ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*91.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ഈ
പദ്ധതിക്കുവേണ്ടി
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
ജോലികള്‍ക്ക് സോഷ്യല്‍
ഓഡിറ്റിംഗ്
*92.
ശ്രീമതി
സി.കെ. ആശ
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
ജോലികള്‍ക്ക് സോഷ്യല്‍
ഓഡിറ്റിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
സോഷ്യല്‍ ഓഡിറ്റിംഗിന്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
തലത്തിലാണ് സോഷ്യല്‍
ഓഡിറ്റിംഗ്
നടത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സോഷ്യല്‍
ഓഡിറ്റിംഗ് വഴി
എന്തെല്ലാം
നേട്ടങ്ങളാണ്
ഉണ്ടാകുന്നതെന്ന്
അറിയിക്കുമോ;
(ഡി)
കരാറുകാരും
ഉദ്യോഗസ്ഥരും തമ്മിലുളള
ഒത്തുകളി
അവസാനിപ്പിക്കുന്നതിന്
സോഷ്യല്‍ ഓഡിറ്റിംഗ്
മുഖേന സാധ്യമാകുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ റാഗിംഗ്
*93.
ശ്രീ.പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
റാഗിംഗിന്റെ
കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ;
(ബി)
റാഗിംഗ്
എന്ന പേരില്‍ ദളിത്
വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള
നിരാലംബര്ക്കെതിരെ
നടമാടുന്ന ഗുണ്ടാ
ആക്രമണങ്ങളുടെ
കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിദ്യാഭ്യാസ
അധികൃതര്‍ക്കു
മുമ്പാകെയും പോലീസിലും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട ഇത്തരം
ആക്രമണങ്ങളെക്കുറിച്ചുളള
വിശദവിവരം
വെളിപ്പെടുത്തുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
*94.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കാനായി
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
പരിപാടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഭൗതിക
സൗകര്യങ്ങള്‍
വിപുലീകരിച്ചും
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തിയും പഠന
നിലവാരം ഉയര്‍ത്താനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(സി)
വിദ്യാഭ്യാസത്തിന്റെ
ജനാധിപത്യവല്‍ക്കരണത്തോടൊപ്പം
വിദ്യാര്‍ത്ഥിയില്‍
സാമൂഹ്യബോധവും
ജനാധിപത്യബോധവും
സൃഷ്ടിക്കുന്നതിനാവശ്യമായ
ഇടപെടലുകള്‍ ഉണ്ടാകുമോ;
(ഡി)
പ്രാഥമിക
തലത്തിലെങ്കിലും എല്ലാ
കുട്ടികളും മത-ജാതി
വേര്‍തിരിവ് ഇല്ലാതെ
പൊതുവിദ്യാലയങ്ങളില്‍ത്തന്നെ
പഠിക്കുന്നു എന്ന്
ഉറപ്പു വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളുടെ
ജനാധിപത്യ അവകാശങ്ങള്‍
*95.
ശ്രീ.പി.കെ.
ശശി
,,
ഇ.പി.ജയരാജന്
,,
പുരുഷന് കടലുണ്ടി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ ഉള്‍പ്പെടെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
ജനാധിപത്യ അവകാശങ്ങള്‍
നിഷേധിക്കപ്പെടുന്നതു
തിരുത്താനായി
നിയമനിര്‍മ്മാണം
നടത്താന്‍ തയ്യാറാകുമോ;
(ബി)
കോര്‍പ്പറേറ്റ്
അടിമകളെ
സൃഷ്ടിക്കുന്നതാണ്
വിദ്യാഭ്യാസമെന്ന
സമൂഹത്തിന്റെ തെറ്റായ
ധാരണ അകറ്റാനും സാമൂഹ്യ
പ്രതിബദ്ധതയുള്ള
പുതുതലമുറയെ
വാര്‍ത്തെടുക്കുന്ന
രീതിയില്‍ കലാലയങ്ങളെ
മാറ്റിത്തീര്‍ക്കാന്‍
വേണ്ട ഇടപെടല്‍
നടത്താനും സാധ്യമാണോ;
(സി)
സ്വകാര്യ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
മാനേജേഴ്സ്
അസോസിയേഷന്,
പ്രിന്‍സിപ്പല്‍സ്
കൗണ്‍സില്‍ തുടങ്ങിയ
പേരുകളില്‍ സ്ഥാപന
ഉടമകള്‍ക്കും
മേധാവികള്‍ക്കും
നിര്‍ബാധം സംഘടനാ
പ്രവര്‍ത്തനം
നടത്താമെന്നിരിക്കെ
ഗുണഭോക്താക്കളായ
വിദ്യാര്‍ത്ഥികള്‍ക്ക്
ആ അവകാശം നിഷേധിക്കുന്ന
നിലപാട്
തിരുത്തിക്കാന്‍
ഇടപെടുമോ?
