കാലിത്തീറ്റയുടെ
വിലവര്‍ദ്ധനവ്
*61.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റയുടെ
വിലവര്‍ദ്ധനവ് മൂലം
കഷ്ടപ്പെടുന്ന
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
കാലിത്തീറ്റ
കമ്പനികളുടെ
ചൂഷണത്തില്‍ നിന്ന്
ക്ഷീരകര്‍ഷകരെ
മോചിപ്പിക്കാന്‍
പൊതുമേഖലയില്‍
കാലിത്തീറ്റ
നിര്‍മ്മാണം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കാലീത്തീറ്റക്ക്
സര്‍ക്കാര്‍ നല്കുന്ന
സബ്സിഡി
വര്‍ദ്ധിപ്പിക്കാന്‍
തയ്യാറാകുമോ?
ലഹരിക്കായി
മരുന്നുകള്‍ ദുരുപയോഗം
ചെയ്യുന്ന പ്രവണത
*62.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിക്കായി 'ബട്ടണ്‍
മരുന്ന്' എന്ന പേരില്‍
മരുന്ന് വില്പന
നടക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനസിക
രോഗത്തിനുള്ള പല
മരുന്നുകളും
ഇത്തരത്തില്‍
ലഹരിക്കായി
ദുരുപയോഗപ്പെടുത്തുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നത്
തടയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
മറ്റ്
ലഹരി വസ്തുക്കളെ
അപേക്ഷിച്ച്
വിലക്കുറവുള്ളതുമൂലമാണോ
ഇത്തരം മരുന്നുകളോട്
താല്പര്യം കൂടുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആരോഗ്യ വകുപ്പുമായി
ചേര്‍ന്നുള്ള
പരിശോധനകള്‍
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പരമ്പരാഗത
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാന്‍ നടപടി
*63.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം
രൂക്ഷമാകാനിടയുണ്ടെന്ന
മുന്നറിയിപ്പിന്റെ
പശ്ചാത്തലത്തില്‍
നീരുറവകളും
ജലസംഭരണികളും
സംരക്ഷിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പരമ്പരാഗത
ജലസ്രോതസ്സുകള്‍
സംബന്ധിച്ച് വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വകുപ്പുകളുടെ കൈവശം
വിവരം ലഭ്യമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവയുടെ
സംരക്ഷണവും പരിപാലനവും
സംബന്ധിച്ച്
ഏറ്റെടുത്തിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഏതൊക്കെ
വകുപ്പുകള്‍ക്ക് ഇതില്‍
പങ്കാളിത്തമുണ്ടെന്നും
വ്യക്തമാക്കുമോ?
പുതിയ
മദ്യനയം
*64.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
മദ്യനയം സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ എന്നത്തേക്ക്
മദ്യനയം
പ്രഖ്യാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
നടപ്പിലാക്കിയ
മദ്യനയത്തില്‍ കാതലായ
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുളള
സാഹചര്യം എന്താണെന്ന്
വെളിപ്പെടുത്തുമോ?
ദേശീയ-സംസ്ഥാന
പാതയോരങ്ങളിലെ മദ്യശാലകള്‍
*65.
ശ്രീ.ബി.സത്യന്
,,
റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതയോരങ്ങളിലെ
മദ്യശാലകള്‍
പൂട്ടണമെന്ന
ഉത്തരവിന്റെയടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഇത്തരം
എത്ര മദ്യശാലകള്‍
പൂട്ടേണ്ടി വരുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഉത്തരവ് ബിയര്‍-വൈന്‍
പാര്‍ലറുകള്‍ക്കും
കള്ളുഷാപ്പുകള്‍ക്കും
ബാധകമാണോ;
(സി)
കോടതിയുത്തരവ്
സര്‍ക്കാരിന്റെ
മദ്യനയത്തെ എങ്ങനെ
ബാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
ഉത്തരവ്
നടപ്പാക്കുന്നതിനെത്തുടര്ന്ന്
മദ്യവില്പനയില് നിന്നു
ലഭിക്കുന്ന
വരുമാനത്തില്‍
ഉണ്ടായേക്കാവുന്ന കുറവ്
നികത്താനായി
കേന്ദ്രസര്‍ക്കാരിനെ
സമീപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ കീഴിലെ വിതരണ
കേന്ദ്രങ്ങള്‍
*66.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ കീഴിലെ
വിതരണ കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനെതിരെ
ജനകീയ സമരങ്ങള്‍
തുടര്‍ച്ചയായി
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളും
തദ്ദേശീയരായ ജനങ്ങളും
പ്രതിഷേധങ്ങളില്‍
പങ്കെടുക്കുന്ന കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുന്നുണ്ടോ;
(സി)
ജനവികാരം
കണക്കിലെടുത്ത് സാമൂഹ്യ
വിപത്തായ മദ്യത്തിന്റെ
വിപണനം
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പ്
ശക്തിപ്പെടുത്തുന്നതിന് നടപടി
*67.
