UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers



വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്

594.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വൈദ്യുതി ചാര്‍ജിലുണ്ടായ വര്‍ദ്ധനവ് എത്രയെന്ന് അറിയിക്കാമോ;

( ബി )

വന്‍കിട കുടിശ്ശികക്കാരില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുണ്ടായിട്ടും അതുചെയ്യാതെ സാധാരണ ഗുണഭോക്താക്കളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയിക്കാമോ;

( സി )

ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്ന സമയത്ത് വന്‍കിടക്കാരില്‍ (എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍) നിന്നുള്ള കുടിശ്ശിക എത്രയായിരുന്നു, ഇപ്പോള്‍ കുടിശ്ശിക എത്രയാണ് എന്നീ കാര്യങ്ങള്‍ അറിയിക്കാമോ?

വൈദ്യുതി വിതരണ രംഗത്തെ സ്വകാര്യവല്‍ക്കരണം

595.

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . പി . ഉബൈദുള്ള

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈദ്യുതി വിതരണരംഗം പൂര്‍ണ്ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

വെെദ്യുതി വിതരണ രംഗത്തെ സ്വകാര്യവത്ക്കരിക്കാനുളള കേന്ദ്ര നീക്കം

596.

ശ്രീ. കെ. സുരേഷ് കുറുപ്പ്

പ്രൊഫ . കെ. യു. അരുണൻ

ശ്രീ . എം . മുകേഷ്

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വെെദ്യുതി വിതരണരംഗം സ്വകാര്യവത്ക്കരിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ എന്തെല്ലാം ശക്തമായ നിലപാടുകളാണ് സംസ്ഥാനസര്‍ക്കാര്‍ കെെക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;

( ബി )

അന്തര്‍സംസ്ഥാന പ്രസരണലെെനുകള്‍ക്കുളള ചാര്‍ജ് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്ന് ഈടാക്കി സ്വകാര്യകമ്പനികളെ സഹായിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

( സി )

കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി വെെദ്യുതി ഉപഭോക്താക്കളെ എപ്രകാരമാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് വിശദമാക്കാമോ?

ലോക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലിലെ ഇളവുകള്‍

597.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക് ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ഇളവുകള്‍ നല്‍കിയിരുന്നോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

( ബി )

ലോക് ഡൗണ്‍ മൂലം വരുമാനമാര്‍ഗ്ഗം ഇല്ലാതായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ല് അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ;

( സി )

എങ്കില്‍ ഇത്തരത്തില്‍ എത്ര ഉപഭോക്താക്കളാണുള്ളതെന്ന് ജില്ലതിരിച്ചു വ്യക്തമാക്കാമോ;

( ഡി )

ലോക് ഡൗണ്‍ കാലത്തെ ബില്ലടയ്ക്കാന്‍ സമയം നീട്ടിക്കൊടുത്തിരുന്നോ; എങ്കില്‍ നീട്ടിക്കൊടുത്ത സമയം കഴിഞ്ഞിട്ടും ബില്ലടയ്ക്കാത്ത എത്ര പേരുടെ കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ?

വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സൗകര്യം

598.

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . പി . ഉബൈദുള്ള

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈദ്യുതവാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

( ബി )

ഈ സൗകര്യം സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണോ ഉദ്ദേശിക്കുന്നത്;

( സി )

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വൈദ്യുത ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് അറിയിക്കുമോ?

കെ.എസ്..ബിയുടെ ബില്‍ കുടിശ്ശിക

599.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡിന്റെ പശ്ചാത്തലത്തില്‍ കെ.എസ്..ബി ബില്ല് അടക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കിയിരുന്നോ; വിശദമാക്കുമോ;

( ബി )

ഇതുമൂലം കെ.എസ്..ബിയുടെ ബില്‍ കുടിശ്ശികയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നറിയിക്കാമോ;

( സി )

സര്‍ക്കാര്‍/ഗാര്‍ഹിക/സ്വകാര്യ വ്യക്തികള്‍ വരുത്തിയ കുടിശ്ശിക നിലവില്‍ എത്രയാണെന്നറിയിക്കാമോ;

( ഡി )

ലോക്ഡൗണ്‍ കാലത്തിന് ശേഷം കുടിശ്ശിക വരുത്തിയവരില്‍ നിന്നും കെ.എസ്..ബി പിഴ പലിശ ഈടാക്കുന്നുണ്ടോ എങ്കില്‍ എത്ര ശതമാനം;വിശദവിവരങ്ങള്‍ നല്‍കുമോ?

സമ്പൂര്‍ണ്ണ വെെദ്യുതീകരണനേട്ടം

600.

