മരണധനസഹായം
അനുവദിക്കുന്നതിന് നടപടി
1449.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്തും,
കൃഷി വകുപ്പും
സംയുക്തമായി
അതിരപ്പിള്ളി
പഞ്ചായത്തിലെ
തവളക്കുഴിപ്പാറ ആദിവാസി
കോളനിയില്‍
നെല്‍കൃഷിയിറക്കുന്ന
പ്രവര്‍ത്തനത്തിനിടയില്‍
ട്രാക്ടര്‍ മറിഞ്ഞ്
മരണമടഞ്ഞ,
അഗ്രോസര്‍വ്വീസ്
സെന്റര്‍, കോടശ്ശേരി
ഹൈപ്പവര്‍ കമ്മറ്റിയംഗം
ശ്രീ.ജോസഫിന്റെ
കുടുംബത്തിന് ധനസഹായം
അനുവദിക്കുന്നതിനായുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
വിപണനം നടത്തുന്ന
ജെെവപച്ചക്കറിയുടെ ഗുണമേന്മ
1450.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവപച്ചക്കറി
എന്ന പേരില്‍
മാര്‍ക്കറ്റില്‍
വില്‍ക്കുന്ന
പച്ചക്കറികള്‍ എല്ലാം
ശുദ്ധമായ ജെെവ
പച്ചക്കറിയാണെന്ന്
ഉറപ്പു വരുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
(ബി)
ജെെവ
പച്ചക്കറിക്കൃഷി
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
(സി)
സര്‍ക്കാര്‍
ഏജന്‍സികള്‍ വഴി ജെെവ
പച്ചക്കറി വിപണനം
നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കശുമാവ് കൃഷി
T 1451.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉയരം കുറഞ്ഞ കശുമാവ്
കൃഷി നടപ്പിലാക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
ഉയരം കുറഞ്ഞ കശുമാവ്
കൃഷി ലാഭകരമായ
പ്രദേശങ്ങള്‍ ഏതെല്ലാം;
(സി)
ഉയരം
കുറഞ്ഞ കശുമാവ് കൃഷി
ലാഭകരമാണെന്ന പഠന
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ
റിപ്പോർട്ടിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ?
ജലദൗര്‍ലഭ്യം കാരണമുണ്ടായ
നെല്‍കൃഷിനാശം
1452.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ രണ്ടാംവിള
നെല്‍കൃഷി ജലദൗര്‍ലഭ്യം
കാരണം ഉണങ്ങിപോയതായും,
മുഞ്ഞരോഗം ബാധിച്ച്
നശിച്ചതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിളനഷ്ടം
വന്ന കര്‍ഷകര്‍ക്കായി
എന്തെല്ലാം
പരിഹാരനടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
ഹെക്ടര്‍ നെല്‍കൃഷിയാണ്
നശിച്ചത് എന്ന് വിവരം
ശേഖരിച്ചിട്ടുണ്ടോ;
(ഡി)
ജില്ലയിലെ
കൃഷിഭവന് ജീവനക്കാര്‍
കര്‍ഷകരെ നേരില്‍കണ്ട്
എന്തെല്ലാം
സൗകര്യങ്ങളും
നിര്‍ദ്ദേശങ്ങളുമാണ്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
വകുപ്പില്‍
നിന്നും സമയോചിതമായ
സഹായങ്ങള്‍
ലഭ്യമാക്കിയില്ലാ എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
കൃഷിവകുപ്പിലെ
ജീവനക്കാരും,
കര്‍ഷകരും,
ജനപ്രതിനിധികളും,
പരിസ്ഥിതി
പ്രവര്‍ത്തകരും
ഉള്‍പ്പെടുന്ന
സമിതികള്‍
രൂപീകരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;വിശദാംശം
ലഭ്യമാക്കാമോ?
പ്ലാന്റേഷന് കോര്പ്പറേഷന്
ഭൂമിയിലെ കൃഷി
1453.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള
കശുമാവിന്
തോട്ടങ്ങളിലെ കശുവണ്ടി
വര്‍ഷങ്ങളായി വില്പന
നടത്തുന്നത് ഏത്
വിധത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്ലാന്റേഷന്
തോട്ടത്തിലെ കശുവണ്ടി,
തൊഴിലാളികളെക്കൊണ്ടുതന്നെ
ശേഖരിച്ച്
സര്‍ക്കാരിന്റെ
കീഴിലുള്ള കശുവണ്ടി
ഫാക്ടറികള്‍ക്ക്
നല്‍കുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇടനിലക്കാരെ
ഒഴിവാക്കി കശുവണ്ടി
ഫാക്ടറികളില്‍ തന്നെ
പ്ലാന്റേഷന്
കോര്‍പ്പറേഷനിലെ
കശുവണ്ടി
എത്തിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
ഉടമസ്ഥതയില്‍ എത്ര
ഏക്കര്‍
സ്ഥലമുണ്ടെന്നും
അറിയിക്കാമോ;
(ഇ)
പ്രസ്തുത
സ്ഥലത്ത് മുഴുവന്‍
ഇപ്പോള്‍ കൃഷി
ഇറക്കുന്നുണ്ടോ; കൃഷി
ചെയ്യാന്‍ ഉപയുക്തമായ
എത്ര ഏക്കര്‍ ഭൂമിയാണ്
തരിശായി കിടക്കുന്നത് ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഒറ്റപ്പാലത്തെ അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
1454.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക
മണ്ഡലത്തില്‍പ്പെട്ട
വിവിധ കൃഷിഭവനുകളിലെ
പരിധിയില്‍പ്പെടുന്ന
കര്‍ഷകര്‍ക്ക്
1/4/2016/ മുതല്‍
31/1/2017 വരെ വിള
ആരോഗ്യ പരിപാലനത്തിനായി
എത്ര തുക
നല്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ
അതിര്‍ത്തിയില്‍ എത്ര
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
സ്ഥാപിച്ചു; എത്ര തുക
അതിനായി വിനിയോഗിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
'റൈസ്
പാര്‍ക്ക് '
1455.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൈസ്
പാര്‍ക്കിന്റെ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ആയത് എന്നുമുതല്‍
കമ്മീഷന്
ചെയ്യുവാനാകും;
വിശദവിവരം നല്‍കുമോ;
(ബി)
റൈസ്
പാര്‍ക്കിന്റെ
പ്രവര്‍ത്തന
പരിപാടിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
റൈസ്
പാര്‍ക്ക് എവിടെയാണ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
'ഹരിതം
ഹരിപ്പാട്' കാര്‍ഷിക വികസന
പദ്ധതി
1456.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഹരിതം
ഹരിപ്പാട്' കാര്‍ഷിക
വികസന പദ്ധതിയുടെ
നിര്‍മ്മാണ
മേല്‍നോട്ടത്തിനായി
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
പ്രത്യേക ഗവേണിംഗ്
ബോഡി
രൂപീകരിക്കുന്നതിനുളള
ശുപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
പി.എം.കെ.എസ്.
വൈ
1457.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
പി.എം.കെ.എസ്. വൈ
പ്രകാരം സംസ്ഥാനത്തിന്
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
ജില്ലാ
ഇറിഗേഷന്‍ പ്ലാന്‍
തയ്യാറാക്കുവാന്‍
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച തുക
പൂര്‍ണ്ണമായും
ചെലവാക്കിയിട്ടുണ്ടോ;
(സി)
ജില്ലാ
ഇറിഗേഷന്‍ പ്ലാനും
സംസ്ഥാന ഇറിഗേഷന്‍
പ്ലാനും കൃത്യമായി
കേന്ദ്ര സര്‍ക്കാരിന്
എന്ന്
സമര്‍പ്പിക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
പി.എം.കെ.എസ്.വൈ.
പദ്ധതി
1458.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ.
പദ്ധതി പ്രകാരം എത്ര
ജില്ലകളുടെ ഇറിഗേഷന്‍
പ്ലാന്‍ പൂര്‍ണ്ണമായും
തയ്യാറായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
2015-ല്‍
പ്രഖ്യാപിച്ച
പി.എം.കെ.എസ്.വൈ.
