വ്യാവസായിക
പരിശീലന ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
*361.
ശ്രീ.ജെയിംസ്
മാത്യു
,,
എ.എം. ആരിഫ്
,,
കെ.ഡി. പ്രസേനന്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന
ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
ഡയറക്ടറേറ്റ് മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഐ.ടി.ഐ.കള്‍ 'കിഫ്ബി'
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പുതുതായി
ആരംഭിച്ച ഐ.ടി.ഐ.കളില്‍
പുതിയ ട്രേഡുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വനാതിര്‍ത്തി
സംരക്ഷിക്കുന്നതിന് നടപടി
*362.
ശ്രീ.രാജു
എബ്രഹാം
,,
ഡി.കെ. മുരളി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവനും
സ്വത്തിനും
ഭീഷണിയാകുന്ന വന്യജീവി
ശല്യം
ഇല്ലാതാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
വനാതിര്‍ത്തികളില്‍
മതില്, ജൈവ/സൗരോര്‍ജ്ജ
വേലികള്‍, കിടങ്ങുകള്‍
മുതലായവ
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വനാതിര്‍ത്തി
വേര്‍തിരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ജണ്ടകള്‍
സ്ഥാപിച്ച് അതിരുകള്‍
കൃത്യമായി
വേര്‍തിരിച്ച് മുഴുവന്‍
വന പ്രദേശങ്ങളും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
*363.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
പുന:സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
1959-
ലെ കമ്പല്‍സറി
നോട്ടിഫിക്കേഷന്‍ ഓഫ്
വേക്കന്‍സീസ് ആക്ട്
പ്രകാരം ഏതൊക്കെ
ഒഴിവുകളാണ്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നികത്തേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
ആക്ടിലെ
വ്യവസ്ഥകള്‍
പാലിക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
കഴിഞ്ഞ രണ്ടു
വര്‍ഷത്തിനിടെ
അത്തരത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കാമോ?
തൊഴില്‍
വകുപ്പിന്റെ കീഴിലുള്ള
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
*364.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴിലുള്ള
ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
തീര്‍ത്തും
നിഷ്ക്രിയമായിരുന്നതും
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ദീര്‍ഘകാലമായി
കുടിശ്ശിക
ഉണ്ടായിരുന്നതുമായ
ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷേമനിധി
ബോര്‍ഡുകളുടെ ദെെനംദിന
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിന്റെ
ഭാഗമായി അംഗങ്ങളുടെ
രജിസ്ട്രേഷന്,
അംശദായം, ആനുകൂല്യ
വിതരണം, പെന്ഷന്
എന്നിവയ്ക്കായി പുതിയ
സോഫ്റ്റ് വെയര്‍
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ക്ഷേമനിധി
ബോര്‍ഡുകള്‍ വിവിധ
പദ്ധതികള്‍ പ്രകാരം
അംഗങ്ങള്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ക്ഷേമനിധി
ബോര്‍ഡുകളിലെ
അംഗങ്ങളുടെ ഡേറ്റാ
ഡിജിറ്റെെസ് ചെയ്ത്
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ജലഗ്രാമം
പദ്ധതി
*365.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനലില്‍ സംസ്ഥാനം
വരളുമ്പോഴും
ജലസംരക്ഷണത്തിനായുള്ള
കേന്ദ്ര പദ്ധതികളോട്
സര്‍ക്കാര്‍ മുഖം
തിരിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഞ്ചായത്തുകള്‍ക്കായി
കേന്ദ്രം ആസൂത്രണം
ചെയ്ത ജലഗ്രാമം പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കേന്ദ്ര
ജലവിഭവ
മന്ത്രാലയത്തിന്റെ
ജലകാന്തി അഭിയാന്റെ
ഭാഗമായി സംസ്ഥാനത്ത്
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണ്;
(ഡി)
കേന്ദ്ര
ജലസംരക്ഷണ പദ്ധതികള്‍
സമയബന്ധിതമായി
സംസ്ഥാനത്ത്
നടപ്പാക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനങ്ങള്‍ക്ക് രൂപം
നല്‍കുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
പട്ടിക
ജാതി പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള പ്രധാന
വികസന പദ്ധതികള്‍
*366.
