വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂളുകളിലെത്താന്‍
ഗതാഗത സൗകര്യം
1796.
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഭാഗികമായി
സ്കൂളുകള്‍
തുറന്ന് പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍ ഗ്രാമീണ
മേഖലകളിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂളുകളിലെത്താന്‍ ഗതാഗത
സൗകര്യം കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
കോവിഡ്
-19
ന്റെ
സാഹചര്യത്തില്‍,
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളും
സ്വകാര്യ
ബസ്സുകളും കുറവായതിനാല്‍
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ
യാത്രാ പ്രശ്നം
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്‍.ടി.സി.യുടെ
പുനരുദ്ധാരണം
1797.
ശ്രീ.
വി.
അബ്ദുറഹിമാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാർ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി.യെ
കൂടുതല്‍
ലാഭത്തിലും ജനകീയവുമാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ;
(
ബി
)
കെ.എസ്.ആര്‍.ടി.സി.
എന്ന
പൊതു
ഗതാഗത സംവിധാനത്തെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഭാവിയില്‍ എന്തൊക്കെയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി
)
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ
പെരുമാറ്റം
ജനസൗഹൃദമാക്കുന്നതിന്
ജീവനക്കാര്‍ക്ക് മികച്ച
മാനേജ്മെന്റ് പരിശീലനം
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
വികസന
പ്രവര്‍ത്തനങ്ങള്‍
1798.
ശ്രീ
.
പി
.
കെ
.
ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ഗതാഗത വകുപ്പ്
മുഖാന്തിരം ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുളളത് എന്ന്
വിശദമാക്കാമോ;
ഇതിനായി
അനുവദിച്ച
തുകയും പ്രവൃത്തികളുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
കെ
എസ് ആർ ടി സി
യിലെ കോവിഡ്
പ്രോട്ടോക്കോള്‍
ലംഘനം
1799.
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
.
ടി.
വി.
ഇബ്രാഹിം
ശ്രീ
.കെ
.എൻ
.എ.
ഖാദർ
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
കോവിഡ്
പ്രോട്ടോക്കോള്‍ നിലവില്‍
വന്ന നാള്‍ മുതല്‍
സാധാരണക്കാര്‍ അധികവും
യാത്രയ്ക്ക് ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സി.യില്‍
മാത്രം
മാസ്ക് ഒഴികെയുള്ള
സര്‍വ്വമാനദണ്ഡങ്ങളും
ലംഘിക്കുന്നത്
രോഗവ്യാപനത്തിന് പ്രധാന
കാരണമാകുന്നുണ്ടോ;
(
ബി
)
ഈ
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം
രോഗവ്യാപനത്തിന് ഏതെല്ലാം
രീതിയില്‍
കാരണമായിട്ടുണ്ടെന്നാണ്
സര്‍ക്കാര്‍ കരുതുന്നത്;
വ്യക്തമാക്കുമോ;
(
സി
)
വിവിധ
ഘട്ടങ്ങളില്‍
പൊതുജനങ്ങളെ ബാധിക്കുന്ന
ഇത്തരം ഗൗരവതരമായ
വിഷയങ്ങളില്‍ കോവിഡ്
പ്രോട്ടോക്കോളിന് വിരുദ്ധമായ
തീരുമാനങ്ങള്‍ എടുക്കുന്നതിന്
കെ.എസ്.ആര്‍.ടി.സി.
യെ
അധികാരപ്പെടുത്തുന്ന
നടപടി പുനരാലോചിക്കുമോ;
(
ഡി
)
എങ്കില്‍
പൊതുജനങ്ങളെ
ബാധിക്കുന്ന കോവിഡ് മാനദണ്ഡ
ലംഘന വിഷയത്തിൽ
തീരുമാനമെടുത്തവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ഇ-വെഹിക്കിള്‍
നയം
1800.
ശ്രീ
.
കെ.
സി
.
ജോസഫ്
ശ്രീ
.
വി
.എസ്.
ശിവകുമാർ
ശ്രീ.
അനൂപ്
ജേക്കബ്
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേന്ദ്ര
സര്‍ക്കാരിന്റെ
2013
ലെ
ഇ-മാെബിലിറ്റി
നയത്തിനനുസൃതമായി
സംസ്ഥാനം ഇ-വെഹിക്കിള്‍
നയം
രൂപീകരിച്ചിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
നയത്തിന്റെ
അടിസ്ഥാനത്തില്‍ പഠനം
നടത്താന്‍ സര്‍ക്കാര്‍
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
(
സി
)
സംസ്ഥാനത്ത്
ഇ-ബസുകള്‍
ലാഭകരമായി
പ്രവര്‍ത്തിപ്പിക്കാന്‍
സാധിക്കും എന്ന് ഏതെങ്കിലും
കമ്മിറ്റി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്കിയിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി
)
സംസ്ഥാനത്ത്
ഇ-ബസ്
നിര്‍മ്മിക്കാനായി
ഏതെങ്കിലും കമ്പനിയുമായി
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഒപ്പിടാന്‍
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതുഗതാഗതരംഗത്ത്
ഇലക്ട്രിക്
വാഹനങ്ങള്‍
1801.
ശ്രീ.
രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
പൊതുഗതാഗതരംഗത്ത്
ഇലക്ട്രിക് വാഹനങ്ങള്‍
ഉപയോഗിക്കുന്നതില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി
)
സാധാരണക്കാരന്
താങ്ങാന്‍
കഴിയാത്തവിധം ഡീസല്‍/പെട്രോള്‍
വില
വര്‍ധിക്കുന്ന സാഹചര്യത്തില്‍
ഇലക്ട്രിക്,
സോളാര്‍
വാഹനങ്ങള്‍
കൂടുതലായി പൊതുയാത്രാരംഗത്ത്
ഉപയോഗിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശംങ്ങള്‍
ലഭ്യമാക്കാമോ
?
റോഡുകളിലെ
പുതിയ
ട്രാഫിക്
അടയാളങ്ങള്‍
1802.
ഡോ.
എൻ.
ജയരാജ്
ശ്രീ.
റോഷി
അഗസ്റ്റിൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഇന്ത്യന്‍
റോഡ്
കോണ്‍ഗ്രസ് നിര്‍ദേശപ്രകാരം
റോഡുകളില്‍ രേഖപ്പെടുത്തുന്ന
പുതിയതരം ട്രാഫിക്
അടയാളങ്ങള്‍ ഗതാഗതവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
അടയാളങ്ങള്‍
ഡ്രൈവര്‍മാര്‍ക്കും
പൊതുജനങ്ങള്‍ക്കും
പരിചയപ്പെടുത്താന്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി
)
പ്രസ്തുത
അടയാളങ്ങളെ
സംബന്ധിച്ച ചോദ്യങ്ങള്‍
ലേണേഴ്‌സ് ടെസ്റ്റിന്
ഏര്‍പ്പെടുത്തുന്നതിനും
ട്രാഫിക് ബോധവല്‍കരണ
ക്ലാസിന്റെ സിലബസില്‍
ഉള്‍പ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
ഇരുചക്ര
വാഹന
യാത്രികരുമായി
ബന്ധപ്പെട്ട
നിയമം
1803.
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം ഇരുചക്ര വാഹന
യാത്രികരില്‍
പിറകിലിരിക്കുന്ന വ്യക്തി
ഹെല്‍മറ്റ് ധരിക്കുന്നത്
നിര്‍ബന്ധമാക്കിയിരിക്കുന്നത്
കേന്ദ്ര മോട്ടോര്‍ വാഹന
നിയമം സംസ്ഥാനത്ത് അതുപോലെ
നടപ്പിലാക്കുന്നതിന്റെ
ഭാഗമായിട്ടാണോ;
മുൻ
സർക്കാരിന്റെ
കാലത്തും ഇക്കാര്യം
നിര്‍ബന്ധമാക്കിയിരുന്നോ;
(
ബി
)
ഇരുചക്ര
വാഹന
യാത്രയില്‍ രണ്ട് ഹെല്‍മറ്റ്
ധരിക്കേണ്ടതും യാത്രാവസാനം
അത് ചുമന്ന് സൂക്ഷിക്കേണ്ടതും
കൊണ്ട് ജനത്തിനുണ്ടാകുന്ന
ബുദ്ധിമുട്ട് കണക്കിലെടുത്ത്
മുൻ സർക്കാർ പോലീസുകാരെ
ഉപയോഗിച്ച് മൊബെെല്‍
ക്യാമറയില്‍ പകര്‍ത്തി പിഴ
ചുമത്തുന്നതിന് പകരം പ്രസ്തുത
നിയമത്തില്‍ ഇളവ് ചെയ്ത്
നല്കിയത് പരിശോധിക്കുമോ;
(
സി
)
നിലവിലെ
നടപടി
കൊണ്ട് എന്ത് തുക നാളിതുവരെ
അധികമായി ലഭിച്ചിട്ടുണ്ട്;
(
ഡി
)
ഇത്തരത്തില്‍
നിയമം
നിര്‍ബന്ധമാക്കിയതു മൂലം
റവന്യൂ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സർക്കാരിനു കഴിഞ്ഞിട്ടുണ്ടോ;
(
ഇ
)
ടി
നിയമത്തിന്റെ
ഭാഗമായി പിഴ ചുമത്തുന്നതില്‍
നിന്നും വൃദ്ധരെയും
കുട്ടികളെയും ഒഴിവാക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
സേഫ്
കേരള
പദ്ധതി
1804.
ശ്രീ
.
എ
.
പ്രദീപ്
കുമാർ
ശ്രീ
.
എം
.
മുകേഷ്
ശ്രീ
എ.
എൻ.
ഷംസീർ
ശ്രീ.
ബി
.സത്യൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
നടപ്പിലാക്കി വരുന്ന സേഫ്
കേരളപദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(
ബി
)
പൊതുജന
പങ്കാളിത്തത്തോടെ
ഗതാഗത നിയമ ലംഘകരെ
കണ്ടെത്തുവാനും അതുവഴി
റോഡപകടങ്ങള്‍ കുറയ്ക്കുവാനും
തേര്‍ഡ് ഐ എന്‍ഫോഴ്സ്മെന്റ്
പ്രോജക്ട് നടപ്പാക്കി
വരുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി
)
ദേശീയ,
സംസ്ഥാന
പാതകളില്‍
കൂടുതല്‍ അപകടങ്ങള്‍
ഉണ്ടാകുന്ന സ്ഥലങ്ങളില്‍
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ച് ഗതാഗത ലംഘനം
കണ്ടുപിടിക്കുന്നതിന് റഡാര്‍
സര്‍വ്വയലന്‍സ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
കാര്‍ഷിക
നിയമങ്ങള്‍
1805.
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ
മൂന്ന് കാര്‍ഷിക നിയമങ്ങള്‍
തികച്ചും ഉപഭോക്തൃ
സംസ്ഥാനമായ കേരളത്തെ ഏതെല്ലാം
രീതിയില്‍ ബാധിക്കുമെന്നത്
സര്‍ക്കാര്‍ വിശദമാക്കാമോ;
(
ബി
)
ഇതിന്
പരിഹാരം
കണ്ടെത്തി സംസ്ഥാന കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിവരിക്കാമോ;
(
സി
)
സംസ്ഥാന
സര്‍ക്കാര്‍
തലത്തില്‍ നിയമം
പാസ്സാക്കുന്നതിന് നടപടി
സ്വീകരിക്കുന്നത് സര്‍ക്കാര്‍
പരിഗണിക്കുമോ?
ആട്ടോമാറ്റിക്
സ്പീഡ്
എന്‍ഫോഴ്സ്മെന്റ്
ക്യാമറ
1806.
ശ്രീ
.
സണ്ണി
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഗതാഗത
വകുപ്പ്
സംസ്ഥാനത്ത് ആകെ എത്ര
ആട്ടോമാറ്റിക് സ്പീഡ്
എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇതിനായി
എത്ര
രൂപ ചെലവഴിച്ചു;
ഏത്
കാലഘട്ടത്തിലാണ്
പണം ചെലവഴിച്ചത്;
(
ബി
)
ഇവയുടെ
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍ക്ക്
വേണ്ടി എത്ര തുക ഈ
സര്‍ക്കാര്‍ വന്നശേഷം
ചെലവഴിച്ചു;
(
സി
)
ഈ
ക്യാമറകളില്‍ എത്രയെണ്ണം
ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്;
(
ഡി
)
വാര്‍ഷിക
അറ്റകുറ്റപ്പണി
നടത്താത്തതിന് എന്തങ്കിലും
പ്രത്യേകകാരണം ഉണ്ടോ;
ഇവ
അറ്റകുറ്റപ്പണി
നടത്തി
പ്രവര്‍ത്തിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
അപകടത്തില്‍
മരിച്ച
വ്യക്തിയുടെ
വിധവക്ക്
നഷ്ടപരിഹാരം.
1807.
ശ്രീ
പി
.ടി
.എ
.
റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
OP(M)
735/12
കേസില്‍
കോഴിക്കോട്
എം.എ.സി.ടി
ഉത്തരവ്
പ്രകാരം ഹെെക്കോടതി
നല്‍കാന്‍ വിധിച്ച എട്ട്
ലക്ഷത്തി
മുപ്പത്തെട്ടായിരത്തി അഞ്ഞൂറ്
രൂപ മരിച്ച മുഹമ്മദിന്റെ
അവകാശിയായ ബുഷ്റ
എന്നയാള്‍ക്ക്ഇതുവരെ
ലഭിച്ചിട്ടില്ല എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
2012-ല്‍
നടന്ന
ബസ് അപകടത്തില്‍ മരിച്ച
വ്യക്തിയുടെ വിധവക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിലുണ്ടായ
കാലതാമസത്തിന് എന്താണ്
കാരണമെന്ന് വ്യക്തമാക്കാമോ;
(
സി
)
തുക
എന്ന്
കാെടുക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
റോഡ്
സേഫ്റ്റി
ഫണ്ട് ഉപയോഗം
1808.
ശ്രീ.
സി.
ദിവാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം റോഡ് സേഫ്റ്റി
ഫണ്ട് ഉപയോഗിച്ച്
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(
ബി
)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക,
നിലവിലെ
സ്ഥിതി
എന്നിവ വ്യക്തമാക്കുമോ;
ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സമഗ്ര
ഗതാഗതപരിഷ്കരണം
1809.
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
ഡോ.എം.കെ
.
മുനീർ
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വാഹനയാത്രക്കാരുടെയും
കാല്‍നടയാത്രക്കാരുടെയും
ക്ഷേമവും
സുരക്ഷയും ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
ബി
)
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണങ്ങള്‍
ഗതാഗതവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(
സി
)
സംസ്ഥാനത്ത്
സമഗ്ര
ഗതാഗതപരിഷ്കരണം
നടപ്പാക്കണമെന്ന മനുഷ്യാവകാശ
കമ്മീഷന്റെ
നിര്‍ദ്ദേശത്തിന്‍മേല്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
സ്വകാര്യ
ടൂറിസ്റ്റ്
ബസ് ഉടമകള്‍
നേരിടുന്ന
പ്രതിസന്ധി.
1810.
ശ്രീ.
ആർ.
രാമചന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
വ്യാപനത്തെ
തുടര്‍ന്ന് സര്‍വ്വീസ്
നിര്‍ത്തിവച്ച സ്വകാര്യ
ടൂറിസ്റ്റ് ബസ് ഉടമകള്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(
ബി
)
ഈ
മേഖലയുടെ അതിജീവനത്തിനുവേണ്ടി
സംസ്ഥാനത്തെ പൊതുമേഖല ധനകാര്യ
സ്ഥാപനങ്ങളുടെ സഹകരണത്തോടെ
സാമ്പത്തിക പാക്കേജ്
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി
)
വിനോദസഞ്ചാരമേഖലകള്‍
സജീവമായിക്കൊണ്ടിരിക്കുന്ന
കാലഘട്ടത്തില്‍
മോട്ടര്‍ വാഹന നികുതിയില്‍
ഇളവ് വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
എറണാകുളം
കെ.എസ്.ആര്‍.ടി.സി.
ബസ്
സ്റ്റാന്റ്
നവീകരണം
1811.
ശ്രീ
.
ജോൺ
ഫെർണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
എറണാകുളം
കെ.എസ്.ആര്‍.ടി.സി.
ബസ്
സ്റ്റാന്റ്
നവീകരണത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി
)
ഇതിന്റെ
രൂപരേഖയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
സി
)
ഈ
പദ്ധതിക്ക് കിഫ്ബിയുടെ
അംഗീകാരം നല്‍കിയിട്ടുണ്ടോ;
(
ഡി
)
നവീകരണ
പ്രവൃത്തികള്‍
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്‍.ടി.സിയില്‍
ഇന്റലിജന്റ്
ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം
1812.
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സിയില്‍
ഇന്റലിജന്റ്
ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എത്ര
തുകയാണ്
ഈ പദ്ധതിക്ക്
ആവശ്യമായിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി
)
ഇതിനായി
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേലുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കുമോ?
കെ-സ്വിഫ്റ്റ്
പദ്ധതി
1813.
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി-
യെ
വിഭജിച്ച്കൊണ്ട്
കെ.സ്വിഫ്റ്റ്
എന്ന
പേരില്‍ ഒരു ഗതാഗത കമ്പനി
രൂപീകരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി
)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
പുതിയ ബസ്സുകള്‍
വാങ്ങുന്നതിനും പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി
)
ഇപ്പോള്‍
തന്നെ
നഷ്ടത്തില്‍ നിന്നും
നഷ്ടത്തിലേക്ക്
കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന
കെ.എസ്.ആര്‍.ടി.സി-യെ
രക്ഷപ്പെടുത്തുന്നതിന്
പകരം കെ-സ്വിഫ്റ്റ്
എന്ന
പേരില്‍ പുതിയ കമ്പനി
രൂപീകരിക്കുന്നത് കെ.എസ്.ആര്‍.ടി.സി-
യുടെ
തകര്‍ച്ചക്ക്
ആക്കം കൂട്ടും എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇരിങ്ങാലക്കുടയിലെ
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയിലെ
ജീവനക്കാരുടെ
കുറവ്
1814.
പ്രൊഫ
.
കെ.
യു.
അരുണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.
ബസ്
റൂട്ടുകള്‍
സംരക്ഷിക്കുന്നതിന്റെ ഭാഗമായി
ഇരിങ്ങാലക്കുടയില്‍ നിന്നും
ഉണ്ടായിരുന്ന തിരുവനന്തപുരം,
സര്‍വ്വീസ്
പുനരാരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഈ
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി
)
ഇരിങ്ങാലക്കുടയിലെ
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയിലെ
ജീവനക്കാരുടെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
പരിഹിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കെ.
എസ്.ആര്‍.ടി.
സി.യിൽ
ഡ്രെെവര്‍-കം-കണ്ടക്ടര്‍
സംവിധാനം
.
1815.
ശ്രീ
.
വി
.എസ്.
ശിവകുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.
എസ്.ആര്‍.ടി.
സി.
പുനരുദ്ധാരണപാക്കേജിന്റെ
ഭാഗമായി
നടപ്പിലാക്കിയ ഡ്രെെവര്‍-കം-കണ്ടക്ടര്‍
സംവിധാനം
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(
ബി
)
ഈ
സംവിധാനത്തിനെതിരെ
ജീവനക്കാരുടെ സംഘടനകള്‍
കോടതിയെ സമീപിച്ചിരുന്നോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
കോടതി നിര്‍ദ്ദേശം
എന്തായിരുന്നു;
(
സി
)
കെ.
എസ്.ആര്‍.ടി.
സി.യുടെ
ദീര്‍ഘദൂരസര്‍വ്വീസുകളില്‍
ഈ
സംവിധാനവും ക്രൂചെയിഞ്ച്
സംവിധാനവും വീണ്ടും
കാെണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
കെ.എസ്.ആർ.ടി.സി.
യിലെ
പുനര്‍വിന്യാസം
1816.
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സർക്കാർ കെ.എസ്.ആർ.ടി.സി.യെക്കുറിച്ച്
പഠിക്കാന്‍
നിയോഗിച്ച പ്രൊഫ.സുശീല്‍
ഖന്നയുടെ
ഇടക്കാല റിപ്പോര്‍ട്ടില്‍ കെ.എസ്.ആർ.ടി.സി.യില്‍
ബസ്സ്
ഒന്നിന് നിലവിലുള്ള ഓഫീസ്
ജീവനക്കാരുടെ എണ്ണം ദേശീയ
ശരാശരിയെക്കാള്‍
കൂടുതലാണെന്ന് പറഞ്ഞിട്ടുണ്ടോ;
എങ്കിൽ
ഇക്കാര്യം
പരിഹരിക്കുന്നതിന് സർക്കാർ
എന്തുകൊണ്ട് മെല്ലെപ്പോക്ക്
സ്വീകരിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(
ബി
)
ഇക്കാര്യത്തില്‍
പുനര്‍വിന്യാസം
നടത്തുമ്പോള്‍ കെ.എസ്.ആർ.ടി.സി.യില്‍
പതിനഞ്ച്
കൊല്ലത്തിലധികം ജോലി
നോക്കിയ
ലെെന്‍ഡ്യൂട്ടിക്കാരായ
ആരോഗ്യ
പ്രശ്നങ്ങളുള്ളവര്‍ക്ക്
മുന്തിയ പരിഗണന നല്‍കുന്നതിന്
സർക്കാർ തയ്യാറാകുമോ;
ഇല്ലെങ്കില്‍
അതിനുള്ള
തടസ്സം എന്തെന്നറിയിക്കാമോ?
കെ.എസ്.ആര്‍.ടി.സി.
ഭൂമിയില്‍
സ്വകാര്യ
പങ്കാളിത്തത്തോടെ
നിക്ഷേപം
1817.
ശ്രീ
.
മഞ്ഞളാംകുഴി
അലി
ശ്രീ.
പി
കെ
അബ്ദു റബ്ബ്
ശ്രീ
.
പാറക്കൽ
അബ്ദുല്ല
ശ്രീ
.
സി.
മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യുടെ
നഷ്ടം
നികത്തുന്നതിനായി
ഉപയോഗമില്ലാതെ കിടക്കുന്ന കെ.എസ്.ആര്‍.ടി.സി.
ഭൂമിയില്‍
സ്വകാര്യ
പങ്കാളിത്തത്തോടെ നിക്ഷേപം
നടത്തി വരുമാനം
ഉണ്ടാക്കാനുള്ള പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി
)
എങ്കില്‍
പദ്ധതികളുടെ
വിശദാംശം നല്‍കുമോ;
(
സി
)
ഇക്കാര്യത്തില്‍
കോർപ്പറേഷന്
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എഎസ്.ആര്‍.ടി.സി.യ്ക്കുണ്ടായ
ലാഭം
1818.
ശ്രീ
.
എൻ
.
ഷംസുദീൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ശ്രീ.ടോമിന്‍
തച്ചങ്കരി
സി.എം.ഡി
ആയിരുന്ന
കാലത്ത് കെ.എസ്.ആര്‍.ടി.സി
.യെ
ലാഭത്തിലാക്കിയിരുന്നുവെന്ന
അവകാശവാദത്തിന്റെ
യാഥാര്‍ത്ഥ്യമെന്താണ്;
ആയത്
വസ്തുതയാണെങ്കില്‍
ഇതുമായി ബന്ധപ്പെട്ട രേഖകളുടെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(
ബി
)
പ്രസ്തുത
വ്യക്തി
സി.എം.ഡി
ആയിരുന്ന
കാലഘട്ടത്തില്‍ ജീവനക്കാരുടെ
ശമ്പള ആനുകൂല്യങ്ങള്‍ പോലും
നല്‍കാതെ ആയതും
ലാഭക്കണക്കില്‍ ചേര്‍ത്ത്
പെരുപ്പിച്ച് കാണിച്ചതല്ലെന്ന
അഭിപ്രായം സര്‍ക്കാരിനുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ?
രൂപമാറ്റം
വരുത്തിയ
കെ.എസ്.ആര്‍.ടി.സി.
ബസുകള്‍
1819.
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം നാളിതുവരെ യാത്രാ
സര്‍വ്വീസ് നടത്തിയിരുന്ന
എത്ര ബസ്സുകളെയാണ് കെ.എസ്.ആര്‍.ടി.സി
അതില്‍
നിന്ന് പൂര്‍ണ്ണമായും
ഒഴിവാക്കുകയാേ കടയുടെയും
ഡോര്‍മറ്ററികളുടെയും രൂപഭേദം
വരുത്തുകയോ ചെയ്തിട്ടുളളത്;
(
ബി
)
ഏതെല്ലാം
ഡിപ്പോകളിലെ
എത്ര വീതം ബസ്സുകളെയാണ്
പൂര്‍ണ്ണമായും സര്‍വ്വീസിന്
യോഗ്യമല്ലെന്ന് കാട്ടി
ഒഴിവാക്കിയതെന്നും അതിനായി
സ്വീകരിച്ച
നടപടിക്രമങ്ങളെന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി
)
ഇത്തരത്തില്‍
സര്‍വ്വീസ്
നടത്തിയിരുന്ന യാത്രാബസ്സുകളെ
രൂപമാറ്റത്തിന്
തെരഞ്ഞെടുക്കാൻ എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിക്കേണ്ടിയിരുന്നത്;
വ്യക്തമാക്കുമോ;
(
ഡി
)
ഇനിയും
എത്ര
യാത്രാ ബസ്സുകള്‍ ആണ്
സര്‍വ്വീസ് നടത്തുന്നതില്‍
നിന്ന് ഒഴിവാക്കി
ഇത്തരത്തില്‍ വിവിധ
ഉദ്ദേശത്തോടെ രൂപ
മാറ്റത്തിന് വിധേയമാക്കാന്‍
നിലവില്‍
നിശ്ചയിച്ചിട്ടുള്ളത്;
(
ഇ
)
ആയവയുടെ
പൂര്‍ണ്ണ
വിവരം ഡിപ്പോ തിരിച്ചു
ലഭ്യമാക്കുമോ?
കാസർഗോഡ്
കെ
.എസ്
.ആർ.ടി
.സി.
ഡിപ്പോയിൽ
നിന്നുള്ള
ബസ് സർവീസുകൾ
1820.
