UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

കല്‍പ്പറ്റ മണ്ഡലത്തിലെ കോളേജുകളില്‍ പുതിയ കോഴ്സുകള്‍

1710.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്തിനു ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ വിശദമാക്കാമോ; ഇതിനായി എത്ര കോടി രൂപ അനുവദിച്ചു;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തിലെ വിവിധ കോളേജുകളില്‍ പുതുതായി എത്ര കോഴ്സുകള്‍ അനുവദിച്ചു; വിശദമാക്കാമോ; പുതിയ അധ്യയന വര്‍ഷം ഏതെങ്കിലും പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;

( സി )

കല്‍പ്പറ്റയില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തില്‍ പ്രസ്തുത സെന്റര്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ; ഇതിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനാകും; വിശദമാക്കാമോ?

സെന്റര്‍ ഓഫ് എക്സലന്‍സായി പ്രഖ്യാപിച്ചിട്ടുള്ള കോളേജുകള്‍

1711.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്സലന്‍സായി പ്രഖ്യാപിച്ചിട്ടുള്ള എത്ര കോളേജുകളുണ്ടെന്ന് ജില്ല തിരിച്ച് പേരു സഹിതം വ്യക്തമാക്കാമോ ;

( ബി )

സെന്റര്‍ ഓഫ് എക്സലന്‍സായി പ്രഖ്യാപിച്ചിട്ടുള്ള കോളേജുകളില്‍ നിര്‍ബന്ധമായും വേണ്ട കോഴ്സുകള്‍ എത്രയാണെന്നും സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ ;

( സി )

സെന്റര്‍ ഓഫ് എക്സലന്‍സായി പ്രഖ്യാപിച്ചിട്ടുള്ള കോളേജുകളില്‍ നിലവിലുള്ള കോഴ്സുകളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് കോളേജ് തിരിച്ചു വ്യക്തമാക്കാമോ ;

( ഡി )

എല്ലാ സെന്റര്‍ ഓഫ് എക്സലന്‍സും റിസര്‍ച്ച് സെന്റര്‍ കൂടിയാണോ ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

കരട് വിദ്യാഭ്യാസനയം

1712.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിദ്യാഭ്യാസനയത്തിന് കേരള സര്‍ക്കാര്‍ ഭേദഗതി നല്‍കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;

( ബി )

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന തരത്തില്‍ കരടിലുണ്ടായിരുന്ന പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ പലതും അതുപോലെ കേന്ദ്രം ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്തിയത് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ; വ്യക്തമാക്കുമോ; കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരിപാടികള്‍ നിറുത്തലാക്കുമോ;

( ഡി )

സാധാരണക്കാരന് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് തടയുവാന്‍ നടപടി സ്വീകരിക്കുമോ;

( )

പുതിയതായി ന്യൂജെന്‍ കോഴ്സുകള്‍ ആരംഭിക്കുമ്പോള്‍ അതിനുവേണ്ട അദ്ധ്യാപക തസ്തികകള്‍ അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ;

( എഫ് )

ന്യൂജെന്‍ കോഴ്സുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമാക്കുമോ; കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ന്യൂജെന്‍ കോഴ്സുകളുടെ ഫീസ് ഘടന വിശദമാക്കുമോ?

സമൂഹ പുനര്‍നിര്‍മ്മിതിയില്‍ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍

1713.

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീമതി സി. കെ. ആശ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമൂഹ പുനര്‍നിര്‍മ്മിതിയില്‍ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിനും അവ ചര്‍ച്ച ചെയ്യുന്നതിനുമായി സര്‍ക്കാര്‍ വേദി ഒരുക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( ബി )

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതത് മേഖലകളിലെയും ഇതര വെെജ്ഞാനിക മേഖലകളിലെയും ഏറ്റവും മികച്ച അറിവുകള്‍ സ്വായത്തമാക്കുന്നതിന് വിദഗ്ദരുമായി സംവദിക്കുന്നതിനുളള അവസരം ഒരുക്കിയിരുന്നോ; വിശദമാക്കുമോ;

( സി )

ആധുനിക ലോകത്തെ പരിവര്‍ത്തനപ്പെടുത്തുന്ന മേഖലകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഡിസെെന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ;

( ഡി )

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

സ്കൂള്‍ അദ്ധ്യാപകർക്ക് പാർട്ട് ടൈം പി.എച്ച്.ഡി.

1714.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവിൽ കോളേജ് അദ്ധ്യാപകർക്കും യൂണിവേഴ്സിറ്റി ജീവനക്കാർക്കും മാത്രം നൽകിവരുന്ന പാർട്ട് ടൈമായി പി.എച്ച്.ഡി. ചെയ്യുവാനുള്ള അനുവാദം സ്കൂള്‍ അദ്ധ്യാപകർക്കും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അനുവദിക്കാൻ തയ്യാറാകുമോ;

( ബി )

ഇത് അദ്ധ്യാപകരുടെയും അദ്ധ്യാപനത്തിന്റെയും ഗുണനിലവാരം ഉയർത്തുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍

1715.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

( ബി )

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

( സി )

വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് ,സംസ്ഥാനത്ത് ഉന്നതപഠനം സാധ്യമാക്കുന്നതിന് സര്‍വ്വകലാശാലകള്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ?

കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങള്‍

1716.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ കോളേജ് അധ്യാപകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിയത്; വിശദമാക്കാമോ;

( ബി )

2016 മുതല്‍ പ്രാബല്യത്തിലുളള പുതുക്കിയ ശമ്പള സ്കെയിലെ ശമ്പളം എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്നറിയിക്കാമോ;

( സി )

ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകള്‍ പുതുക്കി പുറപ്പെടുവിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ വിശദമാക്കാമോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലും പോളിടെക‍്നിക്കിലും നടപ്പിലാക്കിയ നവീകരണം

1717.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലും നെടുമങ്ങാട് ഗവണ്‍മെന്റ് പോളിടെക‍്നിക്കിലും എന്തെല്ലാം നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം

1718.

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ. ഇ കെ വിജയൻ

ശ്രീമതി ഗീതാ ഗോപി

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം പുതുതായി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ആരംഭിച്ചിട്ടുണ്ടോ;

( ബി )

സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ടോ;

( സി )

സര്‍ക്കാര്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

( ഡി )

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്നിക്കുകളിലും സര്‍വകലാശാലകളിലും നിയമനങ്ങള്‍ നടത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

സ്വാശ്രയകോളേജ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍

1719.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയകോളേജുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിനും സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

രാജാരവിവര്‍മ്മ കോളേജ് ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ്

1720.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;

( ബി )

മാവേലിക്കര മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന രാജാരവിവര്‍മ്മ കോളേജ് ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( സി )

മാവേലിക്കര രാജാരവിവര്‍മ്മ ആര്‍ട്സ് കോളേജിന് അനുവദിച്ച വിവിധ പ്രവൃത്തികളുടെയും അനുവദിക്കപ്പെട്ട തുകയുടെയും വിശദവിവരം ലഭ്യമാക്കുമോ;

( ഡി )

മാവേലിക്കര മണ്ഡലത്തിലെ ഇറവങ്കര വി.എച്ച്.എസ് സ്കൂളില്‍ യു..ടി. ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

കോളേജ് കെട്ടിടങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായുളള പദ്ധതികള്‍

1721.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിങ്ങ് കോളേജ് കെട്ടിടത്തിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങളും നിലവിലുള്ള നിര്‍വ്വഹണ പുരോഗതിയും എന്തെന്ന് വ്യക്തമാക്കാമോ;

( ബി )

പദ്ധതിയുടെ അടങ്കല്‍ തുക എത്രയെന്ന് വ്യക്തമാക്കാമോ;

( സി )

ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നിലവില്‍ പദ്ധതി ഏറ്റെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

( ഡി )

മേല്‍പ്പറഞ്ഞ പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;

( )

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏതൊക്കെ പദ്ധതികളാണ് നിലവില്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;

( എഫ് )

ഈ പദ്ധതികള്‍ ഓരോന്നിന്റെയും അടങ്കല്‍ തുക, നിര്‍വ്വഹണ പുരോഗതി എന്നിവ വ്യക്തമാക്കാമോ?