ശ്രീ.ഒ.
ആര്. കേളു
,,
ബി.സത്യന്
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രധാന വികസന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇവയില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
പഞ്ചവത്സര
പദ്ധതികള്‍
നിര്‍ത്തിയതിനെ
തുടര്‍ന്ന്
എസ്.സി.എസ്.പി.,
ടി.എസ്.പി. എന്നിങ്ങനെ
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായുള്ള
ഉപ പദ്ധതികള്‍
ഇല്ലാതായത്
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ കേന്ദ്ര
വിഹിതത്തെ ഏതു
തരത്തില്‍
ബാധിക്കാനിടയുണ്ട്;
(ഡി)
നിലവില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നു
ലഭിച്ചുകൊണ്ടിരിക്കുന്ന
എസ്.സി./എസ്.ടി. വികസന
പദ്ധതികള്‍ക്കായുള്ള
പ്രത്യേക കേന്ദ്ര സഹായം
തുടര്‍ന്നും
ലഭ്യമാകാനിടയുണ്ടോ;
ഇല്ലെങ്കില്‍ ഇതു വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്താണെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന കുടിവെള്ള
പദ്ധതികള്‍
*367.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള ക്ഷാമം
കണക്കിലെടുത്ത് കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
കിഫ്ബിയുടെ അംഗീകാരം
ലഭിച്ച് പണി
ആരംഭിച്ചിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെ;
(സി)
ഗ്രാമീണ
കുടിവെള്ള
പദ്ധതികളടക്കം വാട്ടര്‍
അതോറിറ്റി
ഏറ്റെടുത്തിട്ടുള്ള
കുടിവെള്ള പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ ജീവിത
സാഹചര്യം
*368.
ശ്രീ.അനൂപ്
ജേക്കബ്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ജീവിത സാഹചര്യം
മെച്ചപ്പെടുത്തുന്നതിനുളള
പദ്ധതികളുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
തൊഴിലാളികളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
ആദിവാസികളുടെ
ആരോഗ്യ വികസനത്തിന് നടപടി
*369.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ആരോഗ്യ വികസനത്തിന്
എന്തെല്ലാം നടപടികളാണ്
ഈ സർക്കാർ
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
ഇവര്‍ക്ക്
സമ്പൂര്‍ണ്ണ ആരോഗ്യ
സുരക്ഷ നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയത്;
വിശദമാക്കുമോ;
(സി)
ആദിവാസി
കുടുംബങ്ങളിലെ ശിശുമരണ
നിരക്ക് കുറക്കാനും
പട്ടിണി മരണം
ഇല്ലാതാക്കാനും
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനങ്ങള്‍
*370.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരാര്‍/ദിവസ
വേതന നിയമനങ്ങള്‍
വ്യാപകമാകുന്നതിനനുസൃതമായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
താല്‍ക്കാലിക
നിയമനങ്ങള്‍ കുറഞ്ഞു
വരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നാല്പ്പതരലക്ഷം
തൊഴിലന്വേഷകര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെങ്കിലും
ഒരു വര്‍ഷം കേവലം 7800
പേര്‍ക്ക് മാത്രം
താല്ക്കാലികാടിസ്ഥാനത്തില്
തൊഴില്‍ നല്കാന്
സാധ്യമായ
സാഹചര്യത്തില്‍,
സംസ്ഥാനത്തെ
എണ്‍പത്തിനാല്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
തൊഴില്ദായകരെന്ന
സ്ഥിതി ഏതാണ്ട്
അപ്രസക്തമായതു കൊണ്ട് ഈ
സ്ഥാപനങ്ങളെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വകാര്യമേഖലയില്‍
ഉള്‍പ്പെടെ തൊഴില്‍
നേടാന്‍ വേണ്ട അവസരം
സൃഷ്ടിക്കുന്ന
കേന്ദ്രങ്ങളാക്കി
മാറ്റാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രയോജനപ്രദമാകുന്ന
രീതിയില്‍ ഈ
സ്ഥാപനങ്ങളുടെ സേവനം
ഏതൊക്കെ തരത്തില്‍
പരിണമിപ്പിക്കാന്‍
ഉദ്ദേശിക്കുന്നെന്ന്
അറിയിക്കാമോ?