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്-19
വ്യാപനത്തിന്
മുമ്പ്
കാസര്‍കോട് ഡിപ്പോയില്‍
നിന്ന് എത്ര കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
ഏതെല്ലാം
റൂട്ടില്‍ സര്‍വ്വീസ്
നടത്തിയിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
ബി
)
അപ്പോഴത്തെ
കാസര്‍കോട്
ഡിപ്പോയിലെ പ്രതിദിന വരുമാനം
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(
സി
)
കോവിഡ്
കാലത്ത്
ഏതെല്ലാം സര്‍വ്വീസുകള്‍
റദ്ദ് ചെയ്തിട്ടുണ്ടെന്നും
അതുമൂലം വരുമാനത്തിലുണ്ടായ
കുറവ് എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ഡി
)
റദ്ദ്
ചെയ്ത
ഏതെല്ലാം സര്‍വ്വീസുകള്‍
പുനഃസ്ഥാപിച്ചുവെന്നും
ബാക്കിയുള്ളവ എപ്പോള്‍
പുനരാരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(
ഇ
)
കര്‍ണ്ണാടക
സ്റ്റേറ്റ്
റോഡ് ട്രാന്‍സ്പോര്‍ട്ട്
ബസ്സുകള്‍ ഇപ്പോള്‍
കാസര്‍കോട്ട് നിന്ന്
മംഗലാപുരത്തേക്ക് പ്രതിദിനം
എത്ര സര്‍വ്വീസുകള്‍
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
ബസ്സില്‍
മംഗലാപുരത്ത് ചെന്ന്
പഠിക്കുന്ന കേരളീയരായ
വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ
സൗജന്യം അനുവദിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കാമോ;
(
എഫ്
)
കേരള
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
ബസ്സുകളില്‍ ഇത്തരത്തില്‍
സൗജന്യം അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെ
ശമ്പളവും
പെന്‍ഷനും
1821.
ശ്രീ
എം.
രാജഗോപാലൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡിനെ
തുടര്‍ന്ന്
കെ.എസ്.ആർ.ടി.സി.
ജീവനക്കാര്‍ക്ക്
ശമ്പളവും
പെന്‍ഷനും നല്‍കാന്‍
സര്‍ക്കാര്‍ എത്രകോടി രൂപയാണ്
നാളിതുവരെയായി
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി
)
ഇപ്പോള്‍
കെ.എസ്.ആർ.ടി.സി.
യിലെ
എത്ര
ശതമാനം ബസ്സുകളാണ് ഓപ്പറേറ്റ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആർ.ടി.സി.
ലാഭത്തിലാക്കാനുളള
പദ്ധതികള്‍.
1822.
ശ്രീ.
പി.
സി.
ജോർജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആർ.ടി.സി.
ലാഭത്തിലാക്കാൻ
എന്തെല്ലാം
പദ്ധതികളാണ് ഈ സർക്കാർ
അധികാരത്തിൽ വന്നശേഷം
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കെ.എസ്.ആര്‍.ടി.സി.
പുനരുദ്ധാരണ
പാക്കേജ്
1823.
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി.ക്ക്
പുനരുദ്ധാരണ
പാക്കേജ് ആയി ഓരോ വര്‍ഷവും
എത്ര തുകയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി
)
കെ.എസ്.ആര്‍.ടി.സി.
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
പ്രസ്തുത തുക വിനിയോഗിച്ചത്
എന്നതിന്റെ ഇനം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
സി
)
കെ.എസ്.ആര്‍.ടി.സി.
പുതിയ
വാഹനങ്ങള്‍
വാങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര
വാഹനങ്ങള്‍ ഏത് ഫണ്ട്
ഉപയോഗിച്ച് വാങ്ങാനാണ്
തീരുമാനം എടുത്തിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(
ഡി
)
ഉപയോഗ
ശൂന്യമായതും
കാലപ്പഴക്കം ചെന്നതുമായ കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
എങ്ങനെയാണ്
ഒഴിവാക്കുന്നതെന്നു
വ്യക്തമാക്കുമോ?
കോവിഡ്
കാലത്തെ
കെ.എസ്.ആര്‍.ടി.സി.
പ്രവര്‍ത്തനം
1824.
ശ്രീ
റ്റി
.
വി.
രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി.യുടെ
നിലമെച്ചപ്പെടുത്തുന്നതിനും
ജീവനക്കാര്‍ക്ക്
കോവിഡ് കാലത്തും യഥാസമയം
ശമ്പളവും പെന്‍ഷനും
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കെ.എസ്.ആര്‍.ടി.സി.യിലെ
കോവിഡ്
പ്രതിരോധ
വസ്തുക്കളുടെ
വിതരണം
1825.
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യിലെ
ജീവനക്കാര്‍ക്ക്
കോവിഡ് പ്രതിരോധത്തിന്റെ
ഭാഗമായി സാനിട്ടെെസറുകളും
മാസ്കും വിതരണം നടത്തുന്നതിന്
വേണ്ടി
വാങ്ങിയിട്ടുണ്ടായിരുന്നോ;
(
ബി
)
എങ്കില്‍
ഏതെല്ലാം
വിഭാഗം ജീവനക്കാര്‍ക്ക്
വിതരണം നടത്തുന്നതിനാണ് ഇവ
വാങ്ങിയത്;
ഇവ
വാങ്ങുന്നതിനായി
വിവിധ സര്‍ക്കാര്‍
വകുപ്പുകളും സര്‍ക്കാര്‍
നിയന്ത്രണത്തിലുളള
സ്ഥാപനങ്ങളും സര്‍ക്കാര്‍
സ്ഥാപനമായ കെ.എസ്.ഡി.പി.യെ
ആശ്രയിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യും
ഇവിടെ
നിന്ന് തന്നെയാണോ അവ
വാങ്ങിയിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(
സി
)
എങ്കില്‍
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ച ഗുണനിലവാരമുള്ള
എത്രവീതം,
ഏതൊക്കെ
സമയങ്ങളില്‍,
എന്ത്
തുകയ്ക്കുള്ളവ
വാങ്ങുന്നതിനാണ് ഓര്‍ഡര്‍
നല്‍കിയിരുന്നത്;
നല്‍കിയ
ഓര്‍ഡറിന്റെ
അടിസ്ഥാനത്തില്‍ ആകെ എത്ര
വീതം ഏത് നിലവാരത്തിലുളളവയാണ്
കെ.എസ്.ഡി.പി.
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
നല്‍കിയത്;
അതില്‍
സാനിട്ടെെസറുകള്‍
ആകെ എത്ര
അളവുണ്ടായിരുന്നെന്നും
ഏതൊക്കെ അളവിലുളള
കുപ്പികളാണ് ലഭ്യമായതെന്നും
വെളിപ്പെടുത്താമോ;
(
ഡി
)
തൊഴില്‍
സമയത്ത്
പൊതുജനങ്ങളുമായി ഏറ്റവും
അധികം ബന്ധപ്പെടുന്ന ലെെന്‍
ഡ്യൂട്ടിക്കാര്‍ക്ക് ഇവ
നല്‍കുന്നതിന് പകരം
മിനിസ്റ്റീരിയല്‍
വിഭാഗക്കാര്‍ക്ക് നല്‍കിയതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഇ
)
ഇവ
ലെെന്‍
ഡ്യൂട്ടിക്കാര്‍ക്ക്
ലഭ്യമാക്കാത്തതിനാല്‍
പ്രസ്തുത വിഭാഗം ജീവനക്കാര്‍
വിവിധ ഡിപ്പോകളില്‍
പ്രതിഷേധിച്ചതും തുടര്‍ന്ന്
സര്‍ക്കാര്‍ ഇടപെട്ട്
അവര്‍ക്ക് ഇവ ലഭ്യമാക്കിയ
സാഹചര്യവും ഗൗരവമായി
കണ്ടിരുന്നോ;
എങ്കില്‍
അതിന്മേല്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
എഫ്
)
കോവിഡ്
കാലത്തും
ജോലി നോക്കേണ്ടിവന്ന
കണ്ടക്ടര്‍,
ഡ്രെെവര്‍
എന്നിവര്‍ക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും
തലസ്ഥാനത്തെ
ഡിപ്പോകളില്‍പ്പോലും
ഇത്തരത്തില്‍
സാനിട്ടെെസറുകളും മാസ്കും
കെെയ്യുറയും ലഭ്യമാക്കാതെ
വന്ന സാഹചര്യം
പരിശോധിച്ചിരുന്നോ;
ലഭ്യമാക്കിയെങ്കില്‍
ആയത്
സംബന്ധിച്ച രേഖകള്‍ നൽകാമോ ;
(
ജി
)
കെ.എസ്.ആര്‍.ടി.സി.യില്‍
കോവിഡ്
പ്രതിരോധ വസ്തുക്കള്‍
വാങ്ങിയതില്‍ വന്‍ തിരിമറി
നടന്നതായുളള
റിപ്പോര്‍ട്ടുകളുടെ വസ്തുത
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കുമോ;?
കെ.എസ്.ആര്‍.ടി.സി
ഭവനിലെ പ്രതിമാസ
വെള്ളക്കരം
1826.
ശ്രീ
.
സി.
മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി
ഭവനിലെ
പ്രതിമാസ വെള്ളക്കരം എത്ര
രൂപയാണെന്ന് അറിയിക്കുമോ;
ഈ
ഗവണ്‍മെന്റ് അധികാരത്തില്‍
വന്നതുമുതലുളള ദ്വൈമാസ
വെള്ളക്കരം ഓരോ ആറ്
മാസത്തിലേത് കണക്കാക്കി
നാളിതുവരെയുള്ളത് എത്രയെന്ന്
അറിയിക്കുമോ;
(
ബി
)
ഈ
സ്ഥാപനത്തില്‍ നിന്ന് കേരള
വാട്ടര്‍ അതോറിറ്റിലേയ്ക്ക്
അടച്ചിരുന്ന വെള്ളക്കരത്തില്‍
16.04.2018
മുതല്‍
31.12.2020
വരെയുള്ളതിന്റെ
കണക്ക്
പ്രത്യേകം നല്‍കുമോ;
ഈ
കാലയളവില്‍ ഇവിടുത്തെ
വെള്ളക്കരം താരതമ്യേന
കുറഞ്ഞിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെ
കാരണം അന്വേഷിച്ചിരുന്നോ;
(
സി
)
കെ.എസ്.ആര്‍.ടി.സി
ഭവനില്‍
നിന്നുള്ള സര്‍വ്വീസ്
വാട്ടര്‍ ടാപ്പുകളില്‍
നിന്നാണ് ചുറ്റുമുള്ള അനധികൃത
തട്ടുകടകള്‍ ചായയും
ജ്യൂസുമുള്‍പ്പെടെയുള്ള
ഭക്ഷണപാനീയങ്ങള്‍ ഉണ്ടാക്കി
വില്‍പ്പന നടത്തുന്നത് എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
എന്ത്
നടപടി എടുത്തു;
(
ഡി
)
ഇത്തരത്തില്‍
പ്രസ്തുത
സ്ഥാപനത്തിലെ കേരള വാട്ടര്‍
അതോറിറ്റിയുടെ സര്‍വ്വീസ് ജലം
അനധികൃതമായി ഉപയോഗിക്കുന്നത്
അനുവദിച്ചുനല്‍കുന്ന
ആശാവഹമല്ലാത്ത പ്രവൃത്തി
ഉടന്‍ അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ ഇടപെടല്‍
നടത്തുമോ?
കെ.എസ്.ആര്‍.ടി.സി.യെ
ലാഭകരമാക്കുന്നതിനുള്ള
കമ്പനി
1827.
ശ്രീ
.പി.
കെ.
ബഷീർ
ശ്രീ
എൻ.
എ.
നെല്ലിക്കുന്ന്
ശ്രീ
.
എം
.
ഉമ്മർ
ശ്രീ
.
അബ്ദുൽ
ഹമീദ്
.പി
.
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യെ
ലാഭകരമാക്കുന്നതിനായി
'
കെ
-
സ്വിഫ്റ്റ്
'
എന്ന
പേരില്‍
കമ്പനി രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
കമ്പനിക്ക്
മൂലധനം എപ്രകാരം
സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
സി
)
ഇതിലെ
നിയമനങ്ങള്‍
എപ്രകാരം നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ?
ഇ-ബസിനായി
ഹെസ്
കമ്പനിയുമായുള്ള
കരാര്‍ നടപടികള്‍
1828.
ശ്രീ.
ടി.
ജെ.
വിനോദ്
ശ്രീ
.
എം
.
വിൻസെൻറ്
ശ്രീ
.
സണ്ണി
ജോസഫ്
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഒരു
അന്താരാഷ്ട്ര
കമ്പനിയുമായി മൂവ്വായിരം
ഇലക്ട്രിക് ബസുകള്‍
വാങ്ങുന്നത് സംബന്ധിച്ച്
സര്‍ക്കാര്‍ ചര്‍ച്ചകള്‍
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
സ്വിറ്റ്‌സർലന്റിലെ
ഹെസ്
എന്ന കമ്പനിയുടെ
പ്രതിനിധികള്‍ ഇതുസംബന്ധിച്ച്
സംസ്ഥാനസര്‍ക്കാരുമായി
എന്തെങ്കിലും ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(
സി
)
സംസ്ഥാന
സര്‍ക്കാര്‍
പ്രസ്തുത കമ്പനിയുമായി ഇ-ബസ്സുകള്‍
വാങ്ങുന്നതിന്
എം.ഒ.യു.
