അംഗപരിമിത
സൗഹൃദ സംസ്ഥാനം
*151.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗപരിമിത സൗഹൃദ
സംസ്ഥാനമാക്കുക എന്ന
ലക്ഷ്യം
കൈവരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സാമൂഹ്യനീതി
വകുപ്പ് പ്രഖ്യാപിച്ച
അനുയാത്രാപദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഹരിതകേരളം
മിഷന് പദ്ധതി
T *152.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിതകേരളം മിഷന്
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
നടത്തിപ്പിന് വിവിധ
വകുപ്പുകളുടെയും
ഏജന്‍സികളുടെയും ഏകോപനം
എങ്ങനെ
സാദ്ധ്യമാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിവരിക്കുമോ?
പച്ചക്കറികളിലെ
വിഷാംശം
*153.
ശ്രീ.എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചക്കറികളിലെ
വിഷാംശം
കണ്ടത്തുന്നതുനായി
ഭക്ഷ്യസുരക്ഷാ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍, ജൈവ
പച്ചക്കറി
മാര്‍ക്കറ്റുകള്‍
എന്നിവയില്‍
നിന്നുള്‍പ്പെടെ
ശേഖരിച്ച പച്ചക്കറി
സാമ്പിളുകള്‍ വെള്ളായണി
കാര്‍ഷിക കോളേജിലെ
ലബോറട്ടറിയില്‍ നടത്തിയ
പരിശോധനയില്‍ മാരക
കീടനാശിനി അടങ്ങിയതായി
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍,
രാസപരിശോധന
വ്യാപകമാക്കാന്‍
നടപടിയെടുക്കുമോ;
(സി)
ജൈവ
പച്ചക്കറിയെന്ന്
വിശ്വസിപ്പിച്ച്
ജനങ്ങളെ
കബളിപ്പിക്കുന്നവര്ക്കെതിരെയും
ഇത്തരം
വ്യാപാരികള്‍ക്കെതിരെയും
കര്‍ശന
നടപടിയെടുക്കാന്‍
തയ്യാറാകുമോ?
ആരോഗ്യ
വിദ്യാഭ്യാസ വകുപ്പിന്റെ
പ്രവർത്തനം
*154.
ശ്രീ.എസ്.രാജേന്ദ്രന്
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
മെഡിക്കല്‍
കോളേജിന്റെയും
തൃശ്ശൂര്‍, ആലപ്പുഴ
ദന്തല്‍ കോളേജുകളുടെയും
അംഗീകാരം
നഷ്ടപ്പെടാനിടയാക്കിയ
സാഹചര്യം
എന്തായിരുന്നു;
അംഗീകാരം തിരികെ
നേടിയെടുക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തൊക്കെ
കാര്യങ്ങള്‍
ചെയ്തുവെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ഈ സ്ഥാപനങ്ങളില്‍
ഉള്‍പ്പെടെ മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിനു
കീഴില്‍ ആവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ആരോഗ്യ
വിദ്യാഭ്യാസ വകുപ്പില്‍
ഈ സര്‍ക്കാര്‍
ഭരണാനുമതി നല്കിയ
പദ്ധതികളും അവയ്ക്കായി
അനുവദിച്ച തുകയും
അറിയിക്കാമോ?
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
*155.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
യു. ആര്. പ്രദീപ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍ വ്യാപകമായി
വില്‍ക്കുന്നുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
ഡ്രഗ്സ് കണ്ട്രോള്
വകുപ്പിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിരുന്നോ;വിശദാംശം
അറിയിക്കുമോ;
(ബി)
ഡ്രഗ്സ്
കണ്ട്രോള് വകുപ്പ്
നടത്തുന്ന പരിമിതമായ
പരിശോധനയില്‍ അഞ്ച്
ശതമാനത്തോളം
മരുന്നുകള്‍
ഗുണനിലവാരമില്ലാത്തതാണെന്ന്
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍ ഈ
മരുന്നുകളുടെ
നിര്‍മ്മാതാക്കള്‍ക്കും
വിതരണക്കാര്‍ക്കുമെതിരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
പരിശോധനയ്ക്ക്
എടുക്കുന്ന മരുന്നുകള്‍
വിലകൊടുത്തു
വാങ്ങേണ്ടതുകൊണ്ട്,
വിലകുറഞ്ഞ മരുന്നുകളുടെ
സാമ്പിള്‍ എടുത്ത്
എണ്ണം കൂട്ടി
കാണിക്കുകയും വില കൂടിയ
മരുന്നുകള്‍
പരിശോധിക്കപ്പെടാതെ
പോകുകയും
ചെയ്യുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിരുന്നോ;
സാമ്പിള്‍ എടുക്കാനായി
നീക്കി വച്ചിരിക്കുന്ന
തുക എത്രയെന്ന്
അറിയിക്കാമോ;
(ഡി)
നിലവാരം
കുറഞ്ഞതായി
പരിശോധനയില്‍ കാണുന്ന
ബാച്ച് മരുന്നുകള്‍
വില്ക്കപ്പെടുന്നില്ലെന്നും
വിതരണക്കാരിൽ അവ
തിരികെയെത്തുന്നുണ്ടോയെന്നും
പരിശോധിക്കാന്‍ ഡ്രഗ്സ്
കണ്ട്രോള് വകുപ്പിന്
എന്ത് സംവിധാനമാണ്
ഉള്ളതെന്ന്
അറിയിക്കാമോ?
