കണ്‍സ്യൂമര്‍ഫെഡിന്റെ
പുനരുദ്ധാരണം
*31.
ശ്രീ.കെ.
ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അഴിമതിയും
ധൂര്‍ത്തും കൊണ്ട്
തകര്‍ച്ചയിലായതായി
ആക്ഷേപമുള്ള
കണ്‍സ്യൂമര്‍ഫെഡിനെ
പുനരുദ്ധരിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
നിലവില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഭരണതലത്തിലും
ഉദ്യോഗസ്ഥതലത്തിലും
നടന്നതായി ആക്ഷേപമുള്ള
അഴിമതിയെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
ചരക്കുസേവന
നികുതി
*32.
ശ്രീ.ഇ.പി.ജയരാജന്
,,
കാരാട്ട് റസാഖ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി രജിസ്ട്രേഷന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കുന്നതിനായി
വേണ്ട നെറ്റ് വര്‍ക്ക്
സിസ്റ്റം
തയ്യാറായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഒന്നരക്കോടി
രൂപ വരെ വിറ്റുവരവുള്ള
വ്യാപാരികളുടെ മേല്‍
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
ഇരട്ട നിയന്ത്രണം
സംബന്ധിച്ചും പുറംകടല്‍
വ്യാപാരം സംബന്ധിച്ചും
ജി.എസ്.ടി.
കൗണ്‍സിലില്‍ തീരുമാനം
ഉണ്ടായിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ആകെ എത്ര വ്യാപാരികള്‍
ഉണ്ടെന്നതിനും അതില്‍
20 ലക്ഷത്തിനു മുകളില്‍
വിറ്റുവരവ് ഉള്ളവരും
ഒന്നരക്കോടിക്കു
മുകളില്‍
വിറ്റുവരവുള്ളവരും
എത്രയെന്നതിനും
കണക്കുണ്ടോ; ഇതില്‍
എത്ര ശതമാനം ജി.എസ്.ടി.
രജിസ്ട്രേഷന്
നേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
നിരക്കു വര്‍ദ്ധന
*33.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്കു വര്‍ദ്ധന
പരിഗണനയിലുണ്ടോ;
എങ്കില്‍ പരിഷ്കരണം
ആവശ്യമാക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ചു വര്‍ഷങ്ങളില്‍
വൈദ്യുതി
നിരക്കുകളിലുണ്ടായ
വര്‍ദ്ധന സംബന്ധിച്ച
വിവരം
വെളിപ്പെടുത്തുമോ;
(സി)
ഈ
കാലയളവില്‍ വൈദ്യുതി
ബോര്‍ഡിന്റെ ലാഭ
നഷ്ടങ്ങള്‍ നിരക്കു
പരിഷ്കരണത്തിന്
കാരണമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍
ലാഭനഷ്ടക്കണക്കും
നിരക്കു പരിഷ്കരണവും
സംബന്ധിച്ചുള്ള അനുപാതം
എതുവിധത്തിലാണെന്ന്
വ്യക്തമാക്കുമോ?
നോട്ട്
നിരോധനം സമ്പദ്ഘടനയില്‍
ഏല്‍പ്പിച്ച ആഘാതം
*34.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ.എം. ആരിഫ്
,,
കെ. ദാസന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍
ഏല്‍പ്പിച്ച ഹ്രസ്വകാല,
ദീര്‍ഘകാല ആഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നോട്ട്
നിരോധനം വിവിധ
മേഖലകളില്‍ ഏല്‍പ്പിച്ച
ആഘാതം കൊണ്ടുണ്ടായ
നഷ്ടത്തിന് പരിഹാരമായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും പ്രത്യേക
പാക്കേജുകളും ധനസഹായവും
ആവശ്യപ്പെടുമോ;
(സി)
സംസ്ഥാനത്തെ
നികുതി
വരുമാനത്തിലുണ്ടായ
ഇടിവും അത് വികസന ക്ഷേമ
പ്രവര്‍ത്തനങ്ങളെ
എങ്ങനെയെല്ലാം
ബാധിക്കുമെന്നും
വ്യക്തമാക്കുമോ;
മാന്ദ്യം മറികടക്കാനായി
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കൈത്തറി-ഖാദി
വ്യവസായ വികസന പദ്ധതികള്‍
*35.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
രാജു എബ്രഹാം
,,
എം. സ്വരാജ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധി
നേരിടുന്ന കൈത്തറി-ഖാദി
വ്യവസായം
രക്ഷപ്പെടുത്താനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി കൈത്തറി
യൂണിഫോം തയ്ച്ചു
നല്‍കാനുള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ; ഉല്പാദന
വര്‍ദ്ധനവിനോടൊപ്പം
ഉല്പാദകര്ക്ക്
ന്യായമായ വില
ലഭ്യമാക്കാനും
സാധിക്കുമോ;
(സി)
ഈ
മേഖലയില്‍
ഉല്പാദനക്ഷമതയും ഗുണ
നിലവാരവും
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
ഇരുന്നൂറ്
ദിവസമെങ്കിലും തൊഴില്‍
ലഭ്യമാകുന്ന രീതിയില്‍
കൈത്തറി-ഖാദി വ്യവസായം
വികസിപ്പിക്കാനും വേതന
വര്‍ദ്ധനവ്
ലഭ്യമാക്കാനും
സാധ്യമാകുമോ?
