UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

നെന്മാറ മണ്ഡലം- സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതി

1577.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ എം.എല്‍.-നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയുടെ പ്രവൃത്തി തുടങ്ങാന്‍ നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

( ബി )

ഈ പദ്ധതി തുടങ്ങുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; ഈ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

നാദാപുരം എടച്ചേരിയിൽ രജിസ്ട്രേഷന്‍ ഓഫീസ് നിര്‍മ്മാണം

1578.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എടച്ചേരി രജിസ്റ്റര്‍ ഓഫീസ് നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷന്‍ വകുപ്പിന്റെ ശിപാര്‍ശ ലഭിച്ചിട്ടുണ്ടോ;

( ബി )

മേല്‍ വിഷയത്തില്‍ പഞ്ചായത്ത് വകുപ്പ് നാളിതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

( സി )

നാളിതുവരെ സ്ഥലം അനുവദിക്കാത്ത സാഹചര്യത്തില്‍ അടിയന്തരമായി സ്ഥലം അനുവദിക്കുന്നതിന് നടപടി കൈക്കൊള്ളുമോ ?

അനധികൃതനിര്‍മ്മാണം

1579.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ മുന്‍സിപ്പാലിറ്റിയിലും കോര്‍പറേഷനിലും എത്ര അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിച്ചു നല്‍കിയിട്ടുണ്ട്; പട്ടിക ലഭ്യമാക്കുമോ;

( ബി )

ഈ ഇനത്തില്‍ എത്ര തുക ഈടാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( സി )

ഏത് തീയതി വരെയുള്ള അനധികൃതനിര്‍മ്മാണങ്ങളാണ് ക്രമവത്കരിച്ചത്; അതിനുശേഷമുള്ള അനധികൃതനിര്‍മ്മാണങ്ങളുടെ കണക്ക് ലഭ്യമായിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് വിഹിതം

1580.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2015-2020 കാലഘട്ടത്തിലെ ഓരോ സാമ്പത്തികവര്‍ഷത്തെയും ബഡ്ജറ്റ് വിഹിതം എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

( ബി )

ഓരോ സാമ്പത്തികവര്‍ഷവും ബഡ്ജറ്റില്‍ പ്രതിപാദിച്ചിരുന്ന തുകയില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കാമോ; എന്തുകൊണ്ടാണ് ഓരോ സാമ്പത്തികവര്‍ഷവും ബാക്കി ഉണ്ടായിരുന്ന തുക ചെലവഴിക്കാതെ പോയതെന്ന് വിശദമാക്കുമോ;

( സി )

2015-2020 കാലഘട്ടത്തില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ എത്ര പേര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എത്ര പേര്‍ക്കാണ് നിയമാനുസൃതമായി ഈ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കാമോ; ബാക്കിയുള്ളവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്തതിന്റെ കാരണം വിശദമാക്കുമോ?

അമൃത് പദ്ധതി

1581.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം നിയോജകമണ്ഡല പരിധിയില്‍ കൊല്ലം കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കിവരുന്ന അമൃത് പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?

തിരുവനന്തപുരം ജില്ലയിലെ വൃദ്ധജന പരിപാലന സ്ഥാപനങ്ങളെ സംബന്ധിച്ച്

1582.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അശരണരായ വൃദ്ധ ജനങ്ങളെ പരിപാലിക്കുന്നതിനായിട്ടുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കാമോ;

( ബി )

വൃദ്ധജന പരിപാലന സ്ഥാപനങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവ എത്ര; സ്വകാര്യ വ്യക്തികളും ചാരിറ്റബിള്‍ സംഘടനകളും നടത്തുന്നവ എത്ര; വ്യക്തമാക്കാമോ;

( സി )

സ്വകാര്യ വ്യക്തികളും ചാരിറ്റബിള്‍ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളില്‍ വൃദ്ധജന പരിപാലനത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ പരിശോധനാ സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ?

സാമൂഹ്യസുരക്ഷ പെന്‍ഷന്‍

1583.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവില്‍ സംസ്ഥാനത്ത് വിവിധ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന എത്ര പേര്‍ ഉണ്ട്; ഓരോ വിഭാഗമായി വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ എത്രപേര്‍ക്കാണ് പുതുതായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചത്;

( സി )

കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ എത്ര പേരാണ് ഉണ്ടായിരുന്നത് ; യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അവസാന ഘട്ടത്തില്‍ വിവിധ പെന്‍ഷനുകള്‍ എത്ര രൂപയായിരുന്നു;

( ഡി )

കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അവസാനഘട്ടത്തില്‍ എത്ര മാസത്തെ പെന്‍ഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്;

( )

സാമൂഹ്യസുരക്ഷ പെന്‍ഷനില്‍ എത്ര ഗുണഭോക്താക്കള്‍ക്കാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്; അത് ഓരോന്നിനും എത്രയാണ് ലഭിക്കുന്നത്; വിശദമാക്കാമോ?

നെന്മാറയില്‍ റീബില്‍ഡ് കേരള പദ്ധതി

1584.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ എത്ര പദ്ധതികളാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ;

( ബി )

നിലവില്‍ ഈ പ്രവൃത്തികള്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

( സി )

ഈ പദ്ധതികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

തദ്ദേശസ്വയംഭരണവകുപ്പുകളുടെ ഏകീകരണം

1585.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണവകുപ്പുകളുടെ ഏകീകരണം സംബന്ധിപ്പ് വിശേഷാൽ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

( ബി )

ഏകീകൃതവകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിനുള്ള മാന്വൽ ലോക്കൽ ഡെവലപ്മെന്റ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ;

( സി )

വകുപ്പുകളുടെ ഏകീകരണം ജീവനക്കാരുടെ പ്രമോഷനെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കാമോ;

( ഡി )

കേരള മുൻസിപ്പൽ കോർപ്പറേഷനിൽ നവംമ്പർ 2020 മുതൽ 2021 മെയ് 31 വരെ എത്ര റവന്യൂ ഇൻസ്പെക്ടർ സൂപ്രണ്ട് ഒഴിവുകൾ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?

പൊതു ശുചിമുറികളുടെ നിര്‍മ്മാണം

1586.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതു ശുചിമുറികളുടെ അഭാവംമൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ദേശീയ - സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന എത്ര പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അറിയിക്കുമോ; ഇതിനായി എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചുവെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

( സി )

ഈ പദ്ധതിയുടെ നിര്‍മ്മാണത്തിനും നടത്തിപ്പിനും സഹകരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് കൂടുതല്‍ സഹായകരമാകുമെന്ന വിലയിരുത്തല്‍ സര്‍ക്കാരനുണ്ടോ; എങ്കില്‍ ആയതിനായി പ്രത്യേക നിര്‍ദ്ദേശം നല്‍കുമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷപദവി

1587.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ ഏത് മുന്നണിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവന നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( ബി )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷപദവി തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( സി )

എങ്കിൽ,പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നിയമങ്ങളില്‍/ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

വിവാഹ രജിസ്‌ട്രേഷനുള്ള വ്യവസ്ഥകള്‍

1588.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവിലുളള വ്യവസ്ഥകള്‍ വിശദമാക്കാമോ;

( ബി )

ജനന വര്‍ഷം മാത്രം രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ് എന്നിവയൊഴികെ ജനനത്തീയതി തെളിയിക്കാന്‍ മറ്റ് രേഖകളൊന്നുമില്ലാത്തവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

( സി )

ജനപ്രതിനിധികളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രായം കണക്കാക്കി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമോയെന്ന് വ്യക്തമാക്കുമോ?

പ്രോപ്പര്‍ട്ടി ടാക്സ് നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങള്‍

1589.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പ്രോപ്പര്‍ട്ടി ടാക്സ് നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങള്‍ എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പ്രോജക്ടുകള്‍

1590.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പ്രോജക്ടുകള്‍ സ്ത്രീ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിലയിരുത്തല്‍ നടത്താറുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

സ്ത്രീകള്‍ നിയന്ത്രിക്കുന്നതും, സ്ത്രീകള്‍ ഗുണഭോക്താക്കളുമായ പ്രോജക്ടുകള്‍ മാത്രം വനിത ഘടകപദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും മറിച്ചുള്ളവയ്ക്കെതിരെ കൃത്യമായ പരിശോധനയും നടപടിയും സ്വീകരിക്കാനാകുമോ; വിശദമാക്കുമോ?

.ആര്‍.എഫ് വിഭാഗങ്ങള്‍ക്ക് ഫണ്ട്

1591.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ട്രോമാകെയര്‍, .ആര്‍.എഫ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മറ്റ് സാമഗ്രികളും വാങ്ങുന്ന ചെലവുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കുന്നതിന് നിലവില്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

സംസ്ഥാനത്ത് മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് യൂണിഫാേം പോലും വാങ്ങാന്‍ ഫണ്ട് ലഭ്യമല്ലെന്ന വസ്തുത കണക്കിലെടുത്ത് അടിയന്തരമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ പ്രയോജനപ്പെടുത്തുന്ന ഇത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഫണ്ട് മാറ്റി വയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട തുക

1592.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുവാനുമായി എത്ര തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്; ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ലഭിച്ചത് എത്ര തുകയെന്ന് വ്യക്തമാക്കുമോ;

( ബി )

കൊവിഡ് 19 മായി ബന്ധപ്പെട്ട് ചെലവായ തുക ലഭിക്കാത്ത എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ട്; അവ ഏതെല്ലാം;

( സി )

ചെലവായ തുക നൽകുവാൻ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; ഇത് സംബന്ധിച്ച് സര്‍ക്കാരിലുള്ള ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

കാർഷിക സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരണം

1593.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ കാര്യങ്ങൾക്കു സ്റ്റാന്റിംഗ് കമ്മിറ്റികൾ നിലവിലുണ്ടെങ്കിലും മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനമായ കൃഷിക്കുമാത്രം സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കാർഷികമേഖലക്ക് പ്രാധാന്യം നൽകുന്നതിന് വേണ്ടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കാർഷിക സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിക്കുന്നത്തിന് സർക്കാർ തയ്യാറാവുമോ; വിശദമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പ്രതിസന്ധി

1594.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിരോധത്തിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടായിട്ടുളള ഫണ്ട് പ്രതിസന്ധിയെ മറികടക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ബി )

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കോവിഡ് ചികിത്സയ്ക്കായി ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം നിര്‍ത്തിവെച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( സി )

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് അറിയിക്കാമോ?

മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

1595.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കിയ എം.എല്‍.. .ഡി.എസ്, എസ്.ഡി.എഫ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, മുഖ്യമന്ത്രിയുടെ എല്‍.ആര്‍.ആര്‍.പി തുടങ്ങിയ പദ്ധതികളിലൂടെ നടപ്പാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കുമോ;

( സി )

ഇവയില്‍ പൂര്‍ത്തീകരിച്ചവ, പൂര്‍ത്തീകരിക്കാനുളളവ, ആരംഭിക്കാനുളളവ എന്നിങ്ങനെ വിശദമാക്കാമോ;

( ഡി )

പ്രസ്തുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

വേയ്ക്കല്‍-വട്ടപ്പാറ-തങ്കക്കല്ല് റോഡ് നവീകരണം

1596.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 ബഡ്ജറ്റില്‍ 20% തുക വകയിരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖാന്തിരം നവീകരണ പ്രവൃത്തി അനുവദിക്കപ്പെട്ട വേയ്ക്കല്‍ -വട്ടപ്പാറ-തങ്കക്കല്ല് റോഡ് പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഈ പ്രവൃത്തി നടപ്പില്‍ വരുത്തുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( സി )

പ്രസ്തുത റോഡ് നിര്‍മ്മാണ പ്രവൃത്തി നടപ്പില്‍ വരുത്തുന്നതിന് ഭരണാനുമതി നല്കി അടിയന്തിര നടപടി സ്വീകരിക്കുമോ?

