UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

കാർഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തനം

1488.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്നമായ കര്‍ഷക തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും പ്രസ്തുത താെഴിലാളി മേഖല കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

( ബി )

കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇതിനകം എത്ര കര്‍ഷകര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അറിയിക്കുമോ;

( സി )

കാർഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തനം ഏതൊക്കെ മേഖലയിലാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും അത് വിജയപ്രദമാണോയെന്നുമുളള വിശദാംശം നല്‍കുമോ?

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാർഷിക നിയമങ്ങള്‍

1489.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ;

( ബി )

എങ്കിൽ സംസ്ഥാനത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രനിയമങ്ങളിൽ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അറിയിക്കുമോ;

( സി )

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വ്യവസ്ഥകള്‍ എന്തെങ്കിലും ആ നിയമങ്ങളിൽ ഉള്‍പ്പെടുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

ഡേറ്റാ ബാങ്ക്

1490.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരമുളള ഡേറ്റാ ബാങ്ക് പൂര്‍ണ്ണമാക്കി വിജ്ഞാപനം ചെയ്യുമെന്ന വാഗ്ദാനം ഇനിയും നടപ്പിലാക്കുവാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്;

( ബി )

ഇതിനകം എത്ര പ്രദേശങ്ങളിലെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു; ഇനി ശേഷിക്കുന്നവ എത്ര;

( സി )

ഡേറ്റാ ബാങ്ക് പൂര്‍ണ്ണമായി വിജ്ഞാപനം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?

സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം

1491.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016-17 വര്‍ഷത്തെ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നു;

( ബി )

2019-20 ലെ പച്ചക്കറി ഉല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നു;

( സി )

പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം നൽകുമോ;

( ഡി )

ഈ സര്‍ക്കാരിന്റെ കാലത്ത് ശരാശരി എത്ര മെട്രിക് ടണ്‍ പച്ചക്കറി അധികമായി ഉല്പാദിപ്പിക്കുവാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ?

കയ്പാട് കൃഷി

1492.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ വട്ടുവം ഏഴോം, ചെറുകുന്ന്, കണ്ണപുരം എന്നീ പഞ്ചായത്തുകളില്‍ പരമ്പരാഗത കയ്പാട് കൃഷിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് രണ്ടാംഘട്ടമായി കേരളലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന സമര്‍പ്പിച്ച പ്രോജക്ടിന് ഫണ്ട് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;

( ബി )

ഒന്നാംഘട്ടത്തില്‍ ലഭ്യമായ പത്ത്‌ കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

തൃശൂര്‍ - പൊന്നാനി കോള്‍ വികസന പദ്ധതി

1493.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശൂര്‍ - പൊന്നാനി കോള്‍ വികസന പദ്ധതിയുടെ ഭാഗമായി നബാര്‍ഡ് സഹായത്തോടുകൂടി ആരംഭിച്ച ഒന്നാംഘട്ട പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

ഒന്നാംഘട്ട പദ്ധതിയുടെ അടങ്കല്‍ തുക എത്രയെന്ന് അറിയിക്കുമോ;

( സി )

പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

കേരഗ്രാമം പദ്ധതി

1494.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ഏതൊക്കെ പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടപ്പിലാക്കിയിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?

കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍

1495.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കാര്‍ഷികമേഖല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ച്ചയിലാണെന്നത് വസ്തുതയാണോ; എങ്കില്‍ അതിനുള്ള പ്രധാനകാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തിയിട്ടുണ്ടോ;

( ബി )

ഈ തകര്‍ച്ചയില്‍ നിന്നും കാര്‍ഷികമേഖലയെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്;

( സി )

ഇവമൂലം ഈ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ വിശദമാക്കുമോ?

കാര്‍ഷികമേഖലയുടെ ശാക്തീകരണം

1496.

ശ്രീ. എസ്. ശർമ്മ

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ യു. ആർ. പ്രദീപ്

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ കൃഷിമേഖല ശാക്തീകരിക്കുന്നതിന്, വിശേഷിച്ച് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം വിശദമാക്കാമോ;

( ബി )

സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണവും ഉല്പാദനവും വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ; കൃഷിയിറക്കാതെ തരിശായിട്ടിരിക്കുന്ന വയലുകളില്‍ കൃഷിയിറക്കുന്നതിന് ചെയ്ത കാര്യങ്ങളുടെ ഫലപ്രാപ്തി അറിയിക്കാമോ;

( സി )

രാജ്യത്ത് ആദ്യമായി നെല്‍കൃഷിക്ക് റോയല്‍റ്റി നല്‍കാന്‍ ആരംഭിച്ചിട്ടുണ്ടോ; കര്‍ഷകര്‍ക്ക് ന്യായമായ താങ്ങുവിലയും കാര്യക്ഷമായ നെല്ലുസംഭരണവും ഉറപ്പാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത

1497.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ നമ്മുടെ ആവശ്യകതയുടെ പകുതി മാത്രമേ വരൂ എന്നും ശേഷിക്കുന്നവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; ഇതിലൂടെ ഉണ്ടായ മാറ്റം വിശദമാക്കുമോ;

( സി )

കോവിഡ് മൂലമുള്ള ലോക്ഡൗണ്‍ കാലത്ത് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ദ്ധനവ് വന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

പച്ചക്കറി കൃഷിക്കായി പ്രത്യേക കാര്‍ഷികമേഖല രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

കൃഷിവകുപ്പ് പദ്ധതികള്‍

1498.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച് കൃഷിരീതി ശാസ്ത്രീയമാക്കി കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ് എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്;

( ബി )

പ്രസ്തുത പദ്ധതികളില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദാമാക്കാമോ;

( സി )

പ്രസ്തുത പദ്ധതികളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി എത്ര രൂപയുടെ പ്രവര്‍ത്തികളാണ് നടന്നുവരുന്നത്; വിശദവിവരം ലഭ്യമാക്കാമോ?

വിഷരഹിത പച്ചക്കറി ഉത്പാദനം

1499.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിഷരഹിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ജീവനി-നമ്മുടെ കൃഷി -നമ്മുടെ ആരോഗ്യം പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണ്;

( സി )

ചെറുകിട പഴം-പച്ചക്കറി ഉല്പാദകരുടെ ഉല്പന്നങ്ങള്‍ അവരുടെ കുടുംബാവശ്യം കഴിഞ്ഞ് മിച്ചം വരുന്നത് ഒരു പ്ലാറ്റ്ഫോമില്‍ സമാഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

അട്ടപ്പാടി മില്ലെറ്റ് വില്ലേജ് പദ്ധതി

1500.