പയ്യന്നൂര്‍ മണ്ഡലം- ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

1722.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് പയ്യന്നൂര്‍ മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

കിഫ്ബി മുഖേന കോളേജുകള്‍ക്ക് അനുവദിച്ച തുക

1723.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ കോളേജുകളുടെയും സര്‍വ്വകലാശാലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനും ആയി കിഫ്ബി പദ്ധതിയിലൂടെ എത്ര കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് ഇതിനകം അംഗീകാരം ലഭിച്ചിട്ടുള്ളത്;

( ബി )

ഇത്പ്രകാരം ഏതെല്ലാം കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കുമാണ് അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്കായി തുക അനുവദിച്ചത്; ഓരോ സ്ഥാപനത്തിന്റെ പേരുവിവരവും അനുവദിച്ചതുകയും പ്രത്യേകം വ്യക്തമാക്കുമോ;

( സി )

ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ ആരംഭിക്കുവാൻ കഴിഞ്ഞു; വിശദാംശം വ്യക്തമാക്കുമോ?

ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ

1724.

ശ്രീ റ്റി . വി. രാജേഷ്

ശ്രീമതി വീണാ ജോർജ്ജ്

പ്രൊഫ . കെ. യു. അരുണൻ

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള നൂതന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( ബി )

ഉന്നതവിദ്യാഭ്യാസ രംഗത്തിന് നവീന ആശയങ്ങളും ദിശാബോധവും നല്‍കി ഈ മേഖലയില്‍ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

( സി )

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ നയങ്ങള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിയ്ക്കാമോ?

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള 100 ദിന കര്‍മ്മ പദ്ധതി

1725.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും അന്താരാഷ്ട്ര പ്രസിദ്ധി നേടിയവരുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള അവസരവും ഒരുക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( ബി )

ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആധുനികാശയങ്ങളും ശാസ്ത്ര പുരോഗതിയും പരിചയപ്പെടുത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ടി.വി. ചാനല്‍/വെബ്സൈറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ;

( സി )

കോവിഡ് നിയന്ത്രണ കാലത്ത് ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമേഖലയെ സഹായിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിക്കുമോ?

കോളേജ് അദ്ധ്യാപക തസ്തികകള്‍

1726.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോളേജുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന പി.ജി. വെയ്റ്റേജും ഒന്‍പതില്‍ കൂടുതല്‍ പഠനമണിക്കൂറുളള കോഴ്സുകള്‍ക്ക് അധികതസ്തികയും സര്‍ക്കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തോളം കോളേജ് അദ്ധ്യാപക തസ്തികകള്‍ ഇല്ലാതായ സാഹചര്യമുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

മുന്‍ സര്‍ക്കാര്‍ 2016-17 വര്‍ഷം അനുവദിച്ച പത്ത് പുതിയ എയ്ഡഡ് കോളേജുകള്‍ക്കും വിവിധ കോളേജുകളില്‍ നല്‍കിയ കോഴ്സുകള്‍ക്കും സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

( സി )

എങ്കില്‍ അന്ന് ഇതോടൊപ്പം കോഴ്സുകള്‍ അനുവദിച്ച എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യു.ജി.സി. അംഗീകാരമുളള അറബിക് കോളേജുകളില്‍ ഇപ്പോള്‍ പുതിയ തസ്തിക അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

കാലിക്കറ്റ് സര്‍വ്വകലാശാല അദ്ധ്യാപക നിയമനങ്ങള്‍

1727.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലിക്കറ്റ് സര്‍വ്വകലാശാല അദ്ധ്യാപക നിയമനങ്ങള്‍ക്ക് അവസാനമായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത് എന്നാണെന്നും ഇതില്‍ യു.ജി.സി. ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;

( ബി )

അധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് കാലിക്കറ്റ് സര്‍വ്വകലാശാല യു.ജി.സി.യുടെ 04/06/2019ലെ DO No.F1-14/2019 (CPP-II) കത്ത് പ്രകാരമുള്ള നിര്‍ദ്ദേശം നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;

( സി )

പ്രസ്തുത വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് വിവിധ പഠന വകുപ്പുകളിലെ ഒഴിവ് നിലവില്‍ വരുന്ന തീയതി നിജപ്പെടുത്തിയിട്ടുണ്ടോ; ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വേഷന്‍ റോസ്റ്റര്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( ഡി )

ഈ നിയമനത്തിന് വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് അംഗപരിമിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തസ്തികകള്‍ ഏതെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

( )

കാലിക്കറ്റ് സര്‍വ്വകലാശാല അദ്ധ്യാപക നിയമനത്തില്‍ വ്യാപകമായ ചട്ടലംഘനം (UGC Regulation, KS &SSR Rule, Right to persons with Disability Act 2016) നടക്കുന്നതായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ്

1728.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ.;

( ബി )

ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ ?

സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലെ അദ്ധ്യാപക തസ്തികകള്‍

1729.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

( ബി )

കോളേജുകളില്‍ നൂതനമായ കോഴ്സുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍, എയിഡഡ് കോളേജുകളില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദമാക്കാമോ?

യു.ജി.സി.യുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1730.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍വ്വകാലാശാലകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി. പുറത്തിറക്കിയ 04.06.2019 തീയതിയിലെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍വ്വകലാശാലകള്‍ പാലിക്കുന്നുണ്ടോ; ഏതെല്ലാം സര്‍വ്വകലാശാലകളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ; ആയത് പാലിക്കാത്ത സര്‍വ്വകലാശാലകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അധ്യാപക തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനത്തിന് മുന്നോടിയായി ഒഴിവുകളുടെ എണ്ണം നിജപ്പെടുത്തി റിസര്‍വ്വേഷൻ പട്ടിക പ്രകാരം യൂണിവേഴ്സിറ്റി എം.എച്ച്.ആര്‍.ഡി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ;

( സി )

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അവസാനമായി നടത്തിയ അധ്യാപകനിയമനത്തിന്റെ റിസര്‍വേഷൻ റോസ്റ്റര്‍ ലഭ്യമാക്കുമോ?

സ്വകാര്യ കോളേജുകളിലെ സ്റ്റാഫ് പാറ്റേണ്‍

1731.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സ്വകാര്യ കോളേജുകളില്‍ സ്റ്റാഫ് പാറ്റേണ്‍ അവസാനമായി പുതുക്കി നിശ്ചയിച്ചിട്ടുള്ളത് എന്നാണെന്ന് വ്യക്തമാക്കുമോ ; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത സ്റ്റാഫ് പാറ്റേണ്‍ കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ഓരോ കോളേജുകളിലും അധ്യാപക, അനധ്യാപക തലങ്ങളില്‍ തസ്തികകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

( ഡി )

സ്റ്റാഫ് പാറ്റേണ്‍ പ്രകാരം അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

( )

സംസ്ഥാനത്തെ അറബിക് കോളേജുകളില്‍ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കമോ?

