വനാവകാശ
നിയമത്തിന്റെ അടിസ്ഥാനത്തില്‍
ആദിവാസി വിഭാഗക്കാര്‍ക്ക്
ഭൂമി
*211.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമം പൂര്‍ണ്ണതോതില്‍
സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഈ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
എത്രപേര്‍ക്ക്
ഭൂമിയില്‍ അവകാശം
നല്കി;
(സി)
വനാവകാശ
നിയമം
നടപ്പിലാക്കുന്നതില്‍
വനം വകുപ്പിന്റെ
ഭാഗത്തുനിന്നും
ഏതെങ്കിലും തരത്തിലുളള
എതിര്‍പ്പ്
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉപജീവനത്തിന്
വനത്തെ ആശ്രയിക്കുന്ന
കൊറഗ സമൂദായം
ഉള്‍പ്പെടുന്ന
കാസര്‍ഗോഡ്
ജില്ലയില്‍, വനാവകാശ
നിയമം
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഇ)
ആദിവാസി
വിഭാഗത്തില്‍പ്പെടുന്ന
അര്‍ഹതയുളള
എല്ലാവര്ക്കും ഈ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സമയബന്ധിതമായി ഭൂമി
ലഭ്യമാക്കുമോ
എന്നറിയിക്കാമോ?
പിന്നോക്ക
വിഭാഗങ്ങളുടെ ക്ഷേമത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
*212.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിന്നോക്ക
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പിന്നോക്ക
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ;
(സി)
പിന്നോക്ക
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
കീഴില്‍ ഉത്പന്ന
പ്രദര്‍ശനത്തിനും
വില്പനക്കും കലാ
പ്രകടനങ്ങള്‍ക്കുമായി
സ്ഥിരം വേദി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
കോര്പ്പറേഷന്
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
സംരംഭകത്വ പരിശീലനവും
സ്വയം തൊഴില്‍
വായ്പയും
നല്‍കുന്നതിനായി 'ദിശ
2017' എന്ന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ജലവിതരണ
ശൃംഖല കാര്യക്ഷമമാക്കാന്‍
നടപടി
*213.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരന്തരം
പൈപ്പ് പൊട്ടല്‍
ഉണ്ടാകുന്നത് ഒഴിവാക്കി
ജലവിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിന്
കാലപ്പഴക്കം ചെന്ന
സിമന്റ് പൈപ്പ്
ലൈനുകള്‍ മാറ്റുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
കിഫ്ബിയുടെ
സാമ്പത്തിക സഹായം
ഇക്കാര്യത്തിനായി
തേടിയിട്ടുണ്ടോ;
(സി)
കിഫ്ബിയുടെ
അനുമതി ലഭിച്ച ശുദ്ധജല
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ; ആകെ
എന്ത് തുകയാണ് കിഫ്ബി
വഴി ലഭിക്കുന്നത്;
(ഡി)
ഇതില്‍
ഏതൊക്കെ പദ്ധതികളുടെ
പ്രവര്‍ത്തനം ഇതിനകം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
വനങ്ങളുടെ
സംരക്ഷണവും പരിപാലനവും
*214.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനും
എന്തെല്ലാം പുതിയ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം പദ്ധതികളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നത്;
വിവരിക്കുമോ;
(സി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് പുതിയ
പദ്ധതികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങള്‍
മൂലമുണ്ടാകുന്ന കാര്‍ഷിക
നഷ്ടം പരിഹരിക്കാനുള്ള ഫണ്ട്
*215.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ഭൂമിയിലേക്ക്
വന്യമൃഗങ്ങള്‍
പ്രവേശിക്കുന്നത്
തടയുന്നതിനും
നഷ്ടപരിഹാരം
നല്‍കുന്നതിനും
അനുവദിച്ച തുക യഥാവിധി
ചെലവാക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
അവലോകന
യോഗങ്ങള്‍ക്കും ഫീല്‍ഡ്
പരിശോധനകള്‍ക്കും പുറമേ
പ്രസ്തുത ഫണ്ടിന്മേല്
ആഡിറ്റിംഗ്
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇത്തരത്തിലുള്ള
ഫണ്ടിന്റെ
വിനിയോഗത്തില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
ക്ഷാമ പരിഹാരം
*216.
