അഡ്വഞ്ചര്‍
ടൂറിസം
*181.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
ടൂറിസം മേഖലയില്‍
സംസ്ഥാനത്തിന്
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിക്കാനായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സജ്ജമാക്കിയിട്ടുളള
കേന്ദ്രങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
അഡ്വഞ്ചര്‍
ടൂറിസത്തെക്കുറിച്ച്
മതിയായ പ്രചരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
പരമ്പരാഗത
കയര്‍ തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
*182.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ. ദാസന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ രംഗത്തെ
പരമ്പരാഗത
തൊഴിലാളികളുടെ തൊഴിലും
വേതനവും
സംരക്ഷിക്കുകയെന്ന
ലക്ഷ്യത്തോടെ
നടപ്പാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
വ്യവസായം നേരിടുന്ന
മുഖ്യ പ്രശ്നങ്ങളില്‍
ഒന്നായ ചകിരി ക്ഷാമം
പരിഹരിക്കാനായി കൃഷി
വകുപ്പ് നടപ്പാക്കുന്ന
പച്ചത്തേങ്ങ
സംഭരണവുമായി സഹകരിച്ച്
കര്‍ഷകരില്‍ നിന്ന്
പൊതിക്കാത്ത തേങ്ങ
സംഭരിക്കാനും അതു
പൊതിച്ച് തൊണ്ട്
ശേഖരിക്കാനും
സാധിക്കുമോ എന്ന കാര്യം
കയര്‍ വകുപ്പ്
പരിശോധിക്കുമോ;
(സി)
വൈറ്റ്
ഫൈബറിന്റെ ഉപയോഗം
പ്രോത്സാഹിപ്പിക്കാനും
ഗുണനിലവാരമുള്ള
ഡീഫൈബറിംഗ് മെഷീനുകള്‍
വ്യാപിപ്പിക്കാനും
സാധിക്കുമോ;
(ഡി)
കയര്‍
ഫെഡിന്റെയും കയര്‍
കോര്‍പ്പറേഷന്റെയും
വിപണന ശേഷി
ശക്തിപ്പെടുത്താനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
*183.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നിലവിലെ
സ്ഥിതി അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
പൊതുമേഖലയോടു
കാണിക്കുന്ന അവഗണന ഈ
സ്ഥാപനങ്ങളെ
നഷ്ടത്തിലാക്കുന്നതിനേയും
തുടര്‍ന്ന് ഈ
സ്ഥാപനങ്ങളെ സ്വകാര്യ
മേഖലയ്ക്ക് കൈമാറാന്‍
നീക്കം
നടത്തുന്നതിനെയും
കുറിച്ച്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവയെ പൊതുമേഖലയില്‍
തന്നെ നിലനിര്‍ത്താനായി
ഇടപെടല്‍ നടത്തുമോ;
(സി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
കൊച്ചിന് ഷിപ്പ്
യാര്‍ഡ്, എച്ച്.ഒ.സി,
എച്ച്.എന്‍.എല്‍
തുടങ്ങിയ സ്ഥാപനങ്ങളുടെ
ഓഹരി വിറ്റഴിച്ച്
സ്വകാര്യ മേഖലയെ
ഏല്‍പ്പിക്കാനുളള
നീക്കവും
ബി.എസ്.എന്‍.എല്‍.ന്റെ
ലാഭക്ഷമത ഇല്ലാതാക്കി
തകര്‍ക്കാനുളള നീക്കവും
അവസാനിപ്പിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
മലബാര്‍
സിമന്റ്സ്
നഷ്ടത്തിലാകാനിടയായതിന്റെ
കാരണങ്ങള്‍
*184.
