സര്‍ക്കാര്‍
സര്‍വ്വീസിന്റെ കാര്യക്ഷമത
മെച്ചപ്പെടുത്തുവാന്‍
സംവിധാനങ്ങള്‍
*301.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
സംവിധാനങ്ങള്‍
എന്തൊക്കെയാണ്:
(ബി)
എല്ലാ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
ഇന്‍ഡക്ഷന്‍
ട്രെയിനിംഗും ,
ഇന്‍-സര്‍വ്വീസ്
കോഴ്സുകളും
നിര്‍ബന്ധമാക്കി
ഉത്തരവിറക്കിയിട്ടുണ്ടോ;
(സി)
വകുപ്പുകള്‍
അവയുടെ വാര്‍ഷിക
പ്ലാന്‍ ബഡ്ജറ്റിന്റെ
ഒരു ശതമാനമെങ്കിലും
ജീവനക്കാരുടെ
പരിശീലനത്തിന് വേണ്ടി
വിനിയോഗിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പരിസ്ഥിതി
സംബന്ധിച്ച ധവളപത്രം
*302.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വികസനം പരിസ്ഥിതിക്ക്
കോട്ടം തട്ടാതെ
നടപ്പിലാക്കുന്നതിന്
പരിസ്ഥിതി സംരക്ഷണം,
പരിപാലനം, വികസനം
എന്നിവയ്ക്കിടയില്‍ ഒരു
സന്തുലനം
കണ്ടെത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്തിന്റെ
പരിസ്ഥിതി സംബന്ധിച്ച
അവസ്ഥയുടെ ധവളപത്രം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
സേവനാവകാശ
നിയമം
*303.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
പി.കെ. ശശി
,,
ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സേവനാവകാശ നിയമം
നിലവില്‍ വന്നത് എന്നു
മുതലാണ്; കഴിഞ്ഞ
സര്‍ക്കാര്‍ പ്രസ്തുത
നിയമം ഫലപ്രദമായി
നടപ്പാക്കിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍ പ്രസ്തുത
നിയമം കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
നിശ്ചിത
സമയത്തിനുള്ളില്‍
പൊതുജനങ്ങള്‍ക്ക്
സേവനം
ലഭ്യമാക്കുന്നതിനും
നിശ്ചിത സമയത്തിനകം
സേവനം
ലഭ്യമായില്ലെങ്കില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍
നിന്നും പിഴ ഇൗടാക്കല്‍
തുടങ്ങിയ അച്ചടക്ക
നടപടികള്‍
സ്വീകരിക്കുന്നതിനും
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളുടെ കാര്യക്ഷമത
ഉറപ്പാക്കുന്നതിനും
പൊതു ജനങ്ങളുടെ
സേവനാവകാശ പ്രകാരമുള്ള
അവകാശ
സംരക്ഷണത്തിനുമായി നില
കൊള്ളുന്ന ഈ
സര്‍ക്കാര്‍,
ജീവനക്കാരില്‍ ഒരു
വിഭാഗം കാണിക്കുന്ന
നിസ്സംഗത തടയുവാനും അത്
തിരുത്താൻ
തയ്യാറാകാത്തവരുടെ
മേല്‍ ശിക്ഷാ നടപടി
സ്വീകരിക്കാനും
തയ്യാറാകുമോ?
