UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

പൊതുമരാമത്ത് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

1093.

ശ്രീ. സി. ദിവാകരൻ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീമതി സി. കെ. ആശ

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തിലെ ഭരണരംഗത്ത് ഏറെ പഴികേട്ടിരുന്ന പൊതുമരാമത്ത് വകുപ്പിനെ പുതിയ വികസന കാഴ്ചപ്പാടിന് അനുയോജ്യമാക്കിത്തീര്‍ക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( ബി )

പൊതുമരാമത്ത് വകുപ്പ് അഴിമതിരഹിതമാക്കുന്നതിനും അഴിമതിക്കാര്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

( സി )

പരമ്പരാഗതമായ രീതികളില്‍ നിന്ന് വ്യതിചലിച്ച് പ്രകൃതി സൗഹൃദവും നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുമുള്ള നിര്‍മ്മാണ രീതികളിലേക്ക് മാറുന്നതിന് പൊതുമരാമത്ത് വകുപ്പിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

കഴിഞ്ഞ നാലര വര്‍ഷക്കാലം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

ഊരാളുങ്കല്‍ സൊസെെറ്റിയുടെ പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികള്‍

1094.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെെറ്റിക്ക് പൊതുമരാമത്ത് വകുപ്പിലെ ഏതൊക്കെ പ്രവൃത്തികളാണ് ഏല്പിച്ച് നല്‍കിയത്; ദേശീയപാത, കിഫ്ബി, ബില്‍ഡിംഗ്സ്, റോഡുകളും പാലങ്ങളും എന്നീ ഓരോ വിഭാഗത്തിലും നല്‍കിയ പ്രവൃത്തികള്‍ എസ്റ്റിമേറ്റ് തുക ഉള്‍പ്പെടെ വിശദമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തികളില്‍ ടെന്‍ഡര്‍ നടപടി ഇല്ലാതെ ഊരാളുങ്കലിന് എത്ര പ്രവൃത്തികള്‍ നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1095.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി വിശദമാക്കുമോ;

( ബി )

2016-17, 2017-18, 2018-19, 2019-20 വര്‍ഷങ്ങളില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( സി )

2020-21 വര്‍ഷത്തില്‍ 20 ശതമാനം തുക വകയിരുത്തിയ പി.എച്ച്.സി. വെട്ടത്തൂര്‍ കെട്ടിടനിര്‍മ്മാണത്തിന്‍റ നിലവിലെ സ്ഥിതി വിശദമാക്കുമോ?

തലശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1096.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇതുവരെ പൊതുമരാമത്ത് വകുപ്പ് തലശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് ആയതിന് അനുവദിച്ചിട്ടുള്ള തുകയടക്കം വ്യക്തമാക്കാമോ;

( ബി )

പൊതുമരാമത്ത് വകുപ്പ് തലശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ആയത് പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്നും വ്യക്തമാക്കാമോ?

അറ്റകുറ്റപ്പണികള്‍ക്ക് മറ്റ് നിര്‍വ്വഹണ ഏജന്‍സി

1097.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുളള റോഡുകളുടെയോ പാലങ്ങളുടെയോ കള്‍വര്‍ട്ടുകളുടേയോ നിര്‍മ്മാണങ്ങളും അറ്റകുറ്റപ്പണികളും വകുപ്പിനു പുറത്തുളള മറ്റു നിര്‍വഹണ ഏജന്‍സികളെക്കൊണ്ട് ചെയ്യിക്കുന്നതിന് അനുമതി നല്‍കാറുണ്ടോ; ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് ഇപ്രകാരം ചെയ്യാന്‍ അനുമതിയുളളത്; വിശദമാക്കുമോ;

( ബി )

ഇത്തരത്തില്‍ പ്രവൃത്തികള്‍ക്കായി ആസ്തി കെെമാറുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്;

( സി )

ഇത്തരത്തില്‍ പ്രവൃത്തികള്‍ മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നതിലെ തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ?

ഒറ്റപ്പാലം മണ്ഡലത്തില്‍ പൊതുമരാമത്ത് ചെലവഴിച്ച തുക

1098.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് വഴി എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ;

( ബി )

പി.ഡബ്ല്യു.ഡി.യുടെ അധീനതയിലുള്ള ഏതെല്ലാം റോഡുകളുടെയും, പാലങ്ങളുടെയും അറ്റകുറ്റപ്പണിയ്ക്കും നിർമ്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്; വിശദാംശംപ്രത്യേകം പ്രത്യേകം നല്കാമോ?

മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1099.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി കെട്ടിടം, റോഡുകള്‍, പാലങ്ങള്‍, കിഫ്ബി മുഖേനയുള്ള പ്രവൃത്തികള്‍, മറ്റു പ്രവൃത്തികള്‍ എന്നിങ്ങനെ ഇനം തിരിച്ച് വ്യക്തമാക്കുമോ;

( ബി )

പൂര്‍ത്തീകരിക്കാനുള്ള ഓരോ പ്രവൃത്തികളും എന്നത്തേക്ക് തീര്‍ക്കുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

കേരള പുനര്‍നിര്‍മ്മാണ പദ്ധതി

1100.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള പുനര്‍നിര്‍മ്മാണ പദ്ധതി പ്രകാരം പൊതുമരാമത്ത് വകുപ്പിന്‍കീഴില്‍ 2019 മുതല്‍ ഏതൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദവിവരം ജില്ലതിരിച്ച് ലഭ്യമാക്കാമോ?

വണ്ടൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ

1101.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ 1-6-2016 മുതല്‍ 31-12-2020 വരെ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുവദിച്ച പ്രവൃത്തികളുടെ പേര്, തുക എന്നിവയുടെ വിശദാംശം വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;

( ബി )

ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?

കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ റോഡ് പുനരുദ്ധാരണം

1102.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഏതെല്ലാം റോഡുകളാണ് സ്ഥലം ഏറ്റെടുത്ത്, വീതികൂട്ടി പുനരുദ്ധരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടപടികള്‍ സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

( ബി )

ഓരോ പ്രവൃത്തിക്കും വകയിരുത്തിയ തുക എത്രയെന്ന് വിശദമാക്കുമോ;

( സി )

ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

എറവ് - വാടാനപ്പള്ളി റോഡിന്റെ പ്രവൃത്തി

1103.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാഞ്ഞാണി - വാടാനപ്പള്ളി റോഡിലെ എറവ് മുതല്‍ വാടാനപ്പള്ളി വരെയുള്ള ഭാഗത്തിന്റെ ബി.എം. & ബി.സി. പ്രവർത്തിയുടെ ടെണ്ടര്‍ തുക എത്രയാണെന്നും പ്രസ്തുത പ്രവൃർത്തിയുടെ കരാര്‍ നിലവില്‍ വന്ന തീയതിയും അറിയിക്കാമോ;

( ബി )

പ്രസ്തുത റോഡിലെ നിര്‍മ്മാണ പ്രവൃർത്തികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;

( സി )

പ്രസ്തുത പ്രവൃർത്തി ആരംഭിച്ചിട്ടുണ്ടോ;പ്രവർത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

കാസര്‍ഗോഡ് ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ പേരു വിവരം

1104.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ പേരു വിവരം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

( ബി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ റോഡുകള്‍ക്കു ചെലവഴിച്ച തുക എത്രയാണെന്ന് റോഡ് തിരിച്ച് വ്യക്തമാക്കാമോ;

( സി )

ഈ സര്‍ക്കാരിന്റെ കാലത്ത് ഈ റോഡുകള്‍ക്ക് ചെലവഴിച്ച തുക എത്രയാണെന്ന് റോഡ് തിരിച്ചു് വ്യക്തമാക്കാമോ;

( ഡി )

ഭരണാനുമതി ലഭിച്ച എന്നാല്‍ പ്രവൃത്തി തുടങ്ങാത്ത എത്ര റോഡുകള്‍ ജില്ലയിലുണ്ടെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ?

കാട്ടാക്കട മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍

1105.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പേരും ദെെര്‍ഘ്യവും തരംതിരിച്ചുളള വിവരം ലഭ്യമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നവീകരണത്തിനായി അനുമതി ലഭിച്ച മണ്ഡലത്തിലെ റോഡുകളുടെ പേരുവിവരവും തുകയും ലഭ്യമാക്കാമോ;

( സി )

മണ്ഡലത്തില്‍ കിഫ്ബി വഴി അനുമതി ലഭിച്ച റോഡുകള്‍, തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?

മലപ്പുറത്ത് ബി.എം.&ബി.സി. ചെയ്ത് റോഡ് നവീകരണം

1106.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ നിലവിലുള്ള റോഡുകളില്‍ ബി.എം.&ബി.സി. ചെയ്ത് നവീകരിക്കാൻ ബാക്കിയുള്ളത് എത്ര കിലോമീറ്റര്‍ റോഡ് ആണെന്ന് അറിയിക്കാമോ;

( ബി )

ഇത്തരത്തില്‍ ബി.എം.&ബി.സി. ചെയ്യാൻ ബാക്കിയുള്ള മലപ്പുറം ജില്ലയിലെ റോഡുകളും അതിന്റെ ദൂരവും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അറിയിക്കാമോ;

( സി )

ഇനിയും ബി.എം.&ബി.സി. ചെയ്യാത്ത പൊതുമരാമത്ത് റോഡുകള്‍ അപ്രകാരം ചെയ്ത് നവീകരിക്കുന്നതിന് ഏതെങ്കിലും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

കോട്ടയ്ക്കല്‍ പുത്തൂര്‍-ചെനയ്ക്കല്‍ ബൈപ്പാസ് നിര്‍മ്മാണം

1107.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍-ചെനയ്ക്കല്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മലപ്പുറം റവന്യൂ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( ബി )

സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് നിര്‍മ്മാണത്തിനും വേണ്ടിയുള്ള തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എത്രയെന്നു വെളിപ്പെടുത്താമോ; പ്രസ്തുത തുക അനുവദിച്ചിട്ടുണ്ടോ;

( സി )

ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി വരുന്ന ഭരണപരമായ ചെലവുകള്‍ അനുവദിച്ചിട്ടുണ്ടോ; ആയത് എത്രയെന്ന് അറിയിക്കുമോ;

( ഡി )

റവന്യു വകുപ്പിന്റെ നടപടിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുള്ള വിവരങ്ങള്‍ക്ക് മറുപടി ലഭ്യമായിട്ടുണ്ടോ; റോഡ് നിര്‍മ്മാണത്തിനായിട്ടുള്ള ഫണ്ട് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മറുപടി ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

( )

സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടിവരുന്ന തുക സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലഭിച്ച മറുപടിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

തൃപ്പൂണിത്തുറ മണ്ഡലത്തിലെ പാലങ്ങള്‍

1108.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം മുഖേന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടന്നുവരുന്നതും ഭരണാനുമതി ലഭ്യമായതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

( ബി )

ഇവയുടെ തുക, നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ?

റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള റോഡ് നവീകരണം

1109.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

പ്രസ്തുത റോഡുകള്‍ പ്രകൃതിദുരന്ത അതിജീവനക്ഷമതയുളള രീതിയില്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി ഏത് കണ്‍സള്‍ട്ടന്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്; അവര്‍ ഇത് സംബന്ധിച്ച വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടോ;

( സി )

പ്രസ്തുത റോഡ് നിര്‍മ്മാണത്തിന് ഇതിനകം റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്നും തുക കെെമാറി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവില്‍ എത്ര കി.മീ. റോഡ് നിര്‍മ്മാണം ആരംഭിച്ചുവെന്നും എത്ര തുക ഇതിനകം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

പുലുവായ്- തൊട്ടിൽപ്പാലം റീച്ചിന്റെ സാങ്കേതിക അനുമതി

1110.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ മലയോര ഹൈവെയുടെ പുലുവായ്- തൊട്ടിൽപ്പാലം റീച്ചിന്റെ സാങ്കേതിക അനുമതിക്ക് നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമൊ;

( ബി )

സാങ്കേതിക അനുമതി വൈകാനുള്ള കാരണം വിശദമാക്കാമോ ;

( സി )

സാങ്കേതിക അനുമതി നല്‍കി പ്രവൃത്തി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ചടയമംഗലം മണ്ഡലത്തിലെ ഗണപതിനട-അര്‍ക്കന്നൂര്‍-മണിയന്‍മുക്ക് റോഡിന്റെ നവീകരണം

1111.

ശ്രീ . മുല്ലക്കര രത്‌നാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 ബഡ്ജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയിരുന്ന ചടയമംഗലം മണ്ഡലത്തിലെ ഗണപതിനട-അര്‍ക്കന്നൂര്‍-മണിയന്‍മുക്ക് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് പ്രത്യേക ഭരണാനുമതി ലഭ്യമായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

( ബി )

ഈ പ്രവൃത്തിക്ക് പ്രത്യേക ഭരണാനുമതി ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കുമോ?

കോട്ടയം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1112.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

04/12/2015ല്‍ ഭരണാനുമതി ലഭിച്ച കോട്ടയം കഞ്ഞിക്കുഴി ഫ്ലൈഓവര്‍ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് എന്ത് നടപടികള്‍ സ്വീകരിച്ചു; പ്രസ്തുത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചോ; ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുന്‍പ് കോട്ടയം ജില്ലയില്‍ എം.സി. റോഡില്‍ കോടിമത രണ്ടാം പാലം പ്രവൃത്തിയുടെ പൂര്‍ത്തീകരണം സാധ്യമാണോ; പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി മുന്‍സിപ്പല്‍ പുറമ്പോക്കില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; സ്ഥലം വിട്ടു കിട്ടാത്തതിനാല്‍ കരാറുകാരന്‍ പ്രവൃത്തിയില്‍ നിന്നും ഒഴിവാകുകയുണ്ടായോ?

കരുനാഗപ്പള്ളി മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികള്‍

1113.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ 2016 ഏപ്രില്‍1 മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലത്ത് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി നടപ്പിലാക്കിയ വിവിധ റോഡ് നവീകരണ പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

( ബി )

ഈ കാലഘട്ടത്തില്‍ ഇവിടെ പൊതുമരാമത്ത് കെട്ടിട വിഭാഗം ഭരണാനുമതി നല്‍കി നടപ്പിലാക്കിയ കെട്ടിട നിര്‍മ്മാണ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച പട്ടിക ലഭ്യമാക്കുമോ ; വിശദീകരിക്കുമോ ;

( സി )

ഈ കാലഘട്ടത്തില്‍ മണ്ഡലത്തില്‍ പാലങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി എത്ര തുക ഏതൊക്കെ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവെന്ന് വിശദമാക്കുമോ?

നെന്മാറ മണ്ഡലത്തിലെ റോഡ് വികസനം

1114.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നെന്മാറ നിയോജകമണ്ഡലത്തില്‍ എത്ര കോടി രൂപയാണ് റോഡ് വികസനത്തിനായി വിനിയോഗിച്ചതെന്ന് വിശദമാക്കുമോ;

( ബി )

ഓരോ റോഡിനും അനുവദിച്ച തുക സംബന്ധിച്ച വിശദാംശം നല്‍കുമോ?

ചെര്‍ക്കള-ജല്‍സൂര്‍ സംസ്ഥാനപാത

1115.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയില്‍ ചെര്‍ക്കള-ജല്‍സൂര്‍ സംസ്ഥാനപാതയുടെ ഉപരിതലം പുതുക്കിയിട്ട് വര്‍ഷമെത്രയായി; വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

നല്ല ഗതാഗതത്തിരക്കുള്ള ഈ അന്തര്‍സംസ്ഥാനപാതയുടെ ഉപരിതലം പൂര്‍ണ്ണമായി പുതുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( സി )

റീ ബില്‍ഡ് കേരള പ്രോജക്ടില്‍ ഈ റോഡ് അഭിവൃദ്ധി പ്പെടുത്തുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

മാവൂര്‍ - കൂളിമാട് റോഡ് നവീകരണം

1116.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാവൂര്‍-കൂളിമാട് റോഡ് വീതികൂട്ടി സൗകര്യപ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

പ്ലാപ്പള്ളി അച്ചന്‍കോവില്‍ റോഡിന്റെ നവീകരണം

1117.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്ലാപ്പള്ളി അച്ചന്‍കോവില്‍ റോഡിന്റെ നവീകരണം സംബന്ധിച്ച് നിലവിലെ സ്ഥിതി എന്താണ്; എന്നത്തേക്ക് നിര്‍മ്മാണ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് അറിയിക്കുമോ?

റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

1118.

ശ്രീ. സജി ചെറിയാൻ

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ . ജോർജ് എം .തോമസ്

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളില്‍ എത്ര ദൂരം ബി.എം. & ബി.സി. നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;

( ബി )

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള റോഡുകളുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ;

( സി )

അതിവര്‍ഷം ഉണ്ടായാലും തകര്‍ച്ച ഉണ്ടാകാത്ത തരത്തിലാണോ റോഡുകള്‍ നിര്‍മ്മിക്കുന്നത്; പദ്ധതിക്ക് ലോകബാങ്കില്‍ നിന്നും ജര്‍മ്മന്‍ ബാങ്കില്‍ നിന്നും വായ്പ ലഭ്യമായിട്ടുണ്ടോ;

( ഡി )

മുൻ സര്‍ക്കാരിന്റ കാലത്ത് നിര്‍മ്മാണങ്ങളിലുണ്ടായ ഗുണനിലവാരമില്ലായ്മ ഉണ്ടാകില്ലെന്നുറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?

കൊല്ലം മണ്ഡലത്തിലെ ദേശീയ പാത വികസനം

1119.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊല്ലം നിയോജക മണ്ഡല പരിധിയില്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?

ചാലക്കുടി കോടതി ജംഗ്ഷനിലെ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം.

1120.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി കോടതി ജംഗ്ഷനില്‍ ദേശീയപാതയില്‍ ആരംഭിച്ച അണ്ടര്‍ പാസ്സേജിന്റെ നിര്‍മ്മാണം കാര്യമായി പുരോഗമിക്കാത്തതും കാലതാമസം നേരിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

വാമനപുരം മണ്ഡലത്തിലെ എസ്.എല്‍.റ്റി.എഫ് പ്രവൃത്തികള്‍

1121.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം നിയോജക മണ്ഡലത്തില്‍ അനുവദിച്ച എസ്.എല്‍.റ്റി.എഫ് പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ നല്‍കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പ്രവൃത്തികള്‍

1122.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് മങ്കട നിയോജകമണ്ഡലത്തില്‍ ബജറ്റിന്റെ ഭാഗമായി അനുവദിച്ച പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

കഴിഞ്ഞ 4 വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച റോ‍ഡുകളുടെ നവീകരണത്തിന്റെ ഭാഗമായി ഇനിയും പൂര്‍ത്തീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

( സി )

ഇത്തരത്തില്‍ ഭരണാനുമതി നല്‍കിയതും പൂര്‍ത്താകരിക്കാത്തതുമായ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

കളന്‍ തോട്- കൂളിമാട് റോഡ് നിർമ്മാണം.

1123.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബിയില്‍ നിന്നും 25 കോടി അനുവദിച്ച് പ്രവൃത്തി ആരംഭിച്ച കളന്‍ തോട്-കൂളിമാട് റോഡ് കരാറുകാരന്‍ ഉപേക്ഷിച്ച് പോയതിനാല്‍ നിലച്ചു പോയതായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കരാറുകാരന്‍ ജോലി പാതിവഴിയില്‍ നിര്‍ത്തിയതിനാല്‍ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം ഏറെ പ്രയാസകരമാണെന്ന പരാതി പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

( സി )

കിഫ്ബി പ്രവൃർത്തി തുടരുന്നതിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കേണ്ടതുണ്ടോ;

( ഡി )

ഉണ്ടങ്കില്‍ പുതുക്കിയ പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; ഇതുസംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

( )

റോഡ് പ്രവർത്തി മുടങ്ങിപ്പോയത് കാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രവർത്തി പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കാന്‍ നടപടി സ്വീകരിക്കുമോ ?

റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍

1124.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സാമ്പത്തിക വര്‍ഷം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഏതൊക്കെ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളതെന്നു് വ്യക്തമാക്കാമോ;

( ബി )

ഓരോ പദ്ധതിക്കും വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

( സി )

ഈ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ?

കോട്ടക്കല്‍ മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണം

1125.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയത്തില്‍ തകര്‍ന്ന കോട്ടക്കല്‍ നിയോജകമണ്ഡലത്തിലെ പി.എച്ച്. സെന്റർ - മുക്കിലപീടിക റോഡ് പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനും ധനകാര്യ വകുപ്പിനും ചീഫ് എൻജിനീയര്‍ക്കും എം.എൽ.. നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലുള്ള എല്ലാ ഫയലുകളുടെയും പകര്‍പ്പു ലഭ്യമാക്കുമോ;

( ബി )

പി.എച്ച്. സെന്റര്‍ മുക്കിലപീടിക റോഡ് റബ്ബറൈസ്ഡ് ആക്കണമെന്ന നിവേദനത്തിൻമേല്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുമോ;

( സി )

ചീഫ് എൻജിനീയര്‍ (റോഡ്സ്) പ്രസ്തുത റോഡിന്റെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; അതില്‍ എടുത്ത നടപടികള്‍ അറിയിക്കുമോ;

( ഡി )

പി.എച്ച്. സെന്റര്‍ മുക്കിലപീടിക റോഡ് ബി.എം./ബി.സി. ആക്കി പുനരുദ്ധരിക്കുവാൻ നടപടി സ്വീകരിക്കുമോ?

മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ റോഡിന്റെ പുരോഗതി

1126.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാനന്തവാടി മണ്ഡലത്തില്‍ റോഡ് വികസനത്തിനായി ഈ സര്‍ക്കാര്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;

( ബി )

വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ റോഡുകള്‍ നവീകരിക്കുന്നതിന് സാധിച്ചിട്ടുണ്ടോ;

( സി )

കിഫ്ബി മുഖേന അനുവദിച്ച മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ റോഡിന്റെ പുരോഗതി വിലയിരുത്താമോ;

( ഡി )

കിഫ്ബി ഫണ്ട് പ്രകാരം അനുവദിച്ച നിട്ടറ പാലത്തിന്റെ നടപടി വിലയിരുത്താമോ;

( )

പ്രസ്തുത മണ്ഡലത്തിലെ പുതുക്കി പണിയാന്‍ ഉദ്ദേശിക്കുന്ന പാലങ്ങള്‍ ഏതെല്ലാം; പുരോഗതി അറിയിക്കുമോ;

( എഫ് )

മാനന്തവാടി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റിയുടെ നടപടി എന്തായി?

മലപ്പുറത്തെ മലയോര ഹെെവേ നിര്‍മ്മാണം

1127.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറത്തെ നിര്‍ദ്ദിഷ്ട മലയോര ഹെെവേ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്തെന്ന് അറിയിക്കുമോ;

( ബി )

ഇത് മലപ്പുറം ജില്ലയില്‍ ഏതെല്ലാം നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുമോ;

( സി )

ഏറനാട് മണ്ഡലത്തില്‍ പ്രസ്തുത ഹെെവേ കടന്നുപോകുന്നത് എവിടം മുതല്‍ എവിടം വരെയാണെന്നും എത്ര തുകയാണ് അതിന് മാത്രമായി അനുവദിച്ചിട്ടുളളതെന്നും വിശദമാക്കുമോ;

( ഡി )

ഇതിന്റെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്നും പണി ആരംഭിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ; ഇല്ലെങ്കില്‍ എന്നേക്ക് പണി ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

( )

നിര്‍മ്മാണത്തിനാവശ്യമായ തുക എത്രയെന്ന് വ്യക്തമാക്കാമോ; ഇതിനുളള തുക അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; വിശദീകരിക്കുമോ?

റാന്നി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

1128.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റാന്നി നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡുകളുടെ പേരും അവയുടെ നീളവും ലഭ്യമാക്കാമോ; ഇതില്‍ ഏതൊക്കെ റോഡുകളാണ് കിഫ്ബി വഴിയും അല്ലാതെയും ബി.എം.&ബി.സി. നിലവാരത്തില്‍ പുനരുദ്ധരിച്ചത്; അവ ഓരോന്നിലും ചെലവഴിച്ച തുക പ്രത്യേകം ലഭ്യമാക്കാമോ;

( ബി )

ഇനി ഏതൊക്കെ റോഡുകളാണ് ബി.എം.&ബി.സി. നിലവാരത്തില്‍ ഉയര്‍ത്താനുള്ളത്; ഇവയില്‍ ഏതിന്റെയെങ്കിലും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമോ; ഇതിന് എത്ര രൂപയാണ് വകയിരുത്തിയിരിക്കുന്നത്; ഏത് പദ്ധതിയിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

അവശേഷിക്കുന്ന പി.ഡബ്ല്യു.ഡി. റോഡുകള്‍ ബി.എം.&ബി.സി. നിലവാരത്തില്‍ ഉയര്‍ത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

പാലാഴി പുത്തൂര്‍മഠം റോഡ് വീതികൂട്ടാനുളള നടപടികള്‍

1129.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയിലെ പാലാഴി പുത്തൂര്‍മഠം റോഡ് വീതികൂട്ടാന്‍ സ്ഥലമേറ്റെടുക്കുന്നതിന് ജി..(ആര്‍.റ്റി) നഠ313/2013/പി.ഡബ്ലിയൂ.ഡി. തീയതി 02.03.2013 പ്രകാരം അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗപ്പെടുത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

( ബി )

റോഡ് വീതി കൂട്ടാന്‍ സ്ഥലമേറ്റെടുക്കുന്നതിന് നിലവില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

വെങ്ങര റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം

1130.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കല്ല്യാശ്ശേരി മണ്ഡലത്തില്‍ നടന്നുവരുന്ന കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ ചന്തപ്പുര-പരിയാരം മെഡിക്കല്‍ കോളേജ്-ശ്രീസ്ത-വെള്ളിക്കീല്‍-ഒഴക്രോം-കണ്ണപുരം റോഡ്, തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡ്, കുപ്പം-ചുടല-പാണപ്പുഴ-ഏര്യം-കണാരം വയല്‍ റോഡ്, ഏഴിലോട്-ഏഴിമല-റെയില്‍വെ സ്റ്റേഷന്‍-പുതിയ പുഴക്കര റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; പ്രസ്തുത റോഡുകളുടെ പ്രവൃത്തികള്‍ എപ്പോഴേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും; വിശദമാക്കാമോ;

( ബി )

ടെണ്ടര്‍ നടപടി പൂര്‍ത്തിയായ വെങ്ങര റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം എപ്പോഴേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്?

വെെപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാത

1131.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലോകബാങ്ക് സഹായത്തോടെ വെെപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാത മാതൃകാറോഡായി ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

( സി )

പ്രസ്തുത പദ്ധതി പൂര്‍ത്തീകരണത്തിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ;

( ഡി )

പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

ചെമ്പറക്കി-പൂക്കാട്ടുപടി-കിഴക്കമ്പലം റോഡ് നിര്‍മ്മാണം

1132.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചെമ്പറക്കി -പൂക്കാട്ടുപടി, പൂക്കാട്ടുപടി-കിഴക്കമ്പലം എന്നീ റോഡുകള്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ട്; ഏത് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്; വ്യക്തമാക്കാമോ;

( ബി )

ടി റോഡ് നിര്‍മ്മാണത്തിന് തദ്ദേശസ്ഥാപനങ്ങളോ മറ്റേതെങ്കിലും സ്ഥാപനങ്ങളോ തുക അനുവദിച്ചിട്ടുണ്ടോ; ടി റോഡുകളുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് ആരെന്ന് വ്യക്തമാക്കാമോ;

( സി )

നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്;വ്ക്തമാക്കാമോ?

മൂവാറ്റുപുഴ മുറികല്ല് ബൈപാസ് നിര്‍മ്മാണം

1133.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മൂവാറ്റുപുഴ മുറികല്ല് ബൈപാസ്സിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

അങ്കമാലി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

1134.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അങ്കമാലി മണ്ഡലത്തില്‍ പി.ഡബ്ല്യൂ.ഡി. പരിപാലിക്കുന്ന എത്ര കിലോമീറ്റര്‍ റോഡുകള്‍ ഉണ്ടെന്നും ഇതില്‍ എത്ര കിലോമീറ്റര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുനരുദ്ധരിച്ചുവെന്നും വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അങ്കമാലി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പേരും തുകയും ഏത് നിലവാരത്തിലാണ് റോഡുകള്‍ നിർമ്മിച്ചതെന്നും ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;

( സി )

അങ്കമാലി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഇനി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കാമോ; ആയവ പുനരുദ്ധരിക്കുന്നതിന് ഭരണാനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?

ഒറ്റപ്പാലം - ചെര്‍പ്പുളശ്ശേരി റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

1135.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം - ചെര്‍പ്പുളശ്ശേരി ബി.എം. & ബി.സി. ചെയ്യുന്നതിനായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്നും പ്രസ്തുത ഭരണാനുമതി എന്നാണ് നല്കിയതെന്നും വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

പയ്യന്നൂര്‍ മണ്ഡലത്തിലെ തീരദേശ റോഡ്

1136.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂര്‍ മണ്ഡലത്തില്‍ തീരദേശ റോഡ് നിര്‍മ്മിക്കുന്നത് എത്ര കിലോമീറ്റര്‍ നീളത്തിലാണ്; നിലവില്‍ ഇതിന്റെ സ്ഥിതി എന്താണ്; ഇതില്‍ വരുന്ന പാലങ്ങളുടെ ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടോ; അറിയിക്കാമോ;

( ബി )

രണ്ടാം റീച്ചിന്റെ ഡി. പി. ആര്‍. തയ്യാറാക്കുവാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും ഇതിന്റെ ഡി. പി. ആര്‍. തയ്യാറാക്കുന്നത് ആരാണെന്നും അറിയിക്കാമോ?

തലശ്ശേരി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

1137.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന തലശ്ശേരി നിയോജക മണ്ഡലത്തിലെ ഏതൊക്കെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഈ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതെന്ന് വെളിപ്പെടുത്താമോ;

( ബി )

ഇവയില്‍ ഇനിയും പൂര്‍ത്തീകരിക്കാത്തവ ഏതൊക്കെയാണെന്നും അവ പൂര്‍ത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കാമോ?

ശ്രീകണ്ഠാപുരം-ചെമ്പന്‍തൊട്ടി- നടുവില്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍

1138.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കിഫ്ബി ഏറ്റെടുത്ത ശ്രീകണ്ഠാപുരം - ചെമ്പന്‍തൊട്ടി - നടുവില്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

( ബി )

എത്ര കോടി രൂപയുടെ എസ്റ്റിമേറ്റ് ആണെന്നും അതിന് കിഫ്ബി ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

( സി )

പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ?

തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍

1139.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടന്നു വരുന്നതും ഭരണാനുമതി ലഭ്യമായതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

( ബി )

ഇവയുടെ തുക, നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

പള്ളുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം

1140.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

27.05.2016ന് പൊതുമരാമത്ത് വകുപ്പ് നാലരക്കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയ കൊച്ചി മണ്ഡലത്തിലെ പള്ളുരുത്തി മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( സി )

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;

( ഡി )

ഇതിനായി രാമേശ്വരം വില്ലേജ് ഓഫീസിന് സമീപത്തെ റവന്യൂ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;

( )

പള്ളുരുത്തി മിനി സിവില്‍ സ്റ്റേഷനു വേണ്ടി ഭൂമി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെന്ന് വ്യക്തമാക്കാമോ?

മലയിന്‍കീഴ് സബ്‍രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം

1141.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലയിന്‍കീഴ് സബ്‍രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തൂത നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടായതിന്റെ കാരണം വിശദമാക്കാമോ;

( ബി )

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ?

വര്‍ക്കല സബ്ബ് രജിസ്ട്രാര്‍ ഓഫീസ് നവീകരണം

1142.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വര്‍ക്കല സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്കിയതിനു ശേഷം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍

1143.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖാന്തിരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

വര്‍ക്കല മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1144.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വര്‍ക്കല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചുവരുന്ന കെട്ടിടങ്ങള്‍, റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

( ബി )

പൊതുമരാമത്ത് വകുപ്പിനെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

( സി )

ഭരണാനുമതി ലഭിച്ച ഓരോ പ്രവൃത്തിയുടെയും പുരോഗതി വ്യക്തമാക്കാമോ?