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീമതി ഗീതാ ഗോപി

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും കൃഷിവകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

( ബി )

അട്ടപ്പാടിയിലെ ചെറുധാന്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കാര്‍ഷിക മേഖലയായി തെരഞ്ഞെടുത്ത മില്ലെറ്റ് വില്ലേജ് സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം വിശദമാക്കുമോ;

( സി )

ആദിവാസി വിഭാഗത്തിന്റെ മുഖ്യ ആഹാരമായിരുന്ന ചെറുധാന്യങ്ങളായ തിനയും ചാമയും കൂവരകും ഉള്‍പ്പെടെയുള്ളവയെ പഴയ പ്രതാപത്തോടെ തിരികെക്കൊണ്ടുവരുന്നതിനുള്ള ശ്രമമാണോ ഈ പദ്ധതിയെന്ന് വ്യക്തമാക്കുമോ;

( ഡി )

അട്ടപ്പാടിയിലെ കൃഷിപ്പണികള്‍ക്ക് നേതൃത്വം നല്കുന്ന മണ്ണൂക്കാരന്മാര്‍, ഭണ്ഡാരികള്‍ എന്നിവരെ വിളിച്ചുച്ചേര്‍ത്ത് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചും ഓരോ പ്രദേശത്തെ കാലാവസ്ഥ പരിഗണിച്ചുമാണോ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

( )

പ്രസ്തുത പദ്ധതിയില്‍ നിന്നുള്ള ഉല്പന്നങ്ങളെ അട്ടപ്പാടി മില്ലെറ്റ് വില്ലേജ് പ്രോഡക്ട് എന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്ക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

പുനര്‍ജനി പദ്ധതി

1501.

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയക്കെടുതിയില്‍ നിന്നും കര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുവാൻ ആവിഷ്കരിച്ച പുനര്‍ജനി പദ്ധതിയിലൂടെ ഇതിനകം നല്‍കിയ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( ബി )

കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുന്നതിന് കൃഷിവകുപ്പ് ഏതെങ്കിലും പദ്ധതികള്‍ തയ്യാറാക്കി കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

ഇതില്‍ ഏതൊക്കെ പദ്ധതികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയെന്നും ഓരോ പദ്ധതിക്കും എന്ത് തുക കേന്ദ്രസഹായമായി ലഭിച്ചുവെന്നും അറിയിക്കാമോ; അതില്‍ എത്ര തുക ഇതിനകം ചെലവഴിച്ചുവെന്നുമുള്ള വിവരം ലഭ്യമാണോ; എങ്കിൽ വിശദമാക്കുമോ?

മുതലമട മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തന പുരോഗതി

1502.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുതലമട മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തന പുരോഗതി ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

( ബി )

മാംഗോ ഹബ്ബിനായി നാളിതുവരെയായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;

( സി )

നെന്മാറ നിയോജകമണ്ഡലത്തിലെ മാവ് കര്‍ഷകരുടെ സ്വപ്നപദ്ധതിയായ മാംഗോ ഹബ്ബിന്റെ പ്രവര്‍ത്തനം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

കാര്‍ഷിക മേഖലയുടെ സമഗ്രവികസനം

1503.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യം വച്ച് കൊച്ചി നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയ്ക്ക് അനുവദിച്ച തുകയും വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയായവ ഏതൊക്കെയാണെന്നും ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ആയത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

പാറശ്ശാലയിലെ കൃഷി വകുപ്പ് പദ്ധതികള്‍

1504.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൃഷി വകുപ്പ് ഈ സര്‍ക്കാര്‍ കാലയളവില്‍ പാറശാല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശവും, ആയതിലേയ്ക്കായി വകയിരുത്തിയ തുകയും അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ?

വാമനപുരം മണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികള്‍

1505.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാമനപുരം മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പാക്കുവാന്‍ കഴിഞ്ഞിട്ടുള്ള പദ്ധതികളുടെ പേര്, ഓരോ പദ്ധതിക്കും വിനിയോഗിച്ച തുക, ഓരോ പദ്ധതിയുടെയും പുരോഗതി എന്നിവ പഞ്ചായത്തടിസ്ഥാനത്തില്‍ അറിയിക്കാമോ;

( ബി )

2021-22 വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ മുകളില്‍ ആവശ്യപ്പെട്ടത് പ്രകാരം തന്നെ നല്‍കാമോ?

പുനര്‍ജ്ജനി പദ്ധതി

1506.

ശ്രീ. സജി ചെറിയാൻ

ശ്രീ . പി . കെ . ശശി

ശ്രീ. കെ. ആൻസലൻ

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയം മൂലം നാശനഷ്ടം സംഭവിച്ച കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

( ബി )

ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, കര്‍ഷകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കാര്‍ഷികകര്‍മ്മസേന അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യാേഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നടപ്പിലാക്കിയ പുനര്‍ജ്ജനി പദ്ധതി പ്രകാരം എന്തെല്ലാം സഹായമാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്ന് അറിയിയ്ക്കാമോ;

( സി )

പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും എത്ര തുക ഇതിനായി നീക്കിവച്ചുവെന്നും വ്യക്തമാക്കാമോ?

കൃഷി വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍

1507.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായംകുളം മണ്ഡലത്തില്‍ കൃഷി വകുപ്പ് വഴി നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ?

പാലക്കാട് ജില്ലയിലെ പുതിയ പദ്ധതികള്‍

1508.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 -21 വര്‍ഷത്തില്‍ കൃഷി വകുപ്പ് മുഖേന പാലക്കാട് ജില്ലയില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ ;

( ബി )

ഇതിനായി എത്ര തുകയാണ് നീക്കിവെക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

സുഭിഷ കേരളം പദ്ധതി

1509.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സുഭിഷ കേരളം പദ്ധതിയിലൂടെ കേരളത്തില്‍ പച്ചക്കറി ഉത്പാദനത്തില്‍ എത്രത്തോളം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്;

( ബി )

ആറന്മുള മണ്ഡലത്തില്‍ കാര്‍ഷിക വിള ഉത്പാദനത്തില്‍ സുഭിഷകേരളം പദ്ധതി ആവിഷ്കരിച്ചതിനുശേഷം എത്രത്തോളം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്;

( സി )

ഇക്കാലയളവില്‍ ആറന്മുള മണ്ഡലത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ ഇനങ്ങളിലുളള പച്ചക്കറിയ്ക്കാണ് ഉത്പാദനവര്‍ദ്ധന ഉണ്ടായിട്ടുളളത്?

പച്ചക്കറി ഉല്പാദന രംഗത്തെ പദ്ധതികള്‍

1510.

ശ്രീ. റോഷി അഗസ്റ്റിൻ

ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിയ്ക്കാന്‍ ഉതകുന്ന തരത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പച്ചക്കറി ഉല്പാദനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് വ്യക്തമാക്കുമോ;

( ബി )

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന പച്ചക്കറി ഉല്പാദന മേഖലകളില്‍ പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിയ്ക്കുമോ;

( സി )

പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമാകുന്ന തരത്തില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?

