ പോലീസുകാര്‍
പ്രതികളായ എത്ര
ബലാല്‍സംഗ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുട്ടികളെ
തട്ടിക്കൊണ്ട് പോകുന്ന
സംഘം
1959.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളെ
തട്ടിക്കൊണ്ട് പോകുന്ന
സംഘം കേരളത്തില്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍
റജിസ്റ്റര്‍ചെയ്തിട്ടുണ്ട്
;
(സി)
ഇതു
സംബന്ധിച്ച്എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
വിശദമാക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
1960.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്ന ശേഷം സംസ്ഥാനത്തു
നടന്നിട്ടുള്ള
രാഷ്ട്രീയ
കൊലപാതകങ്ങളില്‍ എത്ര
പേർക്ക് പരിക്കുകൾ
പറ്റിയിട്ടുണ്ടെന്നും
ഇതിൽ എത്ര പേർ
കൊല്ലപ്പെട്ടിട്ടുണ്ടെന്നുമുള്ളതിന്റെ
ജില്ല തിരിച്ചുള്ള
വിവരങ്ങൾ
വെളിപ്പെടുത്തുമോ;
(ബി)
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ഇല്ലാതാക്കാന്‍
എന്തെല്ലാം നടപടി
ഇതുവരെ
സ്വീകരിച്ചിട്ടുണ്ടെന്നും
എന്തെല്ലാം ഗുണകരമായ
സംവിധാനങ്ങള്‍
സ്വീകരിക്കുമെന്നും
വിശദമാക്കുമോ?
കുട്ടികളെ
തട്ടികൊണ്ടുപോയ പരാതികള്‍
1961.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ കുട്ടികളെ
തട്ടികൊണ്ടുപോയ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
കുട്ടികളെ
ലൈംഗികമായി പീഡിപ്പിച്ച
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേരെ അറസ്റ്റ്
ചെയ്തു:ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
ലൈംഗിക പീഡനത്തെ
തുടര്‍ന്ന് എത്ര
കുട്ടികള്‍ കൊല
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേരെ അറസ്റ്റ്
ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ഡി)
തട്ടിക്കൊണ്ടുപോയ
കുട്ടികളില്‍ എത്രപേരെ
ഇനിയും
കണ്ടെത്താനുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
രാഷ്ട്രീയ
പ്രവർത്തകർക്കും
മനുഷ്യാവകാശ
പ്രവർത്തകർക്കുമെതിരെ യു.
എ. പി. എ.
1962.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
പ്രവര്‍ത്തകര്‍ക്കെതിരെ
യു. എ. പി. എ.
ചുമത്തരുതെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
നല്‍കിയതിന് ശേഷം
ഏതെങ്കിലും രാഷ്ട്രീയ
പ്രവര്‍ത്തകനെതിരെ
പ്രസ്തുത വകുപ്പ്
ചുമത്തി പോലീസ്
കേസ്സെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്കെതിരെ
പ്രസ്തുത വകുപ്പ്
ചുമത്തി കേസ്
എടുത്തതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
കേസ്സെടുക്കുന്നതിനുണ്ടായ
സാഹചര്യം
വിശദമാക്കുമോ?
ഓപ്പറേഷന്
ബിഗ് ഡാഡി
1963.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
ലോകത്തെ ചതിക്കുഴികള്‍
കണ്ടെത്തുവാനും,
ഇരകള്‍ക്ക് നീതി
ഉറപ്പാക്കുവാനും
ക്രൈംബ്രാഞ്ചിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കിയ
ഓപ്പറേഷന് ബിഗ് ഡാഡി
നിലവിലുണ്ടോ;
(ബി)
കുട്ടികള്‍ക്കെതിരായ
സൈബര്‍ അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുട്ടികളുടെ
അശ്ശീലചിത്രങ്ങളും
വീഡിയോകളും ഓണ്‍ലൈനില്‍
കൂടുതല്‍
പ്രചരിപ്പിക്കുന്ന
നഗരങ്ങളുടെ പട്ടികയില്‍
സംസ്ഥാനത്തെ മൂന്ന്
ജില്ലകള്‍
ഉള്‍പ്പെട്ടിട്ടുള്ള
വസ്തുത പരിഗണിച്ച്
ഓപ്പറേഷന് ബിഗ് ഡാഡി
ശക്തമായി
നടപ്പിലാക്കുവാന്‍
നടപടി കൈക്കൊള്ളുമോ?
കാട്ടാക്കട
കോടതി സമുച്ചയ നിര്‍മ്മാണം
T 1964.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കോടതി സമുച്ചയം
നിര്‍മ്മിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
ലിജോയ്ക്ക്
ബൈക്ക് അനുവദിക്കുന്നതിന്
നടപടി
1965.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2015
ലെ മൂര്‍ക്കനാട്
സംഭവത്തെ തുടര്‍ന്ന്
അന്നത്തെ ഇരിങ്ങാലക്കുട
എസ്. ഐ. ആയിരുന്ന ശ്രീ.
ജിജോ എം.ജെ. യുടെ
വെറ്റിലപ്പാറയിലുള്ള
വീട് ആക്രമിക്കുകയും
ഇദ്ദേഹത്തിന്റെ
സഹോദരനും
വെള്ളിക്കുളങ്ങര പോലിസ്
സ്റ്റേഷനില്‍ സിവില്‍
പോലീസ് ഓഫീസറുമായിരുന്ന
ശ്രീ എം. ജെ. ലിജോയുടെ
ബൈക്ക് കത്തിക്കുകയും
ചെയ്ത കേസിനെ
തുടര്‍ന്ന് എം. ജെ.
