നെല്ല്
സംഭരണ പദ്ധതി
*1.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷത്തെ
ആദ്യ സീസണിലെ നെല്ല്
സംഭരണത്തിന്റെ വിശദാംശം
അറിയിക്കുമോ;
(ബി)
നെല്ല്
സംഭരിച്ച വകയില്‍ എത്ര
തുക കൊടുത്തുവെന്നും
ഇനി എത്ര തുക കുടിശ്ശിക
ഉണ്ടെന്നും
അറിയിക്കുമോ;
(സി)
സംഭരിച്ച
നെല്ല് കുത്തി
അരിയാക്കുന്നതിനായി
അരിമില്ലുകള്‍ക്ക്
നല്കുമ്പോള് അവര്‍
അത് മാറ്റി നിലവാരം
കുറഞ്ഞ അരി നല്കുന്ന
പ്രവണത തടയുന്നതിന്
ഫലപ്രദമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
നെല്ല്
സംഭരണ പദ്ധതിയില്‍
സ്വകാര്യ
മില്ലുടമകള്‍ക്ക്
കൈകാര്യച്ചെലവായി
കിലോയ്ക്ക് എത്ര
രൂപയാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഇത് സര്‍ക്കാരിന്
എത്രത്തോളം ബാധ്യത
വരുത്തുമെന്ന്
അറിയിക്കുമോ?
ആയുധ
പരിശീലനം അവസാനിപ്പിക്കാനും
ഗൂഢപ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാനും നടപടി
*2.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രഹസ്യം
ചോര്‍ത്തിയെന്നാരോപിച്ച്
അതിക്രൂരമായ
മര്‍ദ്ദനത്തിനിരയാക്കിയെന്നും
അപായപ്പെടുത്താന്‍
ശ്രമിച്ചുവെന്നും
കാണിച്ച് ആര്.എസ്.എസ്.
നേതാവ് നല്കിയ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പരാതിയില്‍ കൈക്കൊണ്ട
നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
പ്രത്യേക വിഭാഗത്തെ
നിയോഗിച്ച് അന്വേഷണം
നടത്താന്‍ തയ്യാറാകുമോ;
(സി)
ക്രമസമാധാനം
പുലര്‍ത്താനായി, അധോലോക
ഗുണ്ടാസംഘമായി
പ്രവര്‍ത്തിക്കുന്ന ഈ
സംഘത്തിന്റെ ആയുധ
പരിശീലനം
അവസാനിപ്പിക്കാനും
ഗൂഢപ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാനും
നിയമനടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കേന്ദ്ര
മന്ത്രിമാര്‍
ഉള്‍പ്പെടെയുള്ള
നേതാക്കള്‍ സംസ്ഥാനത്തു
വന്ന് ഭീഷണി
ഉയര്‍ത്തുന്നതിനെതിരെ
നിയമനടപടി
സ്വീകരിക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോയെന്നു
വ്യക്തമാക്കുമോ?
ബാര്‍
കോഴ കേസ്
*3.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. സ്വരാജ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴക്കേസ്സില്‍ അന്വേഷണ
ഉദ്യോഗസ്ഥന്റെ
കണ്ടെത്തല്‍
അട്ടിമറിച്ച് ഭരണത്തിലെ
ഉന്നതരുടെ
നിര്‍ദ്ദേശപ്രകാരം
അന്നത്തെ വിജിലന്‍സ്
ഡയറക്ടര്‍
കെട്ടിച്ചമച്ച
റിപ്പോര്‍ട്ട് ആണ്
കോടതിയില്‍
സമര്‍പ്പിച്ചതെന്ന്
വിജിലന്‍സ് കോടതിയില്‍
പുതുതായി സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
അന്വേഷണ ഉദ്യോഗസ്ഥന്
തന്നെ വെളിപ്പെടുത്തിയ
സാഹചര്യത്തില്‍, കേസ്
അട്ടിമറിക്കാന്‍
കൂട്ടുനിന്നവര്‍ക്കും
അതിന് നിര്‍ദ്ദേശം
നല്‍കിയവര്‍ക്കുമെതിരെ
നിയമ
നടപടിയെടുക്കുവാന്‍
തയ്യാറാകുമോ;
(ബി)
കേസ്
ഡയറി പോലും തിരുത്താന്‍
സമ്മര്‍ദ്ദം
ചെലുത്തിയെന്ന
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍,
കുറ്റാരോപിതരായ
ഉദ്യോഗസ്ഥരെ
സര്‍വ്വീസില്‍ നിന്ന്
മാറ്റി നിര്‍ത്തുവാന്‍
നടപടിയുണ്ടാകുമോ;
(സി)
കേസ്
അട്ടിമറിച്ചെന്നു
വ്യക്തമായ സ്ഥിതിക്ക്
ഇതില്‍
പുനരന്വേഷണത്തിന്
തയ്യാറാകുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
*4.
