UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ കണക്ക്

2215.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച് നല്‍കുന്ന മുഴുവന്‍ റേഷന്‍ വിഹിതവും എഫ്.സി.. ഗോഡൗണില്‍ നിന്നും സര്‍ക്കാര്‍ കെെപ്പറ്റാറുണ്ടോ;

( ബി )

2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തിന് അനുവദിച്ചതും, കെെപ്പറ്റിയതുമായ ഭക്ഷ്യധാന്യങ്ങളുടെ കണക്ക് ലഭ്യമാകുമോ;

( സി )

കോവിഡ് പ്രതിസന്ധിമൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കേന്ദ്രം സംസ്ഥാനത്തിന് കൂടുതലായി ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രം ഇപ്രകാരം അനുവദിച്ചതെന്ന് അറിയിക്കുമോ;

( ഡി )

ഇപ്രകാരം കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായിട്ടാണോ അനുവദിച്ചത്; വിശദമാക്കുമോ?

വെെത്തിരി താലൂക്കിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

2216.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഭാഗമായി വെെത്തിരി താലൂക്കില്‍ ഓരോ മാസവും എത്ര ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു; ഇതിനായി ഓരോ മാസവും ചെലവായ തുകയെത്ര; വിശദമാക്കാമോ?

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയിലെ പയറുവർഗ്ഗങ്ങൾ

2217.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയിൽ വരുന്ന റേഷൻ കാർഡുടമകൾ സംസ്ഥാനത്ത് എത്രയുണ്ടെന്നും പ്രസ്തുത പരിധിയിൽ വരാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത കാർഡുടമകൾക്ക് നൽകാൻ കേന്ദ്ര സർക്കാർ സൗജന്യ പയറുവർഗ്ഗങ്ങൾ അനുവദിച്ചിരുന്നോയെന്നും ഇത് ഈ കാർഡുടമകൾക്ക് നൽകിയോയെന്നും വ്യക്തമാക്കാമോ;

( സി )

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ..വൈ.) പദ്ധതിയിൽ ലഭിച്ച ഈ പയറുവർഗ്ഗങ്ങൾ (കടലയും പയറും) വക മാറ്റിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( ഡി )

സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിൽ പയറിനും കടലയ്ക്കും ക്ഷാമം വന്നപ്പോൾ പി.എം.ജി.കെ..വൈ. പദ്ധതിയിൽ ലഭിച്ച കടലയും പയറും വകമാറ്റിയിരുന്നോയെന്ന് വ്യക്തമാക്കാമോ;

( )

നവംബർ മാസം വിതരണം ചെയ്യേണ്ട പയറുവർഗ്ഗങ്ങൾ ജനുവരിയായിട്ടും കാർഡുടമകളിൽ ഭൂരിഭാഗത്തിനും ലഭിച്ചിട്ടില്ലെന്നത് ശരിയാണോ; എങ്കിൽ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?

ദക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേട്ടങ്ങൾ

2218.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ വന്നതിനുശേഷം സിവിൽ സപ്ലൈസ് വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കാമോ;

( ബി )

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഇനിയും എന്തെല്ലാം പുതിയ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കാമോ?

ഭക്ഷ്യക്കിറ്റ് വിതരണം

2219.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റ് വിതരണ പദ്ധതി 2021 ഏപ്രില്‍ മാസം വരെ നീട്ടുമ്പോള്‍ വരുന്ന സാമ്പത്തിക ചെലവ് എത്രയാണ്; വിശദമാക്കുമോ;

( ബി )

കോവിഡ് കാലത്ത് എത്ര അതിഥി തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ വിതരണം ചെയ്‌തുവെന്ന് അറിയിക്കുമോ?

ഭക്ഷ്യ കിറ്റുകളുടെ ഗുണനിലവാരം

2220.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉൾപ്പെട്ടിരുന്നുവെന്ന പരാതി ഉണ്ടായിട്ടുണ്ടോ;

( ബി )

ഭക്ഷ്യ കിറ്റുകളിലെ സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ടോ; ആയതിന്റെ പരിശോധനാഫലം എന്താണെന്ന് അറിയിക്കുമോ?