ലിജോയ്ക്ക് പുതിയ
ബൈക്ക് അനുവദിക്കുമെന്ന
അന്നത്തെ
ആഭ്യന്തരമന്ത്രി
നല്കിയ ഉറപ്പ് ഇനിയും
നടപ്പാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശ്രീ. ലിജോയ്ക്ക്
ബൈക്ക് ഉടന്‍
അനുവദിച്ച്
കിട്ടുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സ്ത്രീപീഡന
കേസ്സുകള്‍
1966.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
സ്ത്രീപീഡന കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഇതില്‍
എത്ര കേസ്സുകളില്‍
ശിക്ഷ ലഭിച്ചിട്ടുണ്ട്;
(ബി)
എത്ര
കേസ്സുകള്‍
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെ
പീഡനക്കേസ്സുകളാണെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യത്തിലുളള
കൺവിക്ഷൻ റേറ്റ്
എത്രയാണ്;
(സി)
ഇക്കാര്യത്തില്‍
കൺവിക്ഷൻ റേറ്റ്
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഹെല്‍മറ്റ്
ധരിക്കാത്ത യാത്രക്കാര്‍
1967.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ദിവസം മുതല്‍ 20/2/2017
വരെ രോഗികളടക്കമുള്ള
ഹെല്‍മറ്റ് ധരിക്കാത്ത
ടൂവീലര്‍
യാത്രക്കാരില്‍ നിന്ന്
എത്ര തുക
ആഭ്യന്തരവകുപ്പ് പിഴ
ഇനത്തില്‍ ഈടാക്കി;
(ബി)
ഈ
ഇനത്തിലെ
ബലാല്‍ക്കാരമായ
പിരിവിനിടയില്‍ എത്ര
അപകടങ്ങള്‍ ഉണ്ടായി;
എത്രപേര്‍ മരണപ്പെട്ടു;
എത്രപേര്‍ക്ക്
പരിക്കേറ്റു;
(സി)
ഈ
ഇനത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ പിഴയായി
എത്ര തുക
പിരിച്ചെടുത്തു;
(ഡി)
വൃദ്ധരും
രോഗികളുമായവരില്
നിന്നുപോലും പിഴ
ചുമത്തുന്ന
കാര്യത്തില്‍ ഓരോ
പോലീസ് സ്റ്റേഷന്
പരിധിയിലും
ഉദ്യോഗസ്ഥര്‍
സര്‍ക്കാരിന്റെ
പൂര്‍ണ്ണ പിന്തുണയോടെ
കടുത്ത മത്സരം
നടത്തുന്നതുകാരണം
പിരിവ് സര്‍വ്വകാല
റെക്കോര്‍ഡ്
തലത്തിലെത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
രാഷ്ട്രപതി
പ്രഖ്യാപിച്ച മെഡല്‍ പട്ടിക
1968.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ റിപ്പബ്ലിക്
ദിനത്തോടനുബന്ധിച്ച്
രാഷ്ട്രപതി
പ്രഖ്യാപിച്ച മെഡല്‍
പട്ടികയില്‍
കേരളത്തില്‍ നിന്നുള്ള
എത്ര
പോലീസുദ്ദ്യോഗസ്ഥരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
മെഡലിനായുള്ള ശിപാര്‍ശ
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിക്കേണ്ട തീയതി
എന്നായിരുന്നു; പട്ടിക
കേന്ദ്ര ആഭ്യന്തര
വകുപ്പിന്
അയച്ചതെന്നാണ്;
(സി)
എെ.എ.എസ്-
എെ.പി.എസ്. തലത്തിലുള്ള
പിണക്കങ്ങളാണ്, പോലീസ്
മെഡലുകള്‍ക്കായി
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിക്കേണ്ട
പട്ടിക സമയത്ത്
സമര്‍പ്പിക്കാതിരുന്നതിനുള്ള
കാരണമെന്ന്
കരുതുന്നുണ്ടോ;
അല്ലെങ്കില്‍ പട്ടിക
സമയത്ത്
സമര്‍പ്പിക്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ?
കുറ്റപത്രം
സമര്‍പ്പിച്ച കേസുകള്‍
1969.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
സ്ത്രീകള്‍ക്കെതിരെ
നടന്ന വിവിധ അതിക്രമ
കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയായി
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
കേസ്സുകളില്‍
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍
1970.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍
സംബന്ധിച്ച് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്രയാണെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്
ആക്രമിക്കപ്പെടുകയും
എത്ര പേര് കൊല
ചെയ്യപ്പെടുകയും
ചെയ്തുവെന്നുള്ള വിവരം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര് ആത്മഹത്യ
ചെയ്യുകയുണ്ടായെന്നും
ഇതില്‍ സ്ത്രീകള്‍
എത്രയുണ്ടെന്നുമുള്ള
വിവരം വ്യക്തമാക്കുമോ;
(ഡി)
ടി
കാലയയളവില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരായുള്ള എത്ര ക്രെെം
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ?
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍ കൊല
ചെയ്യപ്പെട്ട കേസ്സുകള്‍
1971.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍ കാെല
ചെയ്യപ്പെട്ട എത്ര
കേസുകള്‍ നാളിതുവരെ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കേസുകളുമായി
ബന്ധപ്പെട്ട്എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര പേരെ ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഇൗ
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റപത്രം
സമര്‍പ്പിച്ചവ
എത്രയെന്നും അന്വേഷണം
പൂര്‍ത്തിയാക്കാത്തവ
എത്രയെന്നും അറസ്റ്റ്
ചെയ്യപ്പെണ്ടേവര്
എത്രയെന്നും
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള അതിക്രമങ്ങള്‍
1972.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
വനിതകള്‍ക്കു്
നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പട്ടികജാതി
വനിതകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള ലൈംഗിക
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
കൊലപാതകങ്ങള്‍
1973.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
കൊലചെയ്യപ്പെട്ട
സ്ത്രീകള്‍,
പുരുഷന്മാര്
,കുട്ടികള്‍ എന്നിവരുടെ
എണ്ണം വ്യക്തമാക്കാമോ;
(ബി)
ഈ
കേസുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ ഇനിയും
പിടികൂടാനുണ്ട്;
(സി)
ഇതില്‍
എത്ര കേസുകളില്‍
അന്വേഷണം പൂര്‍ത്തിയായി
കുറ്റപത്രം
സമര്‍പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
കേസുകളില്‍ വിചാരണ
പൂര്‍ത്തിയായിട്ടുണ്ട്;
(ഇ)
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം
എത്രയാണ്;
(എഫ്)
എത്ര
കേസുകളില്‍ അന്വേഷണം
സി.ബി.ഐ.യ്ക്ക്
വിടുകയുണ്ടായിയെന്ന്
വ്യക്തമാക്കാമോ?
വെഞ്ഞാറമൂട്
ഡി. വൈ. എസ്.പി. ഓഫീസ്
1974.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഡി. വൈ.
എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനവൂര്‍ കേന്ദ്രമാക്കി
പോലീസ് സ്റേറഷന്
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കിൽ വിശദ വിവരം
ലഭ്യമാക്കുമോ?