വൈദ്യുതി
മേഖലയില്‍ പുതിയ പദ്ധതികള്‍
*36.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി മേഖലയില്‍
അടുത്ത വര്‍ഷം
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
വൈദ്യുതോല്പാദന
മേഖലയില്‍ നിലവില്‍
ആവിഷ്കരിച്ചിട്ടുള്ള
പുതിയ പദ്ധതികളും
അതിലൂടെ ലക്ഷ്യമിടുന്ന
ഭൗതിക നേട്ടവും
വിശദമാക്കുമോ;
(സി)
എല്ലാ
വീട്ടിലും
വൈദ്യുതിയെന്ന പദ്ധതി
സഫലമാക്കാനായി
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; നിലവിലെ
വൈദ്യുതി ക്ഷാമം,
പദ്ധതി നടത്തിപ്പിനെ
ബാധിക്കാനിടയുണ്ടോ;
(ഡി)
സമ്പൂര്‍ണ്ണ
ഭവന
വൈദ്യുതീകരണത്തിനായി
ഇനിയും എത്ര വീടുകളില്‍
വൈദ്യുതി
എത്തിക്കേണ്ടതായിട്ടുണ്ട്;
ഈ പരിപാടിക്ക്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്ന്
അറിയിക്കുമോ?
കേരള
ബാങ്ക്
*37.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കറന്‍സി
രഹിതയിടപാട്
പ്രോത്സാഹിപ്പിക്കുന്ന
കേന്ദ്ര നയത്തിന്റെ
പശ്ചാത്തലത്തില്‍ സഹകരണ
മേഖല നേരിടുന്ന
പ്രതിസന്ധി കൂടി
കണക്കിലെടുത്ത് കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
ദ്രുതഗതിയിലുള്ള
നടപടിയുണ്ടാകുമോ;
(ബി)
ബാങ്ക്
രൂപീകരണം സംബന്ധിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ഏല്‍പ്പിച്ച വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
വൈദ്യനാഥന്
കമ്മീഷന്, ബക്ഷി
കമ്മിറ്റി
റിപ്പോര്‍ട്ടുകള്‍
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തെ സഹകരണ മേഖല
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍ കേരള
ബാങ്ക് രൂപീകരണം വഴി
എത്രമാത്രം
സാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
*38.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.ശർമ്മ
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2007
ല്‍ ആരംഭിച്ച
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയെക്കുറിച്ച്
അവലോകനം
നടത്തിയിരുന്നോയെന്നും
പദ്ധതി സംബന്ധിച്ച്
മുംബൈ ഐ.ഐ.റ്റി.യുടെ
പഠന റിപ്പോര്‍ട്ടിലെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി
വ്യാപിപ്പിക്കാന്‍
പരിപാടിയുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രദേശവാസികള്‍ക്ക്
കൂടുതല്‍ തൊഴിലും
വരുമാനവും
ലഭ്യമാക്കുന്നതോടൊപ്പം
ആയൂര്‍വേദ സെന്ററുകള്‍,
റെസ്റ്റോറന്റുകള്‍,
ഹോട്ടലുകള്‍, ഹൗസ്
ബോട്ടുകള്‍ തുടങ്ങിയ
സേവനദാതാക്കള്‍
വ്യാപകമായി നടത്തുന്ന
ചൂഷണം അവസാനിപ്പിച്ച് ഈ
പദ്ധതി ടൂറിസം പ്രമോഷന്
പ്രയോജനപ്രദമാക്കാന്‍
സഹായകരമായിട്ടുണ്ടോയെന്നു
വിശദമാക്കുമോ?