സിവില്‍
സപ്ലൈസ് മുഖേന വില്‍ക്കുന്ന
സാധനങ്ങളുടെ വിലസ്ഥിരത
*304.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോർപറേഷൻ മുഖേന
വില്‍ക്കുന്ന 13 ഇനം
അവശ്യ സാധനങ്ങളുടെ
വിലസ്ഥിരത
ഉറപ്പാക്കുമെന്ന ഈ
സര്‍ക്കാറിന്റെ
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
അവശ്യസാധനങ്ങളുടെ വില
ഉയര്‍ന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിലസ്ഥിരത
ഉറപ്പാക്കിയിരുന്ന ഈ
അവശ്യസാധനങ്ങളുടെ വില
ഉയരാനിടയാക്കിയ
സാഹചര്യം വിശദമാക്കാമോ;
(സി)
ഈ
വിലവര്‍ദ്ധനവിന്
ഏതെങ്കിലും ഉദ്യോഗസ്ഥർ
കാരണക്കാരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഇവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
പോലീസിന്
കേസ് സംബന്ധമായ മാര്‍ഗ്ഗ
നിര്‍ദ്ദേശം നല്കല്
*305.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
വിഷയങ്ങളില്‍ ഇടപെടരുത്
എന്ന് ഏത് ഉത്തരവ്
പ്രകാരമാണ് പോലീസിന്
നിര്‍ദ്ദേശം
നല്‍കിയതെന്നും
പ്രസ്തുത ഉത്തരവ്
എന്നാണ് നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
ഒരു
കുറ്റകൃത്യം സിവിലാണോ
ക്രിമിനലാണോ എന്ന്
തീരുമാനിക്കുന്നതിന്റെ
മാനദണ്ഡം എന്താണ്;
റവന്യൂ രേഖകളില്‍
കൃത്യമായുള്ള പൊതുവഴി
ഗുണ്ടകളെ ഉപയോഗിച്ച്
ഗേറ്റിട്ട്
അടയ്ക്കുന്നതും
വശങ്ങളിലെ മതില്
ഇടിച്ചു കളഞ്ഞ് സ്വന്തം
വസ്തുവിനോട്
കൂട്ടിച്ചേര്‍ക്കുന്നതും
കുടിവെള്ളം, വൈദ്യുതി
എന്നിവയുടെ ഉപയോഗത്തിന്
തടസ്സം ഉണ്ടാക്കുന്നതും
വഴി ഉപയോഗിക്കുന്നവരുടെ
വീടിന്റെ ഗേറ്റ്
വെളിയില്‍ നിന്ന്
പൂട്ടി ഇരുമ്പ്
ഷീറ്റിട്ട്
അടക്കുന്നതും കോളിങ്
ബെല്‍
കേടുവരുത്തുന്നതും
സിവില്‍ മാറ്ററില്‍
വരുന്ന കേസില്‍
ഉള്‍പ്പെടുന്നതാണോ;
വ്യക്തമാക്കുമോ;
(സി)
മേല്‍
പറഞ്ഞവ, സിവില്‍
മാറ്ററാണെന്ന് പൂജപ്പുര
പോലീസ് സബ്
ഇന്‍സ്പെക്ടര്‍
09.06.2015-ല്‍
ബഹു.ഹൈക്കോടതിയില്‍
W.P.(C) 16171/2015 ല്‍
സ്റ്റേറ്റ്മെന്റ് ഫയല്‍
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്റ്റേറ്റ്മെന്റ്
സ്വീകരിക്കാതെ,
വിശദമായി അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
17.07.2015-ല്‍
ഹൈക്കോടതി ഉത്തരവിട്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് എന്തെല്ലാം
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
ഒരു
കുറ്റകൃത്യം സിവിലാണോ
ക്രിമിനലാണോ എന്ന്
സ്വന്തം താല്പര്യവും
സൗകര്യവും സ്വാധീനവും
അനുസരിച്ച് പോലീസ്
ഉദ്യോഗസ്ഥര്‍
തീരുമാനിക്കുന്നതൊഴിവാക്കാന്
ഇക്കാര്യത്തില്‍
കൃത്യമായ മാര്‍ഗ
നിര്‍ദ്ദേശം നല്കാന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ആതുരാലയങ്ങളുടെ
പ്രവര്‍ത്തനം
*306.
ശ്രീ.കെ.
ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
യു. ആര്. പ്രദീപ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളും
ലബോറട്ടറികളും
ഉള്‍പ്പെടെയുളള
ആതുരാലയങ്ങളുടെ
പ്രവര്‍ത്തനം
ക്രമീകരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നിയമം രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്വകാര്യ
ലബോറട്ടറികളുടെ ചൂഷണം
തടയാനായി പബ്ലിക്
ഹെല്‍ത്ത് ലാബുകള്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിവിധ
തലങ്ങളിലുളള
സര്‍ക്കാര്‍
ആശുപത്രികളില്‍
ലബോറട്ടറി സൗകര്യം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ?
കേസുകൾ കേന്ദ്ര ഏജന്‍സിയെ
ഏല്‍പ്പിക്കുന്ന സാഹചര്യം
*307.
ശ്രീ.പി.ടി.എ.
