UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ കോഡ്

1029.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചും പന്ത്രണ്ട് നിയമങ്ങള്‍ റദ്ദാക്കിയും കേന്ദ്രം കാെണ്ടുവന്ന ലേബര്‍ കോഡ് തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും പരിമിതപ്പെടുത്തുന്ന ഒന്നാണെന്ന് വിലയിരുത്തുന്നുണ്ടോ;

( ബി )

പ്രസ്തുത നിയമം തൊഴിലാളി ചൂഷണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

( സി )

ഇതുവരെ പത്ത് പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ ഫാക്ടറിയുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പുതിയ കോഡ് പ്രകാരം ഇത് ഇരുപത് തൊഴിലാളികള്‍ എന്നാക്കിയത് പാറമടകളിലും, ക്രഷര്‍ യൂണിറ്റുകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തിയിട്ടുണ്ടോ;

( ഡി )

കേന്ദ്ര നിയമം സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

( )

തൊഴിലാളികള്‍ക്ക് ദോഷകരമായി കേന്ദ്രകോഡില്‍ വരുത്തിയിട്ടുള്ള ഭേദഗതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചട്ടംരൂപീകരിക്കുന്ന വേളയില്‍ തൊഴിലാളി താല്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ ആവശ്യമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ചങ്കുവെട്ടി ഇ.എസ്.ഐ ഡിസ്പെന്‍സറി കെട്ടിടം

1030.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ചങ്കുവെട്ടി ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നത് സംബന്ധിച്ച വിഷയത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( ബി )

ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും തസ്തികകള്‍ നികത്തുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ; ഒഴിഞ്ഞ തസ്തികകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ;

( സി )

.എസ്.ഐ ചങ്കുവെട്ടി ഡിസ്പെന്‍സറിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലിന്റെ വിവരങ്ങളും ലഭ്യമാക്കുമോ?

സംസ്ഥാനത്തെ മിനിമം വേതനം

1031.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മിനിമം വേതനം എത്ര രൂപയായിട്ടാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;

( ബി )

ഏതെല്ലാം തൊഴില്‍ മേഖലകളാണ് മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )

ഇതില്‍ ഏതെല്ലാം തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു എന്നത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?

നോക്കുകൂലിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍

1032.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നോക്കുകൂലി ഈടാക്കിയതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;

( ബി )

ഇതില്‍ എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ ഏത് തൊഴിലാളി സംഘടനയില്‍പ്പെട്ടവരാണെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;

( സി )

നോക്കുകൂലി നിര്‍ത്തലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

നോക്കുകൂലി സമ്പ്രദായം

1033.

ശ്രീ എൻ. . നെല്ലിക്കുന്ന്

ശ്രീ .പി. കെ. ബഷീർ

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആരോഗ്യകരമായ തൊഴിലാളി തൊഴിലുടമ ബന്ധം സ്ഥാപിക്കുന്നതിനായി നോക്കുകൂലി സമ്പ്രദായം അവസാനിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഇത്തരം പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് സര്‍ക്കാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;

( ബി )

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യതക്കുള്ള പദ്ധതികള്‍

1034.

ശ്രീ എ. എൻ. ഷംസീർ

ശ്രീമതി യു. പ്രതിഭ

ശ്രീ . എം . മുകേഷ്

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവിഷ്ക്കരിച്ച നൂതനപദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ബി )

തൊഴില്‍ മേഖലയില്‍ തുടരെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് തൊഴില്‍ നൈപുണ്യശേഷി വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

തൊഴിലന്വേഷകരെയും തൊഴില്‍ദായകരെയും ഒറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നതിനായി ഈ സര്‍ക്കാര്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കനുയോജ്യമായ ഏതെല്ലാം നൈപുണ്യവികസന കോഴ്സുകളാണ് ഈ സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

തൊഴിലാളി ക്ഷേമനിധി ബോർഡുകൾ

1035.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് നിലവിൽ എത്ര തൊഴിലാളി ക്ഷേമനിധി ബോർഡുകൾ പ്രവർത്തിച്ചുവരുന്നുവെന്നും വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിലായി എത്ര തൊഴിലാളികൾ അംശദായം അടച്ചുവരുന്നുവെന്നും വ്യക്തമാക്കുമോ;

( ബി )

ക്ഷേമനിധി ബോർഡുകളുടെ ഭരണ ചെലവ് കുറയ്ക്കാൻ കൈക്കൊണ്ട നടപടികൾ അറിയിക്കുമോ?

തോട്ടം തൊഴിലാളി മേഖല

1036.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം തോട്ടം തൊഴിലാളി മേഖലയില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ തോട്ടം തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ മണ്ഡലത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കാമോ?

