പെരുമ്പുഴ
കടവ് പാലത്തിന്റെ
നിര്‍മ്മാണം
894.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പിന്റെ
ചുമതലയില്‍
പുനഃനിര്‍മ്മാണ
ജോലികള്‍ നടക്കുന്ന
പെരുമ്പുഴ കടവ്
പാലത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
പാലത്തിന്റെ
പണിക്കായുളള മണ്ണ്
പരിശോധന തിരുവനന്തപുരം
എഞ്ചിനീയറിംഗ്
കോളേജിന്റെ ചുമതലയില്‍
നടന്നിട്ടുണ്ടോ;
(സി)
അതിനുശേഷം
വീണ്ടും മണ്ണ് പരിശോധന
നടത്താനുണ്ടായ സാഹചര്യം
എന്തായിരുന്നു;
(ഡി)
പ്രസ്തുത
പരിശോധന
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഇ)
പരിശോധനാഫലം
അനുസരിച്ച് തുടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(എഫ്)
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നു
വ്യക്തമാക്കുമോ ?
ഒരു
പഞ്ചായത്ത് വാര്‍ഡില്‍ ഒരു
കിയോക്സ്
895.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഠിനമായ
കുടിവെള്ള ക്ഷാമം
നേരിടുന്നതിന് ഒരു
പഞ്ചായത്ത് വാര്‍ഡില്‍
ഒരു കിയോസ്ക് എന്ന
നിലയില്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നത്
വിസ്തൃതമായ വാര്‍ഡുകള്‍
ഉള്ള വാമനപുരം പോലുള്ള
നിയോജക മണ്ഡലത്തില്‍
പ്രാവര്‍ത്തികമല്ലെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം പരിഹരിക്കാന്‍
എന്തു ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
വാര്‍ഡിലെ
എല്ലാ പ്രദേശങ്ങളിലും
കുടിവെള്ളം എത്തിക്കാൻ
നടപടി സ്വീകരിക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
896.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വഴി
നടപ്പാക്കുന്ന 'ഒരു
പഞ്ചായത്തില്‍ ഒരു
കുളം' പദ്ധതി പ്രകാരം
കൊല്ലം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചിട്ടുള്ളത് ;
(ബി)
അവയുടെ
പേരു വിവരവും അനുവദിച്ച
തുകയും വ്യക്തമാക്കാമോ
?
കേരള
വാട്ടര്‍ അതോറിറ്റി
897.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
രൂപീകരിച്ചത് എന്നാണ്
എന്നും അന്ന് എത്ര
ജീവനക്കാര്‍
ഉണ്ടായിരുന്നു എന്നും
നിലവില്‍ എത്ര
ജീവനക്കാര്‍ ഉണ്ട്
എന്നും വിഭാഗം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങളില്‍
പദ്ധതികള്‍
തീര്‍ക്കുന്നതിലെ
കാലതാമസം
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടുവോ;
ഇക്കാര്യം
പരിശോധിക്കാന്‍
നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണിക്കുമോ;
(സി)
ഉദ്യോഗസ്ഥരുടെ
അനാസ്ഥ മൂലം
നാട്ടുകാര്‍, വമ്പന്‍
സ്ഥാപനങ്ങള്‍,
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
തുടങ്ങിയവര്‍
അതോറിറ്റിക്ക് യഥാസമയം
നല്കേണ്ടുന്ന തുക
കുടിശ്ശികയാകുന്നതും
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ കുടിശ്ശിക തുക
എത്ര;
(ഡി)
പ്രസ്തുത
തുക പിരിച്ചെടുക്കാന്‍
ഈ സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
പൈപ്പുപൊട്ടല്‍
ശരിയാക്കുന്നതുമായി
ബന്ധപ്പെട്ട്
കരാറുകാര്‍ നടത്തിയ
അഴിമതി പരിശോധിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
വകുപ്പിലെ
പ്രധാന പ്രശ്നങ്ങള്‍
കണ്ടെത്തുവാനും
പോംവഴികള്‍
നിര്‍ദ്ദേശിക്കാനും
കുടിവെള്ളം
ജനങ്ങള്‍ക്ക്
ഉറപ്പുവരുത്താനുമായി
ഒരു സമ്പൂര്‍ണ്ണ
കുടിവെള്ള നയം
പ്രഖ്യാപിക്കുന്നത്
പരിഗണിക്കുമോ?
കോള്‍
നിലങ്ങളിലെ നെല്‍കൃഷിക്ക്
വെള്ളം
898.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളം
ലഭിക്കാത്തതുമൂലം
തൃശ്ശൂര്‍ കോള്‍
നിലങ്ങളിലെ
നെല്‍കൃഷിക്ക് നാശം
സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിമ്മിനി
ഡാമില്‍ നിന്ന് കോള്‍
നിലങ്ങളിലേക്ക് വെള്ളം
എത്തിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ ;
(സി)
ഇടിയഞ്ചിറ
ഏനാമാക്കല്‍ റിംഗ്
ബണ്ട് നിര്‍മ്മാണം
എന്നാണ്
പൂര്‍ത്തീകരിച്ചത് ;
(ഡി)
റിംഗ്
ബണ്ടിന്റെ ആവര്‍ത്തന
ചെലവ് ഒഴിവാക്കി സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
നടപടി സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍ നല്‍കാമോ
?
ജലനിധി
പദ്ധതി
899.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
ജലനിധി പദ്ധതിയുടെ
കീഴില്‍, കേന്ദ്ര
സംസ്ഥാന ലോകബാങ്ക്
വിഹിതങ്ങളിലായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയത്;
(ബി)
ഓരോ
പദ്ധതിയിലും എത്ര രൂപ
ചെലവാക്കിയെന്നതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
ജലനിധി
പദ്ധതിയില്‍ മൊത്തം
അനുവദിച്ച തുകയെത്ര
എന്നും ഇനി ഈയിനത്തില്‍
എത്ര രൂപ ചെലവ് ചെയ്ത്
തീര്‍ക്കാനുണ്ട് എന്നും
വ്യക്തമാക്കുമോ; വരുന്ന
4 വര്‍ഷത്തെ കര്‍മ്മ
പദ്ധതി (Action Plan)
തയ്യാറാക്കിയിട്ടുണ്ടോ;
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പഴശ്ശി
സാഗര്‍ ചെറുകിട ജലവൈദ്യുത
പദ്ധതി
900.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
പഴശ്ശി അണക്കെട്ടില്‍
പഴശ്ശി സാഗര്‍ ചെറുകിട
ജലവൈദ്യുത പദ്ധതി
നിര്‍മ്മാണത്തിന്
ജലവിഭവ വകുപ്പിന്റെ
നോ-ഒബ്ജക്ഷന്
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കണമെന്നും
ജലവിഭവ വകുപ്പിന്റെ
അധീനതയില്‍ നിന്നും
3.05 ഹെക്ടര്‍ സ്ഥലം
കേരള സ്റ്റേറ്റ്
വിദ്യുത്ച്ഛക്തി
ബോര്‍ഡ് ലിമിറ്റഡിനു
കൈമാറ്റം ചെയ്തു
നല്‍കണമെന്നും ഉള്ള
വൈദ്യുതി ബോര്‍ഡിന്റെ
അപേക്ഷയിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചതെന്നു
വ്യക്തമാക്കുമോ;
(ബി)
പഴശ്ശിസാഗര്‍
ചെറുകിട ജലവൈദ്യുത
പദ്ധതി എത്രയും വേഗം
പ്രവൃത്തി
ആരംഭിക്കുവാന്‍
സഹായകരമായ നിലയില്‍
നോ-ഒബ്ജക്ഷന്
സര്‍ട്ടിഫിക്കറ്റ്
നല്കുവാനും 3.05
ഹെക്ടര്‍ സ്ഥലം
കൈമാറ്റം ചെയ്യുവാനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
റാന്നി
മേജര്‍ കുടിവെള്ള പദ്ധതി
901.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലിരിക്കുന്ന
റാന്നി മേജര്‍
കുടിവെള്ള പദ്ധതി എന്ന്
പൂര്‍ണ്ണതോതില്‍
കമ്മീഷന്
ചെയ്യാനാവുമെന്ന്
പറയാമോ; ഇനി എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്നും
എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു
എന്നും വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ആകെ ചെലവ്
എത്രയായിരുന്നുവെന്നും
പദ്ധതിയുടെ സംഭരണശേഷി
എത്രയാണെന്നും ഇവിടെ
നിന്നും
എവിടെയൊക്കെയാണ്
ശുദ്ധജലവിതരണം
നടത്താനുദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ ;
എന്തെങ്കിലും
നിര്‍മ്മാണ തടസ്സം
ഉണ്ടോയെന്നും
ഉണ്ടെങ്കില്‍ അത്
എന്താണെന്നും ആയത്
പരിഹരിക്കാന്‍
എന്തുനടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
ചൊവ്വര
ശുദ്ധജല പദ്ധതി
902.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
മേഖലയിലെ ജനങ്ങള്‍ക്ക്
ശുദ്ധജലം വിതരണം
ചെയ്യുക എന്ന
ഉദ്ദേശത്തോടെയാണ്
ചൊവ്വര ശുദ്ധജല പദ്ധതി
വിഭാവനം ചെയ്തു
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
നാളിതുവരെ
പ്രസ്തുത പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്ക്
ആവശ്യാനുസരണം ശുദ്ധജലം
വിതരണം ചെയ്യുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം 2011
മുതല്‍ 2016 വരെയുളള
കാലയളവില്‍ വൈപ്പിന്‍
മേഖലയില്‍ പ്രതിവര്‍ഷം
വിതരണം ചെയ്യുന്ന
ശുദ്ധജലത്തിന്റെ
ശരാശരിക്കണക്ക്
നല്‍കാമോ;
(ഡി)
2011
മുതല്‍ 2016 വരെയുളള
കാലയളവില്‍ വൈപ്പിന്‍
മേഖലയില്‍ ആവശ്യമായി
വരുന്ന ശുദ്ധജലം
എത്രയെന്നാണ് ജല
അതോറിറ്റി
കണക്കാക്കിയിരിക്കുന്നതെന്നും
വ്യക്തമാക്കുമോ?
ജലവിഭവ
വകുപ്പിലെ അധിക തസ്തികകൾ
903.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിലെ അധിക
തസ്തികകൾ
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
തസ്തികയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതുമൂലം
ഏതെങ്കിലും
ജീവനക്കാര്‍ക്ക് ജോലി
നഷ്ടപ്പെടുവാന്‍
സാധ്യതയുണ്ടോ ;
(സി)
കമാന്റ്
ഏര്യ ഡവലപ്മെന്റ്
അതോറിറ്റി (CADA)
പിരിച്ചുവിടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇതിനുള്ള നിര്‍ദ്ദേശം
കേന്ദ്ര സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ ;
(ഡി)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
നിയമിച്ച ജീവനക്കാരുടെ
എണ്ണം കുറയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇത്
കുട്ടനാട് പാക്കേജിന്റെ
പ്രവര്‍ത്തനത്തെ
ദോഷകരമായി
ബാധിക്കുകയില്ലേ ;
(ഇ)
തസ്തിക
നിര്‍ത്തലാക്കുന്നതോടെ
ജീവനക്കാര്‍ മറ്റ്
ജില്ലകളിലേക്ക്
മാറേണ്ടി വരുന്ന
സാഹചര്യത്തില്‍
സീനിയോറിറ്റിയും
സ്ഥലംമാറ്റ
മാനദണ്ഡങ്ങളും
കൃത്യമായി പരിഗണിച്ച്
മാത്രമേ സ്ഥലം മാറ്റാവൂ
എന്ന് നിര്‍ദ്ദേശം
നല്‍കുമോ ?
മീനാട്
കുടിവെള്ള പദ്ധതി
904.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി ഇനി ഏതെല്ലാം
പഞ്ചായത്തുകളില്‍
ജലവിതരണ പൈപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തികള്‍
അവശേഷിക്കുന്നുണ്ട്; അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഇപ്പോള്‍
ആലോചിക്കുന്നത്;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് പുറമേ
മീനാട് പദ്ധതി
കമ്മീഷന്
ചെയ്യുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തികള്‍
അവശേഷിക്കുന്നുണ്ട്;
(സി)
പ്രവൃത്തി
ഏറ്റെടുത്ത കരാറുകാരന്
നിര്‍മ്മാണം
നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രവൃത്തി
പൂര്‍ണമായും കമ്മീഷന്
ചെയ്യാന്‍ എന്തെല്ലാം
സത്വര നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കിണര്‍
റീചാര്‍ജിങ്ങ് പദ്ധതി
905.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ വ്യതിയാനവും
അതോടൊപ്പം മഴലഭ്യതയും
കുറഞ്ഞുവരുന്നത്
കണക്കിലെടുത്ത് മഴവെളളം
ഒഴുകി പോകാതെ
കിണറുകളിലും
കുളങ്ങളിലും തോടുകളിലും
മറ്റും
സംഭരിക്കുന്നതിന്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
ജലവിഭവ വകുപ്പ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വീടുകളില്‍
ശുദ്ധജല ലഭ്യത ഉറപ്പു
വരുത്തുന്നതിന് വളരെ
ഫലപ്രദമാണെന്ന്
കണ്ടെത്തിയ കിണര്‍
റീചാര്‍ജിങ്ങ് പദ്ധതി
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
സഹകരണത്തോടെ കൂടുതല്‍
ഭാഗങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
മാടായി,
മാട്ടൂല്‍
ഗ്രാമപഞ്ചായത്തുകളിലെ
കടലാക്രമണം നേരിടാന്‍
പദ്ധതി
906.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണം
രൂക്ഷമായ കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി,
മാട്ടൂല്‍
ഗ്രാമപഞ്ചായത്തുകളിലെ
പ്രദേശങ്ങളില്‍ സംരക്ഷണ
ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതിയ സംരക്ഷണ
ഭിത്തികള്‍
പണിയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുളളത്;
വിശദമാക്കാമോ;
(സി)
സെന്‍ട്രല്‍
വാട്ടര്‍ ആന്റ് പവര്‍
റിസര്‍ച്ച് സ്റ്റേഷന്
കണ്ണൂര്‍ ജില്ലയില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
എടവണ്ണ,
പന്നിപ്പാറ
പള്ളിമുക്കില്‍
റെഗുലേറ്റര്‍ നിര്‍മ്മാണം
907.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ എടവണ്ണ,
പന്നിപ്പാറ
പള്ളിമുക്കില്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനമെടുത്തിട്ടുള്ള
റെഗുലേറ്റര്‍
നിര്‍മ്മാണത്തിനാവശ്യമായ
എസ്റ്റിമേറ്റുകളും
ഡിസൈനും മറ്റും
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര
രൂപയാണ് അടങ്കല്‍
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(സി)
നടപടിക്രമങ്ങള്‍
എല്ലാം
പൂര്‍ത്തിയാക്കിയെങ്കില്‍
ഭരണാനുമതി
നല്‍കുന്നതിന് ഇനിയും
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തിക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പീലാര്‍
മൂഴി ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതി
908.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
പഞ്ചായത്തിലെ പീലാര്‍
മൂഴി ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതിയുടെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
ഡെലിവറി പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ അനുമതി
നല്‍കുന്നതിനും
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കാമോ?