ഒപ്പിട്ടിട്ടുണ്ടോ;
പ്രസ്തുത
കമ്പനിയുടെ
വെബ്സൈറ്റില്‍ കേരള
സര്‍ക്കാരുമായി എം.ഒ.യു.
ഒപ്പിട്ടു
എന്ന
വാര്‍ത്ത വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ
വാര്‍ത്ത തെറ്റാണെങ്കില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പേരില്‍ മുതലെടുപ്പ്
നടത്താന്‍ ശ്രമം നടത്തിയ
കമ്പനിയുടെ നടപടി സര്‍ക്കാര്‍
കരാറിന് വിപരീതമല്ലേ എന്ന്
വെളിപ്പെടുത്താമോ;
(
ഡി
)
വെബ്സൈറ്റില്‍
തെറ്റായി
വാര്‍ത്ത വന്നത് സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
ഹെസ്സ് കമ്പനിക്കെതിരെ
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്‍.ടി.സി.
ലൈന്‍
ഡ്യൂട്ടി
ജീവനക്കാരുടെ
മാസശമ്പളം
1829.
ശ്രീ
.
സി.
മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യില്‍
പ്രതിമാസം
പൂര്‍ണ്ണ ദിവസങ്ങളില്‍ ലൈന്‍
ഡ്യൂട്ടി ചെയ്യാനാവാത്ത
ശാരീരിക
ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ
ശമ്പള ബില്‍
സപ്ലിമെന്ററിയായിട്ടാണ്
തയ്യാറാക്കുന്നതെങ്കിലും
ആയതിന്റെ പേയ്മെന്റ്
പ്രതിമാസം പൂര്‍ണ്ണ
ദിവസങ്ങളില്‍ ജോലി
നോക്കിയവരുടെ ശമ്പളം
നല്‍കുന്നതിനനുബന്ധമായിത്തന്നെ
മാനുഷിക പരിഗണന നല്‍കി
കൃത്യമായി നല്‍കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
(
ബി
)
പ്രസ്തുത
വിഭാഗം
ജീവനക്കാരുടെ മാസശമ്പളം
വൈകുന്നത്
ആവര്‍ത്തിക്കാതിരിക്കാന്‍
ഗൗരവമായ ഇടപെടല്‍ നടത്തുമോ;
(
സി
)
ശമ്പളം
വൈകുന്നത്
ഉദ്യോഗസ്ഥ തലത്തിലുള്ള
പിഴവാണെങ്കില്‍ ആയത്
ആവര്‍ത്തിക്കാതിരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
മാതൃകാപരമായ നടപടി എടുക്കുമോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളിലെ
നിരക്ക്
വര്‍ദ്ധന
1830.
ശ്രീ
.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍
കോവിഡ്
കാലത്ത് വരുത്തിയ പൊതുവായ
നിരക്ക് വര്‍ദ്ധന നിലവില്‍
തുടരുന്നുണ്ടോ;
വിശദാംശം
നല്‍കുമോ;
(
ബി
)
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍
സ്കൂള്‍
കുട്ടികളുടെ കണ്‍സഷന്‍
നിരക്ക് പ്രസ്തുത
വര്‍ദ്ധനവിന്റെ
അടിസ്ഥാനത്തില്‍
പുതുക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ-സ്വിഫ്റ്റ്
1831.
ശ്രീ.
ഒ.
രാജഗോപാൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
സമാന്തരമായി
കെ-സ്വിഫ്റ്റ്
എന്ന
ഒരു കമ്പനി
രൂപീകരിയ്ക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി
)
കെ.എസ്.ആര്‍.ടി.സി.യെയും
നിലവിലെ
തൊഴിലാളികളെയും ഇത് എങ്ങനെ
ബാധിയ്ക്കും എന്ന്
പഠിച്ചിട്ടുണ്ടോ;
(
സി
)
തൊളിലാളികളുടെ
ആശങ്ക
അകറ്റുവാന്‍ നടപടി
സ്വീകരിയ്ക്കുമോ?
ഇ
ബസുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതി
1832.
ശ്രീ
.
വി.
ടി.
ബൽറാം
ശ്രീ
.
ഐ
.സി
.ബാലകൃഷ്ണൻ
ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
ഇ
ബസുകള്‍ നിര്‍മ്മിക്കുന്ന
പദ്ധതിയുടെ ഡി.പി.ആര്‍.
തയ്യാറാക്കാന്‍
ഏതെങ്കിലും
കണ്‍സള്‍ട്ടന്‍സി കമ്പനിയെ
സംസ്ഥാന സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിരുന്നോ;
ഈ
കമ്പനിയെ തെരഞ്ഞെടുത്തത്
മാനദണ്ഡങ്ങള്‍ പാലിച്ചാണോ
എന്ന് വിശദമാക്കാമോ;
(
ബി
)
ഡി.പി.ആര്‍.
തയ്യാറാക്കാന്‍
ചുമതലപ്പെടുത്തിയ
കമ്പനിയുമായി ഹെസ്സ്
പ്രതിനിധികള്‍ ചീഫ്
സെക്രട്ടറിയുടെ
സാന്നിദ്ധ്യത്തില്‍ ചര്‍ച്ച
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(
സി
)
സംസ്ഥാനത്തിന്റെയോ
ഏതെങ്കിലും
പൊതുമേഖലാ സ്ഥാപനത്തിന്റെയോ
അധീനതയിലുളള ഭൂമി ഹെസ്സ്
കമ്പനിക്ക് കരാര്‍
അടിസ്ഥാനത്തില്‍ വിട്ടു
നല്‍കാന്‍
തീരുമാനമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കെ.എസ്.ആര്‍.ടി.സി.
യില്‍
ഹിതപരിശോധന
1833.
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യില്‍
യൂണിയനുകളുടെ
ഹിതപരിശോധന നടത്തിയിട്ടുണ്ടോ;
(
ബി
)
എത്ര
ശതമാനം
വോട്ട് നേടിയ
യൂണിയനുകള്‍ക്കാണ് അംഗീകാരം
നല്‍കുന്നതെന്ന് അറിയിക്കാമോ;
(
സി
)
ഇപ്പോള്‍
നടത്തിയ
ഹിതപരിശോധനയില്‍ ഏതെല്ലാം
യൂണിയനുകള്‍ക്കാണ് അംഗീകാരം
ലഭിച്ചതെന്നും ഓരോ യൂണിയനും
ലഭിച്ച വോട്ട് ശതമാനവും
വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സി.യിലെ
ഡ്യൂട്ടിക്രമം
1834.
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആർ.ടി.സി.യില്‍
ഒരു
കണ്ടക്ടറും ഡ്രൈവറും
ഡ്യൂട്ടി ആരംഭിക്കുന്ന
സമയത്തേയും അവസാനിപ്പിക്കുന്ന
സമയത്തേയും എപ്രകാരമാണ്
നാമകരണം നല്കിയിട്ടുള്ളത്;
ഇതുപ്രകാരം
സൈന്‍ഓണ്‍
മുതല്‍ സൈന്‍ഓഫ് വരെയുള്ള
സമയത്തില്‍ എത്ര മണിക്കൂറാണ്
ഒരു ഡ്യൂട്ടിയായി
പരിഗണിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
ക്രൂമെമ്പേഴ്സ്
സൈന്‍ഓണ്‍
മുതല്‍ സൈന്‍ഓഫ് വരെ
ഡ്യൂട്ടിയിലായതിനാല്‍
ഇതിനിടയിലെ സമയം
ക്രൂമെമ്പേഴ്സിന് അവരുടെ
സ്വകാര്യ ആവശ്യത്തിനായി
ഉപയോഗപ്പെടുത്താനാവുമോ;
ഇത്തരത്തില്‍
അവരുടെ
സ്വകാര്യ ആവശ്യത്തിന്ന് സമയം
ഉപയോഗിക്കാന്‍ നിയമം
അനുവദിക്കുന്നുണ്ടോ;
(
സി
)
ഇല്ലെങ്കില്‍
ഡ്യൂട്ടി
ആരംഭിച്ചതുമുതലുള്ള ഓരോ എട്ട്
മണിക്കൂറും ഓരോ
ഡ്യൂട്ടിയായിട്ടാണോ
പരിഗണിക്കുന്നത്;
എങ്കില്‍
25-11-2020
രാവിലെ
10:30
ന്
ഡ്യൂട്ടിയില്‍
പ്രവേശിച്ച് 27-11-2020
വൈകുന്നേരം
05.00
വരെ
ഡ്യൂട്ടിയിലായിരുന്നാല്‍
ക്രൂവിന്
നിയമപ്രകാരം എത്ര
ഡ്യൂട്ടിയ്ക്ക് അര്‍ഹതയുണ്ട്;
(
ഡി
)
എങ്കില്‍
തങ്ങളുടെ
സ്വകാര്യ ഇടപാടുകള്‍ക്കല്ലാതെ
കെ.എസ്.ആർ.ടി.സി.
യുടെ
ആവശ്യത്തിന്മേല്‍
55
മണിക്കൂര്‍
(രണ്ട്
രാത്രിയും
3
പകലും
ഡ്യൂട്ടിയിലായിരുന്ന)
സേവനത്തിലായിരുന്ന
ക്രൂവിന്
എത്ര ഡ്യൂട്ടിക്കാണ്
അര്‍ഹതയുള്ളത്;
വിശദീകരിക്കുമോ;
(
ഇ
)
തിരുവനന്തപുരം
സെന്‍ട്രല്‍
ഡിപ്പോയില്‍ നിന്നും
സേവനത്തിനിറങ്ങിയ പ്രസ്തുത
ക്രൂ മെമ്പേഴ്സിന് അര്‍ഹമായ
ഡ്യൂട്ടി നല്‍കാതെ ജോലിയ്ക്ക്
കൂലി നിഷേധിച്ചതു
സര്‍ക്കാരിന്റെ നയമാണോ എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
ആളിന്
അര്‍ഹമായ ഡ്യൂട്ടി
ലഭ്യമാക്കിയിട്ടില്ലാത്തതിനാല്‍
ആയത് ലഭ്യമാക്കാന്‍ എന്ത്
നടപടി സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്‍.ടി.സി
ഇലക്ട്രിക്കള്‍
ബസ്സുകള്‍
1835.
ശ്രീ.
അൻവർ
സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി
പത്ത്
ഇലക്ട്രിക്ക് ബസ്സുകള്‍ പത്ത്
വര്‍ഷത്തെ കാലാവധിക്ക് "
M/s Mahavoyage " എന്ന
കമ്പനിയില്‍
നിന്നും ലീസിന്
എടുത്തിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
ബസ്സുകള്‍
നിലവില്‍ ഏത് റൂട്ടിലാണ്
ഓപ്പറേറ്റ് ചെയ്യുന്നതെന്ന്
അറിയിക്കുമോ;
(
സി
)
കരാര്‍
പ്രകാരം
ഇതിനകം എത്ര തുക പ്രസ്തുത
കമ്പിനിക്ക് കെ.എസ്.ആര്‍.ടി.സി.
നല്‍കിയെന്ന്
അറിയിക്കുമോ;
(
ഡി
)
ബസ്സ്
ഓപ്പറേറ്റ്
ചെയ്ത വകയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക്
31.12.2020
വരെ
ലഭിച്ച
വരുമാനം എത്രയാണണെന്ന്
അറിയിക്കുമോ;
(
ഇ
)
ഇലക്ട്രിക്
ബസ്സ്
സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി-ക്ക്
വന്‍സാമ്പത്തിക
നഷ്ടം ഉണ്ടാക്കുന്നുവെങ്കില്‍
നഷ്ടുപരിഹാരം നല്‍കി കരാറില്‍
നിന്നും കെ.എസ്.ആര്‍.ടി.സി.ക്ക്
പിന്‍മാറുന്നതിന്
സാധിക്കുമോ?
കെ.എസ്.ആര്‍.ടി.
സി.
ബസുകളിലെ
കോവിഡ്
പ്രോട്ടോക്കോള്‍
ലംഘനം
1836.
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊവിഡ്
മഹാമാരിയില്‍
നിന്നം ജനങ്ങളെ രക്ഷിക്കാനായി
സംസ്ഥാന സർക്കാർ ഇറക്കിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഗതാഗത വകുപ്പിനും
ബാധകമായിരുന്നോ;
എങ്കില്‍
അത്
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ പ്രത്യേക
സംവിധാനം
ഏര്‍പ്പാടാക്കിയിരുന്നോ;
വ്യക്തമാക്കാമോ;
(
ബി
)
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍
ഇരുന്ന്
യാത്ര ചെയ്യുന്ന യാത്രക്കാര്‍
തമ്മിലുള്ള സാമൂഹ്യ അകലം
എത്രയെന്നു വ്യക്തമാക്കുമോ;
(
സി
)
പൊതുഗതാഗത
സര്‍വ്വീസായ
റെയില്‍വേ സാമൂഹ്യ അകലം
കര്‍ശനമായി പാലിക്കുമ്പോള്‍
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍
ഇത്
നടപ്പാക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഡി
)
രോഗവ്യാപനത്തിന്
മുഖ്യ
കാരണമായ സാമൂഹ്യ അകലം
പാലിക്കാതെ യാത്രക്കാരെ
ചേര്‍ത്ത് ഇരുത്തി സര്‍വ്വീസ്
നടത്തുന്ന രീതി കോവിഡ് ഭീതി
അവസാനിക്കുംവരെയെങ്കിലും
ഒഴിവാക്കുമോ;
(
ഇ
)
ബസ്സുകളില്‍
യാത്രക്കാര്‍ക്ക്
ഇരുന്നു മാത്രം യാത്ര
ചെയ്യാന്‍ അനുമതി നല്‍കുന്ന
രീതി മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അത്
കോവിഡ് ഭീതി ഒഴിവായി
എന്നതിന്റെ അടിസ്ഥാനത്തിലാണോ
എന്ന് വ്യക്തമാക്കാമോ;
(
എഫ്
)
കെ.എസ്.ആര്‍.ടി.സി.