ശ്രീ.മോന്‍സ്
ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
രൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുന്നതിനായി
തോടുകളില്‍ ചെക്ക് ഡാം
കെട്ടി ജലസംരക്ഷണം
ഉറപ്പു
വരുത്തുന്നതിനുള്ള
സര്‍ക്കാരിന്റെ സമീപനം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
മഴവെള്ള
സംഭരണികള്‍
നിര്‍മ്മിക്കാന്‍
ധനസഹായമോ സബ്സിഡിയോ
പ്രോത്സാഹനമോ നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനായി
കൂടുതല്‍ തുക
വകയിരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
പിന്നോക്കസമുദായക്ഷേമ
വകുപ്പ് മുഖേന നടപ്പാക്കുന്ന
പദ്ധതികള്‍
*217.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്കസമുദായക്ഷേമ
വകുപ്പ് മുഖേന
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ക്ഷേമ
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വകുപ്പിന്റെ ഭാഗത്ത്
അനാസ്ഥയുണ്ടാകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടെങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
പിന്നോക്ക
വിഭാഗക്കാര്‍ക്കായുള്ള
വിവിധ ക്ഷേമ പദ്ധതികളും
വികസന പദ്ധതികളും
സമയബന്ധിതമായും
ഫലപ്രദമായും നടപ്പില്‍
വരുത്തുന്നതിന്
നടപടിയുണ്ടാകുമോ?
മദ്യവിമുക്ത
കേരളം
*218.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സർക്കാരിന്റെ കാലത്ത്
ആരംഭിച്ച മദ്യവിമുക്ത
കേരളം പരിപാടിയുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
സ്ക്കൂള്
കോളേജ് കാമ്പസ്സുകളില്‍
മദ്യാസക്തിക്കെതിരെ
ബോധവല്‍ക്കരണം
നടത്തുന്നതിനും
മദ്യവിരുദ്ധ പ്രചരണ
പരിപാടികള്‍ എല്ലാ
കുടുംബങ്ങളിലും
എത്തിക്കുന്നതിനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതിന്റെ
ഫലമായി മദ്യ
ഉപയോഗത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവുണ്ടായി?
മിനിമം
വേതനം
*219.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ബി.സത്യന്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാത്ത ഏതൊക്കെ
മേഖലകളാണ്
ഉണ്ടായിരുന്നത്;
(ബി)
ഈ
മേഖലകളില്‍ വേതനം
പുതുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
മിനിമം
വേതനത്തിന്റെ
പരിധിയില്‍ പുതുതായി
ഏതൊക്കെ തൊഴില്‍
മേഖലകള്‍
ഉള്പ്പെടുത്താനുദ്ദേശിക്കുന്നുവെന്നും
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
എല്ലാ അണ് എയ്ഡഡ്
സ്വകാര്യ
സ്കൂളുകളിലേയും അധ്യാപക
തസ്തിക കൂടി മിനിമം
വേതനത്തിന്റെ
പരിധിയില്‍ കൊണ്ടു
വരാന്‍ സാധിക്കുമോ?
കാട്ടുതീ
ഒഴിവാക്കാന്‍ ബോധവല്‍ക്കരണം
*220.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
മൂലം ഈ വര്‍ഷം
സംസ്ഥാനത്തെ എത്രത്തോളം
വനമേഖല
കത്തിനശിച്ചുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ജനവാസകേന്ദ്രങ്ങള്‍ക്ക്
സമീപമുള്ള വനമേഖലയിലാണ്
കൂടുതല്‍ കാട്ടുതീ
ഉണ്ടാകുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് മനുഷ്യരുടെ
പ്രവൃത്തികള്‍
കാരണമാകുന്നുണ്ടോ
എന്നറിയിക്കുമോ;
(സി)
അടിക്കാട്
ഉള്‍പ്പെടെ
കത്തിനശിക്കുമ്പോള്‍
നൂറ്റാണ്ടുകളിലൂടെ
സ്വരൂപിക്കപ്പെട്ട ജൈവ
വൈവിദ്ധ്യവും മണ്ണിന്റെ
ജലസംഭരണ ശേഷിയും
നഷ്ടപ്പെടുമെന്നും
ജലദൗര്‍ലഭ്യം
രൂക്ഷമാകുന്നതിന്
കാട്ടുതീ
കാരണമാകുമെന്നും ഉള്ള
കാര്യങ്ങളെകുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
നിയുക്തി
2017
*221.
