ബസുകളുടെ
ചവിട്ടുപടികള്‍
1713.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി,
സ്വകാര്യ ബസുകളുടെ
ചവിട്ടുപടികള്‍
പലപ്പോഴും
പ്രായമായവര്‍ക്കും
അംഗപരിമിതര്‍ക്കും
സൗകര്യപ്രദമായ
രീതിയില്‍
ഉപയോഗിക്കാന്‍
കഴിയാത്തവിധം
ഉയരത്തിലാണ്
നിര്മ്മിച്ചിട്ടുളളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കാരണം പലപ്പോഴും ഇത്തരം
യാത്രക്കാര്‍ക്ക്
പ്രയാസങ്ങള്‍
അനുഭവിക്കേണ്ടി വരുന്ന
സാഹചര്യം ഗൗരവമായി
കാണുന്നുണ്ടോ;എങ്കില്‍
ഇത്തരം യാത്രകാര്‍ക്കു
കൂടി സൗകര്യപ്രദമായി
ഉപയോഗിക്കുന്ന
തരത്തില്‍,
ചവിട്ടുപടിയില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പൊതുയാത്രാസംവിധാനങ്ങളെ
അംഗപരിമിതര്‍ക്ക്
സൗകര്യപ്രദമായി
ഉപയോഗിക്കാന്‍ കഴിയുന്ന
തരത്തില്‍
മറ്റെന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
ഓട്ടോമാറ്റിക് ഡ്രൈവിംഗ്
ടെസ്റ്റ്
1714.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ്
മുട്ടത്തറയിലാരംഭിച്ച
ഓട്ടോമാറ്റിക്
ഡ്രൈവിംഗ് ടെസ്റ്റ്
ട്രാക്ക്, ഫിറ്റ്നെസ്സ്
സര്‍ട്ടിഫിക്കറ്റ്
ട്രാക്ക്
എന്നിവയ്ക്കെതിരെ
ഉയര്‍ന്നു വന്നിട്ടുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഡ്രൈവിംഗ്
ലൈസന്‍സ്
അനുവദിക്കുന്നതിലെ
ക്രമക്കേട്
ഇല്ലാതാക്കുകയെന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
പ്രസ്തുത നൂതന സംവിധാനം
പ്രയോജനപ്രദമാണോ;
(സി)
പ്രസ്തുത
സംവിധാനത്തിന് എത്ര തുക
ചെലവഴിച്ചുവെന്നും
ഡ്രൈവിംഗ് ടെസ്റ്റ്
ട്രാക്കില്‍ ഇപ്പോഴും
ടെസ്റ്റ്
നടത്തുന്നുണ്ടോയെന്നുംവ്യക്തമാക്കുമോ
(ഡി)
പുതിയ
സംവിധാനം നിലവില്‍ വന്ന
ശേഷം ഡ്രൈവിംഗ്
ടെസ്റ്റിന് എത്തിയ
ആളുകളില്‍ എത്രശതമാനം
ആളുകള്‍ ടെസ്റ്റ്
പാസ്സായി
എന്നറിയിക്കുമോ ?
കെ എസ് ആർ ടി സി
യിലെ ഷെഡ്യൂള്‍ പുന:ക്രമീകരണം
1715.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ആർ ടി സി യില്‍
ഷെഡ്യൂള്‍
പുന:ക്രമീകരണത്തിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര
ഡിപ്പോയില്‍ നടത്തിയ
ഷെഡ്യൂള്‍
പുന:ക്രമീകരണങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പുന:ക്രമീകരിച്ച
ഷെഡ്യൂളുകളുടെ പ്രതിദിന
കളക്ഷന്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
ഷെഡ്യൂള്‍
പുന:ക്രമീകരണങ്ങളുടെ
ഭാഗമായി സ്വകാര്യ ബസ്
സര്‍വ്വീസുകള്‍
ഇല്ലാത്തതും മുന്‍പ് കെ
എസ് ആർ ടി സി
സര്‍വ്വീസ്
നടത്തിയിരുന്നതുമായ
ഗ്രാമപ്രദേശങ്ങളില്‍
യാത്രക്ലേശം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ലാ
അക്കാദമിയിലെ വാഹനത്തില്‍
സര്‍ക്കാര്‍ വാഹനങ്ങളെ
അനുകരിച്ച് ബോര്‍ഡ്
1716.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ലാ അക്കാദമിയിലെ
വാഹനത്തില്‍
സര്‍ക്കാര്‍ വാഹനങ്ങളെ
അനുകരിച്ച് ബോര്‍ഡ്
ഉപയോഗിച്ച് യാത്ര
ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എങ്കില്‍
ഇങ്ങനെ ഉപയോഗിക്കുന്ന
വാഹനം
പിടിച്ചെടുക്കുവാനും
ബോര്‍ഡ് നീക്കം
ചെയ്യുവാനും
മോട്ടോര്‍ വാഹന
വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കെ.
എസ്. ആര്. ടി. സി. യെ
ലാഭകരമാക്കുന്നതിനുള്ള സമഗ്ര
കര്‍മ്മ പദ്ധതി
1717.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. ആര്. ടി. സി.
യെ
ലാഭകരമാക്കുന്നതിനുള്ള
സമഗ്ര കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്ഥാപനത്തെ
സമയബന്ധിതമായി
ലാഭത്തിലാക്കാന്‍
ഉത്പാദനക്ഷമത
വര്‍ദ്ധനവ്, ധനകാര്യ
പുന:സംഘടന എന്നിവ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തൊഴിലാളികളുടെ
അവകാശങ്ങളും
ആനുകൂല്യങ്ങളും
ഹനിക്കാതെ അവരുടെ
സഹകരണത്തോടെയും
പിന്തുണയോടെയും
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
കെ.
എസ്. ആര്. ടി. സി.
യുടെ പുനഃസംഘടന
സംബന്ധിച്ച് പഠനം
നടത്തിയ പ്രൊഫ.
സുശീല്‍ ഖന്ന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
എം.എ.സി.ടി.
വഴി വിധിയാകുന്ന
നഷ്ടപരിഹാരത്തുക
1718.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ മുഖാന്തിരം
ഉണ്ടാകുന്ന
അപകടങ്ങളില്‍
എം.എ.സി.ടി. വഴി
വിധിയാകുന്ന
നഷ്ടപരിഹാരത്തുക
കൃത്യമായി നല്കാന്
സാധിക്കുന്നുണ്ടോ;
(ബി)
എം.എ.സി.ടി
കേസുകളിലെ
വിധിയനുസരിച്ച്
അനുവദിക്കേണ്ട തുക
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ മുഖേനയാണോ
നല്‍കുന്നത്;
(സി)
ഇന്‍ഷ്വറന്‍സ്
ഇല്ലാത്ത
കെ.എസ്.ആര്..ടി.സി.
ബസ്സുകള്‍
അപകടങ്ങളില്പ്പെടുമ്പോള്
എം.എ.സി.ടി. മുഖാന്തിരം
വിധിക്കുന്ന
നഷ്ടപരിഹാരത്തുക
എങ്ങനെയാണ് നല്‍കുന്നത്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി,സി
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും
1719.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ക്ക്
ശമ്പളവും
പെന്‍ഷന്‍കാര്‍ക്ക്
പെന്‍ഷനും യഥാസമയം
വിതരണം ചെയ്യാന്‍
കഴിയാത്തത് എത്ര
തവണയാണെന്ന്
അറിയിക്കുമോ;
(ബി)
ശമ്പള
വിതരണം
തടസ്സപ്പെടുന്നത്
ഒഴിവാക്കുന്നതിന്
കെ.എസ്.ആര്.ടി.സി
യ്ക്കോ വകുപ്പ്
മന്ത്രിക്കോ ഏതെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശം
മുഖ്യമന്ത്രിയില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;
(സി)
ശമ്പള
വിതരണം തടസ്സപ്പെടുന്ന
സാഹചര്യം ചര്‍ച്ച
ചെയ്യുന്നത്
സംബന്ധിച്ച് എത്ര
ഉന്നതതല യോഗങ്ങള്‍
നടന്നിട്ടുണ്ടെന്നും
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
ഷെഡ്യൂളുകള്‍
1720.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ഷെഡ്യൂളുകളാണ്
കെ.എസ്.ആര്.ടി.സി
ദിവസവും
ഓടിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
നിന്ന് ലഭിക്കുന്ന
വരുമാനത്തിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(സി)
നഷ്ടം
വരുന്ന ഷെഡ്യൂളുകളില്‍
ബസ് ഓടിക്കുന്നത്
അവസാനിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
(ഡി)
വരുമാനമില്ലാത്തതും
നഷ്ടം ഉള്ളതുമായ എത്ര
ഷെഡ്യൂളുകളാണുള്ളത്;
ഡിപ്പോ തിരിച്ചുള്ള
കണക്കു വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കുവാന്‍ നടപടി
1721.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഗ്രാമീണ
മേഖലയിലെ ഒറ്റ
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുവാന്‍
കെ.എസ്.ആര്.ടി.സി.
തീരുമാനിച്ചിട്ടുണ്ടോ;
(സി)
അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
തുടങ്ങുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ഡി)
പതിനായിരം
രൂപയില്‍ താഴെ
വരുമാനമുള്ള
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയതു വഴി
കെ.എസ്.ആര്.ടി.സി.
ക്ക് ലാഭം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ് ടെര്‍മിനല്‍
1722.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോട്ടയം
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റില്‍ ആധുനിക
രീതിയില്‍ ബസ്
ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിനുള്ള
ടെന്‍ഡര്‍
നല്‍കിയിട്ടുണ്ടോ;
എഗ്രിമെന്റ്
എക്സിക്യൂട്ട്
ചെയ്തിട്ടുണ്ടോ;
ഇതിന്റെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്നീ കാര്യങ്ങള്‍
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
മുന്‍ എം ഡി ക്കെതിരെ
അന്വേഷണം
1723.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തിലായ
കെ.എസ്.ആര്.ടി.സിയെ
നന്നാക്കാനായി
ചുമതലയേറ്റ മുന്‍
കെ.എസ്.ആര്.ടി.സി
എം.ഡി ബോധപൂര്‍വ്വം
കോടിക്കണക്കിന് രൂപയുടെ
നഷ്ടം വരുത്തി അതുവഴി
സ്വയം
ലാഭമുണ്ടാക്കിയതിന്റെ
പേരില്‍ വിജിലന്‍സ്
കേസ്സെടുത്തിട്ടുണ്ടോ;
എങ്കില്‍ ടിയാനെതിരെ
കേസ്സെടുക്കാന്‍
വിജിലന്‍സിന്റെ
പ്രത്യേക കോടതിയുടെ
നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ;
(ബി)
ഇതിലുള്‍പ്പെടെ
വേറെ ഏതെല്ലാം
ഇടപാടുകളിലാണ് ടിയാന്
കെ.എസ്.ആര്.ടി.സി ക്ക്
ബോധപൂര്‍വ്വമായ നഷ്ടം
വരുത്തി അതുവഴി സ്വയം
ലാഭമുണ്ടാക്കി എന്ന്
കരുതുന്നത്; വിശദ വിവരം
ലഭ്യമാക്കാമോ;
(സി)
എങ്കില്‍
ടിയാന്റെ കാലയളവിലെ
ഏതെല്ലാം ഇടപാടുകളെ
സംബന്ധിച്ച് പ്രത്യേക
അന്വേഷണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടെന്നു
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
1724.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍
സംസ്ഥാനത്തിനകത്തുളള
യാത്രകള്‍ക്കായി
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
നിലവിലുണ്ടോ;
(ബി)
ഓണ്‍ലൈന്‍
റിസര്‍വേഷന്‍
സര്‍വ്വീസ് ചാര്‍ജ്ജ്
ഓരോ ടിക്കറ്റിനും എത്ര
ശതമാനമാണ് ഈടാക്കി
വരുന്നത്;
സംസ്ഥാനത്തിനകത്തും
പുറത്തേക്കുമുളള
യാത്രകളുടെ
കാര്യത്തില്‍
സര്‍വ്വീസ് ചാര്‍ജ്ജ്
ഏകീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കുമോ;
(സി)
ഓണ്‍ലൈനില്‍
ടിക്കറ്റ് റിസര്‍വ്
ചെയ്യുമ്പോള്‍
സാധാരണയായി സര്‍വ്വീസ്
ചാര്‍ജ്ജ്
ഈടാക്കുമെങ്കിലും കെ.
