UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

കാട്ടാക്കടയിലെ ഡി.വൈ.എസ്.പി. ഓഫീസ്

1980.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

താലൂക്കാസ്ഥാനമായ കാട്ടാക്കട കേന്ദ്രമായി ഡി.വൈ.എസ്.പി. ഓഫീസ് ആരംഭിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ആയത് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിയ്ക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ചാലക്കുടിയില്‍ പോലീസ് കോംപ്ലക്സ്

1981.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടിയില്‍ പോലീസ് കോംപ്ലക്സ് അനുവദിയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

( ബി )

ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?

തൃക്കാക്കര മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകള്‍

1982.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഏതെല്ലാം പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ തൃക്കാക്കര നിയോജകമണ്ഡലം ഉള്‍പ്പെടുന്നുവെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത പോലീസ് സ്റ്റേഷനുകളില്‍ ഓരോന്നിലും നിലവിലുള്ള സ്റ്റാഫ് സ്ട്രെംഗ്ത് എത്രയെന്ന് വിശദമാക്കാമോ; നിലവില്‍ ഓരോ സ്റ്റേഷനിലും എത്ര പേര്‍ വീതം സേവനമനുഷ്ഠിക്കുന്നുണ്ടെന്നും എത്ര തസ്തികകള്‍ ഒഴിവുണ്ടെന്നും വിശദമാക്കുമോ;

( സി )

ഈ സ്റ്റേഷനുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍

1983.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷന് സ്വന്തമായി ഭൂമിയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;

( ബി )

നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

വെഞ്ഞാറമൂട് ഡി.വൈ.എസ്.പി. ഓഫീസ്

1984.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ അവ ഏതൊക്കെയെന്ന് അറിയിക്കാമോ;

( സി )

പുതിയ പോലീസ് സ്റ്റേഷന്‍ ഡി.വൈ.എസ്.പി. ഓഫീസ് എന്നിവ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

( ഡി )

വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് പുതിയ ഡി.വൈ.എസ്.പി. ഓഫീസ്, പനവൂര്‍ കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ എന്നിവ ആരംഭിക്കുന്നതിനുള്ള ശിപാര്‍ശ നിലവിലുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ?

കോന്നിയില്‍ ഡി.വൈ.എസ്.പി ഓഫീസ്

1985.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോന്നി നിയോജകമണ്ഡലത്തിലെ കോന്നിയില്‍ ഡി.വൈ.എസ്.പി ഓഫീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അനുവദിക്കുമെങ്കില്‍ എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;

( ബി )

കോന്നിയിലെ ഫയര്‍ഫോഴ്സ് ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ; എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ഇരിങ്ങാലക്കുടയിലെ ആഭ്യന്തര വകുപ്പ് പദ്ധതികള്‍

1986.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ആഭ്യന്തര വകുപ്പ് മുഖാന്തരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയതും പൂര്‍ത്തികരിച്ചതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ ?

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം

1987.

ഡോ.എം.കെ . മുനീർ

ശ്രീ . മഞ്ഞളാംകുഴി അലി

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം സംബന്ധിച്ച് ഏതെല്ലാം ഏജന്‍സികളാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്;

( ബി )

തീപിടുത്തിന്റെ കാരണങ്ങള്‍ വ്യത്യസ്തതമായി ഇവര്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍

1988.

ശ്രീ. ടി. ജെ. വിനോദ്

ശ്രീ. റോജി എം. ജോൺ

ശ്രീ. അൻവർ സാദത്ത്

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര ദിവസം എന്നറിയിക്കാമോ;

( ബി )

അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് സി.എം.രവീന്ദ്രന്‍ അത് ഒഴിവാക്കിയിട്ടുണ്ടോ;

( സി )

സി.എം.രവീന്ദ്രന്‍ ബിനാമി ഇടപാടിലൂടെ കോടികള്‍ നേടി എന്ന ആക്ഷേപം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നടത്തുമോ എന്ന് വെളിപ്പെടുത്താമോ?

അന്വേഷണ കമ്മീഷനുകളുടെ നിയമനം

1989.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര അന്വേഷണ കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഏതെല്ലാം അന്വേഷണ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്; ആയതിന് ഓരോ കമ്മീഷനും അനുവദിച്ച സമയ പരിധി എത്ര; വിശദമാക്കാമോ;

( സി )

പ്രസ്തുത കമ്മീഷനുകളുടെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കുമോ;

( ഡി )

നാളിതുവരെ ഓരോ കമ്മീഷനും ചെലവഴിച്ച തുക പട്ടിക തിരിച്ചു ലഭ്യമാക്കുമോ?

അന്ധവിശ്വാസങ്ങളുടെ പേരിലുളള ചികിത്സാ പീഡനങ്ങളും മരണങ്ങളും

1990.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

അന്ധവിശ്വാസങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന വിവിധതരം ചികിത്സാ പീഡനങ്ങളും മരണങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ഇത്തരത്തില്‍ എത്ര കേസ്സുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; ഇതുമായി ബന്ധപ്പെട്ട എത്ര മരണങ്ങള്‍ ഇക്കാലയളവിനുള്ളില്‍ സംഭവിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

( സി )

ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ; വിശദാംശം വ്യക്തമാക്കുമോ ?

സ്വര്‍ണ്ണ കടത്ത് കേസ്

1991.

ശ്രീ. ടി. ജെ. വിനോദ്

ശ്രീ. അൻവർ സാദത്ത്

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ജൂലെെയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നോ; കത്തിലെ ആവശ്യം എന്തായിരുന്നു;

( ബി )

പ്രസ്തുത കത്തില്‍ കേന്ദ്രത്തിന്റെ എല്ലാ ഏജന്‍സികളും സ്വര്‍ണ്ണക്കടത്ത് കേസും അനുബന്ധ കാര്യങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നോ;

( സി )

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരിലേക്കും എത്തുന്നുവെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണോ അവരുടെ അന്വേഷണം മര്യാദ ഇല്ലാത്ത ഒന്നാണെന്നും തിരുത്തല്‍ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 2020 ഡിസംബര്‍ 17 ന് മുഖ്യമന്ത്രി വീണ്ടും കത്തയച്ചത് എന്നറിയിക്കാമോ;

( ഡി )

പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നിലവില്‍ അവരുടെ അന്വേഷണം നീതി പൂര്‍വ്വവും ന്യായവുമായിട്ടാണ് ഇപ്പോള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദമാക്കുമോ?

സ്വര്‍ണ്ണക്കടത്ത് കേസും അനുബന്ധ കേസുകളും

1992.

ശ്രീ. വി .ഡി. സതീശൻ

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണ്ണക്കടത്ത് കേസും അനുബന്ധകേസുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനായി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

( ബി )

ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനേയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരേയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ആസൂത്രിതവും നിരന്തരവുമായ പ്രചരണമാണ് നടത്തുന്നതെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതിന് ആധാരമായ വസ്തുതകള്‍ എന്തൊക്കെയാണ്;

( സി )

ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടോ; എങ്കില്‍ ഏത് തരത്തിലുള്ള തിരുത്തല്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്;

( ഡി )

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നേരത്തേ കത്ത് അയച്ചിരുന്നോ; അപ്രകാരം ഒരു കത്ത് അയച്ച ശേഷം അവരുടെ അന്വേഷണത്തില്‍ അപാകത ഉണ്ടെന്ന് കാണിച്ച് വീണ്ടും കത്ത് അയച്ചത് ഏത് സാഹചര്യത്തിലാണ്; വ്യക്തമാക്കുമോ?

വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നടപടി

1993.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് ജില്ലയിലെ പട്ടിത്തറ ഗവ. എല്‍.പി. സ്കൂളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഏതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ കേസിനാസ്പദമായ പരാതി വിജിലന്‍സില്‍ ലഭിച്ചത് എന്നാണ്; പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണെന്നും ആരെയൊക്കെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ;

( സി )

ഈ കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അന്വേഷണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ ഈ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( )

കേസന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ഈ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന അടിയന്തര നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

ബിവറേജസ് കോര്‍പ്പറേഷനിലെ വ്യാജ നിയമന ഉത്തരവ്

1994.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ബിവറേജസ് കോര്‍പ്പറേഷൻ എം.ഡി.യുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ജോലി തട്ടിപ്പിന് ശ്രമിച്ചുവെന്ന കേസില്‍ പരാതിലഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;

( ബി )

ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. കത്ത് നല്‍കിയിട്ടുണ്ടോയെന്നറിയിക്കാമോ;

( സി )

പ്രസ്തുത ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?