ഡീസെന്‍ട്രലൈസ്ഡ് സ്വീവറേജ് പദ്ധതി.

1597.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചി നഗരസഭയുടെ 15, 16, 17 ഡിവിഷനുകളില്‍ അമൃത് പദ്ധതിയില്‍ സ്വീവറേജ് & സെപ്റ്റേജ് മാനേജ്മെന്റ് സെക്ടറില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിട്ടുള്ള ഡീസെന്‍ട്രലൈസ്ഡ് സ്വീവറേജ് പദ്ധതിയുടെ തൽസ്ഥിതി വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

ഉദുമ മണ്ഡലത്തിലെ ബേഡഡുക്കയിൽ സ്മാർട്ട് ടി.വി. വിതരണം

1598.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് കെ.എസ്.എഫ്.. യുടെ ഒ.വി.എസ്. പദ്ധതി, എം.എൽ.. ഫണ്ട് എന്നിവ പ്രകാരം ഉദുമ നിയോജകമണ്ഡലത്തിലെ ബേഡഡുക്ക പഞ്ചായത്ത് എത്ര സ്മാര്‍ട്ട് ടെലിവിഷനുകളാണ് നല്‍കിയത്;

( ബി )

ടെലിവിഷനുകളുടെ തുക കെ.എസ്.എഫ്.. പഞ്ചായത്തിനു കൈമാറിയെങ്കിലും സെക്രട്ടറി ഈ തുക ഇതുവരെ ടെലിവിഷന്‍ കമ്പനിക്ക് നല്‍കിയിട്ടില്ലായെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

മണ്ഡലത്തിലെ മറ്റ് സെക്രട്ടറിമാര്‍ ടെലിവിഷന്റെ തുക കമ്പനിക്ക് നല്‍കിയെങ്കിലും ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി ഈ തുക നല്‍കാതെ വച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ;

( ഡി )

പഞ്ചായത്ത് ഭരണസമിതി തീരുമാനം, കെ.എസ്.എഫ്.. യുടെ കത്ത്, സ്ഥലം എം.എൽ.. യുടെ കത്ത്, എം.എൽ.. ഫണ്ട് ഉത്തരവ് എന്നിവ ഉണ്ടായിട്ടും ഫണ്ട് നല്‍കാതെ പിടിച്ചുവച്ച സെക്രട്ടറിക്കതിരെ വകുപ്പ്തല അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

മഹിളാ കിസാൻ സശാക്തീകരൺ പരിയോജന

1599.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മഹിളാ കിസാൻ സശാക്തീകരൺ പരിയോജന സംസ്ഥാനത്ത് നിലവിലുണ്ടോ? ഉണ്ടെങ്കിൽ പദ്ധതി എവിടെയെല്ലാം നടപ്പിലാക്കിയിട്ടുണ്ട് എന്നും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

( ബി )

പ്രസ്തുതപദ്ധതിയുടെ ഉദ്യോഗസ്ഥ ഘടന ഏതുവിധത്തിൽ ആണെന്നും വിവിധ കാലഘട്ടങ്ങളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ ആയിട്ടുള്ളവർ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ? ശമ്പളത്തിനും ഭരണപരമായ ചെലവുകൾക്കും എത്ര തുക വീതം നാളിതുവരെ ചെലവഴിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;

( സി )

ഓരോ വർഷവും യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും ഇതുപയോഗിച്ച് ഓരോ ബ്ലോക്കിലും എത്രമാത്രം പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ട് എന്നും അറിയിക്കുമോ;

( ഡി )

പദ്ധതിയുടെ കണക്കുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഏത് ഏജൻസിയാണ് കണക്ക് ഓഡിറ്റ് ചെയ്യുന്നതെന്ന് അറിയിക്കുമോ;

( )

പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോ? വിശദാംശങ്ങൾ ലഭ്യമാക്കുമോ?

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം.

1600.

ശ്രീ. എസ്. ശർമ്മ

ശ്രീ . എം. നൗഷാദ്

ശ്രീ വി. കെ. സി. മമ്മത് കോയ

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ആസൂത്രണത്തിന്റെയും പദ്ധതി നിര്‍വ്വഹണത്തിന്റെയും ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനും നയപരവും ഭരണപരവുമായ എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് വ്യക്തമാക്കാമോ;

( ബി )

മുന്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വികസന ഫണ്ട് എത്ര കോടി രൂപ ആയിരുന്നു; ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ഇതിനായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( സി )

പദ്ധതി നിര്‍വ്വഹണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുന്നതിനും വിവിധ മേഖലകളില്‍ ഉല്പാദന വര്‍ദ്ധനവ് ലക്ഷ്യമാക്കി പദ്ധതി തുക ചെലവഴിക്കുന്നതിന് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2020-21 ലെ പദ്ധതി വിഹിതം

1601.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമ-ബ്ലാേക്ക്-ജില്ലാ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതമായി എത്ര രൂപയാണ് മാറ്റി വെച്ചിരുന്നത്;

( ബി )

ഇതില്‍ ഓരോ സമിതിയും 2021 ജനുവരി ഒന്നു വരെ ചെലവാക്കിയത് എത്ര രൂപയാണ്; ഇത് എത്ര ശതമാനമാണെന്ന് അറിയിക്കുമോ;

( സി )

ഈ സാമ്പത്തികവര്‍ഷത്തെ എത്ര കോടി രൂപയ്ക്കുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ ബാക്കിയുണ്ടെന്ന് വെളിപ്പെടുത്താമോ?

തദ്ദേശ സ്വയംഭരണ വകുപ്പില്‍ പൊതു സര്‍വീസ് രൂപീകരണം

1602.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പൊതു സര്‍വീസ് രൂപീകരിക്കാന്‍ ചട്ടങ്ങള്‍ തയ്യാറായിട്ടുണ്ടോ; പൊതു സര്‍വീസ് രൂപീകരിക്കുന്നതു സംബന്ധിച്ച് വിവിധ സര്‍വീസ് സംഘടനകളുമായി സർക്കാരോ വകുപ്പോ ചര്‍ച്ച നടത്തിയിരുന്നോ; പ്രസ്തുത യോഗത്തിന്റെ തീരുമാനവും മിനിറ്റ്സും ലഭ്യമാക്കാമോ;

( ബി )

പൊതു തദ്ദേശ സര്‍വീസിന് എതിരെ കോടതികളില്‍ കേസ് നിലവിലുണ്ടോ; അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പൊതു സര്‍വീസ് വരുമ്പോള്‍ എത്ര തസ്തികകള്‍ അധികമായി സൃഷ്ടിക്കേണ്ട വരും; ഈ തസ്തികകള്‍ ഏതൊക്കെയാണ്; ഇവയില്‍ ശമ്പള സ്കെയിൽ എന്താണ്; പൊതു സർവീസ് രൂപീകരിക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ഡി )

പൊതു സര്‍വീസ് വരുന്നതു കൊണ്ടു പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയോജനം എന്താണ്; താഴെത്തട്ടില്‍ അധിക തസ്തികകള്‍ ജനസമ്പര്‍ക്കത്തിനായും സേവനം മെച്ചപ്പെടുത്തുന്നതിനുമായി സൃഷ്ടിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ചു നടത്തിയ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;

( )

കെട്ടിടനിര്‍മാണ അപേക്ഷകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം താഴെത്തട്ടിലുണ്ടോ; ഇതു വേഗത്തിലാക്കാന്‍ എന്തെങ്കിലും പരിഷ്കാരങ്ങള്‍ പൊതുസര്‍വീസിലുണ്ടോ;

( എഫ് )

പൊതുസര്‍വീസ് വരുമ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വേഗത്തിലാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2019-20 സാമ്പത്തിക വര്‍ഷം അനുവദിച്ച പദ്ധതി വിഹിതം

1603.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-20 സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അനുവദിച്ച പദ്ധതി വിഹിതം എത്രയാണ്;

( ബി )

ഇതില്‍ ഓരോ സമിതിയും എത്ര രൂപ വീതം ചെലവഴിച്ചു;

( സി )

2019-20 സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച എത്ര കോടി രൂപയ്ക്കുള്ള ബില്ലുകള്‍ക്കാണ് പണം നല്‍കാന്‍ ബാക്കിയുള്ളത് എന്നറിയിക്കാമോ ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍

1604.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുളളത് എന്ന് അറിയിക്കാമോ;

( ബി )

ഇതിനായി അനുവദിച്ച തുകയും വിശദാംശങ്ങളും ലഭ്യമാക്കാമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ചെറുകിട വ്യവസായ യൂണിറ്റുകൾ

1605.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വ്യാവസായിക സാങ്കേതിക പരിജ്ഞാനം നേടിയിട്ടുള്ള യുവജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിപേർ സാമ്പത്തിക പരിമിതികൾ മൂലം ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ കഴിയാതെ തൊഴിൽരഹിതരായിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;

( ബി )

ഇവരെ സ്വയം സംരംഭകരാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി എന്തെങ്കിലും പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;

( സി )

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാനാശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പദ്ധതികൾ നിലവിലുണ്ടോ;

( ഡി )

ഇല്ലായെങ്കിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രവൃത്തികള്‍

1606.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ?

നെടുമങ്ങാട് മണ്ഡലത്തിലെ ലൈഫ് മിഷന്‍ പദ്ധതി

1607.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് വ്യക്തമാക്കുമോ ; വിശദാംശം നല്‍കുമോ ;

( ബി )

നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ ഭൂരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ദേവികുളം മണ്ഡലത്തിലെ ലൈഫ് ഭവന പദ്ധതി

1608.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ എത്ര വീടുകള്‍ വീതം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

അനുവദിക്കപ്പെട്ട വീടുകളില്‍ എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പ‍ഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

കല്‍പ്പറ്റ ലൈഫ് പദ്ധതി

1609.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് പദ്ധതി പ്രകാരം കല്‍പ്പറ്റ മണ്ഡലത്തില്‍ ഓരോ ഘട്ടത്തിലും എത്ര വീടുകള്‍ വീതം പൂര്‍ത്തീകരിച്ചു; ഇനി എത്ര വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്; പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ലൈഫ് പദ്ധതിക്കായി ഈ സര്‍ക്കാര്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര കോടി രൂപ വിനിയോഗിച്ചു; വിശദമാക്കാമോ;

( സി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലനിന്നിരുന്ന ഭവനപദ്ധതികള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ; ഇതില്‍ ഓരോ പദ്ധതി പ്രകാരവും എത്ര വീടുകള്‍ വീതം അനുവദിച്ചു; പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ?

