കേന്ദ്ര
വിദ്യാഭ്യാസനയം
1232.
ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര മാനവവിഭവശേഷി
മന്ത്രാലയം പുറത്തിറക്കിയ കരട്
വിദ്യാഭ്യാസനയത്തിലെ ഏതൊക്കെ
നിബന്ധനകള്‍ പിന്‍വലിക്കണമെന്നാണ്
സംസ്ഥാനസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നത്;
( ബി )
പ്രസ്തുത
ആവശ്യങ്ങളില്‍ ഏതെല്ലാം
കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു;
( സി )
കേന്ദ്ര
വിദ്യാഭ്യാസനയം നിലവില്‍
വന്നിട്ടുണ്ടോ; എങ്കില്‍ അത്
പ്രകാരമുള്ള എന്തൊക്കെ നടപടികളാണ്
സംസ്ഥാനത്ത് ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
കൊല്ലം
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞം പദ്ധതിയില്‍
നടപ്പാക്കുന്ന
പ്രവൃത്തികള്‍
1233.
ശ്രീ . എം . മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം കൊല്ലം നിയോജക
മണ്ഡലപരിധിയില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതിയില്‍
നടപ്പിലാക്കുന്നതിനായി ഭരണാനുമതി
ലഭിച്ചതും പൂര്‍ത്തീകരിച്ചതും
നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ
വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ
സ്ഥിതി സഹിതം വിശദവിവരം
ലഭ്യമാക്കുമോ?
മങ്കട
മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1234.
ശ്രീ . ടി . എ . അഹമ്മദ് കബീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം മങ്കട
നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത്
നിരത്ത് വിഭാഗം അനുവദിച്ച
പ്രവൃത്തികളുടെ വിശദാംശങ്ങള്‍, പ്രവൃത്തിയുടെ പേര്, ഭരണാനുമതി ഉത്തരവ്, തുക, നിലവിലെ പുരോഗതി
എന്നിവയുടെ അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് നിരത്ത്
വിഭാഗം 2020-21 സാമ്പത്തിക
വര്‍ഷം മങ്കട നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ പ്രത്യേകം നല്‍കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
നേട്ടങ്ങൾ
1235.
ശ്രീ റ്റി . വി. രാജേഷ്
ശ്രീ. രാജു എബ്രഹാം
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ മേഖലയെ ഏറ്റവും
പ്രധാനമായി പരിഗണിച്ചുകൊണ്ട് 'പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം' എന്ന ബൃഹത്
പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് ഈ സര്‍ക്കാര്‍
കെെക്കൊണ്ട ശക്തമായ നടപടികള്‍
എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി എത്ര
സ്കൂളുകളെ ഹെെടെക് ആക്കി
മാറ്റിയിട്ടുണ്ടെന്ന വിവരം ലഭ്യമാണോ;
( സി )
പൊതുവിദ്യാലയങ്ങള്‍
നിലനിര്‍ത്തേണ്ടതും
സംരക്ഷിക്കപ്പെടേണ്ടതുമാണെന്നുളള
ഇച്ഛാശക്തിയോടെയുളള സര്‍ക്കാരിന്റെ
പ്രവര്‍ത്തനം വഴി
പൊതുവിദ്യാലയങ്ങളിൽ പ്രവേശനം
നേടുന്ന വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ എത്ര വര്‍ദ്ധനയാണ് ഈ
കാലയളവില്‍ ഉണ്ടായിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
( ഡി )
പൊതുവിദ്യാലയങ്ങളിലെ
അക്കാദമിക മികവ് ഉയര്‍ത്തുന്നതിന്
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തില്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ?
കുന്നത്തുനാട്
മണ്ഡലത്തില്‍
പൊതു വിദ്യാഭ്യാസ
സംരക്ഷണയജ്ഞം
1236.
ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍ പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമെന്ന് ചെലവഴിച്ച
തുക സഹിതം വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ എസ്.ഡി.എഫ്, ആസ്തി വികസന ഫണ്ട്, കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ഫണ്ട് എന്നിവ
ഉപയോഗിച്ച് പൂര്‍ത്തീകരിച്ചതും
നിര്‍മ്മാണം നടന്നു വരുന്നതുമായ
സ്കൂള്‍ മന്ദിരങ്ങളുടെ പേര് വിവരം
നല്‍കാമോ;
( സി )
ഐ.റ്റി അറ്റ് സ്കൂള്‍
പദ്ധതി പ്രകാരം നടപ്പിലാക്കിയ
പദ്ധതികള്‍ എതെല്ലാമെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1237.
ശ്രീ. എം. സ്വരാജ്
ശ്രീ . കെ . ബാബു
ശ്രീ . കാരാട്ട് റസാഖ്
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവവും
വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ
അപര്യാപ്തയും തന്മൂലം പഠന
നിലവാരത്തിലുണ്ടായ തകര്‍ച്ചയും
നിമിത്തം രൂക്ഷമായ പ്രതിസന്ധി
നേരിട്ടിരുന്ന സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
എന്ന ബൃഹത് പദ്ധതി നടപ്പിലാക്കി
അടിസ്ഥാന സൗകര്യങ്ങളിലും അദ്ധ്യയന
നിലവാരത്തിലും അത്ഭുതാവഹമായ
മാറ്റങ്ങള്‍ വരുത്തി അവയെ മികവിന്റെ
കേന്ദ്രങ്ങളാക്കി ഉയര്‍ത്തുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
( ബി )
സംസ്ഥാനം കൈവരിച്ച ഈ
നേട്ടങ്ങളുടെ അംഗീകാരമായി ലോക
ബാങ്ക് സഹായത്തോടെയുള്ള
സ്റ്റാഴ്‌സ് പദ്ധതി ഇന്ത്യയിലെ 6 സംസ്ഥാനങ്ങളില്‍
നടപ്പാക്കുന്നതിന്റെ ഭാഗമായി
കേരളത്തെ അതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
സ്കൂള്‍ തലത്തില്‍
തയ്യാറാക്കിയിട്ടുള്ള അക്കാദമിക
മാസ്റ്റര്‍ പ്ലാനുകള്‍, പ്രവര്‍ത്തന
പദ്ധതികള്‍ എന്നിവ അടിസ്ഥാനമാക്കി
അദ്ധ്യാപകര്‍ക്കായി എന്തെല്ലാം
പരിശീലന പരിപാടികളാണ് നടത്തി
വരുന്നതെന്ന് വിശദമാക്കാമോ ?
സംസ്ഥാന
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞം
പദ്ധതി
1238.
ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന പൊതു വിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളുടെ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
നടപ്പാക്കുന്ന വിവിധ പദ്ധതികളും, ഇവയ്ക്കായി
ചെലവഴിക്കുന്ന തുകയുടെയും
വിശദാംശങ്ങളും വ്യക്തമാക്കാമോ;
( ബി )
ഈ ഓരോ
പദ്ധതിയിലുമുള്‍പ്പെടുത്തിയിട്ടുള്ള
റാന്നി നിയോജക മണ്ഡലത്തിലെ
സ്ക്കൂളുകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇവയില്‍ എത്ര
സ്ക്കൂളുകളുടെ പദ്ധതികള്‍ക്കാണ്
ഭരണാനുമതി നല്‍കിയിട്ടുള്ളത്; ഏതൊക്കെ; നിര്‍മ്മാണം
സംബന്ധിച്ച നടപടികളുടെ
വിശദാംശങ്ങല്‍ വെളിപ്പെടുത്താമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ
യജ്ഞം
1239.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ . എം . വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ
ഉയര്‍ത്തുന്നതിന് നടപ്പിലാക്കിയ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആ
മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍
വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രങ്ങളാക്കുവാന്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
എയ്ഡഡ്
വിദ്യാലയങ്ങള്‍ക്കായി
ഏര്‍പ്പെടുത്തിയ ചലഞ്ച് ഫണ്ട്
വിജയപ്രദമാണോ; ഈ പദ്ധതിയില്‍ ഇതിനകം
എത്ര വിദ്യാലയങ്ങള്‍
പങ്കാളികളായെന്ന് അറിയിക്കാമോ;
( ഡി )
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യം മെച്ചപ്പെടുത്തുന്ന
പദ്ധതിയില്‍ കിഫ്ബി
ധനസഹായത്തോടെയുള്ള നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍ ക്രമക്കേട്
കണ്ടെത്തിയിരുന്നോ; ഇത് സംബന്ധിച്ച്
അന്വേഷണം നടത്തിയോ; എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി
എന്താണെന്ന് വെളിപ്പെടുത്താമോ?
പാറശാല
മണ്ഡലത്തിലെ സ്കൂളുകളുടെ
വികസനം
1240.
ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
അഞ്ഞൂറുമുതല്‍ ആയിരംവരെ കുട്ടികള്‍
പഠിക്കുന്ന സ്കൂളുകളിലെ അടിസ്ഥാന
സൗകര്യവികസനത്തിനായി ജി. ഒ. (ആര്‍.റ്റി) നം.5503/2018/ജി.ഇ.ഡി.എന്‍. പ്രകാരം പാറശാല നിയോജക
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
യഥാക്രമം ഗവ. എച്ച്.എസ്.എസ്. മൈലച്ചല്‍, എന്‍.കെ.എം. ഗവ. എച്ച്.എസ്.എസ്. ധനുവച്ചപുരം, ഗവ. ജി.എച്ച്.എസ്. ധനുവച്ചപുരം, ഗവ. എച്ച്.എസ്.എസ്. കീഴാറൂര്‍, ഗവ. എച്ച്.എസ്.എസ്. ആനാവൂര്‍ എന്നീ
സ്കൂളുകള്‍ക്ക് ഫണ്ട്
അനുവദിച്ചിരുന്നെങ്കിലും ഗവ. ജി.എച്ച്.എസ്. ധനുവച്ചപുരം എന്ന
സ്കൂള്‍ തുടര്‍ന്ന്
ഒഴിവാക്കപ്പെട്ടു. ഈ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ
കാര്യകാരണങ്ങള്‍ അറിയിക്കാമോ;
( ബി )
അടിസ്ഥാന
സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്ന
ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളിനെ
പ്രസ്തുത പട്ടികയില്‍ തിരികെ
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനുള്ള
തുടര്‍നടപടികള്‍ കൈക്കൊള്ളാമോ;
( സി )
പ്രസ്തുത ഉത്തരവ്
പ്രകാരമുള്ള പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായുള്ള പ്രവൃത്തികള്‍
1241.
ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി
മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
ഏതെല്ലാം വിദ്യാലയങ്ങളുടെ
നവീകരണത്തിനും അടിസ്ഥാന സൗകര്യ
വികസനത്തിനുമാണ് സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
( ബി )
ചാലക്കുടി വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്കൂള്‍ ബ്ലോക്ക്
നിര്‍മ്മാണത്തിനായി സര്‍ക്കാര്‍
നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( സി )
ഇതിനായി
അടിയന്തരനടപടികള്‍ സ്വീകരിക്കുമോ?
തയ്യല്‍ ടീച്ചര്‍
തസ്തികയിലേയ്ക്കുള്ള
യോഗ്യത
1242.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസവകുപ്പിന്
കീഴില്‍ യു.പി.യിലും എച്ച്.എസിലുമായി തയ്യല്‍
ടീച്ചര്‍ തസ്തികയിലേക്ക്
നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യത
എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
സര്‍ക്കാരിന്റെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
നടത്തുന്ന കെ.ജി.ടി.ഇ.(ടി.ഇ.എന്‍.) [ഇപ്പോള്‍ കെ.ജി.ടി.ഇ.(എഫ്.ഡി.ജി.ടി.)] യോഗ്യത നേടിയ
ഉദ്യേഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. മുഖേന തയ്യല്‍
ടീച്ചര്‍ തസ്തികയിലേക്ക്
അപേക്ഷിക്കുവാന്‍ വേണ്ട
യോഗ്യതയില്‍ ഇത്
ഉള്‍പ്പെടുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ വിശദാംശം
നല്‍കുമാേ;
( സി )
പ്രസ്തുത
പരീക്ഷായോഗ്യത കൂടി തയ്യല്‍
ടീച്ചര്‍ തസ്തികയുടെ യോഗ്യതകളില്‍
ഉള്‍പ്പെടുത്തുവാന്‍ പി.എസ്.സി.ക്ക് ആവശ്യമായ
നിര്‍ദ്ദേശം നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദവിവരം നല്‍കുമോ?
സര്‍ക്കാര്‍
-
എയ്ഡഡ് സൂകൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ എണ്ണം
1243.
ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ
സര്‍ക്കാര്‍ 2016 ല്‍ അധികാരത്തില്‍
വന്നപ്പോള്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ എണ്ണം
എത്രയായിരുന്നു; നിലവിലെ കണക്ക്
എത്രയാണ് വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിലെ വിദ്യാഭ്യാസ
പദ്ധതികള്‍
1244.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം പട്ടാമ്പി
മണ്ഡലത്തില്‍ അനുവദിച്ച വിദ്യാഭ്യാസ
പദ്ധതികള്‍ എന്തെല്ലാം;
( ബി )
പ്രസ്തുത പദ്ധതികളുടെ
വിശദാംശങ്ങള്‍, തൽസ്ഥിതി എന്നിവ
വ്യക്തമാക്കാമോ?
പരീക്ഷ
ഫീസ്
ഒടുക്കുന്നതിന് ഓണ്‍ലെെന്‍
പേമെന്റ് സംവിധാനം
1245.
ശ്രീ. കെ എം ഷാജി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാഭവന്‍
നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക്
ഫീസ് ഒടുക്കുന്നതിന് ഓണ്‍ലെെന്‍
പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന് അറിയിക്കാമോ;
( ബി )
പരീക്ഷാഭവന്‍
നടത്തുന്ന കെ.ജി.റ്റി.ഇ. ഉള്‍പ്പെടെയുള്ള
പരീക്ഷകള്‍ക്ക് ഫീസ് ഒടുക്കുന്നതിന്
ഓണ്‍ലെെന്‍ പേയ്മെന്റ് (ഇ-പെയ്മെന്റ്) സംവിധാനം
ഏര്‍പ്പെടുത്തുന്നതിന് നിലവില്‍
എന്തെങ്കിലും തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
( സി )
കോവിഡ് മഹാമാരിയുടെ
സാഹചര്യത്തില്‍ പ്രസ്തുത പരീക്ഷ
എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
ഓണ്‍ലെെന്‍ പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്താന്‍ അടിയന്തര നടപടി
സ്വീകരിക്കുമോ?
മാതൃഭാഷ പഠനം
1246.