പിലാക്കാട്ടിരി അംഗന്‍വാടി കെട്ടിട നിര്‍മ്മാണം

1995.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 73-ാം നമ്പര്‍ പിലാക്കാട്ടിരി അംഗന്‍വാടി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ കേസിനാസ്പദമായ പരാതി വിജിലന്‍സിന് ലഭിച്ചത് എന്നാണ്; പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണെന്നും ആരെയൊക്കെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ;

( സി )

ഈ കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് അന്വേഷണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ ഈ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( )

കേസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ഈ അങ്കണവാടിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന അടിയന്തര നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

കെ.എസ്.എഫ്..യിലെ വിജിലന്‍സ് റെയ്ഡ്

1996.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്.എഫ്.. യില്‍ അടുത്തകാലത്ത് വിജിലന്‍സ് റെയ്ഡ് നടത്താനിടയായ സാഹചര്യമെന്താണ്;

( ബി )

ക്രമക്കേടുകള്‍ തടയുന്നതില്‍ ധനകാര്യ വകുപ്പ് യഥാസമയം നടപടിയെടുക്കാൻ പരാജയപ്പെട്ടതാണ് റെയ്ഡിനിടയാക്കിയതെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ ധനകാര്യ വകുപ്പ് മേധാവിയറിയാതെ റെയ്ഡ് നടത്താനിടയായതിന് കാരണമെന്താണ്;

( സി )

കെ.എസ്.എഫ്.. യില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെഎടുത്ത വിജിലന്‍സ് കേസുകള്‍

1997.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിജിലന്‍സ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കുമോ;

( ബി )

ഇതില്‍ എത്ര കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുള്ള വിശദവിവരം നല്കുമോ ;

( സി )

എത്ര കേസ്സുകളില്‍ വിചാരണ പൂര്‍ത്തീകരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ; വിശദാംശം നല്കുമോ ?

കടയ്ക്കല്‍ കോടതി കെട്ടിട നിര്‍മ്മാണം

1998.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കടയ്ക്കല്‍ കോടതി ഇപ്പോള്‍ സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

കോടതി കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;

( സി )

കോടതി കെട്ടിട നിര്‍മ്മാണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

നിയമസഭാംഗത്തിനെതിരെയുള്ള കേസ്സുകളുടെ വിവരം

1999.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പതിനാലാം കേരള നിയമസഭയിലെ വടക്കാഞ്ചേരി നിയമസഭാംഗത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;

( ബി )

ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; ഇനം തിരിച്ച് വ്യക്തമാക്കുമോ;

( സി )

ഇതില്‍ തീര്‍പ്പായ കേസ്സുകള്‍, അന്വേഷണത്തിലുള്ള കേസ്സുകള്‍, കോടതികളുടെ പരിഗണനയിലുള്ള കേസ്സുകള്‍ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കുമോ?

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ കൊലപാതകം

2000.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം നെയ്യാറ്റിന്‍കര ദേശീയപാതയില്‍ 2020 ഡിസംബര്‍ 12 ന് ടിപ്പര്‍ ലോറി കയറി മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് കൊല്ലപ്പെട്ടതുമായിബന്ധപ്പെട്ട് ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്;

( ബി )

ഇതുമായി ബന്ധപ്പെട്ട് ഐ.പി.സി. 302 വകുപ്പ് പ്രകാരം എടുത്ത കേസ് 304-ാം വകുപ്പ് പ്രകാരം ആക്കുവാന്‍ പോലീസ് നടപടി സ്വീകരിച്ചോ; എങ്കില്‍ അത് എന്ത് കൊണ്ടാണ്;

( സി )

വാഹനാപകടം നടന്ന സമയത്ത് പ്രദീപിന്റെ വാഹനത്തിന് സമീപമുണ്ടായിരുന്ന ഇരുചക്രവാഹനത്തിലുണ്ടായിരുന്നവര്‍ പ്രദീപിനെ തളളി ടിപ്പര്‍ ലോറിക്കടിയിലേക്ക് ഇട്ടു എന്ന ആക്ഷേപം പോലീസ് പരിശോധിച്ചിരുന്നോ; പ്രസ്തുത ഇരുചക്ര വാഹനത്തെയും, അതില്‍ ഉണ്ടായിരുന്നവരെയും പോലീസ് കണ്ടെത്തിയിട്ടുണ്ടോ;

( ഡി )

പോലീസ് കസ്റ്റഡിയിലെടുത്ത ലോറി ഡ്രെെവര്‍ വേറെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണോ;

( )

എസ്.വി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ചൂണ്ടി കാണിച്ച് പ്രദീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതി പ്രകാരം ഈ കേസ് സി.ബി.-ക്ക് കെെമാറുവാന്‍ നടപടി സ്വീകരിക്കുമോ?

പെരിയ ഇരട്ടകൊലപാതക കേസിലെ അഭിഭാഷകരുടെ ചെലവ്

2001.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍കോഡ് പെരിയ ഇരട്ടകൊലപാതക കേസില്‍ സി.ബി.. അന്വേഷണം തടയുന്നതിന് സര്‍ക്കാര്‍ ഹെെക്കോടതിയിലും സുപ്രീം കോടതിയിലും പുറത്തുനിന്നുളള സീനിയര്‍ അഭിഭാഷകരുടെ സേവനം തേടിയിരുന്നോ; എങ്കില്‍ ആരുടെയൊക്കെയെന്ന് വിശദമാക്കുമോ;

( ബി )

പ്രസ്തുത അഭിഭാഷകര്‍ക്കായി ഇതിനകം വക്കീല്‍ ഫീസിനത്തിലും യാത്രാചെലവ് ഇനത്തിലും താമസം, ഭക്ഷണം എന്നീ ഇനത്തിലും എത്ര ലക്ഷം രൂപ നല്‍കിയെന്നും ഇനി എത്ര ലക്ഷം രൂപ ഓരോരുത്തര്‍ക്കും നല്‍കുവാനുണ്ടെന്നുമുളള വിശദാംശം നല്‍കുമോ?

കേരള അഗ്നിരക്ഷാസേവനവകുപ്പിന്റെ ആധുനികവൽക്കരണം

2002.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അഗ്നി രക്ഷാ സേവന വിഭാഗം ആധുനികവത്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;

( ബി )

ഈ സര്‍ക്കാര്‍ അഗ്നി രക്ഷാ സേവന വകുപ്പില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

സാറ്റലൈറ്റ് ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷനുകള്‍

2003.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സാറ്റലൈറ്റ് ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍ നല്‍കാമോ;

( സി )

ഇല്ലെങ്കില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം

2004.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചുവെങ്കിലും തുടര്‍നടപടികള്‍ വൈകുന്നതിനാല്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷനിലേക്ക് വിവിധ വിഭാഗങ്ങളി‍ല്‍ നിയമിച്ചിട്ടുള്ള എത്ര ജീവനക്കാര്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുവെന്ന് വിശദീകരിക്കുമോ; ഇവരെ കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് തിരികെ കൊണ്ടു വന്ന് ഇവിടുത്തെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;

( സി )

കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സങ്കേതികാനുമതി നല്‍കി എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ?

ചീമേനി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം

2005.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തീരദേശമേഖലയിലെയും മലയോര മേഖലയിലെയും പ്രധാന വ്യാപാരകേന്ദ്രവും നിരവധി സര്‍ക്കാര്‍- പൊതു മേഖലാസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതുമായ ചീമേനിയില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;

( ബി )

ഇതിനാവശ്യമായ സ്ഥലവും സൗകര്യവും സൗജന്യമായി ലഭ്യമാക്കിയാൽ ഈ വര്‍ഷം തന്നെ ഫയര്‍സ്റ്റേഷന്‍ പ്രഖ്യാപിക്കുമോ?

ഒറ്റപ്പാലത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുളള നടപടി

2006.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സബ്ഡിവിഷന്‍ ആസ്ഥാനമായ ഒറ്റപ്പാലത്ത് ഒരു ഫയര്‍ സ്റ്റേഷന്‍ നിലവിലില്ല എന്ന കാര്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ ;

( ബി )

സംസ്ഥാനത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന്റെ മുന്‍ഗണനാലിസ്റ്റില്‍ ഒറ്റപ്പാലം ഉള്‍പ്പെട്ടിരുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ ; ഉണ്ടെങ്കില്‍ ഒറ്റപ്പാലം ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുളള കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ ;

( സി )

അടിയന്തിരമായി ഒറ്റപ്പാലത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിശദീകരിക്കാമോ ?

പുതിയതായി അനുവദിച്ച ഫയര്‍ സ്റ്റേഷനുകള്‍

2007.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതുതായി എത്ര ഫയര്‍ സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ആയത് എവിടെയൊക്കെയാണെന്നും അറിയിക്കുമോ ;

( ബി )

ബാലുശ്ശേരി മണ്ഡലത്തിലെ ബാലുശ്ശേരിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച ഫയലില്‍ സ്വീകരിച്ച നടപടി എന്താണെന്നറിയിക്കാമോ ;

( സി )

ബാലുശ്ശേരിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാമോ ?

ആലത്തൂര്‍ ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണം

2008.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍ ഫയര്‍സ്റ്റേഷന്റെ നിര്‍മ്മാണ പുരോഗതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ഭീമനടി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍

2009.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മലയോര താലൂക്കായ വെള്ളരിക്കുണ്ട് താലൂക്ക് പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ താലൂക്കിൽ ഫയര്‍സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ മുപ്പതു കിലോമീറ്റര്‍ ദൂരത്തുള്ള കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി ഭീമനടി കേന്ദ്രീകരിച്ച് ഒരു ഫയര്‍ സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ?

കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍ കെട്ടിടം

2010.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നെല്ലിയാമ്പതി, പറമ്പിക്കുളം ഉള്‍പ്പെടെയുള്ള വനമേഖലയും നിരവധി ഡാമുകളും ഉള്‍പ്പെടുന്ന നെന്മാറ നിയോജകമണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഇല്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കൊല്ലങ്കോട് ട്രഷറി പരിസരത്ത് ഫയര്‍ ആന്റ് റസ്ക്യൂ വകുപ്പിന് അനുവദിച്ച് കിട്ടിയ സ്ഥലത്ത് എം.എല്‍.-ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്ന വിഷയം പരിഗണിച്ചിട്ടുണ്ടോ;

( സി )

എങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

കല്ലമ്പലം ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍

2011.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വര്‍ക്കല മണ്ഡലത്തില്‍ നാവായിക്കുളം കല്ലമ്പലം കേന്ദ്രമാക്കി ഫയര്‍ & റസ്ക്യൂ സ്റ്റേഷന് വേണ്ടി ഭൂമി ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ എത്ര സെന്റ് ഭൂമിയെന്ന് വ്യക്തമാക്കാമോ;

( ബി )

ഭൂമി ലഭിച്ചിട്ടുണ്ടെങ്കില്‍പ്രസ്തുത സ്ഥലത്ത് ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

2012.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ ജയിലുകളില്‍ കുറ്റവാളികളുടെ മാനസികപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ജയിലുകളിലുള്ള സാങ്കേതികയോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ അഭാവം പരിഹരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( ബി )

04/09/2015 ല്‍ E1-17591/15 no: കത്തില്‍ അന്നത്തെ ജയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളത്തിലെ എല്ലാ ജയിലുകളിലും വെല്‍ഫയർ ഓഫീസർമാരെ നിയമിക്കാന്‍ നല്‍കിയ ശിപാര്‍ശയില്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

ആലത്തൂര്‍ സബ് ജയില്‍‍ നവീകരണം

2013.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ആലത്തൂര്‍ സബ് ജയില്‍‍ നവീകരണത്തിനുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

( സി )

ഇല്ലെങ്കില്‍ സബ് ജയില്‍ നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

വയനാട് ജില്ലയിലെ പി.എസ്.സി നിയമനങ്ങൾ

2014.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് വയനാട് ജില്ലയില്‍ പി.എസ്.സി മുഖേന എത്ര പേര്‍ക്ക് നിയമനം നല്‍കി; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് വയനാട് ജില്ലയില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; വകുപ്പും വര്‍ഷവും തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട് ജില്ലയില്‍ ഏതെല്ലാം വകുപ്പുകളില്‍ എത്ര തസ്തികകള്‍ പുതുതായി സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കാമോ?

റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിലുള്ള കാലതാമസം

2015.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള പി.എസ്.സി. പൊതുനിയമനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെതെരഞ്ഞെടുക്കുന്നതിന് കമ്പ്യൂട്ടര്‍വല്‍കൃതഉത്തരക്കടലാസ് പരിശോധനാ സമ്പ്രദായപ്രകാരം പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് നിര്‍ണ്ണയിക്കപ്പെട്ട സമയപരിധി എത്രയെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എസ്.സി. പരീക്ഷകള്‍ നടത്തിയിട്ടും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിടുന്നതായിശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ; എങ്കിൽ ആയതു പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ആലപ്പുഴ ജില്ലയിലെ പി.എസ്.സി. നിയമനങ്ങള്‍

2016.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. മുഖാന്തരം ആലപ്പുഴ ജില്ലയില്‍ നടത്തിയ നിയമനങ്ങളുടെ വിശദാംശം വകുപ്പുകള്‍ തിരിച്ച് ലഭ്യമാക്കാമോ?

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ്

2017.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

657/2017 കാറ്റഗറി നമ്പറിലെ സി.പി.. റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനായി 2020 ജൂണ്‍ 17ലെ മന്ത്രിസഭായോഗതീരുമാനപ്രകാരമുള്ള 130/2020/ആഭ്യന്തരം ഉത്തരവ് പ്രകാരം ലഭിക്കേണ്ട 1200 ട്രെയിനിംഗ് പര്‍പ്പസ് വേക്കന്‍സി പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ ബറ്റാലിയനും ലഭിച്ച വേക്കന്‍സി പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത തീയതി ഉള്‍പ്പെടെ വിശദമാക്കാമോ;

( ബി )

ജി..(എം.എസ്)7/2020/ഹോം ഉത്തരവ് പ്രകാരം പുതുതായി സൃഷ്ടിച്ച എസ്..എസ്.എഫ്. തസ്തികയിലേയ്ക്ക് ഡബ്ല്യൂ.സി.പി.. ഉദ്യോഗാര്‍ത്ഥികളെ പരിഗണിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിലേയ്ക്കായി എത്ര ഒഴിവുകളാണ് നീക്കിവെച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

( സി )

യൂണിവേഴ്സിറ്റി കേസും കൊറോണയും മൂലം ഏഴ് മാസത്തോളം കാലവധി നഷ്ടപ്പെട്ട് 2020 ജൂണ്‍ 30ന് കാലാവധി അവസാനിച്ച 657/2017 നമ്പര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും അര്‍ഹമായ നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ഈ ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കുന്ന കാര്യം പരിഗണിക്കുമോ;

( ഡി )

657/2017 കാറ്റഗറി നമ്പര്‍ പുരുഷ സി.പി.. റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജി..(എം.എസ്)7/2020/ഹോം ഉത്തരവ് പ്രകാരം സൃഷ്ടിക്കപ്പെട്ട എസ്..എസ്.എഫ്. തസ്തികയിലേയ്ക്ക് നിയമനം നടത്തിയിട്ടുണ്ടോയെന്നും എങ്കില്‍ എത്ര നിയമനം നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ; ഓരോ ബറ്റാലിയനിലും നിയമനം നല്‍കിയതിന്റെ വിശദവിവരം ലഭ്യമാക്കുമോ;

( )

ഇല്ലെങ്കില്‍ മേല്‍ ഉത്തരവ് പ്രകാരം എസ്..എസ്.എഫ്. തസ്തികയിലേയ്ക്ക് 657/2017 കാറ്റഗറി നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

പി.എസ്.സി. നിയമനം

2018.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തുടർച്ചയായ വർഷങ്ങളിലുണ്ടായ കാലവർഷക്കെടുതികളും കോവിഡ് മഹാമാരിയും കാരണം പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും പൂർണ്ണമായി നിയമനം നടത്തുവാൻ കഴിയാതിരുന്നതിനാൽ മികച്ച റാങ്ക് നേടിയ നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കാതെപോയ സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത ഉദ്യോഗാർത്ഥികളിൽ പ്രായപരിധി കഴിഞ്ഞുപോയതിനാൽ ഇനിയൊരു അവസരമില്ലാത്തവർക്ക് പ്രത്യേക പരിഗണന നൽകുവാൻ നടപടിയുണ്ടാകുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;

( സി )

നിലവിൽ റാങ്ക് ലിസ്റ്റ് കാലാവധി ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രം അവശേഷിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നും പരമാവധി നിയമനം നടത്തുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കാൻ വകുപ്പുകൾക്കു പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?

സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ക്രമക്കേടുകള്‍

2019.

ശ്രീ. . രാജഗോപാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പി.എസ്.സി മുഖേന സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് നടത്തിയ മത്സര പരീക്ഷയില്‍ തിരിമറിയും ചോദ്യവും ഉത്തരവും മൊബൈല്‍ ഫോണിലൂടെ എത്തിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് 2019-ല്‍ ഉണ്ടായ ആക്ഷേപങ്ങളെ സംബന്ധിച്ച അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

( ബി )

ഇതില്‍ പങ്കെടുത്തവരും സഹായം ചെയ്തു നല്‍കിയ അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുംഎന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

പി.എസ് .സി നിയമനം

2020.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ നാളിതുവരെ എത്ര പേരെ വിവിധ വകുപ്പുകളിൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട് എന്ന വിവരം വകുപ്പുകൾ തിരിച്ച് ലഭ്യമാക്കുമോ?

ഹോമിയോപ്പതി അറ്റന്‍ഡര്‍ തസ്തിക

2021.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2015-ന് ശേഷം നാളിതുവരെ ഹോമിയോപ്പതി അറ്റന്‍ഡര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് പി.എസ്.സി. എത്ര നിയമനശുപാര്‍ശ നല്‍കി; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഹോമിയോപ്പതി വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തുന്നതിനുളള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

വിവിധ വകുപ്പുകളില്‍ നടന്ന നിയമനങ്ങള്‍

2022.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ വകുപ്പുകള്‍, യൂണിവേഴ്സിറ്റികള്‍, കമ്പനി-കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ താല്കാലിക നിയമനങ്ങള്‍ എത്രയെന്ന് അറിയിക്കുമോ;

( ബി )

ഇതില്‍ എത്രപേരെ സ്ഥിരപ്പെടുത്തി എന്ന് വകുപ്പുകള്‍ തിരിച്ച് വ്യക്തമാക്കുമോ?

