സംസ്ഥാന
വാര്‍ഷിക
പദ്ധതിയില്‍ വകയിരുത്തിയ
തുക
1434.
ശ്രീമതി ഷാനിമോൾ
ഉസ്മാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
2019-20
സാമ്പത്തിക വര്‍ഷം
മത്സ്യബന്ധനത്തിനും തീരദേശ
വികസനത്തിനുമായി സംസ്ഥാന വാര്‍ഷിക
പദ്ധതിയില്‍ എന്ത് തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
അറിയിക്കുമോ; ആയതില്‍ 2020 മാര്‍ച്ച് 31- ന് മുമ്പ് ചെലവഴിച്ച
തുക എത്രയെന്ന് അറിയിക്കുമോ;
( ബി )
മത്സ്യമേഖലക്ക്
കേന്ദ്ര സഹായ പദ്ധതികളില്‍ പ്രസ്തുത
സാമ്പത്തിക വര്‍ഷം വകയിരുത്തിയ
തുകയും ചെലവഴിച്ച തുകയും
വ്യക്തമാക്കുമോ?
മത്സ്യസമ്പത്തിന്റെ
സുസ്ഥിരത
ഉറപ്പുവരുത്താന്‍ പദ്ധതി
1435.
ശ്രീ. റോഷി അഗസ്റ്റിൻ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
മത്സ്യസമ്പത്തിന്റെ സുസ്ഥിരത
ഉറപ്പുവരുത്താന്‍ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഫലമായി
പ്രതിവര്‍ഷമുള്ള
സമുദ്രമത്സ്യോത്പാദനത്തില്‍
പ്രകടമായ നേട്ടങ്ങള്‍
കൈവരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?
ഫിഷറീസ് വകുപ്പ്
വഴി കായംകുളം മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികള്‍
1436.
ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നശേഷം ഫിഷറീസ് വകുപ്പ് വഴി
കായംകുളം മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍ ഏതൊക്കെയെന്നും, വിനിയോഗിച്ച തുക, പ്രവൃത്തികളുടെ
പുരോഗതി എന്നിവ വ്യക്തമാക്കാമോ?
മത്സ്യോല്‍പ്പാദന
പദ്ധതികള്‍
1437.
ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
മത്സ്യാവശ്യകതയും ലഭ്യതയും
തമ്മിലുള്ള അനുപാതം എത്രയെന്ന്
വിശദമാക്കാമോ;
( ബി )
അന്യസംസ്ഥാനങ്ങളില്‍
നിന്നും സംസ്ഥാനത്തേക്ക്
മത്സ്യമെത്തിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( സി )
സംസ്ഥാനത്തെ മത്സ്യ
ഉപഭോഗത്തിനനുസൃതമായി മത്സ്യ
ഉല്പാദനം നടത്തുവാനുതകുന്ന
പദ്ധതികള്‍ ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ ?
മത്സ്യബന്ധന
മേഖലയില്‍ നടപ്പില്‍
വരുത്തിയ മാറ്റങ്ങള്‍
1438.
ശ്രീ . ജി .എസ് .ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽ കുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സർക്കാർ നിലവില്‍
വന്നശേഷം മത്സ്യബന്ധന മേഖലയില്‍
നടപ്പില്‍ വരുത്തിയ മാറ്റങ്ങള്‍
വിശദമാക്കുമോ;
( ബി )
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളികള്‍ക്ക്
അവര്‍
പിടിക്കുന്ന മത്സ്യത്തിന്റെ
പൂര്‍ണ്ണ വില്പനാവകാശം
ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മത്സ്യത്തൊഴിലാളികള്‍ക്ക്
കാലാവസ്ഥാ
മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം
കടലില്‍ മത്സ്യലഭ്യതയുള്ള ഇടങ്ങള്‍
ചൂണ്ടിക്കാണിച്ചു നല്കുന്നതിനും
സംവിധാനം ഒരുക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
മത്സ്യബന്ധനയാനങ്ങള്‍
കടലില്‍ പോകുന്നതും തിരികെ
വരുന്നതും നിരീക്ഷിക്കുന്നതിന്
എന്തൊക്കെ സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നറിയിക്കുമോ?
കൊല്ലത്ത് തീരദേശ
വികസന കോര്‍പ്പറേഷന്‍
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
1439.
ശ്രീ . എം . മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിന് ശേഷം കൊല്ലം നിയോജക മണ്ഡല
പരിധിയിൽ കേരള സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്‍ മുഖേന
നടപ്പിലാക്കുന്നതിനായി ഭരണാനുമതി
ലഭിച്ചതും പൂര്‍ത്തീകരിച്ചതും
നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ
വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണ്; അവയുടെ ഇപ്പോഴത്തെ
സ്ഥിതി സഹിതം വിശദ വിവരം
ലഭ്യമാക്കുമോ?
തീരദേശ സംരക്ഷണവും
വികസനവും
1440.
ശ്രീ. വി.ജോയി
ശ്രീ കെ.വി.അബ്ദുൾ ഖാദർ
ശ്രീ. കെ ദാസൻ
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
വികസന രംഗത്ത്
താരതമ്യേന പിന്നോക്കാവസ്ഥയിലുള്ള
തീരദേശത്തിന്റെ പൊതു വികസനത്തിനായി
ഈ സര്‍ക്കാര്‍ പ്രത്യേകം പാക്കേജ്
പ്രഖ്യാപിച്ചിരുന്നോ; പാക്കേജില്‍ ഏതെല്ലാം
പദ്ധതികളാണുള്ളത്; വിശദമാക്കാമോ;
( ബി )
തീരപ്രദേശത്തെ
പശ്ചാത്തല സൗകര്യ വികസനത്തിനും
ഹാര്‍ബറുകളുടെ നവീകരണത്തിനും
വിപുലീകരണത്തിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;
( സി )
തീരസംരക്ഷണത്തിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങളും
വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍
താമസിക്കുന്നവരെ
പുനരധിവസിപ്പിക്കുന്നതിന് നടത്തിയ
പ്രവര്‍ത്തനങ്ങളും വിശമാക്കാമോ?
മത്സ്യസമ്പത്തിന്റെ
സുസ്ഥിരത
1441.
ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട നിലവിലുളള നിയമങ്ങളും
നിയന്ത്രണങ്ങളും മത്സ്യസമ്പത്തിന്റെ
സുസ്ഥിരത ഉറപ്പാക്കുവാന്‍
പര്യാപ്തമല്ലായെന്ന്
വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍
ഈ സര്‍ക്കാര്‍ ഏതെങ്കിലും
നിയമങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
( ബി )
പങ്കാളിത്ത
വിഭവപരിപാലനത്തിനും, നിയന്ത്രണത്തിനുമായി
തൃതല ഫിഷറീസ് മാനേജ്മെന്റുകള്‍
രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഇവരുടെ
പ്രവര്‍ത്തനഫലമായി സമുദ്ര
മത്സ്യോല്പാദനത്തില്‍ ഗണ്യമായ
വര്‍ദ്ധനവ് വന്നിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
( ഡി )
വിദേശ ട്രോളറുകള്‍
മത്സ്യബന്ധനം നടത്തുന്നതിന്
അനുവദിക്കുന്ന എല്‍.ഒ.പി. സമ്പ്രദായം
കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍ സംസ്ഥാനത്തെ
മത്സ്യോല്പാദനം
വര്‍ദ്ധിക്കുന്നതിന് സാഹചര്യം
ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
കേരള സംസ്ഥന
തീരവികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍.
1442.
ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശ
മേഖലയുടെ സമഗ്രവികസനത്തിനായി
രൂപീകരിച്ച കേരള സംസ്ഥാന തീരവികസന
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അത്
തൃപ്തികരമാണോ;
( ബി )
ഈ കോര്‍പ്പറേഷന്‍
ഏതൊക്കെ മേഖലയിലാണ് അതിന്റെ
പ്രവര്‍ത്തനം
കാഴ്ചവെയ്ക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത
കോര്‍പ്പറേഷന്‍ 2019-20ല്‍ എത്ര
തുകയ്ക്കുള്ള പ്രവൃത്തികള്‍
ഏറ്റെടുത്തു; അതില്‍ എത്ര
പ്രവൃത്തികള്‍ ഇതിനകം
പൂര്‍ത്തിയായെന്ന് വെളിപ്പെടുത്താമോ;
( ഡി )
പ്രസ്തുത
കോര്‍പ്പറേഷന് ഏതൊക്കെ
സ്ഥാപനങ്ങളില്‍ നിന്നാണ് ധനസഹായം
ലഭിക്കുന്നത്; ഓരോ സ്ഥാപനത്തില്‍
നിന്നും 2019-20 ല്‍
എന്ത് തുക ലഭിച്ചുവെന്നും അതില്‍
എന്ത് തുക ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്, ഫിഷറീസ്
വകുപ്പുകള്‍ വഴി ഭരണാനുമതി
ലഭിച്ച റോഡുകള്‍
1443.
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിനുശേഷം കൊച്ചി നിയോജക
മണ്ഡലത്തിലെ റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിന് ഹാര്‍ബര്‍
എഞ്ചിനീയറിംഗ്, ഫിഷറീസ് വകുപ്പുകള്‍
വഴി ഭരണാനുമതി ലഭിച്ച റോഡുകളും
അവയ്ക്ക് അനുവദിച്ച തുകയുടെ
വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
ഇവയില്‍
പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍
ഏതെല്ലാമെന്നും 2021 മാര്‍ച്ച് 31 നകം
പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നവ
ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
സമഗ്ര തീരദേശ
പാക്കേജ്
1444.
ശ്രീ . എം . വിൻസെൻറ്
ശ്രീ . വി .എസ്. ശിവകുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഷാനിമോൾ
ഉസ്മാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഓഖി ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ
സമഗ്രവികസനത്തിനായി രണ്ടായിരം കോടി
രൂപയുടെ സമഗ്ര തീരദേശ പാക്കേജ്
പ്രഖ്യാപിച്ചിരുന്നോ;
( ബി )
ഇത് സംബന്ധിച്ച് പഠനം
നടത്തി ഡി.പി.ആര്‍. തയ്യാറാക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയത്; പ്രസ്തുത ഏജന്‍സി ഡി.പി.ആര്‍. തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഈ പാക്കേജ്
പ്രകാരമുള്ള ഏതൊക്കെ പദ്ധതികളാണ്
ഇതിനകം നടപ്പിലാക്കിയതെന്നും ഓരോ
പദ്ധതിക്കും ചെലവഴിച്ച തുക
സംബന്ധിച്ചും വിശദാംശം നല്‍കുമോ?
മത്സ്യ സംസ്ക്കരണം
1445.
ശ്രീമതി ഷാനിമോൾ
ഉസ്മാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
മത്സ്യം സംസ്ക്കരിച്ച്
മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി
മാറ്റി പുത്തന്‍ സാങ്കേതിക
വിദ്യയുടെ സഹായത്തോടെ, വില്‍ക്കുന്നതിലൂടെ
മത്സ്യമേഖലയ്ക്ക് വരുമാന വര്‍ദ്ധനവ്
ലഭിക്കുന്നതിന് സാഹചര്യം
ഒരുക്കിയിട്ടുണ്ടോ;
( ബി )
മത്സ്യത്തൊഴിലാളി
വനിതകള്‍ക്ക് ആ മേഖലയില്‍ പുതിയ
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
( സി )
അന്തി പച്ച എന്ന
പേരില്‍ മായം ചേര്‍ക്കാത്ത മത്സ്യം
വിതരണം ചെയ്യുന്നതിന് നിലവില്‍
എവിടെയൊക്കെയാണ് സംവിധാനം
ഒരുക്കിയിട്ടുളളത്?
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തിക
ഉന്നമനത്തിനുളള പദ്ധതികള്‍.
1446.
ശ്രീ. സി. കൃഷ്ണൻ
ശ്രീ. കെ. ജെ. മാക്സി
ശ്രീ വി. കെ. സി. മമ്മത് കോയ
ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക
ഉന്നമനത്തിനായി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പഞ്ഞ മാസങ്ങളില്‍
മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം
നല്‍കുന്നതിനുളള സമ്പാദ്യസമാശ്വാസ
പദ്ധതിയ്ക്കായി ഈ സര്‍ക്കാര്‍ എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
( സി )
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളുടെ
വിദ്യാഭ്യാസ രംഗത്തെ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനായി എന്തെല്ലാം
വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് ഈ
സര്‍ക്കാര്‍ അനുവദിച്ചതെന്നും
അവര്‍ക്കായി എന്തെല്ലാം പരിശീലന
പരിപാടികളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്നും
വ്യക്തമാക്കാമോ?