റാന്നിയില്‍
പോലീസ് സബ്-ഡിവിഷന് ഓഫീസ്
ആരംഭിക്കാന്‍ നടപടി
1975.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ഇപ്പോള്‍
എത്ര പോലീസ്
സബ്-ഡിവിഷനുകളാണ്
ഉള്ളത്; അവ ഏതൊക്കെ;
(ബി)
മലയോര
മേഖലയായ റാന്നിയുടെ
വിസ്തൃതമായ
പ്രദേശങ്ങളില്‍ നിന്നും
ശബരിമലയുള്‍പ്പെടെയുള്ള
പ്രദേശങ്ങളില്‍ നിന്നും
കിലോമീറ്ററുകള്‍
സഞ്ചരിച്ചാണ് ഇപ്പോള്‍
തിരുവല്ലയിലും
പത്തനംതിട്ടയിലും ഉള്ള
പോലീസ് സബ്-ഡിവിഷന്
ഓഫീസുകളില്‍ വിവിധ
ആവശ്യങ്ങള്‍ക്ക്
പൊതുജനങ്ങള്‍
എത്തുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജനങ്ങളുടെ
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍ റാന്നി
കേന്ദ്രമാക്കി പുതിയ
ഒരു പോലീസ്
സബ്-ഡിവിഷന് ഓഫീസ്
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ക്വട്ടേഷന്‍
സംഘങ്ങള്‍
1976.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ക്വട്ടേഷന്‍ സംഘങ്ങള്‍
നടത്തിയ ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ബൈക്കുകളുടെ
സാഹസികയാത്ര
1977.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരക്കുള്ള
സമയങ്ങളിൽ
ദേശീയപാതകളിലും
പി.ഡബ്ല്യു.ഡി
റോഡുകളിലും വാഹനങ്ങള്‍
തിങ്ങിഞെരുങ്ങി പോകുന്ന
സമയത്ത് ന്യൂ ജനറേഷന്
ബൈക്കുകളുമായി
ചീറിപ്പാഞ്ഞുപോകുന്നതുമൂലം
ഉണ്ടാകുന്ന,
വഴിയാത്രക്കാരെ ഇടിച്ചു
വീഴ്ത്തുന്നതുള്പ്പടെയുള്ള
,അപകടങ്ങള്‍
വര്‍ദ്ധിക്കുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മറ്റു രാജ്യങ്ങളില്‍
പ്രധാന റോഡുകളിലൂടെ
ഇത്തരം ബൈക്ക് യാത്ര
നിരോധിച്ചിട്ടുണ്ടോ;
(ബി)
കേരളത്തിലെ
റോഡുകളില്‍ ബൈക്കുകളുടെ
സാഹസിക യാത്ര
നിയന്ത്രിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ റാഗിംഗ്
1978.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറേക്കാലങ്ങളായി
കോളേജുകളിലും
യൂണിവേഴ്സിറ്റി
കാമ്പസ്സുകളിലും
റാഗിംഗ് കേസുകള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
2016-17 അധ്യയന
വര്‍ഷത്തില്‍ എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുക;
(സി)
മുന്‍വര്‍ഷത്തെ
(2015-16) അപേക്ഷിച്ച്
കേസുകളുടെ എണ്ണത്തില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(ഡി)
റാഗിംഗ്
കേസുകള്‍ വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
നിലവിലെ ശിക്ഷാ
നടപടികളില്‍
മാറ്റങ്ങള്‍
വരുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പ്രവര്‍ത്തിക്കുന്ന
വിദ്യാലയങ്ങള്‍
1979.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കാേട്
ജില്ലയില്‍ നിലവില്‍
എസ്.പി.സി.
(സ്റ്റുഡന്റ് പോലീസ്
കേഡറ്റ്)
പ്രവര്‍ത്തിക്കുന്ന
വിദ്യാലയങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി
കോഴിക്കാേട്
ജില്ലയില്‍
എവിടെയെല്ലാമാണ്
എസ്.പി.സി.
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തലശ്ശേരിയിലെ
ബോംബാക്രമണം
1980.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരിയില്‍
2017 ജനുവരി 26 ന്
രാത്രിയില്‍ മുന്‍
മന്ത്രി കോടിയേരി
ബാലകൃഷ്ണന്
പ്രസംഗിക്കുന്ന
വേദിക്കരികില്‍
ബോംബാക്രമണം നടത്തിയ
കേസില്‍ എത്ര പേരെയാണ്
പ്രതി
ചേര്‍ത്തിരിക്കുന്നത്;
ഇതില്‍ എത്ര പേരെയാണ്
അറസ്റ്റ് ചെയ്തത്;
(ബി)
പ്രതി
പട്ടികയിലുള്ളവരുടെ
രാഷ്ട്രീയ ബന്ധം
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ടൈപ്പിസ്റ്റ്-കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികമാറ്റം
1981.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലിസ്
വകുപ്പില്‍ 2010 മുതല്‍
നാളിതുവരെയായി,
സ്പെഷ്യല്‍
യൂണിറ്റുകള്‍
ഉള്‍പ്പെടെ,എത്ര
ടൈപ്പിസ്റ്റുമാരെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരായി
തസ്തികമാറ്റം നല്കി
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പോലീസ്
വകുപ്പില്‍ 2011-ന്
ശേഷം ഏതെങ്കിലും
ജില്ലയില്‍ പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്ന് സി.എ. നിയമനം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വര്‍ക്കലയില്‍
ഡി.വൈ.എസ്.പി. ഓഫീസ്
1982.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക് ആസ്ഥാനം
കേന്ദ്രീകരിച്ച്
ഡി.വൈ.എസ്.പി. ഓഫീസ്
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
വര്‍ക്കലയില്‍
ഡി.വൈ.എസ്.പി. ഓഫീസ്
തുടങ്ങുന്നത്
സംബന്ധിച്ച് നപടികള്‍
ഏന്തെങ്കിലും
സര്‍ക്കാരിന്റെ
പരിഗണനയില്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
തടവുകാര്‍ക്ക്
ശിക്ഷാ ഇളവ്
1983.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാറിന്‍െറ
ഭരണകാലത്ത്
തടവുകാര്‍ക്ക് ശിക്ഷാ
ഇളവ് നല്‍കികൊണ്ട്
എത്ര തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടായിരുന്നു
എന്നും ഇൗ
തീരുമാനങ്ങളുടെ ഭാഗമായി
മുന്‍ സര്‍ക്കാറിന്‍െറ
കാലത്ത് ശിക്ഷാ ഇളവ്
ആനുകൂല്യം ലഭിച്ച
തടവുകാര്‍
ആരെല്ലാമായിരുന്നു
എന്നും ഏത് തരത്തിലുളള
കേസുകളില്‍ ശിക്ഷ
അനുഭവിക്കുന്നവരായിരുന്നു
ഇൗ തടവുകാര്‍ എന്നും
വിശദമായി പട്ടിക
തിരിച്ച്
വ്യക്തമാക്കാമോ?
കുന്ദമംഗലത്ത്
മാതൃകാ പോലീസ് സ്റ്റേഷന്
1984.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏക സബ് താലൂക്ക്
ആസ്ഥാനമായ
കുന്ദമംഗലത്ത് ആഭ്യന്തര
വകുപ്പിന്റെ
കൈവശത്തിലുള്ള
ഭൂമിയില്‍ ഒരു മാതൃകാ
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
എന്‍.ഐ.ടി തയ്യാറാക്കിയ
പ്ലാന്‍
അംഗീകാരത്തിനായി
ലഭിച്ചിട്ടുണ്ടോ;
(ബി)
എം.എല്‍.എ
യുടെ നിയോജകമണ്ഡല ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കാന്‍ പ്രസ്തുത
പ്ലാനിന് അംഗീകാരം
നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
1985.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ്
സംസ്ഥാനത്തെ എത്ര
വിദ്യാലയങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നത്;
എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
പരിശീലനം
നല്‍കിയിട്ടുള്ളത്;
പരിശീലനത്തിനും മറ്റും
ഇപ്പോൾ നല്കി വരുന്ന
തുക എത്രയാണ്; തുക തീരെ
അപര്യാപ്തമാണെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പോലീസ്,
എക്സൈസ്, വനംവകുപ്പ്
തുടങ്ങിയ
സേനകളിലേയ്ക്കുള്ള
നിയമനങ്ങളില്‍
എസ്.പി.സി.യ്ക്ക് എന്ത്
മുന്‍ഗണനയാണുള്ളത്;
(ഡി)
എസ്.എസ്.എല്‍.സി,
പ്ലസ് ടു തുടങ്ങിയ
പരീക്ഷകളില്‍ ഗ്രേസ്
മാര്‍ക്ക്
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മാവേലിക്കരയിൽ
ട്രാഫിക് പോലീസ് സ്റ്റേഷന്
1986.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിൽ ട്രാഫിക്
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
മാവേലിക്കരയില്‍
ട്രാഫിക് യൂണിറ്റ്
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശം
നിലവിലുണ്ടോ; ട്രാഫിക്
യൂണിറ്റ്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പീഡനകേസ്സുകള്‍
1987.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടിക
ജാതിയില്‍പ്പെട്ട
സ്ത്രീകളും
പട്ടികവര്‍ഗത്തില്‍പ്പെട്ട
സ്ത്രീകളും പീഡനത്തിന്
വിധേയരായ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ചാര്‍ജ്ജ് ഷീറ്റ്
സമര്‍പ്പിച്ച
കേസ്സുകള്‍ എത്ര;
(സി)
വിചാരണ
പൂര്‍ത്തിയാക്കിയ
കേസ്സുകള്‍ എത്ര;
(ഡി)
ഇൗ
കേസ്സുകളില്‍
ശിക്ഷിക്കപ്പെട്ട
പ്രതികള്‍ എത്ര;
വ്യക്തമാക്കാമോ?