ഭക്ഷ്യവസ്തുക്കളുടെ സംഭരണവും സംരക്ഷണവും

2221.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനും സംരക്ഷണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;

( ബി )

സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ ഗോഡൗണുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

സിവിൽ സപ്ലൈസ് ഡിപ്പോയുടെ പ്രവർത്തനം

2222.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പീരുമേട് നിയോജക മണ്ഡലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ള സിവിൽ സപ്ലൈസ് ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിക്കുവാൻ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; തത്സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ?

വയനാട് ജില്ലയിലെ പുതിയ മാവേലി സ്റ്റോറുകള്‍

2223.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം വയനാട് ജില്ലയില്‍ പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് ആരംഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

( സി )

കൂടുതല്‍ മാവേലി സ്റ്റോറുകള്‍ വയനാട് ജില്ലയില്‍ ആരംഭിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമോ?

കുന്ദമംഗലം ലീഗല്‍ മെട്രോളജി ഓഫീസ്

2224.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലീഗല്‍ മെട്രോളജി കോഴിക്കോട് സര്‍ക്കിള്‍ മൂന്ന് ഓഫീസിന്റെ പരിധിയിലുള്ള ആറ് പഞ്ചായത്തുകള്‍ കുന്ദമംഗലം നിയോജക മണ്ഡലത്തിലും മൂന്ന് പഞ്ചായത്തുകള്‍ തിരുവമ്പാടി മണ്ഡലത്തിലുമാണെങ്കിലും ഓഫീസ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ തന്നെ തുടരുന്നത് പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഈ ഓഫീസ് കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനമായ കുന്ദമംഗലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

വിശപ്പ് രഹിത പദ്ധതി

2225.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ഇരുപത്തിയഞ്ച് രൂപക്ക് ഊണ് നല്‍കുന്ന ആയിരം ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഇതിനായി റേഷന്‍ വിലയ്ക്ക് അരിയും, സഹായവിലക്ക് പലവ്യജ്ഞനവും സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുണ്ടോ;

( സി )

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 2020-21 ല്‍ സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന് എന്തെങ്കിലും സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

പാതയോരങ്ങളിലെ ലെെസന്‍സില്ലാത്ത ഭക്ഷ്യശാലകള്‍

2226.

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ പാതയോരങ്ങളില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന ലെെസന്‍സില്ലാത്ത ഭക്ഷ്യശാലകള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

ഇത്തരം ഭക്ഷ്യശാലകളില്‍ വില്‍ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിന് സംവിധാനങ്ങള്‍ നിലവിലുണ്ടോ;

( സി )

ഇതുമായി ബന്ധപ്പെട്ട് ശിക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

സംസ്ഥാനത്തെ നിലവിലെ റേഷന്‍ കടകളുടെ വിവരം

2227.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് നിലവില്‍ എത്ര റേഷന്‍ കടകള്‍ ആണ് നിലവിലുള്ളത് (എആര്‍ഡി);

( ബി )

2016 ജൂണ്‍ ഒന്നാം തീയതിക്കു മുന്‍പ് എത്ര കടകളാണ് ഉണ്ടായിരുന്നത്; കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്; ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ എന്തെങ്കിലും കേസ് നിലവിലുണ്ടോ; റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച സംവരണ തത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

2016 ജൂണ്‍ ഒന്നിനു ശേഷം എത്ര റേഷന്‍ കടകള്‍ ലൈസന്‍സി ഉപേക്ഷിച്ചു പോയിട്ടുണ്ട്; ലൈസന്‍സി ഉപേക്ഷിച്ചുപോയ കടകള്‍ ആര്‍ക്കാണ് നല്‍കുന്നത്;ഒരു ലൈസന്‍സിക്ക് ഒന്നിലേറെ കടകള്‍ നല്‍കിയിട്ടുണ്ടോ; ഇത്തരം എത്ര ലൈസന്‍സികളാണ് സംസ്ഥാനത്തുള്ളത്; അവ ഏതെല്ലാം ജില്ലകളിലായി എത്ര വീതമുണ്ട്; ലൈസന്‍സിയുടെ കുടുംബാംഗങ്ങള്‍ക്കും ലൈസന്‍സി അനുവദിക്കുന്നതിന് തടസ്സമുണ്ടോ;

( ഡി )

