UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers



കോവിഡ് -19

227.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് -19 മഹാമാരി തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

( ബി )

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍മൂലം മരണനിരക്ക് കുറയ്ക്കാനായിട്ടുണ്ടോ?

ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ

228.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗം പകരുന്നതിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ആണെന്നിരിക്കെ ഇവരിലേക്ക് രോഗം പകരുന്നത് തടയുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

( ബി )

സംസ്ഥാനത്ത് ഇതിനകം എത്ര ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും കോവിഡ് ബാധയുണ്ടായെന്നും അതില്‍ എത്ര പേര്‍ മരണപ്പെട്ടുവെന്നും വെളിപ്പെടുത്താമോ;

( സി )

കോവിഡ് വാക്സിന്‍ നല്‍കുന്നതിനുള്ള പ്രാഥമിക പരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനകം സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ എത്ര ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ?

മട്ടാഞ്ചേരി കോവിഡ് ആശുപത്രി

229.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാത്രം മാറ്റുവാന്‍ എം.എല്‍.എ യുടെ 2020-21 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.50 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച പ്രവൃത്തിയിന്മേല്‍ എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

( ബി )

ആയത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിച്ച് കോവിഡ് ആശുപത്രിയാക്കി മാത്രം മാറ്റുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

കോവിഡ് വാക്സിന്‍

230.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് 19 നെതിരായുള്ള വാക്സിന്‍ സംസ്ഥാനത്ത് എന്നത്തേക്ക് ലഭ്യമാകുമെന്ന് കേന്ദ്രസർക്കാരില്‍ നിന്നും എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

വാക്സിന്‍ വിതരണത്തിന് സംസ്ഥാനസര്‍ക്കാര്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് ഇതിനകം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ;

( സി )

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനോ, ഏതെങ്കിലും വിദേശകമ്പനി വികസിപ്പിച്ചെടുത്ത വാക്സിനോ, സംസ്ഥാനത്ത് ഇതിനകം പരീക്ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് സ്ഥാപനത്തിലാണ് ഇപ്രകാരം പരീക്ഷിച്ചത്;

( ഡി )

ഇതിനകം ഏതൊക്കെ കമ്പനികളുടെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയെന്ന് അറിയിക്കുമോ;

( )

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണനയെന്ന് വ്യക്തമാക്കുമോ;

( എഫ് )

10 വയസ്സിന് താഴെയുള്ളവര്‍ക്കും, 65 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കുന്ന കാര്യം തല്ക്കാലം പരിഗണിക്കുന്നില്ലായെന്ന വാര്‍ത്ത വസ്തുതാപരമാണോ; എങ്കില്‍ അതിനുള്ള കാരണമെന്താണ്?

പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍

231.

ഡോ.എം.കെ . മുനീർ

ശ്രീ . എൻ . ഷംസുദീൻ

ശ്രീ .കെ .എൻ .. ഖാദർ

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗമുക്തരായവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

( ബി )

കോവിഡ് രോഗം ഭേദമായവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ;

( സി )

പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ഗുരുതരമായതിനാല്‍ ഇത്തരം ക്ലിനിക്കുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വെളിപ്പെടുത്താമോ?

കോവിഡ് രോഗികളുടെ ചികിത്സ

232.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളുടെ ചികിത്സക്കായി എന്തൊക്കെ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

( ബി )

ഡോക്ടര്‍മാർ, പാരാമെഡിക്കല്‍ ജീവനക്കാർ അടക്കമുള്ളവരുടെ സേവനം കൂടുതലായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

വെന്റിലേറ്ററോടുകൂടിയ ഐ.സി.യു കിടക്കകളുടെ എണ്ണം സര്‍ക്കാര്‍ അധീനതയിലുള്ള ആശുപത്രികളില്‍ എത്രയാണെന്ന് അറിയിക്കാമോ; ആയത് നിലവിലുള്ള സാഹചര്യത്തില്‍ പര്യാപ്തമാണെന്ന് വിലയിരുത്തുന്നുണ്ടോ;