കാഞ്ഞിരപ്പള്ളി
പോലീസ് സ്റ്റേഷന് പുതിയ
മന്ദിരം
1988.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
പോലീസ് സ്റ്റേഷന്റെ
ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്ന
കെട്ടിടത്തിനുപകരം
പുതിയ കെട്ടിടം
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസ് ഔട്ട് പോസ്റ്റും
പോലീസ് സ്റ്റേഷനും
സ്ഥാപിക്കാന്‍ നടപടി
1989.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
പരിധിയില്‍ വരുന്ന
നെടുമണ്‍കാവില്‍ പോലീസ്
ഔട്ട് പോസ്റ്റ്
സ്ഥാപിക്കുന്നതിനായി
നല്കിയ കത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ;
(ബി)
കൊല്ലം
റൂറല്‍ പോലീസ്
പരിധിയില്‍ വരുന്ന
വാളകത്ത് പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്റെ
സാധ്യതാപഠനം ആഭ്യന്തര
വകുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സമൂഹമാധ്യമങ്ങള്‍
വഴി മന്ത്രിമാര്‍ക്കെതിരെ
അഭിപ്രായം
1990.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹമാധ്യമങ്ങള്‍ വഴി
മന്ത്രിമാര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
അഭിപ്രായം
രേഖപ്പെടുത്തിയിട്ടുള്ളതിന്റെ
പേരില്‍ ഏതെങ്കിലും
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
സസ്പെന്റ്
ചെയ്തിട്ടുണ്ട്;
(ബി)
സമൂഹമാധ്യമങ്ങള്‍
ഉപയോഗിക്കുന്നതിന്
പോലീസുകാര്‍ക്കോ
പോലീസിലെ ഉന്നത
ഉദ്യോഗസ്ഥര്‍ക്കോ
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
ഇത് ലംഘിച്ചതിന്റെ
പേരില്‍ ഏതെങ്കിലും
ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(സി)
സമൂഹമാധ്യമങ്ങള്‍
വഴി മുന്‍
മന്ത്രിമാര്‍ക്കെതിരെയോ
മറ്റ് രാഷ്ട്രീയ
നേതാക്കള്‍ക്കെതിരെയോ
അഭിപ്രായം
രേഖപ്പെടുത്തിയതിന്
ഏതെങ്കിലും
പോലീസുകാര്‍ക്കെതിരെ ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കെതിരെ ഇത്തരം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുടുംബകോടതികളിലെ
കേസുകള്‍
1991.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
കുടുംബ കോടതികളില്‍
എത്ര കേസുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ; ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ; 2015,
2016 എന്നീ
വര്‍ഷങ്ങളിലെ
കണക്കുകള്‍ ജില്ല
തിരിച്ച് പ്രത്യേകം
ലഭ്യമാക്കാമോ?
കേസുകളില്‍പെട്ട്
പിടിച്ചെടുത്ത വാഹനങ്ങള്‍
1992.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പോലീസ്
സ്റ്റേഷനുകളില്‍ വിവിധ
കേസുകളില്‍പെട്ട്
പിടിച്ചെടുത്ത നിരവധി
വാഹനങ്ങള്‍
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കെട്ടിക്കിടക്കുന്ന
വാഹനങ്ങളെ നിശ്ചിത
കാലയളവ് വെച്ച് ലേലം
ചെയ്ത്
വില്‍ക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വര്‍ഷങ്ങളായി
ഉപയോഗശൂന്യമായി
കിടക്കുന്ന
ഇത്തരത്തിലുള്ള
വാഹനങ്ങളെ പൂര്‍ണമായും
സ്റ്റേഷന് പരിസരത്തു
നിന്നും മാറ്റുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ജോലിസ്ഥലങ്ങളില്‍
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
1993.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജോലിസ്ഥലങ്ങളില്‍
സ്ത്രീകള്‍ക്കെതിരെ
ഉണ്ടായ അതിക്രമങ്ങള്‍
സംബന്ധിച്ച് നാളിതുവരെ
എത്ര കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ പ്രതികളായ
കേസ്സുകള്‍ എത്രയെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍-
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ നിന്ന്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട കേസുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
മേഖലയിലെ തൊഴില്‍
സ്ഥലങ്ങളില്‍ നിന്ന്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടവ എത്ര;
വ്യക്തമാക്കുമോ?
കുറ്റകൃത്യങ്ങളുടെ
എണ്ണം
1994.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
റിപ്പോര്‍ട്ട് ചെയ്ത
കുറ്റകൃത്യങ്ങളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
പ്രതികളായിട്ടുള്ളവരുടെ
എണ്ണമെത്ര;
(സി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്യപ്പെട്ട
പ്രതികളുടേയും ഇനിയും
അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടേയും
എണ്ണം വ്യക്തമാക്കാമോ?
വിജിലന്‍സ്അന്വേഷണം
നേരിടുന്ന ഐ.എ.എസ്
ഉദ്യോഗസ്ഥര്‍
1995.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിജിലന്‍സ്അന്വേഷണം
നേരിടുന്ന ഐ.എ.എസ്
ഉദ്യോഗസ്ഥര്‍ ഏതൊക്കെ
കേസ്സുകളിലാണ് അന്വേഷണം
നേരിടുന്നത്;
വിശദമാക്കാമോ?
ലൈംഗികാതിക്രമങ്ങളെ
തുടര്‍ന്നുള്ള കൊലപാതകം
1996.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
ലൈംഗികാതിക്രമങ്ങളെ
തുടര്‍ന്ന്
കൊല്ലപ്പെട്ട
സ്ത്രീകളുടെയും
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെയും
എണ്ണം പ്രത്യേകം
ലഭ്യമാക്കുമോ;
(ബി)
ഈ
കേസ്സുകളില്‍ ഇനിയും
അന്വേഷണം
പൂര്ത്തിയാകാത്തവ
എത്രയെന്ന്
വ്യക്തമാക്കുമോ;
അന്വേഷണത്തിന്റെ
ഭാഗമായി ഇനിയും
അറസ്റ്റ്
ചെയ്യപ്പെടേണ്ടവര്‍
എത്രയാണ്;
(സി)
വിചാരണ
പൂര്‍ത്തിയായ കേസുകള്‍
എത്രയെന്നും
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കുമോ?