റഹീം
,,
എ. പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാന
പാലനത്തിനും
കുറ്റാന്വേഷണത്തിനുമായി
പോലീസില്‍ വെവ്വേറെ
വിംഗുകള്‍
രൂപീകരിക്കുന്നതുകൊണ്ട്
ഉണ്ടാകാനിടയുളള
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കേസ്
അന്വേഷണത്തില്‍ സംസ്ഥാന
പോലീസ് മികവുറ്റതാണെന്ന
വസ്തുത പരക്കെ
അംഗീകരിക്കപ്പെട്ടതിനാല്‍
അന്തര്‍ സംസ്ഥാന
ബന്ധമില്ലാത്ത കേസുകളും
തീവ്രവാദ, രാജ്യദ്രോഹ
കുറ്റങ്ങള്‍
ഉള്‍പ്പെടാത്ത കേസുകളും
കേന്ദ്ര ഏജന്‍സിയെ
ഏല്‍പ്പിക്കേണ്ട
സാഹചര്യമുണ്ടോ;
(സി)
സി.ബി.ഐ
യെ കേസ്സ്
ഏല്‍പ്പിക്കുന്നതിനുളള
വ്യവസ്ഥകള്‍
അറിയിക്കാമോ;
(ഡി)
തലശ്ശേരി
ഫസല്‍
വധക്കേസിലുള്‍പ്പെടെ
രാഷ്ട്രീയ വിധേയത്വം
പ്രകടമാക്കിയിട്ടുളള
സി.ബി.ഐ. യെ വിവിധ
കേസുകള്‍ തങ്ങളുടെ
ഇഷ്ടപ്രകാരം
ഏല്‍പ്പിക്കുമെന്ന്
കേന്ദ്ര ഭരണകക്ഷി
നേതാക്കള്‍ നടത്തുന്ന
പ്രചരണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് തുറന്ന്
കാട്ടാന്‍
നടപടിയുണ്ടാകുമോ?
വിദ്യാഭ്യാസ
വായ്പാ കുടിശിക
*308.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പാ കുടിശിക
വരുത്തിയതിനെ തുടർന്ന്
കേരളത്തിലെ പാവപ്പെട്ട
ആൾക്കാർക്ക് ജപ്തി
നടപടി വന്നതിനെതിരെയും
ബാങ്കുകാരുടെ പലവിധ
പീഡനത്തിനുമെതിരെയും
നിയമസഭയിൽ ഉന്നയിച്ച
വിഷയത്തിന് കുടിശിക
യായവര്ക്കെതിരെ യാതൊരു
നടപടിയും
ഉണ്ടാകില്ലെന്ന് ബഹു.
മുഖ്യമന്ത്രി
26.09.2016 ന് മറുപടി
പറഞ്ഞതിന്റെയടിസ്ഥാനത്തില്‍
ലോണ്‍ എടുത്ത്
കഷ്ടപ്പെടുന്നവരെ
സഹായിയ്ക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ഇല്ലെങ്കില്‍
ഉത്തരവിറക്കി ജപ്തി
നടപടികള്‍
നിര്‍ത്തിവയ്ക്കാന്‍
നടപടി സ്വീകരിയ്ക്കുമോ;
(ബി)
എങ്കില്‍
ഏതുവര്‍ഷം മുതല്‍, എത്ര
തുക എടുത്തവര്‍ക്കാണ്
ഇത്തരം സംരക്ഷണം
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
വിദ്യാഭ്യാസ വായ്പാ
കുടിശികയുള്ള,
നാളിതുവരെ ജോലി
ലഭിയ്ക്കാത്ത
എല്ലാവര്ക്കും ഗുണം
ലഭിയ്ക്കുന്ന തരത്തില്‍
ജപ്തി നടപടികള്‍
നിര്‍ത്തിവയ്ക്കാന്‍
ആവശ്യമായ ഉത്തരവുകള്‍
നല്‍കുമോ?
പോലീസ്
കംപ്ലയിന്റ് അതോറിറ്റിയുടെ
പ്രവര്‍ത്തനം
*309.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പോലീസുദ്യോഗസ്ഥര്‍ക്കെതിരെയുള്ള
പരാതികളില്‍ അതോറിറ്റി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകളും
അവയിന്മേല് സ്വീകരിച്ച
തുടര്‍നടപടികളും
വിശദമാക്കുമോ?