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ജെയിംസ് മാത്യു

ശ്രീ. മുരളി പെരുനെല്ലി

ശ്രീ . എം. നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനം സമ്പൂര്‍ണ്ണവെെദ്യുതീകരണനേട്ടം കെെവരിച്ച ശേഷം ഉപഭോക്തൃ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഗുണമേന്മയുളള വെെദ്യുതി ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ;

( ബി )

കെ.എസ്..ബി. നടപ്പാക്കുന്ന ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി മൂലം വെെദ്യുതി മേഖലയില്‍ കെെവരിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ വെെദ്യുതീകരണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

( ഡി )

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ പരമാവധി വിനിയോഗത്തിനായി ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നൂതന പദ്ധതികള്‍ വിശദമാക്കാമോ?

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി നടത്തിയ പ്രവൃര്‍ത്തികള്‍

601.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി നടത്തിയ പ്രവൃര്‍ത്തികള്‍ വിശദമാക്കാമോ;

( ബി )

എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ ഏതെല്ലാം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട് ലിസ്റ്റ് നല്‍കാമോ;

( സി )

ഈ സര്‍ക്കാര്‍ പ്രസ്തുത നിയോജക മണ്ഡലത്തില്‍ വെെദ്യുത വകുപ്പില്‍ നിന്നും എത്ര ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെന്ന് പ്രവൃത്തികളുടെ ലിസ്റ്റ് സഹിതം വ്യക്തമാക്കാമോ?

വൈദ്യുത ചാർജ് വർധനവ്

602.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ അധികാരമേറ്റത് മുതൽ നാളിതുവരെ എത്ര തവണ വൈദ്യുത ചാർജിൽ വർധനവ് വരുത്തിയിട്ടുണ്ടെന്നും ഓരോതവണയും ഉള്ള വർധനയുടെ നിരക്ക് എത്രയാണെന്നും അറിയിക്കുമോ;

( ബി )

പ്രസ്തുത വർധനകൾ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണോ അതോ കെ.എസ്..ബി യുടെ ആവശ്യപ്രകാരമാണോ നടപ്പിലാക്കിയതെന്ന് അറിയിക്കുമോ?

എന്‍.ടി.പി.സി. യുമായുളള കരാര്‍

603.

ശ്രീ . എം . ഉമ്മർ

ശ്രീ .പി. കെ. ബഷീർ

ശ്രീ .കെ .എൻ .. ഖാദർ

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

എന്‍.ടി.പി.സി.യുമായുളള കരാര്‍ പ്രകാരം ഇലക്ട്രിസിറ്റി ബോര്‍ഡ് 2025 വരെ എന്ത് തുക ഫിക്സഡ് ചാര്‍ജായി നല്‍കേണ്ടതുണ്ടെന്ന് അറിയിക്കാമോ;

( ബി )

എന്തു തുക നല്‍കണമെന്നാണ് എന്‍.ടി.പി.സി. ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

( സി )

ഇക്കാര്യത്തിലുണ്ടായിരിക്കുന്ന തര്‍ക്കം എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

604.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തില്‍ വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ രണ്ട് വീടുകള്‍ക്കും നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആറ് വീടുകള്‍ക്കും വൈദ്യുതി കണക്ഷൻ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതു കാരണം വൈദ്യുതി കണക്ഷൻ നല്‍കാൻ കഴിയാത്ത വീടുകളില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ അംഗങ്ങളുടെ നിയമനം

605.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ആരെല്ലാം; ഇവര്‍ കമ്മീഷന്‍ അംഗങ്ങള്‍ ആകുന്നതിന് മുന്‍പ് സര്‍ക്കാര്‍ തലത്തില്‍ വഹിച്ചിരുന്ന ഉദ്യോഗപദവി എന്താണെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ;

( ബി )

വൈദ്യുത ഉപഭോക്താക്കള്‍ക്ക് നീതി ലഭിക്കാന്‍ രൂപീകൃതമായ വൈദ്യുത റഗുലേറ്ററി കമ്മീഷനില്‍ ഉപഭോക്താക്കളെ പ്രതിനിധീകരിക്കുന്ന ആരും തന്നെയില്ല എന്നത് കമ്മീഷന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

പ്രസ്തുത കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യാതിരിക്കാന്‍ കമ്മീഷനില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുമ്പോള്‍ വൈദ്യുത ബോര്‍ഡുമായി ബന്ധപ്പെട്ടവരെ നിയമിക്കാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ എന്ന് വിശദമാക്കാമോ;

( ഡി )

ഉത്തര്‍ പ്രദേശ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന് ആ സംസ്ഥാനത്തെ വൈദ്യുത വിതരണ കമ്പനിയുമായി പൂര്‍വ്വകാല ബന്ധമുണ്ടായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി അദ്ദേഹത്തെ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കംചെയ്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( )

ഉണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?