മിനിമം വേതനം

1037.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ജിവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിശ്ചിത ഇടവേളകളില്‍ ശമ്പളപരിഷ്കരണം ഉള്ളപ്പോൾ സംസ്ഥാനത്തെ ഒന്നര കോടി വരുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിക്കാനോ നിശ്ചയിച്ച വേതനം കാലോചിതമായി പുതുക്കാനോ സർക്കാർ തയ്യാറാകാത്തതിന്റെ സാഹചര്യം വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

മുന്നൂറോളം തൊഴില്‍ മേഖലകളുള്ള സംസ്ഥാനത്ത് മൂന്നിലൊന്ന് പേര്‍ക്ക് പോലും മിനിമം വേതനം നിശ്ചയിക്കാത്ത സാഹചര്യം ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

( സി )

സംസ്ഥാനത്ത് എണ്‍പത്തി ഒന്ന് തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിശ്ചയിച്ച് വിജ്ഞാപനമിറക്കിയതില്‍ അറുപതെണ്ണവും കാലഹരണപ്പെട്ട സാഹചര്യം പരിശോധിക്കുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍

1038.

ശ്രീ എ. എൻ. ഷംസീർ

ശ്രീ. കെ. ജെ. മാക്സി

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾങ്ങൾക്കെതിരെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി രാജ്യവ്യാപക പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നിര്‍ബന്ധിതരായ സാഹചര്യം സര്‍ക്കാരിന്റ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് പകരം കൊണ്ടുവന്ന തൊഴില്‍ കോഡുകള്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ;

( സി )

പുതിയ കോഡുകളില്‍ നിയമവിധേയ പണിമുടക്ക് അസാധ്യമാകുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് തൊഴിലാളി താല്പര്യം ഹനിക്കുന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( ഡി )

കേന്ദ്രസര്‍ക്കാരിന്റെ വിവിധ തൊഴിലാളിവിരുദ്ധ നടപടികളുടെ ആഘാതം സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമകാര്യങ്ങളെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിവരുന്ന തൊഴിലാളിക്ഷേമ നടപടികള്‍ വിശദമാക്കാമോ?

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നിയമനം.

1039.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഇരുപത് ലക്ഷം സ്ഥാപനങ്ങളിലെ തൊഴിലുടമ-തൊഴിലാളി ബന്ധം പരിശോധിക്കുന്നതിനും അവിടുത്തെ ഏകദേശം ഒന്നര കോടി തൊഴിലാളികള്‍ക്ക് ക്ഷേമവും കൂലിയും ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ആകെയുള്ളത് 102 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ആവശ്യമായ ജീവനക്കാരെ ഈ രംഗത്ത് നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;

( സി )

എങ്കില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കാമോ?

തൊഴില്‍ വകുപ്പിന്റെ അടിസ്ഥാന സംവിധാനത്തിൽ മാറ്റം

1040.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമകാര്യം, തൊഴില്‍, ഇന്‍ഷുറന്‍സ്, വിവരശേഖരണം എന്നിവയ്ക്കായി വകുപ്പിനു കീഴില്‍ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് സെല്ലിന് രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

( ബി )

തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാതല ലീഗല്‍ സെല്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( സി )

തൊഴില്‍ വകുപ്പിന്റെ അടിസ്ഥാന സംവിധാനത്തിലും സമീപനത്തിലും മാറ്റം വരുത്തുന്നതിനാവശ്യമായ എന്തെങ്കിലും നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം

1041.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യ സംരക്ഷണവും സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ ലഭ്യമാക്കാമോ;

( ബി )

ഈ ഉത്തരവുകളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത് ആരെയെന്ന് വ്യക്തമാക്കാമോ?

അതിഥി തൊഴിലാളികളുടെ സംരക്ഷണം

1042.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; അത് ഫലപ്രദമായിരുന്നോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ;

( ബി )

അണ്‍ലോക്ക് ഒന്നാം ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ മടങ്ങിയത് സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ എപ്രകാരമാണ് ബാധിച്ചത് ; എത്രപേര്‍ ഇപ്രകാരം മടങ്ങിയെന്ന് കണക്കാക്കിയിട്ടുണ്ടോ ;

( സി )

മടങ്ങിപ്പോയ തൊഴിലാളികള്‍ തിരികെ സംസ്ഥാനത്ത് എത്തി തുടങ്ങിയിട്ടുണ്ടോ ; എങ്കില്‍ അവരില്‍ നിന്നും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കുവാനായി ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനങ്ങള്‍ എന്തൊക്കെയാണ് ?

മിനിമം വേതനം

1043.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മിനിമം വേതനം നിശ്ചയിച്ചിട്ടില്ലാത്ത 3 മേഖലകളായ എയര്‍പോര്‍ട്ട്, സ്റ്റീല്‍ കാസ്റ്റിംഗ്, ആയുര്‍വേദം തുടങ്ങിയ മേഖലകളെ മിനിമം വേതന നിയമനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;

( ബി )

അടിസ്ഥാന വേതനം ഉറപ്പുവരുത്തുവാന്‍ മിനിമം വേതന നിയമത്തില്‍ ഭേദഗതി ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

വ്യാവസായിക പരിശീലന വകുപ്പിലെ ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി

1044.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വ്യാവസായിക പരിശീലന വകുപ്പിലെ ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത സ്പെഷ്യൽ റൂൾ ഭേദഗതിയുടെ തൽസ്ഥിതി വ്യക്തമാക്കുമോ?