എസ്. ആര്. ടി. സി.യുടെ
ഈ ഇനത്തിലുളള നിരക്ക്
വളരെ കൂടുതലാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പുന:പരിശോധിക്കുന്നതിനും
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സംവിധാനം
കുറ്റമറ്റതാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകളിലെ സൗജന്യ നിരക്കിലും
കണ്സഷന് നിരക്കിലും ഉള്ള യാത്ര
1725.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍ നിലവില്‍
ഏതെല്ലാം വിഭാഗം
യാത്രക്കാര്‍ക്കാണ്
സൗജന്യ നിരക്കിലും
കണ്സഷന് നിരക്കിലും
യാത്ര ചെയ്യുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളത് ;
(ബി)
ഇത്തരം
സൗജന്യയാത്രകള്‍
കെ.എസ്.ആര്.ടി.സി യുടെ
സാമ്പത്തിക സ്ഥിതിയെ
എത്രമാത്രം
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്നത്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ഇത്തരം
സൗജന്യ -കണ്സഷന്
യാത്രകള്‍
നിയന്ത്രിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ ?
കെ.എസ്.ആര്.ടി.സി
യാത്രാനിരക്ക്
1726.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി
യാത്രാനിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത് മൂലം എത്ര
തുക അധിക വരുമാനം
ലഭിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
യാത്രാനിരക്ക്
വര്‍ദ്ധിപ്പിച്ചതു മൂലം
യാത്രക്കാര്‍ക്കുണ്ടായ
പ്രയാസങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യാത്രാനിരക്ക്
വര്‍ദ്ധിപ്പിക്കുകയും
അത് വഴി അധികവരുമാനം
ലഭിക്കുകയും
ചെയ്തിട്ടും
ജീവനക്കാര്‍ക്ക്
ശമ്പളവും
പെന്‍ഷന്‍കാര്‍ക്ക്
പെന്‍ഷനും യഥാസമയം
നല്കാന് കഴിയാത്ത
സ്ഥിതിവിശേഷമുണ്ടായത്
ഏത്
സാഹചര്യത്തിലാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ് സ്റ്റേഷന് നിര്‍മ്മാണം
1727.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി.ബസ്
സ്റ്റേഷന് നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നിര്‍മ്മാണം
മുടങ്ങുവാനുള്ള
കാരണമെന്താണ്;
(സി)
ബസ്
സ്റ്റേഷന് നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യെ കടക്കെണിയില്‍ നിന്ന്
രക്ഷിച്ച്
ലാഭത്തിലെത്തിയ്ക്കാന്
പദ്ധതി
1728.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ കടക്കെണിയില്‍
നിന്ന് രക്ഷിച്ച്
ലാഭത്തിലെത്തിയ്ക്കാന്
എന്തെല്ലാം നൂതന
പദ്ധതികളാണ് നിലവില്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വാഹന
വിനിയോഗത്തിലും
ഇന്ധനക്ഷമതയിലും കേരളം
മറ്റ്
സംസ്ഥാനങ്ങളേക്കാള്‍
പിന്നിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
പ്രവര്‍ത്തനമികവ് ദേശീയ
ശരാശരിക്കൊപ്പം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
കെ.എസ്.ആര്.ടി.സി.
സ്ഥിരം
യാത്രക്കാര്‍ക്കായി
പ്രതിമാസ ട്രാവല്‍
കാര്‍ഡ് സംവിധാനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ വോള്‍വോ ബസ്സ്
1729.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വോള്‍വോ ബസ്സുടമകളില്‍
നിന്ന് വന്‍
നേട്ടമുണ്ടാകും വിധം
കെ.എസ്.ആര്.ടി.സി.
യിലെ വോള്‍വോ ബസ്സുകള്‍
കേടാക്കി ഓടാത്ത
രീതിയില്‍ ആക്കിയതുമായി
ബന്ധപ്പെട്ട് കോടതി
അന്വേഷണം നടത്താന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
ബോധപൂര്‍വ്വം കേടാക്കിയ
കെ.എസ്.ആര്.ടി.സി.ബസ്സുകള്‍
എത്രയെന്നും അവ
നന്നാക്കുന്നതിന്
ഓരോന്നിനും ചെലവിട്ട
തുക എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
കെ.എസ്.ആര്.ടി.സി.
യുടെ സർവീസ്
മുടക്കിയും, ഒപ്പം
സ്വകാര്യ ലോബികള്‍ക്ക്
കോടികള്‍
സമ്പാദിക്കുന്നതിന്
അവസരം ഒരുക്കുകയും
ചെയ്തവര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാം; സ്വീകരിച്ച
നടപടിയുടെ തിയതി
ഉള്‍പ്പെടെ
വെളിപ്പെടുത്തുമോ;
(ഡി)
ഇല്ലെങ്കില്‍
നഷ്ടം ഉണ്ടാക്കിയവരില്‍
നിന്ന് പലിശ സഹിതം
നഷ്ടം ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ പാസഞ്ചര്‍ ഇതര
വാഹനങ്ങള്‍
1730.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പാസഞ്ചര്‍
ഇതരവാഹനങ്ങളുടെ
ഉപയോഗത്തില്‍ ഈ
സര്‍ക്കാര്‍ വന്നശേഷം
എന്തെങ്കിലും കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വാഹനങ്ങളുടെ ഉപയോഗം
ധനകാര്യ വകുപ്പിലെ
ഇന്സ്പെക്ഷന്
വിംഗിന്റെ കര്‍ശന
നിരീക്ഷണത്തിലാക്കാന്‍
താല്‍പ്പര്യമുണ്ടോ;
എങ്കില്‍ എന്ന് മുതല്‍
; ഇല്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യാത്രാ കാര്‍ഡ്
1731.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സ്ഥിരം
യാത്രക്കാര്‍ക്കായി
യാത്രാ കാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം നല്‍കുമോ;
(ബി)
യാത്രാ
കാര്‍ഡ് ഏതെല്ലാം
ജില്ലകളില്‍ നടപ്പാക്കി
എന്ന് വ്യക്തമാക്കുമോ;
(സി)
യാത്രാ
കാര്‍ഡ് മുഖാന്തരം
കെ.എസ്.ആര്.ടി.സി.യ്ക്ക്
എത്ര വരുമാനം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി
നടപ്പിലാക്കിയതുമൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
വരുമാന വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യ്ക്ക് വോള്‍വോ ബസ് വാഷ്
1732.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
-യില്‍ വോള്‍വോ ബസ്
വാഷ് ചെയ്യുന്നതിനുള്ള
സോപ്പ് ഓയില്‍ എഞ്ചിന്
ഓയിലാക്കി
ഉപയോഗിച്ചതായി
ആരോപിക്കപ്പെടുന്ന
സംഭവത്തില്‍
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍
ഉത്തരവാദികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം ;
(ബി)
സംഭവത്തിന്റെ
പേരില്‍ എത്ര ബസ്, എത്ര
കാലയളവിലേയ്ക്ക്,
എവിടേയ്ക്കൊക്കെയുള്ള
സര്‍വ്വീസ്
നിര്‍ത്തലാക്കേണ്ടി
വന്നു എന്നറിയിക്കാമോ ;
(സി)
തകരാറിലായ
ബസ്സുകളോടൊപ്പമുള്ള ഒരു
ബസ് സെന്‍ട്രല്‍
വര്‍ക്സില്‍
തുരുമ്പിച്ചതായ
റിപ്പോര്‍ട്ട് ശരിയാണോ
; എങ്കില്‍ ടി
ബസ്സിന്റെ നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യ്ക്ക് കൈമാറിയ ബസ്
സ്റ്റേഷനുകള്‍
1733.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യ്ക്ക് കൈമാറിയ ബസ്
സ്റ്റേഷനുകളോടനുബന്ധിച്ച
സര്‍ക്കാര്‍ ഭൂമി
കയ്യേറാന്‍
കെ.എസ്.ആര്.ടി.സി
എസ്റ്റേറ്റ് വിഭാഗം
തന്നെ ഒത്താശ ചെയ്തു
കൊടുക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്ര ഭൂമി
അന്യാധീനപ്പെട്ടുപോയിട്ടുണ്ട്
എന്നതിന്റെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അന്യാധീനപ്പെട്ട
ഭൂമി തിരിച്ചെടുക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അതു സംബന്ധിച്ച്
വിശദവിവരം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ഫെയര്‍ സ്റ്റേജ്
1734.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളുടെ ഫെയര്‍
സ്റ്റേജ്
നിര്‍ണ്ണയത്തില്‍
അപാകതയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
നിന്നും തൃശ്ശൂരിലേക്ക്
സര്‍വീസ് നടത്തുന്ന
സൂപ്പര്‍ ഫാസ്റ്റ്
ബസ്സുകളുടെ ആദ്യ
ഫെയര്‍സ്റ്റേജ് 24
കി.മീ. കഴിഞ്ഞൂള്ള
യൂണിവേഴ്സിറ്റിയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
യൂണിവേഴ്സിറ്റിക്കുശേഷം
തുടര്‍ന്നുള്ള 10, 12
കിലോമീറ്ററുകളില്‍
സ്റ്റേജ്
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
(സി)
രാമനാട്ടുകര
പരിധിയില്‍ ഫെയര്‍
സ്റ്റേജ്
നിര്‍ണ്ണയിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ ഉള്‍പ്പെട്ട
അപകടങ്ങള്‍
1735.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-
ല്‍ കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ ഉള്‍പ്പെട്ട
എത്ര അപകടങ്ങള്‍
ഉണ്ടായി; ഇതുമൂലം
ജീവഹാനി സംഭവിച്ചവര്‍
എത്രയെന്നും പരിക്ക്
പറ്റിയവര്‍
എത്രയെന്നുമുള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
2017-ല്‍
ഫെബ്രുവരി 15 വരെ ടി
ബസ്സുകള്‍ ഉള്‍പ്പെട്ട
എത്ര അപകടങ്ങള്‍
ഉണ്ടായി; ഈ
അപകടങ്ങളില്‍
പരിക്കേറ്റവര്‍
എത്രയെന്നും മരിച്ചവര്‍
എത്രയെന്നുമുള്ള വിവരം
ലഭ്യമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
ബസ് ഡ്രെെവര്‍മാര്‍
ട്രാഫിക് നിയമലംഘനം
പതിവാക്കുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
ഇത് നിയന്ത്രിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
ഉള്‍പ്പെടുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
നിയമങ്ങൾ കര്‍ശനമായി
നടപ്പാക്കുമോ?
കെ.എസ്.ആര്.ടി.സി.