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
*371.
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
വിലവര്‍ദ്ധനവിന്റെ ഗുണം
കര്ഷകന്
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
തീറ്റപ്പുല്ലിന്റെ
ദൗര്‍ലഭ്യം
അനുഭവപ്പെടുന്നതിനാല്‍,
തരിശുകിടക്കുന്ന
ഭൂമിയില്‍
തീറ്റപ്പുല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
പാര്‍പ്പിട പ്രശ്നം
*372.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാരുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(ബി)
ഭവന
രഹിതരായവര്‍ക്ക്
വീടുവയ്ക്കാന്‍ സ്ഥലവും
ധനസഹായവും
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
വീടുകളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിവരിക്കുമോ?
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടികള്‍
*373.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഗ്രാമീണ
മേഖലയിലെ തൊഴില്‍
അന്വേഷകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
കരിയര്‍ സംബന്ധമായ
സേവനങ്ങളും
പരിശീലനങ്ങളും
നല്‍കുന്നതിന് കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കൂടുതല്‍
ഗ്രാമീണ മേഖലകളിലേക്ക്
ഇത്തരം സെന്ററുകളുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
തൊഴില്‍രഹിതര്‍ക്ക്
തൊഴില്‍ പരിശീലനം
നല്‍കുന്നതിനും
മറ്റുമായി
ഏര്‍പ്പെടുത്തിയ
എംപ്ലോയബിലിറ്റി
സെന്ററുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
സെന്ററുകള്‍ മുഖേന
തൊഴില്‍ മേളകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്ലാച്ചിമട
സ്പെഷ്യല്‍ ട്രെെബ്യൂണല്‍
രൂപീകരണത്തിനായുള്ള നിയമം
*374.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമടയില്‍,
കൊക്കകോള കമ്പനിയുടെ
ജലചൂഷണത്തിന്
ഇരയായവര്‍ക്ക്
കമ്പനിയില്‍ നിന്ന്
നഷ്ടപരിഹാരം
നേടിക്കൊടുക്കുന്നതിനായി
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
ആവശ്യത്തിനായി, മുന്‍
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
നിയമസഭ എെകകണ്ഠേന
പാസാക്കിയ പ്ലാച്ചിമട
സ്പെഷ്യല്‍
ട്രെെബ്യൂണല്‍
രൂപീകരണത്തിനായുള്ള
നിയമം കേന്ദ്ര ആഭ്യന്തര
മന്ത്രാലയം തിരികെ
അയച്ചത്
ബഹു:രാഷ്ട്രപതിക്കു
സമര്പ്പിക്കാതെയായിരുന്നോ;
ആണെങ്കില്‍ കാരണം
എന്താണെന്നാണ്
അറിയിച്ചിരിക്കുന്നത്;
(സി)
ഇക്കാര്യത്തില്‍
എന്തു തുടര്‍ നടപടി
സാധ്യമാകുമെന്ന്
അറിയിക്കാമോ?
കശുവണ്ടി
തൊഴിലാളി ആശ്വാസ ക്ഷേമനിധി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
*375.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കശുവണ്ടി തൊഴിലാളി
ആശ്വാസ ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
പ്രസ്തുത ക്ഷേമനിധി
ബോര്‍ഡിന്റെ സാമ്പത്തിക
അടിത്തറയ്ക്ക് കാര്യമായ
ക്ഷതം
ഏല്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
ക്ഷേമനിധി ബോര്‍ഡിനെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഡി-അഡിക്ഷന്
സെന്ററുകളുടെ
പ്രവര്‍ത്തനങ്ങള്‍
*376.
ശ്രീ.എം.