ടെക്സ്റ്റയില്‍
മേഖലയുടെ പുനരുദ്ധാരണം
*39.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്സ്റ്റയില്‍ മേഖല
നേരിടുന്ന ഗുരുതരമായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെക്സ്റ്റയില്‍
മേഖലയുടെ
പുനരുദ്ധാരണത്തിന്
എന്തൊക്കെ പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(സി)
ടെക്സ്റ്റയില്‍
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള
പൂട്ടിക്കിടക്കുന്ന
തുണിമില്ലുകള്‍
തുറക്കുവാനുള്ള
നടപടികള്‍ എത്
ഘട്ടത്തിലാണ്;
(ഡി)
സൗജന്യ
സ്കൂള്‍ യൂണിഫോം പദ്ധതി
ടെക്സ്റ്റയില്‍
കോര്‍പ്പറേഷന്റെ
മില്ലുകള്‍ക്ക്
പുതുജീവന്‍ നല്കുവാന്
ഉപയുക്തമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയ്ക്കുള്ള സ്കൂള്‍
യൂണിഫോം തുണികള്‍ക്കാണ്
പ്രസ്തുത
മില്ലുകള്‍ക്ക്
ഓര്‍ഡര്‍
ലഭിച്ചിട്ടുളളത് എന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളുടെ വിശ്വാസ്യത
വീണ്ടെടുക്കുന്നതിനുള്ള നടപടി
*40.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണക്കില്‍പ്പെടാത്ത
പണം കൈവശം
വച്ചിട്ടുള്ളവര്‍ക്ക്
അത് നിക്ഷേപിച്ച്
ശിക്ഷാനടപടികളില്‍
നിന്നൊഴിവാകാന്‍
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച
പ്രധാനമന്ത്രി ഗരീബ്
കല്യാണ്‍ യോജനയില്‍
നിന്നും സഹകരണ
ബാങ്കുകളെ ഒഴിവാക്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കള്ളപ്പണം
വെളുപ്പിക്കുവാന്‍
സഹകരണ ബാങ്കുകള്‍
കൂട്ടുനിന്നു എന്ന
ആദായനികുതി വകുപ്പിന്റെ
കണ്ടെത്തലിനെ
തുടര്‍ന്നാണ് പ്രസ്തുത
പദ്ധതിയില്‍ നിന്നും
സഹകരണ ബാങ്കുകളെ
ഒഴിവാക്കിയതെന്നത്
വസ്തുതയാണോ;
(സി)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകള്‍
കള്ളപ്പണം
വെളുപ്പിക്കുവാന്‍
കൂട്ടുനിന്നതായ
ഏതെങ്കിലും പരാതി 2016
നവംബര്‍ എട്ടിനു ശേഷം
ഉണ്ടായിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളെ ഈ
പദ്ധതിയില്‍ നിന്നും
ഒഴിവാക്കിയതിലുള്ള
പ്രതിഷേധം
കേന്ദ്രസര്‍ക്കാരിനെ
അറിയിക്കുവാനും സംസ്ഥാന
സഹകരണ ബാങ്കുകളുടെ
വിശ്വാസ്യത
വീണ്ടെടുക്കുന്നതിനുമുള്ള
നടപടി കൈക്കൊള്ളുമോ?