ശ്രീ.കാരാട്ട്
റസാഖ്
,,
എസ്.ശർമ്മ
,,
പി.ടി.എ. റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
മലബാര്‍ സിമന്റ്സ്,
സിമന്റ് വിലയില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തിലാകാനിടയായതിന്റെ
കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മാനേജ്മെന്റ്
വ്യാപകമായ അഴിമതിയും
ധൂര്‍ത്തും
നടത്തുന്നുവെന്ന്
കാണിച്ച് തൊഴിലാളി
സംഘടന നല്കിയ
പരാതിയുടെ
അടിസ്ഥാനത്തില്‍
വിശദപരിശോധന
നടത്തിയിരുന്നോ;
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
ഫ്ലൈ
ആഷ് വാങ്ങിയതിലും
അനാവശ്യമായി കൊച്ചിന്
പോര്‍ട്ടില്‍ സിമന്റ്
ഹബ്ബിനെന്ന പേരില്‍ 150
കോടിയോളം രൂപ
ചെലവഴിച്ചതിലും നടന്ന
ഇടപാടുകള്‍
പരിശോധിച്ചിരുന്നോ;
ഇതിൽ അഴിമതി
കണ്ടെത്തിയിരുന്നുവോ;
വിശദാംശം നല്‍കുമോ?
കായംകുളം
താപവൈദ്യുത നിലയം
*185.
ശ്രീ.കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുത നിലയത്തില്‍
നിന്നുള്ള വൈദ്യുതിയുടെ
കാര്യത്തില്‍
എന്‍.ടി.പി.സി.യുമായുള്ള
കരാര്‍ സംസ്ഥാനത്തിന്
അനാവശ്യ ബാദ്ധ്യത
ഉണ്ടാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് സംബന്ധിച്ച
വസ്തുതകള്‍
വെളിപ്പെടുത്തുമോ;
(സി)
കായംകുളം
നിലയം
എല്‍.എന്‍.ജി.യിലേക്ക്
മാറ്റുന്ന കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
കായികരംഗം
ലോകനിലവാരത്തിലേയ്ക്ക്
ഉയര്‍ത്താനുള്ള പരിപാടികള്‍
*186.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കായികരംഗം
ലോകനിലവാരത്തിലേയ്ക്ക്
ഉയര്‍ത്താന്‍
ആവിഷ്കരിച്ചിട്ടുള്ള
പരിപാടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്
അനുയോജ്യമായ രീതിയില്‍
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
സാധിച്ചിട്ടുണ്ടോ;
കൗണ്‍സിലിന്റെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
വിവിധ
സ്പോര്‍ട്സ്
ഹോസ്റ്റലുകളിലെ
പ്രശ്നപരിഹാരത്തിനായി
സ്പോര്‍ട്സ് കൗണ്‍സിലും
സര്‍ക്കാരും ഏതുവിധ
ഇടപെടലുകള്‍
നടത്താനുദ്ദേശിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
ട്രഷറികളില്‍
കോര്‍ബാങ്കിംഗ് സംവിധാനം
*187.
ശ്രീ.കെ.
ബാബു
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
കോര്‍ബാങ്കിംഗ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
സാമ്പത്തിക ഇടപാടുകള്‍
കൂടുതല്‍ സുതാര്യവും
എളുപ്പവുമാക്കാന്‍ ഈ
സംവിധാനം
എപ്രകാരമെല്ലാം
സഹായിക്കും എന്നു
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ജീവനക്കാര്‍ക്ക്
പ്രത്യേക യൂസര്‍നെയിമും
പാസ് വേഡും
നല്‍കിയിട്ടുണ്ടോ;
(ഡി)
ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
സോഫ്റ്റ് വെയര്‍
തയ്യാറാക്കിയത്
ആരാണെന്നും ചെലവ്
എത്രയാണെന്നും
വ്യക്തമാക്കാമോ?