ഗ്രീന്‍
കോറിഡോര്‍ പദ്ധതി
*96.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടലോരമേഖലയില്‍ ഗ്രീന്‍
കോറിഡോര്‍ പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇന്ത്യയില്‍
ജനസാന്ദ്രത ഏറ്റവും
കൂടുതലുള്ള കേരളതീരത്ത്
ഈ പദ്ധതി
നടപ്പിലാക്കുന്നത്
ജനജീവിതം
ദുസ്സഹമാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കടലോരത്ത്
താമസിക്കുന്ന
36000ത്തോളം
കുടുംബങ്ങളെ ഈ പദ്ധതി
നടപ്പിലാക്കിയാല്‍
കുടിയൊഴിപ്പിക്കേണ്ടിവരുമോ;
(ഡി)
വ്യാപകമായ
പ്രതിഷേധത്തിന്റെ
വെളിച്ചത്തില്‍ ഈ
പദ്ധതി
പുനപരിശോധിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളിലും
ലോ അക്കാദമിയിലും നടന്ന
വിദ്യാര്ത്ഥിപീഡനം
*97.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.സത്യന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലും
തിരുവനന്തപുരത്തുള്ള ലോ
അക്കാദമിയിലും
നടന്നതായി പറയപ്പെടുന്ന
വിദ്യാര്ത്ഥിപീഡനത്തിന്
അറുതിവരുത്താനായി
നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലെ
വിദ്യാഭ്യാസ
നിലവാരത്തെക്കുറിച്ച്
പഠിക്കാനായി
നിയമിയ്ക്കപ്പെട്ട
സമിതി അത്തരം
സ്ഥാപനങ്ങളിലെ
അദ്ധ്യയനരീതിയെക്കുറിച്ച്
പരിശോധന
നടത്തിയിരുന്നോ;
എങ്കില്‍ കണ്ടെത്തിയ
കാര്യങ്ങള്‍
എന്തൊക്കെയായിരുന്നു;
അതിന്റെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(സി)
പി.റ്റി.എ.,
വിദ്യാര്‍ത്ഥി
സംഘടനകള്‍ എന്നിവ
ഉള്‍പ്പെടെയുള്ള
സാമൂഹ്യനിയന്ത്രണ
സംവിധാനങ്ങള്‍
കര്‍ശനമായി
ഏര്‍പ്പെടുത്തുന്നതിനായി
ആവശ്യമെങ്കില്‍
നിയമനിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തീരദേശ
ഹരിത ഇടനാഴി പദ്ധതി
*98.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്ന
തീരദേശ ഹരിത ഇടനാഴി
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; പദ്ധതിക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി നടപ്പാക്കിയാല്‍
തീരദേശത്ത്
ഉണ്ടാകാവുന്ന
പുരോഗതിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി എത്ര
കുടുംബങ്ങളെ
മാറ്റിപ്പാര്‍പ്പിക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇവരുടെ പുനരധിവാസം
ആസൂത്രണം
ചെയ്തിരിക്കുന്നത് ഏതു
വിധത്തിലാണ് എന്ന്
വിശദീകരിക്കാമോ?