താനൂര്‍
നിയോജക മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി
909.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ബഡ്ജറ്റില്‍ താനൂര്‍
നിയോജക മണ്ഡലത്തില്‍
100 കോടി
മുതല്‍മുടക്കില്‍
അംഗീകാരം ലഭിച്ച
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ
ഭരണ-സാങ്കേതിക
അനുമതികള്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഈ
പദ്ധതിയുടെ നിര്‍മ്മാണ
കാലയളവ് എത്രയാണെന്നും
എപ്പോള്‍ കമ്മീഷന്
ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
അറിയിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
910.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതിയുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊല്ലം
മണ്ഡലത്തില്‍ ജല വിഭവ
വകുപ്പിന് കീഴിലുളള
പ്രവൃത്തികള്‍
911.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
മണ്ഡലത്തില്‍ ജല വിഭവ
വകുപ്പിന് കീഴില്‍
ഏതെല്ലാം
പ്രവൃത്തികളാണ് നടന്നു
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
തുക നീക്കി വച്ചെന്നും
ഓരോ പ്രവൃത്തിയും ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ അനുഭവപ്പെടുന്ന
വരള്‍ച്ച
912.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
അനുഭവപ്പെടുന്ന
വരള്‍ച്ചയും
ശുദ്ധജലക്ഷാമവും
കണക്കിലെടുത്ത് കേരള
വാട്ടര്‍ അതോറിറ്റി
എന്തെല്ലാം
മുന്‍കരുതലുകളും
നടപടികളും ആണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
മണ്ഡലത്തില്‍
വാട്ടര്‍ അതോറിറ്റിക്ക്
എത്ര കുടിവെള്ള
പദ്ധതികള്‍ ഉണ്ട്;
അവയുടെ പേരുവിവരം
വ്യക്തമാക്കുമോ ;
(സി)
ഇതില്‍
പ്രവര്‍ത്തന
സജ്ജമല്ലാത്ത
പദ്ധതികള്‍ ഉണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
;
(ഡി)
മോട്ടോറുകള്‍
കേടുവന്നും, മതിയായ
അറ്റകുറ്റപണി
നടത്താതെയും
പ്രവര്‍ത്തന
സജ്ജമല്ലാത്ത കുടിവെള്ള
പദ്ധതികള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;വിശദാംശം
വ്യക്തമാക്കുമോ ?
നബാര്‍ഡ്
ആര്. എെ. ഡി. എഫ്.
സ്കീമില്‍
ഉള്‍പ്പെടുന്നതിന്
സമര്‍പ്പിച്ച
പ്രോജക്ടുകള്‍
913.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്. എെ. ഡി. എഫ് 22
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായി
ജലവിഭവ വകുപ്പ് മുഖേന
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
സമര്‍പ്പിച്ച
പ്രോജക്ടുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
രൂക്ഷമായ
വരള്‍ച്ച
കണക്കിലെടുത്ത്
പ്രസ്തുത
പ്രോജക്ടുകള്‍ക്ക്
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭ്യമാക്കി
ഫണ്ട്
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വികരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഉളിയത്ത്
കടവില്‍ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
914.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂരിലെ
തദ്ദേശവാസികള്‍
ആവശ്യപ്പെട്ടുവരുന്ന
ഉളിയത്ത് കടവില്‍
'റെഗുലേറ്റര്‍ കം
ബ്രിഡ്ജ്' എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ വരൾച്ച നേരിടാനുള്ള
നടപടികൾ
915.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
വര്‍ഷത്തെ
കൊടുംവരൾച്ചയുടെ
പശ്ചാത്തലത്തിൽ
മലപ്പുറം ജില്ലയില്‍
പൊതുവേയും തിരൂരങ്ങാടി
മണ്ഡലത്തില്‍
പ്രത്യേകിച്ചും
കുടിവെള്ള ലഭ്യത
ഉറപ്പുവരുത്തുന്നതിനും
വരള്‍ച്ച
നേരിടുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദവിവരം
ലഭ്യമാക്കുമോ?
വരള്‍ച്ച
നേരിടാന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
916.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
നേരിടാന്‍
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനായി
കേന്ദ്ര ധനസഹായം
ലഭ്യമാണോ; ഇല്ലെങ്കില്‍
അത് ലഭിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
വരള്‍ച്ച
നേരിടാന്‍ മലപ്പുറം
ജില്ലയില്‍
സ്വീകരിച്ചിട്ടുള്ള
പ്രാരംഭ നടപടികളെ
സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
2016-17
ലെ ബഡ്ജറ്റില്‍
ജലസേചനവുമായി
ബന്ധപ്പെട്ട് മങ്കട
നിയോജക മണ്ഡലത്തില്‍
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
917.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ ജലസേചന
വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മണ്ഡലത്തില്‍ ജലസേചന
വകുപ്പിന് കീഴില്‍ എത്ര
കിലോമീറ്റര്‍
നീളത്തില്‍ കനാല്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കനാലിന്
മറുകരയില്‍
എത്തുന്നതിന് അവശ്യം
വേണ്ട പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
918.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ കനാലില്‍
വെള്ളം വിടാത്തതിനാല്‍
പമ്പിങ്ങിന് ആവശ്യമായ
വെളളം ലഭിക്കാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ പ്രശ്നം
പരിഹരിക്കാന്‍ എന്തു
നടപടികളാണ്
ഉദ്ദേശിക്കുന്നത്;
(ബി)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്ന
മേഖലയെന്നതിനാല്‍
പി.വി.ഐ.പി.
കനാലുകളില്‍ (high
level& low level )
എല്ലാ ദിവസവും വെള്ളം
തുറന്നു വിടുന്നതിന്
നടപടി സ്വീകരിക്കുമോ?
കായംകുളം
മണ്ഡലത്തില്‍ കുട്ടനാട്
പാക്കേജ്
919.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
കരിപ്പുഴ കനാലിന്റെ ആഴം
വര്‍ദ്ധിപ്പിച്ച്
തീരസംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
എത്ര രൂപ
അനുവദിച്ചിട്ടുണ്ടായിരുന്നു
എന്നും എസ്റ്റിമേറ്റ്
പ്രകാരം എത്ര മീറ്റര്‍
നീളത്തിലാണ് സംരക്ഷണ
ഭിത്തി
കെട്ടേണ്ടിയിരുന്നത്
എന്നും എസ്റ്റിമേറ്റ്
പ്രകാരം പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ ;
(ബി)
പ്രസ്തുത
കനാലിന്റെ പല
ഭാഗങ്ങളിലും
സംരക്ഷണഭിത്തി
കെട്ടുന്നതിനു വേണ്ടി
വശങ്ങളില് നിന്നുളള
മരങ്ങളും മറ്റും
നീക്കംചെയ്യുകയും
എന്നാല്‍ തുടര്‍ന്ന്
ഇവിടെ സംരക്ഷണഭിത്തി
കെട്ടാതിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം മഴക്കാലത്ത്
തീരം ഇടിഞ്ഞ്
കനാലിലേക്ക്
വീഴുന്നതിന്
സാദ്ധ്യതയുളളതിനാല്‍ ടി
സ്ഥലങ്ങളില്‍ കൂടി
സംരക്ഷണഭിത്തി
കെട്ടുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പാര്‍വതി
പുത്തനാറിന്റെ റീസര്‍വ്വേ
റിപ്പോര്‍ട്ട്
920.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്തെ
പാര്‍വതി പുത്തനാറിന്റെ
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കി
സര്‍വ്വേ വകുപ്പ്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കെെയേറ്റങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഈ
കൈയേറ്റങ്ങൾ
ഒഴിപ്പിക്കാൻ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
(ഡി)
പാര്‍വ്വതി
പുത്തനാര്‍ ശുചീകരിച്ച്
ഗതാഗത
യോഗ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കണ്ണൂര്‍
വിമാനത്താവളവുമായി
ബന്ധപ്പെട്ട് ഡ്രെയിനേജ്
നിര്‍മ്മാണം
921.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
മഴക്കാലത്ത്
കൃഷിയിടങ്ങളിലേക്ക്
വെള്ളത്തിന്റെ
കുത്തൊഴുക്ക്
തടയുന്നതിന് ഡ്രെയിനേജ്
സംവിധാനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
മെെനര്‍ ഇറിഗേഷന്‍
വകുപ്പിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നിര്‍മ്മാണ
പ്രവൃത്തികളാണ് മെെനര്‍
ഇറിഗേഷന്‍ വകുപ്പ്
ഏറ്റെടുത്തിട്ടുള്ളത്;
(സി)
എത്ര
തുകയുടെ
എസ്റ്റിമേറ്റിനാണ്
അംഗീകാരം
ലഭിച്ചിട്ടുള്ളത്;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിച്ച്
പൂര്‍ത്തീകരിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(ഇ)
ഇതു
സംബന്ധിച്ച നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ?
ചെറുതാഴം,
കുഞ്ഞിമംഗലം
ഗ്രാമപഞ്ചായത്തുകള്‍ക്ക്
കുടിവെള്ളം
922.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്യാശ്ശേരി
മണ്ഡലത്തില്‍ രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന ചെറുതാഴം,
കുഞ്ഞിമംഗലം
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
കേരള വാട്ടര്‍
അതോറിറ്റി മുഖേന
സമര്‍പ്പിച്ച വിശദമായ
എസ്റ്റിമേറ്റിന് ഫണ്ട്
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കാമോ ?
ചിറ്റൂര്‍
പുഴ ഇറിഗേഷന്‍ പദ്ധതി
923.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
പുഴ ഇറിഗേഷന്‍
പദ്ധതിയുടെ മെയിന്‍
കനാലുകള്‍, ബ്രാഞ്ച്
കനാലുകള്‍ എന്നിവ 30
വര്‍ഷം മുന്‍പ്
നിര്‍മ്മിച്ചതാണെന്നും,
അവ പൂര്‍ണ്ണമായും
തകര്‍ന്ന് വന്‍ തോതില്‍
ജലനഷ്ടം സംഭവിക്കുന്ന
വിവരവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ പുനരുദ്ധരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രദേശത്തെ
കാഡച്ചാലുകള്
നവീകരിക്കാന്‍
വകയിരുത്തിയ 20 കോടി
രൂപയില്‍ എത്ര രൂപ
ഇന്നേവരെ
ചെലവഴിച്ചുവെന്നും
ബാക്കിത്തുക
ചെലവഴിക്കാന്‍ വല്ല
കര്‍മ്മപദ്ധതിയും
തയ്യാറാക്കിയിട്ടുണ്ടോയെന്നുള്ള
വിശദാംശങ്ങള്‍
നല്‍കാമോ?
അരുണാപുരം
മിനി ഡാം പദ്ധതി
924.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുത്ത വരൾച്ച മൂലം ജല
ദൗർലഭ്യം
അനുഭവപ്പെടുന്നത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
കോട്ടയം ജില്ലയിൽ
ജലദൗർലഭ്യം നേരിടുവാൻ
എന്തെല്ലാം മുൻകരുതൽ
നടപടികളാണ്
സ്വീകരിക്കുവാൻ
പോകുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
അരുണാപുരം
മിനി ഡാം പദ്ധതിയുടെ
നിര്‍വഹണ പുരോഗതിക്കായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ ?
ചാലക്കുടി
പുഴയില്‍ സ്റ്റോറേജ്
ഡാമുകള്‍
925.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പുഴയില്‍
തുമ്പൂര്മൂഴിയ്ക്ക്
മുകളിലായി സ്റ്റോറേജ്
ഡാമുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കുമോ;
(ബി)
ചാലക്കുടിപ്പുഴയില്‍
കൂടുതല്‍ തടയണകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
അവ
എവിടെയെല്ലാമാണെന്നും
നിർമ്മാണ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
വരള്‍ച്ചാ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
926.
ശ്രീ.എം.