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തിന്റെ പുനരധിവാസം
*310.
ശ്രീ.ടി.
വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തിന്റെ
കാര്യത്തില്‍
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച നയം ഈ
സര്‍ക്കാര്‍
പിന്തുടരുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇവരുടെ
ലിംഗമാറ്റ
ശസ്ത്രക്രിയയ്ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കാമെന്ന് വാഗ്ദാനം
ഉണ്ടായിരുന്നോ;
എങ്കില്‍ അതു
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
അവഗണിക്കപ്പെട്ട
ഈ വിഭാഗത്തിന്റെ
പുനരധിവാസകാര്യത്തില്‍
സാമൂഹ്യനീതി
ഉറപ്പുവരുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വയോജന
കമ്മീഷന്
*311.
ശ്രീ.എം.
വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
ക്ഷേമത്തിനായി വയോജന
കമ്മീഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
വയോജനങ്ങള്‍
അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
മനസ്സിലാക്കുന്നതിനും
അതിന് ക്രിയാത്മകമായ
പരിഹാരം കാണുന്നതിനും
സ്റ്റാറ്റ്യൂട്ടറി
അധികാരത്തോടുകൂടിയ
വയോജന കമ്മീഷന്
അടിയന്തരമായി
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മെഡിക്കല്‍-പാരാ
മെഡിക്കല്‍ തസ്തികകളിലുള്ള
ഒഴിവുകള്‍
*312.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴില്‍
മെഡിക്കല്‍-പാരാ
മെഡിക്കല്‍
തസ്തികകളിലുണ്ടായിരുന്ന
ഒഴിവുകള്‍ സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തനത്തെ താളം
തെറ്റിച്ചത്
പരിഹരിക്കാനായി ഈ
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പുതുതായി
എത്ര തസ്തികകള്‍
സൃഷ്ടിച്ചെന്നും അവ
നികത്താനായി കൈക്കൊണ്ട
നടപടികളും അറിയിക്കുമോ;
(സി)
ഗ്രാമീണ
മേഖലയില്‍ ഉണ്ടായിരുന്ന
ഡോക്ടര്‍മാരുടെ ഒഴിവ്
നികത്താന്‍
സാധിച്ചിട്ടുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
എത്ര പേരെ പുതുതായി
നിയമിച്ചെന്ന്
അറിയിക്കാമോ?
നിര്‍ഭയ
പദ്ധതി
*313.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.സത്യന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുളള
അതിക്രമങ്ങള്‍
തടയുന്നതിനായുളള
നിര്‍ഭയ പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
വര്‍ദ്ധിച്ചു
വരുന്ന സ്ത്രീ
പീഡനങ്ങള്‍
കുറയ്ക്കുന്നതിനും ഇതു
സംബന്ധിച്ച്
ബോധവത്കരണം
നടത്തുന്നതിനും
വിദ്യാലയങ്ങളില്‍
കൗണ്‍സിലര്‍മാരുടെ
സേവനം
ലഭ്യമാക്കുന്നതിനും
പ്രസ്തുത പദ്ധതി
പ്രകാരം നടപടി
സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതിക്കായി
അനുവദിക്കുന്ന തുക
കൂടുതല്‍ ഫലപ്രദമായി
വിനിയോഗിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഫണ്ടിന്‍െറ വിനിയോഗ
ക്രമം വ്യക്തമാക്കുമോ?
പ്രവാസി
ക്ഷേമ ബോര്‍ഡ്
രൂപീകരിക്കുന്നതിന് നടപടി
*314.
ശ്രീ.എം.