ശ്രീ.കെ.ജെ.
മാക്സി
,,
എ.എം. ആരിഫ്
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യമേഖലയിലെ
പ്രധാന
തൊഴില്‍ദാതാക്കളെ
പങ്കെടുപ്പിച്ചുകൊണ്ട്
നിയുക്തി 2017 എന്ന
പേരില്‍ ജോബ്ഫെയര്‍
സംഘടിപ്പിച്ചിരുന്നോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഇത്
സംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തൊഴില്‍ മേളയില്‍
ഉദ്യോഗദായകരും
ഉദ്യോഗാര്‍ത്ഥികളുമായി
എത്ര പേര്
പങ്കെടുത്തുവെന്നതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍ ആയത്
നല്‍കുമോ;
(ഡി)
ഈ
ജോബ്ഫെയറില്‍ സ്പോട്ട്
നിയമനം
ഏര്‍പ്പെടുത്തിയിരുന്നോ;
വിശദാംശം നല്‍കുമോ?
ജലനിധി
രണ്ടാം ഘട്ടം പദ്ധതി
*222.
ശ്രീ.കാരാട്ട്
റസാഖ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാം ഘട്ട പദ്ധതിയുടെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
രണ്ടാം
ഘട്ട പദ്ധതിയില്‍
ഇതുവരെ
പൂര്‍ത്തിയാക്കിയ
പദ്ധതികളും ഒന്നാം
ഘട്ടത്തില്‍
നടപ്പാക്കിയ പദ്ധതികളും
വരള്‍ച്ചാക്കാലത്ത്
കുടിവെള്ള പ്രശ്നം
പരിഹരിക്കാന്‍ വേണ്ടത്ര
സഹായപ്രദമാകാതെ പോയത്
പദ്ധതിയുടെ
ആസൂത്രണത്തിലെ
വീഴ്ചകൊണ്ടാണോ എന്ന
കാര്യം
പരിശോധിച്ചിരുന്നോ;
(സി)
ദേശീയ
ഗ്രാമ കുടിവെള്ള
പദ്ധതിപ്രകാരം
ഏറ്റെടുത്ത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സാധിച്ചോ; ഈ
പദ്ധതികള്‍ക്കായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ലഭിച്ച
സഹായമെന്തെന്ന്
അറിയിക്കാമോ?
വിമുക്തി
ബോധവത്ക്കരണ മിഷന്
*223.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിമുക്തി എന്ന പേരില്‍
ലഹരി വിരുദ്ധ
ബോധവത്ക്കരണ മിഷന്
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
സംഘടനകളുടെ
പങ്കാളിത്തത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്നറിയിക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്നറിയിക്കുമോ?
പട്ടിക
ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
പിന്നോക്കാവസ്ഥ
*224.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചില
പട്ടിക
ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
പിന്നോക്കാവസ്ഥയും പഠനം
പൂര്‍ത്തീകരിക്കാതെ
ഇടയ്ക്കു്
നിര്‍ത്തേണ്ടി
വരുന്നതിന്റെ
കാരണങ്ങളും വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമാണ്;
(ബി)
ഈ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
കുട്ടികള്‍
ഇടയ്ക്കുവച്ച് പഠനം
നിര്‍ത്തുന്നത് തടയാന്‍
രക്ഷിതാക്കളെ കൂടി
ബോധവത്കരിക്കുന്നതും
രക്ഷിതാക്കള്‍ക്ക്
സ്ഥിര വരുമാനം
ലഭിക്കത്തക്കവിധം
തൊഴിലുറപ്പ് പദ്ധതി
മുഖേന തൊഴില്‍
നല്‍കുന്നതും
പരിഗണിക്കുമോ?