പ്രതിസന്ധി
1736.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പ്രതിസന്ധിയിലാണെന്ന
വാര്‍ത്തകളില്‍
വസ്തുതയുണ്ടോ;
(ബി)
എങ്കില്‍
ഏതുതരത്തിലുള്ള
പ്രതിസന്ധിയാണ്
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്പോഴത്തെ
പ്രതിസന്ധിക്ക്
കാരണമെന്താണെന്നും അത്
പരിഹരിക്കാനുള്ള
മാര്‍ഗങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
മറ്റു
സംസ്ഥാനങ്ങളില്‍
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനുകള്‍
കേരളത്തിലേതുപോലെ
പ്രതിസന്ധിയിലാണോ എന്ന്
പഠനം നടത്തിയിട്ടുണ്ടോ;
(ഇ)
മറ്റു
സംസ്ഥാനങ്ങളില്‍
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനുകള്‍
പ്രതിസന്ധിയിലല്ലെങ്കില്
അത്തരം അവസ്ഥയിലേക്ക്
കെ.എസ്.ആര്.ടി.സി.യെ
എത്തിക്കാന്‍
പറ്റാത്തത്
എന്തുകൊണ്ടാണ്?
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെട്ട വാഹനാപകടങ്ങള്‍
1737.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വാഹനങ്ങള്‍ ഉള്‍പ്പെട്ട
എത്ര വാഹനാപകടങ്ങളാണ്
2015 ലും 2016 ലും
ഉണ്ടായത്; അതില്‍ എത്ര
പേര് മരണമടഞ്ഞു;
എത്രപേര്‍ക്ക് പരിക്ക്
പറ്റി;
(ബി)
കെ.എസ്.ആര്.ടി.സി.
അപകട നഷ്ടപരിഹാരമായി
2015 ലും 2016ലും എന്ത്
തുകയാണ് നല്‍കിയത്;
(സി)
കെ.എസ്.ആര്.ടി.സി.
യിലെ അപകടങ്ങള്‍
കുറയ്ക്കുവാന്‍ എന്ത്
നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ സ്വകാര്യ
തൊഴില്‍
1738.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരില്‍ ചിലര്‍
സ്വകാര്യ തൊഴിലില്‍
ഏര്‍പ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ സ്വകാര്യ
തൊഴിലില്‍
ഏര്‍പ്പെടുന്നത്
നിരീക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍
1739.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യ്ക്ക്
വരുമാനമെത്തിക്കുന്നതിന്
മുഖ്യ പങ്ക് വഹിക്കുന്ന
അടിസ്ഥാന തൊഴിലാളി
വര്‍ഗ്ഗമായ
കണ്ടക്ടറുടെയും
ഡ്രൈവറുടെയും ന്യായമായ
ആനുകൂല്യങ്ങള്‍ യഥാസമയം
നല്‍കാത്ത സ്ഥിതി
വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
യിലെ അടിസ്ഥാന
വര്‍ഗ്ഗത്തിന്റെ പല
ആനുകൂല്യങ്ങളും
മാനേജ്മെന്റ്
നല്‍കാതിരിക്കുന്നത്
ആത്മാര്‍ത്ഥമായി
തൊഴില്‍ ചെയ്യുന്നതിന്
തടസ്സമാവുന്നുണ്ടെന്ന
കാര്യം
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിഗണിക്കുമോ;
(സി)
ഇവരുടെ
ന്യായമായ
ആവശ്യങ്ങളടങ്ങുന്ന
ആവലാതികള്‍
അനുഭാവപൂര്‍വ്വം
പരിഗണിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
1740.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കോഴിക്കോട്
ജില്ലയില്‍ പുതുതായി
ആരംഭിച്ച
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
ഏതെല്ലാമെന്നും
കൊയിലാണ്ടി
മണ്ഡലത്തില്‍ പുതുതായി
ആരംഭിച്ച
സര്‍വ്വീസുകള്‍
ഏതെല്ലാമെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ലാഭത്തിലാക്കാന്‍ നടപടി
1741.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യ്ക്ക്കഴിഞ്ഞ ആറ്
മാസമായി ഉണ്ടായ സഞ്ചിത
നഷ്ടം എത്ര കോടി
രൂപയാണ്;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
ശമ്പളവും പെന്‍ഷനും
കാെടുക്കാന്‍ കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
എവിടെനിന്നെല്ലാം കടം
വാങ്ങിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
ആകെ എത്ര ഡിപ്പോകളാണ്
ഉളളത്; അവയില്‍
എത്രയെണ്ണം ശമ്പളവും
പെന്‍ഷനും
നല്‍കുന്നതിന് വേണ്ടി
പണയപ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
പണയപ്പെടുത്തിയ
ഡിപ്പോകളില്‍ നിന്നുളള
വരുമാനം ആര്‍ക്കാണ്
ലഭ്യമാവുക;
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.യ്ക്ക്
കുറഞ്ഞ പലിശ നിരക്കില്‍
വായ്പ നല്‍കുന്നതിന്
രൂപം കൊടുത്ത
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
നല്കുന്ന വായ്പകളുടെ
പലിശ എത്ര ശതമാനമാണ്;
അവര്‍ക്ക് ഇനിയും
തിരിച്ചടയ്ക്കാനുളള
വായ്പ എത്ര രൂപയാണ്;
വിശദമാക്കുമോ;
(എഫ്)
കെ.എസ്.ആര്.ടി.സി.
യെ കടക്കെണിയില്‍
നിന്ന് രക്ഷപ്പെടുത്തി
ലാഭത്തിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
സംരക്ഷിക്കാന്‍ നടപടി
1742.
ശ്രീ.കെ.
ദാസന്
,,
ആര്. രാജേഷ്
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയില്‍നിന്നും
കെ.എസ്.ആര്.ടി.സി.യെ
കരകയറ്റുന്നതിന്
ദേശസാല്‍കൃത റൂട്ടുകള്‍
സംരക്ഷിച്ചുകൊണ്ട്
സര്‍വീസ്
വിപുലപ്പെടുത്തിയും
ലിമിറ്റഡ് സ്റ്റോപ്പ്
ഓര്‍ഡിനറിയുടെ മറവില്‍
സൂപ്പര്‍ ക്ലാസ്സ്
റൂട്ടുകളില്‍ സര്‍വീസ്
നടത്തുന്ന പ്രൈവറ്റ്
ബസ്സുകളെ തടഞ്ഞുകൊണ്ടും
വരുമാനവര്ദ്ധനവുണ്ടാക്കാന്
നടപടി സ്വീകരിക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യെ
സേവനമേഖലയില്‍
നിലനിര്‍ത്തിക്കൊണ്ട്
തന്നെ ഷെഡ്യൂളുകള്‍
പുന:ക്രമീകരിച്ച്
അനാവശ്യനഷ്ടം
നികത്താന്‍ സാധിക്കുമോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അന്തര്‍സംസ്ഥാന
റൂട്ടുകളില്‍
ഉള്‍പ്പെടെയുള്ള
സമാന്തര സര്‍വീസ്
തടയാന്‍ ശക്തമായ
നടപടിയെടുക്കുമോ?
കെ.എസ്.ആര്.ടി.സി.യി.ലെ
പെന്ഷന് കുടിശ്ശിക
1743.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
കെ.എസ്.ആര്.ടി.സി.യില്‍
കൊടുത്തു
തീര്‍ക്കാനുണ്ടായിരുന്ന
പെന്ഷന് കുടിശ്ശിക
എത്രയാണ്;
(ബി)
ആയത്
കൊടുത്തു
തീര്‍ക്കുന്നതിന്
ഇപ്പോള്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടം
1744.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടം നികത്താന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
വര്‍ഷങ്ങളായി
ജോലിക്ക് ഹാജരാകാത്ത
എത്ര ജീവനക്കാരെ ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും
പിരിച്ചുവിട്ടിട്ടുണ്ട്;
(സി)
നഷ്ടം
നികത്തുന്നതിനുള്ള
നടപടിയുടെ ഭാഗമായി
പ്രൈവറ്റ്
ബസ്സുകള്‍ക്ക് റൂട്ട്
പെര്‍മിറ്റ്
അനുവദിക്കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കാര്യശേഷി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1745.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുളള
പഠനം നടത്തുന്നതിനായി
ഏതെങ്കിലും വ്യക്തിയേയോ
ഏജന്‍സിയേയോ
നിയോഗിച്ചിട്ടുണ്ടോ;
പഠന റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലെ
പ്രധാന ശുപാര്‍ശകള്‍
വിശദമാക്കാമോ;
(ബി)
മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സി.യുടെ
കാര്യശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇതേ വ്യക്തിയേയോ
ഏജന്‍സിയേയോ പഠനം
നടത്തുന്നതിനായി
നിയോഗിച്ചിരുന്നോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കൃത്യമായി ശമ്പളവും
പെന്‍ഷനും വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്?
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക ബാധ്യത
1746.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ കാലാകാലങ്ങളില്‍
നിരക്കു വര്‍ദ്ധനയും
സര്‍ചാര്‍ജ്ജും
ഈടാക്കുന്നുവെങ്കിലും
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ശമ്പളമോ പെന്‍ഷനോ
നല്കാനാവാത്ത അവസ്ഥ
നേരിടേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.
ലാഭകരമാക്കാനുള്ള
പരിശോധനക്ക് നിയോഗിച്ച
പഠന കമ്മീഷന്
റിപ്പോര്‍ട്ടില്‍
പ്രസ്തുത അവസ്ഥയ്ക്കു്
കണ്ടെത്തിയ കാരണങ്ങള്‍
എന്തെല്ലാം;
(സി)
മുന്‍സര്‍ക്കാര്‍
എം.ഡി യായി നിയമിച്ച
ശ്രി.ആന്റണി ചാക്കോയുടെ
ശമ്പളം
എത്രയായിരുന്നുവെന്നും
ഇദ്ദേഹം എത്രകാലം എം.ഡി
യായിരുന്നുവെന്നും
പ്രസ്തുത കാലയളവില്‍
ടിയാന് വാങ്ങിയ
ശമ്പളം, ലീവ് സറണ്ടര്‍,
മറ്റാനുകൂല്യങ്ങള്‍
എന്നിവ എത്രയെന്നും,
യാത്ര ബില്‍ തുക,
ടാക്സി ചെലവ് ,
മെഡിക്കല്‍
റീ-ഇംപേഴ്സ്മെന്റ്
എന്നിവ എത്രയെന്നുമുള്ള
വിവരം വ്യക്തമാക്കുമോ;
(ഡി)
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഇനിയും എത്ര ശമ്പളം,
പെന്ഷന് കുടിശ്ശിക
എന്നിവ
നല്‍കുവാനുണ്ടെന്നും
മുന്‍ എം.ഡി യ്ക്ക് ഇനി
എന്തെങ്കിലും പ്രസ്തുത
ഇനത്തില്‍
നല്കുവാനുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
യഥാസമയം ആനുകൂല്യങ്ങള്‍
നല്‍കാനും
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും,
ഉള്ള ആസ്തികള്‍ പണയം
വെയ്ക്കാതെ എന്തു നടപടി
സ്വീകരിക്കാന്‍ കഴിയും
എന്നതിനെക്കുറിച്ച്
പഠനം നടത്തി അടിയന്തിര
നടപടി സ്വീകരിക്കുന്ന
വിഷയം പരിഗണിക്കുമോ ?