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ജില്ലാ
ഇറിഗേഷന്‍ പ്ലാന്‍
തയ്യാറാക്കുവാന്‍
ജില്ലാ കളക്ടര്‍മാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
ജില്ലാടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
പഴം
,പച്ചക്കറി എന്നിവയുടെ
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
1459.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എം. സ്വരാജ്
,,
എം. നൗഷാദ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഴം ,പച്ചക്കറി
എന്നിവയുടെ
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
കെെവരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷികോത്പന്നങ്ങളുടെ
സംഭരണം, വിപണനം,
ഗ്രേഡിംഗ്
എന്നിവയ്ക്കായി
എന്തെല്ലാം പശ്ചാത്തല
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
പച്ചക്കറി
കൃഷിയ്ക്ക് പലിശ രഹിത
വായ്പ നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
വിഷരഹിത
പച്ചക്കറികളുടെ
സംഭരണത്തിനും
വിപണനത്തിനും
ഹോര്‍ട്ടികള്‍ച്ചർ
കോര്‍പ്പറേഷന്‍െറ
പ്രവര്‍ത്തനം
വിപുലമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജൈവ
പച്ചക്കറി കൃഷി
1460.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
പച്ചക്കറി കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഹൈടെക്
പോളിഹൗസിന് നിലവില്‍
നല്കി വരുന്ന
സാമ്പത്തിക സഹായങ്ങൾ
വിശദമാക്കുമോ;
(സി)
ഹൈടെക്
പോളി ഹൗസിന് നല്കി
വരുന്ന സബ്സിഡി എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
1461.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതിയുടെ
ഭാഗമായ വീരന് പുഴയിലെ
ചെളി നീക്കം ചെയ്യല്‍
പ്രവൃത്തികള്‍
തടസ്സപ്പെട്ടു
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രവൃത്തി
നടപ്പാക്കുന്നതിനായി
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രവൃത്തി
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
തോട്
ആഴം വെയ്ക്കല്‍ പ്രവൃത്തികള്‍
1462.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതിയുടെ
ഭാഗമായ തോട് ആഴം
വെയ്ക്കല്‍
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രവൃത്തി
എന്നത്തേക്ക്
പൂർത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ആത്മ
പദ്ധതി
1463.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിലെ ആത്മ പദ്ധതി
തുടങ്ങിയിട്ട്
എത്രവര്‍ഷമായി എന്ന്
അറിയിക്കുമോ;
(ബി)
ആത്മ
പദ്ധതിയില്‍ സ്ഥിരം
ജീവനക്കാരുടെയും
താല്‍ക്കാലിക
ജീവനക്കാരുടെയും എണ്ണം
എത്രവീതമാണ്;
(സി)
ഇതിനായി
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന തുക ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നത്;
(ഡി)
ആത്മയുമായി
ബന്ധപ്പെട്ട
ജീവനക്കാര്‍ക്ക്
ആറുമാസമായി ശമ്പളം
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഇ)
നിലവില്‍
ശമ്പള കുടിശ്ശിക
ഉണ്ടെങ്കില്‍ അത് ഏത്
തീയതിക്ക് മുന്‍പ്
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
കൃഷി
ഓഫീസര്‍ തസ്തികകള്‍
1464.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വിവിധ കൃഷി
ഭവനുകളില്‍ കാലങ്ങളായി
കൃഷി ഓഫീസര്‍
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സ്ഥിരം
കൃഷി ഓഫീസര്‍മാരെ
നിയമിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കാര്‍ഷിക
രംഗത്തെ
യന്ത്രവത്കരണത്തിന്റെ
ഭാഗമായി വകുപ്പ്
വാങ്ങിയ കാര്‍ഷിക
യന്ത്രങ്ങള്‍ കേടു
വന്നത് കൊണ്ടോ
നിയമത്തിന്റെ നൂലാമാലകൾ
കാരണമോ കര്ഷകന്
ഉപയുക്തമാകുന്നില്ല
എന്നതു
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത യന്ത്രങ്ങൾ
കര്‍ഷകനു ആവശ്യാനുസരണം
ലഭ്യമാക്കാനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കൃഷി
ഓഫീസര്‍, കൃഷി അസിസ്റ്റന്റ്
നിയമനം
1465.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ചൊക്ലി, ന്യൂ മാഹി
കൃഷി ഭവനുകളില്‍
നിലവില്‍ എത്ര കൃഷി
ഓഫീസര്‍, കൃഷി
അസിസ്റ്റന്റ്
തസ്തികകളുണ്ട്; ഇവയില്‍
എത്ര തസ്തികകളില്‍
ഉദ്യോഗസ്ഥരില്ല;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര കൃഷി
ഓഫീസര്‍, കൃഷി
അസിസ്റ്റന്റ്
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(സി)
അഗ്രിക്കള്‍ച്ചറല്‍
ഓഫീസര്‍,
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് എന്നീ
തസ്തികകളിലേക്കുള്ള
നിയമനത്തിന് പി. എസ്.
സി റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
കൃഷി
വകുപ്പിലെ
കമ്പ്യൂട്ടര്‍വത്ക്കരണം
1466.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ നടപ്പാക്കിയ
കമ്പ്യൂട്ടര്‍വല്‍ക്കരണം
കൊണ്ട് സാധാരണക്കാരായ
കര്‍ഷകര്‍ക്ക്
എന്തൊക്കെ പ്രയോജനം
ലഭിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക് പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മാമം
വിര്‍ജിന്‍ കോക്കനട്ട് ഓയില്‍
ഉല്‍പ്പാദന കേന്ദ്രം
1467.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
വികസന കോര്പ്പറേഷന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
മാമം നാളികേര
കോംപ്ലക്സിലെ
വിര്‍ജിന്‍ കോക്കനട്ട്
ഓയില്‍ ഉല്‍പ്പാദന
കേന്ദ്രം പ്രവര്‍ത്തന
രഹിതമാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം
വിലയിരുത്തിയിട്ടുണ്ടോ;എന്തെല്ലാം
പദ്ധതികളാണ് നടത്തിയത്;
പ്രവര്‍ത്തന ചുമതല ഏത്
ഏജന്‍സിക്കാണ്; ഇത്
തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
മൂല്യാധിഷ്ഠിത
നാളികേര
ഉല്‍പ്പന്നങ്ങളുടെ
ഉല്‍പ്പാദനത്തിനും
വിപണനത്തിനുമായി
ആറ്റിങ്ങല്‍ മാമം ദേശീയ
പാതയോരത്ത് വിഭാവനം
ചെയ്ത കോക്കനട്ട് മാള്‍
പദ്ധതിയുടെ അവസ്ഥ
എന്താണ്; പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
കൃഷി വകുപ്പിന്റെ
ധനസഹായ പദ്ധതികള്‍
1468.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് മുഖേന വിവിധ
ഫാമുകള്‍ (കൃഷി, ഡയറി,
പന്നി, ആട്, താറാവ്,
കോഴി മുതലായ ഫാമുകള്‍)
നടത്തുന്നതിന്
നല്കുന്ന ധനസഹായ
പദ്ധതികള്‍
എന്തെല്ലാമാണെന്നും
സബ്സിഡികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
പദ്ധതികളുടെ
മാനദണ്ഡങ്ങള്‍/മാര്‍ഗ്ഗരേഖകള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
കൃഷി
വകുപ്പിന്റെ കീഴില്‍
കേന്ദ്രപദ്ധതികള്‍
1469.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
കേന്ദ്രപദ്ധതികള്‍
ഉള്‍പ്പെടെ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഇതില്‍
കേന്ദ്ര
പദ്ധതികള്‍ക്കായി
ലഭിച്ചതും
ചെലവാക്കിയതുമായ തുക
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
2017-18
ലെ കേന്ദ്ര ബഡ്ജറ്റില്‍
കൃഷിക്കും മറ്റ്
അനുബന്ധ
മേഖലകള്‍ക്കുമായി എത്ര
തുകയാണ് നീക്കി
വച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ; ഇതില്‍
സംസ്ഥാനത്തിന് എത്ര തുക
ഏതെല്ലാം ഇനത്തില്‍
ലഭ്യമാകുമെന്ന്
വിശദമാക്കാമോ?
കൃഷി
മന്ത്രിയുടെ സന്ദര്‍ശനം
1470.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വേങ്ങേരി
അഗ്രിക്കള്‍ച്ചറല്‍
മാര്‍ക്കറ്റില്‍ ബഹു.
കൃഷി മന്ത്രിയുടെ
സന്ദര്‍ശനത്തില്‍
ശ്രദ്ധയില്‍പ്പെട്ട
അപാകതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപാകതകള്‍
പരിഹരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകള്‍
1471.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഓഫീസര്‍മാരുടെ
എത്ര ഒഴിവുകൾ
നിലവിലുണ്ട് ; ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കൃഷി
ഓഫീസര്‍മാരുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായുള്ള
പ്രവര്‍ത്തനങ്ങള്‍
1472.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
തരിശുപാടങ്ങള്‍
കൃഷി ചെയ്യുന്നതിനായി
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുമോ?
വ്യാജ
ജൈവ വളങ്ങള്‍
1473.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കൃഷി രീതി വര്‍ധിച്ചു
വരുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന മിക്ക
കമ്പനികളുടെയും ജൈവ
വളത്തിന് ഗുണനിലവാരം
ഇല്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കമ്പിനികളുടെ ജൈവ
വളങ്ങൾക്കാണ്
സര്‍ക്കാര്‍
നിഷ്കർഷിക്കുന്ന
ഗുണനിലവാരമുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൈവവളമെന്ന
പേരില്‍ വ്യാജ വളങ്ങളും
ഗുണനിലവാരം കുറഞ്ഞ
വളങ്ങളും
വിറ്റഴിച്ചതിന്റെ
പേരില്‍ ഏതെങ്കിലും
കമ്പനികൾക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജൈവ
വളങ്ങളുടെ ഗുണനിലവാര
പരിശോധന
കര്‍ശനമാക്കുമോ;
(ഡി)
ജൈവ
വളങ്ങള്‍ പരിശോധിച്ചു
ഗുണനിലവരം
നിശ്ചയിക്കുന്നതിന്
ചുമതലപ്പെടുത്തിയിരിക്കുന്നത്
ഏത് സര്‍ക്കാര്‍
ഏജന്‍സിയെയാണെന്ന്
വ്യക്തമാക്കുമോ?
സമഗ്ര
കാര്‍ഷിക നയം
1474.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര കാര്‍ഷിക നയം
കൊണ്ടു വരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നയത്തില്‍ കാര്‍ഷിക
അഭിവൃദ്ധിക്ക് ഉതകുന്ന
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്പ്പെടുത്തുവാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
നയം
എന്നത്തേക്ക്പ്രഖ്യാപിക്കുവാനാകുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കുമോ?