ലൈസന്‍സി ഉപേക്ഷിച്ചുപോയ റേഷന്‍ കടകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു വിട്ടു നല്‍കാന്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോ; ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇപ്രകാരം എത്ര കടകള്‍ സപ്ലൈകോ ഏറ്റെടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇത്തരം റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്നത് ആരാണ്; ഇവയിലെ സ്റ്റോക്ക്, വാതില്‍പ്പടി വിതരണം, ഗുണമേന്മാ പരിശോധന എന്നിവയുടെ ചുമതല ആര്‍ക്കാണ് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ബി.പി.എല്‍. കാര്‍ഡ്

2228.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ എത്രപേര്‍ക്കാണ് ബി.പി.എല്‍ കാര്‍ഡ് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

കോഴിക്കോട് ജില്ലയിലെ മുന്‍ഗണനാറേഷൻ കാർഡുകൾക്കുള്ള അപേക്ഷകള്‍

2229.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിലവില്‍ ഇപ്പോള്‍ എത്ര അപേക്ഷകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

അപേക്ഷകളില്‍ തീര്‍പ്പു കല്‍പിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

( സി )

അപേക്ഷകളില്‍ തീര്‍പ്പു കല്‍പിക്കുന്നതിന് അദാലത്ത് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആയി മാറ്റുന്നതിനുളള മാനദണ്ഡങ്ങള്‍

2230.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ബി.പി.എല്‍. കാര്‍ഡ് നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ; അതിനായി നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

( ബി )

ബി .പി.എൽ. കാർഡ് ആക്കി മാറ്റുന്നതിനായി ലഭിച്ച അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

പുതിയ റേഷന്‍ കാര്‍ഡുകള്‍

2231.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്നുമുതലാണ് ഇതു നടപ്പിലാക്കിയതെന്ന് അറിയിക്കുമോ ?

റേഷന്‍ കാര്‍ഡ് വിതരണം

2232.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കുടുംബങ്ങള്‍ക്ക് പുതിയതായി റേഷന്‍ കാര്‍ഡ് നല്‍കി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തി വരുന്നുണ്ട്;

( ബി )

ഈ സര്‍ക്കാര്‍ അനര്‍ഹരായ എത്ര കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്;

( സി )

അര്‍ഹരായ എത്രപേരെ പുതിയതായി കണ്ടെത്തി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യധാന്യം നല്‍കി വരുന്നുണ്ട്; വിശദാംശം വ്യക്തമാക്കാമോ?

മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ്

2233.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മുന്‍ഗണനേതര വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡുടമകളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി 2020 ല്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;

( ബി )

മലപ്പുറം ജില്ലയിലെ ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ 2020-ല്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിച്ചുവെന്നും അറിയിക്കാമോ;

( സി )

മുന്‍ഗണനാ വിഭാഗത്തില്‍പെട്ട എത്ര റേഷന്‍ കാര്‍ഡുകള്‍ അവരുടെ അപേക്ഷ പ്രകാരം 2020-ല്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റി (കൊണ്ടോട്ടി, ഏറനാട്) എന്നറിയിക്കാമോ;

( ഡി )

സര്‍ക്കാരിന്റെ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയ എത്രയാളുകളെ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയെന്ന് (കൊണ്ടോട്ടി, ഏറനാട്) വെളിപ്പെടുത്താമോ?

റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍

2234.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എത്ര ‍ റേഷന്‍ കാര്‍ഡ് ഉടമകളാണ് നിലവിലുള്ളത്; ഇതില്‍ ഓരോ വിഭാഗത്തിലും എത്ര വീതം കാര്‍ഡുകള്‍ ഉണ്ട്; ഇവയുടെ ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;

( ബി )

2016 ജൂണ്‍ മുതല്‍ നാളിതുവരെ ഓരോ വര്‍ഷവും എത്ര പേര്‍ പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചു; ഇതില്‍ ഏതെല്ലാം വിഭാഗത്തിലായി എത്ര പേര്‍ക്ക് പുതുതായി കാര്‍ഡുകള്‍ അനുവദിച്ചു; ഇതിന്റെ ജില്ല/വിഭാഗം തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ; 2016 ജൂണ്‍ വരെ എത്ര റേഷന്‍ കാര്‍ഡുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്; ജില്ല/വിഭാഗം തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;

( സി )