പാറശ്ശാല മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍

606.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കാലയളവില്‍ പാറശ്ശാല മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും അതിന്റെ അടങ്കല്‍ തുകയും ഇനം തിരിച്ച് അറിയിക്കാമോ;

( ബി )

നിര്‍ദ്ദിഷ്ട മലയോര ഹെെവേയുടെ പാറശ്ശാല മുതല്‍ പരുത്തിപ്പളളി വരെയുളള ഭാഗത്തെ യൂട്ടിലിറ്റി ഷിഫ്റ്റിങ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ?

അങ്കമാലി മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം

607.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അങ്കമാലി മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

പ്രളയാനന്തരം പുനരുദ്ധാരണത്തിനും വൈദ്യുതി പ്രസരണ രംഗം ശക്തിപ്പെടുത്തുന്നതിനും ലൈന്‍ നീട്ടുന്നതിനും ട്രാന്‍സ്ഫോമറുകളുടെ ശേഷി കൂട്ടുന്നതിനും അനുവദിച്ച പദ്ധതികളുടെ അടങ്കല്‍ തുക ഇനം തിരിച്ച് ലഭ്യമാക്കാമോ?

വൈദ്യുതി വകുപ്പ് പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

608.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള ചെറുതും വലുതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കാമോ;

( ബി )

മേല്‍ സൂചിപ്പിച്ച കാലയളവില്‍ എന്തെല്ലാം പദ്ധതികളാണ് പട്ടാമ്പി മണ്ഡലത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അവയുടെ നിലവിലെ അവസ്ഥ അടക്കമുള്ള വിശദവിവരങ്ങളും ലഭ്യമാക്കാമോ;

( സി )

ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അവ എന്താണെന്നു വിശദമാക്കാമോ?

മിഷന്‍ ഇ സേഫ് ഹോം പദ്ധതി

609.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുത അപകട നിരക്ക് ഭയാനകമാം വിധത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( ബി )

ഗാര്‍ഹിക അപകടങ്ങള്‍ കുറയ്ക്കുന്നതിന് മിഷന്‍ ഇ സേഫ് ഹോം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്താെക്കെയാണെന്ന് അറിയിക്കാമോ;

( സി )

ബി. പി. എല്‍. വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കളുടെ ഭവനങ്ങള്‍ സൗജന്യമായി റീവയറിംഗ് നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ആരുടെയാെക്കെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; ഇതിനകം എത്ര പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചുവെന്ന് വെളിപ്പെടുത്താമോ?

സോളാര്‍ പാനല്‍

610.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന വൈദ്യുതി വകുപ്പിന്റെ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

( ബി )

വയനാട് ജില്ലയില്‍ നിന്നും ഈ പദ്ധതിക്കായി ആകെ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;

( സി )

സോളാര്‍ പാനല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകമാക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?

ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍

611.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ആലോചനയുള്ള സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് ആനുപാതികമായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;

( ബി )

കെ.എസ്..ബി.യുമായി സഹകരിച്ചുകൊണ്ട് ഇതിനായുളള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

സംസ്ഥാനത്ത് ഇതിനോടകം എത്ര ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

ഭൂഗര്‍ഭ വെെദ്യുതി കേബിള്‍ സ്ഥാപിക്കുന്നത്‌ സംബന്ധിച്ച്.

612.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വെെപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഭൂഗര്‍ഭ വെെദ്യുതി കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;

( ബി )

പദ്ധതി തുക എത്രയെന്നും ഇതിന്റെ പ്രയോജനം എന്തൊക്കെയെന്നും വ്യക്തമാക്കാമോ;

( സി )

ഏതെല്ലാം പ്രദേശങ്ങളിലേക്ക് ഇനിയും ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കാനുണ്ടന്ന് വിശദമാക്കാമോ; ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്താമോ ?

വൈദ്യുതോല്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ്

613.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

ജലവൈദ്യുതി, സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയവയില്‍ നിന്നുമുളള വൈദ്യുതിയുടെ കണക്ക് പ്രത്യേകം വ്യക്തമാക്കുമോ;

( സി )

വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നിലവില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കാമോ?