സ്വരാജ്
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ജലവിഭവ വകുപ്പ്
നടപ്പാക്കാനുദ്ദേശിക്കുന്ന
ഹ്രസ്വകാല, ദീര്‍ഘകാല
വരള്‍ച്ചാ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
ജല
ദുരുപയോഗം
ഒഴിവാക്കാനായി
എന്തെങ്കിലും
പദ്ധതിയുണ്ടോ ;
കുടിവെളള ക്ഷാമത്തിന്റെ
മറവില്‍
അമിതലാഭമുണ്ടാക്കുന്ന
കുടിവെളള
വില്പ്പനസംഘങ്ങളുടെ
ചൂഷണം
നിയന്ത്രിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
കുളങ്ങളും
കിണറുകളും പൊതു
ജലാശയങ്ങളും
നവീകരിക്കുന്നതിനായി
നടപടിയെടുത്തിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ഡി)
ഭൂഗര്‍ഭ
ജലം അമിതമായി ചൂഷണം
ചെയ്യുന്നത്
നിയന്ത്രിക്കാന്‍ എന്തു
സംവിധാനമാണുളളതെന്ന്
വ്യക്തമാക്കുമോ ;
ഹരിപ്പാട്
കുടിവെള്ള പദ്ധതി
927.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
കുടിവെള്ള പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ ;
(ബി)
ഏതു
സ്കീമില്‍
ഉള്‍പ്പെടുത്തിയാണ് ഈ
പദ്ധതിയുടെ നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതിയ്ക്കായി
ഇതുവരെ എന്തു തുക
വിനിയോഗിച്ചുവെന്നും
ഫണ്ടിന്റെ അഭാവം ഈ
പദ്ധതിയെ പ്രതികൂലമായി
ബാധിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ ;
(ഡി)
കരാറുകാരുടെ
ബില്ലുകള്‍ മാറി
നല്‍കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ ;
(ഇ)
പ്ലാന്‍
ഫണ്ട് അഥവാ നബാര്‍ഡ്
അല്ലെങ്കില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ച് പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പാലക്കാട്
ജില്ലയിലെ കുടിവെള്ള
സ്രോതസ്സുകള്‍
928.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷത്തിലും,
തുലാവര്‍ഷത്തിലും
സംസ്ഥാനത്ത് പെയ്ത
മഴയുടെ അളവ് വളരെ
കുറവായിരുന്നു എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
മുന്‍ വര്‍ഷങ്ങളെ
അപേക്ഷിച്ച്
എത്രയായിരുന്നു
കുറവെന്ന് കണക്കുകള്‍
സഹിതം വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലയിലെ കുടിവള്ള
സ്രോതസ്സുകള്‍ എല്ലാം
തന്നെ വറ്റി
വരണ്ടകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വരുന്ന
മാര്‍ച്ച്, ഏപ്രില്‍,
മെയ് മാസങ്ങള്‍
ഉള്‍പ്പെടുന്ന
വേനല്‍ക്കാലത്ത്
കുടിവെള്ള ക്ഷാമം
രൂക്ഷമാവാതിരിക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിക്കും എന്ന്
വിശദീകരിക്കാമോ?
പാലക്കാട്
ജില്ലയില്‍ കൃഷിക്ക്
ആവശ്യമായ ജലം
929.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കൃഷിക്ക്
ആവശ്യമായ ജലം
ലഭിക്കാത്തതിനാല്‍
കര്‍ഷകര്‍ക്ക്
ലക്ഷക്കണക്കിന് രൂപയുടെ
കൃഷിനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിനും
അടിയന്തരമായി ജലം
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ
;എങ്കിൽ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ തീരദേശ
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
930.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
തീരദേശ പ്രദേശങ്ങളില്‍
കടല്‍ഭിത്തി തകര്‍ന്ന
നിലയിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016
ജൂണ്‍, ജൂലൈ
മാസങ്ങളിലുണ്ടായ
കടലാക്രമണത്തില്‍ നാശ
നഷ്ടങ്ങള്‍
ഉണ്ടായപ്പോള്‍
കടല്‍ഭിത്തി
നിര്‍മ്മിച്ച് സംരക്ഷണം
നല്‍കുമെന്ന്
ബന്ധപ്പെട്ടവര്‍
നല്കിയ ഉറപ്പ് ഇതുവരെ
പാലിച്ചിട്ടില്ല എന്ന
വസ്തുത പരിഗണിച്ച്
അടിയന്തിരമായി
കടല്‍ഭിത്തി
നിർമ്മിക്കുന്നതിന്
അനുമതി നല്‍കുമോ?
എലവഞ്ചേരി,
പല്ലശ്ശന
ഗ്രാമപഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം
931.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലവഞ്ചേരി,
പല്ലശ്ശന എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കുടിവെള്ളക്ഷാമത്തിന്
പരിഹാരം കാണുന്നതിനായി
പോത്തുണ്ടി ഡാം
കേന്ദ്രീകരിച്ച് പുതിയ
കുടിവെള്ള പദ്ധതികള്‍
തുടങ്ങുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
ഇതിനായി നിലവില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ?
അട്ടപ്പാടി
വാലി ഇറിഗേഷന്‍ പദ്ധതി
932.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
വാലി ഇറിഗേഷന്‍
പദ്ധതിക്ക് പരിസ്ഥിതി
അനുമതി ലഭിക്കുന്നതിന്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്
സംസ്ഥാന ഗവണ്മെന്റ്
അപേക്ഷ നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
അതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണ്;
(സി)
പ്രസ്തുത
അനുമതി ലഭിക്കുന്നതിന്
തടസ്സമുണ്ടെങ്കില്‍
അതിനുള്ള കാരണം
അറിയിക്കുമോ?
വരള്‍ച്ചയെ
നേരിടല്‍
933.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയെ
നേരിടുന്നതിനായി
ജലസേചനവകുപ്പ്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിയ്ക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
ജലസ്രോതസ്സുകളില്‍
ജലലഭ്യത
ഉറപ്പാക്കുന്നതിന് തടയണ
നിര്‍മ്മാണം, ജലവിതരണ
പദ്ധതികളുടെ
പൂര്‍ത്തീകരണം,
കുഴല്‍കിണര്‍
നിര്‍മ്മാണം ഹാന്‍ഡ്
പമ്പുകളുടെ
അറ്റകുറ്റപ്പണി എന്നിവ
അടിയന്തരമായി
നടപ്പാക്കുമോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
തോടുകള്‍,
പൊതുകിണര്‍, പൊതുകുളം
തുടങ്ങിയ
ജലസ്രോതസ്സുകളെ മാലിന്യ
മുക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ഡി)
ശുദ്ധജല
ദുര്‍വിനിയോഗം, ഭൂഗര്‍ഭ
ജലചൂഷണം തുടങ്ങിയവ
തടയുന്നതിന്
ബോധവല്‍ക്കരണ
പരിപാടികളും പ്രതിരോധ
നടപടികളും
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പനക്കച്ചിറ
വാട്ടര്‍ സപ്ലൈ സ്കീം
934.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
കുടിവെള്ള ക്ഷാമം
നേരിടുന്ന കോരുത്തോട്,
മുണ്ടക്കയം
ഗ്രാമപഞ്ചായത്തുകളെ
ഉള്‍പ്പെടുത്തി
'പനക്കച്ചിറ വാട്ടര്‍
സപ്ലൈ സ്കീം'
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി അടിയന്തരമായി
നടപ്പിലാക്കുന്നതിലേയ്ക്ക്
ആവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ?
കാസര്‍ഗോഡ്
ബാവിക്കര റഗുലേറ്റര്‍ കം
ബ്രിഡ്ജ്
935.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബാവിക്കര റഗുലേറ്റര്‍
കം ബ്രിഡ്ജ്
നിര്‍മ്മാണം പുതിയ
കരാറുകാരനെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
കരാറുകാരന്റെ പേരുവിവരം
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ കരാര്‍ എപ്പോള്‍
നല്‍കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതുകൊണ്ട്
ഓരോ വര്‍ഷവും
താല്‍ക്കാലിക തടയണ
പണിയുന്നതിന് ഇതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉപ്പുവെള്ളം
കയറുന്നത് തടയുന്നതിന്
വേണ്ടി എല്ലാ വര്‍ഷവും
നിർമിക്കുന്ന
താല്‍ക്കാലിക തടയണകൾ
കൊണ്ട് എല്ലാ വര്‍ഷവും
ലക്ഷ്യം കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ളം
936.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
പ്രകാരം കുടിവെള്ളം
വിതരണം ചെയ്യുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മന്ത്രിമാരും,
ഉദ്യോഗസ്ഥരും, ജന
പ്രതിനിധികളും
ചേര്‍ന്ന് ഇതുമായി
ബന്ധപ്പെട്ട് എത്ര തവണ
യോഗം ചേര്‍ന്നെന്നും, ഈ
യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
ഈ
യോഗങ്ങളില്‍ എടുത്ത
തീരുമാനങ്ങള്‍ സമയ
ബന്ധിതമായി
നടപ്പാക്കിയിട്ടില്ലെങ്കില്
ആയതിന്റെ കാരണം
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പ്രശ്നം
937.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പ്രശ്നം
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
നിലമ്പൂര്‍
നഗരസഭയിലെ കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യുന്നതില്‍
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ;
ഏങ്കില്‍ തടസ്സം
നീക്കുവാനുള്ള നടപടി
സ്വീകരിക്കുമോ ;
വിശദമാക്കാമോ;
(സി)
റോഡ്
വെട്ടിപ്പൊളിച്ചത്
(പദ്ധതി
നടപ്പിലാക്കുന്നതിന്)
പുന:സ്ഥാപിക്കുന്നതിനായി
എത്ര രൂപയാണ്
വകയിരുത്തിയത് എന്നും
എത്ര രൂപ അതിനായി
അടച്ചു എന്നും
വ്യക്തമാക്കുമോ ;
ബാക്കി തുക അടയ്ക്കാന്‍
ഉണ്ടെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
മാവേലിക്കര
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന പിഎെപി
സബ്ഡിവിഷന് ഓഫീസ്
938.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന പിഎെപി
സബ്ഡിവിഷന് ഓഫീസ്
നിര്‍ത്തലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സബ്ഡിവിഷന് ഓഫീസ്
നിര്‍ത്തലാക്കുമ്പോള്‍
മാവേലിക്കര,
ചെങ്ങന്നൂര്‍
താലൂക്കുകളിലുള്ളവര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(സി)
പ്രസ്തുത
ഓഫീസ്
നിലനിര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പുതുശ്ശേരി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പെപ്സി കമ്പനി
939.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുശ്ശേരി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പെപ്സി കമ്പനി
അനുവദനീമായതിന്റെ
ഇരട്ടി ഭൂജലം ദിവസവും
ഊറ്റുന്നുവെന്ന
പരാതിയിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എത്ര
ലക്ഷം ലിറ്റര്‍ ഭൂജലം
എടുക്കുന്നതിനാണ് കോടതി
കമ്പനിക്ക് ഇപ്പോള്‍
അനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പാലക്കാട്
ജില്ല കൊടിയ വരള്‍ച്ച
നേരിടുന്ന
സാഹചര്യത്തില്‍ പെപ്സി
കമ്പനി ഭൂഗര്‍ഭജലം
അമിതമായി ഊറ്റുന്നത്
കര്‍ശനമായി തടയുവാന്‍
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡപത്തിന്‍കടവില്‍
അച്ചന്‍കോവിലാറിന്‍െറ
തീരസംരക്ഷണഭിത്തി
940.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡപത്തിന്‍കടവില്‍
അച്ചന്‍കോവിലാറിന്‍െറ
തീരസംരക്ഷണഭിത്തി
നിര്‍മ്മിച്ച് കുടിവെളള
ടാങ്കിനും പമ്പ്ഹൗസിനും
സംരക്ഷണം നല്‍കുന്നതിനും
കോട്ടത്തോടിന്െറ
പതനമുഖത്തെ മാലിന്യം
ഒഴിവാക്കുന്നതിനുമായി
ജലവിഭവ വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തി
നടപ്പിലാക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കാവശ്യമായ
സാങ്കേതിക അനുമതി
അടിയന്തരമായി
നല്‍കുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇൗ
സാമ്പത്തിക വര്‍ഷം
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുറത്തികാട്
കുടിവെളള പദ്ധതി
941.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറത്തികാട്
കുടിവെളള പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
നാളിതുവരെ ജലവിഭവ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
റെയില്‍വെയുടെ അനുമതി
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇതിനായി
അനുമതി ലഭ്യമാകുന്ന
നിലയില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഏതെങ്കിലും ഉത്തരവ്
ലഭ്യമായിട്ടുണ്ടോയെന്നറിയിക്കുമോ?