വരള്‍ച്ച
വനമേഖലയ്ക്കുണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങള്‍
*225.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം അനുഭവപ്പെടുന്ന
കടുത്ത വരള്‍ച്ച
സംസ്ഥാനത്തിന്റെ
വനമേഖലയ്ക്കുണ്ടാക്കാവുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വനത്തിനുളളിലെ
ജലക്ഷാമം, കാട്ടുതീ
സാദ്ധ്യതകള്‍,
തോട്ടങ്ങളിലുണ്ടാകുന്ന
അപ്രതീക്ഷിത
തീപിടുത്തങ്ങള്‍
എന്നിവയുടെ
കാര്യത്തില്‍ ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിക്കുമോ?
പട്ടികജാതി-പിന്നോക്കക്ഷേമ
പദ്ധതികളുടെ നടത്തിപ്പ്
*226.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-15
കാലയളവില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളില്‍
നടപ്പാക്കിയിട്ടുളള
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി, ഗാന്ധിഗ്രാം
പദ്ധതി, ഭൂരഹിത
പുനരധിവാസ പദ്ധതി
എന്നിവയില്‍ വ്യാപകമായ
ക്രമക്കേട്
നടന്നിട്ടുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
നിലവില്‍ എന്തെങ്കിലും
അന്വേഷണം
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി-പിന്നോക്കക്ഷേമ
പദ്ധതികള്‍
നടപ്പാക്കുന്നതില്‍
ഏകോപനം ഇല്ലാത്തതിനാല്‍
ഗുണഭോക്താക്കള്‍ക്ക്
അര്‍ഹിക്കുന്ന
ആനുകൂല്യം
ലഭിക്കുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
നടപടിയെടുക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
പട്ടികജാതി കോളനി
നവീകരണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കാന്‍
ഉദ്ദേശ്യമുണ്ടോ
എന്നറിയിക്കാമോ?
ഛിദ്രശക്തികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍ നടപടി
*227.
ശ്രീ.ഇ.പി.ജയരാജന്
,,
പുരുഷന് കടലുണ്ടി
,,
എം. മുകേഷ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വതന്ത്ര
ചിന്തകര്‍ക്കും
സാംസ്കാരിക രംഗത്ത്
വ്യക്തിമുദ്ര
പതിപ്പിച്ചവര്ക്കുമെതിരെ
സങ്കുചിത വര്‍ഗ്ഗീയ
ശക്തികളുടെ ആക്രമണം
വര്‍ദ്ധിച്ചു വരുന്നത്
പരിശോധനാ
വിധേയമാക്കിയിരുന്നോ;
(ബി)
ഇത്തരം
ഛിദ്രശക്തികള്‍
പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നത്
പ്രതിരോധിക്കാനായി
സാംസ്ക്കാരിക
സ്ഥാപനങ്ങളെ
പ്രാപ്തമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(സി)
സമൂഹത്തെയാകെ
ഭീതിപ്പെടുത്താന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള,
യുക്തിചിന്തയെ
എതിര്‍ക്കുന്ന, ഇത്തരം
പ്രവര്‍ത്തനങ്ങളെ
നിയന്ത്രിക്കാനായി
മഹാരാഷ്ട്രയിലെ
മാതൃകയില്‍ അന്ധവിശ്വാസ
വിരുദ്ധ നിയമം
രൂപീകരിക്കാന്‍
തയ്യാറാകുമോ?
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി
*228.