മാടായി ഐ.ടി..യില്‍ പുതിയ കോഴ്സുകള്‍

1045.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മികച്ച അടിസ്ഥാന സൗകര്യം ലഭ്യമായ കല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഐ.ടി..യില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( ബി )

പുതിയതായി ഏതൊക്കെ കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

പെരിങ്ങോം ഗവ. .ടി.. യ്ക്ക് പുതിയ കെട്ടിടം

1046.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗവണ്‍മെന്റ് ഐ.ടി.. യുടെ പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിനായി 51 ലക്ഷം രുപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്കുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ ;

( ബി )

ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാന്‍ കഴിയുമോ ?

നൈപുണ്യ വികസന പദ്ധതികൾ

1047.

ശ്രീമതി ഇ. എസ്. ബിജിമോൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വ്യാവസായിക പരിശീലന മേഖലയിൽ നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടുള്ള നൈപുണ്യ വികസന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;

( ബി )

ഈ സർക്കാർ കാലയളവിൽ എത്ര ഐ.ടി..കൾ പുതുതായ് ആരംഭിക്കുവാൻ കഴിഞ്ഞിട്ടുണ്ട്; നിലവിലുള്ള ട്രേഡുകളിൽ എത്ര യൂണിറ്റുകൾ വർദ്ധിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കാമോ?

തിരുവമ്പാടി ഗവ: .ടി..യുടെ കെട്ടിട നിര്‍മ്മാണം

1048.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവമ്പാടി ഗവ: .ടി..യ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ;

( ബി )

പ്രസ്തുത പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

ആരക്കുഴ ഗവ: .ടി..യിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

1049.

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മൂവാറ്റുപുഴ ആരക്കുഴ ഗവ: .ടി..യില്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;

( ബി )

ഇവിടെ പുതിയ ട്രേഡുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

എലമ്പുലാശ്ശേരി സര്‍ക്കാര്‍ ഐ.ടിഐ

1050.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;

( ബി )

ഓരോ സ്ഥാപനത്തിന്റെയും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എത്ര തുക അനുവദിച്ചു എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( സി )

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ എലമ്പുലാശ്ശേരി സര്‍ക്കാര്‍ ഐ.ടിഐ- യുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?

പുഴക്കാട്ടിരി ഐ.ടി.ഐയ്ക്ക് കെട്ടിട നിര്‍മ്മാണം

1051.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മങ്കടയിലെ പുഴക്കാട്ടിരി ഐ.ടി.ഐയ്ക്ക് നല്‍കിയ സ്ഥലത്തില്‍ കെട്ടിടം നിര്‍മ്മക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

അനുവദിച്ച സ്ഥലം ഐ.ടി.ഐയ്ക്ക് കൈമാറി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ നടപടികള്‍ ത്വരിതപ്പെടുത്തുമോ?

വര്‍ക്കല ഗവ. .ടി..ക്ക് പുതിയ കെട്ടിടം

1052.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തില്‍ പുതുതായി അനുവദിച്ച ഗവ. .ടി..യില്‍ ഏതെല്ലാം ട്രേഡുകളാണ് അനുവദിച്ചതെന്നും ഓരോ ട്രേഡിലും എത്ര സീറ്റുകളാണ് ഉള്ളതെന്നും വ്യക്തമാക്കാമോ;

( ബി )

വര്‍ക്കല ഗവ. .ടി..ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( സി )

പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

പന്ന്യന്നൂര്‍ ഗവഃ ഐ.ടി..

1053.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തലശ്ശേരി നിയോജക മണ്ഡലത്തില്‍ അനുവദിച്ച പന്ന്യന്നൂര്‍ ഗവഃ ഐ.ടി..യുടെ സുഗമമായ നടത്തിപ്പിനും ആയതിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത ഐ.ടി..യുടെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുളളത്; ആയത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

കരുനാഗപ്പള്ളി മണ്ഡലത്തില്‍ ഐ.ടി.

1054.

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഐ.ടി.ഐ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ ; വിശദീകരിക്കുമോ ;

( ബി )

ആയതിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ടോ ; അതിന്റെ റിപ്പോര്‍ട്ട് ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയ നിയമനം

1055.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

നിലവില്‍ സംസ്ഥാനത്ത് എത്ര പേര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ നവീകരണം.

1056.

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ . . പ്രദീപ് കുമാർ

ശ്രീ. സജി ചെറിയാൻ

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആധുനികവത്ക്കരണത്തിന്റെയും വൈവിധ്യവത്ക്കരണത്തിന്റെയും പാതയിലൂടെ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴിലും പരിശീലനവും വ്യക്തിത്വ വികാസവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( ബി )

തൊഴില്‍രഹിതര്‍ക്ക് ഒഴിവുകള്‍ അനുസരിച്ച് തൊഴില്‍ നല്‍കുന്നതിനോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മികച്ച പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും അവയെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി ഉയര്‍ത്തുവാനും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി എത്രപേര്‍ക്ക് നിയമനം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ;

( ഡി )

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന ശരണ്യ, കൈവല്യ തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കാമോ?