കാലാവധി കഴിഞ്ഞ പി.എസ്.സി. റാങ്കുലിസ്റ്റുകളുടെ വിവരം

2023.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2011-2016 കാലയളവില്‍ സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ പി.എസ്.സി. റാങ്കുലിസ്റ്റുകള്‍ എത്രയായിരുന്നുവെന്നും അവ ഏതെല്ലാമായിരുന്നുവെന്നും കാലാവധി കഴിഞ്ഞ ഓരോ റാങ്കുലിസ്റ്റിലും എത്ര ഉദ്യോഗാര്‍ത്ഥികള്‍ അവശേഷിക്കുന്നുണ്ടായിരുന്നു എന്നുമുള്ള വിവരം പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത കാലയളവില്‍ കാലാവധി കഴിഞ്ഞ എത്ര റാങ്ക് ലിസ്റ്റുകള്‍ക്ക് കാലാവധി നീട്ടിക്കൊടുത്തുവെന്നും പ്രസ്തുത കാലയളവില്‍ അവയിൽനിന്നും എത്രപേര്‍ക്കുകൂടി നിയമനം നല്‍കുവാന്‍ കഴിഞ്ഞെന്നും വെളിപ്പെടുത്തുമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം (2016-20) എത്ര റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചുവെന്നും എത്രയെണ്ണം തയ്യാറായി വരുന്നുവെന്നും അറിയിക്കാമോ?

പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് II നിയമനം

2024.

ശ്രീ. . രാജഗോപാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് II തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എഴുത്ത് പരീക്ഷയും മറ്റ് നടപടികളും തുടങ്ങാത്തതു കാരണം ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലവസരം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുവാനായി നിയമന നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ പി.എസ്.സി.യോട് നിര്‍ദ്ദേശിയ്ക്കുമോ;

( ബി )

പ്രസ്തുത തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സി. എന്തെങ്കിലും പ്രത്യേക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

പി.ഡബ്ല്യൂ.ഡി ഓവര്‍സീയര്‍ ഗ്രേഡ് III തസ്തികയുടെ റാങ്ക് ലിസ്റ്റ്

2025.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പി.ഡബ്ല്യൂ.ഡി ഓവര്‍സീയര്‍ ഗ്രേഡ് III തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ ; ഇല്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് എപ്പോള്‍ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ ;

( ബി )

നിലവില്‍ പി.ഡബ്ല്യൂ.ഡി ഓവര്‍സീയര്‍ ഗ്രേഡ് III തസ്തികയിലെ എത്ര ഒഴിവുകള്‍ പി.എസ്‍.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;

( സി )

ഈ തസ്തികയില്‍ ആറ് മാസത്തിനുള്ളില്‍ എത്ര ഒഴിവുകള്‍ പി.എസ്‍.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ ?

ഗ്രാമപഞ്ചായത്തുകളിലെ ടൈപ്പിസ്റ്റ് ഒഴിവുകള്‍

2026.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമപഞ്ചായത്തുകളിലെ ടൈപ്പിസ്റ്റിന്റെ ഒഴിവുകള്‍ പി.എസ്‍.സി. കാറ്റഗറി നം. 280/18 പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ടോഎന്ന് വിശദമാക്കാമോ;

( ബി )

നിലവില്‍ ഗ്രാമപഞ്ചായത്തുകളിലെടൈപ്പിസ്റ്റിന്റെ എത്ര ഒഴിവുകളാണ് പി.എസ്‍.സി. യെ അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലെ നിയമനം

2027.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കാറ്റഗറി നമ്പര്‍ 582/2017 ലിസ്റ്റിന്റെ കാലാവധി എന്നുവരെയാണെന്നും പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അറിയിക്കാമോ;

( ബി )

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്നും എത്ര ഒഴിവുകള്‍ പി.എസ്‍.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ?

ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒഴിവുകള്‍

2028.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള പി.എസ്.സി കാറ്റഗറി നം. 543/14 പ്രകാരം അപേക്ഷ ക്ഷണിച്ച ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

( ബി )

കാറ്റഗറി നം 543/14 വിജ്ഞാപന പ്രകാരം എത്ര പേരെ നിയമിച്ചു എന്ന് വിശദമാക്കുമോ ; ഈ ലിസ്റ്റിന്റെ കാലാവധി എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാമോ?

ഡ്രൈവര്‍ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി

2029.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

എല്‍.ഡി.വി. 16/2014 (Various) വിജ്ഞാപന പ്രകാരം വിവിധ വകുപ്പുകളിലെ ‍ഡ്രൈവര്‍ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വന്ന തീയതി എന്നെന്നും ഈ ലിസ്റ്റിന്റെ കാലാവധി എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത ലിസ്റ്റില്‍ നിന്നും ഓരോ ജില്ലയിലും നടന്ന നിയമനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;

( സി )

പ്രസ്തുത ലിസ്റ്റിന്റെ കാലാവധി നീട്ടി, നിലവിലുള്ള തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പരമാവധി നിയമനം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയുടെ അന്തിമ റാങ്ക് പട്ടിക

2030.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാറ്റഗറി നം. 444/16 അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തിക നിയമനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചോ എന്ന വിവരം വെളിപ്പെടുത്തുമോ;

( ബി )

പ്രസ്തുത തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് എത്ര വിഭാഗങ്ങളായാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

( സി )

ഓരോ വിഭാഗത്തില്‍നിന്നും നിയമനത്തിന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

( ഡി )

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രസ്തുത തസ്തികയിലേക്കുള്ള നിയമനത്തിന്റെ സാധ്യതകള്‍ വെളിപ്പെടുത്തുമോ?

ഓവര്‍സിയര്‍ ഗ്രേഡ് III തസ്തികയിലേക്കുളള ചുരുക്കപ്പട്ടിക

2031.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പി.ഡബ്യൂ.ഡി /ഇറിഗേഷന്‍ വകുപ്പുകളിലെ ഓവര്‍സിയര്‍ ഗ്രേഡ് III തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 247/2018 ആയി നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായോ; ചുരുക്കപ്പട്ടികയില്‍ എത്രപേരെ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത തസ്തികയിലേക്ക് 22.11.2016ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ മെയിന്‍, സപ്ലിമെന്ററി പട്ടികകളിലായി എത്ര പേരാണ് ഉള്‍പ്പെട്ടിരുന്നത്;

( സി )

പി.എസ്.സി യുടെ ചുരുക്കപ്പട്ടികയിലും റാങ്ക് ലിസ്റ്റിലും ഉള്‍ക്കൊള്ളിക്കേണ്ട ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ?

പി എസ് സി റാ‍ങ്ക് ലിസ്റ്റ്കളുടെ കാലാവധി

2032.

ശ്രീ. . രാജഗോപാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2021 ല്‍ കാലാവധി പൂര്‍ത്തിയാകുന്ന പി എസ് സി റാ‍ങ്ക് ലിസ്റ്റില്‍ നിന്ന് കോവിഡ് സാഹചര്യത്തില്‍ ആവശ്യമായ നിയമനങ്ങള്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത്തരം ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടോ?

പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കൽ

2033.

ശ്രീ. റോഷി അഗസ്റ്റിൻ

ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് 19 മഹാമാരി മൂലം സംസ്ഥാനത്ത് നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ നിന്ന് യഥാസമയം നിയമനം നല്‍കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; വ്യക്തമാക്കുമോ;

( ബി )

കോവിഡ് മഹാമാരിയുള്‍പ്പെടെഉദ്യോഗാർത്ഥികളുടേതല്ലാത്ത കാരണത്താല്‍ നിയമനം നടക്കാതെ കാലാവധി അവസാനിക്കുന്ന വിവിധ തസ്തികകളിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ എത്രയുണ്ടെന്ന് അറിയിക്കാമോ;

( സി )

ഇപ്രകാരം യഥാസമയം നിയമനം നടക്കാതെ കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

തിരുവനന്തപുരം ജില്ലയിലെ എല്‍.ഡി.സി. റാങ്ക് ലിസ്റ്റ്

2034.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍.ഡി.ക്ലാര്‍ക്ക് നിയമനത്തിനായിട്ടുള്ള റാങ്ക് ലിസ്റ്റ് എന്ന് നിലവില്‍ വന്നു; എത്ര പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്; ഈ റാങ്ക് ലിസ്റ്റില്‍നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കി; നിയമനം നല്‍കുന്നതിനായി എത്ര പുതിയ ഒഴിവുകളാണ് നിലവിലുള്ളത്;

( ബി )

പ്രസ്തുത റാങ്ക് ലിസ്റ്റ് നിലവില്‍ വന്നശേഷം സംസ്ഥാനത്ത് കൂടുതല്‍ പേര്‍ വിരമിച്ച 2019-2020 കാലയളവില്‍ ആനുപാതികമായി വന്ന ഒഴിവുകള്‍ നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നുള്ള കാര്യം ഗൗരവമായി കാണുമോ;

( സി )

പ്രളയവും കോവിഡ്-19 മൂലം ഉണ്ടായ പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടുന്നതിനുള്ള കാര്യം പരിഗണിക്കുമോ;

( ഡി )

തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍.ഡി.ക്ലാര്‍ക്ക് നിയമനത്തിനായി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ എത്ര പേര്‍ക്ക് ഉള്‍പ്പെട്ടിരുന്നു; ഇതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കി; കാലാവധി എത്ര വര്‍ഷമായിരുന്നു; വിശദാംശം നല്‍കാമോ?