സര്‍വ്വകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങള്‍

1732.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദ യൂണിവേഴ്സിറ്റി ലോസ് (The University Laws- Second Amendment) Act, 2014 പ്രകാരം ഏത് തീയ്യതി മുതലാണ് കേരളത്തിലെ സര്‍വ്വകലാശാലകളിലെ അദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നതിന് സര്‍വ്വകലാശാലയിലെ എല്ലാ പഠന വകുപ്പുകളെയും ഒരു യൂണിറ്റായി പരിഗണിക്കേണ്ടത് എന്നറിയിക്കാമോ ;

( ബി )

പ്രസ്തുത നിയമനിര്‍മ്മാണ പ്രകാരം വിവിധ പഠന വകുപ്പുകളിലെ അദ്ധ്യാപക തസ്തികകള്‍ ഒറ്റ യൂണിറ്റായി പരിഗണിക്കുന്നതിനാല്‍ പ്രസ്തുത തീയ്യതിക്ക് മുമ്പുള്ള ബാക് ലോഗ് ഒഴിവുകള്‍ , വ്യത്യസ്ത സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവ, നികത്തേണ്ടതില്ല എന്ന് നിഷ്കര്‍ഷിക്കുന്നുണ്ടോ; വിശദമാക്കാമോ ;

( സി )

ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്ടില്‍ വരുത്തിയ ഭേദഗതിയ്ക്ക് മുമ്പുള്ള ബാക് ലോഗ് ഒഴിവുകള്‍ , വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവ, നികത്താതിരിക്കാന്‍ വ്യവസ്ഥയുണ്ടോ ; വിശദമാക്കാമോ ;

( ഡി )

ടി നിയമം നിലവില്‍ വന്ന ശേഷം കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാല അദ്ധ്യാപക നിയമനത്തിനായി സംവരണ വിഭാഗങ്ങള്‍ക്കായുള്ള എന്‍.സി.എ വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം സര്‍വ്വകലാശാലകള്‍ എന്നറിയിക്കാമോ ?

ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നതിന് നടപടി

1733.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളേജുകളിലും എയ്ഡഡ് കോളേജുകളിലും ഈ അധ്യയന വര്‍ഷം ഗസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിരുന്നുവോ;

( ബി )

എയ്ഡഡ് കോളേജുകളില്‍ ഉള്‍പ്പെടെ നിയമിതരായ ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

അസി.പ്രൊഫസര്‍ നിയമനത്തിന് പ്രായപരിധി

1734.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ യൂണിവേഴ്‍സിറ്റികളിലും കോളേജുകളിലും അസി.പ്രൊഫസര്‍ നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

( ബി )

കേരളത്തിലെ യൂണിവേഴ്‍സിറ്റികളിലും കോളേജുകളിലും അസി.പ്രൊഫസര്‍ നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി നീക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

( സി )

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഈ ശിപാര്‍ശ നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

( ഡി )

യു.ജി.സി. മാനദണ്ഡപ്രകാരം അസി.പ്രൊഫസര്‍ നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

ഗവണ്‍മെന്റ് കോളേജുകളിലെ ഒഴിവുള്ള തസ്തികകളിലെ നിയമനം

1735.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഗവണ്‍മെന്റ് കോളേജുകളില്‍ ദീര്‍ഘകാലമായി പ്രിന്‍സിപ്പല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം നിലവിലുണ്ടോ; ഏതൊക്കെ ഗവണ്‍മെന്റ് കോളേജുകളിലാണ് പ്രിന്‍സിപ്പല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ന് അറിയിക്കുമോ;

( ബി )

കോളേജ് അധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഈയിടെ ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

( സി )

പ്രിന്‍സിപ്പല്‍ തസ്തികകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളില്‍ നിയമനം നടത്തി സംസ്ഥാനത്തെ കോളേജുകളിലെ ഭരണ-അക്കാദമിക രംഗം സജീവമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കോഴിക്കോട് കോടഞ്ചേരി ഗവ: കോളേജ് കെട്ടിട നിര്‍മ്മാണം

1736.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് കോടഞ്ചേരി ഗവ: കോളേജ് കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബി ധനസഹായത്തോടെ തയ്യാറാക്കിയ പദ്ധതിയുടെ നിലവിലെ അവസ്ഥയും വിശദാംശവും ലഭ്യമാക്കുമോ ;

( ബി )

പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

വൈപ്പിന്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

1737.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈപ്പിന്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സ്ഥലമെടുപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

കോളേജിന്റെ പ്രവര്‍ത്തന ആവശ്യത്തിലേക്കായി എത്ര ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കുമോ?

തലശ്ശേരി ഗവ. കോളേജിന്റെ (ചൊക്ലി) അടിസ്ഥാന സൗകര്യ വികസനം

1738.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി ഗവ. കോളേജിന്റെ (ചൊക്ലി) അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടികളാണ് ഉള്ളതെന്ന് അറിയിക്കുമോ; ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആര്‍ട്സ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം

1739.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആര്‍ട്സ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?

കുട്ടമ്പുഴയില്‍ പുതിയ സര്‍ക്കാര്‍ കോളേജ്

1740.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തിലെ പതിനാറിലധികം വരുന്ന ആദിവാസി കോളനികള്‍ ഉള്‍പ്പെടുന്നതും പിന്നോക്ക പ്രദേശവുമായ കുട്ടമ്പുഴയില്‍ പുതിയ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

( ബി )

ഇവിടെ പുതിയ സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയിട്ടുള്ള അനുകൂല റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി വിശദമാക്കാമോ; ഇതു സംബന്ധിച്ച് ഏതെങ്കിലും ഫയല്‍ നിലവില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഫയല്‍ നമ്പര്‍ അടക്കമുള്ള വിശദാംശം ലഭ്യമാക്കാമോ;

( ഡി )

പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് പുതിയ അധ്യയന വര്‍ഷം തന്നെ കോളേജ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

പെരിങ്ങോം ഗവണ്‍മെന്റ് കോളേജിലെ നിര്‍മ്മാണ പ്രവൃത്തി

1741.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് കോളേജിന് കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച കെട്ടിട നിര്‍മ്മാണ പ്രവ‍ൃത്തി തുടങ്ങാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ്; വിശദമാക്കുമോ;

( ബി )

നടപടികള്‍ പൂര്‍ത്തികരിച്ച് പദ്ധതി എപ്പോള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

തലശ്ശേരി ഗവ.കോളേജ് (ചൊക്ലി) ചുറ്റുമതില്‍ നിര്‍മ്മാണം

1742.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തലശ്ശേരി ഗവ.കോളേജിന് (ചൊക്ലി) ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലുള്ള അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ; ആയതിന് ഭരണാനുമതി ലഭ്യമാക്കാന്‍ ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്ന് അറിയിക്കാമോ?

വെെപ്പിന്‍ ഗവഃ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

1743.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വെെപ്പിന്‍ ഗവഃ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പുതുതായി കോഴ്സുകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാരിലേക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭ്യമായിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

ഈ കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

മങ്കട ഗവ:ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് നിര്‍മ്മാണ പ്രവൃത്തികള്‍

1744.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മങ്കട ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ ചുറ്റുമതില്‍, താങ്ങുമതില്‍, പ്രവേശന കവാടം എന്നീ സുപ്രധാന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

( ബി )

ഇത് സംബന്ധിച്ച് കോളേജ് അധികൃതര്‍, സ്ഥലം എം.എല്‍.എ തുടങ്ങിയവര്‍ നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( സി )

പ്രസ്തുത പ്രവൃത്തികള്‍ കെട്ടിട നിര്‍മ്മാണം നടത്തിയ ഏജന്‍സിയെ കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

തഴവ ഗവണ്‍മെന്റ് കോളജിന്റെ പേരു് മാറ്റം

1745.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി മണ്ഡലത്തില്‍ അനുവദിച്ച തഴവ ഗവണ്‍മെന്റ് കോളേജിന്റെ പേരു് ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നു മാറ്റം വരുത്തുന്നതിനുള്ള ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഇത് സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കുമോ ;

( ബി )

പ്രസ്തുത കോളേജിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദീകരിക്കുമോ ;

( സി )

കോളേജിനാവശ്യമായ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദീകരിക്കുമോ ?