രാജഗോപാലന്‍
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ചെറുതും ഇടത്തരവുമായ
നിക്ഷേപങ്ങള്‍
സമാഹരിക്കാനായി പ്രവാസി
ക്ഷേമ ബോര്‍ഡ്
രൂപീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രവാസികളുടെ
ക്ഷേമത്തിനും
പുനരധിവാസത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍ വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവാസികളുടെ
നിക്ഷേപങ്ങള്‍ക്ക്
പൂര്‍ണ്ണ സുരക്ഷിതത്വം
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പാരാമെഡിക്കല്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും
ലബോറട്ടറികളുടെയും നിയന്ത്രണം
*315.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായി യാതൊരു
നിയന്ത്രണവുമില്ലാതെ
പാരാമെഡിക്കല്‍
കോഴ്സുകള്‍ എന്ന
പേരില്‍ എക്സ്റേ,
ഇ.സി.ജി, ഡയാലിസിസ്
ടെക്നീഷ്യന്,
ഫിസിയോതെറാപ്പി
ടെക്നീഷ്യന്
എന്നിങ്ങനെ കോഴ്സുകള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കോഴ്സുകള്‍ നടത്തുന്ന
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനുള്ള
നിയമനിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
ആരോഗ്യമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ പരിശോധനാ
ലാബുകള്‍ക്ക് യാതൊരു
നിയന്ത്രണവുമില്ലെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ?
ജീവന്
രക്ഷാ മരുന്നുകളുടെ
ഗുണനിലവാരവും വിലയും
*316.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവന്
രക്ഷാ മരുന്നുകളുടെയും
ശസ്ത്രക്രിയാ
ഉപകരണങ്ങളുടെയും വില
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉപകരണങ്ങള്‍ക്കും
മരുന്നുകള്‍ക്കും
വ്യത്യസ്ത വില
ഈടാക്കുന്നത് തടയാനായി
ഇവയുടെ വില
ഏകീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ജീവന്
രക്ഷാ മരുന്നുകളുടെയും
ശസ്ത്രക്രിയ
ഉപകരണങ്ങളുടെയും
ഗുണനിലവാരവും വിലയും
പരിശോധിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
ഡ്രഗ്സ് കണ്ട്രോള്
വകുപ്പിന് ഫലപ്രദമായി
ഇടപെടാന്‍
സാധ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ?
ആയൂര്‍വ്വേദ
നഴ്സുമാരുടെ ജോലി സമയം
*317.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതീയ
ചികിത്സാ വകുപ്പിലും
ആയൂര്‍വ്വേദ മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിലും
ജോലി ചെയ്യുന്ന
നഴ്സുമാരുടെ ജോലി സമയം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പുകള്‍ക്ക്
കീഴില്‍ ജോലി ചെയ്യുന്ന
നഴ്സുമാരുടെ ജോലി
സമയത്തെ സംബന്ധിച്ച്
മനുഷ്യാവകാശ കമ്മീഷന്
ഐ.എസ്.എം. ഡയറക്ടറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നോ;
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
ഐ.എസ്.എം. ഡയറക്ടര്‍
മനുഷ്യാവകാശ കമ്മീഷന്
നല്കിയ മറുപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വകുപ്പുകള്‍ക്കു
കീഴില്‍ ജോലി ചെയ്യുന്ന
നഴ്സുമാരുടെ ജോലി സമയം
എട്ടുമണിക്കൂറായി
ക്രമീകരിക്കുന്നതിനുള്ള
തടസ്സം എന്താണ്; ആയത്
പരിഹരിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
റേഷന്‍
കടകള്‍ വഴിയുള്ള മണ്ണെണ്ണ,
പഞ്ചസാര വിതരണം
*318.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏപ്രില്‍
മുതല്‍ റേഷന്‍ കടകള്‍
വഴി പഞ്ചസാര വിതരണം
ചെയ്യുവാന്‍
കഴിയുകയില്ലായെന്നും
വെട്ടിക്കുറച്ച
മണ്ണെണ്ണ വിഹിതം
പുനഃസ്ഥാപിക്കില്ലെന്നും
കേന്ദ്ര ഭക്ഷ്യമന്ത്രി
അറിയിച്ചിട്ടുണ്ടോ;
അതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
സബ്സിഡി
നിരക്കില്‍ പഞ്ചസാര
വിതരണം ചെയ്യുന്നതിന്
പ്രതിമാസം എത്ര അധിക
ബാധ്യതയുണ്ടാകും;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമം നിലവില്‍
വന്നശേഷം
മുന്ഗണനാപട്ടികയില്പ്പെട്ടവര്ക്ക്
പ്രതിമാസം എത്ര
അളവിലാണ് പഞ്ചസാര
നല്‍കുന്നത്;
(ഡി)
കേന്ദ്രം
സബ്സിഡി
നിര്‍ത്തലാക്കിയാലും
സംസ്ഥാന സര്‍ക്കാര്‍
സബ്സിഡി നല്കി
മുന്‍ഗണനാ
പട്ടികയിലുള്ളവര്‍ക്ക്
പഞ്ചസാര വിതരണം
ചെയ്യുന്നതിന്
ആലോചിക്കുമോ?