ശ്രീ.ഹൈബി
ഈഡന്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധിയില്‍ പണം
അടച്ചവരും 60 വയസ്സ്
കഴിഞ്ഞവരുമായവര്ക്ക്
അടച്ച തുകയും പെന്‍ഷനും
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
അപേക്ഷ,
പാസ്സ് ബുക്ക്,
ഐഡന്റിറ്റി കാര്‍ഡ്
എന്നിവ ക്ഷേമനിധി
ഓഫീസുകളില്‍
വാങ്ങിവച്ചതിനു ശേഷം
വളരെക്കാലമായി തുക
ലഭിക്കാതിരിക്കുന്ന
അനേകം ആളുകള്‍
നിലവിലുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
അപേക്ഷ നല്കി
കാത്തിരിക്കുന്ന
ആളുകള്‍ക്ക് തുകയും
പെന്‍ഷനും
നല്‍കുന്നതിന് എന്താണ്
തടസ്സമെന്ന്
വിശദീകരിക്കാമോ;
(ഡി)
അപേക്ഷ
നല്കി
കാത്തിരിക്കുന്നവര്‍ക്ക്
അടിയന്തരമായി പണം
വിതരണം ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
വന്യമൃഗങ്ങള്‍
മനുഷ്യജീവിതം ദുസ്സഹമാക്കുന്ന
സ്ഥിതിവിശേഷം
*229.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
വന്യമൃഗങ്ങള്‍
മനുഷ്യവാസ
പ്രദേശങ്ങളിലിറങ്ങി
മനുഷ്യജീവിതം
ദുസ്സഹമാക്കുന്ന
സ്ഥിതിവിശേഷത്തിന്
പരിഹാരമുണ്ടാക്കാന്‍
വനം വകുപ്പ് പുതിയ
പദ്ധതികള്‍
തയ്യാറാക്കുന്നുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
സ്ഥിരമായി
ജനവാസകേന്ദ്രങ്ങളിലിറങ്ങി
നാശനഷ്ടമുണ്ടാക്കുന്ന
വന്യമൃഗങ്ങള്‍
ഏതൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(സി)
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
കാര്യത്തില്‍ വനം
വകുപ്പിനെക്കുറിച്ച്
കര്‍ഷകരുടെ ഭാഗത്തു
നിന്നും ഉണ്ടായിട്ടുള്ള
ആക്ഷേപങ്ങള്‍ക്ക്
പരിഹാരമുണ്ടാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പാലുല്പാദനത്തിലെ
സ്വയംപര്യാപ്തത
*230.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കാനുള്ള
പരിപാടിയുടെ വിശദാംശം
നല്‍കുമോ; നിലവില്‍
ആവശ്യകതയും ഉല്പാദനവും
തമ്മിലുള്ള അന്തരം
എത്രയാണ്;
(ബി)
കാലിത്തീറ്റയുടെ
കാര്യത്തില്‍
നിലവിലുള്ള
പ്രശ്നങ്ങളും
തീറ്റപ്പുല്ലിന്റെ
ലഭ്യതയിലുള്ള കുറവും
പരിഹരിക്കാന്‍ എന്തു
മാര്‍ഗ്ഗമാണ്
ആലോചിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ക്ഷീര സംഘങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാനായി
പദ്ധതികളുണ്ടോ;
(ഡി)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടു വരുന്ന പാലിന്റെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ?
പട്ടികഗോത്രവര്‍ഗ്ഗ
വിഭാഗത്തിന് സ്ഥിരം തൊഴിലും
വരുമാനവും
*231.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്‍ഗ്ഗ
ജനതയെ മുഖ്യധാരയില്‍
എത്തിക്കുന്നതിനായി,
സ്ഥിരം തൊഴിലും
വരുമാനവും
ഉറപ്പാക്കാനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പുതു
തലമുറയില്‍പ്പെട്ടവര്‍ക്ക്
വിദ്യാഭ്യാസ നിലവാരം
ഉറപ്പാക്കുന്നതിനോടൊപ്പം
മറ്റുള്ളവര്‍ക്ക്
സ്വാശ്രയ
അതിജീവനത്തിനുതകുന്ന
രീതിയില്‍ കൃഷി,
മൃഗപരിപാലനം തുടങ്ങിയ
മേഖലകളില്‍ ആധുനിക രീതി
പ്രചരിപ്പിക്കാന്‍
സാധിക്കുമോ;
(സി)
ഇടത്തട്ടുകാരുടെ
ചൂഷണത്തില്‍ നിന്ന്
ഇവരെ മോചിപ്പിക്കുവാന്‍
ഉതകുന്ന തരത്തില്‍
സ്വയംസഹായ സംഘങ്ങളെയും
സഹകരണ സംഘങ്ങളെയും
ശക്തിപ്പെടുത്താന്‍
സാധിക്കുമോ?