'കേപ്'ന്റെ
പ്രവര്‍ത്തനങ്ങള്‍
*188.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കൃഷ്ണന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'കേപ്'ന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
സ്ഥാപനത്തിന്റെ നിലവിലെ
സാമ്പത്തിക
പ്രതിസന്ധിക്ക്
കാരണമെന്തെന്ന്
അറിയിക്കാമോ;
(ബി)
സാമൂഹ്യ
നീതിയില്‍ അധിഷ്ഠിതമായ
സ്വാശ്രയ വിദ്യാഭ്യാസം
എന്ന ലക്ഷ്യം
നിറവേറ്റുന്നതില്‍
സ്ഥാപനം എത്ര മാത്രം
വിജയം നേടിയെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വാശ്രയ
വിദ്യാഭ്യാസ രംഗത്ത്
'കേപ്'നെ മുന്‍നിര
സ്ഥാപനമാക്കി
വളര്‍ത്താനായി ഏതു
തരത്തിലുളള നടപടി
ഉണ്ടാകുമെന്ന്
അറിയിക്കാമോ?
വൈദ്യുതി
പ്രതിസന്ധി
*189.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
കേന്ദ്രത്തില്‍ നിന്ന്
കുറഞ്ഞ നിരക്കില്‍
വൈദ്യുതി
ലഭ്യമാക്കുന്നതിനുള്ള
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന പവര്‍
പര്‍ച്ചേസ് വഴി എത്ര
യൂണിറ്റ് വൈദ്യുതിയാണ്
പ്രതിമാസം
ലഭ്യമാകുന്നതെന്നും
ആയത് മൊത്തം
ഉപഭോഗത്തിന്റെ എത്ര
ശതമാനമാണെന്നും
വിശദമാക്കാമോ:
(സി)
പുറത്ത്
നിന്ന് വൈദ്യുതി
കൊണ്ടുവരുന്നതിന്
എന്തൊക്കെ
ബുദ്ധിമുട്ടുകളാണ്
വൈദ്യുതിബോര്‍ഡ്
നേരിടുന്നതെന്ന്
വ്യക്തമാക്കുമോ?
സ്പിന്നിംഗ്
മില്ലുകള്‍ നേരിടുന്ന
പ്രതിസന്ധി
*190.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്പിന്നിംഗ് മില്ലുകള്‍
നേരിടുന്ന
പ്രതിസന്ധിയുടെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്നറിയിക്കുമോ;
(സി)
മില്ലുകൾക്കാവശ്യമായ
അസംസ്കൃത വസ്തുക്കളുടെ
വാങ്ങല്‍
സുതാര്യമാക്കുന്നതിനും
ഏകീകരിക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ടൂറിസം
മേഖലയുടെ വളര്‍ച്ചയ്ക്ക്
പദ്ധതികള്‍
*191.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
ഗവണ്മെന്റ് ആസൂത്രണം
ചെയ്തു
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായുള്ള
കേന്ദ്ര
ഗവണ്മെന്റിന്റെ
പദ്ധതികള്‍
സംസ്ഥാനത്തിനനുയോജ്യമായി
എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കുമോ?
ലോട്ടറി
ടിക്കറ്റുകളുടെ സമ്മാനഘടന
*192.
ശ്രീ.കെ.ജെ.
മാക്സി
,,
ഇ.പി.ജയരാജന്
,,
കെ.ഡി. പ്രസേനന്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റുകളുടെ
സമ്മാനഘടന
പുതുക്കുന്നതിനും പുതിയ
ലോട്ടറികള്‍
ആരംഭിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഭിന്നശേഷിക്കാര്‍
അടക്കമുള്ള
സാധാരണക്കാര്‍ക്ക്
പുതുതായി ഏജന്‍സി
അനുവദിക്കുന്നതിനും
എല്ലാ ഏജന്റുമാര്‍ക്കും
ലോട്ടറി ടിക്കറ്റുകള്‍
ലഭ്യമാക്കുന്നതിനും
കമ്മീഷന്
പരിഷ്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
സമ്മാനത്തുക
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാര
രംഗത്ത് മലബാര്‍ മേഖലയുടെ
സാധ്യത
*193.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
,,
കെ.കുഞ്ഞിരാമന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
വിനോദസഞ്ചാര രംഗത്ത്
മലബാര്‍ മേഖലയുടെ
സാധ്യത
പ്രോത്സാഹിപ്പിക്കാനായി
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കില്‍
അവ ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
മലബാര്‍
പ്രദേശത്തെ വിനോദസഞ്ചാര
വികസന പദ്ധതികള്‍
ഏകോപിപ്പിക്കുന്നതിന്
പുതിയ സംവിധാനം
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച തലശ്ശേരി
പൈതൃക ടൂറിസം
പദ്ധതിയുടെയും ബേക്കല്‍
ടൂറിസം വികസന
പദ്ധതിയുടെയും പുരോഗതി
അറിയിക്കാമോ; ഇവ
വിഭാവനം ചെയ്ത
രീതിയില്‍
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍
ഇടപെടലുണ്ടാകുമോ
എന്നറിയിക്കാമോ?