ചെമ്പുകടവ് II വൈദ്യുതപദ്ധതി കനാലിനായി ഏറ്റെടുത്ത ഭൂമി

614.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചെമ്പുകടവ് II വൈദ്യുത പദ്ധതിയുടെ കനാലിനായി ഭൂമിയേറ്റെടുത്തപ്പോള്‍ കര്‍ഷകരുടെ അവശേഷിക്കുന്ന ഭൂമി ഉപയോഗ യോഗ്യമല്ലാതായതും മണ്ണിടിച്ചില്‍ നേരിടുന്ന വിഷയവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

( ബി )

എങ്കില്‍ ഈ ഭൂമി കൂടി ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

ഭൂതത്താന്‍കെട്ട് മിനി വൈദ്യുത പദ്ധതി

615.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഭൂതത്താന്‍കെട്ട് മിനി വൈദ്യുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

( ബി )

എത്ര കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും എത്ര മെഗാവാട്ട് വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;

( സി )

ഇവിടെ എന്തെല്ലാം സിവില്‍, മെക്കാനിക്കല്‍ പ്രവൃര്‍ത്തികളാണ് നടക്കുന്നതെന്നും പ്രസ്തുത പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;

( ഡി )

പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കും എന്ന് വിശദമാക്കാമോ?

ഊര്‍ജ്ജ കേരള മിഷന്‍ പദ്ധതി

616.

ശ്രീ. സി. ദിവാകരൻ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ. ഇ കെ വിജയൻ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വൈദ്യുതമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 'ഊര്‍ജ്ജ കേരള മിഷന്‍' എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നുണ്ടോ;

( ബി )

പ്രസ്തുത പദ്ധതിയുടെ ഉപപദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുമോ;

( സി )

സംസ്ഥാനത്തെ വൈദ്യുതി വിതരണശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനും ഈ പദ്ധതി മുഖേന സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )

പ്രസ്തുത പദ്ധതി മുഖേന സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

അധിക വെെദ്യുതി ഉല്പാദന പദ്ധതി

617.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020‌-21 ല്‍ എത്ര മെഗാവാട്ട് വെെദ്യുതി അധികമായി ഉല്പാദിപ്പിക്കുന്നതിനാണ് പദ്ധതി ആവിഷ്ക്കരിച്ചതെന്ന് അറിയിക്കാമോ;

( ബി )

ഇതിന്റെ അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 31 വരെ എത്ര മെഗാവാട്ട് സ്ഥാപിതശേഷി അധികമായി സൃഷ്ടിച്ചു എന്നും ഏതൊക്കെ പദ്ധതികളിലൂടെ എന്നുമുള്ള വിശദാംശം നല്‍കുമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വെെദ്യുതിയുടെ പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ഡി )

ഇതുമൂലം പ്രസരണ-വിതരണ നഷ്ടം എത്ര ശതമാനം കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്ന് അറിയിക്കാമോ?

വൈദ്യുതി ഉത്പാദനം

618.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം നാളിതുവരെ അധികമായി എത്ര യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന്അറിയിക്കാമോ; പ്രസ്തുത പദ്ധതിയുടെ പേരും ഉത്പാദന ശേഷിയും വ്യക്തമാക്കുമോ;

( ബി )

ഈ കാലയളവില്‍ ഉത്പാദനം ആരംഭിക്കുവാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍ എതെല്ലാമാണെന്ന് അറിയിക്കാമോ ; അവ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ?

വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുന്നതിന് നടപടി

619.

ശ്രീ. ആർ. രാമചന്ദ്രൻ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീമതി ഗീതാ ഗോപി

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുത പ്രസരണ ശേഷിയിലുള്ള വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( ബി )

വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( സി )

ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;

( ഡി )

പ്രസ്തുത പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?

വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍

620.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം നിയോജകമണ്ഡലത്തിലെ വിവിധ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികളുടെ പുരോഗതികള്‍ വിശദീകരിക്കാമോ;

( ബി )

ഓരോ പദ്ധതികളും എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

കൊച്ചി മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

621.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ സമ്പൂര്‍ണ്ണ വെെദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കൊച്ചി നിയോജകമണ്ഡലത്തില്‍ എത്ര പുതിയ കണക്ഷനുകള്‍ നല്‍കി; വ്യക്തമാക്കുമോ;

( ബി )

ആയതിന് എത്ര തുക ചെലവായി; ഇതുമൂലം എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു; വ്യക്തമാക്കുമോ;

( സി )

ഈ മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വെെദ്യുതീകരണത്തിന്റെ ഭാഗമായി ഇനി കണക്ഷന്‍ നല്‍കാനുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

സംസ്ഥാനത്ത് ഈ സർക്കാരിന്റെ കാലത്ത് നൽകിയ വൈദ്യുതികണക്ഷനുകള്‍

622.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതെവരെ സംസ്ഥാനത്ത് എത്ര പേര്‍ക്ക് പുതിയതായി വൈദ്യുതികണക്ഷന്‍ നല്‍കിയിട്ടുണ്ട്;