കട്ടപ്പന സര്‍ക്കാര്‍ കോളേജിന് ഇൻഡോർ സ്റ്റേഡിയം

1746.

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇടുക്കി ജില്ലയിലെ കട്ടപ്പന ഗവ.കോളേജിന് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

നാദാപുരം ആര്‍ട്സ് &‌ സയന്‍സ് കോളേജ് കെട്ടിടനിര്‍മ്മാണം

1747.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ഭരണാനുമതി നല്‍കിയ പ്രവൃത്തിയുടെ നിലവിലുള്ള അവസ്ഥ വ്യക്തമാക്കാമോ ;

( ബി )

കിഫ്ബി വഴി ഭരണാനുമതി ലഭിച്ച പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടി വൈകുന്നതിന്റെ കാരണം വിശദമാക്കാമോ ?

തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജിലെ അടിസ്ഥാനസൗകര്യ വികസനം

1748.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജിലെ അടിസ്ഥാനസൗകര്യവികസനത്തിനായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

ഡോ.ബി.ആര്‍.അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്സ് & സയന്‍സ് കോളേജിലെ വികസനപ്രവര്‍ത്തനങ്ങള്‍

1749.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഡോ.ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളതെന്ന് അറിയിക്കാമോ;

( ബി )

കിഫ്ബി അനുവദിച്ച പത്തുകോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

മാനന്തവാടി ഗവണ്‍മെന്റ് കോളേജ്

1750.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാനന്തവാടി മണ്ഡലത്തില്‍ അനുവദിച്ച റൂസ പദ്ധതിയില്‍ ഉള്‍പ്പെട്ട കോളേജിന്റെ പുരോഗതി വിലയിരുത്തുമോ;

( ബി )

മാനന്തവാടി മണ്ഡലത്തിലെ ഏതെല്ലാം കോളേജുകള്‍ക്കാണ് പുതിയ കോഴ്സ് അനുവദിച്ചത്;

( സി )

മാനന്തവാടി മണ്ഡലത്തിലെ മേരിമാതാ കോളേജിന് പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

( ഡി )

മാനന്തവാടി ഐ.എച്ച്.ആർ.ഡി കോളേജ് വിപുലീകരിക്കുന്നതിന് നടപടിയുണ്ടോ;

( )

മാനന്തവാടി ഗവണ്‍മെന്റ് കോളേജിന് പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടിയുണ്ടോ?

.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകള്‍

1751.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എളേരിത്തട്ടിലെ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ യൂണിവേഴ്സിറ്റി ശുപാര്‍ശ ഉണ്ടായിട്ടും അനുവദിക്കാന്‍ കഴിയാത്തതിന്റെ സാഹചര്യം വ്യക്തമാക്കാമോ; പ്രസ്തുത കോളേജില്‍ പുതിയ കോഴ്സ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?

നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ.കോളേജില്‍ പുതിയതായി അനുവദിച്ച കോഴ്സ്

1752.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ.കോളേജില്‍ 2020-21 വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച കോഴ്സ് ഏത് എന്ന് വിശദമാക്കാമോ;

( ബി )

അനുവദിച്ച പുതിയ കോഴ്സ് ആരംഭിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കാമോ?

പൂക്കോട്ടുകാവില്‍ കോളേജ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം

1753.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ പൂക്കോട്ടുകാവില്‍ ഒരു സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായുള്ള പ്രപ്പോസല്‍ എന്നാണ് സര്‍ക്കാരിന് ലഭിച്ചതെന്ന് അറിയിക്കുമോ;

( ബി )

ആയതിന്‍മേല്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം നല്‍കാമോ?

ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് &ഫൈന്‍ ആര്‍ട്സ്

1754.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് &ഫൈന്‍ ആര്‍ട്സിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ?

കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമി കെട്ടിടം

1755.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ എന്നാണ് ആരംഭിച്ചതെന്ന് വിശദമാക്കുമോ;

( ബി )

കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചതെന്ന് തീയ്യതി സഹിതം വ്യക്തമാക്കുമോ;

( സി )

ആയതിനായി എത്ര തുകയാണ് വകയിരുത്തിയതെന്നും, എന്നാണ് ഈ തുക വകയിരുത്തിയതെന്നും വിശദമാക്കുമോ;

( ഡി )

കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ?

ദേവികുളത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള വികസനപ്രവൃത്തികള്‍

1756.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഖേന ദേവികുളം നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ;

( ബി )

അവയുടെ നിര്‍വ്വഹണപുരോഗതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ ?

വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസം

1757.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളില്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചു നല്‍കേണ്ട ട്രാന്‍സ്ക്രിപ്റ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ അനുവദിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

( ബി )

വിവിധ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ ?

ചീമേനി അപ്ലൈഡ് സയന്‍സ് കോളേജ്

1758.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. അപ്ളൈഡ് സയന്‍സ് കോളേജില്‍ കൂടുതല്‍ നൂതനമായ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ;

( ബി )

ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസത്തിന് കൂടുതലും കര്‍ണ്ണാടക സ്റ്റേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇവിടെ പുതിയ കോഴ്സുകള്‍ പ്രഖ്യാപിക്കുമോ?

എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്ക്കരണം

1759.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം എന്ന് മുതല്‍ പ്രസ്തുത അദ്ധ്യാപകര്‍ക്ക് നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കുമോ?

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്

1760.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഏതെല്ലാം കോഴ്സുകള്‍ പുതുതായി അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത എഞ്ചിനീയറിംഗ് കോളേജിന്റെ വികസനത്തിനായി ഈ സര്‍ക്കാര്‍ എത്ര തുക അനുവദിച്ചു; എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്നും വ്യക്തമാക്കാമോ?

സാങ്കേതിക സര്‍വ്വകലാശാല വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ

1761.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

.പി.ജെ.അബ്ദുല്‍ കലാം സാങ്കേതികസര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ക്ലാസ്സുകള്‍ ജനുവരിയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

( ബി )

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങളാണ് സര്‍വ്വകലാശാല ഒരുക്കിയിട്ടുള്ളത്;

( സി )

ഓണ്‍ലൈനായി പഠിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ;

( ഡി )

പഠനയാത്രകള്‍, ഫീല്‍ഡ് വര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

നെയ്യാറ്റിന്‍കര ഗവഃ പോളിടെക്നിക്ക്

1762.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര ഗവഃ പോളിടെക്നിക്ക് കോളേജില്‍ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ച തുക വിനിയോഗിച്ച് പണിയുന്ന പുതിയ മന്ദിരത്തിനു പി.ഡബ്ള്യു.ഡി യുടെ ഡി.പി.ആർ അനുസരിച്ച് ഭരണാനുമതി നല്‍കാന്‍ കഴിയാത്തിന്റെ കാരണം വ്യക്തമാക്കാമോ;

( ബി )

ഏതു തരത്തിലുള്ള ഇടപെടല്‍ കാെണ്ടാണ് പി .ഡബ്ള്യു.ഡി ബില്‍ഡിംഗ് വിഭാഗം നല്‍കിയ ഡി.പി.ആർ ന് ഭരണാനുമതി നിഷേധിക്കുന്നത് എന്ന് വിശദമാക്കാമോ;

( സി )

അടിയന്തര ഇടപെടല്‍ നടത്തി പുതിയ മന്ദിരത്തിനു ഭരണാനുമതി നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?