( ഡി )

കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും എന്തെങ്കിലും പ്രത്യേക ആനുകൂല്യം അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ അനുവദിച്ച മാതൃകയില്‍ ആനുകൂല്യങ്ങള്‍ കേരളത്തിലും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

കോവിഡ് ടെസ്റ്റുകള്‍

233.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഇതുവരെ സര്‍ക്കാര്‍ മുന്‍കെെ എടുത്ത്എത്ര കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ആയത് ടെസ്റ്റുകളുടെ ടെെപ്പ് അനുസരിച്ച് വിശദമാക്കാമോ;

( ബി )

ഓരോ ടെെപ്പ് ടെസ്റ്റുകള്‍ക്കും ഒന്നിന് വീതം സര്‍ക്കാരിന് ചെലവാകുന്ന തുക എത്രയെന്ന് വിശദാമാക്കാമോ;

( സി )

കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിച്ച സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

കോവിഡ് 19 രണ്ടാം ഘട്ട വരവ്

234.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് 19 വൈറസിന് ജനിതകമാറ്റം സംഭവിച്ച് രണ്ടാംഘട്ട വരവിനുള്ള സാധ്യതയുള്ളതിനാൽ ഇത് പ്രതിരോധിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ?

കോവിഡ് - 19

235.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് എത്ര പുതിയ ആശുപത്രികളാണ് തുടങ്ങിയതെന്ന് വിശദമാക്കുമോ;

( ബി )

കോവിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് രോഗികളുടെ പരിചരണത്തിനുമായി എന്തെല്ലാം സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

കോവിഡ് വ്യാപനം

236.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വ്യാപനത്തിന്റെ തോത് വെെകിപ്പിക്കുന്നതിനും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സഹായകമായതായി വിലയിരുത്തുന്നുണ്ടോ;

( ബി )

ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

( സി )

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളും, കോളേജുകളും തുറക്കുന്നത് വ്യാപനം കൂടുന്നതിന് ഇടയാക്കില്ലേ; എങ്കില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

( ഡി )

ഇപ്പോഴത്തെ വ്യാപനത്തോത് കണക്കാക്കുമ്പോള്‍ 2021 ആദ്യപാദത്തിലും ക്രമാനുസൃത വര്‍ദ്ധനവ് ഉണ്ടാകുമെന്നതിനാല്‍ അത് നേരിടുന്നതിന് എന്തൊക്കെ കൂടുതല്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

എന്‍.എച്ച്.എമ്മിന് കീഴിലെ ജീവനക്കാര്‍ക്കുളള ആനുകൂല്യങ്ങള്‍

237.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ എച്ച് എമ്മിന് കീഴിലെ ജീവനക്കാര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്; വിശദമാക്കാമോ;

( ബി )

എന്‍.എച്ച് എമ്മിന് കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരായവര്‍ക്ക് ഇന്‍സെന്റീവും, റിസ്ക് അലവന്‍സും അടക്കമുളള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ടോ; വിശദമാക്കാമോ?

കോവിഡ് രോഗപ്രതിരോധം പ്രവര്‍ത്തനങ്ങള്‍

238.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തീരദേശവാസികള്‍, ചേരിനിവാസികള്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരെ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതിന് എന്തെങ്കിലും പ്രത്യേക ക്രമീകരണം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( ബി )

ഇത്തരം ഇടപെടലുകള്‍ തീരദേശത്തും ചേരികളിലും രോഗവ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഇടയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

കോവിഡ് പ്രതിരോധത്തിന് 'ധാരാവി മാതൃക' സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര മാത്രം സഹായകമായി എന്ന് വ്യക്തമാക്കുമോ?