സഹകരണ
മേഖല നേരിടുന്ന
പ്രതിസന്ധികള്‍
*194.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ജെയിംസ് മാത്യു
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ മേഖലയുടെ
വികസനത്തിന് അനിവാര്യ
ശക്തിയായതും ഒരു
ലക്ഷത്തി നാല്പതിനായിരം
കോടി രൂപ അറ്റ
നിക്ഷേപമുള്ളതുമായ
സഹകരണ മേഖല നേരിടുന്ന
ഹ്രസ്വകാല-ദീര്‍ഘകാല
പ്രതിസന്ധികള്‍
എന്തൊക്കെയെന്ന്
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നു;
(സി)
സംസ്ഥാനത്തിന്റെ
സുസ്ഥിര വികസനത്തിന്
സഹകരണ പ്രസ്ഥാനത്തെ
ഏതെല്ലാം തരത്തില്‍
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
കയര്‍
വ്യവസായം
*195.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അപ്പെക്സ്
ബോഡി ഫോർ കയര്‍
(എ.ബി.സി)
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ ലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ;
(ബി)
കയര്‍
മാര്‍ക്കറ്റിംഗ്
കണ്‍സോര്‍ഷ്യം
രൂപീകരിക്കുന്നതിനായി
നടപടിയെടുത്തിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം;
കേരളത്തില്‍
നിര്‍മ്മിക്കുന്ന
കയറുല്‍പ്പന്നങ്ങള്‍ക്ക്
ബ്രാന്റിംഗ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ;
(സി)
കയര്‍
വ്യവസായത്തിനു വേണ്ട
ആധുനിക സാങ്കേതിക
വിദ്യയും വ്യവസായ വികസന
തന്ത്രങ്ങളും
ആവിഷ്ക്കരിക്കുന്നതിന്
രൂപീകരിച്ച നാഷണല്‍
കയര്‍ റിസര്‍ച്ച് ആന്റ്
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
വൈദ്യുതിനിരക്ക്
പരിഷ്ക്കരണം
*196.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്,
വൈദ്യുതിനിരക്ക്
പരിഷ്ക്കരണത്തിന്
നേരിട്ട് നടപടി
സ്വീകരിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരം നടപടിക്കുള്ള
കാരണം വിശദമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
വൈദ്യുതി ബോര്‍ഡിന്റെ
നിലപാടെന്താണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസരണം,
വിതരണം, ഉല്പാദനം എന്നീ
വിഭാഗങ്ങളെ ഒരു
യൂണിറ്റായാണോ വ്യത്യസ്ത
യൂണിറ്റുകളായാണോ
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
കമ്മി നേരിടാന്‍
വൈദ്യുതോല്പാദന കമ്പനികളുമായി
കരാര്‍
*197.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കമ്മി നേരിടാന്‍
സംസ്ഥാനത്തിനകത്തെ
ഏതൊക്കെ
വൈദ്യുതോല്പാദന
കമ്പനികളുമായി വൈദ്യുതി
ബോര്‍ഡ് കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ട്;
(ബി)
ഇവയില്‍
ഏതെങ്കിലും
കമ്പനികളുമായുള്ള
കരാറിന്റെ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍, അത്തരം