2020 ജനുവരിക്കു ശേഷം എത്ര റേഷന്‍ കാര്‍ഡുകള്‍ പുതുതായി ഓരോ മാസവും അനുവദിച്ചു; പുതിയ റേഷന്‍ കാര്‍ഡുകളായി നല്‍കുന്നത് വെള്ള കാര്‍ഡുകള്‍ മാത്രമാണോ; വെള്ള റേഷന്‍ കാര്‍ഡ് ലഭിക്കുന്ന ദരിദ്രവിഭാഗത്തിലുള്ളവര്‍ക്കോ പാവപ്പെട്ടവര്‍ക്കോ പിന്നീടു മറ്റുവിഭാഗം കാര്‍ഡുകളിലേക്ക് മാറ്റം അനുവദിക്കാറുണ്ടോ; അതിന്റെ മാനദണ്ഡമെന്താണ്; 2016 ന് ശേഷം ഇങ്ങനെ വെള്ള വിഭാഗത്തില്‍ നിന്നും നീല, പിങ്ക്, മഞ്ഞ വിഭാഗങ്ങളിലേക്ക് എത്ര കാര്‍ഡുകള്‍ മാറ്റി അനുവദിച്ചു എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

( ഡി )

റേഷന്‍ കാര്‍ഡ് അനുവദിച്ചശേഷം എത്ര ദിവസത്തിന് ശേഷമാണ് കാര്‍ഡ് ഉടമയെ ഇ-പോസ് മെഷീനിലെ സംവിധാനത്തിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത്; ഇതില്‍ കാലതാമസമുണ്ടാകുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ; അങ്ങനെ എങ്കില്‍ ഈ കാലതാമസം പരിഹരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ്

2235.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വെെത്തിരി താലൂക്കില്‍ റേഷന്‍ കാര്‍ഡ് കിട്ടാത്ത എത്ര ആദിവാസി കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ; ഉണ്ടെങ്കില്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ വന്ന ശേഷം എത്ര ആദിവാസി കുടുംബങ്ങള്‍ക്ക് പുതുതായി റേഷന്‍കാര്‍ഡ് അനുവദിച്ചു നല്‍കി?

ബി.പി.എല്‍ കാര്‍ഡ്

2236.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എത്ര കുടുംബങ്ങൾക്ക് ബി.പി.എൽ. കാർഡ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പട്ടാമ്പി മണ്ഡലത്തിൽ എത്ര കുടുംബങ്ങൾക്കാണ് ബി.പി. എൽ. കാർഡ് അനുവദിച്ചിട്ടുള്ളത്;

( ബി )

ബി.പി.എൽ കാർഡ് അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ ഏതെല്ലാം രീതിയിലുള്ള മുൻഗണനയാണ് അനുവദിച്ചു വരുന്നത്; വിശദമാക്കാമോ?

റേഷന്‍ വ്യാപാരികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍

2237.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ഭക്ഷ്യ സിവില്‍ സപ്ലെെസ് വകുപ്പുമായി ബന്ധപ്പെട്ട റേഷന്‍ വ്യാപാരികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കേസുകള്‍ സംബന്ധിച്ചുളള വിശദവിവരം നല്‍കുമോ;

( ബി )

പ്രസ്തുത കേസുകളില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

പൊതുവിതരണ കേന്ദ്ര ലൈസൻസിനായുള്ള അപേക്ഷകൾ

2238.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒരു ലൈസൻസി തന്നെ ഒന്നിലധികം പൊതുവിതരണ കേന്ദ്രങ്ങൾ നടത്തി വരുന്ന കാര്യം സർക്കാർ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വിശദീകരിക്കുമോ;

( ബി )

കൊല്ലം ജില്ലയിൽ എത്ര എ.ആര്‍.ഡി. ലൈസൻസുകൾ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് താലൂക്ക് തിരിച്ച് എണ്ണം വെളിപ്പെടുത്തുമോ;

( സി )

കൊല്ലം ജില്ലയിൽ എ.ആര്‍.ഡി. നടത്തിപ്പ് ലൈസൻസിനായുള്ള എത്ര അപേക്ഷകളിൻമേൽ തീരുമാനം കൈക്കൊള്ളുവാനുണ്ടെന്നും, പ്രസ്തുത അപേക്ഷകളിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?

