രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
*241.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന് പ്രകാരം
സംസ്ഥാനത്ത് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍,
അധികാരത്തിലെത്തിയ ശേഷം
പ്രസ്തുത പദ്ധതി
പ്രകാരം പൊതു
വിദ്യാഭ്യാസം
ശക്തിപ്പെടുത്താനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന്
ആവശ്യപ്പെട്ടിരിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കൂളുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനും
അക്കാദമിക് നിലവാരം
ഉയര്‍ത്തുന്നതിനുമായി
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണം
*242.
ശ്രീ.മുരളി
പെരുനെല്ലി
,,
എ. പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യവ്യക്തികള്‍
പാടങ്ങളും
തണ്ണീര്‍ത്തടങ്ങളും
മണ്ണിട്ട് നികത്തുന്നത്
സംബന്ധിച്ച് നിരവധി
പരാതികള്‍
ലഭിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പരാതി
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇത്
സംബന്ധിച്ച
പരാതികളിന്മേല്
നടപടികള്‍
സ്വീകരിക്കാത്തവര്‍ക്കെതിരെ
കര്‍ശന ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
അനുമതി
കൂടാതെ മണ്ണിട്ട്
നികത്തിയതും എന്നാല്‍
പരാതിയുടെ
അടിസ്ഥാനത്തില്‍ മറ്റ്
നിര്‍മ്മാണ
പ്രവൃത്തികള്‍ ഒന്നും
നടത്താതിരിക്കുകയും
ചെയ്യുന്ന
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
പൂര്‍വ്വ
സ്ഥിതിയിലാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ?
കരടു
ദേശീയ വിദ്യാഭ്യാസ നയം
*243.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരടു
ദേശീയ വിദ്യാഭ്യാസ നയം
മുന്നോട്ടു വയ്ക്കുന്ന
പ്രധാന ആശയങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിരുന്നോ;
(ബി)
സാമൂഹ്യ
ശാസ്ത്ര വിഷയങ്ങളിലെ
സിലബസ് കേന്ദ്ര
സര്‍ക്കാര്‍
നിശ്ചയിക്കുംപോലെ
തയ്യാറാക്കണമെന്ന
നിബന്ധന സംസ്ഥാനങ്ങളുടെ
അവകാശത്തിന്മേലുള്ള
കടന്നുകയറ്റത്തോടൊപ്പം
പിന്തിരിപ്പന്
ആശയങ്ങള്‍
കടത്തിവിടാനുള്ള
നീക്കവുമാണെന്നിരിക്കെ
ഈ നിര്‍ദ്ദേശത്തോട്
സര്‍ക്കാര്‍ പ്രതികരണം
അറിയിക്കാമോ; ഇതു
കേന്ദ്ര സര്‍ക്കാരിനെ
അറിയിക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
ഒരു
വശത്ത് വിദ്യാഭ്യാസ
മേഖലയില്‍ ആഗോള
മൂലധനത്തെ ക്ഷണിച്ചു
കൊണ്ടുവരാന്‍ വേണ്ട
നിര്‍ദ്ദേശങ്ങളും
അതോടൊപ്പം ഗുരുശിഷ്യ
ബന്ധത്തിലൂന്നിയ
വിദ്യാഭ്യാസ നയം
രൂപീകരിക്കുകയും
ചെയ്യണമെന്ന അശാസ്ത്രീയ
നിര്‍ദ്ദേശങ്ങള്‍
തള്ളിക്കളയാന്‍
ആവശ്യപ്പെടുമോ?