പോളിടെക്നിക്കുകളില്‍ അദ്ധ്യാപകര്‍

1763.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ ആവശ്യമായ അദ്ധ്യാപകര്‍ ഇല്ലാത്തതിനാല്‍ അവിടുത്തെ കോഴ്സുകള്‍ക്ക് എ..സി.റ്റി..യുടെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ;

( ബി )

നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പോളിടെക്നിക്കുകളില്‍ എത്ര അദ്ധ്യാപക തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്;

( സി )

അധികതസ്തിക സൃഷ്ടിക്കണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് ശിപാര്‍ശ നല്‍കിയിട്ടുണ്ടോ; എങ്കില്‍ കോഴ്സുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടാന്‍ അവസരം ഉണ്ടാകാതെ അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

പോളിടെക്നിക്ക് കോളേജുകള്‍

1764.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളെ എഐസിറ്റിഇ -യുടെ അധീനതയില്‍ നിന്നും മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ നിന്നും എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍ വ്യക്തമാക്കുമോ;

( ബി )

പോളിടെക്നിക് കോളേജ് സ്ട്രീമില്‍ എഐസിറ്റിഇ ശമ്പള സ്കെയില്‍ ലഭിക്കുന്ന തസ്തികയില്‍ ജോലിചെയ്യുന്നവരും സമാനതസ്തികയില്‍ എഐസിറ്റിഇ ശമ്പള സ്കെയില്‍ ഇല്ലാതെ ജോലിചെയ്യുന്നവരും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏകീകരിക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ വന്നശേഷം പോളിടെക്നിക് കോളേജുകളിലും എഞ്ചിനീയറിംഗ് കോളേജുകളിലും പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണം വകുപ്പ് തിരിച്ച് നല്‍കാമോ?

കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിനെ പോളിടെക്നിക്കായി ഉയര്‍ത്തുന്നതിന് നടപടി

1765.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിനെ പോളിടെക്നിക്ക് കോളേജാക്കി ഉയര്‍ത്തണമെന്നത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( ബി )

പോളിടെക്നിക്ക് കോളേജാക്കി ഉയര്‍ത്തണമെന്നത് സംബന്ധിച്ച് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

ഇത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ഫയലുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

( ഡി )

സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

സി-ആപ്റ്റ്

1766.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സി-ആപ്റ്റിൽ പേ റിവിഷൻ നടപ്പിലാക്കിയിട്ട് എത്ര വർഷമായെന്ന് അറിയിക്കാമോ;

( ബി )

സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മീഷൻ റിപ്പോർട്ട് പ്രകാരം വട്ടിയൂർക്കാവിലെ സി-ആപ്റ്റ് ഹെഡ്ഓഫീസില്‍ എത്ര ജീവനക്കാർ ഏതൊക്കെ തസ്തികകളില്‍ അധികമായി ജോലി ചെയ്യുന്നുണ്ട്;

( സി )

ഈ സർക്കാർ വന്നതിന് ശേഷം സി-ആപ്റ്റിന് എത്ര രൂപ ഗ്രാൻഡ് ആയി ലഭിച്ചു ; ഈ തുകയിൽ നിന്ന് എത്ര രൂപ ഏതൊക്കെ സെന്ററിന് നല്കിയെന്ന് വെളിപ്പെടുത്താമോ;

( ഡി )

സി-ആപ്റ്റിൽ എത്ര സ്ഥിരം ജീവനക്കാർ ഉണ്ടെന്നും കഴിഞ്ഞ പത്ത് വർഷക്കാലമായി ഒരു ട്രാൻസ്ഫർ പോലും ലഭിക്കാത്ത എത്ര ജീവനക്കാർ ഉണ്ടെന്നും അറിയിക്കാമോ;

( )

ലോട്ടറി സെക്ഷനിലേക്ക് റൊട്ടേഷൻ വ്യവസ്ഥിതിയിൽ സബ് സെന്ററില്‍ നിന്നും ജീവനക്കാരെ വർക്കിംഗ് അറേഞ്ച്മെന്റിൽ കൊണ്ടുവരുന്നത് എന്ത് മാനദണ്ഡമനുസരിച്ചാണ്; സി-ആപ്റ്റിൽ സ്റ്റാഫ് പാറ്റേണും പ്രമോഷൻ പോളിസിയും ട്രാൻസ്ഫർ നോംസും നിലവിലുണ്ടോ;

( എഫ് )

സി-ആപ്റ്റിൽ സബ് സെന്റർ/ജില്ലാ ഓഫീസുകളിൽ മേലധികാരികളെ നിയമിക്കുന്നത് എന്ത് മാനദണ്ഡമനുസരിച്ച് ആണെന്ന് വ്യക്തമാക്കാമോ?

സി-ആപ്ട് ജീവനക്കാരുടെ പ്രശ്നങ്ങൾ

1767.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സി-ആപ്റ്റില്‍ മറ്റു ജില്ലകളിൽ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റില്‍ ജോലിക്ക് നിയോഗിക്കുന്ന ജീവനക്കാർക്ക് ദിനബത്തയും യാത്രാബത്തയും നൽകാറുണ്ടോ;

( ബി )

ഹെഡ് ഓഫീസിലും സബ് സെൻ്ററുകളിലുമായി ക്ലെറിക്കൽ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ എത്ര ജീവനക്കാർ മറ്റുസെക്ഷനുകളിൽ നിന്നും ജോലി ചെയ്യുന്നുണ്ട്; അവരുടെ വിശദവിവരങ്ങൾ നല്‍കാമോ;

( സി )

ബുദ്ധിമാന്ദ്യം, ഓട്ടിസം എന്നീ ഗുരുതരമായ അംഗവൈകല്യമുള്ള മക്കളുള്ള ജീവനക്കാർക്ക് സർക്കാർ നിർദ്ദേശിക്കുന്ന പരിഗണ സി-ആപ്റ്റ് നൽകുന്നുണ്ടോ;

( ഡി )

ലോട്ടറി സെക്ഷനിൽ വർക്കിംഗ് അറേഞ്ച്മെന്റില്‍ 90 പ്രവർത്തി ദിവസം ജോലി പൂർത്തിയാക്കാത്ത എത്ര ജീവനക്കാർ ഉണ്ട്; അവരുടെ പേര്, തസ്തിക തുടങ്ങിയ വിവരങ്ങൾ നല്‍കാമോ?

ആയവന റ്റി.എച്ച്.എസിന് സ്വന്തം കെട്ടിടം

1768.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മൂവാറ്റുപുഴ ആയവന റ്റി.എച്ച്.എസിന് സ്വന്തമായി കെട്ടിടം പണിയുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;

( ബി )

എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?

സര്‍വ്വകലാശാലകളിലെ പൊതുഅക്കാഡമിക് കലണ്ടര്‍

1769.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് പൊതു അക്കാഡമിക് കലണ്ടറും പരീക്ഷാ കലണ്ടറും തയ്യാറാക്കുന്നതിന്റെ നടപടിയുടെ പുരോഗതി അറിയിക്കാമോ;

( ബി )

പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം എന്നിവയില്‍ എല്ലാ സര്‍വ്വകലാശാലകളിലും ഏകീകൃത സ്വഭാവം വരുത്തുവാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീശങ്കരാചാര്യ, മലയാള സര്‍വ്വകലാശാലകളിലെ ഗവേഷണ പഠനം

1770.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ സോഷ്യല്‍ വര്‍ക്കില്‍ ഗവേഷണ പഠനത്തിന് നാളിതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ വ്യക്തമാക്കാമോ; ഇവരില്‍ ആരുടെയൊക്കെ രജിസ്ട്രേഷന്‍ ആണ് റദ്ദായിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ബി )

രജിസ്ട്രേഷൻ റദ്ദായിട്ടുളള ഓരോരുത്തരുടെയും പുനര്‍രജിസ്ട്രേഷന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;

( സി )

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ തദ്ദേശവികസന പഠനം, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഗവേഷണപഠനത്തിന് വേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ഡി )

സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ള്യു) ഇവയുടെ അടിസ്ഥാന യോഗ്യതകളില്‍ ഉള്‍പ്പെടുത്തുന്നതിനുളള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

( )

സമാന പഠനശാഖയില്‍ ഉള്‍പ്പെടുന്നതിനാല്‍ സോഷ്യല്‍ വര്‍ക്ക് വിഷയത്തിലുളള ബിരുദാനന്തര ബിരുദം തദ്ദേശ വികസനപഠനം, സോഷ്യോളജി എന്നിവയിൽ ഗവേഷണത്തിനുളള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?