കെ.എസ്.ആര്.ടി.സി.യുടെ
ദിനംപ്രതിയുള്ള നഷ്ടം
1747.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ദിനംപ്രതിയുള്ള നഷ്ടം
കുറച്ചുകൊണ്ടുവരാനുള്ള
എന്തെങ്കിലും
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അറിയിക്കാമോ?
(ബി)
ലാഭകരമായ
റൂട്ടുകള്‍
ദേശസാത്ക്കരിക്കാന്‍
ആലോചിക്കുന്നുണ്ടോ?
(സി)
കോഴിക്കോട്
ജില്ലയില്‍ എത്ര
സര്‍വ്വീസുകള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നും
ഏതെങ്കിലും
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സിയുടെ
പ്രതിമാസ വരവ് ചെലവ്
1748.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
മൊത്തം എത്ര
സ്ഥിരം/എംപാനല്‍
ജീവനക്കാരുണ്ട്;
പെന്‍ഷന്‍കാരുടെ എണ്ണം
എത്രയാണ്;
ശമ്പളം/പെന്ഷന്
തുടങ്ങിയ
ആനുകൂല്യങ്ങള്‍
നല്‍കാനായി
കെ.എസ്.ആര്.ടി.സിക്ക്
പ്രതിമാസം എത്ര തുക
വേണ്ടിവരും;
കെ.എസ്.ആര്.ടി.സിയുടെ
പ്രതിമാസ ശരാശരി
വരുമാനം, ടിക്കറ്റ് ഇനം
ഉള്‍പ്പെടെ
ഇനംതിരിച്ച്, എത്ര
എന്ന് വ്യക്തമാക്കുമോ;
(ബി)
ശമ്പളം,
ഫ്യൂവല്‍,
സ്പെയര്‍പാട്സ്, കടം
തിരിച്ചടവ് മുതല്‍/പലിശ
മറ്റിനങ്ങള്‍
ഉള്‍പ്പെടെ
കെ.എസ്.ആര്.ടി.സിയുടെ
പ്രതിമാസ ചെലവ് എത്ര
എന്ന് വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
യാത്രാസെസ്സ്
ഈടാക്കിത്തുടങ്ങിയത്
എന്നു മുതലാണെന്നും
എന്താവശ്യത്തിനായാണ്
യാത്രാസെസ്സ്
നടപ്പിലാക്കിയതെന്നും
ഈയിനത്തില്‍ നാളിതുവരെ
എത്ര തുക
ലഭിച്ചുവെന്നും
അറിയിക്കുമോ;
സംസ്ഥാനത്ത് സര്‍വ്വീസ്
നടത്തുന്ന
സ്വകാര്യബസ്സുകള്‍, ഇതര
ട്രാന്‍സ്പോര്‍ട്ട്
ബസ്സുകള്‍ എന്നിവയ്ക്ക്
സെസ്സ് തുക ഈടാക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍
സെസ്സ്
പിരിക്കുന്നുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സിക്ക്
സംസ്ഥാനത്ത് എത്ര
ഡിപ്പോകള്‍ ഉണ്ട് ;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലയളവില്‍ വിവിധ
ധനകാര്യസ്ഥാപനങ്ങളില്‍
നിന്നും
വായ്പയെടുക്കാന്‍ എത്ര
ഡിപ്പോകള്‍
പണയപ്പെടുത്തിയിട്ടുണ്ട്;
അവ ഏതെല്ലാം; എത്ര
തുകയുടെ വായ്പയാണ്
എടുത്തതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സിയില്‍
ഇന്റേണല്‍ റിക്രൂട്ട്മെന്റ്
1749.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-യില്‍
താഴ്ന്ന തസ്തികകളിലെ
ജീവനക്കാരില്‍ നിന്നും
ഇന്റേണല്‍
റിക്രൂട്ട്മെന്റ് വഴി
എ.റ്റി.ഒ, എ.ഒ. എന്നീ
തസ്തികകളിലേക്ക്
2006-2007 കാലയളവില്‍
നേരിട്ട് നിയമനം ലഭിച്ച
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്; അവരുടെ
വിദ്യാഭ്യാസയോഗ്യതകള്‍
എന്തൊക്കെയാണ്; ഇവരില്‍
റഗുലര്‍ എം.ബി.എ.
ഡിഗ്രിയുള്ളവര്‍
ആരൊക്കെയാണ്;
ഓരോരുത്തരുടെയും
ഓഫീസര്‍ ഗ്രേഡിലുള്ള
നിയമനതീയതി എന്നാണ്;
ഇവരുടെ കമ്പെയിന്‍ഡ്
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തു
നടന്ന എക്സിക്യൂട്ടീവ്
നിയമനത്തില്‍ 2016 ED
റഗുലേഷന് പ്രകാരം
അര്‍ഹതയുള്ള
ഉദ്യോഗാര്‍ത്ഥികളെ
ഒഴിവാക്കിയിട്ടുണ്ടോ;
റഗുലേഷനില്‍
പറഞ്ഞിരിക്കുന്ന
വ്യവസ്ഥകളെല്ലാം
പാലിച്ചാണോ ED
നിയമനങ്ങള്‍
നടത്തിയിട്ടുള്ളത്; ഇവ
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
കാലത്ത് സര്‍ക്കാര്‍
അംഗീകാരവും കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്റെ അനുമതിയും
ഇല്ലാതെ
കെ.എസ്.ആര്.ടി.സി
ഡയറക്ടര്‍ ബോര്‍ഡ്
ആര്‍ക്കെങ്കിലും
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരായി
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെല്ലാം;
ടി
സ്ഥാനക്കയറ്റത്തിന്റെ
മാനദണ്ഡമെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
സ്ഥാനക്കയറ്റം
നല്കുവാനായി റഗുലേഷന്
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ടി
റഗുലേഷന് സര്‍ക്കാരും
കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷനും
അംഗീകരിച്ചിട്ടുണ്ടോ;
ഗസറ്റില്‍ വിജ്ഞാപനം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇത്തരത്തില്‍
സ്ഥാനക്കയറ്റം
നല്‍കിയവര്‍ക്ക് ടി
തസ്തികയിലെ ശമ്പളം
നല്‍കിയിട്ടുണ്ടോ;
ഇവരുടെ പ്രസ്തുത
തസ്തികയിലെ പ്രൊബേഷന്‍
സര്‍ക്കാര്‍
അംഗീകാരത്തോടെ
ഡിക്ലയര്‍
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
18.2.2016ല്‍
നടന്ന
കെ.എസ്.ആര്.ടി.സി
ബോര്‍ഡ് യോഗത്തില്‍
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരുടെ നിയമനം
സംബന്ധിച്ച പരിഷ്കരിച്ച
റഗുലേഷന് ബോര്‍ഡ്
അംഗീകരിച്ചതായും
പ്രസ്തുത യോഗത്തിന്റെ
മിനിട്സ്
3.3.2016ല്‍മാത്രമാണ്
പുറത്തിറങ്ങിയതെന്നും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
. ആയതിനാല്‍ ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
18.2.2016 അപരാഹ്നം
മുതല്‍ ശ്രീ. കെ. എം.
ശ്രീകുമാര്‍, ശ്രീ. പി.
എം. ഷറഫ് മുഹമ്മദ്
എന്നിവര്‍ക്ക്
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരായി
ചാര്‍ജ്ജെടുക്കാന്‍
കഴിഞ്ഞതെന്ന്
വ്യക്തമാക്കാമോ; ടി
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരുടെ നിയമനം
നടന്ന അവസരത്തില്‍
മൂന്ന് ഒഴിവുകള്‍
നിലവിലിരിക്കെ രണ്ട്
ഒഴിവുകള്‍ മാത്രം
നികത്തിയതിന്റെ കാരണം
വ്യക്തമാക്കാമോ; ടി
നിയമനം സംബന്ധിച്ച്
കെ.എസ്.ആര്.ടി.സി
യിലോ, സര്‍ക്കാരിലോ
പരാതിയോ കോടതിയില്‍
കേസ്സോ
നിലനില്‍ക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ജി)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ അവസാന
കാലഘട്ടത്തില്‍
കെ.എസ്.ആര്.ടി.സി
സി.എം.ഡി. ആയിരുന്ന
ശ്രീ.ആന്റണി ചാക്കോ,
ഫിനാന്‍സ് മാനേജര്‍
ശ്രീ.ആര്.സുധാകരന്
എന്നിവര്‍ക്കെതിരെ
നിലവില്‍ സര്‍ക്കാരിലോ,
വിജിലന്‍സിലോ
പരാതികളുണ്ടോ;
വ്യക്തമാക്കാമോ; കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്തു
നടന്ന എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരുടെ
നിയമനമടക്കം വ്യാപക
പരാതി നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
സ്റ്റേറ്റ്
വിജിലന്‍സിനെക്കൊണ്ട്
ഇക്കാര്യത്തില്‍
വിശദമായ അന്വേഷണം
നടത്തുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ടയര്‍ റീട്രേഡിംഗ് തസ്തികയിലെ
നിയമന രീതി
1750.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ടയര്‍ റീട്രേഡിംഗ്
തസ്തികയില്‍ നിലവില്‍
എത്രപേര്‍
സേവനമനുഷ്ഠിച്ചു
വരുന്നുണ്ട്; സ്ഥിരം
ജീവനക്കാരുടെയും
താല്‍ക്കാലിക
ജീവനക്കാരുടെയും എണ്ണം
റീജിയണല്‍
വര്‍ക്ഷോപ്പ് തിരിച്ചു
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ സ്ഥിരം
ജീവനക്കാരുടെ എത്ര
ഒഴിവുകള്‍
നികത്താനുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമന രീതി ഏതു
തരത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍
എംപ്ലോയ്മെന്റ്
എംപാനലായി എട്ടു
വര്‍ഷത്തിലധികം സേവനം
പൂര്‍ത്തിയാക്കിയ
ജീവനക്കാരുടെ വിശദാംശം
നല്‍കുമോ;
(ഇ)
പ്രസ്തുത
ജീവനക്കാരെ സ്ഥിരം
തസ്തികയില്‍
ഉള്‍പ്പെടുത്തി
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
സാങ്കേതിക തടസ്സം
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ബസ്
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
1751.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
എത്ര ബസ്
സര്‍വ്വീസുകള്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
നിര്‍ത്തലാക്കിയിട്ടുണ്ട്;
നിര്‍ത്തലാക്കിയ
റൂട്ടുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
മേല്‍പ്പറഞ്ഞ
റൂട്ടുകളിലേക്കുള്ള
ബസ്സുകള്‍
നിര്‍ത്തലാക്കിയത്;
(സി)
നിര്‍ത്തലാക്കിയ
ബസ്സ് സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
കോന്നി
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1752.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എം.
എല്‍. എ. യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക നല്‍കിയിട്ടും
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(സി)
കോണ്‍ട്രാക്ടര്‍ക്ക്
ബില്‍ തുക മാറി
നല്‍കിയോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോണ്‍ട്രാക്ടര്‍ക്ക്
തുക വല്ലതും ഇനി
നല്കാനുണ്ടോ; എങ്കില്‍
എം. എല്‍. എ. ഫണ്ടില്‍
നിന്നും ലഭിച്ച തുക
നല്‍കാത്തതിന് കാരണം
വ്യക്തമാക്കുമോ;
(ഇ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
നല്കിയ തുക
വിനിയോഗിക്കാന്‍
കാലതാമസ്സം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കോന്നി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് നാളിതുവരെ
ഏതെല്ലാം സ്കീമില്‍
നിന്നും തുക
ലഭ്യമാക്കിയിട്ടുണ്ടെന്നും
ഓരോന്നും എത്രയെന്നും
ആയതില്‍ നിന്ന്
വിനിയോഗിച്ചത്
എത്രയെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
പിങ്ക്
ബസ് സര്‍വ്വീസ്
1753.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
വനിതകള്‍ക്കായി
നടപ്പിലാക്കിയ പിങ്ക്
ബസ് സര്‍വ്വീസ് എല്ലാ
ജില്ലകളിലും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
റൂട്ടുകളില്‍
നടപ്പാക്കുന്നതിനാണ്
പരിഗണന നല്‍കുന്നത്;
വിശദാംശം നല്‍കുമോ?