ദേശീയ
വനിത, മനുഷ്യാവകാശ
കമ്മീഷനുകള്‍
*319.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വനിതാ കമ്മീഷന്, ദേശീയ
മനുഷ്യാവകാശ കമ്മീഷന്
എന്നിവയുടെ അധികാരവും
കര്‍ത്തവ്യവും
വിശദമാക്കാമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ രാഷ്ട്രീയ
ഉപകരണങ്ങളായി
മാറുന്നുവെന്നും
അധികാരപരിധിയില്‍
വരാത്ത കാര്യങ്ങളില്‍
ഇടപെട്ട് സംസ്ഥാന
സര്‍ക്കാരിനെതിരെ
വാര്‍ത്ത
സൃഷ്ടിക്കുന്നുവെന്നുമുള്ള
ആക്ഷേപത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഫെഡറല്‍
തത്വങ്ങള്‍ക്ക്
വിരുദ്ധമായി, അധികാര
പരിധിവിട്ട്
പ്രവര്‍ത്തിക്കുന്നതായി
ആക്ഷേപമുള്ള പ്രസ്തുത
കമ്മീഷനുകളുടെ നടപടി,
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിനും
ആവശ്യമെങ്കില്‍ നിയമ
നടപടികള്‍
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ?
ട്രാന്‍സ്
പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍
ഓര്‍ഗന്‍സ് ആക്ട്
*320.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1994
ലെ ട്രാന്‍സ്
പ്ലാന്റേഷന് ഓഫ്
ഹ്യൂമന്‍ ഓര്‍ഗന്‍സ്
ആക്ടിലെ വ്യവസ്ഥകള്‍
വ്യാപകമായി
ലംഘിക്കപ്പെടുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ലഭിച്ച പരാതിയില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
മസ്തിഷ്ക
മരണം
സ്ഥിരീകരിക്കുവാനും
അവയവദാനത്തിനും
കൃത്യമായ വ്യവസ്ഥകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അവ
രൂപീകരിക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കേന്ദ്രം
അനുവദിക്കുന്ന ഭക്ഷ്യധാന്യം
ഏറ്റെടുക്കുന്നതിനുള്ള
ഏജന്‍സി
*321.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണത്തിന്
കേന്ദ്രം അനുവദിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
ഏറ്റെടുക്കുന്നതിനുള്ള
ഏജന്‍സിയായി നിലവില്‍
ആരെയാണ്
നിയോഗിച്ചിട്ടുള്ളത്;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമത്തില്‍
നിഷ്കര്‍ഷിക്കുന്ന
പ്രകാരമാണോ ഏജന്‍സിയെ
നിയോഗിച്ചിട്ടുള്ളത്;
(സി)
ഇതിനെതിരെ
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ; കേസിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ?