പാലക്കാട് ജില്ലയിലെ ലൈഫ് പദ്ധതി

1610.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ലൈഫ് പദ്ധതി പ്രകാരം ആകെ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ആയതിനായി ചെലവായ തുക എത്രയെന്നും വിശദമാക്കാമോ ;

( ബി )

ലൈഫ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ അനുവദിച്ച വീടുകളുടെ എണ്ണവും ചെലവായ തുകയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ ?

വാമനപുരം നിയോജകമണ്ഡലത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടിക

1611.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലെെഫ് പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ നിലവിലുള്ള ഗുണഭോക്തൃ പട്ടിക ലഭ്യമാക്കാമോ;

( ബി )

നിലവില്‍ എത്ര വീടുകള്‍ പൂര്‍ത്തിയായെന്നും പൂര്‍ത്തിയാകാത്ത വീടുകളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

പയ്യന്നൂര്‍ ലൈഫ് ഭവന പദ്ധതി

1612.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് പണം അനുവദിച്ചിട്ടുള്ളത്; 2020 ഡിസംബര്‍ 31 വരെ അതില്‍ എത്ര വീടുകള്‍ പൂര്‍ത്തിയായി;

( ബി )

പയ്യന്നൂര്‍ മണ്ഡലത്തില്‍ വരുന്ന വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ഇതുവരെ എത്ര വീടുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്; 2020 ഡിസംബര്‍ 31 വരെ അതില്‍ ഫ്ലാറ്റുകള്‍ ഉള്‍പ്പെടെ എത്ര വീടുകള്‍ പൂര്‍ത്തിയായി;

( സി )

ലൈഫ് ഭവനപദ്ധതിക്ക് കേന്ദ്രഗവണ്‍മെന്റ് സഹായം ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലും എത്രയാണ് വിഹിതം; ലൈഫ് ഭവന പദ്ധതിയുടെ ആരംഭം മുതല്‍ നാളിതുവരെ എത്ര രൂപ ലഭിച്ചു?

ലൈഫ് ഭവനപദ്ധതി

1613.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൂര്‍ത്തീകരിച്ച വീടുകളുടെയും ലൈഫിന്റെ ഭാഗമായി നിര്‍മ്മിച്ച ഫ്ലാറ്റുകളുടെയും കണക്ക് വിശദമാക്കുമോ;

( ബി )

സ്വന്തമായി വസ്തുവും വീടും ഇല്ലാതെ ഇനിയും സംസ്ഥാനത്ത് അവശേഷിക്കുന്ന കുടുംബങ്ങളുടെ കണക്ക് ലഭിച്ചിട്ടുണ്ടോ? വിശദാംശം ലഭ്യമാക്കുമോ;

( സി )

ലൈഫ് ഭവനപദ്ധതി അര്‍ഹര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും നടപടികളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി

1614.

ശ്രീ. അനിൽ അക്കര

ശ്രീ. അൻവർ സാദത്ത്

ശ്രീ. പി. ടി. തോമസ്

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലൈഫ് മിഷന്‍ ഏതെങ്കിലും വിദേശ ഏജന്‍സികളുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;

( ബി )

പ്രസ്തുത ധാരണാപത്രം അനുസരിച്ച് വടക്കാഞ്ചേരിയില്‍ കെട്ടിടനിര്‍മ്മാണത്തിന് ഉള്ള ഭൂമി കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഏജന്‍സിക്ക്; അപ്രകാരം കൈമാറിയ ഭൂമി സര്‍ക്കാര്‍ ഭൂമിയായിരുന്നോ; വ്യക്തമാക്കാമോ;

( സി )

ഏത് നടപടിയുടെ അടിസ്ഥാനത്തിലാണ് ഭൂമി അവര്‍ക്ക് കൈമാറിയത്; ഭൂമി കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരും കൈമാറി കിട്ടിയ സ്ഥാപനവും തമ്മില്‍ കരാറുണ്ടോ; വിശദമാക്കുമോ;

( ഡി )

ഇതു സംബന്ധിച്ച് യു...യുമായി എന്തെങ്കിലും ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ;

( )

എങ്കില്‍ റെഡ്ക്രസന്റില്‍ നിന്നും പണം കമ്മീഷനായി കൈപ്പറ്റാന്‍ സൗകര്യം ഒരുക്കിയ ഉപകരണം ആയിരുന്നു ഈ ധാരണാപത്രം എന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

ആറന്മുള മണ്ഡലത്തില്‍ ലെെഫ് മിഷനിലൂടെ നല്‍കിയ വീടുകള്‍

1615.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആറന്മുള മണ്ഡലത്തില്‍ ലെെഫ് മിഷനിലൂടെ എത്ര വീടുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതില്‍ പണി പൂര്‍ത്തീകരിച്ചവ, നിര്‍മ്മാണത്തിലുളളവ എന്നിങ്ങനെ ഇനം തിരിച്ച് വിശദാംശങ്ങള്‍ നല്‍കുമോ;

( സി )

മണ്ഡലത്തിലെ എത്ര വീടുകള്‍ക്ക് ലെെഫ് മിഷന്റെ മൂന്ന് ഘട്ടങ്ങളിലായി ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി

1616.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസക്കാര്‍ക്ക് കൈമാറിയെന്ന് വ്യക്തമാക്കുമോ;

( ബി )

ഇതിന്റെ പഞ്ചായത്ത് തിരിച്ചുള്ള പട്ടിക മേശപ്പുറത്തു വയ്ക്കുമോ ;

( സി )

ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായതിന് പുറമെ എത്ര വീടുകളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കുമോ?

ആറന്മുള മണ്ഡലത്തില്‍ ലെെഫ് മിഷനിലൂടെ നല്‍കിയ വീടുകള്‍

1617.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആറന്മുള മണ്ഡലത്തില്‍ ലെെഫ് മിഷനിലൂടെ എത്ര വീടുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതില്‍ പണി പൂര്‍ത്തീകരിച്ചവ, നിര്‍മ്മാണത്തിലുളളവ എന്നിങ്ങനെ ഇനം തിരിച്ച് വിശദാംശങ്ങള്‍ നല്‍കുമോ;

( സി )

ലെെഫ് മിഷന്റെ മൂന്ന് ഘട്ടങ്ങളിലായി എത്ര വീടുകള്‍ക്ക് മണ്ഡലത്തില്‍ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?

പാറശാലയിലെ ലൈഫ് പദ്ധതി

1618.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശാല മണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കള്‍ക്കാണ് വിവിധ ഘട്ടങ്ങളിലായി വീട് ലഭ്യമായതെന്ന , പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ;

( ബി )

ലൈഫ് പദ്ധതി പ്രകാരം പുതുതായി വീട് ലഭിക്കുന്നതിനായി പാറശാല മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്നുള്ള പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ?

കായംകുളം മണ്ഡലം- ലെെഫ് മിഷന്‍

1619.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കായംകുളം മണ്ഡലത്തിലെ കായംകുളം നഗരസഭ, പത്തിയൂര്‍, കണ്ടല്ലൂര്‍, ഭരണിക്കാവ്, ചെട്ടിക്കുളങ്ങര, ദേവികുളങ്ങര, കൃഷ്ണപുരം എന്നീ പഞ്ചായത്തുകളില്‍ ലെെഫ് മിഷന്‍വഴി അനുവദിച്ചിട്ടുള്ള വീടുകള്‍ എത്ര; ഇതില്‍ എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

പാലക്കാട് ജില്ലയിലെ ലൈഫ് പദ്ധതി

1620.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ പാലക്കാട് ജില്ലയില്‍ പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതിനാവശ്യമായ തുക എത്രയെന്ന് വ്യക്തമാക്കുമോ;

( ബി )

ആലത്തുര്‍ നിയോജക മണ്ഡലത്തില്‍ ഇത്തരത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

കാട്ടാക്കടയിലെ ലെെഫ് ഭവന പദ്ധതി

1621.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ലെെഫ് ഭവന പദ്ധതി വഴി എത്രപേര്‍ക്ക് വീട് നല്‍കിയിട്ടുണ്ടെന്നും ആയതില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ എത്രയെന്നും ഇനി എത്ര പേര്‍ക്ക് വീട് നല്‍കാനുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;

( ബി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാട്ടാക്കട നിയോജകമണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി എത്ര പേര്‍ക്ക് വീട് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

ലൈഫ് മിഷന്‍

1622.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് മിഷനിൽ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്; എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി;

( ബി )

പുതുതായി ലൈഫ് മിഷനിൽ ഉള്‍പ്പെടുത്തുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;

( സി )

ലൈഫ് മിഷന്‍ ഭവനസമുച്ചയം നിര്‍മ്മിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്തിലെ ഭവനസമുച്ചയം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണം

1623.

ശ്രീ. അനിൽ അക്കര

ശ്രീ. വി .ഡി. സതീശൻ

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാര്‍ ഏതു കമ്പനിക്കാണ് നല്‍കിയതെന്ന് വിശദമാക്കാമോ;

( ബി )

ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവന നിര്‍മ്മാണം നടത്തുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്ന കമ്പനി പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള കമ്പനിയാണോ; വ്യക്തമാക്കാമോ;

( സി )

പ്രസ്തുത പദ്ധതിയുടെ ഭാഗമായി മൂന്നര കോടിയുടെ കമ്മീഷന്‍ അഴിമതി നടന്നതായി ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതിക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

ലൈഫ് മിഷന്‍

1624.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കൊല്ലം നിയോജകമണ്ഡലപരിധിയില്‍ ലൈഫ് മിഷന്‍ പദ്ധതിയിന്‍കീഴില്‍ നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്;

( ബി )

അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം കൊല്ലം നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ?

ലൈഫ് മിഷന്‍ പദ്ധതി

1625.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇരുപത് കോടി രൂപയുടെ ലെെഫ് മിഷന്‍ പദ്ധതിയും ആശുപത്രി നിര്‍മ്മാണവും ലഭിക്കുന്നതിന് 4.35 കോടി രൂപ കോഴയായി നല്‍കേണ്ടി വന്നു എന്ന് നിര്‍മ്മാണമേറ്റെടുത്ത യൂണിടാക്ക് ബില്‍ഡേഴ്സ് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടശേഷം ലെെഫ് മിഷന്‍ സി...യും റെഡ്ക്രസന്റ് സെക്രട്ടറിയുമായി നടത്തിയ കത്തിടപാടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക കണ്‍സള്‍ട്ടന്‍സി ഏജന്‍സിയും സംസ്ഥാന സര്‍ക്കാരുമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നോ;

( സി )

യൂണിടാക്കുമായി സര്‍ക്കാരിനോ ലെെഫ് മിഷനോ യാതൊരു ബന്ധവുമില്ല എന്ന സര്‍ക്കാര്‍ വാദത്തെ ഇവയൊക്കെ അപ്രസക്തമാക്കി എന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

പി.എം..വൈ ഗ്രാമം പദ്ധതി

1626.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എം..വൈ ഗ്രാമം പദ്ധതി അനുസരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്ത് തുകയാണ് ലഭിച്ചത്; വിശദമാക്കുമോ;

( ബി )

ഈ തുക ഉപയോഗിച്ച് ഇതിനകം എത്ര വീടുകള്‍ പൂര്‍ത്തിയാക്കി; പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് എന്ത് തുകയാണ് ചെലവായത്; വിശദാംശം നല്‍കുമോ;

( സി )

2020 ഡിസംബര്‍ 31വരെ എത്ര കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കിയതെന്ന് അറിയിക്കുമോ?