ശ്രീ. ബി .സത്യൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
പ്രീപ്രൈമറി തലം മുതല്‍
ഹയര്‍സെക്കന്ററി തലംവരെ മാതൃഭാഷ
പഠനം നിര്‍ബന്ധമാക്കുന്നതിന്
എന്തെല്ലാം ഇടപെടലുകളാണ്
സര്‍ക്കാര്‍ നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
( ബി )
പൊതുവിദ്യാലയങ്ങളെ
കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി
ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷ
പഠനവും ഒപ്പം കൊണ്ടുപോകുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍
ക്ലാസ്സുകള്‍
1247.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . സി. മമ്മൂട്ടി
ശ്രീ. കെ എം ഷാജി
ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍
ക്ലാസ്സുകള്‍ എത്രമാത്രം ഫലപ്രദമായി
നടത്താന്‍ കഴിഞ്ഞുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പത്ത്, പ്ലസ്‍ടു
ക്ലാസ്സുകളില്‍ സിലബസ്സിന്റെ എത്ര
ശതമാനം പഠിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സിലബസ്സില്‍
കുറവുവരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
ഓണ്‍ലൈന്‍ പഠനം
1248.
ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈന്‍
പഠനം ശക്തിപ്പെടുത്തുന്നതിനുവേണ്ടി
എന്തെല്ലാം പദ്ധതികളാണ്
വിദ്യാഭ്യാസവകുപ്പ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
( ബി )
വിക്ടേഴ്സ് ചാനല്‍വഴി
സംപ്രേഷണം ചെയ്യുന്ന
ക്ലാസ്സുകളിലൂടെ കുട്ടികള്‍ നേടിയ
അറിവുകള്‍ പരിശോധിക്കുന്നതിനും
മൂല്യനിര്‍ണ്ണയം നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
വകുപ്പുതലത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
( സി )
ഒന്‍പതാം ക്ലാസ്സ്
വരെയുള്ള വര്‍ഷാന്ത്യപരീക്ഷ
നടത്തുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദീകരിക്കുമോ; അദ്ധ്യയന
വര്‍ഷത്തിന്റെ കാലയളവ്
ദീര്‍ഘിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി
മേഖലകളിലെ കുട്ടികളുടെ
പഠനനിലവാരം
1249.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി
മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ
പഠനനിലവാരം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത
കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിന് എന്ത് ഇടപെടലാണ്
നടത്തിയതെന്ന് അറിയിക്കാമോ;
( സി )
ഇവര്‍ക്ക് ഈ
വിദ്യാഭ്യാസവര്‍ഷം നല്‍കുവാനുള്ള
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതില്‍ എന്തെങ്കിലും
കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാലതാമസം
കൂടാതെ വിതരണം ചെയ്യുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
( ഡി )
ഓരോ കുട്ടിയുടെയും
പഠനത്തിലുള്ള പ്രത്യേക ആവശ്യകതകള്‍
കണക്കിലെടുത്ത് അവര്‍ക്കായി
പ്രത്യേക പിന്തുണ നല്‍കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; കൊറോണ
ബാധയെത്തുടര്‍ന്ന് ആവിഷ്ക്കരിച്ച
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍
ഇത്തരത്തിലുള്ള കുട്ടികള്‍ക്ക്
പ്രത്യേക പിന്തുണ നല്‍കുന്നത്
എപ്രകാരമാണെന്ന് വ്യക്തമാക്കാമോ?
എസ്.സി.ഇ.ആര്‍.റ്റി.യിലെ കരാര്‍
നിയമനം
1250.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.സി.ഇ.ആര്‍.റ്റി.യില്‍ നിലവില്‍
താല്ക്കാലിക/കരാര്‍
അടിസ്ഥാനത്തില്‍ എത്ര പേര്‍ ജോലി
ചെയ്യുന്നുണ്ട്; ഓരോ തസ്തികയിലും ജോലി
ചെയ്യുന്നവര്‍ എത്രയാണ്;
( ബി )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം എസ്.സി.ഇ.ആര്‍.റ്റി.യില്‍ താല്ക്കാലിക/കരാര്‍ ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര
പേരെയാണ് സ്ഥിരപ്പെടുത്തിയത്;
( സി )
പ്രസ്തുത സ്ഥാപനത്തിലെ
നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതിനുള്ള
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
അതിനായുള്ള നടപടിക്രമങ്ങള്‍ എത്
ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
സ്ക്കൂളുകളുടെ
അടിസ്ഥാന സൗകര്യവികസനം
1251.
ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
സ്ക്കൂളുകളുടെ അടിസ്ഥാനസൗകര്യ
വികസനത്തിന് കിഫ്ബി വഴി തലശ്ശേരി
നിയോജക മണ്ഡലത്തിലെ ഏതൊക്കെ
സ്ക്കൂളുകള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളതെന്ന് ആയതിന്
അനുവദിച്ച തുകയടക്കം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി
ദ്രുതഗതിയില്‍
പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
വിഭിന്ന
പരിമിതികളുള്ള
കുട്ടികള്‍
1252.
ശ്രീ .കെ .എൻ .എ. ഖാദർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദീൻ
ഡോ.എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷികളുള്ള
കുട്ടികള്‍ (എസ്.എല്‍.ഡി.), ബൗദ്ധിക പരിമിതികളുള്ള
കുട്ടികള്‍(ഐ.ഡി.) എന്നിവരെ അവരുടെ പഠന
പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച്
മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്
വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന
പ്രത്യേക പരിഗണനകളും
പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ;
( ബി )
പ്രസ്തുത കുട്ടികള്‍ ഈ
വിഭാഗത്തില്‍പ്പെടുന്നവരാണെന്ന്
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ഐ.ക്യു. 70നും 84 നും ഇടയില്‍ വരുന്ന
ഗ്രഹണശേഷിക്കുറവുള്ള കുട്ടികള്‍/ബോര്‍ഡര്‍ലൈന്‍
ഇന്റലിജന്റു് എന്ന
വിഭാഗത്തില്‍പ്പെടുന്ന
കുട്ടികള്‍ക്കു കൂടി പ്രത്യേകപരിഗണന
നല്‍കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം
കുട്ടികളെ കണ്ടെത്തി വേണ്ടത്ര
പരിഗണന നല്‍കുന്നതിന് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
അദ്ധ്യാപകരിലെ
ഗവേഷണതല്പരത
1253.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്കാഡമിക് തലത്തില്‍
അദ്ധ്യാപകരെ ഗവേഷകരാക്കി
മാറ്റുന്നതിനുളള കര്‍മ്മപദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഗവേഷണതല്പരരായ
അദ്ധ്യാപകരില്‍ നിന്നും ലഭിക്കുന്ന
പ്രാെപ്പോസലുകളുടെ അടിസ്ഥാനത്തില്‍
എസ്.സി.ഇ.ആര്‍.റ്റി. അവര്‍ക്ക്
സാമ്പത്തികസഹായം നല്‍കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
അദ്ധ്യാപകരില്‍
ഗവേഷണതല്പരത വളര്‍ത്തുവാന്‍
സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ഡി )
കോവിഡ് -19 കുട്ടികളില്‍
ഉണ്ടാക്കിയ വെെകാരിക
സാമൂഹികപ്രശ്നങ്ങളെ കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠനം നടത്തിയ
ഏജന്‍സി ഏതെന്നും അതിലെ
കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്നും
അറിയിക്കുമോ?
സര്‍ക്കാര്‍,
എയ്ഡഡ്,
അണ്‍
എയ്ഡഡ്
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ എണ്ണം
1254.
ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016
വിദ്യാഭ്യാസവര്‍ഷത്തില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ് , അണ്‍ എയ്ഡഡ്
വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്ര വീതമായിരുന്നുവെന്ന്
പ്രത്യേകം വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം ഓരോ
വര്‍ഷവും സര്‍ക്കാര്‍
വിദ്യാലയങ്ങളിലേയ്ക്ക് പ്രവേശനം
നേടിയ വിദ്യാര്‍ത്ഥികള്‍
എത്രവീതമാണെന്നും എത്ര
വര്‍ദ്ധനയുണ്ടായെന്നും
വെളിപ്പെടുത്തുമോ;
( സി )
നിലവില്‍ സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ് ,അണ്‍ എയ്ഡഡ്
വിദ്യാലയങ്ങളില്‍ എത്ര വീതം
വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന്
അറിയിക്കാമോ?
ഭിന്നശേഷിയുള്ള
കുട്ടികളുടെ വിദ്യാഭ്യാസം
1255.
ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിയുള്ള
കുട്ടികളുടെ അക്കാദമികവും
ശാരീരികവുമായ വെല്ലുവിളി
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; സമഗ്ര ശിക്ഷ കേരളയുടെ
നേതൃത്വത്തില്‍ ഇക്കാര്യത്തില്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
സവിശേഷ കഴിവുള്ള
കുട്ടികളുടെ ഉള്‍ച്ചേര്‍ന്ന
വിദ്യാഭ്യാസത്തിനായി കാഴ്ചപ്പാട്
രേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തിരുവനന്തപുരം
പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ മെന്റലി ചലഞ്ച്ഡ് (എസ്‍.ഐ.എം.സി.) എന്ന സ്ഥാപനത്തെ
സംസ്ഥാനതല ഗവേഷണ സ്ഥാപനമായി
മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനം
1256.
ശ്രീ . എ . പ്രദീപ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിനു ശേഷം കോഴിക്കോട് നോര്‍ത്ത്
നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍
കെട്ടിട നിര്‍മ്മാണത്തിനും, പഠന സാമഗ്രികള്‍ക്കും, അടിസ്ഥാന സൗകര്യ
വികസനങ്ങള്‍ക്കുമായി വിദ്യാഭ്യാസ
വകുപ്പ് അനുവദിച്ച തുക
വിദ്യാലയങ്ങളുടെ പേര് സഹിതം
വിശദമാക്കുമോ;
( ബി )
പ്രസ്തുത
പ്രവൃത്തികള്‍ ഏത് ഏജന്‍സികള്‍
മുഖേനയാണ് നടപ്പിലാക്കിയതെന്നും ഓരോ
പ്രവൃത്തിയും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( സി )
ഏതെങ്കിലും പ്രവൃത്തി
ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കുമോ?
സമ്പൂര്‍ണ
ഡിജിറ്റല്‍ സംസ്ഥാനം
1257.
ശ്രീ എ. എൻ. ഷംസീർ
പ്രൊഫ . കെ. യു. അരുണൻ
ശ്രീ. ആർ.രാജേഷ്
ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസരംഗത്ത്
നമ്മുടെ
സംസ്ഥാനത്തെ രാജ്യത്തെ ആദ്യ
സമ്പൂര്‍ണ്ണ ഡിജിറ്റല്‍
സംസ്ഥാനമാക്കി മാറ്റുന്നതിന്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; പദ്ധതിക്കായി
ചെലവഴിച്ച തുകയെത്രയെന്ന്
അറിയിക്കാമോ;
( ബി )
വെെജ്ഞാനിക രംഗത്ത്
നൂതന സാങ്കേതിക വിദ്യകള്‍
സൃഷ്ടിക്കാനിടയുള്ള
വിടവില്ലാതാക്കിക്കൊണ്ട് സാങ്കേതിക
വിദ്യയുടെയും വിജ്ഞാനത്തിന്റെയും
ജനാധിപത്യവല്ക്കരണം
സാധ്യമായിട്ടുണ്ടോ;
( സി )
കോവിഡ് മഹാമാരി
ഓണ്‍ലെെന്‍ ക്ലാസ്സുകള്‍
നിര്‍ബന്ധിതമാക്കിയ സാഹചര്യത്തില്‍
രാജ്യത്തെ മൂന്നിലൊന്നു കുട്ടികളും
പുറന്തള്ളപ്പെട്ടപ്പോഴും
സംസ്ഥാനത്ത് ഒരൊറ്റ
വിദ്യാര്‍ത്ഥിപോലും
പുറന്തള്ളപ്പെടാതെ ഫസ്റ്റ്ബെല്‍
പദ്ധതിയിലൂടെ അവസര സമത്വം
ലഭ്യമാക്കുന്നതിന് നടത്തിയ
പ്രവത്തനം വിശദമാക്കാമോ?
ഓൺലൈൻ
പാഠ്യപദ്ധതിയുടെ കാര്യക്ഷമത
1258.
ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് -19 ന്റെ കടുത്ത
പ്രതിസന്ധിയെ അതിജീവിച്ച്
നടപ്പാക്കിയ ഓൺലൈൻ പാഠ്യപദ്ധതി
കാര്യക്ഷമമാക്കുവാൻ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പരിമിതമായ
വാർത്താവിനിമയ സൗകര്യങ്ങളുള്ള
ആദിവാസി പിന്നോക്ക മേഖലകളിൽ ഓൺലൈൻ
പാഠ്യപദ്ധതിയുടെ പരിമിതിയെ
മറികടക്കാൻ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
ഭാഷാന്യൂനപക്ഷ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്ക് നൽകിവരുന്ന ഓൺലൈൻ
പാഠ്യപദ്ധതിയുടെ വിശദാംശങ്ങൾ
വ്യക്തമാക്കുമോ ?
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സഹായങ്ങള്‍
1259.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പരസഹായം കൂടാതെ
ചലിക്കുവാന്‍ പോലും കഴിയാത്ത, എന്നാല്‍
വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം
കാഴ്ച വയ്ക്കുന്ന കുട്ടികള്‍ക്കും
കുടുംബത്തിനും ആശ്വാസം പകരുന്ന
എന്തൊക്കെ സഹായങ്ങളാണ് വിദ്യാഭ്യാസ
വകുപ്പ് നല്‍കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പ്രീസ്കൂള്‍
വിദ്യാഭ്യാസം
1260.
ശ്രീ. അനിൽ അക്കര : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ സ്കൂള്‍
വിദ്യാഭ്യാസം പ്രാഥമിക
വിദ്യാഭ്യാസവുമായി
ബന്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( ബി )
പ്രീ സ്ക്കൂള്‍ പഠനം
മെച്ചപ്പെടുത്തുവാന്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രീ സ്ക്കൂള്‍
ക്ലാസ്സ് മുറികളുടെ ഭൗതിക സൗകര്യം
ആകര്‍ഷകമാക്കുന്നതിനും ഒരു മോഡല്‍
കരിക്കുലത്തിന് രൂപം നല്‍കുന്നതിനും
സാധിച്ചിട്ടുണ്ടോ;
( ഡി )
നിലവിലുളള
അങ്കണവാടികളെയും പ്രീ പ്രെെമറി
സംവിധാനത്തെയും ഉള്‍പ്പെടുത്തി പ്രീ
സ്ക്കൂള്‍ ഘടകം
മെച്ചപ്പെടുത്തുവാന്‍ എസ്.സി.ഇ.ആര്‍.റ്റി. നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
കോവിഡ് കാലത്ത് പ്രീ
സ്ക്കൂളുകള്‍ തുറക്കുവാന്‍ കഴിയാത്ത
സാഹചര്യത്തില്‍ അവര്‍ക്കായി
ഓണ്‍ലെെനായി ക്ലാസ്സുകള്‍
സംഘടിപ്പിച്ചത് വിജയപ്രദമാണോയെന്ന്
അറിയിക്കാമോ?