ലാന്റ്
ട്രെെബ്യൂണലുകളില്
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
*99.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലാന്റ്
ട്രെെബ്യൂണലുകളില്
പതിനായിരക്കണക്കിന്
അപേക്ഷകള്‍
ദീര്‍ഘകാലമായി
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്പ്പെട്ടിട്ടൂണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ?
സ്കൂളുകള്‍
വാടകയ്ക്ക് നല്കുന്ന നടപടി
*100.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍, സ്കൂള്‍
ഗ്രൗണ്ട്, ഓഡിറ്റോറിയം
എന്നിവ ഏതൊക്കെ
തരത്തിലുള്ള
പരിപാടികള്‍ക്ക്
വാടകയ്ക്കോ അല്ലാതെയോ
നല്‍കാനാണ് ചട്ടങ്ങള്‍
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ആര്.എസ്.എസ്
ആയുധപരിശീലനത്തിനായി
വിവിധ വിദ്യാലയങ്ങളുടെ
വളപ്പ്
ഉപയോഗപ്പെടുത്തുന്നതായി
വന്ന ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
വിദ്യാഭ്യാസ വകുപ്പ്
അന്വേഷണം
നടത്തിയിരുന്നോ;
വിശദാംശം അറിയിക്കുമോ;
(സി)
ഇത്തരം
പ്രവര്‍ത്തികള്‍
നടത്തുന്നതിന്അനുമതി
നൽകിയ സ്കൂള്‍
മാനേജ്മെന്റുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
തുറക്കാത്ത നടപടി
*101.
ശ്രീ.എം.
നൗഷാദ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. മുകേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
തുറക്കണമെന്ന്
ആവശ്യപ്പെട്ട് നിരാഹാര
സമരം ചെയ്ത
പൊതുപ്രവര്ത്തകന്
ജീവന്
നഷ്ടപ്പെട്ടിട്ടും
ധാര്‍ഷ്ട്യം നിറഞ്ഞ
നിലപാട്
സ്വീകരിക്കുന്നതായി
ആക്ഷേപമുള്ള
മുതലാളിമാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ;
(ബി)
വന്‍തോതില്‍
തോട്ടണ്ടി
സ്റ്റോക്കുണ്ടായിട്ടും
ഫാക്ടറി
തുറക്കില്ലെന്നു
വാശിപിടിക്കുന്ന
മുതലാളിമാരുടെ
ഫാക്ടറികള്‍ കശുവണ്ടി
വികസന കോര്പ്പറേഷന്
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കുന്നത്
പരിഗണിക്കുമോ;
(സി)
കാഷ്യു
സ്പെഷ്യല്‍ ഓഫീസര്‍
നടത്തിയ പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങളും
ഫാക്ടറി
തുറപ്പിക്കാനായി
സ്വീകരിച്ച നടപടികളും
അറിയിക്കാമോ?
കേരളത്തിലെ
വരള്‍ച്ച
*102.