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം

2035.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് (കാറ്റഗറി നം:657/2017) സര്‍ക്കാര്‍ ഉത്തരവ് 130/2020/ആഭ്യന്തരം പ്രകാരം അനുവദിച്ച 1200 ട്രെയിനിംഗ് പര്‍പ്പസ് വേക്കന്‍സി, നിയമനത്തിനായി പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നോ; എങ്കില്‍ ബറ്റാലിയന്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പി.എസ്.സി. പരീക്ഷാതട്ടിപ്പ്, കോവിഡ് എന്നിവ മൂലം പത്ത് മാസത്തോളം നിയമനങ്ങള്‍ക്ക് തടസം നേരിട്ട സാഹചര്യത്തില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും അര്‍ഹമായ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുമോ;

( സി )

സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ (എം.എസ്.)7/2020/ഹോം പ്രകാരം പുതുതായി സൃഷ്ടിച്ച രണ്ടായിരം തസ്തികകളിലേയ്ക്ക് സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് സെക്യുരിറ്റി ഫോഴ്സില്‍ പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; ഇല്ലെങ്കില്‍ എസ്..എസ്.എഫ്.-ല്‍ നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ ;

( ഡി )

എസ്..എസ്.എഫ്. ലേയ്ക്ക് വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികളെ നിയമനത്തിനായി പരിഗണിച്ചിരുന്നോ; എങ്കില്‍ പുരുഷ സി.പി.. ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; അടിയന്തരമായി രൂപീകരിച്ച എസ്..എസ്.എഫ്. ലേയ്ക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

( )

സി.പി.. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയിട്ടുള്ളവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക കണക്കിലും വിവരാവകാശ രേഖകളിലും വലിയ വ്യത്യാസം ഉള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

244/2020 കാറ്റഗറി നമ്പര്‍ വിജ്ഞാപനം

2036.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

244/2020 കാറ്റഗറി നമ്പര്‍ വിജ്ഞാപന പ്രകാരം എല്‍.പി.എസ്.ടി.(മലയാളം മീഡിയം) തസ്തിക മാറ്റം വഴിയുളള നിയമനത്തിന് എറണാകുളം ജില്ലയില്‍ എത്ര അപേക്ഷകര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത തസ്തിക മാറ്റം വഴിയുള്ള അപേക്ഷയില്‍ അപേക്ഷകരുടെ എണ്ണം കഴിഞ്ഞുള്ള ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിന് മാറ്റി നല്‍കുന്നതിനായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഉത്തരവ് ആയിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

തസ്തികമാറ്റം കഴിഞ്ഞുള്ള ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിന് വേണ്ടി മാറ്റി നല്‍കുന്ന കാര്യം പി.എസ്.സി-യുടെ പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കാമോ?

ഹെെസ്കൂള്‍ അദ്ധ്യാപക തസ്തികയുടെ ഒഴിവുകള്‍

2037.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ്-19 സാഹചര്യത്തില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ സ്കൂളുകള്‍ തുറക്കാത്തതുകൊണ്ടും സ്റ്റാഫ് ഫിക്സേഷന്‍ നടക്കാത്തത് കൊണ്ടും ഹെെസ്കൂള്‍ അദ്ധ്യാപക തസ്തികയുടെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

2012-ല്‍ അപേക്ഷ ക്ഷണിച്ച് 2018-ല്‍ നിലവില്‍ വന്ന എച്ച്.എസ്.. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുകയും മിക്ക ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇനിയാെരവസരം ഇല്ലാത്ത സാഹചര്യത്തിലും, 2021-ല്‍ കാലാവധി തീരുന്ന എച്ച്.എസ്.. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷം നീട്ടുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ;

( സി )

റാങ്ക് ലിസ്റ്റ് നീട്ടാത്ത പക്ഷം 2022 മെയ് വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

എച്ച്.എസ്.(കണക്ക്) റാങ്ക് ലിസ്റ്റ്

2038.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എച്ച്.എസ്.(കണക്ക്) അദ്ധ്യാപകര്‍ക്കായുള്ള റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ; നിയമനത്തിനായി എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

കോവിഡ്-19 കണക്കിലെടുത്ത് സ്കൂളുകള്‍ തുറക്കാത്തതിനാലും സ്റ്റാഫ് ഫിക്സേഷന്‍ നടക്കാത്തതിനാലും ഒരു വര്‍ഷത്തെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുന്ന കാര്യം പരിഗണിക്കുമോ;

( സി )

എച്ച്.എസ്.(കണക്ക്) അദ്ധ്യാപകര്‍ക്കുള്ള മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ; ഈ ലിസ്റ്റിന്റെ കാലാവധി എത്ര വര്‍ഷമായിരുന്നുവെന്ന് അറിയിക്കുമോ; എത്ര പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്നത് സംബന്ധിച്ച വിശദാംശം നല്‍കാമോ?

കൃഷി അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍

2039.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൃഷിവകുപ്പിലെ കൃഷി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി.-യുടെ കാറ്റഗറി 444/2016 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ പ്രസിദ്ധീകരിക്കും എന്ന് അറിയിക്കാമോ; വിശദാശംങ്ങള്‍ ലഭ്യമാക്കുമോ;

( ബി )

നിലവില്‍ നേരിട്ടുള്ള നിയമനത്തിനായി കൃഷി അസിസ്റ്റന്റ് തസ്തികയിലെ എത്ര ഒഴിവുകളാണ് പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ?

എറണാകുളം ജില്ലയിലെ എച്ച്.എസ്.. നാച്വറല്‍ സയന്‍സ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനങ്ങൾ

2040.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

എറണാകുളം ജില്ലയില്‍ എച്ച്.എസ്.. നാച്വറല്‍ സയന്‍സ് കാറ്റഗറി നമ്പര്‍ 659/2012 റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്നുവരെ ആണെന്നും പ്രസ്തുത ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അറിയിക്കാമോ;

( ബി )

പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്നും എത്ര ഒഴിവുകള്‍ പി.എസ് .സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

( സി )

മുഴുവന്‍ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

സര്‍വ്വേ ഭൂരേഖ വകുപ്പിലെ സര്‍വ്വേയര്‍ ഗ്രേഡ്-2 ന്റെ റാങ്ക് ലിസ്റ്റ്

2041.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍വ്വേ ഭൂരേഖ വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ്-2 ന്റെ റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര പേരുടെ ലിസ്റ്റാണ് ഉളളത്; ഇതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കി; നിലവില്‍ നിയമനം നല്‍കുന്നതിനായി എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; കഴിഞ്ഞ ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; വിശദവിവരം നല്‍കാമോ;

( ബി )

പ്രസ്തുത തസ്തികയുടെ സൂപ്പര്‍വെെസറി തസ്തികകളില്‍ പ്രമോഷന്‍ യഥാസമയം നടത്തി ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

( സി )

വകുപ്പില്‍ സര്‍വ്വേയര്‍മാരുടെ അഭാവം രൂക്ഷമായിട്ടുളളതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും അകാരണമായി വെട്ടിക്കുറച്ച തസ്തികകള്‍ പുനസ്ഥാപിക്കുന്നതിനുമുളള നടപടി സ്വീകരിക്കുമോ;

( ഡി )

ഇങ്ങനെ ഉണ്ടാകുന്ന അധിക തസ്തികകള്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

( )

കോവിഡ്, പ്രളയ സാഹചര്യങ്ങള്‍ മൂലം നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിനുളള നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ ഭരണപരിഷ്കാര കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സാങ്കേതിക തസ്തികകളിലെ 3 വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ആ ഒഴിവുകള്‍ നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യുമോ?

റാങ്ക് ലിസ്റ്റിന്റെ കാലാവധി

2042.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ്-19 രോഗ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാത്തതുകാരണം അദ്ധ്യാപക തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ അദ്ധ്യാപക തസ്തികകള്‍ക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമോ?

സിവില്‍ പോലീസ് ഓഫീസര്‍ നിയമനം

2043.

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സിവില്‍ പോലീസ് ഓഫീസര്‍ കാറ്റഗറി നമ്പര്‍ 657/2017 പ്രകാരമുള്ള റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനുവേണ്ട പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ;

( ബി )

സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 130/2020/ഹോം പ്രകാരം എത്ര ടെമ്പററി ട്രെയിനിംഗ് പര്‍പ്പസ് വേക്കന്‍സികളാണ് ഉണ്ടായിരുന്നതെന്ന് അറിയിക്കുമോ; ആയത് പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

ടി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വേക്കന്‍സികള്‍ പി.എസ്.സി.ക്കു അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടികള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

എറണാകുളം ജില്ലയിലെ എല്‍.പി.എസ്.ടി. നിയമനം

2044.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാറ്റഗറി നമ്പര്‍ 387/2014 എറണാകുളം ജില്ല എല്‍.പി.എസ്.ടി. തസ്തികയില്‍ മെയിന്‍ ലിസ്റ്റിലും, സപ്ലിമെന്ററി ലിസ്റ്റുലുമായി എത്ര പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനശിപാര്‍ശ നല്കിയെന്ന് വ്യക്തമാക്കാമോ;

( സി )

പ്രസ്തുത റാങ്ക് ലിസ്റ്റിലേക്കായി പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( ഡി )

പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്നാണ് അവസാനിക്കുന്നതെന്ന് വ്യക്തമാക്കാമോ?