നെയ്യാറ്റിന്‍കരയില്‍
പൊതുമരാമത്ത്
വകുപ്പ് ഡി.പി.ആര്‍.
നല്‍കിയ
പ്രവൃത്തികള്‍
1261.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ 2020-21 പൊതു
ബഡ്ജറ്റില്‍ ഇരുപത് ശതമാനം
ടോക്കണ്‍ തുക നീക്കിവച്ച ഗവ. കെ. വി. എച്ച്. എസ്. അയിര, ഗവ. എച്ച്. എസ്. പരണിയം എന്നീ
സ്കൂളുകള്‍ക്ക് പി. ഡബ്ല്യു.ഡി. ബില്‍ഡിംഗ് വിഭാഗം
നല്‍കിയ ഡി.പി.ആര്‍. പ്രകാരം ഭരണാനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( ബി )
പി. ഡബ്ല്യു.ഡി. ബില്‍ഡിംഗ് വിഭാഗം
എത്ര കോടി രൂപയുടെ ഡി.പി.ആര്‍. ആണ് നല്‍കിയത് എന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളുടെ
നവീകരണം
1262.
ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ്
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നവീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരിക്കുന്ന
ബാലുശ്ശേരി മണ്ഡലത്തിലെ സ്കൂളുകളുടെ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
( സി )
കിഫ്ബി പദ്ധതിയിലൂടെ
നവീകരിക്കുന്ന ഈ സ്കൂളുകളുടെ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാനാകുമെന്നു
അറിയിക്കാമോ?
വണ്ടൂര്‍
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പ് അനുവദിച്ച
പ്രവൃത്തികള്‍
1263.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജക
മണ്ഡലത്തില്‍ 1-6-2016 മുതല്‍ 31-12-2020 വരെ
സ്കൂളുകളുടെ നവീകരണം, കെട്ടിട നിര്‍മ്മാണം, സ്മാര്‍ട്ട് ക്ലാസ്സ്
റൂമിലേക്കുള്ള ഉപകരണങ്ങള്‍
ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പില്‍
നിന്ന് അനുവദിച്ച പ്രവൃത്തികളുടെ
പേര്, തുക
എന്നിവയുടെ വിശദാംശം
വര്‍ഷാടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ
വികസനപ്രവര്‍ത്തനങ്ങള്‍
1264.
ശ്രീ . പി . കെ . ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനുശേഷം
പൊതുവിദ്യാഭ്യാസ വകുപ്പ്
മുഖാന്തിരം എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ് ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ; ഇതില്‍ ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുകയും
ഓരോ പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
സ്കൂള്‍
വിദ്യാഭ്യാസ ഘടനയിലെ
മാറ്റങ്ങള്‍
1265.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ ഘടനയില്‍
മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി ഡോ.എം.എ.ഖാദര്‍ അദ്ധ്യക്ഷനായ
സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ
ശിപാർശകൾ നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
നാഷണല്‍ സ്കില്‍
ക്വാളിഫൈയിംഗ് ഫ്രെയിംവര്‍ക്കിന്റെ
പശ്ചാത്തലത്തില്‍ മുഴുവന്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂളുകളും സെക്കന്ററി സ്കൂളുകളായി
മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള ഓഫീസുകളെല്ലാം ആധുനിക
സാങ്കേതികവിദ്യ പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്തി ഇ-ഓഫീസ്
സംവിധാനത്തിലേക്ക് മാറണമെന്ന ശിപാർശ
നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
വിദ്യാലയങ്ങള്‍
തുറക്കുമ്പോള്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകള്‍
1266.
ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ
തുടര്‍ന്നുള്ള ദീര്‍ഘമായ അവധിക്ക്
ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍
തുറക്കുമ്പോള്‍ എന്തൊക്കെ
മുന്‍കരുതലുകളാണ് വിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
( ബി )
വളരെ കാലം
അടഞ്ഞുകിടന്ന വിദ്യാലയങ്ങളും
പരിസരവും പരിപൂര്‍ണമായതോതില്‍
ശുചീകരിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
( സി )
വയനാട്ടിലെ ഒരു
വിദ്യാലയത്തില്‍ ഒരു
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ്
ദാരുണമായി കൊല്ലപ്പെടാന്‍ ഇടയായ
മുന്‍ അനുഭവത്തിന്റെ
പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും
അദ്ധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും
ബന്ധപ്പെട്ട വകുപ്പ്
ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ
വിദ്യാര്‍ത്ഥികളുടെ പരിപൂര്‍ണ
സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
വെെപ്പിന്‍
മണ്ഡലത്തിലെ സ്കൂളുകളിലെ
അടിസ്ഥാന സൗകര്യ വികസനം
1267.
ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിനുശേഷം വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യവികസനത്തിനായി എത്ര തുക വീതം
അനുവദിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും
പുരോഗതി വിശദമാക്കാമോ;
( സി )
ഭരണാനുമതി നല്‍കിയ
പ്രവൃത്തികളില്‍ ഏതെങ്കിലും
തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കില്‍
എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
ഓട്ടിസം പാര്‍ക്ക്
നിര്‍മ്മാണം
1268.
ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം
സ്കൂളുകളിലാണ് സര്‍ക്കാര്‍ ഓട്ടിസം
പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഇതിനായി എത്ര തുക
അനുവദിച്ചു എന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
തിരുവനന്തപുരം
ജില്ലയില്‍ ഏത് സ്കൂളിലാണ് ഓട്ടിസം
പാര്‍ക്ക് സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഇതിനായി പ്ലാന്‍, ഡി.പി.ആര്‍ എന്നിവ
തയ്യാറാക്കാന്‍ ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( സി )
ഓട്ടിസം പാര്‍ക്ക്
നിര്‍മ്മാണം ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്നതിനുളള കാരണം
വ്യക്തമാക്കുമോ?
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാരുടെ
തസ്തികമാറ്റം
1269.
പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യാപക
തസ്തികയിലേക്ക് യോഗ്യതയുള്ളവരും
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍
വരാത്ത മറ്റ് വകുപ്പുകളില്‍ ജോലി
ചെയ്യുന്നവരുമായ മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാര്‍ക്ക്
തസ്തികമാറ്റം മുഖേന അധ്യാപകരാകാന്‍
നിലവില്‍ വ്യവസ്ഥയുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലായെങ്കില്‍
ഇവരെക്കൂടി ഉള്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
അണ്‍
എയ്ഡഡ്
സ്കൂളുകളുടെ ഫീസ് പിരിവ്
1270.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . അബ്ദുൽ ഹമീദ് .പി .
ശ്രീ . പാറക്കൽ അബ്ദുല്ല
ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തില്‍
അണ്‍ എയ്ഡഡ് സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്കൂളുകളില്‍ ഫീസ്
പിരിക്കുന്നതായി പരാതി
ഉണ്ടായിട്ടുണ്ടോ;
( ബി )
ഈ സ്കൂളുകളുടെ
ഫീസുകള്‍ നിശ്ചയിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും സംസ്ഥാന
സര്‍ക്കാരിന് എന്തെങ്കിലും
സംവിധാനമുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സ്വാശ്രയ പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക് ഫീസ് നിശ്ചയിക്കുന്ന
മാതൃകയില്‍ ഈ സ്കൂളുകളുടെയും ഫീസ്
നിശ്ചയിക്കുന്നതിന് കമ്മീഷനെ
നിശ്ചയിക്കുന്ന കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
കുട്ടികളുടെ
പഠനനിലവാരം
നിരീക്ഷിക്കുന്നതിന് പദ്ധതി
1271.
ശ്രീ . എം . ഉമ്മർ
ശ്രീ. പി കെ അബ്ദു റബ്ബ്
ശ്രീ . ടി . എ . അഹമ്മദ് കബീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളിലെ
കുട്ടികളുടെ പഠനനിലവാരം
നിരീക്ഷിക്കുന്ന പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട് 2016 മുതല്‍ 2020 വരെ പൊതുവിദ്യാഭ്യാസ
വകുപ്പ് എന്തെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാഥമിക
വിദ്യാഭ്യാസത്തെക്കുറിച്ച് വാര്‍ഷിക
റിപ്പോര്‍ട്ടുകള്‍
പ്രസിദ്ധപ്പെടുത്താറുണ്ടോ; പ്രസ്തുത
റിപ്പോര്‍ട്ട് ഏറ്റവും ഒടുവില്‍
പ്രസിദ്ധീകരിച്ചത് എന്നാണെന്ന്
അറിയിക്കുമോ;
( ഡി )
കുട്ടികളുടെ
പഠനനിലവാരം നിരീക്ഷിക്കുന്നതിനായി
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹൈ ടെക് നിലവാരം
1272.
ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങള്‍
ഹൈ ടെക് നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് ആകെ ചെലവഴിച്ച തുക
എത്രയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്ത
കമ്പ്യൂട്ടറുകളുടെയും അനുബന്ധ
വസ്തുക്കളുടെ പട്ടികയും വിലയും
അതിനുവേണ്ടി വന്ന ആകെ തുകയും
ഉള്‍ക്കൊള്ളുന്ന വിശദാംശം
ലഭ്യമാക്കുമോ;
( സി )
ക്ലാസ് മുറികളുടെ
നവീകരണത്തിനും മരാമത്ത്
പണികള്‍ക്കുമായി കൈറ്റ് വഴി ഈ
മണ്ഡലത്തില്‍ എത്ര തുക ചെലവഴിച്ചു; എത്ര ക്ലാസ് മുറികള്‍
ഹൈടെക് നിലവാരത്തില്‍
പരിഷ്കരിച്ചുവെന്നും വിശദമാക്കുമോ?
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ ഹൈടെക് ക്ലാസ്
മുറികള്‍
1273.
ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിനുശേഷം വട്ടിയൂര്‍ക്കാവ്
നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
ഏറ്റെടുത്തിട്ടുള്ളത്;
( ബി )
ഇതിന്റെ ഭാഗമായി
ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
കെട്ടിട നിര്‍മ്മാണം
ഏറ്റെടുത്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
( സി )
ഈ ഓരോ
പ്രോജക്ടുകളുടെയും അടങ്കല്‍ തുക
എത്രയാണെന്നും കെട്ടിട
നിര്‍മ്മാണത്തിന്റെ പുരോഗതി
എന്തെന്നും വ്യക്തമാക്കാമോ;
( ഡി )
എത്ര ക്ലാസ് മുറികള്‍
ഹൈടെക് ക്ലാസ് മുറികളാക്കി
മാറ്റിയിട്ടുണ്ട്;
( ഇ )
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തില്‍ ഹൈടെക് ക്ലാസ്
മുറികള്‍ സജ്ജമാക്കുന്നതിനായി ആകെ
എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ അനുബന്ധ
സ്ഥാപനങ്ങള്‍
1274.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ
മേഖലയിലെ അനുബന്ധ സ്ഥാപനങ്ങളായ എസ്.സി.ഇ.ആര്‍.റ്റി., സീമാറ്റ്, എസ്.ഐ.ഇ.റ്റി, കൈറ്റ് എന്നിവയുടെ
ചുമതലകള്‍ എന്തൊക്കെയാണ്;
( ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ ചുമതലകള്‍
പുനര്‍നിര്‍ണ്ണയം ചെയ്യുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ;
( സി )
എസ്.സി.ഇ.ആര്‍.റ്റി. യെ അക്കാദമിക്
വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍
ഒരു സ്വയംഭരണ സ്ഥാപനം ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ; ഇതിനായി ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ?
സഹിതം ഡിജിറ്റല്‍
പോര്‍ട്ടല്‍
1275.
ശ്രീമതി വീണാ ജോർജ്ജ്
: താഴെ
കാണുന്ന ചോദ്യങ്ങൾക്കു പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ
അധ്യാപകര്‍ക്കായി 'സഹിതം' എന്ന ഡിജിറ്റല്‍
പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ
ഗുണങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
( ബി )
ഈ അക്കാദമിക വര്‍ഷം
മുതല്‍ എല്ലാ പ്രൈമറി സ്കൂളുകളിലും
ഈ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത്
സെക്കന്ററി ക്ലാസ്സുകളിലേയ്ക്കും
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
കിഫ്ബി ഫണ്ടുകള്‍
അനുവദിച്ച കൊച്ചിയിലെ
സ്കൂളുകള്‍
1276.
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി
മുഖാന്തിരം ഫണ്ടുകള്‍ അനുവദിച്ച
കൊച്ചി മണ്ഡലത്തിലെ എല്ലാ
സ്കൂളുകളിലും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ
എന്താണെന്ന് സ്കൂളുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
( ബി )
പ്രവൃത്തികള്‍
പൂര്‍ത്തിയാകാത്ത സ്കൂളുകളില്‍
ആയതിന്റെ പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം നടപടിക്രമങ്ങളാണ്
ഉള്ളതെന്നും ആയത് അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം
നല്‍കുമോയെന്നും വ്യക്തമാക്കുമോ;
( സി )
കൊച്ചി
നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍
സ്കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള
ക്ലാസ്സുകളില്‍ എത്ര ക്ലാസ്സ്
മുറികള്‍ ഹെെടെക് ക്ലാസ്സ്
മുറികളായി
സജജ്ജീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ഇതിനായി ചെലവഴിച്ച തുക
എത്രയെന്ന് വ്യക്തമാക്കുമോ; ആയതിന്റെ സ്കൂള്‍
തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
കായംകുളം മണ്ഡലം - വിദ്യാഭ്യാസ
മേഖലയില്‍ നടപ്പാക്കിയ
പദ്ധതികള്‍
1277.
ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം കായംകുളം
മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്നും ഇതിനായി എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
( ബി )
വിദ്യാലയങ്ങളെ ഹൈടെക്
ആക്കുന്നതുമായി ബന്ധപ്പെട്ട്
കായംകുളം മണ്ഡലത്തിലെ ഓരോ
സ്കൂളുകളിലും അനുവദിച്ച ഉപകരണങ്ങള്‍, അവയുടെ എണ്ണം, ചെലവായ തുക എത്രയെന്ന്
സ്കൂളുകള്‍ തിരിച്ച് ലഭ്യമാക്കാമോ?
കൈറ്റിലെ
ക്രമക്കേട്
1278.