മാവേലിക്കരയിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം പ്രവൃത്തികള്‍

1145.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം നടപ്പിലാക്കിയതും അനുവദിച്ചതമായ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തികളുടെയും പദ്ധതികളുടെയും പൂര്‍ത്തീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( സി )

ഫണ്ട് അനുവദിച്ചിട്ടും ആരംഭിക്കാത്തതും പൂര്‍ത്തീകരിക്കാത്തതുമായ പ്രവൃത്തികള്‍ ഏതൊക്കെയെന്നും പ്രവൃത്തി പൂര്‍ത്തീകരണത്തിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കുമോ;

( ഡി )

പുതുതായി ഫണ്ട് അനുവദിക്കേണ്ട പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

നെന്മിനി പ്രീ-മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം

1146.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി വികസന വകുപ്പിന് കീഴിലുളള പെരിന്തല്‍മണ്ണ ബ്ലോക്കിലെ നെന്മിനി പ്രീ-മെട്രിക് ഹോസ്റ്റലിന്റെ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

കരുവാറ്റക്കടവ് പാലം

1147.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

താമരശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരുവാറ്റക്കടവ് പാലത്തിന്റെ നിര്‍മ്മാണ നടപടികളില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

2009-ല്‍ പ്രസ്തുത പാലം നിര്‍മ്മാണത്തിനായി സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചിട്ടും നിര്‍മ്മാണ നടപടികള്‍ ആരംഭിക്കാത്തതിന്റെ കാരണമറിയിക്കാമോ;

( സി )

പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ?

താനൂര്‍ നിയോജകമണ്ഡലത്തിലെ പാലം പദ്ധതികള്‍

1148.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

താനൂര്‍ നിയോജകമണ്ഡലത്തില്‍ 2017-18 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച (കിഫ്ബി) അഞ്ചുടി പാലം, അങ്ങാടി പാലം എന്നീ പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;

( ബി )

പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ ആരംഭിച്ച് എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിക്കുന്നത്;

( സി )

മേല്‍ സൂചിപ്പിച്ച പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി എത്രയും വേഗം ആരംഭിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ: വിശദാംശം അറിയിക്കുമോ ?

കാലടി പാലത്തിലെ ഗതാഗത കുരുക്ക്

1149.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അങ്കമാലി നിയോജകമണ്ഡലത്തില്‍ എം.സി. റോഡിലുള്ള കാലടി പാലത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി കാലടി സമാന്തര പാലം നിര്‍മ്മാണം എന്ന ആവശ്യത്തിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടി ക്രമങ്ങള്‍ വിശദമാക്കാമോ;

( ബി )

പ്രസ്തുത പ്രവൃര്‍ത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും ആയത് ആരംഭിക്കുന്നതിനായി നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ?

കണ്ണനിക്കടവ് പാലം പുതുക്കി പണിയുന്ന പ്രവര്‍ത്തനങ്ങള്‍

1150.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജക മണ്ഡലത്തിലെ കണ്ണനിക്കടവ് പാലം പുതുക്കി പണിയുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

( ബി )

പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്ന് വിശദമാക്കുമോ?

വാടനാംകുറിശ്ശി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

1151.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാടനാംകുറിശ്ശി റെയില്‍വേ മേല്‍പ്പാലം ഏതു വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആണ് പ്രഖ്യാപിച്ചത്; അതിനുശേഷം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ പുരോഗതി ഘട്ടംഘട്ടമായി വിശദീകരിക്കാമോ;

( ബി )

ഈ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ചുമതല ആരാണ് നിര്‍വ്വഹിക്കുന്നത്; ഈ പ്രവൃത്തിയുടെ കരാര്‍ ആര്‍ക്കാണ് ലഭിച്ചിട്ടുള്ളതെന്നും എത്ര തുകയ്കാണ്‌ കരാര്‍ ലഭിച്ചിട്ടുള്ളതെന്നും അറിയിക്കാമോ; ഈ പാലത്തിന്റെ ഘടനയും നീളവും വീതിയും അടക്കമുള്ള വിശദവിവരങ്ങളും ലഭ്യമാക്കാമോ;

( സി )

ഈ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള സ്റ്റാറ്റസ് വ്യക്തമാക്കാമോ; ഈ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ;

( ഡി )

റെയില്‍വേ മേല്‍പ്പാലത്തിനായി ‌ ഏറ്റെടുത്തിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂവുടമകള്‍ക്കു നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുണ്ടോ?

എറണാകുളം മണ്ഡ‍ലത്തിലെ പൊതുമരാമത്ത് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍.

1152.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എറണാകുളം നിയോജകമണ്ഡ‍ലത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമരാമത്ത് പാലം വിഭാഗത്തില്‍ ബഡ്ജറ്റ് വര്‍ക്ക്, എസ്/ആർ എന്നീ ഹെഡുകളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ എത്രയെന്നും ഏതൊക്കെയെന്നും അറിയിക്കാമോ;

( ബി )

ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചുവെന്നും എത്ര എണ്ണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നും എത്ര പ്രവൃത്തികള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ?

ആലത്തൂരിലെ പാലം പ്രവൃത്തികള്‍

1153.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍ പഞ്ചായത്തിലെ പറക്കുന്നംപാലം, എരിമയൂര്‍ പഞ്ചായത്തിലെ ചുള്ളിമടപാലം, കിഴക്കഞ്ചേരി പഞ്ചായത്തിലെ മമ്പാട്-പുന്നപ്പാടം കോസ് വേ എന്നിവയുടെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ?

നെന്മാറ മണ്ഡലത്തിലെ പാലങ്ങളുടെ നവീകരണം

1154.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെന്മാറ നിയോജക മണ്ഡലത്തിലെ പാലങ്ങള്‍ നവീകരിക്കുന്നതിനും പുതുക്കി പണിയുന്നതിനുമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തുകയാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

ഏതെല്ലാം പാലങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും, ആയതിന്റെ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?

ഈസ്റ്റ് ഒറ്റപ്പാലം പാലം

1155.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം ടൗണിനോടനുബന്ധിച്ചുള്ള ഈസ്റ്റ് ഒറ്റപ്പാലം പാലം നിര്‍മ്മിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വിശദാംശം ലഭ്യമാക്കാമോ ;

( ബി )

ഈസ്റ്റ് ഒറ്റപ്പാലം നിര്‍മ്മിക്കുന്നതിനായുള്ള പ്രപ്പോസല്‍ എന്നാണ് ലഭ്യമായത് ; അതിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ ?

ചേരാനല്ലൂര്‍ പഞ്ചായത്തിലെ കുറുംകോട്ട പാലം

1156.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പ് 10/7/2017 തീയതിയിലെ 942/2017 ഉത്തരവ് പ്രകാരം 10 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കുകയും എന്നാല്‍ നാളിതുവരെ കിഫ്ബി അംഗീകാരം നേടാന്‍ സാധിക്കാത്തതുമായ എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുംകോട്ട ദ്വീപിലേക്കുളള കുറുംകോട്ട പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

( ബി )

ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിലെ 27/ഡി1/2020 നമ്പര്‍ ഫയലില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ട് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോ;

( സി )

ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് എന്നത്തേക്ക് ധനകാര്യ വകുപ്പിന് നല്‍കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

പൊതുമരാമത്ത് വകുപ്പ് വളളിക്കുന്ന് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

1157.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമരാമത്ത് വകുപ്പ് മുഖേന വളളിക്കുന്ന് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തീകരിച്ചവ, പൂര്‍ത്തീകരിക്കാനുളളവ, ആരംഭിക്കാനുളളവ എന്നിങ്ങനെ വിശദമാക്കുമോ;

( സി )

പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?

എറണാകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1158.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എറണാകുളം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റ് വര്‍ക്ക്, എം.എല്‍.. .ഡി.എസ്, എം.എല്‍.. എസ്.ഡി.എഫ്, ആര്‍/പി, /ആര്‍, എസ്/ആര്‍ എന്നീ ഹെഡുകളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ എത്ര; എതൊക്കെ; അറിയിക്കുമോ;

( ബി )

പ്രസ്തുത മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ എണ്ണം വര്‍ഷാടിസ്ഥാനത്തില്‍ പേരുകള്‍ ഉള്‍പ്പെടെ വിശദമാക്കുമോ;

( സി )

ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു എന്നും എത്ര എണ്ണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു എന്നും എത്ര പ്രവൃത്തികള്‍ ഇനി പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കുമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ പ്രവൃത്തികള്‍

1159.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചത്; ഓരോ പ്രവൃത്തിയ്ക്കും അനുവദിക്കപ്പെട്ട തുകയുടെ വിശദാംശം നല്‍കാമോ;

( ബി )

കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കപ്പെട്ട ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂര്‍ത്തീകരിച്ചു എന്നതിൻെറ വിശദാംശം ലഭ്യമാക്കാമോ?

സ്റ്റേറ്റ് ലെവല്‍ ടാസ്ക് ഫോഴ്സ്

1160.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സ്റ്റേറ്റ് ലെവല്‍ ടാസ്ക് ഫോഴ്സ് (എസ്.എല്‍.റ്റി.എഫ്) പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനുവദിച്ച തുക എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

( ബി )

എസ്.എല്‍.റ്റി.എഫ് പ്രകാരം ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;

( സി )

വര്‍ഷത്തില്‍ എത്ര പ്രാവശ്യമാണ് എസ്.എല്‍.റ്റി.എഫ് പ്രകാരം ഫണ്ട് അനുവദിക്കാറുള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്.എല്‍.റ്റി.എഫ് പ്രകാരം അനുവദിച്ച തുക എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?

വാമനപുരം മണ്ഡലത്തിലെ പദ്ധതികള്‍

1161.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വാമനപുരം മണ്ഡലത്തില്‍ അനുവദിച്ചതും നടപ്പിലാക്കിയതുമായ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കെ.എസ്.ടി.പി. പ്രവൃത്തികള്‍ എന്നിവയുടെ വിവരങ്ങള്‍ വിശദമാക്കുമോ;

( ബി )

ഇവയില്‍ പൂര്‍ത്തിയായവയും പൂര്‍ത്തിയാക്കാനുള്ളവയും ഏതൊക്കെയെന്ന് അറിയിക്കാമോ;

( സി )

ഇനിയും പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

പാറശ്ശാല മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍

1162.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്‍റ കാലയളവില്‍ പാറശാല നിയോജകമണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പിന് കീഴില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയ്ക്ക് ഓരോന്നിനും എത്ര തുക വീതം വകയിരുത്തിയിട്ടുണ്ട് എന്നും അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ ?

മലപ്പുറം-മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് പദ്ധതി

1163.