ഭിന്നശേഷി
ജീവനക്കാരുടെ പ്രശ്നങ്ങള്‍
*156.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരിഭാഗം
ഭിന്നശേഷി
ജീവനക്കാര്‍ക്കും 10
വര്‍ഷത്തില്‍ താഴെ
സര്‍വ്വീസും, തുച്ഛമായ
പെന്‍ഷനുമാണ്
ലഭിക്കുന്നത് എന്ന
വസ്തുത കണക്കിലെടുത്ത്
ഇത്തരക്കാര്‍ക്ക്
ചുരുങ്ങിയത് 10
വര്‍ഷമെങ്കിലും
സര്‍വീസ്
ഉറപ്പുവരുത്തുന്നതിന്
01.04.2013 ന് മുമ്പ്
നിയമനം ലഭിച്ച
ഭിന്നശേഷി ജീവനക്കാരുടെ
പെന്ഷന് പ്രായം 60
ആക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
പത്താം
ശമ്പള കമ്മീഷന്
ഭിന്നശേഷി ജീവനക്കാരുടെ
കണ്‍വേയന്‍സ് അലവന്‍സ്
നിലവിലുള്ള 600 രൂപ
നാമമാത്രമായി
വര്‍ദ്ധിപ്പിച്ച് 800
രൂപയാക്കുകയാണുണ്ടായത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സാധാരണയായി
കണ്‍വേയന്‍സ് അലവന്‍സ്
ഇരട്ടിയാക്കാറാണ് പതിവ്
എന്നത് കണക്കിലെടുത്ത്
ഈ ശമ്പള പരിഷ്കരണ
അനോമലി
പരിഹരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(സി)
23/02/2016
ലെ സ.ഉ
(പി)1/16/സാ.നീതി.വ ,
04/05/2016 ലെ
സ.ഉ.(പി)6/16/സാ.നീതി.വ
എന്നീ ഉത്തരവുകളിലെ
ഭാഷാപ്രയോഗം പല
ഉദ്യോഗസ്ഥരും തെറ്റായി
വ്യാഖ്യാനിച്ച്
വാര്‍ഷിക
ഇന്‍ക്രിമെന്റുകള്‍
നിഷേധിക്കുകയും, ചില
വകുപ്പുകള്‍ നല്കിയ
ഇന്‍ക്രിമെന്റുകള്‍
തിരിച്ചുപിടിക്കുന്നതിനുള്ള
നടപടികളും
സ്വീകരിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഭിന്നശേഷി ജീവനക്കാര്‍
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍ തന്നെ
പെന്ഷന്
പറ്റുന്നതുവരെ
തുടരണമെന്ന ഉത്തരവില്‍
മാറ്റം വരുത്തി,
പ്രൊബേഷന്‍
പൂര്‍ത്തീകരിച്ച് മറ്റ്
ജീവനക്കാര്‍ക്കൊപ്പം
തുല്യനീതി
ഉറപ്പുവരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഭിന്നശേഷി
ജീവനക്കാരുടെ
സ്ഥലംമാറ്റം
സംബന്ധിച്ച്, മലയോര
ജില്ലകളിലടക്കം
ബുദ്ധിമുട്ടില്ലാതെ
വീടിനടുത്ത് തന്നെ
നിയമനം നല്‍കുന്നതിന്
അനുവദിക്കപ്പെട്ടിട്ടുള്ള
സര്‍ക്കാര്‍
ഉത്തരവുകള്‍ വകുപ്പു
തലവന്മാര്
അവഗണിക്കുന്നതായി
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഭിന്നശേഷി
ജീവനക്കാരോട് ചെയ്യുന്ന
ഇത്തരം പീഡനം
അവസാനിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ലോക
ഭിന്നശേഷി ദിനമായ
ഡിസംബര്‍ 3 നിയന്ത്രിത
അവധിയായി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സദാചാര