ചരക്ക്
സേവന നികുതി
*41.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുന്നതില്‍
സംസ്ഥാനങ്ങള്‍ക്ക്
വിപുലമായ അധികാരങ്ങള്‍
ഉറപ്പാക്കുവാന്‍
സര്‍ക്കാര്‍ ഇടപെടല്‍
കൊണ്ട്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ
അധികാരങ്ങളാണ്
ഉറപ്പാക്കുവാന്‍
സാധിച്ചതെന്നും ഇതുമൂലം
സംസ്ഥാനത്തിന്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
വൈദ്യുതി
പ്രതിസന്ധി
*42.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വരള്‍ച്ച
മൂലമുളള ജലദൗര്‍ലഭ്യം
വൈദ്യുതോല്‍പ്പാദനത്തെ
സാരമായി
ബാധിക്കുമെന്നതിനാല്‍
വൈദ്യുതി
പുറത്തുനിന്നും
വാങ്ങേണ്ടതായി
വരുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇപ്രകാരമുളള
സാഹചര്യങ്ങളില്‍
വൈദ്യുതിയുടെ ഉപഭോഗം
കുറയ്ക്കുന്നതിനുളള
ബോധവല്‍ക്കരണം
നടത്തുവാന്‍ എന്തെല്ലാം
നടപടി സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
വൈദ്യുതി
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നോട്ട്
അസാധുവാക്കല്‍
*43.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍ തീരുമാനം
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയെ ഏതൊക്കെ
തരത്തില്‍
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
നോട്ട്
അസാധുവാക്കലിന് ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനം എത്ര കണ്ട്
കുറഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
മേഖലകളിലാണ് നോട്ട്
അസാധുവാക്കല്‍ തീരുമാനം
ഗുരുതരമായ
പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥിതിവിശേഷം തരണം
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതി
*44.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകളുടെ
പ്രവൃത്തികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
നല്‍കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ സ്വഭാവം
വ്യക്തമാക്കുമോ;
(ഡി)
2016-17
വര്‍ഷത്തെ ബജറ്റില്‍
ഏതൊക്കെ പ്രവൃത്തികളാണ്
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ഇ)
ഒരു
പ്രവൃത്തി കിഫ്ബി-യുടെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കുമ്പോള്‍
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ?
വ്യവസായ
വളര്‍ച്ചയ്ക്ക് അനുകൂലമായ
സാഹചര്യം സൃഷ്ടിക്കാനുള്ള
പദ്ധതികള്‍
*45.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
സൃഷ്ടിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്; വ്യവസായ
നയത്തിന് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം,
സൂക്ഷ്മ, ചെറുകിട,
ഇടത്തരം വ്യവസായ
രംഗത്ത് ആരംഭിക്കാന്‍
ലക്ഷ്യമിട്ട 15000
യൂണിറ്റുകളില്‍
എത്രയെണ്ണം
പ്രാവര്‍ത്തികമായി
എന്ന് അറിയിക്കുമോ;
(സി)
വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനുള്ള
അതിവേഗ അനുമതിക്കായി
ആരംഭിച്ച ഏക ജാലക
സംവിധാനം ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)
പാരിസ്ഥിതികനാശം
ഉണ്ടാക്കാത്ത
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി
പരിപാടി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നോട്ട്
അസാധുവാക്കല്‍ മൂലം വിനോദ
സഞ്ചാര മേഖല നേരിടുന്ന
പ്രതിസന്ധി
*46.
ശ്രീ.ബി.സത്യന്
,,
എ. എന്‍. ഷംസീര്‍
,,
ഒ. ആര്. കേളു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ്ഘടനയില്‍
നിര്‍ണ്ണായക പങ്കുള്ള
വിനോദ സഞ്ചാര