ശ്രീ . വി. ടി. ബൽറാം
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അനിൽ അക്കര : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് അടിസ്ഥാന
സൗകര്യവികസന പദ്ധതികളുടെ നിര്‍വ്വഹണ
ഏജന്‍സിയായി കൈറ്റ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
( ബി )
ഇതിന്റെ ഭാഗമായി എത്ര
കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും
കൈറ്റ് വാങ്ങിയെന്നും ഇതിനായി എത്ര
കോടി രൂപ ചെലവഴിച്ചുവെന്നും
അറിയിക്കാമോ;
( സി )
ഇപ്രകാരം വാങ്ങിയ
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് കൈറ്റിന്
സാധിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള
സംവിധാനം എന്താണെന്ന്
വെളിപ്പെടുത്താമോ;
( ഡി )
കൈറ്റ് കമ്പ്യൂട്ടറും, അനുബന്ധ സാധനങ്ങളും
വാങ്ങിയതില്‍ ഗുണനിലവാരം
ഉറപ്പാക്കിയില്ലായെന്നും അഴിമതി
നടന്നുവെന്നുമുള്ള ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
( ഇ )
അഴിമതി ആരോപണം
ഉന്നയിച്ച പ്രതിപക്ഷനേതാവിന് എതിരെ
കൈറ്റ് വക്കീല്‍ നോട്ടീസ്
അയച്ചിട്ടുണ്ടോ; പ്രസ്തുത വക്കീല്‍
നോട്ടീസിലെ ആവശ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
( എഫ് )
ഏത് സ്ഥാപനം വഴിയാണ്
വക്കീല്‍ നോട്ടീസ് അയച്ചത്; പ്രസ്തുത സ്ഥാപനത്തിന്
ഇതിനായി നല്‍കിയ ഫീസ് എത്രയാണെന്ന്
അറിയിക്കാമോ?
തലശ്ശേരിയിലെ
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനം
1279.
ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിന് ശേഷം സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനുള്ള
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
തലശ്ശേരി നിയോജക മണ്ഡലത്തിലെ
സ്കൂളുകള്‍ ഏതൊക്കെയാണെന്നും ആയതിന്
അനുവദിച്ചിട്ടുള്ള തുകയും
വ്യക്തമാക്കാമോ;
( ബി )
ഈ സ്കൂളുകളില്‍
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തിയാകാത്ത സ്കൂളുകള്‍
ഏതൊക്കെയാണെന്നും ആയതിന്റെ
നിലവിലുള്ള അവസ്ഥ എന്താണെന്നും ഇവ
പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്നും
ആയത് ദ്രുതഗതിയില്‍
പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പ് കാട്ടാക്കട
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
1280.
ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം കാട്ടാക്കട
നിയോജക മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍
നടപ്പിലാക്കിയ പ്രവൃത്തികളെ
സംബന്ധിച്ചും അനുമതി ലഭ്യമായ
പ്രവൃത്തികള്‍ സംബന്ധിച്ചും അവയുടെ
തുക സംബന്ധിച്ചുമുളള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
നിര്‍മ്മിച്ച സ്കൂളുകളെ
സംബന്ധിച്ചുളള വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ; ഇതിനായി മണ്ഡലത്തില്‍
ആകെ എത്ര തുകയാണ്
വിനിയോഗിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
ആലത്തൂര്‍
ജി.ജി.എച്ച്.എസ്.എസ്.
ന്റെ
വികസനം
1281.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര വിദ്യാഭ്യാസ
പദ്ധതിയിലുള്‍പ്പെടുത്തി ആലത്തൂര്‍
മണ്ഡലത്തിലെ ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസ്. ന് അനുവദിച്ച മൂന്ന്
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി
എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃർത്തി
ആരംഭിക്കാന്‍ തടസ്സമായി
നില്‍ക്കുന്ന കാരണങ്ങള്‍
ഉണ്ടെങ്കില്‍ അതെന്താണെന്ന്
വിശദീകരിക്കാമോ;
( സി )
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
നെന്മാറ
മണ്ഡലത്തിലെ
വിദ്യാലയങ്ങളുടെ വികസനം
1282.
ശ്രീ . കെ . ബാബു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
നെന്മാറ നിയോജകമണ്ഡലത്തിലെ വിവിധ
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത് എന്ന് സ്കൂള്‍
തരംതിരിച്ച് വിശദമാക്കാമോ?
തിരുവമ്പാടിയിലെ
സ്കൂൾ
നിർമ്മാണം
1283.
ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ ഒരു കോടി
രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച ഗവണ്‍മെന്റ് യു.പി. സ്കൂള്‍ കൊടിയത്തൂര്‍, ഗവണ്‍മെന്റ് യു.പി. സ്കൂള്‍ മണാശ്ശേരി, ഗവണ്‍മെന്റ് യു.പി. സ്കൂള്‍ കൈതപ്പൊയില്‍
എന്നീ സ്കൂളുകളുടെ കെട്ടിട
നിര്‍മ്മാണ പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബിയുടെ മൂന്നുകോടി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഇന്‍കല്‍ ഡി.പി.ആർ. തയ്യാറാക്കിയ ഗവ: യു.പി. സ്കൂള്‍
ചേന്നമംഗല്ലൂര്‍, ഗവ: ഹൈസ്കൂള്‍ പുതുപ്പാടി
എന്നീ സ്കൂളുകളുടെ നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇവയ്ക്ക് കിഫ്ബി
ധനാനുമതി ലഭിക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍
വിദ്യാഭ്യാസ മേഖലയിലെ
കിഫ്ബി പദ്ധതികള്‍
1284.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി
മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍
കിഫ്ബി വഴി നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
( ബി )
ഇതില്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുള്ള പദ്ധതികള്‍
ഏതൊക്കെയാണ്; പണി
പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ
തല്‍സ്ഥിതി വ്യക്തമാക്കാമോ;
( സി )
പല പ്രവൃത്തികളും വളരെ
മന്ദഗതിയില്‍ ആണ് പുരോഗമിക്കുന്നത്
എന്നുള്ളത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ; ഇത്തരം പ്രവൃത്തികള്‍
എത്രയും പെട്ടന്ന് തന്നെ
പൂര്‍ത്തീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമോ?
കോഴിക്കോട് ആര്‍.ഇ.സി ഗവ.ഹയര്‍സെക്കന്ററി
സ്കൂളിലെ കിഫ്ബി
പ്രവൃത്തികള്‍
1285.
ശ്രീ പി .ടി .എ . റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി മികവിന്റെ
കേന്ദ്രമായി ഉയര്‍ത്തിയ കോഴിക്കോട്
ജില്ലയിലെ ആര്‍.ഇ.സി ഗവ.ഹയര്‍സെക്കന്ററി
സ്കൂളില്‍ എത്ര രൂപയുടെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
( ബി )
കിഫ്ബി മുഖേന
അനുവദിച്ച തുകയില്‍ ബാക്കിയുള്ള
സംഖ്യ ഉപയോഗപ്പെടുത്തി
അത്യാവശ്യമായി പൂര്‍ത്തീകരിക്കേണ്ട
പണികള്‍ നടത്താതിരിക്കാനുള്ള കാരണം
വ്യക്തമാക്കാമോ;
( സി )
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെട്ട മറ്റ് പ്രവൃത്തികള്‍
കൂടി നടത്തുന്നതിന് രണ്ടാം ഘട്ടമായി
തുക അനുവദിക്കാൻ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഉദുമ മണ്ഡലത്തിലെ
സ്കൂളുകളുടെ നിര്‍മ്മാണ
പുരോഗതി
1286.
ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജക
മണ്ഡലത്തില്‍ കിഫ്ബിയുടെ ഒരു കോടി
രൂപ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയ
സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
( ബി )
ഈ പദ്ധതികളുടെ എസ്.പി.വി., ഡി.പി.ആർ. എന്നിവ
സാമ്പത്തികാനുമതിക്കായി കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
( സി )
ഈ പ്രവൃർത്തികളുടെ
ടെണ്ടര്‍ നടപടികള്‍ എന്ന്
പൂര്‍ത്തിയാക്കാനാകുമെന്ന്
വിശദമാക്കാമോ ?
വേങ്ങര
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
പ്രവൃത്തികള്‍
1287.
ശ്രീ .കെ .എൻ .എ. ഖാദർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങര
നിയോജകമണ്ഡലത്തിലെ ഏതൊക്കെ
പ്രവൃത്തികളാണ് പൊതുവിദ്യഭ്യാസ
വകുപ്പിന്റെ കീഴിൽ കിഫ്‌ബി മുഖേന
നടത്തുന്നതിന് തീരുമാനിച്ചിരുന്നത്; ഇവയില്‍ പൂര്‍ത്തിയായവ
ഏതൊക്കെ; വിശദാംശങ്ങള്‍
നല്‍കാമോ;
( ബി )
ഇവയില്‍ ഇനി
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികളുടെ ലിസ്റ്റും നിലവിലെ
പുരോഗതിയും അറിയിക്കുമോ;
( സി )
വകുപ്പിന്റെ ഈ
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഏതെങ്കിലും പ്രവൃത്തികള്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്താന്‍
സമര്‍പ്പിച്ചത് തീരുമാനമാകാതെ
തുടരുന്നുണ്ടോ; വ്യക്തമാക്കുമോ ?
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലം ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ പ്രവൃത്തി
1288.
ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്ന് കോടി രൂപയുടെ
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ കുഞ്ഞിമംഗലം, കൊട്ടില, മാട്ടൂല്‍, കല്ല്യാശ്ശേരി, ചെറുകുന്ന് ബോയ്സ്
ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക്
അടിസ്ഥാന സൗകര്യവികസനത്തിന്
കിഫ്ബിയില്‍ നിന്നും ഫണ്ട്
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; അടുത്ത കിഫ്ബി
യോഗത്തില്‍ ഫണ്ട് ലഭ്യമാക്കി ഈ
സര്‍ക്കാരിന്റെ കാലത്തുതന്നെ
പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ; വിശദമാക്കാമോ ;
( ബി )
ഒരു കോടി രൂപയുടെ
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കിഫ്ബിയുടെ അംഗീകാരം ലഭിച്ച
കടന്നപ്പള്ളി, മാടായി ബോയ്സ്, ചെറുകുന്ന് വെല്‍ഫയര്‍
ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ
പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍
കഴിയും; വിശദമാക്കുമോ?
ഇരിങ്ങാലക്കുട
മണ്ഡലം- വിദ്യാഭ്യാസ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
1289.
പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നശേഷം ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശങ്ങള്‍
നല്‍കാമോ;
( ബി )
കിഫ്ബി മുഖേന
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
സ്ക്രൂള്‍
കുട്ടികള്‍ക്കായുള്ള സമഗ്ര
ആരോഗ്യ പോഷകാഹാര പദ്ധതി
1290.
ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ക്രൂള്‍
കുട്ടികള്‍ക്കായുള്ള സമഗ്ര ആരോഗ്യ
പോഷകാഹാര പദ്ധതി കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
( ബി )
സ്ക്കൂളിലെ പ്രഥമ
അദ്ധ്യാപകരെ ഇതിന്റെ ചുമതലയില്‍
നിന്നും ഒഴിവാക്കി തദ്ദേശ്വയംഭരണ
സ്ഥാപനങ്ങളെ ഏല്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
( സി )
കോവിഡിന്റെ
സാഹചര്യത്തില്‍ കുട്ടികളുടെ
കായികക്ഷമത ഉറപ്പുവരുത്തുവാന്‍
ആരോഗ്യകായിക വിദ്യാഭ്യാസത്തില്‍
മാറ്റങ്ങള്‍ വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
കോവിഡ് ബാധിതരായ
കുട്ടികള്‍ക്ക് അതുമൂലമുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളും മാനസിക
പ്രശ്നങ്ങളും കണ്ടെത്തി അത്
പരിഹരിക്കുന്നതിന് സ്ക്കൂള്‍
തലത്തില്‍ എന്തെങ്കിലും സംവിധാനം
ഒരുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ വിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
പ്രവൃത്തികള്‍
1291.
ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം കല്‍പ്പറ്റ
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
പ്രവൃത്തികള്‍ക്ക് പ്ലാന്‍ ഫണ്ടിലും
കിഫ്ബിയിലും ഉള്‍പ്പെടുത്തി
ഏതെല്ലാം വിദ്യാലയങ്ങള്‍ക്ക് എത്ര
രൂപ അനുവദിച്ചു; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍
അനുവദിച്ച ഓരോ പ്രവൃത്തിയുടെയും
നിലവിലുളള അവസ്ഥ വിശദമാക്കാമോ?
ഏരിയ ഇന്റന്‍സീവ്
പ്രോഗ്രാം
1292.
ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏരിയാ ഇന്റന്‍സീവ്
പ്രോഗ്രാം അനുസരിച്ച്
സംസ്ഥാനത്തിന് കേന്ദ്രം എത്ര തുക
ഗ്രാന്റായി അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ; ഈ സര്‍ക്കാരിന്റെ
കാലയളവിലെ കണക്കുകള്‍ വിശദമാക്കാമോ;
( ബി )
ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ് ഈ തുക
വിനിയോഗിച്ചതെന്ന് അറിയിക്കാമോ;
( സി )
ഓരോ
സാമ്പത്തികവര്‍ഷവും ഗ്രാന്റായി
ലഭിച്ച തുക പൂര്‍ണമായും
ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ
കാരണങ്ങള്‍ വിശദമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍
നീന്തല്‍ക്കുളം
സ്ഥാപിക്കുന്ന പദ്ധതി
1293.
ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ സ്കൂളുകളില്‍
നീന്തല്‍ക്കുളം സ്ഥാപിക്കുന്ന
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
തെരഞ്ഞെടുത്തിട്ടുളള സ്കൂളുകള്‍
ഏതെല്ലാം എന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സാങ്കേതികവിദ്യയുടെ
സഹായത്തോടെയുള്ള
ഭാഷാപഠനം
1294.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
പ്രൈമറിതലം മുതല്‍
സാങ്കേതികവിദ്യയുടെ സഹായത്തോടെ
ഭാഷാപഠനം കാര്യക്ഷമമാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍
എന്തൊക്കെയാണ്;
( ബി )
കേരള
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ്
ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഇത് സംബന്ധിച്ച്
രൂപപ്പെടുത്തിയിട്ടുള്ള പദ്ധതി
സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ
പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍
1295.
ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം പൊതുവിദ്യാഭ്യാസ
വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍
അനുവദിച്ച വിവിധ പദ്ധതികളുടെയും
പ്രവൃത്തികളുടെയും വിശദവിവരം
സ്കൂള്‍ ലിസ്റ്റും തുകയും
ഉള്‍പ്പെടെ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ
സമയബന്ധിതമായ പൂര്‍ത്തീകരണത്തിന്
സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പുതുതായി ഫണ്ട്
അനുവദിക്കേണ്ട സ്കൂളുകള്‍
ഏതൊക്കെയെന്നും അവയ്ക്ക് ഫണ്ട്
അനുവദിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
കിഫ്ബി ഫണ്ട്
മുഖേന സ്കൂള്‍ നവീകരണം
1296.
ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയിരത്തില്‍ കൂടുതല്‍
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകള്‍ക്ക് അനുവദിച്ച മൂന്നു
കോടി രൂപയുടെ പദ്ധതിയില്‍
പയ്യന്നൂര്‍ മണ്ഡലത്തിലെ നാല്
സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; പ്രസ്തുത പദ്ധതിക്ക്
കിഫ്ബിയുടെ ഫണ്ട് ലഭിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെ ആയെന്ന്
വിശദമാക്കാമോ?