പോലീസ്
*157.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സദാചാര
പോലീസ് എന്ന
അപരനാമത്തിലറിയപ്പെടുന്ന
ഗുണ്ടാ സംഘങ്ങള്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നടത്തുന്ന
സാമൂഹ്യ വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയാന്‍ ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
ജനവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
സമൂഹത്തില്‍
നിലനില്‍ക്കുന്ന മത
സൗഹാര്‍ദ്ദ അന്തരീക്ഷം
അട്ടിമറിക്കാനുള്ള
ശ്രമത്തിന്റെ ഭാഗമാണോ
എന്ന് പരിശോധിക്കുമോ;
(സി)
വിദ്യാര്ത്ഥികള്ക്കിടയില്പ്പോലും
ഇൗ പ്രവണത കടന്നു
കൂടിയിട്ടുള്ള
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
ഗൗരവപൂര്‍വ്വമായ നടപടി
ഉണ്ടാവുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
തയ്യാറാക്കുന്നതിലെ കാലതാമസം
*158.
ശ്രീ.പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമ പ്രകാരമുള്ള
മുന്‍ഗണനാ പട്ടിക
തെറ്റു തിരുത്തി
പ്രസിദ്ധപ്പെടുത്തുന്നതില്‍
വരുന്ന കാലതാമസം,
റേഷന്‍ കാര്‍ഡിന്റെ
അച്ചടിയെയും
വിതരണത്തെയും
എത്രത്തോളം
ബാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പുതുക്കിയ
റേഷന്‍ കാര്‍ഡിന്
അര്‍ഹതയുള്ള
കുടുംബങ്ങള്‍ അതു
ലഭിക്കാത്തതുമൂലം
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ഗൗരവപൂര്‍വ്വം
കാണുന്നുണ്ടോ;
(സി)
എങ്കില്‍
പുതുക്കിയതും
കുറ്റമറ്റതുമായ റേഷന്‍
കാര്‍ഡുകള്‍
തയ്യാറാക്കുന്ന
നടപടികള്‍
വേഗത്തിലാക്കി അത്
വിതരണത്തിന്
സജ്ജമാക്കാമോ?
ക്രമസമാധാനം
ഉറപ്പാക്കാന്‍ നടപടി
*159.
ശ്രീ.എം.
സ്വരാജ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിനിമാ
നടിയെ ക്വട്ടേഷന്‍ സംഘം
തട്ടിക്കൊണ്ടുപോയ
സംഭവത്തിന്റെ
അടിസ്ഥാനത്തില്‍ സ്ത്രീ
സുരക്ഷ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഗുണ്ടാ
പ്രവര്‍ത്തനത്തിലും
സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനത്തിലും
ഏര്‍പ്പെടുന്നവരെ
അമര്‍ച്ച ചെയ്യാനായി
കൈക്കൊണ്ടിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ജനങ്ങളുടെ
സ്വൈര്യ ജീവിതത്തിന്
വിഘാതമുണ്ടാക്കുന്ന
സ്ഥിരം കുറ്റവാളികളെ
നിരന്തരം നിരീക്ഷണ
വിധേയമാക്കി
ക്രമസമാധാനം
ഉറപ്പാക്കാന്‍
നടപടിയെടുക്കാമോ?