മത്സ്യബന്ധന
ഉപകരണങ്ങളുടെ ജി. എസ്. ടിയും വിതരണവും
1447.
ശ്രീ. അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
പരമ്പരാഗത
മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന
വിവിധ മത്സ്യബന്ധന ഉപകരണങ്ങളുടെ ജി.എസ്.ടി ഒഴിവാക്കുന്നതിന്
ജി.എസ്.ടി കൗൺസിലിൽ തീരുമാനം
ഉണ്ടായിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
2019
,2020
വർഷങ്ങളിൽ എത്ര
മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന
ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്
എന്ന വിവരം ജില്ലതിരിച്ച്
വിശദമാക്കുമോ?
കല്പറ്റ
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
1448.
ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം കല്പറ്റ
മണ്ഡലത്തില്‍ മത്സ്യബന്ധന
വകുപ്പിനുകീഴില്‍ നടപ്പിലാക്കിയ
പദ്ധതികളും പ്രവൃത്തികളും
വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര രൂപ
അനുവദിച്ചു; ഓരോ പദ്ധതിയുടെയും
പ്രവൃത്തിയുടെയും നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
1449.
ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കടലില്‍ പ്രതികൂല
കാലാവസ്ഥയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം
സംഭവിക്കുന്നത് തടയാനും
സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഇക്കാര്യത്തില്‍ കടല്‍
രക്ഷാ സേന രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത
സേനയില്‍ ചേരുന്നവര്‍ക്ക് നാവിക
സേനയുടെ പരിശീലനം
ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട്
വകുപ്പില്‍ നിന്നും ഈ സര്‍ക്കാര്‍
എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനം
1450.
ശ്രീ. വി .ഡി. സതീശൻ
ശ്രീ . എം . വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി വിഭാഗം
സാമൂഹികമായും സാമ്പത്തികമായും
പിന്നോക്കാവസ്ഥ നേരിടുന്നുണ്ടോ;
( ബി )
എങ്കില്‍ അത്
പരിഹരിക്കുന്നതിന് മുന്‍
സര്‍ക്കാര്‍ 'അടിസ്ഥാന സൗകര്യവും
മാനവശേഷി വികസനവും 'എന്ന പദ്ധതിക്ക് രൂപം
നല്‍കിയിരുന്നോ;
( സി )
പ്രസ്തുത പദ്ധതിയിലൂടെ
ആവിഷ്കരിച്ച് നടപ്പിലാക്കുന്ന
കാര്യങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
സമുദ്രതീരത്ത് നിന്നും
അന്‍പത് മീറ്റര്‍ പരിധിക്കുള്ളില്‍
താമസിക്കുന്ന കടലാക്രമണ ഭീഷണി
നേരിടുന്ന മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്ന പദ്ധതി ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത പദ്ധതി
പ്രകാരം ഇതിനകം എത്ര കുടുംബങ്ങളെ
പുനരധിവസിപ്പിച്ചുവെന്ന്
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
1451.
ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
അപകടം നിറഞ്ഞ
സാഹചര്യത്തില്‍ മത്സ്യബന്ധനം
നടത്തുന്ന തൊഴിലാളികള്‍ക്ക് സുരക്ഷ
ഉറപ്പാക്കുന്നതിന് കടല്‍ സുരക്ഷ
പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഓഖി പുനരധിവാസ
പാക്കേജില്‍ ഉള്‍പ്പെടുത്തി
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കിയിട്ടുളളത്;
( സി )
മത്സ്യത്തൊഴിലാളികള്‍ക്ക്
യഥാസമയം
വിവരങ്ങള്‍ കൈമാറുവാന്‍ സാറ്റലൈറ്റ്
ഫോണ്‍, നാവിക്
എന്നിവ ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
മത്സ്യത്തൊഴിലാളികളുടെ
രക്ഷാപ്രവര്‍ത്തനത്തിനായി മറൈന്‍
ആംബുലന്‍സുകള്‍
പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ; എങ്കില്‍ മറൈന്‍
ആംബുലന്‍സുകളുടെ സേവനം
എവിടെയൊക്കെയാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ലൈഫ്
പദ്ധതി
1452.
ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ലൈഫ് മാനദണ്ഡങ്ങളില്‍
ഇളവനുസരിച്ചുകൊണ്ടുള്ള 06-09-2019 -ലെ 1946/2019/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവ്
പ്രകാരം എറണാകുളം ജില്ലയില്‍
ഫിഷറീസ് വകുപ്പ് ഭൂമിയുള്ള
ഭവനരഹിതരായവരെ കൂടി ഉള്‍പ്പെടുത്തിയ
ഗുണഭോക്താക്കളുടെ ലിസ്റ്റ് ലൈഫ്
മിഷന് കൈമാറിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ലിസ്റ്റ്
പ്രകാരമുള്ള മത്സ്യത്തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
ഗുണഭോക്താക്കള്‍ക്ക് ധനസഹായം
ലഭ്യമാക്കി തുടങ്ങിയോ;
( സി )
ഇല്ലെങ്കില്‍
കാലതാമസത്തിനുളള കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ധനസഹായം
ലഭ്യമാക്കി വീട് നിര്‍മ്മാണം
എന്നത്തേക്ക് ആരംഭിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ലിസ്റ്റിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
പുനര്‍ ഗേഹം
പദ്ധതി
1453.
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായി കൊണ്ടുവന്ന 'പുനര്‍ ഗേഹം' പദ്ധതിയില്‍
ഉള്‍പ്പെടുത്തി നാളിതുവരെ
സംസ്ഥാനത്തെ എത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് വീടുകള്‍
നിര്‍മ്മിച്ചുനല്‍കിയെന്ന് പറയാമോ; ആയതിന് ചെലവഴിച്ച തുക
എത്രയെന്ന് അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട്
കൊച്ചി നിയോജകമണ്ഡലത്തില്‍ എത്ര
കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ
പ്രയോജനം ലഭിച്ചു എന്നതിന്റെ
വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍
2021
മാര്‍ച്ച് 31 നകം ഇത്തരത്തില്‍ എത്ര
വീടുകള്‍ കൂടി നിര്‍മ്മിച്ച്
നല്‍കാനാകുമെന്ന് അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുളള
ഫ്ലാറ്റ്
സമുച്ചയം
1454.
ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
വച്ചു നല്‍കുന്ന പദ്ധതിയിന്‍കീഴില്‍
ഇതിനകം എത്ര ഫ്ലാറ്റ് സമുച്ചയങ്ങള്‍
പൂര്‍ത്തിയാക്കി;
( ബി )
പ്രസ്തുത പദ്ധതി
പ്രകാരം നിലവില്‍ എവിടെയാെക്കെയാണ്
നിര്‍മ്മാണം നടക്കുന്നത്; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി
എത്ര കോടി രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയത്;
( ഡി )
പ്രസ്തുത പദ്ധതിക്ക്
കേന്ദ്ര സഹായം ലഭ്യമാണോ; എങ്കില്‍ എന്ത് തുക
കേന്ദ്രം ഇതിനകം അനുവദിച്ചു?
മത്സ്യതൊഴിലാളികളുടെ
പാര്‍പ്പിട
പ്രശ്നം
1455.
ശ്രീമതി ഷാനിമോൾ
ഉസ്മാൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
മത്സ്യതൊഴിലാളികളുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന് ഫിഷറീസ് വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുളള പദ്ധതികള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന് ശേഷം വീട്
വെയ്ക്കുന്നതിനായി
മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടോ; വര്‍ഷം തിരിച്ചുളള
വിശദാംശം നല്‍കുമോ?
കൂടല്‍
മത്സ്യമാര്‍ക്കറ്റില്‍
കിഫ്ബി
പദ്ധതി
1456.
ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കൂടല്‍
മത്സ്യമാര്‍ക്കറ്റിന് കിഫ്ബി പദ്ധതി
വഴി ഫണ്ട് അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ എത്ര തുകയാണ്
അനുവദിക്കുന്നത്; എന്നത്തേയ്ക്ക്
അനുവദിക്കുമെന്ന് അറിയിക്കാമോ?
സമഗ്ര
ജലപരിഷ്ക്കരണനിയമം
1457.
ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
മത്സ്യമേഖലയില്‍
കടലിന്റെ അവകാശം കടലില്‍ മീന്‍
പിടിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ്
വരുത്തുന്ന സമഗ്ര ജലപരിഷ്ക്കരണനിയമം
കൊണ്ടുവരുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന് അറിയിക്കാമോ;
( ബി )
കടലില്‍ നിന്നും
പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ
ആദ്യവില്പന അവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പാക്കുന്നതിനും മത്സ്യത്തിന്
ന്യായവില ഉറപ്പാക്കുന്നതിനും
സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
ഇതിനായി കൊണ്ടുവന്ന
ഓര്‍ഡിനന്‍സിലെ നിബന്ധനകള്‍
മത്സ്യമേഖലക്ക് ദോഷകരമാണെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത
ആശങ്കകള്‍ പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന് അറിയിക്കാമോ?
പയ്യന്നൂര്‍
മത്സ്യമാര്‍ക്കറ്റ്
നവീകരണ പ്രവൃത്തി
1458.
ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍
മത്സ്യമാര്‍ക്കറ്റ് നവീകരണ
പ്രവൃത്തിക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടികള്‍
ഏതുവരെയായി; വിശദമാക്കാമോ;
( ബി )
ഈ സാമ്പത്തികവര്‍ഷം
തന്നെ പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നിര്‍മ്മാണം
1459.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നുള്ള
ധനസഹായത്തോടെ സംസ്ഥാനത്തെ
മത്സ്യമാര്‍ക്കറ്റുകളുടെ
നിര്‍മ്മാണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എത്ര
മത്സ്യമാര്‍ക്കറ്റുകളുടെ
നിര്‍മ്മാണത്തിനാണ് അനുമതി
നല്‍കിയതെന്നും അതിനായി കിഫ്ബി
എന്ത് തുക അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി പ്രകാരമുള്ള
എത്ര മത്സ്യമാര്‍ക്കറ്റുകളുടെ
നിര്‍മ്മാണം പൂര്‍ത്തിയായി; അതിനായി എന്ത് തുക
ചെലവഴിച്ചു?
ചാലക്കുടി
നഗരസഭയിലെ
ആധുനിക മത്സ്യമാര്‍ക്കറ്റ്
1460.
ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ചാലക്കുടി നഗരസഭയില്‍
ആധുനിക മത്സ്യമാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
വളളിക്കുന്ന്
ഇടിമുഴിക്കല്‍
മത്സ്യമാര്‍ക്കറ്റ് നവീകരണം
1461.
ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
തീരദേശ മണ്ഡലമായ
വളളിക്കുന്നിലെ ചേലേമ്പ്ര
പഞ്ചായത്തിലെ ഇടിമുഴിക്കല്‍
മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന്
ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും
എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും
വേണ്ടി പ്രൊപ്പോസല്‍ എം.എൽ.എ
സമര്‍പ്പിച്ചിരുന്നുവോ;
( ബി )
പ്രസ്തുത
പ്രൊപ്പോസല്‍ എന്നാണ്
ലഭ്യമായതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത
പ്രൊപ്പോസലിന്മേല്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
മത്സ്യലേലം
1462.
ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
മത്സ്യബന്ധന
തുറമുഖങ്ങളിലെ മത്സ്യലേലവും അനുബന്ധ
നടപടിക്രമങ്ങളും മറ്റും വകുപ്പ്, സംഘങ്ങള്‍ എന്നിവയുടെ
നിയന്ത്രണത്തിലാക്കുന്ന നടപടിയും
കുറ്റമറ്റരീതിയില്‍ കാര്യക്ഷമായി
ഇടനിലക്കാരില്ലാതെ മത്സ്യം വിതരണം
ചെയ്യാനുള്ള നടപടിയും നിലവില്‍
ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
ഉള്‍നാടന്‍
മത്സ്യോത്പാദനം
1463.
ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ദേശീയ തലത്തില്‍ ആകെ
മത്സ്യോല്പാദനത്തിന്റെ 68 ശതമാനവും ഉള്‍നാടന്‍
മേഖലയില്‍ നിന്നും ലഭിക്കുമ്പോള്‍
കേരളത്തിന്റെ സംഭാവന 28 ശതമാനം മാത്രമാണെന്നത്
ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;
( ബി )
1999-2000
മുതല്‍ 2015-16 വരെയുള്ള
കാലയളവില്‍ ഉള്‍നാടന്‍ മത്സ്യ
ഉല്പാദനത്തില്‍ മെച്ചപ്പെട്ട സ്ഥാനം
അലങ്കരിച്ചിരുന്ന സംസ്ഥാനം പിന്നീട്
പുറകോട്ട് പോയതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഈ
പിന്നോക്കാവസ്ഥയ്ക്ക് കാരണം
സംസ്ഥാനത്തെ ഉള്‍നാടന്‍ ജലവിഭവ ശേഷി
ഉപയോഗിക്കുന്നതിലുണ്ടായ വീഴ്ചയാണോ
എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
എങ്കില്‍ അത്
പരിഹരിക്കുന്നതിന് എന്ത് ഇടപെടലാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കള്ളിക്കാട്
മത്സ്യവിത്തുല്‍പാദന
കേന്ദ്രം
1464.
ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
കാലയളവില്‍ കള്ളിക്കാട്
മത്സ്യവിത്തുല്‍പാദന കേന്ദ്രത്തില്‍
നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ
വിശദാംശവും ആയതിലേയ്ക്കായി
വകയിരുത്തിയ തുക എത്രയാണെന്നും
അറിയിക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത
കേന്ദ്രത്തില്‍ പുതുതായി ഏതെങ്കിലും
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ?
ഉള്‍നാടന്‍
മത്സ്യമേഖല
1465.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കേരളത്തിന്റെ
സാമ്പത്തിക ഭാവിക്ക് ഉള്‍നാടന്‍
മത്സ്യമേഖല നല്‍കുന്ന ഉത്തേജനം
എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
നല്ലയിനം
മത്സ്യവിത്തുകളുടെ ലഭ്യതക്കുറവ് ഈ
മേഖല നേരിടുന്ന പ്രധാന പ്രശ്നമായി
കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ നല്ലയിനം
മത്സ്യവിത്തുക്കളുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും ഗുണമേന്മ
ഉറപ്പ് വരുത്തുന്നതിനും നിലവിലുള്ള
ഹാച്ചറികള്‍, നഴ്സറികള്‍, ഫിഷ്‌ഫാമുകള്‍ എന്നിവ
ശക്തിപ്പെടുത്താന്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
( ഡി )
അക്വാകള്‍ച്ചറിന് 2020-21 സാമ്പത്തിക
വര്‍ഷം കൂടുതല്‍ തുക
വകയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
മത്സ്യഭവനുകൾ
അനുവദിക്കുന്നത്
സംബന്ധിച്ച്
1466.
ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ
പട്ടികവർഗ്ഗ വിഭാഗക്കാരുൾപ്പെടെ
ഏറ്റവും അധികം മത്സ്യതൊഴിലാളികളും, കർഷകരും മത്സ്യബന്ധനം
നടത്തിവരുന്ന ജലാശയങ്ങളുള്ള
പീരുമേട് നിയോജകമണ്ഡലത്തിൽ
പ്രവർത്തിച്ചു വന്നിരുന്ന ഫിഷറീസ്
വകുപ്പിന്റെ ജില്ലാ ഓഫീസ്
മണ്ഡലത്തിൽ നിന്നും എണ്‍പത്
കിലോമീറ്ററിലധികം ദൂരെയുള്ള
പൈനാവിലേക്ക് മാറ്റിയ സാഹചര്യത്തിൽ
പുതുതായി ജില്ലയിൽ
അനുവദിച്ചിട്ടുള്ള
മത്സ്യഭവനുകളിലൊന്ന് പീരുമേട്
നിയോജകമണ്ഡലത്തിൽ
ആരംഭിക്കുന്നതിനുള്ള നടപടി
വകുപ്പിന്റെ പരിഗണനയിലുണ്ടോ;
( ബി )
വളരെ
പിന്നോക്കമേഖലയിലുള്ള മത്സ്യ
തൊഴിലാളികൾക്കും കർഷകർക്കും ഫിഷറീസ്
വകുപ്പിന്റെ സേവനം യഥാസമയം
കാര്യക്ഷമമായി ലഭിക്കുന്നതിന്
പീരുമേട് നിയോജക മണ്ഡലത്തിൽ
മത്സ്യഭവൻ ആരംഭിക്കുന്നതിനുള്ള
നടപടി വകുപ്പ് സ്വീകരിക്കുമോ; ആയതു സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
തദ്ദേശീയ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
1467.
ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
തദ്ദേശീയമായ പല
മത്സ്യങ്ങളും വംശഭീഷണി നേരിടുന്ന
സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അവയുടെ
സംരക്ഷണത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
( സി )
മത്സ്യങ്ങളുടെ
സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങളെ
സംരക്ഷിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
ഇതിലൂടെ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന് എത്രമാത്രം
സാധ്യമായെന്ന് വ്യക്തമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ
മത്സ്യബന്ധന മേഖലയുടെ
നവീകരണം
1468.
ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ
കടലോര മേഖലയിലെ പ്രധാന മത്സ്യബന്ധന
കേന്ദ്രമായ പുതിയങ്ങാടിയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം
സൂക്ഷിക്കുന്നതിനാവശ്യമായ കോള്‍ഡ്
സ്റ്റോറേജ്, ഐസ് പ്ലാന്റുകള്‍
എന്നിവ നിര്‍മ്മിക്കുന്നതിനായി
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്
സമര്‍പ്പിച്ച 190 ലക്ഷം രൂപയുടെ
പ്രൊപ്പോസലിന് മത്സ്യഫെഡ് മുഖേന
ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
തീരദേശ
വികസന
കോര്‍പ്പറേഷന്‍
നടപ്പാക്കിയ പ്രവൃത്തികള്‍
1469.