സര്‍വ്വകലാശാലാനിയമങ്ങള്‍ ഏകീകൃതമാക്കുവാന്‍ നടപടി

1771.

ശ്രീ .കെ .എൻ .. ഖാദർ

ശ്രീ . ടി . . അഹമ്മദ് കബീർ

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സര്‍വ്വകലാശാലകളിലെ നിയമങ്ങള്‍ ഏകീകൃതമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ബി )

ഇതിലേയ്ക്കായി എന്തെങ്കിലും പഠനങ്ങള്‍ നടത്തുകയോ റിപ്പോര്‍ട്ട് തയ്യാറാക്കുകയോ ചെയ്തിട്ടുണ്ടോ; വിശദീകരിക്കുമോ;

( സി )

ഇത്തരത്തില്‍ സര്‍വ്വകലാശാലകളിലെ നിയമങ്ങള്‍ ഏകീകരിക്കുക വഴി എന്തൊക്കെ ഗുണങ്ങളാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാവുകയെന്ന് വെളിപ്പെടുത്താമോ?

അംഗീകാരമില്ലാത്ത കോഴ്സുകള്‍

1772.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ പരസ്പരം അംഗീകരിക്കാത്ത എത്ര കോഴ്സുകള്‍ ഇപ്പോള്‍ നിലവിലുണ്ട്; വിശദമാക്കാമോ;

( ബി )

ഈ കോഴ്സുകള്‍ പരസ്പരം അംഗീകരിക്കണമെന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

അന്തര്‍ സര്‍വ്വകലാശാല കൂടിയാലോചനാ സമിതി ഏറ്റവും ഒടുവില്‍ യോഗം ചേര്‍ന്നതെന്നാണ്; ഈ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ ഏതെല്ലാമാണ്; വിശദമാക്കാമോ?

റീവാല്യൂവേഷനിലൂടെ അധിക മാര്‍ക്ക് നല്കുന്നതിനുള്ള മാനദണ്ഡം

1773.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ പരീക്ഷാ പേപ്പര്‍ റീവാല്യൂവേഷനില്‍ ലഭിക്കുന്ന അധിക മാര്‍ക്ക് വിദ്യാർത്ഥികൾക്ക് കൊടുക്കുന്നതിന്റെ മാനദണ്ഡം ഒരുപോലെയാണോ എന്ന് വിശദമാക്കാമോ; അല്ലെങ്കില്‍ ഇത് ഏകീകരിക്കുന്നതിന് നപടി സ്വീകരിക്കുമോ;

( ബി )

ആദ്യം മൂല്യനിര്‍ണ്ണയം നടത്തുന്നയാള്‍ ശരിയായ രീതിയില്‍ മൂല്യനിര്‍ണ്ണയം നടത്താത്തതുമൂലം ഇത്തരത്തില്‍ റീവാല്യൂവേഷന് അപേക്ഷിക്കേണ്ടിവരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

റീവാല്യൂവേഷനില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ റീവാല്യൂവേഷന്‍ ഫീസും പുതിയ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ ഫീസും അടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

ഉത്തരക്കടലാസ്സ് വീട്ടില്‍ നിന്നും പിടിച്ചെടുത്ത സംഭവം

1774.

ശ്രീ . എം . വിൻസെൻറ്

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതിയുടെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസ്സ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണസമിതി അന്വേഷണം നടത്തിയിരുന്നോ;

( ബി )

പ്രസ്തുത അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ എന്താണ്; ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( സി )

അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അദ്ധ്യാപകനെ സര്‍വ്വകലാശാലയില്‍ അറബിക് പ്രൊഫസറായി നിയമിക്കുവാന്‍ യൂണിവേഴ്സിറ്റി സെലക്ഷന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ടോ; ഇക്കാര്യത്തില്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം എന്താണെന്ന് വെളിപ്പെടുത്താമോ?

കേരള സര്‍വ്വകലാശാലയിലെ വനിത കരാര്‍ ജീവനക്കാര്‍

1775.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സര്‍വ്വകലാശാലയുടെ കീഴില്‍ ജോലി ചെയ്യുന്ന വനിത കരാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടോ;

( ബി )

കരാ‍ര്‍ ജീവനക്കാര്‍ക്ക് പ്രസവാവധിയും പ്രസവാനുകൂല്യങ്ങളും അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കുമോ;

( സി )

ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണ് എന്നറിയിക്കാമോ?

ബി.കോം.(വിദൂരവിദ്യാഭ്യാസം)ഡിഗ്രി റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ നടപടി

1776.

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സര്‍വ്വകലാശാല നടത്തിയ 2017-ലെ വിദൂരവിദ്യാഭ്യാസ സംവിധാനത്തിലുള്ള ബി.കോം. ഡിഗ്രി അവസാന വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് അറിയിക്കുമോ;

( ബി )

ഇല്ലെങ്കില്‍ റിസള്‍ട്ട് കൃത്യമായി പ്രസിദ്ധീകരിക്കാതെയും സര്‍വ്വകലാശാലയുടെ പ്രസ്തുത വിദ്യാഭ്യാസ സംവിധാനത്തിലൂടെയുള്ള കോണ്‍ടാക്ട് ക്ലാസ്സ് ഈ വിഭാഗത്തിന് മാത്രം കൃത്യമായി നല്‍കാതെ റിസള്‍ട്ടിലും ബന്ധപ്പെട്ട കാര്യങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും വിധം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;

( സി )

എങ്കില്‍ പ്രസ്തുത വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോട് മാത്രം സ്വീകരിച്ച് വരുന്ന കര്‍ക്കശ നിലപാടില്‍ അയവ് വരുത്തി മറ്റ് കോഴ്സിലേതുപോലെ ഇവര്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കുമോ?

തത്തുല്യത സര്‍ട്ടിഫിക്കറ്റ്

1777.

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തമിഴ് നാട്ടില്‍ നിന്നുള്ള ഏതെല്ലാം സർവ്വകലാശാലകളുടെ ഏതെല്ലാം കോഴ്സുകളാണ് കേരള സർവ്വകലാശാല അംഗീകരിച്ചിട്ടുള്ളത്; വിശദ വിവരം ലഭ്യമാക്കുമോ;

( ബി )

കേരള സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള അണ്ണാമല സർവ്വകലാശാലയുടെ കോഴ്സുകള്‍ക്ക് തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;

( സി )

അണ്ണാമല സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള കേരള സർവ്വകലാശാലയുടെ കോഴ്സുകള്‍ക്ക് തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

രാജ്യത്തെ വിവിധ സർവ്വകലാശാലകളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി കേരള സർവ്വകലാശായില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലുള്‍പ്പെടെയുള്ള വിവിധ കാര്യങ്ങളില്‍ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാടില്‍ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കരാര്‍ നിയമനം

1778.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിലവില്‍ സര്‍ക്കാര്‍ അംഗീകൃത തസ്തികകളുടെയും കരാര്‍ / ദിവസവേതന തസ്തികകളുടെയും എണ്ണം എത്രയെന്ന് വിശദമാക്കാമോ;

( ബി )

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിലവില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ / ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

09.10.2006 ന് ശേഷം ദിവസ വേതന/കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പാടില്ല എന്ന സുപ്രീം കോടതിവിധി യൂണിവേഴ്സിറ്റി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( ഡി )

പ്രസ്തുത നിയമനം സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

സര്‍വ്വകലാശാലകളിലെ അനദ്ധ്യാപക നിയമനം.