ശ്രീ.എം.
നൗഷാദ്
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
നവംബര്‍, ഡിസംബര്‍
മാസങ്ങളില്‍
സംസ്ഥാനത്ത് റേഷന്‍ അരി
ലഭിക്കാന്‍ സാധിക്കാതെ
പോയതിന്റെ കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
നിലപാടും പ്രശ്നം
പരിഹരിക്കാനായി സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിയും
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കാന്‍ മുന്‍
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
എങ്കില്‍ ഇതിനായി എന്ത്
നടപടി
സ്വീകരിച്ചുവെന്നും
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
സമയക്രമം അനുസരിച്ച്
അതു നടപ്പിലാക്കാന്‍
സാധിച്ചിരുന്നോ എന്നും
വ്യക്തമാക്കാമോ;
(ഡി)
മുന്‍ഗണനേതര
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്
ന്യായവിലയ്ക്ക്
ഭക്ഷ്യധാന്യങ്ങള്‍
ലഭ്യമാക്കുന്ന
കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാര്‍
നിലപാടെന്താണെന്ന്
അറിയിക്കാമോ?
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
ഉത്തരവുകളുടെ നിയമസാധുതാ
പരിശോധന
*5.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
ഉത്തരവുകളുടെ
നിയമസാധുതാ പരിശോധന
പൂര്‍ത്തിയായോ; എത്ര
ഉത്തരവുകളാണ്
പരിശോധനയ്ക്ക്
വിധേയമാക്കിയതെന്ന്
അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച മന്ത്രിസഭാ
ഉപസമിതിയുടെ
കണ്ടെത്തല്‍
വെളിപ്പെടുത്താമോ;
(സി)
ക്രമവിരുദ്ധവും
നിയമവിരുദ്ധവുമായ
ഉത്തരവുകള്‍
റദ്ദാക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
കുറ്റക്കാര്‍ക്കെതിരെ
വിജിലന്‍സ്
അന്വേഷണത്തിനും
ക്രിമിനല്‍ കേസ്സുകള്‍
എടുക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം
*6.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
അടിയന്തരമായി
നഷ്ടപരിഹാരം
നല്‍കണമെന്ന സുപ്രീം
കോടതി വിധിയിലെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
കീടനാശിനി
കമ്പനികളില്‍ നിന്ന്
നഷ്ടപരിഹാര തുക
ഈടാക്കണമെന്ന
നിര്‍ദ്ദേശത്തിന്റെയും
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് നഷ്ടപരിഹാര
തുകയുടെ വിഹിതം
വാങ്ങിയെടുക്കണമെന്ന
നിര്‍ദ്ദേശത്തിന്റെയും
അടിസ്ഥാനത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ദുരിത
ബാധിതര്‍ക്ക്
നഷ്ടപരിഹാരം നല്‍കാനും
അവരെ
പുനരധിവസിപ്പിക്കാനും
ആജീവനാന്ത
ചികിത്സയ്ക്ക് സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
എത്ര തുക
വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
*7.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതലെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ
ഭക്ഷ്യഭദ്രതാനിയമ
പ്രകാരം മുന്‍ഗണനാ
വിഭാഗങ്ങളുടെ
കരടുപട്ടിക
തയ്യാറാക്കുന്നതില്‍
യോഗ്യതാ മാര്‍ക്ക്
നല്‍കിയതില്‍
തെറ്റുകള്‍ കടന്നു
കൂടിയിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
യോഗ്യതാ മാര്‍ക്കില്‍
അപാകത ഉള്ളതായി
കണ്ടെത്തിയവരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)
ഗ്രാമസഭകള്‍
ചേര്‍ന്ന്
മുന്‍ഗണനാപട്ടിക
അംഗീകരിക്കേണ്ട തീയതി
എന്നായിരുന്നു; എല്ലാ
ഗ്രാമസഭകളും
പട്ടികകള്‍ക്ക്
അംഗീകാരം നല്‍കിയോ;
ഇല്ലെങ്കില്‍ അംഗീകാരം
നല്കിയിട്ടില്ലാത്ത
പട്ടികയുടെ
അടിസ്ഥാനത്തില്‍
മുന്നോട്ട് പോകുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ജീവന്
രേഖ പദ്ധതി
*8.