പലകപ്പാണ്ടി
ഡൈവേര്ഷന് സ്കീം
942.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പലകപ്പാണ്ടി
ഡൈവേര്ഷന് സ്കീം
നടപ്പിലാക്കിയിട്ടും
ചുള്ളിയാര്‍ ഡാമില്‍
ആവശ്യത്തിന് വെള്ളം
എത്തുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുതലമട,
കൊല്ലങ്കോട്, എലവഞ്ചേരി
എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
കൃഷിക്കാര്‍
പൂര്‍ണ്ണമായും
ആശ്രയിക്കുന്ന ജലസേചന
പദ്ധതിയായ ചുള്ളിയാര്‍
ഡാം നിറയ്ക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
'സീതാര്‍ക്കുണ്ട്
വെള്ളച്ചാട്ടം'
ഉപയോഗപ്പെടുത്തി
ചുള്ളിയാര്‍ ഡാം
നിറയ്ക്കുന്ന പദ്ധതി
ആലോചനയിലുണ്ടോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
സംസ്ഥാനത്ത്
നടപ്പുവര്‍ഷത്തെ മഴലഭ്യത
943.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പുവര്‍ഷം
ലഭിക്കേണ്ട മഴ
എത്രയെന്നും ഇതില്‍
വന്നിട്ടുള്ള കുറവ്
എത്രയെന്നും ഇതുമൂലം
സംസ്ഥാനത്തുണ്ടാകാന്‍
സാധ്യതയുള്ള
ജലലഭ്യതക്കുറവ്എത്രയെന്നും
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലമുണ്ടാകാവുന്ന
ജലദൗര്‍ലഭ്യം മൂലം
സംസ്ഥാനത്തുണ്ടാകാവുന്ന
കുടിവെള്ള പ്രശ്നം,
കൃഷിനാശം,
വൈദ്യുതിക്ഷാമം
(ജലവൈദ്യുതിയിലെ
കുറവുമൂലം) എന്നിവ
ജലവകുപ്പും മറ്റു
വകുപ്പുകളുമായി
കൂടിയാലോചിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുവാന്‍
ജലവകുപ്പ്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ജലലഭ്യത ഉറപ്പാക്കാനായി
വീടുകളില്‍
മഴവെള്ളകുഴികള്
സ്ഥാപിക്കുന്നതുള്‍പ്പെടെ
ജലവകുപ്പ്
നടപ്പാക്കാനുദ്ദേശിക്കുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ജലസംഭരണികളിലെ മണലും
ചെളിയും മാറ്റി
കൂടുതല്‍ ജലം
സംഭരിക്കാനായി
ജലവകുപ്പ് എന്തു
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കുമോ?
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
കുളങ്ങളുടെ നവീകരണം
944.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
നെല്‍കൃഷിയുടെ 70
ശതമാനവും
ഉള്‍ക്കൊള്ളുന്ന
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
കുളങ്ങള്‍
നവീകരിക്കുന്നതിന്
പദ്ധതി നടപ്പിലാക്കാമോ;
(ബി)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തില്‍
കാര്‍ഷിക-കുടിവെള്ള
ജലസ്രോതസ്സുകള്‍
പൂര്‍ണ്ണമായും
കടലിലേക്ക് ഒഴുകുന്നത്
തടയുവാന്‍ മണ്ഡലത്തിലെ
വിവിധ തോടുകളിലും
പുഴകളിലും തടയണകള്‍
സ്ഥാപിക്കുന്നതിനുളള
പദ്ധതി നടപ്പിലാക്കാമോ?
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
പ്രത്യേക പദ്ധതി
945.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മേഖലയെ
കടലാക്രമണത്തില്‍
നിന്നും
രക്ഷിക്കുന്നതിന്
കടല്‍ഭിത്തി ഇല്ലാത്ത
ഭാഗങ്ങളില്‍
കടല്‍ഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനുള്ള
ഒരു പദ്ധതി
നടപ്പിലാക്കാമോ;
(ബി)
തിരൂരങ്ങാടി
മണ്ഡലത്തിലെ തീരദേശ
മേഖലയായ പരപ്പനങ്ങാടി
മുനിസിപ്പാലിറ്റിയില്‍പ്പെട്ട
ആലുങ്ങൽ ബീച്ച് മുതല്‍
കെട്ടുങ്ങല്‍ വരെയുള്ള
പ്രദേശം അപകടമേഖലയായി
പരിഗണിച്ച് കടല്‍ഭിത്തി
ഇല്ലാത്ത സ്ഥലങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഒരു പ്രത്യേക പദ്ധതി
നടപ്പിലാക്കാമോ?
കരുനാഗപ്പളളി
നിയോജക മണ്ഡലത്തിലെ കൃഷി
നാശം
946.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജക മണ്ഡലത്തിലെ
തീരദേശമേഖലകളിലെ
താഴ്ന്നപ്രദേശങ്ങളിലേക്ക്
ഉപ്പുവെളളം കയറി കൃഷി
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇൗ
പ്രദേശങ്ങളിലെ ടി.എസ്.
കനാലുമായി
ബന്ധിപ്പിക്കുന്ന
ഒഴുക്ക്തോടുകളില്
ചീപ്പ് നിര്‍മ്മിച്ച്
ഷട്ടറുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ ;
വിശദീകരിക്കുമോ ;
(സി)
മാരൂര്‍
തഴവയല്‍ പ്രദേശത്തേക്ക്
ഉപ്പുവെളളം കയറുന്നത്
കൃഷിയേയും കുടിവെളള
ലഭ്യതയേയും
ബാധിക്കുന്നതിനാല്‍ ഇൗ
പ്രദേശത്ത് ഷട്ടര്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ ;
വിശദീകരിക്കുമോ ?
ചെറുതുരുത്തി
തടയണയുടെ നിര്‍മ്മാണം
947.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
ഭാരതപ്പുഴയ്ക്ക്
കുറുകെയുള്ള
ചെറുതുരുത്തി തടയണ
നിര്‍മ്മാണ
പ്രവൃത്തിക്ക് റവന്യൂ
വകുപ്പിന്റെ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും തുക അനുവദിച്ചു
കിട്ടുന്നതിന് ജലവിഭവ
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ചേലക്കര
മണ്ഡലത്തില്‍ കടുത്ത
ശുദ്ധജലക്ഷാമം
അനുഭവപ്പെടുന്നതു
കണക്കിലെടുത്ത്
ചെറുതുരുത്തി തടയണ
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
താലൂക്കില്‍ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
948.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കില്‍ വെണ്മണി
പഞ്ചായത്തില്‍
ചാങ്ങപ്പാടം, മേനിലം,
ഇളനീര്പാടം,
പളളിമുക്ക് എന്നീ
പാടങ്ങളിലേക്ക്
കൃഷിക്ക് ജലസേചന
സൗകര്യമുണ്ടാക്കുന്നതിന്
മൈനര്‍ ഇറിഗേഷന്‍
വകുപ്പ് മുഖാന്തിരം 88
ലക്ഷം രൂപ മുടക്കി
നടപ്പാക്കിയ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
പ്രകാരം ഇപ്പോഴുളള
നെല്‍കൃഷിക്ക്
വെളളമെത്തിക്കുവാന്
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
ലിഫ്റ്റ്
ഇറിഗേഷനുമായി
ബന്ധപ്പെട്ട് 45 എച്ച്
.പി. മോട്ടോർ
പ്രവര്‍ത്തിപ്പിക്കുന്നതിന്
വൈദ്യുതി കണക്ഷന്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
പ്രകാരം മോട്ടോറിനു
വൈദ്യുതി കണക്ഷന്
എപ്പോൾ ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഇരിമ്പിച്ചിയം
- കൈതക്കടവ്,
കുറ്റിപ്പുറം - കങ്കാകടവ്
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
949.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിച്ചിയം -
കൈതക്കടവ്,
കുറ്റിപ്പുറം -
കങ്കാകടവ് റെഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന
നടപടികളുടെ വിശദാശം
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന്
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
സമയബന്ധിതമായി
പ്രവൃത്തി
നടപ്പിലാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
ചീഫ്
എഞ്ചിനീയര്‍ ഓഫീസിലെ
ഇത് സംബന്ധിച്ച
ഫയലിന്റെ വിശദമായ വിവരം
ലഭ്യമാക്കുമോ?
ഭാരതപ്പുഴയുടെ
സംരക്ഷണം
950.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയുടെ
സംരക്ഷണവും പുഴയിലെ ജല
സംരക്ഷണവും ജല വിഭവ
വകുപ്പ് നേരിട്ടു തന്നെ
ഏറ്റെടുത്ത്
നടപ്പിലാക്കുമോ; വിശദ
വിവരം നല്‍കുമോ;
(ബി)
ഭാരതപ്പുഴയില്‍
തടയണകള്‍ കെട്ടി
കുടിവെള്ള ക്ഷാമവും
കൃഷിയ്ക്കുള്ള
വെള്ളക്കുറവും
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
ഉപയോഗമില്ലാതെ
കിടക്കുന്ന വാട്ടര്‍
ടാങ്കുകള്‍
951.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തില്‍ അരൂര്‍,
തൈക്കാട്ടുശ്ശേരി
ഉള്‍പ്പെടെ വിവിധ
പഞ്ചായത്തുകളില്‍
ഉപയോഗമില്ലാതെ
കിടക്കുന്ന വാട്ടര്‍
ടാങ്കുകള്‍ പൊളിച്ച്
നീക്കി അതാത്
പഞ്ചായത്തുകള്ക്ക്സ്ഥലം
മടക്കി നല്കുവാന്
നടപടി സ്വീകരിക്കുമോ ;
(ബി)
അരൂര്‍
പഞ്ചായത്തില്‍ ജപ്പാന്
കുടിവെള്ള
പദ്ധതിയ്ക്കായി വിട്ടു
നല്കിയ സ്ഥലം
ഒരാവശ്യത്തിനും
ഉപയോഗിക്കാത്ത
സാഹചര്യത്തില്‍ സ്ഥലം
പഞ്ചായത്തിന് മടക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
നബാര്‍ഡ്
സഹായത്തോടെ JICA പൈപ്പ്
ലൈന്‍ എക്സ്റ്റന്‍ഷന്‍
ആകെ എത്ര രൂപയാണ്
അനുവദിച്ചത് ;
കോടാംതുരത്ത്,
പാണാവള്ളി
ഉള്‍പ്പെടെയുള്ള
പഞ്ചായത്തുകളിലെ പൈപ്പ്
ലൈന്‍ എക്സ്റ്റന്‍ഷന്‍
പദ്ധതികള്‍
കോണ്‍ട്രാക്ടര്‍ക്ക്
പണം കിട്ടുന്നില്ല എന്ന
കാരണത്താല്‍
നിര്‍ത്തിവച്ചിരിക്കുന്നതായി
അറിയാമോ ; ആയത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ചേര്‍ത്തല
JICA പദ്ധതിയുടെ
തടസ്സങ്ങള്‍
നീക്കുന്നതിനും
മറവന്‍തുരത്ത് ലൈന്‍
മാറ്റി
സ്ഥാപിക്കുന്നതിനും
മന്ത്രിമാരുടേയും
എം.എല്‍.എ.മാരുടേയും
സാന്നിദ്ധ്യത്തില്‍
കൈക്കാണ്ട തീരുമാനം
നടപ്പിലാക്കിയോയെന്ന്
വിശദമാക്കാമോ ;
ഇല്ലെങ്കില്‍
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കുളങ്ങളുടെയും
കിണറുകളുടെയും എണ്ണം
952.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളുടെ
കൃഷിയിടങ്ങളിലും
വീട്ടുപറമ്പിലുമുള്ള
കുളങ്ങളുടെയും
കിണറുകളുടെയും എണ്ണം
സംബന്ധിച്ച കണക്കുകള്‍
ജലവിഭവ വകുപ്പിന്റെ
കൈവശമുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
ഭൂമാഫിയകള്‍
ഭൂമി വാങ്ങിക്കൂട്ടി
കിണറുകളും കുളങ്ങളും
മണ്ണിട്ട് നികത്തി
കരഭൂമിയാക്കി വില്പന
നടത്തിവന്നിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ശുദ്ധജല ലഭ്യത
കുറഞ്ഞുവരുന്നതു
കണക്കിലെടുത്ത്
പൊതുകുളങ്ങളോടൊപ്പം
സ്വകാര്യ വ്യക്തികളുടെ
കുളങ്ങളും
സംരക്ഷിക്കുന്നതിനാവശ്യമായ
സാങ്കേതിക സഹായവും
ധനസഹായവും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം
വ്യക്തമാക്കുമോ ;
(ഡി)
കുളങ്ങളും
കിണറുകളും നികത്തുന്നത്
കുറ്റകരമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കുടിവെള്ള പദ്ധതി
953.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
കുലശേഖരപുരം, തഴവ,
തൊടിയൂര്‍
പഞ്ചായത്തുകളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
പദ്ധതി നടപ്പിലാക്കുമോ
; വിശദീകരിക്കുമോ ;
(ബി)
പള്ളിക്കലാറ്റിലെ
ജലം ഉപയോഗപ്പെടുത്തി
കുടിവെള്ള പദ്ധതി
നടപ്പിലാക്കുമോ ;
വിശദീകരിക്കുമോ ;
(സി)
കരുനാഗപ്പള്ളി,
ചവറ നിയോജകമണ്ഡലങ്ങളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
ഉപ്പുവെള്ളം
സംസ്ക്കരിച്ച്
ശുദ്ധജലമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദീകരിക്കുമോ ?
കുടിവെളളക്ഷാമം
954.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനലിനെ
അഭിമുഖീകരിക്കുന്ന
സംസ്ഥാനത്ത്
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വിശദീകരിക്കുമോ;
(ബി)
വാര്‍ഡ്
തലത്തില്‍ കുടിവെളള
കിയോസ്കുകൾ
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ; ഇതിനായി
ജലവിഭവ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദീകരിക്കുമോ;
(സി)
കുപ്പിവെളള
നിര്‍മ്മാണ കമ്പനികളും
അമിതമായി ജലം
ഉപയോഗിക്കുന്ന
കമ്പനികളും ഭൂഗര്‍ഭ ജലം
ചൂഷണം ചെയ്യുന്നത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വിശദീകരിക്കുമോ?