പിങ്ക്
ബസ് സര്‍വ്വീസ്
1754.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ പരിഷ്കാരത്തിന്റെ
ഭാഗമായി
കെ.എസ്.ആര്.ടി.സി
നിരത്തിലിറക്കിയ
'പിങ്ക് ബസ്'
അഭൂതപൂര്‍വ്വമായ
കളക്ഷന്‍ നേടിത്തരുന്നു
എന്ന റിപ്പോര്‍ട്ട്
ശരിയാണോ;
(ബി)
എങ്കില്‍
പ്രസ്തുത ബസ്
സര്‍വ്വീസ് മറ്റ്
ജില്ലകളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്തരം
നൂതന രീതിയിലുളള
സര്‍വ്വീസുകള്‍
കെ.എസ്.ആര്.ടി.സി യുടെ
സമ്പദ്ഘടനയെ എങ്ങനെ
ഉയര്‍ത്തികൊണ്ടുവരുന്നതിന്
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ?
ബഹുനില
ബസ് ടെര്‍മിനലുകള്‍
1755.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ്.ആർ.ടി.സി. വിവിധ
ഇടങ്ങളില്‍
നിർമ്മിച്ചിട്ടുള്ള
ബഹുനില ബസ്
ടെര്‍മിനലുകളിലേക്ക്
വാടക കെട്ടിടങ്ങളില്‍
പ്രവർത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
മാറ്റുമെന്ന പ്രഖ്യാപനം
പ്രാവർത്തികമാക്കി
തുടങ്ങിയോ; എങ്കില്‍
എന്നു മുതലെന്ന്
അറിയിക്കുമോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവർത്തിച്ചിരുന്ന
എത്ര സർക്കാർ ഓഫീസുകള്‍
ഇവയിൽ
പ്രവർത്തനമാരംഭിച്ചു
എന്നത് സംബന്ധിച്ച
വിശദാംശങ്ങൾ ടെർമിനൽ
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
കൂടിയ
വാടക നല്കി സ്വകാര്യ
കെട്ടിടങ്ങളില്‍
പ്രവർത്തിച്ചിരുന്ന
ഓഫീസുകള്‍ മാറ്റിയത്
മൂലം പ്രതിമാസം
ചെലവിനത്തില്‍ എത്ര തുക
ലാഭിക്കാനായി എന്നത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
ആധുനിക
സൗകര്യങ്ങളുളള കംഫര്‍ട്ട്
സ്റ്റേഷന്
1756.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ
കിഴക്കേക്കോട്ട സിറ്റി
ബസ്
സ്റ്റേഷനോടനുബന്ധിച്ച്
യാത്രക്കാര്‍ക്കായി
കെ.എസ്.ആര്.ടി.സി.യുടെ
പബ്ലിക് കംഫര്‍ട്ട്
സ്റ്റേഷന്
പ്രവര്‍ത്തിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത ബസ്
സ്റ്റേഷനില്‍ സ്ത്രീ
പുരുഷന്മാര്ക്ക്
ആധുനിക സൗകര്യങ്ങളുളള
കംഫര്‍ട്ട് സ്റ്റേഷന്
അടിയന്തിരമായി
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പാലോട്,
വെഞ്ഞാറമൂട് ഡിപ്പോകളില്‍
പുതുതായി ബസ് അനുവദിക്കൽ
1757.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയോജകമണ്ഡലത്തിലെ
പാലോട്, വെഞ്ഞാറമൂട്
ഡിപ്പോകളില്‍ പുതിയതായി
ബസ്
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ഏതെങ്കിലും
ഷെഡ്യൂളുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഷെഡ്യൂളുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍
കാരണം അറിയിക്കുമോ;
(ഡി)
നിര്‍ത്തലാക്കിയ
ഷെഡ്യൂളുകള്‍
പുനഃസ്ഥാപിക്കുമോ?
കായകുളം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1758.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
പ്രതിദിനം എത്ര
ബസ്സുകളാണ് സര്‍വ്വീസ്
നടത്തുന്നത് എന്നും
ഇവയുടെ റൂട്ടുകള്‍
ഏതൊക്കെയെന്നും
പ്രതിദിനം പ്രസ്തുത
ബസ്സുകളുടെ ശരാശരി
കളക്ഷന്‍ എത്രയാണെന്നും
വിശദമാക്കാമോ;
(ബി)
ഈ
ഡിപ്പോയ്ക്ക്
യാത്രക്കൂലി
ഇനത്തിലല്ലാതെ
എന്തെല്ലാം വരുമാന
സ്രോതസ്സുകളാണ്
നിലവില്‍ ഉള്ളതെന്നും
എത്ര രൂപ പ്രതിമാസം
പ്രസ്തുത
സ്രോതസ്സുകളിലൂടെ
ലഭിക്കുന്നു എന്നും
വിശദമാക്കാമോ?
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
1759.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
നിലവില്‍ ഏതൊക്കെ
സംസ്ഥാനങ്ങളുമായാണ്
അന്തര്‍ സംസ്ഥാന
സര്‍വ്വീസ്
കരാറുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കരാര്‍
പ്രകാരം എത്ര അന്തര്‍
സംസ്ഥാന ബസുകള്‍
കേരളത്തില്‍ സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്
ആര്.ടി.സി. എത്ര
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
നടത്തുന്നു എന്നും അവ
ഏതൊക്കെ
റൂട്ടിലാണെന്നും
വ്യക്തമാക്കുമോ?
കളക്ഷന്‍
കുറഞ്ഞ കെ.എസ്.ആര്.ടി.സി.
ബസുകളുടെ സര്‍വ്വീസ്
നിര്‍ത്താനുള്ള തീരുമാനം
1760.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജനുവരി 31 ന് ശേഷം
പതിനായിരം രൂപയില്‍
കുറഞ്ഞ കളക്ഷന്‍ ഉള്ള
ബസുകള്‍ സര്‍വ്വീസ്
നിര്‍ത്തുന്നത്
സംബന്ധിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കിഴക്കന്‍
മലയോര പ്രദേശങ്ങളില്‍
ഷോര്‍ട്ട് ചെയ്സിസ്
ബസുകള്‍ സര്‍വ്വീസ്
നടത്തുമ്പോള്‍
പതിനായിരം രൂപയ്ക്ക്
മുകളില്‍ കളക്ഷന്‍
ലഭിക്കില്ല എന്ന
യാഥാര്‍ത്ഥ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒറ്റപ്പെട്ട
പ്രദേശങ്ങളില്‍
സര്‍വ്വീസ് നടത്തുന്ന
ഇത്തരം ബസുകള്‍
പിന്‍വലിക്കുമ്പോള്‍
ജനങ്ങള്‍ക്ക് നേരിടുന്ന
ബുദ്ധിമുട്ട്
സൂചിപ്പിച്ച്
ഏതെങ്കിലും എം.എല്‍.എ.
പരാതി
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത പരാതിയുടെ
അടിസ്ഥാനത്തില്‍
മന്ത്രി തലത്തിലോ
കെ.എസ്.ആര്.ടി.
സി.യുടെ എം.ഡി.
തലത്തിലോ ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
തീരുമാനം വിശദമാക്കുമോ;
(ഡി)
മലയോര
പ്രദേശങ്ങളില്‍ ഇത്തരം
ബസുകള്‍ക്ക് പരമാവധി
ഏഴായിരത്തി അഞ്ഞൂറ്
രൂപയില്‍ കൂടുതല്‍
പ്രതിദിന കളക്ഷന്‍
ലഭിക്കില്ല എന്നതിനാല്‍
ജനങ്ങള്‍ക്ക് യാത്ര
ചെയ്യാന്‍ ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ?
പ്രത്യേക
സുരക്ഷാ മേഖല
1761.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ആര്.ടി.ഒ. ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിരന്തരം
അപകടം സംഭവിക്കുന്ന
ദേശീയ പാതയിലെ ആലംകോട്
മുതല്‍ കല്ലമ്പലം
വരെയുള്ള ഭാഗം പ്രത്യേക
സുരക്ഷാ മേഖലയാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഈ
മേഖലയില്‍ അപകടങ്ങള്‍
ലഘൂകരിക്കാന്‍ റോഡ്
സുരക്ഷാ അതോറിറ്റി
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
ആയതിനായി എത്ര തുക
ചെലവഴിച്ചു;
(ഡി)
ദേശീയ
പാതയിലെ അപകടം
ലഘൂകരിക്കാന്‍ പ്രസ്തുത
പദ്ധതികള്‍
സഹായിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
ഡ്രൈവിങ്
ലൈസന്‍സ്
1762.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളില്‍
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്ന
വാഹന ബാഹുല്യവും
അപകടവും മുന്‍നിര്‍ത്തി
ഡ്രൈവിങ് ലൈസന്‍സ്
നല്കുന്ന നിയമത്തില്‍
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമ ഭേദഗതി എന്ന്
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ബസുകളില്‍ ജി.പി.എസ്.
സംവിധാനം
1763.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസുകളില്‍ ജി.പി.എസ്.
സംവിധാനം
സ്ഥാപിക്കാനുള്ള
സര്‍ക്കാര്‍ തീരുമാനം
ഇനിയും നടപ്പാകാത്തത്
എന്തുകൊണ്ടാണ്;
(ബി)
ഏത്
ഏജന്‍സിക്കാണ്
ജി.പി.എസ്. സംവിധാനം
ഒരുക്കുന്നതിനുള്ള
ചുമതല
നല്‍കിയിട്ടുള്ളത്;
അവരുടെ
മേല്‍നോട്ടത്തില്‍
ഇതിനകം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെ;
(സി)
ബസുകളുടെ
മത്സരയോട്ടം, അമിത
വേഗത, റൂട്ട് മാറി
ഓടല് എന്നിവ
നിയന്ത്രിക്കാന്‍
ജി.പി.എസ്. സംവിധാനം
പര്യാപ്തമാവില്ലേ;
(ഡി)
ചട്ട
ലംഘനത്തിന്റെ
ഡിജിറ്റല്‍ തെളിവുകള്‍
മോട്ടോര്‍ വാഹന
വകുപ്പിന് ലഭ്യമാകാന്‍
പദ്ധതി സഹായകമാവില്ലേ;
എങ്കില്‍ എന്നത്തേക്ക്
പദ്ധതി
പ്രാവര്‍ത്തികമാവും
എന്ന് വ്യക്തമാക്കുമോ?
മലപ്പുറം
റീജീയണല്‍
ട്രാന്‍സ്പോര്‍ട്ട് ഓഫീസ്
1764.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
റീജീയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആര്.ടി.ഒ
ഓഫീസിന്റെ പുതിയ
കെട്ടിട നിര്‍മ്മാണ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
പുരോഗതികള്‍
വിശദീകരിക്കുമോ?