- പോസ് മെഷീന്‍

2239.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇ - പോസ് മെഷീനുകള്‍ ത്രാസുകളുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;

( ബി )

- പോസ് മെഷീനുകൾ ത്രാസുകളുമായി ബന്ധിപ്പിക്കുന്നതിന് എന്തെങ്കിലും ഫണ്ട് മാറ്റിവെച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

പ്രസ്തുത ഫണ്ട് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഏതെങ്കിലും ഏജന്‍സികളെ എല്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഇ - പോസ് മെഷീനുകള്‍ ത്രാസുകളുമായി ബന്ധിപ്പിച്ച് അളവ് കൃത്യമായി പാലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

ദേശീയ ഭക്ഷ്യഭദ്രതാ നിയമം

2240.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ സംസ്ഥാനത്ത്‌ എത്രയുണ്ടെന്നും ഈ പരിധിയില്‍ വരാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

( ബി )

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ പയറുവര്‍ഗ്ഗങ്ങള്‍ അനുവദിച്ചിരുന്നോ എന്നും ആയത് മേൽപ്പറഞ്ഞ കാര്‍ഡുടമകള്‍ക്ക് നല്‍കിയോ എന്നും വ്യക്തമാക്കാമോ;

( സി )

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ..വൈ) പദ്ധതിയില്‍ ലഭിച്ച ഈ പയറുവര്‍ഗ്ഗങ്ങള്‍ (കടലയും പയറും) വക മാറ്റിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

( ഡി )

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റില്‍ പയറിനും കടലയ്ക്കും ക്ഷാമം വന്നപ്പോള്‍ പി.എം.ജി.കെ..വൈ പദ്ധതിയില്‍ ലഭിച്ച കടലയും പയറും വകമാറ്റിയിരുന്നോ; വ്യക്തമാക്കാമോ;

( )

നവംബര്‍ മാസം വിതരണം ചെയ്യേണ്ട പയറുവര്‍ഗ്ഗങ്ങള്‍ ജനവരിയായിട്ടും കാര്‍ഡുടമകളില്‍ ഭൂരിഭാഗത്തിനും ലഭിച്ചിട്ടില്ലെന്നത് ശരിയാണോ; എങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?

സൗജന്യ ഭക്ഷ്യകിറ്റ്

2241.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 ഡിസംബറില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്രപേര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്; അതില്‍ എത്ര പേര്‍ക്ക് ഇതിനകം കിറ്റ് വിതരണം നടത്തി;

( ബി )

നവംബര്‍ മാസത്തെ സൗജന്യ കിറ്റ് ഇതിനകം എത്രപേര്‍ക്ക് വിതരണം നല്‍കി;

( സി )

ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം കിറ്റ് വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വസ്തുക്കള്‍ക്കാണ് ദൗര്‍ലഭ്യം ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കാമോ;

( ഡി )

തങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് സിവില്‍ സപ്ലൈസ് വിഭാഗം കണക്കില്‍ കൂട്ടുന്നതായും അത് കാര്‍ഡുടമകളുമായിട്ടുള്ള തര്‍ക്കത്തിന് ഇടയാക്കുമെന്നും കാണിച്ച് റേഷന്‍കട ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം പരാതികളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ?

.പി.എല്‍. ഗുണഭോക്താക്കള്‍ക്കുള്ള അരി വിഹിതം

2242.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രവാസികളായതിനാല്‍ റേഷന്‍ കാര്‍ഡ് എ.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ കോവിഡ് പശ്ചാത്തലത്തിലും മറ്റും ജോലി നഷ്ടപ്പെട്ട് പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ള സാഹചര്യത്തില്‍ അവരുടെ റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

( ബി )

അല്‍പം വില കൂട്ടിയിട്ടാണെങ്കിലും എ.പി.എല്‍. ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം അരി വിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകള്‍

2243.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് കൊട്ടാരക്കര താലൂക്കില്‍ എത്ര ഗോഡൗണുകള്‍ ഉണ്ട്; അവ എവിടെയെല്ലാമാണ്;

( ബി )

ഓരോ ഗോഡൗണുകളുടെയും ചുമതലയുള്ള ജീവനക്കാരുടെ തസ്തികയും എണ്ണവും വെളിപ്പെടുത്തുമോ;

( സി )

ഓരോ ഗോഡൗണിലും പ്രതിദിനം ശരാശരി എത്ര അളവില്‍ ഭക്ഷ്യധാന്യം കൈകാര്യം ചെയ്യുന്നുവെന്നതിന്റെ കണക്ക് വെളിപ്പെടുത്തുമോ;

( ഡി )

ഗോഡൗണുകളിലേക്ക് എത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് ഗോഡൗണില്‍ രേഖപ്പെടുത്തുന്നുണ്ടോ എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

ഭക്ഷ്യക്കിറ്റ് വാങ്ങാത്തവര്‍ക്ക് റേഷൻ നിഷേധിക്കുന്ന നടപടി

2244.