പി.എം..വൈ പദ്ധതി

1627.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം ജില്ലയില്‍ പി.എം..വൈ (ഗ്രാമീണ്‍) പദ്ധതി പ്രകാരം 2018-19, 2019-20, 2020-21 എന്നീ വര്‍ഷങ്ങളില്‍ ഭവനനിര്‍മ്മാണത്തിന് എത്ര അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

( ബി )

എത്ര പേര്‍ക്ക് വീടുനിര്‍മ്മാണത്തിന് ധനസഹായം നല്‍കി; എത്രപേരുടെ വീടുനിര്‍മ്മാണം പൂര്‍ത്തിയായി; വിശദാംശം വെളിപ്പെടുത്തുമോ;

( സി )

അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

പ്രധാന്‍മന്ത്രി ആവാസ് യോജന.

1628.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രധാന്‍മന്ത്രി ആവാസ് യോജന (പി.എം..വൈ.) പദ്ധതി പ്രകാരം പാവപ്പെട്ട ആളുകള്‍ക്ക് വീട് വച്ചു നല്‍കുന്നതിനായി സംസ്ഥാനത്തുടനീളം ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ടോ;

( ബി )

മലപ്പുറം ജില്ലയില്‍ ഇപ്രകാരമുള്ള ലിസ്റ്റ് എന്ന് തയ്യാറാക്കിയെന്നും ഇതില്‍ എത്ര ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിക്കാമോ; ഇതിന്റെ തുടര്‍നടപടികള്‍ എപ്രകാരമെന്ന് അറിയിക്കാമോ;

( സി )

ഈ പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങള്‍ ഏവ; ഇത്തരത്തില്‍ തയ്യാറാക്കിയ ലിസ്റ്റുകളില്‍ നിന്ന് എത്ര പേര്‍ക്ക് ഇതുവരെ ഭവനപദ്ധതിക്ക് സഹായം നല്‍കിയിട്ടുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ അറിയിക്കാമോ?

ശുചീകരണ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ

1629.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ നഗരസഭകളില്‍ പത്തു വര്‍ഷത്തിലധികമായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എത്ര ശുചീകരണ തൊഴിലാളികളുണ്ടെന്ന് വ്യക്തമാക്കുമോ; വിശദീകരിക്കുമോ;

( ബി )

ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലെയുള്ള ഏതെങ്കിലും പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;

( സി )

ഈ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

ചുള്ളിവട-മാരാക്കാവ് മലയഭഗവതി ചിതലിപ്പാലം റോഡ്

1630.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019-20 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ച് തദ്ദേശസ്വയഭരണ വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന ചുള്ളിവട-മാരാക്കാവ് മലയഭഗവതി ചിതലിപ്പാലം റോഡ്, എരിമയ്യൂര്‍ പഞ്ചായത്തിലെ തൃപ്പാളൂര്‍ ശിവക്ഷേത്രം ഗായത്രിപുഴയിൽ തൂക്കുപാലം, അരിയക്കോട് ചെക്ക് ഡാം നിര്‍മ്മാണം, അക്വാട്ടിക്ക് അക്കാഡമി നിര്‍മ്മാണം, ആലത്തൂര്‍ ബൈപ്പാസ് റോഡ് തുടങ്ങിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;

( ബി )

ബജറ്റ് വര്‍ക്കുകള്‍ തദ്ദേശസ്വയംഭരണ വിഭാഗത്തിന് നല്‍കുമ്പോള്‍ ഡി.പി.ആര്‍. തയ്യാറാക്കാൻ ഫണ്ടില്ല എന്ന കാരണത്താല്‍ പ്രവൃത്തികള്‍ക്ക് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള പരിഹാരം നര്‍ദ്ദേശിക്കാമോ?

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍

1631.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുടുംബശ്രീയുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ബി )

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടോ. ഇതിലൂടെ നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്;

( സി )

സമൂഹത്തില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് നിയമപരമായ അവബോധം സൃഷ്ടിക്കുന്നതിനും, കുടുംബശ്രീക്ക് നിലവിലുളള സംവിധാനം എന്താണ്;

( ഡി )

ലെെഫ് മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ഭവന നിര്‍മ്മാണ പദ്ധതികളില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് വ്യക്തമാക്കുമോ?

കുടുംബശ്രീയുടെ പ്രവര്‍ത്തനം

1632.

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീമതി ഗീതാ ഗോപി

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുടുംബശ്രീയുടെ പ്രവര്‍ത്തനം സ്ത്രീ ശാക്തീകരണത്തിന് എത്രത്തോളം സഹായകരമായെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( ബി )

ഈ സര്‍ക്കാര്‍ കാലയളവില്‍ കുടുംബശ്രീ ആരംഭിച്ച സൂക്ഷ്മ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; അവ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ;

( സി )

കുടുംബശ്രീ സ്കൂളിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുമോ; സമൂഹാധിഷ്ഠിത സ്വയംപഠനം എത്രത്തോളം ഫലപ്രദമായി നടക്കുന്നുണ്ട് എന്നറിയിക്കുമോ ;

( ഡി )

അയല്‍ക്കൂട്ടങ്ങളുടെ എണ്ണത്തിലും വ്യാപ്തിയിലും ഈ സര്‍ക്കാര്‍ കാലയളവില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;

( )

കുടുംബശ്രീ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ?

കുടുബശ്രീ പദ്ധതികള്‍

1633.

ശ്രീ. സി. ദിവാകരൻ

ശ്രീ. ഇ കെ വിജയൻ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുടുംബശ്രീയുടെ പ്രവര്‍ത്തനം മൂലം സാമൂഹ്യ സാമ്പത്തിക സ്ത്രീ ശാക്തീകരണ മേഖലകളില്‍ ഉളവായ ഫലങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

( ബി )

കുടുംബശ്രീയുടെ പ്രധാന പദ്ധതികളായ കുടുബശ്രീ മൈക്രോ ഫിനാന്‍സ്, ലിങ്കേജ് ബാങ്കിംഗ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമോ;

( സി )

വയോജന പരിപാലനത്തിന് കുടുബശ്രീയുടെ ഹര്‍ഷം ജെറിയാട്രിക്ക് കെയര്‍ പദ്ധതി നടക്കുന്നുണ്ടോ; കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാമോ;

( ഡി )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഹരിത കര്‍മ്മസേന പദ്ധതി മാലിന്യ നിര്‍മ്മാര്‍ജ്ജനയത്നത്തില്‍ ഫലപ്രദമാകുന്നുണ്ടോ ; വ്യക്തമാക്കാമോ;

( )

ജീവിതശൈലി രോഗങ്ങളുടെ പരിശോധനയ്ക്കായും അനന്തര ശുശ്രൂഷക്കുമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സാന്ത്വനം' പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?

ആറന്മുള മണ്ഡലത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ

1634.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ആറന്മുള മണ്ഡലത്തില്‍ വിവിധ പദ്ധതികളിലായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് എത്ര തുക വായ്പ നല്‍കിയിട്ടുണ്ട്;

( ബി )

പ്രസ്തുത മണ്ഡലത്തില്‍ പ്രളയാനന്തരം ഒരു ലക്ഷം രൂപ ലോണായി എത്ര പേര്‍ക്ക് കുടുംബശ്രീ വഴി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

ലോക്ഡൗണ്‍ കാലത്തെ കുടുംബശ്രീ പ്രവര്‍ത്തനം

1635.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡും ലോക്ഡൗണും മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങളിലേക്ക് പ്രതീക്ഷയും വരുമാനവും എത്തിക്കുന്നതിന് കുടുംബശ്രീ മിഷന് സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

കുടുംബശ്രീ മിഷന്‍ വഴി അന്‍പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ആഗസ്റ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കുമോ;

( സി )

ഏതൊക്കെ തൊഴില്‍ മേഖലകളിലാണ് തൊഴില്‍ നല്‍കിയത്; കുടുംബശ്രീയുടെ അംഗസംഖ്യ ഇപ്പോള്‍ ഉള്ളതില്‍ നിന്നും എഴുപത്തിയഞ്ച് ശതമാനത്തോളം ഉയര്‍ത്തുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; നിലവില്‍ എത്ര അംഗങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് കടക്കെണിയിലായ തൊഴില്‍ സംരംഭകരെ സഹായിക്കുവാന്‍ കുടുംബശ്രീ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണി

1636.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുടുംബശ്രീ ഉല്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ബി )

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സ്റ്റോറുകളില്‍ കുടുംബശ്രീ ഉല്പന്നങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള പുതിയ വിപണന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതിലൂടെ കുടുംബശ്രീ ഉല്പന്നങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ;

( ഡി )

കുടുംബശ്രീ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടി

1637.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

കുടുംബശ്രീയുടെ 12 ഇനം സൂക്ഷ്മതൊഴില്‍ സംരംഭങ്ങള്‍ ബ്രാന്‍ഡ് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത മാര്‍ക്കറ്റില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

2020-21ല്‍ കുടുംബശ്രീ നടപ്പിലാക്കുവാന്‍ ലക്ഷ്യമിട്ടിരുന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയാണ്; അതില്‍ ഏതൊക്കെ പദ്ധതികള്‍ ഇതിനകം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്?

ന്യായവില ഭക്ഷണശാലകള്‍

1638.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വ്യാപനം മൂലം തൊഴില്‍ രഹിതരായവര്‍ക്ക് ന്യായവില ഭക്ഷണശാല ഒരുക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എത്ര ന്യായവില ഹോട്ടലുകളാണ് ആരംഭിച്ചതെന്ന് അറിയിക്കുമോ;

( ബി )

കുടുംബശ്രീയുടെ സഹകരണത്തോടെ ആണോ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് അറിയിക്കുമോ; ഇതിനായുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എപ്രകാരമാണ് ഇവര്‍ക്ക് നല്‍കിയതെന്ന് വ്യക്തമാക്കുമോ; ഇതിനായി സബ്സിഡി നല്‍കിയിട്ടുണ്ടോ?

കുടുംബശ്രീ വഴിയുള്ള സ്ത്രീ ശാക്തീകരണ പദ്ധതികള്‍

1639.

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. പി.വി.അൻവർ

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനമായി കുടുംബശ്രീയെ മാറ്റിത്തീര്‍ക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുടുംബശ്രീയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളില്‍ കുടുംബശ്രീ വഴി തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്താന്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്;

( ഡി )

കുടുബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം

1640.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സവിശേഷത കണക്കിലെടുത്ത് അധികാരവികേന്ദ്രീകരണാസൂത്രണ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് വിപുലമായ ഒരു സംഗമം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;

( ബി )

ഇതിലേക്കായി സംഘടിപ്പിച്ച കാര്യങ്ങള്‍ വിശദീകരിക്കുമോ; ഇതിനായി ചെലവാക്കിയ ആകെ തുകയെത്ര; ചെലവുകളുടെ ഇനം തിരിച്ച് വ്യക്തമാക്കുമോ?