മേഖലയില്‍, നോട്ട്
അസാധുവാക്കിയ നടപടിയും
പണവിനിമയത്തില്‍
ഏര്‍പ്പെടുത്തിയ
നിയന്ത്രണവും ഏല്പിച്ച
ആഘാതത്തിന്റെ വ്യാപ്തി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രതിസന്ധി
മറികടക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
പ്രതിസന്ധി
നേരിടുന്ന വിനോദ സഞ്ചാര
മേഖലയെ കരകയറ്റാനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കയര്‍
നയം
*47.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കയര്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
മേഖലകള്‍ക്കാണ്
പ്രസ്തുത നയത്തില്‍
ഊന്നല്‍ നല്കാന്
ഉദ്ദേശിക്കുന്നത്എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കയര്‍ സര്‍വ്വേ
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയെയാണ് സര്‍വ്വേ
നടത്തുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളത്
;
(സി)
കയര്‍
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
തൊണ്ട്
ശേഖരണത്തിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
കേന്ദ്ര
ബജറ്റിലെ പദ്ധതികള്‍
*48.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റെയില്‍വേ,
എയിംസ് ഉള്‍പ്പെടെയുള്ള
ഏതൊക്കെ പ്രധാന
വികസനാവശ്യങ്ങളാണ്
കേന്ദ്ര ബജറ്റില്‍
ഉള്‍പ്പെടുത്തണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
അതില്‍
ഏതൊക്കെ പദ്ധതികള്‍
പരിഗണിച്ചു എന്നും
ബജറ്റില്‍ എത്ര തുക
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
എയിംസ്
ഉള്‍പ്പെടെയുള്ള
അടിയന്തരാവശ്യങ്ങള്‍
നേടിയെടുക്കാനായി ഇനി
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
വികസന
രംഗത്ത് സഹകരണ മേഖലയുടെ പങ്ക്
*49.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന രംഗത്ത് സഹകരണ
മേഖലയുടെ പങ്ക്
വ്യക്തമാക്കാമോ;
(ബി)
നോട്ട്
നിരോധനത്തിന്റെ മറവില്‍
സംസ്ഥാനത്തെ സഹകരണ രംഗം
തകര്‍ക്കാനായി ശ്രമിച്ച
ശക്തികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(സി)
റിസര്‍വ്
ബാങ്ക് സഹകരണ
സംഘങ്ങളില്‍ നടത്തിയ
പരിശോധന
സംഘങ്ങള്‍ക്കെതിരെയുള്ള
ദുഷ് പ്രചരണത്തിന്റെ
മുനയൊടിക്കുന്നതായിരുന്നുവെങ്കിലും
സഹകരണ
പ്രസ്ഥാനത്തോടുള്ള
റിസര്‍വ് ബാങ്കിന്റെ
സമീപനം മാറാതിരുന്നത്
രാഷ്ട്രീയ പകപോക്കല്‍
മൂലമാണെന്ന്
കരുതുന്നുണ്ടോ;
ഇതുമൂലമുണ്ടായ
പ്രതിസന്ധിയുണ്ടാക്കിയ
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സഹകരണ
സ്ഥാപനങ്ങളിലെ
നിക്ഷേപകരുടെയും
ഇടപാടുകാരുടെയും
താല്പര്യം
സംരക്ഷിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
വ്യവസായ
വളര്‍ച്ചയ്ക്ക് അനുകൂലമായ
സാഹചര്യം
*50.
ശ്രീ.ഐ.ബി.
സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
പ്രയോജനപ്പെടുത്തുന്നതിനും
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുളള
നടപടികള്‍
ലളിതമാക്കുന്നതിനും
ആവശ്യമായ
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് വിവിധ
വകുപ്പുകളുമായി
കൂടിയാലോചന
നടത്തിയിട്ടുണ്ടോ;
(സി)
വ്യവസായ
വകുപ്പില്‍ ഇ-ഗവേണന്‍സ്
പദ്ധതി
വ്യാപകമാക്കുന്നതിന്റെ
ഭാഗമായി വെബ്സൈറ്റ്
നവീകരിച്ചിട്ടുണ്ടോ;
(ഡി)
സംരംഭക
സഹായക പദ്ധതി
ഓണ്‍ലൈന്‍ വഴി
നടപ്പാക്കല്‍, ഏകജാലകം,
ബിസിനസ് ഇന്‍ക്യുബേഷന്‍
സെന്റര്‍ സംബന്ധിച്ച
വിവരങ്ങള്‍ തുടങ്ങിയവ
നവീകരിച്ച
വെബ്സൈറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
വിനോദ
സഞ്ചാര മേഖലയ്ക്ക് ഉണ്ടായ
തിരിച്ചടികള്‍
*51.