ശ്രീ.ഡി.കെ.
മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ ചികിത്സാ
വിവരങ്ങള്‍ ഡിജിറ്റലായി
ശേഖരിക്കുകയും
പൊതുജനാരോഗ്യ
കേന്ദ്രങ്ങളെ
കേന്ദ്രീകൃത
കമ്പ്യൂട്ടര്‍
ശൃംഖലയുമായി
ബന്ധിപ്പിക്കുകയും
ചെയ്യുന്ന ജീവന് രേഖ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യശാസ്ത്ര
ഗവേഷണം, ആശുപത്രികളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തല്‍,
ആരോഗ്യ സംരക്ഷണ
നയപരിപാടികളുടെ
രൂപവത്ക്കരണം,
പകര്‍ച്ചവ്യാധി
നിയന്ത്രണം
എന്നിവയ്ക്കും
പാരമ്പര്യരോഗങ്ങളടക്കമുള്ളവ
കണ്ടെത്താനും
ജീവന്‍രേഖാ വിവരങ്ങള്‍
എങ്ങനെയെല്ലാം
പ്രയോജനപ്പെടുത്താന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
ഗുണ്ടാവിരുദ്ധ
സ്ക്വാഡ്
*9.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണ്ടാ സംഘങ്ങളെ
അമര്‍ച്ച ചെയ്യാന്‍
ഗുണ്ടാവിരുദ്ധ സ്ക്വാഡ്
രൂപവല്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഗുണ്ടകളെക്കുറിച്ചുള്ള
വിവരശേഖരണത്തിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നത് എന്നു
വെളിപ്പെടുത്തുമോ ;
(സി)
ഗുണ്ടാ
ബന്ധമുള്ള പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്നറിയിക്കുമോ;
(ഡി)
പുതിയ
ഗുണ്ടാ സംഘങ്ങള്‍
ഉണ്ടാകുന്നത് തടയാന്‍
എന്തൊക്കെ കരുതല്‍
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കലാപം
സൃഷ്ടിക്കുന്നവര്‍ക്കെതിരെ
നടപടി
*10.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
,,
കാരാട്ട് റസാഖ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതം
മാറിയതിന്റെ പേരില്‍
തിരൂരില്‍ ഫൈസല്‍
എന്നയാളെയും മുമ്പ്
യാസിര്‍ എന്നയാളെയും
കൊലപ്പെടുത്തിയത് ഏതു
സംഘടനയില്‍പ്പെട്ടവരാണെന്നാണ്
കണ്ടെത്തിയത്;
(ബി)
നിരന്തരമായി
വര്‍ഗ്ഗീയ കലാപത്തിന്
ശ്രമം നടത്തുകയും
രാഷ്ട്രീയ
പാര്‍ട്ടികളുടെ സംസ്ഥാന
നേതാക്കള്‍
പങ്കെടുക്കുന്ന
യോഗത്തിനു നേരെ വരെ
ബോംബെറിഞ്ഞ് കലാപം
സൃഷ്ടിക്കാന്‍
ശ്രമിക്കുകയും
ചെയ്യുന്ന വര്‍ഗ്ഗീയ
ഫാസിസ്റ്റുകളെ
നിയന്ത്രിക്കാന്‍
നടപടിയെടുക്കുമോ;
(സി)
സായുധ
ക്രിമിനലുകളുടെ
ഒളിത്താവളങ്ങളായും
കലാപവും കൊലപാതകവും
നടത്താനുള്ള ഗൂഡാലോചന
കേന്ദ്രങ്ങളായും മാറിയ
കാര്യാലയങ്ങള്‍
പോലീസിന്റെ കര്‍ശന
നിരീക്ഷണത്തിന്
വിധേയമാക്കുമോ?
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായുള്ള പദ്ധതി
*11.