ശ്രീ . പി . ഉബൈദുള്ള

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഭാരത് മാല പരിയോജനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട മലപ്പുറം-മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിക്കാമോ;

( ബി )

പദ്ധതിയുടെ നിലവിലുള്ള അലൈന്‍മെന്റ് വെളിപ്പെടുത്തുമോ; മാറ്റം പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ;

( സി )

മലപ്പുറം നഗരത്തിന്റെ വ്യവസായ വാണിജ്യ വളര്‍ച്ചയ്ക്കുതകുന്ന നിലവിലെ അലൈന്‍മെന്റില്‍ തന്നെ പാത യാഥാര്‍ത്ഥ്യമാക്കുമോ;

( ഡി )

പുതിയ സാമ്പത്തിക ഇടനാഴിയായ നിര്‍ദിഷ്ട പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലത്തുമോ; ഇതിനായി പ്രത്യേക സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കുമോയെന്ന് അറിയിക്കാമോ?

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികൾ

1164.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

( ബി )

ഓരോ പദ്ധതിയുടെയും അടങ്കല്‍ തുക എത്രയെന്ന് അറിയിക്കുമോ;

( സി )

പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ നിര്‍വ്വഹണ പുരോഗതി എന്തെന്ന് വിശദമാക്കുമോ?

പുതിയ കാലം പുതിയ നിര്‍മ്മാണം

1165.

ശ്രീ.ഡി.കെ.മുരളി

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ . പി . കെ . ശശി

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്ന ശേഷം 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന ആശയം മുന്‍നിര്‍ത്തി നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഏതെല്ലാം നിര്‍മ്മാണ രീതികളാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി അവലംബിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത കാലയളവില്‍ ബി.എം.ബി.സി. നിലവാരത്തിലുള്ള എത്ര കിലോമീറ്റര്‍ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു അറിയിക്കാമോ ;

( സി )

ഈ കാലയളവില്‍ എത്ര പാലങ്ങളുടെ നിര്‍മ്മാണമാണ് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്‌ ;

( ഡി )

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

നെടുമങ്ങാട് മണ്ഡലത്തിലെ സ്റ്റേറ്റ് ലെവല്‍ ടാസ്ക് ഫോഴ്സ് പ്രവൃത്തികള്‍

1166.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെയായി നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ സ്റ്റേറ്റ് ലെവല്‍ ടാസ്ക് ഫോഴ്സ് (എസ്.എല്‍.ടി.എഫ്) മുഖേന ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുളളതെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ചിട്ടുളള തുകയെത്രയെന്നും വ്യക്തമാക്കുമോ;

( ബി )

അനുവദിച്ച പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും ബാക്കിയുളളവ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കുമോ?

കൊല്ലം ജില്ലയിലെ റോഡുനിര്‍മ്മാണത്തിലെ അപാകതകള്‍

1167.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിലെ അഴിമതിയും ഗുണമേന്മ ഇല്ലാത്തതും ചട്ടങ്ങള്‍ പാലിക്കാതെയും ചെയ്തു പ്രവൃത്തികളില്‍ ധനകാര്യ പരിശോധനാ വിഭാഗം പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം പ്രസ്തുത റിപ്പോര്‍ട്ട് സഹിതം നല്‍കുമോ;

( ബി )

പ്രസ്തുത റിപ്പോര്‍ട്ടില്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ശിപാര്‍ശ നല്‍കിയിരുന്നത്; ഇതില്‍ ആര്‍ക്കെല്ലാമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം നല്‍കുമോ;

( സി )

ധനകാര്യ പരിശോധനാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനുളള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ?

പൊതുമരാമത്ത് വകുപ്പിലെ സോഷ്യല്‍ ഓഡിറ്റിംഗ്.

1168.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കിയതിലൂടെ അതിന്റെ പ്രവൃത്തികളില്‍ ഗുണപരമായ മാറ്റം വന്നതായി വിലയിരുത്തുന്നുണ്ടോ;

( ബി )

സോഷ്യല്‍ ഓഡിറ്റിംഗിനായി ജില്ലാതലത്തില്‍ രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; അത് തൃപ്തികരമാണോ;

( സി )

പ്രസ്തുത സമിതികളുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പ്രവൃത്തികള്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗമോ പോലീസ് വിജിലന്‍സ് വിഭാഗമോ അന്വേഷിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

( ഡി )

ഏതെങ്കിലും പ്രവൃത്തി ധനകാര്യ വകുപ്പിന് കീഴിലുളള ചീഫ് ടെക്നിക്കല്‍ എക്സാമിനർ, ധനകാര്യ അന്വേഷണ വിഭാഗം എന്നിവരുടെ അന്വേഷണത്തിന് അയച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കരാറുകാര്‍

1169.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണ്;

( ബി )

കിഫ്ബി പദ്ധതികളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഇന്‍സ്പെക്ഷന്‍ വിംഗ് ഉള്ളതുപോലെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ പ്രത്യേക പരിശോധനാവിഭാഗം ഉണ്ടോ; വിശദമാക്കുമോ;

( സി )

നിര്‍മ്മാണത്തിലെ അപാകത കാരണം കരാറുകാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ടോ; ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം എത്ര കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി;

( ഡി )

പാലാരിവട്ടം പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ്. എന്ന കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

( )

പ്രസ്തുത കമ്പനിക്ക് ഈ സര്‍ക്കാര്‍ നിലവില്‍ ഏതൊക്കെ പ്രവൃത്തികളുടെ കരാറാണ് നല്‍കിയിട്ടുള്ളത്; പ്രസ്തുത ഓരോ കരാറിന്റെയും അടങ്കല്‍ തുക എത്ര വീതമാണ്?

പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം

1170.

ശ്രീമതി യു. പ്രതിഭ

ശ്രീ യു. ആർ. പ്രദീപ്

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം സാധ്യമാക്കുന്നതിനും ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

പൊതുമരാമത്ത് പ്രവൃത്തികള്‍ കാലതാമസം കൂടാതെയും കാര്യക്ഷമമായും പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

( സി )

പൊതുമരാമത്ത് മേഖലയിലെ അഴിമതി പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും പൊതുമരാമത്ത് പ്രവൃത്തികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?

ദേശീയപാത വികസനം

1171.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയപാത 66 നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

( ബി )

ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കുമോ; ഇനി എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്;

( സി )

തലപ്പാടി-ചെങ്ങള പാത, ചെങ്ങള-നീലേശ്വരം ടൗണ്‍ റെയില്‍വേ ഗേറ്റ് പാത, തുറവൂര്‍-പറവൂര്‍ പാത, പറവൂര്‍-കാെറ്റംകുളങ്ങര എന്നീ പാതകളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;

( ഡി )

ദേശീയ പാതയുടെ അലെെന്‍മെന്റില്‍ ഏതെങ്കിലും ഭാഗത്ത് വ്യത്യാസം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയാണ് വരുത്തിയിട്ടുള്ളത്;

( )

മള്‍ട്ടിലെവല്‍ ലോജിസ്റ്റിക് പാര്‍ക്കിംഗിന് വേണ്ടി മുപ്പത്തിയഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന സംസ്ഥാന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര റോഡ് ഗതാഗത മാന്ത്രാലയം എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്ന് അറിയിക്കാമോ?

പാറശാല മണ്ഡലത്തിലെ നിര്‍ദ്ദിഷ്ട മലയോര ഹൈവേ പദ്ധതി

1172.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാറശാല മണ്ഡലത്തിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ രണ്ടാം റീച്ചായ കുടപ്പനമൂട് - മൈലക്കര റീച്ചില്‍ ഉള്‍പ്പെട്ടതും എന്നാല്‍ സ്ഥലലഭ്യതയില്ലാത്തതിനാല്‍ ഒഴിവാക്കിയതുമായ കുടപ്പനമൂട്-അമ്പൂരി-വാഴിച്ചല്‍ റീച്ചിന് പകരമായി മലയോര ഹൈവേ കടന്നു പോകുന്ന നെടുമങ്ങാട് -ഷൊര്‍ളക്കോട് സ്റ്റേറ്റ് ഹൈവേയിലെ തുടര്‍ച്ചയായ കുടപ്പനമൂട്-വാഴിച്ചല്‍ റോഡിലൂടെ പദ്ധതി പുനക്രമീകരിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

( ബി )

ഇക്കാരണത്താല്‍ നിര്‍ദ്ദിഷ്ട മലയോരഹൈവേയ്ക്ക് ഏകദേശം മൂന്ന് കി.മീ. ദൂരം തുടര്‍ച്ച നഷ്ടപ്പെടുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റോഡിന്റെ അലൈന്‍മെന്റ് പുതുക്കി നല്‍കി പ്രസ്തുത വിഷയം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;

( സി )

നിര്‍ദ്ദിഷ്ട മലയോര ഹൈവേ പദ്ധതിയുടെ പാറശാല നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?

കോട്ടക്കലിലെ റെസ്റ്റ് ഹൗസ് പുനരുദ്ധാരണം

1173.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കലിലെ ചങ്കുവെട്ടി, കുറ്റിപ്പുറം റെസ്റ്റ് ഹൗസുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( ബി )

നവീകരണം സംബന്ധിച്ച് പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമായ വിവരം ലഭ്യമാക്കുമോ;

( സി )

ദേശീയപാതയിലെ പ്രധാനപ്പെട്ട കോട്ടക്കല്‍, ചങ്കുവെട്ടി, കുറ്റിപ്പുറം റെസ്റ്റ് ഹൗസുകള്‍ പുനരുദ്ധരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;

( ഡി )

ഇതിലേക്കായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?

മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍) തസ്തികയിലേയ്ക്ക് താഴ്ന്ന സ്കെയിലിലുള്ളവരുടെ നിയമനം

1174.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍) തസ്തികയിലേയ്ക്ക് വകുപ്പിലെ താഴ്ന്ന സ്കെയിലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും ആയത് നടപ്പിലാക്കുന്നതിന് അവശേഷിക്കുന്ന നടപടികള്‍ എന്താെക്കെയാണെന്നും വ്യക്തമാക്കാമോ;

( സി )

പ്രസ്തുത വിഷയത്തില്‍ 23.12.2020-ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തതു യോഗവുമായി ബന്ധപ്പെട്ടുള്ള മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( ഡി )

സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ഓവര്‍സിയര്‍ തസ്തികയിലേയ്ക്ക് ഇപ്രകാരം നല്‍കുന്ന നിയമനം പ്രസ്തതു തസ്തികയിലേയ്ക്ക് പി.എസ്.സി. മുഖേന യുള്ള നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന സാങ്കേതിക യോഗ്യതകളുള്ള താഴ്ന്ന ശമ്പള സ്കെയിലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോയെന്ന് വ്യക്തമാക്കാമോ;

( )

പ്രസ്തുത വിഷയം കെെകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലെ ബി3/276/2019/ പൊ... എന്ന ഫയലിന്റെ (കറന്റ്, നോട്ട് ഭാഗങ്ങളുടെ) ഒരു പകര്‍പ്പ് ലഭ്യമാക്കാമോ?

കരുവഞ്ചാല്‍, ആലക്കോട് പാലങ്ങളുടെ നിര്‍മ്മാണം

1175.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാല്‍ പാലത്തിന്റെയും ആലക്കോട് പാലത്തിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

( ബി )

ബഡ്ജറ്റില്‍ മതിയായ തുക വകയിരുത്തിയ ആലക്കോട് പാലത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയോയെന്ന് വ്യക്തമാക്കുമോ?