ദേശീയ
ബയോഗ്യാസ് വികസന പദ്ധതി
1475.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ബയോഗ്യാസ് വികസന പദ്ധതി
പ്രകാരം തൃശൂര്‍
ജില്ലയില്‍ എത്ര ഫാമിലി
ടൈപ്പ് ബയോഗ്യാസ്
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്ലാന്റുകള്‍
ഫലപ്രദമാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ബയോഗ്യാസ്
പ്ലാന്റുകള്‍
വ്യാപകമാക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തരിശ്
നിലങ്ങളിലെ കൃഷി
വ്യാപിപ്പിക്കാന്‍ നടപടി
1476.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തരിശ്ശായി
കിടന്ന എത്രത്തോളം
സ്ഥലങ്ങളില്‍
നെല്‍ക്കൃഷി,
പച്ചക്കറിക്കൃഷി എന്നിവ
നടത്തിയെന്ന് വെവ്വേറെ
വ്യക്തമാക്കാമോ;
(ബി)
അതുവഴി
എന്തുമാത്രം ഉത്പാദനം
നടത്തിയെന്നും എത്ര
ഉത്പാദനം
പ്രതീക്ഷിക്കുന്നു
എന്നും അറിയിക്കാമോ;
(സി)
ഇൗ
പ്രവര്‍ത്തനം കൂടുതല്‍
വ്യാപിപ്പിക്കാമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
കോള്‍
നിലങ്ങളില്‍ നെല്‍കൃഷി
1477.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ആകെ എത്ര
ഹെക്ടര്‍ സ്ഥലത്ത്
അധികമായി നെല്‍കൃഷി
ഇറക്കുകയുണ്ടായി;
(ബി)
തൃശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളില്‍ നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
അടുത്ത
സീസണില്‍ കൂടുതല്‍
പ്രദേശങ്ങളില്‍ കൃഷി
ഇറക്കാന്‍ എന്തെങ്കിലും
പദ്ധതി കൃഷി വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കര്‍ഷക
ആത്മഹത്യ
1478.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക ആത്മഹത്യയെ
പ്രതിരോധിക്കുന്നതിനും
കര്‍ഷകനെ കടക്കെണിയില്‍
നിന്നും
രക്ഷിക്കുന്നതിനും
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച നടപടികളില്‍
നിന്നും എന്തെല്ലാം
വ്യതിയാനങ്ങളാണ്
ഇപ്പോള്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാര്‍ഷിക നയത്തിലെ
സുപ്രധാന വ്യവസ്ഥകള്‍
ഒഴിവാക്കിയതു
മൂലമുണ്ടായ
പ്രത്യാഘാതങ്ങള്‍
വിശദമായ പഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കര്‍ഷക
പെന്ഷന്
1479.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
പെന്ഷന് വിതരണം
ചെയ്യുന്നതില്‍
കാലതാമസം
വന്നിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര മാസത്തെ പെന്ഷന്
കുടിശ്ശികയുണ്ട്
എന്നറിയിക്കാമോ;
(സി)
കുടിശ്ശികയുണ്ടെങ്കില്‍
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
കര്‍ഷക
പെന്ഷന് വിതരണം
1480.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് ഒരു
വര്‍ഷമായി പെന്ഷന്
വിതരണം ചെയ്യാത്തിന്റെ
കാരണം വ്യക്തമാക്കാമോ;
2016-17 സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
എത്ര രൂപയാണ് കര്‍ഷക
പെന്ഷന് വേണ്ടി
നീക്കിവെച്ചിട്ടുള്ളത്;
ഈ തുക
ചെലവഴിച്ചിട്ടുണ്ടോ;
(ബി)
പെന്ഷന്
പദ്ധതിയില്‍ നിന്നും
അര്‍ഹരായ കര്‍ഷകരെ
ഒഴിവാക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പരാതി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
2015-16
കാലഘട്ടത്തില്‍ എത്ര
കര്‍ഷകര്‍ക്കാണ്
പെന്ഷന്
ലഭിച്ചുകൊണ്ടിരുന്നത്;
ഇതിനായി എത്ര രൂപയാണ്
ചെലവാക്കിയത്;
2016-17-ല്‍ എത്ര
കര്‍ഷകരാണ് ഈ പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ?
വയനാട്
ജില്ലയിലെ നെല്‍കൃഷി
1481.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ നെല്‍കൃഷി
ചെയ്യുന്ന വയലുകളുടെ
വിസ്തൃതി മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
നെല്‍കൃഷി
വിസ്തൃതിയില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; ആയത്
വ്യക്തമാക്കാമോ;
(സി)
നെല്‍കൃഷി
പുന:സ്ഥാപനത്തിനായി
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര തുക വയനാട്
ജില്ലയില്‍ ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമോ?
ഡേറ്റാ
ബാങ്കില്‍ തിരുത്തലുകള്‍
വരുത്തുവാന്‍ നടപടി
1482.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
തണ്ണീര്‍ത്തട
നിയമത്തിന് മുന്‍പ്
നികത്തിയതും വീട്
ഉള്‍പ്പെടെ
സ്ഥിതിചെയ്യുന്ന
സ്ഥലങ്ങളും തെറ്റായി
ഡേറ്റാബാങ്കിന്
നിലമായി
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തെറ്റായി
ഉള്‍പ്പെട്ടിട്ടുള്ള
സ്ഥലങ്ങളെ സംബന്ധിച്ച്
ഡേറ്റാ ബാങ്കില്‍
തിരുത്തലുകള്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കയ്പാട്
കൃഷി
1483.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് XXI
സ്കീമില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം,
പട്ടുവം, ചെറുകുന്ന്,
കണ്ണപുരം എന്നീ
പഞ്ചായത്തുകളിലെ
കയ്പാട് കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനുമായി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
നിര്‍മ്മാണപുരോഗതി
അറിയിക്കാമോ; വിശദാംശം
നല്‍കുമോ?
കേരഫെഡ്
മുഖേന പച്ചത്തേങ്ങ സംഭരണം
1484.
ശ്രീ.എ.എം.
ആരിഫ്
,,
വി. അബ്ദുറഹിമാന്
,,
പുരുഷന് കടലുണ്ടി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരഫെഡ് മുഖേന
പച്ചത്തേങ്ങ സംഭരിച്ച
ഇനത്തില്‍
കര്‍ഷകര്‍ക്ക് കൊടുത്തു
തീര്‍ക്കാനുള്ള തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടിശിക കൊടുത്തു
തീര്‍ക്കുന്നതിനായി
ഇപ്പോള്‍ എത്ര കോടി
രൂപയാണ് അനുവദിച്ചത്;
(സി)
ഏത്
തീയതി വരെയുള്ള
കുടിശ്ശികയാണ് ഈ തുക
ഉപയോഗിച്ച് കൊടുത്ത്
തീര്‍ക്കാന്‍
സാധിക്കുന്നത്;
(ഡി)
ഇപ്രകാരമുള്ള
മുഴുവന്‍ കുടിശ്ശികയും
ഏത് തീയതിയ്ക്കകം
കൊടുത്തു തീര്‍ക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നാളികേര
വികസന കോര്പ്പറേഷന്
1485.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര വികസന
കോര്‍പ്പറേഷന്റെ എത്ര
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവ ഏതെല്ലാമെന്നും
എത്രയെണ്ണം അടഞ്ഞു
കിടക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
കോട്ടയ്ക്കല്‍
കേന്ദ്രമാക്കി ഒരു
നാളികേര സംഭരണ സ്ഥാപനം
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍ കൃഷി
വകുപ്പില്‍ ഉണ്ടോ;
വിശദമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ നാളികേര
വികസന കോര്‍പ്പറേഷന്റെ
ഏതെങ്കിലും ഫാക്ടറികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
പൂട്ടിക്കിടക്കുന്ന
സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
ആകെ
എത്ര കോടിയുടെ
ആസ്തിയാണ് നാളികേര
വികസന
കോര്‍പ്പറേഷനുളളത്;വ്യക്തമാക്കുമോ?
നാളികേര
സംഭരണം
1486.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേരകര്ഷകരില് നിന്ന്
പച്ചത്തേങ്ങ
സംഭരിക്കന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
കേരഫെഡ്
കൃഷിഭവന് മുഖേന
നാളികേര സംഭരണം നടത്തിയ
വകയില്‍ കര്‍ഷകര്‍ക്ക്
തുക നല്കുന്നതില്
കുടിശ്ശികവരുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
നാളികേരസംഭരണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ?
നീരയുടെ
ഉത്പാദനം
1487.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീരയുടെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വിപണി
വ്യാപകമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഈ
മേഖലയിൽ
തൊഴിലാളികള്ക്ക്പരിശീലനം
നല്‍കുന്നതിനായി
കൂടുതല്‍ കേന്ദ്രങ്ങള്‍
ആരംഭിക്കുമോ?
ആനക്കയം
കാര്‍ഷിക ഗവേഷണ കേന്ദ്രം
1488.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ ആനക്കയം
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച 'അഗ്രോ ടൂറിസം
പദ്ധതി' ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
നിര്‍മ്മാണ പുരോഗതികള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
കേന്ദ്രത്തിന്റെ
പുരോഗതിക്കായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഇതിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വിഷരഹിത
പച്ചക്കറി
1489.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരകരോഗങ്ങള്‍ക്ക്
കാരണമാകുന്ന വിഷം
കലര്‍ന്ന പഴങ്ങളും,
പച്ചക്കറികളും
അനിയന്ത്രിതമായി
ഇതരസംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലേയ്ക്ക്
കടത്തുന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
വിഷരഹിതവും,ജൈവവളം
മാത്രം ഉപയോഗിച്ച്
ഉല്പാദിപ്പിക്കുന്നതുമായ
പഴങ്ങളും പച്ചക്കറികളും
സംസ്ഥാനത്ത്
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
പഴങ്ങളിലും,
പച്ചക്കറികളിലും ഉള്ള
വിഷാംശത്തിന്റെ തോത്
നിര്‍ണ്ണയിക്കുന്നതിനും,
വിഷാംശം കൂടുതലുള്ള
പച്ചക്കറികളും,
പഴങ്ങളും
പിടിച്ചെടുത്ത്
നശിപ്പിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
ആറന്മുള
വിമാനത്താവള പദ്ധതി
പ്രദേശത്ത് കൃഷി
1490.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള പദ്ധതി
പ്രദേശത്ത് കൃഷി
ഇറക്കുന്നത്
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര സ്ഥലത്തെന്നു
വെളിപ്പെടുത്താമോ ;
(ബി)
കൃഷി
ഇറക്കുന്നതുമായി
ബന്ധപ്പെട്ട് പ്രാരംഭ
ഘട്ട പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് നിന്ന് എത്ര
അളവില്‍ നെല്ലാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൃഷിവിള
ഇന്‍ഷുറന്‍സ്
1491.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ച നേരിടുന്ന
സാഹചര്യത്തില്‍ കൃഷിവിള
ഇന്‍ഷുറന്‍സുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
കൃഷിവകുപ്പ്
നടപ്പിലാക്കി വരുന്നത്;
(ബി)
ഏതെല്ലാം
കാര്‍ഷിക വിളകളാണ്
ഇന്‍ഷുറന്‍സ്
പരിധിയില്‍ വരുന്നത്;
(സി)
വിള
ഇന്‍ഷുറന്‍സ്
ലഭിക്കുന്നതിനു വേണ്ട
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകര്‍ക്കുള്ള ആശ്വാസ
പദ്ധതി
1492.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിലവ്യതിയാനത്തില്‍
ആശങ്കപ്പെടുന്ന റബ്ബര്‍
കര്‍ഷകര്‍ക്കു ആശ്വാസം
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഗുണപരമായ
എന്തു പദ്ധതിയാണ്
നടപ്പാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
കൃഷിയുടെ തുടക്കത്തില്‍
വരുമാനം ലഭിക്കാത്ത
കാലയളവില്‍ കര്‍ഷകരെ
സഹായിക്കാന്‍ ഇടവിള
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
സാമ്പത്തികമായി പിന്തുണ
നല്‍കുന്നതിനും
ഉതകുന്നവിധത്തില്‍ സബ്
സിഡി നല്കാന് നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
വിള സംഭരണം
1493.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
നെല്‍കൃഷി
നശിച്ചിട്ടുണ്ട്;
എവിടെയെല്ലാമാണ് കൃഷി
നാശം വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിളയിച്ച
നെല്ല് വിവിധ
ഏജന്‍സികള്‍
സംഭരിക്കാതെ നശിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സംസ്ഥാനത്ത്
പച്ചക്കറി കൃഷി
ഇത്തരത്തില്‍ നശിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
സംസ്ഥാനത്ത്
സമാന രീതിയില്‍
പച്ചക്കറി വിളയിച്ച
കര്‍ഷകര്‍ക്ക്
സംഭരിക്കുവാന്‍
സംവിധാനമില്ലാതെ
നശിച്ചതിന് നഷ്ടപരിഹാരം
നല്കുവാനുളള നടപടി
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്ത്
നെല്ല്, പച്ചക്കറികള്‍
ഇവ വിളയിച്ച
കര്‍ഷകരില്‍ നിന്നും
ശേഖരിച്ച് വിതരണം
ചെയ്യുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(എഫ്)
സംസ്ഥാനത്ത്
വിളയുന്ന പച്ചക്കറി
നെല്ല്, തേങ്ങ മറ്റ്
വിളകള്‍ ഇവയുടെ അളവ്
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ?