എന്‍.എച്ച്.എം. പ്രവര്‍ത്തനങ്ങള്‍

239.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്‍.എച്ച്.എം.ന് എത്ര രൂപ കേരള സര്‍ക്കാരില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

( ബി )

കൊവിഡ് 19 മായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് എന്‍.എച്ച്.എം. വഴി നടത്തിയത്; ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

( സി )

കേരള സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ നാളിതുവരെ ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്തുമോ; ചെലവിന്റെ വിശദമായ വിവരം ലഭ്യമാക്കുമോ?

താലൂക്ക് ആശുപത്രികളിലെ ക്യാന്‍സര്‍ ചികിത്സ

240.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, പ്രാരംഭ ദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ തേടുന്നതിനായുളള സൗകര്യങ്ങള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

സിസ്റ്റമറ്റിക്ക് ലുപസ് എരിത്തമറ്റോസിസ് രോഗം

241.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സിസ്റ്റമറ്റിക്ക് ലുപ്പസ് എരിത്തമറ്റോസിസ് എന്ന മാരകരോഗത്തിന് സൗജന്യ ചികിത്സാ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കണമെന്നതിനെക്കുറിച്ചുള്ള ഹെൽത്ത് - എഫ്.ഡബ്ല്യു2/1/2020-ആരോഗ്യം നമ്പര്‍ ഫയലില്‍ എന്ത് നടപടികളും തീരുമാനങ്ങളും ആണ് ഇതുവരെ എടുത്തിട്ടുള്ളത്; എടുത്ത നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;

( ബി )

വിവിധ സര്‍ക്കാര്‍ എജന്‍സികളുടെ ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കുന്ന സിസ്റ്റമറ്റിക്ക് ലുപസ് എരിത്തമറ്റോസിസ് രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി ഈ ഫയലില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ;

( സി )

എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

കോവിഡ് 19 മൂലമുള്ള മരണങ്ങൾ

242.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്തത് മുതൽ നാളിതുവരെ പ്രസ്തുത രോഗം ബാധിച്ച് എത്ര മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ജില്ലതിരിച്ച് അറിയിക്കുമോ;

( ബി )

ഈ കാലയളവിൽ പിറവം നിയോജക മണ്ഡലത്തിൽ പ്രസ്തുത രോഗം ബാധിച്ച് എത്ര മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; പഞ്ചായത്ത്/ മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ വിവരം ലഭ്യമാക്കുമോ?

കോവിഡിന്റെ രണ്ടാംതരംഗം

243.

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംതരംഗത്തിന് സാധ്യതയുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ മേഖലകളായിരിക്കും അതിന് വഴിമരുന്നിടുകയെന്നറിയിക്കുമോ;

( ബി )

ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഭക്ഷണശാലകളുളള സംസ്ഥാനമായ കേരളത്തില്‍ ഭക്ഷണശാലകളിലൂടെ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിന് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടോ;

( സി )

കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് ലാഘവത്വം ദൃശ്യമായിട്ടുണ്ടോ;

( ഡി )

കോവിഡ്ബാധ നിയന്ത്രിക്കുന്നതിന് വരും ദിവസങ്ങളില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?

കോവിഡ് മരണം

244.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഇതിനകം എത്രപേര്‍ക്ക് കോവിഡ് ബാധയുണ്ടായി; അതില്‍ എത്രപേര്‍ മരണമടഞ്ഞു;

( ബി )

സംസ്ഥാനത്ത് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്ര ശതമാനമാണ്;

( സി )

കോവിഡ് ബാധമൂലം മരണമടഞ്ഞവര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ധനസഹായം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍

245.

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ. ഇ കെ വിജയൻ

ശ്രീ . മുഹമ്മദ് മുഹസിൻ പി .