കാഞ്ഞിരപ്പള്ളിയില്‍
ട്രാഫിക് പോലീസ് സ്റ്റേഷന്
1997.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളിയില്‍
ട്രാഫിക് പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ട്രാഫിക്
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡമെന്തെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച
എന്തെങ്കിലും നിര്‍ദേശം
നിലവിലുണ്ടോ; എങ്കില്‍
അറിയിക്കുമോ?
നെയ്യാറ്റിന്‍കരയില്‍
എ.ആര്. ക്യാമ്പ്
1998.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നെയ്യാറ്റിന്‍കരയില്‍
പുളിങ്കുടിയില്‍
പ്രവര്‍ത്തിക്കുന്ന
പോലീസിന്റെ എ.ആര്.
ക്യാമ്പിന്റെ ഒരു
വിഭാഗം
നെയ്യാറ്റിന്‍കരയില്‍
മാറ്റി സ്ഥാപിക്കാന്‍
നല്കിയ അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ?
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
1999.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
കേസുകളുമായി
ബന്ധപ്പെട്ട് ഇതുവരെ
അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും ഇനി
അറസ്റ്റ്
ചെയ്യാനുള്ളവരുടെ
എണ്ണവും ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കിയവയും
പൂര്‍ത്തിയാക്കാത്തവയും
എത്ര വീതമെന്ന്
അറിയിക്കുമോ;
(ഡി)
വിചാരണ
പൂര്‍ത്തിയാക്കിയ എത്ര
കേസുകളുണ്ടെന്നും
ശിക്ഷിക്കപ്പെട്ട
പ്രതികളുടെയും
വിട്ടയയ്ക്കപ്പെട്ടവരുടെയും
എണ്ണം എത്രയെന്നും
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ സംബന്ധിച്ച
കേസ്സുകള്‍
2000.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
സ്ത്രീകള്‍ക്കെതിരെ
നടന്ന
കുറ്റകൃത്യങ്ങളില്‍
കൊലപാതകങ്ങള്‍,
ബലാല്സംഗങ്ങള്,
മാനഭംഗങ്ങള്‍, മറ്റ്
പീഡനങ്ങള്‍ തുടങ്ങിയവ
സംബന്ധിച്ച ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവില്‍ വിവിധ
അതിക്രമങ്ങളെത്തുടര്‍ന്ന്
കൊല്ലപ്പെട്ട
സ്ത്രീകളുടെ എണ്ണം തരം
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
ഈ
കേസ്സുകളിലെല്ലാമായി
ഇതുവരെ അറസ്റ്റ്
ചെയ്യപ്പെട്ടവരുടെയും
ഇനി അറസ്റ്റ്
ചെയ്യാനുള്ളവരുടെയും
എണ്ണം എത്രയെന്ന്
വിശദമാക്കുമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമകേസ്സുകളിലെ
പ്രതികള്‍
2001.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
സ്ത്രീകള്‍ക്കെതിരെ
നടന്ന വിവിധ
അതിക്രമകേസ്സുകളില്
പ്രതികളായിട്ടുള്ളവരുടെ
എണ്ണം, കേസുകളുടെ എണ്ണം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ഇതുവരെ അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടെ
എണ്ണവും ലഭ്യമാക്കാമോ?
സെക്ഷ്വല്‍
അസ്സോള്‍ട്ട് ഫോറന്‍സിക്
എവിഡന്‍സ് (SAFE)കിറ്റ്
2002.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീപീഡനങ്ങള്‍
സംബന്ധിച്ച കേസുകളിൽ,
പീഡനം നടന്നതിനു
ശേഷമുളള ശാസ്ത്രീയ
തെളിവുകള്‍
ശേഖരിക്കുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളത്;
(ബി)
സെക്ഷ്വല്‍
അസ്സോള്‍ട്ട്
ഫോറന്‍സിക് എവിഡന്‍സ്
(SAFE)കിറ്റ് ഇതിനായി
വികസിപ്പിച്ചിട്ടുണ്ടോ;
ഏതൊക്കെ ഏജന്‍സികളാണ്
ഇതിന്റെ വികസനത്തിന്
സഹായിച്ചതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
'സേഫ്' കിറ്റില്‍
എന്തൊക്കെയാണ്
ഉള്ക്കൊളളിച്ചിട്ടുളളതെന്നും
തന്മൂലമുളള നേട്ടങ്ങളും
വിശദമാക്കുമോ?
ശ്രീ.ജേക്കബ്
തോമസിനെതിരെ നല്കിയ അന്വേഷണ
റിപ്പോര്ട്ടിന്മേല്
നിയമോപദേശം
2003.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡീഷണല്‍
ചീഫ് സെക്രട്ടറി
(ധനകാര്യം)
ശ്രീ.കെ.എം.എബ്രഹാം,
ശ്രീ.ജേക്കബ്
തോമസിനെതിരെ
മുഖ്യമന്ത്രിക്ക്
നല്കിയ അന്വേഷണ
റിപ്പോര്ട്ടിന്മേല്
നിയമോപദേശം തേടാന്‍
കാലതാമസം ഉണ്ടായതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധനകാര്യ
വകുപ്പ് പരിശോധനാ
വിഭാഗത്തിന്റെ
റിപ്പോര്‍ട്ടില്‍
കുറ്റക്കാരായി
കണ്ടെത്തുന്ന
ഉദ്യേഗാസ്ഥര്ക്കെതിരെ
വകുപ്പു തലത്തില്‍
നേരിട്ടുതന്നെ
നടപടിയെടുക്കണമെന്ന,
1992 ആഗസ്റ്റ് 20 ന്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവില്‍ പറയുന്ന,
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
(സി)
ധനകാര്യ
പരിശോധനാ
വിഭാഗത്തിന്റെ
അധികാരങ്ങളെപ്പറ്റി
വിജിലന്‍സ് മാന്വലില്‍
'ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ അതത്
വകുപ്പ് മേധാവികള്‍ക്ക്
നടപടി സ്വീകരിക്കാം'
എന്നുണ്ടായിട്ടും
ശ്രീ.ജേക്കബ്
തോമസിന്റെ
കാര്യത്തില്‍ ശ്രീ.കെ.