വിദ്യാശ്രീ പദ്ധതി
1297.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
: താഴെ
കാണുന്ന ചോദ്യങ്ങൾക്കു പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് 18000 രൂപയ്ക്ക്
ലാപ് ടോപ്പ് വിതരണം ചെയ്യുന്ന
വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ച് 6 മാസം കഴിഞ്ഞിട്ടും
ആയത് നടപ്പിലാക്കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി
പ്രകാരം എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്
ടോപ്പ് വിതരണം ചെയ്യുന്നതെന്നും
ഇതിനായി എത്ര പേര്‍ കെ.എസ്.എഫ്.ഇ.-യില്‍ രജിസ്റ്റര്‍
ചെയ്തുവെന്നും അറിയിക്കുമോ;
( സി )
വിതരണം ചെയ്യുന്ന ലാപ്
ടോപ്പുകളുടെ ഗുണനിലവാരം
ഉറപ്പാക്കിയിട്ടുണ്ടോ; വിദ്യാര്‍ത്ഥികള്‍ക്ക്
ഒന്നിലേറെ കമ്പനികളില്‍ നിന്നും
ഇഷ്ടമുള്ള കമ്പനിയുടെ പ്രോഡക്ട്
തെരഞ്ഞെടുക്കുവാന്‍ സൗകര്യം
ഒരുക്കിയിട്ടുണ്ടോ; വ്യക്താമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി
പ്രകാരം കെ.എസ്.എഫ്.ഇ. എന്ത് തുകയാണ്
വായ്പയായി ലഭ്യമാക്കുന്നത്?
വളളിക്കുന്ന്
മണ്ഡലത്തിലെ സര്‍ക്കാര്‍
സ്ക്കൂളുകളടെ നവീകരണം
1298.
ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ
കാലത്ത് വളളിക്കുന്ന് മണ്ഡലത്തില്‍
സര്‍ക്കാര്‍ സ്ക്കൂളുകളടെ
നവീകരണത്തിനും അടിസ്ഥാന സൗകര്യ
വികസനത്തിനുമായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രവര്‍ത്തനം
തുടങ്ങിയതും ഈ സര്‍ക്കാരിന്റെ
കാലത്ത് പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
നൂതന
പദ്ധതികള്‍
1299.
ശ്രീ . എ . പ്രദീപ് കുമാർ
ശ്രീ. ആൻ്റണി ജോൺ
ശ്രീ. സി.കെ. ഹരീന്ദ്രൻ
ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം പാഠ്യപദ്ധതി
പരിഷ്ക്കരണം, അദ്ധ്യാപകശക്തീകരണം
എന്നിവ ലക്ഷ്യമാക്കി എന്തെല്ലാം
പഠനങ്ങളും ഗവേഷണങ്ങളുമാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളുടെ
സവിശേഷ കഴിവുകള്‍ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ ആരംഭിച്ച 'ടാലന്റ് ലാബ്' പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
( സി )
പൊതുവിദ്യാലയങ്ങളില്‍
ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ 'പഠനോത്സവം' പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
( ഡി )
കുട്ടികളിലെ
ശാസ്ത്രബോധം
പരിപോഷിപ്പിക്കുന്നതിന് എന്തെല്ലാം
കാര്യങ്ങളാണ് ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ 'ശാസ്ത്രപഥം' പദ്ധതിയില്‍
ഉള്‍ക്കൊളളിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ?
മാനന്തവാടി
മണ്ഡലത്തിലെ സ്കൂളുകളുടെ
അടിസ്ഥാന വികസനം
1300.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ
കാലത്ത് മാനന്തവാടി മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകള്‍ക്കാണ് അടിസ്ഥാന
വികസനത്തിനായി ഫണ്ട് അനുവദിച്ചത്; എത്ര തുകയാണെന്ന്
വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം സ്കൂളുകളുടെ
പ്രവൃത്തിയാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
( സി )
എത്ര സ്കൂളുകളുടെ
പ്രവൃത്തിയാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
( ഡി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍, പരീക്ഷകള്‍
നടത്താനുള്ള എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
( ഇ )
മാനന്തവാടി
മണ്ഡലത്തിലെ സ്കൂളുകളുടെ
നിര്‍മ്മാണച്ചുമതല നല്‍കിയ
ഏജന്‍സികള്‍ ഏതെല്ലാമാണ് ; നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
ഉദുമ മണ്ഡലം- ജി.എച്ച്.എസ്.എസ്.ന്റെ നിര്‍മ്മാണ
പുരോഗതി
1301.
ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജക
മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന്
കോടി പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയ
ജി.എച്ച്.എസ്.എസ്. ഉദുമ, ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി
ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ
ഏറ്റെടുത്ത എസ്.പി.വി., ഡി.പി.ആര്‍. തയ്യാറാക്കി
കിഫ്ബിയുടെ സാമ്പത്തികാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
( സി )
ഈ പ്രവൃത്തികൾ എന്ന്
തുടങ്ങാനാകുമെന്ന് അറിയിക്കുമോ?
സയൻസ് ലാബുകള്‍
നവീകരിക്കുന്ന പദ്ധതി
1302.
ശ്രീ. കെ ദാസൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ സയൻസ്
ലാബുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊയിലാണ്ടി
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിലെ ലാബ് നവീകരിക്കുവാൻ ഫണ്ട്
അനുവദിച്ചിരുന്നോ;
( ബി )
പ്രസ്തുത സ്കൂളിന്
പകരം കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍
സെക്കണ്ടറി സ്കൂളിനെ
ഉള്‍പ്പെടുത്തണമെന്ന
അപേക്ഷയിന്മേല്‍ ഹയര്‍ സെക്കണ്ടറി
വിഭാഗം സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
( സി )
പയ്യോളി ഗവ. വി.എച്ച്.എസ്.എസ്. ലെ ലാബ്
നവീകരണത്തിന്റെ പുരോഗതി
വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി
എന്ന് പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
സ്കൂള്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1303.
ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലഞ്ച് ഫണ്ട്
വിനിയോഗിച്ച് ഇടുക്കി
നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ പത്ത്
വര്‍ഷത്തിനുള്ളില്‍ ഏതെല്ലാം
സ്കൂളുകള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളത്; ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടം വരെയായി; വ്യക്തമാക്കുമോ?
അണ്‍ എയ്ഡഡ്
മേഖലയിലെ സ്റ്റേറ്റ് സിലബസ്
സ്കൂളുകള്‍
1304.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അണ്‍ എയിഡഡ് മേഖലയില്‍
സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന
സ്കൂളുകളുടെ അംഗീകാരത്തിനായി
സര്‍ക്കാരിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
( ബി )
ഇതില്‍ എത്ര
സ്കൂളുകള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ട് എന്നതിന്റെ വിവരം
ലഭ്യമാക്കുമോ;
( സി )
എല്ലാ യോഗ്യതകളുമുള്ള
അണ്‍ എയ്ഡഡ് മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്
സിലബസ് സ്കൂളുകള്‍ക്ക് അംഗീകാരം
നല്‍കാത്തതിന്റെ കാരണം എന്താണ്
എന്ന് വിശദീകരിക്കുമോ;
( ഡി )
അപേക്ഷ സമര്‍പ്പിച്ച
യോഗ്യതയുളള എല്ലാ സ്കൂളുകള്‍ക്കും
അംഗീകാരം നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂളുകളിലെ
ഓണ്‍ലൈന്‍ ക്ലാസ്
1305.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മായി ബന്ധപ്പെട്ട്
സ്ക്കൂളുകള്‍ 9 മാസം പൂര്‍ണ്ണമായും
പൂട്ടിയ സാഹചര്യത്തില്‍ സ്ക്കൂൾ
സിലബസ്സ് പുനഃക്രമീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഒന്നു മുതല്‍
പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള
കുട്ടികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍
ക്ലാസ്സുകളിലൂടെ സിലബസ്സ്
പൂര്‍ണ്ണമായും പഠിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
( സി )
വേണ്ടത്ര ചര്‍ച്ചയും
പഠനവും നടത്താതെ ഏര്‍പ്പെടുത്തിയ
ഓണ്‍ലൈന്‍ ക്ലാസ്സ് സമ്പ്രദായം പല
കുട്ടികള്‍ക്കും പ്രത്യേകിച്ച്
പട്ടികജാതി, പിന്നാക്ക
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
പ്രതിബന്ധവും മാനസികമായ
പിരിമുറുക്കവും ഉണ്ടാക്കി എന്നത്
വസ്തുതയാണോ; എങ്കില്‍ ഇത് തരണം
ചെയ്യുന്നതിന് എന്തൊക്കെ
ഇടപെടലുകളാണ് വിദ്യാഭ്യാസ
വകുപ്പിന്റെ ഭാഗത്ത് നിന്നും
ഉണ്ടായത്;
( ഡി )
മലപ്പുറം ജില്ലയിലെ
ദേവിക എന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥിനിയുടെ രക്തസാക്ഷിത്വം
വേണ്ടത്ര മുന്നൊരുക്കങ്ങള്‍
നടത്താതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍
ആരംഭിച്ചത് മൂലമല്ലേ; എങ്കില്‍ ഇത്തരം
ആത്മഹത്യകൾ ഉണ്ടാകാതിരിക്കുവാന്‍
വകുപ്പ് നടത്തിയ ഇടപെടലും
പ്രവര്‍ത്തനവും വിശദമാക്കുമോ ?
പാഠപുസ്തക വിതരണം
1306.
ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അദ്ധ്യയനവര്‍ഷാരംഭത്തില്‍
പാഠപുസ്തകങ്ങളുടെ
അച്ചടി പൂര്‍ത്തീകരിക്കുന്നതിന്
മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച
വയ്ക്കുന്നതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
( ബി )
ഓരോവര്‍ഷവും
പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി
അച്ചടി പൂര്‍ത്തീകരിച്ച് കൃത്യമായി
വിതരണം ചെയ്യുന്നതിനായി ചെലവഴിച്ച
തുക എത്ര വീതമെന്ന് അറിയിക്കാമോ?
മഞ്ചേരി നിയോജക
മണ്ഡലത്തിലെ എലമ്പ്രയിൽ
എല്‍.പി. സ്കൂള്‍
1307.
ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി നിയോജക
മണ്ഡലത്തിലെ മഞ്ചേരി
മുനിസിപ്പാലിറ്റിയില്‍ എലമ്പ്ര
പ്രദേശത്ത് എല്‍.പി. സ്കൂള്‍
സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത 'എലമ്പ്ര' എന്ന പ്രദേശത്ത് എല്‍.പി. സ്കൂള്‍
സ്ഥാപിക്കുന്നതിനു വേണ്ടി ബഹു. ഹെെക്കോടതി
പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബഹു. ഹെെക്കോടതി
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്‍.പി.സ്കൂള്‍
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട്
സര്‍ക്കാരിന്റെ പക്കലുളള നിലവിലുളള
ഫയലിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?
2021 ല്‍ വിരമിക്കുന്ന
എല്‍.പി.എസ്.എ അധ്യാപകര്‍
1308.
ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍ 2021 ല്‍ എല്‍.പി.എസ്.എ തസ്തികയില്‍ നിന്നും
വിരമിക്കുന്ന അധ്യാപകരുടെ കണക്ക്
ലഭ്യമാണോ; ഉണ്ടെങ്കില്‍ സ്കൂള്‍, വിരമിക്കുന്ന തീയതി
എന്നിവ ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍
അധ്യാപകര്‍ വിരമിക്കുന്നത്
മൂലമുണ്ടാകുന്ന ഒഴിവുകള്‍
പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി
ഉദ്യോഗാര്‍ത്ഥികള്‍ നല്കിയിട്ടുള്ള
പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത പരാതിയില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടി
വ്യക്തമാക്കാമോ?
ചെറുതുരുത്തി ഗവ: എല്‍.പി. സ്കൂളിന് കെട്ടിടം
1309.
ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുതുരുത്തി ഗവ: എല്‍.പി. സ്കൂളിന് കിഫ്ബി മുഖേന
ഒരു കോടി രൂപ ചെലവില്‍ കെട്ടിടം
നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് പ്രവൃത്തി
എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍
കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്‍കാമോ?
ഭാഷാ പരിപോഷണ
പദ്ധതികള്‍
1310.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈമറിതലം മുതല്‍
ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച് നടപ്പാക്കി
വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ
പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
( സി )
മലയാള ഭാഷാനിയമം എന്ന
പേരില്‍ ആരംഭിച്ചിട്ടുള്ള
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം
വെളിപ്പെടുത്താമോ?
എയ്ഡഡ്, സര്‍ക്കാര്‍ യു.പി. സ്കൂളുകള്‍
1311.
ശ്രീ എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര
എയ്ഡഡ്, സര്‍ക്കാര്‍
യു.പി. സ്കൂളുകള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സ്കൂളുകള്‍ക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത്
അനുവദിച്ച ഫണ്ടുകളുടെ വിശദാംശം
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എത്ര എയ്ഡഡ്-സര്‍ക്കാര്‍ യു.പി. സ്കൂളുകള്‍ അപ്‍ഗ്രേഡ്
ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ ; അത്തരം സ്കൂളുകളുടെ
പേര് വിവരം ജില്ല തിരിച്ച്നല്‍കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെ
കാലത്ത് അപ്‍ഗ്രേഡ് ചെയ്ത
സര്‍ക്കാര്‍ യു.പി. സ്കൂളുകള്‍
എത്രയാണെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ ; അത്തരം സ്കൂളുകളുടെ
പേര് വിവരം ജില്ല തിരിച്ച് നല്‍കാമോ;
( ഇ )
കഴിഞ്ഞ പത്ത്
വർഷത്തിനിടയില്‍ അപ്ഗ്രേഡ്
ചെയ്യാന്‍ എത്ര സര്‍ക്കാര്‍-എയ്ഡഡ് യു.പി സ്കൂളുകളുടെ
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ; സ്കൂളുകളുടെ പേര്
വിവരം നല്‍കാമോ?
എറണാകുളം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളിലെ യു.പി.എസ്.റ്റി. നിയമനം
1312.