ഹോട്ടല്‍
ഭക്ഷണത്തിന്റെ വിലനിയന്ത്രണം
*160.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലയിലുണ്ടായിട്ടുള്ള
വര്‍ദ്ധനവിന്റെ മറവില്‍
ഹോട്ടലുകള്‍ ഭക്ഷണ
സാധനങ്ങള്‍ക്ക് അമിത
വില ഈടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അമിത വില ഈടാക്കുന്ന
ഹോട്ടലുകള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
അമിത
വില ഈടാക്കുന്നത്
തടയുവാന്‍ ഹോട്ടല്‍ വില
ഏകീകരണത്തിനായി
നിയമനിര്‍മ്മാണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യഭദ്രതാനിയമ
പ്രകാരമുള്ള
മുന്‍ഗണനാപ്പട്ടിക
*161.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരമുള്ള
സംസ്ഥാനത്തിന്റെ
മുന്‍ഗണനാപ്പട്ടികയില്‍
ഉള്‍പ്പെടുത്തേണ്ട
ആളുകളുടെ എണ്ണം 1.54
കോടിയായി നിശ്ചയിച്ചത്
ഏതൊക്കെ മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മുന്‍ഗണനാപ്പട്ടിക
രൂപപ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയത്
ആരാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
മാനദണ്ഡങ്ങള്‍
തയ്യാറാക്കുന്നതിന്
ഏതെല്ലാം രേഖകളാണ്
അടിസ്ഥാനമാക്കിയത്
എന്ന് വ്യക്തമാക്കുമോ?
ആഹാര
പദാര്‍ത്ഥങ്ങളിലെ
രാസവസ്തുക്കളുടെ സാന്നിദ്ധ്യം
*162.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ. ദാസന്
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴം,
പച്ചക്കറി, മത്സ്യം
എന്നിവയില്‍ ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
വഴിവയ്ക്കുന്ന
രാസവസ്തുക്കള്‍
വ്യാപകമായി
ചേര്‍ക്കുന്നുണ്ടെന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ ഇത്
കണ്ടുപിടിക്കാനുള്ള
ശ്രമങ്ങള്‍
ഊര്‍ജ്ജിതമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ബി)
ഇത്തരം
ആഹാര പദാര്‍ത്ഥങ്ങളിലെ
രാസവസ്തുക്കളുടെ
സാന്നിദ്ധ്യം
കണ്ടുപിടിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ആധുനിക സജ്ജീകരണങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
രാസവസ്തുക്കള്‍
ചേര്‍ത്ത പഴം,
പച്ചക്കറി, മത്സ്യം
എന്നിവ
വില്‍ക്കുന്നവര്‍ക്കും
വിതരണക്കാര്‍ക്കുമെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മരുന്നു
വില നിയന്ത്രിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുളള
സജ്ജീകരണങ്ങള്‍
*163.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
,,
കെ. ബാബു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്നു വില
നിയന്ത്രിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുളള
സജ്ജീകരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കാരുണ്യ
ഫാര്‍മസികള്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇൗ സര്‍ക്കാര്‍ എത്ര
കാരുണ്യ ഫാര്‍മസികള്‍
അനുവദിച്ചെന്നും
നിലവില്‍ ആകെ
എത്രയെണ്ണം ഉണ്ടെന്നും
അറിയിക്കാമോ;
(സി)
ഇത്തരം
ഫാര്‍മസികളില്‍ അവശ്യ
മരുന്നുകള്‍ പലതും
ലഭ്യമല്ലെന്ന പരാതി
പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
കാരുണ്യയുടെ
വിലവിവരപ്പട്ടിക
പ്രകാരം വില കൂടിയ
വിവിധ മരുന്നുകള്‍ക്ക്
പരമാവധി വില്പനവിലയുടെ
പത്ത് ശതമാനത്തില്‍
താഴെ മാത്രമേ യഥാര്‍ത്ഥ
വിലയുളളു എന്നിരിക്കെ
യാതൊരു
നീതികരണവുമില്ലാതെ വില
പരമാവധി കൂട്ടി
നിശ്ചയിച്ച് രോഗികളെ
കൊളളയടിക്കുന്ന
കമ്പനികള്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുളള
നടപടികള്‍ സാധ്യമാണോ
എന്നറിയിക്കുമോ?