( ബി )

പ്രതിമാസം ശരാശരി എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ കഴിയുന്നുണ്ട്;

( സി )

അപേക്ഷ ലഭിച്ച് എത്ര ദിവസത്തിനുള്ളില്‍ സാധാരണ ഗതിയില്‍ കണക്ഷന്‍ നല്‍കാന്‍ കഴിയുന്നുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

സമ്പൂര്‍ണ്ണ വൈദ്യുതീകരണ യജ്ഞം

623.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറ്‍ പഞ്ചായത്തുകളിലായി (കാട്ടാക്കട, മാറനല്ലൂര്‍, പളളിച്ചല്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍)എത്ര വീടുകള്‍ക്കാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണ യജ്ഞത്തിന്റെ ഭാഗമായി വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടുളളതെന്ന് പഞ്ചായത്ത് തിരിച്ചുളള കണക്ക് അറിയിക്കാമോ;

( ബി )

ഇതിനായി ആകെ ചിലവായ തുക എത്രയാണെന്നും എം.എല്‍.. ഫണ്ടില്‍ നിന്നും ലഭ്യമായ തുക എത്രയാണെന്നും വിശദമാക്കാമോ?

പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

624.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഇതുവരെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

ആലത്തൂര്‍ മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

625.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി അപേക്ഷ ലഭിച്ചതില്‍ എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിനുള്ള തടസ്സമെന്താണെന്ന് അറിയിക്കാമോ?

വെെദ്യുതി വകുപ്പ് മുഖേന കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

626.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം വെെദ്യുതി വകുപ്പ് മുഖേന കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; ഇതിനായി എത്ര രൂപ വിനിയോഗിച്ചു; വിശദമാക്കാമോ;

( ബി )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് വെെദ്യുത കണക്ഷന്‍ നല്‍കി;

( സി )

ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര പേര്‍ക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ വെെദ്യുതി കണക്ഷന്‍ നല്‍കി;

( ഡി )

ഈ സര്‍ക്കാർ വന്നതിനുശേഷം വെെദ്യുതി കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( )

കല്‍പ്പറ്റ മണ്ഡലത്തില്‍ വിവിധ റോഡു പ്രവൃത്തികളുടെ ഭാഗമായുളള യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പൂര്‍ത്തീകരിച്ചുവോ; ഇല്ലെങ്കില്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

പ്രതിവര്‍ഷ വൈദ്യുതി ഉപഭോഗം

627.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വേണ്ടത് എന്ന് കണക്കാക്കിയിട്ടുണ്ടോ;

( ബി )

സംസ്ഥാനത്ത് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്;

( സി )

വൈദ്യുതി സ്വയംപര്യാപ്തത നേടാന്‍ എത്ര മെഗാവാട്ട് വൈദ്യുതി കൂടി ആവശ്യമായി വരുമെന്ന് വ്യക്തമാക്കാമോ?

സൗരോര്‍ജ്ജ വെെദ്യുതി ഉല്പാദനം

628.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സൗര പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സൗരോര്‍ജ്ജ വെെദ്യുതി ഉല്പാദനം 2021 ഓടുകൂടി ആയിരം മെഗാവാട്ട് കൂട്ടിച്ചേര്‍ക്കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിരുന്നോ; അതിന്റെ ഭാഗമായി ഇതിനകം നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ ;

( ബി )

പുരപ്പുറ സോളാര്‍ പദ്ധതിക്ക് കേന്ദ്ര സബ്സിഡി ലഭിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;

( ഡി )

ഈ പദ്ധതിയില്‍ ഇതിനകം എത്ര പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അതില്‍ എത്രപേരെ തെരഞ്ഞെടുത്തുവെന്നും അറിയിക്കാമോ;

( )

ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ പേരിലെത്തിക്കുന്നതിന് കേന്ദ്രം പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( എഫ് )

ഇതിലൂടെ എത്രപേര്‍ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം നല്‍കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?

ഇലക്ട്രിസിറ്റി ബോര്‍ഡ് നടപ്പിലാക്കുന്ന സൗരോര്‍ജ്ജ പദ്ധതികള്‍

629.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇലക്ട്രിസിറ്റി ബോര്‍ഡ് നടപ്പിലാക്കുന്ന സൗരോര്‍ജ്ജ പദ്ധതികളുടെ സംസ്ഥാനതല പുരോഗതി വ്യക്തമാക്കാമോ;

( ബി )

ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം യൂണിറ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ;

( സി )

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉടമ്പടി വെച്ച് ആരംഭിച്ചിട്ടുള്ള ഗാര്‍ഹിക സൗരോര്‍ജ്ജ പദ്ധതികള്‍ എത്രയാണെന്ന് മുനിസിപ്പാലിറ്റി/പഞ്ചായത്ത് തലത്തില്‍ അറിയിക്കാമോ?

പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകള്‍

630.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളായ കാറ്റ്, സൗരോര്‍ജ്ജം എന്നിവയില്‍ നിന്നുളള വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നറിയിക്കാമോ;

( ബി )

പ്രസ്തുത പദ്ധതികളില്‍ നിന്നും ഈ കാലയളവില്‍ അധികമായി എത്ര ശേഷി വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞതെന്ന് വ്യക്തമാക്കുമോ?

ശ്രീകൃഷ്ണപുരം കെ.എസ്..ബി. സെക്ഷന്‍ ഓഫീസ്

631.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ശ്രീകൃഷ്ണപുരം കെ.എസ്..ബി. സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ എത്ര ഉപഭോക്താക്കളാണ് നിലവിലുളളത് എന്ന് വ്യക്തമാക്കാമോ;

( ബി )

ശ്രീകൃഷ്ണപുരം കെ.എസ്..ബി. സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ഏതെല്ലാം ഗ്രാമ പഞ്ചായത്തില്‍പെട്ട സ്ഥലങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വിശദീകരിക്കാമോ;

( സി )

ശ്രീകൃഷ്ണപുരം കെ.എസ്..ബി. സെക്ഷന്‍ ഓഫീസ് വിഭജിച്ച് കരിമ്പുഴ കേന്ദ്രമാക്കി ഒരു സെക്ഷന്‍ ഓഫീസ് തുടങ്ങുന്ന കാര്യം പരിഗണിക്കുമോ; ആയതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കാമോ?

കോന്നി മണ്ഡലത്തിലെ കെ.എസ്..ബി. ഓഫീസുകള്‍

632.

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോടില്‍ കെ.എസ്..ബി. സബ് എന്‍ജിനീയര്‍ ഓഫീസ് അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

( ബി )

കലഞ്ഞൂര്‍ പഞ്ചായത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്..ബി. ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?

എടവനക്കാട് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നത് സംബന്ധിച്ച്

633.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുത്ത് എടവനക്കാട് കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

( ബി )

പൊതുജനത്തിന് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന ടി പ്രൊപ്പോസല്‍ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്‌തമാക്കാമോ?

കുറ്റിക്കോല്‍ സബ് സ്റ്റേഷന്‍

634.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം എന്നാണ് നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

( ബി )

ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രവൃർത്തി ആരംഭിക്കുന്നതിനുളള തടസ്സം എന്താണെന്ന് അറിയിക്കാമോ;

( സി )

വകുപ്പ് പറഞ്ഞ പ്രകാരം റവന്യൂ ഭൂമി കൈമാറി തന്നിട്ടും നിര്‍മ്മാണ പ്രവൃർത്തി ആരംഭിക്കാനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ;

( ഡി )

നടപടികള്‍ പൂര്‍ത്തിയാക്കി എന്ന് നിര്‍മ്മാണ പ്രവൃർത്തി ആരംഭിക്കാനാവുമെന്ന് അറിയിക്കാമോ?

ഞാറക്കല്‍ 110 കെ. വി. സബ്സ്റ്റേഷന്റെ പുരോഗതി

635.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഞാറക്കല്‍ 110 കെ. വി. സബ്സറ്റേഷന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

( ബി )

നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

( സി )

പ്രവൃത്തി തുടങ്ങുന്നതിലുള്ള കാലതാമസ്സം എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

( ഡി )

പ്രവൃത്തി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകുമെന്ന് വിശദമാക്കാമോ?

മുടപ്പല്ലൂര്‍ കെ.എസ്..ബി സെക്ഷന്‍ ഓഫീസ് മാറ്റം

636.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ താലൂക്കിലെ മുടപ്പല്ലൂരില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്..ബി സെക്ഷന്‍ ഓഫീസ് അവിടെ നിന്ന് മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ ;

( ബി )

മുടപ്പല്ലൂരില്‍ നിന്നും പ്രസ്തുത ഓഫീസ് മാറ്റുകയാണെങ്കില്‍ മേലാര്‍കോട് പഞ്ചായത്തിലെ ഉപഭോക്താക്കള്‍ നേരിടാന്‍ സാധ്യതയുളള യാത്രാക്ലേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി സെക്ഷന്‍ ഓഫീസ് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥലത്തോ അല്ലെങ്കില്‍ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സൗകര്യമുളള മേലാര്‍കോട്ടിലോ തുടങ്ങുവാനുളള നടപടികള്‍ സ്വീകരിക്കുമോ എന്നറിയിക്കുമോ?