ശ്രീ.ജെയിംസ്
മാത്യു
,,
എം. രാജഗോപാലന്‍
,,
കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റി എല്ലാ
ജില്ലകളെയും വരള്‍ച്ച
ബാധിതമായി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച ദുരിതാശ്വാസ
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ഏതു തരത്തിലുള്ള
സഹായങ്ങള്‍
അഭ്യര്‍ത്ഥിച്ചെന്നും
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ചത്
ഏതൊക്കെയെന്നും
അറിയിക്കാമോ;
(സി)
ജനങ്ങളുടെയും
വളര്‍ത്തുമൃഗങ്ങളുടെയും
സുരക്ഷയ്ക്കായി
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
പാലങ്ങളുടെ
സുരക്ഷ
*103.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
രാജു എബ്രഹാം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലെ
അപാകത കൊണ്ട് ഏനാത്ത്
പാലം
അപകടാവസ്ഥയിലായതിന്റെ
പശ്ചാത്തലത്തില്‍,
മറ്റ് പ്രധാനപ്പെട്ട
ഇരുനൂറ് പാലങ്ങളുടെ
സുരക്ഷയെക്കുറിച്ച്
പരിശോധിക്കാന്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
അപകടാവസ്ഥയിലുള്ള
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിനോ
കേടുപാട്
തീര്‍ക്കുന്നതിനോ സത്വര
നടപടിയുണ്ടാകുമോ;
ഇതിന്റെ ചെലവ്, വീഴ്ച
വരുത്തിയ കരാറുകാരില്‍
നിന്നോ മേല്‍നോട്ടം
വഹിച്ച ഉദ്യോഗസ്ഥരില്‍
നിന്നോ ഈടാക്കാന്‍
നടപടിയെടുക്കുമോ;
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പ്
നിര്‍മ്മിക്കുന്ന
പാലങ്ങളുടെയും
കെട്ടിടങ്ങളുടെയും
റോഡുകളുടെയും
ഗുണനിലവാരം
ഉറപ്പുവരുത്താനായി
എന്തു മാര്‍ഗ്ഗമാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
സോഷ്യല്‍
ഓഡിറ്റിംഗും ഗുണനിലവാര
പരിശോധനയ്ക്കായി
സ്വതന്ത്ര ഏജന്‍സി
രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള
കാര്യങ്ങളും
പരിഗണിക്കുമോ;
വിശദമാക്കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നിയന്ത്രണം
*104.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നിയന്ത്രണത്തിനായി
എന്തെങ്കിലും നടപടികള്‍
ആലോചിക്കുന്നുണ്ടോയെന്നും
ഇതിനായി ഏതെങ്കിലും
തരത്തിലുളള
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനികവത്കരിക്കുന്നതിനും
മത്സ്യത്തൊഴിലാളികളുടെ
ആരോഗ്യപ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ഏതെങ്കിലും തരത്തിലുളള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(സി)
മത്സ്യലേലത്തിലെ
അപാകതകള്‍
പരിഹരിക്കുന്നതിനും
ഇടത്തട്ടുകാരുടെ
ഇടപെടല്‍
ഇല്ലാതാക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
പരിഗണിക്കുന്നുണ്ടോയെന്നും
മത്സ്യലേലം
കുറ്റമറ്റതാക്കുന്നതിന്
ഉതകുന്ന തരത്തിലുളള
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോയെന്നും
വിശദമാക്കുമോ?
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
*105.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആയതിന്‍െറ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
റീ-സര്‍വ്വേ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സാധിക്കുമോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം പ്രത്യേക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കുടിവെളളക്ഷാമവും
കൃഷിനാശവും നേരിടുന്നതിന്
നടപടി
*106.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയില്‍ കുടിവെളള
ക്ഷാമവും കൃഷിനാശവും
നേരിടാനായി
ഏര്‍പ്പെടുത്തിയിട്ടുളള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വ്യാപകമായി
കൃഷി നാശം ഉണ്ടാകുന്ന
സാഹചര്യത്തില്‍