ശ്രീ. . ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗമുക്തരായവര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

( ബി )

കോവിഡ് വിവിധ അവയവങ്ങളെ ബാധിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമായതിനാല്‍ 'പോസ്റ്റ് കോവിഡ് സിന്‍ഡ്രോം' ഗൗരവപൂര്‍ണ്ണമായി കെെകാര്യം ചെയ്യേണ്ടതല്ലേയെന്ന് വ്യക്തമാക്കുമോ;

( സി )

കോവിഡ് അനന്തര ചികിത്സക്ക് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയിക്കുമോ;

( ഡി )

കോവിഡ് രോഗബാധയെ അതിജീവിച്ച ആളുകള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നറിയിക്കുമോ;

( )

ശ്വസന വ്യായാമം ചെയ്യുന്നത് (പള്‍മൊണറി റിഹാബിലിറ്റേഷന്‍) പല ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ഫലപ്രദമാണോ ; വ്യക്തമാക്കുമോ?

ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയില്‍ കുട്ടികളുടെ സൗജന്യ ചികിത്സ

246.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ശ്രീ ചിത്തിരതിരുനാൾ ആശുപത്രിയില്‍ പതിനെട്ട് വയസ്സിന് താഴെ പ്രായമുളള കുട്ടികളുടെ സൗജന്യ ചികിത്സ നിര്‍ത്തലാക്കിയിട്ടുണ്ടോ;

( ബി )

ചികിത്സാ ചെലവിനായി സര്‍ക്കാര്‍ നല്‍കാനുളള തുക കുടിശ്ശിക ആയതാണോ ചികിത്സ നിര്‍ത്തിവച്ച് ഉത്തരവിറക്കാന്‍ കാരണമായതെന്ന് വ്യക്തമാക്കാമോ;

( സി )

നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശസ്ത്രക്രിയകള്‍, ഓട്ടിസം ബാധിച്ച കുട്ടികളുടെ സര്‍ജറി, തലയിലെ രക്തസ്രാവം തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ ബാധിച്ച പതിനെട്ട് വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് പ്രസ്തുത ഉത്തരവ് സൃഷ്ടിച്ച പ്രയാസം പരിശോധിക്കുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

( ഡി )

ഇതു സംബന്ധമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടോ; നിജസ്ഥിതി ആരാഞ്ഞ് കമ്മീഷന്‍ ശ്രീചിത്ര ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടോ;

( )

ഈ സൗജന്യ ചികിത്സ എന്നത്തേക്ക് പുനഃസ്ഥാപിക്കാനാകും; വിശദാംശങ്ങള്‍ നല്‍കുമോ?

സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് നടപടി

247.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് സ്വീകരിച്ച നടപടികളുടെ വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

സംസ്ഥാനത്ത് 2019-20 കാലയളവില്‍ സാംക്രമിക രോഗങ്ങള്‍ പിടിപെട്ടവരുടെയും മരണമടഞ്ഞവരുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

( സി )

ഗണ്യമായ തോതിലുള്ള മരണനിരക്ക് കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങൾ

248.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആരോഗ്യ വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( ബി )

ഇതില്‍ ഓരോ പ്രവര്‍ത്തിക്കും എത്ര തുകയാണ് അനുവദിച്ചത് എന്നും ഓരോ പ്ര ത്തിയുടെയും നിലവിലുള്ള സ്ഥിതിയും വ്യക്തമാക്കാമോ?

മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍

249.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആരോഗ്യ വകുപ്പില്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ; ഇതിനായി അനുവദിച്ച ഫണ്ടിന്റെ വിശദാംശം നല്‍കുമോ;

( ബി )

മലപ്പുറം മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പാക്കിയ പദ്ധതികളും അനുവദിച്ച ഫണ്ടും വിശദീകരിക്കാമോ;

( സി )

പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഏതെല്ലാമാണെന്നും അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും വെളിപ്പെടുത്തുമോ?

സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി

250.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം അട്ടപ്പാടി കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര കോടി രൂപയാണ് അനുവദിച്ചത് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( ബി )

ആദിവാസി രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചെലവായ തുക ഇതുവരെയും ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

( സി )

പ്രസ്തുത തുക ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

തിരുവനന്തപുരം ജനറല്‍ ആശുപത്രി

251.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എത്ര രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുളളത്;

( ബി )

ഈ പദ്ധതിയുടെ ഭാഗമായി എന്തൊക്കെ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്;

( സി )

ഈ പദ്ധതിയുടെ ഇപ്പോഴത്തെ പുരോഗതി എന്തെന്ന് വിശദീകരിക്കാമോ?

-ഹെല്‍ത്ത് പദ്ധതി

252.

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മുഴുവന്‍ ആളുകളുടെയും ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലാക്കാനുള്ള ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണം നഗരങ്ങളില്‍ മുടങ്ങിയിട്ടുണ്ടോ;

( ബി )

നഗരപ്രദേശങ്ങളില്‍ സ്ഥിരം ജീവനക്കാരുടെ അഭാവം മൂലമാണ് വിവരശേഖരണം മുടങ്ങിയതെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

സ്ഥിരം ജീവനക്കാരുടെ അഭാവത്തില്‍ ടാബ്‍ലെറ്റ് കംപ്യൂട്ടറുകള്‍ നല്‍കാതിരുന്നത് വിവരശേഖരണത്തെ ബാധിച്ചിട്ടില്ലേ;

( ഡി )

താത്ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ടാബ് കംപ്യൂട്ടറുകള്‍ നല്‍കാതിരുന്നതുമൂലം വിവരശേഖരണം മുടങ്ങിയത് ഇ-ഹെല്‍ത്ത് പദ്ധതിയുടെ നടത്തിപ്പിന് തിരിച്ചടി ആയില്ലേ;

( )

"(a)-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; (b)ഇപ്പോള്‍ എന്തെല്ലാം വിവരങ്ങള്‍ ശേഖരിച്ചു; (c) ഇനി എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കാന്‍ അവശേഷിക്കുന്നു; (d)ഇപ്പോള്‍ എത്ര ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു എന്ന് വ്യക്തമാക്കുമോ;";

( എഫ് )

നഗരപ്രദേശങ്ങളില്‍ പി.പി.യൂണിറ്റുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള വാര്‍ഡുകളില്‍ അല്ലാതെയുള്ള വാര്‍ഡുകളില്‍ വിവരശേഖരണം നടത്തുവാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്?

കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിട്ടുള്ള പദ്ധതികള്‍

253.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യ-സാമൂഹ്യനീതി, വനിതാ ശിശുക്ഷേമ വകുപ്പുകള്‍ മുഖേന കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ;

( ബി )

ഓരോ പദ്ധതിയ്ക്കുമായി ചെലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങള്‍ നല്‍കുമോ?

ആരോഗ്യരംഗത്ത് പട്ടാമ്പി മണ്ഡലത്തിലെ പദ്ധതികള്‍

254.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടാമ്പി മണ്ഡലത്തില്‍ ആരോഗ്യ രംഗത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

പട്ടാമ്പി മണ്ഡലത്തില്‍ ആരോഗ്യ രംഗത്ത് എന്തെല്ലാം പദ്ധതികള്‍ ആണ് അനുവദിച്ചിട്ടുള്ളതെന്നും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും വിശദമാക്കുമോ?

ഉദുമ നിയോജകമണ്ഡലത്തിലെ പി.എച്ച്.സികള്‍

255.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഉദുമ നിയോജകമണ്ഡലത്തിലെ എത്ര പി.എച്ച്.സി കള്‍ എഫ്.എച്ച്.സി കളാക്കി ഉയര്‍ത്തിയിട്ടുണ്ട്;

( ബി )

ഇതില്‍ എത്ര എണ്ണം എഫ്.എച്ച്.സി മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;

( സി )

ബന്തടുക്ക പി.എച്ച്.സി,എഫ്.എച്ച്.സി യായി ഉയര്‍ത്തുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

( ഡി )

കാസര്‍ഗോഡ് പാക്കേജില്‍ കെട്ടിട നിര്‍മ്മാണത്തിന് തുക വകയിരുത്തി പ്രസ്തുത പ്രവൃത്തി ആരംഭിച്ച സാഹചര്യത്തില്‍ പ്രസ്തുത പി.എച്ച്.സി,എഫ്.എച്ച്.സി യായി ഉയര്‍ത്തുന്ന വിഷയം അടിയന്തരമായി പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യമേഖലയിലുണ്ടായ പുരോഗതി.