റോഡുനിര്‍മ്മാണ
പ്രവൃത്തികളുടെ ഗുണനിലവാരം
*244.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
റോഡിന്റെ
അറ്റകുറ്റപ്പണികളില്‍
നിലവാരം
പുലര്‍ത്താതിരുന്നതിനാല്‍
നിരവധി റോഡുകള്‍
തകര്‍ന്ന്
ഉപയോഗശൂന്യമായി
തീര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍ ഇത്തരം
റോഡുകള്‍
നവീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നിർമ്മാണത്തിലെ
അപാകതകൾ മൂലം നിശ്ചിത
കാലയളവിനു മുന്‍പായി
റോഡുകള്‍ക്കും
നടപ്പാതകള്‍ക്കും മറ്റു
നിര്‍മ്മിതികള്‍ക്കും
നാശനഷ്ടമുണ്ടായാല്‍
കരാറുകാരനും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പ് നടത്തുന്ന
റോഡ് വികസന പദ്ധതികള്‍
സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിന്
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വിദ്യാലയങ്ങളിലെ
ലഹരി ഉപയോഗം
*245.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
ഒരു വിഭാഗം ലഹരി
വസ്തുക്കളുടെ സ്ഥിരം
ഉപയോക്താക്കളാണെന്നും
അതില്‍ തന്നെ നല്ലൊരു
ശതമാനം ലഹരിക്ക്
അടിമകളാണെന്നും ഉള്ള
വസ്തുത പരിഗണിച്ച് ഈ
പ്രശ്നത്തില്‍ എന്ത്
നടപടിയാണ് വിദ്യാഭ്യാസ
വകുപ്പ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പരിഹാര
മാര്‍ഗ്ഗങ്ങള്‍
ശാസ്ത്രീയമായി
ആവിഷ്കരിച്ച്
ഫലപ്രദമായി
നടപ്പിലാക്കുവാനുള്ള
നടപടി കൈക്കൊള്ളുമോ?
റവന്യൂ
ഭരണം കാര്യക്ഷമമാക്കുന്നതിന്
നടപടി
*246.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഭരണം
കാര്യക്ഷമമാക്കുന്നതിനും
അഴിമതിരഹിതമാക്കുന്നതിനും
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
റവന്യൂ
മന്ത്രി എല്ലാ
ജില്ലകളിലും നടത്തിയ
വില്ലേജ് ഓഫീസര്‍മാരുടെ
യോഗത്തിന് ശേഷം
എന്തൊക്കെ
തുടര്‍നടപടികളാണ് ഇത്
സംബന്ധിച്ച്
സ്വീകരിച്ചതെന്നറിയിക്കുമോ;
(സി)
ഈ
സർക്കാർ വന്ന ശേഷം
അഴിമതി ആരോപണങ്ങളുടെ
പേരില്‍ എത്ര
ജീവനക്കാരെ സസ്പെന്‍ഡ്
ചെയ്തെന്നും
എത്രപേര്‍ക്കെതിരെ
നടപടി തുടരുന്നുവെന്നും
അറിയിക്കാമോ?
അന്തര്‍
ദേശീയ നിലവാരമുള്ള ആയിരം
സ്കൂളുകള്‍ പദ്ധതി
*247.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍
ദേശീയ നിലവാരമുള്ള
ആയിരം സ്കൂളുകള്‍ അഞ്ചു
വര്‍ഷം കൊണ്ട്
യാഥാര്‍ത്ഥ്യമാക്കുന്ന
പദ്ധതി എത്ര
സ്കൂളുകളില്‍ ഈ
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കി;
(ബി)
അണ്
എയ്ഡഡ് സ്കൂളുകളിലെ പഠന
സൗകര്യം പൊതു
വിദ്യാലയങ്ങളില്‍
ഒരുക്കുന്നതിനായി
പ്രസ്തുത സ്കൂളുകളില്‍
നടപ്പിലാക്കിയ
സൗകര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇൗ
പദ്ധതിയുടെ
വെളിച്ചത്തില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍
കുട്ടികളുടെ കാര്യത്തിൽ
എത്ര ശതമാനം
വര്‍ദ്ധനവാണ് 2017-18
അധ്യയന വര്‍ഷം
പ്രതീക്ഷിക്കുന്നത്;
(ഡി)
നടപ്പു
വര്‍ഷം ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
ഇതുവരെ എന്ത് തുക
അനുവദിച്ചുവെന്നും
അതില്‍ എത്ര തുക ഇതുവരെ
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
കമ്പനികളും
സ്വകാര്യ വ്യക്തികളും കൈവശം
വച്ചിട്ടുള്ള ഭൂമി