എം. എബ്രഹാമിന്റെ
റിപ്പോര്ട്ടിന്മേല്
എന്തുകൊണ്ട്
വകുപ്പുതലത്തില്‍ നടപടി
സ്വീകരിച്ചില്ല എന്ന്
വിശദീകരിക്കുമോ;
(ഡി)
ധനകാര്യ
പരിശോധന
റിപ്പോര്‍ട്ടുകളില്‍
നടപടിയെടുക്കാന്‍
വെെകുന്ന
വകുപ്പുതലവന്മാര്ക്കെതിരെ
നടപടിയെടുക്കുമെന്ന
മുന്നറിയിപ്പ്
നല്‍കികൊണ്ടുള്ള ചീഫ്
സെക്രട്ടറിയുടെ 2003ലെ
സര്‍ക്കുലര്‍
അനുസരിച്ച്
ശ്രീ.ജേക്കബ്
തോമസിന്റെ
കാര്യത്തില്‍ നടപടി
സ്വീകരിക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ?
ബാര്‍
കോഴക്കേസിന്റെ സ്ഥിതി
2004.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
മന്ത്രി ശ്രീ.കെ. എം.
മാണിയുടെ പേരിലുള്ള
ബാര്‍ കോഴക്കേസിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വിവരിക്കുമോ;
(ബി)
എന്തൊക്കെ
ആരോപണങ്ങളാണ് മുന്‍
മന്ത്രി ശ്രീ.കെ. എം.
മാണിയുടെ പേരില്‍
വിജിലന്‍സ്
ആരോപിക്കുന്നതെന്ന്
വിശദമാക്കുമോ?
സിവില്‍
സര്‍വ്വീസിലെ അഴിമതി
തടയുന്നതിന് നടപടി
2005.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ
അഴിമതി തടയുന്നതിന്
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇത്തരത്തിൽ എത്ര
അഴിമതി കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ; വകുപ്പ്
തിരിച്ചുളള വിശദാംശം
നല്‍കുമോ?
സ്കൂള്‍
കലോത്സവങ്ങളിലെ വിധി
നിര്‍ണ്ണയം
2006.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ കലോത്സവങ്ങളിലെ
വിധി നിര്‍ണ്ണയം
നിരീക്ഷിക്കുന്നതിന്
വിജിലന്‍സിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ; ഈ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
കലാകായിക
മത്സരങ്ങളിലെ വിധി
നിര്‍ണ്ണയം
കുറ്റമറ്റതാണോയെന്ന്
പരിശോധിക്കുന്നതിനും
വിധികര്‍ത്താക്കളുടെ
പിഴവുകള്‍
കണ്ടെത്തുന്നതിനും
വിജിലന്‍സ് വകുപ്പിനെ
ഏത് തരത്തിലാണ്
പ്രാപ്തമാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
വിധി
നിര്‍ണ്ണയം
നിരീക്ഷിക്കുന്നതിന്
വിജിലന്‍സിനെ
ചുമതലപ്പെടുത്തിയത്
വിധികര്‍ത്താക്കളെ
ഏതെങ്കിലും തരത്തില്‍
സമ്മര്ദ്ദത്തില്പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
കലാകായിക
മത്സരങ്ങളിലെ
വിധിനിര്‍ണ്ണയത്തിലെ
അഴിമതി
കണ്ടെത്തുന്നതിന്
ബന്ധപ്പെട്ട
വിഭാഗത്തിലെ വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി
രൂപീകരിക്കുന്ന
പ്രത്യേക സമിതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ വിധി
നിര്‍ണ്ണയത്തെ
സംബന്ധിച്ചുള്ള
പരാതികളും അപ്പീലുകളും
പരിശോധിക്കുന്നതിനായി
ഇത്തരമൊരു സമിതി
രൂപീകരിക്കുന്നത്
പരിഗണിക്കുമോ?
ബാര്‍കോഴ
കേസിന്റെ അവസ്ഥ
2007.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍മന്ത്രി
കെ. ബാബുവിന്റെ
പേരിലുള്ള ബാര്‍ കോഴ
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വിശദമാക്കുമോ;
(ബി)
ഏത്
കോടതിയിലാണ് പ്രസ്തുത
കേസ്
നിലനില്‍ക്കുന്നത്;
കേസിന്റെ നമ്പരും
കോടതിയും ഏതെന്ന്
വിശദമാക്കുമോ ?
സോളാര്‍
കേസ്സിന്റെ ഇപ്പോഴത്തെ
സ്ഥിതി
2008.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കേസ്സിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്തെന്ന്
വിശദമായി വിവരിക്കുമോ;
(ബി)
ഇതില്‍
എത്ര പേരെ പ്രതി
ചേര്‍ത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ?ഇവര്‍
ആരെല്ലാമെന്ന് പേരു
സഹിതം വിവരിക്കുമോ?
സ്പോര്‍ട്സ്
ലോട്ടറി അഴിമതി
സംബന്ധിച്ച് ത്വരിത
പരിശോധന
T 2009.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ലോട്ടറി അഴിമതി
സംബന്ധിച്ച് ത്വരിത
പരിശോധന നടത്താനുള്ള
തിരുവനന്തപുരം
വിജിലന്‍സ് കോടതിയുടെ
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
അന്വേഷണത്തിന്‍െറ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കീഴ്ക്കോടതികളില്‍
കെട്ടിക്കിടക്കുന്ന
കേസുകള്‍
2010.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കീഴ്ക്കോടതികളില്‍
കേസുകള്‍
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന് പരിഹാരം
കാണാന്‍ എന്തെങ്കിലും
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കീഴ്ക്കോടതികളില്‍
കെട്ടിക്കിടക്കുന്ന
കേസുകളെക്കുറിച്ച്
പഠിക്കാനും വ്യക്തത
വരുത്താനും
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തീര്‍പ്പാക്കാതെ
കെട്ടിക്കിടക്കുന്ന
കേസുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
കൈവശമുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
ഫയര്‍
ആന്റ് റെസ്ക്യു
സ്റ്റേഷനുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2011.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ഫയര്‍ ആന്റ് റെസ്ക്യു
സ്റ്റേഷനുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കടലും
കായലും പുഴകളും
ഉള്‍പ്പെടുന്നതും
ധാരാളം അപകടങ്ങളും
തീപിടുത്തവും
ഉണ്ടാകാറുള്ളതുമായ
വിസ്തൃതമായ മണലൂര്‍
മണ്ഡലത്തില്‍ ഫയര്‍
ആന്റ് റസ്ക്യൂ
സ്റ്റേഷന്
നിലവിലില്ലാത്തതിനാല്‍
പുതിയ ഒരു ഫയര്‍
സ്റ്റേഷന്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മാവൂര്‍
ഫയര്‍ സ്റ്റേഷന്
2012.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ആസ്ഥാനമായി ഒരു ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
നന്ദിയോട്
ഫയര്‍ & റെസ്ക്യൂ
സ്റ്റേഷന്
2013.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
നന്ദിയോട്
കേന്ദ്രമാക്കി ഒരു
ഫയര്‍ & റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ?