1779.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ സര്‍വ്വകലാശാലകളിലെ അനദ്ധ്യാപക നിയമനം പി.എസ്‍.സി.ക്ക് കൈമാറി വിശേഷാല്‍ ചട്ടവും മറ്റും രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ ;

( ബി )

പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കാലിക്കറ്റ് അടക്കമുള്ള സര്‍വ്വകലാശാലകളില്‍ അനദ്ധ്യാപക തസ്തികയില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദവിവരം നല്‍കാമോ ;

( സി )

അനദ്ധ്യാപക നിയമനങ്ങള്‍ പി.എസ്‍.സി. ക്ക് കൈമാറിയതിനുശേഷവും ഈ തസ്തികകളില്‍ നടത്തിയ അനധികൃത സ്ഥിര നിയമനങ്ങള്‍ റദ്ദുചെയ്ത് പ്രസ്തുത ഒഴിവുകള്‍ അടിയന്തരമായി പി.എസ്‍.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ ?

കാലിക്കറ്റ് യൂണിവേഴ്സി കരാര്‍ /ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തല്‍

1780.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരാര്‍ /ദിവസ വേതന അടിസ്ഥാനത്തിൽ പത്തുവര്‍ഷം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനം എടുത്തിട്ടുണ്ടോ; സ്റ്റേറ്റ് ഓഫ് കര്‍ണ്ണാടക Vs ഉമാദേവി അപ്പീല്‍ (civil) 3595-3612 of 1999 കേസിലെ സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണോ ഇപ്രകാരം സ്ഥിരപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ;

( ബി )

ഏതൊക്കെ തസ്തികകളിലാണ് നിയമനം സ്ഥിരപ്പെടുത്തിയത് ;സ്ഥിരപ്പെടുത്തിയ തസ്തികയുടെ സാങ്ഷന്‍ഡ് സ്ട്രംഗ്ത് എത്രയാണ്; ഇപ്രകാരം സ്ഥിരപ്പെടുത്താനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ ഏതെല്ലാം വിഭാഗത്തില്‍ സൃഷ്ടിക്കുന്നുണ്ട്; സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിനായി സ്റ്റാറ്റ്യൂട്ടറി ഫിനാന്‍സ് കമ്മിറ്റി കൂടിയിട്ടുണ്ടോ; വിവരങ്ങള്‍ ലഭ്യമാക്കാമോ;

( സി )

ഇപ്രകാരം സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം സെനറ്റ് അംഗീകരിച്ചിട്ടുണ്ടോ; സ്ഥിരപ്പെടുത്തുന്നതുമൂലം സര്‍വ്വകലാശാലക്കുള്ള സാമ്പത്തിക ബാധ്യത കണക്കാക്കിയിട്ടുണ്ടോ;

( ഡി )

ഇങ്ങനെ വരുന്ന സാമ്പത്തിക ബാധ്യതയുടെ കാര്യം സ്റ്റാറ്റ്യൂട്ടറി ഫിനാന്‍സ് കമ്മിറ്റിയെയോ ഗവണ്‍മെന്റിനെയോ അറിയിച്ചിട്ടുണ്ടോ;

( )

ഇതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഉള്‍പ്പെടാത്ത തസ്തികയില്‍ കരാര്‍/ ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

( എഫ് )

കരാര്‍ / ദിവസ വേതന അടിസ്ഥാനത്തില്‍ 10 വര്‍ഷം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയാല്‍ സര്‍വ്വകലാശാലക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് സിന്‍ഡിക്കേറ്റ് യോഗത്തില്‍ അജണ്ടയായി വെച്ച കുറിപ്പിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( ജി )

കേരളത്തിലെ സര്‍വ്വകലാശാലകളിലെ അനധ്യാപക തസ്തികകകളിലെ ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുള്ള അധികാരം പി.എസ്.സി യില്‍ നിക്ഷിപ്തമായിരിക്കെ, കാലിക്കറ്റ് സര്‍വ്വകലാശാല അനധ്യാപക തസ്തികകളില്‍ നിയമനം/സ്ഥിരപ്പെടുത്തല്‍ നടത്താന്‍ സിന്‍ഡിക്കേറ്റിന് അധികാരമുണ്ടോ എന്ന് വ്യക്തമാക്കാമോ?

എം.ജി. സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് തീരുമാനം

1781.

ശ്രീ. പി. ടി. തോമസ്

ശ്രീ. അൻവർ സാദത്ത്

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ബി-ടെക് കോഴ്സില്‍ ഒരു വിഷയത്തില്‍ മാത്രം തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് മോഡറേഷൻ നല്‍കി വിജയിപ്പിക്കുവാൻ എം.ജി. സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നോയെന്ന് വെളിപ്പെടുത്തുമോ;

( ബി )

പ്രസ്തുത തീരുമാനം 2019 ഒക്ടോബര്‍ 26-ന് സര്‍വ്വകലാശാല റദ്ദ് ചെയ്തിരുന്നോ; എങ്കില്‍ അതിനുള്ള കാരണം എന്തായിരുന്നുവെന്ന് അറിയിക്കാമോ;

( സി )

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നോ; എങ്കിൽ എത്ര പേരുടെയെന്ന് വെളിപ്പെടുത്താമോ;

( ഡി )

സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളും നിയമങ്ങളും പാലിച്ചാണോ സര്‍വ്വകലാശാല അത് നടപ്പിലാക്കിയത്; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വ്യക്തമാക്കുമോ;

( )

സര്‍വ്വകലാശാല ഫസ്റ്റ് സ്റ്റാറ്റ്യൂട്ട് അനുസരിച്ച് ഏതൊക്കെ സാഹചര്യത്തിലാണ് സര്‍വ്വകലാശാല നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദ് ചെയ്യുവാൻ സാധിക്കുന്നതെന്ന് വ്യക്തമാക്കുമോ;

( എഫ് )

സര്‍വ്വകലാശാലയുടെ ഒക്ടോബര്‍ 26-ലെ നടപടി കേരള ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്ത് കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് അറിയിക്കാമോ?

സര്‍വ്വകലാശാലകളിലെ കരാര്‍ നിയമനം

1782.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ദിവസവേതനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന മൂവായിരത്തോളം പേരെ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( ബി )

സര്‍വ്വകലാശാലകളിലെ അദ്ധ്യാപകനിയമനം പി.എസ്‍.സി - ക്ക് വിട്ട സാഹചര്യത്തില്‍ ഈ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പി.എസ്‍.സി.- ക്ക് മാത്രമേ അധികാരമുള്ളൂ എന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക ഉണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

( സി )

സ്പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ഒഴിവുകള്‍ സര്‍വ്വകലാശാലകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തത് ഇവിടങ്ങളിലെ പി.എസ്‍.സി വഴിയുള്ള നിയമനത്തിന് തടസ്സമായിട്ടുണ്ടോ ;

( ഡി )

എങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്‍.സി മുഖേന നടത്തുന്ന കാര്യം പരിഗണിക്കുമോ ?

സര്‍വ്വകലാശാലകളിലെ താല്ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്ന നടപടി.