ആരോഗ്യസംരക്ഷണ
പദ്ധതികൾ
*164.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
രംഗത്തിന്റെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍ ഇന്നേവരെ
നടപ്പിലാക്കിയതും ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആരോഗ്യ
സംരക്ഷണത്തിന് വാര്‍ഡ്
തലത്തില്‍ കര്‍മ്മ സേന
രൂപീകരിക്കുന്നതിന്റെ
പ്രവര്‍ത്തനങ്ങള്‍
എത്രത്തോളമായെന്ന്
വിശദീകരിക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമത്തിലെ മാനദണ്ഡങ്ങള്‍
*165.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രശ്നങ്ങള്‍
പരിഗണിച്ച്
ഭക്ഷ്യഭദ്രതാ
നിയമത്തിലെ
മാനദണ്ഡങ്ങള്‍
പരിഷ്കരിക്കണമെന്ന്
കേന്ദ്രസർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
നിയമത്തിലെ
ഏതൊക്കെ മാനദണ്ഡങ്ങളാണ്
പരിഷ്കരിക്കണമെന്ന്
ആവശ്യപ്പെട്ടിരുന്നത്;
വിവരിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
ഈ ആവശ്യങ്ങളോടുള്ള
കേന്ദ്ര പ്രതികരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
സ്റ്റേറ്റ്
ആക്ഷന്‍ പ്ലാന്‍ ഓണ്‍
ക്ലൈമാറ്റിക് ചേഞ്ച്
T *166.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ
വ്യതിയാനത്തെയും
പ്രത്യാഘാതങ്ങളേയും
കുറിച്ച്
പഠിക്കുന്നതിന്
(എസ്.എ.പി.സി.സി.)
സ്റ്റേറ്റ് ആക്ഷന്‍
പ്ലാന്‍ ഓണ്‍
ക്ലൈമാറ്റിക് ചേഞ്ച്
എന്ന സമിതി
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സമിതിയുടെ
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സമിതിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത ഫണ്ടിന്റെ
വിനിയോഗ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
സംസ്ഥാനം
ഈ ഫണ്ട് ചെലവഴിച്ച രീതി
വിശദമാക്കുമോ?
സ്റ്റെന്റുകളുടെ
വില നിയന്ത്രണം
*167.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദയ
ശസ്ത്രക്രിയയുമായി
ബന്ധപ്പെട്ട്
ഉപയോഗിക്കുന്ന
സ്റ്റെന്റുകളുടെ
വിലയില്‍
കേന്ദ്രസര്‍ക്കാര്‍
കൊണ്ടുവന്ന നിയന്ത്രണം,
സംസ്ഥാനത്തിന്റെ
ചികിത്സാമേഖലയില്‍
ഉണ്ടാക്കുന്ന ഗുണപരമായ
മാറ്റങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വിലയില്‍
കുറവ് വന്നതുമൂലം
ലാഭത്തിലുണ്ടായ കുറവ്
നികത്താനായി മറ്റ്
ശസ്ത്രക്രിയ
ചാര്‍ജ്ജുകളില്‍
വര്‍ദ്ധന വരുത്താന്‍
ആശുപത്രികളുടെ
ഭാഗത്തുനിന്നും നീക്കം
നടക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ആവശ്യമായ ജാഗ്രത
പുലര്‍ത്താന്‍
തയ്യാറാവുമോ?
കേരള
ജനറിക് സ്റ്റോറുകള്‍
ആരംഭിക്കുവാന്‍ നടപടി
*168.
ശ്രീ.അനില്‍
അക്കര
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജനറിക് സ്റ്റോറുകള്‍
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ജന്‍
ഔഷധി പദ്ധതിക്ക്
ബദലായിട്ടാണോ ഈ പദ്ധതി
കൊണ്ടുവരുന്നത്;
(സി)
പ്രമേഹം,
രക്തസമ്മര്‍ദ്ദം
തുടങ്ങിയ ജീവിതശൈലി
രോഗങ്ങള്‍ക്കുള്ള
മരുന്നുകളും
ആന്റിബയോട്ടിക്കുകളും
കുറഞ്ഞനിരക്കില്‍ കേരള
ജനറിക് സ്റ്റോറുകള്‍
വഴി വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സദ്ഭരണ
പരിശീലന പരിപാടി
*169.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
സര്‍വ്വീസില്‍ കയറുന്ന
എല്ലാ സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
സദ്ഭരണ പരിശീലന പരിപാടി
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വിജിലന്‍സ്
വകുപ്പിന്റെ
നേതൃത്വത്തിലാണോ
പ്രസ്തുത പരിശീലന
പരിപാടി
സംഘടിപ്പിക്കുന്നത്;
(സി)
സര്‍വ്വീസിലുള്ള
ജീവനക്കാര്‍ക്കും
പ്രസ്തുത പരിശീലനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സിവില്‍
സര്‍വ്വീസിനെ
പൂര്‍ണ്ണമായും അഴിമതി
മുക്തമാക്കുവാന്‍
ഇത്തരത്തിലുള്ള പരിശീലന
പരിപാടി
സഹായകമാകുമെന്ന്
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എസ്.ബി.ഐ.