സാമൂഹ്യ പെന്‍ഷന്‍ നല്‍കുന്നതിന് ചിലവഴിച്ച തുക

1641.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് എത്ര പേര്‍ക്കാണ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കിയിരുന്നത്; പ്രതിമാസം എത്ര രൂപയായിരുന്നു നല്‍കിയിരുന്നത്; ഇതിനു വേണ്ടി യു.ഡി.എഫ്ഗവണ്‍മെന്റ് എത്ര രൂപ ചിലവഴിച്ചിരുന്നു;

( ബി )

ഈ സര്‍ക്കാര്‍ വരുമ്പോള്‍ സാമൂഹ്യ പെന്‍ഷന്‍ എത്ര മാസം കുടിശിക ഉണ്ടായിരുന്നു; അത് ആകെ എത്ര കോടി രൂപ വരും;

( സി )

നിലവില്‍ സാമൂഹ്യ പെന്‍ഷന്‍ എത്ര പേര്‍ക്കാണ് നല്‍കുന്നത് ; അത് പ്രതിമാസം എത്ര രൂപയാണ്;

( ഡി )

ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഇതേ വരെ എത്ര കോടി രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിനായി ചെ ലവഴിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

തെരുവുനായ്ക്കളുടെ ആക്രമണം

1642.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ച് വരുന്നത് ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( ബി )

തെരുവ് നായ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന എ.ബി.സി. പ്രോഗ്രാം ഫലപ്രദമല്ലായെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; ഇത് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എല്ലാം നടപ്പിലാക്കിയിട്ടുണ്ടോ;

( ഡി )

കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നഷ്ടപരിഹാരം കൊടുക്കുന്നതിനുളള ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണോ എന്ന് അറിയിക്കുമോ; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

( )

പ്രസ്തുത കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതിനകം എത്ര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് അറിയിക്കുമോ ?

തെരുവുനായ ശല്യം

1643.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് തെരുവ് നായ ശല്യം കൂടി വരുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇതില്‍ പല നിര്‍ദ്ദേശങ്ങളും പാലിച്ചിട്ടില്ലെന്ന കാര്യം പരിശോധിക്കുമോ;

( ബി )

സംസ്ഥാനത്ത് 2020 ജനുവരി മുതല്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കടിയേറ്റവരുടെയും മരണമടഞ്ഞവരുടെയും വിവരം ലഭ്യമാക്കുമോ;

( സി )

2016 ജനുവരി മുതല്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനും അവയെ സംരക്ഷിക്കുന്നതിനും വേണ്ടി എത്ര തുക ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ചെലവാക്കി; വ്യക്തമാക്കുമോ;

( ഡി )

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കുവാന്‍ തദ്ദേശസ്വയംഭരണ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാലിന്യ സംസ്ക്കരണം

1644.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നഗരമാലിന്യ സംസ്കരണത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിവരിക്കാമോ;

( ബി )

ആധുനിക സൗകര്യങ്ങളോടുകൂടിയ മാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങളില്ലാത്തത് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രശ്നമാണെന്ന് കരുതുന്നുണ്ടോ; ആയത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട ഏജന്‍സിക്ക് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമോ?

ഖരമാലിന്യസംസ്കരണത്തിന് ലോകബാങ്ക് പദ്ധതി

1645.

ശ്രീ . സി. മമ്മൂട്ടി

ശ്രീ . അബ്ദുൽ ഹമീദ് .പി .

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നഗരപ്രദേശങ്ങളിലെ ഖരമാലിന്യസംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഈ പദ്ധതി പ്രകാരം ഏതെല്ലാം സ്ഥലങ്ങളില്‍ മാലിന്യപ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്;

( സി )

പുതുതായി എവിടെയെല്ലാം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

പ്ലാസ്റ്റിക് റീ സെെക്ലിംഗ് യൂണിറ്റ്

1646.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് റീ സെെക്ലിംഗ് സംവിധാനങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;

( ബി )

ആയവയില്‍ സ്വകാര്യ പ്ലാസ്റ്റിക് റീ സെെക്ലിംഗ് സ്ഥാപനങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ ;

( സി )

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീ -സെെക്ലിംഗ് വഴി പുനരുപയോഗം ചെയ്യുന്നതിന് ശുചിത്വ മിഷന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

തദ്ദേശഭരണസ്ഥാപനങ്ങളിൽ ദുരന്തനിവാരണ പദ്ധതികള്‍

1647.

ശ്രീ .കെ .എൻ .. ഖാദർ

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലാവസ്ഥ വ്യതിയാനവും പ്രകൃതിവിഭവവിനിയോഗത്തിലെ അശാസ്ത്രീയതകളും കൊണ്ട് മനുഷ്യര്‍ സൃഷ്ടിച്ച ദുരന്തസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാനും പ്രതിരോധിക്കുവാനും കഴിയുന്ന തരത്തില്‍ പ്രാദേശികവികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇതിനനുസൃതമായി ദുരന്തനിവാരണപദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനും എന്തെങ്കിലും നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

കോതമംഗലത്ത് ഗ്രാമവികസന വകുപ്പിന്റെ പരിശീലന കേന്ദ്രം

1648.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമവികസന വകുപ്പിന്റെ ഒരു വികസന പരിശീലന കേന്ദ്രം കോതമംഗലത്ത് ആരംഭിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത പരിശീലന കേന്ദ്രത്തിന് വേണ്ടിയുള്ള സ്ഥലം കോതമംഗലം മണ്ഡലത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

പ്രസ്തുത പരിശീലന കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച സെക്രട്ടേറിയറ്റിലെ ഫയല്‍ നമ്പറും പ്രസ്തുത ഫയലില്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കാമോ;

( ഡി )

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പ്രസ്തുത പരിശീലന കേന്ദ്രം അടിയന്തരമായി ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ സ്കൂൾ നിര്‍മ്മാണ പ്രവര്‍ത്തനം

1649.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 03.08.2018 ലെ സ..(സാധാ) നം.2976/2018/പൊ.വി.. ഉത്തരവ് പ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിന് ഭരണാനുമതി ലഭിച്ച പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഗവ: എല്‍.പി.എസ്. ചെമ്മാണിയോട് സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

പ്രവൃത്തിയുടെ സാങ്കേതിക അനുമതിയും ടെണ്ടര്‍ വിശദാംശവും പ്രവൃത്തി ഏത് തീയതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിവരവും അറിയിക്കുമോ?

സേവാഗ്രാം ഗ്രാമകേന്ദ്രം

1650.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍ക്ക് 'സേവാഗ്രാം ഗ്രാമകേന്ദ്രം' എന്ന പേരില്‍ വാര്‍ഡടിസ്ഥാനത്തില്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

ഉണ്ടെങ്കില്‍ ഇതിന് വേണ്ടി ഗ്രാമപഞ്ചായത്തിന് ഫണ്ട് നീക്കിവെക്കാൻ പറ്റുമോ; എങ്കില്‍ എത്രയൊക്കെ, ഏതെല്ലാം കാര്യങ്ങള്‍ക്ക് തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാമോ;

( സി )

പ്രസ്തുത കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട ഏതെങ്കിലും സേവനം നേരിട്ട് നല്‍കാൻ പറ്റുമോ; വിശദീകരിക്കാമോ;

( ഡി )

പ്രസ്തുത കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമോ; വിശദമാക്കാമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതു ശ്മശാനം

1651.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതു ശ്മശാനം നിര്‍മ്മിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

( ബി )

പൊതുശ്മശാനം നിര്‍മ്മിക്കേണ്ട ആവശ്യകത സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ?

ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ക്രിമെറ്റോറിയത്തിന്റെ പുരോഗതി

1652.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിന് മാതൃകയായി ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ക്രിമെറ്റോറിയത്തിന്റെ പ്രവൃത്തി പുരോഗതി അറിയിക്കാമോ;

( ബി )

ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാനമായ പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ക്രിമെറ്റോറിയത്തിന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാമോ?

ഗ്രീന്‍ഫീല്‍ഡ് മാതൃകയില്‍ കോട്ടയം നാഗമ്പടം സ്റ്റേഡിയം

1653.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടയത്ത് നാഗമ്പടം സ്റ്റേഡിയം ഗ്രീന്‍ഫീല്‍ഡ് മാതൃകയില്‍ നിര്‍മ്മിക്കുന്ന വിഷയം ഈ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ;

( ബി )

ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ ലഭ്യമാക്കുമോ?

കോന്നി മണ്ഡലത്തിലെ റോഡുകള്‍

1654.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റീബില്‍ഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോന്നി മണ്ഡലത്തിലെ റോഡുകളുടെ (ഫേസ് 1, ഫേസ് 2) നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ ; ഇതിന്റെ നിര്‍മ്മാണോദ്ഘാടനം എന്നത്തേക്ക് നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ഒറ്റപ്പാലത്തെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി

1655.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലേയ്ക്ക് എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കുകയുണ്ടായി എന്ന് അറിയിക്കുമോ;

( ബി )

അനുവദിക്കപ്പെട്ട ഓരോ റോഡിന്റെയും പേരും, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരും, അനുവദിക്കപ്പെട്ടിട്ടുള്ള തുകയുടെയും വിശദാംശവും പ്രത്യേകം ലഭ്യമാക്കാമോ;

( സി )

ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു എന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

മൂവാറ്റുപുഴ മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പദ്ധതി

1656.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും ഇനി ആരംഭിക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അതിനുള്ള കാലതാമസം എന്താണെന്നും അറിയിക്കാമോ?

കായംകുളം മണ്ഡലത്തിലെ തദ്ദേശ റോഡ് പ്രവൃത്തികള്‍

1657.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അതിന്റെ നിലവിലുള്ള പുരോഗതി എന്തൊക്കെയെന്നും വിശദമാക്കാമോ?

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി

1658.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ ഏതെല്ലാം റോഡുകള്‍ക്കാണ് തുക അനുവദിച്ചതെന്നും എത്ര തുകയാണ് ഓരോ റോഡിനും അനുവദിച്ചതെന്നും വ്യക്തമാക്കുമോ;

( ബി )

ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ റോഡ് പ്രവൃത്തിയും ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

( സി )

ഏതെങ്കിലും റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;

( ഡി )

ഇതുവരെ ഏതെങ്കിലും റോഡ് പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കില്‍ ആയവ എന്ന് ആരംഭിക്കുമെന്ന് വിശദമാക്കുമോ?

കുന്നത്തുനാട് മണ്ഡലത്തില്‍ തദ്ദേശ റോഡ് പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍

1659.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ തദ്ദേശ റോഡ് പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളും അനുവദിച്ച ആകെ തുകയും പട്ടിക തിരിച്ച് നല്‍കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനുള്ളതും പട്ടിക തിരിച്ച് വ്യക്തമാക്കാമോ; പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ;

( സി )

സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

തോട്ടുമുക്കം-മാടാമ്പി റോഡ് പ്രവൃത്തി

1660.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നബാര്‍ഡ് ആര്‍..ഡി.എഫ് സഹായത്തോടെ തോട്ടുമുക്കം-മാടാമ്പി റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ നിര്‍ദ്ദേശത്തിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ?