കോതമംഗലം മണ്ഡലത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

1511.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോതമംഗലം മണ്ഡലത്തില്‍ കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പദ്ധതിയ്ക്കും എത്ര തുക വീതമാണ് ചെലവഴിച്ചിട്ടുള്ളതെന്നും, ഓരോ പ്രവര്‍ത്തിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

( സി )

കോതമംഗലം മണ്ഡലത്തില്‍ കൃഷി വകുപ്പ് പുതുതായി ഏതെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

ചാലക്കുടി മണ്ഡലത്തിലെ ചാത്തന്‍ ചാല്‍ സംരക്ഷണം

1512.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ കാടുകുറ്റി പഞ്ചായത്തിലെ "ചാത്തന്‍ ചാല്‍" സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഇതിനായുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും ഈ പ്രോജക്ടില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുളളതെന്നും അറിയിക്കാമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍

1513.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൃഷി വകുപ്പ് മുഖാന്തരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( ബി )

ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രവൃത്തിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

സംസ്ഥാനത്തെ ആഭ്യന്തര പച്ചക്കറി ഉല്പാദനം

1514.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര പച്ചക്കറി ഉല്പാദനം എത്ര മെട്രിക് ടണ്‍ ആയിരുന്നു;

( ബി )

ആയത് 2020-21 ആയപ്പോഴേക്കും എത്ര മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കുമോ;

( സി )

നിലവില്‍ ആവശ്യകതയുടെ എത്ര ശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്;

( ഡി )

ആവശ്യകതയുടെ എത്ര ശതമാനം പച്ചക്കറികള്‍ അയൽസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു; ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നും; ഇവയുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദാംശം വ്യക്തമാക്കുമോ;

( )

പച്ചക്കറിയുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ സംസ്ഥാനത്തിന് എപ്പോള്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്; വ്യക്തമാക്കുമോ?

ജൈവപച്ചക്കറി

1515.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര ഹെക്ടറിലാണ് ജൈവപച്ചക്കറി കൃഷി ചെയ്യുന്നതെന്നും ഒരു വര്‍ഷത്തെ ശരാശരി ഉല്പാദനം എത്ര ടൺ ആണെന്നും അറിയിക്കാമോ;

( ബി )

ജൈവപച്ചക്കറി കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൃഷി വകുപ്പ് ചെയ്തുവരുന്നത്; വിശദാംശം വ്യക്തമാക്കുമോ?

ജൈവ വൈപ്പിന്‍ പദ്ധതി.

1516.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ജൈവ വൈപ്പിന്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;

( ബി )

പദ്ധതി സംബന്ധിച്ച് ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;

( സി )

പദ്ധതി എന്നത്തേക്ക് പുനരാരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ഹോര്‍ട്ടികോര്‍പ്പില്‍ വിജിലന്‍സ് അന്വേഷണം

1517.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഹോര്‍ട്ടികോര്‍പ്പിലെ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് എന്തെങ്കിലും അന്വേഷണം നടത്തിയിരുന്നോ; അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

( ബി )

ഹോര്‍ട്ടികോര്‍പ്പില്‍ എന്തൊക്കെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് എസ്.പി.യുടെ റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയിക്കുമോ; ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം

1518.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് 2020 ഡിസംബര്‍ 31 വരെ ഹോര്‍ട്ടി കോര്‍പ് മുഖാന്തിരം സംസ്ഥാനത്ത് നിന്ന് എത്ര ടണ്‍ പച്ചക്കറികള്‍ സംഭരിച്ച് വിതരണം ചെയ്യാന്‍ കഴിഞ്ഞു എന്ന് വര്‍ഷം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

( ബി )

ന്യായവിലയില്‍ പച്ചക്കറി സംഭരണവും, വിതരണവും, നടത്തുന്ന ഹോര്‍ട്ടി കോര്‍പ് ആര്‍.പി.സി.കളും, ഔട്ട് ലെറ്റുകളും സംസ്ഥാനത്ത് ഇപ്പോള്‍ എത്രയെണ്ണമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;

( സി )

ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാന്‍ കൂടുതല്‍ ഔട്ട് ലെറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന് നടപ്പിലാക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

പച്ചക്കറികൾക്ക് താങ്ങുവില

1519.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന പതിനാറ് ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച സർക്കാരിന്റെ ഏറ്റവും മാതൃകാപരമായ കര്‍ഷക സൗഹൃദ നടപടിയിൽ പച്ചക്കറികള്‍ക്ക് എപ്രകാരമാണ് വില നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്;

( ബി )

ഹോര്‍ട്ടികോര്‍പ് വഴി മാത്രമാണോ സംഭരണം ഏര്‍പ്പെടുത്തുക; അതോ മറ്റ് ഏജന്‍സികളേയും ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുമോ; നിശ്ചയിക്കപ്പെട്ടിട്ടുള്ള താങ്ങുവില കളക്ഷന്‍ സെന്ററില്‍ നിന്ന് സംഭരിക്കപ്പെടുമ്പോള്‍ത്തന്നെ നല്‍കുമോ; വിശദവിവരം നല്‍കുമോ?

കൃഷിഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍

1520.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം നല്കാമോ;

( ബി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികത്തിയതും മറ്റാവശ്യങ്ങള്‍ക്ക് പതിച്ചു കൊടുക്കാന്‍ തീരുമാനിച്ചതും പതിച്ചു കൊടുത്തതുമായ കൃഷിഭൂമി ഈ സര്‍ക്കാര്‍ വന്നതിനുശേഷം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്കാമോ;

( സി )

ഈ സര്‍ക്കാർ വന്നതിനുശേഷം പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

സംസ്ഥാനത്തെ നെല്‍കൃഷി ചെയ്യുന്നതിന്റെ വിസ്തീര്‍ണ്ണം

1521.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016-17ല്‍ സംസ്ഥാനത്ത് എത്ര ഹെക്ടറിലാണ് നെല്‍കൃഷി ചെയ്തുവന്നിരുന്നത്;

( ബി )

2017-18 വര്‍ഷം സംസ്ഥാനത്ത് നെല്‍കൃഷി എത്ര ഹെക്ടറില്‍ ചെയ്തിരുന്നു;

( സി )

2018-19ലെ മഹാപ്രളയത്തില്‍ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി നശിക്കാനിടയായ സാഹചര്യത്തെ അതിജീവിച്ച് 2019-20 ല്‍ എത്ര ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാൻ സാധിച്ചു;

( ഡി )

നെല്‍കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൃഷിവകുപ്പ് സ്വീകരിച്ചു വരുന്നത്; വിശദാംശം വ്യക്തമാക്കുമോ?

ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത

1522.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ വന്നശേഷം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്; കര്‍ഷകര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്; വിശദമാക്കാമോ;

( ബി )

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ;

( സി )

നെല്‍കൃഷിയിലും, ഉത്പാദനത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷമുണ്ടായ നേട്ടങ്ങള്‍ വ്യക്തമാക്കാമോ;

( ഡി )

ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കെെവരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്നു വിശദമാക്കാമോ?