കായംകുളം
മണ്ഡലത്തില്‍ റോഡപകടം
ഒഴിവാക്കാൻ പഠനം
1765.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ ചേപ്പാട്
മുതല്‍ ഒാച്ചിറ
വരെയുള്ള ദേശീയപാതയിലും
കായംകുളം-പുനലൂര്‍
റോഡിലും
ദിനംപ്രതിയുണ്ടാകുന്ന
വാഹന അപകടങ്ങള്‍
ഒഴിവാക്കി ഗതാഗതം
സുഗമമാക്കുന്നതിലേക്ക്
നാറ്റ്പാക്കിന്റെ
സഹായത്തോടെ പഠനം നടത്തി
തുടര്‍പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പതിനായിരം
രൂപയില്‍ താഴെ വരുമാനമുള്ള
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസ്
1766.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനായിരം
രൂപയില്‍ താഴെ
വരുമാനമുള്ള
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകള്‍
റദ്ദാക്കണമെന്ന്
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സി
അധികൃതര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ബി)
ഇതു
മൂലം സംസ്ഥാനത്തൊട്ടാകെ
എത്ര കെ.എസ്.ആര്.ടി.സി
ബസ് സര്‍വ്വീസുകള്‍
റദ്ദാക്കിയിട്ടുണ്ട് ;
(സി)
ഇങ്ങനെ
റദ്ദാക്കിയ ഏതെങ്കിലും
സര്‍വ്വീസുകള്‍
പുന:സ്ഥാപിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ?
ടിക്കറ്റ്
എടുക്കാത്ത യാത്രക്കാര്‍ക്ക്
പിഴ
1767.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടിക്കറ്റ്
എടുക്കാത്ത
യാത്രക്കാരില്‍ നിന്ന്
കെ.എസ്.ആര്.ടി.സി പിഴ
ഈടാക്കുന്നുണ്ടോ ;
(ബി)
2016-ല്‍
ഇപ്രകാരം പിഴയായി
യാത്രക്കാരില്‍ നിന്ന്
എന്ത് തുക
ഈടാക്കിയെന്ന്
വിശദമാക്കുമോ?
കാട്ടാക്കട
ഡിപ്പോയിലെ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
1768.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
നിലവില്‍ എത്ര
ദീര്‍ഘദൂര
സര്‍വ്വീസുകളുണ്ട്;
പുതിയ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിനുവേണ്ടിയുള്ള
നടപടി സ്വീകരിയ്ക്കുമോ?
കാട്ടാക്കട
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1769.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ
ഷെഡ്യൂളുകളുടെ എണ്ണവും
ബസുകളുടെ എണ്ണവും
എത്രയെന്ന്
വ്യക്തമാക്കാമോ;
നിലവിലുള്ള എല്ലാ
ഷെഡ്യൂളുകളും
ഓപ്പറേറ്റ്
ചെയ്യുന്നതിനുള്ള
ബസുകള്‍ ലഭ്യമാക്കാമോ;
(ബി)
ഇക്കഴിഞ്ഞ
ഡിസംബർ ഒന്നാം തീയതി
മുതൽ നിറുത്തലാക്കിയതും
പരിഷ്കരിച്ചതുമായ
ഷെഡ്യൂളുകള്‍ ജനങ്ങളുടെ
ബുദ്ധിമുട്ട്
കണക്കിലെടുത്ത് മലയോര
പ്രദേശമെന്ന പരിഗണന
നല്കി
പുനസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1770.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലമ്പൂര്‍ ഡിപ്പോയില്‍
കാലഹരണപ്പെട്ട എത്ര
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
പഴയ
ബസ് മാറ്റി ആവശ്യമായ
പുതിയ ബസ്സുകള്‍
അനുവദിക്കുമോ;
വിശദമാക്കാമോ;
(സി)
ഡിപ്പോയുടെ
കെട്ടിടം പണി
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമെന്താണെന്ന്
വിശദമാക്കാമോ;
(ഡി)
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി.
യില്‍ ഇന്റര്‍
സ്റ്റേറ്റ് ബസുകള്‍
തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
സര്‍വ്വീസുകള്‍
1771.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
പുതുതായി ആരംഭിച്ച
സര്‍വ്വീസുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ചേരങ്കൈ
കടപ്പുറത്തേക്കു
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ് വേണമെന്ന്
ആരെങ്കിലും
ആവശ്യപ്പെട്ടിരുന്നുവോ
എന്നും പ്രസ്തുത ആവശ്യം
ഉന്നയിച്ചവര്‍ക്ക്
നല്കിയ മറുപടി
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ചേരങ്കൈ
കടപ്പുറത്തേക്കു
എപ്പോള്‍ സര്‍വ്വീസ്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോട്ടയത്തെ
സ്കൈ വാക്ക് നിർമ്മാണം
1772.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
പ്രധാനപ്പെട്ട റോഡുകള്‍
ഒന്നിച്ചുചേരുന്നതും
ഏറ്റവും
ഗതാഗതക്കുരുക്കുള്ളതുമായ
കോട്ടയം
മുനിസിപ്പാലിറ്റിക്ക്
സമീപമുള്ള സ്ഥലത്ത്
സ്കൈ വാക്ക്
നിര്‍മ്മിച്ച്
കാല്‍നടക്കാരുടെ ക്ലേശം
പരിഹരിക്കുവാന്‍
ആരംഭിച്ച നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
റോഡ്
സേഫ്റ്റി ഫണ്ടില്‍
നിന്നും ഇതിലേക്കായി
അനുവദിച്ച തുകയെത്ര;
ഇതിലെത്ര തുക
അനുവദിച്ചു നല്കി;
(സി)
പ്രവൃത്തി
ചെയ്യുവാന്‍
ചുമതലപ്പെടുത്തിയിട്ടുള്ള
കിറ്റ്കോ എത്ര തുക
കൈപ്പറ്റിയിട്ടുണ്ട്;
(ഡി)
പ്രസ്തുത
പണികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
മദ്യപിച്ച്
സ്കൂള്‍ വാഹനം ഓടിക്കുന്ന
ഡ്രൈവര്‍മാര്‍
1773.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മദ്യപിച്ച്
സ്കൂള്‍ വാഹനങ്ങള്‍
ഓടിക്കുന്നതായി
ഡ്രൈവര്‍മാര്‍ക്കെതിരെ
പരക്കെ ആക്ഷേപം
ഉയര്ന്നിരിയ്ക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര പേര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
എത്രപേരുടെ ലൈസന്‍സ്
റദ്ദാക്കി;
വിശദമാക്കാമോ ?
വാഹനങ്ങള്‍
കാരണമുള്ള വായുമലിനീകരണം
1774.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരക്ക്
വാഹനങ്ങള്‍, പൊതുഗതാഗത
വാഹനങ്ങള്‍ മുതലായവ
മൂലം വന്‍തോതില്‍
വായുമലിനീകരണം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മലിനീകരണത്തിന്റെ തോത്
കുറയ്ക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മണ്ണാര്‍മല
പ്രദേശത്തെ പൊതുയാത്രാ സംവിധാനം
1775.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മണ്ണാര്‍മല പ്രദേശത്ത്
വേണ്ടത്ര പൊതുയാത്രാ
സംവിധാനമില്ലാത്തത്
പ്രദേശവാസികള്‍ക്ക്
യാത്രാക്ലേശം
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനത്ത്
മംഗലം - മണ്ണാര്‍മല -
പളളിപ്പടി വഴി
കാര്യവട്ടത്തു കൂടി
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നത് ഇൗ
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
സഹായിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയും വേഗം
ഇത്തരത്തില്‍ ഒരു
സര്‍വ്വീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ ട്രാഫിക്
സിഗ്നല്‍ ലൈറ്റുകളില്‍
സി.സി.ടി.വി ക്യാമറകള്‍
1776.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ മിച്ചല്‍
ജംഗ്ഷന്, ചാരുമ്മൂട്
ജംഗ്ഷന്, തട്ടാരമ്പലം
ജംഗ്ഷന്
എന്നിവിടങ്ങളിലെ
ട്രാഫിക് സിഗ്നല്‍
ലൈറ്റുകളില്‍
സി.സി.ടി.വി ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മൂന്നാറില്‍
നിന്ന് സ്കാനിയ ബസ്
1777.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
മൂന്നാര്‍ മുതല്‍
ബാംഗ്ലൂര്‍ വരെയും
മൂന്നാര്‍ മുതല്‍
ചെന്നൈ വരെയും സ്കാനിയ
ബസ് അനുവദിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍,
കിളിമാനൂര്‍ ഡിപ്പോകളില്‍
ഷെഡ്യൂളുകള്‍
1778.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ആറ്റിങ്ങല്‍,
കിളിമാനൂര്‍
ഡിപ്പോകളില്‍
ഷെഡ്യൂളുകള്‍
ലാഭകരമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ആവശ്യമായ
ബസുകള്‍ ഇല്ലാത്തത്
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കാന്‍
കാരണമായിട്ടുണ്ടോ;
(സി)
കിളിമാനൂര്‍,
ആറ്റിങ്ങല്‍
ഡിപ്പോകളില്‍ ഏതെല്ലാം
ഷെഡ്യൂളുകളാണ്
വെട്ടിക്കുറച്ചത്;
പ്രസ്തുത
ഷെഡ്യൂളുകള്‍ക്ക്
പ്രതിദിന മിനിമം
കളക്ഷന്‍
നിജപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
എത്രയാണെന്ന് ഷെഡ്യൂള്‍
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ദേശീയ
പാതയോരത്തെ ആറ്റിങ്ങല്‍
ഡിപ്പോ വക സ്ഥലം അധിക
വരുമാനത്തിന്
ഉപയുക്തമാക്കാന്‍
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ബസ്
അനുവദിക്കുവാന്‍ നടപടി
1779.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസ്സുകളുടെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബസ്സുകളുടെ കുറവ് മൂലം
പ്രതിദിനം ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
2016
ജനുവരി 1 മുതല്‍ 2017
ജനുവരി 31 വരെയുള്ള
കാലയളവില്‍ ഈ
ഡിപ്പോയ്ക്ക് ആകെ
അനുവദിച്ചിട്ടുള്ള
പുതിയ ബസ്സുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
കാലപ്പഴക്കം
ചെന്ന ബസ്സുകള്‍
കൂടുതലുള്ള ഇൗ
ഡിപ്പോയ്ക്ക് കൂടുതല്‍
പുതിയ ബസ്സുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നഷ്ടത്തിലുള്ള
റൂട്ടുകള്‍
1780.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജനുവരി 31നകം
നഷ്ടത്തിലുള്ള
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കണമെന്ന്
കെ.എസ്.ആര്.ടി.സി.യുടെ
എം.ഡി. ഉത്തരവ്
ഇറക്കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
നഷ്ടത്തിലോടുന്ന
റൂട്ടുകള്‍
നിര്‍ത്തലാക്കി പകരം
പുതിയ റൂട്ടുകള്‍
ക്രമീകരിക്കുകയുണ്ടായോ
;
(സി)
എങ്കില്‍
ഇതു സംബന്ധമായ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
ചില
ഡിപ്പോകളില്‍ നിലവിലെ
റൂട്ടുകള്‍
നിര്‍ത്തലാക്കി പകരം
റൂട്ടുകള്‍
പുന:ക്രമീകരിച്ചപ്പോള്‍
കളക്ഷനില്‍ വന്‍
വര്‍ദ്ധനവുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇക്കാര്യം
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുട്ടനാട്ടിലെ
യാത്രാക്ലേശം
1781.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
യാത്രാക്ലേശം
പരിഹരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ചക്കുളത്ത്കാവ്
പൊങ്കാല, എടത്വാ
തിരുനാള്‍ കാലങ്ങളില്‍
കൂടുതല്‍ ബസ് സര്‍വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കുട്ടനാട്ടിലെ
ഉൾ പ്രദേശങ്ങളിലേക്ക്
കെ.എസ്.ആര്.ടി.സി.
