പരിസ്ഥിതി
സൗഹൃദ
വ്യവസായ
യൂണിറ്റുകള്‍
2417.
ശ്രീ. കെ. എസ്. ശബരീനാഥൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പരിസ്ഥിതി
സൗഹൃദ
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
വ്യവസായ വകുപ്പ് പ്രത്യേക
പ്രാധാന്യം നല്‍കുന്നുണ്ടോ;
(
ബി
)
പ്രസ്തുത
വ്യവസായങ്ങള്‍ക്ക്
നല്‍കുന്ന ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(
സി
)
ഈ
സര്‍ക്കാരിന്റെ കാലത്ത് ഇത്തരം
എത്ര വ്യവസായ യൂണിറ്റുകള്‍ക്ക്
അനുമതി നല്‍കിയെന്ന്
വ്യക്തമാക്കാമോ?
സ്റ്റേറ്റ്
ലെവല്‍
എക്സ്പോര്‍ട്ട്
പ്രമോഷന്‍
കൗണ്‍സില്‍
2418.
ശ്രീ. അനിൽ
അക്കര
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തെ
ചെറുകിട
ഇടത്തരം സൂക്ഷ്മസംരംഭങ്ങളെ
ആഗോളവിപണിയില്‍ പരിചയപ്പെടുത്തി
വിപണി സാധ്യത
പ്രോത്സാഹിപ്പിക്കുന്നതിനും
കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്നതിനും
നടത്തുന്ന ശ്രമങ്ങള്‍
എന്തൊക്കെയാണ്; അറിയിക്കുമോ;
(
ബി
)
സംസ്ഥാന
വാണിജ്യനയത്തില്‍
കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്ന നയം
പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി
)
സ്റ്റേറ്റ്
ലെവല്‍
എക്സ്പോര്‍ട്ട് പ്രമോഷന്‍
കൗണ്‍സില്‍ ഇക്കാര്യത്തില്‍
നല്‍കുന്ന സേവനങ്ങള്‍
എന്തൊക്കെയാണ്;
(
ഡി
)
കൊറോണ
പ്രതിസന്ധിയില്‍
ചെറുകിട ഇടത്തരം
സൂക്ഷ്മസംരംഭങ്ങള്‍ക്ക്
കയറ്റുമതി രംഗത്തുണ്ടായ
തിരിച്ചടിയില്‍ നിന്നും അവയെ
കരകയറ്റുവാന്‍ നടത്തുന്ന
ശ്രമങ്ങള്‍ എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടി
2419.
ശ്രീ
. എ
. പ്രദീപ്
കുമാർ
ശ്രീ. വി. അബ്ദുറഹിമാൻ
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ
. ജോൺ
ഫെർണാണ്ടസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതടക്കമുള്ള
പൊതുമേഖല
സ്ഥാപനങ്ങളെ വിറ്റഴിക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
ശ്രമിക്കുന്ന സാഹചര്യത്തില്‍
പൊതുമേഖലാസ്ഥാപനങ്ങളുടെ
സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
സംസ്ഥാനത്തുള്ള
ഏതെല്ലാം
കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ
ഓഹരിയാണ് കേന്ദ്രസര്‍ക്കാര്‍
ഇപ്പോള്‍ വിറ്റഴിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; വിശദാംശം
നല്‍കുമോ?
സിഡ്കോയുടെ
ഭൂമി
ഉപയോഗയോഗ്യമാക്കാന്‍
നടപടി
2420.
ശ്രീ
. ജോൺ
ഫെർണാണ്ടസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പൊതുമേഖലാ
സ്ഥാപനമായ
സിഡ്കോയുടെ ഉടമസ്ഥതയില്‍
എറണാകുളം ജില്ലയിലെ കടവന്ത്ര
ഗാന്ധിനഗറിലുളള 5.06
ഏക്കര്‍
ഭൂമിയും
പച്ചാളത്തുള്ള 0.82
ഏക്കര്‍
ഭൂമിയും
ഉപയോഗയോഗ്യമാക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി
)
ഗാന്ധിനഗറില്‍
നിര്‍ദ്ദേശിക്കപ്പെട്ട
ഇന്‍ഡസ്ട്രിയല്‍
എക്സിബിഷന്‍ സെന്ററിന്റെയും
പച്ചാളത്ത്
നിര്‍ദ്ദേശിക്കപ്പെട്ട ഫ്യുവല്‍
സ്റ്റേഷന്‍ പദ്ധതിയുടേയും
നിജസ്ഥിതി വ്യക്തമാക്കാമോ?
2421. ചോദ്യം
ഒഴിവാക്കിയിരിക്കുന്നു
കെ.എസ്.ഡി.പി.യിൽ
പുതിയ
മരുന്നുകളുടെ
നിർമ്മാണം
2422.
ശ്രീ. വി
.ഡി. സതീശൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ശ്വാസകോശ
രോഗം, അവയവ
മാറ്റ
ശസ്ത്രക്രിയ, ഹൃദയാഘാതം
എന്നിവയുടെ
ചികിത്സക്കുളള മരുന്നുകള്‍
ഉല്പാദിപ്പിക്കുന്നതിന് കെ.എസ്.ഡി.പി. തീരുമാനിച്ചിട്ടുണ്ടോ;
(
ബി
)
ഇതിനായുള്ള
ധാരണാപത്രം
കെ.എസ്.ഡി.പി. ഒപ്പിട്ടുണ്ടോ; എങ്കില്‍
ഏത്
സ്ഥാപനവുമായാണെന്ന്
വ്യക്തമാക്കുമോ;
(
സി
)
പ്രസ്തുത
മരുന്നുകളുടെ
നിര്‍മ്മാണത്തിനുള്ള ഫോര്‍മുല
ലഭ്യമാക്കിയിട്ടുണ്ടോ;
(
ഡി
)
കുറഞ്ഞ
വിലയ്ക്ക്
ഗുണമേന്മയുള്ള മരുന്ന്
ഉല്പാദിപ്പിക്കുന്നതിന് ഇതിലൂടെ
കെ.എസ്.ഡി.പി.ക്ക്
സാധ്യമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ; വിശദമാക്കുമോ?
കെല്‍ട്രോണില്‍
കരാര്‍/ദിവസവേതന
ജീവനക്കാരുടെ
സ്ഥിരപ്പെടുത്തല്‍
2423.
ശ്രീ
. എം
. വിൻസെൻറ്
ശ്രീ
. സണ്ണി
ജോസഫ്
ശ്രീ. വി. പി. സജീന്ദ്രൻ
ശ്രീ. റോജി
എം. ജോൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെല്‍ട്രോണില്‍
കോൺട്രാക്ട്
അടിസ്ഥാനത്തിലും ദിവസ
വേതനാടിസ്ഥാനത്തിലും ജോലി
ചെയ്യുന്ന ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
വ്യവസായവകുപ്പ് തീരുമാനം
എടുത്തത് നിയമവകുപ്പിന്റെ
ഉപദേശം തേടിയശേഷമാണോ
എന്നറിയിക്കാമോ;
(
ബി
)
എങ്കില്‍
നിയമവകുപ്പ്
ഇക്കാര്യത്തില്‍ നല്‍കിയ
നിയമോപദേശം
എന്താണെന്നറിയിക്കാമോ;
(
സി
)
പ്രസ്തുത
നിയമോപദേശത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
സംരക്ഷണം
2424.
ശ്രീ
. എ
. പ്രദീപ്
കുമാർ
ശ്രീ
. ജോൺ
ഫെർണാണ്ടസ്
ശ്രീ. ആർ.രാജേഷ്
ശ്രീ.ഡി.കെ.മുരളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് നാശോന്മുഖമായിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങളുടെ
സംരക്ഷണത്തിന് ഈ സര്‍ക്കാര്‍
നടത്തിയ പ്രവര്‍ത്തനവും
കൈവരിക്കാനായ നേട്ടവും
വിശദമാക്കാമോ;
(
ബി
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് നഷ്ടത്തിലായി
പ്രവര്‍ത്തനമാന്ദ്യം
നേരിട്ടിരുന്ന കെ.എസ്.ഡി.പി.യില്‍
നടത്തിയ
പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും
അതിന്റെ ഫലവും അറിയിക്കാമോ;
(
സി
)
കെല്‍ട്രോണിന്റെ
മുന്‍കാലപ്രതാപം
വീണ്ടെടുക്കാനായിട്ടുണ്ടോ; സംസ്ഥാനത്ത്
ആദ്യമായി
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍
നിര്‍മ്മാണത്തിന്
സാധ്യമായിട്ടുണ്ടോ;
(
ഡി
)
പ്രവര്‍ത്തനരഹിതമെന്ന്
പറയാവുന്ന
അവസ്ഥയിലായിരുന്ന കെ.എ.എല്‍-നെ
ഇലക്ട്രിക്
വാഹനനിര്‍മ്മാണരംഗത്ത്
സംസ്ഥാനത്തിന്റെ തനതു
മുദ്രപതിപ്പിക്കാനാകുംവിധം
വളര്‍ത്തിയെടുക്കാനായിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകുമോ
?
കേരള
സോപ്സ്
ആന്റ് ഓയില്‍സ്
2425.
ശ്രീ. പി
കെ അബ്ദു റബ്ബ് : താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സോപ്സ്
ആന്റ് ഓയില്‍സ് ഏറ്റവും മികച്ച
ഉല്പന്നങ്ങളാണ്
ഉല്പാദിപ്പിക്കുന്നതെങ്കിലും
കാലത്തിനനുസരിച്ചുള്ള
മാറ്റങ്ങള്‍ സ്ഥാപനത്തിൽ
നടപ്പിൽ വരുത്താൻ
തയ്യാറാകാത്തതിന്റെ കാരണം
അറിയിക്കുമോ;
(
ബി
)
പ്രസ്തുത
സ്ഥാപനത്തിന്റെ
ആധുനികീകരണത്തിന്റെ ഭാഗമായി
വാഷിംഗ് സോപ്പ് പൗഡര്‍
ഉൽപ്പാദനം എന്നേക്ക്
നടപ്പാക്കും എന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഓഡിറ്റ്
2426.