മുകേഷ്
,,
റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഡി-അഡിക്ഷന്
സെന്ററുകളുടെ
പ്രവര്‍ത്തനങ്ങള്‍
എക്സൈസ് വകുപ്പ്
പരിശോധിക്കാറുണ്ടോ;
പരിശോധിക്കുന്നതിന്
സംവിധാനം നിലവിലുണ്ടോ ;
(ബി)
സംസ്ഥാനതലത്തില്‍
ആധുനിക സജ്ജീകരണങ്ങളോടെ
ഒരു മാതൃകാ
സ്പെഷ്യാലിറ്റി
ഡി-അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എല്ലാ
ജില്ലകളിലും ജില്ലാ
ആശുപത്രികളുമായി
ബന്ധപ്പെടുത്തി
ഡി-അഡിക്ഷന്
സെന്ററുകള്‍
രൂപീകരിക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്ലാച്ചിമട
കൊക്കക്കോള ട്രൈബ്യൂണല്‍
ബില്‍
T *377.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാച്ചിമട
കൊക്കക്കോള
ട്രൈബ്യൂണല്‍ ബില്‍
പുനരവതരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം
മാറ്റങ്ങളോടുകൂടിയാണ്
പുനരവതരിപ്പിക്കുന്നത്
എന്നുള്ള വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ആയതിന്
ഇതുവരെ നിയമ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ആര്.എസ്.ബി.വൈ
പദ്ധതി
*378.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എസ്.ബി.വൈ.
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
കാര്‍ഡ് പുതുക്കി
ലഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കിടപ്പ്
രോഗികളടക്കമുള്ള
നിരവധിയാളുകള്‍ക്ക്
യഥാസമയം കാര്‍ഡ്
പുതുക്കാന്‍
സാധിക്കാത്തതുമൂലം
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ളവര്‍ക്ക്
ആര്.എസ്.ബി.വൈ കാര്‍ഡ്
പുതുക്കി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
നേരത്തെ
ഈ സൗകര്യം
അനുവദിച്ചിരുന്ന
സ്വകാര്യ
ആശുപത്രികളില്‍ പലതും
പദ്ധതിയില്‍ നിന്ന്
പിന്മാറിയിട്ടുണ്ടോ;
(ഇ)
കൂടുതല്‍
സ്വകാര്യ -സഹകരണ
ആശുപത്രികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍
നിയമ ലംഘനങ്ങള്‍
*379.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നിയമ
ലംഘനങ്ങള്‍
കണ്ടെത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
തൊഴില്‍
നിയമ ലംഘനങ്ങള്‍ക്കുളള
പിഴത്തുക
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മാനേജ്മെന്റുകളില്‍
തൊഴിലാളി പ്രാതിനിധ്യം
ഉറപ്പു വരുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ന്യായ
വേതനം കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അസംഘടിതതൊഴിലാളികള്‍ക്ക്
വേതന സുരക്ഷയും പാർപ്പിട
സൗകര്യവും
*380.
ശ്രീ.കെ.ജെ.
മാക്സി
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത മേഖലയില്‍
പണിയെടുക്കുന്ന വിവിധ
തൊഴിലാളികള്‍ക്ക് വേതനം
ഉറപ്പുവരുത്തുന്നതിനും
വിവിധ സ്വകാര്യ
മേഖലകളില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികള്‍ക്ക് വേതനം
ബാങ്കുകള്‍ വഴി
നല്കുന്നതിനുമായി വേതന
സുരക്ഷാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
നഗര പ്രദേശങ്ങളില്‍
അസംഘടിത മേഖലയില്‍ ജോലി
ചെയ്യുന്ന കുറഞ്ഞ
വരുമാനക്കാരായ
തൊഴിലാളികള്‍ക്ക്
പാര്‍പ്പിടം
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള സമഗ്ര
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്ലാന്റേഷന്
മേഖലയില്‍ സ്വന്തമായി
വീടില്ലാത്ത
തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിനും
മെച്ചപ്പെട്ട താമസ
സൗകര്യം
ഒരുക്കുന്നതിനും
നിലവിലെ ലയങ്ങള്‍
നവീകരിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതിയില്‍പ്പെട്ടവരുടെ
ക്ഷേമത്തിനായി
ജനസംഖ്യാനുപാതികമായി ഫണ്ട്
*381.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ടവരുടെ
ക്ഷേമത്തിനായി 2016-17
വര്‍ഷത്തില്‍
ജനസംഖ്യാനുപാതികമായി
ഫണ്ട് നീക്കി
വച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍ എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ജനസംഖ്യാനുപാതികമായി
അനുവദിച്ച തുകയുടെ
നടപ്പുവര്‍ഷത്തെ
വിനിയോഗം
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റല്‍
സൗകര്യങ്ങളുടെ
മെച്ചപ്പെടുത്തല്‍
തുടങ്ങിയ വിദ്യാഭ്യാസ
സൗകര്യ
വര്‍ദ്ധനയ്ക്കുള്ള
പദ്ധതികളുടെ നടപ്പു
വര്‍ഷത്തെ നേട്ടങ്ങള്‍
വിശദമാക്കുമോ?