യുടെ ചെറിയ
ബസ്ഉപയോഗിച്ചുള്ള
സര്‍വീസ് ആരംഭിക്കാന്‍
നടപടി കൈക്കൊള്ളുമോ ?
തൃക്കരിപ്പൂര്‍
ടൗണില്‍ നിന്നും
സൂപ്പര്‍ഫാസ്റ്റ്, ഹൈടെക് ബസ്
സര്‍വീസുകള്‍ ആരംഭിക്കാന്‍
നടപടി
1782.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍ ടൗണില്‍
നിന്നും വര്‍ഷങ്ങളായി
നിരവധി അന്തര്‍സംസ്ഥാന
സ്വകാര്യ ബസ്സുകള്‍
ബാംഗ്ലൂര്‍, മൈസൂര്‍
ഭാഗങ്ങളിലേക്ക് നിത്യേന
സര്‍വ്വീസ്
നടത്തുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്രയും
കാലമായിട്ടും
ഇവിടെനിന്നും
കാര്യക്ഷമമായ രീതിയില്‍
കെ.എസ്.ആര്.ടി.സി.
സൂപ്പര്‍ഫാസ്റ്റ്,
ഹൈടെക് ബസ്സുകള്‍
ആരംഭിക്കാന്‍
കഴിയാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അനുകൂല
സാഹചര്യങ്ങള്‍
ഉണ്ടായിട്ടും ലാഭകരമായ
റൂട്ടുകളില്‍
സര്‍വ്വീസ്
ആരംഭിക്കാന്‍
തുനിയാത്തതെന്തുകൊണ്ടെന്നും
വ്യക്തമാക്കാമോ?
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി. സര്‍വ്വീസുകള്‍
1783.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
നിര്ത്തലാക്കുവാനോ
പുനഃക്രമീകരിക്കുവാനോ
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പതിനായിരം
രൂപയില്‍ താഴെ
വരുമാനമുള്ള എല്ലാ
സര്‍വ്വീസുകളും
നിര്‍ത്തലാക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തിലുള്ള എത്ര
സര്‍വ്വീസുകള്‍
നിലവിലുണ്ടെന്നും
അതില്‍ എത്രയെണ്ണം
ഇതിനകം
നിര്‍ത്തലാക്കിയെന്നും
വിശദമാക്കുമോ;
(സി)
ഗ്രാമീണ
മേഖലയ്ക്കും
തീരദേശമേഖലയ്ക്കും
അനുഗ്രഹമായ
സ്റ്റേബസ്സുകള്
നിര്‍ത്തലാക്കുന്നത്
പ്രസ്തുത മേഖലയിലെ
സാധാരണക്കാരെ
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
തീരുമാനം
എടുക്കുന്നതിന് മുമ്പ്
ജനപ്രതിനിധികളുടെ
അഭിപ്രായം ആരായുമോ?
നിര്‍ത്തലാക്കുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
1784.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുമാനം
കുറവുളള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഗതാഗതസൗകര്യത്തില്‍
ഏറെ പ്രയാസം നേരിടുന്ന
പ്രദേശങ്ങളിലും മലയോര
മേഖലകളിലും ഇതിന്
ഇളവുകള്‍ നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍, ആയതിന്
നടപടി സ്വീകരിക്കുമോ?
തീര്‍ത്ഥാടകര്‍ക്ക്
ദുരിതം
1785.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മകരവിളക്ക് ദിവസം
തീര്‍ത്ഥാടകര്‍ക്ക്
യാത്രാദുരിതത്തിനിടയാക്കിയ
കെ.എസ്.ആർ.ടി.സി
ജീവനക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
അന്വേഷണം നടത്തിയോ;
എങ്കില്‍ ഉത്തരവാദികള്‍
ആരാണെന്ന് കണ്ടെത്തിയോ
;
(സി)
മേലില്‍
ഇത്തരം കാര്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
കുറ്റമറ്റ സൗകര്യം
ഒരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
1786.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സില്‍ നിലവില്‍
ഏതെല്ലാം ജില്ലകളിലെ
വിദ്യാര്‍ത്ഥികള്‍ക്കാണ്
കണ്സഷന്
അനുവദിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെല്ലിയാമ്പതി
ഗ്രാമപഞ്ചായത്തിലുളള
വിദ്യാര്‍ത്ഥികള്‍ 30
കിലോമീറ്റര്‍ അകലെയുളള
നെന്മാറയിലാണ്
പഠിക്കാന്‍ പോകുന്നത്
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുളള ഈ
വിദ്യാര്‍ത്ഥികളുടെ ഏക
യാത്രാ സൗകര്യമായ
കെ.എസ്.ആര്.ടി.സി
ബസ്സില്‍ കണ്സഷന്
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
സ്ത്രീയാത്രക്കാര്‍ക്കുള്ള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
1787.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീ
യാത്രക്കാര്‍ക്ക്
മാത്രമായി
കെ.എസ്.ആര്.ടി.സി.
പ്രത്ര്യേക ബസ്സ്
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
ഇത്തരത്തില്‍
സ്ത്രീ
യാത്രക്കാര്‍ക്ക്
മാത്രമായി കാസര്‍ഗോഡ്
ജില്ലയിലെ തിരക്കേറിയ
കാസര്‍ഗോഡ്-ചന്ദ്രഗിരി
-കാഞ്ഞങ്ങാട് റൂട്ടില്‍
ബസ്സ് സര്‍വ്വീസ്
ആരംഭിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കാമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡീസല്‍
ടാങ്ക്
1788.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ബസ്സ്ഡിപ്പോയില് പുതിയ
മന്ദിരനിര്മ്മാണവുമായി
ബന്ധപ്പെട്ട് മാറ്റി
സ്ഥാപിക്കപ്പെട്ട
ഡീസല്‍ ടാങ്ക് കഴിഞ്ഞ
ഒന്നര വര്‍ഷമായി
പുന;സ്ഥാപിച്ചിട്ടില്ലാത്തതു
മൂലം മറ്റ്
ഡിപ്പോകളില്‍ പോയി
ഡീസല്‍ നിറയ്ക്കേണ്ടി
വരുന്നതിനാൽ
ഇക്കാര്യത്തിൽ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഡീസല്‍
പമ്പ്
പുന:സ്ഥാപിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കെ.എസ്.ആര്.ടി.സി.
ബസ് സര്‍വ്വീസ്
1789.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വിവിധ
റൂട്ടുകളില്‍
ഓടിയിരുന്ന
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ (പാലക്കാട്-
പട്ടാമ്പി -മുതുതല-
കാടാമ്പുഴ,
പൊന്നാനി-പള്ളിപ്പുറം
അടക്കമുള്ള
പ്രദേശങ്ങളിലെ
യാത്രക്കാര്‍ ഏറെ
ആശ്രയിച്ചിരുന്ന)
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍
പ്പെട്ടിരുന്നുവോ;ഇവ
പുന:സ്ഥാപിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കെ.എസ്.ആര്.ടി.സി
യില്‍ ജീവനക്കാരുടെ
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിരവധി
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്ന പട്ടാമ്പി
കെ.എസ്.ആര്.ടി.സി
യ്ക്ക് ഒരു ബസ്
സ്റ്റാന്റോ
സംവിധാനങ്ങളോ ഇല്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്കൂള്‍
വാഹനങ്ങളുടെ
ഡ്രൈവര്‍മാര്‍
T 1790.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യപിച്ച്
വാഹനം ഓടിച്ചതിന്
സ്കൂള്‍ വാഹനങ്ങളുടെ
ഒട്ടേറെ ഡ്രൈവര്‍മാര്‍
കഴിഞ്ഞ ദിവസം പോലീസ്
പിടിയിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികളുടെ
സുരക്ഷ ഉറപ്പ്
വരുത്താന്‍ ഇത്തരം
പരിശോധനകള്‍
സംസ്ഥാനത്ത് ഉടനീളം
ശക്തമാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദാംശംങ്ങള്‍
നല്‍കുമോ;
(സി)
സ്കൂള്‍
കുട്ടികളെ
കൊണ്ടുപോകുന്ന
വാഹനങ്ങളിലെ
ഡ്രൈവര്‍മാര്‍ക്ക്
മോട്ടോര്‍ വാഹന
വകപ്പിനെക്കൊണ്ട്
പ്രത്യേക പരിശീലനം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
സ്കൂള്‍
ബസുകള്‍ എവിടെ, എത്ര
കിലോമീറ്റര്‍
വേഗത്തില്‍
സഞ്ചരിക്കുന്നു
എന്നിങ്ങനെയുള്ള
വിവരങ്ങള്‍
രക്ഷിതാക്കള്‍ക്ക്
ലഭ്യമാക്കുന്നതിന്
'ഗ്ലോബല്‍ പൊസിഷനിങ്ങ്
സിസ്റ്റം' (ജി.പി.എസ്)
ബസുകളില്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
സ്കൂള്‍
ബസുകളില്‍
കുട്ടികള്‍ക്ക്
ശുഭയാത്ര
ഉറപ്പുവരുത്താന്‍
എന്തൊക്കെ നൂതന
നടപടികള്‍ കൈക്കൊള്ളും;
(എഫ്)
ഇതിനായി
സ്കൂള്‍ അധികൃതര്‍,
രക്ഷിതാക്കള്‍
എന്നിവരുടെ സഹകരണം
ഉറപ്പ് വരുത്തുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
സ്വകാര്യബസുകളില്‍
ജി.പി.എസ്.സംവിധാനം
1791.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതവേഗതയും
മത്സരയോട്ടവും
മൂലമുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
സ്വകാര്യ ബസുകളെ
നിയന്ത്രിക്കുവാന്‍
ബസുകളില്‍ ജി.പി.എസ്.
സംവിധാനം
സ്ഥാപിക്കുവാന്‍
മോട്ടോര്‍ വാഹന വകുപ്പ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
വാഹന
അപകടങ്ങള്‍ ഇല്ലാത്ത കേരളം
1792.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹന അപകടങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓരോ
മാസവും അപകടങ്ങളില്‍
മരണപ്പെടുന്നവരുടെ
ശരാശരി എണ്ണം
വിശദമാക്കുമോ;
(സി)
വാഹന
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ഡി)
വാഹന
അപകടങ്ങള്‍ ഇല്ലാത്ത
കേരളം എന്ന ലക്ഷ്യം
കൈവരിക്കാന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സര്‍ക്കാര്‍
നടപ്പിലാക്കേണ്ടത്
എന്ന് വിശദമാക്കുമോ?