ശ്രീ. എ
. പി
. അനിൽ
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വ്യവസായ
വകുപ്പിന്
കീഴിലുള്ള ഓരോ പൊതുമേഖലാ
സ്ഥാപനത്തിലെയും, ഓഡിറ്റ്
പൂര്‍ത്തിയായതിന്റെ
കണക്കുകള്‍ പ്രകാരമുള്ള, അവസാന
അഞ്ചു
വര്‍ഷത്തെ പ്രവര്‍ത്തനലാഭവും/പ്രവര്‍ത്തനനഷ്ടവും
(Profit/Loss
before
exceptional and extra ordinary
items and tax or operating
Profit/Loss) എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ബി
)
വ്യവസായ
വകുപ്പിന്
കീഴിലുള്ള ഓരോ പൊതുമേഖലാ
സ്ഥാപനത്തിലെയും, ഓഡിറ്റ്
പൂര്‍ത്തിയായതിന്റെ
കണക്കുകള്‍ പ്രകാരമുള്ള, അവസാന
അഞ്ചു
വര്‍ഷത്തെ ലാഭത്തിന്റെയും/നഷ്ടത്തിന്റെയും
(Profit/Loss)
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
സി
)
വ്യവസായ
വകുപ്പിന്
കീഴിലുള്ള ഓരോ പൊതുമേഖലാ
സ്ഥാപനത്തിലെയും അഞ്ചു
വര്‍ഷത്തെ വിറ്റുവരവ്
എത്രയാണെന്ന് വ്യക്തമാക്കുമോ?
2427. ചോദ്യം
ഒഴിവാക്കിയിരിക്കുന്നു
വ്യവസായ
സംരംഭങ്ങള്‍
2428.
പ്രൊഫ
. ആബിദ്
ഹുസൈൻ
തങ്ങൾ : താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
വ്യവസായ
പാര്‍ക്കുകളില്‍ വ്യവസായ
സംരംഭങ്ങള്‍ തുടങ്ങുവാന്‍
വേണ്ടി സ്ഥലം ലഭിച്ചവരില്‍
പലരും ഇപ്പോള്‍ ഭൂമിയും
കെട്ടിടവും
ഒഴിച്ചിട്ടിരിക്കുന്ന കാര്യം
പരിശോധിക്കുമോ; ഇത്
ജില്ലാ
വ്യവസായകേന്ദ്രം മാനേജര്‍മാര്‍
പരിശോധിച്ചിട്ടുണ്ടോ; വിവിധ
ജില്ലകളിലെ
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍
പ്രവര്‍ത്തിക്കാത്ത എത്ര
പ്ലോട്ടുകള്‍ ഉണ്ട്; ഇതിന്റെ
കണക്ക്
ലഭ്യമാക്കുമോ; പ്രവര്‍ത്തിക്കാത്ത
സ്ഥലങ്ങളിലെ
കെട്ടിടങ്ങള്‍
തിരിച്ചുപിടിക്കാന്‍ നടപടി
സ്വീകരിക്കുമോ; കെട്ടിടങ്ങളും
സ്ഥലവും
ലഭിച്ചവരില്‍ കൃത്യമായ വാടക
അടയ്ക്കാത്തവരുടെ വിവരം
വ്യവസായവകുപ്പില്‍ ലഭ്യമാണോ;
(
ബി
)
വിവിധ
ജില്ലകളില്‍
ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടിന്
വേണ്ടി അപേക്ഷകള്‍
സമര്‍പ്പിച്ചവരുടെ കണക്ക്
ലഭ്യമാക്കുമോ; ഇവര്‍
സര്‍ക്കാരിന്
എന്തെങ്കിലും ഫീസ്
അടച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(
സി
)
വ്യവസായ
ആവശ്യത്തിനായി
പ്ലോട്ട് എടുത്തവരില്‍ എത്ര
പേര്‍ക്ക് സ്വന്തം പേരില്‍
പട്ടയം ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ; സ്വന്തം
പേരില്‍
ഭൂമി കൈമാറ്റം ചെയ്യപ്പെട്ടവര്‍
സര്‍ക്കാരിന് എന്തെങ്കിലും ഫീസ്
അടച്ചിട്ടുണ്ടോ; കണക്ക്
ലഭ്യമാക്കുമോ; വസ്തുവിന്റെ
വില
സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ;
(
ഡി
)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങളില്‍
എത്ര എണ്ണം
പ്രവര്‍ത്തിക്കുന്നുണ്ട്; പ്രവര്‍ത്തിക്കാത്ത
കെട്ടിടങ്ങളുടെ
എണ്ണം ലഭ്യമാക്കുമോ; പ്രവര്‍ത്തിക്കാത്ത
കെട്ടിടങ്ങള്‍
പുതിയ അപേക്ഷകര്‍ക്ക്
നല്‍കുവാന്‍ എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(
ഇ
)
പ്ലോട്ടുകളെ
സംബന്ധിച്ചും
കെട്ടിടങ്ങളെ സംബന്ധിച്ചും 2020
വര്‍ഷത്തില്‍
എത്ര
പരാതി ജില്ല കേന്ദ്രങ്ങളിലെ
മാനേജര്‍മാര്‍ക്ക്
ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ
നാളികേര വികസന
പാര്‍ക്ക്
2429.
ശ്രീ
. പാറക്കൽ
അബ്ദുല്ല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കുറ്റ്യാടി
നിയോജക
മണ്ഡലത്തിലെ വേളം പഞ്ചായത്തില്‍
നാളികേര വികസന പാര്‍ക്കിനായി 2012-ല്‍
എത്ര
ഏക്കര്‍ സ്ഥലമാണ് വ്യവസായ
വകുപ്പ് ഏറ്റെടുത്തത്; ഇതിന്
എത്ര
കോടി രൂപ സര്‍ക്കാരിന് ചെലവ്
വന്നിട്ടുണ്ട്;
(
ബി
)
ഏറ്റെടുത്ത
സ്ഥലം
നാളികേര വികസന പാര്‍ക്കിനായി
വികസിപ്പിച്ചെടുക്കാന്‍ 42 കോടി
രൂപയുടെ
എസ്റ്റിമേറ്റിന് സര്‍ക്കാര്‍
ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍
ഏതു
വര്‍ഷമാണ് ഭരണാനുമതി നല്‍കിയത്;
(
സി
)
ഇപ്പോള്‍
കെ.എസ്.ഐ.ഡി.സി. യുടെ
കെെവശമാണോ
ഭൂമിയുളളത്;
(
ഡി
)
പദ്ധതിക്ക്
ഭരണാനുമതി
നല്‍കുകയും ഭൂമി കെ.എസ്.ഐ.ഡി.സി. ഏറ്റെടുക്കുകയും, മന്ത്രിതല
യോഗം
നടത്തുകയും, മന്ത്രിയും
കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥന്‍മാരും
എം.എല്‍.എ.യുടെ
സാന്നിധ്യത്തില്‍
സ്ഥലം സന്ദര്‍ശിക്കുകയും ഒക്കെ
ചെയ്തിട്ടും ഇക്കാര്യത്തില്‍
തുടര്‍നടപടികള്‍ ഇല്ലാതെ
പോയതിന്റെ കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(
ഇ
)
എങ്കില്‍
ഈ
ഘട്ടത്തിലെങ്കിലും ഒട്ടേറെ
കേരകര്‍ഷകരും അനുബന്ധ
തൊഴിലാളികളുമുളള കോഴിക്കോട്
ജില്ലയില്‍ കുറ്റ്യാടി
തേങ്ങയുടെ പശ്ചാത്തലം കൂടി
കണക്കിലെടുത്ത് നാളികേര വിപണനം, സംഭരണം, സംസ്കരണം
എന്നിവ
ലക്ഷ്യമാക്കി നാളികേരവികസന
പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കെെക്കൊളളുമെന്നു
വിശദമാക്കുമോ?
കൊച്ചി
പെട്രോ
കെമിക്കല്‍
പാര്‍ക്ക് പദ്ധതി
2430.
ശ്രീ. കെ. ജെ. മാക്സി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സര്‍ക്കാര്‍
മുന്‍കെെയെടുത്ത് സ്ഥാപിച്ച
കൊച്ചിന്‍ റിഫെെനറിയെ ബി.പി.സി.എല്‍. ഏറ്റെടുത്തത്
സംസ്ഥാന
ഓഹരി നിലനിര്‍ത്തിയിട്ടാണോ ; എങ്കില്‍
എത്ര
ശതമാനം; വ്യക്തമാക്കുമോ;
(
ബി
)
നിലവില്‍
ബി.പി.സി.എല്‍. കേന്ദ്ര
സര്‍ക്കാര്‍
സ്വകാര്യവത്കരിക്കാന്‍
തുനിയുമ്പോള്‍ പ്രസ്തുത
ഓഹരിയ്ക്ക് എന്തെങ്കിലും
തരത്തിലുള്ള മാറ്റം
സംഭവിക്കുമോ; വ്യക്തമാക്കുമോ;
(
സി
)
ബി.പി.സി.എല്‍. സ്വകാര്യവത്കരിക്കാനുള്ള
കേന്ദ്രസര്‍ക്കാര്‍
നീക്കം കൊച്ചിയില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പെട്രോ കെമിക്കല്‍ പാര്‍ക്ക്
പദ്ധതിയെ ഏതെല്ലാം തരത്തില്‍
ബാധിക്കുമെന്ന് വ്യക്തമാക്കുമോ?