ഉദ്യോഗസ്ഥര്‍
കോവിഡ്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലംഘിച്ചതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കെ.എസ്.ആര്‍.ടി.സി.യുടെ
കീഴില്‍
സ്വിഫ്റ്റ്
കമ്പനി രൂപീകരണം
1837.
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ലാഭകരമായി നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ
കീഴില്‍
'സ്വിഫ്റ്റ്'
കമ്പനി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി
)
ഇപ്രകാരം
ഒരു
കമ്പനി
രൂപീകരിക്കുന്നതുകൊണ്ട്
ഉദ്ദേശിക്കുന്ന ഗുണപരമായ
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി
)
കെ.എസ്.ആര്‍.ടി.സി.യുടെ
കൈവശമുള്ള
എത്ര ബസ്സുകള്‍ പ്രസ്തുത
കമ്പനിയുടെ കീഴിലേക്ക്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ട്;
കിഫ്ബി
വഴി
വാങ്ങുന്ന ഹൈടെക് ബസ്സുകളും
പ്രസ്തുത കമ്പനിയുടെ
കീഴിലേയ്ക്ക് മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി
)
കെ.എസ്.ആര്‍.ടി.സി.യെ
സ്വകാര്യവല്‍ക്കരിക്കുവാനുള്ള
നീക്കമാണ്
ഇതിലുള്ളതെന്ന തൊഴിലാളി
യൂണിയനുകളുടെ ആശങ്ക
വസ്തുതാപരമാണോ;
എങ്കില്‍
പ്രസ്തുത
ആശങ്ക പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ?
സെസ്സ്
ഇനത്തില്‍
കെ.എസ്.ആര്‍.ടി.സി.ക്ക്
ലഭിച്ച
വരുമാനം
1838.
ശ്രീ.
കെ.
എസ്.
ശബരീനാഥൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളില്‍
സെസ്സ്
തുക ഈടാക്കുന്നുണ്ടോ;
എങ്കില്‍
ഏത്
നിരക്കില്‍;
വ്യക്തമാക്കുമോ;
(
ബി
)
ഓര്‍ഡിനറി
ബസ്സുകളില്‍
കൂടുതല്‍ യാത്രക്കാരെ
ആകര്‍ഷിക്കുന്നതിനായി അതിലെ
സെസ്സ് ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി
)
സെസ്സ്
ഇനത്തില്‍
കെ.എസ്.ആര്‍.ടി.സി.ക്ക്
ഇതിനകം
ലഭിച്ച വരുമാനം എത്രയാണെന്ന്
അറിയിക്കാമോ;
(
ഡി
)
സെസ്സ്
ഒഴിവാക്കുന്നതിലൂടെ
ഉണ്ടാകുന്ന വരുമാന നഷ്ടം
എപ്രകാരം നികത്തുവാന്‍
സാധിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി.
കണക്കാക്കുന്നത്;
വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സിയില്‍
സുശീല്‍
ഖന്ന
റിപ്പോര്‍ട്ട്
1839.
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
ഗവണ്‍മെന്റ് അധികാരത്തില്‍
വന്നതു മുതല്‍ കെ.എസ്.ആർ.ടി.സിയില്‍
സുശീല്‍
ഖന്നയുടെ റിപ്പോര്‍ട്ടിന്റെ
പേര് പറഞ്ഞ് ലൈന്‍ ഡ്യൂട്ടി
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
എതിരെ ഗവണ്‍മെന്റ് നയത്തിന്റെ
ഭാഗമായി അടിച്ചേല്‍പ്പിച്ച
പരിഷ്ക്കാരങ്ങള്‍ കൊണ്ട്
കഴിഞ്ഞ നാലര വര്‍ഷം കെ.എസ്.ആർ.ടി.സി
ഏത്ര
കോടി രൂപ ലാഭമുണ്ടാക്കി;
ഏതൊക്കെ
മേഖലകളില്‍;
എത്ര
വീതം;
കണക്കുകള്‍
സഹിതം
വ്യക്തമാക്കുമോ;
(
ബി
)
കെ.എസ്.ആർ.ടി.സി.
യിലെ
ഓഫീസുകള്‍ക്ക്
മാസത്തിലെ 2-ാം
ശനിയാഴ്ച
മറ്റ് ഗവ.
ഓഫീസുകള്‍ക്ക്
സമാനമായി
പൊതു അവധി നല്‍കിയത്
തുടരുന്നതിനും മറിച്ച് ലൈന്‍
ഡ്യൂട്ടി വിഭാഗക്കാര്‍ക്ക്
ഇത് നിഷേധിക്കുന്നതിനോ
അല്ലെങ്കില്‍ തല്‍സ്ഥിതി (ടി
വിഭാഗക്കാര്‍ക്ക്
അവധി നല്‍കാതിരിക്കുന്നതിനും)
തുടരുന്നതിനോ
ശുപാര്‍ശ
ഉണ്ടായിരുന്നോ;
എങ്കില്‍
വിശദവിവരം
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പിലെ ഭാഗം ഉദ്ധരിച്ച്
വ്യക്തത നല്‍കുമോ;
(
സി
)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
മാത്രം യൂണിയനുകളുമായി
ഉണ്ടാക്കിയ ധാരണയിലാണ് ഒരു
വിഭാഗക്കാര്‍ക്ക് അവധി
അനുവദിക്കുന്നതിനും ഒരേ
സ്ഥാപനത്തിലെ ലൈന്‍ ഡ്യൂട്ടി
എടുക്കുന്ന മറ്റു
വിഭാഗക്കാര്‍ക്ക് മാത്രം ഈ
ആനുകൂല്യം നിഷേധിക്കുന്നതിനും
കാരണമെന്ന സര്‍ക്കാര്‍ വാദം
നീതിയുക്തമാകുമോ;
എങ്കില്‍
എപ്രകാരമെന്ന്
അറിയിക്കുമോ;
(
ഡി
)
ഇല്ലെങ്കില്‍
ഈ
അവധി ദിനം ഒരു
വിഭാഗക്കാര്‍ക്ക് മാത്രം
ലഭ്യമാക്കിയതു കൊണ്ട് കഴിഞ്ഞ
നാലര വര്‍ഷം എത്ര കോടി രൂപ
തുക ഇനത്തില്‍ കെ.എസ്.ആർ.ടി.സി
യില്‍
ലാഭമുണ്ടാക്കാനായി;
പട്ടിക
തിരിച്ച്
കണക്ക് ലഭ്യമാക്കുമോ;
(
ഇ
)
ടി
അവധി
ലൈന്‍ ഡ്യൂട്ടിക്കാര്‍ക്കും
ബാധകമാക്കാനാവുന്നില്ലെങ്കില്‍
അതിന്റെ കാരണം വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
പ്രസ്തുത
അവധി ദിനം കെ.എസ്.ആർ.ടി.സി
യുടെ
അവധി പട്ടികയില്‍ നിന്ന്
ഒഴിവാക്കി പ്രസ്തുത ദിവസവും
പ്രവര്‍ത്തി
ദിനമാക്കുന്നതിനെക്കുറിച്ച്
തീരുമാനമുണ്ടാക്കുമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
വൈചിത്ര്യമുള്ള സര്‍ക്കാര്‍
നിലപാടിന്റെ കാരണമറിയിക്കുമോ?
കെ.എസ്.ആര്‍.ടി.സി.യിലെ
ഡ്യൂട്ടിക്രമം
1840.
ശ്രീ.
കെ
എം
ഷാജി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സര്‍ക്കാര്‍
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ജോലിക്കെത്തുന്നവര്‍
ജോലിയില്‍ പ്രവേശിക്കുന്ന (സൈന്‍
ഓണ്‍)
മുതല്‍
ടിയാന്റെ
ജോലി അവസാനിച്ച് തിരികെ
ഇറങ്ങുന്നതുവരെ (സൈന്‍
ഓഫ്)
വരെ
പ്രസ്തുത
ജോലിയില്‍ തുടരുന്നതായാണോ
പരിഗണിക്കുന്നത്;
അവര്‍ക്ക്
ജോലിയില്‍
പ്രവേശിച്ച സമയം മുതല്‍
ജോലിയില്‍ നിന്ന്
ഒഴിവാകുന്നത് വരെ
ജോലിയിലാണെന്നതിനാല്‍
അയാള്‍ക്ക് പ്രസ്തുത സമയം വരെ
ജോലിയ്ക്കുള്ള ശമ്പളം
പറ്റുന്നതിന് അര്‍ഹതയുണ്ടോ;
(
ബി
)
എങ്കില്‍
കെ.എസ്.ആർ.ടി.സി.
യിലെകണ്ടക്ടര്‍/ഡ്രൈവര്‍
എന്നിവരുടെ
ജോലി കാര്യത്തില്‍ മാത്രം ഇത്
ബാധകമല്ലാതാകുന്നുണ്ടോ;
ഇത്തരക്കാര്‍ക്ക്
ജോലിയില്‍
പ്രവേശിക്കുന്ന (സൈന്‍
ഓണ്‍)
മുതല്‍
വിടുതല്‍
ചെയ്യുന്ന (സൈന്‍
ഓഫ്)
വരെയുള്ള
സമയം
ഡ്യൂട്ടിയായിട്ടാണോ
പരിഗണിക്കുന്നത്;
(
സി
)
ഇവര്‍ക്ക്
സൈന്‍
ഓണ്‍ മുതല്‍ സൈന്‍ ഓഫ്
വരെയുള്ള സമയം പ്രസ്തുത
പണിയില്‍ നിന്ന് ഒഴിവായി
സ്വകാര്യമായ മറ്റേതെങ്കിലും
കാര്യനിര്‍വ്വഹണത്തിന് അനുമതി
ഉണ്ടോ;
ഇല്ലെങ്കില്‍
ടി
ജോലിയില്‍ ഉള്ള സമയം മുഴുവനും
ഇവര്‍ എട്ട് മണിക്കൂര്‍
ചേര്‍ന്ന ഓരോ ഡ്യൂട്ടിക്കും
തുടര്‍ന്ന് ശമ്പളത്തിനും
അര്‍ഹതയുണ്ടോ;
(
ഡി
)
എങ്കില്‍
18-01-2020ന്
രാത്രി
21:45ന്
കെ.എസ്.ആർ.ടി.സി.
യുടെ
തിരുവനന്തപുരം
സെന്‍ട്രല്‍ ബസ്
സ്റ്റാന്റില്‍ നിന്ന് ഇടുക്കി
ജില്ലയിലെ നെടുങ്കണ്ടം വരെയും
തിരികെ 19-01-2020
13:05
മണിക്ക്
തിരുവനന്തപുരത്തേക്കും
ഡ്യൂട്ടി
സര്‍വ്വീസ് ഉണ്ടായിരുന്നോ?
എങ്കില്‍
അതിനുള്ള
സൈന്‍ ഓണ്‍,
സൈന്‍
ഓഫ്
എന്നിവയുടെ സമയം
എത്രയായിരുന്നു;
(
ഇ
)
എങ്കില്‍
ഈ
ഡ്യൂട്ടി നിര്‍വ്വഹിച്ചവര്‍
എത്ര മണിക്കൂര്‍ ആകെ
ജോലിയിലായിരുന്നു?
എട്ട്
മണിക്കൂര്‍
ഓരോ ഡ്യൂട്ടി എന്ന കണക്കില്‍
ആകെ എത്ര ഡ്യൂട്ടിക്കാണ് ടി
സര്‍വ്വീസ് പോയ ഇരുവരും
അര്‍ഹരായിരുന്നത്;
എന്നാല്‍കെ.എസ്.ആർ.ടി.സി
ഇവര്‍ക്ക്
എട്ട് മണിക്കൂര്‍ ചേര്‍ന്ന
എത്ര ഡ്യൂട്ടി നല്‍കി;
ഇവര്‍ക്ക്
നിയമപ്രകാരം
നല്‍കേണ്ടിയിരുന്ന
ഡ്യൂട്ടിയില്‍ കുറവ്
വരുത്തിയിരുന്നെങ്കില്‍
അതിനുള്ള കാരണം അറിയിക്കുമോ;
ഈ
സര്‍വ്വീസ് പോയ ഇരുവര്‍ക്കും
എട്ട് മണിക്കൂര്‍ ഓരോ
ഡ്യൂട്ടി കണക്കാക്കി
കൃത്യമായി ഡ്യൂട്ടി
ലഭ്യമാക്കാന്‍ നിര്‍ദ്ദേശം
നല്‍കുമോ?