കാര്‍ബണ്‍
ന്യൂട്രല്‍ ജില്ലയാക്കാനുള്ള
പദ്ധതി
*382.
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ബണ്‍
ന്യൂട്രല്‍ ജില്ലയായി
വയനാടിനെ
മാറ്റിയെടുക്കുന്ന
പദ്ധതി പ്രകാരം
വനംവകുപ്പ് ഇതേവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിന്
പൈലറ്റ് പ്രോജക്ട്
ഉണ്ടാക്കി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഫലപ്രാപ്തിയെക്കുറിച്ച്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി സംസ്ഥാനത്താകെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ആരോഗ്യസംരക്ഷണം
*383.
ശ്രീ.സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
,,
മുരളി പെരുനെല്ലി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ആരോഗ്യസംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായുള്ള
ലേബര്‍ ക്യാമ്പുകളിലെ
ശുചിത്വ സൗകര്യങ്ങള്‍
സംബന്ധിച്ച് പരിശോധന
നടത്താന്‍ നടപടി
സ്വീകരിക്കുമോ:
(സി)
ഇവര്‍ക്കായി
വിവിധ വകുപ്പുകളുമായി
ചേര്‍ന്ന് മെഡിക്കല്‍
ക്യാമ്പുകളും
ബോധവത്ക്കരണ
പരിപാടികളും
സംഘടിപ്പിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതിക്കാരുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന് നടപടി
*384.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പട്ടികജാതിക്കാരുടെ
വാസയോഗ്യമല്ലാത്ത
വീടുകള്‍
നന്നാക്കുന്നതിന്
എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗക്കാരുടെ വിദഗ്ദ്ധ
ചികിത്സയ്ക്കായി പ്രത്യേക
ഇന്‍ഷ്വറന്‍സ് പദ്ധതി
*385.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
പി.വി. അന്‍വര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
നിരവധി പേര്‍ക്ക്
സാമ്പത്തിക പ്രതിസന്ധി
മൂലം മെച്ചപ്പെട്ട
ചികിത്സാ സൗകര്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഭാഗങ്ങളുടെ ചികിത്സാ
ധനസഹായത്തിനായി എത്ര
രൂപയാണ് നീക്കിവെച്ചത്;
ഇതില്‍ ആകെ എത്ര തുക
വിതരണം ചെയ്തെന്നും
എത്രപേര്‍ ഇതിന്റെ
ഗുണഭോക്താക്കളായി
എന്നുമുളള കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
ഇവരുടെ
ചികിത്സാ
ധനസഹായത്തിനുളള വരുമാന
പരിധി ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗക്കാരുടെ വിദഗ്ധ
ചികിത്സയ്ക്കായി
പ്രത്യേക ഇന്‍ഷ്വറന്‍സ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കുളങ്ങളുടെയും
അരുവികളുടെയും
നീര്‍ച്ചാലുകളുടെയും സംരക്ഷണം
*386.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുളങ്ങളും അരുവികളും
മറ്റു നീര്‍ച്ചാലുകളും
സംരക്ഷിക്കുന്നതിനായി
ഹരിതകേരളം മിഷന് മുഖേന
ജല വിഭവ വകുപ്പ്
എന്തെങ്കിലും പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
തൊഴിലുറപ്പു പദ്ധതിയെ
ഏതെല്ലാം വിധത്തില്‍
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
കുളങ്ങളുടെയും