റബ്ബര്‍
ഉപയോഗിച്ച്
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങൾ
2431.
ശ്രീ. തിരുവഞ്ചൂർ
രാധാകൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
റബ്ബര്‍ ഉപയോഗിച്ച്
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
ഉണ്ടാക്കുന്ന വ്യവസായങ്ങള്‍
സ്ഥാപിക്കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
(
ബി
)
സിയാല്‍
മാതൃകയില്‍
ടയര്‍ ഫാക്ടറി സ്ഥാപിക്കുന്ന
നടപടി ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
ഇലക്ട്രിക്
ഓട്ടോകള്‍
2432.
ശ്രീ. കെ. ആൻസലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നെയ്യാറ്റിന്‍കര
കേരളാ
ആട്ടോമൊബൈയില്‍സില്‍ നിലവില്‍
പ്രതിമാസം എത്ര ഇലക്ട്രിക്
ഓട്ടോകള്‍ നിര്‍മ്മിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(
ബി
)
ഇലക്ട്രിക്
ഓട്ടോയുടെ
നിര്‍മ്മാണം തുടങ്ങിയതിനുശേഷം
സര്‍ക്കാര്‍ വകുപ്പുകളില്‍
നിന്നും ഓര്‍ഡര്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എത്രയെന്ന്
വിശദമാക്കാമോ;
(
സി
)
കേരള
ആട്ടോമൊബൈയില്‍സില്‍
പുതിയതായി
ആരംഭിക്കുന്ന പദ്ധതികള്‍
ഏതൊക്കെ എന്ന് വിശദമാക്കുമോ?
ഉദുമ
മൈലാട്ടി
സില്‍ക്ക് യൂണിറ്റ്
2433.
ശ്രീ
എൻ. എ. നെല്ലിക്കുന്ന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കാസര്‍ഗോടുളള
ഉദുമ
മൈലാട്ടി സില്‍ക്ക് യൂണിറ്റ്
സ്ഥാപിച്ചത് എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ഏത്
തരത്തിലുള്ള
ഉല്‍പ്പന്നങ്ങളാണ് ഇവിടെ
നിര്‍മ്മിച്ചിരുന്നത്;
(
സി
)
ഇപ്പോള്‍
ഈ
സ്ഥാപനം
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
അതിനുള്ള കാരണമെന്താണെന്നും
എപ്പോഴാണ് സ്ഥാപനം
പൂട്ടിയതെന്നും വ്യക്തമാക്കാമോ;
(
ഡി
)
സ്ഥാപനത്തിന്റെ
ലാഭവും
നഷ്ടവും സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(
ഇ
)
പ്രസ്തുത
സ്ഥാപനത്തില്‍
എത്ര
തൊഴിലാളികളാണുണ്ടായിരുന്നതെന്നും
അവരെ പിരിച്ചുവിട്ടിരുന്നോ
എന്നും വ്യക്തമാക്കാമോ;
(
എഫ്
)
പിരിച്ചുവിടുമ്പോള്‍
എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു
; ഇല്ലെങ്കില്‍
ഇപ്പോള്‍
തൊഴിലാളികള്‍ക്ക് വേതനം
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംരംഭകത്വ
സംസ്ക്കാരം
വളര്‍ത്തുന്നതിനുള്ള
നടപടികള്‍
2434.
ശ്രീ. വി
.ഡി. സതീശൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
സംരംഭകത്വ
സംസ്കാരം വളര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;
(
ബി
)
പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി എം.എസ്.എം.ഇ. യൂണിറ്റുകളുടെ
ഉല്പാദന
വികസനത്തിനും നവീകരണത്തിനും
ഉതകുന്ന രീതിയില്‍ സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗവേഷണ
സ്ഥാപനങ്ങളുമായി
സഹകരിച്ച് ഇന്‍ഡസ്ട്രി-വാഴ്സിറ്റി
ലിങ്കേജ്
പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി
)
1.04.2017
ന്
ശേഷം സൃഷ്ടിക്കപ്പെടുന്ന എല്ലാ
പുതിയ തൊഴില്‍ അവസരങ്ങള്‍ക്കും, ഇ.പി.എഫ്/ഇ.എസ്.ഐ. അടവിന്മേലുള്ള
തൊഴിലുടമാ
വിഹിതത്തിന്റെ 75 ശതമാനം
സര്‍ക്കാര്‍
ഉറപ്പാക്കിയിട്ടുണ്ടോ; എങ്കിൽ
എത്ര
സ്ഥാപനങ്ങള്‍ക്ക് ഈ ആനുകൂല്യം
നല്‍കി;
(
ഡി
)
കരകൗശല
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'ആശ' പദ്ധതിയുടെ
വിശദാംശം
നല്‍കുമോ;
(
ഇ
)
കോവിഡ്
മൂലം
പ്രതിസന്ധിയിലായ എം.എസ്.എം.ഇ. സ്ഥാപനങ്ങള്‍ക്ക്
ഏതൊക്കെ
തരത്തിലുള്ള ആനുകൂല്യങ്ങളാണ്
കേന്ദ്ര- സംസ്ഥാന
സര്‍ക്കാരുകള്‍
നല്‍കുന്നത് എന്നറിയിക്കുമോ?
മൈക്രോ
സ്മോള്‍
ആന്റ് മീഡിയം
എന്റര്‍പ്രൈസസ്
2435.
ശ്രീ. ബി
.സത്യൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ആറ്റിങ്ങല്‍
സ്റ്റീല്‍
പ്ലാന്റില്‍ ആരംഭിച്ച മൈക്രോ
സ്മോള്‍ ആന്റ് മീഡിയം
എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ
പരിശീലന കേന്ദ്രത്തില്‍
നടത്താന്‍ ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ
?
പ്രവർത്തനം
നിർത്തിയ
ചെറുകിട ,ഇടത്തരം
സംരംഭങ്ങൾ
2436.
ശ്രീ. അനൂപ്
ജേക്കബ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2018,
2019
വർഷങ്ങളിലെ
പ്രളയത്തെ
തുടർന്നുണ്ടായ സാഹചര്യങ്ങൾ മൂലം
സംസ്ഥാനത്ത് എത്ര ചെറുകിട-ഇടത്തരം
സംരംഭങ്ങൾ
പ്രവർത്തനം നിർത്തിയിട്ടുണ്ട്
എന്ന വിവരം ജില്ല തിരിച്ച്
അറിയിക്കുമോ ;
(
ബി
)
പ്രസ്തുത
സംരംഭങ്ങളെ
പുനരുജ്ജീവിപ്പിക്കാൻ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
സി
)
നിലവിൽ
സംസ്ഥാനമൊട്ടാകെ
എത്ര ചെറുകിട-ഇടത്തരം
സംരംഭങ്ങൾ
പ്രവർത്തിച്ചു വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
എസ്റ്റേറ്റുകളുടെ
സുരക്ഷ
2437.
പ്രൊഫ
. ആബിദ്
ഹുസൈൻ
തങ്ങൾ : താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വ്യവസായ എസ്റ്റേറ്റുകള്‍ മതിയായ
സുരക്ഷയില്ലാതെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
ബി
)
ഫയര്‍
ഫോഴ്സിന്റെയോ
മലിനീകരണ നിയന്ത്രണ
വകുപ്പിന്റെയോ ആരോഗ്യ
വകുപ്പിന്റെയോ അനുമതി
ഇല്ലാതെയാണ് കേരളത്തിലെ
ഒട്ടുമിക്ക വ്യവസായ
എസ്റ്റേറ്റുകളും
പ്രവര്‍ത്തിക്കുന്നതെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;വ്യക്തമാക്കുമോ;
(
സി
)
2018
ജനുവരി
മുതല്‍
മതിയായ സുരക്ഷാ
ക്രമീകരണങ്ങളില്ലാതെ തീപിടുത്തം
ഉണ്ടായ ഫാക്ടറികള്‍ ഏതെല്ലാം; ആ
സമയത്ത് അവയ്ക്ക്
തദ്ദേശസ്വയംഭരണ വകുപ്പിന്റെയും
ഫയര്‍ ഫോഴ്സിന്റെയും മലിനീകരണ
നിയന്ത്രണ വകുപ്പിന്റെയും
ആരോഗ്യ വകുപ്പിന്റെയും
അനുമതിയുണ്ടായിരുന്നോ; അവയുടെ
പകർപ്പ്
ലഭ്യമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍
ഒരു വ്യവസായ
കേന്ദ്രം പദ്ധതി
2438.
ശ്രീ
. ജോർജ്
എം
.തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ജില്ലയില്‍
ഒരു
വ്യവസായ കേന്ദ്രം ആരംഭിക്കുന്ന
പദ്ധതിയുടെ വിശദാംശവും
പുരോഗതിയും വിശദമാക്കുമോ;
(
ബി
)
കോഴിക്കോട്
ജില്ലയില്‍
ഇതിനായി സ്ഥലം
നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
ലൈഫ്
സയന്‍സ്
മേഖലയിലെ
നേട്ടങ്ങള്‍
2439.