കെ.എസ്.ആര്‍.ടി.സി.യുടെ
പുനരുദ്ധാരണം
1841.
ശ്രീ
.
കെ
.
വി
.
വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കെ.എസ്.ആര്‍.ടി.സി.യുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം
നല്‍കുമോ?
കെ.എസ്.ആര്‍.ടി.സി.യുടെ
കൈവശമുള്ള
പട്ടയം
ലഭിക്കാത്ത ഭൂമി
1842.
ശ്രീ.
കെ.
ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നിലവില്‍
കെ.എസ്.ആര്‍.ടി.സി.യുടെ
കൈവശമുള്ള
ഭൂമിയുടെ അളവെത്രയാണ്;
(
ബി
)
കെ.എസ്.ആര്‍.ടി.സി.
കൈവശം
വച്ച്
അനുഭവിക്കുന്നതും എന്നാല്‍
പട്ടയം ലഭിക്കാത്തതുമായ
ഭൂമിയുടെ അളവെത്രയെന്നും
പ്രസ്തുത ഭൂമിക്ക് പട്ടയം
ലഭിക്കുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
1843.
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡിനെ
തുടര്‍ന്ന്
നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പരിപൂര്‍ണ്ണമായും പുന:സ്ഥാപിച്ചിട്ടുണ്ടോ;
(
ബി
)
കോവിഡ്
കാലത്ത്
കോര്‍പ്പറേഷന്റെ ലാഭ-നഷ്ട
കണക്കുകള്‍
വിശദമാക്കാമോ;
(
സി
)
പ്രതിദിനം
ഇപ്പോള്‍
എത്ര സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്;
കോവിഡ്
കാലത്ത്
ഇരുപത്തിയഞ്ച് ശതമാനം
നിരക്കില്‍ വര്‍ദ്ധിപ്പിച്ച
ചാര്‍ജ്ജ് കുറക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി
)
ടയറിന്റെ
ലഭ്യതക്കുറവ്
മൂലം വിവിധ ഡിപ്പോകളില്‍
നിന്നും സര്‍വ്വീസ്
വെട്ടിക്കുറയ്ക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ഇ
)
ഈ
സാഹചര്യത്തില്‍ മലബാര്‍
മേഖലയിലെ രൂക്ഷമായ ഗതാഗത
പ്രതിസന്ധി പരിഹരിക്കുവാന്‍
സത്വര നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസ്
റദ്ദാക്കല്‍
1844.
ശ്രീ.
വി
.ഡി.
സതീശൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ലോക്ഡൗണിനെ
തുടര്‍ന്ന്
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
നിര്‍ത്തി
വച്ചത് മൂലം കെ.എസ്.ആര്‍.ടി.സി.ക്ക്
വരുമാന
നഷ്ടം ഉണ്ടാകുകയും കെ.എസ്.ആര്‍.ടി.സി.യിലെ
പ്രതിസന്ധി
രൂക്ഷമാകുകയും
ചെയ്തിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
പ്രതിസന്ധിക്കിടയിലും,
ജീവനക്കാര്‍ക്ക്
ശമ്പളം
കൃത്യമായി നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള
തുക എപ്രകാരമാണ് കണ്ടെത്തിയത്;
(
സി
)
നിര്‍ത്തിവച്ചിരുന്ന
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
പുനരാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ച്
സര്‍വ്വീസുകള്‍ നടത്തുന്നതിന്
എന്തൊക്കെ ക്രമീകരണങ്ങളാണ്
നടത്തിയിട്ടുള്ളത്?
ബസ്സ്
ടെര്‍മിനല്‍
1845.
ശ്രീ.
സജി
ചെറിയാൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.
യെ
ആധുനിക
കാഴ്ചപ്പാടില്‍
നവീകരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ബി
)
ചെങ്ങന്നൂര്‍
ഡിപ്പോയിലെ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി
)
കാലപ്പഴക്കം
ചെന്ന
അപകടകരമായ പഴയ കെട്ടിടം
പൊളിക്കുന്നത്
പരിഗണനയിലുണ്ടോ;
വിവരിക്കാമോ;
(
ഡി
)
താഴത്തെ
നിലയിൽ
വാണിജ്യ ആവശ്യത്തിനുള്ള
കെട്ടിടങ്ങളും മുകളില്‍ ആഫീസ്
കെട്ടിടങ്ങളും ഉള്‍പ്പെടെയുളള
ബസ്സ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
അറിയിക്കാമോ?
കെ.എസ്.ആര്‍.ടി.സി.
പുനരുദ്ധാരണപാക്കേജ്
1846.
ശ്രീ.
പി.
ടി.
തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യില്‍
പുനരുദ്ധാരണപാക്കേജിന്റെ
ഭാഗമായി
ഇതിനകം നടപ്പിലാക്കിയ
കാര്യങ്ങള്‍ എന്തൊക്കെയാണ്;
വിശദമാക്കാമോ;
(
ബി
)
ഇത്
കെ.എസ്.ആര്‍.ടി.സി.യുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
വരുമാനവര്‍ദ്ധനയ്ക്കും
ഇടയാക്കിയിട്ടുണ്ടോ;
(
സി
)
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
എന്നാണ് നടത്തേണ്ടിയിരുന്നത്;
അത്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ഡി
)
ജീവനക്കാര്‍ക്ക്
ഇടക്കാലാശ്വാസം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍
എന്ത്
ആനുകൂല്യമാണ് നല്‍കുന്നത്;
(
ഇ
)
കെ.എസ്.ആര്‍.ടി.സി.യുടെ
നിലവിലുള്ള
സാമ്പത്തികസ്ഥിതി
ശമ്പളപരിഷ്ക്കരണം
നടത്തുന്നതിന് അനുകൂലമാണോ;
ഇല്ലെങ്കിൽ
ശമ്പളപരിഷ്ക്കരണം
മൂലമുണ്ടാകുന്ന അധികബാധ്യത
എപ്രകാരം കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പ്രതിമാസ
ഡ്യൂട്ടി
പൂര്‍ണ്ണമായും
നോക്കാന്‍
കഴിയാത്ത ലെെന്‍
ഡ്യൂട്ടിക്കാരുടെ
ശമ്പള വിതരണം
1847.
ശ്രീ
.
സി.
മമ്മൂട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
നിരവധി
ആരോഗ്യകാരണങ്ങളാല്‍ കെ.എസ്.ആര്‍.ടി.സി.
യില്‍
പ്രതിമാസ
ഡ്യൂട്ടി പൂര്‍ണ്ണമായും
നോക്കാന്‍ കഴിയാത്ത ലെെന്‍
ഡ്യൂട്ടിക്കാരുടെ 2018
മുതല്‍
കുടിശ്ശിക
ആയിട്ടുള്ള ശമ്പളം വിതരണം
ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിതരണ
നടപടികള്‍
എതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി
)
കെ.എസ്.ആര്‍.ടി.സി.
യ്ക്ക്
അതിലെ
ഇതര വിഭാഗം
ജീവനക്കാരുടെതുള്‍പ്പെടെ
മറ്റ് ചെലവുകള്‍ക്കൊക്കെ
സാമ്പത്തിക പ്രതിസന്ധി എന്നത്
ഉന്നയിച്ച് തുക
വകയിരുത്തുമെങ്കിലും ടി
വിഭാഗം ജീവനക്കാരുടെ പ്രതിമാസ
ശമ്പള വിതരണത്തിന്
തടസമുണ്ടാക്കുകയും അവരുടെ
കുടുംബ ബഡ്ജറ്റിനെ
തകര്‍ക്കുകയും ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി
)
പ്രതിമാസം
പൂര്‍ണ്ണമായും
ഡ്യൂട്ടി നോക്കുന്നവരുടെ
ശമ്പളം നല്‍കിയാലുടന്‍
പ്രസ്തുത ജീവനക്കാരുടെ ശമ്പളം
വിതരണം ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ
?
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ
സേവന
വേതന
വ്യവസ്ഥകളില്‍
മാറ്റം
1848.
ശ്രീ
.
എൻ
.
ഷംസുദീൻ
ശ്രീ
.
പി
.
ഉബൈദുള്ള
ശ്രീ
.പി.
കെ.
ബഷീർ
ശ്രീ
.
ടി
.
എ
.
അഹമ്മദ്
കബീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സാമ്പത്തിക
പ്രതിസന്ധി
നേരിടുന്ന കെ.എസ്.ആര്‍.ടി.സി.യില്‍
പ്രശ്നപരിഹാരത്തിനായി
ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകളില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ് ഉദ്ദേശിക്കുന്നത്;
(
ബി
)
ജീവനക്കാരുടെ
നിലവിലെ
ശമ്പളം കുറയ്ക്കാനുളള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍
കെ.എസ്.ആര്‍.ടി.സി.യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി
)
ഇക്കാര്യങ്ങളില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്‍.ടി.സി.യിലെ
ശമ്പള
സ്കെയില്‍
1849.
ശ്രീ.
പി
കെ
അബ്ദു റബ്ബ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആർ.ടി.സി
യില്‍
ലെെന്‍
ഡ്യൂട്ടിജീവനക്കാര്‍ക്ക്
മിനിസ്റ്റീരിയല്‍ജീവനക്കാരുടേതുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ശമ്പള സ്കെയില്‍ വളരെ താഴ്ന്ന
നിലയിലാണ്അനുവദിച്ചിരിക്കുന്നതെന്ന
കാര്യം
സർക്കാർ
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
ഇവിടെ
പതിനാറ്
വര്‍ഷം തികഞ്ഞ ഒരു
കണ്ടക്ടര്‍ക്ക് ലഭിക്കുന്ന
ശമ്പളവും ഇതേ
കാലയളവ്പൂര്‍ത്തിയാക്കിയ ഒരു
ക്ലറിക്കല്‍ ജീവനക്കാരന്
ലഭ്യമാകുന്ന പ്രതിമാസ
പൂര്‍ണ്ണ ശമ്പളവും താരതമ്യം
ചെയ്തിട്ടുണ്ടോ;
(
ബി
)
ഇവിടെ
പ്രയാസമേറിയ
ജോലി നോക്കുന്ന ലെെന്‍
ഡ്യൂട്ടി വിഭാഗത്തിന്
മിനിസ്റ്റീരിയല്‍ വിഭാഗം
ജീവനക്കാരെക്കാള്‍ താഴ്ന്ന
പ്രതിമാസ ശമ്പളമാണ്
ലഭ്യമാകുന്നതെന്ന കാര്യം
സർക്കാരിന് അറിവുണ്ടോ;
(
സി
)
എങ്കില്‍
മറ്റ്
പൊതുമേഖലാ സ്ഥാപനങ്ങളില്‍
ഇതില്‍ നിന്നും പൂര്‍ണ്ണ
വ്യത്യസ്തതയോടെ
ഓപ്പറേറ്റിംഗ് വിഭാഗത്തിനാണ്
മിനിസ്റ്റീരിയല്‍
വിഭാഗത്തെക്കാളും അധികരിച്ച
ശമ്പളം നല്‍കി
വരുന്നതെന്ന്സർക്കാരിന് അറി
വുണ്ടോ;
എങ്കില്‍
എന്തുകൊണ്ടാണ്
കെ.എസ്.ആർ.ടി.സി
യില്‍
മാത്രം ഇത്
നടപ്പിലാക്കുന്നതിന്
തൊഴിലാളി സംഘടനകള്‍
ആവശ്യമുന്നയിച്ചില്ലെങ്കിലുംസർക്കാർ
ഇക്കാര്യത്തില്‍ മറ്റ്
പൊതുമേഖലാ സ്ഥാപനങ്ങളേതില്‍
നിന്നും വേറിട്ടൊരു സമീപനം
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി
)
തൊഴിലാളി
യൂണിയനുകളുമായി
നടക്കാനിരിക്കുന്ന അടുത്ത
ശമ്പളക്കരാര്‍ ചര്‍ച്ചയില്‍
സർക്കാർ ഇക്കാര്യം
നടപ്പിലാക്കുന്നതിന്
ആത്മാര്‍ത്ഥതയോടെ
താല്‍പ്പര്യമെടുക്കുമോ;
ഇല്ലെങ്കില്‍
അതിനുളള
കാരണം അറിയിക്കുമോ?
കെ.എസ്.ആര്‍.ടി.സിയുടെ
ധനസഹായവും
വരുമാന വര്‍ദ്ധനവും
1850.
ശ്രീ
.
മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി
യ്ക്ക്
ഓരോ വര്‍ഷവും എത്ര രൂപ വീതം
ധനസഹായം
നല്‍കിയിട്ടുണ്ടെന്നതിന്റെ
വര്‍ഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് ഈ ധനസഹായം എത്ര രൂപ
വീതമായിരുന്നുവെന്നതിന്റെ
വര്‍ഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(
സി
)
കെ.എസ്.ആര്‍.ടി.സി
യുടെ
വരുമാനത്തില്‍ ഉണ്ടായ
വര്‍ദ്ധനവ് ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര
വീതമായിരുന്നുവെന്നും മുന്‍
സര്‍ക്കാരിന്റെ കാലത്ത് എത്ര
വീതമായിരുന്നുവെന്നും വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ ?
കെ.എസ്.ആർ.ടി.സി.യുടെ
കൊറിയർ
സർവീസ്
1851.
ശ്രീ.
അനൂപ്
ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആർ.ടി.സി.