*248.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പനികളും
സ്വകാര്യവ്യക്തികളും
അനധികൃതമായി കൈവശം
വച്ചിട്ടുള്ള തോട്ടം
മേഖലയിലെ സര്‍ക്കാര്‍
ഭൂമി തിരിച്ചെടുക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
തോട്ടം
മേഖലയില്‍ ധാരാളം
സര്‍ക്കാര്‍ ഭൂമി,
കമ്പനികളും
സ്വകാര്യവ്യക്തികളും
കൈവശം വച്ചിട്ടുള്ളതായി
വ്യക്തമാക്കിക്കൊണ്ടുള്ള
സ്പെഷ്യല്‍ ഓഫീസറുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും സര്‍ക്കാര്‍
ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റീസർവ്വെ
പുനരാരംഭിക്കാന്‍ നടപടി
*249.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ റീസർവ്വെ
സംബന്ധമായ പരാതികൾ
പരിഹരിക്കുന്നതിനും
മുടങ്ങിക്കിടക്കുന്ന
റീസർവ്വെ
പുനരാരംഭിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റീസർവ്വെ
നടപടികള്‍
നിര്‍ത്തലാക്കിയ
കാലയളവ് ഏതെന്ന്
വ്യക്തമാക്കുമോ;
(സി)
റീസർവ്വെ
നടപടികള്‍
പുനരാരംഭിക്കുന്നതിനും
കുറ്റമറ്റ രീതിയില്‍
പൂര്‍ത്തിയാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
അദ്ധ്യാപക
പാക്കേജ്
*250.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അദ്ധ്യാപക പാക്കേജ്
നടപ്പാക്കിയപ്പോള്‍
എത്ര
അദ്ധ്യാപകരെയാണ്അദ്ധ്യാപക
ബാങ്കില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇവര്‍ക്ക് പുനര്‍നിയമനം
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പതിനഞ്ചും
ഇരുപതും വര്‍ഷങ്ങളായി
അദ്ധ്യാപകരായി
താല്‍ക്കാലിക
തസ്തികയില്‍ ജോലി
നോക്കുകയും സ്കെയില്‍
ഓഫ് പേ അനുവദിച്ച്
ശമ്പളം വാങ്ങിക്കുകയും
ചെയ്ത പല അദ്ധ്യാപകരും
പിന്നീട് സ്ഥിരം
വേക്കന്‍സിയില്‍
നിയമിക്കപ്പെടുമ്പോഴും
ഡിവിഷന് ഫോള്‍
ഉണ്ടാവുമ്പോള്‍
പ്രൊട്ടക്ഷന്‍ കിട്ടാതെ
പുറത്തുപോകേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
കേസുകളില്‍ ഇവര്‍ക്ക്
പ്രൊട്ടക്ഷന്‍
നല്കാന് എന്തെങ്കിലും
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ജനസൗഹൃദ വില്ലേജ് ഓഫീസ്
*251.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളെ
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രദേശത്തെ
പ്രമുഖ വ്യക്തികള്‍,
സന്നദ്ധ സംഘടനകള്‍,
ക്ലബ്ബുകള്‍,
ചാരിറ്റബിള്‍
സൊസൈറ്റികള്‍
തുടങ്ങിയവയുടെ
സഹകരണത്തോടെ വില്ലേജ്
ഓഫീസുകള്‍
ജനസൗഹൃദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയോര,
തീരദേശ ഹൈവേ പദ്ധതികള്‍
*252.
ശ്രീ.ഒ.
ആര്. കേളു
,,
സി.കെ. ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര,
തീരദേശ ഹൈവേ പദ്ധതികള്‍
നടപ്പാക്കുന്നതിന്റെ
മുന്നോടിയായി
നാറ്റ്പാക്ക്
തയ്യാറാക്കിയ പദ്ധതി
റിപ്പോര്‍ട്ടിലെ പ്രധാന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
പാതകളുടെ നിര്‍മ്മാണം
കിഫ്ബിയില്‍
ഉള്‍പ്പെടുത്താന്‍
നടപടിയുണ്ടാകുമോ;
മതിപ്പ് ചെലവ്
എത്രയാണ്;
(സി)
പരിസ്ഥിതി
ദുര്‍ബല
മേഖലകളിലൂടെയുളള
പാതകളായതിനാല്‍
പാരിസ്ഥിതിക
പ്രത്യാഘാതം
കുറയ്ക്കാനുതകുന്ന
വിധത്തിലുളള സാങ്കേതിക
വിദ്യകളും നിര്‍മ്മാണ
രീതിയും അവലംബിക്കുമോ?