ഗ്രോബാഗ്
കൃഷി രീതി
1494.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രോബാഗ്
കൃഷിരീതി പൂര്‍ണ്ണമായും
നിര്‍ത്തലാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
മണ്‍ചട്ടി
ഉപയോഗിച്ചുള്ള
കൃഷിരീതിക്ക് ആവശ്യമായ
ചെലവിനുള്ള തുക എങ്ങനെ
കണ്ടെത്താനാണ്
കൃഷിവകുപ്പ്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
വരള്‍ച്ച
മൂലം കാര്‍ഷിക മേഖലയിൽ
ഉണ്ടായിട്ടുളള ആഘാതം
1495.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
മൂലം കാര്‍ഷിക മേഖലയിൽ
ഉണ്ടായിട്ടുളള ആഘാതം
കണക്കിലെടുത്ത് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
പ്രത്യേകം സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(ബി)
വരള്‍ച്ചാ
കെടുതി മൂലം ഉണ്ടായ
വിളനാശം കണക്കിലെടുത്ത്
കേന്ദ്ര സര്‍ക്കാര്‍
പ്രത്യേകം സഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
കാര്‍ഷിക
വികസന പദ്ധതികള്‍
1496.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നയത്തിന്റെ
ഫലമായി രാജ്യത്താകെ
കര്‍ഷക ആത്മഹത്യകള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍,
സംസ്ഥാനത്ത് മുന്‍
സര്‍ക്കാരിന്റെ
കാലഘട്ടത്തില്‍
സംഭവിച്ചതുപോലെ കര്‍ഷക
ആത്മഹത്യകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍,
കാര്‍ഷിക രംഗത്ത് വികസന
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
നോട്ടുനിരോധനം
ഉള്‍പ്പെടെയുളള
കേന്ദ്രസര്‍ക്കാരിന്റെ
നയങ്ങള്‍കൊണ്ട്
കടക്കെണിയിലായ
കര്‍ഷകരുടെ വായ്പാ പലിശ
ഇളവു ചെയ്യുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കാര്‍ഷിക
മേഖലയിലെ വരുമാനം
ഉറപ്പാക്കല്‍, കാര്‍ഷിക
വികസന നയത്തില്‍
ഉള്‍പ്പെടുത്തി
പ്രാവര്‍ത്തികമാക്കാന്‍
നടപടിയെടുക്കുമോ?
നെല്ലിന്
താങ്ങു വില
1497.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്ഷകന്
സ്വയം ഉത്പാദിപ്പിച്ച്
ഉപയോഗിക്കുന്ന നെല്ലിന്
താങ്ങുവില ലഭിക്കുന്നത്
നെല്ലുല്പാദനരംഗത്ത്
വലിയ മാറ്റങ്ങള്‍
ഉണ്ടാക്കും എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പട്ടാമ്പിയില്‍
തരിശു കിടക്കുന്ന
നെല്‍കൃഷിക്ക്
അനുയോജ്യമായിട്ടുള്ളതും
മറ്റു പച്ചക്കറി
കൃഷികള്‍ നടത്തുന്നതിന്
അനുയോജ്യമായിട്ടുള്ളതുമായ
കൃഷി ഭൂമികളുടെ
തരംതിരിച്ചുള്ള
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കാര്‍ഷിക
മേഖലയെ അഭിവൃദ്ധിപ്പെടുത്തല്‍
1498.
ശ്രീ.ഇ.പി.ജയരാജന്
,,
പി. ഉണ്ണി
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിനും
നിലവിലുള്ള
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിനും
പുതിയ വികസന നയം
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
കാര്യക്ഷമമാക്കുന്നതിനും
അവയുടെ പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായവില
ഉറപ്പുവരുത്തുന്നതോടൊപ്പം
അവ കേടാകാതെ
സൂക്ഷിക്കുന്നതിനും
അവയുടെ മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വരള്‍ച്ച
മൂലമുള്ള കൃഷി നഷ്ടം
1499.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചമൂലം
കഴിഞ്ഞ മൂന്നു
വർഷങ്ങളിൽ സംസ്ഥാനത്ത്
നെല്ല്, നാളികേരം,
കുരുമുളക്, വാഴ, കമുക്,
പച്ചക്കറി,
സുഗന്ധവ്യഞ്ജനങ്ങൾ
തുടങ്ങിയ കൃഷികള്‍ക്കു
സംഭവിച്ചിട്ടുളള
നാശത്തിന്‍െറ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കൃഷി നഷ്ടപ്പെട്ട
കര്ഷകര്ക്ക്എന്തെല്ലാം
ആശ്വാസ നടപടികളാണ്
നല്കുവാനുദ്ദേശിക്കുന്നതു്
; വിശദവിവരം
ലഭ്യമാക്കുമോ?
വരള്‍ച്ച
കാരണമുളള നെല്‍കൃഷി നാശം
1500.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
രൂക്ഷമാകുന്നതോടെ
സംസ്ഥാനത്തിന്റെ
രണ്ടാംവിള നെല്‍കൃഷി
പൂര്‍ണ്ണമായും
നാശത്തിലേക്ക്
നീങ്ങുന്നതായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വരള്‍ച്ച
കാരണം അറുപത് ശതമാനം
നെല്‍കൃഷി നാശം ഇത്തവണ
ഇതിനകം സംഭവിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രധാനപ്പെട്ട
നെല്ലുല്പാദനകേന്ദ്രങ്ങളില്
നിന്ന് കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
നെല്ല് സംഭരണം വളരെ
കുറവാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
വരള്‍ച്ച
കൂടുന്നതും നെല്ല്
ഉല്പാദനം കുറയുന്നതും
അരിവില
കുതിച്ചുയരുന്നതിന്
കാരണമാകുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
വരള്‍ച്ച
നേരിടാന്‍ നടപടികള്‍
1501.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
നേരിടാന്‍ കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ജനപങ്കാളിത്തത്തോടെ
ഒരു ദീര്‍ഘകാല
പദ്ധതിയുടെ
അടിസ്ഥാനത്തിലാണോ ഇത്
നടപ്പിലാക്കുന്നത്;
(സി)
വിദ്യാര്‍ത്ഥികളുടെ
പങ്കാളിത്തം ജലസംരക്ഷണ
ജലസേചന പരിപാടികളില്‍
വര്‍ദ്ധിപ്പിക്കാന്‍
ഏതെങ്കിലും കര്‍മ്മ
പദ്ധതി നിലവിലുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കാര്‍ഷിക
കര്‍മ്മസേന
1502.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഭവനുകള്‍ക്ക്
കീഴില്‍ കാര്‍ഷിക
കര്‍മ്മസേന
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം കൃഷി
ഭവനുകള്‍ക്ക് കീഴിലാണ്
കര്‍മ്മസേന
രൂപീകരിച്ചിട്ടുള്ളത്;
(ബി)
കര്‍മ്മസേന
രൂപീകരിക്കാത്ത
കൃഷിഭവനുകളിലും ആയത്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കര്‍മ്മസേനയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
കര്‍മ്മസേനയുടെ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുക, സര്‍ക്കാര്‍
ആനുകൂല്യം കൈപ്പറ്റിയ
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനം
വിലയിരുത്തുക
എന്നിവയ്ക്ക് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
കാമാക്ഷി
കൃഷിഭവനില്‍ കൃഷി ഓഫീസര്‍
1503.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
കാമാക്ഷി കൃഷി ഭവനില്‍
കൃഷി ഓഫീസറുടെ
തസ്തികയില്‍ ഒഴിവ്
ഉണ്ടായത് ഏത് കാലയളവ്
മുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കൃഷിഭവനില്‍ നിലവില്‍
കൃഷി ഓഫീസറുടെ ചാര്‍ജ്
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
(സി)
കൃഷി
ഓഫീസറുടെ സേവനം യഥാസമയം
ലഭിക്കാത്തതുമൂലം
കര്‍ഷക പെന്ഷന്,
വരള്‍ച്ചാ ദുരിതാശ്വാസ
പദ്ധതികള്‍, പശ്ചിമഘട്ട
വികസന പദ്ധതികള്‍, കൃഷി
ഓഫീസര്‍ നിര്‍വ്വഹണ
ഉദ്യോഗസ്ഥനായി
നടത്തപ്പെടുന്ന
വാര്‍ഷിക പദ്ധതികള്‍
അടക്കമുള്ള പല
പദ്ധതികളും
അവതാളത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കാമാക്ഷി
കൃഷി ഓഫീസില്‍
അടിയന്തിരമായി കൃഷി
ഓഫീസറെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ പച്ചതേങ്ങ
സംഭരണം
1504.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
കൃഷിഭവനുകളിലാണ്
പച്ചതേങ്ങ
സംഭരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പച്ചതേങ്ങ
സംഭരിച്ച ഇനത്തില്‍
പ്രസ്തുത
കൃഷിഭവനുകളില്‍ എത്ര
രൂപ കുടിശ്ശികയായി
കര്‍ഷകര്‍ക്ക്
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഇനത്തില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പച്ചതേങ്ങ
സംഭരിക്കുന്നതിന്
നിലവിലുള്ള സംവിധാനം
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ആയത് വിശദമാക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തില്‍ പച്ചക്കറി
മാര്‍ക്കറ്റ്
1505.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പച്ചക്കറി മാര്‍ക്കറ്റ്
സ്ഥാപിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
കൃഷിഭൂമി
കാര്‍ഷികയോഗ്യമാക്കുന്നതിന്
പദ്ധതി
1506.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികയോഗ്യമല്ലാതെ
താനൂര്‍-തിരൂരങ്ങാടി
നിയോജകമണ്ഡലങ്ങളിലായി
കിടക്കുന്ന 1300ഓളം
ഏക്കര്‍ വരുന്ന കൃഷി
ഭൂമി കൃഷിക്ക്
അനുയോജ്യമാക്കണം
എന്നുളള കാലങ്ങളായുളള
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഭൂമി
കാര്‍ഷികയോഗ്യമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
എന്തൊക്കെ
പദ്ധതികളാണ് ഇവിടെ
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമായ വിവരം
നല്‍കുമോ;
(ഡി)
മോത്യാകാപ്പ്
പാടശേഖരസമിതി
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
നെല്‍കൃഷി
1507.