സംസ്ഥാനത്ത്
കൊറിയർ
സർവീസിന് രൂപം നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഏതൊക്കെ
സ്ഥലങ്ങളിൽ പ്രസ്തുത സർവീസ്
നൽകുന്നുണ്ട് എന്ന്
അറിയിക്കുമോ;
(
ബി
)
പ്രസ്തുത
സർവീസിന്റെ
പ്രവർത്തന സമയം
നിജപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന
വാങ്ങുന്ന
ഇലക്ട്രിക്
ബസ്സുകള്‍
1852.
ശ്രീ
.
സണ്ണി
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
കിഫ്ബി
മുഖേന ഇലക്ട്രിക് ബസ്സ്
വാങ്ങുന്നതിന് ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
കോടി രൂപയെന്നും എത്ര
ബസ്സുകളാണ് വാങ്ങുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി
)
പ്രസ്തുത
ധനസഹായം
അനുവദിക്കുന്നതിന് കിഫ്ബി
എന്തെങ്കിലും പ്രത്യേക
നിബന്ധന വച്ചിട്ടുണ്ടോ;
(
സി
)
കിഫ്ബി
ഫണ്ട്
ഉപയോഗിച്ച് വാങ്ങുന്ന
ഇലക്ട്രിക് ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി.യുടെ
കീഴിലുള്ള
പ്രത്യേക കമ്പനിയുടെ
കീഴിലാക്കി വരുമാനം
കിഫ്ബിക്ക് മടക്കി
നല്‍കുന്നതിനാണോ
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1853.
ശ്രീ.
എൽദോ
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മൂവാറ്റുപുഴ
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍
കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍ നടത്തിയ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും അനുമതി
ലഭിച്ച നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(
ബി
)
അനുമതി
ലഭിച്ചതില്‍
ഇനി ആരംഭിക്കാനുളള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും അവ
ആരംഭിക്കുന്നതിനുളള കാലതാമസം
എന്താണെന്നും അറിയിക്കാമോ?
കോന്നി
കെ.എസ്.ആര്‍.ടി.സി
ഡിപ്പോ
1854.
ശ്രീ.
കെ.യു.
ജനീഷ്
കുമാർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോന്നി
നിയോജകമണ്ഡലത്തിലെ
കോന്നി കെ.എസ്.ആര്‍.ടി.സി
ഡിപ്പോ
എന്നത്തേക്ക് ഉദ്ഘാടനം
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കുമോ;
ആയതിനായി
മാറ്റി
വച്ചിട്ടുള്ള തുക എത്ര
യാണെന്ന് വ്യക്തമാക്കുമോ ?
സുല്‍ത്താന്‍
ബത്തേരി
സര്‍വ്വീസ്
1855.
ശ്രീ.
ആൻ്റണി
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോതമംഗലം
കെ.എസ്.ആര്‍.ടി.സി
ഡിപ്പോയില്‍
നിന്നും രാവിലെ 7.50
ന്
ആരംഭിച്ചിരുന്ന
സുല്‍ത്താന്‍ ബത്തേരി
സര്‍വ്വീസ് നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നറിയിക്കാമോ;
(
ബി
)
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കണം
എന്നാവശ്യപ്പെട്ട് നല്‍കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
കത്തില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടി വിശദമാക്കാമോ ;
(
സി
)
വളരെ
ലാഭകരമായി
പ്രവര്‍ത്തിച്ചുവന്നിരുന്ന
പ്രസ്തുത സുല്‍ത്താന്‍
ബത്തേരി സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ
?
വെെപ്പിനില്‍
നിന്നും
പുതുതായി
സര്‍വ്വീസ്
ആരംഭിച്ച ബസുകള്‍
1856.
ശ്രീ.
എസ്.
ശർമ്മ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വെെപ്പിനില്‍
നിന്നും
പുതുതായി സര്‍വ്വീസ് ആരംഭിച്ച
ചെറായി-മൂന്നാര്‍,
ചെറായി-പാലക്കാട്,
ചെറായി-കോഴിക്കോട്
എന്നീ
ബസ് സര്‍വ്വീസുകള്‍ നിലവില്‍
തുടരുന്നുണ്ടോ;
ഏതെങ്കിലും
സര്‍വ്വീസ്
നിര്‍ത്തേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(
ബി
)
പ്രസ്തുത
സര്‍വ്വീസുകള്‍
ഉടനടി പുനരാരംഭിക്കുവാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ?
തിരുവമ്പാടി
കെ.എസ്.ആര്‍.ടി.സി
ഓപ്പറേറ്റിഗ്
സെന്റര്‍
1857.
ശ്രീ
.
ജോർജ്
എം
.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
അക്രഡിറ്റഡ്
ഏജന്‍സിയായ
യു.എല്‍.സി.സി.എസ്
(ULCCS)
പിന്മാറിയതിനാല്‍
നിയോജക
മണ്ഡല ആസ്തി വികസന ഫണ്ടില്‍
നിന്നും 3
കോടി
രൂപ
ചെലവഴിച്ച്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി
ഓപ്പറേറ്റിഗ്
സെന്റര്‍ നിര്‍മ്മാണത്തിന്
പുതുക്കിയ ഭരണാനുമതി
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(
ബി
)
എങ്കില്‍
പുതുക്കിയ
ഭരണാനുമതി നല്‍കുന്ന കാര്യം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
സി
)
അടിയന്തിരമായി
പുതുക്കിയ
ഭരണാനുമതി നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ ?
കൊല്ലം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോ
സമഗ്രവികസനം.
1858.
ശ്രീ
.
എം
.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കൊല്ലം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോ
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥയ്ക്കും
അപകടാവസ്ഥയ്ക്കും പരിഹാരമായി
നിലവില്‍ എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(
ബി
)
ഡിപ്പോയുടെ
സമഗ്രവികസനത്തിനായി
കിഫ്ബിയുടെ ധനസഹായത്തോടെയുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
ഇതിനായി
സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയിലെ
കെട്ടിട
നിര്‍മ്മാണം
1859.
ശ്രീ.
ആർ.രാജേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മാവേലിക്കര
മണ്ഡലത്തിലെ
മാവേലിക്കര കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍
എം.എല്‍.എ.
ആസ്തി
വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
പ്രസ്തുത
നിര്‍മ്മാണത്തിന്
ട്രാന്‍സ്പോര്‍ട്ട് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മലപ്പുറം
കെ.എസ്.ആര്‍.ടി.സി.
ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ്
കോംപ്ലക്സ്
1860.
ശ്രീ
.
പി
.
ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മലപ്പുറം
കെ.എസ്.ആര്‍.ടി.സി.
ബസ്
ടെര്‍മിനല്‍
കം ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശം
നല്‍കുമോ;
(
ബി
)
നിര്‍മ്മാണം
നിര്‍ത്തിവെക്കാനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(
സി
)
ഇതുവരെയുള്ള
പ്രവൃത്തികളുടെ
തുക കരാറുകാരന്
നല്‍കിയിട്ടുണ്ടോ;
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
കായംകുളത്ത്
അനുവദിച്ച
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
1861.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കായംകുളം കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍
നിന്നും
പുതുതായി അനുവദിച്ച
സര്‍വ്വീസുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കോതമംഗലം
കെ.എസ്.ആർ.ടി.
സി
ഡിപ്പോയിലെ
മോഡേണ്‍ ബസ്
ടെര്‍മിനല്‍
1862.
ശ്രീ.
ആൻ്റണി
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോതമംഗലം
കെ.എസ്.ആര്‍.ടി.സി
ഡിപ്പോയില്‍
മോഡേണ്‍ ബസ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിനായി 2018-19
വര്‍ഷത്തെ
ആസ്തി
വികസന ഫണ്ടില്‍ നിന്നും 1.875
കോടി
രൂപയുടെ
ഭരണാനുമതി ലഭ്യമായിട്ടുള്ളത്
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
വിശദമാക്കാമോ;
(
ബി
)
ഭരണാനുമതി
ലഭ്യമായതിന്ശേഷം
ബസ് ടെര്‍മിനല്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടി വിശദമാക്കാമോ;
(
സി
)
നിലവിലെ
ബസ്
ടെര്‍മിനലിലെ പഴയ കെട്ടിടം
പൊളിക്കുന്നത് സംബന്ധിച്ച് പി.ഡബ്ലൂ.ഡി
വാല്യൂവേഷന്‍
റിപ്പോര്‍ട്ട് തയ്യാറാക്കി
നല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേൽ
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(
ഡി
)
പുതിയ
ബസ്
ടെര്‍മിനല്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പി.ഡബ്ലൂ.ഡി
-യുടെ
ഹെഡ്
ഓഫ് അക്കൗണ്ടിലേക്ക് കെ.എസ്.ആര്‍.ടി.സി
തുക
ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടോ;
തുക
ട്രാന്‍സ്ഫര്‍
ചെയ്യുന്ന നടപടിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ഇ
)
പ്രസ്തുത
ബസ്
ടെര്‍മിനല്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ടെണ്ടര്‍
നടപടികള്‍ വേഗത്തിലാക്കി
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
പാറശാല
മണ്ഡലത്തില്‍
ജീവനക്കാരുടെ
കുറവുമൂലം
നിര്‍ത്തിവെച്ചിരിക്കുന്ന
ബസ്
സര്‍വ്വീസുകള്‍
1863.
ശ്രീ.
സി.കെ.
ഹരീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പാറശാല,
കാട്ടാക്കട,
വെള്ളറട,
നെയ്യാറ്റിന്‍കര
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍
ആവശ്യത്തിന്
ഡ്രൈവര്‍,
കണ്ടക്ടര്‍
എന്നീ
ജീവനക്കാര്‍ ഇല്ലാത്തത് കാരണം
സര്‍വീസുകള്‍ കൃത്യമായി
നടത്താന്‍ കഴിയുന്നില്ല
എന്നവിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി
)
പ്രസ്തുതഡിപ്പോകളില്‍
നിന്നും
പാറശാല നിയോജകമണ്ഡലവുമായി
ബന്ധിപ്പിച്ചുകൊണ്ട് ഏതൊക്കെ
സര്‍വീസുകളാണ് നടത്തി
വരുന്നത് എന്നുള്ള റൂട്ട്
വിവരം ലഭ്യമാക്കാമോ;
(
ഡി
)
അതില്‍
എത്ര
സര്‍വീസുകളാണ് ജീവനക്കാരുടെ
കുറവ് മൂലം
നിര്‍ത്തിവച്ചിരിക്കുന്നതെന്നും
ആയത് പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോയെന്നും
അറിയിക്കാമോ?
കായംകുളത്ത്
പുതിയ
ബസ്സ്
ടെര്‍മിനല്‍
1864.
ശ്രീമതി
യു.
പ്രതിഭ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കായംകുളം
കെ.എസ്.ആര്‍.ടി.സി
ബസ്സ്
സ്റ്റേഷന്‍ കാലപ്പഴക്കത്താല്‍
തികച്ചും ജീര്‍ണ്ണാവസ്ഥയിലാണ്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
എങ്കില്‍
കായംകുളത്ത്
പുതിയ ബസ്സ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ചാത്തന്നൂർ
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
നിന്നുള്ള
സർവീസുകൾ
1865.
ശ്രീ
.
ജി
.എസ്
.ജയലാൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ചാത്തന്നൂർ
കെ.എസ്.ആർ.ടി.സി.
ബസ്
ഡിപ്പോയിൽ
നിന്നും വിവിധ വിഭാഗങ്ങളിലായി
എത്ര ഷെഡ്യൂളുകളാണ് ഇപ്പോൾ
ഓപ്പറേറ്റ് ചെയ്യുവാൻ അനുമതി
ലഭിച്ചിട്ടുള്ളതെന്ന് പട്ടിക
തിരിച്ച് അറിയിക്കാമോ ;
(
ബി
)
അനുമതി
ലഭിച്ചിട്ടുള്ള
എല്ലാ ഷെഡ്യൂളുകളും ഇപ്പോൾ
ഓപ്പറേറ്റ് ചെയ്യുന്നുണ്ടോ
എന്ന് അറിയിക്കാമോ ;
(
സി
)
നിലവിൽ
ഡിപ്പോയിൽ
നിന്നും ഏതെല്ലാം
പ്രദേശങ്ങളിലേക്ക് എത്ര
സർവീസുകൾ നടത്തുന്നുണ്ട്
എന്ന് വിശദമാക്കാമോ ?
ഇടുക്കി
ജില്ലയിലെ
യാത്രാസൗകര്യം
1866.
ശ്രീ.
റോഷി
അഗസ്റ്റിൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
-19-നോട്
അനുബന്ധിച്ച്
യാത്രക്കാരുടെ എണ്ണം
കുറയുകയും സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
കുറയ്ക്കുകയും
ചെയ്തിരിക്കുന്ന
സാഹചര്യത്തില്‍ യാത്ര സൗകര്യം
പരിമിതമായ ഇടുക്കി ജില്ലയില്‍
കൂടുതൽ യാത്രാസൗകര്യം
ഒരുക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി
)
സ്കൂളുകൾ
പുനരാരംഭിച്ചതോടെ
വിദ്യാർത്ഥികൾക്ക് സ്കൂള്‍
സമയത്ത് കൂടുതൽ ബസ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
(
സി
)
വിദ്യാർത്ഥികൾക്ക്
കണ്‍സഷൻ
ഉറപ്പാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
കോട്ടയം
നഗരത്തില്‍
ആകാശപ്പാത
നിര്‍മ്മാണം
1867.