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ പുനരുജ്ജീവിപ്പിക്കൽ നടപടികള്‍

1057.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ പുനരുജ്ജീവിപ്പിക്കാനും പിൻവാതിൽ നിയമനം അവസാനിപ്പിക്കാനും താത്ക്കാലിക നിയമനങ്ങൾ കാലദൈർഘ്യം കണക്കാക്കാതെ പൂർണ്ണമായും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നല്‍കാന്‍ സർക്കാർ തയ്യാറാകുമോ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍

1058.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരുടെ എണ്ണം എത്ര;

( ബി )

സംസ്ഥാനത്തെ പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരുടെ എണ്ണം എത്ര; ആയത് ഡോക്ടര്‍, എഞ്ചിനിയര്‍ എന്നിങ്ങനെ ഇനം തിരിച്ച് വ്യക്തമാക്കുമോ;

( സി )

നിലവില്‍ തൊഴില്‍ രഹിത വേതനം പ്രതിമാസം എത്ര രൂപ വീതം എത്ര പേര്‍ക്ക് നല്‍കി വരുന്നു; ആയതിന് പ്രതിവര്‍ഷം ചെലവഴിക്കുന്ന തുക എത്ര; വിശദാംശം ലഭ്യമാക്കാമോ;

( ഡി )

ഈ സര്‍ക്കാര്‍ കാലയളവിനുളളില്‍ നാളിതുവരെ ഇത്തരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും എത്ര പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞു; വിശദാംശം വ്യക്തമാക്കുമോ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നത് നടപടി

1059.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സീനിയോറിറ്റി അട്ടിമറിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( സി )

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?

താത്കാലിക-സ്ഥിര നിയമനങ്ങള്‍

1060.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴില്‍ വകുപ്പ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, മാവേലിക്കര എംപ്ലോയ്മെന്റ് ഓഫീസ് എന്നിവ മുഖാന്തിരം നടത്തിയ താത്ക്കാലിക-സ്ഥിര നിയമനങ്ങളുടെയും നടപ്പിലാക്കിയ പദ്ധതികളുടെയും വിശദവിവരം ലഭ്യമാക്കുമോ?

തൊഴില്‍ പരിശീലനം

1061.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പഠനം അവസാനിപ്പിക്കുകയും തൊഴിലുകള്‍ ലഭിക്കാതിരിക്കുകയും മറ്റൊരുവിധ തൊഴില്‍ സംരംഭങ്ങള്‍ ഉപയോഗപ്പെടുത്താതെയിരിക്കുന്നതുമായ യുവതിയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ മേഖലയിലേക്കു നയിക്കുവാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

സമഗ്രവും ശാസ്ത്രീയവുമായ സ്കില്‍ മാപ്പിംഗ് നടത്തി ആവശ്യാനുസരണം മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിച്ച് വേണ്ട തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടോ;

( സി )

ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നിലവില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?

പട്ടാമ്പിയില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സ്ഥാപനം

1062.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടാമ്പി മണ്ഡലത്തിലെയും തൃത്താല മണ്ഡലത്തിലെയും തൊഴില്‍ അന്വേഷകര്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള സേവനങ്ങള്‍ക്കായി വളരെയധികം ദൂരെയുള്ള ഷൊര്‍ണൂര്‍ എംപ്ലോയ്മെന്‍റ്എക്സ്ചേഞ്ചിനെ ആശ്രയിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

( ബി )

പട്ടാമ്പിയില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് അറിയിക്കുമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ഉദുമ മണ്ഡലത്തിലെ കൗശല്‍ കേന്ദ്ര പദ്ധതി

1063.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഉദുമ നിയോജകമണ്ഡലത്തില്‍ അനുവദിക്കപ്പെട്ട "കൗശല്‍ കേന്ദ്ര" സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കുന്ന വിഷയം പരിഗണിക്കുമോ;

( ബി )

എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?

കോന്നി നിയോജക മണ്ഡലത്തിലെ കൗശല്‍ കേന്ദ്ര

1064.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോന്നി നിയോജക മണ്ഡലത്തില്‍ തൊഴില്‍ വകുപ്പിന് കീഴില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കൗശല്‍ കേന്ദ്ര എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?

ഡ്രൈവര്‍ തസ്തികയിലെ പ്രമോഷനുകള്‍

1065.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന ഗവണ്‍മെന്റിന്റെ യൂണിഫോം ഫോഴ്സ് ഒഴികെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പ്രമോഷനുകള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് റിട്ടയര്‍മെന്റ് വരെ എത്ര പ്രമോഷന്‍ ലഭിക്കാറുണ്ട്; വ്യക്തമാക്കുമോ;

( സി )

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖാന്തിരം എത്രപേര്‍ക്ക് സ്ഥിരനിയമനം ലഭിച്ചിട്ടുണ്ട്; തസ്തികയുടെ പേര്, വകുപ്പ്, ശമ്പളസ്കെയില്‍ എന്നിവ വ്യക്തമാക്കുമോ?

ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പ്

1066.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കാലയളവില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പിന്‍ കീഴില്‍ പുതുതായി എത്ര തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്; വിശദമാക്കാമോ;

( ബി )

ഈ വകുപ്പിന്‍ കീഴില്‍ പുതുതായി ആരംഭിച്ച ഡിസ്പെന്‍സറികളുടെ എണ്ണം ജില്ല തിരിച്ച് നല്‍കാമോ?