(ബി)
ഇവിടെ
ഫയര്‍ & റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കര
ഫയര്‍ സ്റ്റേഷന്
2014.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
ഫയര്‍ സ്റ്റേഷന്
സ്ഥാപിതമായതിനു ശേഷം
അതിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
അടിയന്തിര
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ഉപകരണങ്ങള്‍
ലഭ്യമാക്കാത്തത്
നിലയത്തിന്റെ സുഗമമായ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലയത്തിലേക്ക്
ആവശ്യമായ ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിന്
ഉചിതമാര്‍ഗേന നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
2015.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
സ്റ്റേഷന്
നിലവിലില്ലാത്ത
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മാടായിപ്പാറയില്‍
വേനല്‍ക്കാലത്ത്
കൂടെക്കൂടെ ഉണ്ടാവുന്ന
തീപിടുത്തത്തിന്
പരിഹാരമായി പരിയാരം
മെഡിക്കല്‍ കോളേജ്,
ആയുര്‍വ്വേദ കോളേജ്
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
സ്ഥിതിചെയ്യുന്ന
മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഒറ്റപ്പാലത്ത്
ഫയര്സ്റ്റേഷന്
2016.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
എന്നാണ്
തീരുമാനമെടുത്തത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
ഫയര്‍സ്റ്റേഷനുവേണ്ടി
സംസ്ഥാന ബഡ്ജറ്റില്‍
എത്ര തുക എന്ന്
വകയിരുത്തി എന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
(സി)
ഒറ്റപ്പാലത്തും
പരിസരപ്രദേശങ്ങളിലും
തീപിടിത്തം
വ്യാപകമാവുന്ന കാര്യവും
തീ അണയ്ക്കുന്നതിനുള്ള
സംവിധാനം ഫലപ്രദമല്ല
എന്ന ആക്ഷേപവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
കൂത്താട്ടുകുളം
ഫയര്‍ സ്റ്റേഷന്
2017.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
കൂത്താട്ടുകുളം ഫയര്‍
സ്റ്റേഷനില്‍
ഉണ്ടായിരുന്ന ആധുനിക
സജ്ജീകരണങ്ങളുളള ഫയര്‍
എന്ജിന് അവിടെ
നിന്നും മാറ്റാനുളള
കാരണം വ്യക്തമാക്കുമോ;
(ബി)
കൂത്താട്ടുകുളം,
മുളന്തുരുത്തി എന്നീ
ഫയര്‍ സ്റ്റേഷനുകളില്‍
പുതിയ ഫയര്‍
എന്‍ജിനുകള്‍
ലഭ്യമാക്കുമോ?
യു.എ.പി.എ
വിചാരണ തടവുകാര്‍
2018.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ജയിലുകളില്‍ യു.എ.പി.എ.
ചുമത്തപ്പെട്ട എത്ര
വിചാരണ തടവുകാര്‍ ഉണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇതില്‍ മറ്റു
സംസ്ഥാനങ്ങളില്‍
നിന്നുളളവര്‍
ഉള്‍പ്പെടുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
കാരണം
കാണിക്കല്‍ നോട്ടീസ്
2019.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമവിരുദ്ധമായ
നടപടികള്‍ക്ക് ജയില്‍
വകുപ്പിലെ രണ്ട്
ഉന്നതതല
ഉദ്യോഗസ്ഥന്മാര്ക്ക്
ജയില്‍ മേധാവി ഇതിനകം
കാരണം കാണിക്കല്‍
നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതൊക്കെ
ഉദ്യോഗസ്ഥന്മാര്ക്കാണ്
കാരണം കാണിക്കല്‍
നോട്ടീസ്
നല്‍കിയിട്ടുള്ളത്;
(സി)
എന്തൊക്കെ
കാര്യങ്ങളുമായി
ബന്ധപ്പെട്ടാണ് ഇവരോട്
വിശദീകരണം
ചോദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
മോചിപ്പിക്കപ്പെട്ട
തടവുകാര്‍
2020.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ ഏതൊക്കെ
ജയിലുകളില്‍ നിന്നും
ശിക്ഷാകാലാവധി
പൂര്‍ത്തിയാകാത്ത എത്ര
പ്രതികളെ വീതം
മോചിപ്പിച്ചു;
(ബി)
മോചിപ്പിക്കപ്പെട്ട
പ്രതികള്‍ ഏതെല്ലാം
കുറ്റകൃത്യങ്ങളില്‍പ്പെട്ട്
ജയില്‍ ശിക്ഷ
വിധിക്കപ്പെട്ടവരായിരുന്നു;
(സി)
ഇനി
എത്ര തടവുകാരെ
കാലാവധിക്ക് മുമ്പ്
ഇളവുനല്‍കി ഏതെല്ലാം
ജയിലുകളില്‍ നിന്ന്
മോചിപ്പിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദവിവരം നല്‍കുമോ;
(ഡി)
ഇവര്‍
ഇപ്പോൾ ഏതൊക്കെ
കേസ്സുകളില്‍പ്പെട്ട്
ജയില്‍ശിക്ഷ അനുഭവിച്ച്
വരുന്നവരാണ്; വിശദവിവരം
നല്‍കുമോ?
കോഴിക്കോട്
സര്‍ക്കാര്‍ പ്രസ്സ്
ജീവനക്കാരുടെ അദര്‍ ഡ്യൂട്ടി
ക്രമീകരണം
2021.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍ പ്രസ്സില്‍
ചികിത്സ/മാനുഷിക പരിഗണന
അടിസ്ഥാനത്തില്‍ എത്ര
ജീവനക്കാര്‍ അദര്‍
ഡ്യൂട്ടിയില്‍ സേവനം
ചെയ്യുന്നുണ്ട്; ഈ
വ്യവസ്ഥ പ്രകാരം
അപേക്ഷിക്കുന്നവര്‍ക്ക്
അദര്‍ ഡ്യൂട്ടി
അനുവദിക്കുന്നതിന്
മുന്‍ഗണന ഉണ്ടോ;
ഇപ്രകാരം സമര്‍പ്പിച്ച
ഏതെങ്കിലും അപേക്ഷ
പരിഗണിക്കപ്പെടാതെ
നിലവില്‍ ഉണ്ടോ;
(ബി)
അച്ചടി
വകുപ്പിനെ/സര്‍ക്കാരിനെ
തെറ്റിദ്ധരിപ്പിച്ച്
അദര്‍
ഡ്യൂട്ടി/പ്രവര്‍ത്തന
ക്രമീകരണ സേവനം
സമ്പാദിച്ച ഏതെങ്കിലും
ജീവനക്കാരുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ജീവനക്കാര്‍ക്കെതിരെ
വകുപ്പുതല അച്ചടക്ക
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2016
മെയ് മാസം മുതല്‍
നാളിതുവരെ കോഴിക്കോട്
സര്‍ക്കാര്‍ പ്രസ്സില്‍
എത്ര ജീവനക്കാര്‍ക്ക്
അദര്‍
ഡ്യൂട്ടി/പ്രവര്‍ത്തന
ക്രമീകരണം
അനുവദിച്ചിട്ടുണ്ട്;
ആര്‍ക്കെല്ലാം;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കോവളം-
കൊല്ലം കനാല്‍
T 2022.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം-കൊല്ലം
കനാല്‍
ഗതാഗതയോഗ്യമാക്കുന്ന
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
2001-2006, 2006-2011,
2011-2016
കാലയളവുകളില്‍
എന്തൊക്കെ പണികള്‍
ഏറ്റെടുത്തുവെന്നും
ഇതിനായി ഓരോ
കാലഘട്ടത്തിലും എത്ര
തുക ചെലവായെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ജലപാതയുടെ മൊത്തം നീളം
എത്രയാണെന്നും എത്ര
ദൂരം
ഗതാഗതയോഗ്യമാണെന്നും
വ്യക്തമാക്കുമോ?