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . പി . ഉബൈദുള്ള

ശ്രീ .പി. കെ. ബഷീർ

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് കാലയളവില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകള്‍ വാങ്ങാത്തവര്‍ ഉണ്ടോ;

( ബി )

പ്രസ്തുത കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ;

( സി )

ഭക്ഷ്യഭദ്രതാനിയമപ്രകാരം റേഷന്‍ അവകാശമാണെന്നിരിക്കെ ഇത്തരം നടപടികള്‍ ഒഴിവാക്കുമോ എന്നറിയിക്കാമോ?

 

2245.  ചോദ്യം ഒഴിവാക്കിയിരിക്കുന്നു.

 

"വിശപ്പുരഹിത കേരളം പദ്ധതി"

2246.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

"വിശപ്പുരഹിത കേരളം" പദ്ധതി നടപ്പിലാക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദീകരിക്കാമോ;

( ബി )

പൊതു മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ?

ഭക്ഷ്യധാന്യക്കിറ്റ്

2247.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി എത്ര പേര്‍ക്ക് ഭക്ഷ്യധാന്യക്കിറ്റ് സൗജന്യമായി നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;

( ബി )

ഭക്ഷ്യധാന്യക്കിറ്റ് സ്വീകരിക്കാത്ത കാര്‍ഡുടമകളുണ്ടെങ്കില്‍ എത്രയാണെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍

2248.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വില കുറച്ച് സപ്ലൈകോ വഴി നല്‍കിയതിലൂടെ സര്‍ക്കാര്‍ എത്ര രൂപയാണ് 2018-19, 2019-20 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ സബ്‍സിഡി നല്‍കിയതെന്ന് അറിയിക്കുമോ;

( ബി )

ഏതെല്ലാം ഉത്പന്നങ്ങളാണ് സര്‍ക്കാര്‍ സബ്‍സിഡി നല്‍കി സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്; വിശദമാക്കുമോ?

സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത

2249.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അരിയും പലവ്യജ്ഞനവും എത്തിച്ച വകയില്‍ സപ്ലൈകോ, വിവിധ ഏജന്‍സികള്‍ക്ക് നിലവില്‍ എന്ത് തുക നല്‍കുവാനുണ്ട്; വിശദമാക്കുമോ;

( ബി )

സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് പ്രത്യേക ധനസഹായം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് അറിയിക്കുമോ;

( സി )

2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഉള്ള കാലയളവില്‍ കൂടി ഭക്ഷ്യക്കിറ്റ് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി എന്ത് ചെലവ് വരും;

( ഡി )

സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് സഹകരണ ബാങ്കുകളില്‍ നിന്നും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പണം ട്രഷറിയിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പട്ടിരുന്നോ; എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നും എന്ത് തുക ട്രഷറിയില്‍ എത്തി എന്ന് അറിയാമോ?

ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍

2250.

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . പി . ഉബൈദുള്ള

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ ഏതെല്ലാം ഇനങ്ങളാണ് ഭക്ഷ്യയോഗ്യമായിരുന്നില്ലെന്ന് കണ്ടെത്തിയത് എന്നറിയിക്കാമോ;

( ബി )

ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

( സി )

ഗുണനിലവാരം പരിശോധിക്കാനുള്ള സമിതി എന്തെല്ലാം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്; വിശദമാക്കുമോ?