ശ്രീ . എ . പ്രദീപ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
വന്നതിനുശേഷം കോഴിക്കോട്
നോര്‍ത്ത് നിയോജക മണ്ഡലത്തില്‍
കേരള സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്‍ മുഖേന ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയതെന്നും ഓരോ
പ്രവര്‍ത്തിക്കും ചെലവഴിച്ച തുക
എത്രയെന്നും വിശദമാക്കുമോ?
ഭൂതത്താൻകെട്ട്
കൂരികുളം
മള്‍ട്ടി സ്പീഷ്യസ് ഇക്കോ
ഹാച്ചറി
1470.
ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ
ഭൂതത്താൻകെട്ട് കൂരികുളം മള്‍ട്ടി
സ്പീഷ്യസ് ഇക്കോ ഹാച്ചറിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ ഹാച്ചറിയുടെ ഒന്നാം
ഘട്ടപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഒന്നാം ഘട്ടത്തിന്റെ
ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും ഇതിന്
വേണ്ടി എത്ര തുക ചെലവഴിച്ചു എന്നും
വ്യക്തമാക്കാമോ;
( സി )
ഹാച്ചറിയുടെ രണ്ടാം
ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര
തുകയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത്;
( ഡി )
രണ്ടാം ഘട്ടത്തില്‍
എന്തെല്ലാം പ്രവര്‍ത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതില്‍ ഏതെല്ലാം പ്രവൃത്തി
പൂര്‍ത്തീകരിച്ചെന്നും
പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍
എന്നത്തേക്ക് പൂര്‍ത്തിയാകും എന്നും
വ്യക്തമാക്കാമോ;
( ഇ )
ഹാച്ചറിയുടെ പൂര്‍ണ്ണ
തോതിലുള്ള പ്രവര്‍ത്തനം
എന്നത്തേക്ക് സാധ്യമാകും എന്ന്
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വിവിധ പദ്ധതികള്‍
1471.
ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍
ഏതെല്ലാം റോഡുകള്‍ക്കും
മാര്‍ക്കറ്റുകള്‍ക്കും ഏതൊക്കെ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക
അനുവദിച്ചുവെന്നും ടി പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനു സ്വീകരിച്ച
നടപടികളും വിശദമാക്കുമോ;
( സി )
പ്രസ്തുത
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഫിഷറീസ് വകുപ്പിന്
കീഴില്‍ തീരദേശ റോഡ്
പുനരുദ്ധാരണ പദ്ധതി
1472.
ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന്
കീഴില്‍ തീരദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വളളിക്കുന്ന് നിയോജകമണ്ഡലത്തിലെ
പുഴയോര പഞ്ചായത്തുകളില്‍
നാശോന്മുഖമായ റോഡുകള്‍
നവീകരിക്കുന്നതിന് ആവശ്യമായ
പ്രൊപ്പോസല്‍ ലഭിച്ചിരുന്നോ; അതിന്മേല്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ;
( ബി )
നിലവില്‍ കടലില്‍
നിന്നും എത്ര കിലോമീറ്റര്‍
ദെെര്‍ഘ്യത്തില്‍ ഉളള റോഡുകളാണ്
പ്രസ്തുത പദ്ധതിയില്‍
പരിഗണിക്കുന്നത്; ഇതു സംബന്ധിച്ചുളള
ഉത്തരവുകളുടെ പകര്‍പ്പു
ലഭ്യമാക്കാമോ;
( സി )
തീരദേശം ഉള്‍പ്പെടുന്ന
മണ്ഡലങ്ങളിലെ കടലില്ലാത്ത
പഞ്ചായത്തുകളില്‍ തീരദേശത്ത് നിന്ന്
നിശ്ചിത അകലത്തിലുളള റോഡുകള്‍
നവീകരിക്കുന്നതിന് ഇത്തരത്തില്‍
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ
വിശദവിവരം ലഭ്യമാക്കാമോ; പ്രസ്തുത
പ്രൊപ്പോസല്‍ എന്നാണ് ലഭ്യമായത്; വിശദവിവരം
ലഭ്യമാക്കാമോ?
തീരദേശ
റോഡുകളുടെ
പുനരുദ്ധാരണം
1473.
ശ്രീ . എ . പ്രദീപ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം കോഴിക്കോട്
നോര്‍ത്ത് നിയോജക മണ്ഡലത്തില്‍
ഏതെല്ലാം തീരദേശ റോഡുകളാണ്
പുനരുദ്ധരിച്ചതെന്നും ഓരോ റോഡിനും
പുനരുദ്ധാരണത്തിനായി എത്ര തുകയാണ്
അനുവദിച്ചതെന്നും വിശദമാക്കുമോ?
തീരദേശ
റോഡ്
പുനരുദ്ധാരണ പദ്ധതി
1474.
ശ്രീ. കെ ദാസൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് (2011-16) തീരദേശ
റോഡ് പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര പദ്ധതികളാണ്
അനുവദിച്ചത്; എണ്ണം വ്യക്തമാക്കാമോ; ഇവയ്ക്കായി ആകെ എത്ര
രൂപയാണ് അനുവദിച്ചത്;
( ബി )
ഈ സര്‍ക്കാരിന്റെ
കാലത്ത് ഇന്ന് വരെ തീരദേശ റോഡ്
പുനരുദ്ധാരണ പദ്ധതി പ്രകാരം ആകെ
അനുവദിച്ച പ്രവൃത്തികളുടെ എണ്ണം, തുക എന്നിവ
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
പദ്ധതിപ്രകാരം 2011-16 വര്‍ഷത്തില്‍
കോഴിക്കോട് ജില്ലയില്‍ ആകെ
അനുവദിച്ച പ്രവൃത്തികളും തുകയും
എത്രയെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ വികസനം
1475.
ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന ശേഷം വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
വികസനത്തിനായി ഒരോ വര്‍ഷവും
ഏതെല്ലാം പ്രവൃത്തികള്‍ക്കായി എത്ര
തുക വീതം ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയ
ഏതെങ്കിലും പ്രവൃത്തികള്‍
നടപ്പാക്കാനാകാതെ വന്നിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ തീരദേശറോഡ്
പുനരുദ്ധാരണ പദ്ധതി
1476.