ശ്രീ. കെ. രാജൻ
ശ്രീ. ഇ
കെ വിജയൻ
ശ്രീ. ആർ. രാമചന്ദ്രൻ
ശ്രീ
. മുഹമ്മദ്
മുഹസിൻ
പി . :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ബയോടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍
ഉപകരണങ്ങള്‍, ഡയഗ്നോസ്റ്റിക്സ്
എന്നിവ
ഉള്‍പ്പെടുന്ന ലൈഫ് സയന്‍സ്
മേഖലയില്‍ ഈ സര്‍ക്കാരിന്റെ
ഇടപെടലുകളും നേട്ടങ്ങളും
എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(
ബി
)
തിരുവനന്തപുരം
തോന്നയ്ക്കല്‍
ലൈഫ് സയന്‍സ് പാര്‍ക്കിന്റെ
ഒന്നാംഘട്ടത്തില്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്നറിയിക്കുമോ;
(
സി
)
ലൈഫ്
സയന്‍സ്
പാര്‍ക്കിന്റെ രണ്ടാം
ഘട്ടത്തില്‍ എന്തൊക്കെ
സംരംഭങ്ങളാണ് സ്ഥാപിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(
ഡി
)
കൊറോണ
വൈറസ്
ബാധയുടെ പശ്ചാത്തലത്തില്‍
വൈറസുകളെക്കുറിച്ചുള്ള
പഠനത്തിനും ഗവേഷണത്തിനും
സഹായകരമാകുന്ന വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
എന്നത്തേക്ക് യാഥാര്‍ത്ഥ്യമാകും
എന്നറിയിക്കുമോ?
വരവൂര്‍
വ്യവസായ
പാര്‍ക്ക്
2440.
ശ്രീ
യു. ആർ. പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചേലക്കര
നിയോജകമണ്ഡലത്തിലെ
വരവൂര്‍ വ്യവസായ പാര്‍ക്ക്
വ്യവസായ സംരംഭകര്‍ക്ക്
എന്നത്തേയ്ക്ക്
തുറന്നുകൊടുക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നറിയിക്കുമോ;
(
ബി
)
ഇതിനകം
എന്തെല്ലാം
പ്രവൃത്തികളാണ് അവിടെ
പൂര്‍ത്തീകരിച്ചിട്ടുളളത്; ഇനി
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ട്; വിശദാംശം
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പിന്‍വാതില്‍
നിയമനം
2441.
ശ്രീ
. ടി. വി. ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിന് ശേഷം
വ്യവസായ വകുപ്പിന് കീഴില്‍
വരുന്ന പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി
)
ഉണ്ടെങ്കില്‍
ഏതൊക്കെ
സ്ഥാപനങ്ങളില്‍ ആരെയൊക്കെ
സ്ഥിരപ്പെടുത്തി എന്നത് തസ്തിക, ശമ്പള
സ്കെയില്‍, സ്ഥിരപ്പെടുത്തിയ
തീയതി
തുടങ്ങിയ വിശദാംശങ്ങള്‍ സഹിതം
അറിയിക്കാമോ;
(
സി
)
ലക്ഷക്കണക്കിന്
ചെറുപ്പക്കാര്‍
തൊഴില്‍ പ്രതീക്ഷിച്ചു
നില്‍ക്കുന്ന കേരളത്തില്‍
ഇത്തരത്തില്‍ പിന്‍വാതില്‍
നിയമനം നല്‍കുന്നത്
സര്‍ക്കാരിന്റെ പ്രഖ്യാപിത
നയത്തിന് എതിരല്ലേ; വിശദാംശങ്ങള്‍
അറിയിക്കാമോ?
കൊരട്ടി
കിന്‍ഫ്രയുടെ
വികസനം
2442.
ശ്രീ. ബി. ഡി. ദേവസ്സി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി
)
കൊരട്ടി
കിൻഫ്രയില്‍
പുതുതായി എത്ര സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ കഴിഞ്ഞുവെന്നും
ഇതിലൂടെ എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നും
വ്യക്തമാക്കാമോ?
മാവൂർ
കിന്‍ഫ്ര
സ്ഥലം
ഏറ്റെടുക്കല്‍
2443.
ശ്രീ
പി
.ടി
.എ
. റഹീം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മാവൂരില്‍
കിന്‍ഫ്ര
ഏറ്റെടുക്കാന്‍ തീരുമാനിച്ച
സ്ഥലം അവസാന ഘട്ടത്തില്‍
ഒഴിവാക്കേണ്ടി വന്ന സാഹചര്യം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി
)
പകരം
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചതെന്നാണെന്ന്
വ്യക്തമാക്കാമോ?
കിന്‍ഫ്ര
മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
2444.
ശ്രീ. എ
. പി
. അനിൽ
കുമാർ
ശ്രീ
. വി. ടി. ബൽറാം
ശ്രീമതി ഷാനിമോൾ
ഉസ്മാൻ
ശ്രീ. തിരുവഞ്ചൂർ
രാധാകൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തിന്റെ
വ്യവസായ
വളര്‍ച്ചയ്ക്ക് കിന്‍ഫ്ര
നല്‍കുന്ന സംഭാവനകള്‍
എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(
ബി
)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കിന്‍ഫ്ര മുഖേന ആവിഷ്കരിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
എന്തൊക്കെയാണ്;
(
സി
)
കേന്ദ്ര
സര്‍ക്കാരിന്റെ
ധനസഹായത്തോടെ കിന്‍ഫ്ര
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(
ഡി
)
കിന്‍ഫ്രയുടെ
വ്യവസായ
പാര്‍ക്കുകളില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത് എത്ര
വ്യവസായ സംരംഭകര്‍ക്ക് ഭൂമി
അലോട്ട് ചെയ്തുവെന്നും ഇതിലൂടെ
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനായി എന്നും
വിശദമാക്കാമോ;
(
ഇ
)
കിന്‍ഫ്രയുടെ
വ്യവസായ
പാര്‍ക്കുകളില്‍ സ്ഥലം ഒഴിഞ്ഞ്
കിടക്കുന്ന സാഹചര്യമുണ്ടോ; വിശദാംശം
നല്‍കുമോ; എങ്കില്‍
അതിനുള്ള
കാരണം വ്യക്തമാക്കുമോ?
തൃശ്ശൂര്‍
അത്താണിയിലെ
എസ്.ഐ.എഫ്.എല്‍.
2445.
ശ്രീ. അനിൽ
അക്കര
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
തൃശ്ശൂര്‍
അത്താണിയിലെ
എസ്.ഐ.എഫ്.എല്‍. (സ്റ്റീല്‍
&
ഇന്‍ഡസ്ട്രിയല്‍
ഫോര്‍ജിംഗ്സ്
ലിമിറ്റഡ്) ല്‍
2017
ല്‍
ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(
ബി
)
ശമ്പള
പരിഷ്ക്കരണത്തിന്
അര്‍ഹതയുള്ളതും നാളിതുവരെ
റിട്ടയര്‍ ചെയ്തതുമായ എത്ര
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്ക്കരണ കുടിശ്ശിക
ഉള്‍പ്പെടെയുള്ള തുക
നല്‍കുവാനുണ്ടെന്ന് അവരുടെ പേരു
വിവരവും പദവിയും തുകയും സഹിതം
വെളിപ്പെടുത്തുമോ;
(
സി
)
ഓരോരുത്തരുടെയും
കുടിശ്ശിക
എന്നത്തേക്ക് നല്‍കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
ഈറ്റയുടെ
ലഭ്യതക്കുറവ്
2446.
ശ്രീ. ബി. ഡി. ദേവസ്സി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചാലക്കുടി
നഗരസഭയില്‍പ്പെട്ട
കൂടപ്പുഴ ബാംബു കോര്‍പ്പറേഷന്റെ
കീഴിലുള്ള ഉപകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും, ഈറ്റയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
ബി
)
ഈ
കേന്ദ്രത്തെ ആശ്രയിക്കുന്ന നൂറ്
കണക്കിന് പരമ്പരാഗത
തൊഴിലാളികള്‍ക്ക് ഈറ്റ യഥാമസയം
ലഭിക്കുന്നില്ല എന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി
)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
ഈറ്റ യഥാസമയം
ലഭിയ്ക്കുന്നതിനാവശ്യമായ
ക്രമീകരണങ്ങളും നടപടികളും
സര്‍ക്കാര്‍ അടിയന്തരമായി
സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ബഹുനില വ്യവസായ
സമുച്ചയം
2447.
ശ്രീ
. പി
. കെ
. ശശി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വ്യവസായ
വകുപ്പ്
മുഖാന്തിരം ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
സ്ഥാപിക്കുന്ന ബഹുനില വ്യവസായ
സമുച്ചയത്തിന്റെ
എസ്റ്റിമേറ്റിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; പ്രസ്തുത
പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പ്രവൃത്തി
എപ്പോള്‍
ആരംഭിക്കാന്‍ കഴിയും എന്ന്
അറിയിക്കാമോ?
തൃശ്ശൂര്‍
റൈസ്
പാര്‍ക്ക്-ചേലക്കരയുടെ
കെട്ടിട
നിര്‍മ്മാണം
2448.
ശ്രീ
യു. ആർ. പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചേലക്കര
നിയോജക
മണ്ഡലത്തിലെയും സമീപ
നിയോജകമണ്ഡലങ്ങളിലെയും
ആയിരക്കണക്കിന്
നെല്‍കര്‍ഷകര്‍ക്ക് പ്രയോജനം
ചെയ്യുന്നതും 2019
മാര്‍ച്ച്
ഒന്നിന്
ശിലാസ്ഥാപനം നിര്‍വ്വഹിച്ചതും
ചേലക്കര പരക്കാട് ജില്ലാ
കൃഷിത്തോട്ടത്തിലെ പത്ത്
ഏക്കര്‍ സ്ഥലം
പ്രയോജനപ്പെടുത്തി കെട്ടിട
നിര്‍മ്മാണം ആരംഭിക്കുന്നതിന്
ഉദ്ദേശിച്ചതും ആയ തൃശ്ശൂര്‍
റൈസ് പാര്‍ക്ക്-ചേലക്കരയുടെ
കെട്ടിട
നിര്‍മ്മാണം അടക്കമുള്ള
പ്രവൃത്തികള്‍ എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
ബി
)
2021-22
ലെ
ബഡ്ജറ്റില്‍ മതിയായ തുക
വകയിരുത്തി പ്രവൃത്തി കഴിവതും
വേഗത്തില്‍ ആരംഭിക്കുന്നതിന്
മുന്തിയ പരിഗണന നല്‍കുമോ; ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശം വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണ
മേഖല നേരിടുന്ന
പ്രതിസന്ധി
2449.