കുന്ദമംഗലം ജി..എസ്. സബ് സ്റ്റേഷന്‍

637.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്ദമംഗലത്ത് പുതുതായി ആരംഭിക്കുന്ന 220 കെ.വി ജി..എസ്. സബ് സ്റ്റേഷന്റെ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് വ്യക്തമാക്കാമോ;

( ബി )

സാധാരണ സബ് സ്റ്റേഷനും ജി..എസ് സബ് സ്റ്റേഷനും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നും ജി..എസ് സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നത് മൂലം പ്രസരണ രംഗത്ത് ലഭ്യമാവുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ;

( സി )

കുന്ദമംഗലം ജി..എസ് സബ് സ്റ്റേഷന്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ഏതെല്ലാം പ്രദേശങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാവുകയെന്നത് വിശദീകരിക്കാമോ?

കോട്ടക്കല്‍ മണ്ഡലത്തിലെ സബ് സ്റ്റേഷന്‍ നിര്‍മ്മാണം

638.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കാടാമ്പുഴ മരവട്ടം 110 KV സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമാക്കുമോ;

( ബി )

ഇത് സംബന്ധിച്ച് വെെദ്യുതി ബോര്‍ഡ് സ്വീകരിച്ച മുഴുവന്‍ നടപടികളും അറിയിക്കുമോ; വ്യക്തമാക്കുമോ?

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം

639.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം പ്രസ്തുത മണ്ഡലത്തില്‍ പുതുതായി എത്ര സബ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്; അവയുടെ ശേഷിയും ഇതിനായി ചെലവഴിക്കപ്പെട്ട തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം പ്രസ്തുത മണ്ഡലത്തില്‍ പുതുതായി എത്ര ട്രാന്‍സ്ഫോര്‍മുകള്‍ സ്ഥാപിച്ചിട്ടുണ്ട്; ഇതിനായി ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

( ഡി )

മേല്‍പ്പറഞ്ഞ നടപടികളുടെ ഭാഗമായി പ്രസരണ നഷ്ടം എത്ര ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

സബ്ബ് എഞ്ചിനീയര്‍മാര്‍ക്ക് വകുപ്പ്തല ഉദ്യോഗക്കയറ്റം

640.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവില്‍ ജോലി ചെയ്തുവരുന്ന സബ്ബ് എഞ്ചിനീയര്‍മാര്‍ക്ക് വകുപ്പുതല ഉദ്യോഗക്കയറ്റം നല്‍കി അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ 20% ഒഴിവുകള്‍ നികത്തപ്പെടേണ്ടത് 31/12/2019ന് കാലാവധി അവസാനിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍ ലിസ്റ്റില്‍ നിന്നും നിയമനം നല്‍കി നികത്തുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

മീറ്റര്‍ റീഡര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് സബ്ബ് എഞ്ചിനീയറായി ഉദ്യോഗക്കയറ്റം അനുവദിച്ചപ്പോള്‍ വന്ന ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ച് മുഖേന നിയമനം നടത്തുന്നതിനുപകരം കരാര്‍ നിയമനം നല്‍കി നികത്തുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.-യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

( ഡി )

തമിഴ്‍നാട്ടില്‍ നിന്നും വാങ്ങുന്ന കോണ്‍ക്രീറ്റ് ഇലക്ട്രിക്ക് പോസ്റ്റുകളുടെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോ; ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

പ്രീപെയ്ഡ് മീറ്റർ സംവിധാനം

641.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഇലെക്ട്രിസിറ്റി പ്രീപെയ്ഡ് മീറ്റർ സംവിധാനം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശ്ശിക്കുന്നുണ്ടോ;

( ബി )

ഈ സംവിധാനം വരുന്നതോടെ കുടിശ്ശിക രഹിത വരുമാനത്തിലൂടെ വിദ്യുച്ഛക്തി വകുപ്പിന് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന കാര്യം പഠനവിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

അടഞ്ഞു കിടന്ന കെട്ടിടങ്ങള്‍ക്കും ക്വാര്‍ട്ടേഴ്സുകള്‍ക്കും അധിക വൈദ്യുതി ബില്‍

642.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരിയുടെ കാലത്ത് അടഞ്ഞു കിടന്ന കെട്ടിടങ്ങള്‍ക്കും ക്വാര്‍ട്ടേഴ്സുകള്‍ക്കും അധിക ബില്‍ വന്നത് സംബന്ധിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

( ബി )

മേല്‍ സൂചിപ്പിച്ച പരാതികള്‍ ഉണ്ടാകാനുള്ള യഥാര്‍ത്ഥ വസ്തുതകള്‍ എന്തെല്ലാമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