ഗ്രാമപ്രദേശങ്ങളിലെ
കുടിവെള്ളക്ഷാമം
*232.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ. എന്‍. ഷംസീര്‍
,,
എം. രാജഗോപാലന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
കുടിവെള്ളക്ഷാമം
രൂക്ഷമായ
സാഹചര്യത്തില്‍
അടിയന്തര സഹായത്തിനായി
ജലവിഭവ വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
നിലവിലുള്ള
ജലസ്രോതസ്സുകള്‍
നവീകരിച്ച്
ഉപയോഗയോഗ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
ജലക്ഷാമമുള്ള
പ്രദേശങ്ങളില്‍
താത്ക്കാലികാടിസ്ഥാനത്തില്‍
കുഴല്‍ക്കിണറുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
അംബേദ്കര്‍
ഗ്രാമപദ്ധതി
*233.
ശ്രീ.കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
,,
കെ.വി.വിജയദാസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച അംബേദ്കര്‍
ഗ്രാമപദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
പട്ടികജാതി പട്ടിക
ഗോത്ര വര്‍ഗ്ഗ
സങ്കേതങ്ങള്‍
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നെന്നും
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ഡി)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സ്വയംപര്യാപ്ത
പട്ടികജാതി കോളനി
പദ്ധതി പ്രകാരം ആ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കോളനികളുടെ
നവീകരണം
പൂര്‍ത്തിയാക്കിയിരുന്നു;
വിശദമാക്കാമോ?
സമഗ്ര
കുടിവെള്ള പദ്ധതികള്‍
*234.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
പ്രഖ്യാപിച്ച സമഗ്ര
കുടിവെള്ള പദ്ധതികള്‍
എന്തെല്ലാമെന്നും
അവയുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
തുടക്കമിടാന്‍
സാധിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ;
(ബി)
ഡിസ്ട്രിബ്യൂഷന്‍
ലെെനുകള്‍
ഇല്ലാത്തതുകൊണ്ട്
പൂര്‍ത്തിയാകാതെ കിടന്ന
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ജലചോര്‍ച്ച
തടയാനായി പെെപ്പുകള്‍
മാറ്റിയിടാന്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
തൊഴിലാളി
സൗഹൃദ നിലപാടുകളുടെ
അടിസ്ഥാനത്തില്‍ ഗ്രേഡിംഗ്
*235.
ശ്രീ.പി.കെ.
ശശി
,,
ഇ.പി.ജയരാജന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നല്കുന്ന
സ്ഥാപനങ്ങള്‍ക്ക്,
തൊഴിലാളി സൗഹൃദ
നിലപാടുകളുടെ
അടിസ്ഥാനത്തില്‍
ഗ്രേഡിംഗ് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
മാനദണ്ഡം എന്താണെന്നും
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
നേട്ടം എന്തെന്നും
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
തൊഴില്‍ നയം
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാന തത്വം
എന്താണെന്ന്
അറിയിക്കുമോ?
താറാവ്
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
*236.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പക്ഷിപ്പനി
മൂലം 2016ല്‍
താറാവുകള്‍ കൂട്ടത്തോടെ
ചത്തൊടുങ്ങിയ
സാഹചര്യത്തില്‍, താറാവ്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
വന്‍കിടക്കാര്‍ക്കാണ്
ഇത്തരത്തില്‍
നഷ്ടപരിഹാരം
ലഭിക്കുന്നതെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നഷ്ടപരിഹാരം
നല്‍കുന്നതിന് പരിധി
വയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
അനർഹർ
മറ്റ് മേഖലകളിൽ നിന്ന്
താറാവുകളെ കൊണ്ടുവന്ന്
നഷ്ടപരിഹാരം
തട്ടിയെടുക്കാൻ
ശ്രമിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കിൽ അത്
തടയുന്നതിന് എന്ത്
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കുമോ?