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് വികസന പദ്ധതി

1661.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം ഗ്രാമീണ റോഡുകളാണ് തദ്ദേശസ്വയംഭരണ വകുപ്പ് നവീകരിക്കുന്നതെന്ന് അറിയിക്കാമോ ;

( ബി )

ഈ പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ എത്ര രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് അറിയിക്കുമോ;

( സി )

ഈ പദ്ധതി പ്രകാരം ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ;

( ഡി )

ഇനിയും പൂര്‍ത്തീകരിക്കാനുള്ളവ ഉണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി

1662.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നാളിതുവരെ എത്രകോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഈ പദ്ധതിയില്‍ എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തിലെ ആനതാഴ്ച്ചിറ ബണ്ട് റോഡ് നിര്‍മ്മാണം

1663.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ സി.എം.എല്‍.ആര്‍.ആര്‍.പി.യില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ആനതാഴ്ച്ചിറ ബണ്ട് റോഡ് നിര്‍മ്മാണം ഇതുവരെ ആരംഭിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി

1664.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ പുരോഗതിയെന്തെന്നും വിശദമാക്കുമോ ?

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി

1665.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനായി മുഖ്യന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയാണ് അനുവദിച്ചത്; ‌വിശദമാക്കാമോ;

( ബി )

മുൻ സര്‍ക്കാരിന്റെ കാലത്ത് (2011-2016) ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിരുന്നോ; ഉണ്ടെങ്കില്‍ ഏത് പദ്ധതിയാണെന്നും അതിന് എത്ര രൂപയാണ് അനുവദിച്ചതെന്നും വ്യക്തമാക്കാമോ?

റോഡ് നിർമ്മാണ-നവീകരണ പ്രവൃത്തികൾ

1666.

ശ്രീ. വി.ജോയി

ശ്രീ. കെ ദാസൻ

ശ്രീ. കെ.യു. ജനീഷ് കുമാർ

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഗതാഗത സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ റോഡുകള്‍ നിര്‍മ്മിച്ച് അവയെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം ഈ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

( ബി )

ഈ പദ്ധതിയ്ക്കായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എപ്രകാരമാണെന്നും കേന്ദ്ര വിഹിതം യഥാസമയം ലഭ്യമാകുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;

( സി )

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതും പ്രളയത്തില്‍ തകര്‍ന്നതുമായ റോഡുകളുടെ നവീകരണത്തിനായി നടപ്പാക്കുന്ന 'മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി' പ്രകാരം എത്ര കിലോ മീറ്റര്‍ റോഡ് പുനരുദ്ധരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ഡി )

റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണത്തിന് എത്ര കോടി രൂപയാണ് ഈ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ?

വണ്ടൂരിലെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി

1667.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ 1-6-2016 മുതല്‍ 31-12-2020 വരെ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉള്‍പ്പെടെ, തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?

പാമ്പായിമൂല ഇന്ദിരാഗാന്ധി റോഡ് ജംഗ്ഷന്‍ ഡെവലപ്മെന്റ് പദ്ധതി.

1668.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ വകുപ്പിന്റെ 31.5.2018ലെ ഉത്തരവ് നമ്പര്‍ 1499/2018/തസ്വഭവ. പ്രകാരം 1.166 കോടി രൂപ അനുവദിച്ച കൊച്ചി നഗരസഭ 15-ാം ഡിവിഷനിലെ പാമ്പായിമൂല ഇന്ദിരാഗാന്ധി റോഡ് ജംഗ്ഷന്‍ ഡെവലപ്മെന്റ് പദ്ധതി നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;

( ബി )

ഈ പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

ചാലക്കുടിയിലെ പ്രളയത്തില്‍ നശിച്ച റോഡുകളുടെ പുനരുദ്ധാരണം

1669.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചാലക്കുടി മണ്ഡലത്തിലെ പ്രളയത്തില്‍ നശിച്ച ഏതെല്ലാം റോഡുകളുടെ പുനരുദ്ധാരണ - നവീകരണ പ്രവൃത്തികള്‍ക്കാണ് മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിച്ച് അനുമതി നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;

( ബി )

നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ ?

തൊഴിലുറപ്പ് പദ്ധതി

1670.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇപ്പോള്‍ നടപ്പാക്കിവരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ ഏതൊക്കെ തരം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്;

( ബി )

തൊഴിലുറപ്പില്‍ ഇപ്പോള്‍ നല്‍കിവരുന്ന കൂലി എത്ര; വ്യക്തമാക്കാമോ;

( സി )

തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളായവര്‍ക്ക് മിനിമം 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

( ഡി )

ഇവര്‍ക്ക് ഇപ്പോള്‍ പണം അക്കൗണ്ടുകളിലേക്ക് എത്താന്‍ കാലതാമസമുണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഇത് പരിഹരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

കൊല്ലം ജില്ലയിലെ പി.എം.ജി.എസ്.വൈ പദ്ധതി

1671.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പി.എം.ജി.എസ്.വൈ. പദ്ധതിയില്‍പ്പെടുത്തി കൊല്ലം ജില്ലയിലെ കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും സമര്‍പ്പിക്കുകയും ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഭരണാനുമതി ലഭിച്ചതുമായ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

"പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചതും നിര്‍മ്മാണം ആരംഭിക്കാത്തതുമായ പ്രവ‍ൃത്തികള്‍ ഏതെങ്കിലും പ്രസ്തുത ബ്ലോക്കുകളില്‍ ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; പ്രവൃത്തികള്‍ ആരംഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുമോ;

( സി )

നിര്‍മ്മാണം നടന്നുവരുന്ന പ്രവ‍ൃത്തികള്‍ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ബ്ലോക്ക് തിരിച്ച് നല്‍കുമോ?

പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍

1672.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പി.എം.ജി.എസ്.വൈ. പദ്ധതി ഫേസ് 3 പ്രകാരം കോഴിക്കോട് ജില്ലയിൽ ഉള്‍പ്പെടുത്തിയ റോഡ് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ വിവരം

1673.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട്, എസ്.ഡി.എഫ്, എന്‍.സി.ആര്‍.എഫ്ഉപയോഗിച്ച് അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയെന്നും ആയതിനായി അനുവദിച്ച തുക എത്രയെന്നും അറിയിക്കുമോ;

( ബി )

അനുവദിച്ച പദ്ധതികളില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും ഇതുവരെ ആരംഭിക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണെന്നും വിശദമാക്കാമോ;

( സി )

ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക.

1674.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 ഒക്ടോബര്‍ 31 വരെ ഗ്രാമ -ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും നഗരസഭകളും എത്ര രൂപ വീതം ചെലവഴിച്ചുവെന്നും ഓരോന്നും എത്ര ശതമാനം ചെലവഴിച്ചുവെന്നും വെളിപ്പെടുത്താമോ?

വര്‍ക്കല മണ്ഡലത്തിലെ എം.എല്‍.. ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍

1675.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം വര്‍ക്കല മണ്ഡലത്തിലെ എം.എല്‍.. ഫണ്ട് വിനിയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പിനെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളില്‍ 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും ആയവയില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ പ്രവൃത്തികള്‍, പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ എന്നിവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;

( സി )

മണ്ഡലത്തിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?

തദ്ദേശ പൊതുസര്‍വ്വീസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍

1676.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമപഞ്ചായത്ത് വകുപ്പില്‍ സംസ്ഥാനത്ത് എത്ര ഒഴിവുകള്‍ ഉണ്ട്; തസ്തിക തിരിച്ച് ജില്ല അടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കാമോ;

( ബി )

2021 മെയ് 31വരെ ഗ്രാമ പഞ്ചായത്ത് വകുപ്പില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം തസ്തികയുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

( സി )

തദ്ദേശ പൊതു സര്‍വ്വീസുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇത്തരത്തില്‍ ഒരു പൊതു സര്‍വ്വീസ് പ്രഖ്യാപിച്ചതില്‍ വകുപ്പുകള്‍ക്ക് ഉണ്ടായ ഗുണഫലങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

( ഡി )

പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റി ഫലപ്രദമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?

പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചവര്‍ക്കുളള സ്ഥാനക്കയറ്റം

1677.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പഞ്ചായത്ത് വകുപ്പില്‍ നേരിട്ട് സെക്രട്ടറിയായി നിയമനം ലഭിച്ചവര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കണമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;

( ബി )

പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹരായവരുടെ സീനിയോരിറ്റി ലിസ്റ്റ് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;

( സി )

ഈ വിധി പ്രകാരം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജോയിന്റ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുള്ള റിട്ടയര്‍ ചെയ്തവരുടേയും അല്ലാത്തവരുടേയും എത്ര അപേക്ഷകള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്; ഈ അപേക്ഷകളിന്‍മേല്‍ എന്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ഡി )

കോടതി വിധി പുറപ്പെടുവിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കാതെ കാലതാമസം വരുത്തുന്നതിനുള്ള കാരണം വിശദമാക്കാമോ;

( )

എങ്കില്‍ തടസ്സങ്ങള്‍ നീക്കി കോടതിവിധി പ്രകാരം അര്‍ഹരായ ജീവനക്കാര്‍ക്ക് എന്നത്തേക്ക് പ്രമോഷന്‍ നല്കുമെന്ന് അറിയിക്കാമോ?

ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥ വിഭാഗം സംയോജനം

1678.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഉദ്യോഗസ്ഥ വിഭാഗം സംയോജനത്തിന്റെ ഭാഗമായി ഇതിനകം നടപ്പിലാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

( ബി )

ഇതിന്റെ ഭാഗമായുളള സ്പെഷ്യല്‍ റൂള്‍ സംബന്ധിച്ച് ജീവനക്കാരുടെ ആശങ്ക പരിഹരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

ഏകീകൃത സര്‍വ്വീസില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ സര്‍വ്വീസ് സീനിയോറിറ്റിയെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ;

( ഡി )

ഏകീകൃത പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണ് എന്ന് അറിയിക്കുമോ?

റൂറല്‍ എക്കണോമിക്സ് ലക്ചറര്‍ തസ്തിക

1679.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളിലാണ് റൂറല്‍ എക്കണോമിക്സ് ലക്ചറര്‍ തസ്തികകള്‍ ഉള്ളത്; ഇവയുടെ വിദ്യാഭ്യാസ യോഗ്യതയും ശമ്പള സ്കെയിലും വ്യക്തമാക്കാമോ;

( ബി )

ഗ്രാമവികസന വകുപ്പിലെ ഏതെല്ലാം ലക്ചറര്‍ തസ്തികകള്‍ക്കാണ് സ്പെഷ്യല്‍ റൂള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

പ്രസ്തുത സ്പെഷ്യല്‍ റൂള്‍ പ്രകാരം ഏതെല്ലാം തസ്തികകളിലാണ് പി.എസ്.സി. നിയമനം നടത്തുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകളില്‍ പി.എസ്.സി. വഴി അല്ലാതെ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ;

( ഡി )

ഗ്രാമവികസന വകുപ്പിന്റേതല്ലാത്ത ഏതെല്ലാം ലക്ചറര്‍ തസ്തികകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികകളിലേക്കുള്ള നിയമന രീതി എങ്ങനെ ആണെന്ന് വ്യക്തമാക്കാമോ;

( )

ലക്ചറര്‍ തസ്തികകളിലേക്ക് സ്പെഷ്യല്‍ റൂള്‍ പ്രകാരം പി.എസ്.സി. നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

തദ്ദേശ പൊതു സര്‍വ്വീസ് രൂപീകരണം

1680.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശ പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ പ്രമോഷന്‍/സ്ഥലംമാറ്റം അടക്കമുള്ള ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ടോ;

( ബി )

ഇത്തരത്തിലുള്ള ആക്ഷേപങ്ങളും/ആശങ്കകളും സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ നിവേദനം പരിശോധിച്ചിട്ടുണ്ടോ;

( സി )

ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരകാര്യ വകുപ്പ്, കോര്‍പ്പറേഷന്‍ തുടങ്ങിയയിടങ്ങളില്‍ സമാന തസ്തികകളില്‍ ജീവനക്കാരെ വിന്യസിക്കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

കാസര്‍കോട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തസ്തികകള്‍

1681.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍കോട് ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്ര തസ്തികകള്‍ ഉണ്ടെന്നും ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;

( ബി )

എത്രകാലമായി ഈ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് തസ്തികയും പഞ്ചായത്തും തിരിച്ചു വ്യക്തമാക്കാമോ;

( സി )

ഈ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം ജനപ്രതിനിധികളും ജനങ്ങളും അഭിമുഖീകരിക്കുന്ന ദുരിതവും പ്രയാസവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ശാശ്വതപരിഹാരം എപ്പോള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?