ശ്രീ.ആര്.
രാജേഷ്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി കുറഞ്ഞു
വരുന്ന സാഹചര്യത്തില്‍
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
നെല്‍കൃഷി
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍ ഉയര്‍ന്ന
ഉല്പാദന ചെലവും കുറഞ്ഞ
വിലയുമായതിനാല്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വര്‍ഷം നെല്‍കൃഷി എത്ര
ഹെക്ടറിലേക്ക്
വ്യാപിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
പച്ചക്കറി
കൃഷി വികസനപദ്ധതികള്‍
1508.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പച്ചക്കറി
കൃഷി വികസനത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നറിയിക്കുമോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പച്ചക്കറി
കര്‍ഷകര്‍ക്ക്
ഇന്‍സെന്റീവ് നല്കുന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വട്ടവട
- കാന്തല്ലൂര്‍
മേഖലയിലെ പച്ചക്കറി
കര്‍ഷകരെ
സഹായിക്കുന്നതിനായി ഒരു
പ്രത്യേക കാര്‍ഷിക മേഖല
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പച്ചക്കറി
വിപണനം
1509.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്/വി.എഫ്.പി.സി.കെ.
മുഖേന വിപണനം നടത്തുന്ന
പച്ചക്കറികളുടെ വില
ക്രമാതീതമായി
വര്‍ദ്ധിക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഏജന്‍സികള്‍ക്ക്
വിലവര്‍ദ്ധന
പിടിച്ചുനിര്‍ത്തുവാന്‍
സാധിക്കാതെ
വരുന്നതിനുളള
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങള്‍
1510.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ട്
നിരോധനത്തിന്റെ ഫലമായി
കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള
നഷ്ടങ്ങളുടെ വിവരങ്ങള്‍
വിശദമാക്കാമോ;
(ബി)
കൃഷിക്കാര്‍ക്ക്
വേണ്ടിയുള്ള വിവിധ
തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍,
ആനുകൂല്യങ്ങള്‍,
സഹായങ്ങള്‍
എന്നിവയെക്കുറിച്ചുള്ള
വിവരങ്ങള്‍ മൊബൈല്‍
ആപ്പിലൂടെ നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
വിവരങ്ങള്‍
വിശദമാക്കാമോ;
(സി)
കാര്‍ഷിക
ഗവേഷണ കേന്ദ്രങ്ങളുടെ
കഴിഞ്ഞ 5 വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കുവാന്‍ ഒരു
വിദഗ്ദ്ധ സമിതിയെ
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
നേര്യമംഗലം
ജില്ലാകൃഷിത്തോട്ടത്തിന്െറ
വികസനം
1511.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലത്തെ
നേര്യമംഗലം
ജില്ലാകൃഷിത്തോട്ടത്തിന്െറ
വികസനത്തിന് എന്തെല്ലാം
പദ്ധതികള്‍ നിലവില്‍
നടപ്പിലാക്കി
വരുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
ഫാമിന്‍െറ
വികസന പദ്ധതികള്‍ക്കായി
ജില്ലാപഞ്ചായത്തിന്‍െറ
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; ആയതിന്റെ
പുരോഗതി
വിശദമാക്കുമോ;
(സി)
ജില്ലാ
കൃഷിതോട്ടവുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
റീ-ഇംബേഴ്സ്മെന്റ് തുക
1512.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലടി
കൃഷി ഓഫീസില്‍ നിന്നും
2013-ല്‍ അസിസ്റ്റന്റ്
അഗ്രികള്‍ച്ചറല്‍
ഓഫീസറായി വിരമിച്ച
ശ്രീമതി എന്‍. പി.
ലൂസി, ടിയാളുടെ
ഭര്‍ത്താവ് ജേക്കബിന്റെ
കിഡ്നി ഓപ്പറേഷന്
ചിലവായ തുകയുടെ
റീ-ഇംപേഴ്സ്മെന്റിനായി
2012-ല്‍ സമര്‍പ്പിച്ച
അപേക്ഷയില്‍ നാളിതുവരെ
തുക ലഭിക്കാത്തതിനു
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
വിലസ്ഥിരതാ
ഫണ്ട്
1513.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച്
നടപ്പിലാക്കിയ
വിലസ്ഥിരതാ ഫണ്ടില്‍
നിന്നും കര്‍ഷകര്‍ക്ക്
ഇതുവരെ എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
വില 150 രൂപ എത്തിയ
സാഹചര്യത്തില്‍ ആയത്
200 രൂപയാക്കി
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിനായി
വിലസ്ഥിരത
ഫണ്ട്പുതുക്കി
നിശ്ചയിക്കുമോ?
മുതലമടയിലെ
മാങ്ങ കര്‍ഷകര്‍
1514.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലമടയിലെ
മാങ്ങ കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന
മാമ്പഴം കേടു കൂടാതെ
സംസ്ക്കരിക്കുന്നതിനും
വിതരണം നടത്തുന്നതിനും
കര്‍ഷകരുടെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
മുതലമട പഞ്ചായത്തില്‍
മാംഗോ ഹബ്ബ് തുടങ്ങുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ചെട്ടിപാടം
പാടശേഖരം
1515.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍പ്പെട്ടതും
വര്‍ഷങ്ങളായി കൃഷി
ചെയ്തിരുന്നതും
ഇപ്പോള്‍ തരിശായി
വെള്ളം കയറ്റി
ഇട്ടിരിക്കുന്നതുമായ
ഏക്കറു കണക്കിനുള്ള
ചെട്ടിപാടം പാടശേഖരം
കൃഷിയ്ക്കനുയോജ്യമാക്കാന്
നടപടി
സ്വീകരിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാടശേഖര ഭൂമിയുടെ
യഥാര്‍ത്ഥ അവകാശികള്‍
ആരെല്ലാമാണെന്ന വിവരം
ശേഖരിച്ചിട്ടുണ്ടോ;
(സി)
പ്രദേശത്തെ
കര്‍ഷക സംഘടനകളുടെയും
കൃഷിഭൂമി
കൈവശക്കാരുടെയും യോഗം
വിളിച്ചുചേര്‍ത്ത് കൃഷി
ഇറക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
നെല്ലിന്റെ
ഉല്പാദനം
1516.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2007-08ല്‍
സംസ്ഥാനത്ത്
നെല്‍കൃഷിയുടെ ആകെ
വിസ്തീര്‍ണ്ണം എത്ര
ഹെക്ടറായിരുന്നു;
(ബി)
ആയത്
2015-16 ആയപ്പോള്‍
എത്രയായി ചുരുങ്ങി;
(സി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
ഒത്താശയോടെ
നെല്‍വയലുകള്‍
വ്യാപകമായി
നികത്തിയതിന്റെ ഫലമല്ലേ
ഇത്തരത്തില്‍
നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണം
കുറയുവാന്‍ കാരണം;
വ്യക്തമാക്കുമോ;
(ഡി)
2016-17ലെ
ലഭ്യമായ കണക്കനുസരിച്ച്
സംസ്ഥാനത്തെ
നെല്‍കൃഷിയുടെ ആകെ
വിസ്തീര്‍ണ്ണം എത്ര;
2015-16 നേക്കാള്‍ എത്ര
കണ്ടുവര്ദ്ധിച്ചു ;
നിലവില്‍ നെല്ലിന്റെ
ഉല്പാദനം എത്ര ടണ്‍
എന്ന് വ്യക്തമാക്കുമോ ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര ഏക്കര്‍
സ്ഥലത്ത് പുതുതായി
കൃഷിയിറക്കുവാന്‍
കഴിഞ്ഞു; വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
ഒത്താശയോടെ നികത്തിയ
നെല്‍വയലുകള്‍ തിരിച്ച്
പിടിച്ച് അവിടങ്ങളില്‍
നെല്‍കൃഷി
പുനരാരംഭിക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കും; വിശദാംശം
വ്യക്തമാക്കുമോ?