ന്യായവിലയ്ക്ക്
നിത്യോപയോഗ സാധനങ്ങള്‍
*322.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍
ന്യായവിലയ്ക്ക് പൊതു
വിപണിയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
മാവേലി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
ആരംഭിക്കുന്നതിനും
തെരഞ്ഞെടുക്കപ്പെട്ട
മാവേലി സ്റ്റോറുകളെ
സൂപ്പര്‍
മാര്‍ക്കറ്റുകളായും
ഹൈപ്പര്‍
മാര്‍ക്കറ്റുകളായും
ഉയര്‍ത്തുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
കൂടുതല്‍ മാവേലി
മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വില
നിയന്ത്രണ അതോറിറ്റി
*323.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില നിയന്ത്രണ
അതോറിറ്റി
പുന:സംഘടിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
നിലവിലുള്ള
അതോറിറ്റിയുടെ ഘടനയും
പുന:സംഘടിപ്പിക്കുകയാണെങ്കില്‍
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങളും
വ്യക്തമാക്കുമോ;
(സി)
വില
നിയന്ത്രണ
അതോറിറ്റിയുടെ പ്രധാന
ചുമതലകള്‍
എന്തൊക്കെയാണ്;
(ഡി)
ചുമതലകള്‍
യഥാസമയം
നിര്‍വഹിക്കുന്നതില്‍
അതോറിറ്റിക്ക്
വീഴ്ചകള്‍
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
സംസ്ഥാനത്ത്
വിലക്കയറ്റത്തിന്
കാരണമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പോലീസ്
ജനസൗഹൃദമാക്കാന്‍ നടപടി
*324.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ പോലീസ്
സ്റ്റേഷനുകളെയും
ജനമെെത്രി പോലീസ്
സ്റ്റേഷനുകളായി
പ്രഖ്യാപിക്കുന്നതിലൂടെ
പോലീസിന്റെ
പ്രവര്‍ത്തനങ്ങളില്‍
എന്ത് മാറ്റമാണ്
ലക്ഷ്യമിടുന്നത്;
(ബി)
പോലീസ്
ജനസൗഹൃദമാക്കാന്‍ വേണ്ട
തരത്തില്‍ പരിശീലന
രീതിയില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(സി)
പോലീസ്
സേനയില്‍ ക്രിമിനല്‍
കേസ്സുകളില്‍
പ്രതിയായിട്ടുള്ളവരെയും
ക്രിമിനല്‍ സ്വഭാവം
വച്ചുപുലര്ത്തുന്നവരെയും
നിയന്ത്രിക്കാനായി
എന്തു നടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ഫാര്‍മസിസ്റ്റുകളുടെ
സേവനം ഉറപ്പാക്കാൻ നടപടി
*325.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്നു വിപണനം
രജിസ്റ്റേര്‍ഡ്
ഫാര്‍മസിസ്റ്റുകള്‍ വഴി
മാത്രമെ ചെയ്യുവാന്‍
പാടുള്ളു എന്ന നിയമവും
കോടതിവിധിയും
ലംഘിച്ചുകൊണ്ട്
സര്‍ക്കാര്‍
മേഖലയില്പോലും
ഫാര്മസിസ്റ്റുകളല്ലാത്തവര്
മരുന്ന് വില്പന
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റുകളുടെ
സേവനം ഉറപ്പാക്കണമെന്ന്
സംസ്ഥാന ഫാര്‍മസി
കൗണ്‍സില്‍
സര്‍ക്കാരിന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
ആരോഗ്യ
വകുപ്പില്‍
ഫാര്‍മസിസ്റ്റുകളുടെ
നിയമനം നടത്തുന്നത്
1961 ലെ സ്റ്റാഫ്
പാറ്റേണ്‍ പ്രകാരമാണോ;
(ഡി)
പ്രസ്തുത
സ്റ്റാഫ് പാറ്റേണ്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
ആവശ്യമായ
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക ആശുപത്രികളില്‍
സൃഷ്ടിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ആയുര്‍വേദ
മേഖലയുടെ വികസനം
*326.
ശ്രീ.കെ.
ബാബു
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
മേഖലയുടെ സമഗ്ര
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
ആയുര്‍വേദ ഔഷധ രംഗത്തെ
ഗവേഷണത്തിനായി നിലവില്‍
എന്തെല്ലാം
സൗകര്യങ്ങളാണുള്ളത്;
(സി)
ആയുര്‍വേദ
മരുന്നുകളുടെ പേരില്‍
മാധ്യമങ്ങളിലൂടെയുള്ള
പരസ്യം വഴിയും
അല്ലാതെയും വ്യാജ
ഉല്പന്നങ്ങള്
വില്‍ക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവയുടെ ഗുണനിലവാര
പരിശോധനയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്തൊക്കെയാണ്
എന്ന് വ്യക്തമാക്കാമോ?