കന്നിപുറം, മുള്ളറവിള-ആയയില്‍ പാലങ്ങളുടെ നിര്‍മ്മാണം

1176.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ കന്നിപുറം, മുള്ളറവിള-ആയയില്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടെണ്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( ബി )

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടോ എന്ന് വ്യക്തമാക്കാമോ?

കുലശേഖരം പാലത്തിന്റെ നിർമ്മാണപുരോഗതി

1177.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ഏറ്റെടുത്തിട്ടുള്ള കുലശേഖരം പാലത്തിന്റെ നിർമ്മാണത്തിലുള്ള പുരോഗതി വ്യക്തമാക്കാമോ;

( ബി )

എത്ര രൂപയാണ് ഈ പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത് ;

( സി )

ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

മലപ്പുറം ഫ്ലൈഓവര്‍ പദ്ധതി

1178.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം ഫ്ലൈഓവര്‍ പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ ? വിശദാംശം നല്‍കുമോ;

( ബി )

പ്രസ്തുത പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ;

( സി )

ഇതിനായി കിഫ്ബി നീക്കിവെച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഭരണാനുമതി സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കുമോ?

കുതിരാനിലെ തുരങ്കപാത നിര്‍മ്മാണം

1179.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശൂര്‍‍ ജില്ലയിലെ കുതിരാനിലെ തുരങ്കപാത നിര്‍മ്മാണവും ദേശീയപാത വികസനവും വൈകുന്നത് ജനജീവിതത്തിന് തന്നെ ഭീഷണിയായ കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

( ബി )

റോഡിലെ കുഴികള്‍ അടയ്ക്കാത്തതും സുരക്ഷാ സംവിധാനം ഒരുക്കാത്തതും അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും മൂലം മണ്ണുത്തി-വടക്കഞ്ചേരി ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

പ്രസ്തുത ഭാഗത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ട സാഹചര്യം നിലവിലുണ്ടോ;

( ഡി )

കുതിരാനിലെ തുരങ്ക നിര്‍മ്മാണത്തില്‍ നിലവിൽ എന്തെങ്കിലും അനിശ്ചിതത്വമുണ്ടോ; എങ്കില്‍ അത് പരിഹരിച്ച് എത്രയും വേഗം തുരങ്കം ഗതാഗതത്തിന് തുറന്ന് നല്‍കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തുമോ; വിശദമാക്കാമോ?

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍

1180.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പു ദേശീയപാത വിഭാഗം മുഖേന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടന്നുവരുന്നതും ഭരണാനുമതി ലഭ്യമായതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

( ബി )

ഇവയുടെ തുക, നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ?

കടുത്തുരുത്തി ബൈപ്പാസിന് സ്ഥലം വിട്ടു നൽകിയ വകയിൽ ശ്രീ. സുഗുണന് നഷ്ടപരിഹാരം ലഭിക്കുന്നതിനുളള നടപടി

1181.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടുത്തുരുത്തി ബൈപ്പാസിന് സ്ഥലം വിട്ടു നൽകിയ വകയിൽ ശ്രീ. സുഗുണന് നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി പൊതു മരാമത്ത് വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

( ബി )

ഇപ്പോൾ പൊതുമരാമത്ത് ജി സെക്ഷനിൽ വളരെ നാളുകളായി തീർപ്പാകാതെ കിടക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച പ്രസ്തുത ഫയൽ തീർപ്പാക്കി കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ട വ്യക്തിക്ക് നീതി ലഭ്യമാക്കുമോയെന്ന് വ്യക്തമാക്കുമോ?

ദേശീയപാത-66 അഭിവൃദ്ധിപ്പെടുത്തുന്നത്തിനുള്ള പ്രവൃത്തി

1182.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തി എത്ര റീച്ചുകളായാണ് ടെന്‍ണ്ടര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കുമോ;

( സി )

ആരൊക്കെയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളതെന്നും നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കുമെന്നും അറിയിക്കാമോ?

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പ്രവൃത്തികള്‍

1183.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് കിഫ്ബിയില്‍ നിന്നും തുക ലഭ്യമായതെന്ന് വ്യക്തമാക്കുമോ;

( ബി )

കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിനായി ഈ മണ്ഡലത്തില്‍ നിന്നും നല്‍കിയ പ്രവൃത്തികളുടെ പേരുവിവരം വിശദമാക്കുമോ?

പീരുമേട് മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ

1184.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പീരുമേട് നിയോജകമണ്ഡലത്തിൽ കിഫ്ബി അനുമതി ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികൾ ഏതൊക്കെയെന്നും ഇവയുടെ നിർമ്മാണപുരോഗതി സംബന്ധിച്ച വിശദാംശങ്ങളും അറിയിക്കാമോ?

പൈപ്പ്‍ ലൈൻ ഇടുന്നതിനുള്ള അനുമതി

1185.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുടിവെള്ള പദ്ധതികളുടെ പൈപ്പ്‍ ലൈനിടുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകള്‍ കട്ട് ചെയ്യുന്നതിന് ജലവിഭവ വകുപ്പിന് അനുമതി നല്‍കുന്നതില്‍ നിലവില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദമാക്കുമോ;

( ബി )

ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

( സി )

ഇപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് അനന്തമായി നീളുന്നത് കാരണം പല കുടിവെള്ള പദ്ധതികളുടേയും പൂര്‍ത്തീകരണം വൈകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

( ഡി )

ഇതിന് പരിഹാരമാകുന്ന തരത്തില്‍ ജലവിഭവ വകുപ്പുമായുള്ള നടപടികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കാമോ?

റോഡുകളുടെ വികസനത്തിനുള്ള ധനസമാഹരണം

1186.

ഡോ.എം.കെ . മുനീർ

ശ്രീ . അബ്ദുൽ ഹമീദ് .പി .

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് റോഡുകളുടെ വികസനത്തിനും സുരക്ഷയ്ക്കുമായി ഏതെല്ലാം രീതിയിലാണ് തുക കണ്ടെത്തുന്നത്;

( ബി )

പൊതുമരാമത്ത് റോഡുകള്‍ക്ക് സമീപം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന ബങ്കുകള്‍ തുടങ്ങുന്നതിന് ഫീസ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( സി )

ഈ ഇനത്തില്‍ എന്ത് തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കുമോ?

ഏറനാട് മണ്ഡലത്തിലെ പദ്ധതികള്‍

1187.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏറനാട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; ഉത്തരവുകളുടെ പകര്‍പ്പടക്കം വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍, വിവിധ ഘട്ടങ്ങളിലുള്ള പ്രവൃത്തികള്‍ എന്നിവ ഏതെല്ലാമാണ്; വിശദാംശം നല്‍കുമോ ;

( സി )

ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണ്; വെളിപ്പെടുത്തുമോ ?

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത റോഡുകള്‍

1188.

ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത റോഡുകള്‍ (ബി.എം.ബി.സി) ഏതൊക്കെ എന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത റോഡുകളുടെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കും എന്ന് വിശദമാക്കാമോ?

പൊതുമരാമത്ത് റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടി

1189.

ശ്രീ .പി. കെ. ബഷീർ

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ . ടി . . അഹമ്മദ് കബീർ

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് റോഡുകള്‍ കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാത്തതിനാല്‍ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്തുതന്നെ ചെയ്യുന്നതിനും റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

( സി )

പാലങ്ങളുടെ പുനരുദ്ധാരണം, നവീകരണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?

റോഡുകളുടെ വീതി അളന്ന് തിട്ടപ്പെടുത്തുന്നതിന് നടപടി

1190.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം താലൂക്കിലെ പട്ടയ നടപടികളുടെ ഭാഗമായി താലൂക്കിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ ആവശ്യമായ വീതി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

കോതമംഗലം-കട്ടമ്പുഴ, കോതമംഗലം-വടാട്ടുപാറ, കുട്ടമ്പുഴ–ഉരുളന്‍തണ്ണി, കുട്ടമ്പുഴ-ആനക്കയം അടക്കമുള്ള റോഡുകളുടെ ആവശ്യമായ വീതി നിര്‍ണ്ണയിച്ച് കിട്ടാത്തതുമൂലം പ്രസ്തുത സ്ഥലങ്ങളിലെ പട്ടയനടപടികള്‍ക്ക് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

( സി )

മേല്‍പ്പറഞ്ഞ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനായി മേല്‍പ്പറഞ്ഞ റോഡുകള്‍ക്ക് ആവശ്യമായ വീതി നിര്‍ണ്ണയിക്കുന്നതിനുവേണ്ട അടിയന്തിര നടപടി സ്വീകരിക്കുമോ ;

( ഡി )

ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

പയ്യന്നൂര്‍-അമ്പലത്തറ-കാനായി-മണിയറ റോഡ്

1191.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020 ജനുവരി മാസത്തില്‍ കിഫ്ബിയില്‍ നിന്ന് സാമ്പത്തിക അനുമതി ലഭിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ പയ്യന്നൂര്‍-അമ്പലത്തറ-കാനായി-മണിയറ റോഡ് നിര്‍മ്മാണത്തിന്റെ സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;

( ബി )

നടപടികള്‍ പൂര്‍ത്തികരിച്ച് പ്രസ്തുത പ്രവൃത്തി എപ്പോള്‍ ടെണ്ടര്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാമോ?

പുലിക്കുരുമ്പ - പുറഞ്ഞാണ്‍ റോഡ് പുനരുദ്ധാരണം.

1192.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ പുലിക്കുരുമ്പ - പുറഞ്ഞാണ്‍ റോഡ് പുനരുദ്ധാരണത്തിന്റെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയുണ്ടായോ;

( ബി )

ഒടുവള്ളിത്തട്ട് - കുടിയാന്മല റോഡ് സി.ആർ.എഫ്. ല്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?

പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ റോഡ്

1193.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ റോഡിന്റെ (പി.യു.കെ.സി റോഡ്) നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിൽ ഉള്ളിയേരി മുതല്‍ കുറ്റ്യാടി വരെയുള്ള ഭാഗത്തിന്റെ ഡി.പി.ആര്‍ കിഫ്ബിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ;

( സി )

ഈ റോഡിന്റെ നവീകരണ പ്രവൃത്തി വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കാമോ?

കരുവഞ്ചാല്‍ - വെള്ളാട് റോഡ് പുനരുദ്ധാരണം

1194.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാല്‍ - വെള്ളാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

( ബി )

പ്രവർത്തി അടിയന്തരമായി ടെണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ എന്നറിയിക്കാമോ?

തിരുവനന്തപുരം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

1195.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിനുകീഴില്‍ നടന്നുവരുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ;

( ബി )

2016-17, 2017-18, 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( സി )

ഈ മണ്ഡലത്തില്‍ 2020-21ലെ ബജറ്റില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഈ പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?