ശ്രീ.മുരളി
പെരുനെല്ലി
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പെന്ഷന്,
വിദ്യാഭ്യാസം,
പുനരധിവാസം, തൊഴില്‍,
പാര്‍പ്പിടം
തുടങ്ങിയവയ്ക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനായി സംസ്ഥാന
വികലാംഗക്ഷേമ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇവര്‍ക്കായി
എല്ലാ ജില്ലയിലും
ആധുനിക സജ്ജീകരണങ്ങളോടെ
ജില്ലാ പ്രാരംഭ
ഇടപെടല്‍ കേന്ദ്രങ്ങള്‍
(ഡി.ഇ.ഐ.സി.)
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ട്രാന്‍സ്പ്ലാന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന് നടപടി
*12.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവ ദാന
ശസ്ത്രക്രിയകൾക്കുള്ള
സംവിധാനത്തിന്റെ
പരിമിതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ശസ്ത്രക്രിയകള്‍ക്കുള്ള
സംവിധാനം
കാര്യക്ഷമമാക്കാന്‍
സ്വീകരിക്കുന്ന
നടപടികളെ സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
നിലവിലെ
പരിമിതികള്‍ തരണം
ചെയ്യുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
ട്രാന്‍സ്പ്ലാന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
*13.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം,
ദേശീയ തലത്തില്‍
അറുപത്തിയേഴ്
ശതമാനത്തോളം ജനങ്ങളെ
മുന്‍ഗണനാ വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയപ്പോള്‍
കേരളത്തിലെ ജനസംഖ്യയുടെ
എത്ര ശതമാനം പേരെയാണ്
മുന്‍ഗണനാ വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
അതിന്റെ
ഫലമായി സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരുന്ന
ഭക്ഷ്യധാന്യങ്ങളുടെയും,
മറ്റ് റേഷന്‍
സാധനങ്ങളുടെയും
വിഹിതത്തില്‍
കുറവുണ്ടായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നതില്‍
മുന്‍ സര്‍ക്കാര്‍
വരുത്തിയതായി
ആക്ഷേപിക്കപ്പെടുന്ന
കാലതാമസം സംസ്ഥാനത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തിനവകാശപ്പെട്ട
റേഷന്‍ വിഹിതം കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
നേടിയെടുക്കുന്നതിന്
നടത്തുന്ന ശ്രമങ്ങള്‍
വിശദമാക്കുമോ?
നവകേരള
മിഷൻ
*14.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ആന്റണി ജോണ്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
നവകേരള മിഷന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ജനങ്ങളുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിന് ഈ
മിഷന് ഏതു തരത്തില്‍
ലക്ഷ്യമിടുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
മിഷന്
മുഖേന വിദ്യാഭ്യാസ
ആരോഗ്യ മേഖലകളില്‍
കൈവരിക്കാനുദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിന്
ജനപങ്കാളിത്തം
സാധ്യമാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പരിപാടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
അന്തരീക്ഷ
മലിനീകരണം
*15.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന നഗരങ്ങളിലെ
അന്തരീക്ഷത്തില്‍
പ്രാണവായുവിന്റെ അളവിലെ
വ്യതിയാനത്തെക്കുറിച്ച്
പഠനങ്ങള്‍
നടന്നിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(ബി)
പ്രാണവായുവിന്റെ
കുറവും കാര്‍ബണ്‍
വാതകങ്ങളുടെ ആധിക്യവും
തദ്ദേശവാസികളുടെ
ആരോഗ്യത്തേയും
കര്‍മ്മശേഷിയേയും
ഏതൊക്കെ തരത്തില്‍
ബാധിക്കുന്നു എന്ന
വിഷയം ഏതെങ്കിലും
പഠനത്തില്‍
ഉള്‍പ്പെട്ടിരുന്നോ;
(സി)
ഇല്ലെങ്കില്‍
വിശദമായ പഠനത്തിന്
സംസ്ഥാന സര്‍ക്കാരിനു
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ മേഖലകളിലെ
വിദഗ്ദ്ധരടങ്ങുന്ന ഒരു
സമിതിയെ നിയോഗിക്കുന്ന
കാര്യം പരിഗണിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
*16.
ശ്രീ.പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സെക്രട്ടേറിയറ്റിലെ
പൊതുഭരണ,
ധനവകുപ്പുകളെക്കൂടി
ഉള്‍പ്പെടുത്തി കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് (കെ.എ.എസ്)
രൂപീകരിക്കാന്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
കെ.എ.എസ്.