ശ്രീ. അൻവർ
സാദത്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെട്ടിടനിര്‍മ്മാണ
സാമഗ്രികളുടെ
ദൗര്‍ലഭ്യവും മണല്‍, പാറ
എന്നിവയുടെ
ക്ഷാമവും സിമന്റിന്റെ
കുത്തനെയുള്ള വില വര്‍ദ്ധനവും
കെട്ടിട നിര്‍മ്മാണ രംഗത്ത്
സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
മണല്‍, പാറ
എന്നിവയുടെ
ക്ഷാമം പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ പുതുതായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി
)
തെരഞ്ഞെടുത്ത
ഡാമുകളില്‍
നിന്നും മണല്‍ ശേഖരിച്ച് വിപണനം
നടത്തുമെന്ന പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ഡി
)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
മണല്‍/കരിങ്കല്ല്
ഇറക്കുമതി
ചെയ്യുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ക്വാറികളുടെ
ദൂരപരിധി
2450.
ശ്രീ. റോജി
എം. ജോൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സ്ഫോടകവസ്തുക്കള്‍
ഉപയോഗിക്കുന്ന
ക്വാറികളുടെ ദൂരപരിധി 200
മീറ്ററും, അല്ലാത്തവയ്ക്ക്
100
മീറ്ററുമായി
ദേശീയ
ഹരിത ട്രെെബൂണല്‍ ഇറക്കിയ
ഉത്തരവിന് സംസ്ഥാന സര്‍ക്കാര്‍
ഹെെക്കോടതിയില്‍ ചോദ്യം
ചെയ്തിട്ടുണ്ടോ;
(
ബി
)
ഉത്തരവ്
നടപ്പിലാക്കിയാല്‍
കേരളത്തിലെ ക്വാറികള്‍
പൂട്ടേണ്ടി വരുമെന്നും, വികസന
പ്രവര്‍ത്തനങ്ങള്‍
സ്തംഭിക്കുമെന്നും സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ; വിശദമാക്കുമോ;
(
സി
)
ദൂരപരിധി
ഈ
സര്‍ക്കാര്‍ നിലവില്‍
വരുമ്പോള്‍ എത്ര
മീറ്ററായിരുന്നു; അത്
50 മീറ്ററായി
കുറവ് ചെയ്തത് എന്നാണ്?
അനധികൃത
പാറക്കടത്ത്
2451.
ശ്രീ
. പാറക്കൽ
അബ്ദുല്ല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പാറയുല്‍പ്പന്നങ്ങള്‍
കൊണ്ടുപോകുന്ന
വാഹനങ്ങളിലും ക്വാറികളിലും
സംസ്ഥാന വ്യാപകമായി വിജിലന്‍സ്
നടത്തിയ മിന്നല്‍ പരിശോധനയില്‍
വന്‍തോതില്‍ ക്രമക്കേടുകളും
തട്ടിപ്പുകളും കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(
ബി
)
മെെനിംഗ്
ആന്റ്
ജിയോളജി വകുപ്പിന്റെ
അനുവാദമില്ലാതെയും ചില
ഉദ്യോഗസ്ഥന്‍മാരുടെ
ഒത്താശയോടെയും വന്‍തോതില്‍
അനധികൃതമായി പാറ കടത്തുന്നതായി
കണ്ടെത്തുകയുണ്ടായോ;
(
സി
)
ഉദ്യോഗസ്ഥന്മാരുടെ
മൗനാനുവാദത്തോടെ
കരിങ്കല്‍ ക്വാറികളില്‍ നിന്നും
ടിപ്പര്‍ ലോറികള്‍
ഉള്‍പ്പെടെയുളള വാഹനങ്ങളില്‍
പെര്‍മിറ്റ് അളവിലും
മൂന്നിരട്ടി വരെ അധികഭാരം
കയറ്റുന്നതായി വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി
)
അധികമായി
കയറ്റുന്ന
ലോഡിന് റോയല്‍റ്റി ഇനത്തില്‍
സര്‍ക്കാരിന് കിട്ടേണ്ട
കോടിക്കണക്കിന് രൂപയാണ് ഇതുവഴി
നഷ്ടപ്പെടുന്നതെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ
?
സൗജന്യ
സ്കൂള്‍
യൂണിഫോം പദ്ധതി
2452.
ശ്രീ
. എം
. വിൻസെൻറ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2020-21
സാമ്പത്തിക
വര്‍ഷത്തില്‍
കെെത്തറി വ്യവസായത്തിന്
ബഡ്ജറ്റില്‍ എത്ര തുക
അനുവദിച്ചു; സ്കീമുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി
)
നാളിതുവരെ
പ്രസ്‌തുത
സ്കീമുകള്‍ക്കായി അനുവദിച്ചതും
വിനിയോഗിച്ചതുമായ തുക എത്ര;
(
സി
)
സൗജന്യ
സ്കൂള്‍
യൂണിഫോം പദ്ധതി പ്രകാരം മറ്റ്
സംസ്ഥാനങ്ങളില്‍ ഏതെല്ലാം
മില്ലുകളെയാണ് തുണി
ഡെെയിംഗിനായി
ചുമതലപ്പെടുത്തിയത്; ഓരോ
മില്ലുകള്‍ക്കും
ഡെെയിംഗിനായി എത്ര മീറ്റര്‍
തുണി നല്‍കുന്നു; വിശദ
വിവരം
നല്കാമോ;
(
ഡി
)
2019
ഡിസംബര്‍
മാസത്തിന്
മുമ്പ് ഉല്പാദനം നടന്ന
തുണിത്തരങ്ങള്‍ നാളിതുവരെ
വിതരണം ചെയ്യാത്തത്
എന്തുകൊണ്ടെന്ന് അറിയിക്കാമോ; ;
(
ഇ
)
ഘട്ടം
ഘട്ടമായി
എല്ലാ സര്‍ക്കാര്‍
സ്കൂളുകളിലേയും 1 മുതല്‍
10 വരെയുള്ള
മുഴുവന്‍
കുട്ടികള്‍ക്കും സൗജന്യ
യൂണിഫോം വിതരണം ചെയ്യും എന്ന
പദ്ധതി നടപ്പിലാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വരുന്ന
വര്‍ഷത്തില്‍
ആയത് പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍ കഴിയുമോ; വിശദമാക്കാമോ?
കൈത്തറി
മേഖലയിലെ
സഹകരണ സംഘങ്ങളുടെ
പുനസംഘാടനം
2453.
പ്രൊഫ
. കെ. യു. അരുണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൈത്തറി
മേഖലയിലെ
സഹകരണ സംഘങ്ങളുടെ
പുനസംഘാടനത്തിനായി ഈ
സര്‍ക്കാര്‍ നടപ്പിലാക്കിയ
പരിപാടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി
)
കൈത്തറി
മേഖലയില്‍
വിവിധ പദ്ധതികളിലായി എത്ര
തൊഴിലാളികള്‍ക്കാണ് പുതുതായി
ജോലി നല്‍കാന്‍ ഈ സര്‍ക്കാരിന്
കഴിഞ്ഞിട്ടുള്ളത്; വ്യക്തമാക്കുമോ;
(
സി
)
പ്രസ്തുത
തൊഴിലാളികൾക്ക്
വേതനം ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തിൽ
കൈത്തറി
മേഖലയിലുള്ള
പദ്ധതികള്‍
2454.
ശ്രീ.ഡി.കെ.മുരളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം വാമനപുരം മണ്ഡലത്തിൽ
കൈത്തറി മേഖലയില്‍ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
അവയുടെ
വിശദവിവരങ്ങള്‍ നല്‍കുമോ;
(
സി
)
സൗജന്യ
കൈത്തറി
സ്കൂള്‍ യൂണിഫോം പദ്ധതി പ്രകാരം
വാമനപുരം മണ്ഡലത്തിലെ നെയ്ത്തു
യൂണിറ്റുകള്‍ക്കോ സംഘങ്ങള്‍ക്കോ
പ്രയോജനം ലഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
പ്രഭുറാം
മില്ലിന്റെ
പ്രതിസന്ധിക്ക്
പരിഹാരം
2455.
ശ്രീ. സജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തുണിമില്ലുകളുടെ
ഇന്നത്തെ പ്രതിസന്ധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയവ
വിശദമാക്കാമോ;
(
ബി
)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
പ്രഭുറാം മില്ലിന്റെ പ്രതിസന്ധി
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ;
(
സി
)
പ്രഭുറാം
മില്ലിന്റെ
ആധുനികവല്‍ക്കരണത്തിനുള്ള
സര്‍ക്കാര്‍ പദ്ധതികള്‍
വേഗത്തില്‍ നടപ്പിലാക്കുന്നത്
പരിഗണിക്കുമോ?
ഖാദി
ഗ്രാമ
പദ്ധതി
2456.