കര്‍ഷകന്റെ
വാര്‍ഷിക അറ്റാദായം
1517.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
5
ഏക്കര്‍ നെല്‍കൃഷിയുള്ള
ഒരു കര്‍ഷകന്റെ
വാര്‍ഷിക അറ്റാദായം
എത്ര രൂപയായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
നെല്‍കൃഷിയ്ക്ക്
മുന്വര്ഷത്തേതതില്
നിന്നും വ്യത്യസ്തമായി
ഏതെല്ലാം
ആനുകൂല്യങ്ങളാണ് ഈ
വര്‍ഷം
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ കാര്‍ഷിക
പദ്ധതികള്‍
1518.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് 2016-17 വര്‍ഷം
ഭരണാനുമതി നല്കി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
ജില്ലയിലെ വിവിധ
മണ്ഡലങ്ങളില്‍
നടപ്പിലാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
കാര്‍ഷിക പദ്ധതികള്‍
ഏതെല്ലാം;
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിൽ കൃഷി വകുപ്പിലെ ഒഴിവുകൾ
1519.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ മുണ്ടേരി
ഫാമില്‍ കാഷ്വല്‍
ലേബര്‍ തസ്തികയിലുള്ള
ഒഴിവുകളില്‍ ജീവനക്കാരെ
നിയമിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
മൂന്ന്
വര്‍ഷത്തിലധികമായി ഒരേ
ഓഫീസില്‍ ജോലി
ചെയ്യുന്നവരുടെ സേവനം
മറ്റ് കൃഷി
ഓഫീസുകളിലേക്ക്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(സി)
നിലമ്പൂര്‍
മണ്ഡലത്തിലെ കൃഷി
ഓഫീസുകളില്‍ ഏതാെക്കെ
തസ്തികകളിലാണ്
ജീവനക്കാരില്ലാത്തത്;
ജീവനക്കാരുടെ അഭാവം
നികത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ ജില്ലാ കൃഷി
തോട്ടത്തിലെ ആര്.ഐ.ഡി.എഫ്
പ്രവൃത്തി
1520.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന ജില്ലാ കൃഷി
തോട്ടത്തില്‍
ആര്.ഐ.ഡി.എഫ്.21-ല്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണ മേല്‍നോട്ടം
ചുമതലപ്പെടുത്തിയ
ഏജന്‍സിയുടെ/എഞ്ചിനീയറിംഗ്
വിഭാഗത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പദ്ധതി
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പച്ചത്തേങ്ങ
സംഭരണം
1521.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചത്തേങ്ങ
സംഭരണത്തിന്റെ വിലയായി
കോഴിക്കോട് ജില്ലയില്‍
ഏതു കാലയളവു വരെയുള്ള
കുടിശ്ശിക തുക
നല്‍കിയെന്നും ഇനിയെത്ര
നല്‍കാനുണ്ടെന്നും
കൃഷിഭവന് തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കുടിശ്ശിക
തുക അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
നെടുമങ്ങാട്
വേള്‍ഡ് മാര്‍ക്കറ്റ്
1522.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്‍െറ കീഴിലുളള
നെടുമങ്ങാട് വേള്‍ഡ്
മാര്‍ക്കറ്റ്
സംബന്ധിച്ച
അഴിമതിയെക്കുറിച്ചുളള
അന്വേഷണം ഏതു
ഘട്ടത്തിലാണ്;
(ബി)
അഴിമതി
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വെളിച്ചെണ്ണ
വിലവര്‍ദ്ധന
1523.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെളിച്ചെണ്ണ
വില അമിതമായി ഉയരുന്നത്
ജനങ്ങളില്‍ ആശങ്ക
ഉളവാക്കിയിരിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;എന്നാല്‍
ഈ ഉയര്‍ച്ച
നാളികേരത്തിന്റെ
വിലയില്‍
പ്രതിഫലിക്കുന്നില്ല
എന്നത് ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
നാളികേര
കര്‍ഷകനെ
രക്ഷിക്കുന്നതിന്
ഗവണ്മെന്റ് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
കൃഷിക്കുള്ള
ജലദൗര്‍ലഭ്യം പരിഹരിക്കാന്‍
നടപടി
1524.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വരള്‍ച്ച നേരിടുന്ന
സാഹചര്യത്തില്‍ കൃഷിയെ
സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
കൃഷിക്കുള്ള
ജലദൗര്‍ലഭ്യം
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മണ്ണില്‍
ജലാംശം നിലനിര്‍ത്താന്‍
ബാക്ടീരിയ
ഉപയോഗിക്കുന്നു എന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കൃഷിവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
1525.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
വര്‍ഷത്തില്‍ കൃഷി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ഉദ്ദേശലക്ഷ്യങ്ങളും
വിശദാംശങ്ങളും
നല്‍കുമോ;
(സി)
ഓരോ
പദ്ധതിക്കും എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജൈവവൈപ്പിന്‍
പദ്ധതി
1526.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവവൈപ്പിന്‍
പദ്ധതിയിലുള്‍പ്പെട്ട
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തികളില്‍ ഇനിയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്തവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
തടസ്സപ്പെട്ടുകിടക്കുന്ന
ഓരോ പ്രവൃത്തികളും
നടപ്പാക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഇ)
ഈ
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
കാർഷികമേഖലയിൽ
വരള്‍ച്ചയുടെ അനന്തരഫലങ്ങൾ
1527.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ടുകൊണ്ടിരിക്കുന്ന
അതിരൂക്ഷമായ വരള്‍ച്ച
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയെ ഏത് തരത്തിലാണ്
ബാധിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വരള്‍ച്ച
മൂലം ഇതുവരെ എത്രമാത്രം
കൃഷി
നശിച്ചിട്ടുണ്ടെന്നും
കര്‍ഷകര്‍ക്ക് എത്ര
രൂപയുടെ നഷ്ടം
ഉണ്ടായെന്നും
കണക്കാക്കിയിട്ടുണ്ടോ
;എങ്കിൽ
വ്യക്തമാക്കുമോ;
(സി)
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിന്
കൃഷിവകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
നെല്ലിയാമ്പതി
ഓറഞ്ച് വെജിറ്റബിള്‍ ഫാം
1528.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഓറഞ്ച് &
വെജിറ്റബിള്‍ ഫാമില്‍
നടപ്പിലാക്കുന്ന വികസന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വികസന പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തോടെ
ഓറഞ്ച് &
വെജിറ്റബിള്‍ ഫാമില്‍
ഉണ്ടാകാവുന്ന പുരോഗതി
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ആറന്മുളയിലും
മെത്രാന് കായലിലും കൃഷി
1529.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുളയിലും
മെത്രാന് കായലിലും
പുതിയതായി
കൃഷിയിറക്കുന്നതിനു
വേണ്ടി കൃഷി വകുപ്പ്
മുന്‍കൈയെടുത്ത്
നടത്തിയ നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
കര്‍ഷകര്‍ക്ക്
സഹായങ്ങള്‍
1530.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഴ
ലഭിക്കാത്തതിനെത്തുടര്‍ന്ന്
കൃഷി നടത്താന്‍
ബുദ്ധിമുട്ടുന്ന
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമസഭകളില്‍
പങ്കെടുത്ത കൃഷിഭവന്
ജീവനക്കാര്‍
1531.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകളുടെ ഉത്പാദനവും
ഉത്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനായി
പഞ്ചായത്ത്
കൃഷിഭവനുകളിലെ
ജീവനക്കാര്‍
ഗ്രാമസഭകളില്‍
പങ്കെടുക്കണം എന്ന്
നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ;
അപ്രകാരം ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമസഭകളിലാണ്
കൃഷിഭവനുകളിലെ
ജീവനക്കാര്‍
പങ്കെടുത്ത് കാര്‍ഷിക
പദ്ധതികളെപറ്റി
വിശദീകരണം നല്‍കിയത്
എന്നതിന്‍െറ വിശദാംശം
കൃഷിഭവന്
അടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
കൃഷിഭവനുകളുടെ
നേതൃത്വത്തില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
പഞ്ചായത്തടിസ്ഥാനത്തില്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പരിശീലന്ന
പരിപാടികള്‍
സംഘടിപ്പിച്ചു;
സംഘടിപ്പിച്ചില്ലെങ്കില്‍
കാരണം വിശദമാക്കാമോ?