- എസ്.ബി.ടി.ലയനം
*170.
ശ്രീ.ഐ.ബി.
സതീഷ്
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.ബി.ടി.-യെ
ഇല്ലായ്മ ചെയ്യാനുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കം സംസ്ഥാനത്തിന്റെ
വികസന താല്പര്യങ്ങളെ
ഏതു വിധത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
നിയമസഭ ഐകകണ്ഠേന
ആവശ്യപ്പെട്ടിട്ടും
കേന്ദ്രസര്‍ക്കാര്‍
വിപരീത നിലപാട്
സ്വീകരിക്കുന്നത്
തിരുത്തിക്കാനായി എന്ത്
ജനാധിപത്യ മാര്‍ഗ്ഗം
അവലംബിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
നിലപാട്
തിരുത്താന്‍
ആവശ്യപ്പെട്ടുകൊണ്ട്
സര്‍വകക്ഷി സംഘം
കേന്ദ്ര സര്‍ക്കാരിനെ
സമീപിക്കാന്‍ വേണ്ട
നടപടി ഉണ്ടാകുമോ?
നാഷണല്‍
മെഡിക്കല്‍ കമ്മീഷന്
*171.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യം
സംസ്ഥാന
വിഷയമായിരിക്കേ, ആരോഗ്യ
മേഖലയെ വരുതിയില്‍
കൊണ്ടുവരുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
നടത്തുന്ന ശ്രമങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യക്ക് (എം.സി.ഐ.)
പകരം നാഷണല്‍
മെഡിക്കല്‍ കമ്മീഷനെ
കൊണ്ടുവരുന്നതിനും
അതിന്റെ ഘടനയില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നോമിനികളെ കൂടുതലായി
ഉള്‍പ്പെടുത്തുന്നതിനുമുള്ള
ശ്രമങ്ങളെ എങ്ങനെയാണ്
വീക്ഷിക്കുന്നത്;
(സി)
സംസ്ഥാന
മെഡിക്കല്‍
കൗണ്‍സിലുകളില്‍
നിന്നും
തെരഞ്ഞെടുക്കപ്പെട്ടവര്‍
ദേശീയ കമ്മിറ്റികളില്‍
ഇനിയുണ്ടാകില്ല എന്ന
സമീപനത്തിനെതിരെ
കേന്ദ്രത്തെ പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ?
വ്യവസായശാലകള്‍
പുറംതള്ളുന്ന മാലിന്യങ്ങള്‍
*172.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
നദികളുടെ, വിശേഷിച്ച്
പെരിയാര്‍ നദിയുടെ
തീരങ്ങളില്‍
പ്രവര്‍ത്തിക്കുന്നതും
നദീജലത്തെ
ആശ്രയിക്കുന്നതുമായ
പൊതുമേഖലയിലെയും
സ്വകാര്യമേഖലയിലെയും
വ്യവസായ സ്ഥാപനങ്ങള്‍
പരിധിയില്‍ കൂടുതല്‍
മാലിന്യങ്ങള്‍ പുറത്ത്
വിടുന്നുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
വ്യവസായശാലകള്‍
പുറംതള്ളുന്ന ജലത്തിലെ
മാലിന്യങ്ങള്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡത്തേക്കാള്‍
കൂടുതലാണെന്ന്
റിപ്പോര്‍ട്ടുണ്ടോ;
(ഡി)
ഈ
മേഖലയിലെ ചെറുകിട
വ്യവസായശാലകള്ക്കുവേണ്ടി
ട്രീറ്റ്മെന്റ്
പ്ലാന്റ് നിലവിലുണ്ടോ;
(ഇ)
ട്രീറ്റ്
ചെയ്ത് പുറംതള്ളുന്ന
ജലം സംബന്ധിച്ച്
എന്തെല്ലാം
നിബന്ധനകളാണ്
മുന്നോട്ട്
വച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പ്രവാസി
ക്ഷേമ പദ്ധതികള്‍
*173.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ. ദാസന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്ന് പ്രവാസി
മലയാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാനായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതു
തരത്തിലുള്ള
സേവനങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രവാസി
നിക്ഷേപ ബോര്‍ഡിന്റെ
പ്രവര്‍ത്തനം കൊണ്ട്
ലക്ഷ്യമാക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ;
(ഡി)
ഒഡെപെകിനെ
ശാക്തീകരിച്ച് വിദേശ
തൊഴില്‍
ലഭ്യമാക്കാനുള്ള അവസരം
വര്‍ദ്ധിപ്പിക്കാന്‍
നടപടിയുണ്ടാകുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്
*174.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണപരിഷ്ക്കാര
കമ്മീഷന്
രൂപീകരിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഭരണസംവിധാനത്തില്‍
കാതലായ മാറ്റം
വരുത്തേണ്ട
സന്ദര്‍ഭത്തില്‍
ഭരണപരിഷ്ക്കാര
കമ്മീഷന്റെ ഉപദേശം
തേടാറുണ്ടോ;
(സി)
എങ്കില്‍
കെ.എ.എസ്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
ഭരണപരിഷ്ക്കാര
കമ്മീഷന്റെ ശിപാര്‍ശ
ലഭിച്ചിരുന്നോ;
വിശദാംശം നല്‍കുമോ?