ശ്രീ. റോജി
എം. ജോൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഖാദി
ഗ്രാമമേഖലയുടെ
ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ
ഖാദി ഗ്രാമ പദ്ധതി പ്രസ്തുത
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങളാണ് വരുത്തിയത്; നിലവില്‍
ഏതൊക്കെ
ജില്ലകളിലാണ് പദ്ധതി
നടപ്പിലാക്കിയത്; വ്യക്തമാക്കുമോ;
(
ബി
)
പ്രധാന
മന്ത്രിയുടെ
താെഴില്‍ദാന പദ്ധതിയില്‍ ഖാദി
മേഖലയിലെ പുതിയ
യൂണിറ്റുകള്‍ക്ക് എന്ത്
ധനസഹായമാണ് ലഭിക്കുന്നത്; എത്ര
ശതമാനം
സബ്സിഡി ലഭിക്കും;
(
സി
)
ഖാദി
മേഖലയിലെ
തൊഴിലാളികളുടെ മിനിമം കൂലി
പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
എന്നാണ്
പുതുക്കിയതെന്നും, പുതുക്കിയ
വേതനം
എത്രയെന്നും വിശദമാക്കുമോ?
ഖാദി
ബോര്‍ഡ്
സെക്രട്ടറിയുടെ
ശമ്പള വർദ്ധനവ്
2457.
ശ്രീ
. എൻ
. ഷംസുദീൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഖാദി
ബോര്‍ഡ്
സെക്രട്ടറിയുടെ ശമ്പളം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
നിലവിലെ
ശമ്പളം എത്ര; എത്രയായാണ്
വര്‍ദ്ധിപ്പിച്ചത്; വ്യക്തമാക്കുമോ;
(
ബി
)
തൊഴിലാളികള്‍ക്കും
ജീവനക്കാര്‍ക്കും
ശമ്പളംപോലും നല്‍കാതെ
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന ഖാദി ബോര്‍ഡില്‍
സെക്രട്ടറിയുടെ ശമ്പളം
വര്‍ദ്ധിപ്പിക്കുവാന്‍ ആരാണ്
ശുപാര്‍ശ
നല്‍കിയത്എന്നറിയിക്കുമോ ; ആയതിന്
ബോര്‍ഡിന്റെ
അംഗീകാരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത
ബോര്‍ഡ് യോഗത്തിന്റെ
മിനിറ്റ്സ് ലഭ്യമാക്കുമോ?
ചെറുതേൻ
ഗ്രാമം
പദ്ധതി
2458.
ശ്രീ. പി. സി. ജോർജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചെറുതേൻ
ഗ്രാമം
പദ്ധതി കേരളത്തിലെ എല്ലാ
ഗ്രാമങ്ങളിലും നടപ്പിലാക്കാന്‍
വേണ്ടി എന്തെല്ലാം നടപടികളാണ്
സർക്കാർ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
കായിക
താരങ്ങള്‍ക്ക്
തൊഴില്‍
2459.
ശ്രീ
വി. കെ. സി. മമ്മത്
കോയ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മികവ്
തെളിയിച്ച
കായിക താരങ്ങള്‍ക്ക് തൊഴില്‍
നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കൊച്ചി
മണ്ഡലത്തില്‍
കായിക വകുപ്പ്
പ്രഖ്യാപിച്ച
പദ്ധതികള്‍
2460.
ശ്രീ. കെ. ജെ. മാക്സി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
കൊച്ചി മണ്ഡലത്തില്‍ കായിക
വകുപ്പ് പ്രഖ്യാപിച്ചതും അനുമതി
നല്‍കിയതുമായ പദ്ധതികള്‍
ഏതെല്ലാം; ഓരോ
പദ്ധതിക്കും
അനുവദിച്ച തുക എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതികളുടെ
നിലവിലുള്ള സ്ഥിതി
വെളിപ്പെടുത്തുമോ?
കോവിഡ്
മൂലം
കായിക താരങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ
പ്രശ്നങ്ങള്‍
2461.
ശ്രീ. പി. ടി. തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
കാലഘട്ടത്തില്‍
ജില്ലാ സംസ്ഥാന ദേശീയ
തലത്തിലുള്ള കായിക മത്സരങ്ങള്‍
നടക്കാത്തതുമൂലം കായിക
താരങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
സര്‍വ്വകലാശാല
തലത്തില്‍
കായിക താരങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന ഗ്രേസ്
മാര്‍ക്ക്, മത്സരങ്ങള്‍
നടക്കാത്തതുമൂലം
ലഭിക്കാതെ വരുന്ന
സാഹചര്യത്തില്‍ എന്ത്
പരിഹാരമാണ് ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(
സി
)
തുടര്‍ന്നുള്ള
പഠനത്തിലും
ഈ കായിക വിദ്യാര്‍ത്ഥികള്‍ക്ക്
സ്പോര്‍ട്സ് ക്വോട്ട റിസര്‍വേഷൻ
എത്തരത്തില്‍ നടപ്പിലാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ
കായിക വകുപ്പ്
2462.
ശ്രീ. സി. ദിവാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കായിക വകുപ്പ്
മുഖാന്തിരം നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികളുടെ വിശദവിവരം
നല്‍കുമോ?
ഏറനാട്
മണ്ഡലത്തിലെ
കായിക വകുപ്പ്
പദ്ധതികള്‍
2463.
ശ്രീ
.പി. കെ. ബഷീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാന
കായിക
വകുപ്പ് സ്പോര്‍ട്സ്
കൗണ്‍സിലിന്റെയും യുവജനക്ഷേമ
ബോര്‍ഡിന്റെയും
ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍ എന്തെല്ലാമാണെന്ന
വിശദാംശം വെളിപ്പെടുത്തുമോ;
(
ബി
)
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
ഏറനാട് മണ്ഡലത്തില്‍ മേല്‍
വകുപ്പുകള്‍ മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി
)
നടപ്പ്
സാമ്പത്തിക
വര്‍ഷം എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നതിനാണ്
തീരുമാനമെടുത്തിട്ടുളളത്; ആയതിന്റെ
ജില്ല
തിരിച്ചു വിശദാംശം
വെളിപ്പെടുത്തുമോ;
(
ഡി
)
സംസ്ഥാനത്ത്
സ്കൂള്‍
കുട്ടികളിലെ കായിക ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
വിദ്യാഭ്യാസ വകുപ്പുമായി
ചേര്‍ന്ന് എന്തെങ്കിലും നൂതന
പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
കായിക വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
2464.
ശ്രീ. എം. സ്വരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം തൃപ്പൂണിത്തുറ
മണ്ഡലത്തിൽ കായികവകുപ്പു മുഖേന
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
വിശദാംശം
അറിയിക്കുമോ?
ഓപ്പറേഷന്‍
ഒളിമ്പ്യ
പദ്ധതി
2465.
ശ്രീ
. വി
.എസ്. ശിവകുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
കായിക
താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍
മെഡല്‍ ലഭിക്കുന്നതിനായി
ഏര്‍പ്പെടുത്തിയ പരിശീലന
പരിപാടിയായ 'ഓപ്പറേഷന്‍
ഒളിമ്പ്യ’
പദ്ധതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി
)
കോവിഡ്
വ്യാപന
പശ്ചാത്തലത്തില്‍ കായിക
പരിശീലനങ്ങള്‍
നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കിൽ
അത്
കായിക താരങ്ങളുടെ കായികക്ഷമതയെ
ദോഷകരമായി ബാധിക്കുവാന്‍
സാദ്ധ്യതയുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(
സി
)
കോവിഡ്
പ്രോട്ടോക്കോള്‍
പാലിച്ചുകൊണ്ട് പരിശീലനം
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി
)
ഇന്ത്യയിലെയും
വിദേശത്തെയും
പ്രഗത്ഭരായ പരിശീലകരുടെ സേവനം
നിലവില്‍ ഇവര്‍ക്ക്
ലഭിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
അന്തര്‍ദേശീയ
സ്പോര്‍ട്സ്
മത്സരങ്ങള്‍ക്കുള്ള
സൗകര്യങ്ങൾ
2466.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
.കെ
.എൻ
.എ. ഖാദർ
ശ്രീ
. പി
. ഉബൈദുള്ള
ശ്രീ
.പി. കെ. ബഷീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
അന്തര്‍ദേശീയ
സ്പോര്‍ട്സ് മത്സരങ്ങള്‍
നടത്താന്‍ മതിയായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി
)
ഇതിനായി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍
ബധിരര്‍ക്ക്
പ്രത്യേക ക്വാട്ട
2467.
ശ്രീ
. അബ്ദുൽ
ഹമീദ്
.പി
. :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍
ബധിരര്‍ക്കു പ്രത്യേക ക്വാട്ട
അനുവദിക്കണമെന്നാവശ്യപ്പെട്ട്
ആള്‍ കേരള അസോസിയേഷന്‍ ഓഫ് ദി
ഡഫ് ഉള്‍പ്പെടെ വിവിധ
സംഘടനകളില്‍ നിന്ന് നിവേദനം
ലഭിച്ചിരുന്നുവോ; പ്രസ്തുത
നിവേദനത്തിന്മേല്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി
)
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടികള്‍ സ്വീകരിക്കുമോ?
മലപ്പുറത്ത്
സ്ഥാപിക്കുന്ന
സ്പോർട്സ്
കോംപ്ലക്സ്
2468.
ശ്രീ
. പി
. ഉബൈദുള്ള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മലപ്പുറത്ത്
സ്ഥാപിക്കുന്ന
പി.മൊയ്തീൻ
കുട്ടി
സ്മാരക ഇൻഡോർ സ്റ്റേഡിയം, സ്പോർട്സ്
കോംപ്ലക്സ്
എന്നിവയുടെ നിർമ്മാണം ഇപ്പോൾ
ഏത് ഘട്ടത്തിലാണ്;
(
ബി
)
ഇതിനായി
കിഫ്ബി
ഫണ്ടിൽ നിന്നും എത്ര തുകയാണ്
നീക്കിവെച്ചിട്ടുള്ളത്; നിർമ്മാണ
പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടോ;
(
സി
)
വ്യവസായ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഇൻകെൽ
എജ്യൂസിറ്റിയിൽ ഭൂമി
അനുവദിക്കുവാനും സ്പോർട്സ്
കോംപ്ലക്സ് മലപ്പുറത്ത് തന്നെ
യാഥാർത്ഥ്യമാക്കുവാനും നടപടി
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
പി.പി.എസ്‌തോസ്
സ്മാരക
സ്റ്റേഡിയം
2469.