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
നടപടിയുണ്ടാകുമോ;
(സി)
കേന്ദ്രസര്‍ക്കാരില്‍
നിന്നും വരള്‍ച്ചാ
ദുരിതാശ്വാസം
നേടിയെടുത്ത്
ജനങ്ങള്‍ക്ക് ആശ്വാസം
എത്തിക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സ്ക്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുവാനുള്ള
പദ്ധതി
*107.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുവാനുള്ള
പദ്ധതിയുടെ വിശദമായ
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തെ
സ്കൂളുകളിലെ എത്ര
ക്ലാസ്സ് റൂമുകളെയാണ്
പദ്ധതിയിന്‍ കീഴില്‍
ഡിജിറ്റലാക്കുന്നത്;
ഇതിനായുള്ള ഫണ്ട്
എപ്രകാരം
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നാണ് ഫണ്ട്
ലഭ്യമാക്കുന്നതെങ്കില്‍
ഇതിനകം അംഗീകാരം ലഭിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
അക്ഷരസാഗരം
പദ്ധതി
*108.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ.എം. ആരിഫ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരപ്രദേശങ്ങളിലെ
സാക്ഷരത ലക്ഷ്യമിട്ട്
'അക്ഷരസാഗരം' പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സിയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള പദ്ധതികള്‍
*109.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
മത്സ്യബന്ധന
തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
കടലോരത്ത്
അമ്പത്
മീറ്ററിനുള്ളില്‍
വസിക്കുന്നവരെ
പുനരധിവസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇങ്ങനെ എത്രപേര്‍
ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
എത്രപേരുണ്ടെന്നും
അവര്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
ഭവന നിര്‍മ്മാണ
പദ്ധതിയുടെ വിശദാംശവും
നല്‍കുമോ;
(സി)
ഭവന
നിര്‍മ്മാണത്തോടൊപ്പം
മത്സ്യത്തൊഴിലാളികള്‍ക്ക്
സാമൂഹ്യ സാമ്പത്തിക
സുരക്ഷിതത്വം
ഉറപ്പാക്കാന്‍ എന്തു
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
മലയോര-തീരദേശ
ഹൈവേ
*110.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര-തീരദേശ
ഹൈവേകളുടെ വിശദമായ പഠന
റിപ്പോര്‍ട്ട്
നാറ്റ്പാക്
ഗവണ്മെന്റിന്
സമർപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഹൈവേകളുടെ
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് എപ്രകാരം
സ്വരൂപിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാന
സ്കൂള്‍ കലോത്സവം
*111.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
സംസ്ഥാന സ്കൂള്‍
കലോത്സവത്തിലുണ്ടായ
അപ്പീല്‍ ബാഹുല്യം
ആവ്രത്തിക്കാതിരിക്കുന്നതിന്എന്തെങ്കിലും
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാന
സ്കൂള്‍ കലോത്സവത്തിന്
നല്കുന്ന പ്രാധാന്യം
ജില്ല, സബ് ജില്ല
മത്സരങ്ങള്‍ക്ക് നല്കി
അവിടങ്ങളിലെ
വിധിനിര്‍ണ്ണയം
കുറ്റമറ്റതാക്കി
അപ്പീലുകളുടെ എണ്ണം
കുറയ്ക്കാനാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
സംസ്ഥാന
സ്കൂള്‍ കലോത്സവ
വിധിനിര്‍ണ്ണയം
വിജിലന്‍സിന്റെ
നിരീക്ഷണത്തില്‍
നടത്തിയത്
കാര്യക്ഷമമായിരുന്നോ;
ഭാവിയിലും വിധി
നിര്‍ണ്ണയം
നീതിയുക്തമെന്ന് ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ കച്ചവടവത്ക്കരണം
*112.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പാടി
നെഹ്റു കോളേജിലെ
വിദ്യാര്‍ത്ഥിയുടെ
മരണത്തിന്റെ
പശ്ചാത്തലത്തില്‍
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാരും സാങ്കേതിക
സര്‍വ്വകലാശാലയും
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