എക്സൈസ്
വകുപ്പിനെ ശക്തിപ്പെടുത്താന്‍
നടപടി
*237.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന് കീഴിലുളള
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
പുതിയ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്റ്റര്‍ ചെയ്ത
അബ്കാരി കേസ്സുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
വ്യാപനം തടയുന്നതിന്
എക്സൈസ്
ചെക്ക്പോസ്റ്റുകളില്‍
സ്കാനര്‍
സ്ഥാപിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ചെക്ക്പോസ്റ്റുകള്‍
ആധുനികവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി മറ്റെന്തെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വന്യജീവികളുടെ
ആക്രമണം തടയുന്നതിന് നടപടി
*238.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മേഖലകളില്‍ മനുഷ്യനും
വിളകള്‍ക്കും നേരെയുള്ള
വന്യജീവികളുടെ ആക്രമണം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
വൈദ്യുതി വേലി, കിടങ്ങ്
തുടങ്ങിയ ബജറ്റ്
പ്രഖ്യാപനങ്ങള്‍
നടപ്പാക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മുന്‍കൂട്ടി
അപായസൂചന
നല്‍കുന്നതിനായി
ഇലക്ട്രോണിക് സാങ്കേതിക
വിദ്യയുടെ
സഹായത്തോടെയുള്ള
അപായസൂചന സംവിധാനം
ഒരുക്കാനും റാപ്പിഡ്
റെസ്പോണ്‍സ് ടീമുകളുടെ
പ്രവര്‍ത്തനം
ആരംഭിക്കാനും
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അതിനായുള്ള പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
(സി)
വിളകള്‍ക്കുണ്ടാകുന്ന
നഷ്ടം വിലയിരുത്തി ആയത്
പൂര്‍ണ്ണമായും
പരിഹരിക്കാന്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ?
പട്ടികജാതി
പട്ടിക ഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
*239.
ശ്രീ.ബി.സത്യന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടിക ഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ഏതൊക്കെയെന്നും ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ആനുകൂല്യങ്ങളില്‍
വരുത്തിയ വര്‍ദ്ധനവ്
എത്രയെന്നും
അറിയിക്കുമോ; ഈ തുക
പര്യാപ്തമാണോ;
ഇല്ലെങ്കില്‍
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിച്ചു
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ് ടോപ്പ്
കമ്പ്യൂട്ടര്‍
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏത് ക്ലാസില്‍
പഠിക്കുന്നവര്ക്കെന്ന്
അറിയിക്കുമോ; ലാപ്
ടോപ്പ് വാങ്ങാന്‍
അനുമതിയായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി
പെണ്‍കുട്ടികള്‍ക്ക് വിവാഹ
ധനസഹായം
*240.
ശ്രീ.മുരളി
പെരുനെല്ലി
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലെ
നിര്‍ദ്ധനരായ
പെണ്‍കുട്ടികള്‍ക്ക്
വിവാഹ ധനസഹായം
നല്‍കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര തുകയാണ് നീക്കി
വെച്ചിട്ടുള്ളത്;
എത്രപേര്‍ക്ക് ഇതിന്റെ
ആനുകൂല്യം നല്‍കിയെന്ന
കണക്ക് ലഭ്യമാണോ;
എങ്കില്‍ അറിയിക്കുമോ;
(സി)
പ്രസ്തുത
ധനസഹായത്തിന്
അപേക്ഷിക്കുന്നതിനുള്ള
കാലാവധി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
(ഡി)
ഈ
ധനസഹായം
അര്ഹരായവര്ക്കുതന്നെ
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?