ഈരാറ്റുപ്പേട്ട
വാട്ടര്‍ സപ്ലൈസ് സ്കീം
നടപ്പാക്കാന്‍ നടപടി
955.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
മന്ത്രിയ്ക്ക്
എം.എല്‍.എ നല്കിയ
കത്ത് നമ്പര്‍
എം.എല്‍.എ-പി.എന്‍.ജെ.ആര്/ജി.പി/96/2016-17തീയതി
31.01.2017 പ്രകാരം
കുടിവെളളക്ഷാമം
അതിരൂക്ഷമായ
ഈരാറ്റുപേട്ടയില്‍
'ഈരാറ്റുപ്പേട്ട
വാട്ടര്‍ സപ്ലൈസ്
സ്കീം' അടിയന്തരമായി
നടപ്പിലാക്കണമെന്ന
ആവശ്യത്തിന്മേല്
എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ആവശ്യമായ
അടിയന്തരനടപടികള്‍
സ്വീകരിയ്ക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
ഉദ്യോഗസ്ഥര്‍ വാട്ടര്‍
അതോറിറ്റിയുടെ
പ്രോജക്ട് പ്ളാനിംഗ്
ഡിപ്പാര്‍ട്ടുമെന്റിന്റെ
കോട്ടയം ക്യാമ്പ്
ഓഫീസില്‍ ഇല്ലെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കുമോ ?
കുടിവെളളക്ഷാമം
പരിഹരിക്കാന്‍ നടപടി
956.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ കഠിനമായ
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ഉണ്ടാകുന്ന രൂക്ഷമായ
കുടിവെളളക്ഷാമം
നേരിടുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്താമാക്കാമോ;
(ബി)
മഴവെളളം
സംഭരിച്ച് പുനരുപയോഗം
നടത്തുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പരമ്പരാഗത
ജലസ്രോതസ്സുകളായ
കുളങ്ങള്‍, അരുവികള്‍,
ചോലകള്‍,
നീര്‍ത്തടങ്ങള്‍,
എന്നിവ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ?
ചെറുകിടജലവിതരണ,
ജലനിധി പദ്ധതികള്‍
പുനരാരംഭിക്കാന്‍ നടപടി
957.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിടജലവിതരണ
പദ്ധതികള്‍
(കെ.ഡബ്ല്യു.എ
മുഖേനയുള്ളതും
ജലനിധിയില്‍
പൂര്‍ത്തീകരിച്ചതും)
മെയിന്റനന്‍സ്
നടത്താത്തതിനാല്‍
മുടങ്ങിക്കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് പുനരാരംഭിക്കാത്തത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ ;
(സി)
രൂക്ഷമായ
വരള്‍ച്ച
കണക്കിലെടുത്ത് ജലനിധി
പദ്ധതികള്‍ കൂടി
പുനസ്ഥാപിക്കുന്നതിനും
പുനരാരംഭിക്കുന്നതിനും
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കുടിവെള്ളക്ഷാമം
958.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന കടുത്ത
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ഉണ്ടാകാനിടയുള്ള
കുടിവെള്ളക്ഷാമം
പരിഹരിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഉപയോഗശൂന്യമായി
കിടക്കുന്ന കുളങ്ങളും
കിണറുകളും
കുഴല്‍കിണറുകളും
ഉള്‍പ്പെടെയുള്ള
കുടിവെള്ളസ്രോതസ്സുകള്‍
അടിയന്തിരമായി
പുനരുദ്ധരിച്ച് ഉപയോഗ
യോഗ്യമാക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
കുടിവെള്ളക്ഷാമം
മുതലാക്കി കുടിവെള്ളം
എന്ന പേരില്‍
ഉപയോഗയോഗ്യമല്ലാത്ത
വെള്ളം വില്‍ക്കുന്ന
സംഘങ്ങളുടെ
പ്രവര്‍ത്തനം
നിയന്ത്രണവിധേയമാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ജലസ്രോതസുകളില്‍
ജല ലഭ്യത ഉറപ്പാക്കുന്ന
പദ്ധതി
959.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസുകളില്‍
ജലലഭ്യത
ഉറപ്പാക്കുന്നതിനായി
പരിസ്ഥിതിക്ക്
ഇണങ്ങുന്നതും
ശാസ്ത്രീയവുമായ
ഏതെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമെന്ന്
വിശദമാക്കുമോ ;
(ബി)
ജല
ദുര്‍വിനിയോഗം
കുറയ്ക്കുന്നതിന്
എന്തെല്ലാം
ബോധവല്‍ക്കരണ
പരിപാടികള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
കോട്ടയ്ക്കലില്‍
ഭാരതപ്പുഴയോരം
സംരക്ഷണക്ഷണഭിത്തി
കെട്ടാന്‍ നടപടി
960.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
പേരശ്ശന്നൂര്‍
പിഷാരക്കല്‍ ഭഗവതി
ക്ഷേത്രത്തിന്റെ
ഭാരതപ്പുഴയോട്
ചേര്‍ന്നുള്ള ഭാഗം
ഭിത്തികെട്ടി
സംരക്ഷിക്കണമെന്ന
അപേക്ഷയും,
കുറ്റിപ്പുറം
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയുടെ
ചെങ്ങണക്കടവ്
പ്രദേശത്ത്
സംരക്ഷണഭിത്തി കെട്ടി
സംരക്ഷിക്കണമെന്ന
അപേക്ഷയും സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ചീഫ്
എഞ്ചിനീയര്‍ എടുത്ത
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുവാന്‍
ആവശ്യമായ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
പെരുമ്പുഴക്കടവ്-പൂവം
പാലം
961.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റിനു
കീഴില്‍ ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
പെരുമ്പുഴക്കടവ്-പൂവം
പാലത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പാലത്തിന്റെ
അപ്രോച്ച് റോഡ്
തകര്‍ന്ന
സാഹചര്യത്തില്‍ അത്
പുനർനിർമ്മിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് ഇതിനോടകം
എത്ര കോടി രൂപ
ചെലവഴിച്ചുവെന്നും
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
ഇനി എത്ര തുക വേണ്ടി
വരുമെന്നും
വെളിപ്പടുത്തുമോ ?
തണ്ണീര്‍ത്തടാകങ്ങള്‍
നികത്തുന്നത്
962.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകള്‍,
തടാകങ്ങള്‍, നദികള്‍,
കുളങ്ങള്‍ എന്നിവ
പൊതു-സ്വകാര്യ
ആവശ്യങ്ങള്‍ക്ക് വേണ്ടി
നികത്തുന്നതില്‍
സര്‍ക്കാര്‍ നയം
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്തരം
തണ്ണീര്‍ത്തടങ്ങള്‍
സ്വകാര്യ വ്യക്തികളും
സ്ഥാപനങ്ങളും നിര്‍ബാധം
നികത്തിക്കൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
എവിടെയെല്ലാം
ഇത്തരത്തിലുള്ള
കയ്യേറ്റങ്ങളും
നികത്തലുകളും
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ട് ;
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ ;
(ഡി)
ഉണ്ടെങ്കില്‍
ഇത്തരം
തണ്ണീര്‍ത്തടങ്ങളെ
കയ്യേറ്റത്തില്‍
നിന്നും നികത്തലില്‍
നിന്നും
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ ?
2017-2018
വര്‍ഷത്തെ ഇറിഗേഷന്‍
പ്രൊപ്പോസലുകള്‍
963.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുന്നതിനായി
മേജര്‍ ഇറിഗേഷന്‍
കോഴിക്കോട് ഡിവിഷന്
ഓഫീസില്‍ നിന്ന്
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലിലെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2017-2018
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുന്നതിനായി
മൈനര്‍ ഇറിഗേഷന്‍
കോഴിക്കോട് ഡിവിഷനില്‍
നിന്ന്
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലിലെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
2017-2018
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുന്നതിനായി
കുറ്റ്യാടി ഇറിഗേഷന്‍
കോഴിക്കോട് ഡിവിഷനില്‍
നിന്ന്
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലിലെ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കുമോ?
ഭാരതപ്പുഴയുടെ
വലതുകര ഇടിഞ്ഞുപോകുന്നത്
സംരക്ഷിക്കുന്നതിന്
സമര്‍പ്പിച്ച നിവേദനം
964.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
പേരശ്ശനൂര്‍ ഭഗവതി
ക്ഷേത്രത്തിന്റെ
ഭാരതപ്പുഴയോട്
ചേര്‍ന്നുളള ഭാഗവും
ചെങ്ങനക്കടവ്
പ്രദേശത്ത്
ഭാരതപ്പുഴയുടെ
വലതുകരയും സ്ഥിരമായി
ഇടിഞ്ഞുപോകുന്നത്
സംരക്ഷിക്കുന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ട കക്ഷികള്‍
നല്കിയ നിവേദനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
1034/എം(ഡബ്ല്യു.ആര്)/16,
1044/എം(ഡബ്ല്യു.ആര്)16
എന്നീ നമ്പരികളിലുളള
ഫയലുകളില്‍ സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ഇറിഗേഷന്‍
വകുപ്പ് ചീഫ്
എഞ്ചിനിയര്‍ സ്വീകരിച്ച
നടപടികളും ഫയലിന്റെ
മുഴുവന്‍ വിവരവും
ലഭ്യമാക്കുമോ;
(ഡി)
ആയതിന്റെ
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത ഫയലിന്റെ
വിശദാംശം ലഭ്യമാക്കുമോ?
കടല്ക്ഷോഭമനുഭവപ്പെടുന്ന
തീരപ്രദേശങ്ങളില്‍
സുരക്ഷാ ഭിത്തികള്‍
965.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
നിരന്തരമായി
കടല്ക്ഷോഭമനുഭവപ്പെടുന്ന
തീരപ്രദേശങ്ങളില്‍
സുരക്ഷാ ഭിത്തികള്‍
നിര്‍മ്മിക്കണമെന്ന
നിരന്തരമായ ആവശ്യത്തെ
തുടര്‍ന്ന്
ഇവിടങ്ങളില്‍
എന്‍.ഐ.ഐ.ടി. പഠനം
നടത്തി കടല്‍ ഭിത്തി
നിര്‍മ്മിക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍
നടന്നുവരുന്ന കടലാക്രമണ
നിരോധന പ്രവർത്തികളും
കടല്‍ഭിത്തി നിര്‍മ്മാണ
പ്രവർത്തികളും
ഏതെല്ലാം; ഓരോ
പദ്ധതിയുടെയും എ.എസ്.
തുക എത്ര;
വിശദമാക്കാമോ?
കുഴല്‍
കിണറുകളുടെ നിര്‍മ്മാണം
966.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഴല്‍ കിണറുകള്‍
നിര്‍മ്മിക്കുന്നതുമൂലം
ജലക്ഷാമം
ഉണ്ടാകുന്നതായുള്ള
പരാതി ലഭിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
ശാസ്ത്രീയമായി പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പഠനത്തിനായി ഏത്
ഏജന്‍സി/വിദഗ്ധരെയാണ്
നിയോഗിച്ചിരുന്നത് ;
ഇതില്‍ പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കുഴല്‍
കിണര്‍
നിര്‍മ്മിക്കുന്നതിന്
സംസ്ഥാനത്ത്
നിരോധനമുണ്ടോ ;
എങ്കില്‍ നിരോധനം
എന്തടിസ്ഥാനത്തിലെന്ന്
വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
കിണറുകളുടെ നിര്‍മാണം
967.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ കിണറുകളുടെ
നിര്‍മ്മാണത്തിന്
ഏതെല്ലാം അധികാരികളുടെ
അനുമതി ആവശ്യമാണ്;
(ബി)
ഭൂഗര്‍ഭജലത്തിന്‍െറ
അളവ് ക്രമാതീതമായി
കുറയുന്നതിന്
അനിയന്ത്രിതമായ
കുഴല്‍കിണര്‍
നിര്‍മ്മാണം
കാരണമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭൂഗര്‍ഭ
കിണറുകളുടെ
നിര്‍മ്മാണത്തിന്
അനുവാദം നല്‍കുന്നതിന്
ഏകീകൃത സ്വഭാവം
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജലനിരപ്പ്
968.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലനിരപ്പ്
താഴുന്നതായും ജലലഭ്യത
കുറയുന്നതായുമുളള പഠന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഭൂഗര്‍ഭ
ജലലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കുമോ
?
വാമനപുരം
നദിയിലെ ജലനിരപ്പ്
969.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നദിയിലെ ജലനിരപ്പ്
ക്രമാതീതമായി വറ്റിയ
നിലയില്‍ ആണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
കാരണത്തെക്കുറിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ;
(സി)
ഇതു
മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
ഇതുവരെ
സ്വീകരിച്ചുവെന്നും
തുടര്‍ന്ന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കാമോ ?
ഭൂഗര്‍ഭ
ജലനിരപ്പ്
970.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭൂഗര്‍ഭ ജലനിരപ്പ് വന്‍
തോതില്‍ കുറഞ്ഞു
വരികയാണന്ന കേന്ദ്ര
ഭൂജല വകുപ്പിന്റെ
കണ്ടെത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഭൂഗര്‍ഭ ജലത്തിന്റെ
അമിതോപയോഗവും ചൂഷണവും
തടയാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
കുഴല്‍
കിണറുകളെ
നിയന്ത്രിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ഡി)
ചെറുകിട,
വന്‍കിട വ്യവസായങ്ങളുടെ
പേരിലുള്ള അമിത ജല
ചൂഷണത്തിന്
നിയന്ത്രണമേര്‍പ്പെടുത്തുമോ
; വിശദാംശം നല്‍കുമോ ?