കമ്പനികളെ വൈദ്യുതി
ബോര്‍ഡ് ഏറ്റെടുത്ത്
താപനിലയം
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
രൂക്ഷമായ
വരള്‍ച്ചയുടെ
സാഹചര്യത്തില്‍
ജലവൈദ്യുതിയില്‍
ഉണ്ടാകാവുന്ന
ഉല്പാദനക്കുറവ്
പരിഹരിക്കാന്‍ മറ്റ്
ആഭ്യന്തര
സ്രോതസ്സുകളില്‍
നിന്നുള്ള വൈദ്യുതി
ലഭ്യത ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഇക്കാര്യത്തില്‍
കാലാവധി കഴിഞ്ഞ
കരാറുകള്‍ പുതുക്കിയും
ഇതര ഉല്പാദന
സ്രോതസ്സുകളില്‍
ഉല്പാദനം
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍ സ്വീകരിച്ചും
വൈദ്യുതി വിതരണം
കാര്യക്ഷമമാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഊര്‍ജ്ജ
ദൂത് പദ്ധതി
*198.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മുടങ്ങുന്നത്
എസ്.എം.എസ്. സന്ദേശം
വഴി ഉപഭോക്താക്കളെ
മുന്‍കൂട്ടി
അറിയിക്കുന്നതിനുള്ള
ഊര്‍ജ്ജ ദൂത് പദ്ധതി
വൈദ്യുതി ബോര്‍ഡ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സൗകര്യം എങ്ങനെയാണ്
ഉപഭോക്താക്കള്‍ക്ക്
പ്രയോജനപ്പെടുത്താന്‍
കഴിയുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി ഏത് സാങ്കേതിക
സംവിധാനം
ഉപയോഗപ്പെടുത്തിയാണ്
നടപ്പാക്കുന്നത്;
വിശദമാക്കാമോ?
ഗുഡ്സ്
ആന്റ് സര്‍വ്വീസ് ടാക്സ്
*199.
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുഡ്സ്
ആന്റ് സര്‍വ്വീസ്
ടാക്സ് നിലവില്‍
വരുമ്പോള്‍ നികുതി
വിഹിതം പങ്കിടുന്നത്
സംബന്ധിച്ച് കേന്ദ്രവും
സംസ്ഥാനങ്ങളും തമ്മില്‍
ധാരണയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ കാര്യങ്ങളിലാണ്
കേന്ദ്രവും
സംസ്ഥാനങ്ങളും തമ്മില്‍
അഭിപ്രായ വ്യത്യാസം
നിലനില്‍ക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഗുഡ്സ്
ആന്റ് സര്‍വ്വീസ്
ടാക്സ്
നടപ്പിലാകുമ്പോള്‍
സംസ്ഥാനങ്ങള്‍
നേരിടുന്ന വരുമാന നഷ്ടം
ഏതൊക്കെ തരത്തില്‍
പരിഹരിക്കുമെന്നാണ്
കേന്ദ്രം
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
എം.എല്‍.എ.
ഫണ്ട് വിതരണത്തിലെ കാലതാമസം
*200.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാര്‍ക്ക് പ്രാദേശിക
വികസനത്തിന് ഫണ്ട്
അനുവദിക്കുന്നതിനായി
ഭരണാനുമതി
നല്‍കുന്നതിന്
കളക്ടര്‍മാരുടെ
ഓഫീസില്‍ കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
കാലതാമസം
പരിഹരിക്കുന്നതിനായി
എം.എല്‍.എ.
മാര്‍ക്കുള്ള ഫണ്ട്
വിനിയോഗം ഒരു വെബ്
ആപ്ലിക്കേഷന്‍ വഴി
ഡിജിറ്റലെെസ് ചെയ്യാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
എം.എല്‍.എ.