കേരളത്തിലെ ഇ.എസ്‍.ഐ ആശുപത്രികള്‍

1067.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരളത്തില്‍ എത്ര ഇ.എസ്‍.ഐ ആശുപത്രികള്‍ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

( ബി )

.എസ്‍.ഐ ആശുപത്രികള്‍ ഇല്ലാത്ത ജില്ലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബദല്‍ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

( സി )

.എസ്‍.ഐ ആശുപത്രികളില്‍ നിന്ന് ലഭ്യമാകുന്ന ചികിത്സകള്‍ എന്തൊക്കെയാണെന്നും അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

( ഡി )

.എസ്‍.ഐ ആശുപത്രികള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും ബദല്‍ സംവിധാനങ്ങള്‍ ഉണ്ടോ എന്നും ആശുപത്രികളില്‍ നിന്ന് കിട്ടുന്ന ചികിത്സകള്‍ ബദല്‍ സംവിധാനങ്ങള്‍ വഴിയും ലഭിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാമോ?

.എ​ സ്.. ആശുപത്രികളുടെ സേവനം

1068.

ശ്രീ. റോഷി അഗസ്റ്റിൻ

ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ.എസ്.. ആശുപത്രികളുടെ സേവനം ലഭ്യമാണോ; വ്യക്തമാക്കുമോ;

( ബി )

സംസ്ഥാനത്തെ ഇ.എസ്.. ആശുപത്രികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രധാനപ്പെട്ട പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;

( സി )

പ്രസ്തുത കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇതിനകം നടപ്പില്‍ വരുത്തിയ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?

കുന്ദമംഗലം എക്സെെയിസ് റേഞ്ച് ഓഫീസ് കെട്ടിട നിര്‍മ്മാണം

1069.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്ദമംഗലം എക്സെെയിസ് റേഞ്ച് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലം ലഭ്യമായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനുളള പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ;

( സി )

ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

ലഹരി വസ്തുക്കളുടെ ഉപഭോഗവും വ്യാപാരവും

1070.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എത്ര ബാറുകള്‍, വെെന്‍ പാര്‍ലറുകള്‍, ബിവറേജ് ഔട്ട് ലെറ്റുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

ഇവ പ്രവര്‍ത്തിക്കുമ്പോള്‍ കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപഭോഗവും വ്യാപാരവും വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ പഠനവിധേയമാക്കിയിട്ടുണ്ടോ; ഇത്‌ തടയുന്നതിലേയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ?

ഡ്രൈവര്‍ തസ്തിക

1071.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എക്സൈസ് വകുപ്പിന് എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത വാഹനങ്ങള്‍ക്ക് ആവശ്യമായ ഡ്രൈവര്‍ തസ്തിക നിലവിലുണ്ടോ; നിലവില്‍ എത്ര ഡ്രൈവര്‍ തസ്തികകളാണ് എക്സൈസ് വകുപ്പില്‍ നിലവിലുള്ളതെന്നറിയിക്കാമോ;

( സി )

പുതുതായി ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച ഫയല്‍ സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

( ഡി )

വകുപ്പിലെ വാഹനങ്ങള്‍ കൃത്യമായി പരിപാലിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പുതുതായി ഡ്രൈവര്‍ തസ്തിക അനുവദിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

അമ്പൂരി കേന്ദ്രീകരിച്ച് എക്സൈസ് റേഞ്ച് ഓഫീസ്

1072.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി കേന്ദ്രീകരിച്ച് എക്സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

ലഹരിവിരുദ്ധ ബോധവല്‍ക്കരണം

1073.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ഓരോ സാമ്പത്തികവര്‍ഷവും അനുവദിച്ച തുകയുടെ വിശദവിവരം ലഭ്യമാക്കുമോ;

( ബി )

അനുവദിച്ച തുക പൂര്‍ണ്ണമായും വിനിയോഗിക്കാതെ പാഴാക്കിക്കളയുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതിന്റെ വിശദാംശം നല്‍കുമോ?

ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവില്പന

1074.

ശ്രീ. പി. ടി. തോമസ്

ശ്രീ. അനിൽ അക്കര

ശ്രീ . എം . വിൻസെൻറ്

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവില്പന ബെവ്കോയ്ക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ടോ; ഈ ആപ് വഴി 2020 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ വിറ്റഴിച്ച മദ്യത്തിലൂടെ ബെവ്കോയ്ക്ക് ലഭിച്ച വരുമാനം എത്രയാണ്;

( ബി )

ബെവ്കോ ആപ് വഴി ബാറുകള്‍ക്ക് നല്‍കുന്ന ടോക്കണിന്റെ കൃത്യമായ കണക്ക് വെയര്‍ഹൗസുകള്‍ക്ക് അറിയാമെങ്കിലും അതിന് ആനുപാതികമായ മദ്യമല്ല സ്വകാര്യ ബാറുകള്‍ വാങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇതിന്റെ അടിസ്ഥാനത്തില്‍ എന്ത് ഇടപെടലാണ് നടത്തിയതെന്ന് വിശദമാക്കുമോ;

( സി )

കഴിഞ്ഞ ഓണക്കാലത്ത് ബെവ്കോ ഔട്ട്‍ലെറ്റുകളില്‍ കച്ചവടം കുത്തനെ കുറയുകയുണ്ടായോ; എങ്കില്‍ ആയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

വിമുക്തി മിഷന്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍

1075.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിമുക്തി മിഷന്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;

( ബി )

ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വിമുക്തി മിഷന്‍ ഇതുവരെ ചെലവഴിച്ച തുക എത്ര എന്ന് വ്യക്തമാക്കുമോ?