കൊറ്റി
-കോട്ടപ്പുറം ജലഗതാഗത പാത
T 2023.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊറ്റി
-കോട്ടപ്പുറം
ജലഗതാഗതപാതയില് ഈ
സര്‍ക്കാര്‍ വന്ന ശേഷം
ഏതൊക്കെ പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ബോട്ട്
സര്‍വ്വീസ്
കാര്യക്ഷമമാക്കാനും
ടൂറിസ്റ്റുകള്ക്കുകൂടി
ബോട്ട് യാത്ര ചെയ്യാന്‍
കഴിയുന്ന തരത്തില്‍
പദ്ധതി വിഭാവനം ചെയ്തു
നടപ്പിലാക്കാനും
നടപടികള്‍ ഉണ്ടാകുമോ;
(സി)
സ്ലിപ്പ്
വേയുടെ മുഴുവന്‍ പണിയും
പൂര്‍ത്തീകരിച്ച്
എപ്പോള്‍ സര്‍ക്കാരിന്
ഏറ്റെടുക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
കൊച്ചി
സംയോജിത ജലഗതാഗത പദ്ധതി
2024.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സംയോജിത ജലഗതാഗത
പദ്ധതിയുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ടി
പദ്ധതിയുടെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സിറ്റി
ഗ്യാസ് പദ്ധതി
2025.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക
ആവശ്യത്തിനുള്ള പ്രകൃതി
വാതകം കുഴലുകളിലൂടെ
അടുക്കളയില്‍
എത്തിക്കുന്ന സിറ്റി
ഗ്യാസ് പദ്ധതി ഏതെല്ലാം
മേഖലകളിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്:
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇനി
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതി
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ഇ)
എന്നത്തേക്ക്
ഗാര്‍ഹിക കണക്ഷനുകള്‍
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കച്ചവട
സ്ഥാപനങ്ങൾ റോഡ്
കെയേറുന്നതു
നിയന്ത്രിക്കുന്നതിന്
നിയമം
2026.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡിലേക്ക്
വ്യാപിക്കുകയും
പൊതുഗതാഗതത്തെ
തടസ്സപ്പെടുത്തുകയും
ചെയ്യുന്ന ലൈസന്‍സുള്ള
കച്ചവട സ്ഥാപന ഉടമകളെ
നിയന്ത്രിക്കുന്നതിന്
ഏതെങ്കിലും നിയമം
നിലവിലുണ്ടോ;
(ബി)
കച്ചവട
സ്ഥാപനങ്ങള്‍ റോഡ്
കൈയ്യടക്കുന്നത്
വ്യാപകമായതിനാല്‍,
കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന
പ്രശ്ന പരിഹാരത്തിനും
റോഡുസുരക്ഷ
ഉറപ്പുവരുത്തുന്നതിനും
പൊതുമരാമത്ത്,
തദ്ദേശസ്വയംഭരണവകുപ്പ്,
പോലീസ്, മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വകുപ്പ്, നിയമ വകുപ്പ്
എന്നീ
വകുപ്പുകളുമായാലോചിച്ച്
നിയമ നിര്‍മ്മാണം
നടത്തുമോ?
വിവരാവകാശ
കമ്മീഷനെ
ശക്തിപ്പെടുത്തുവാന്‍
നടപടി
2027.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
കമ്മീഷനെ
ശക്തിപ്പെടുത്തുവാന്‍ ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മുഖ്യവിവരാവകാശ
കമ്മീഷണറെ കൂടാതെ
പ്രസ്തുത കമ്മീഷനില്‍
എത്ര കമ്മീഷണര്‍മാരുടെ
തസ്തികകളാണ്
നിലവിലുള്ളതെന്നും
എന്നാണ് അവരുടെ
ഒഴിവുകള്‍ നിലവില്‍
വന്നതെന്നും പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിച്ചുവെന്നും
അതിലുണ്ടായ
പ്രതിബന്ധങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(സി)
കമ്മീഷന്റെ
പ്രവര്‍ത്തനത്തെ
തടസ്സപ്പെടുത്തുന്ന
പ്രവ്രത്തനങ്ങള്‍
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
നിലവില്‍
കമ്മീഷനില്‍ എത്ര
അപ്പീല്‍ പരാതികളാണ്
ഉള്ളത്;
(ഇ)
വിവരാവകാശ
നിയമം ഫലപ്രദമായി
നടപ്പിലാക്കാന്‍
കമ്മീഷന് ഓഫീസിനെയും
വിവിധ സര്‍ക്കാര്‍
സ്ഥാപനങ്ങളെയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
സോഫ്റ്റവെയര്‍
തയ്യാറാക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ് ;
അടിയന്തരമായി ഇത്
നടപ്പിലാക്കുമോ?
പ്രഭാകരന്
കമ്മീഷന്
2028.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയുടെ
പിന്നാക്കാവസ്ഥ പഠിച്ചു
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനായി
നിയോഗിക്കപ്പെട്ട
പ്രഭാകരന് കമ്മീഷന്,
എത്ര കോടി രൂപയുടെ
പദ്ധതിയാണ്
പിന്നോക്കാവസ്ഥ
മാറ്റുന്നതിനായി
നിര്‍ദ്ദേശിച്ചിട്ടുളളത്;
(ബി)
ഇത്രയും
തുക സര്‍ക്കാറിന്
നല്കാന് കഴിയുമോ ;
(സി)
പ്രഭാകരന്
കമ്മീഷന്
റിപ്പോര്‍ട്ടില്‍
പറഞ്ഞതനുസരിച്ച് ഇതുവരെ
എത്ര തുകയാണ്
കാസര്‍ഗോഡ് പാക്കേജിനു
വേണ്ടി
നല്‍കിയിട്ടുളളത്;
(ഡി)
ബാക്കി
തുക എങ്ങനെ എപ്പോള്‍
നല്‍കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രി
പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ
ഭവന നിര്‍മ്മാണ പദ്ധതി
2029.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
സമ്പൂര്‍ണ്ണ ഭവന
നിര്‍മ്മാണ പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
അര്‍ഹതയുടെ
മാനദണ്ഡമെന്തെന്നും
അര്‍ഹരായ
ഗുണഭോക്താക്കളെ
കണ്ടെത്താനായി
സ്വീകരിച്ച
മാര്‍ഗ്ഗമെന്തെന്നും
അറിയിക്കാമോ;
(സി)
ഭൂരഹിതരായ
ഭവന രഹിതര്‍ക്ക് ഈ
പദ്ധതി ഏതു വിധത്തില്‍
പ്രയോജനപ്പെടുമെന്ന്
അറിയിക്കാമോ;
(ഡി)
പദ്ധതിക്ക്
എത്ര ചെലവ് വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ധനസമാഹരണം ഏതു
വിധത്തിലായിരിക്കുമെന്ന്
അറിയിക്കാമോ?