ശ്രീ. എൽദോ
എബ്രഹാം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മൂവാറ്റുപുഴ
പി.പി.എസ്‌തോസ്
സ്മാരക
മുനിസിപ്പല്‍ സ്റ്റേഡിയത്തെ
ജില്ല സ്റ്റേഡിയമായി ഉയര്‍ത്തി
നവീകരിക്കുന്ന കാര്യം
സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; എങ്കില്‍
ഇതിനായി
സ്വീകരിച്ച നടപടികളും അവയുടെ
നിലവിലെ സ്ഥിതിയും അറിയിക്കാമോ?
കോട്ടയത്തെ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സ്പോര്‍ട്സ് &
അപ്ലെെഡ്
റിസര്‍ച്ച്
സെന്റര്‍
2470.
ശ്രീ. തിരുവഞ്ചൂർ
രാധാകൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോട്ടയത്ത്
11.25
ഏക്കര്‍
സ്ഥലം
അനുവദിച്ച് തറക്കല്ലിട്ട
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സ്പോര്‍ട്സ് &
അപ്ലെെഡ്
റിസര്‍ച്ച്
സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ;
(
ബി
)
കേരളത്തിലെ
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് ശാസ്ത്രീയ
പരിശീലനം നല്കുന്നത്
ലക്ഷ്യമിട്ട് തുടങ്ങിയ ഈ
പദ്ധതിയ്ക്ക് പകരം കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'സൂസന്‍
മേബിള്‍
തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം' പ്രഖ്യാപിക്കുവാന്‍
സര്‍ക്കാരിനെ
പ്രേരിപ്പിച്ച സാഹചര്യം
വ്യക്തമാക്കുമോ;
(
സി
)
പ്രസ്തുത
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കുമോ;
(
ഡി
)
2020
ലെ
ബജറ്റില്‍ 40 ലക്ഷം
രൂപ
വകയിരുത്തിയ സ്പോര്‍ട്സ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
ഭരണുാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
പ്രസ്തുത
വിവരങ്ങള്‍ ലഭ്യമാക്കുമോ?
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയങ്ങള്‍
2471.
ശ്രീമതി
പി. അയിഷാ
പോറ്റി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
നിര്‍മ്മാണം
പുരോഗമിക്കുന്ന മള്‍ട്ടി
പര്‍പ്പസ് സ്റ്റേഡിയങ്ങള്‍
ഏതെല്ലാമാണ്;
(
ബി
)
ഓരോ
സ്റ്റേഡിയത്തിനും
ചെലവാക്കുന്ന തുക എത്രയാണെന്ന്
അറിയിക്കുമോ;
(
സി
)
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
ഉള്‍പ്പെടെയുള്ള മള്‍ട്ടി
പര്‍പ്പസ് സ്റ്റേഡിയങ്ങളില്‍
സജ്ജമാക്കുന്ന സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിർമ്മിച്ച
സ്റ്റേഡിയങ്ങള്‍
2472.
ശ്രീ
എ. എൻ. ഷംസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കായിക
മേഖലയുടെ
സമഗ്ര പുരോഗതിക്കായി ഈ
സര്‍ക്കാര്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
ആയത് ഏതൊക്കെയാണെന്നും
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
2473. ചോദ്യം
ഒഴിവാക്കിയിരിക്കുന്നു
ഇടക്കൊച്ചി
ക്രിക്കറ്റ്
സ്റ്റേഡിയം
നിര്‍മ്മാണം
2474.
ശ്രീ
. ജോൺ
ഫെർണാണ്ടസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
എറണാകുളം
ജില്ലയിലെ
ഇടക്കൊച്ചി വില്ലേജില്‍ കേരള
ക്രിക്കറ്റ് അസോസിയേഷന്റെ
കെെവശമുളള 24 ഏക്കര്‍
ഭൂമിയില്‍
ക്രിക്കറ്റ് സ്റ്റേഡിയം
നിര്‍മ്മിക്കുന്ന വിഷയത്തില്‍
നേരിടുന്ന തടസങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിനായി 23.12.2019
-ന്
കായിക യുവജനകാര്യ വകുപ്പ്
മന്ത്രിയുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയം
2475.
ശ്രീ. ബി
.സത്യൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
ആറ്റിങ്ങല്‍ ശ്രീപാദം
സ്റ്റേഡിയത്തില്‍ നടപ്പിലാക്കിയ
വികസനപ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന് വിശദമാക്കുമോ ?
കൊല്ലം
ഹോക്കി
സ്റ്റേഡിയം
2476.
ശ്രീ
. എം
. മുകേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കൊല്ലം ഹോക്കി
സ്റ്റേഡിയത്തിലെ അടിസ്ഥാനസൗകര്യ
വികസനത്തിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
ചാലക്കുടി
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
പുനർനാമകരണം
2477.
ശ്രീ. ബി. ഡി. ദേവസ്സി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചാലക്കുടി
നഗരസഭ
ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എം.എല്‍. ജേക്കബ്ബ്
ഇന്‍ഡോര്‍
സ്റ്റേഡിയം, ചാലക്കുടി
എന്ന്
നാമകരണം ചെയ്യുന്നതിനായി നഗരസഭ
സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
നടപടി
സ്വീകരിക്കുമോ;
(
ബി
)
ചാലക്കുടി
ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍ വുഡൻ
ഫ്ലോറിംഗ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ; ഇതിനായുള്ള
നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
മുണ്ടക്കല്‍
ഗ്രൗണ്ട്
നവീകരണx
2478.
ശ്രീ
. ടി. വി. ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണത്തിനും
നവീകരണത്തിനും വേണ്ടി ഈ
സര്‍ക്കാര്‍ അനുവദിച്ച തുക, ചെയ്ത
പ്രവൃത്തികള്‍
എന്നിവ അറിയിക്കാമോ;
(
ബി
)
കൊണ്ടോട്ടി
നിയോജക
മണ്ഡലത്തിലെ മുതുവല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍
ഗ്രൗണ്ട് നവീകരണത്തിന്
സര്‍ക്കാര്‍ തുക
വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി
)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്പോട്സ് കൗണ്‍സിലിന്റെ
കീഴില്‍ പുതിയ സ്റ്റേഡിയം
നിര്‍മ്മിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
കായികതാരങ്ങള്‍ക്ക്
ജോലി
2479.
ശ്രീ
റ്റി
. വി. രാജേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ആകെ എത്ര
കായികതാരങ്ങള്‍ക്ക്
സര്‍ക്കാരിന്റെയും
പൊതുമേഖലകളിലെയും വിവിധ
തസ്തികകളില്‍ ജോലി
നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ;
(
ബി
)
കൂടുതല്‍
കായികതാരങ്ങള്‍ക്ക്
ജോലി ലഭ്യമാക്കുവാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി
)
കായികതാരങ്ങള്‍ക്ക്
ജോലി
നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട
നിയമനം
2480.
ശ്രീ
ഐ. ബി. സതീഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സ്പോര്‍ട്സ്
ക്വാട്ട
നിയമനങ്ങളിൽ ദേശീയതലത്തിൽ
പങ്കെടുത്തവർക്ക്
യൂണിവേഴ്സിറ്റിതല മത്സരങ്ങളിൽ
പങ്കെടുത്തവര്‍ക്ക് ലഭിക്കുന്ന
പരിഗണനപോലും ലഭിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
2009
ഗസറ്റില്‍
ഉള്ളതുപോലെ
ദേശീയതല പങ്കാളിത്തം
ഉള്ളവര്‍ക്ക് അപേക്ഷ
സമര്‍പ്പിക്കാനും നിയമനം
ലഭിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ;
(
സി
)
സ്പോര്‍ട്സ്
ക്വാട്ട
നിയമനം സംബന്ധിച്ച വ്യക്തിഗത
നിയമനങ്ങൾക്ക് പ്രത്യേക
മാനദണ്ഡവും ടീമിനങ്ങള്‍ക്ക്
വ്യത്യസ്ത മാനദണ്ഡവും
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ?
ദേശീയ
ഗെയിംസ്
മെഡൽ
ജേതാക്കൾക്കുള്ള
ജോലി
2481.
ശ്രീ. മോൻസ്
ജോസഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ദേശീയ
ഗെയിംസിലെ
മെഡൽ ജേതാക്കൾക്ക് ജോലി
നൽകാമെന്ന വാഗ്ദാനം സർക്കാർ
പാലിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
സർക്കാർ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി
)
മുപ്പത്തി
അഞ്ചാമത്
ദേശീയ ഗെയിംസിൽ വെള്ളി, വെങ്കലം
മെഡലുകൾ
നേടിയ 84 താരങ്ങൾക്ക്
അഞ്ച്
വർഷമായിട്ടും ജോലി നൽകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
സി
)
ഈ
കായിക താരങ്ങളുടെ പ്രശ്നം
സംബന്ധിച്ച് ധനകാര്യ വകുപ്പിൽ
ഫയൽ നിലവിലുണ്ടോ; ആയത്
പരിഹരിക്കാത്തതാണോ
പ്രശ്നങ്ങൾക്ക് കാരണമെന്ന്
വിശദീകരിക്കാമോ?
