UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers



വിഴിഞ്ഞം ക്രൂചെയ്ഞ്ച് ഹബ്ബ്

377.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അന്താരാഷ്ട്ര ക്രൂചെയ്ഞ്ച് ഹബ്ബ് ആയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

( ബി )

എങ്കില്‍ ഇതിനായി എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )

2020ല്‍ വിഴിഞ്ഞത്ത് എത്ര കപ്പലുകളാണ് ക്രൂ ചെയിഞ്ചിനായി എത്തിയത്; അതിലൂടെ ലഭിച്ച വരുമാനം എത്രയാണ്;

( ഡി )

കൂടൂതല്‍ കപ്പലുകള്‍ എത്തുന്നതിന് ആങ്കറിംഗ് ടെര്‍മിനല്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

വിഴിഞ്ഞം തുറമുഖത്ത് ആങ്കറിങ് ടെര്‍മിനല്‍ വികസനം

378.

ശ്രീ . എം . ഉമ്മർ

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ . അബ്ദുൽ ഹമീദ് .പി .

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂ ചേ‍ഞ്ച് ആന്റ് ആങ്കറിങ് ഹബ്ബായി മാറ്റുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

( ബി )

കൂടുതല്‍ കപ്പലുകള്‍ എത്തുന്നതിനായി ആങ്കറിങ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

വിഴിഞ്ഞം തുറമുഖപദ്ധതി

379.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കടൽക്ഷോഭം പോലുള്ള പ്രതിഭാസങ്ങളെ ചെറുക്കുന്ന തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള തുറമുഖ നിർമ്മാണമാണോ വിഴിഞ്ഞത്ത് നടക്കുന്നത് എന്ന് വെളിപ്പെടുത്താമോ;

( ബി )

വിഴിഞ്ഞം തുറമുഖ പദ്ധതി കരാർ പ്രകാരം സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയുമോയെന്ന് വ്യക്തമാക്കാമോ;

( സി )

നാളിതുവരെ എത്ര ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം

380.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ പ്രകാരം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത് എന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( ബി )

പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തികളിലെ ഓരോ പ്രവര്‍ത്തിയുടെയും എത്ര ശതമാനം പണി പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുമോ;

( സി )

കരാര്‍ പ്രകാരമുള്ള ക്യൂറിംഗ് പിരീഡിലെ വ്യവസ്ഥ എന്താണ്; വ്യവസ്ഥ പാലിക്കാത്തതിനാല്‍ കമ്പനിയിൽ നിന്നും പിഴ ഈടാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

( ഡി )

ഈ പദ്ധതിയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത് എന്ന് അറിയിക്കുമോ?

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പ്രവൃത്തികള്‍

381.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് ഏറ്റെടുത്ത് നടത്തിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികളുടെ പേര്, തുക എന്നിവ വ്യക്തമാക്കുമോ;

( ബി )

പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

പുരാവസ്തുക്കളുടെയും പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം

382.

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ. എസ്. ശർമ്മ

ശ്രീ യു. ആർ. പ്രദീപ്

ശ്രീ . എം. നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ അമൂല്യങ്ങളായ പുരാവസ്തുക്കളുടെയും പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

ചരിത്ര വസ്തുതകളെ തിരുത്താനും അവയെ തെറ്റായ രീതിയില്‍ അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് നാടിന്റെ ചരിത്രത്തിന്റെയും ചരിത്ര സൂക്ഷിപ്പുകളുടെയും പ്രാധാന്യത്തെ സംബന്ധിച്ച് പുതുതലമുറയ്ക്ക് അവബോധം നല്‍കുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( സി )

നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും വിളംബരം ചെയ്യുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ഏതെല്ലാം ജില്ലകളിലാണ് പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

താളിയോല മ്യൂസിയം

383.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

( ബി )

പുരാവസ്തു വകുപ്പിന് കീഴിലുള്ള മറ്റ് പുരാരേഖകളും പ്രസ്തുത മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

( സി )

പ്രസ്തുത മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര കോടി രൂപ അനുവദിച്ചുവെന്ന് വെളിപ്പെടുത്താമോ?

പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

384.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ കീഴില്‍ എന്തെല്ലാം പദ്ധതികളാണ് പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

വൈപ്പിന്‍ മണ്ഡലത്തിലെ പുരാവസ്തുവകുപ്പ് പ്രവൃത്തികള്‍

385.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2016-21 കാലയളവില്‍ പുരാവസ്തുവകുപ്പ് വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവർത്തികൾ ഏതൊക്കെയെന്നും പ്രസ്തുത പ്രവർത്തികൾക്കായി ചെലവാക്കിയ തുക എത്രയെന്നും വിശദമാക്കാമോ?

പമ്പ വഴി മധുരയിലേക്കുള്ള വാണിജ്യപാത

386.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അറബിക്കടലില്‍ നിന്ന് പമ്പ വഴി മധുരയിലേക്കുള്ള 2000 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യപാതയുടെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പുനര്‍ഖനനത്തിനും ഗവേഷണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍ഗണന കൊടുക്കുമോ?

കായംകുളം കൃഷ്ണപുരം കൊട്ടാരം

387.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കായംകുളം കൃഷ്ണപുരം കൊട്ടാരത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയതെന്നും, ഓരോ പദ്ധതികള്‍ക്കും എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.