ഹരിത
കേരളം മിഷന് പദ്ധതി
T *327.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം മിഷന് പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതൊക്കെ വകുപ്പുകളുടെ
കൂട്ടായ
പ്രവര്‍ത്തനമാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിലേക്കായി
വിവിധ വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കാനും
പ്രവര്‍ത്തനങ്ങള്‍
സമഗ്രമായും
സമയബന്ധിതമായും
മുന്നോട്ട്
കൊണ്ടുപോകാനും മന്ത്രി
തലത്തിലും സെക്രട്ടറി
തലത്തിലും ജില്ലാ -
ബ്ലോക്ക് - ഗ്രാമ
പഞ്ചായത്ത് തലങ്ങളിലും
ഏതൊക്കെ കമ്മിറ്റികളാണ്
സര്‍ക്കാര്‍
രൂപീകരിച്ചിട്ടുള്ളത്;
(സി)
ഇതിനായി
വിവിധ തലങ്ങളില്‍
കര്‍മ്മ പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ; ഈ
പ്രവര്‍ത്തനങ്ങള്‍
എങ്ങനെ മുന്നോട്ട്
കൊണ്ടുപോകാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
*328.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലക്ഷ്യാധിഷ്ഠിത
പൊതുവിതരണ
സമ്പ്രദായത്തില്‍
നിന്നും ഭക്ഷ്യഭദ്രതാ
സമ്പ്രദായത്തിലേക്ക്
മാറുമ്പോള്‍
ജില്ലാതലത്തില്‍
ഏതെങ്കിലും ജില്ലയ്ക്ക്
മുമ്പ് ലഭിച്ചതിലും
അധികം ധാന്യങ്ങള്‍
ലഭിക്കുമോ; എങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പാക്കുമ്പോള്‍
കേന്ദ്രത്തില്‍ നിന്നും
ലഭിക്കുന്ന പ്രതിമാസ
ധാന്യ വിഹിതത്തില്‍
എത്ര കുറവാണ്
ഉണ്ടായിട്ടുളളതെന്ന്
പറയുമോ;
(സി)
ഈ
കുറവ് പരിഹരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സി.ആര്.ഇസഡ്.
ക്ലിയറന്‍സ്
*329.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.ഇസഡ്.
(Coastal Reserve Zone)
സംബന്ധിച്ച്
ശാസ്ത്രസാങ്കേതിക
വകുപ്പിന് ലഭിക്കുന്ന
അപേക്ഷകള്‍
പരിശോധിക്കുന്ന രീതി
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതി
കാലാവസ്ഥാ വ്യതിയാന
വകുപ്പ്
ഇക്കാര്യത്തില്‍
എടുക്കുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
സി.ആര്.ഇസഡ്
ക്ലിയറന്‍സിനുവേണ്ടി
ശാസ്ത്രസാങ്കേതിക
വകുപ്പിന് ലഭിക്കുന്ന
അപേക്ഷകളിന്മേല്
എടുക്കുന്ന നടപടികള്‍
അപേക്ഷകര്‍ക്ക്
അറിയാനുള്ള അവസരം
ഉണ്ടാക്കുമോ;
(ഡി)
സമയബന്ധിതമായി
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലീഗല്‍ മെട്രോളജി വകുപ്പിലെ
സംവിധാനങ്ങള്‍
*330.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
കൃത്യമായ അളവിലും
തൂക്കത്തിലും
സാധനങ്ങള്‍
ലഭ്യമാകുന്നു എന്നത്
പരിശോധിക്കാന്‍ ലീഗല്‍
മെട്രോളജി വകുപ്പില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളത്;
(ബി)
സിനിമാ
തീയേറ്ററുകളിലും
ഷോപ്പിംഗ് മാളുകളിലും
പായ്ക്ക് ചെയ്ത ഭക്ഷണ
സാധനങ്ങള്‍ക്ക് അമിതവില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വര്‍ണ്ണത്തിന്റെ
പരിശുദ്ധി
അളക്കുന്നതിന് ലീഗല്‍
മെട്രോളജി വകുപ്പില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളത്;
(ഡി)
ജൂവലറികളില്‍
വില്‍ക്കുന്ന
സ്വര്‍ണ്ണത്തിന്റെ
തൂക്കം കൃത്യമാണോ
എന്നത് സംബന്ധിച്ച്
ലീഗല്‍ മെട്രോളജി
വകുപ്പ് പരിശോധന
നടത്താറുണ്ടോ; എങ്കില്‍
ഇത്തരത്തില്‍ എത്ര
കേസുകളാണ് ഈ സാമ്പത്തിക
വര്‍ഷം രജിസ്റ്റര്‍
ചെയ്തത് എന്നറിയാമോ?