പുതിയതായി ചുമതലയേറ്റിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍

1682.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുതിയതായി ചുമതലയേറ്റിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന സര്‍ക്കാർ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കുമോ?

പള്ളുരുത്തിയില്‍ നൈറ്റ് ഷെല്‍റ്റര്‍ സ്ഥാപിക്കാന്‍ നടപടി

1683.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

17/10/2017-ന് കൊച്ചി നഗരസഭയുടെ പള്ളുരുത്തി മേഖല 16-ാം ഡിവിഷനിലെ നഗരസഭ വക സ്ഥലത്ത് എന്‍.യു.എല്‍.എം. മുഖേന നൈറ്റ് ഷെല്‍റ്റര്‍ സ്ഥാപിക്കുവാന്‍ തീരുമാനം എടുത്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഡി.പി.ആര്‍. തയ്യാറാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;

( ബി )

കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ ക്ലിയറന്‍സ് ലഭ്യമായിട്ടുണ്ടോ;

( സി )

ഇല്ലെങ്കില്‍ ഇത് ലഭ്യമാകുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;

( ഡി )

പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

വഴുതക്കാട് വനിത സൗഹൃദ ഇടനാഴി നിര്‍മ്മാണം

1684.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ വഴുതക്കാട് വനിത സൗഹൃദ ഇടനാഴി സ്ഥാപിച്ചിട്ടുണ്ടോ;

( ബി )

പ്രസ്തുത പ്രവൃത്തി ആരാണ് ടെന്‍ഡര്‍ എടുത്തത്; എത്ര കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് എന്നറിയിക്കാമോ;

( സി )

വനിത സൗഹൃദ ഇടനാഴിയില്‍ ടെന്‍ഡര്‍ പ്രകാരം നടത്തേണ്ട ജോലികള്‍ എന്തൊക്കെയായിരുന്നു; അത് കരാറുകാരന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

( ഡി )

ഇതിനകം കരാറുകാരന് എന്ത് തുക നല്‍കി;

( )

വനിത സൗഹൃദ ഇടനാഴിയില്‍ ചരിത്രത്തില്‍ ഇടം നേടിയ വനിതകളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ടോ; ഇതിനായി എന്ത് തുകയാണ് ചെലവഴിച്ചത്; ഇതിനായി ടെന്‍ഡര്‍ വിളിച്ചിരുന്നോ;

( എഫ് )

വനിത ഇടനാഴി നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതെന്നും പൊതുമരാമത്ത് വകുപ്പ് മുമ്പ് സ്ഥാപിച്ച ഹാന്‍ഡ്റെയില്‍ മാറ്റി പുതിയ സ്റ്റീല്‍ റെയില്‍ സ്ഥാപിക്കാതെയാണ് കരാറുകാരന് പണം നല്‍കിയതെന്നുമുള്ള ആക്ഷേപം പരിശോധിക്കുമോ?

തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സ്ഥിതി

1685.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ 2015-16, 2016-17, 2017-18, 2018-19, 2019-20 വര്‍ഷങ്ങളിലെ ബഡ്ജറ്റ് തുക എത്രയായിരുന്നു; ഓരോ സാമ്പത്തിക വര്‍ഷത്തിലും ബഡ്ജറ്റില്‍ വകകൊള്ളിച്ചിരുന്ന തുകയില്‍ എത്ര രൂപ വീതം ചെലവഴിച്ചു; വിശദമാക്കുമോ;

( ബി )

തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എത്ര രൂപയുടെ ബാദ്ധ്യത നിലവിലുണ്ട്; ലോണായോ ഗ്രാന്റ് ആയോ ഏതെങ്കിലും സഹായം 2015-2020 കാലഘട്ടത്തില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

( സി )

തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ അക്കൗണ്ടുകള്‍ ഏതെങ്കിലും ബാങ്കില്‍ നിലവിലുണ്ടോ എന്നും മുനിസിപ്പാലിറ്റിയുടെ അക്കൗണ്ടുകള്‍ എവിടെയാണ് എന്നുമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

തൃക്കാക്കര മുനിസിപ്പാലിറ്റിക്കെതിരെ കേസ്സുകള്‍

1686.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃക്കാക്കര മുനിസിപ്പാലിറ്റി ഫസ്റ്റ് ഗ്രേഡ് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയത് എന്നാണ്; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

( ബി )

ഫസ്റ്റ് ഗ്രേഡ് മുനിസിപ്പാലിറ്റിയിലെ സ്റ്റാഫ് പാറ്റേണ്‍ തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇതിനുള്ള കാരണം വിശദമാക്കാമോ;

( സി )

തൃക്കാക്കര മുനിസിപ്പാലിറ്റിക്കെതിരെ ഏതെങ്കിലും കേസ്സുകള്‍ ഏതെങ്കിലും കോടതിയില്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; ഓരോ കേസ്സിന്റെയും നമ്പര്‍ സഹിതമുള്ള വിശദാംശം ലഭ്യമാക്കുമോ;

( ഡി )

കോടതിയില്‍ കേസ്സ് നടത്താന്‍ എത്ര അഭിഭാഷകരെയാണ് തൃക്കാക്കര മുനിസിപ്പാലിറ്റി നിയമിച്ചിട്ടുള്ളത്; ഇവര്‍ ആരെല്ലാമെന്നും ഇവര്‍ എത്രകാലമായി ഈ പദവിയില്‍ തുടരുന്നു വെന്നും വിശദമാക്കാമോ?

ചെമ്മനാട്, ഉദുമ ഗ്രാമപഞ്ചായത്തുകളിലെ പട്ടയവിതരണം

1687.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഉദുമ നിയോജകമണ്ഡലത്തിലെ ചെമ്മനാട്, ഉദുമ ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഭൂമിയില്‍ വീടുകെട്ടി താമസിച്ചുവരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ആര്‍.സി.4/147/18/എല്‍.എസ്.ജി.ഡി, ആര്‍.സി.4/95/17/എല്‍.എസ്.ജി.ഡി ഫയലുകളുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;

( ബി )

അപേക്ഷകള്‍ പരിഗണിച്ച് ഈ പാവപ്പെട്ടവര്‍ക്ക് പട്ടയം നല്‍കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( സി )

തടസ്സങ്ങള്‍ നീക്കി എപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും എന്ന് അറിയിക്കാമോ?

തമ്മാനിമറ്റം തൂക്കുപാലം

1688.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയത്തില്‍ തകര്‍ന്ന തമ്മാനിമറ്റം തൂക്കുപാലം പുനര്‍നിര്‍മ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമാകുകയും ടെണ്ടർ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ;

( ബി )

നിര്‍മ്മാണകാലതാമസം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ആക്രഡിറ്റ‍‍ഡ് ഏജന്‍സിക്ക് നിര്‍മ്മാണ ചുമതല നല്‍കി നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

പാക്കോയി നിര്‍മ്മാണം

1689.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ പാക്കോയി പാലം നിര്‍മ്മാണ പ്രവൃത്തിക്കായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

( ബി )

പാലം പണി എന്ന് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?

പുത്തന്‍കുരിശ് പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതി

1690.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ നൂറ്റിയിരുപത്തിനാല് കുടുംബങ്ങളെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പി.എം.ആര്‍.വൈ. അര്‍ബന്‍, ഗ്രാമീണ്‍ പദ്ധതികള്‍ പ്രകാരമുള്ള തുക ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടോ;

( ബി )

പ്രസ്തുത പദ്ധതി പ്രദേശത്തെ വീടുകള്‍ പൊളിച്ചുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കുടുംബങ്ങള്‍ക്ക് ഗുണഭോക്തൃ വിഹിതം അനുവദിക്കുന്നതിനുമുമ്പ് ഭവനങ്ങള്‍ പൊളിച്ച നടപടിയില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; പ്രസ്തുത കുടുംബങ്ങള്‍ക്ക് താമസസൗകര്യം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

കുന്നത്തുനാട് ഇന്‍ഫോപാര്‍ക്ക് പ്രവേശന കവാടം

1691.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിന് പ്രവേശന കവാടം നിര്‍മ്മിക്കുന്നതിനായി കുന്നത്തുനാട് പഞ്ചായത്ത് നല്‍കിയ അപേക്ഷ എത്ര വര്‍ഷമായി പരിഗണനയിലാണ്;

( ബി )

ആയതിന്മേല്‍ നാളിതുവരെ തീരുമാനം എടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

( സി )

പ്രസ്തുത പുറമ്പോക്ക് സ്ഥലം ഇന്‍ഫോപാര്‍ക്കിന് കൈമാറുന്നതിന് എന്ത് നിയമതടസ്സമാണ് നിലവിലുള്ളത് എന്നത് വ്യക്തമായ കാരണസഹിതം വിശദമാക്കാമോ?

ഒറ്റപ്പാലത്തെ ഗ്രാമപഞ്ചായത്ത് കളിസ്ഥലങ്ങള്‍

1692.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ സ്വന്തമായി കളിസ്ഥലം നിലവിലുണ്ട്;

( ബി )

സ്വന്തമായി കളിസ്ഥലം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ കളിസ്ഥലം തുടങ്ങുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; അപ്രകാരം ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ കളിസ്ഥലം നിര്‍മ്മിച്ചു; വിശദമാക്കാമോ?

പേരാവൂര്‍ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനര്‍ നിര്‍മ്മാണം

1693.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്ന്, കാെട്ടിയൂര്‍, ആറളം തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;

( ബി )

പുനര്‍ നിര്‍മ്മാണത്തിന് എത്ര തുക ആവശ്യമുണ്ട്; എത്ര തുക അനുവദിച്ചിട്ടുണ്ട്; പുനര്‍ നിര്‍മ്മാണത്തിന് ഇനി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

വാമനപുരം നിയോജക മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പദ്ധതി

1694.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ഈ സര്‍ക്കാര്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചത് എന്നറിയിക്കാമോ;

( ബി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്ന് അറിയിക്കാമോ;

( സി )

ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഗവ: .ടി.. നിര്‍മ്മാണം

1695.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ കെെവശത്തിലുളള സ്ഥലം ഗവ: .ടി.. നിര്‍മ്മാണത്തിന് വിട്ടുനല്‍കുന്നതിനുളള ആര്‍.സി.1/193/2019-എല്‍.എസ്.ജി.ഡി. ഫയലിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;

( ബി )

ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകുന്നതിന് നടപടി സ്വീകരിക്കുമോ?