ശ്രീ . എം. നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് യു.പി.എസ്.റ്റി. തസ്തികയില്‍ പി.ഡി. അദ്ധ്യാപകര്‍
ഉള്‍പ്പെടെ 2021 അധ്യയന വര്‍ഷം എത്ര
അദ്ധ്യാപകര്‍ വിരമിക്കും; സ്കൂള്‍, പേര്, വിരമിക്കുന്ന തീയതി
എന്നിവ വേര്‍തിരിച്ച് വിശദമാക്കാമോ;
( ബി )
പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ പരിപത്രത്തിന്റെ
അടിസ്ഥാനത്തില്‍ ഈ ഒഴിവുകള്‍
പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
( സി )
കേഡര്‍ നിലയുടെ
അടിസ്ഥാനത്തില്‍ പ്രസ്തുത
ഒഴിവുകളില്‍ അന്തര്‍ജില്ല
സ്ഥലംമാറ്റം തുടങ്ങിയവയുള്‍പ്പടെ
എത്ര ഒഴിവുകള്‍
മാറ്റിവെയ്ക്കപ്പെട്ടെന്നും
ബാക്കിയുള്ള ഒഴിവുകള്‍
എന്നത്തേയ്ക്ക് പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്യുമെന്നും
വ്യക്തമാക്കാമോ;
( ഡി )
2019-ല്‍
സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടായ
അധികതസ്തികയില്‍ തടസ്സവാദം
ഉന്നയിച്ച സ്കൂളുകളിലെ
തസ്തികനിര്‍ണ്ണയ റിവ്യു
പൂര്‍ത്തിയായോ; എങ്കില്‍ ഉണ്ടായ ഒഴിവ്
പി.എസ്.സിക്ക് റിപ്പോര്‍ട്ട്
ചെയ്തോ; ഇല്ലെങ്കില്‍
പി.എസ്.സിക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ എറണാകുളം ഡി.ഡി.ഇയ്ക്ക് നിര്‍ദ്ദേശം
നല്കുമോ;
( ഇ )
2020
വര്‍ഷത്തില്‍ പ്രസ്തുത
തസ്തികയില്‍ രാജി, മരണം, സ്ഥാനക്കയറ്റം എന്നിവ
മൂലം എത്ര ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്; സ്കൂള്‍, പേര് എന്നിവ തിരിച്ച്
വിശദമാക്കാമോ;
( എഫ് )
പ്രസ്തുത ഒഴിവുകള്‍ പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
ആയതിനുള്ള നിര്‍ദ്ദേശം
ഉപഡയറക്ടര്‍ക്ക് നല്കാമോ;
( ജി )
2020
മാര്‍ച്ച് മുതല്‍
ജൂണ്‍ വരെ യു.പി.എസ്.റ്റി. തസ്തികയില്‍ വിരമിച്ച
അദ്ധ്യാപകരില്‍ പി.ഡി. അദ്ധ്യാപകരുടെ എണ്ണം
എത്ര; പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വി.എച്ച്.എസ്.ഇ.യില്‍ കാലോചിതമായ
പരിഷ്ക്കാരങ്ങള്‍
1313.
ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വി.എച്ച്.എസ്.ഇ.യില്‍ കാലോചിതമായ
പരിഷ്ക്കാരങ്ങള്‍ നടപ്പാക്കണമെന്ന്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍
ശിപാർശ നല്‍കിയിരുന്നോ; എങ്കില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ദേശീയാടിസ്ഥാനത്തില്‍
എൻ.എസ്.ക്യൂ.എഫ്. നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
( സി )
വൊക്കേഷണല്‍
വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും
തമ്മിലുള്ള ബന്ധം
ശക്തിപ്പെടുത്തുന്നതിന് നടത്തിയ
ഇടപെടലുകള്‍ വിശദമാക്കുമോ;
( ഡി )
സമഗ്ര ശിക്ഷ കേരളയുടെ
നേതൃത്വത്തില്‍ നൈപുണി വിദ്യാഭ്യാസ
പദ്ധതിയില്‍ നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണ്; അത് വി.എച്ച്.എസ്.ഇ. വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയവരുടെ
പ്ലെയിസ്മെന്റിന് എത്രമാത്രം
സഹായകമായി; വ്യക്തമാക്കുമോ;
( ഇ )
കോവിഡ്
പ്രതിസന്ധിയില്‍ വി.എച്ച്.എസ്.ഇ. ക്ലാസ്സുകള്‍
ആരംഭിക്കുന്നതിന് 2021 ജനുവരി വരെ കാലതാമസം
ഉണ്ടായ സാഹചര്യത്തില്‍
വിദ്യാര്‍ത്ഥികളുടെ പഠനം ഇനിയുള്ള
ചുരുങ്ങിയ സമയത്തിനുള്ളില്‍
എപ്രകാരം ക്രമീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി.,
പ്ലസ്
ടു
പൊതുപരീക്ഷ
1314.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം
രൂക്ഷമായ സാഹചര്യത്തില്‍ ഈ
വര്‍ഷത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു പൊതുപരീക്ഷ
എപ്രകാരം നടത്തുവാനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
( ബി )
ഈ അദ്ധ്യയന വര്‍ഷം
കുട്ടികള്‍ക്ക് ക്ലാസ്സ് റൂം
പഠനത്തിനുള്ള അവസരം തുലോം
കുറവായിരുന്നു എന്നതും
ഓണ്‍ലെെനിലൂടെ നടത്തിയ
ക്ലാസ്സുകളില്‍ സിലബസ്സ്
പൂര്‍ത്തിയാക്കുന്നതിന്
സാധിക്കാത്തതും പ്രത്യേകം
പരിഗണിക്കുമോ;
( സി )
പൊതുപരീക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക
സമ്മര്‍ദ്ദം ഉണ്ടാകാത്ത രീതിയില്‍
നടത്തുന്നതിനും പരീക്ഷ
നടത്തിപ്പിലൂടെ കോവിഡ് വ്യാപനം
ഉണ്ടാകുന്നില്ലായെന്ന്
ഉറപ്പാക്കുന്നതിനും പ്രത്യേക
സംവിധാനം ഏര്‍പ്പെടുത്തുമോ?
ഉര്‍ദു
ഭാഷാദ്ധ്യാപകര്‍
1315.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈസ്കൂള്‍/ഹയര്‍ സെക്കണ്ടറി
വിഭാഗങ്ങളില്‍ സംസ്ഥാനത്താകെ ഉര്‍ദു
ഭാഷാദ്ധ്യാപകരുടെ എത്ര തസ്തികകള്‍
നിലവിലുണ്ടെന്നും അതില്‍ എത്ര എണ്ണം
ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും
അറിയിക്കുമോ; ഈ ഒഴിവുകള്‍ പി.എസ്.സി- ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ജില്ല
തിരിച്ച് നൽകുമോ;
( ബി )
സര്‍ക്കാര്‍ ഉത്തരവ് (കൈ).നം.30/19 /പൊ.വി.വ. തീയതി 07/03/2019 പ്രകാരം
നിര്‍ത്തലാക്കിയ ഡിഎല്‍എഡ് കോഴ്സിന്
പകരം ഏര്‍പ്പെടുത്തിയ സംവിധാനം
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( സി )
ഡിഎല്‍എഡ് കോഴ്സിന്റെ
പാഠ്യപദ്ധതി എന്‍.സി.ടി.ഇ. മാനദണ്ഡങ്ങള്‍ക്ക്
അനുസരിച്ച് പരിഷ്ക്കരിച്ച്
പുനരാരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്കൂളുകളിലെ
നവീകരണം
1316.
ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ ലബോറട്ടറികളും
ലൈബ്രറികളും നവീകരിക്കുന്നതിന്റെ
ഭാഗമായി GO(Rt)No.2939/2018/GEDN dtd
01/08/2018 ഉത്തരവു പ്രകാരം
ഉള്‍പ്പെട്ടിട്ടുള്ള 68 സ്കൂളുകളില്‍
എത്രയെണ്ണത്തിന്റെ പ്രവൃത്തി
പൂര്‍ത്തിയായെന്ന് അറിയിക്കാമോ;
( ബി )
അതില്‍ ക്രമ നം. 20 ആയി
ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള
വാമനപുരം നിയോജകമണ്ഡലത്തിലെ
മിതൃമ്മല ഗവ.ബോയ്സ് ഹയര്‍
സെക്കണ്ടറി സ്കൂളിലെ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി എന്താണ്; വിശദവിവരങ്ങള്‍
നല്‍കാമോ;
( സി )
പ്രസ്തുതുത ഉത്തരവു
പ്രകാരം ഉള്‍പ്പെട്ടിട്ടുള്ള
സ്കൂളുകളില്‍ ഏതെങ്കിലും സ്കൂളുകളെ
പിന്നീട് ഒഴിവാക്കിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ കാരണം
എന്താണ് ; വിശദമാക്കാമോ?
സ്കൂളുകളിൽ കോവിഡ്
വ്യാപനം
1317.
ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്
പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ
വിദ്യാലയങ്ങളില്‍ ജനുവരി 1 മുതല്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു ക്ലാസ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ;
( ബി )
കോവിഡ് പ്രതിസന്ധി
രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും, ജനിതക മാറ്റം
കെെവരിച്ച കോവിഡ് വെെറസിന്റെ
വ്യാപനം ഇന്ത്യയിലും ഉണ്ടായ
സാഹചര്യത്തിലും, സ്ക്കൂളുകള്‍
തുറന്നപ്പോള്‍ രോഗവ്യാപനം
ഉണ്ടാകാതിരിക്കുവാന്‍ എന്തൊക്കെ
മുന്‍കരുതലുകളാണ് വിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
( സി )
എസ്.എസ്.എല്‍.സി., പ്ലസ് ടു
പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ
നല്‍കേണ്ട പാഠഭാഗങ്ങള്‍ സംബന്ധിച്ച്
കുട്ടികളില്‍ അവബോധം
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി പ്രത്യേക
പട്ടിക പുറത്തിറക്കിയിട്ടുണ്ടോ; ഫോക്കസ് ഏരിയ
തീരുമാനിച്ചത് എപ്രകാരമാണെന്ന്
അറിയിക്കുമോ;
( ഡി )
ഈ പട്ടികയിലെ
പാഠഭാഗങ്ങള്‍ മാത്രം പഠിച്ച
കുട്ടികള്‍ക്ക് പരീക്ഷയില്‍
മുഴുവന്‍ മാര്‍ക്കും വാങ്ങാവുന്ന
തരത്തില്‍ ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം
നല്‍കുമോ?
ഒരു സ്കൂളില്‍ ഒരു
നീന്തല്‍കുളം പദ്ധതി
1318.
ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ റോഡപകടം
കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍
മരിക്കുന്നത് വെള്ളത്തില്‍
മുങ്ങിയാണെന്ന് കണക്കുകള്‍
വ്യക്തമാക്കിയ സാഹചര്യത്തില്‍
ആരോഗ്യ-കായിക
പദ്ധതിയുടെ ഭാഗമായി നീന്തല്‍ കൂടി
സ്കൂള്‍ പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍
പ്രഖ്യാപനം എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാകുമെന്നു
വിശദമാക്കുമോ;
( ബി )
കൂടാതെ ഓരോ
നിയോജകമണ്ഡലത്തിലും ഒരു സ്കൂളില്‍
ഒരു നീന്തല്‍കുളം ആരംഭിക്കുമെന്ന്
സര്‍ക്കാര്‍ തീരുമാനമുണ്ടോ; എങ്കില്‍ ഇവ രണ്ടുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്; വിശദാംശങ്ങള്‍
നല്‍കുമോ;
( സി )
കേരളത്തില്‍
സമഗ്രജലസുരക്ഷ പദ്ധതി ഇല്ലാത്തതാണ്
മുങ്ങിമരണം പോലുള്ള
ദുരന്തങ്ങള്‍ക്ക് കാരണമെന്ന
ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ
സമിതിയുടെ വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ?
പരീക്ഷാഭവന്‍
ഇ-ഓഫീസ്
ആക്കുന്നതിനുള്ള നടപടികള്‍
1319.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പരീക്ഷാഭവനിലെ
ഫയല്‍ നീക്കം പൂര്‍ണ്ണമായി
ഓണ്‍ലെെന്‍ അധിഷ്ഠിതമാണോ; പൊതുജനങ്ങള്‍ക്ക്
അവരുടെ വിവിധ അപേക്ഷകളിന്മേല്‍ ഉളള
ഫയല്‍നീക്കം ഓണ്‍ലെെനായി
പരിശോധിക്കുന്നതിന്
സാധിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസില്‍
ഫയല്‍സ്ഥിതി ഓണ്‍ലെെനായി
പരിശോധിക്കുന്നതിന് സൗകര്യം
ഏര്‍പ്പെടുത്തേണ്ടതിന്റെ അടിയന്തര
ആവശ്യകത കണക്കിലെടുത്ത് ഇതിനുളള
നടപടികള്‍ സ്വീകരിക്കുമോ?
ലഹരി
വിരുദ്ധബോധവത്കരണം
1320.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി ഉപയോഗം സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
വ്യാപിക്കുന്നത് തടയുന്നതിന്റെ
ഭാഗമായി ലഹരി വിരുദ്ധ
ബോധവല്‍ക്കരണം പാഠ്യ പദ്ധതിയുടെ
ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സ്കൂളുകളില്‍
നടത്തിവരുന്ന ലഹരിവിരുദ്ധ
ബോധവല്‍ക്കരണ പരിപാടികള്‍
കാര്യക്ഷമമാക്കി ലഹരിവിരുദ്ധ
മുന്നേറ്റത്തിന് പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടൊ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂർ
മണ്ഡലത്തിലെ സമഗ്ര
വിദ്യാഭ്യാസ പദ്ധതി
1321.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര വിദ്യാഭ്യാസ
പദ്ധതിയിലുള്‍പ്പെടുത്തി, ആലത്തൂര്‍ മണ്ഡലത്തിലെ
എരിമയൂര്‍ ജി.എച്ച്.എസ്.എസിലേക്ക് അനുവദിച്ച
മൂന്ന് കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി
എന്തെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി
ആരംഭിക്കാന്‍ തടസ്സമായി
നില്‍ക്കുന്ന കാരണങ്ങള്‍
ഉണ്ടെങ്കില്‍ അതെന്താണെന്ന്
വിശദീകരിക്കാമോ;
( സി )
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കുമോ
?
കുഴല്‍മന്ദം ജി.എച്ച്.എസ്-ന്റെ
കെട്ടിടനിര്‍മ്മാണം
1322.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ആലത്തൂര്‍ മണ്ഡലത്തിലെ കുഴല്‍മന്ദം
ജി.എച്ച്.എസ്-ന് പുതിയ
കെട്ടിടനിര്‍മ്മാണത്തിന് മൂന്ന്
കോടി അനുവദിച്ചതിന്റെ നടപടിക്രമം
എന്തായെന്ന് വിശദീകരിക്കാമോ;
( ബി )
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചെന്നിത്തല നവോദയ
സ്കൂളിന് സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട ഉടമകള്‍ക്ക്
സാമ്പത്തിക സഹായം
1323.
ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ല്‍
ചെന്നിത്തല നവോദയ സ്കൂളിന് സ്ഥലം
ഏറ്റെടുത്തതുമായി ബന്ധപ്പെട്ട
ഉടമകള്‍ക്ക് സാമ്പത്തിക സഹായം
വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ചെന്നിത്തല നാലാം
വാര്‍ഡില്‍ കൊച്ചുകുറ്റിയില്‍
കിഴക്കതില്‍ വീട്ടില്‍ ശ്രീ.സദാനന്ദന്‍, ശ്രീമതി രാജമ്മ
എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയില്‍
സ്വീകരിച്ച നടപടികളുടെ
തീരുമാനങ്ങള്‍ വിശദമാക്കാമോ;
( സി )
ഇവര്‍ക്ക് എന്ന് തുക
ലഭ്യമാക്കുമെന്ന് അറിയിക്കാമോ?