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1532.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്നു വര്‍ഷക്കാലമായി
കൃഷിനശിച്ച
കര്‍ഷകര്‍ക്ക്
നാളിതുവരെ ഒരു
നഷ്ടപരിഹാരവും
നല്കിയിട്ടില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
നെല്‍കൃഷിയുടെ
വ്യാപനത്തിനായി പദ്ധതി
1533.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയുടെ
വ്യാപനത്തിനായി
പഞ്ചായത്തടിസ്ഥാനത്തില്‍
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
കാട്ടാക്കട
മണ്ഡലത്തില്‍ നെല്‍കൃഷി
പ്രദേശങ്ങള്‍
എത്രയാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
പച്ചക്കറിയുടെ
ഉല്‍പ്പാദനത്തിലെ കുറവ്
1534.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുത്ത വരള്‍ച്ച
നേരിടുന്നതുമൂലം
കര്‍ഷകര്‍ക്ക്
പച്ചക്കറികള്‍ കൃഷി
ചെയ്യാന്‍ കഴിയാതെ
വന്നതുകാരണം ഇൗ വര്‍ഷം
ഉത്പാദനത്തില്‍ എത്ര
ടണ്ണിന്റെ കുറവു
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
വേനല്‍ക്കാലത്ത്
പച്ചക്കറിയുടെ ലഭ്യത
ഉറപ്പു വരുത്തി
വിലക്കയറ്റം
തടയുന്നതിന് എന്തു
നടപടികളാണ് ഹോര്‍ട്ടി
കോര്‍പ്പ് മുഖേന
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
പച്ചക്കറികളിലെ
അമിതമായ കീടനാശിനി ഉപയോഗം
തടയുന്നതിന് നടപടി
1535.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പച്ചക്കറികളിലെ വിഷാംശം
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പച്ചക്കറികളിലെയും
ധാന്യവര്ഗ്ഗങ്ങളിലെയും
അമിതമായ കീടനാശിനി
ഉപയോഗം ഉത്പാദന
സ്ഥലത്തു തന്നെ
തടയുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
വരൾച്ചബാധിതരായ
കര്‍ഷകരെ സഹായിക്കാന്‍ നടപടി
1536.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയും
ജലദൗര്ലഭ്യവുമുളള
സംസ്ഥാനത്ത് കഴിഞ്ഞ
ഒക്ടോബര്‍ (2016)
മുതല്‍ നാളിതുവരെ എത്ര
തുകയുടെ കൃഷി
നഷ്ടമുണ്ടായി എന്നു
സര്‍ക്കാര്‍
വിലയിരുത്തിയോ
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
എത്ര ഹെക്ടര്‍
ഭൂമിയിലുളള കൃഷിക്കാണ്
വരള്‍ച്ച
നേരിട്ടതെന്നും പ്രധാന
വിളകളായ നെല്‍കൃഷി,
തെങ്ങ്, അടയ്ക്ക, വാഴ,
കുരുമുളക്, പച്ചക്കറി,
കാപ്പി, റബ്ബര്‍
(വെട്ടുന്നതും
അല്ലാത്തതും) നെല്ല് ഇവ
ഓരോന്നിലും കര്‍ഷകരെ
എത്തരത്തില്‍
ബാധിച്ചിട്ടുണ്ട്
എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വരള്‍ച്ച നേരിടാന്‍
സംസ്ഥാനം കേന്ദ്ര
സര്‍ക്കാരിനോട് എത്ര
തുകയുടെ സഹായം
ആവശ്യപ്പെട്ടു എന്നും
കേന്ദ്ര സര്‍ക്കാര്‍
എത്ര തുക നല്കി എന്നും,
ഇത് പര്യാപ്തമല്ല
എങ്കില്‍ സര്‍ക്കാര്‍
എന്തു നടപടികള്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരുണത്തില്‍
സംസ്ഥാനത്തെ കര്‍ഷകരെ
സഹായിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും
വ്യക്തമാക്കുമോ?
വിളവൂര്‍ക്കല്‍
കൃഷിഭവന്
1537.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
ഗ്രാമപഞ്ചായത്തില്‍
കൃഷിഭവന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
വേഗത്തിലാക്കാനുള്ള
നടപടി സ്വീകരിക്കുമോ?
മാവേലിക്കരയിലെ
കേരഗ്രാമം പദ്ധതി
1538.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിവരുന്ന
കേരഗ്രാമം പദ്ധതിയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
എത്ര
പഞ്ചായത്തുകളില്‍ എത്ര
ഹെക്ടര്‍ സ്ഥലത്താണ്
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
അഗ്രിഫാമുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
1539.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഗ്രിഫാമുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അഗ്രിഫാമുകളുടെ
കീഴിലുള്ള സ്ഥലങ്ങളില്‍
കൃഷി ഇറക്കാതെ
തരിശ്ശിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അഗ്രിഫാമുകളുടെ
കൈവശമുള്ള സ്ഥലങ്ങളില്‍
പൂര്‍ണ്ണമായും കൃഷി
ഇറക്കാനും അത്യുല്പാദന
ശേഷിയുള്ള വിത്തുകളുടെ
ലഭ്യത
ഉറപ്പാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കര്ഷകപെന്ഷന്
കുടിശിക
1540.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാമാക്ഷി
ഗ്രാമപഞ്ചായത്തിലെ
കൃഷിഭവന് മുഖേനയുള്ള
കര്‍ഷക പെന്ഷന്
മുടങ്ങിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നുമുതലാണ്
പെന്ഷന് മുടങ്ങിയത്;
കാരണം വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
പെന്ഷന് കുടിശിക
നടപ്പു സാമ്പത്തിക
വര്‍ഷം തന്നെ കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
തരിശുപാടങ്ങളിലെ
കൃഷി
1541.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി, വര്‍ഷങ്ങളായി
തരിശായി കിടക്കുന്ന
പാടങ്ങളില്‍
കൃഷിയൊരുക്കുന്ന
കര്‍ഷകര്‍ക്കും കര്‍ഷക
സമിതികള്‍ക്കും
എന്തെങ്കിലും പ്രത്യേക
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തരിശു ഭൂമികളില്‍
നെല്‍കൃഷി ഇറക്കുന്ന
കര്‍ഷകസമിതികള്‍ക്കും
ഗ്രൂപ്പുകള്‍ക്കും
പ്രത്യേക സഹായങ്ങളും,
പ്രോത്സാഹനങ്ങളും
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
വിഷാംശമില്ലാത്ത
ജൈവപച്ചക്കറികള്‍
1542.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷാംശമില്ലാത്ത
ജൈവപച്ചക്കറികളുടെ
ഉല്‍പ്പാദനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിഷരഹിത
ജൈവപച്ചക്കറികളുടെ
ഉല്‍പ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
കര്‍ഷകരില്‍ നിന്നും
ഉയര്‍ന്ന വിലയ്ക്ക്
പച്ചക്കറികള്‍
ശേഖരിച്ച്
ഹോര്‍ട്ടികോര്‍പ്പ്,
വി.എഫ്.പി.സി.കെ.
എന്നിവ മുഖേന
ജനങ്ങള്‍ക്ക് മിതമായ
നിരക്കില്‍ വിപണനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വിഷാംശമുള്ള
പച്ചക്കറികള്‍
പൊതുവിപണിയില്‍ നിന്നും
ചെക്ക്പോസ്റ്റുകളില്‍
നിന്നും പിടിച്ചെടുത്ത്
നശിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
ശ്രമിക്കുമോ?
കാര്‍ഷികമേഖലയില്‍
വരള്‍ച്ചമൂലം നഷ്ടം
1543.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
- 2017 സാമ്പത്തിക
വർഷത്തിൽ സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
വരള്‍ച്ച
മൂലമുണ്ടായിട്ടുള്ള
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
ഹോര്‍ട്ടികോര്‍പ്പ്
ജീവനക്കാരുടെ പ്രോവിഡന്റ്
ഫണ്ട്
1544.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്
ജീവനക്കാരുടെ
പ്രോവിഡന്റ് ഫണ്ട് തുക
തിരിമറി നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക കൃത്യമായി
അടയ്ക്കാത്തതിനാല്‍ പിഴ
അടയ്ക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
ഹെഡ്
ഓഫീസ് അക്കൗണ്ടന്റിന്റെ
ചുമതല ആരാണ്
വഹിക്കുന്നത്;
അദ്ദേഹത്തെ വിജിലന്‍സ്
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
തല്‍സ്ഥാനത്തു നിന്ന്
മാറ്റി നിര്‍ത്തണമെന്ന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് വിവിധ പദ്ധതികള്‍ക്കായി
ലഭിച്ച തുക
1545.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് ഈ സാമ്പത്തിക
വര്‍ഷത്തില്‍
(2016-2017) എത്ര തുക
വിവിധ പദ്ധതികള്‍ക്കായി
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ഇതുവരെയായി ലഭ്യമായ
തുകയില്‍ എത്ര തുക
കര്‍ഷകര്‍ക്കുവേണ്ടിയും
വിവിധ പദ്ധതികള്‍ക്ക്
വേണ്ടിയും
വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
കൂടുതല്‍
ഫണ്ടുകള്‍
ലഭ്യമാകുന്നതിന്
ഏന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
ആയതിന്റെ പുരോഗതി
എത്രമാത്രമാണെന്നും
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കരയിലെ
വെണ്‍കുളം നവീകരണം
1546.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ കാരോട്
പഞ്ചായത്തില്‍
ജലസേചനത്തിനായുള്ള
വെണ്‍കുളം നവീകരണവുമായി
ബന്ധപ്പെട്ട് വന്‍
അഴിമതി നടന്നതായ
ആരോപണത്തെക്കുറിച്ച്
നല്കിയ പരാതിയുടെ
അടിസ്ഥാനത്തിലുള്ള
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൃഷി
വകുപ്പുമായി
ബന്ധപ്പെട്ട് 2011
മുതല്‍ 2016 വരെ
നടപ്പിലാക്കിയ വിവിധ
പദ്ധതികളും അവയ്ക്കായി
ആകെ ചെലവഴിച്ച തുകയും
എത്ര; ഇക്കാര്യത്തില്‍
യഥാര്‍ത്ഥ
കൃഷിക്കാര്‍ക്ക്
ആനുകൂല്യം
ലഭിച്ചില്ലായെന്നുളള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
നെല്‍കൃഷി
വ്യാപിപ്പിക്കുവാന്‍
പ്രഖ്യാപിച്ച നടപടികള്‍
മണ്ഡലത്തില്‍ എത്രകണ്ട്
പുരോഗതിയുണ്ടാക്കിയിട്ടുണ്ട്;
ഇക്കാര്യത്തില്‍
ഏതെങ്കിലും മേഖലയില്‍
അലംഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
നെല്‍കൃഷിക്കാര്‍ക്ക്
നഷ്ടപരിഹാരം
1547.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍
കാലത്തും
തുലാവര്‍ഷക്കാലത്തും
ലഭിക്കേണ്ട മഴയുടെ
അളവില്‍ 50%ത്തോളം
കുറവു വന്നതുമൂലമുണ്ടായ
രൂക്ഷമായ വരള്‍ച്ചയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്താകെ എത്ര
ഏക്കര്‍ നെല്‍കൃഷി
ഉണങ്ങിപ്പോയിട്ടുണ്ടെന്നാണ്
കൃഷി വകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
ഇതു മൂലം
ഉല്‍പ്പാദനത്തില്‍ എത്ര
ടണ്ണിന്റെ കുറവു
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
നെല്‍കൃഷി
നശിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ധനസഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ഹോര്ട്ടീകോര്പ്പില്
ജനറല്‍മാനേജരുടെ തസ്തിക
1548.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്ട്ടീകോര്പ്പില്
ജനറല്‍മാനേജരുടെ
തസ്തികയ്ക്ക്
സര്‍ക്കാര്‍ അംഗീകാരം
ഉണ്ടോ;
(ബി)
ജനറല്‍
മാനേജര്‍
തസ്തികയില്ലാതെ
പുതുതായി ജനറല്‍
മാനേജരെ എപ്രകാരമാണ്
നിയമിച്ചത്;
(സി)
ഹോര്ട്ടീകോര്പ്പില്
ജില്ലാ ഓഫീസര്‍മാരെ
തരംതാഴ്ത്തിയ ശേഷം
അഗ്രിക്കള്‍ച്ചര്‍
ഓഫീസര്‍മാരെ
നിയമിക്കുമ്പോള്‍
ഇവരുടെ അധികബാധ്യത
എപ്രകാരമാണ്
വഹിക്കുന്നത്?