റോഡ്
സുരക്ഷാ കമ്മിറ്റിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
*253.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹു.സുപ്രീം
കോടതി നിയോഗിച്ച റോഡ്
സുരക്ഷാ കമ്മിറ്റിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
ഇതോടനുബന്ധിച്ച്
ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരം
*254.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
ഓണ്‍ലൈനായി അംഗീകാരം
ലഭ്യമാക്കുന്നതിനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
അറിയിക്കുമോ;
(സി)
മറ്റെന്തൊക്കെ
സാങ്കേതിക
പരിഷ്ക്കാരങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ഭൂരഹിതരുടെ
പ്രശ്നം പരിഹരിക്കാന്‍ പദ്ധതി
*255.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ. ബാബു
,,
എസ്.രാജേന്ദ്രന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
അവസാനത്തോടെ കേരളം
ഭൂരഹിതരില്ലാത്ത
സംസ്ഥാനമാക്കി
മാറ്റുമെന്ന് മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
യഥാര്‍ത്ഥത്തില്‍ ഭൂമി
ലഭിച്ചവര്‍ എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഭൂരഹിതരുടെ
പ്രശ്നം സമയബന്ധിതമായി
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍ ടോട്ടല്‍
ഹൗസിംഗ് മിഷന് (ലൈഫ്)
പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍
സീറോ ലാന്റ് ലെസ്
പദ്ധതി അതിന്റെ ഭാഗമായി
മാറുമോ; ലൈഫ്
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
കലോല്‍സവ
വിധിനിര്‍ണ്ണയം
നിരീക്ഷിക്കുന്നതിന് സംവിധാനം
*256.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കലോല്‍സവ
വിധിനിര്‍ണ്ണയം
നിരീക്ഷിക്കുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിരുന്നോ;
എങ്കില്‍
ഉദ്ദേശ്യമെന്തായിരുന്നു;
(ബി)
കലോല്‍സവ
വേദികളില്‍ വിജിലന്‍സ്
എന്തെങ്കിലും നിരീക്ഷണം
നടത്തിയിരുന്നോ;
കലാമത്സര വിധി
നിര്‍ണ്ണയത്തിലെ
പാകപ്പിഴ കണ്ടെത്താന്‍
വിജിലന്‍സിന്
എന്തെങ്കിലും
സാങ്കേതിക/വിദഗ്ദ്ധ
സഹായം ലഭിച്ചിരുന്നോ;
(സി)
വിധി
നിര്‍ണ്ണയത്തിലെ
വിജിലന്‍സ് നിരീക്ഷണം
വിധികര്‍ത്താക്കളെ
ഏതൊക്കെതരത്തില്
ബാധിച്ചു എന്നും
വിധിനിര്‍ണ്ണയത്തെ
ഏതൊക്കെ വിധത്തില്‍
കുറ്റമറ്റതാക്കി എന്നും
വ്യക്തമാക്കുമോ?
അനധികൃത
മണല്‍ വാരല്‍
*257.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികളില്‍ നിന്നും
അനധികൃതമായി മണല്‍
വാരുന്നത് തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
നദികളിലെ മണല്‍
ലഭ്യതയെക്കുറിച്ച്
സാന്റ് ഓഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിരിക്കുന്നത്
എന്താണ്; വിശദാംശം
നല്‍കുമോ;
(സി)
പുഴകളിലെ
മണല്‍ ലഭ്യത
സംബന്ധിച്ച് നിലവില്‍
ഏതൊക്കെ ഏജന്‍സികള്‍
പഠനം
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഡാമുകളിലെ
റിസര്‍വോയറുകളില്‍
നിന്നും മണല്‍
വാരുന്നത് നിമിത്തം
ജലസംഭരണ ശേഷി
വര്‍ദ്ധിക്കുന്നതോടൊപ്പം
മണല്‍ ദൗര്‍ലഭ്യവും
പരിഹരിക്കപ്പെടുമെന്നതിനാല്‍
അതിനുള്ള പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ഇ)
മണലിന്റെ
ആവശ്യകത
നിറവേറ്റുന്നതിനായി
പരിസ്ഥിതിക്ക്
ഹാനികരമാകാത്ത
വിധത്തില്‍ കടല്‍ മണല്‍
ഖനനം ചെയ്ത്
ശുദ്ധീകരിച്ച്
ഉപയോഗിക്കുന്നതിനുള്ള
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വില്ലേജ്
റോഡുകളുടെ ഒറ്റത്തവണ
പുനരുദ്ധാരണ പദ്ധതി
*258.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റേതല്ലാത്ത
വില്ലേജ് റോഡുകളുടെ
ഒറ്റത്തവണ പുനരുദ്ധാരണ
പദ്ധതി നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അറ്റകുറ്റപണികള്‍
നടത്താതെ കിടക്കുന്ന
വില്ലേജ് റോഡുകള്‍
പുനരുദ്ധാരണം ചെയ്യാന്‍
ഉപകരിക്കുന്ന പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സി.ആര്.ഇസഡ്.