ഫണ്ട് വിതരണത്തില്‍
നിലവിലുള്ള കാലതാമസം
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കയറ്റുമതിയില്‍
കേരളത്തിന്റെ സ്ഥിതി
*201.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയറ്റുമതിയില്‍
കേരളത്തിന്റെ സ്ഥിതിയും
മത്സരക്ഷമതയും
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; ഏത്
ഏജന്‍സിയാണ് പഠനം
നടത്തിയതെന്നും
പ്രസ്തുത പഠന
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
രാജ്യത്തെ
കയറ്റുമതിയില്‍
കേരളത്തിന്റെ പങ്ക്
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉയര്‍ന്ന
തൊഴില്‍ സാധ്യതയും
കയറ്റുമതിയില്‍
മത്സരക്ഷമതയുമുള്ള
മേഖലകള്‍
ഏതൊക്കെയാണെന്നും
ഇവയ്ക്ക് എന്തൊക്കെ
പരിഗണന നല്‍കുമെന്നും
വിശദമാക്കുമോ?
വൈദ്യുതി
സ്വയംപര്യാപ്തത കൈവരിക്കാന്‍
കര്‍മ്മ പദ്ധതികള്‍
*202.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
സ്വയംപര്യാപ്തത
കൈവരിക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് നിലവില്‍
നടപ്പാക്കി വരുന്നത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
അനുദിന
ഊര്‍ജ്ജാവശ്യങ്ങള്‍
നിറവേറ്റുന്നത്
ഏതെല്ലാം സ്രോതസുകളില്‍
നിന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
പാരമ്പര്യേതര
ഊര്‍ജ്ജ
സ്രോതസ്സുകളില്‍
നിന്നുള്ള വൈദ്യുതിയുടെ
ഉല്പാദനവും വിതരണവും
ചെലവു കുറഞ്ഞ രീതിയില്‍
ഉറപ്പുവരുത്താന്‍
പദ്ധതി നടപ്പാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ട്രഷറികളെ
ശക്തിപ്പെടുത്തുന്നതിന് നടപടി
*203.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
ബി.ഡി. ദേവസ്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ട്രഷറി
നിക്ഷേപങ്ങള്‍ക്ക്
കൂടുതല്‍ പ്രോത്സാഹനം
നല്‍കുന്നതിനും നിക്ഷേപ
സൗഹാര്‍ദ്ദ
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
എ.ടി.എം. ഉൾപ്പെടെയുള്ള
സൗകര്യങ്ങള്‍
സ്ഥാപിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ട്രഷറി
നിക്ഷേപങ്ങള്‍
ആകര്‍ഷിക്കത്തക്ക
തരത്തില്‍ പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
ആയതിനുള്ള നടപടികള്‍
കാര്യക്ഷമമായും
കാലതാമസമില്ലാതെയും
നടപ്പാക്കുന്നതിനും
ആവശ്യമായ ക്രിയാത്മകമായ
ഇടപെടലുകള്‍ നടത്തുമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
*204.
ശ്രീ.സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുകള്‍
വീട്ടിലെത്തിച്ചു
നല്കുന്ന
പദ്ധതിയെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കുടിശ്ശികയായ തുക
വിതരണം ചെയ്യാന്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശം നല്‍കുമോ;
(സി)
അനര്‍ഹരായ
നിരവധിപേര്‍
പട്ടികയില്‍
ഉള്‍പ്പെട്ടിരിക്കുന്നതായും
അര്‍ഹരായ
നിരവധിപേര്‍ക്ക്
പെന്ഷന്
നിഷേധിക്കപ്പെട്ടതായും
ഉള്ള ഓഡിറ്റ്
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍ ആയത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഡി)
ഒരു
വ്യക്തിയ്ക്ക്
ഒന്നിലധികം പെന്ഷന്
അര്‍ഹതയില്ലെന്ന
പ്രഖ്യാപനം
ഗുണഭോക്തൃവിഹിതം അടച്ച്
പെന്ഷന് അര്‍ഹത
നേടിയവരെ ഏതു തരത്തില്‍
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മുടങ്ങിക്കിടക്കുന്ന
വൈദ്യുതപദ്ധതികള്‍
*205.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാനുമതിക്ക്
സമര്പ്പിക്കപ്പെട്ടിട്ടുള്ളതും
മുടങ്ങിക്കിടക്കുന്നതുമായ
സംസ്ഥാനത്തെ
വൈദ്യുതപദ്ധതികളെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ലഭിക്കാതെ
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും
പ്രാവര്‍ത്തികമായിരുന്നുവെങ്കില്‍
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിയുമായിരുന്നുവെന്ന്
അറിയിക്കുമോ?
