UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

വിഴഞ്ഞം രാജ്യാന്തര തുറമുഖം - പുലിമുട്ട് നിര്‍മ്മാണം

2260.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിഴഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; എത്ര കി.മീ. ദൂരത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കേണ്ടത്; അതില്‍ എത്ര കിലോമീറ്റര്‍ പൂര്‍ത്തിയായി; വിശദമാക്കുമോ;

( ബി )

പുലിമുട്ട് നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ലഭിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം നീങ്ങിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

ഈ പദ്ധതിക്കായി കപ്പല്‍ വഴി കരിങ്കല്‍ നിക്ഷേപിക്കുന്ന പണി ആരംഭിച്ചിട്ടുണ്ടോ; എന്നത്തേക്ക് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കും;വിശദമാക്കുമോ?

കൊല്ലം തുറുമുഖത്തെ ചരക്ക്- ഗതാഗത സര്‍വ്വീസ്

2261.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം തുറുമുഖത്തിലെ ചരക്ക് ഗതാഗത സര്‍വ്വീസ് ഫലപ്രദമായി നടപ്പിലാക്കുന്നതിനും യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനും തുറമുഖത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യമുള്ള എന്‍ട്രി-എക്സിറ്റ് പോയിന്റായി പ്രഖ്യാപിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം സൗകര്യങ്ങളാണ് തുറുമുഖത്ത് ഏര്‍പ്പെടുത്തുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ആയതിന്‍ മേല്‍ സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ';

( ബി )

ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

കൊല്ലം പാസഞ്ചര്‍ ഷിപ്പ് ടെര്‍മിനല്‍ നിര്‍മ്മാണം

2262.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം തുറമുഖത്ത് പാസഞ്ചര്‍ ഷിപ്പ് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ഘട്ടത്തില്‍ തുറമുഖത്ത് നിന്നും പാസഞ്ചര്‍ ഷിപ്പ് സര്‍വ്വീസ് ആരംഭിക്കുന്നതിനായി കേരളാ മാരിടൈം ബോര്‍ഡ് നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പാസഞ്ചര്‍ ഷിപ്പ് സര്‍വ്വീസ് ആരംഭിക്കുന്നതിന് ഇമിഗ്രേഷന്‍ സൗകര്യമുള്ള എന്‍ട്രി-എക്സിറ്റ് പോയിന്റായി കൊല്ലം തുറമുഖത്തെ പ്രഖ്യാപിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനായി എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെട്ട പ്രൊപ്പോസലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇക്കാര്യം ഏത് ഫയലിലാണ് പരിശോധിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ; ഫയല്‍ നമ്പര്‍ സഹിതം വിശദാംശം ലഭ്യമാക്കുമോ?

കോന്നിയിലെ ജില്ലാ പൈതൃക മ്യൂസിയം

2263.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോന്നിയില്‍ അനുവദിച്ച ജില്ലാ പൈതൃക മ്യൂസിയത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ആയതിന്റെ ഉദ്ഘാടനം എന്നത്തേക്ക് നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

കൊച്ചിയിലെ അവര്‍ ലേഡി ഓഫ് ഹോപ്പ് സംരക്ഷിതസ്മാരകമാക്കുന്നതിന് നടപടി

2264.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചിയിലെ വൈപ്പിനില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആംഗ്ലോ ഇന്ത്യന്‍ പള്ളിയായ അവര്‍ ലേഡി ഓഫ് ഹോപ്പിനെ സംരക്ഷിത സ്മാരകമാക്കുന്നതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ;

( ബി )

ഇല്ലെങ്കില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;

( സി )

പ്രസ്തുത വിജ്ഞാപനം എന്നത്തേയ്ക്ക് പുറപ്പെടുവിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

കല്ല്യാശ്ശേരി മാടായി പള്ളിയുടെ സംരക്ഷണം

2265.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മാടായി പള്ളിയെ ചരിത്രസ്മാരകമായി സംരക്ഷിക്കുന്നത് സംബന്ധിച്ച് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ്ജ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളിയുടെ പുനരുദ്ധാരണം