ശ്രീ.
തിരുവഞ്ചൂർ
രാധാകൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോട്ടയം
നഗരത്തിന്റെ
ഹൃദയഭാഗത്ത് നിര്‍മ്മാണം
നടത്തുവാന്‍ ഉദ്ദേശിച്ച "ആകാശപ്പാത"
(സ്കൈ
വാക്ക്)
യുടെ
നിര്‍മ്മാണം
ഈ സര്‍ക്കാരിന്റെ കാലാവധി
പൂര്‍ത്തിയാക്കുന്നതിന്
മുമ്പ് പൂര്‍ത്തിയാക്കാന്‍
സാധിക്കുമോയെന്നറിയിക്കുമോ;
(
ബി
)
പ്രസ്തുത
പദ്ധതിയുടെ
കാലതാമസം പരിഹരിക്കുന്നതിന്
വേണ്ടി എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
സി
)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ കാലതാമസം
നേരിടുന്നതുമൂലം പൂര്‍ത്തീകരണ
ചെലവ് വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ?
അട്ടപ്പാടിയിലേക്കുള്ള
യാത്രാസൗകര്യം
1868.
ശ്രീ
.
എൻ
.
ഷംസുദീൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
അട്ടപ്പാടിയിലേക്കുള്ള
യാത്രാസൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
കൂടുതല്‍ കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
ഇതിനായി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പീരുമേട്
മണ്ഡലത്തിലെ
റോഡപകടങ്ങളുടെ
നിയന്ത്രണം
1869.
ശ്രീമതി
ഇ.
എസ്.
ബിജിമോൾ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പീരുമേട്
നിയോജക
മണ്ഡലത്തിലെ സംസ്ഥാന-
ദേശീയപാതകളിൽ
അതീവ
അപകട സാധ്യതാ മേഖലകൾ
നിലനിൽക്കുന്നതായി
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ
വ്യക്തമാക്കുമോ;
ആയത്
പരിഹരിക്കുവാൻ
വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ട്രാഫിക്
നിയമലംഘനം
തടയുന്നതിന്
നടപടി
1870.
ശ്രീ
.പി.
കെ.
ബഷീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം കെ.എസ്.ആര്‍.ടി.സി.
ബസ്,
ടിപ്പര്‍
ലോറികള്‍
ഇവ മാത്രം ഉണ്ടാക്കിയ വാഹന
അപകടങ്ങളില്‍ മരണപ്പെട്ടവരുടെ
എണ്ണം എത്രയാണ്;
വെളിപ്പെടുത്തുമോ;
(
ബി
)
അമിതവേഗം
കാരണം
2018-19
വര്‍ഷത്തില്‍
ക്യാമറ
മുഖേന പിടിക്കപ്പെട്ട
വാഹനങ്ങളുടെ എണ്ണം എത്ര;
ആര്‍.ടി.ഒ.
തിരിച്ച്
വ്യക്തമാക്കാമോ;
(
സി
)
ഇതില്‍
എത്ര
ഉടമകളില്‍ നിന്നും പിഴ
ഈടാക്കി;
എത്ര
തുക;
അറിയിക്കാമോ;
(
ഡി
)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ അമിതവേഗം ഉൾപ്പെടെ
വിവിധ കാരണങ്ങളാല്‍
പിടിക്കപ്പെട്ട എത്ര പേരുടെ
ലെെസന്‍സ് റദ്ദാക്കി;
ഇവരില്‍
കെ.എസ്.ആര്‍.ടി.സി
ഡ്രെെവര്‍മാര്‍
എത്രപേരുണ്ടെന്ന്
അറിയിക്കുമോ;
ആര്‍.ടി.ഒ
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
ഇ
)
സംസ്ഥാനത്ത്
മിക്ക
സ്വകാര്യവാഹനങ്ങളിലും ഹാലജന്‍
ബല്‍ബുകള്‍ ഹെെ ബീം
ലെെറ്റുകള്‍ ഇവ
ഉപയോഗിക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരം
ലെെറ്റുകള്‍ വാഹനങ്ങളില്‍
ഉപയോഗിച്ചതിന്റെ പേരില്‍
എത്ര പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(
എഫ്
)
സ്വകാര്യ
ടൂറിസ്റ്റ്
ബസുകളില്‍ ഡി.ജെ.
മ്യൂസിക്
സംവിധാനവും,
ആഡംബര
ലെെറ്റുകളും
മറ്റും ഉപയോഗിക്കുന്നതിന്
അനുമതി നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എത്ര
വാഹനങ്ങളില്‍ നിന്നും ഇവ
പിടിച്ചെടുത്തു;
ആര്‍.ടി.ഒ.
തിരിച്ച്
2019
ജനുവരി
മുതലുളള
കണക്ക് വ്യക്തമാക്കുമോ;
ഈയിനത്തില്‍
പിഴയായി
എത്ര തുക ഈടാക്കി;
വെളിപ്പെടുത്തുമോ;
(
ജി
)
ഇത്തരത്തില്‍
വര്‍ദ്ധിച്ചുവരുന്ന
ട്രാഫിക് നിയമലംഘനങ്ങള്‍
തടയുവാനും അപകടങ്ങള്‍
ഒഴിവാക്കുവാനുമായി പുതിയ
എന്തൊക്കെ സംവിധാനങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലെക്സ്മീറ്റര്‍
ഉപയോഗം
1871.
ഡോ.എം.കെ
.
മുനീർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
ഉദ്യോഗസ്ഥര്‍ ലെക്സ്മീറ്റര്‍
ഉപയോഗിച്ച് ടൂവീലര്‍
ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍
ഘടിപ്പിച്ചിട്ടുള്ള
അമിതപ്രകാശം പരത്തുന്ന
ലൈറ്റുകള്‍ ഉപയോഗിക്കുന്നത്
കണ്ടെത്താറുണ്ടോ;
എങ്കില്‍
ഈ
ഗവണ്‍മെന്റിന്റെ കാലയളവില്‍
രജിസ്റ്റർ ചെയ്ത കേസ്സുകള്‍
എത്രയെന്ന് അറിയിക്കുമോ;
(
ബി
)
പിടികൂടിയ
വാഹനങ്ങളില്‍
നിന്നും പ്രസ്തുത ലൈറ്റുകള്‍
ഇളക്കി മാറ്റുന്നതിനോടൊപ്പം
വാഹനം ഓടിച്ചവര്‍ക്കെതിരെ പിഴ
ശിക്ഷയായി ഈടാക്കിയ തുകയുടെ
കണക്ക് ഓരോ വര്‍ഷവും പട്ടിക
തിരിച്ച്,
ജില്ല
തിരിച്ച്
ലഭ്യമാക്കുമോ;
(
സി
)
മൊബൈല്‍
ഫോണ്‍
ഉപയോഗിച്ചും മദ്യപിച്ചും
വാഹനമോടിക്കുന്ന നിയമലംഘകരെ
പരിശോധന വേളയില്‍
ഒഴിവാക്കുകയോ മറ്റ് ചെറിയ
ട്രാഫിക് നിയമലംഘനങ്ങള്‍
കാണിച്ച് പിഴചുമത്തി
ഒഴിവാക്കുകയോ ചെയ്യുന്നത്
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
വാഹനങ്ങളിലെ
കറുത്തഫിലിം
ഉപയോഗം
1872.
ശ്രീമതി
ഷാനിമോൾ
ഉസ്മാൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വാഹനങ്ങളില്‍
കാഴ്ച
മറയ്ക്കുന്ന രീതിയില്‍ കറുത്ത
ഫിലിം പതിപ്പിക്കുന്നതും
കര്‍ട്ടന്‍ ഉപയോഗിക്കുന്നതും
കേന്ദ്ര മോട്ടോര്‍ വാഹന നിയമം
അനുസരിച്ച്
കുറ്റകരമാണോയെന്നും അതിനുള്ള
പിഴ ശിക്ഷ എത്രയാണെന്നും
അറിയിക്കാമോ;
(
ബി
)
കറുത്ത
ഫിലിമിനു
പകരം കര്‍ട്ടനുപയോഗിച്ചു
മറച്ച് ഉന്നത
പോലീസുദ്യോഗസ്ഥര്‍ വാഹനങ്ങള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
അവ
നീക്കം ചെയ്യുന്നതിന്
എന്തെങ്കിലും നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നാദാപുരം
സബ്
ആര്‍.ടി.ഒ.
ഓഫീസ്
1873.
ശ്രീ.
ഇ
കെ വിജയൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
മലയോര
മേഖലയായ
നാദാപുരം മണ്ഡലത്തില്‍
നിന്നാണ് ഏറ്റവും കൂടുതല്‍
വാഹനം രജിസ്റ്റര്‍
ചെയ്യപ്പെടുന്നത് എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി
)
നാദാപുരത്ത്
ഒരു
സബ് ആര്‍.ടി.ഒ
.ഓഫീസ്
അനുവദിക്കുക
എന്ന ദീര്‍ഘ നാളത്തെ ആവശ്യം
സർക്കാരിന്റെ പരിഗണയില്‍
ഉണ്ടോ;
(
സി
)
ആയത്
പരിഗണിക്കാന്‍
നടപടി സ്വീകരിക്കുമോ?
ടാക്സി
ഡ്രൈവര്‍മാരുടെ
പ്രശ്നങ്ങള്‍
1874.
ശ്രീ
.
ഷാഫി
പറമ്പിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കഴിഞ്ഞ
വര്‍ഷങ്ങളിലെ
പ്രകൃതി ദുരന്തങ്ങളും കോവിഡ്
മഹാമാരിയും കാരണം ടൂറിസം
മേഖലയുമായി ബന്ധപ്പെട്ട്
ഉപജീവനം കഴിക്കുന്ന ടാക്സി
ഡ്രൈവര്‍മാര്‍
ഉള്‍പ്പെടെയുള്ളവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി
)
ടൂറിസം
മേഖലയിലെ
പ്രതിസന്ധികള്‍ കാരണം ടാക്സി
ഡ്രൈവര്‍മാര്‍ ആത്മഹത്യ
ചെയ്തതായുള്ള വിവരങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആത്മഹത്യ
ചെയ്ത
ഡ്രൈവര്‍മാരുടെ
കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍
അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി
)
പ്രതിസന്ധി
സാഹചര്യം
പരിഗണിച്ച് 2017നു
മുമ്പ്
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
വാഹനങ്ങള്‍ക്ക് ടാക്സ്
കുടിശ്ശികയിന്മേലുള്ള പലിശ
ഒഴിവാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി
)
സ്പീഡ്
ഗവര്‍ണ്ണര്‍
ഘടിപ്പിക്കുന്നതിനുള്ള
കാലാവധി ദീര്‍ഘിപ്പിച്ചു
നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പുത്തന്‍കുരിശില്‍
മോട്ടോര്‍
ഡ്രൈവിംഗ്
ടെസ്റ്റിംഗ്
കേന്ദ്ര
നിര്‍മ്മാണം
1875.
ശ്രീ.
വി.
പി.
സജീന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
പുത്തന്‍കുരിശില്‍
നിര്‍മ്മിക്കുന്ന
മോട്ടോര്‍ ഡ്രൈവിംഗ്
ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
ടി
കേന്ദ്രത്തോടനുബന്ധിച്ച് ആര്‍.ടി.എ.
സബ്
സെന്റര്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഡീസല്‍
ആട്ടോ
നിരോധനം
1876.
ശ്രീ
.
ഷാഫി
പറമ്പിൽ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വാഹനസംബന്ധമായ
ഏതൊക്കെ
സേവനങ്ങളാണ് ഓണ്‍ലൈനില്‍
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ;
(
ബി
)
പതിനഞ്ച്
വര്‍ഷം
കഴിഞ്ഞ ഡീസല്‍ ആട്ടോകള്‍
നിരോധിക്കുമെന്ന പ്രഖ്യാപനം
മരവിപ്പിക്കുവാന്‍ സംസ്ഥാന
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള
കാരണമെന്താണ് എന്നറിയിക്കാമോ?
ജലഗതാഗത
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്ന
പദ്ധതികള്‍
1877.
ശ്രീ.
എം.
സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ജലഗതാഗത
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിലേക്കായി
ഏതെങ്കിലും പുതിയ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(
ബി
)
ഉണ്ടെങ്കില്‍
വിശദാംശം
അറിയിക്കുമോ?
സീ
അഷ്ടമുടി
പാസഞ്ചര്‍ കം
ടൂറിസം ബോട്ട്
സര്‍വ്വീസ്
1878.
ശ്രീ
.
എം
.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സീ-അഷ്ടമുടി
പാസഞ്ചര്‍
കം ടൂറിസം ബോട്ട്
സര്‍വ്വീസിന് ആവശ്യമായ
ബോട്ടിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടും
സര്‍വ്വീസ് ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ
കാരണം എന്താണെന്ന്
അറിയിക്കുമോ;
ആയതിന്റെ
സര്‍വ്വീസ്
ഉടന്‍ ആരംഭിക്കുന്നതിനുള്ള
തുടര്‍ നടപടി സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
|