ശ്രീ.കെ.ജെ.
മാക്സി
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
ശക്തിപ്പെടുത്തുന്നതിനും
നവീകരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എക്സൈസ് വകുപ്പില്‍
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വനിതാ ജീവനക്കാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ചെക്ക്പോസ്റ്റുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമവും
അഴിമതിരഹിതവും
ആക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജനമൈത്രി
എക്സൈസ് സംവിധാനം എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുടിവെള്ളക്ഷാമം
നേരിടാന്‍ നടപടി
*68.
ശ്രീ.ആന്റണി
ജോണ്‍
,,
ഇ.പി.ജയരാജന്
,,
എം. നൗഷാദ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
വരള്‍ച്ച മൂലം
സംസ്ഥാനത്തുണ്ടായേക്കാവുന്ന
കുടിവെള്ള ക്ഷാമം
നേരിടാന്‍ ഇതുവരെ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രശ്നം നേരിടാന്‍
വിവിധ വകുപ്പുകളെ
എകോപിപ്പിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനം
സാധ്യമാക്കുമോ;
(സി)
കുടിവെള്ള
സ്രോതസ്സുകളില്‍
തടയണകള്‍ കെട്ടിയും
നീര്‍ച്ചാലുകള്‍
നിര്‍മ്മിച്ചും ജലലഭ്യത
ഉറപ്പാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
കുടിവെള്ള
ക്ഷാമം രൂക്ഷമായ
പ്രദേശങ്ങളില്‍
വാഹനങ്ങളില്‍
കുടിവെള്ളമെത്തിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
നിലവില്‍
ഉപയോഗശൂന്യമായി
കിടക്കുന്ന കുളങ്ങളും
തോടുകളും കിണറുകളും
വൃത്തിയാക്കി
ഉപയോഗയോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
പാരമ്പര്യത്തേയും
സംസ്കൃതിയേയും
വര്ഗ്ഗീയവല്ക്കരിക്കല്
*69.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യത്തേയും
സംസ്കൃതിയേയും
വര്‍ഗ്ഗീയവല്‍ക്കരിക്കുന്നത്
തടയാന്‍ സാംസ്കാരിക
രംഗത്ത് നടത്തുന്ന
ഇടപെടലിനെക്കുറിച്ച്
വിശദമാക്കുമോ;
(ബി)
സാംസ്കാരിക
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങള്‍
സാംസ്കാരിക
നവോത്ഥാനത്തിന്
സഹായകരമായ രീതിയില്‍
ഉയര്‍ന്ന്
പ്രവര്‍ത്തിക്കാനായി
പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
അന്യം
നിന്നുകൊണ്ടിരിക്കുന്ന
ഗോത്ര
സംസ്കൃതിയുള്പ്പെടെയുള്ളവയുടെ
ബഹുസ്വരത
നിലനിര്‍ത്തുന്നതിനായി
സംഘടിപ്പിച്ചിട്ടുള്ള
സാംസ്കാരികോത്സവങ്ങള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
പട്ടിക
ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കായി ആരോഗ്യ
സുരക്ഷാ പദ്ധതി
*70.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ആര്. രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കായി
പ്രത്യേക ആരോഗ്യ
സുരക്ഷാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പട്ടിക
ഗോത്ര
വര്ഗ്ഗക്കാര്ക്കിടയില്
പട്ടിണി മരണം
ഇല്ലാതാക്കാനായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിലച്ചുപോയ,
അട്ടപ്പാടിയിലെ
കമ്മ്യൂണിറ്റി
കിച്ചന് സംവിധാനം
പുനരുജ്ജീവിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രയോജനം എത്ര
ഊരുകളില്‍
ലഭ്യമാകുന്നുണ്ടെന്ന്
അറിയാക്കാമോ?