2266.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചി നിയോജക മണ്ഡലത്തിലെ മട്ടാഞ്ചേരി വില്ലേജിലെ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രാഥമിക വിജ്ഞാപനം ചെയ്തിട്ടുള്ളതും 2019 സെപ്റ്റംബറില്‍ ഭാഗികമായി തകര്‍ന്നു വീഴുകയും ചെയ്ത കറുത്ത ജൂതപ്പള്ളിയുടെ (സിനഗോഗ്) സ്ഥലമെടുപ്പിനും പുനരുദ്ധാരണത്തിനുമായി അനുവദിച്ച തുക എത്രയെന്നും പുനരുദ്ധാരണത്തിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെന്നും വിശദമാക്കാമോ?

കണ്ണൂര്‍ ചന്തപ്പുരയിലെ തെയ്യം മ്യൂസിയം

2267.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

7.96 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയില്‍ തെയ്യം മ്യൂസിയം നിർമ്മാണം ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?

ട്രാംവെ റെയില്‍ മ്യൂസിയം

2268.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടിയില്‍ ട്രാംവെ റെയില്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;

( ബി )

എന്തെല്ലാമാണ് നിര്‍ദ്ദിഷ്ട ട്രാംവെ റെയില്‍ മ്യൂസിയം നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ?

മുസിരിസ് പൈതൃക ഗവേഷണ കേന്ദ്രം

2269.

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മുസിരിസ് പൈതൃക ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന്ശേഷം എത്ര താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു എന്നറിയിക്കുമോ;

( ബി )

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കാനുണ്ടോ എന്നറിയിക്കുമോ;

( സി )

ശമ്പള കുടിശ്ശിക എന്നേത്തേക്ക് നല്‍കുമെന്ന് അറിയിക്കുമോ?

പുകയില പണ്ടകശാലയുടെ സംരക്ഷണം

2270.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം നഗരത്തിന്റെ വ്യാപാര-വാണിജ്യ ചരിത്രവുമായി ബന്ധപ്പെട്ടതും വാസ്തു ശില്‍പ ഭംഗിയുള്ളതുമായ പുകയില പണ്ടകശാലയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണായി പ്രവര്‍ത്തിച്ച് വരുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ സ്മാരകത്തിന്റെ സംരക്ഷണത്തിനായി പുരാവസ്ത വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കുമോ?

പ്രാചീന സ്മാരകങ്ങളുടെ സംരക്ഷണം

2271.

ശ്രീ. കെ. ആൻസലൻ

ശ്രീ. കെ. ജെ. മാക്സി

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സ്മാരകങ്ങളെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;

( ബി )

കേരള പ്രാചീനസ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമപ്രകാരം കൂടുതല്‍ ചരിത്രസ്മാരകങ്ങള്‍ കണ്ടെത്തുന്നതിനും അവയെ സംരക്ഷിതസ്മാരകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെെതൃകനിര്‍മ്മിതികളെ അതേ രൂപത്തിലും തനിമയിലും നിലനിര്‍ത്തുന്നതിന് നവീനവും ശാസ്ത്രീയവുമായ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?

ഇടനാട് തൂക്കുപാലത്തിന്റെ സംരക്ഷണം

2272.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചരിത്ര പൈതൃകങ്ങളോടുകൂടിയ പഴക്കം ചെന്ന പാലങ്ങള്‍ പുരാവസ്തു വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന കാര്യം പരിഗണിക്കുമോ;

( ബി )

ചെങ്ങന്നൂരിലെ ഇടനാട് തൂക്കുപാലം സംരക്ഷിക്കുന്ന വിഷയം പുരാവസ്തു വകുപ്പിന്റെ പരിഗണനയില്‍ ഉള്‍പ്പെടുത്തുമോ?

പുരാവസ്തു വകുപ്പിനെ ജനകീയമാക്കുന്നതിന് സ്വീകരിച്ച നടപടി

2273.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുരാവസ്തു വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

( ബി )

വകുപ്പിന്റെ അധീനതയിലുള്ള മ്യൂസിയങ്ങളുടെ നിലവാരം ഉയര്‍ത്തുവാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?


 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.