വര്‍ക്കല
മണ്ഡലത്തിലെ കുഴല്‍
കിണറുകള്‍
971.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ എത്ര
കുഴല്‍ കിണറുകള്‍
സ്ഥാപിക്കപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
അവയില്‍
എത്രയെണ്ണം ഇപ്പോള്‍
തകരാറിലായിട്ടുണ്ട്;
തകരാറിലായിട്ടുള്ളവ
അടിയന്തരമായി
നന്നാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വര്‍ക്കല മണ്ഡലത്തിലെ
എത്ര കുഴല്‍ കിണറുകള്‍
നന്നാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
വരള്‍ച്ച
നേരിടുന്നതിന് സ്വീകരിച്ച
നടപടികള്‍
972.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
വരള്‍ച്ച നേരിടുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോഴത്തെ
സാഹചര്യം പരിഗണിച്ച്,
മണ്ണിട്ട് മൂടിയ
ജലസ്രോതസുകള്‍,
പ്രത്യേകിച്ച്
കുളങ്ങള്‍, ജലാശയങ്ങള്‍
എന്നിവ, അതത്
പഞ്ചായത്തിന്റെ
സഹായത്തോടെ കണ്ടെത്തി
പുനഃരുജ്ജീവിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
കുഴല്‍ കിണറുകള്‍
കുഴിക്കുന്നതിന് അനുമതി
വാങ്ങേണ്ടതുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2017 ജനുവരി മുതല്‍
കുഴല്‍ കിണര്‍
നിര്‍മ്മാണത്തിന്
ഗ്രൗണ്ട് വാട്ടര്‍
വകുപ്പ് നല്കിയ അനുമതി
സംബന്ധിച്ച
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് നല്‍കുമോ?
കുടിവെള്ള
ക്ഷാമം നേരിടുന്നതിന് നടപടി
973.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വരള്‍ച്ചയിലേക്ക്
നീങ്ങുന്നത് പരിഗണിച്ച്
കുടിവെള്ള ക്ഷാമം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കുടിവെള്ളത്തിനായി
സ്വന്തം സ്ഥലത്ത്
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുവാന്‍
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ /
ഓഫീസില്‍ നിന്നും
അനുമതി
വാങ്ങേണ്ടതായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കുഴല്‍
കിണറുകള്‍
നിര്‍മ്മിക്കുന്നതിന്
വലിയ തുക
ആവശ്യമായതിനാല്‍,
ഇതിനായി സബ് സിഡി
നല്കുന്നുണ്ടോ;
വിശദമാക്കുമോ ?
പുതുശ്ശേരിയിലെ
മദ്യനിര്‍മ്മാണ കമ്പനികള്‍
വെള്ളം ഉപയോഗിക്കുന്നതില്‍
നിയന്ത്രണം
974.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
രൂക്ഷമായ
വരള്‍ച്ച നേരിടുന്ന
പാലക്കാട്
പുതുശ്ശേരിയില്‍,
മദ്യനിര്‍മ്മാണ
കമ്പനികള്‍ക്ക് വെള്ളം
ഉപയോഗിക്കുന്നതില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
മഴലഭ്യതക്കുറവും
കാലാവസ്ഥാ വ്യതിയാനവും
മൂലമുള്ള കടുത്ത വരള്‍ച്ച
975.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴലഭ്യതക്കുറവ്,കാലാവസ്ഥാ
വ്യതിയാനം എന്നിവ
കാരണമുണ്ടായിട്ടുള്ള
കടുത്ത വരള്‍ച്ചയെ
നേരിടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
വരും
വര്‍ഷങ്ങളില്‍ സ്ഥിതി
ഇതിനേക്കാള്‍
രൂക്ഷമാകാന്‍
സാധ്യതയുള്ളതിനാല്‍ ജല
സംരക്ഷണത്തിന് ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിക്കുമോ ;
(സി)
ജല
സംരക്ഷണത്തിനായി
എന്തെല്ലാം ഹ്രസ്വകാല
ദീര്‍ഘകാല പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശം അറിയിക്കുമോ ?
മീറ്റര്‍ റീഡര്‍മാര്‍
നടത്തുന്ന പരിശോധന
ഓവര്ചെക്ക് ചെയ്യാന്‍
സംവിധാനം
976.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയിലെ മീറ്റര്‍
റീഡര്‍മാര്‍ നടത്തുന്ന
പരിശോധന ശരിയാണെന്നും
സത്യസന്ധമാണെന്നും
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ ഓവർ ചെക്കിങ്
സംവിധാനമുണ്ടോ എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനമില്ലെങ്കില്‍
ഓവർ ചെക്കിങ് സംവിധാനം
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഫ്ലാറ്റുകള്‍,
വന്‍കിട സ്ഥാപനങ്ങള്‍
എന്നിവയ്ക്ക്
കുടിവെള്ളം വിതരണം
ചെയ്ത റീഡിങ് എങ്കിലും
ഓവര്‍ ചെക്ക്
ചെയ്യുന്നതിന് സംവിധാനം
ഉണ്ടോ; എങ്കില്‍
ഇവയില്‍ ക്രമക്കേടുകള്‍
നടക്കുന്നതായി
ഓവര്ചെക്ക് വേളയില്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
ഇടക്കൊച്ചി
പാമ്പായിമൂലയിലെ ഭൂതല ജല
സംഭരണിയും പമ്പ് ഹൗസും
977.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
പാമ്പായിമൂലയില്‍ 15
ലക്ഷം ലിറ്റര്‍
ശേഷിയുള്ള ഭൂതല ജല
സംഭരണിയും പമ്പ് ഹൗസും
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ മണ്ണ്
പരിശോധന എന്നാണ്
പൂര്‍ത്തീകരിച്ചത്;
(ബി)
മണ്ണ്
പരിശോധന
പൂര്‍ത്തീകരിച്ചിട്ടും
ഡിസെെനും
എസ്റ്റിമേറ്റും
തയ്യാറാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച് ഇൗ
പ്രവൃത്തിയുടെ ടെണ്ടര്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പെന്ഷന് പരിഷ്ക്കരണം
978.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
സര്‍വ്വീസിലെ പെന്ഷന്
പരിഷ്ക്കരണം കേരള
വാട്ടര്‍
അതോറിറ്റിയില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിയുടെ പ്രവര്‍ത്തനം
979.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിയുടെ (NRDWP)
2014-15, 2015-16,
2016-17 വര്‍ഷങ്ങളിലെ
കേന്ദ്രവിഹിതം എത്ര
കോടി രൂപയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ എത്ര കോടി
രൂപയുടെ ബില്ലുകളാണ്
വാട്ടര്‍
അതോറിറ്റിയില്‍
കുടിശ്ശികയായുള്ളതെന്നും
എത്ര കോടി രൂപയുടെ
പ്രവൃത്തികളാണ്
ഇപ്പോള്‍ നടന്നു
കൊണ്ടിരിക്കുന്നതെന്നും
ഇതില്‍ എത്ര പണികള്‍
മുടങ്ങിക്കിടക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
പൊതുമരാമത്ത്,
ജല വിഭവ വകുപ്പുകളിലെ
ബില്‍ ഡിസ്കൗണ്ടിംഗ്
സമ്പ്രദായം വാട്ടര്‍
അതോറിറ്റിയിലും
നടപ്പാക്കാന്‍ ശ്രമം
നടത്തുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
വാട്ടര്‍
അതോറിറ്റിയുടെ
കുടിശ്ശിക
തീര്‍ക്കുന്നതിന്
ആവശ്യമായ സംസ്ഥാന
വിഹിതം ഉടന്‍ നല്കാന്
നടപടി സ്വീകരിക്കുമോ?
ജലനിധി
പദ്ധതി
980.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി വഴി
നടപ്പിലാക്കിയ ശുദ്ധജല
വിതരണ പദ്ധതിയിലുള്ള
ഉപഭോക്താക്കളില്‍
നിന്നും അമിത ചാര്‍ജ്
ഈടാക്കുന്നതു
സംബന്ധിച്ച്
കടപ്ലാമറ്റം
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
സമര്‍പ്പിച്ച
12.07.2016-ലെ
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഫയല്‍
നമ്പര്‍ WS B2/145/16
പ്രകാരം കേരള റൂറല്‍
വാട്ടര്‍ സപ്ലൈ ആന്റ്
സാനിട്ടേഷന്‍ ഏജന്‍സി
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
കൊച്ചി
കോര്‍പ്പറേഷനിലെ
ശുദ്ധജലക്ഷാമം
981.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
കോര്‍പ്പറേഷനിലെ
ഇടക്കൊച്ചി 13, 14, 15,
16 വാര്‍ഡുകളിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായുളള
275 ലക്ഷം രൂപയുടെ
അരൂര്‍ പാലം മുതല്‍
പാമ്പായിമൂല വരെ പൈപ്പ്
സ്ഥാപിക്കുന്ന
പ്രവൃത്തി ടെണ്ടര്‍
ചെയ്യുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഈ
പ്രവര്‍ത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ശുദ്ധജല
വിതരണ പദ്ധതി
982.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍ പഞ്ചായത്ത്
ശുദ്ധജല വിതരണ പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
പദ്ധതി എന്നത്തേക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര കോടി
രൂപയാണ് ഇതുവരെ
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
വാമനപുരം
നദിയില്‍ തടയണ
നിര്‍മ്മിച്ച്, മതിയായ
വെളളം
ഉറപ്പുവരുത്തിയാല്‍
മാത്രമെ പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിക്കുകയുളളു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശുദ്ധജല
വിതരണ പൈപ്പ് പൊട്ടല്‍
983.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടി
വെള്ള ക്ഷാമം രൂക്ഷമായി
കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ പോലും
ഗ്രാമങ്ങളിലും
പട്ടണങ്ങളിലും പൈപ്പ്
പൊട്ടുന്നതു
സംബന്ധിച്ച് പരാതികള്‍
നല്കിയാലും വെളളം
ദിവസങ്ങളോളം
റോഡുകളിലൂടെ
ഒഴുകുന്നതായി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അനാസ്ഥ കാണിക്കുന്ന
ഉദ്ദ്യോഗസ്ഥര്ക്കതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ?
പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതി
984.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍
രൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുന്ന
സ്ഥലങ്ങളെ രണ്ടാം ഘട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടിവെള്ളമെത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വരള്‍ച്ച
രൂക്ഷമായ
സാഹചര്യത്തില്‍, രണ്ടാം
ഘട്ട പദ്ധതിയുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ച 52 കോടി
രൂപയുടെ പ്രോജക്ടിന്
അംഗീകാരം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കോട്ടയം
വാട്ടര്‍ അതോറിറ്റിയുടെ
പ്രോജക്ട് പ്ലാനിംഗ്
ഡിപ്പാര്‍ട്ട്മെന്റ്
985.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളരെയധികം
കുടിവെള്ളക്ഷാമം
നേരിടുന്ന കോട്ടയം
ജില്ലയിലെ കോട്ടയം
വാട്ടര്‍ അതോറിറ്റിയുടെ
പ്രോജക്ട് പ്ലാനിംഗ്
ഡിപ്പാര്‍ട്ട്മെന്റില്‍
ക്യാമ്പ് ഓഫീസില്‍
(പി.പി.ഡി) നിലവില്‍
ഒരു സര്‍വയര്‍
മാത്രമേയുള്ളു എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്യാമ്പ് ഓഫീസില്‍
അടിയന്തരമായി ഒരു
അസിസ്റ്റന്റ്
എഞ്ചിനിയറെയും 2
സര്‍വയര്‍മാരെയും,
കൂടാതെ പുതിയ
പദ്ധതിയുടെ പ്രാഥമിക
സര്‍വ്വേ ജോലിക്കായി
കോണ്‍ട്രാക്ട്
വ്യവസ്ഥയിലെങ്കിലും
ആവശ്യമായ സ്റ്റാഫിനെയും
നിയമിച്ച്
കുടിവെള്ളക്ഷാമത്തിന്
പരിഹാരം
ഉണ്ടാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതി
986.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി 2017 മാര്‍ച്ച്
15 ന് മുന്‍പായി
കമ്മീഷന്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശിവപുരം
തില്ലങ്കേരി ജലവിതരണ പദ്ധതി
987.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ശിവപുരം-തില്ലങ്കേരി
ജലവിതരണ പദ്ധതിക്ക്
നബാര്‍ഡിന്റെ ധനസഹായം
ലഭിക്കുന്നതിനുളള
പ്രൊപ്പോസല്‍
നബാര്‍ഡിന്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നടപ്പു സാമ്പത്തിക
വര്‍ഷം നബാര്‍ഡ്
ധനസഹായം
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
ഗാര്‍ഹിക
ജല കണക്ഷന്
988.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ജല കണക്ഷന്
നല്‍കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ജല
കണക്ഷന്
എടുക്കുന്നതിനുള്ള
നടപടികള്‍
ലഘൂകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
?
(സി)
എല്ലാ
പഞ്ചായത്തിലും ശുദ്ധജലം
എത്തിക്കാനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ?
കുടിവെളള
ക്ഷാമം
989.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെളള സ്രോതസ്സുകള്‍
വറ്റി വരണ്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഓരോ
ജില്ലയിലെയും നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
ഫെബ്രുവരി
മുത്ല ഏപ്രില്‍
വരെയുളള കാലയളവില്‍
കുടിവെളളം
ലഭ്യമാക്കാന്‍ എത്ര ജലം
സംഭരണികളിലുണ്ട് എന്നും
ഇത് എത്ര ദിവസത്തേക്ക്
ഉപയോഗിക്കാന്‍
കഴിയുമെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കടുത്ത
വേനല്‍ മൂലം
പൈപ്പുപൊട്ടലുകള്‍
വ്യാപകമാകുമ്പോള്‍,
ജലദൗര്‍ലഭ്യം
ഉണ്ടെങ്കിലും ജലവിഭവ
വകുപ്പ് ഉദ്യോഗസ്ഥരോ,
വാട്ടര്‍ അതോറിറ്റിയോ
ജനങ്ങള്‍ അറിയിച്ചാലും
അറ്റകുറ്റപ്പണികള്‍
നടത്താതിരിക്കുന്നത്
പരിശോധിച്ചുവോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പൈപ്പ്
പൊട്ടലുകള്‍ യഥാസമയം
പരിഹരിക്കുവാന്‍ ജലവിഭവ
വകുപ്പും വാട്ടര്‍
അതോറിറ്റിയും എന്തു
നടപടി
സ്വീകരിക്കുമെന്നും
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കുമെന്നും
പരാതി
സ്വീകരിക്കുന്നതിനായി
ഒരു പൊതു ഫോണ്‍ നമ്പര്‍
ഏര്പ്പെടുത്തുമോയെന്നും
വ്യക്തമാക്കുമോ?