ഒറ്റപ്പാലം ടൗണിലെ ഗതാഗതക്കുരുക്ക്

1196.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ; അതിനായി എത്ര തുക അനുവദിച്ചു ; വിശദാംശം നല്‍കാമോ ;

( ബി )

ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചത്; ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്ര; വ്യക്തമാക്കാമോ ;

( സി )

ഏതെല്ലാം പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്; വിശദീകരിക്കാമോ ?

നാദാപുരം മണ്ഡലത്തിലെ കിഫ്ബി റോഡ്‌ പ്രവൃത്തികള്‍

1197.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ കിഫ്ബി വഴി ഭരണാനുമതി ലഭിച്ച തൊട്ടില്‍പ്പാലം-കുണ്ട്തോട് റോഡ്‌ ,കുളങ്ങരത്ത് നമ്പ്യാത്താന്‍ കുണ്ട് -വാളൂക്ക് റോഡിന്റെ സാങ്കേതിക അനുമതിക്ക് നാളിതു വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

( ബി )

സാങ്കേതിക അനുമതി നല്‍കി പ്രവൃത്തി ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ത്വരിത ഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികള്‍

1198.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച ഈ മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

മുക്കം - കുമാരനല്ലൂര്‍ - മല്ലത്തായിപാറ - തേക്കുംകുറ്റി റോഡ്

1199.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ദൈര്‍ഘ്യമേറിയ റോഡുകളുടെ നിര്‍മ്മാണവും പരിപാലനവും അവയ്ക്ക് പ്രയാസമായതിനാല്‍ അത്തരം റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

( ബി )

മുക്കം - കുമാരനല്ലൂര്‍ - മല്ലത്തായിപാറ - തേക്കുംകുറ്റി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

കുന്നത്ത്നാട് മണ്ഡലത്തിലെ റോഡുകളുടെ പുനഃനിര്‍മാണം

1200.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം പൊതുമരാമത്ത് വകുപ്പ് പ്ലാന്‍ഫണ്ട്, കിഫ്ബി, നബാര്‍ഡ്, ആസ്തിവികസന ഫണ്ട്, എസ്.ഡി.എഫ് എന്നിവ ഉപയോഗിച്ച് കുന്നത്ത്നാട് നിയോജകമണ്ഡലത്തില്‍ എത്ര റോഡുകളുടെ പുനഃനിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയെന്ന് അറിയിക്കുമോ ;

( ബി )

ആയതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും എത്ര എണ്ണത്തിന്റെ പ്രവൃത്തികള്‍ നടന്നുവരുന്നുവെന്നും എത്രയെണ്ണം ആരംഭിക്കാന്‍ ഉണ്ടെന്നും ആയതിന്റെ തുക, ദൈര്‍ഘ്യം എന്നിവ സഹിതം പട്ടിക തിരിച്ച് നല്‍കാമോ; ആകെ ബി.എം & ബി.സി നിലവാരത്തില്‍ എത്ര കി.മി. ദൈര്‍ഘ്യത്തില്‍ റോഡ് നിര്‍മ്മിച്ചുവെന്നും വ്യക്തമാക്കാമോ;

( സി )

ടി പ്രവൃത്തികള്‍ക്ക് ഉണ്ടായ കാലതാമസം പ്രത്യേകം പ്രത്യേകം നല്‍കാമോ?

ആളൂര്‍ സെന്റര്‍- ചൂണ്ടല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ റോഡ്

1201.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മണലൂര്‍ മണ്ഡലത്തിലെ ആളൂര്‍ സെന്റര്‍ മുതല്‍ വെട്ടുകാട് വഴി ചൂണ്ടല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത പ്രവൃർത്തിക്ക് എത്ര തുകയാണ് അനുവദിച്ചതെന്ന് അറിയിക്കുമോ;

( സി )

പ്രവൃർത്തി ആരംഭിക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

( ഡി )

പ്രസ്തുത പ്രവൃർത്തി എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?

കൊച്ചി മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

1202.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് കൊച്ചി നിയോജകമണ്ഡലത്തിലെ എത്ര റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി നല്‍കിയെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത റോഡുകള്‍ ഏതെല്ലാമെന്നും ഓരോന്നിനും എത്ര തുക വീതം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

( സി )

ഇതില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാം; 2021 മാര്‍ച്ച് 31-നകം പൂര്‍ത്തീകരിക്കുവാന്‍ സാധ്യതയുളളവ ഏതെല്ലാം; വിശദാംശം വ്യക്തമാക്കുമോ;

( ഡി )

ഇവയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുളളത് ഏതെല്ലാമെന്നും ഇനി ടെന്‍ഡര്‍ ചെയ്യാനുളളവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?

കരുവന്തല-ചക്കംകണ്ടം റോഡിന്റെ നവീകരണം

1203.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുവന്തല-ചക്കംകണ്ടം റോഡില്‍ പൊന്നാംകുളം വരെയുള്ള റോഡ് നവീകരണത്തിന് അനുവദിച്ച തുക എത്രയാണെന്നറിയിക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച തീയതിയും കരാര്‍ തീയതിയും എന്നാണെന്ന് അറിയിക്കാമോ;

( സി )

പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇതുവരെ ആരംഭിക്കാനായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ഡി )

നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനാവാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാമോ;

( )

വളരെയേറെ യാത്രാക്ലേശം ഉള്ള ഈ റോഡിന്റെ നിര്‍മ്മാണം അടിയന്തരമായി തുടങ്ങാന്‍ വേണ്ട നടപടി എടുക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?

വളക്കൈ - കൊയ്യം റോഡ് പുനരുദ്ധാരണം

1204.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ വളക്കൈ - കൊയ്യം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( ബി )

ഇതിന്റെ പുനരുദ്ധാരണത്തിനുള്ള എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കുകയുണ്ടായോ;

( സി )

പ്രസ്തുത പ്രവൃത്തി ഉടനെ ടെന്‍ഡര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ എന്നറിയിക്കുമോ?

കായംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍

1205.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കായംകുളം മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാെതുമരാമത്ത് വകുപ്പ് വഴി നിര്‍മ്മാണം നടത്തിയ റോഡുകള്‍ ഏതൊക്കെയെന്നും അവയുടെ ദൂരം, വിനിയോഗിച്ച തുക എന്നിവയുടെ വിശദാംശങ്ങള്‍ സഹിതം ലഭ്യമാക്കാമോ?

കൊല്ലം മണ്ഡലത്തിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍

1206.

ശ്രീ . എം . മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം നിയോജക മണ്ഡല പരിധിയില്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം വിശദ വിവരം ലഭ്യമാക്കുമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ മരാമത്ത് പ്രവര്‍ത്തനങ്ങള്‍

1207.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പൊതുമരാമത്ത് നിരത്ത് വിഭാഗം മുഖാന്തിരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേ നിര്‍മ്മാണം

1208.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

( ബി )

സ്ഥല ലഭ്യതയില്ലാത്തതിനാല്‍ മലപ്പുറം-കോടഞ്ചേരി റീച്ചിന് ഭരണാനുമതി ലഭിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

എങ്കില്‍ അലൈന്‍മെന്റ് മാറ്റത്തിന് സാധ്യതയുണ്ടോ എന്ന് വ്യക്തമാക്കുമോ?

ചേലക്കര-എളനാട് റോഡ് പുനരുദ്ധാരണം

1209.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേലക്കര-എളനാട് റോഡ് എഗ്രിമെന്റ് വെച്ചത് എന്നാണ്; സി.ആർ.എഫ്. ഫണ്ട് മുഖേനയുള്ള പുനരുദ്ധാരണ പ്രവൃത്തി തടസ്സപ്പെട്ടുകിടക്കുന്നതിന് കാരണം എന്താണ്; വ്യക്തമാക്കാമോ;

( ബി )

റോഡ് പുനരുദ്ധാരണ പ്രവൃത്തി നീണ്ടു പോകുന്നതു കൊണ്ട് ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ഗതാഗത-യാത്രാ ബുദ്ധിമുട്ടും പൊടി ശല്യവും ഉണ്ടാകുന്നതു കണക്കിലെടുത്ത് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് നിര്‍മ്മാണം

1210.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി റോഡിന്റെ തൃശ്ശൂര്‍ മുതല്‍ എറവ് വരെയുള്ള ഒന്നാം റീച്ചിന്റെ നിര്‍മ്മാണപ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

( സി )

ഈ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍

1211.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് നിരത്ത് വിഭാഗം മുഖേന തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയതും നടന്നുവരുന്നതും ഭരണാനുമതി ലഭ്യമായതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

( ബി )

ഇവയുടെ തുക, നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

തോപ്പുംപടി-അരൂര്‍ പഴയ ദേശീയ പാതയിലെ ചെയിനേജ്

1212.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പ് 28/3/2020 തീയതിയിലെ 373/2020 നമ്പര്‍ ഉത്തരവ് പ്രകാരം ഇരുപത്തിരണ്ടു കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുളള തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ തോപ്പുംപടി-അരൂര്‍ പഴയ ദേശീയപാതയിലെ ചെയിനേജ് 357 മുതല്‍ 359 വരെയുളള ഭാഗം റോഡിന്റെ വീതികൂട്ടലിന്റെയും സ്ഥലമെടുപ്പിന്റെയും നിജസ്ഥിതി വിശദമാക്കാമോ;

( ബി )

മേല്‍പറഞ്ഞ ചെയിനേജിന് പുറത്തുളളതും എന്നാല്‍ പഴയ ദേശീയപാതയിലെ ഏറ്റവും വീതികുറഞ്ഞതും കണ്ണങ്ങാട്- വെല്ലിംഗ്ടണ്‍ ഐലന്റ് പാലം ഗതാഗതത്തിന് തുറന്നുകാെടുത്തതോടെ തിരക്കേറിയതുമായ പാവുമ്പായി മൂലയിലെ കണ്ണങ്ങാട് ടെമ്പിള്‍ റോഡ് മുതല്‍ ഇന്ദിരാഗാന്ധി റോഡ് വരെയുളള ഭാഗം കൂടി മേല്‍ ഉത്തരവില്‍ പറഞ്ഞിട്ടുളള സ്ഥലമെടുപ്പ് നടപടിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടി എന്തെന്ന് വിശദമാക്കാമോ?

ബ്ലാവന പാലം നിർമ്മാണം.

1213.

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവനയില്‍ പാലം പണിയുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

നിരവധി ആദിവാസി കോളനികളും, അഗ്രിക്കള്‍ച്ചര്‍ സെറ്റിലേഴ്സും ഉള്ള കല്ലേലിമേട് പ്രദേശത്തേക്ക് നിലവില്‍ കടത്ത് കടന്ന് മാത്രമേ പോകുവാന്‍ കഴിയൂ എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ഈ പ്രദേശവാസികള്‍ക്ക് വലിയ തരത്തിലുള്ള ആശ്രയമായി മാറുന്ന പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സ്വീകരിച്ച തുടര്‍ നടപടി വിശദമാക്കാമോ;

( ഡി )

പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ ബ്ലാവന കടത്തില്‍ പാലം നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

കൊണ്ടയൂര്‍-ഓങ്ങല്ലൂര്‍ പാലം നിര്‍മ്മാണം.