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അനുവദിച്ച സപ്ലൈകോ ശാഖകള്‍

2251.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2016 മുതല്‍ 2020 വരെ പുതിയതായി സപ്ലൈകോയുടെ എത്ര ശാഖകള്‍ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;

( ബി )

അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പോങ്ങില്‍ സപ്ലൈകോയുടെ പുതിയ വില്പന കേന്ദ്രം അനുവദിക്കുന്നതിനുവേണ്ടി ഉള്ള നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

വള്ളിക്കുന്നിലെ പുതിയ മാവേലി സ്റ്റോറുകള്‍

2252.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ പുതിയ മാവേലി സ്റ്റോറുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്ര നിവേദനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം സ്ഥലങ്ങളിലാണ് മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; എവിടെയെല്ലാമാണ് മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( സി )

കാലതാമസം ഒഴിവാക്കി മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

വാണിമേല്‍ മാവേലി സ്റ്റോര്‍ വിപുലീകരണം

2253.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ മാവേലി സ്റ്റോര്‍ വിപുലീകരണത്തിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ ;

( ബി )

ശുപാര്‍ശയില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

( സി )

ശുപാര്‍ശ പരിഗണിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ ;

( ഡി )

ശുപാര്‍ശ പരിഗണിക്കാന്‍ സത്വര നടപടി സ്വീകരിക്കാമോ ?

 

2254.  ചോദ്യം ഒഴിവാക്കിയിരിക്കുന്നു.

 

നെല്ല് സംഭരണം

2255.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സപ്ലൈകോ നെല്ല് സംഭരണം വഴി കര്‍ഷകരുടെ നെല്ല് കയറ്റി അയച്ചതിനുള്ള തുക നല്‍കുന്നതിന് നിലവില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ;

( ബി )

ഇത്തരത്തില്‍ മങ്കട നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട കര്‍ഷകരുടെ അപേക്ഷ ലഭ്യമായതില്‍ തുക നല്‍കുവാന്‍ കാലതാമസം നേരിട്ടിട്ടുണ്ടോ;

( സി )

ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക തുക എത്രയാണ്; കാലയളവ്, തുക എന്നിവ സംബന്ധിച്ച വിവരം മങ്കട നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?

റേഷന്‍കടകള്‍ വഴി വ്യാജ മട്ട അരി വിതരണം

2256.

ശ്രീ . പാറക്കൽ അബ്ദുല്ല

ഡോ.എം.കെ . മുനീർ

ശ്രീ . എം . ഉമ്മർ

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച വില കുറഞ്ഞ അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് ചേര്‍ത്ത് മട്ട അരി എന്ന വ്യാജേന റേഷന്‍ കടകളിലെത്തിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയുണ്ടായോ;

( ബി )

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അമ്പത്തിയാറ് സ്വകാര്യ മില്ലുകള്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ടോ;

( സി )

ഇതു പ്രകാരം നൂറ് കിലോ നെല്ല് നല്‍കുമ്പോള്‍ 64.5 കിലോ അരി തിരികെ സപ്ലൈകോയ്ക്ക് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;

( ഡി )

എന്നാല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല് അരിയാക്കി മില്ലുകള്‍ വന്‍ വിലക്ക് സ്വകാര്യ-മൊത്ത കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുകയും പകരം തമിഴ്നാട്, ആന്ധ്ര, മൈസുരു എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കുകയും ചെയ്യുന്ന കാര്യം നേരത്തെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നോ;

( )

എങ്കില്‍ റേഷന്‍ വ്യാപാരികളും കാര്‍ഡ് ഉടമകളും ഇതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ഭക്ഷ്യ വകുപ്പ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

സൗജന്യ കിറ്റുകള്‍

2257.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കേരളത്തിലെ പാെതുവിതരണത്തിനും സൗജന്യ കിറ്റുകള്‍ക്കുമായി എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

( ബി )

എത്ര കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചുവരുന്നതെന്നുള്ളത് ജില്ല തിരിച്ച് വ്യക്തമാക്കാമോ?

ഓണക്കിറ്റ്

2258.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാരിന്റെ ഓണക്കിറ്റിലെ ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്നും തൂക്കത്തില്‍ കൃത്രിമം ഉണ്ടെന്നുമുളള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇതിനു പുറമേ ശര്‍ക്കരയില്‍ നിന്ന് ചത്ത പാറ്റയുടെയും തവളയുടെയും അവശിഷ്ടങ്ങളും കൂടാതെ ജനങ്ങള്‍ക്ക് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ചില വസ്തുക്കളും കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( സി )

എങ്കില്‍ ഇതു സംബന്ധമായി സര്‍ക്കാര്‍ ഏതുതലത്തിലുളള അന്വേഷണമാണ് നടത്തിയത്; അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ എന്തൊക്കെ; വിശദാംശങ്ങള്‍ നല്‍കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.