നെല്ലുല്പാദനത്തിലുണ്ടായ വര്‍ദ്ധനവ്

1523.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് 2011 - 2016 കാലയളവിനേക്കാള്‍ നെല്ലുല്പാദനം എത്രമടങ്ങ് വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദവിവരം നല്‍കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെല്‍കര്‍ഷകര്‍ക്കായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; ഇതിന്റെ ഭാഗമായി എത്ര കോടിരൂപയുടെ ആനുകൂല്യം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

'ഡബിള്‍ കോള്‍' പദ്ധതി

1524.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ 'ഡബിള്‍ കോള്‍' പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

( ബി )

പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നെല്ലുല്‍പാദനം എത്രമാത്രം വര്‍ദ്ധിപ്പിക്കാനായി എന്ന് അറിയിക്കാമോ ;

( സി )

ഡബിള്‍ കോള്‍ പദ്ധതി പ്രകാരം നെല്‍കര്‍ഷകര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റ് എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് വ്യക്തമാക്കാമോ ?

നെല്‍ വയലുകളുടെ വിസ്തൃതി കുറയുന്ന സാഹചര്യം

1525.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ നെല്‍ വയലുകളുടെ വിസ്തൃതി വര്‍ഷം തോറും കുറയുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( ബി )

നെല്‍വയല്‍ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും, നെല്‍ ഉല്‍പാദനം കൂട്ടുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;അതിലൂടെ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുമോ;

( സി )

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്നും എങ്കില്‍ എത്രപേര്‍ക്ക് റോയല്‍റ്റി നല്‍കിയെന്നും ഇതിനായി എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍

1526.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദവിവരങ്ങള്‍ നല്കാമോ;

( ബി )

നെല്ലിന് കേരള സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയാണ്; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എത്ര രൂപയാണ് താങ്ങുവില ഉണ്ടായിരുന്നത്; വ്യക്തമാക്കുമോ?

കരുനാഗപ്പള്ളി മണ്ഡലത്തിലെ കാര്‍ഷിക പദ്ധതികള്‍

1527.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി മണ്ഡലത്തില്‍ 2016 ഏപ്രില്‍ 1 നും 2020 ഡിസംബര്‍ 31 നും ഇടയില്‍ നടപ്പിലാക്കിയ വിവിധ കാര്‍ഷിക പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ ;

( ബി )

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കരുനാഗപ്പള്ളി മണ്ഡലത്തില്‍ എത്ര രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി എന്ന് വിശദീകരിക്കുമോ ;

( സി )

മണ്ഡലത്തില്‍ നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ ; മികച്ചയിനം തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് മെച്ചപ്പെട്ട പ്രാദേശിക ഇനങ്ങളെ തിരഞ്ഞെടുക്കുന്ന പദ്ധതിയില്‍ ആദിനാടന്‍ തെങ്ങിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദീകരിക്കുമോ ?

കേരഗ്രാമം പദ്ധതി

1528.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരഗ്രാമം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് എന്താണെന്ന് അറിയിക്കാമോ;

( ബി )

കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്;

( സി )

ബാലുശേരി മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതി വഴി എത്ര നാളികേര കര്‍ഷകര്‍ക്കാണ് വിവിധ പഞ്ചായത്തുകളിലായി ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നത്;

( ഡി )

കേരഗ്രമം പദ്ധതി കോഴിക്കോട് ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കാൻ സര്‍ക്കാര്‍ തയ്യാറാകുമോ?

നെടുമങ്ങാട് മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതി

1529.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

( ബി )

കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

കേരഗ്രാമം പദ്ധതി

1530.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 'കേരഗ്രാമം' പദ്ധതിയില്‍ എത്ര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ; ഇതിനായി എത്ര കോടി രൂപ സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ടെന്നും ഈ പദ്ധതി പ്രകാരം ഉള്ള പുരോഗതി വിവരങ്ങളും ലഭ്യമാക്കാമോ?

നാളികേര കൃഷി

1531.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളികേര കൃഷി വ്യാപിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

( ബി )

കേരളത്തിന്റെ തനതു കൃഷിയായ നാളികേര കൃഷിയുടെ വ്യാപനത്തിനും ഉല്പാദന വര്‍ദ്ധനവിനുമായി ഭാവിയില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

( സി )

നാശം സംഭവിച്ച് മുറിച്ചുമാറ്റേണ്ടി വരുന്ന തെങ്ങുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കുന്നതിനും നാളികേര കൃഷിയില്‍ കര്‍ഷകന് വിജ്ഞാനം നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ?

കുറ്റ്യാടി വിത്തുതേങ്ങ സംഭരണം

1532.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുറ്റ്യാടി വിത്ത് തേങ്ങ സംഭരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

( ബി )

എത്ര ലക്ഷം വിത്തുതേങ്ങ സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നറിയിക്കുമോ ?

നാളികേര ഉത്പാദന മേഖലയിലെ വികസനപദ്ധതികള്‍.

1533.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ നാളികേരത്തിന് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിനും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

( ബി )

കേരഗ്രാമങ്ങളെ സഹകരണസംഘങ്ങളുമായി ബന്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

കര്‍ഷക സംരക്ഷണ നടപടികള്‍

1534.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ കര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ഏതെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് നടത്തുന്നത് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

കര്‍ഷക ആത്മഹത്യകള്‍

1535.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കര്‍ഷക ആത്മഹത്യകള്‍ നടന്നുവെന്ന് അറിയിക്കുമോ;

( ബി )

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

( സി )

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

നെന്മാറ മണ്ഡലത്തിലെ കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍

1536.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജക മണ്ഡലത്തിലെ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

ഇതിനായി നാളിതുവരെ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

കാര്‍ഷിക വിപണിയിലെ ഇടനിലക്കാര്‍

1537.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് ചിറ്റൂരില്‍ ഒരു കര്‍ഷകന്‍ മൂന്നേക്കറിലെ വഴുതന മതിയായ വില കിട്ടാത്തതിനാല്‍ ഉഴുതുമറിച്ച് നശിപ്പിച്ച സംഭവം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കാര്‍ഷിക വിപണിയില്‍ നേട്ടം കൊയ്യുന്നത് യഥാര്‍ത്ഥത്തില്‍ കര്‍ഷകനോ ഉപഭോക്താവോ അല്ല പകരം ഇടനിലക്കാരാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കല്ലേ ഇത് വിരല്‍ ചൂണ്ടുന്നതെന്ന് അറിയിക്കാമോ;

( സി )

എങ്കില്‍ ഇടനിലക്കാരന് മുമ്പില്‍ വിലപേശുന്നതിന് പകരം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിലയും വിപണിയും കണ്ടെത്താന്‍ കര്‍ഷകനെ പ്രാപ്തമാക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ?