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍

2045.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുഭരണ വകുപ്പിലെ എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് വിഭാഗത്തിലെ ഒഴിവുകള്‍ കണക്കാക്കുന്നതിന് കേഡര്‍ സ്ട്രങ്ത് മാനദണ്ഡമാണോ;

( ബി )

പൊതുഭരണ വകുപ്പിലെ ജീവനക്കാരുടെ ആറ് മാസത്തിലധികം കാലാവധിയുളള ലീവ്, ഡെപ്യൂട്ടേഷന്‍ എന്നിവ മുഖേന എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി .എസ് .സി-യില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ എന്ന് അറിയിക്കുമോ;

( സി )

2019 ഏപ്രില്‍ ഒന്നിന് ശേഷം ഇത്തരത്തില്‍ എത്ര ഒഴിവുകള്‍ പി .എസ് .സി-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

സര്‍ക്കാര്‍ വകുപ്പുകളിലെ ആശ്രിത നിയമനം

2046.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ആശ്രിത നിയമനങ്ങള്‍ക്കായുള്ളഅപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിന് വളരെയധികം കാലതാമസം ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം എത്ര പേര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ ആശ്രിത നിയമനം നല്‍കി;

( സി )

നിലവില്‍ സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളിലും ആശ്രിത നിയമനത്തിന് ലഭിച്ച എത്ര അപേക്ഷകള്‍ തീരുമാനമാകാതെയുണ്ടെന്ന് അറിയിക്കാമോ?

പി.എസ്.സി നിയമനങ്ങളിലെ സംവരണം

2047.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പി.എസ്.സി വഴിയുളള നിയമനങ്ങളില്‍ വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം ഇനം തിരിച്ച് ശതമാനക്കണക്കില്‍ വെളിപ്പെടുത്താമോ;

( ബി )

പിന്നോക്കാവസ്ഥയിലുള്ള പരിവര്‍ത്തിത ക്രെെസ്തവ വിഭാഗങ്ങള്‍ക്ക് ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം നല്‍കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

കേരള അഗ്നി രക്ഷാ സേനയെ സംബന്ധിച്ച സമഗ്രപഠന റിപ്പോര്‍ട്ട്

2048.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള അഗ്നി രക്ഷാ സേനയെ സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് കേരളത്തിന് അകത്തും പുറത്തും നടത്തിയ സമഗ്രപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭ്യമായത് എന്നാണെന്ന് അറിയിക്കുമോ;

( ബി )

പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( സി )

പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം ഫയര്‍മാന്‍, ഫയര്‍മാന്‍ ഡ്രെെവര്‍-കം-പമ്പ് ഓപ്പറേറ്റര്‍ എന്നീ രണ്ട് തസ്തികകളുടെ പ്രമോഷന്‍ അനുപാതം, ശമ്പള രീതി എന്നിവയില്‍ വിവേചനം ഉളളതായി പരാമര്‍ശിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ചുള്ള തീരുമാനം എന്തെന്ന് വ്യക്തമാക്കുമോ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നിയമനം നടത്തുന്നതിന് നടപടി

2049.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ സ്റ്റേറ്റ് സര്‍വ്വീസുകളിലും സബോര്‍ഡിനേറ്റ് സര്‍വ്വീസുകളിലും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടത്തുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇതില്‍ ആറുമാസത്തിലധികമായി വരുന്ന നിയമനങ്ങള്‍ പ്രത്യേകം കണക്കാക്കി അവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നിയമനം നടത്തുന്നതിന് ആലോചിക്കുമോ?

ട്രാന്‍സ്ജെന്റര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം

2050.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരമുളള നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ബയോമെട്രിക് പഞ്ചിംഗ് സംവിധാനം

2051.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

( ബി )

നിലവില്‍ ഏതെല്ലാം വകുപ്പുകളിലാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ?

അച്ചടി വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ഒഴിവുകള്‍

2052.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

അച്ചടി വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ എത്ര ഒഴിവുകള്‍ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

( ബി )

2020 ല്‍ അച്ചടി വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ എത്ര ഗസറ്റഡ് തസ്തികകളില്‍ എത്ര ഒഴിവുകള്‍ വന്നിട്ടുണ്ട് എന്നും ആയതിന് യഥാസമയം ഡി.പി.സി. കൂടി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

( സി )

അച്ചടി വകുപ്പില്‍ നിലവില്‍ ഏതൊക്കെ ജില്ലകളിലെ ജില്ലാ ഫാറം ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് വ്യക്തമാക്കാമോ;

( ഡി )

അച്ചടി വകുപ്പില്‍ 2020 ല്‍ ഉണ്ടായ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയുടെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

ഷൊര്‍ണ്ണൂരിലെ അച്ചടി മ്യൂസിയം

2053.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ അച്ചടി മ്യൂസിയം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്ന് അറിയിക്കാമോ?

നാദാപുരം തയ്യില്‍ പാലം നിര്‍മ്മാണം

2054.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ വടകര-മാഹി കനാലിലെ എടച്ചേരി-ഏറാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യില്‍ പാലം നിര്‍മ്മാണം പരിഗണനയില്‍ ഉണ്ടോ;

( ബി )

എങ്കിൽ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

വേമ്പനാട്ട് കായലിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി

2055.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍ദ്ദിഷ്ട ദേശീയ ജലപാത 3-ല്‍ പെട്ട വേമ്പനാട്ട് കായലിലെ കണ്ണങ്ങാട്-വെല്ലിംഗ്ടണ്‍ പാലം മുതല്‍ അരൂര്‍ പാലം വരെ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം കണ്ടെത്തി, എസ്റ്റിമേറ്റ് സമര്‍പ്പിച്ച് ,ഭരണാനുമതി വാങ്ങുവാന്‍ നടപടി സ്വീകരിക്കാത്തതിന് കാരണം വിശദമാക്കാമോ;

( ബി )

ദേശീയ ജലപാതയടക്കമുള്ള കായലുകളില്‍ എക്കല്‍ അടിഞ്ഞുകൂടിയിട്ടുള്ളതുമൂലം കായല്‍ വെള്ളം കയറുന്നത് രൂക്ഷമാകുന്നത് സംബന്ധിച്ച് 16.11.2020 ന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?

കൊച്ചി വാട്ടര്‍ മെട്രോ

2056.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ;

( ബി )

ഇതിനായി ഏറ്റെടുക്കുന്ന ഭൂമി എത്രയാണെന്നും ഇത് ഏതെല്ലാം വില്ലേജുകളിലാണെന്നും വ്യക്തമാക്കാമോ;

( സി )

ജലമെട്രോ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

( ഡി )

ഈ പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

നാദാപുരം കളിയാമ്പള്ളി പാലം നിര്‍മ്മാണം

2057.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ വടകര-മാഹി കനാലിന്റെ കുറുകെയുള്ള ഇടുങ്ങിയ കളിയാമ്പള്ളി പാലം പുനര്‍നിര്‍മ്മിക്കാന്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതിന്റെ ഇന്‍വസ്റ്റിഗേഷന്‍ നടപടി പൂര്‍ത്തികരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

ടി.എസ്.കനാലിന്റെ തീരസംരക്ഷണം

2058.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയ ജലപാതയായ ടി.എസ്. കനാലിന്റെ തീരസംരക്ഷണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ടി.എസ്. കനാലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ ശക്തമായ വേലിയേറ്റമുണ്ടാകുമ്പോള്‍ കരഭാഗത്തേയ്ക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുവേണ്ടി ടി.എസ്. കനാലിലേയ്ക്ക് ഒഴുകുന്ന തോടുകളില്‍ ചീപ്പും ഷട്ടറും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ;

( സി )

ആലപ്പാട്, കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭ പ്രദേശത്തും കായല്‍ കയ്യേറ്റം നടത്തുന്നത് നിയന്ത്രിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ദേശീയ ജലപാതയുടെ കേരളത്തിലെ വികസനം

2059.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയ ജലപാതയുടെ കേരളത്തിലെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

( ബി )

കേരളത്തില്‍ ദേശീയ ജലപാത എത്ര കി.മീ. ദൂരത്തിലാണുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

( സി )

കേരളത്തിലെ ദേശീയ ജലപാതയില്‍ ഇപ്പോള്‍ ഏതൊക്കെ ഭാഗത്താണ് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതെന്നും അവ ഏതൊക്കെ റീച്ചുകളാണെന്നും അറിയിക്കുമോ;

( ഡി )

ആകെ എത്ര റീച്ചുകളായിട്ടാണ് കേരളത്തിലെ ദേശീയ പാതയെ വിഭജിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( )

കേരളത്തിലെ ദേശീയ ജലപാതാ നിര്‍മ്മാണത്തിന് കേന്ദ്ര സർക്കാരിൽ നിന്നും ഇനി എന്തെങ്കിലും അനുമതി ലഭ്യമാക്കേണ്ടതുണ്ടോ; വിശദമാക്കുമോ;

( എഫ് )

ദേശീയ ജലപാതയുടെ മൂന്നാം റീച്ചില്‍ ഉള്‍പ്പെട്ട കനോലി കനാല്‍ നവീകരണ പുരോഗതി അറിയിക്കുമോ?