ശ്രീ. കെ ദാസൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു ശേഷം
കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍
തീരദേശറോഡ് പുനരുദ്ധാരണ പദ്ധതി
പ്രകാരം എത്ര പ്രവൃത്തികള്‍
അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഇന്നുവരെ അനുവദിച്ച
പ്രവൃത്തികളുടെ വിവരം സാമ്പത്തിക
വര്‍ഷം തിരിച്ച് പ്രവൃത്തിയുടെ പേര്, അനുവദിച്ച തുക, തല്‍സ്ഥിതി എന്നീ
ക്രമത്തില്‍ പട്ടികപ്പെടുത്തി
അറിയിക്കാമോ?
വെെപ്പിന്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
1477.
ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം തീരദേശ
വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം
വെെപ്പിന്‍ മണ്ഡലത്തില്‍ ഓരോ
വര്‍ഷവും ഏതെല്ലാം
പ്രവൃത്തികള്‍ക്കായി എത്ര തുക വീതം
ചെലവഴിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയ
ഏതെങ്കിലും പ്രവൃത്തികള്‍
നടപ്പാക്കാനാകാതെ വന്നിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
മഞ്ച
ഫിഷ്
ലാന്റിംഗ് സെന്റര്‍
1478.
ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ചൂട്ടാട് മഞ്ച ഫിഷ്
ലാന്റിംഗ് സെന്ററിന്റെ നവീകണ
പ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയങ്ങാടി
പാലക്കോട് അഴിമുഖത്ത്
പുലിമുട്ടുകള്‍
നിര്‍മ്മിച്ചുകൊണ്ട് പുഴയിലെ
നീരൊഴുക്ക് സുഗമമാക്കുന്നതിനും
മത്സ്യബന്ധനയാനങ്ങള്‍ക്ക്
അപകടരഹിതമായി അഴിമുഖത്തുകൂടി
ലാന്റിംഗ് സെന്ററിലേയ്ക്ക്
കയറിയിറങ്ങുന്നതിനുമായി 28.60 കോടി
രൂപയുടെ പദ്ധതി റീബില്‍ഡ് കേരള
ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്
തയ്യാറാക്കി സമര്‍പ്പിച്ച
പ്രെപ്പോസലില്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പ്രസ്തുത ഫണ്ട്
എത്രയും വേഗം ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിഴിഞ്ഞം
മത്സ്യബന്ധന
തുറമുഖം
1479.
ശ്രീ. കെ എം ഷാജി
ശ്രീ .പി. കെ. ബഷീർ
ശ്രീ . പാറക്കൽ അബ്ദുല്ല
ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
വിഴിഞ്ഞം രാജ്യാന്തര
തുറമുഖത്തിനായുള്ള പുലിമുട്ട്
നിര്‍മ്മാണം വിഴിഞ്ഞം മത്സ്യബന്ധന
തുറമുഖത്തിന്റെ നിലനില്‍പ്പിനെ
ബാധിക്കുമെന്ന ആശങ്ക പരിശോധിക്കാന്‍
എന്തെങ്കിലും പഠനം നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ വിശദാംശം
നല്‍കുമോ?
തലശ്ശേരി
മണ്ഡലത്തിലെ
തീരദേശ റോഡുകളുടെ നിലവാരം
1480.
ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനുശേഷം
തലശ്ശേരി നിയോജക മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിന്
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍ ഏതൊക്കെയെന്നും
ആയതിന് അനുവദിച്ച തുക എത്രയെന്നും
വ്യക്തമാക്കാമോ;
( ബി )
തലശ്ശേരി
നിയോജകമണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ചതും നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തതുമായ തീരദേശ
റോഡുകള്‍ ഏതൊക്കെയാണെന്നും ആയത്
പൂര്‍ത്തീകരിക്കുന്നതിന്
അവശേഷിക്കുന്ന നടപടിക്രമങ്ങള്‍
എന്തൊക്കെയെന്നും വ്യക്തമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
1481.
ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നടപ്പിലാക്കിയ പ്രവൃത്തികള്‍
ഏതെല്ലാം;
( ബി )
ഇവയുടെ തുക, നിലവിലെ സ്ഥിതി
എന്നിവയുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
നിര്‍മ്മാണ പ്രവൃത്തികള്‍
1482.
ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ 2016 ഏപ്രില്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍
ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്
ഭരണാനുമതി നല്‍കി നടപ്പിലാക്കിയ
വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ; വിശദീകരിക്കുമോ;
( ബി )
കായംകുളം ഫിഷിംഗ്
ഹാര്‍ബറിന്റെ വികസനവുമായി
ബന്ധപ്പെട്ട് പ്രസ്തുത
കാലഘട്ടത്തില്‍ ഭരണാനുമതി നല്‍കി
നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
( സി )
കിഫ്ബിയുടെ
ധനസഹായത്തോടെ ഇവിടെ നടപ്പിലാക്കിയ
വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
1483.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ കുളത്തൂര്‍, കാരോട്
പഞ്ചായത്തുകളിലെ വിവിധ തീരദേശ
മേഖലകളില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വിഭാഗത്തിന് 2015 മുതൽ 2020 വരെ വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതെല്ലാം എന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുകയും പൂര്‍ത്തീകരിച്ച
പ്രവൃത്തികളും ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
( ബി )
2020-21
വര്‍ഷത്തില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്ക് ആണ് തുക
അനുവദിച്ചത് എന്നും ഓരോ
പ്രവൃത്തിയുടെയും അടങ്കല്‍ തുക
എത്രയെന്നും വ്യക്തമാക്കാമോ?
ഇറക്കുമതി ചെയ്ത
തോട്ടണ്ടിയുടെ ഗുണനിലവാരം.