കൃഷി ഭവന്‍ വഴിയുള്ള പ്രകൃതിക്ഷോഭ നഷ്ടപരിഹാരം

1538.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ നെയ്യാറ്റിന്‍കര നഗരസഭ കൃഷി ഭവന്‍, പെരുമ്പഴുതൂര്‍, അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ കൃഷിഭവന്‍ പ്രദേശങ്ങളില്‍ കൃഷി നാശത്തിന് എത്ര അപേക്ഷകള്‍ ആണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

( ബി )

ഓരോ കൃഷി ഭവനിലും കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി എത്ര തുകയാണ് നല്‍കിയതെന്നും ഇനി എത്ര തുക നല്‍കാനുണ്ടെന്നും വിശദമാക്കാമോ?

കര്‍ഷകക്ഷേമനിധി ബിൽ

1539.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കര്‍ഷകക്ഷേമനിധി ബിൽ എന്നാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത്; ഇതുപ്രകാരമുള്ള ചട്ടങ്ങൾ തയ്യാറാക്കിയോ; ഇല്ലെങ്കില്‍ ഇതിന്റെ പുരോഗതി എന്താണ്;

( ബി )

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകാവുന്ന കര്‍ഷകക്ഷേമനിധി ബില്ലിലൂടെ കര്‍ഷകര്‍ക്ക് മുഖ്യമായും ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്? വിശദാംശം വ്യക്തമാക്കുമോ?

കര്‍ഷക ക്ഷേമനിധി ബോര്‍ഡ്

1540.

ശ്രീ. ജെയിംസ് മാത്യു

ശ്രീ എം. രാജഗോപാലൻ

ശ്രീ. സജി ചെറിയാൻ

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ പുതുതായി ആരംഭിച്ചിട്ടുള്ള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കര്‍ഷകര്‍ക്ക് കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും പെന്‍ഷന്‍ ലഭ്യമാക്കുമെന്ന കര്‍ഷകരുടെ പ്രതീക്ഷ യാഥാര്‍ത്ഥ്യമാക്കുന്ന തരത്തില്‍ സ്കീം ആവിഷ്കരിച്ച് കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( ബി )

രാജ്യത്തെ ആദ്യ കര്‍ഷക ക്ഷേമനിധി ബോര്‍ഡിലൂടെ ആര്‍ക്ക് ഏതെല്ലാം വിധത്തിലുള്ള പ്രയോജനം ലഭ്യമാക്കാനാണുദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വിഹിതമെത്രയെന്നും അറിയിക്കാമോ;

( സി )

കര്‍ഷകരുടെ കഠിനാധ്വാനം കുത്തക കമ്പനികളുടെ ചൂഷണത്തിനുപാധിയാക്കാതെ അവര്‍ക്കു ന്യായവില ലഭ്യമാക്കുന്നതിനും കൃഷി ആദായകരമായ തൊഴിലാക്കി മാറ്റുന്നതിനും സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

പെൻഷൻ

1541.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൃഷി വകുപ്പ് നടപ്പിലാക്കിയ, ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം 1994 ല്‍ പ്രഖ്യാപിച്ച പെൻഷൻ 1000 രൂപയാണ് 60 വയസ്സ് കഴിഞ്ഞ കര്‍ഷക സമിതി അംഗങ്ങള്‍ക്കായി നല്കി വരുന്നതെങ്കിലും മറ്റ്‌ക്ഷേമ പെൻഷനുകൾ 1994 100 രൂപയായിരുന്നത് 2020 ല്‍ 15 ഇരട്ടി വര്‍ദ്ധിപ്പിച്ച് 1500 രൂപയായാണ് നല്‍കിവരുന്ന വസ്തുതയും 1994 ല്‍ അനുവദിച്ച സാമൂഹ്യ സുരക്ഷാ പെന്‍ഷനുകൾ 15 ഇരട്ടി വര്‍ദ്ധിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ലക്ഷം തൊഴില്‍ദാന പദ്ധതിയുടെ പെന്‍ഷന്‍ നിലവിലും 1000 രൂപയായി നിലനില്‍ക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ 1994 ല്‍ നടപ്പിലാക്കിയ ലക്ഷം തൊഴില്‍ദാന പദ്ധതിയുടെ പെന്‍ഷനും സാമൂഹ്യ സുരക്ഷാപെന്‍ഷന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

( ബി )

ലക്ഷം തൊഴില്‍ ദാനപദ്ധതിയില്‍ 60 വയസിനുശേഷം മരണ മടഞ്ഞവരുടെ നോമിനികളി‍ല്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

ലക്ഷം തൊഴില്‍ദാന പദ്ധതി അംഗങ്ങളില്‍ 60 വയസ്സിന് താഴെപ്രായമുള്ള കര്‍ഷകര്‍ക്കായി കാര്‍ഷിക തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ഡി )

കാര്‍ഷിക വികസന സമിതിയില്‍ ലക്ഷം തൊഴില്‍ ദാന പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയിലും ഒരു ലക്ഷം യുവ കര്‍ഷക സമിതി പ്രതിനിധികള്‍ മുന്‍പ് ഉണ്ടായിരുന്നത് പുനസ്ഥാ പിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( )

ലക്ഷം തൊഴില്‍ദാന പദ്ധതി അംഗങ്ങളില്‍ 31/12/2020 ന് എത്ര പേര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായി അതില്‍ എത്രപേര്‍ക്ക് പെന്‍ഷനും ഗ്രാറ്റുവിറ്റിയും അനുവദിച്ചു .വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

കടാശ്വാസ കമ്മീഷന്‍

1542.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് വൈത്തിരി താലൂക്കില്‍ നിന്നും കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ നാളിതുവരെ ലഭിച്ചു; ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കി; എത്ര അപേക്ഷകള്‍ നിരസിച്ചു; ഇനി എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്; തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ എന്നു തീര്‍പ്പാക്കാനാവും; വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത താലൂക്കില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ എത്ര രൂപയുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചു; വര്‍ഷം തിരിച്ച് കണക്കുകള്‍ നല്‍കാമോ;

( സി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ടി താലൂക്കില്‍ എത്ര രൂപയുടെ ആനുകൂല്യം അനുവദിച്ചു;

( ഡി )

കടാശ്വാസ കമ്മീഷന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ കര്‍ഷകര്‍ അവരുടെ വിഹിതം ബാങ്കില്‍ അടച്ചാലും പണയം വെച്ച പ്രമാണങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

പൂതൃക്കയിലെ 2014ലെ പ്രകൃതിക്ഷോഭം

1543.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2014-ല്‍ പ്രകൃതിക്ഷോഭം മൂലം പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഉണ്ടായ കാര്‍ഷികനഷ്ടത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിന് ഉണ്ടായിട്ടുള്ള കാലതാമസത്തിന് കാരണം വിശദമാക്കാമോ;

( ബി )

നഷ്ടപരിഹാരം അനുവദിച്ച് നല്‍കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; കാര്‍ഷികനഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ;

( സി )

പ്രസ്തുത നഷ്ടപരിഹാരം എത്രയും വേഗം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

പിറവത്തെ കാർഷിക വിളകൾക്ക് നഷ്ടപരിഹാരം

1544.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 വർഷത്തിൽ ഉണ്ടായ കാറ്റിലും മഴയിലും കാർഷിക വിളകൾക്ക് നാശനഷ്ടം ഉണ്ടായതായി കാണിച്ച് പിറവം മണ്ഡലത്തിലെ എത്ര കർഷകരിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;

( ബി )

അപേക്ഷകരിൽ എത്ര കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട് എന്ന വിവരം പഞ്ചായത്ത് /മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?