സ്വാശ്രയകോളേജുകളിലെ
അക്കാദമികവും
ഭൗതികവുമായ
സാഹചര്യങ്ങള്‍
പരിശോധിക്കുന്ന സമിതി,
പാഠ്യേതര
പ്രവര്‍ത്തനങ്ങളും
വിദ്യാര്‍ത്ഥികളുടെ
താമസ സൗകര്യം, പരീക്ഷ
നടത്തിപ്പ്, ഇന്റേണല്‍
അസ്സസ്മെന്റ് എന്നിവയും
വിലയിരുത്തുമോയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സമിതിയുടെ
റിപ്പോര്‍ട്ട് പ്രകാരം
പ്രവര്‍ത്തനം
തൃപ്തികരമല്ലാത്ത
കോളജുകളുടെ അഫിലിയേഷന്
റദ്ദാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ
കച്ചവടവത്ക്കരണം
അവസാനിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സ്വാശ്രയ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന അവലോകനം
*113.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇവയുടെ
മേല്‍ ഏതൊക്കെ
തരത്തിലുളള ഭരണപരവും
അക്കാദമികവും
സാമൂഹികവുമായ
നിയന്ത്രണങ്ങളാണ്
നിലവിലുളളതെന്ന്
വിശദമാക്കുമോ;
(സി)
വിദ്യാര്‍ത്ഥി
സംഘടനകളെ ഇല്ലായ്മ
ചെയ്യുന്ന
അശാസ്ത്രീയമായ
ഇന്റേണല്‍ മാര്‍ക്ക്
സംവിധാനം
നിര്‍ത്തലാക്കാന്‍
നടപടിയെടുക്കുമോ;
(ഡി)
അച്ചടക്കത്തിന്റെ
പേരില്‍ അടിമത്തം
നടമാടുന്ന
സ്ഥാപനങ്ങളില്‍
സ്വതന്ത്ര
വിദ്യാര്‍ത്ഥി ജീവിതം
ഉറപ്പുവരുത്താന്‍
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
പൊതുമരാമത്ത്
റോഡുകളുടെ ഈടുനില്പ്
ഉറപ്പുവരുത്താന്‍ നടപടി
*114.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകള്‍
വെട്ടിപ്പൊളിച്ചുകൊണ്ടുള്ള
കേബിള്‍ സ്ഥാപിക്കല്‍,
ജലവിതരണ പൈപ്പുകളുടെ
അറ്റകുറ്റപ്പണികളുടെ
നിര്‍വ്വഹണം തുടങ്ങിയ
പ്രവൃത്തികള്‍ മൂലം
റോഡിന്റെ ഈടിന് കോട്ടം
സംഭവിക്കുന്നുവെന്ന
കാര്യം ഗൗരവമായി
എടുത്തിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പൊതുമരാമത്തു
റോഡുകള്‍ക്കുണ്ടാകുന്ന
കോട്ടം മൂലം
പ്രതിവര്‍ഷം ശരാശരി
എത്ര തുകയുടെ നഷ്ടം
ഖജനാവിനുണ്ടാകുന്നുവെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
റോഡുകളുടെ
ഈടുനില്‍പിന് കോട്ടം
ഉണ്ടാക്കാവുന്ന മേല്‍
സാഹചര്യങ്ങള്‍
ഭാവിയില്‍
ഒഴിവാക്കുന്നതിന്
ഭൂഗര്‍ഭ കേബിളുകളും
പൈപ്പുലൈനുകളും
ഇരുവശങ്ങളിലേക്ക്
മാറ്റി
സ്ഥാപിക്കുന്നതിന്
ഇതുമായി ബന്ധപ്പെട്ട
ഇതര വകുപ്പുകളുടെ
സഹകരണം ഉറപ്പുവരുത്തി
റോഡുനിര്‍മ്മാണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
പൊതുനിരത്തുകള്ക്കടിയില്
സ്ഥാപിച്ചിട്ടുള്ള
കേബിളുകളുടേയും
പൈപ്പുലൈനുകളുടേയും
കാര്യത്തില്‍ എന്ത്
നടപടിയാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
'ലൈഫ്
'-ന്റെ സര്‍വ്വേ നടപടികള്‍
*115.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
വി. അബ്ദുറഹിമാന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ ഭവന
പദ്ധതിയായ 'ലൈഫ് '-ന്റെ
സര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സര്‍വ്വേയ്ക്കുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശം
തയ്യാറാക്കിയത്
ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
വകുപ്പുകള്‍
തയ്യാറാക്കിയ
ഭവനരഹിതരുടെ നിലവിലെ
പട്ടികയില്‍ വിട്ടുപോയ
അര്‍ഹരെ
ഉള്‍പ്പെടുത്തുന്നതിനും
അനര്‍ഹരെ
ഒഴിവാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഭവനനിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാത്തവരെയും
വാസയോഗ്യമല്ലാത്ത
ഭവനങ്ങളില്‍
താമസിക്കുന്നവരെയും
പുറമ്പോക്കിലോ തീരദേശ
മേഖലയിലോ തോട്ടം
മേഖലയിലോ താത്ക്കാലിക
ഭവനമുള്ളവരെയും
പ്രസ്തുത പദ്ധതിയുടെ
ഗുണഭോക്താക്കളാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പ്രധാന
റോഡുകള്‍ ബി.എം. & ബി.സി.