പോലീസ്
ട്രെയിനിംഗ് പരിഷ്ക്കരണം
*175.
ശ്രീ.മോന്‍സ്
ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍
പ്രവേശിക്കുന്നവര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
പരിശീലനം
എപ്രകാരമുള്ളതാണ്;
പരിശീലന സിലബസില്‍
അവസാനമായി പരിഷ്കരണം
നടത്തിയത് എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വിഷയത്തിലാണ് പരിശീലനം
നല്‍കിവരുന്നത്;
(സി)
പോലീസിലുള്ള
ജനങ്ങളുടെ വിശ്വാസം
വര്‍ദ്ധിപ്പിക്കുന്ന
വിധത്തില്‍
പെരുമാറുന്നതിനുള്ള
പരിശീലനം നല്കുന്ന
തരത്തില്‍, നിലവിലുള്ള
സിലബസില്‍ പരിഷ്ക്കരണം
നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വാതില്‍പ്പടി
വിതരണ സംവിധാനം
*176.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരമുള്ള
വാതില്‍പ്പടി വിതരണ
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വാതില്‍പ്പടി
വിതരണ സംവിധാനത്തില്‍
സാധനങ്ങള്‍
എത്തിക്കുന്നതിനുള്ള
ഗതാഗത കരാര്‍
ആര്‍ക്കാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കടകളില്‍ സാധനങ്ങള്‍
വിതരണം
ചെയ്യുന്നതിനുള്ള
ഇ-പോസ് (ഇലക്ട്രോണിക്
പോയിന്റ് ഓഫ് സെയിൽ)
യന്ത്രങ്ങള്‍
സര്‍ക്കാര്‍ നേരിട്ട്
സ്ഥാപിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതുജനാരോഗ്യമേഖലയിലെ
പ്രതിസന്ധി
പരിഹരിക്കുന്നതിനുള്ള
പദ്ധതികള്‍
*177.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.എം.
ആരിഫ്
,,
കെ.ജെ. മാക്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പൊതുജനാരോഗ്യമേഖലയിലെ
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പാക്കിയ ജനകീയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രതിസന്ധിയിലായ
പൊതു മേഖലാ ഔഷധ
കമ്പനിയായ
കെ.എസ്.ഡി.പി.യെ
പുനരുദ്ധരിച്ച്
ഉത്പാദനം
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വര്‍ദ്ധിച്ചു
വരുന്ന പ്രമേഹം,
രക്തസമ്മര്‍ദ്ദം,
ഹൃദ്രോഗം, ക്യാന്‍സര്‍
തുടങ്ങിയ പകര്‍ച്ചേതര
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹായത്തോടെ ആരോഗ്യ
വിദ്യാഭ്യാസ പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
മാതൃ-ശിശു മരണ നിരക്ക്
കുറയ്ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
ധാന്യത്തിന്റെ വാര്‍ഷിക
വിഹിതം
*178.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
നാലാം പട്ടിക
അനുസരിച്ച്
സംസ്ഥാനങ്ങള്‍ക്കുള്ള
ഭക്ഷ്യ ധാന്യത്തിന്റെ
വാര്‍ഷിക വിഹിതം
നിശ്ചയിച്ചപ്പോള്‍
കേരളത്തിന് ലഭിച്ചു
കൊണ്ടിരുന്ന
അരിവിഹിതത്തേക്കാള്
ശരാശരി 2ലക്ഷം ടണ്‍
ധാന്യത്തിന്റെ കുറവ്
വന്നത് അന്നത്തെ
