തുറമുഖ
മണല്‍ ഖനനം
1702.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. സ്വരാജ്
,,
ബി.സത്യന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
മണല്‍ ഖനനത്തിനായി
നിലവിലുളള
അശാസ്ത്രീയവും
അഴിമതിക്കു
കളമൊരുക്കിയിരുന്നതുമായ
വ്യവസ്ഥകള്‍
മാറ്റിക്കാെണ്ട് പുതിയ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു പ്രകാരം
മണല്‍ ഖനനത്തിനും
വിപണനത്തിനും
ഏര്‍പ്പെടുത്തിയിട്ടുളള
വ്യവസ്ഥകള്‍
എന്തെല്ലാമാണ് ;
(ബി)
നിലവില്‍
ഇൗ മേഖലയിലുളള സഹകരണ
സംഘങ്ങളെ ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ സഹകരണ
സംഘങ്ങളുടെ കീഴിലുളള
തൊഴിലാളികളുടെ
തൊഴില്‍
സംരക്ഷിക്കാന്‍ എന്തു
പരിഹാരമാണ്
നിര്‍ദ്ദേശിക്കാനുളളത്;
(സി)
മണല്‍
ഖനനവും വിപണനവും
പൊതുമേഖലയിലൂടെ
സര്‍ക്കാര്‍ നേരിട്ടു
നടത്താനാണോ
ഉദ്ദേശിക്കുന്നത്;എങ്കില്‍
ഇതിന്‍െറ പ്രായോഗിക
രീതികള്‍ എന്തെല്ലാമാണ്
എന്ന് വിശദീകരിക്കാമോ?
വിഴിഞ്ഞം
പദ്ധതി
1703.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിഴിഞ്ഞം
പദ്ധതി പ്രദേശത്തു
നിന്നും കഴിഞ്ഞ
സര്‍ക്കാരുകളുടെ
കാലത്ത് ഏറ്റെടുത്ത
ഭൂമിയുടെ ഉടമസ്ഥരില്‍
നിന്നും ആദായ നികുതി
ഈടാക്കുന്നതിനുളള
നീക്കം കേന്ദ്ര
സര്‍ക്കാര്‍
നടത്തുന്നത് തുറമുഖ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
1704.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ പണി
ഏതു ഘട്ടം വരെ ആയി
എന്ന് വിവരിക്കുമോ;
(ബി)
ഇതിന്റെ
പണി എന്നാണ്
തുടങ്ങിയതെന്നും എന്ന്
പൂര്‍ത്തീകരിക്കുമെന്നാണ്
പ്രഖ്യാപിച്ചിരിക്കുന്നതെന്നും
വിശദമാക്കുമോ;
(സി)
പദ്ധതി
നിശ്ചിത
സമയത്തിനുള്ളില്‍
തീര്‍പ്പാക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
വിഴിഞ്ഞം
മേഖലയില്‍
കരിങ്കല്ലിന്റെ
ലഭ്യതക്കുറവുമൂലം പണി
തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ?
വിഴിഞ്ഞം
ഫിഷിംഗ് ഹാര്‍ബര്‍
1705.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖവുമായി
ബന്ധപ്പെട്ട് തൊഴില്‍
നഷ്ടപ്പെട്ട ചിപ്പി
തൊഴിലാളികളുടെയും
കമ്പവല
തൊഴിലാളികളുടെയും
മത്സ്യത്തൊഴിലാളികളുടെയും
പുനരധിവാസ പാക്കേജ്
നടപ്പിലാക്കുവാന്‍
എന്തൊക്കെ
ചെയ്തുവെന്ന്
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പുനരധിവാസത്തിന് എത്ര
തുക അനുവദിച്ചുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും ഇനി
എത്ര പേര്‍ക്ക് തുക
നല്‍കാനുണ്ടെന്നും
വിശദമാക്കാമോ?
ബേപ്പൂര്‍
തുറമുഖ വികസനം
ത്വരിതപ്പെടുത്താന്‍ നടപടി
1706.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖ വികസനത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തുറമുഖ
വികസനത്തിനായി
ബേപ്പൂര്‍
കോവിലകത്തിന്റെ
അധീനതയിലുള്ള ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇപ്പോഴത്തെ സ്ഥിതി
എന്താണ്;
(സി)
പ്രസ്തതുത
നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കാമോ?