പരിധിയില്‍ താമസിക്കുന്ന
മത്സ്യത്തൊഴിലാളികൾ
*259.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ആര്.ഇസഡ്
പരിധിയില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
അവരുടെ ഭൂമിയിലുളള
അവകാശം
നിലനിര്‍ത്തിക്കൊണ്ട്
സുരക്ഷിത മേഖലയിലേക്ക്
മാറ്റിപ്പാർപ്പിക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം എന്ത്
തുകയാണ് ഓരോ
കുടുംബത്തിനും
നല്‍കുന്നത്;
(സി)
ഈ
പദ്ധതി അനുസരിച്ച്
ഇതുവരെ എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
സുരക്ഷിതമേഖലയിലേക്ക്
മാറ്റിപ്പാര്‍പ്പിച്ചു;
(ഡി)
ഈ
പദ്ധതിക്കെതിരെ
മത്സ്യത്തൊഴിലാളികളില്‍
നിന്നും
എതിര്പ്പുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
ആശങ്കകള്‍
പരിഹരിക്കുന്നതിന്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ?
പാഠപുസ്തകങ്ങള്‍
ഇന്റര്‍നെറ്റിലൂടെ
ലഭ്യമാക്കുന്നതിന് നടപടി
*260.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളിലേക്കുള്ള
പാഠപുസ്തകങ്ങളെ
ഇ-ബുക്കുകള്‍ ആക്കി
ഇന്റര്‍നെറ്റിലൂടെ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ ഏത്
ഏജന്‍സിയെയാണ് പ്രസ്തുത
ചുമതല ഏല്പിക്കുന്നത്;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
'ഇ-ബസ്റ്റാ'
വിദ്യാഭ്യാസ
പോര്‍ട്ടല്‍ മാതൃകയില്‍
ഒരു വിദ്യാഭ്യാസ
പോര്‍ട്ടല്‍
തുടങ്ങുന്നതിന്
തയ്യാറാകുമോ;
(സി)
പാഠപുസ്തകങ്ങളുടെ
പിഡിഎഫ് ഫയലുകള്‍,
ഇന്റര്‍നെറ്റ് മുഖേന
ലഭ്യമാക്കുന്നതുവഴി
പാഠപുസ്തക വിതരണത്തിലെ
കാലതാമസം
മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
മറികടക്കാനാകുമെന്ന്
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
ഡിസാസ്റ്റര്‍ മാനേജ് മെന്റ്
പ്ലാന്‍
*261.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാധിച്ചിരിക്കുന്ന
കൊടുംവരള്‍ച്ചയെ
പ്രതിരോധിക്കാന്‍
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലും
ഡിസാസ്റ്റര്‍ മാനേജ്
മെന്റ് പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
ജില്ല വിശദമായ
ഡിസാസ്റ്റര്‍ മാനേജ്
മെന്റ് പ്ലാന്‍
തയ്യാറാക്കാതിരുന്നിട്ടുണ്ടോ;
(സി)
സംസ്ഥാന
ഡിസാസ്റ്റര്‍ മാനേജ്
മെന്റ് പ്ലാന്‍ പ്രകാരം
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിന്
വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ച്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമോ;
(ഡി)
ഈ
വിഷയത്തില്‍
കേന്ദ്രസര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെയും
അതിന്റെ
അടിസ്ഥാനത്തില്‍ ലഭിച്ച
കേന്ദ്രസഹായങ്ങളുടെയും
വിശദാംശം ലഭ്യമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ
സാങ്കേതിക നൈപുണ്യ വര്‍ദ്ധന
*262.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
സാങ്കേതിക നൈപുണ്യ
വര്‍ദ്ധനക്കായി
എഞ്ചിനിയറിംഗ്
കോളേജുകളെ ഐ.ടി.