1783.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ ദിവസക്കൂലിയിനത്തിലും കരാര്‍ അടിസ്ഥാനത്തിലും നിലവില്‍ എത്ര പേര്‍ ജോലി ചെയ്യുന്നു; തസ്തിക തിരിച്ചുള്ള വിശദാംശം നല്‍കാമോ;

( ബി )

സര്‍വ്വകലാശാല നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂള്‍സിന് അംഗീകാരം നല്‍കിയിട്ടുണ്ടോ;

( സി )

സര്‍വ്വകലാശാലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍/ദിവസക്കൂലി ഇനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ സര്‍വ്വകലാശാലകളിലാണ് ഇപ്രകാരം സ്ഥിരപ്പെടുത്തുന്നതെന്ന് തസ്തിക സഹിതം വ്യക്തമാക്കാമോ;

( ഡി )

താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതിയുടെ ഉമാദേവി v/s സ്റ്റേറ്റ് ഓഫ് കർണാടക എന്ന കേസിലെ വിധിയുടെ ലംഘനമല്ലേ?

യൂണിവേഴ്സിറ്റികളിലെ താല്‍ക്കാലിക നിയമനം

1784.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ 2021 ജനുവരി ഒന്നിനുശേഷം താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശംങ്ങള്‍ വെളിപ്പെടുത്തുമോ;

( ബി )

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിന്യായം മറികടക്കുവാനുള്ള കാരണം വെളിപ്പെടുത്തുമോ?

കുന്ദമംഗലം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്

1785.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്ദമംഗലത്ത് വിദ്യാഭ്യാസ വകുപ്പിന്റെ കൈവശത്തിലുള്ള സ്ഥലത്ത് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക് സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തിന്‍മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

ആയതുമായി ബന്ധപ്പെട്ട C4/98/2019-HE ഫയലിന്‍മേല്‍ എടുത്ത നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

1786.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ അധികാരങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

കമ്മീഷന്റെ കാലാവധി എത്ര വർഷമാണെന്ന് വെളിപ്പെടുത്താമോ;

( സി )

കമ്മീഷനിൽ എല്ലാ ന്യുനപക്ഷവിഭാഗങ്ങൾക്കും പങ്കാളിത്തം നൽകാറുണ്ടോയെന്ന് വ്യക്തമാക്കാമോ;

( ഡി )

ഇല്ലെങ്കിൽ കാരണമെന്തെന്ന് വിശദമാക്കാമോ?

കല്‍പ്പറ്റ ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിയ കാര്യങ്ങള്‍

1787.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ വിശദമാക്കാമോ;

( ബി )

മണ്ഡലത്തില്‍ വകുപ്പിന് കീഴില്‍ എത്ര രൂപയുടെ ധനസഹായ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ?

ഭാഷാന്യൂനപക്ഷങ്ങള്‍

1788.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് നിലവില്‍ എത്ര ഭാഷാന്യൂനപക്ഷങ്ങളുണ്ട്; ഇവർ ഏതെല്ലാം ന്യൂനപക്ഷ ഭാഷ വിഭാഗക്കാർ ആണെന്ന് ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഭാഷാന്യൂനപക്ഷ വിഭാഗങ്ങളെ പുതുതായി ചേര്‍ത്തിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് നിലവില്‍ എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്; വിശദമാക്കാമോ;

( ഡി )

പുതുതായി എന്തെല്ലാം സഹായങ്ങളാണ് ഇത്തരം വിഭാഗങ്ങള്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; അത് എന്നത്തേക്ക് നടപ്പിലാക്കാന്‍ കഴിയുമെന്നറിയിക്കാമോ?

കേരള ന്യുനപക്ഷക്ഷേമ വകുപ്പിന്റെ ഫണ്ട്

1789.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള ന്യുനപക്ഷക്ഷേമ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഏതൊക്കെ മതവിഭാഗങ്ങൾക്ക് പണം നൽകുന്നുണ്ടെന്നറിയിക്കാമോ;

( ബി )

ഓരോ മതവിഭാഗങ്ങൾക്കും നൽകുന്ന ശതമാനം എത്രയാണെന്ന് വിശദമാക്കാമോ?

ന്യൂനപക്ഷ വിഭാഗത്തിന്റെ ഉന്നമനത്തിനുളള പദ്ധതികള്‍

1790.

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ പി .ടി .. റഹീം

ശ്രീ. വി. അബ്ദുറഹിമാൻ

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ വിഭാഗക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി എന്തെല്ലാം നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍ക്കായി ആവിഷ്ക്കരിച്ചിട്ടുളള ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;

( സി )

പ്രസ്തുത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളും നല്‍കി വരുന്ന സ്കോളര്‍ഷിപ്പുകളും എന്തെല്ലാമാണ്;

( ഡി )

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി., യു.പി.എസ്.സി., ബാങ്കിംഗ് പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന് എന്തെല്ലാം പരിശീലനങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ?

വേങ്ങര മണ്ഡലത്തിലെ ചെറുകരമലയില്‍ കുടിവെള്ള പദ്ധതി

1791.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളതും നിലവില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നതുമായ കുടിവെള്ള പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; ഇവ ജില്ല, നിയോജകമണ്ഡലങ്ങള്‍ എന്നിങ്ങനെ ഇനം തിരിച്ച് വിശദമാക്കാമോ;

( ബി )

ഇപ്രകാരം കുടിവെള്ള പദ്ധതികള്‍ അനുവദിക്കുന്നതിന് മാനദണ്ഡമാക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുമോ;

( സി )

കുടിവെള്ള ക്ഷാമം നേരിടുന്ന വേങ്ങരയിലെ ചെറുകരമലയില്‍ കുടിവെള്ള പദ്ധതി അനുവദിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടോ; ഈ കുടിവെള്ള പദ്ധതി അനുവദിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചിരുന്നോ; വ്യക്തമാക്കുമോ?

കെ.എസ്.എം.ഡി.എഫ്.സി.ലെ നിയമനം

1792.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.എം.ഡി.എഫ്.സി.യില്‍ നിയമനം നേടുകയും തുടര്‍ന്ന് സര്‍വ്വീസില്‍ ബ്രേക്ക് നല്‍കിയോ അല്ലാതെയോ ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തിരുവനന്തപുരം ഓഫീസില്‍ എത്ര പേരെ തുടരാന്‍ അനുവദിച്ചു; ഏതൊക്കെ തസ്തികകളില്‍; വിശദവിവരം ലഭ്യമാക്കുമോ;

( ബി )

ഇത്തരത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി എത്രപേരെ റഗുലറെെസ് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; റഗുലറെെസ് ചെയ്തിട്ടുണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

( സി )

എങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാരൊക്കെയാണെന്നും തസ്തിക ഏതൊക്കെയെന്നും ഇവരെ തെരഞ്ഞെടുത്തതിനും സ്ഥിരപ്പെടുത്തുന്നതിനും സ്വീകരിച്ച/സ്വീകരിക്കാനുദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;

( ഡി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ നിയമനം തരപ്പെടുത്തി ഈ സര്‍ക്കാരിന്റെ കാലത്ത് തുടരുന്നവരെ സ്ഥിരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന മാനദണ്ഡം വ്യക്തമാക്കുമോ?

പ്രവാസികള്‍ക്ക് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ നിന്നുളള ധനസഹായ പദ്ധതികള്‍

1793.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ നിന്നും പ്രത്യേക ധനസഹായ പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

വാമനപുരം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

1794.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാർ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി വാമനപുരം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കാമോ;

( സി )

ഓരോ പദ്ധതികള്‍ക്കും അനുവദിച്ച തുക എത്ര വീതമെന്ന് അറിയിക്കാമോ?

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ചുള്ള സര്‍വ്വേ നടപടികള്‍

1795.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ചുള്ള സര്‍വ്വേ നടപടികളുടെ പുരോഗതി അറിയിക്കുമോ;

( ബി )

വഖഫ് ഭൂമി അന്യായമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.