രൂപീകരിക്കുന്നതുകൊണ്ട്
സംസ്ഥാന
ഭരണത്തിനുണ്ടാകാവുന്ന
ഗുണദോഷങ്ങളെക്കുറിച്ച്
ഈ സര്‍ക്കാര്‍
അധികാരമേറ്റെടുത്തശേഷം
പഠനമോ പരിശോധനയോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ജനങ്ങള്‍ക്ക്
സേവനം നല്കുന്ന
കാര്യത്തില്‍
കെ.എ.എസ്.ന്റെ അഭാവം
കൊണ്ട് നിലവിലെ ഭരണ
സംവിധാനം എന്തൊക്കെ
പരാധീനതകള്‍
നേരിടുന്നുണ്ടെന്നാണ്
കരുതുന്നത്;
(ഡി)
ഇക്കാര്യത്തില്‍
മുന്‍വിധിയോടെയുള്ള
സമീപനം
സര്‍ക്കാരിനുണ്ടെന്ന
ആക്ഷേപം കണക്കിലെടുത്ത്
വിശദപഠനം നടത്താന്‍
തയ്യാറാകുമോ?
ജീവന്‍രേഖ
പദ്ധതി
*17.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
'ജീവന്‍രേഖ' എന്ന
പേരിലുള്ള പദ്ധതി
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
ശേഖരിക്കുന്ന,
രോഗികളുടെ വിവരങ്ങള്‍
സംബന്ധിച്ച രേഖകളുടെ
സ്വകാര്യത
ഉറപ്പുവരുത്തുന്നതിന്
മാര്‍ഗ്ഗങ്ങളുണ്ടോ;
(സി)
സംസ്ഥാനത്ത്
സാംക്രമിക രോഗങ്ങള്‍
പൊട്ടിപ്പുറപ്പെടുന്നത്
തടയുന്നതിന് പ്രസ്തുത
പദ്ധതി എത്രത്തോളം
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ക്ഷേമ പദ്ധതി
*18.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രവാസി
ക്ഷേമത്തിനായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഗള്‍ഫില്‍
നിന്നും ജോലി
നഷ്ടപ്പെട്ട് മടങ്ങുന്ന
മലയാളികള്‍ക്ക് ആറ്
മാസത്തെ ശമ്പളം
നഷ്ടപരിഹാരമായി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
2016
ഡിസംബര്‍ ഒന്നിന് ശേഷം
ഇപ്രകാരം ജോലി
നഷ്ടപ്പെട്ട് എത്ര
മലയാളികള്‍ തിരിച്ച്
വന്നുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ?
മാവോയിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍
*19.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റുകള്‍
അടക്കമുള്ള ഇടതുപക്ഷ
തീവ്രവാദികളുടെ
പ്രവര്‍ത്തനങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവരുടെ തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന്
ക്രിയാത്മകമായ എന്ത്
നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആദിവാസി
മേഖലകളില്‍
മാവോയിസ്റ്റുകളുടെ
നുഴഞ്ഞുകയറ്റം
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇത് തടയുവാന്‍ ഒരു
യൂണിഫെെഡ് കമാന്റ്
രൂപീകരിക്കണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
നോട്ട്
നിരോധനം മൂലമുണ്ടായ
പ്രതിസന്ധി
*20.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ 1000, 500
രൂപയുടെ നോട്ടുകള്‍
പിന്‍വലിച്ചത്
മൂലമുണ്ടായ പ്രതിസന്ധി
സംസ്ഥാനത്തിന്റെ
ഏതൊക്കെ മേഖലകളെ
ബാധിച്ചു എന്നു
കണ്ടെത്തിയിട്ടുണ്ട്;
(ബി)
ഇതു
സംബന്ധിച്ച് പ്ലാനിംഗ്
ബോര്‍ഡ് നടത്തിയ
പഠനത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(സി)
വിവിധ
മേഖലകളിലുണ്ടായ
മരവിപ്പ്
മറികടക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഇതുമൂലം
സംസ്ഥാനത്തുണ്ടായ
സാമ്പത്തിക നഷ്ടം
നികത്തണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ;
(എഫ്)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്തിന്റെ
വളര്‍ച്ചയില്‍
എന്തുമാറ്റമാണ്
സംഭവിക്കുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
*21.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഭക്ഷ്യഭദ്രതാ
നിയമപ്രകാരമുള്ള അന്തിമ
പട്ടിക
തയ്യാറാക്കലിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ആക്ഷേപങ്ങളും
പരാതികളും
സ്വീകരിക്കുന്ന അവസാന
തീയതി എന്നായിരുന്നു
എന്ന് അറിയിക്കാമോ;
(സി)
അപ്പീലുകള്‍
തീര്‍പ്പാക്കല്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അന്തിമ
പട്ടിക അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ;
അന്തിമ പട്ടിക വെബ്
സൈറ്റില്‍
ലഭ്യമായിട്ടുണ്ടോ;
(ഇ)
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(എഫ്)
റേഷന്‍
കാര്‍ഡുകളുടെ വിതരണവും
കമ്പ്യൂട്ടര്വല്ക്കരണവും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സ്വാശ്രയ
കോളേജുകളിലെ പ്രവേശനം
*22.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-ല്‍
സ്വാശ്രയ കോളേജുകളുടെ
മാനേജ്മെന്റ്
എന്‍.ആര്.ഐ.