കല്‍പ്പറ്റ മണ്ഡലത്തിലെ കൃഷി വകുപ്പ് പദ്ധതികള്‍

1545.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് കൃഷി വകുപ്പ് മുഖേന കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര രൂപയുടെ ഏതെല്ലാം പദ്ധതികള്‍ അനുവദിച്ചു എന്ന് വിശദമാക്കാമോ ; ഓരോ പദ്ധതികള്‍ക്കും അനുവദിച്ച തുകയും ചെലവഴിച്ച തുകയും പദ്ധതികളുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ ;

( ബി )

2018 ലെ പ്രളയത്തില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ എത്രകോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ ; ഇതില്‍ എത്ര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇതിനകം വിതരണം ചെയ്തുവെന്നും ഇനി എത്ര രൂപ വിതരണം ചെയ്യാനുണ്ടെന്നും വിശദീകരിക്കാമോ ;

( സി )

2019 ലെ പ്രളയത്തില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര കോടി രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ; ഇതില്‍ എത്ര കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തു; ഇനി ആര്‍ക്കെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുണ്ടോ ; ഉണ്ടെങ്കില്‍ കാലതാമസം നേരിടുന്നതിന് കാരണം വിശദമാക്കാമോ ; ഇനി നല്‍കാനുള്ള ആനുകൂല്യങ്ങള്‍ എന്ന് വിതരണം ചെയ്യാനാകുമെന്ന് അറിയിക്കുമോ;

( ഡി )

2016 -17 വര്‍ഷം മുതല്‍ നാളിതുവരെ കൃഷിനാശം സംഭവിച്ചതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തു ; വര്‍ഷം തിരിച്ച് കണക്ക് വ്യക്തമാക്കാമോ ;

( )

2016 -17 വര്‍ഷം മുതല്‍ നാളിതുവരെ വിള ഇന്‍ഷുറന്‍സിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര രൂപ വിതരണം ചെയ്തുവെന്ന് അറിയിക്കുമോ; ഈ ഇനത്തില്‍ ഇനി ആര്‍ക്കെങ്കിലും ആനുകൂല്യം നല്കാന്‍ ബാക്കിയുണ്ടോ ; ഉണ്ടെങ്കില്‍ തുക എത്രയെന്നും ആയത് എന്ന് വിതരണം ചെയ്യാനാകുമെന്നും അറിയിക്കുമോ?

ആറന്മുള മണ്ഡലത്തിലെ പച്ചക്കറി സംഭരണം

1546.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആറന്മുള മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വിള ഇന്‍ഷുറന്‍സ്/പ്രകൃതിക്ഷോഭത്തിലെ നഷ്ടപരിഹാരം എന്നീ വിഭാഗങ്ങളില്‍ കൃഷി വകുപ്പില്‍ നിന്ന് കര്‍ഷകര്‍ക്ക് എത്രത്തോളം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ആറന്മുള മണ്ഡലത്തില്‍ പച്ചക്കറി സംഭരണത്തിന് എത്രത്തോളം ക്രമീകരണങ്ങള്‍ നിലവില്‍ ഉണ്ട്; പുതിയ സംഭരണ കേന്ദ്രങ്ങള്‍ പത്തനംതിട്ടയിലോ ആറന്മുളയിലോ ആരംഭിക്കുന്നതിന് വകുപ്പിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?

കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം

1547.

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019 കാലവർഷ കെടുതിയിൽ ഇടുക്കിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് എത്ര രൂപയുടെ നഷ്ടമാണ് വിലയിരുത്തിയിട്ടുള്ളതെന്നറിയിക്കാമോ;

( ബി )

കർഷകർക്ക് നഷ്ട പരിഹാരം അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( സി )

എങ്കിൽ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കൃഷി വകുപ്പ് ഫാമുകളിൽ ദിവസവേതനക്കാരുടെ നിയമനം

1548.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫാമുകളിൽ ആവശ്യമായത്ര സ്ഥിരം തൊഴിലാളികളും കാഷ്വൽ തൊഴിലാളികളും ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തരവും അനിവാര്യവുമായി ചെയ്യേണ്ട കാർഷിക ജോലികൾക്ക് ദിവസവേതനക്കാരെ നിയമിക്കുവാൻ ഫാം സൂപ്രണ്ടിന് അനുമതിയുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത അനുമതി നൽകുവാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനാരെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത അനുമതി ലഭിക്കേണ്ടതിലേക്ക് സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

കൃഷി വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

1549.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മാവേലിക്കര നിയമസഭ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളും പ്രവ‍ൃത്തികളും അനുവദിച്ച തുക ഉള്‍പ്പെടെ വിശദമാക്കുമോ; ഇവയില്‍ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനുള്ളതും ആരംഭിക്കാനുള്ളതും വ്യക്തമാക്കുമോ;

( ബി )

തരിശുരഹിത കൃഷിയുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

തരിശുഭൂമി കൃഷി യുക്തമാക്കുന്നതിനുള്ള നടപടി

1550.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

"തരിശ് ഭൂമി കൃഷി യുക്തമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ബി )

ഏതൊക്കെ വിളകള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം നല്‍കുന്നത്;

( സി )

ഇതുമൂലം കാര്‍ഷികോല്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധന സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ?

തരിശുരഹിത ഗ്രാമം പദ്ധതി

1551.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തരിശുരഹിത ഗ്രാമം പദ്ധതിയുടെ വിശദാംശം നല്‍കുമോ;

( ബി )

തരിശായി കിടക്കുന്ന നെല്‍പാടങ്ങളിൽ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്;

( സി )

നിലവില്‍ സംസ്ഥാനത്ത് എത്ര തരിശുരഹിതഗ്രാമങ്ങള്‍ ഉണ്ട്; അതിന്റെ എണ്ണം കൂട്ടുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

വര്‍ക്കല മണ്ഡലത്തില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതി

1552.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എത്ര കര്‍ഷകര്‍ ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ വന്നശേഷം വര്‍ക്കല മണ്ഡലത്തിലെ എത്ര കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരമായി എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

കര്‍ഷകകടാശ്വാസക്കമ്മീഷനില്‍ ലഭിച്ച അപേക്ഷകള്‍

1553.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ഷകകടാശ്വാസക്കമ്മീഷനില്‍ ലഭിച്ച അപേക്ഷകള്‍ എത്ര; ഇവയിൽ എത്ര അപേക്ഷകളിന്മേൽ തീര്‍പ്പ് കല്‍പ്പിച്ചു;

( ബി )

തീര്‍പ്പാക്കാത്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഇനി എത്ര സമയം വേണ്ടി വരുമെന്ന് വ്യക്തമാക്കാമോ?