കാക്കടവ്
ജലവിതരണ പദ്ധതി
990.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാക്കടവ്
ജലവിതരണ പദ്ധതിയില്‍
നിന്നും ഏതൊക്കെ
സർക്കാർ
സ്ഥാപനങ്ങൾക്കാണ്
കുടിവെള്ളം
ലഭ്യമാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
കുടിവെള്ളം
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പഞ്ചായത്തുകളിലെ
ജനങ്ങള്‍ക്കാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവിടെ
നിന്നും വെള്ളം
നല്കുന്ന സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
നിന്നും വാട്ടര്‍
അതോറിറ്റിക്ക് എത്രകോടി
രൂപ പ്രതിവര്‍ഷം
വെള്ളക്കരമായി
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാക്കടവില്‍
സ്ഥിരം തടയണ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഇ)
ഇതിന്റെ
പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്നും എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
991.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനായി
പ്രോജക്ട് പ്രകാരമുള്ള
തുക പൊതുമരാമത്ത്
വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
(ബി)
പദ്ധതി
പ്രകാരമുള്ള
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനായി
എറണാകുളം ജില്ലയെ
മാതൃകയാക്കി
ഡിസാസ്റ്റര്‍
മാനേജ്മെന്റ് പ്രകാരം
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബാവിക്കര
കുടിവെള്ള പദ്ധതി
992.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തി
പുനരാരംഭിക്കുന്നത്
സംബന്ധിച്ച് അടുത്ത
കാലത്ത് വകുപ്പ്
മന്ത്രിതല യോഗത്തില്‍
എടുത്തിട്ടുള്ള
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
തീരുമാനങ്ങളില്‍
ഏതൊക്കെ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
993.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
സഹായത്തോടെ കോഴിക്കോട്
ജില്ലയിലെ
നായര്‍കുഴിയില്‍
നിര്‍മ്മിക്കുന്ന
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിക്ക്
ക്വട്ടേഷന്‍ നല്കിയ
വ്യക്തികളുമായി
സര്‍ക്കാര്‍ കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എന്ന്
കരാറിലേര്‍പ്പെടാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നബാര്‍ഡ്
സഹായത്തിന് പുറമേ
അധികമായി വരുന്ന
ചെലവുകള്‍ ഏതു
വിധേനയാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കുമോ;
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
പെെപ്പ് ലെെന്‍
സ്ഥാപിക്കുന്നതിന്
ഏറ്റെടുത്ത ഭൂമി
994.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
പെെപ്പ് ലെെന്‍
സ്ഥാപിക്കുന്നതിന്
ഏറ്റെടുത്ത ഭൂമി
ഉപയോഗശൂന്യമായി
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഭൂമി കയ്യേറുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
ഭൂമി
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ഡി)
ഉപയോഗ
ശൂന്യമായ ഇൗ ഭൂമി റോഡ്
ഉള്‍പ്പെടെയുള്ള പൊതു
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനോ
സ്ഥലം
വിട്ടുതന്നവര്ക്ക്
തിരിച്ചു
നല്‍കുന്നതിനോ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
കായംകുളം
മണ്ഡലത്തില്‍
ശുദ്ധജലവിതരണം
995.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
ശുദ്ധജലവിതരണത്തിനായി
വാട്ടര്‍ അതോറിറ്റി
സ്ഥാപിച്ചിട്ടുള്ള
പൈപ്പുകള്‍
കാലപ്പഴക്കത്താല്‍
ജീര്ണ്ണാവസ്ഥയിലുള്ളതാണെന്നതും
പലപ്പോഴും
ജീവജാലങ്ങളുടെ
അവശിഷ്ടങ്ങള്‍
കുടിവെള്ളത്തെ
മലിനമാക്കുന്നുണ്ട്
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
വാട്ടര്‍ അതോറിറ്റി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
നിലവിലുള്ള
പഴയ എ.സി.പൈപ്പുകള്‍
പൂര്‍ണ്ണമായും
മാറ്റുന്നതിന് വാട്ടര്‍
അതോറിറ്റി തയ്യാറാക്കിയ
10 കോടി രൂപയുടെ
പ്രൊപ്പോസലിന്മേലുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റിക്ക്
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക തുക
996.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരയിനത്തില്
വാട്ടര്‍ അതോറിറ്റിക്ക്
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക തുക എത്ര
എന്നത്
സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യമേഖല
എന്നിങ്ങനെ തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏറ്റവും
കൂടുതല്‍ കുടിശ്ശിക
വരുത്തിയ
സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും എത്ര
തുകയുടെ കുടിശ്ശികയാണ്
വരുത്തിയിട്ടുള്ളതെന്നും
വിശദമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിക്ക്
വെള്ളക്കരയിനത്തില്
പ്രതിവര്‍ഷം കിട്ടുന്ന
തുക എത്രയാണ്;
സര്‍ക്കാരില്‍
നിന്നുള്ള നോണ്‍
പ്ലാന്‍ ഗ്രാന്റ് തുക
എത്രയാണ്; ഇപ്രകാരം
പ്രതിവര്‍ഷം ആകെ വരവ്
എത്രയാണ്;
(ഡി)
പ്രതിവര്‍ഷം
ശമ്പളവും
വൈദ്യുതിനിരക്കും
ഉള്‍പ്പെടെ
വിവിധയിനങ്ങളില്‍ ആകെ
ചെലവ് എത്രയാണെന്നും
കമ്മി എത്രയാണെന്നും
വിശദമാക്കുമോ;
(ഇ)
വാട്ടര്‍ അതോറിറ്റി
നഷ്ടത്തില്‍
മുങ്ങുമ്പോഴും 100 കോടി
ചെലവഴിച്ച് 14 നിലയുള്ള
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമക്കുമോ?
കരിമ്പുഴ
ഗ്രാമപഞ്ചായത്ത് കുടിവെള്ള
പദ്ധതി
997.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിമ്പുഴ
ഗ്രാമപഞ്ചായത്ത്
കുടിവെള്ള പദ്ധതി
എന്നാണ് ആരംഭിച്ചത്;
അടങ്കല്‍ തുക
എത്രയായിരുന്നു; എത്ര
പേര്‍ക്ക് അതിന്റെ
ഗുണഫലം
ലഭ്യമായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കരിമ്പുഴ
പഞ്ചായത്തിലെ എല്ലാ
മേഖലയിലേക്കും
കുടിവെള്ളം
എത്തിക്കാന്‍ പ്രസ്തുത
പദ്ധതി മുഖേന
കഴിഞ്ഞുവോ;
ഇല്ലെങ്കില്‍ ഇനി
ഏതെല്ലാം മേഖലകളിലേക്ക്
കുടിവെള്ളം
എത്തിക്കേണ്ടതുണ്ട്;
(സി)
നിലവില്‍
ഏതു സ്കീം പ്രകാരമാണ്
കരിമ്പുഴ പഞ്ചായത്തില്‍
കുടിവെള്ള വിതരണ പദ്ധതി
നടപ്പിലാക്കി വരുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
അതിനായി നാളിതുവരെ എത്ര
തുക ചെലവഴിച്ചു
എന്നറിയിക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
998.
ശ്രീ.പി.കെ.
ശശി
,,
മുരളി പെരുനെല്ലി
,,
കെ. ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
വരള്‍ച്ചയെ
തുടര്‍ന്നുള്ള
കുടിവെള്ള ക്ഷാമം
പരിഹരിക്കാന്‍ ജലവിഭവ
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ ;
(ബി)
ജലവിതരണ
ശൃംഖലയിലുള്ള ചോര്‍ച്ച
തടയുന്നതിനും
ജലാശയങ്ങള്‍
ഉള്‍പ്പെടെയുള്ള
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കാമോ ;
(സി)
കടുത്ത
ജലക്ഷാമം നേരിടുന്ന
സാഹചര്യത്തില്‍ അയല്‍
സംസ്ഥാനങ്ങളുമായി
ഉണ്ടാക്കിയ നദീജല
കരാറുകളുടെ ഭാഗമായി
ലഭിക്കേണ്ട വെള്ളം
നേടിയെടുക്കാനായി
അടിയന്തര
നടപടിയുണ്ടാകുമോ?
വഞ്ചികപാറ
ചെറുകിട ജലവിതരണ പദ്ധതി
999.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടാങ്ങല്‍
ഗ്രാമപഞ്ചായത്തിലെ
വഞ്ചികപാറയില് ചെറുകിട
ജലവിതരണ പദ്ധതി
ആരംഭിക്കുന്നതിനായി
എം.എല്‍.എ യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
എത്ര രൂപയാണ്
അനുവദിച്ചിരുന്നത്;
എന്നാണ് ഇതിന്
ഭരണാനുമതി ലഭിച്ചത്;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിര്‍മ്മാണം
ആരംഭിക്കാന്‍
വൈകിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
നിര്‍മ്മാണത്തിനുള്ള
തടസ്സങ്ങള്‍ നീക്കി
പദ്ധതി അടിയന്തരമായി
കമ്മീഷന് ചെയ്യാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഫലപ്രദമായ
ജലവിതരണ സംവിധാനം
1000.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫലപ്രദമായി ജലവിതരണം
നടത്തുന്നതിന് വാട്ടര്‍
അതോറിറ്റിക്ക്
തടസ്സമായി നില്ക്കുന്ന
പ്രധാന ഘടകങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
കാലപ്പഴക്കംചെന്ന
പൈപ്പുലൈനുകളിലൂടെയുള്ള
ജലവിതരണംമൂലം
പൈപ്പുകള്‍ക്കു
കേടുപാടു സംഭവിച്ച്
പ്രതിദിനം ശരാശരി എത്ര
ലിറ്റര്‍ കുടിവെള്ളം
പാഴാകുന്നുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
വാഹന
ഗതാഗതമുള്ള
റോഡുകള്‍ക്കടിയിലൂടെ
ഏകദേശം എത്ര ദൈര്‍ഘ്യം
ജലവിതരണ പൈപ്പ്
ലൈനുകള്‍
കടന്നുപോകുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
അശാസ്ത്രീയമായ
ഈ സംവിധാനത്തിനു പകരം
ആധുനിക കാലഘട്ടത്തിന്
യോജിച്ച രീതിയില്‍
കുടിവെള്ള ശൃംഖല
വിപുലപ്പെടുത്താന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കാളിപ്പാറ
കുടിവെളള പദ്ധതി
1001.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മണ്ഡലമായ പാറശ്ശാലയിലെ
വിവിധ ഭാഗങ്ങളില്‍
സുഗമമായി ജലവിതരണം
നടത്തുന്നതിനായി
ആരംഭിച്ച കാളിപ്പാറ
കുടിവെളള പദ്ധതി ഇന്ന്
സ്തംഭനാവസ്ഥയിലാണ് എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാളിപ്പാറ
പദ്ധതി പൂര്‍ത്തിയാക്കി
കമ്മീഷന്
ചെയ്യുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പാറശ്ശാല
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
ചെറുതും വലുതുമായ
കുടിവെളള പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ
പ്രവര്‍ത്തനക്ഷമതയും
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതികള്‍
1002.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
നിലവില്‍ എത്ര
കുടിവെള്ള പദ്ധതികള്‍
ഉണ്ട്; ദീര്‍ഘ
കാലങ്ങളായി
പൂര്‍ത്തീകരിക്കപ്പെടാത്തവ
ഏതെല്ലാം;
വിശദീകരിക്കാമോ;
(ബി)
നിലവില്‍
മങ്കട മണ്ഡലത്തില്‍
കുടിവെള്ള ദൗര്‍ലഭ്യം
കുറയ്ക്കുന്നതിനായി ജല
സംഭരണികള്‍, കുളങ്ങള്‍,
നീരുവറകള്
സംരക്ഷിക്കല്‍ തുടങ്ങിയ
പദ്ധതികള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മഴക്കാലത്ത്
ആവശ്യത്തില്‍ കൂടുതല്‍
ജലം ലഭ്യമാകുമ്പോള്‍
ആയത് ഭാവിയിലേക്ക്
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ?
വൈപ്പിന്‍
ശുദ്ധജലവിതരണ പദ്ധതി
1003.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
ശുദ്ധജലവിതരണ
പദ്ധതിയുടെ ഭാഗമായി
ഞാറക്കല്‍,
മുരിക്കുപാടം
എന്നിവിടങ്ങളില്‍
ശുദ്ധജല ടാങ്ക്
നിര്‍മ്മിക്കുന്നതിന്
ജിഡയില്‍ നിന്നും
അനുവദിച്ച ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍ക്ക്
ഏതു വര്‍ഷമാണ്
ഭരണാനുമതി
ലഭിച്ചതെന്നും
പ്രവൃത്തികളുടെ
നിര്‍മ്മാണ പുരോഗതിയും
വിശദമാക്കാമോ ;
(സി)
മേല്‍
സൂചിപ്പിച്ച
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
കമ്മീഷന്
ചെയ്യാനാകുമെന്ന്
വിശദമാക്കാമോ ?