ഭവന
രഹിതരായ പട്ടിക ജാതി
കുടുംബങ്ങള്‍
*71.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവന രഹിതരായ പട്ടിക
ജാതി കുടുംബങ്ങളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഭവന
നിര്‍മ്മാണത്തിന്
ധനസഹായം അനുവദിച്ചതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ചതും പണി
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്തതുമായ
വീടുകളുടെയും അവയിൽ പണി
പൂര്ത്തിയാക്കിയവയുടെയും
വിശദാംശം അറിയാമോ
;എങ്കിൽ ലഭ്യമാക്കാമോ;
(സി)
വാസ
യോഗ്യമല്ലാത്ത
വീടുകള്‍ നന്നാക്കാനായി
സഹായം
അനുവദിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പദ്ധതിയുടെ പ്രവർത്തന
പുരോഗതി സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനത്തിനായി
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
*72.
ശ്രീ.ഒ.
ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആദിവാസി
വിഭാഗങ്ങള്‍ക്ക്
സ്വന്തമായി സ്ഥലവും
വീടും
ഉറപ്പാക്കുന്നതിനുളള
നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആദിവാസി
വിഭാഗങ്ങളിലെ
ഭൂരഹിതര്‍ക്കായി
മിച്ചഭൂമി,
പുറമ്പോക്കുഭൂമി,
കാലാവധി കഴിഞ്ഞ
പാട്ടഭൂമി എന്നിവ
ഏറ്റെടുത്ത് വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ആദിവാസി
ഊരുകളില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
എല്ലാ മാസവും
മെഡിക്കല്‍ പരിശോധന
നടത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വിഭാഗങ്ങളിലെ
യുവതീയുവാക്കളെ
പങ്കെടുപ്പിച്ച്
തൊഴില്‍സേന രൂപീകരിച്ച്
കാര്‍ഷിക
യന്ത്രങ്ങളില്‍
പരിശീലനം
നല്‍കുന്നതിനും
വനവിഭവങ്ങള്‍ ശേഖരിച്ച്
വില്‍പ്പന നടത്താന്‍
ശാസ്ത്രീയ
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
മനുഷ്യനും
വന്യജീവികളും തമ്മിലുള്ള
സംഘര്‍ഷം
*73.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യനും
വന്യജീവികളും
തമ്മിലുള്ള സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇൗ സര്‍ക്കാര്‍
കെെക്കൊണ്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
ഇത്തരം
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
മേഖലകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇൗ
മേഖലകളില്‍ സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതിക്കാര്‍ക്കുള്ള
ഭവനനിര്‍മ്മാണപദ്ധതികള്‍
*74.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ബി.ഡി. ദേവസ്സി
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
ഭവനനിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനുമായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ചതും
എന്നാല്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്തതും
നിര്‍മ്മാണം
ആരംഭിക്കാത്തതുമായ
വീടുകള്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇത്തരം വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ഭൂരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
വീട് വയ്ക്കുന്നതിന്
ഭൂമി നല്‍കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
*75.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
ഇത്തരം സ്കൂളുകള്‍
എത്രത്തോളം സഹായകരമായി
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്ലാ
ജില്ലകളിലും പട്ടികജാതി
വിഭാഗങ്ങള്‍ക്കായി
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ ആരംഭിച്ച്
അവരുടെ പഠനനിലവാരം
മെച്ചപ്പെടുത്തുന്നതിനും
അവരെ മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ?
വന്‍കിട
ജലസേചന പദ്ധതികളുടെ നവീകരണം
*76.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്‍കിട ജലസേചന
പദ്ധതികളുടെ മെയിന്‍
കനാലുകള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചതിനാല്‍
വന്‍തോതില്‍ ജലനഷ്ടം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കനാലുകളും സബ്
കനാലുകളും
പുനരുദ്ധരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുട്ടികള്‍
ലഹരി പദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കുന്നത് തടയാനുളള
മാര്‍ഗ്ഗങ്ങള്‍
*77.
ശ്രീ.എം.
നൗഷാദ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍
മദ്യം, മയക്കുമരുന്ന്,
പുകയില തുടങ്ങിയ ലഹരി
പദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കുന്നത്
തടയുവാനായി
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
സുപ്രീംകോടതി
നിര്‍ദ്ദേശത്തെ
തുടര്‍ന്ന്
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
നടപടികള്‍ ആരംഭിച്ചതായി
അറിവുണ്ടോ;
(സി)
മദ്യത്തിന്റെയും
ലഹരി
പദാര്‍ത്ഥങ്ങളുടെയും
ദൂഷ്യങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളേയും
യുവാക്കളേയും
ബോധവത്ക്കരിക്കുന്നതിനായി
നടപ്പിലാക്കിയിട്ടുള്ള
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാന്‍ നടപടി
*78.