തോടുകളുടെയും മറ്റും
ചരിവുകള്‍
സംരക്ഷിക്കുന്നതിന്
കയര്‍ ഭൂവസ്ത്രം
ഉപയോഗപ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കുടിവെള്ള
വിതരണ ശൃംഖല
കാര്യക്ഷമമാക്കാന്‍ നടപടികള്‍
*387.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള വിതരണ ശൃംഖല
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം ഭരണ
നടപടികളാണ്
കെെക്കൊണ്ടത്;
വിവരിക്കുമോ;
(സി)
കുടിവെള്ള
വിതരണ ശൃംഖല
കാര്യക്ഷമമാക്കാന്‍
നിലവിലുള്ള ഏതൊക്കെ
പദ്ധതികളാണ്
പ്രയോജനപ്പെടുത്തിയത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കേരള
അക്കാഡമി ഫോര്‍ സ്കില്‍സ്
എക്സലന്‍സിന്റെ
പ്രവര്‍ത്തനങ്ങള്‍
*388.
ശ്രീ.ഐ.ബി.
സതീഷ്
,,
എ.എം. ആരിഫ്
,,
ആന്റണി ജോണ്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോര്‍
സ്കില്‍സ്
എക്സലന്‍സിന്റെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
നൈപുണ്യ വികസന
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
അക്കാഡമി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അക്കാഡമിയുടെ
മേല്‍നോട്ടത്തില്‍
തൊഴില്‍
അന്വേഷകര്‍ക്കും
തൊഴില്‍
ദാതാക്കള്‍ക്കുമായി
വെബ് അധിഷ്ഠിത ജോബ്
പോര്‍ട്ടല്‍ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ആരുടെയെല്ലാം
പങ്കാളിത്തത്തോടെയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ബാലവേല
നിര്‍മ്മാര്‍ജ്ജന നടപടി
*389.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേല
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാലവേല
നിയന്ത്രിക്കുന്നതിനായി
ജില്ലാതലത്തില്‍ ടാസ്ക്
ഫോഴ്സ്
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ടാസ്ക്
ഫോഴ്സിന്റെ
നേതൃത്വത്തില്‍
ഇതുസംബന്ധിച്ച്
പരിശോധനകളും അവബോധ
പ്രവര്‍ത്തനങ്ങളും
നടത്തുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
ബാലവേല
കണ്ടെത്തുന്നതിനും
നിയന്ത്രിക്കുന്നതിനുമായി
ജില്ലാ കളക്ടര്‍
അദ്ധ്യക്ഷനായുള്ള
ചൈല്‍ഡ് ലേബര്‍
റീഹാബിലിറ്റേഷന്‍ കം
വെല്‍ഫെയര്‍ കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
സിനിമാ
തീയേറ്ററുകളിലെ നികുതി
വെട്ടിപ്പ്
*390.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിനിമാ തീയേറ്ററുകളില്‍
വ്യാപകമായി നികുതി
വെട്ടിപ്പ് നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാംസ്ക്കാരിക
ക്ഷേമബോര്‍ഡിന് സെസ്
ഇനത്തില്‍ നല്കുന്ന
തുകയുടെ നിരക്ക്
എത്രയാണെന്നും ആയത്
കൃത്യമായി ബോര്‍ഡില്‍
അടക്കുന്നുണ്ടോയെന്നും
അറിയിക്കുമോ;
(സി)
പ്രേക്ഷകരില്‍
നിന്ന് ഇൗടാക്കുന്ന
വിനോദ നികുതി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കൃത്യമായി
അടക്കുന്നില്ലെന്നും
ആയതില്‍ തിരിമറി
നടക്കുന്നുവെന്നുമുളള
പരാതികളില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?