പാര്‍ക്കുകളുമായി
ബന്ധിപ്പിക്കുന്ന
'സ്കില്‍സ് ഡെലിവറി
പ്ലാറ്റ്ഫോം കേരള' എന്ന
പദ്ധതി
നടപ്പാക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദവിവരങ്ങള്‍ നൽകുമോ;
(ബി)
ഏത്
ഏജന്‍സി മുഖേനയാണ്
പദ്ധതി
നടപ്പാക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തൊക്കെ സാങ്കേതിക,
ഭൗതിക സഹായങ്ങളാണ്
സര്‍ക്കാര്‍
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട്
*263.
ശ്രീ.വി.
ജോയി
,,
കെ. ദാസന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
സുരക്ഷിതമായ വീട്
ഉറപ്പാക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക് സഹായം
ലഭിക്കുമെന്നാണ്
കരുതുന്നത്;
(സി)
ഭൂരഹിതരും
ഭവനരഹിതരുമായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് ഭൂമി
ലഭ്യമാക്കുന്നതിനായി
എത്ര കോടി രൂപയാണ്
നീക്കി
വച്ചിരിക്കുന്നത്;
(ഡി)
ഇവര്‍ക്കായി
പാര്‍പ്പിട സമുച്ചയം
പണിത് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പൊതുവിദ്യാഭ്യാസ
സമ്പ്രദായത്തില്‍ മാറ്റം
*264.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സമ്പ്രദായത്തില്‍ ഏതു
തരത്തിലുള്ള മാറ്റം
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഭൗതിക
സാഹചര്യത്തോടൊപ്പം
അക്കാദമിക തലത്തില്‍
എന്തു മാറ്റമാണ്
ലക്ഷ്യമിടുന്നത്;
നവീകരണ നടപടികളില്‍
അധ്യാപകരുടെ
പങ്കാളിത്തവും സഹകരണവും
ഉറപ്പാക്കാൻ ശ്രദ്ധ
പതിപ്പിക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ
കാലത്തേതില്‍ നിന്നും
വ്യത്യസ്തമായി
പാഠപുസ്തകങ്ങള്‍
യഥാസമയം എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
ലഭ്യമാക്കാനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എട്ടാം
ക്ലാസ്സുവരെയുളള
കുട്ടികള്‍ക്ക് സൗജന്യ
യൂണിഫോം
*265.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്ക്കൂളുകളിലെ
ഒന്നുമുതല്‍
എട്ടുവരെയുള്ള
ക്ലാസ്സുകളിലെ
കുട്ടികള്‍ക്ക് സൗജന്യ
യൂണിഫോം നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
മേല്‍പ്പറഞ്ഞ
തീരുമാനത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മാറ്റം
വരുത്തുന്നതിനുണ്ടായ
സാഹചര്യമെന്താണ്;
(സി)
സൗജന്യ
യൂണിഫോം നല്‍കുന്നതിന്
ആവശ്യമായ തുണി
ഉത്പാദിപ്പിച്ച്
നല്‍കുന്നതിന്
സാധിക്കുകയില്ലെന്ന്
വ്യവസായ വകുപ്പിന്
കീഴിലുള്ള ഏതെങ്കിലും
സ്ഥാപനം രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
(ഡി)
സൗജന്യ
യൂണിഫോം വിതരണം
സംബന്ധിച്ച് പ്രഖ്യാപനം
നടത്തിയ വേളയില്‍
ഇതിനാവശ്യമായിവരുന്ന
തുണിയുടെ അളവ്
സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിരുന്നോ?