ഹോര്‍ട്ടികോര്‍പ്പിന്റെ
ഹരിതസ്റ്റാളുകള്
1549.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോര്‍ട്ടിക്കോര്‍പ്പിന്റെ
നേതൃത്വത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
ഹരിത സ്റ്റാളുകളിലൂടെ
പൊതു വിപണിയേക്കാള്‍
എത്ര ശതമാനം
വിലക്കുറവിലാണ്
പഴങ്ങളും പച്ചക്കറികളും
മറ്റ് ഉല്‍പ്പന്നങ്ങളും
വില്‍ക്കുന്നത്;
വിലവിവരമുള്പ്പെടെയുള്ള
വിശദാംശം നല്‍കുമോ;
(ബി)
ഈ
സ്ഥാപനങ്ങളിലേക്ക്
പ്രധാനമായും എവിടെ
നിന്നാണ് പഴങ്ങളും
പച്ചക്കറികളും മറ്റും
വാങ്ങുന്നത്;
സംസ്ഥാനത്തെ
കര്‍ഷകരില്‍ നിന്നും
വാങ്ങുന്നവ മാത്രമാണോ
വില്ക്കപ്പെടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
മറ്റ് എവിടെയെല്ലാം
നിന്നാണ്
വാങ്ങുന്നതെന്നും ഇതിന്
ഇടനിലക്കാരുണ്ടോയെന്നുമുള്ള
പൂര്‍ണ്ണ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പഴങ്ങളുടെയും
പച്ചക്കറികളുടെയും വില
ക്രമാതീതമായി
വര്‍ദ്ധിച്ച് വരുന്ന
സാഹചര്യത്തില്‍ വില
വര്‍ദ്ധനവ് പിടിച്ചു
നിര്‍ത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കാര്‍ഷിക
യൂണിവേഴ്സിറ്റിക്ക് കീഴില്‍
ഒഴിവുകള്‍
1550.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാര്‍ഷിക
യൂണിവേഴ്സിറ്റിയുടെ
അധീനതയിലുള്ള
പീലിക്കോട് പ്രാദേശിക
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തിലും,
പടന്നക്കാട് കാര്‍ഷിക
കോളേജിലും വിവിധ
തസ്തികകളിലായി എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍ കരാര്‍,
ദിവസ വേതന പ്രകാരം
നികത്തിയിട്ടുണ്ട്;
(സി)
വര്‍ഷങ്ങളായി
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍ സ്ഥിര
നിയമനം നടത്തുന്നതിന്
എന്തു
തടസ്സമാണുള്ളതെന്നും
പ്രസ്തുത ഒഴിവുകള്‍
എപ്പോള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
സ്ഥിരനിയമനം
നടത്തുമെന്നും
വ്യക്തമാക്കാമോ?
ഫാമുകളില്‍
തൊഴിലാളികളുടെ ഒഴിവുകള്‍
1551.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
വിവിധ ഫാമുകളില്‍
കാഷ്വല്‍ ലേബര്‍
തസ്തികയില്‍ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്രപേരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫാമുകളില്‍
തൊഴിലാളികളുടെ എത്ര
ഒഴിവുകള്‍ ഉണ്ട്;
(സി)
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അഗ്രികള്‍ച്ചറല്‍
പോളിടെക്നിക്കുകളുടെ
പ്രവര്‍ത്തനം
1552.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-2017 സാമ്പത്തിക
വര്‍ഷം എത്ര
അഗ്രികള്‍ച്ചറല്‍ പോളി
ടെക്നിക്കുകൾ
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
അവ
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുള്ള
കാരണമെന്തെന്നും ഇത്
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിന്
ബഡ്ജറ്റ് പ്രൊവിഷന്‍
ഉണ്ടോയെന്നും ഏത്
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിലാണ്
പോളിടെക്നിക്കുകള്
ആരംഭിക്കാന്‍ തുടക്കം
കുറിച്ചതെന്നും
ബഡ്ജറ്റ് പ്രപ്പോസലില്‍
മാറ്റം
വരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
അഗ്രിക്കള്‍ച്ചര്‍
സയന്‍സ് കോഴ്സ്
1553.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
അഗ്രിക്കള്‍ച്ചര്‍
സയന്‍സ് കോഴ്സ്
പാസ്സാകുന്നവര്‍ക്ക്
സര്‍ക്കാര്‍ മേഖലയില്‍
നാമമാത്രമായ അവസരം
മാത്രമാണ് ലഭിക്കുന്നത്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഗ്രിക്കള്‍ച്ചറല്‍
അസിസ്റ്റന്റ് ഗ്രേഡ്-2
തസ്തികയുടെ അടിസ്ഥാന
യോഗ്യതയായി ഡിപ്ലോമ
(അഗ്രി) ക്ക് തുല്യമായി
വി.എച്ച്.എസ്.ഇ.
(അഗ്രി)
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
അഗ്രിക്കള്‍ച്ചര്‍
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികളുടെ ജോലി
സാധ്യത
1554.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള കേളപ്പജി
കോളേജ് ഓഫ്
അഗ്രിക്കള്‍ച്ചര്‍
എഞ്ചിനീയറിംഗ് ആന്റ്
ടെക്നോളജിയില്‍ നിന്നും
പഠിച്ച്
പുറത്തിറങ്ങുന്ന
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ വേണ്ടത്ര
ജോലി സാധ്യതയില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
തലത്തില്‍ നിലവിലുള്ള
അസിസ്റ്റന്റ്
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍ ഓഫീസിനോട്
ചേര്‍ന്ന് ഓരോ കാര്‍ഷിക
എഞ്ചിനീയറിംഗ്
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍ സ്ഥാപിച്ച്
ഇവരുടെ ജോലി സാധ്യത
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
വെറ്ററിനറി
കോളേജുകള്‍
1555.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വെറ്ററിനറി
കോളേജുകള്‍
നിലവിലുണ്ട്;
(ബി)
പുതിയ
വെറ്ററിനറി കോളേജുകള്‍
തുടങ്ങാന്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ
ഉത്തരവനുസരിച്ച്
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
നടത്തി വന്ന
തിരുവനന്തപുരത്തെ
ആര്യനാട്, ആലപ്പുഴയിലെ
ഹരിപ്പാട്, കോട്ടയം
എന്നീ സ്ഥലങ്ങളിൽ
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കുമോ;ഇവയുടെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കാമോ;
പ്രസ്തുത
സര്‍വ്വകലാശാലയുടെ
കീഴില്‍ പുതിയ
കോളേജുകള്‍ മറ്റ്
സ്ഥലങ്ങളില്‍
തുടങ്ങാന്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
മൃഗസംരക്ഷണവും പാലിന്റെ
ദൗര്‍ലഭ്യവും
ഉള്‍പ്പെടെയുളള
വിഷയങ്ങള്‍
പരിഹരിക്കുന്നതിന്
വെറ്റിനറി
സര്‍വകലാശാലയുടെ
പ്രവര്‍ത്തനക്ഷമത
വര്‍ദ്ധിപ്പിച്ച്
മൃഗസംരക്ഷണവും
പാല്ദൗര്ലഭ്യവും
മൃഗവേട്ടകളും
മൃഗങ്ങളോടുളള ക്രൂരതയും
അവസാനിപ്പിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
വെറ്റിനറി
സര്‍വ്വകലാശാലയിലേക്ക്
ഫിസിക്കല്‍
എഡ്യൂക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
ഒന്നരവര്‍ഷമായിട്ടും
ലിസ്റ്റില്‍ നിന്നും
അഞ്ചുപേര്‍ക്ക് മാത്രമേ
നിയമനം നല്‍കിയിട്ടുളളൂ
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മറ്റുളളവര്‍ക്ക് ഇനി
ഒരിടത്തും
അപേക്ഷിക്കുവാന്‍
സാങ്കേതിക കാരണങ്ങള്‍
മൂലം കഴിയാത്തവരാണെന്ന
യാഥാര്‍ത്ഥ്യം
മനസ്സിലാക്കി അവര്‍ക്ക്
സംരക്ഷണം നല്കുവാന്
സര്‍ക്കാര്‍
തയ്യാറാകുമോ;
(ഇ)
നിലവില്‍
ഒരു കോളേജില്‍ ഒരു
ഫിസിക്കല്‍
എഡ്യൂക്കേഷന്‍
അസിസ്റ്റന്റ് പ്രൊഫസര്‍
എന്നത് മാറ്റി ഒരു
കോളേജില്‍ രണ്ട്
പേരെയെങ്കിലും
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;അല്ലാത്ത
പക്ഷം സാധ്യത
പരിശോധിച്ച് അത്രയും
ഉദ്യോഗാര്‍ത്ഥികളെ
സര്‍വകലാശാലാ
ആസ്ഥാനത്ത് നിയമനം
നല്കി അവരുടെ ഉന്നത
വിദ്യാഭ്യാസ യോഗ്യത
പരിഗണിച്ച്
താല്‍ക്കാലികമായി മറ്റ്
ഡ്യൂട്ടികളില്‍
പ്രവേശിപ്പിച്ച് അവരെ
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?