മദ്യ വില്‍പ്പന

1076.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഓരോ വര്‍ഷവും മദ്യവില്പനയിലൂടെ ലഭിക്കുന്ന വരുമാനം വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

( ബി )

2019-2020 സാമ്പത്തിക വര്‍ഷം സംസ്ഥാനം മദ്യവില്പനയിലൂടെ നേടിയത് എത്ര കോടി രൂപയാണ്; അത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എത്ര കോടി അധികമാണ്;

( സി )

മദ്യപാനം മൂലമുണ്ടാകുന്ന ശാരീരിക രോഗ ചികിത്സക്ക് വേണ്ടിവരുന്ന ചെലവ്, മദ്യം മൂലം രോഗിയുടെ കാര്യക്ഷമതയില്‍ ഉണ്ടാകുന്ന കുറവ് എന്നിവ മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )

ആരോഗ്യ വിദഗ്ദ്ധരുമായും സാമ്പത്തിക വിദഗ്ദ്ധരുമായും ആലോചിച്ച് മദ്യത്തിന്റെ ലാഭനഷ്ടം തിരിച്ചുളള ഒരു പുതിയ മദ്യനയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

മദ്യവിതരണത്തിനുള്ള ആപ്ലിക്കേഷന്‍

1077.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മദ്യവിതരണത്തിന് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിന് കമ്പനികളെ സെലക്ട് ചെയ്തത് എപ്രകാരമാണെന്ന് അറിയിക്കാമോ;

( ബി )

ടെക്നിക്കല്‍ ബിഡ്ഡില്‍ 70-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് ഏതാെക്കെ കമ്പനികളായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

( സി )

ഏത് കമ്പനിക്കാണ് കരാര്‍ നല്‍കിയത്; അവര്‍ക്ക് ഈ മേഖലയില്‍ ഉണ്ടായിരുന്ന മുന്‍പരിചയം വിശദമാക്കുമോ;

( ഡി )

ഫെയര്‍കോഡ് എന്ന കമ്പനി എസ്.എം.എസ്. ചാര്‍ജ്ജായി എത്ര പെെസയാണ് ആവശ്യപ്പെട്ടതെന്നും എത്രയാണ് അനുവദിച്ച് നല്‍കിയതെന്നും അറിയിക്കാമോ;

( )

കമ്പനി ആവശ്യപ്പെട്ടതില്‍ കൂടുതല്‍ തുക ഇപ്രകാരം അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഏത് സാഹചര്യത്തിലാണെന്ന് വെളിപ്പെടുത്തുമോ?

ബിവറേജസ് കോർപ്പറേഷനിൽ നിന്ന് ലഭിച്ച വരുമാനം

1078.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016 മുതൽ 2020 ഡിസംബർ വരെയുള്ള വർഷങ്ങളിൽ പ്രതി വർഷം ബിവറേജസ് കോർപ്പറേഷനിൽ നിന്ന് ലഭിച്ച വരുമാനം എത്രയാണെന്ന വിവരം അറിയിക്കുമോ?

ബാര്‍ ലൈസന്‍സ്

1079.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2017-ല്‍ സംസ്ഥാനത്ത് കേവലം ഇരുപത്തി ഒന്‍പത് ബാറുകള്‍ മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ബാറുകളുടെ എണ്ണം അഞ്ഞൂറ്റി അറുപത്തിയഞ്ച് ആയി വര്‍ദ്ധിച്ചിട്ടുണ്ടോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുന്നൂറ്റി എണ്‍പത്തിമൂന്ന് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ; ഇതിന് പുറമേ ഇരുനൂറ്റി എഴുപത്തി ഏഴ് ബെവ്കോ ഔട്ട്‍ലെറ്റുകള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്തുന്നതായും സംസ്ഥാനത്തുണ്ടോ; എത്ര ബിയര്‍ പാര്‍ലറുകള്‍ക്കാണ് ഈ സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നറിയിക്കുമോ;

( സി )

സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്ന് കണക്കാക്കി അവിടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ഈ സര്‍ക്കാരിന്റെ കാലത്താണോ;

( ഡി )

ജനസംഖ്യ പതിനായിരത്തില്‍ താഴെയാണങ്കിലും അവിടെ വിനോദസഞ്ചാര മേഖലയുണ്ടെങ്കില്‍ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ;

( )

മദ്യശാലകള്‍ തുറക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി വേണമെന്ന പഞ്ചായത്ത് രാജ് ആക്ടിലെ 232(2)പ്രകാരമുള്ള വ്യവസ്ഥയും ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മദ്യശാലകള്‍ നിശ്ചിത അകലം പാലിക്കണമെന്ന 232(3) പ്രകാരമുള്ള വ്യവസ്ഥയും ഈ സര്‍ക്കാര്‍ റദ്ദ് ചെയ്യുക ഉണ്ടായോ;