തണ്ണീര്‍ത്തടങ്ങളിലെ
കയ്യേറ്റം
T *266.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായലുകള്‍, തടാകങ്ങള്‍
എന്നിവ ഉള്‍പ്പെടെയുളള
തണ്ണീര്ത്തടങ്ങളിലുള്ള
കയ്യേറ്റം മൂലമുളള
വിസ്തീര്‍ണ്ണ
വ്യതിയാനം, വിവിധ
ജില്ലകളില്‍ നടത്തിയ
റീസര്‍വ്വെ
നടപടികളിലൂടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളപ്പിറവിക്കുശേഷം
കായലുകളുടെയും
കുളങ്ങളുടെയും
വിസ്തൃതിയില്‍,
പകുതിയിലധികം കുറവു
വന്നിട്ടുളളതായ ആക്ഷേപം
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
ഇക്കാര്യം
ഗൗരവപൂര്‍വ്വം
പരിശോധിക്കുമോ;
(സി)
രേഖകള്‍
പരിശോധിച്ചും ജില്ലാ
ഭരണകൂടത്തിന്റെ
സഹായത്താലും അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് അവ
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
രാഷ്ട്രീയ
ഉച്ഛതര്‍ ശിക്ഷാ അഭിയാന്
*267.
ശ്രീ.എം.
രാജഗോപാലന്‍
,,
എം. സ്വരാജ്
,,
എം. നൗഷാദ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
ഉച്ഛതര്‍ ശിക്ഷാ
അഭിയാന് (റൂസ)
നിലവില്‍ വന്ന ശേഷം
ആയതിന്റെ മാര്‍ഗ്ഗരേഖ
പ്രകാരം സംസ്ഥാന ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
ആക്ടില്‍ ആവശ്യമായ
ഭേദഗതികള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കൗണ്‍സില്‍ ആക്ടിന്
വിരുദ്ധമായി സമിതികള്‍
പുന:സംഘടിപ്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
റെയില്‍വെ
വികസനത്തിനായുള്ള നടപടി
*268.
ശ്രീ.കാരാട്ട്
റസാഖ്
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കേരള റെയില്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
കേന്ദ്ര
റെയില്‍വേയുമായി
സഹകരിച്ച് ജോയിന്റ്
വെഞ്ച്വര്‍ കമ്പനി
രൂപീകരിക്കുന്നതിന്
എം.ഒ.യു.
ഒപ്പുവെച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു പ്രകാരം
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാനത്തെ
റെയില്‍വെ വികസനത്തിന്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ?
പട്ടയമേളകള്‍
*269.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
പി. ഉണ്ണി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹരായ
എല്ലാവര്ക്കും ഭൂമി
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി പട്ടയമേളകള്‍
സംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
കളക്ടറേറ്റുകളില്‍
ലഭ്യമായ ഭൂരഹിതരുടെ
അപേക്ഷകളില്‍ അടിയന്തര
നടപടി സ്വീകരിച്ച്,
വിതരണം ചെയ്യുവാനുള്ള
ഭൂമിയുടെ അളവും
ഗുണഭോക്തൃ പട്ടികയും
ലഭ്യമാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഭൂമി
സംബന്ധിച്ച് ലാന്‍ഡ്
ട്രിബ്യൂണലില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകളില്‍
സമയബന്ധിതമായി
തീര്‍പ്പ്
കല്പ്പിക്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
വനാവകാശ
നിയമപ്രകാരം ഭൂമി
ലഭിക്കാന്‍ അര്‍ഹരായ
ആദിവാസികള്‍ക്ക് പട്ടയം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാസര്‍ഗോഡ്-കഴക്കൂട്ടം
ദേശീയപാത വികസനം
*270.
ശ്രീ.ബി.സത്യന്
,,
ഇ.പി.ജയരാജന്
,,
എം. രാജഗോപാലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മുതല്‍ കഴക്കൂട്ടം വരെ
ദേശീയ പാത
നാല്‍പ്പത്തിയഞ്ച്
മീറ്റര്‍ വീതിയില്‍
വികസിപ്പിക്കാനുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പാതയുടെ
അലൈന്മെന്റ്
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ദേശീയ
പാത വികസനത്തിന്റെ
ഫലമായി എത്ര പേര്‍ക്ക്
വീടും സ്ഥലവും
നഷ്ടപ്പെടുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
നീതിയുക്തമായ
നഷ്ടപരിഹാരം നല്കി
ഇവരെ
പുനരധിവസിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
തൊഴിലും
ജീവനോപാധിയും
നഷ്ടപ്പെടുന്നവരെ
പുനരധിവസിപ്പിക്കാന്‍
പാക്കേജിന്റെ ഭാഗമായി
നടപടിയുണ്ടാകുമോ?