ആസ്തി വികസനഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്ന
നിര്‍മ്മാണപ്രവൃത്തികള്‍
1324.
ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസനഫണ്ട്
വിനിയോഗിച്ച് നടപ്പിലാക്കുന്ന
നിര്‍മ്മാണ പ്രവൃത്തികള്‍ ആയ
ഊരക്കാട് യു.പി.എസ്., വടയമ്പാടി എല്‍.പി.എസ്., വിലങ്ങ് യു.പി.എസ്., നോര്‍ത്ത് വാഴക്കുളം
യു.പി.എസ്., മലയിടംതുരത്ത് എല്‍.പി.എസ്. എന്നിവയുടെ
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ; എപ്പോള്‍ നിര്‍മാണം
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
( ബി )
എം.എല്‍.എ. ഫണ്ടില്‍ നിന്നും
അനുവദിച്ച തുക ഉപയോഗിച്ച് നോര്‍ത്ത്
എഴിപ്രം യു.പി.എസിന് സ്കൂള്‍ ബസ്
വാങ്ങുന്നതിലുള്ള കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ; തടസം നീക്കി ബസ്
എപ്പോള്‍ ലഭിക്കുമെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
മണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളുടെ
നവീകരണം
1325.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നശേഷം അങ്കമാലി മണ്ഡലത്തില്‍
പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായി
പ്ലാന്‍, നോണ്‍ പ്ലാന്‍
ഇനത്തില്‍ ഭരണാനുമതി നല്‍കിയ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയ
പദ്ധതികളില്‍ ഏതെല്ലാം
പൂര്‍ത്തീകരിച്ചു എന്നും ഏതെങ്കിലും
പ്രവൃത്തികള്‍ ആരംഭിക്കുവാനുണ്ടോ
എന്നും വിശദമാക്കാമോ;
( സി )
അംഗീകാരം നല്‍കിയതില്‍
പ്രവൃത്തികള്‍ ആരംഭിക്കാത്ത
സ്കൂളുകള്‍ ഏതെല്ലാമെന്നും ആയതിന്റെ
കാരണവും വ്യക്തമാക്കാമോ;
( ഡി )
ഓരോ സ്കൂളിലേയും
പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല
ആര്‍ക്കാണെന്നും നിലവിലെ സ്ഥിതിയും
വിശദമാക്കാമോ?
പാഞ്ഞാള്‍ ഗവ: ഹയര്‍ സെക്കന്ററി
സ്കൂള്‍ കെട്ടിടനിര്‍മ്മാണം
1326.
ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
മികവിന്റെ കേന്ദ്രമായി
ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത്
കിഫ്ബി മൂന്ന് കോടി രൂപ അനുവദിച്ച
പാഞ്ഞാള്‍ ഗവണ്‍മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍
കെട്ടിടനിര്‍മ്മാണം ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തികരിച്ച് ഇനിയും
ആരംഭിച്ചിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ടെണ്ടര്‍ നടപടി
പൂര്‍ത്തികരിക്കുന്നതിനുള്ള തടസ്സം
എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് പ്രവൃത്തി
ആരംഭിക്കുന്നതിന് അടിയന്തരപരിഗണന
നല്‍കുമോയെന്ന് വിശദമാക്കുമോ?
നേര്യമംഗലം ജി.വി.എച്ച്.എസ്.എസ്. ന്റെ പശ്ചാത്തല
വികസനം.
1327.
ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
നേര്യമംഗലം ജി.വി.എച്ച്.എസ്.എസ്. ല്‍
പശ്ചാത്തലവികസനത്തിനായി ഒരു കോടി
രൂപ അനുവദിച്ചിട്ടുള്ള പ്രവൃത്തി
നാളിതുവരെയായും ആരംഭിച്ചിട്ടില്ല
എന്ന കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 1 കോടി രൂപ
അനുവദിച്ചിട്ടും നാളുകളായി ഇതുമായി
ബന്ധപ്പെട്ട് ഒരു പ്രവൃത്തിയും
ആരംഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജൻസി ആയി
തീരുമാനിച്ചിട്ടുള്ളത് ആരെയാണെന്ന്
വ്യക്തമാക്കാമോ;
( ഡി )
സ്കൂളിന്റെ പശ്ചാത്തല
വികസനവുമായി ബന്ധപ്പെട്ട കിഫ്ബി
പ്രവൃത്തി വേഗത്തില്‍
ആരംഭിക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ പൊതു
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
നടപ്പിലാക്കിയിട്ടുളള വികസന
പ്രവര്‍ത്തനങ്ങള്‍
1328.
ശ്രീ. വി.ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തിലെ
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
നടപ്പിലാക്കിയിട്ടുളള വികസന
പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
( ബി )
ടി
പ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്നും ആയതിലേക്ക് എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ടെന്നും, ഭരണാനുമതി
ലഭിച്ചിട്ടുളള പദ്ധതികള്‍ (എം.എല്‍.എ ഫണ്ട്) ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
( സി )
വര്‍ക്കല മണ്ഡലത്തിലെ
സ്കൂളുകളില്‍ ഹെെടെക് സംവിധാനം (സ്മാര്‍ട്ട് ക്ലാസ്
മുറികള്‍) സ്ഥാപിക്കുന്നതിന്
ചെലവായ തുക ഉള്‍പ്പെടെ ചെയ്തിട്ടുളള
പ്രവര്‍ത്തികള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ ?
കുന്നത്ത്നാട്
മണ്ഡലത്തിലെ സ്കൂളുകളുടെ
കെട്ടിടം നിര്‍മ്മാണം.
1329.
ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിടം തുരുത്ത് എല്‍.പി.എസ്., വിലങ്ങ് എല്‍.പി.എസ്., ഊരക്കാട് യു.പി.എസ്. എന്നീ സ്കൂളുകള്‍ക്ക്
കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര
തുക അനുവദിച്ചിട്ടുണ്ട്; ആയത് ഏത് ഫണ്ടില്‍
നിന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ടി സ്കൂള്‍ കെട്ടിട
നിര്‍മ്മാണത്തിന് തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെയോ മറ്റേതെങ്കിലും
സ്ഥാപനങ്ങളുടെയോ ഫണ്ട്
ഉപയോഗിക്കുന്നുണ്ടോ;
( സി )
ടി സ്കൂളുകളുടെ
നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍
കരുതുന്നതെന്ന് വെളിപ്പെടുത്താമോ?
അൺ എയ്ഡഡ്
സ്കൂളുകളിലെ അധ്യാപകരുടെയും
അനധ്യാപകരുടെയും സേവന വേതന
വ്യവസ്ഥകൾ
1330.
ശ്രീ. അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അൺ എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകരുടെയും അനധ്യാപകരുടെയും
സേവനവേതനവ്യവസ്ഥകൾ നിശ്ചയിക്കാൻ
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
( ബി )
ഉണ്ടെങ്കിൽ
വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
എച്ച്. എസ്.എസ്.ടി തസ്തികയിലെ
ഒഴിവുകള്‍
1331.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019
മാര്‍ച്ച് 31 ന് ശേഷം വിരമിക്കല്‍
മൂലമുണ്ടായ എച്ച്. എസ്.എസ്.ടി തസ്തികയിലെ
ഒഴിവുകള്‍ പി.എസ്.സി- ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; എച്ച്. എസ്.എസ്.ടി റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
ദീര്‍ഘിപ്പിക്കുന്ന കാര്യം
പരിഗണിക്കാമോ;
( ബി )
സര്‍ക്കാര്‍ മേഖലയില്‍
2014
-ന് ശേഷം
അനുവദിക്കപ്പെട്ട ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ അദ്ധ്യാപക
തസ്തികകള്‍ക്ക് നാളിതുവരെ അംഗീകാരം
ലഭിച്ചിട്ടില്ല എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( സി )
ഉദ്യോഗസ്ഥ ഭരണ
പരിഷ്ക്കാര (ഉപദേശ സി) വകുപ്പിന്റെ ഉപസി3/149/2018 ഉപഭവ 10/08/2018 പരിപത്രം
പ്രകാരം 2019 കലണ്ടര്‍ വര്‍ഷത്തേയും
ഉപസി3/101/2019
ഉപഭവ 20/09/2019 പരിപത്രം
പ്രകാരം 2020 കലണ്ടര്‍ വര്‍ഷത്തേയും
എത്ര പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചും
റിപ്പോര്‍ട്ട് ചെയ്ത തീയതി
അനുസരിച്ചുമുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
അംഗീകൃത
മാനേജ്‌മെന്റ്
സ്കൂള്‍ നിയമനങ്ങള്‍
1332.
ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗീകൃത മാനേജ്‌മെന്റ്
സ്കൂള്‍ നിയമനങ്ങള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുള്ളത് എന്ന് വരെയുള്ള
നിയമനങ്ങള്‍ക്ക് ആണെന്നത്
അറിയിക്കാമോ;
( ബി )
2019
മാര്‍ച്ച് മാസത്തില്‍
ചെങ്ങന്നൂര്‍ നായര്‍ സമാജം റ്റി.റ്റി.ഐ. സ്കൂളിലെ പാര്‍ട്ട്ടൈം
സ്വീപ്പറായി നിയമിക്കപ്പെട്ട രശ്മി
കെ. പിള്ളയുടെ
നിയമനാംഗീകാരം വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
( സി )
നിയമനാംഗീകാരം
നല്‍കുന്നതിനുള്ള നടപടികള്‍
വേഗത്തിലാക്കുന്നത് പരിഗണിക്കുമോ?
പ്രെെമറി
അദ്ധ്യാപക തസ്തിക
1333.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രെെമറി അദ്ധ്യാപക
തസ്തികയില്‍ നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും നിയമനത്തിനായി
30.12.2020
വരെ എത്ര ഒഴിവുകള്‍ പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രെെമറി അദ്ധ്യാപക
തസ്തികയിലേക്കുള്ള അടിസ്ഥാന
യോഗ്യതകള്‍, സമാനമായി
പരിഗണിക്കപ്പെടാവുന്ന
തത്തുല്ല്യയോഗ്യതകള്‍ എന്നിവ പി.എസ്.സി.യുടെ വെബ് സെെറ്റില്‍
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും
അതില്‍
ഉള്‍പ്പെടാത്ത യോഗ്യതകളുള്ളവരും
പ്രസ്തുത തസ്തികയിലേക്കുള്ള പരീക്ഷ
എഴുതിയിട്ടുള്ളതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എയ്ഡഡ് അധ്യാപക
അനധ്യാപകരുടെ നിമയനാംഗീകാരം
1334.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17
അധ്യയന വര്‍ഷം മുതല്‍
കേരള വിദ്യാഭ്യാസ ചട്ട പ്രകാരം
നിയമിക്കപ്പെട്ട എയ്ഡഡ് അധ്യാപക
അനധ്യാപകരുടെ നിമയനാംഗീകാരവും
ശമ്പളവും നല്‍കുന്നത് സംബന്ധിച്ച് 2019 നവംബര്‍ മാസത്തില്‍
ബന്ധപ്പെട്ട വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിരുന്നുവെങ്കിലും
ഇക്കാര്യത്തില്‍ നാളിതുവരെ
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
2016
മുതല്‍
നിയമിക്കപ്പെട്ട മുഴുവന്‍
അധ്യാപകരുടെയും നിയമനാംഗീകാരം
എന്നത്തേക്ക് നല്‍കുമെന്ന്
വ്യക്തമാക്കുമോ?
യു.പി.എസ്.എ. തസ്തികകളിലെ
നിയമനം
1335.
ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍
എത്ര യു.പി.എസ്.എ. തസ്തികകളാണ് അന്തര്‍
ജില്ലാ സ്ഥലം മാറ്റത്തിനായി
നീക്കിവച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
( ബി )
ഈ വര്‍ഷം അന്തര്‍
ജില്ലാ സ്ഥലം മാറ്റം നടത്താന്‍
കഴിയുന്നില്ലെങ്കില്‍ നിലവിലെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
( സി )
2020-21
അദ്ധ്യയന വര്‍ഷത്തിലെ
റിട്ടയര്‍മെന്റ് ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
( ഡി )
സ്റ്റാഫ് ഫിക്സേഷനും
ഹെഡ്മാസ്റ്റര്‍ നിയമനവും നടത്തിയ
ശേഷം ഒഴിവു വരുന്ന തസ്തികകള്‍
അടിയന്തിരമായി നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
എറണാകുളം
സര്‍ക്കാര്‍ സ്കൂളുകളിലെ എല്‍.പി.എസ്.ടി.
തസ്തിക
1336.
ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം സര്‍ക്കാര്‍
സ്കൂളുകളിലെ എല്‍.പി.എസ്.ടി. തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്; ഈ ഒഴിവുകളില്‍
എപ്രകാരം നിയമനം നടത്തുന്നതിനാണ്
മാറ്റിവെച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
കഴിഞ്ഞ വര്‍ഷം
തടസ്സവാദം ഉന്നയിച്ചിട്ടുള്ള ഈ
തസ്തികയിലെ ഒഴിവുകള്‍ എത്രയും വേഗം
പി.എസ്.സി ക്ക് റിപ്പോര്‍ട്ട്
ചെയ്യുവാന്‍ ഉള്ള നിര്‍ദ്ദേശം
നല്‍കുമോ;
( സി )
തസ്തിക നിര്‍ണ്ണയം
റിവ്യൂ പൂര്‍ത്തിയാക്കാനുള്ള
നിയമതടസ്സം എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കൊടക്കാട് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിൽ
പ്ലസ് ടു കോഴ്സ്
1337.
ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍
പ്ലസ് ടൂ കോഴ്സ് ആരംഭിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കുമോ;
( ബി )
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബി
വഴി അഞ്ച് കോടി രൂപ ചെലവില്‍ പുതിയ
കെട്ടിടം പൂര്‍ത്തീകരിച്ചതിനാല്‍ ഈ
വര്‍ഷം തന്നെ പ്ലസ് ടൂ കോഴ്സ്
ആരംഭിക്കുമോ?
സ്കൂള്‍ കെട്ടിടം
പണികളുടെ നിലവിലെ സ്ഥിതി
1338.
ശ്രീ . കെ . ബാബു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ ബോയ്സ് ഹയര്‍
സെക്കണ്ടറി സ്കൂളിന്റെയും
വട്ടേക്കാട് സര്‍ക്കാര്‍ യു.പി.സ്കൂളിന്റെയും
കെട്ടിടം പണികള്‍ ഏത് ഘട്ടം
വരെയായിയെന്ന് സര്‍ക്കാര്‍
വിശദമാക്കുമോ;
( ബി )
ഈ രണ്ട്
സ്കൂളുകളുടെയും പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാഭ്യാസത്തിലെ ഭാഷാപഠനം
1339.
ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീപ്രൈമറി തലം
മുതല്‍ ഹയര്‍സെക്കന്ററി തലം വരെ
മാതൃഭാഷ നിര്‍ബന്ധമാക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;
( ബി )
സമ്പർക്ക ഭാഷ എന്ന
നിലയില്‍ ഇംഗ്ലീഷ് ഭാഷാ പഠനം
കൂടുതല്‍ മെച്ചപ്പെടുത്തിയതിലൂടെ
പൊതുവിദ്യാലയങ്ങളെ
ആകര്‍ഷകമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
( സി )
സെക്കന്ററി തലത്തിലെ
ഇംഗ്ലീഷ് ഭാഷാ പഠനം
മെച്ചപ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;
( ഡി )
പൊതുവിദ്യാലയങ്ങളില്‍
മേല്പറഞ്ഞ മേഖലയില്‍ കൊണ്ടുവന്ന
മാറ്റങ്ങളിലൂടെ കൂടുതല്‍ കുട്ടികളെ
പൊതുവിദ്യാലയങ്ങളിലേക്ക്
ആകര്‍ഷിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ?
സാക്ഷരത മിഷന്റെ
സാങ്കേതിക തസ്തികകളിലെ
ശമ്പളം
1340.
ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരത മിഷന്റെ
സാങ്കേതിക തസ്തികയിലുള്ളവര്‍ക്ക്
ശമ്പളം നല്‍കാന്‍ സംസ്ഥാന ഖജനാവില്‍
നിന്ന് ചെലവിട്ടത് 8.45 കോടിയാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
( ബി )
2016
സെപ്റ്റംബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള
കാലഘട്ടത്തില്‍ സാക്ഷരത മിഷനില്‍ 14 ജില്ലാ
കോഡിനേറ്റര്‍മാരും 36 ജില്ലാ പ്രോജക്റ്റ്
അസിസ്റ്റന്റ് കോഡിനേറ്റര്‍മാരും
ജോലി ചെയ്ത തസ്തികകള്‍ ധനവകുപ്പോ
ശമ്പള കമ്മീഷനോ
അംഗീകരിച്ചിട്ടുള്ളതല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
2015
വരെ ജില്ലാ പ്രോജക്ട്
ഓഫീസര്‍മാര്‍ക്ക് 14,000 രൂപയും
ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്
കോഡിനേറ്റര്‍മാര്‍ക്ക് 11,500 രൂപയും
വേതനമായി നല്‍കിയിരുന്നത് 2016 സെപ്റ്റംബര്‍ മുതല്‍
മുന്‍കാല പ്രാബല്യത്തോടെ യഥാക്രമം 39500, 32300 എന്നിങ്ങനെ
വര്‍ദ്ധിപ്പിക്കുകയുണ്ടായോ; എങ്കില്‍ ആയതിന്റെ
സാഹചര്യമെന്തെന്ന് വ്യക്തമാക്കുമോ;
( ഡി )
അധ്യാപക യോഗ്യത
നിര്‍ബന്ധമല്ലാത്ത, അധ്യാപക ജോലി
ചെയ്യാത്ത ഇത്തരം കരാര്‍
ജീവനക്കാര്‍ക്ക് വന്‍ ശമ്പള
വര്‍ദ്ധന നല്‍കിയതിന്റെ
സാഹചര്യമെന്തെന്ന് വ്യക്തമാക്കുമോ;
( ഇ )
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും അന്വേഷണം സര്‍ക്കാരോ
വിദ്യാഭ്യാസ വകുപ്പോ
നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍
നല്‍കുമോ?
വൃക്ഷങ്ങള്‍
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകത
1341.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ഷങ്ങള്‍
സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത
വിദ്യാര്‍ത്ഥികളെ
ബോധ്യപ്പെടുത്തുന്നതിന്
മുഖ്യമന്ത്രി സന്ദേശം
നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏകദേശം എത്ര
കത്തുകള്‍ അച്ചടിച്ച് വിതരണം
ചെയ്തിട്ടുണ്ട്; ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
( ബി )
വൃക്ഷങ്ങള്‍
സംരക്ഷിക്കുന്നതിന്റെ ഭാഗമായി പല
വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ
കടലാസ് രഹിതമാകുന്ന സാഹചര്യത്തില്‍
ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്
ഭീമമായ അളവില്‍ കടലാസ്
ഉപയോഗിക്കേണ്ടിവന്നത് ഈ ആശയത്തിന്
തന്നെ വിരുദ്ധമാണെന്ന്
കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
എയ്‌ഡഡ് ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
അദ്ധ്യാപക തസ്തികകള്‍
1342.
ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ
പഞ്ചായത്തുകളിലും പ്ലസ് ടു പഠന
സൗകര്യം ഒരുക്കുന്നതിനായി 2014-15 വർഷം
പുതുതായി എയ്ഡഡ് മേഖലയിൽ അനുവദിച്ച
സ്കൂളുകളിൽ ഒരു ബാച്ചിൽ 50 കുട്ടികൾ എന്ന നിബന്ധന
പാലിക്കാനാകാത്തതു മൂലം അധ്യാപക
തസ്തികകൾ അനുവദിക്കാത്തത് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
( ബി )
തുടർന്നുള്ള 5 വർഷമായി നിബന്ധനകൾ
പാലിച്ചു തുടരുന്നതുമായ ഇത്തരം
ബാച്ചുകളിലേക്ക് ആവശ്യമായ തസ്തികകൾ
അനുവദിക്കുന്നതിന് സാങ്കേതിക തടസ്സം
നിലനിൽക്കുന്നുണ്ടോ;
( സി )
ഇത്തരം
ബാച്ചുകളിലേക്കുള്ള നിയമനം
സംബന്ധിച്ച് എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
വിദ്യാഭ്യാസ
മേഖലയില്‍ പുതിയ
കെട്ടിടങ്ങള്‍
1343.
ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം വിദ്യാഭ്യാസ
മേഖലയില്‍ പുതിയ കെട്ടിടങ്ങള്‍ (പശ്ചാത്തല
സൗകര്യങ്ങള്‍) നിര്‍മ്മിക്കാന്‍ എത്ര
കോടി രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും ഇതില്‍ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
( ബി )
എത്ര പ്രവൃത്തികള്‍
ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്ന്
അറിയിക്കാമോ;
( സി )
ഇനിയും പ്രവൃത്തി
ആരംഭിക്കാന്‍ കഴിയാത്ത എത്ര
വിദ്യാലയങ്ങള്‍ ഉണ്ടെന്നും
ഇവയ്ക്കായി എത്ര കോടി രൂപ നീക്കി
വച്ചിട്ടുണ്ടെന്നുമുളള വിവരം
ലഭ്യമാക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ
സ്കൂളുകളുടെ നവീകരണം
1344.
ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്‍
ഉള്‍പ്പെടുത്തിയും കിഫ്ബി മുഖേനയും
ദേവികുളം നിയോജകമണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളില്‍ എന്തൊക്കെ
പ്രവൃത്തികള്‍
നടപ്പിലായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തികളിൽ ഏതൊക്കെ
പൂര്‍ത്തീകരിച്ചുവെന്നും
ശേഷിക്കുന്നവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട
മുഴുവന്‍ സര്‍ക്കാര്‍
ഉത്തരവുകളുടേയും ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
1345.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21
അധ്യയന വര്‍ഷത്തില്‍
കോവിഡ് മൂലം നാളിതുവരെയായി
സ്കൂളുകള്‍ പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തിക്കാന്‍
സാധിക്കാത്തതിനാല്‍ ഉച്ചഭക്ഷണ
പദ്ധതിയില്‍ സര്‍ക്കാരിന് എത്ര
രൂപയാണ് മിച്ചം വന്നതെന്ന്
അറിയിക്കാമോ;
( ബി )
ഇങ്ങനെ സ്കൂളുകളില്‍
ഉച്ചഭക്ഷണം നല്‍കേണ്ടതിനുള്ള പണം
മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക്
നീക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപ
ഏതെല്ലാം ആവശ്യങ്ങള്‍ക്കെന്ന്
വിശദമാക്കാമോ;
( സി )
2020-21
അദ്ധ്യയന വര്‍ഷം
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി
കേന്ദ്രസര്‍ക്കാരില്‍ നിന്നും
ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കാമോ?
കൊണ്ടോട്ടിലെ
പൊതുവിദ്യാഭ്യാസ ശാക്തീകരണ
യജ്ഞം
1346.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ
ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി
സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി
മൂന്ന് കോടി, ഒരു കോടി രൂപ വീതം
പ്രഖ്യാപിച്ച പദ്ധതികളില്‍ ഇനിയും
ടെന്‍ഡര്‍ നടപടി ആയിട്ടില്ലാത്ത
ധാരാളം സ്കൂളുകള്‍ ഉണ്ടെന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് കാരണം
വ്യക്തമാക്കാമോ;
( ബി )
കൊണ്ടോട്ടി
മണ്ഡലത്തില്‍ മൂന്ന് കോടി രൂപ വീതം
പ്രഖ്യാപിച്ച ജി.വി.എച്ച്.എസ്.എസ്. ഓമാന്നൂര്‍, ജി.എം.യു.പി.എസ്. കൊണ്ടോട്ടി, ജി.യു.പി.എസ്. ചിറയില്‍ എന്നീ
സ്കൂളുകളില്‍ പ്രവൃത്തി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കാമോ;
( സി )
കൊണ്ടോട്ടി
മണ്ഡലത്തില്‍ ഒരു കോടി രൂപ വീതം
പ്രഖ്യാപിച്ച ജി.എച്ച്.എസ്.എസ്. തടത്തില്‍പ്പറമ്പ്‍, ജി.എച്ച്.എസ്.എസ് മുതുവല്ലൂര്‍, ജി.എച്ച്.എസ്.എസ് ചുള്ളിക്കോട്, ജി.എം.യു.പി.എസ്. വാഹക്കാട്, ജി.യു.പി.എസ്. ചീക്കോട് എന്നീ
സ്കൂളുകളുടെ പ്രവൃത്തി എന്ന്
തുടങ്ങുവാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
നാദാപുരം
മണ്ഡലത്തിലെ സ്കൂള്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണം
1347.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം സര്‍ക്കാര്‍
യു.പി, വെള്ളിയോടു
സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി എന്നീ
സ്കൂള്‍ കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിനുള്ള സാങ്കേതിക
അനുമതി ഉടന്‍ ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സ്കൂളുകളുടെ
കെട്ടിട നിര്‍മ്മാണം
ആരംഭിക്കുന്നതിന് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ എച്ച്.എസ്.റ്റി ഗണിതം, സോഷ്യല്‍ സയന്‍സ്
തസ്തികകളിലെ ഒഴിവുകള്‍
1348.
ശ്രീ. അനിൽ അക്കര : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍
എച്ച്.എസ്.റ്റി ഗണിതം മലയാളം
മീഡിയം, എച്ച്.എസ്.റ്റി സോഷ്യല്‍ സയന്‍സ്
മലയാളം മീഡിയം തസ്തികകളില്‍
നിലവിലുള്ള ഒഴിവുകള്‍ എത്രയെന്ന്
വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത ഒഴിവുകളുടെ
ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകളും 2021 ലെ പ്രതീക്ഷിത
ഒഴിവുകളും പി.എസ്.സി ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍
അതിന്റെ കാരണവും വിശദീകരിക്കുമോ?
കേരള സംസ്ഥാന
സാക്ഷരതാ മിഷൻ
1349.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിത പ്രയാസം കൊണ്ട്
ഇടയ്ക്ക് വച്ച് പഠനം നിലച്ചുപോയവരെ
വിദ്യാഭ്യാസത്തിലേക്ക് തിരികെ
കൊണ്ടുവരുവാന്‍ കേരള സംസ്ഥാന
സാക്ഷരതാ മിഷൻ അതോറിറ്റിയുടെ
പ്രവര്‍ത്തനം കൊണ്ട്
സാധിച്ചിട്ടുണ്ടോ;
( ബി )
തുടര്‍ വിദ്യാഭ്യാസ
മേഖലയില്‍ 12-ാം തലത്തിലും, 10-ാം തലത്തിലും
തുല്യതാപരീക്ഷ എഴുതുന്നവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
( സി )
തുല്യതാ പരിപാടിയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തെയും ഭിന്നലിംഗക്കാരെയും
കൂടുതലായി ആകര്‍ഷിക്കുന്നതിന്
പ്രത്യേക ശ്രദ്ധ നല്‍കുമോ ?
അതിഥി
തൊഴിലാളികള്‍ക്കായുള്ള
സാക്ഷരതാ മിഷന്‍ പദ്ധതി
1350.
ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിഥി
തൊഴിലാളികള്‍ക്കായി സാക്ഷരതാ മിഷന്‍
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
നിലവില്‍ ഏതൊക്കെ
ജില്ലകളിലാണ് പദ്ധതി
നടപ്പിലാക്കുന്നത്;
( സി )
പ്രസ്തുത പദ്ധതിയിലൂടെ
ഇതിനകം എത്ര അതിഥി തൊഴിലാളികള്‍
സാക്ഷരരായി എന്ന് വ്യക്തമാക്കുമോ?
സാക്ഷരതാ മിഷന്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
1351.
ശ്രീ . വി. ടി. ബൽറാം
ശ്രീമതി ഷാനിമോൾ
ഉസ്മാൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
: താഴെ
കാണുന്ന ചോദ്യങ്ങൾക്കു പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉയര്‍ന്ന
ജനാധിപത്യവല്‍ക്കരണവും അവകാശ ബോധവും
പൗരബോധവും വളര്‍ത്തുന്നതില്‍
സാക്ഷരതാമിഷന്‍ വഹിച്ച പങ്ക്
വിശദമാക്കുമോ;
( ബി )
സാക്ഷരത രംഗത്തും
തുടര്‍വിദ്യാഭ്യാസ മേഖലയിലും കേരള
സംസ്ഥാന സാക്ഷരതാമിഷന്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണ്;
( സി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍, അതിഥി തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍
തുടങ്ങിയവര്‍ക്കായി പ്രത്യേക
സാക്ഷരത പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ള
സമൂഹത്തെ
ലക്ഷ്യം വച്ചുകൊണ്ട്
ചേരിനിവാസികള്‍ക്കായി ആരംഭിച്ച
സാക്ഷരത പദ്ധതി വിജയപ്രദമാണോ; കോവിഡ്
പശ്ചാത്തലത്തില്‍ ഇത്തരം മേഖലകളില്‍
ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിന്
പ്രതിസന്ധി ഉണ്ടായ സാഹചര്യത്തില്‍
അത് തുടര്‍വിദ്യാഭ്യാസ പഠനങ്ങളെ
പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
|