വന്‍കിട നിക്ഷേപ പദ്ധതികള്‍

2060.

ശ്രീ. പി. ടി. തോമസ്

ശ്രീ. വി .ഡി. സതീശൻ

ശ്രീ . വി. ടി. ബൽറാം

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിന്റെ ഉല്പാദനമേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷം എന്തെങ്കിലും വന്‍കിട നിക്ഷേപം കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നൽകുമോ;

( ബി )

കേരളത്തിന്റെ വികസനസാദ്ധ്യതകള്‍ ശരിയായ ദിശയില്‍ പ്രാവർത്തികമാക്കുന്നതിന് പകരം കോടിക്കണക്കിന് രൂപ ആവശ്യമുള്ള പദ്ധതികളുടെ തറക്കല്ലിട്ട് നാട്ടില്‍ വന്‍കിട പദ്ധതികള്‍ ഉണ്ടാക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തിയതെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

( സി )

മുന്‍ സര്‍ക്കാരിന്റെ കാലത്ത് തൊണ്ണൂറ് ശതമാനം പണി പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളം, കാെച്ചി മെട്രോ എന്നിവ പൂര്‍ത്തിയാക്കിയതല്ലാതെ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ വന്‍കിട നിക്ഷേപ പദ്ധതികള്‍ ഏതെന്ന് വിശദമാക്കുമോ?

ക്ഷേമപെന്‍ഷനുകള്‍

2061.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ക്ഷേമപെന്‍ഷനുകള്‍ യഥാസമയം വിതരണം ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( ബി )

മുൻ സര്‍ക്കാരിന്റെ കാലത്ത് എത്ര പേര്‍ക്ക് ക്ഷേമപെന്‍ഷൻ നല്കിയിരുന്നു; അവസാനം നല്‍കിയ ക്ഷേമപെന്‍ഷൻ തുക എത്രയായിരുന്നു;

( സി )

മുൻ സര്‍ക്കാരിന്റെ കാലത്ത് എത്ര മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയായിരുന്നു; എത്ര രൂപയായിരുന്നു കുടിശ്ശിക;

( ഡി )

ഇപ്പോള്‍ എത്ര പേര്‍ക്ക് ക്ഷേമപെൻഷന്‍ നല്കുന്നുണ്ട്; പ്രതിമാസം ക്ഷേമപെൻഷൻ നല്കുന്നതിന് എത്ര രൂപ ചെലവ് വരും?

തലസ്ഥാന നഗരിയിലെ സ്മാർട്ട് സിറ്റി പദ്ധതി

2062.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്മാർട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാന നഗരിയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

( ബി )

ഇതിനായി വകയിരുത്തിയിരിക്കുന്ന തുക എത്രയാണെന്ന് അറിയിക്കുമോ; വിശദമാക്കാമോ?

എകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡ് നവീകരണം

2063.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിക്കുന്നതെന്ന് അറിയിക്കുമോ;

( ബി )

എകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തിയ്ക്ക് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുണ്ടോ ?

കേരള പുനര്‍നിര്‍മ്മാണ പദ്ധതി

2064.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള പുനര്‍ നിര്‍മ്മാണ പദ്ധതി (ആര്‍.കെ.) യിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ വകുപ്പുകളിലെ വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇതേവരെ എത്ര രൂപയാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുളളത് എന്ന് ഇനം തിരിച്ച് തുകകള്‍ സഹിതം വ്യക്തമാക്കാമോ? ഈ ഓരോ പദ്ധികളുടെയും നിര്‍വ്വഹണ ചുമതല നിര്‍വ്വഹിക്കുന്ന ഏജന്‍സികള്‍ ഏതൊക്കെ;

( ബി )

ഇവയില്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ; ബാക്കിയുളളവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ; എന്നത്തേക്ക് ഇവയുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

എകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡ് നവീകരണം

2065.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിക്കുന്നതെന്ന് അറിയിക്കുമോ ;

( ബി )

എകരൂല്‍-കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുണ്ടോ ?

റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് പദ്ധതി

2066.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് മുഖേന ഇതിനകം നടപ്പിലാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

ഈ പദ്ധതിക്ക് ഏതെങ്കിലും വിദേശ ഏജന്‍സികളുടെയോ/ബാങ്കുകളുടെയോ സഹായം ഇതിനകം ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

ഇതിനകം ലഭിച്ച തുക എന്തൊക്കെ കാര്യങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്ന് വെളിപ്പെടുത്താമോ;

( ഡി )

റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവില്‍ ഇതിനകം എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്; അതില്‍ എത്ര കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പുവച്ചു; വ്യക്തമാക്കുമോ;

( )

വിവിധ വകുപ്പുകള്‍ക്ക് പദ്ധതി നടത്തിപ്പിനായി ഇതിനകം കെെമാറിയ തുക എത്രയാണ്; മറ്റ് ഏതെങ്കിലും വിദേശ ഏജന്‍സികളില്‍ നിന്നും ധനസമാഹരണത്തിന് ചര്‍ച്ച നടക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

ചെങ്ങന്നൂരിലെ റീബില്‍ഡ് കേരള പദ്ധതി

2067.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുന്നതിന് ഏതെല്ലാം പ്രൊപ്പോസലുകളാണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിനുവേണ്ടി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

ഓരോ പ്രവൃത്തികളുടെയും നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

( സി )

ടി പ്രവ‍ൃത്തികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ഹരിത കേരളം പദ്ധതി

2068.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കൊല്ലം നിയോജക മണ്ഡലത്തില്‍ ഹരിത കേരളം പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കാമോ?

സി.എന്‍.ജി. ഉപയോഗം വ്യാപകമാക്കാനുളള നടപടികള്‍

2069.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമായത് വഴി സംസ്ഥാനത്ത് സി.എന്‍.ജി. ഉപയോഗം വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

( ബി )

സി.എന്‍.ജി. -യുടെ വിതരണം കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്കും വ്യാപകമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?

തലസ്ഥാനത്തെ സിറ്റി ഗ്യാസ് പദ്ധതി

2070.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തലസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;

( ബി )

ആയതിനായി വകയിരുത്തിയ തുക എത്രയെന്ന് അറിയിക്കുമോ;

( സി )

വിശദമാക്കാമോ?

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങൾ

2071.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എത്ര പ്രാവശ്യം മുഖ്യമന്ത്രിയുടെകൂടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ഏതൊക്കെ രാജ്യങ്ങളിലായിരുന്നുവെന്നും അറിയിക്കാമോ;

( ബി )

വിദേശരാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി അവിടങ്ങളിൽ ശിവശങ്കര്‍ സന്ദര്‍ശിച്ചിരുന്നോ;

( സി )

അത്തരം വിദേശസന്ദര്‍ശനങ്ങളില്‍സ്വപ്ന സുരേഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനം

2072.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായിരുന്നപ്പോള്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നോ;

( ബി )

ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

( സി )

പ്രസ്തുത പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മുഖ്യമന്ത്രിയില്‍ നിന്നും വിശദീകരണം ആരാഞ്ഞിട്ടുണ്ടോ മുഖ്യമന്ത്രി അതിന് വിശദീകരണം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )

പ്രസ്തുത വിശദീകരണം തൃപ്തികരമാണോ; അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ ?

സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടി

2073.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സെക്രട്ടേറിയറ്റും ജില്ല ഭരണ കേന്ദ്രങ്ങളും ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അകത്തും പരിസരങ്ങളിലും കോവിഡ് മഹാമാരിക്കാലത്ത് ഇ-വേസ്റ്റും മാറ്റിയ ഫര്‍ണിച്ചറുകളും മറ്റ് പാഴ്‌വസ്തുക്കളുമൊക്കെ കൂട്ടിയിട്ട് വൃത്തിഹീനമാക്കിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പുനരുപയോഗിക്കേണ്ടവ ഉപയോഗിച്ചും ലേലം ചെയ്ത് ഒഴിവാക്കേണ്ടവ അത്തരത്തില്‍ ഒഴിവാക്കിയും ഓഫീസ് പരിസരങ്ങള്‍ വൃത്തിയാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

( സി )

സര്‍ക്കാര്‍ ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?

വയനാട് ജില്ലാ പാക്കേജ്

2074.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വയനാട് ജില്ലാ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; ഏതെല്ലാം പദ്ധതികളാണ് പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഇതിന്റെ അടങ്കല്‍ എത്രയാണ്;

( ബി )

പ്രസ്തുത പാക്കേജിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ;

( സി )

വയനാട് പാക്കേജിനായി 2020-21 ല്‍ ചെലവഴിച്ച തുകയുടെ വിശദാംശം നല്‍കുമോ ?

കണ്‍സള്‍ട്ടന്‍സി കരാര്‍

2075.