256.

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യമേഖലയില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

ആര്‍ദ്രം പദ്ധതിയിലൂടെ എത്ര ഡെന്റിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

( സി )

എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ഡെന്റിസ്റ്റ് തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ;

( ഡി )

എത്ര സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഡെന്റല്‍ സര്‍ജന്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( )

എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും ഡെന്റല്‍ സര്‍ജന്‍ തസ്തിക സൃഷ്ടിക്കുമോ;

( എഫ് )

എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലെയും ഒ.പി. സമയം വൈകുന്നേരം 6 മണി വരെ നീട്ടാനും ഇതിനായി 70 ഡെന്റല്‍ സര്‍ജന്‍മാരെ അധികമായി പോസ്റ്റ് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിരുന്നുവെങ്കിലും ഒരു ഡെന്റല്‍ സര്‍ജനെപ്പോലും പുതുതായി നിയമിക്കാത്തത്എന്തുകൊണ്ടെന്ന് വിശദമാക്കാമോ;

( ജി )

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെന്റല്‍ സര്‍ജന്‍ തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് സമഗ്ര പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നോ; ഈ പ്രൊപ്പോസല്‍ തയ്യാറായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ; എം1/523/2018/എച്ച് ഇ 1/എഫ്.ഡബ്ല്യു.ഡി. നമ്പര്‍ ഫയലിന്മേല്‍ നടപടി ഉണ്ടായപ്പോള്‍ ഡെന്റല്‍ ചെയര്‍ ടെക്നീഷ്യന്മാരെ മാത്രം നിയമിക്കുകയും, അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍മാരെ ഒഴിവാക്കുകയും ചെയ്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ?

ആര്‍ദ്രം പദ്ധതി

257.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് കൂടുതലായി എര്‍പ്പെടുത്തിയിട്ടുള്ളത് എന്നറിയിക്കാമോ?

ആര്‍ദ്രം പദ്ധതി

258.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി പ്രകാരം ഏതൊക്കെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുളളത്;

( ബി )

കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ സ്ഥാപനങ്ങളില്‍ എന്തൊക്കെ അധികസൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്;

( സി )

പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഏതൊക്കെ ജീവനക്കാരുടെ തസ്തികകളാണ് അധികമായി സൃഷ്ടിച്ചിട്ടുളളത്; വിശദമാക്കാമോ?

ആര്‍ദ്രം പദ്ധതി

259.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കായംകുളം താലൂക്കാശുപത്രി, ചേരാവള്ളി അര്‍ബന്‍ പി.എച്.സി,, പത്തിയൂര്‍, കണ്ടല്ലൂര്‍, കൃഷ്ണപുരം, ഭരണിക്കാവു്, ചെട്ടിക്കുളങ്ങര, ദേവീകുളങ്ങര എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയെന്നും, ഇതില്‍ ഓരോ കേന്ദ്രത്തിനും ചെലവഴിച്ച തുക എത്രയെന്നും അധികമായി വിന്യസിച്ച ജീവനക്കാരുടെ എണ്ണം എത്രയെന്നും വിശദമാക്കാമോ?

പാറശ്ശാല നിയോജകമണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി

260.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും ആയതിലേക്കായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പഞ്ചായത്തടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ;

( ബി )

2020-21 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പെരുങ്കടവിള സി.എച്ച്.സി.ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചിരുന്ന പ്രവ‍ൃത്തിയുടെ പുരോഗതി അറിയിക്കാമോ;

( സി )

പാറശ്ശാല താലൂക്ക് ഹെഡ്ക്വോര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിന്റെ അടങ്കല്‍തുകയും പ്രവര്‍ത്തന പുരോഗതിയും അറിയിക്കാമോ?