കടുത്തുരുത്തി പോളിടെക്നിക്കിന്റെ ഭൂമി

1696.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടുത്തുരുത്തി പോളിടെക്നിക്കിന്റെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉയോഗിക്കുന്നതിനു വേണ്ടി അളന്ന് തിട്ടപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി, വകുപ്പുമന്ത്രിതല യോഗത്തിന്റെ തീരുമാനപ്രകാരം റിപ്പോർട്ട് സമർപ്പിക്കുവാന്‍ പഞ്ചായത്ത് ഡയറക്ടറെയും കടുത്തുരുത്തി പഞ്ചായത്തിനെയും ചുമതലപ്പെടുത്തിയതിൽ എന്ത് തീരുമാനമെടുത്തുവെന്ന് വ്യക്തമാക്കാമോ;

( ബി )

ഇപ്പോൾ ഈ ഫയൽ ആരുടെ കൈവശമാണന്ന് വ്യക്തമാക്കാമോ; ഈ ഫയലിൽ ആര്‍.സി. 4 സെക്ഷൻ കാലതാമസം വരുത്തിയോയെന്ന് അറിയിക്കാമോ;

( സി )

റിപ്പോർട്ടിനായി ഈ ഫയൽ ആരുടെയാെക്കെ കൈവശം എത്ര സമയംവരെ വച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;

( ഡി )

മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കുന്നതിന് ഈ ഫയലിൽ എന്ത് അടിയന്തരനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

( )

ആര്‍.സി.4/137/2017, ആര്‍.സി.4/469030/ എല്‍.എസ്.ജി.ഡി. എന്നീ ഫയലുകൾ പ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് ഒരു വർഷമായിട്ടും റിപ്പോർട്ട് സമർപ്പിക്കാത്ത കടുത്തുരുത്തി പഞ്ചായത്ത് സെക്രട്ടറിക്കും കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കുമെതിരെ നടപടി സ്വീകരിക്കുമോ?

റാന്നി മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി

1697.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

റാന്നി നിയോജക മണ്ഡലത്തില്‍ ഇത്തരത്തില്‍ അനുവദിച്ച റോഡുകളുടെ നിര്‍മ്മാണപുരോഗതി ഇനം തിരിച്ച് വിശദമാക്കാമോ;

( സി )

സി.എം.എല്‍.ആര്‍.ആര്‍.പി. സ്കീമില്‍ അനുവദിച്ച റോഡുകളുടെ പേരുമാറ്റം സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍, ഇനിയും ആവശ്യമെങ്കില്‍ പേര് മാറ്റം അനുവദിക്കുമോ; വ്യക്തമാക്കാമോ?

മണലൂരിലെ റീബില്‍ഡ് കേരള പദ്ധതി

1698.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പ് മണലൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ ?

ഗ്രാമവികസന വകുപ്പിലെ ബിരുദ തസ്തികകള്‍

1699.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമവികസന വകുപ്പില്‍ ബിരുദം യോഗ്യതയായി നിശ്ചയിച്ചിട്ടുളള തസ്തികകള്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗത്തിലും ഉള്‍പ്പെടുത്തി വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

വിശേഷാല്‍ ചട്ടങ്ങളില്‍ തസ്തികമാറ്റ നിയമനം വഴി ഗസറ്റഡ് തസ്തികയില്‍ നിന്നും നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിയമനം നടത്തുന്നതിന് ചട്ടം രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

റൂറല്‍ ഇക്കണോമിക്സ് ലക്ചറര്‍ തസ്തിക

1700.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളിലാണ് റൂറല്‍ ഇക്കണോമിക്സ് ലക്ചറര്‍ തസ്തികകള്‍ ഉള്ളതെന്നറിയിക്കാമോ; ഇവരുടെ വിദ്യാഭ്യാസ യോഗ്യതയും ശമ്പളസ്കെയിലും വ്യക്തമാക്കാമോ;

( ബി )

ലക്ചറര്‍ തസ്തികകള്‍ ഏകീകരിച്ച് സ്റ്റേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുന്നതിന് ഗ്രാമവികസന കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

ഗ്രാമവികസന വകുപ്പിൽ എക്സ്റ്റൻഷൻ എജുക്കേഷൻ ലക്ച്ചറർ തസ്തിക

1701.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമവികസന വകുപ്പിൽ എക്സ്റ്റൻഷൻ എജുക്കേഷൻ ലക്ചറർ തസ്തിക നിലവിലുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത തസ്തികകൾ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

( ബി )

ഉണ്ടെങ്കിൽ പ്രസ്തുത നടപടി സംബന്ധിച്ച രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ?

ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ തസ്തിക

1702.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് I തസ്തികകളിലെ ജോലിസ്വഭാവത്തില്‍ എന്തെല്ലാം വ്യത്യാസങ്ങളാണുള്ളത് എന്ന് വ്യക്തമാക്കുമോ;

( ബി )

ഗ്രേഡ് II ഇല്ലാതെ ഗ്രേഡ് I മാത്രമുള്ള ലക്ചറര്‍ തസ്തികകള്‍ ഏതൊക്കെയാണ്; ഇവര്‍ക്ക് ഗ്രേഡ് II അനുവദിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുമോ;

( സി )

ലക്ചറര്‍ തസ്തികയില്‍ സ്പെഷ്യല്‍ റൂള്‍ അപാകത പരിഹരിക്കുന്നതിന് ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

( ഡി )

ലക്ചറര്‍ ഗ്രേഡ് I, ഗ്രേഡ് II തസ്തികകള്‍ മുന്‍കാലപ്രാബല്യത്തോടെ ഏകീകരിച്ച് ഉത്തരവുണ്ടാകുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?

തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി

1703.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അടിസ്ഥാന സൗകര്യവികസനത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

( ബി )

ഈ പദ്ധതിക്കായി തിരുവനന്തപുരം നഗരത്തിന് അനുവദിച്ചത് എന്ത് തുകയാണെന്നും അതില്‍ എന്ത് തുക ഇതിനകം ചെലവഴിച്ചുവെന്നും അറിയിക്കാമോ;

( സി )

ഈ പദ്ധതിയിന്‍ കീഴില്‍ ഇതിനകം ഏതൊക്കെ കാര്യങ്ങളാണ് തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കിയത്; അതിന്റെ ചെലവ് സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ;

( ഡി )

2021 മാര്‍ച്ചില്‍ പദ്ധതിയുടെ കാലാവധി അവസാനിപ്പിക്കുന്നതിന് മുമ്പ് അനുവദിച്ച തുക പൂര്‍ണ്ണമായും വിനിയോഗിക്കുന്നതിന് സാധിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ; അതിനായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ?

ടഫന്‍ഡ് ഗ്ലാസ് ഉപയോഗിക്കാൻ കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ വ്യവസ്ഥ

1704.

ശ്രീ . പി . ഉബൈദുള്ള

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ. കെ എം ഷാജി

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണത്തില്‍ ഗുണനിലവാരമില്ലാത്ത ഗ്ലാസുകള്‍ ഉപയോഗിക്കുന്നതുമൂലം അപകട മരണങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

( ബി )

കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗുണ നിലവാരമുള്ള ടഫന്‍ഡ് ഗ്ലാസ് ഉപയോഗിക്കണമെന്ന വ്യവസ്ഥ കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( സി )

ഇക്കാര്യത്തില്‍ ഹെെക്കോടതി എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ?

ടൗണ്‍ പ്ലാനിംഗ് ആഫീസുകളുടെ പ്രവര്‍ത്തനം

1705.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ടൗണ്‍ പ്ലാനിംഗ്ആഫീസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ ഉള്ള അപേക്ഷകളുടെ എണ്ണം ലഭ്യമാക്കാമോ;

( ബി )

സംസ്ഥാനത്തെ ചീഫ് ടൗണ്‍ പ്ലാനിംഗ്ആഫീസ് ഉള്‍പ്പെടെ ഓരോ ആഫീസിലും തീര്‍പ്പ് കല്‍പ്പിക്കാതെ അവശേഷിക്കുന്ന അപേക്ഷകളുടെ എണ്ണം ആഫീസ് തിരിച്ച് പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ;

( സി )

ടൗണ്‍ പ്ലാനിംഗ് ആഫീസുകളില്‍ അപേക്ഷകളിന്‍മേല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

( ഡി )

ടൗണ്‍ പ്ലാനിംഗ് ആഫീസുകള്‍ കൂടുതല്‍ പൊതുജന സൗഹൃദമാക്കാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി

1706.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നാണ് ആരംഭിച്ചത്; പ്രസ്തുത പദ്ധതിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയം എത്ര തുകയാണ് അനുവദിച്ചതെന്നും അതില്‍ എത്ര തുക ഇതിനകം ചെലവഴിച്ചുവെന്നും വെളിപ്പെടുത്താമോ;

( ബി )

പ്രസ്തുത പദ്ധതിയുടെ കീഴില്‍ ഇതിനകം നടപ്പിലാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ?

പെരുമ്പടപ്പ് ബസ് സ്റ്റാന്റൂം മിനി സിവില്‍ സ്റ്റേഷനും നിര്‍മ്മാണം

1707.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃപ്പൂണിത്തുറ മണ്ഡലത്തിലെ പെരുമ്പടപ്പ് ബസ് സ്റ്റാന്റൂം മിനി സിവില്‍ സ്റ്റേഷനും നിര്‍മ്മിക്കുന്നതിനായി 12.2.2019ല്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗതീരുമാനപ്രകാരം ആര്‍സി1/23/2019 എന്ന ഫയലില്‍ നെല്‍വയല്‍ നികത്തിയത് സാധൂകരിക്കുന്ന കാര്യത്തില്‍, ആവശ്യമായ റവന്യൂ റെക്കോര്‍ഡുകളും വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?

കടമക്കുടി പഞ്ചായത്തിലെ കോതാട്-ചേന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണം

1708.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജിഡ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കടമക്കുടി പഞ്ചായത്തിലെ കോതാട്-ചേന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

( ബി )

പാലം നിര്‍മ്മാണം ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ?

കിലയിലെ നിയമനങ്ങള്‍

1709.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ഡിസംബര്‍ രണ്ടാം തീയതി കൂടിയ കിലയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ കിലയിലെ സ്ഥിരം നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടുവാന്‍ തീരുമാനിച്ചിരുന്നോ;

( ബി )

പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( സി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം കിലയില്‍ എത്ര താല്ക്കാലിക/കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തി; വിശദാംശം നല്‍കുമോ;

( ഡി )

2016 ഡിസംബറിനു ശേഷം താല്ക്കാലിക/കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ കിലയില്‍ ജോലി ചെയ്തിരുന്ന എത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തിഎന്നും ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം സ്ഥിരപ്പെടുത്തിയത് എന്നും അറിയിക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.