ശ്രീ.വി.
ജോയി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ ജലദൗര്‍ലഭ്യം
നേരിടുന്ന
സാഹചര്യത്തില്‍
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാനും അവയുടെ
കയ്യേറ്റങ്ങള്‍
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ
ഉപയോഗം
നിയന്ത്രിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ജലനിധി
രണ്ടാം ഘട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
പ്രധാന പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജലത്തിന്റെ
ഉപഭോഗം സംബന്ധിച്ച്
ബോധവത്കരണ പരിപാടികള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി
*79.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
അതിരൂക്ഷമായ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
പണി പൂര്‍ത്തിയാക്കാതെ
കിടക്കുന്ന എത്ര
കുടിവെള്ള പദ്ധതികള്‍
നിലവിലുണ്ട്; ഇതില്‍
കേന്ദ്ര/വിദേശ
ധനസഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
2015-16
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത് ശുദ്ധജല
പദ്ധതികള്‍ക്കായി
കേന്ദ്രം എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ഇൗ വര്‍ഷം ഇതുവരെ എത്ര
തുക
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
കേരളം
രൂക്ഷമായ വരള്‍ച്ചയെ
അഭിമുഖീകരിക്കുവാന്‍
പോകുന്നു എന്ന
മുന്നറിയിപ്പുകള്‍
കിട്ടിയ സാഹചര്യത്തില്‍
അത് നേരിടുവാന്‍ 2016
നവംബര്‍, ഡിസംബര്‍
മാസങ്ങളിലും 2017
ജനുവരിയിലും ജല വിഭവ
വകുപ്പ് അവലോകന
യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
യോഗങ്ങളില്‍ എടുത്ത
തീരുമാനവും അത്
നടപ്പിലാക്കുവാന്‍
കെെക്കൊണ്ട നടപടികളും
വിശദമാക്കുമോ?
കേരള
ചലച്ചിത്രോത്സവത്തിന് സ്ഥിരം
വേദി
*80.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചിത്രാഞ്ജലി
സ്റ്റുഡിയോ കേരള
ചലച്ചിത്രോത്സവത്തിന്റെ
സ്ഥിരം
വേദിയാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
നോട്ട്
അസാധുവാക്കല്‍ തൊഴില്‍
മേഖലയിലുണ്ടാക്കിയ പ്രതിസന്ധി
*81.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
അസാധുവാക്കല്‍ തീരുമാനം
സംസ്ഥാനത്തെ തൊഴില്‍
മേഖലയിലുണ്ടാക്കിയ
പ്രതിസന്ധി
വിശദമാക്കുമോ;
(ബി)
പ്രധാനമായും
ഏതൊക്കെ തൊഴില്‍
മേഖലകളെയാണ് പ്രസ്തുത
തീരുമാനം രൂക്ഷമായി
ബാധിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തീരുമാനത്തിന് ശേഷമുള്ള
കാലയളവിലെ തൊഴില്‍നഷ്ടം
എത്രത്തോളമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
വന്യജീവികളുടെ
ആക്രമണം തടയാന്‍ നടപടി
*82.
ശ്രീ.യു.
ആര്. പ്രദീപ്
,,
എസ്.രാജേന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കൊടും വരള്‍ച്ച
നേരിടുന്ന
സാഹചര്യത്തില്‍
വെള്ളവും ആഹാരവും തേടി
ജനവാസ
കേന്ദ്രങ്ങളിലെത്തുന്ന
വന്യജീവികളുടെ
ആക്രമണങ്ങള്‍
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
പൊതുജന പങ്കാളിത്തം
ഉറപ്പു
വരുത്തുന്നതിനായി
വനമേഖലകളിലെ
പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച്
ജനജാഗ്രതാ സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
വന്യമൃഗങ്ങള്‍
ഉണ്ടാക്കുന്ന
കൃഷിനാശത്തിനും മറ്റും
നിലവില്‍ നല്കി വരുന്ന
നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അനധികൃത
മദ്യത്തിന്റെയും ലഹരി
പദാര്‍ത്ഥങ്ങളുടേയും ലഭ്യത
തടയുവാന്‍ നടപടി
*83.