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍

1554.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക കടങ്ങള്‍ എഴുതി തളളുന്നതിനായി സംസ്ഥാന തലത്തില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷനിൽ അപേക്ഷ സമര്‍പ്പിച്ച എത്രപേര്‍ക്ക് ആശ്വാസസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എത്ര പേര്‍ക്ക് ആശ്വാസസഹായം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍

1555.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്രസര്‍ക്കാര്‍ സമീപ കാലത്ത് പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനത്തെ ഏത് തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

കേരളത്തിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര നിയമങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അറിയിക്കാമോ;

( സി )

കര്‍ഷകവിരുദ്ധ കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിക്കുന്നതിന് എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍.

1556.

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ . വി. ടി. ബൽറാം

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബറില്‍ പാസ്സാക്കിയ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സംസ്ഥാനത്തെ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ.;

( ബി )

സംസ്ഥാന നിയമസഭ ഡിസംബര്‍ 31 ന് പ്രസ്തുത നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് വെളിപ്പെടുത്താമോ;

( സി )

പ്രസ്തുത പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയക്കില്ലായെന്ന് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിയമസഭ പാസ്സാക്കുന്ന പ്രമേയങ്ങള്‍ ഗവര്‍ണ്ണര്‍ വഴിയാണോ കേന്ദ്രത്തിലേക്ക് അയക്കുന്നതെന്ന് അറിയിക്കാമോ;

( ഡി )

കേന്ദ്ര കൃഷി നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ പാസ്സാക്കിയ രീതിയിലുള്ള ബദല്‍ നിയമം കൊണ്ടുവരാനുള്ള തീരുമാനം എടുത്തിട്ടുണ്ടോ; അതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

( )

ബദല്‍ നിയമ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള സാഹചര്യമെന്താണെന്ന് വെളിപ്പെടുത്താമോ?

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാർഷിക നിയമങ്ങള്‍.

1557.

ശ്രീ. ആർ. രാമചന്ദ്രൻ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ . മുഹമ്മദ് മുഹസിൻ പി .

ശ്രീ. . ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ കൃഷി നിയമങ്ങള്‍ കാര്‍ഷികമേഖലയെ സംസ്ഥാനങ്ങളുടെ അധികാരപരിധിക്ക് പുറത്ത് കൊണ്ടുവന്ന് കൃഷിയെ കേന്ദ്രവിഷയമാക്കി മാറ്റുകയാണോ; വിശദമാക്കാമോ;

( ബി )

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്ക് മുകളില്‍ കര്‍ഷകര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ നല്കാന്‍ കഴിയാത്ത അവസ്ഥ കൃഷി കേന്ദ്രവിഷയമാക്കുന്നതോടുകൂടി സംജാതമാകുമോ;

( സി )

കാര്‍ഷികവിള, കൃഷിഭൂമി, തണ്ണീര്‍ത്തടങ്ങള്‍ മുതലായ കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സംസ്ഥാനങ്ങളുടെ അവകാശം ഹനിക്കുന്നതാണോ പ്രസ്തുത നിയമങ്ങളെന്ന് വ്യക്തമാക്കാമോ; ആയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമല്ലേയെന്ന് വ്യക്തമാക്കാമോ;

( ഡി )

കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണത്തില്‍ നിന്ന് എഫ്.സി.. പിന്മാറുന്നത് പൊതുവിതരണ സംവിധാനത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നറിയിക്കാമോ?

അഗ്രോ സര്‍വ്വീസ് സെന്ററുകള്‍

1558.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 സാമ്പത്തികവര്‍ഷത്തില്‍ അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ഏതൊക്കെ ജില്ലയില്‍ ആണ് സ്ഥാപിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഓരോ ജില്ലയിലും അഗ്രോ സർവീസ് സെന്ററുകൾ സ്ഥാപിക്കുന്ന പഞ്ചായത്തുകളുടെ പേരുവിവരം വിശദമാക്കാമോ;

( ബി )

അഗ്രോ സർവീസ് സെന്ററുകള്‍ക്ക് ഓരോന്നിനും എത്ര ലക്ഷം രൂപയാണ് അനുവദിച്ചത് എന്ന് വിശദമാക്കാമോ?

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍

1559.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ നിന്നും 2000 ന് ശേഷം വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, ക്ഷാമബത്ത കുടിശ്ശിക എന്നീ ആനുകൂല്യങ്ങള്‍ നാളിതുവരെ ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

പ്രതിമാസം ആയിരത്തോളം രൂപ മാത്രം ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്ന ഇത്തരക്കാര്‍ക്ക് പൊതുവിഭാഗത്തിലുള്‍പ്പെടുത്തി റേഷന്‍ കാര്‍ഡ് അനുവദിച്ചിട്ടുള്ളതിനാല്‍ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

കാര്‍ഷിക പരിസ്ഥിതി മേഖലകള്‍ തിരിച്ചുള്ള വിളക്രമം

1560.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് തുടരെത്തുടരെ ഉണ്ടാകുന്ന വെളളപ്പൊക്കം, കാലാവസ്ഥാവ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക പരിസ്ഥിതി മേഖലകള്‍ തിരിച്ച് വിളക്രമം നിശ്ചയിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

കാര്‍ഷികോല്പന്നങ്ങളുടെ സംസ്ക്കരണത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും എന്തെല്ലാം സഹായസഹകരണങ്ങളാണ് നല്‍കുന്നത്;

( സി )

വിളാധിഷ്ഠിത ആഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിനകം എത്ര പാര്‍ക്കുകള്‍ സ്ഥാപിച്ചുവെന്ന് വെളിപ്പെടുത്താമോ?

കെ.എല്‍.ഡി.സി. മുഖാന്തിരമുള്ള പ്രവര്‍ത്തികള്‍

1561.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ചടയമംഗലം നിയോജകമണ്ഡലത്തില്‍ കെ.എല്‍.ഡി.സി. മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;

( ബി )

ചടയമംഗലം നിയോജകമണ്ഡലത്തിലെ പോരേടം ക്ഷേത്രക്കുളം സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണ-നവീകരണ പ്രവൃത്തികള്‍ നടത്തണമെന്ന ആവശ്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

( സി )

പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കുമോ?

ഇരിങ്ങാലക്കുടയില്‍ കേരള ലാന്‍ഡ് ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ പദ്ധതി

1562.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള ലാന്‍ഡ് ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ മുഖാന്തരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?

കര്‍ഷക ക്ഷേമനിധി ബോര്‍ഡ്

1563.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ പുതിയതായി ആരംഭിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് വഴി കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ. ;

( ബി )

കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഘടന വ്യക്തമാക്കാമോ ;

( സി )

പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ?

താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നേന്ത്രക്കായ സംഭരണം

1564.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് കൃഷിവകുപ്പ് നിയന്ത്രിക്കുന്ന വി.എഫ്.പി.സി.കെ. സംഭരണ കേന്ദ്രങ്ങള്‍ നേന്ത്രക്കായ കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും വാങ്ങുന്നത് ശ്ര ദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( ബി )

സര്‍ക്കാര്‍ നിശ്ചയിച്ച മുപ്പത് രൂപ നിരക്ക് ഒഴിവാക്കി ഇരുപത്തിയഞ്ച് രൂപയ്ക്ക് വാങ്ങുവാന്‍ വി.എഫ്.പി.സി.കെ.യ്ക്ക് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;

( സി )

വി.എഫ്.പി.സി.കെ. സംഭരണ കേന്ദ്രങ്ങളില്‍ കര്‍ഷകരില്‍ നിന്നും താങ്ങുവിലയേക്കാള്‍ കുറച്ച് വാങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില അടിസ്ഥാനപ്പെടുത്തി ബാക്കി തുക നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കൃഷിഭവനുകള്‍

1565.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വട്ടിയൂര്‍ക്കാവ് നിയമസഭാ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകള്‍ ഏതൊക്കെയെന്നും അവയുടെ അധികാരപരിധിയില്‍ വരുന്നത് ഏതൊക്കെ വാര്‍ഡുകളാണെന്നും വ്യക്തമാക്കാമോ;

( ബി )

ഈ കൃഷിഭവനുകളില്‍ ഓരോന്നിലും ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;

( സി )

ഒന്നിലേറെ കൃഷിഭവനുകളുള്ള മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ കൃഷിഭവനുകളുടെ അധികാരപരിധി തുല്യമാക്കുന്ന തരത്തില്‍ പുനസംഘടിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

( ഡി )

മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുമുള്ള കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

വിളവൂര്‍ക്കല്‍ കൃഷി ഓഫീസ് കെട്ടിട നിര്‍മ്മാണം

1566.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിളവൂര്‍ക്കല്‍ കൃഷി ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്റെ (1896012/17/Min. Agri.) നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത നിവേദനത്തിന്മേല്‍ കൃഷി വകുപ്പ് സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കാമോ?

കൃഷിവകുപ്പില്‍ സ്പെഷ്യല്‍ റൂള്‍സ്

1567.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൃഷിവകുപ്പില്‍ സ്പെഷ്യൽ റൂള്‍സ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാറിന്റെ കാലത്ത് സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കാന്‍ സാധിക്കുമോ; വ്യക്തമാക്കാമോ?

കൊരട്ടിച്ചാല്‍ സംരക്ഷണ - നവീകരണ പ്രവൃത്തികള്‍

1568.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടിച്ചാല്‍ സംരക്ഷണ - നവീകരണ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തികരിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കാലതാമസം ഒഴിവാക്കി പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഇടപെടലുകളും, നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

ഒറ്റപ്പാലം മണ്ഡലത്തിലെ കൃഷി വകുപ്പ് പ്രവൃത്തികള്‍

1569.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നാളിതുവരെ കൃഷി വകുപ്പ് മുഖേന എത്ര തുകയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്; വിശദമാക്കാമോ;

( ബി )

ഓരോ പദ്ധതിയുടെ വിശദാംശവും അതിനായി ചെലവഴിച്ച തുകയും പ്രത്യേകം പ്രത്യേകം അറിയിക്കാമോ?

വണ്ടൂർ മണ്ഡലത്തിലെ കൃഷി വകുപ്പ് പ്രവൃത്തികള്‍

1570.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വണ്ടൂർ നിയോജക മണ്ഡലത്തില്‍ 1-6-2016 മുതല്‍ 31-12-2020 വരെ കൃഷി വകുപ്പില്‍ നിന്ന് അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?

കാട്ടാക്കട മണ്ഡലത്തിലെ നെല്‍കൃഷിയിടത്തിന്റെ വര്‍ദ്ധനവ്

1571.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നിലവിലുള്ള ആകെ നെല്‍കൃഷി ഏരിയ എത്രയെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ അത് എത്രയായിരുന്നെന്നും വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഉണ്ടായ നെല്‍കൃഷിയിടത്തിന്റെ വര്‍ദ്ധനവ് എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍..ഡി.എഫ്. പ്രവൃത്തികള്‍

1572.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍..ഡി.എഫ്. XXVI-ന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തിയുടെ വിശദവിവരവും അനുവദിച്ച തുകയും വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

ദേവികുളം നിയോജകമണ്ഡലത്തില്‍ കൃഷി ഭവന്‍ മുഖേന വിതരണം ചെയ്ത ആനുകൂല്യങ്ങള്‍

1573.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജകമണ്ഡലത്തിലെ ഓരോ കൃഷി ഭവന്‍ മുഖേനയും കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ വിതരണം ചെയ്ത ആനുകൂല്യങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?

ഫ്ലവര്‍ ഷോ

1574.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ കൃഷി വകുപ്പ് ഫ്ലവര്‍ ഷോ സംഘടിപ്പിച്ചിരുന്നോ; എങ്കില്‍ എപ്പോഴെന്നു വ്യക്തമാക്കാമോ;

( ബി )

ഇതിനു ചെലവായ തുക എത്രയാണെന്നും തുക സമാഹരിച്ചതെങ്ങനെയെന്നും വ്യക്തമാക്കാമോ;

( സി )

ഫ്ലവര്‍ ഷോ ലാഭകരമായിരുന്നോ നഷ്ടമായിരുന്നോ എന്ന് അറിയിക്കാമോ;

( ഡി )

ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കിയത് ആരാണെന്നും എത്ര രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും അറിയിക്കാമോ;

( )

പ്രസ്തുത ക്വട്ടേഷന്‍ പ്രകാരം കരാറുകാരന് എത്ര രൂപ നല്‍കാന്‍ ബാക്കിയുണ്ടെന്നും എന്തുകൊണ്ടാണ് ഇതുവരെ നല്‍കാത്തതെന്നും വ്യക്തമാക്കാമോ;

( എഫ് )

കരാറുകാരനുമായി എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ കുളങ്ങളുടെ നവീകരണം

1575.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൃഷി വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം കുളങ്ങളാണ് നവീകരിച്ചിട്ടുളളത്; വിശദമാക്കാമോ;

( ബി )

പുതിയതായി കുളങ്ങള്‍ നവീകരിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

മൈങ്കല്ലിയൂര്‍ കണിയാറാം കോട്ടുകുളം നവീകരണം

1576.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ പള്ളിച്ചല്‍ പഞ്ചായത്തിലെ മൈങ്കല്ലിയൂര്‍ കണിയാറാംകോട്ടുകുളം നവീകരണത്തിനായി സമര്‍പ്പിച്ച നിവേദനത്തിന്റെ തുടര്‍നടപടി എന്തായെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത കുളം നവീകരിക്കുന്നതിന് മണ്ണ് പര്യവേഷണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.