കുട്ടനാട്
കുടിവെള്ളപദ്ധതി
1004.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പൊതു ബജറ്റില്‍
പ്രഖ്യാപിച്ച കുട്ടനാട്
സമഗ്ര കുടിവെള്ള
പദ്ധതിക്ക് 195 കോടി
രൂപയുടെ എസ്റ്റിമേറ്റ്
സമര്‍പ്പിച്ചതിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കുട്ടനാടിന്റെ
ഏറ്റവും വലിയ പ്രശ്നമായ
കുടിവെള്ളം
എല്ലാവർക്കും സുലഭമായി
ഏറ്റവും വേഗം
ലഭിക്കുന്നതിനു
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
പ്രാധാന്യം പരിഗണിച്ച്
സമയബന്ധിതമായി ഇത്
പൂര്‍ത്തിയാക്കുന്നതിനു
പ്രത്യേക മോണിറ്ററിങ്
സംവിധാനം
ഏര്‍പ്പെടുത്തുമോ?
കോഴിക്കോട്
എന്‍.ഐ.ടി യില്‍ ശുദ്ധജല
ക്ഷാമം
1005.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
എന്‍.ഐ.ടി യില്‍
ശുദ്ധജല ക്ഷാമം
അനുഭവപ്പെടുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്‍.ഐ.ടി.
നില്ക്കുന്ന
ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ
കൂളിമാട്
ട്രീറ്റ്മെന്റ്പ്ലാന്റില്‍
നിന്നും എന്‍.ഐ.ടി.ക്ക്
വെള്ളം ലഭ്യമാക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
?
കുടിവെള്ളം
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
1006.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
അഭിമുഖീകരിക്കുന്ന
കൊടിയ വരള്‍ച്ചയുടെ
സാഹചര്യത്തില്‍
ജനങ്ങള്‍ക്ക്
കുടിവെള്ളം
ഉറപ്പുവരുത്തുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ജലസംരക്ഷണത്തിനായി
തണ്ണീര്‍തടങ്ങള്‍,
കുളങ്ങള്‍ എന്നിവ
സംരക്ഷിക്കുന്നതിനും
ആവശ്യമായ സ്ഥലങ്ങളില്‍
ചെക്ക് ഡാമുകള്‍
കെട്ടുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ളം
പാഴാക്കാതിരിക്കാന്
ബോധവല്‍ക്കരണ പദ്ധതികള്‍
1007.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വരള്‍ച്ച നേരിടുന്ന
സാഹചര്യത്തില്‍
കുടിവെള്ളം
പാഴാക്കാതിരിക്കാന്
ബോധവല്‍ക്കരണ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
മാലിപ്പുറം,
എടവനക്കാട് ശുദ്ധജല
ടാങ്കുകള്‍
1008.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിപ്പുറം,
എടവനക്കാട് ശുദ്ധജല
ടാങ്കുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ട്
എത്ര നാളായെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ടാങ്കുകളുടെ
കമ്മീഷനിങ്ങ്
വൈകുന്നതിലെ കാരണം
എന്തെന്നും ടി
ടാങ്കുകളുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ ?
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ പമ്പ്
ഹൗസുകള്‍
1009.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ
പമ്പ് ഹൗസുകളിലെ
കാലപ്പഴക്കത്താല്‍
ഉപയോഗശൂന്യമായ
മോട്ടോറുകളും,
പെെപ്പുകളും മാറ്റി
സ്ഥാപിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
മലപ്പുറം
ജില്ലയുടെ നെല്ലറ എന്ന്
പറയപ്പെടുന്ന
തിരുരങ്ങാടിയിലെ
പാടശേഖരങ്ങളിലെ നെല്‍
കര്‍ഷകര്‍ക്ക് കാര്‍ഷിക
ജലവിതരണത്തിന് പുതിയ
പദ്ധതികള്‍
നടപ്പിലാക്കാമോ;
(സി)
കൊടിഞ്ഞി,
കുണ്ടൂര്‍, ചെറുമുക്ക്,
വെഞ്ചാലി എന്നീ
പാടശേഖരങ്ങളിലെ നെല്‍
കര്‍ഷകര്‍ക്ക് ജലം
എത്തിക്കുന്നതിന്
വെഞ്ചാലിയില്‍ ഒരു
കനാല്‍ കൂടി
നിര്‍മിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കിളിമാനൂര്‍
കുടിവെള്ള പദ്ധതി
1010.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍
പഞ്ചായത്തുകളിലെ
കിളിമാനൂര്‍ കുടിവെള്ള
പദ്ധതി നിര്‍മ്മാണം
പൂര്‍ത്തീകരിച്ചോ
എന്നും പദ്ധതിയുടെ
അടങ്കല്‍ തുക
എത്രയാണെന്നും അതില്‍
എത്ര തുക
ചെലവഴിച്ചുവെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പുളിമാത്ത്,
നഗരൂര്‍, കരവാരം
പദ്ധതിക്ക് തദ്ദേശ
സ്ഥാപനം അടിസ്ഥാന
സൗകര്യം ലഭ്യമാക്കിയോ;
ഗ്രാമീണകുടിവെള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റി
പദ്ധതികളുടെ
ആധുനീകരണത്തിന് എത്ര
തുക ചെലവഴിച്ചു;
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ഡി)
കരവാരം,
കട്ടപ്പറമ്പ്, പുരവൂര്‍
പുഴക്കടവിലെ
മോട്ടോറുകള്‍
മാറ്റുന്നതിന് നല്കിയ
നിവേദനത്തില്‍ മാറ്റി
നല്കാന് 23.11.2016
ല്‍ ജല അതോറിറ്റി എം.ഡി
നല്‍കിയിരുന്ന ഉത്തരവ്
പ്രകാരം പ്രസ്തുത
മോട്ടോറുകള്‍ എന്ന്
മാറ്റി
സ്ഥാപിക്കുമെന്ന്
വ്യക്തമാക്കുമോ?
കുട്ടനാടന്‍
പ്രദേശങ്ങളിലെ കുടിവെള്ള
ക്ഷാമം
1011.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാടന്‍
പ്രദേശങ്ങളില്‍
രൂക്ഷമായ കുടിവെള്ള
പ്രശ്നം മൂലം ജനങ്ങള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ജനുവരി
മാസത്തിന് ശേഷം ഇതുവരെ
ഏതൊക്കെ
പഞ്ചായത്തുകളില്‍ എത്ര
അളവില്‍ കുടിവെള്ളം
വിതരണം ചെയ്തു എന്ന്
തീയതി അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(സി)
കൂടുതല്‍
പ്രദേശങ്ങളില്‍
കുടിവെള്ളം
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ ;
(ഡി)
കുട്ടനാടിന്റെ
പ്രത്യേക സാഹചര്യം
പരിഗണിച്ച് വരള്‍ച്ച
ബാധിത പ്രദേശങ്ങളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
പ്രത്യേക നിര്‍ദേശം
നല്‍കുമോ ; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ?
ദേവികുളങ്ങര
ഗ്രാമപഞ്ചായത്തില്‍ വാട്ടർ
കണക്ഷൻ
T 1012.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
ദേവികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
2009 -2010, 2011
-2012, 2012-2013
സാമ്പത്തിക
വര്‍ഷങ്ങളില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വാട്ടര്‍ കണക്ഷന്
ലഭിക്കുന്നതിനുവേണ്ടി
ഡെപ്പോസിറ്റ്
വര്‍ക്കില്‍
ഉള്‍പ്പെടുത്തി
17,05,250 രൂപ
ദേവികുളങ്ങര
ഗ്രാമപഞ്ചായത്ത്
വി.ഇ.ഒ. മുഖാന്തിരം
ഗുണഭോക്തൃ ലിസ്റ്റ്
തയ്യാറാക്കി വാട്ടര്‍
അതോറിറ്റിക്ക്
നല്‍കിയിട്ടും പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വെങ്കിടങ്ങ്-കണ്ണോത്ത്
കുടിവെളള പദ്ധതി
1013.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്-കണ്ണോത്ത്
കുടിവെളള പദ്ധതി
അടിയന്തരമായി കമ്മീഷന്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി കമ്മീഷന്
ചെയ്യാന്‍ തടസ്സമായി
നില്ക്കുന്ന ഘടകങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രശ്നങ്ങള്‍
പരിഹരിച്ച് പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാനാകുമെന്ന്
അറിയിക്കുമോ?
കുട്ടനാട്ടില്‍
കുടിവെള്ളമെത്തിക്കുന്നതിനു്
പദ്ധതി
1014.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
അടിയന്തരമായി
കുടിവെള്ളം
എത്തിക്കുന്നതിന്
നടന്നു വരുന്ന എഴുപതു
കോടി രൂപയുടെ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാകും എന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
പദ്ധതിയുടെ എന്തെല്ലാം
ജോലികളാണ്
ബാക്കിയുള്ളത് എന്ന്
അറിയിക്കാമോ?
കുടിവെള്ളക്ഷാമം
1015.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം നേരിടുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കുടിവെള്ള വിതരണത്തിന്
ചെലവാക്കാവുന്ന തുകയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കുടിവെള്ള വിതരണത്തിന്
ചെലവാക്കാവുന്ന
തുകയുമായി ബന്ധപ്പെട്ട്
ഉത്തരവ്
ഇറക്കിയിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
തൃപ്പുണ്ണിത്തുറ
മണ്ഡലത്തിലെ കുടിവെള്ള
ക്ഷാമംപരിഹരിക്കാന്
നടപടി
1016.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
മണ്ഡലത്തിലെ
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉദയംപേരൂര്‍
പഞ്ചായത്ത്,
തൃപ്പുണ്ണിത്തുറ നഗരസഭ,
പള്ളുരുത്തി തുടങ്ങിയ
പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
ശാശ്വതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
ശാശ്വതമായി
പരിഹരിക്കുന്നതിന്
സമയബന്ധിതമായ നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ളത്തിന്റെ
ശൂദ്ധി പരിശോധിക്കുന്നതിന്
സംവിധാനം
1017.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലും,
ഗ്രാമങ്ങളിലും വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ശുദ്ധി
പരിശോധിക്കുന്നതിന്
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശോധനയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സമയ ക്രമം
വിശദമാക്കുമോ;
(സി)
പരിശോധനാ
ഫലം ഏതൊക്കെ
ഏജന്‍സികള്‍ക്കാണ്
ലഭ്യമാക്കുന്നതെന്നും
അതിന്മേല് ഓരോ
തലത്തിലും
സ്വീകരിക്കുന്ന
നടപടിക്രമം എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
പരിശോധനാ
ഫലം സംബന്ധിച്ച ഒടുവിലെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന
കുടിവെള്ള ക്ഷാമം
1018.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
ജലവിഭവ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
നദികളെ ആശ്രയിച്ച്
പ്രവര്‍ത്തിക്കുന്ന
കുടിവെള്ള പദ്ധതിയൊക്കെ
നദിയിലെ ജലവിതാനം
താഴ്ന്നതുമൂലം
പ്രതിസന്ധിയിലായത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം പദ്ധതികള്‍ക്ക്
ജല സ്രോതസ്സുകേളോട്
ചേര്‍ന്ന് തടയണകള്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത്തരത്തില്‍
സംസ്ഥാനത്ത് വിവിധ
നദികളിലായി എത്ര
തടയണകള്‍
നിര്‍മ്മിക്കുന്നതിനാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ശുദ്ധജല
പദ്ധതികളോ പൊതു
ജലവിതരണ സംവിധാനങ്ങളോ
എത്തിയിട്ടില്ലാത്ത
മലയോര മേഖലയിലെ
പ്രദേശങ്ങളില്‍
നിലവില്‍
അനുവദിച്ചിരിക്കുന്ന
വാട്ടര്‍
കിയോസ്കുകളുടെ എണ്ണം
പരിമിതമാകയാല്‍ മലയോര
മേഖലയില്‍ ഒരു
വാര്‍ഡില്‍ കുറഞ്ഞത്
അഞ്ച് വാട്ടര്‍
കിയോസ്കുകള്‍ എങ്കിലും
അനുവദിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കുടിവെള്ളത്തിന്റെ
ദുരുപയോഗവും
ജലസ്രോതസ്സുകള്‍
മലിനമാക്കുന്നത്
ഉള്‍പ്പെടെയുള്ള
പ്രവര്‍ത്തനങ്ങളും
നടത്തുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
ഇടക്കൊച്ചി
13,14,15, 16
വാര്‍ഡുകളിലെ
ശുദ്ധജലക്ഷാമം
1019.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
കോര്‍പ്പറേഷനിലെ
ഇടക്കൊച്ചി 13,14,15,
16 വാര്‍ഡുകളിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായുള്ള
300 ലക്ഷം രൂപയുടെ
അരൂര്‍ പൂജപ്പുര
ജംഗ്ഷന് മുതല്‍
ഇടക്കൊച്ചി പാലം തെക്കേ
അറ്റം വരെ പൈപ്പ്
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രദേശത്തെ
പൊതുമരാമത്ത് റോഡുകള്‍
സഞ്ചാരയോഗ്യമല്ലാത്ത
രീതിയില്‍
തകര്ന്നിരിക്കുന്നതിനാലും
പുരുദ്ധാരണ
പ്രവൃത്തികള്‍ ഉടനടി
ആരംഭിക്കാന്‍ സാധ്യത
ഉള്ളതിനാലും പ്രസ്തുത
പ്രവൃത്തിക്കാവശ്യമായ
പൈപ്പുകള്‍ ലഭ്യമാക്കി
യുദ്ധകാലാടിസ്ഥാനത്തില്‍
പ്രവൃത്തി ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?