സീറ്റുകളിലെ
പ്രവേശനത്തില്‍
കൃത്രിമം നടത്തിയതായി
ജസ്റ്റിസ് ജെ.എം.ജയിംസ്
അദ്ധ്യക്ഷനായിരുന്ന
പ്രൊഫഷണല്‍ കോളേജ്
പ്രവേശനവും ഫീസും
നിയന്ത്രണ സമിതി
കണ്ടെത്തിയിരുന്നോ;
(ബി)
പ്രവേശന
പരീക്ഷ ജയിക്കാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
മാനേജ്മെന്റ്
ക്വാട്ടയില്‍ പ്രവേശനം
നല്‍കിയിരുന്നതായി
സമിതി
കണ്ടെത്തിയിരുന്നോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
തെറ്റായ രീതിയില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളെ
കോളേജില്‍ നിന്നും
പുറത്താക്കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
ആര്‍ദ്രം
മിഷന്
*23.
ശ്രീ.എം.
മുകേഷ്
,,
ബി.സത്യന്
,,
കെ. ദാസന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രാഥമിക,
ദ്വിതീയ തലത്തിലുള്ള
സര്‍ക്കാര്‍
ആശുപത്രികളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍,
പാരാമെഡിക്കല്‍
ജീവനക്കാരുടെ കുറവ്
പരിഹരിക്കാനും രോഗ
നിര്‍ണ്ണയത്തിനു വേണ്ട
ലബോറട്ടറി സൗകര്യം,
അവശ്യോപകരണങ്ങള്‍
എന്നിവ നല്‍കുന്നതിനും
നടപടിയുണ്ടാകുമോ;
(ഡി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അതിന്റെ വിവരം
ലഭ്യമാക്കുമോ?
വിജിലൻസ്
പ്രവർത്തനം കാര്യക്ഷമമാക്കൽ
*24.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സംവിധാനത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച്
ഉയര്‍ന്നിട്ടുള്ള
ആക്ഷേപങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് സംബന്ധിച്ച
നിലപാട് വ്യക്തമാക്കുമോ
;
(ബി)
വിജിലന്‍സിന്റെ
പ്രവര്‍ത്തനം കൂടുതല്‍
സുതാര്യമാക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനുമായി
ചീഫ് സെക്രട്ടറി
എന്തെങ്കിലും ശിപാർശ
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
അക്കാര്യത്തില്‍ തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അരിവില
വര്‍ദ്ധിക്കുന്നത് തടയാന്‍
നടപടി
*25.