1484.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
2019
-ല്‍ ക്യാഷ്യൂ ബോര്‍ഡ്
ഇറക്കുമതി ചെയ്ത തോട്ടണ്ടിക്ക്
ഗുണനിലവാരം കുറവായിരുന്നുവെന്നതും
അതിന് നിശ്ചിത ഔട്ട് ടേണ്‍
ഇല്ലായിരുന്നു എന്നതും വസ്തുതയാണോ ; എവിടെ നിന്നുമാണ്
പ്രസ്തുത തോട്ടണ്ടി ഇറക്കുമതി
ചെയ്തത്; വിശദാംശം നല്‍കാമോ;
( ബി )
ഇറക്കുമതി ചെയ്യുന്ന
തോട്ടണ്ടിയുടെ ലാന്‍ഡഡ്
ക്വാണ്ടിറ്റിയുടെയും ലാന്‍ഡഡ്
ക്വാളിറ്റിയുടെയും അടിസ്ഥാനത്തിലാണോ
അതിന് വില നിശ്ചയിക്കുന്നത്;
( സി )
ഇറക്കുമതി ചെയ്ത
തോട്ടണ്ടിയുടെ ഔട്ട് ടേണ്‍
കുറവായതിന്റെ അടിസ്ഥാനത്തില്‍
അതിന്റെ അന്തിമവിലയില്‍ കുറവ്
വരുത്തിയിരുന്നോ; എങ്കില്‍ എത്ര തുകയാണ്
കുറവ് ചെയ്തത്; വിശദാംശം നല്‍കാമോ?
കശുവണ്ടി മേഖലയിലെ
തൊഴില്‍ പ്രശ്നങ്ങള്‍.
1485.
ശ്രീ. കെ. എസ്. ശബരീനാഥൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. അനൂപ് ജേക്കബ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
കശുവണ്ടി
തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍
തൊഴില്‍ ഉറപ്പുവരുത്തുവാന്‍
ഇടപെടല്‍ നടത്തുമെന്നും
അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍
തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമെന്നുമുള്ള
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന് അറിയിക്കുമോ;
( ബി )
കടക്കെണി മൂലം
പ്രവര്‍ത്തനരഹിതമായ സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
പുനരുദ്ധരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇക്കാര്യം വിലയിരുത്തി
റിപ്പോര്‍ട്ട് നല്‍കുവാന്‍
നിയുക്തമായ കമ്മിറ്റി അതിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ; അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
( സി )
സ്വകാര്യ
ഫാക്ടറികള്‍ക്ക് ബാങ്കുകള്‍
പ്രവര്‍ത്തന മൂലധനമായി നല്‍കുന്ന
വായ്പയുടെ പലിശ അടവ് ഒരു
വര്‍ഷത്തേക്ക് സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ; ഈ പദ്ധതി പ്രകാരം
ഇതിനകം എത്ര പേര്‍ക്ക് ആനുകൂല്യം
ലഭിച്ചുവെന്ന് അറിയിക്കാമോ?
കാഷ്യൂ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
1486.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും ചെറുകിട സ്വകാര്യ
വ്യവസായ സ്ഥാപനങ്ങള്‍ക്കും
തടസ്സമില്ലാതെ ന്യായവിലയില്‍
തോട്ടണ്ടി ലഭ്യമാക്കുവാന്‍
രൂപീകരിച്ച കേരള കാഷ്യൂ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
തൃപ്തികരമാണോ; വിശദാംശം നല്‍കുമോ;
( ബി )
കാഷ്യൂ ഡവലപ്മെന്റ്
കോര്‍പ്പറേഷനും കാപെക്സിനും
ആവശ്യമായ തോട്ടണ്ടി കാഷ്യൂ
ബോര്‍ഡ് ഇറക്കുമതി ചെയ്യുന്നത്
എവിടെ നിന്നൊക്കെയാണ്; അത് സുതാര്യവും
അഴിമതിരഹിതവും ആണെന്ന് ഉറപ്പ്
വരുത്തുന്നതിനുള്ള സംവിധാനം
എന്തൊക്കെയാണ്;
( സി )
കാഷ്യൂ ബോര്‍ഡ് വഴി
ഇറക്കുമതി ചെയ്ത തോട്ടണ്ടി
ഉപയോഗിച്ച് കോര്‍പ്പറേഷനും
കാപെക്സും താെഴിലാളികള്‍ക്ക് ഒരു
വര്‍ഷം എത്ര ദിവസം തുടര്‍ച്ചയായി
ജോലി നല്‍കുവാന്‍ സാധിക്കുന്നുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
( ഡി )
കശുവണ്ടി പരിപ്പിന്റെ
വിപണിയില്‍ ഇടപെടുന്നതിന് കാഷ്യൂ
ബോര്‍ഡിന് സാധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ
തരത്തിലുള്ള ഇടപെടലുകളാണ് ബോര്‍ഡ്
നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
തോട്ടണ്ടി
ഉത്പാദനം
1487.
ശ്രീ. അനിൽ അക്കര : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും കശുവണ്ടി
വ്യവസായവും വകുപ്പുമന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടണ്ടി
വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം
തോട്ടണ്ടിയുടെ ക്ഷാമം ആണെന്നിരിക്കെ,തോട്ടണ്ടിയുടെ
ആഭ്യന്തര ഉല്‍പാദനം
വര്‍ദ്ധിപ്പിക്കുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
വിവിധ വകുപ്പുകളുടെ
സഹകരണത്തോടെ എസ്റ്റേറ്റ്
അടിസ്ഥാനത്തില്‍ കശുമാവ് കൃഷി
വ്യാപിപ്പിക്കുവാന്‍
തിരുമാനിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍
എത്ര ഹെക്ടര്‍ പ്രദേശത്ത് കശുമാവ്
കൃഷി ചെയ്തുവെന്ന് അറിയിക്കാമോ ;
( സി )
സംസ്ഥാനത്തിന് പുറത്ത്
സ്ഥലം പാട്ടത്തിനെടുത്ത് കശുമാവ്
കൃഷി നടത്തുമെന്ന പ്രഖ്യാപനത്തില്‍
നിന്നും പുറകോട്ട് പോകേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അതിനുള്ള
കാരണം എന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
( ഡി )
2013-14
ല്‍ സംസ്ഥാനത്ത് 80.12 മെട്രിക്
ടണ്‍ തോട്ടണ്ടി
ഉല്പാദിപ്പിച്ചപ്പോള്‍, 2018-19 കാലയളവില്‍
അത് 82.89
മെട്രിക് ടണ്‍ ആയി
വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമേ
സാധിച്ചുള്ളൂ എന്നത് വസ്തുതയാണോ; ഇത് ആഭ്യന്തര
ഉല്‍പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികളുടെ പരാജയത്തെയാണോ
സൂചിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
|