ചെയ്യുന്നതിന് നടപടി
*116.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ പ്രധാന റോഡുകളും
ബി.എം. & ബി.സി.
ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ബി.എം.
& ബി.സി. ചെയ്ത
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
യഥാസമയം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.റ്റി.പി.
രണ്ടാം ഘട്ട പ്രോജക്ടുകളിലെ
പ്രവൃത്തികളുടെ നിലവിലെ അവസ്ഥ
*117.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി.
രണ്ടാം ഘട്ട
പ്രോജക്ടുകളിലെ
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നീങ്ങുന്നില്ലെന്ന
വസ്തുത പരിഗണിച്ച്
പണികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി കെെക്കൊള്ളുമോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
ഗുണനിലവാരം സംബന്ധിച്ച്
ഉയര്‍ന്നു വന്നിട്ടുള്ള
പരാതിയുടെ
അടിസ്ഥാനത്തില്‍
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന്
പ്രത്യേക നടപടി
കെെക്കൊള്ളുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
കുടിയേറ്റ
കര്‍ഷകര്‍ക്ക് പട്ടയം
*118.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീര്‍ഘകാലമായി
ഭൂമി കൈവശം
വച്ചിരിക്കുന്ന
കുടിയേറ്റ
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഏതുവര്‍ഷം
മുതലുള്ള
കുടിയേറ്റക്കാര്‍ക്കാണ്
പട്ടയം നല്‍കുന്നതെന്നും
അര്‍ഹരായവര്‍ക്ക് എന്നു
മുതല്‍ പട്ടയം
നല്കുാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ?
സാഗരമാല
പദ്ധതി
*119.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. രാജഗോപാലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മേഖലയുടെ സുസ്ഥിര
വികസനം ഉറപ്പാക്കുന്ന
കേന്ദ്ര സര്‍ക്കാരിന്റെ
സാഗരമാല പദ്ധതി
പരിഷ്ക്കരിച്ച്
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തിന്
ഏതൊക്കെ രീതിയില്‍
ഗുണകരമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
തീരദേശ
സമൂഹത്തിന്റെ പൂര്‍ണ്ണ
പങ്കാളിത്തത്തോടെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യക്കുഞ്ഞുങ്ങളെ
ഉപയോഗിച്ച് വളം നിർമാണം
*120.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യക്കുഞ്ഞുങ്ങളെ
വളംനിര്മ്മാണത്തിന്
ഉപയോഗിക്കുന്നത് കടലിലെ
മത്സ്യസമ്പത്ത്
വന്‍തോതില്‍
കുറയുന്നതിന്
കാരണമാകുന്നുവെന്ന
പഠനറിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മത്സ്യസമ്പത്തിന്റെ
നിലനില്‍പ്പ്
ഉറപ്പാക്കി മീന്‍
പിടുത്ത രീതികള്‍ക്ക്
കാതലായ നിയന്ത്രണം
ഏർപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിശ്ചിത
വലിപ്പവും
വളര്ച്ചയുമെത്താത്ത
മീനുകളെയും മലയാളികള്‍
സാധാരണ ഉപയോഗിക്കുന്ന
തീരക്കടലുകളിലെ
മീനുകളെയും
പിടിക്കുന്നതിന്
നിയന്ത്രണം
ഏർപ്പെടുത്തുമോ;
(ഡി)
എങ്കില്‍
ഇതിനായി 1980 ലെ സമുദ്ര
മീന്‍പിടുത്ത നിയന്ത്രണ
നിയമം ഭേദഗതി ചെയ്യുന്ന
കാര്യം പരിഗണിക്കുമോ;
വിശദാശം ലഭ്യമാക്കുമോ?