( സി )

മീറ്റര്‍ തകരാറും മറ്റും കൊണ്ട് വന്‍തുക ബില്ലായി ലഭിച്ചിട്ടുള്ള വളരെ നിര്‍ദ്ധനരായവര്‍ ഉൾപ്പെടെയുള്ളവരുടെ പരാതികള്‍ യഥാസമയം പരിശോധിച്ച് പരിഹാരം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി

643.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ റിസര്‍വോയറില്‍, പ്രളയകാലത്ത് അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ മൂലം സംഭരണ ശേഷിയില്‍വന്ന കുറവ് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( ബി )

വേനല്‍ക്കാലങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുന്ന വെച്ചുചിറ, ചിത്തന്‍തറ തുടങ്ങിയ മേഖലകളില്‍ വെള്ളമെത്തിക്കുന്ന പെരുന്തേനരുവി ശുദ്ധജല പദ്ധതിയിലേക്ക് ഈ റിസര്‍വോയറില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം എത്തിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍

644.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത് എന്ന് വിശദമാക്കാമോ; ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?

അദാലത്തുകള്‍

645.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനു വേണ്ടി തിരുവനന്തപുരം ജില്ലയിൽ നടത്തിയ അദാലത്തുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കുമോ;

( ബി )

ഓരോ അദാലത്തിലും എത്ര പരാതികള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പരാതികള്‍ പരിഹരിച്ചുവെന്നും അറിയിക്കാമോ?

കായംകുളം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

646.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായംകുളം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും, ഓരോ പദ്ധതികള്‍ക്കും ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കാമോ?

മറിപ്പുഴ, പൂവാറന്‍തോട് ജല വൈദ്യുത പദ്ധതികള്‍

647.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മറിപ്പുഴ ചെറുകിട ജല വൈദ്യുത പദ്ധതിക്കായി ഭൂമിയേറ്റെടുത്തതിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;

( ബി )

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;

( സി )

മറിപ്പുഴ, പൂവാറന്‍തോട് പദ്ധതികളുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

അനര്‍ട്ട് നൽകിയ പരസ്യങ്ങൾ

648.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദൃശ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയ വകയില്‍ അനര്‍ട്ട് എന്തു തുക ചെലവഴിച്ചു; ഓരോ വര്‍ഷവും ചെലവാക്കിയ തുകയുടെ വിശദാംശം നല്‍കാമോ;

( ബി )

ഏതെല്ലാം പദ്ധതികളുടെ പരസ്യമാണ് ദൃശ്യമാധ്യമങ്ങള്‍ വഴി നല്‍കിയതെന്ന് അറിയിക്കാമോ;

( സി )

ദൃശ്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് അനര്‍ട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

കെ.എസ്..ബി. ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

649.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം വെെദ്യുതി ലെെനിലെ ജോലിക്കിടെ പരിക്കേറ്റ കെ.എസ്..ബി. ജീവനക്കാര്‍ എത്ര; മരണപ്പെട്ടവര്‍ എത്ര ; ഇതില്‍ സ്ഥിരം ജീവനക്കാര്‍ എത്ര; താത്കാലിക ജീവനക്കാര്‍ എത്ര; വിശദമാക്കാമോ;

( ബി )

ഇത്തരത്തില്‍ പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തവര്‍ക്ക് എന്തെല്ലാം സഹായം നല്‍കിയിട്ടുണ്ട്; ഇനി എത്ര പേര്‍ക്ക് സഹായം നല്‍കാന്‍ ബാക്കിയുണ്ട്;

( സി )

വെെദ്യുതി ലെെനില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ കെ.എസ്..ബി. ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമോ?

ശ്രീ. രജനീഷ് ആര്‍. വി യുടെ പേ റിവിഷന്‍ അരിയര്‍

650.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്യനാട് സെക്ഷനില്‍ കാഷ്യര്‍ ആയി ജോലി നോക്കി വരുന്ന ശ്രീ. രജനീഷ് രാജ് ആര്‍. വി.- ക്ക് പേ റിവിഷന്‍ അരിയര്‍ ആയി 8/2013 മുതല്‍ 6/2015 വരെ എത്ര രൂപ ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

അദ്ദേഹം നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്‍റ് പി.. ആയിരുന്ന കാലയളവിലുളള ( 8/2013 മുതല്‍ 6/2015 വരെ) പേ റിവിഷന്‍ അരിയര്‍ നാളിതുവരെ നല്‍കാത്തതിനുളള കാരണം വിശദമാക്കാമോ;

( സി )

ആയതിന് എന്തെങ്കിലും തടസം നിലവിലുണ്ടോ എന്നുളളത് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.