യു.ഡി.എഫ്.സര്‍ക്കാരോ
അന്നത്തെ കേരളീയരായ
കേന്ദ്ര മന്ത്രിമാരോ
കേന്ദ്ര
ഭക്ഷ്യമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
2013-ല്‍
ഭക്ഷ്യ ഭദ്രതാ നിയമം
ചര്‍ച്ച ചെയ്യുന്ന
സമയത്തോ നടപ്പിലാക്കിയ
അവസരത്തിലോ
സംസ്ഥാനത്തിന്റെ ഉപഭോഗം
കൂടുതലാണെന്ന് കാണിച്ച്
നിയമത്തിന്റെ നാലാം
പട്ടിക ഭേദഗതി
ചെയ്യുന്നതിനും
നിയമത്തിലെ സംസ്ഥാന
വിരുദ്ധ നിലപാടുകള്‍
തിരുത്തുന്നതിനുമുള്ള
അവസരം
ഉപയോഗപ്പെടുത്താന്‍
മുന്‍ സര്‍ക്കാര്‍
ശ്രമിച്ചിരുന്നോ ;
(സി)
ഈ
നിയമം മൂലം കേരളത്തിലെ
റേഷന്‍ സംവിധാനത്തില്‍
മിതമായ വിലയ്ക്ക്
ധാന്യം ലഭിച്ചിരുന്ന
എ.പി.എല്‍.
വിഭാഗത്തിന്റെ
അവകാശങ്ങള്‍ ഏത്
വിധത്തിലാണ്
ഹനിക്കപ്പെട്ടത് എന്ന്
വ്യക്തമാക്കുമോ?
ജീവിതശൈലീ
രോഗങ്ങളെക്കുറിച്ചുള്ള
ബോധവത്കരണം
*179.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
വി. ജോയി
,,
പി.ടി.എ. റഹീം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗങ്ങള്‍ നിയന്ത്രണ
വിധേയമാക്കുന്നതിനും അവ
ഒഴിവാക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
ഇതിനായി
ലോകാരോഗ്യ സംഘടനാ
വിദഗ്ദ്ധര്‍ സഹായം
വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
സംഘടനയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇത്തരം
അസുഖങ്ങളുടെ പ്രധാന
കാരണവും അത്
പരിഹരിക്കാനായുള്ള
ഇടപെടല്‍ ഏതു
തരത്തിലെന്നും
അറിയിക്കാമോ;
(ഡി)
മുതിര്‍ന്നവരില്‍
ഉദ്ദേശം ഇരുപത് ശതമാനം
ആളുകള്‍ പ്രമേഹ
ബാധിതരാണെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
മരുന്നിനോടൊപ്പം ശരിയായ
ജീവിതചര്യയുടെ
ആവശ്യകതയെക്കുറിച്ച്
വ്യാപകമായ
ബോധവത്കരണത്തിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകളുടെ പ്രവര്‍ത്തനം
*180.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ധാന്യ വിഭവങ്ങള്‍
തിരിമറി നടത്താത്ത
റേഷന്‍ കടകള്‍
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
പരാതി
അന്വേഷിച്ചിരുന്നോ;
(ബി)
തിരിമറി
തടഞ്ഞുകൊണ്ട്, ഇവയെ
ലാഭകരമായി
നിലനിര്‍ത്താന്‍
ഉദ്ദേശിക്കുന്ന പദ്ധതി
എന്താണ്; വാതില്‍പ്പടി
വിതരണം ആരംഭിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുളള
സജ്ജീകരണങ്ങള്‍
അറിയിക്കാമോ;
(സി)
റേഷന്‍
വ്യാപാരികള്‍ക്ക്
വില്പനയുടെ
അടിസ്ഥാനത്തിലുളള
കമ്മീഷന് പകരം വേതനം
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
സിവില്‍ സപ്ലെെസ്
കോര്‍പ്പറേഷന്റെ
സ്റ്റോറുകള്‍ വഴി
വില്‍ക്കുന്ന
സാധനങ്ങള്‍ കൂടി
വില്ക്കാന് അനുമതി
നല്കി, റേഷന്‍കടകളെ
പുതിയ രൂപത്തിലേക്ക്
മാറ്റാന്‍ സാധിക്കുമോ?