( എഫ് )

എങ്കില്‍ ഇത് സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം ഒരുക്കുകയുണ്ടായോ; ഇല്ലെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

സംസ്ഥാനത്തെ ബാറുകളുടെ കണക്ക്

1080.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നപ്പോള്‍ സംസ്ഥാനത്ത് എത്ര ബാറുകളാണ് നിലവില്‍ ഉണ്ടായിരുന്നത് എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;

( ബി )

ഇപ്പോള്‍ സംസ്ഥാനത്ത് എത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;

( സി )

ഈ സര്‍ക്കാര്‍ വന്നതിന്ശേഷം അനുവദിച്ച ബാറുകളുടെയും വൈൻ ഷോപ്പുകളുടെയും വിശദാംശം ലഭ്യമാക്കുമോ?

ബാറുകള്‍ തുറക്കുന്നതിനുള്ള അനുമതി

1081.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വ്യാപനം മൂലം പൂട്ടിയിട്ടിരുന്ന ബാറുകളും ബിയര്‍ വെെന്‍ പാര്‍ലറുകളും തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;

( ബി )

സംസ്ഥാനത്ത് കോവിഡ് വ്യാപനം പത്ത് ശതമാനത്തില്‍ അധികമായി തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് ഇടയാക്കില്ലേയെന്ന് വ്യക്തമാക്കാമോ;

( സി )

സംസ്ഥാനത്ത് നിലവില്‍ എഫ്.എല്‍3 ലെെസന്‍സ് ഉളള എത്ര ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് നിലവിലുളളത്;

( ഡി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂട്ടിക്കിടന്ന എഫ്.എല്‍3 ലെെസന്‍സുളള എത്ര ബാറുകള്‍ വീണ്ടും തുറക്കുന്നതിന് അനുമതി നല്‍കി; പുതുതായി എത്ര ബാറുകള്‍ക്ക് എഫ്.എല്‍3 ലെെസന്‍സ് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ?

മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള നടപടികള്‍

1082.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയുടെ വിപണനം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എക്സൈസ് പരിശോധന കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

ബെവ്കോ ആപ്

1083.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സാങ്കേതിക മികവില്ലാത്ത കമ്പനിക്ക് ബെവ്കോ ആപ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയത് മൂലം ഉണ്ടായ പിഴവ് കാരണം ബിവറേജസ് കോര്‍പ്പറേഷന്റെ വില്പന വന്‍തോതില്‍ ഇടിയുകയും കോര്‍പ്പറേഷന് വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ടോ;

( ബി )

ആപ്പിലെ അപാകത മൂലം ടോക്കണുകളെല്ലാം ബാറുകളിലേക്കാണ് പോകുന്നതെന്നും നേട്ടം അവര്‍ക്കാണെന്നും ബെവ്കോ എം.ഡി. സര്‍ക്കാരിനെ അറിയിച്ചിരുന്നോ;

( സി )

ആപ്പിന്റെ പേര് ബെവ്ക്യൂ എന്നതിന് പകരം ബാര്‍ക്യൂ എന്ന് ആക്കണമെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ബെവ്കോ ഔട്ട്‍ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്നും ബെവ്കോയിലെ ജീവനക്കാരുടെ സംഘടന മാനേജിംഗ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നോ;

( ഡി )

ആപ്പിലെ അപാകതകള്‍ പിന്നീട് പരിഹരിക്കുവാന്‍ സാധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?

ബെവ്ക്യൂ ആപ്

1084.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ് ബാറുടമകള്‍ക്കാണ് കൂടുതല്‍ സഹായകമായത് എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

ബാറുകളിലേയ്ക്ക് കൂടുതല്‍ ടോക്കണ്‍ പോകുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരുന്നതെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ;

( സി )

ആപ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായ മേയ് 28 മുതല്‍ ഉള്ള ഒരു മാസക്കാലയളവില്‍ ബെവ്കോ മദ്യശാല, കണ്‍സ്യൂമര്‍ മദ്യശാല, കെ.റ്റി.ഡി.സി. ബീയര്‍ പാര്‍ലര്‍ എന്നിവയ്ക്കും, സ്വകാര്യ ബാര്‍, ബീയര്‍ പാര്‍ലര്‍ എന്നിവയ്ക്കും ലഭിച്ച ടോക്കണ്‍ വിഹിതം എത്ര വീതം ആയിരുന്നു; വിശദാംശം നല്‍കുമോ?

ബെവ്ക്യു ആപ്പിലെ ടോക്കണ്‍ ക്രമീകരണം

1085.

ശ്രീ. ടി. ജെ. വിനോദ്

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യു ആപ് ബാറുടമകള്‍ക്കാണ് കൂടുതല്‍ സഹായകമായത് എന്നത് വസ്തുതയാണോ;

( ബി )

ബാറുകളിലേക്ക് കൂടുതല്‍ ടോക്കണ്‍ പോകുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരുന്നതെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ;

( സി )

ആപ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ 2020 മേയ് 28 മുതലുള്ള ഒരു മാസക്കാലയളവില്‍ ബെവ്കോ മദ്യശാല, കണ്‍സ്യൂമര്‍ മദ്യശാല, കെ.റ്റി.ഡി.സി ബീയര്‍ പാര്‍ലര്‍ എന്നിവയ്ക്കും സ്വകാര്യ ബാര്‍, ബീയര്‍ പാര്‍ലര്‍ എന്നിവയ്ക്കും ലഭിച്ച ടോക്കണ്‍ വിഹിതം എത്ര വീതം ആയിരുന്നു; വിശദാംശം നല്‍കുമോ?