ശ്രീ.പി.ടി.എ.
റഹീം
,,
ഇ.പി.ജയരാജന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃത
മദ്യത്തിന്റെയും ലഹരി
പദാര്‍ത്ഥങ്ങളുടെയും
ലഭ്യത തടയുന്നതിന്
സ്വീകരിച്ചിട്ടുളള
കര്‍മ്മ പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
ആയതിന്
ജനങ്ങളുടെ പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ലഹരി
ഉത്പന്നങ്ങള്‍
വന്‍തോതില്‍ വിതരണം
നടത്തുന്ന
മാഫിയകളെക്കുറിച്ച്
വകുപ്പിനെ
അറിയിക്കുന്നതിന്
ആധുനിക സാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുമോ;
വിശദമാക്കാമോ;
(ഡി)
മദ്യവര്‍ജ്ജനം
സംബന്ധിച്ച് യുവജനങ്ങളെ
ബോധവത്കരിക്കന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
*84.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വാത്സല്യനിധി
പദ്ധതി
*85.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്കായി
വാത്സല്യനിധി പദ്ധതി
നടപ്പാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
*86.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്ക്
ക്ഷീരവികസനവകുപ്പില്‍
നിന്നും തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ഒരേസമയം ധനസഹായം
ലഭിക്കുന്നതിനുള്ള
നിയമതടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
സമഗ്ര
കന്നുകാലി ഇന്‍ഷ്വറന്‍സ്
പദ്ധതി
*87.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
കന്നുകാലി
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
പശുക്കളെ ഇന്‍ഷ്വറന്‍സ്
പരിധിയില്‍
കൊണ്ടുവരുവാനാണ്
നിശ്ചയിച്ചിരുന്നത്; ഈ
ലക്ഷ്യം കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
പൊതുമേഖലാ
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ പ്രീമിയം
തുക കുത്തനെ
കൂട്ടിയതുമൂലം പദ്ധതി
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലെന്നത്
വസ്തുതയാണോ; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കൃഷ്ണന്‍നായര്‍
കമ്മീഷന് റിപ്പോര്‍ട്ട്
*88.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ചുളള കൃഷ്ണന്
നായര്‍ കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
പരിശോധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
തോട്ടം
തൊഴിലാളികളുടെ
വാസസ്ഥലങ്ങളുടെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍
എസ്റ്റേറ്റ്
ഉടമകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
'ഭവനം
പ്രോജക്ട്'എന്ന പേരില്‍
തോട്ടം
തൊഴിലാളികള്‍ക്കായി
പ്രഖ്യാപിച്ച ഭവന
നിര്‍മ്മാണ പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
നടപടിയുണ്ടാകുമോ;
(ഡി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികളുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
എസ്.സി.പി.,
റ്റി.എസ്.പി. പദ്ധതികള്‍
*89.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.സി.പി.,
റ്റി.എസ്.പി.
എന്നിവയിലായി ഇൗ
സാമ്പത്തിക വര്‍ഷം
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(ബി)
ഇൗ
പദ്ധതികള്‍ കേന്ദ്ര
സര്‍ക്കാര്‍
നിര്‍ത്തലാക്കാന്‍
പോകുന്നതായിട്ടുള്ള
വിവരം ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പ്രതിരോധിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പട്ടിക
ഗോത്രവര്‍ഗ്ഗ നവജാത ശിശുമരണം
*90.
ശ്രീ.കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
വ്യാപകമായ തോതിലുണ്ടായ
പട്ടിക ഗോത്രവര്‍ഗ്ഗ
നവജാത ശിശുമരണം
ഇല്ലാതാക്കാനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പോഷകാഹാരക്കുറവുകൊണ്ടും
ചികിത്സ വേണ്ട സമയത്ത്
ലഭിക്കാത്തതുകൊണ്ടും
ഇവര്‍ക്കിടയില്‍
ഉണ്ടാകുന്ന മാതൃ-ശിശു
മരണങ്ങള്
ഇല്ലാതാക്കാനായി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി
ക്ഷേമ പദ്ധതികള്‍
നടപ്പാക്കുന്നതോടൊപ്പം
അവരെ സ്വയം
പര്യാപ്തരാക്കുന്നതിനുമായി
ആവിഷ്കരിച്ചിട്ടുള്ള
പരിപാടികള്‍
വിശദമാക്കാമോ?