കേന്ദ്ര
വൈദ്യുതി ഭേദഗതി നിയമം
*206.
ശ്രീ.റ്റി.വി.രാജേഷ്
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേന്ദ്ര വൈദ്യുതി
ഭേദഗതി നിയമത്തിന്റെ
കരട്
പരിശോധിച്ചിരുന്നോ;
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വൈദ്യുതി
വിതരണവും വില്പനയും
വേര്‍പെടുത്താനും
വില്പന പൂര്‍ണ്ണമായും
സ്വകാര്യവത്കരിക്കാനും
ഉള്ള നിര്‍ദ്ദേശം
വൈദ്യുതി മേഖലയെ ഏതു
തരത്തില്‍
ബാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
നിലനില്‍പ്പുതന്നെ
അപകടത്തിലാക്കാവുന്ന
നിയമ ഭേദഗതി
നീക്കത്തില്‍ നിന്നു
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
ട്രഷറികളുടെ
ആധുനികവല്‍ക്കരണം
*207.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളുടെ
ആധുനികവല്‍ക്കരണ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
ട്രഷറി
ഇടപാടുകള്‍ക്ക്
നെറ്റ്ബാങ്കിംഗ്,
എ.ടി.എം. എന്നീ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ട്രഷറികളില്‍
നിക്ഷേപം
വര്‍ദ്ധിപ്പിക്കുക വഴി
എന്തെല്ലാം
നേട്ടങ്ങളാണ്
സംസ്ഥാനത്തിന്
ആര്‍ജ്ജിക്കാന്‍
സാധിക്കുക;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
ട്രഷറികളിലേക്ക്
നിക്ഷേപം
ആകര്‍ഷിക്കുന്നതിനുതകുന്ന
വിധത്തില്‍ നിലവിലുള്ള
ആധുനികവല്‍ക്കരണ
നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ
*208.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേഴ്സിംഗ്
പരിശീലനത്തിനുള്‍പ്പെടെ
വിദ്യാഭ്യാസ വായ്പ
എടുത്ത നിരവധിപ്പേര്‍
കടക്കെണിയിലായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഠനം
കഴിഞ്ഞിറങ്ങുന്നവർക്ക്
തൊഴില്‍
ലഭിക്കുന്നതുവരെ വായ്പ
തിരിച്ചടവിന് കാലാവധി
അനുവദിക്കാന്‍
ഏതെങ്കിലും തരത്തിലുള്ള
ഇടപെടല്‍ സാധ്യമാണോ?
റവന്യൂചെലവ്
കുറയ്ക്കാന്‍ നടപടികള്‍
*209.
ശ്രീ.സണ്ണി
ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റവന്യൂ ചെലവ്
കുറയ്ക്കാന്‍ കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
അതുമൂലം
റവന്യൂ ചെലവിനത്തില്‍
എന്ത് കുറവ്
വന്നുവെന്നും
റവന്യൂകമ്മി നിയന്ത്രണ
വിധേയമാക്കുവാന്‍ ഈ
നടപടി എന്തുമാത്രം
സഹായകരമായി എന്നും
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
വികസന പ്രോത്സാഹന പദ്ധതികള്‍
*210.
ശ്രീ.യു.
ആര്. പ്രദീപ്
,,
എം. സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സർക്കാർ ഭരണാനുമതി
നല്കിയ വിനോദസഞ്ചാര
വികസന പ്രോത്സാഹന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഈ
പദ്ധതികള്‍ യഥാസമയം
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ഏജന്‍സികളുടെ
കാര്യക്ഷമത സംബന്ധിച്ച്
വിലയിരുത്തല്‍
നടത്താറുണ്ടോയെന്നും
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികളും
അറിയിക്കാമോ?