ഹെഡ്
ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍
ഇവയില്‍ പ്രകാശ തീവ്രത കൂടിയ
ബള്‍ബുകളുടെ ഉപയോഗം
1793.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ കാറുകള്‍
,ബൈക്കുകള്‍ ,ആഡംബര
കാറുകള്‍, മറ്റ്
വാഹനങ്ങള്‍ എന്നിവയുടെ
ഹെഡ് ലൈറ്റുകളിലും ഫോഗ്
ലാമ്പുകളിലും രാത്രി
സമയത്ത് പ്രകാശ തീവ്രത
കൂടിയ ഹാലജന്‍
ബള്‍ബുകളും നീല
കളറിലുള്ള ലൈറ്റുകളും
വ്യാപകമായി
ഉപയോഗിക്കുന്നതും
ലൈറ്റുകള്‍ ഡിം
ചെയ്യാത്തതും മൂലം
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ എതിര്
ദിശയില്‍ വരുമ്പോള്‍
മറ്റ് വാഹനങ്ങള്‍
ഓടിക്കുന്നവരുടെ
കാഴ്ചയെ അത് സാരമായി
ബാധിക്കുന്നത് മൂലം
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിനാല്‍
ഇത്തരം ലൈറ്റുകള്‍
ഉപയോഗിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഇത്തരം
ലൈറ്റുകള്‍
വാഹനങ്ങളില്‍
ഉപയോഗിക്കുന്നതിന്
മോട്ടോര്‍ വാഹന
നിയമപ്രകാരം
അനുമതിയുണ്ടോ; എങ്കില്‍
ഏതെല്ലാം തരത്തിലുള്ള
വാഹനങ്ങളിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭാവിയില്‍
കൂടുതല്‍ അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
ഇത്തരം ലൈറ്റുകള്‍
ഉപയോഗിക്കുന്നത്
കര്‍ശനമായി
തടയുന്നതിനും രാത്രി
കാലങ്ങളില്‍ ലൈറ്റ് ഡിം
ചെയ്യുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
ആവശ്യമായ
ബോധവല്‍ക്കരണവും
അടിയന്തിര നടപടികളും
സ്വീകരിക്കുമോ?
ഓട്ടോ
മീറ്ററില്‍ കൃത്രിമം
1794.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടോ
മീറ്ററില്‍ കൃത്രിമം
കാണിച്ച് യാത്രക്കാരെ
വഞ്ചിക്കുന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മീറ്ററില്‍
കൃത്രിമം കാണിക്കാന്‍
സോഫ്റ്റ് വെയര്‍
തയ്യാറാക്കുന്നത്
കണ്ടുപിടിക്കുന്നതിന്
ഐ.ടി. വകുപ്പിന്റെ
സഹായം ആവശ്യപ്പെടുമോ;
(സി)
കേരളത്തിലെ
പ്രധാന സിറ്റികളില്‍
ഇത്തരത്തില്‍
കണ്ടെത്തിയ കേസ്സുകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ?
ബീക്കണ്‍
ലൈറ്റ്
1795.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമ പ്രകാരം
ബീക്കണ്‍ ലൈറ്റ്
ഘടിപ്പിക്കുവാന്‍
അനുവാദമുള്ളത് ഏതെല്ലാം
ഉദ്യോഗസ്ഥർക്കാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇപ്രകാരം
അനുവദിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍
അല്ലാത്തവര്‍ ബീക്കണ്‍
ലൈറ്റ് ഘടിപ്പിച്ച്
യാത്ര ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
ഇതിനെതിരെ കര്‍ശന നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍ നടപടി
1796.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഹെല്‍മറ്റ്
ധരിക്കാത്ത
രോഗികളുള്പ്പെടെയുളള
ടൂവീലര്‍ യാത്രക്കാര്‍
1797.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ദിവസം മുതല്‍
20.02.2017 വരെ,
ഹെല്‍മറ്റ് ധരിക്കാത്ത
രോഗികളുള്പ്പെടെയുളള
ടൂവീലര്‍
യാത്രക്കാരില്‍ നിന്ന്
എത്ര തുക മോട്ടോര്‍
വെഹിക്കിള്‍സ്
ഡിപ്പാര്‍ട്ട്മെന്റ്
പിഴ ഇനത്തില്‍ ഈടാക്കി;
(ബി)
ഈ
ഇനത്തില്‍ കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലയളവില്‍ എത്ര തുക
പിഴ ഇനത്തില്‍
പിരിച്ചെടുത്തു;
(സി)
വൃദ്ധരില്‍
നിന്നും രോഗികളില്‍
നിന്നു പോലും പിഴ
ചുമത്തുന്ന
കാര്യത്തില്‍ ഈ
ഇനത്തിലെ പിരിവ്
സര്‍വ്വകാല റെക്കോര്‍ഡ്
തലത്തിലെത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
വാഹനങ്ങളുടെ
നികുതി കുടിശ്ശിക
1798.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളുടെ
നികുതി കുടിശ്ശിക ഉള്ള
ഉടമകള്‍ക്ക് അവ അടച്ചു
തീര്‍ക്കുന്നതിന്
കഴിഞ്ഞ ഗവണ്മെന്റിന്റെ
കാലത്ത് നല്‍കിയിരുന്ന
ഇളവുകള്‍ ഇപ്പോഴും
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
പിഴയും
പലിശയും ഉള്‍പ്പടെ
അടയ്ക്കേണ്ട തുക വളരെ
വര്‍ദ്ധിച്ചതിനാല്‍ അവ
അടയ്ക്കാന്‍
ബുദ്ധിമുട്ടുന്ന വാഹന
ഉടമകള്‍ക്ക്
ആശ്വാസമായിരുന്ന
പ്രസ്തുത പദ്ധതി
നിലനിര്‍ത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
സ്മാര്‍ട്ട്
കാര്‍ഡ് ഫീ
1799.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതിനും പേര്
മാറ്റുന്നതിനും
അടക്കമുള്ള
സേവനങ്ങള്‍ക്ക്
സ്മാര്‍ട്ട് കാര്‍ഡ് ഫീ
എന്ന പേരില്‍ 200 രൂപ
ഈടാക്കിയിരുന്നോ;
(ബി)
സ്മാര്‍ട്ട്
കാര്‍ഡ് നല്‍കാതെ
പ്രസ്തുത ഫീസ്
ഈടാക്കിയത് എന്ത്
അടിസ്ഥാനത്തിലായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
ഫീസ്
ഈടാക്കുവാനുള്ള
തീരുമാനം
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനകം
അധിക ഫീസ് നല്കിയ
വ്യക്തികള്‍ക്ക് അത്
മടക്കി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സ്മാര്‍ട്ട്
കാര്‍ഡ്
അല്ലാതിരുന്നിട്ടും
ഡ്രൈവിംഗ് ലൈസന്‍സിന്
ഇപ്പോഴും 200 രൂപ ഫീസ്
ഈടാക്കുന്നതിലെ അപാകത
പരിഹരിക്കുമോ?
കുന്ദമംഗലത്ത്
പുതിയ സബ് ആര്.ടി. ഓഫീസ്
1800.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സബ് ആര്.ടി. ഓഫീസ്
നിലവിലില്ലാത്ത എത്ര
താലൂക്കുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
താലൂക്കുകളുടെ
രൂപീകരണശേഷവും
കേരളത്തിലെ ഏറ്റവും
വലിയതും ജനസാന്ദ്രത
കൂടുതലുള്ളതുമായ
കോഴിക്കോട് താലൂക്കില്‍
സബ് ആര്.ടി. ഓഫീസ്
നിലവിവില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുന്ദമംഗലത്ത്
ഒരു സബ് ആര്.ടി. ഓഫീസ്
തുടങ്ങുന്നതു
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ഇന്‍ഷ്വറന്‍സ്
ഇല്ലാത്ത വാഹനങ്ങള്‍
1801.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഷ്വറന്‍സ്
ഇല്ലാത്ത വാഹനങ്ങള്‍
പിടിച്ചെടുക്കണമെന്ന്
റോഡ് സുരക്ഷയ്ക്കായുള്ള
സുപ്രീംകോടതി സമിതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതനുസരിച്ച് 2017
ജനുവരി 31 വരെ എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തുവെന്ന്
അറിയിക്കുമോ;
(ബി)
അപകടം
വരുത്തുന്ന വാഹനങ്ങള്‍
കണ്ടെത്താനാവാതെ
അപകടത്തിനിരയാകുന്നവര്‍
നഷ്ടപരിഹാരം
ലഭിക്കുവാന്‍
ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വാഹനങ്ങള്‍
പരിശോധിക്കുന്ന
വേളയില്‍ വാഹനത്തിന്റെ
ഇന്‍ഷ്വറന്‍സ് രേഖകള്‍
ഉറപ്പുവരുത്തുവാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
മോട്ടോര്‍വാഹന
വകുപ്പിന്റെ
ആധുനികവല്‍ക്കരണം
1802.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
ജീവനക്കാരുടെ കുറവ്
മൂലം ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിനെ
ആധുനികവല്‍ക്കരിക്കുവാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കാലപ്പഴക്കമുള്ള
മോട്ടോര്‍ വാഹനങ്ങള്‍
1803.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനിയന്ത്രിതമായി
കരിയും, പുകയും
പുറപ്പെടുവിച്ചുകൊണ്ട്
കാലപ്പഴക്കമുള്ള
മോട്ടോര്‍ വാഹനങ്ങള്‍
നിരത്തുകളെയും
അന്തരീക്ഷത്തെയും
മലിനമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
വാഹനങ്ങളെ
നിരത്തുകളില്‍ നിന്നും
പിന്‍വലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എത്ര
വര്‍ഷം പഴക്കമുള്ള
മോട്ടോര്‍ വാഹനങ്ങളെ
നിരോധിക്കുന്നതിനാണ്
ആലോചിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
ഓട്ടോറിക്ഷകള്‍ക്ക്
സിറ്റി പെര്‍മിറ്റ്
1804.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലോടുന്ന
ഓട്ടോറിക്ഷകള്‍ക്ക്
സിറ്റി പെര്‍മിറ്റ്
നല്കി സ്റ്റാന്റുകള്‍
ക്രമീകരിച്ച്
നല്‍കുന്നതിന് ആരംഭിച്ച
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
പദ്ധതിയുടെ
പേരില്‍
ഓട്ടോറിക്ഷകളുടെ നിറം
മാറ്റിയതൊഴിച്ച്
മറ്റൊരു പ്രവര്‍ത്തനവും
നടന്നിട്ടില്ലായെന്ന
വിമര്‍ശനം ശരിയാണോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ജല
ഗതാഗതം
കാര്യക്ഷമമാക്കാന്‍ നടപടി
1805.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെയും
പരിസരപ്രദേശങ്ങളിലെയും
ജല ഗതാഗതം
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പഴയ
ബോട്ടുകള്‍ മാറ്റി
പുതിയവ സര്‍വ്വീസിന്
നല്‍കുന്നതിന് നടപടി
ഉണ്ടാകുമോ;
(സി)
കൂടുതല്‍
ബോട്ട് സര്‍വീസുകള്‍
നടത്തുന്നതിന്
നടപടിസ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
സൗരോര്‍ജ്ജ
ബോട്ടുകള്‍
1806.
ശ്രീ.പി.ടി.
തോമസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ആദ്യത്തെ സൗരോര്‍ജ്ജ
യാത്രാബോട്ടായ
ആദിത്യയുടെ റഡാര്‍
പ്ലേറ്റ്
നഷ്ടപ്പെട്ടതിന്‍െറ
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
ഇത്
അട്ടിമറിയാണെന്ന് സൂചന
ലഭിച്ചിട്ടുണ്ടോ;
(സി)
കൂടുതല്‍
സൗരോര്‍ജ്ജ
ബോട്ടുകള്‍
നിര്‍മ്മിക്കുവാനുളള
അനുമതി കേന്ദ്രം
നല്‍കിയിട്ടുണ്ടോ;
(ഡി)
സൗരോര്‍ജ്ജ
ബോട്ടിന്‍െറ
നിര്‍മ്മാണ ചെലവിന്
സബ്സിഡി
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
അനുവദിച്ചിട്ടുണ്ടെങ്കിൽ
എത്ര തുകയാണ്
സബ്സിഡിയായി
അനുവദിച്ചിട്ടുളളത്?