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം
സംസ്ഥാനത്തിന്റെ വിനോദ
സഞ്ചാര സാദ്ധ്യതകളെ
ഏതെല്ലാം വിധത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ടൂറിസം സീസണ്
ആരംഭിച്ചശേഷം വിദേശ
സഞ്ചാരികളുടെ
എണ്ണത്തില്‍ മുന്‍
വര്‍ഷത്തേക്കാള്‍
എത്രത്തോളം
കുറവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദ
സഞ്ചാര മേഖലയ്ക്ക്
ഉണ്ടായ തിരിച്ചടിയില്‍
തകര്‍ന്നുപോയ
സംരംഭകര്ക്കുണ്ടായ
സാമ്പത്തികഭാരത്തിന്
ആശ്വാസം പകരാന്‍ നികുതി
ഇളവുകള്‍
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വെെദ്യുതി
പ്രതിസന്ധി
*52.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ചയുടെ
സാഹചര്യത്തില്‍
സംസ്ഥാനം നേരിടുന്ന
വെെദ്യുതി പ്രതിസന്ധി
നേരിടാന്‍ സര്‍ക്കാര്‍
കെെക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജലസംഭരണികളില്‍ എത്ര
ദശലക്ഷം യൂണിറ്റ്
വെെദ്യുതി
ഉത്പാദിപ്പിക്കുന്നതിനുള്ള
വെള്ളമാണ്
ശേഷിക്കുന്നത്;
(സി)
സംസ്ഥാനത്തിന്റെ
പ്രതിദിന ശരാശരി
ഉപഭോഗം ഇപ്പോള്‍ എത്ര
ദശലക്ഷം യൂണിറ്റാണ്;
മാര്‍ച്ച്-ഏ്രപില്‍
മാസങ്ങളില്‍ പ്രതിദിന
ഉപഭോഗം ശരാശരി
എത്രയായിരിക്കും
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
പ്രതിസന്ധി
മറികടക്കുവാന്‍
സംസ്ഥാനത്തിന് പുറത്തു
നിന്നും വെെദ്യുതി
വാങ്ങുന്നതിന്
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
പുറമെ
നിന്നും വെെദ്യുതി
കൊണ്ടു വരുവാനുള്ള
ഇടമണ്‍-കൊച്ചി 400
കെ.വി. ട്രാന്സ്മിഷന്
ലെെനിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
എന്നത്തേക്ക് പണി
പൂര്‍ത്തിയാക്കുവാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(എഫ്)
വെെദ്യുതി
പ്രതിസന്ധി നേരിടാന്‍
കേന്ദ്ര വിഹിതം
വര്‍ദ്ധിപ്പിക്കണമെന്ന്
അപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
കേന്ദ്ര നിലപാട്
അനുകൂലമാണോ; ഇതുമൂലം
എത്ര വെെദ്യുതി
അധികമായി ലഭിക്കും
എന്ന് വ്യക്തമാക്കാമോ?
നാഷണല്‍
ഗെയിംസ് താരങ്ങള്‍ക്ക് ജോലി
*53.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാഷണല്‍ ഗെയിംസില്‍
നേട്ടം കൈവരിച്ച
താരങ്ങള്‍ക്ക്
നാളിതുവരെ സര്‍ക്കാര്‍
ജോലി നൽകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(സി)
എത്ര
കായികതാരങ്ങള്‍ക്കാണ്
ജോലിയ്ക്ക്
അര്‍ഹതയുള്ളത്; ഇവരുടെ
പേരുവിവരം
വിശദമാക്കുമോ;
അവര്‍ക്ക് എത്രയും വേഗം
ജോലിനല്‍കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
നോട്ട്
നിരോധനം മൂലം സഹകരണ മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
*54.
ശ്രീ.എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്‍െറ
നോട്ട് നിരോധനം മൂലം
പ്രതിസന്ധിയിലായ സഹകരണ
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വായ്പകളുടെ
തിരിച്ചടവിനും
വായ്പകള്‍
നല്‍കുന്നതിനും പ്രധാന
ഏജന്‍സികളില്‍ നിന്നുളള
സബ്സിഡി തുക വിതരണം
ചെയ്യന്നതിനും നോട്ട്
നിരോധനം സൃഷ്ടിച്ച
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
നോട്ട്
പിന്‍വലിക്കലിന്‍െറ
ഫലമായി ഉണ്ടായ
പ്രതിസന്ധി
മറികടക്കുന്നതിന് സഹകരണ
സംഘങ്ങളെ
ആധുനികവല്ക്കരിക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സഹകരണ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നോട്ടു
നിരോധനം മുലം സഹകരണ
ഇടപാടുകാര്‍ നേരിട്ട
പ്രശ്നങ്ങള്‍
*55.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനത്തിന്റെ മറവില്‍
സംസ്ഥാനത്തെ സഹകരണ
പ്രസ്ഥാനത്തെ