ശ്രീ. വി .ഡി. സതീശൻ

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ . എം . വിൻസെൻറ്

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാരിന്റെ ഏതൊക്കെ പ്രവൃത്തികളിലാണ് പി.ഡബ്ല്യു. സി.ക്ക് ഈ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരുന്നത്;

( ബി )

അവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം എന്താണ് എന്നറിയിക്കാമോ;

( സി )

സ്വപ്ന സുരേഷിനെ കെ.എസ്..ടി..എല്ലിന്റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ നിയോഗിക്കുന്നതില്‍ പി.ഡബ്ല്യു.സി. പങ്ക് വഹിച്ചിരുന്നോ; വ്യക്തമാക്കുമോ;

( ഡി )

കെ.എസ്..ടി..എല്‍. മാനേജിംഗ് ഡയറക്ടര്‍ സ്വപ്ന സുരേഷിന് പ്രസ്തുത നിയമനം നല്‍കണമെന്ന് പി.ഡബ്ല്യു. സി.യോട് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?

കെ-ഫോൺ പദ്ധതി

2076.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയുടെ നിർവഹണ ഏജൻസി ഏതാണെന്നും പദ്ധതി നിർവഹണം ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ;

( ബി )

നിർവഹണ ഏജൻസിയെ നിശ്ചയിച്ചത് ടെൻഡർ നടപടികളിലൂടെ ആണോ എന്നും ആണെങ്കിൽ ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ/സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും അറിയിക്കുമോ?

2077.  ചോദ്യം ഒഴിവാക്കിയിരിക്കുന്നു.

 

സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന്റെ നിയമനം

2078.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.ഇന്‍ഫ്രാസ്ട്രക‍്ച്ചര്‍ ലിമിറ്റഡിന്റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഏത് തസ്തികയിലാണ് നിയമിച്ചത്;

( ബി )

ഏത് കണ്‍സള്‍ട്ടന്‍സി വഴിയായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം; പ്രതിമാസം എത്ര ലക്ഷം രൂപയാണ് പ്രസ്തുത കണ്‍സള്‍ട്ടന്‍സിക്ക് സ്വപ്ന സുരേഷിന്റെ ശമ്പളയിനത്തില്‍ നല്‍കിയിരുന്നതെന്ന് അറിയിക്കാമോ?

പി.ആര്‍.ഡി. മീഡിയ ഹാന്‍ഡ് ബുക്ക്

2079.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാരിന്റെ പി.ആര്‍.ഡി. മീഡിയ ഹാന്‍ഡ് ബുക്ക് എന്ന മാെബെെല്‍ ആപ്ലിക്കേഷന്‍ ഫലപ്രദമായി തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത് അവസാനമായി അപ്ഡേറ്റ് ചെയ്തത് എന്നാണെന്ന് അറിയിക്കുമോ; ഇതിന്റെ ഡേറ്റാ ബേസ് അപ്ഡേറ്റ് ചെയ്യുന്നതിന് ആരെയാണ്ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ;

( ബി )

ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിനും അതിന്റെ തുടര്‍ പരിപാലനത്തിനുമായി സര്‍ക്കാരിന് ചെലവായ തുക എത്രയെന്ന് അറിയിക്കുമോ; ഇതില്‍ നിലവില്‍ ലഭ്യമാകുന്ന പല വിവരങ്ങളും കാലഹരണപ്പെട്ടവയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

കെ-ഫോണ്‍ ശൃംഖല

2080.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ദാരിദ്ര്യ രേഖക്ക് താഴെയുളള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്;

( ബി )

ഈ പദ്ധതിയുടെ ഭാഗമായുളള ഒപ്റ്റിക്കല്‍ കേബിള്‍ ലെെന്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

റെയില്‍വേ ലെെനിനും ദേശീയപാതയ്ക്കും കുറുകെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധിച്ചിട്ടുണ്ടോ;

( ഡി )

കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കുവാന്‍ ഏതൊക്കെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്; അവരെ തെരഞ്ഞെടുക്കുന്നത് എപ്രകാരമാണ്;

( )

കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കുന്ന വാടകയില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുവാനുളള ചെലവ് കണ്ടെത്തുവാന്‍ സാധിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?


കൊരട്ടി ഇന്‍ഫോപാര്‍ക്ക്

2081.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ ഐ.ടി. അനുബന്ധ വ്യവസായങ്ങള്‍ ആരംഭിയ്ക്കുന്നതിനും, കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ അടിയന്തിര ഇടപെടലുകളും നടപടികളും സ്വീകരിക്കുമോ?

.ടി. മേഖലയുടെ സമഗ്രവികസനം

2082.

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ. കെ.യു. ജനീഷ് കുമാർ

ശ്രീ ഐ. ബി. സതീഷ്

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഐ.ടി. മേഖലയുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ നൂതന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഐ.ടി. മേഖലയില്‍ ബില്‍റ്റ് അപ് സ്പേസ് എത്രയായിരുന്നുവെന്നും ഇപ്പോള്‍ അത് എത്രയാണെന്നും അറിയിയ്ക്കാമോ;

( സി )

.ടി. പാര്‍ക്കുകളില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കമ്പനികള്‍ പുതുതായി വന്നുവെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി വന്ന കമ്പനികള്‍ എത്രയാണെന്നുമുള്ള കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ;

( ഡി )

ഈ സര്‍ക്കാരിന്റെ കാലത്ത് ഐ.ടി. പാര്‍ക്കുകളില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു എന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

പുതിയ അക്ഷയ കേന്ദ്രങ്ങള്‍

2083.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പുതുതായി അക്ഷയ കേന്ദ്രം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

( ബി )

പുതുതായി ആംരംഭിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാരുമായി ഒപ്പു വെക്കേണ്ട ധാരണാപത്രത്തില്‍ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; നിലവിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രസ്തുത ഭേദഗതികള്‍ ബാധകമാണോ;

( സി )

പുതുതായി അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അനുമതി ലഭിക്കുകയും റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തവര്‍ക്ക് എഗ്രിമെന്റ് വെയ്ക്കാന്‍ കാലതാമസമുണ്ടാകുന്നത് സാമ്പത്തിക ബാധ്യതക്കിടയാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പുതുക്കിയ എഗ്രിമെന്റ് വ്യവസ്ഥകള്‍ നിലവില്‍ വരുന്നത് വരെ പഴയ വ്യവസ്ഥകള്‍ പ്രകാരം എഗ്രിമെന്റ് ഒപ്പുവച്ച് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കുമോ;

( ഡി )

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കണ്ണിപറമ്പില്‍ പുതുതായി അനുവദിച്ച അക്ഷയ കേന്ദ്രത്തിന്റെ സംരംഭകന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി മാസങ്ങളായി വാടക കൊടുത്ത് തുടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

കോതമംഗലം മണ്ഡലത്തിലെ അക്ഷയകേന്ദ്രങ്ങള്‍

2084.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തില്‍ നിലവില്‍ എത്ര അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

( ബി )

മണ്ഡലത്തില്‍ പുതിയതായി അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സ്ഥലങ്ങളിലാണെന്ന് വ്യക്തമാക്കാമോ;

( സി )

മണ്ഡലത്തില്‍ പുതിയ അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

( ഡി )

പുതിയ അക്ഷയകേന്ദ്രങ്ങള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

ഓവര്‍ ഡ്രാഫ്റ്റ്

2085.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സി-ഡിറ്റില്‍ എത്ര തവണ സ്ഥിരനിക്ഷേപത്തിന്റെ ജാമ്യത്തില്‍ ബാങ്കുകളില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്തിട്ടുണ്ട്; എന്നൊക്കെയാണ് ഇവ എടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

ഓരോ തവണ എടുത്ത ഓവര്‍ ഡ്രാഫ്റ്റ് തുകയും അതിനെതിരെ വച്ച സ്ഥിരനിക്ഷേപവും എത്രയെന്ന് വ്യക്തമാക്കുമോ;

( സി )

ഇതില്‍ എത്ര ഓവര്‍ ഡ്രാഫ്റ്റ് ക്ലോസ് ചെയ്തിട്ടുണ്ട്; എങ്ങനെയാണ് ഈ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍‍ ക്ലോസ് ചെയ്തത്; ജാമ്യം വച്ച സ്ഥിരനിക്ഷേപങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി; എന്നീ കാര്യങ്ങൾ വ്യക്തമാക്കുമോ?

തീരദേശ പരിപാലന നിയമം

2259.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തീരദേശ പരിപാലന നിയമ പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിലവില്‍ ബാധകമായിട്ടുള്ള നിയന്ത്രണങ്ങള്‍ എപ്രകാരമാണ്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഏതെല്ലാം പ്രവൃത്തികളെ/ നിര്‍മ്മാണങ്ങളെയാണ് തീരദേശ പരിപാലന നിയമത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കാമോ;

( സി )

തീരദേശ മേഖലയില്‍ 50 വര്‍ഷത്തിന് മുകളിലായി തലമുറകളായി അധിവസിച്ച് വരുന്ന മത്സ്യത്തൊഴിലാളികള്‍ അല്ലാത്ത കുടുംബങ്ങള്‍ക്ക് തീരദേശ പരിപാലന നിയമത്തില്‍ ഇളവ് അനുവദിച്ച് ഭൂമിക്ക് പട്ടയം നല്‍കുന്നതിനും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സാധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.