ശ്രീ.രാജു
എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിവില
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
തടയാനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഭക്ഷ്യ
ഭദ്രതയുടെ പേരില്‍
സംസ്ഥാനത്തിന്റെ റേഷന്‍
വിഹിതം വെട്ടിക്കുറച്ച്
ഭക്ഷ്യക്ഷാമത്തിലേക്ക്
ജനങ്ങളെ തള്ളിവിടുന്ന
കേന്ദ്രസര്‍ക്കാര്‍
നിലപാട്
തിരുത്തിക്കാനായി
നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
അരി
ലോബിയുടെ കരിഞ്ചന്ത
ഇടപാട് ഇല്ലാതാക്കാനായി
വിവിധ സംസ്ഥാനങ്ങളില്‍
നിന്ന് അരി നേരിട്ട്
ശേഖരിച്ച് സിവില്‍
സപ്ലൈസ് സ്ഥാപനങ്ങള്‍
വഴിയും പ്രത്യേക
അരിക്കടകള്‍ തുടങ്ങിയും
വില കുറച്ച്
കൊടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
*26.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
പുരുഷന് കടലുണ്ടി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
തീരുമാനമെടുത്തത്
എന്നാണെന്ന്
വ്യക്തമാക്കുമോ; അതു
നടപ്പിലാക്കാന്‍
വൈകിയതിന്റെ കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
ഏപ്രില്‍
മുതല്‍ നിയമം
പൂര്‍ണ്ണമായും
നടപ്പാക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
നിയമം
നടപ്പിലാക്കുന്നതിന്റെ
ഫലമായി സംസ്ഥാനത്തിനു
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
അരിവിഹിതത്തില്‍
ഉണ്ടാകുന്ന വലിയ കുറവ്
നികത്താന്‍ എന്തു
പ്രതിവിധിയാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതി
*27.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ജില്ലാ-താലൂക്ക്
ആശുപത്രികളുടെ
സേവനങ്ങള്‍
മെച്ചപ്പെടുത്താനും
സ്പെഷ്യാലിറ്റി
വകുപ്പുകള്‍
ആരംഭിക്കുവാനും ഈ
പദ്ധതിയില്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്ത് തുക
വകയിരുത്തിയിട്ടുണ്ട്;
(സി)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി
ആരോഗ്യകേന്ദ്രങ്ങള്‍
ആരംഭിക്കുമോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളുടെ
വില വര്‍ദ്ധന
*28.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരി, പച്ചക്കറി
ഉള്‍പ്പെടെയുള്ള
നിത്യോപയോഗ
ഭക്ഷ്യവസ്തുക്കളുടെ വില
ക്രമാതീതമായി
കുതിച്ചുയരുന്ന
സ്ഥിതിവിശേഷം
ഗൗരവപൂര്‍വ്വം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നോട്ടുക്ഷാമം
സൃഷ്ടിച്ച
പ്രതിസന്ധിയും
തൊഴിലില്ലായ്മ
സൃഷ്ടിച്ച
ദുരിതങ്ങള്ക്കുമിടയില്പ്പെട്ട്
നട്ടം തിരിയുന്ന സാധാരണ
ജനത്തിന് ഇരുട്ടടിയായ
വിലക്കയറ്റം
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുമാര്‍ക്കറ്റില്‍
ഇടപെടാന്‍ എത്ര തുക
നല്‍കിയെന്നതിന്റെ
വിശദവിവരം നല്‍കാമോ;
(ഡി)
ഇക്കാര്യത്തില്‍
ധനകാര്യ വിഭാഗത്തില്‍
നിന്നും അര്‍ഹമായ
പരിഗണന ലഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതി
*29.
ശ്രീ.ഒ.
ആര്. കേളു
,,
സി.കൃഷ്ണന്
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതി ജനകീയ
പങ്കാളിത്തത്തോടെ
നടപ്പാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പദ്ധതികളുടെ
ആസൂത്രണം സമയബന്ധിതമായി
നടപ്പാക്കുമെന്ന്
ഉറപ്പാക്കുന്നതിന്
സംവിധാനം ഉണ്ടോ;
(സി)
യഥാസമയം
ഫണ്ട്
ലഭ്യമാക്കുന്നുണ്ടെന്നും
പദ്ധതികള്‍ ആസൂത്രണം
ചെയ്ത രീതിയില്‍ തന്നെ
സമയബന്ധിതമായി
നടപ്പാക്കുന്നുണ്ടെന്നും
ഉറപ്പ് വരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മെഡിക്കല്‍
വിദ്യാഭ്യാസരംഗത്ത് സൂപ്പര്‍
സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍
*30.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം മെഡിക്കല്‍
വിദ്യാഭ്യാസരംഗത്ത്
എന്തെല്ലാം സൂപ്പര്‍
സ്പെഷ്യാലിറ്റി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
മെഡിക്കല്‍
വിദ്യാഭ്യാസരംഗം
സുശക്തമാക്കുന്നതിനായി
അക്കാദമിക് തലത്തിലും
അടിസ്ഥാന സൗകര്യവികസനം,
രോഗീപരിചരണം എന്നീ
മേഖലകളിലും ഉന്നത
നിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
മെഡിക്കല്‍
വിദ്യാഭ്യാസരംഗം
ശക്തിപ്പെടുത്തുന്നതിന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് തുടക്കം
കുറിച്ച മെഡിക്കല്‍
കോളേജുകളുടെ
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?