ലോക്ഡൗണ്‍ കാലത്തെ മദ്യ ഉപഭോഗം

1086.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മദ്യവര്‍ജ്ജനം ഒരു നയമായി ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കുവാനായി എന്ന് വെളിപ്പെടുത്തുമോ.;

( ബി )

ലോക്ഡൗണ്‍ കാലത്ത് മദ്യലഭ്യത വിരളമായപ്പോള്‍ സ്ഥിരം മദ്യപര്‍ ഉള്‍പ്പെടെ മദ്യം വര്‍ജ്ജിക്കുവാന്‍ തയ്യാറായി എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

( സി )

ഇക്കാലത്ത് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയുള്ള പരിശോധന കര്‍ശനമായിരുന്നത് കൊണ്ട് വ്യാജമദ്യവും മയക്കുമരുന്നുകളും ദുര്‍ലഭമായിരുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

( ഡി )

ലോക്ഡൗണ്‍ കാലത്തെ വ്യാജമദ്യ-മയക്കുമരുന്ന് കേസുകളുടെ എണ്ണവും നിയന്ത്രണം നീക്കിയശേഷമുള്ള എണ്ണവും തമ്മില്‍ താരതമ്യം ചെയ്തിട്ടുണ്ടോ; എങ്കിൽ രണ്ട് കണക്കുകളും വ്യക്തമാക്കുമോ?

കായംകുളത്ത് എക്സ്സൈസ് ടവര്‍ സ്ഥാപിക്കുവാന്‍ നടപടി

1087.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കായംകുളത്തും പരിസരപ്രദേശങ്ങളിലുമായി ലഹരി ഉത്പന്നങ്ങളുടെ വിപണനം നടക്കുന്ന കേസ്സുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിന് തടയിടുവാന്‍ കായംകുളം കേന്ദ്രീകരിച്ച് ഒരു എക്സ്സൈസ് ടവര്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

( ബി )

കായംകുളം താലൂക്കാശുപത്രിയില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി ഒരു ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

കഞ്ചിക്കോട് ചെല്ലംകാവ് കോളനിയിലെ വ്യാജമദ്യ ദുരന്തം

1088.

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ . വി. ടി. ബൽറാം

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കഞ്ചിക്കോട് ചെല്ലംകാവ് കോളനിയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യദുരന്തം സംബന്ധിച്ച അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

( ബി )

കോളനി നിവാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വ്യാജമദ്യം എവിടെനിന്നാണ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടോ;

( സി )

ഈ മേഖലയില്‍ കോവിഡ് അടച്ചിടല്‍ കാലത്ത് പതിവായി വാറ്റ് നടന്നിരുന്നതായി വിവരം ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;

( ഡി )

ഇത്തരം വ്യാജമദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ എന്താെക്കെ നടപടികളാണ് എക്സെെസ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ?

ലഹരി മാഫിയയെ അമര്‍ച്ചചെയ്യുന്നതിന് എക്സൈസ് വകുപ്പ് സ്വീകരിച്ച നടപടികള്‍

1089.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് കാലത്തും സംസ്ഥാനത്ത് സജീവമായ ലഹരി മാഫിയയെ അമര്‍ച്ചചെയ്യുന്നതിന് എക്സൈസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

( ബി )

ലഹരി മാഫിയയെ സംസ്ഥാനത്തു നിന്നും പൂര്‍ണ്ണമായി തുരത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

( സി )

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ലഹരി മാഫിയകളുടെ വലയില്‍ നിന്നും കുട്ടികളെയും വിദ്യാലയങ്ങളെയും സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമോ; വിശദാംശം അറിയിക്കുമോ?

നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം

1090.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷം ഡി.ജെ.പാര്‍ട്ടികളിലും നിശാപാര്‍ട്ടികളിലും നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ എത്രയെന്നറിയിക്കുമോ;

( ബി )

ഇത്തരം പാര്‍ട്ടികള്‍ നടന്ന ഹോട്ടല്‍/ഹോളിഡേ ഹോം എന്നിവയുടെ അധികാരികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

( സി )

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ നടപടികള്‍ വിശദമാക്കാമോ?

ലഹരി ഉപയോഗം തടയുന്നതിന് സ്വീകരിച്ച നടപടികള്‍

1091.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ക്യാമ്പസ്സുകളിലും സ്കൂളുകളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് എക്സെെസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള പദ്ധതികളും നടപടികളും വിശദമാക്കാമോ?

ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍

1092.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് കാലത്ത് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് എടുത്ത കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് 2019, 2020 വര്‍ഷങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വര്‍ഷം, ജില്ല എന്നിവ തിരിച്ച് നല്‍കാമോ;

( സി )

ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച ആധുനികരീതികളും സംവിധാനങ്ങളും എന്തൊക്കെയെന്ന് അറിയിക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.