1214.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

10.07.2017-ലെ പി.ഡബ്ല്യൂ.ഡി.(ജി) വകുപ്പിന്റെ ജി..(ആർ.ടി) നം. 942/2017/പി.ഡബ്ല്യൂ.ഡി. ഉത്തരവുപ്രകാരമുള്ള ഭരണാനുമതിയില്‍ ഉള്‍പ്പെട്ട ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടയൂര്‍-ഓങ്ങല്ലൂര്‍ പാലം അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?

നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലതാമസം

1215.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചെങ്ങന്നൂര്‍ കൈപ്പാലകടവ് പാലം നിര്‍മ്മാണത്തിന് സ്ഥലം വിട്ടു തന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വൈകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

( ബി )

നഷ്ടപരിഹാര തുക എന്നത്തേയ്ക്ക് ലഭ്യമാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?

വളാഞ്ചേരി സബ് ട്രഷറിക്ക് കെട്ടിടം

1216.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടയ്ക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേൽ ട്രഷറി വകുപ്പില്‍ നിന്നും എന്തെങ്കിലും ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ;

( ബി )

വളാഞ്ചേരി ട്രഷറി കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റും പ്രൊപ്പോസലും തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

( സി )

സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

കാസര്‍ഗോഡ് പ്രസ്സ് ക്ലബ് കെട്ടിടം

1217.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് പ്രസ്സ് ക്ലബ് കെട്ടിട നവീകരണത്തിന് 2020-21 ലെ ബജറ്റില്‍ എത്ര രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

( ബി )

ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( സി )

നാളിതുവരെയായിട്ടും ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ;

( ഡി )

മേല്‍ പ്രവൃത്തിക്ക് എന്ന് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?

ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍

1218.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാമനപുരം നിയോജകമണ്ഡലത്തിലെ പാലോട് ആസ്ഥാനമാക്കി ആരംഭിച്ച ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയര്‍ ഡെവലപ്മെന്റ് സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദവിവരങ്ങള്‍ നല്‍കാമോ;

( ബി )

കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി സംബന്ധിച്ച വിശദാംശം അറിയിക്കാമോ;

( സി )

നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിയെയാണ് ഏല്പിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;

( ഡി )

പുതിയ കെട്ടിടത്തില്‍ ടി സ്ഥാപനം എന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അറിയിക്കാമോ?

എറണാകുളം മണ്ഡലത്തിലെ പൊതുമരാമത്ത് കെട്ടിട പ്രവൃത്തികള്‍

1219.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം എറണാകുളം നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ എണ്ണം വര്‍ഷംതിരിച്ച് പേരു സഹിതം വിശദമാക്കുമോ;

( ബി )

ഇതില്‍ എത്ര പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചുവെന്നും എത്രയെണ്ണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നും എത്രയെണ്ണം ഇനി പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കുമോ?

അഴീക്കോട് നിയോജകമണ്ഡലത്തിലെ സ്കൂള്‍ കെട്ടിടനിര്‍മ്മാണം

1220.

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ അഴീക്കോട് നിയോജകമണ്ഡലത്തിലെ പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ 27.07.2019 -ലെ ആർ.ഡി.4/3923/18 നമ്പര്‍ ഭരണാനുമതിയില്‍ കണ്ണൂര്‍ പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

27.07.2019-ലെ ഭരണാനുമതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമോ; എങ്കില്‍ ഏതെല്ലാം ഉദ്യോഗസ്ഥരാണ് വീഴ്ച വരുത്തിയതെന്ന് പറയാമോ;

( സി )

ഈ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ; എന്നത്തേയ്ക്ക് ഈ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന് പറയാമോ?

ഭൂമിയുടെ കെെമാറ്റം സംബന്ധിച്ച വ്യവസ്ഥകള്‍

1221.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സിവില്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുടെ കെെമാറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( ബി )

ഇപ്രകാരമുള്ള കെെമാറ്റം അനുവദനീയമാണോ; സിവില്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമി കെെമാറ്റം പരിശോധിക്കുന്നതിന് രജിസ്ട്രേഷന്‍ വകുപ്പിലുള്ള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കാമോ?

ആധാരത്തിന്റെ ശരിപ്പകര്‍പ്പ്

1222.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അസ്സല്‍ ആധാരങ്ങള്‍ നഷ്ടപ്പെട്ടു പോയതിനാല്‍ രജിസ്ട്രാര്‍ ആഫീസില്‍ നിന്ന് ശരിപ്പകര്‍പ്പ് എടുത്തവര്‍ക്ക് ഇതു വെച്ച് സ്ഥലം വില്‍ക്കാനോ, ബാങ്കില്‍ പണയം വെക്കുന്നതിനോ കഴിയാത്തതിനാല്‍ ധാരാളം ആളുകള്‍ കഷ്ടപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

രജിസ്ട്രേഷന്‍ വകുപ്പിന്റെ ആധുനികവല്‍ക്കരണം

1223.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

രജിസ്ട്രേഷന്‍ വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ ആധുനികവല്‍ക്കരണ നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ആയത് പ്രസ്തുത ഓഫീസുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിന് സാഹചര്യം ഒരുക്കിയിട്ടുണ്ടോ;

( ബി )

-സ്റ്റാമ്പിങ് സംവിധാനം നടപ്പിലാക്കിയതിലൂടെ രജിസ്ട്രേഷന്‍ വകുപ്പിനെ അഴിമതി മുക്തമാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

വകുപ്പിന്റെ കീഴിലുള്ള കാലപ്പഴക്കം ചെന്ന ഓഫീസുകള്‍ക്ക് പകരം കിഫ്ബി പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണ്;

( ഡി )

ആധാരങ്ങളുടെ പകര്‍പ്പുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ഡിജിറ്റല്‍ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് ഏജന്‍സിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; അതിനായി എന്ത് ചെലവ് വന്നുവെന്ന് അറിയിക്കാമോ?

സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് അടിസ്ഥാനസൗകര്യം

1224.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ ഏതെങ്കിലും സബ്‍രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് ആവശ്യത്തിന് അടിസ്ഥാന സൗകര്യമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ആവശ്യമുള്ളത്; ഇതിനായി എത്ര തുക ചെലവ് വരും; വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത മണ്ഡലത്തിലെ സബ്‍ രജിസ്ട്രാര്‍ ഓഫീസുകളുടെ വികസനത്തിന് ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?

എടച്ചേരി രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിടനിര്‍മ്മാണം

1225.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നാദാപുരം മണ്ഡലത്തിലെ എടച്ചേരി രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിടനിര്‍മ്മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെന്തെന്ന് വ്യക്തമാക്കാമോ ;

( ബി )

കെട്ടിടനിര്‍മ്മാണത്തിന് വേണ്ടിയുളള ഭൂമി കൈമാറ്റത്തിന് പഞ്ചായത്ത് വകുപ്പ് കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

( സി )

ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

പള്ളുരുത്തിയില്‍ പുതിയ രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി

1226.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എറണാകുളം നിയോജകമണ്ഡലത്തിലെ മട്ടാഞ്ചേരി സബ്‍രജിസ്ട്രാര്‍ ഓഫീസിന്റെ വിസ്തൃതമായ അധികാര പരിധിയും രജിസ്ട്രേഷന്റെ എണ്ണവും കണക്കിലെടുത്ത് പള്ളുരുത്തിയില്‍ പുതിയ രജിസ്ട്രാര്‍ ഓഫീസിന് അനുമതി നല്‍കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;

( ബി )

ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടറുടെ അഭിപ്രായം രേഖപ്പെടുത്തിയ ചെക്ക് ലിസ്റ്റ് സഹിതമുള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ;

( സി )

പള്ളുരുത്തിയിലെ പുതിയ രജിസ്ട്രാര്‍ ഓഫീസ് സംബന്ധിച്ഛ് നികുതി വകുപ്പിലെ ഇ3/247/2017/നികുതി നമ്പർ ഫയലില്‍ എന്നത്തേക്ക് പ്രസ്തുത അനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍

1227.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം രജിസ്ട്രേഷന്‍ വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ; ഇതില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി

1228.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ബസ്‌ സര്‍വ്വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് അനുമതി നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?

കെ-റെയില്‍ പ്രോജക്ട്

1229.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. അൻവർ സാദത്ത്

ശ്രീ. വി .ഡി. സതീശൻ

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ-റെയില്‍ പ്രോജക്ടിന് നിലവില്‍ എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; ഇത് എപ്രകാരം കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ;

( ബി )

ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( സി )

കേന്ദ്ര റെയില്‍ മന്ത്രാലയം സ്റ്റാന്‍ഡ് എലോണ്‍ എലിവേറ്റഡ് റെയില്‍ കോറിഡോര്‍ ആയിട്ടാണോ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്; അപ്രകാരമാണോ പദ്ധതി നിലവില്‍ നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;

( ഡി )

റെയില്‍വേ ആക്ട് സെക്ഷന്‍ 21 അനുസരിച്ച് റെയില്‍വേ പോലെ മറ്റൊരു പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ടോ; ഈ പദ്ധതിക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( )

പ്രസ്തുത പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നും എത്ര ഹെക്ടര്‍ നെല്‍വയല്‍ നികത്തണമെന്നും അറിയിക്കുമോ?

അങ്കമാലി-ശബരി റെയില്‍ പദ്ധതി

1230.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

1997-98 ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച അങ്കമാലി-ശബരി റയില്‍ പദ്ധതി 23 വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയല്ലേ;

( ബി )

പദ്ധതിയുടെ നിലവിലെ അടങ്കല്‍ തുക എത്ര കോടി രൂപയാണെന്ന് അറിയിക്കുമോ; ഈ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; പദ്ധതിയ്ക്കായി ഇനി എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്ന് അറിയിക്കുമോ;

( സി )

രാമപുരം-എരുമേലി ഭാഗത്ത് അലൈന്‍മെന്റുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചിട്ടുണ്ടോ;

( ഡി )

ശബരി പാതയുടെ നിര്‍മ്മാണ ചെലവിന്റെ 50 ശതമാനം സംസ്ഥാനം ഏറ്റെടുക്കണമെന്നും ഭൂമി സൗജന്യമായി വിട്ടുകൊടുക്കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം നിബന്ധന മുന്നോട്ട് വച്ചിട്ടുണ്ടോ; ഇതിന്മേലുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രതികരണം എന്താണെന്ന് അറിയിക്കുമോ?

കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍

1231.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിശദമാക്കുമോ; ഇതുവഴി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;

( ബി )

പ്രസ്തുത ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വിശദമാക്കുമോ;

( സി )

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഹെെസ്പീഡ് റെയില്‍ പദ്ധതിക്കായുള്ള ധനസമാഹരണം, വാല്യു കാപ്ചറിംഗ് എന്നിവ സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ?



 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.