തകര്‍ക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ നടത്തിയ
നീക്കം സഹകരണ മേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
പ്രതിസന്ധിയുടെ
വ്യാപ്തി
വ്യക്തമാക്കുമോ;
(ബി)
ഇടപാടുകാര്‍
നേരിട്ട പ്രശ്നങ്ങള്‍
പരിഹരിക്കാനായി സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(സി)
നിക്ഷേപകരുടെ
വിശ്വാസം
ആര്‍ജ്ജിക്കാനും
നിക്ഷേപം
സമാഹരിക്കാനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
നോട്ട്
നിരോധനം
T *56.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയില്‍
(ജി.ഡി.പി.) എത്രമാത്രം
കുറവ്
സംഭവിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പൊതുമേഖലാ
ബാങ്കുകള്‍ക്ക് വായ്പ
അനുബന്ധ ബിസിനസ്
ഇനങ്ങളിലായി എത്ര കോടി
രൂപയുടെ നഷ്ടമാണ്
നോട്ട് നിരോധനം മൂലം
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
പ്രതിസന്ധി പരിഹരിക്കുന്നതിന്
നടപടി
*57.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുത്ത ജലദൗര്‍ലഭ്യം
മൂലം ഉണ്ടാകാനിടയുള്ള
ഊര്‍ജ്ജ പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഊര്‍ജ്ജ
പ്രതിസന്ധി തരണം
ചെയ്യുന്നതിനായി
സന്നദ്ധ സംഘടനകള്‍,
മറ്റ് സര്‍ക്കാര്‍,
സര്‍ക്കാരിതര
സ്ഥാപനങ്ങള്‍ എന്നിവ
മുഖേന ഊര്‍ജ്ജ സംരക്ഷണ
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
വൈദ്യുതോല്പാദനം
കുറയുന്ന
സാഹചര്യത്തിലും ഊര്‍ജ്ജ
ഉപഭോഗം വര്‍ഷം തോറും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തിലും
പാരമ്പര്യേതര ഊര്‍ജ്ജ
പദ്ധതികളുടെ
സാധ്യതയെക്കുറിച്ച്
കൂടുതല്‍ പഠനം
നടത്തുമോ?
നോട്ട്
അസാധുവാക്കല്‍
*58.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍
സംസ്ഥാനത്തിന്റെ പദ്ധതി
പ്രവര്‍ത്തനങ്ങളെ
എത്രത്തോളം
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ബജറ്റ്
വിഹിതത്തിലുളള
പദ്ധതികളും
കേന്ദ്രാവിഷ്ക്കൃത
പദ്ധതികളും
മുടങ്ങിയതുവഴി എത്ര
കോടി രൂപയുടെ നഷ്ടമാണ്
ഉണ്ടായതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കാമോ?
പണമിടപാടുകള്‍
ഡിജിറ്റലൈസ് ചെയ്യാനുള്ള
നടപടി
*59.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പണമിടപാടുകള്‍
ഡിജിറ്റലൈസ്
ചെയ്യാനുള്ള കേന്ദ്ര
സര്‍ക്കാര്‍ നയം
സംസ്ഥാനത്തെ പണമിടപാട്
മേഖലയില്‍
ഉണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങളെ
കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഡിജിറ്റലൈസ്
ചെയ്യുന്നതുകൊണ്ട്
സര്‍ക്കാരിന്റെ
വരുമാനത്തില്‍
ഉണ്ടാകാവുന്ന മാറ്റം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
വിദ്യാസമ്പന്നര്‍
ഏറെയുളള സംസ്ഥാനത്ത്
എ.റ്റി.എം
ഇടപാടുകള്‍ക്കുപോലും
ജനം സജ്ജരല്ലാത്തതും ഈ
മേഖലയില്‍ ഉണ്ടാകാവുന്ന
തട്ടിപ്പുകളുടെയും
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വെളിപ്പെടുത്തുമോ?
ലോഡ്
ഷെഡ്ഢിംഗ്
*60.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
രൂക്ഷമായ
സാഹചര്യത്തില്‍
സംസ്ഥാനത്ത് ലോഡ്
ഷെഡ്ഢിംഗ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ജലസംഭരണികളില്‍
ഉള്ള ജലത്തിന്റെ അളവ്
ക്രമാതീതമായി കുറയുന്ന
സാഹചര്യത്തില്‍ ലോഡ്
ഷെഡ്ഢിംഗ് എപ്രകാരം
ഒഴിവാക്കുവാനാണ്
തീരുമാനിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
പരീക്ഷക്കാലത്ത്
ലോഡ് ഷെഡ്ഢിംഗ്
ഏര്‍പ്പെടുത്തുന്നത്
വിദ്യാര്‍ത്ഥികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുമെന്നതിനാല്‍
ബദല്‍ മാര്‍ഗ്ഗങ്ങള്‍
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?