കുഞ്ഞാലി
മരയ്ക്കാര്‍ മ്യൂസിയം
1707.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
കോട്ടയ്ക്കല്‍ സ്ഥിതി
ചെയ്യുന്ന ധീര
ദേശാഭിമാനി
കോട്ടയ്ക്കല്‍
കുഞ്ഞാലി മരയ്ക്കാരുടെ
സ്മാരകമായി
നിലനില്‍ക്കുന്ന
കുഞ്ഞാലി മരയ്ക്കാര്‍
മ്യൂസിയം
വികസിപ്പിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ട്
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
(ബി)
ആയതിന്മേല്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
കൊച്ചിന്
ഫോറസ്റ്റ് റെയില്ട്രാംവേ
മ്യൂസിയം
1708.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്രപ്രാധാന്യമുള്ള
കൊച്ചിന് ഫോറസ്റ്റ്
റെയില്ട്രാംവേ
മ്യൂസിയം
ചാലക്കുടിയില്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
റെയില്ട്രാംവേയുടെ
അവശിഷ്ടങ്ങള്‍
സംരക്ഷിക്കുന്നതിനും
റെയില്‍പ്പാത പുനര്‍
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വെളിയത്ത് ഗുഹയുടെ ചരിത്ര
പ്രാധാന്യം
1709.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വെളിയത്ത്
മാലയില്‍ വാര്‍ഡില്‍
പ്രാചീന ഗുഹ
കണ്ടെത്തിയെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
പുരാവസ്തു വകുപ്പ്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പരിശോധനയില്‍ ഗുഹയുടെ
ചരിത്ര പ്രാധാന്യം
വെളിപ്പെട്ടുവെങ്കില്‍
അടിയന്തര
പര്യവേഷണത്തിന്
നിര്‍ദ്ദേശം നല്‍കുമോ?
പാപ്പനംകോട്
ഗാന്ധി സ്മൃതി മണ്ഡപം
പുന:സ്ഥാപിക്കല്‍
1710.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തിലെ പാപ്പനംകോട്
നിന്നും ദേശീയ പാത
നിര്‍മ്മാണത്തിനായി
പൊളിച്ചുമാറ്റിയതും
ഗാന്ധി സ്മൃതി
മണ്ഡപമായി
അറിയപ്പെട്ടിരുന്നതുമായ
ചരിത്ര പ്രാധാന്യമുളള
വഴിയമ്പലം എവിടെയാണ്
പുന:സ്ഥാപിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വഴിയമ്പലം, അനുബന്ധ
കല്‍ത്തൊട്ടി,
ചുമടുതാങ്ങി എന്നിവ
ഉള്‍പ്പെടുത്തി
മ്യൂസിയം ഗാര്‍ഡനിലോ
കനകക്കുന്ന്
കൊട്ടാരവളപ്പിലോ
ഹെറിറ്റേജ് മ്യൂസിയം
വളപ്പിലോ
പുന:സ്ഥാപിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഉടനെ
നീക്കം ചെയ്യാന്‍
പോകുന്ന ബാലരാമപുരത്തെ
പുരാതന വഴിയമ്പലം
ചരിത്ര സ്മാരകമായി
സംരക്ഷിക്കുന്നതിനായി
സൌകര്യപ്രദമായ
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കാന്‍ അടിയന്തര
നടപടിക്കായി
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ആറ്റിങ്ങല്‍,
കിളിമാനൂര്‍ കൊട്ടാരങ്ങളുടെ
പുനരുദ്ധാരണം
1711.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്ര
പ്രസിദ്ധമായ
ആറ്റിങ്ങല്‍,
കിളിമാനൂര്‍
കൊട്ടാരങ്ങളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളുടെ
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇവയെ
പൈതൃക ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇവ
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
രാമഗിരിക്കോട്ടയുടെ
ചരിത്രപ്രാധാന്യം
1712.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ പുരാവസ്തു
വകുപ്പിന്‍െറ
അധീനതയില്‍ എന്തെല്ലാം
വസ്തുക്കളുണ്ടെന്ന് തരം
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തിലെ ഏറെ
ചരിത്രപ്രാധാന്യമുളള
രാമഗിരിക്കോട്ട
പുരാവസ്തു വകുപ്പിന്‍െറ
നിയന്ത്രണത്തിലാണോ;
രാമഗിരിക്കോട്ടയുടെ
ചരിത്രപ്രാധാന്യം
മുന്‍നിര്‍ത്തി അത്
സംരക്ഷിക്കാനുളള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പറയിപെറ്റ
പന്തിരുകുലത്തിന്റേയും
നാറാണത്ത് ഭ്രാന്തന്‍െറ
രായിരനെല്ലൂര്‍
മലയുടേയും പ്രാധാന്യം
മനസ്സിലാക്കി അത്
സംരക്ഷിക്കാനുളള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?