2015-ലെ
ദേശീയഗെയിംസ്
ജേതാക്കൾക്ക്
സർക്കാർ ജോലി
2482.
ശ്രീ. കെ. എസ്. ശബരീനാഥൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കായികവകുപ്പ്
കഴിഞ്ഞ
2015-ല്‍
കേരളത്തില്‍
നടത്തിയ ദേശീയഗെയിംസില്‍ മെഡല്‍
നേടിയ എത്ര കായികതാരങ്ങള്‍ക്ക്
ജോലി നല്‍കിയിട്ടുണ്ട്; ഇവരില്‍
ഇനി
എത്ര പേര്‍ക്ക് ജോലി
നല്‍കാനുണ്ട്; ഇതുസംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(
ബി
)
ടീം
ഇനത്തില്‍
വെള്ളി, വെങ്കലം
മെഡലുകൾ
നേടിയ എണ്‍പത്തി മൂന്ന്
കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി നല്‍കാന്‍
ഉത്തരവ് പുറപ്പെടുവിച്ച്
പതിനഞ്ച് മാസം കഴിഞ്ഞിട്ടും
നിയമനം നല്‍കിയിട്ടില്ലെന്നുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍
നിയമനം
നല്‍കുന്നതിനുള്ള കാലതാമസം
പരിഹരിച്ച് ഇവര്‍ക്ക് ഉടന്‍
നിയമനം നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി
)
ദേശീയഗെയിംസില്‍
മെഡല്‍
ജേതാക്കളായ ജോലി ലഭിച്ചവർക്ക്
നിലവിലുള്ള എന്ത്
മാനദണ്ഡമനുസരിച്ചാണ് പരിഗണന
നല്‍കിയിട്ടുള്ളത്; വിശദാംശം
നല്‍കാമോ?
ശ്രീജിഷ്ണയ്ക്ക്
സ്പോര്‍ട്സ്
ക്വാട്ടയിൽ ജോലി
2483.
ശ്രീ. മുരളി
പെരുനെല്ലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2011
മുതല്‍
തുടര്‍ച്ചയായി
നാഷണല്‍ ഗെയിംസിലും 2015ല്‍
തായ്
വാനില്‍ നടന്ന ഏഷ്യാ-പസഫിക്
സ്പെഷ്യല്‍
ഒളിംപിക്സിലും 2016ല്‍
ബള്‍ഗേറിയയില്‍
നടന്ന വേള്‍ഡ് ഡഫ്
ഒളിംപിക്സിലും പങ്കെടുത്ത്
സ്വര്‍ണ്ണം ഉള്‍പ്പെടെയുളള
നിരവധി മെഡലുകള്‍ കരസ്ഥമാക്കിയ
തൃശൂര്‍ മുല്ലശ്ശേരി
പഞ്ചായത്തിലെ പെരുവല്ലൂര്‍
കളാശ്ശേരി വീട്ടില്‍ ശ്രീജിഷ്ണ
എന്ന ഭിന്നശേഷിയുളള
കായികതാരത്തിന് സര്‍ക്കാരിന്റെ
സ്പോര്‍ട്സ് ക്വാട്ട
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ ജോലി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി
)
ഇല്ലെങ്കില്‍
ഇക്കാര്യം
ആവശ്യപ്പെട്ട് സര്‍ക്കാരിന്
നല്‍കിയിട്ടുളള നിവേദനം
പരിഗണിച്ച് സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം നല്‍കാന്‍
നടപടി സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ക്വാട്ട
നിയമനം
2484.
ശ്രീ
ഐ. ബി. സതീഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സ്പോര്‍ട്സ്
ക്വാട്ട
നിയമനത്തില്‍ ദേശീയ തലത്തിൽ
പങ്കെടുത്തവർക്ക്
യൂണിവേഴ്സിറ്റിതല മത്സരങ്ങളിൽ
പങ്കെടുത്തവര്‍ക്ക് ലഭിക്കുന്ന
പരിഗണനപോലും ലഭിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
2009
ഗസറ്റില്‍
ഉള്ളതുപോലെ
ദേശീയ പങ്കാളിത്തം ഉള്ളവര്‍ക്ക്
അപേക്ഷ സമര്‍പ്പിക്കാനും നിയമനം
ലഭിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ;
(
സി
)
സ്പോര്‍ട്സ്
ക്വാട്ട
നിയമനം സംബന്ധിച്ച വ്യക്തിഗത
നിയമനങ്ങൾക്ക് പ്രത്യേക
മാനദണ്ഡവും ടീമിനങ്ങള്‍ക്കുള്ള
നിയമനങ്ങൾക്ക് വ്യത്യസ്ത
മാനദണ്ഡവും നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ?
കായിക
താരങ്ങൾക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിയമനം
2485.
ശ്രീ. ആർ.രാജേഷ്
പ്രൊഫ
. കെ. യു. അരുണൻ
ശ്രീ. വി.ജോയി
ശ്രീ. ആന്റണി
ജോൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ദേശീയവും
അന്തര്‍ദേശീയവുമായ
മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ
കായിക താരങ്ങൾക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(
ബി
)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍ എത്ര
വര്‍ഷത്തെ സ്പോര്‍ട്സ് ക്വോട്ട
നിയമനങ്ങള്‍ കുടിശ്ശിക
ആയിരുന്നുവെന്ന് അറിയിക്കുമോ;
(
സി
)
ദേശീയ
ഗെയിംസില്‍
മെഡലുകള്‍ നേടിയ
കായികതാരങ്ങള്‍ക്കുള്ള
നിയമനത്തിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
ജാഗരണ്‍
ഭാരത്
2486.
ശ്രീ
. ഐ
.സി
.ബാലകൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സംസ്ഥാന
യുവജന ക്ഷേമബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍ ജാഗരണ്‍ ഭാരത്
എന്ന പേരില്‍ ദേശീയോദ്ഗ്രഥന
ക്യാമ്പ്
സംഘടിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
ഏതെല്ലാം
വര്‍ഷങ്ങളില്‍; ഓരോ
ക്യാമ്പിനും
എത്ര രൂപ വീതമാണ്
ചെലവഴിച്ചിട്ടുള്ളത്; അറിയിക്കുമോ;
(
ബി
)
പ്രസ്തുത
ക്യാമ്പിന്റെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
(
സി
)
വരും
വര്‍ഷങ്ങളിലും
ഇതുപോലെയുള്ള ക്യാമ്പുകള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ?
പെരിന്തല്‍മണ്ണയിലെ
യുവ
അതിഥിമന്ദിരം
2487.
ശ്രീ
. ഷാഫി
പറമ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍
പെരിന്തല്‍മണ്ണയില്‍ യുവ അതിഥി
മന്ദിരത്തിന്റെ നിര്‍മ്മാണം
ആരംഭിച്ചതെന്നാണ്; എത്ര
തുകയുടെ
പ്രോജക്ടിനാണ് സര്‍ക്കാര്‍
അനുമതി നല്‍കിയത്; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി
)
യുവ
അതിഥി
മന്ദിരത്തിന്റെ
നിര്‍മ്മാണത്തിന് വേണ്ടി
നാളിതുവരെ എത്ര രൂപ ചെലവഴിച്ചു;
(
സി
)
പ്രസ്തുത
യുവ
അതിഥി മന്ദിരം നിലവില്‍
പ്രവര്‍ത്തനസജ്ജമാണോ; എന്തെല്ലാം
സൗകര്യങ്ങളാണ്
ടി അതിഥി മന്ദിരത്തില്‍
ഉള്ളതെന്ന് വ്യക്തമാക്കുമോ?
കേരള
സ്റ്റേറ്റ്
യൂത്ത് വെല്‍ഫയര്‍
ബോര്‍ഡിലെ പരിശോധന
2488.
ശ്രീ
. വി. ടി. ബൽറാം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു വ്യവസായവും
സ്പോർട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരള
സ്റ്റേറ്റ്
യൂത്ത് വെല്‍ഫയര്‍ ബോര്‍ഡില്‍
ധനകാര്യ വകുപ്പ് ഇന്‍സ്പെക്ഷന്‍
വിംഗ് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍
ഈ
പരിശോധനയുടെ അടിസ്ഥാനത്തില്‍
നടത്തിയ ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
ശിപാര്‍ശകളില്‍
ഏതെല്ലാം
നടപ്പിലാക്കിയിട്ടുണ്ട് എന്നും
ശിപാര്‍ശകളുമായി ബന്ധപ്പെട്ട്
നാളിതുവരെ സ്വീകരിച്ച നടപടികള്‍
എന്തെന്നും വ്യക്തമാക്കാമോ;
(
സി
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ കേരള സ്റ്റേറ്റ്
യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡില്‍
ജോലി ചെയ്തിരുന്ന സ്ഥിരം/കരാര്‍/ദിവസവേതന
ജോലിക്കാരുടെ
എണ്ണവും നിലവില്‍ ഇവിടെ ജോലി
ചെയ്യുന്ന സ്ഥിരം/കരാര്‍/ദിവസവേതന
ജീവനക്കാരുടെ
എണ്ണവും തരം തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി
)
ധനകാര്യ
വകുപ്പിന്റെ
ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍
ഏതെങ്കിലും ജീവനക്കാരുടെ സേവനം
അവസാനിപ്പിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(
ഇ
)
എംപ്ലോയ്മെന്റ്
എക്സേചേഞ്ച്
മുഖേന നിയമനം നല്‍കി
നിര്‍ദ്ദിഷ്ട ദിവസം
കഴിഞ്ഞിട്ടും ജോലിയില്‍
തുടരുന്ന ജീവനക്കാരുടെ വിവരം
തസ്തിക തിരിച്ച് വ്യക്തമാക്കാമോ?
|