കോട്ടൂര്‍, എരമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങൾ

261.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി മണ്ഡലത്തിലെ എത്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിട്ടുള്ളതെന്നും ഇതില്‍ എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തനക്ഷമമാണെന്നും അറിയിക്കാമോ;

( ബി )

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോട്ടൂര്‍, എരമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

( സി )

ബാലുശ്ശേരി മണ്ഡലത്തിലെ മങ്ങാട് പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ; മങ്ങാട് പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാമോ?

കോങ്ങാട് മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി

262.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോങ്ങാട് മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ നല്‍കുമോ;

( ബി )

കല്ലടിക്കോട് ട്രോമാകെയര്‍ സംവിധാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കുമോ;

( സി )

കൊങ്ങാട് സി .എച് .സി-യില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?

റാന്നി മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി

263.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി നിയോജകമണ്ഡലത്തില്‍ എന്താെക്കെ വികസന പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

ഏതൊക്കെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതെന്ന് അറിയിക്കുമോ;

( സി )

ഈ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കുമോ?

കണ്ണൂര്‍ ജില്ലയിലെ ആര്‍ദ്രം പദ്ധതി

264.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പി.എച്ച്.സി.കളാണ് എഫ്.എച്ച്.സി. കളാക്കി വികസിപ്പിച്ചിട്ടുള്ളത്; ഇതിനായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദമാക്കാമോ;

( ബി )

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളാണ് നിലവില്‍ സജ്ജീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

( സി )

ആരോഗ്യപരിപാലന രംഗത്ത് മികവ് പുലര്‍ത്തുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു..എസ്.) അംഗീകാരം സംസ്ഥാനത്ത് എത്ര കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്; കണ്ണൂര്‍ ജില്ലയില്‍ പ്രസ്തുത അംഗീകാരം ലഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളേതെല്ലാം; വിശദമാക്കാമോ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പശ്ചാത്തല വികസനം

265.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പശ്ചാത്തല വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്നും അതില്‍ ഏതെല്ലാം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

( ബി )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും എത്ര തുകയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര തുക ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്താമോ?

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം

266.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;

( ബി )

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ മെയിന്റനന്‍സ് പ്രവൃത്തികള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( സി )

'വാപ്കോസ്' മുഖേന വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് കിഫ്ബിയുടെ അംഗീകാരം ലഭിച്ച ട്രോമാകെയര്‍ യൂണിറ്റിന്റെ പ്രവർത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും; വിശദമാക്കാമോ?

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നടപ്പാക്കിയ പദ്ധതികള്‍

267.

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ ഒ.പി. സംവിധാനം രോഗീ സൗഹൃദമാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

( ബി )

ഇതിനായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്നും ഇതുവരെ എത്ര തുക ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ?

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി

268.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന്ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;

( ബി )

ഓരോ പദ്ധതികള്‍ക്കും ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കുമോ;

( സി )

ഏതെല്ലാം പദ്ധതികളാണ് ഇനി നടപ്പിലാക്കുവാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കുമോ?

കാരുണ്യ പദ്ധതി

269.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ 18 വരെ വയസ്സുള്ളവര്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന ചികിത്സ ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ. നിരവധി പേര്‍ക്ക് മുന്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയക്ക് ഇപ്പോള്‍ വലിയ തുക നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ;

( ബി )

APL, BPL വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ലഭിച്ചിരുന്ന ഹൃദയ സംബന്ധമായ അസുഖം, തലയിലെ രക്തശ്രാവം തുടങ്ങിവയ്കുള്ള ചികിത്സക്ക് ഇപ്പോള്‍ പണം നല്‍കേണ്ട അവസ്ഥ സര്‍ക്കാര്‍ പരിശോധിക്കുമോ;

( സി )

ദേശീയ ആരോഗ്യമിഷനുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നതും കാരുണ്യ പദ്ധതി ഉള്‍പ്പെടെ പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ചികിത്സയും തുടര്‍ന്നും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ. വ്യക്തമാക്കുമോ?

സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണ പ്രവർത്തനങ്ങള്‍

270.

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാർ വന്നതിനുശേഷം സംസ്ഥാനത്തെ മെ‍ഡിക്കല്‍ കോളേജ് ആശുപത്രികളെയും മറ്റു സര്‍ക്കാര്‍ ആശുപത്രികളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

( ബി )

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളെയും മെഡിക്കല്‍ കോളേജ് ആശുപത്രികളെയും നവീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

പൊതുജനാരോഗ്യ മേഖല

271.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുജനാരോഗ്യ മേഖലയില്‍ എത്ര പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും എത്ര സ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ഉളള കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ എത്ര പി.എച്ച്.സി കള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി

272.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഇവയുടെ വിശദാംശങ്ങള്‍ നിലവിലെ പുരോഗതി സഹിതം അറിയിക്കുമോ?

കുടുംബാരോഗ്യ കേന്ദ്രം

273.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സർക്കാറിന്റെ ജനകീയ പദ്ധതിയിൽ പ്രധാനപ്പെട്ടതായിരുന്നു പ്രൈമറി ഹെൽത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. അത്തരത്തിൽ എത്ര പ്രൈമറി ഹെൽത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തിയിട്ടുണ്ട്;

( ബി )

ഇതിനായി എത്ര കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്?

ചാലക്കുടി താലൂക്ക് ആശുപത്രി

274.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018ലെ മഹാപ്രളയത്തില്‍ പൂര്‍ണ്ണമായും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എന്തെല്ലാം പുനരുദ്ധാരണ, നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;

( ബി )

ചാലക്കുടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

( സി )

ചാലക്കുടി താലൂക്കാശുപത്രിയില്‍ ഒരു സൈക്യാട്രിസ്റ്റിന്റെ സ്ഥിര നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

കുടുബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍

275.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്ത് എത്ര പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്; വിശദമാക്കുമോ;

( ബി )

നിലവില്‍ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന് പരിഗണിക്കപ്പെട്ടിട്ടുള്ളവ ഏതെല്ലാമാണ്; ആയതിന്റെ പുരോഗതി വ്യക്തമാക്കുമോ?

വര്‍ക്കല താലൂക്ക് ആശുപത്രി

276.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദാംശസഹിതം അറിയിക്കാമോ;

( ബി )

വര്‍ക്കല താലൂക്ക് ആശുപത്രിയുടെ വികസനത്തിന് എന്തെങ്കിലും പദ്ധതി കിഫ്ബി മുഖേന നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ?

വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ്

277.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാമനപുരം നിയോജകമണ്ഡലത്തിലെ വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചിരുന്ന 108 ആംബുലന്‍സുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;

( ബി )

കേടായിക്കിടക്കുന്ന പഴയ 108 ആംബുലന്‍സുകള്‍ അറ്റകുറ്റപ്പണി നടത്തിവാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുനരുപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

കൊട്ടാരക്കര മണ്ഡലത്തിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍

278.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഉത്തരവായിരുന്നു;

( ബി )

ഏതെല്ലാം ആരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി ഇതിനകം പരിവര്‍ത്തനം ചെയ്തിട്ടുണ്ട്;

( സി )

ശേഷിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെക്കൂടി കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?

മുക്കം സി.എച്ച്.സി നവീകരണം

279.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സി.എച്ച്.സി -കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

മുക്കം സി.എച്ച്.സി -യുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും പദവി ഉയര്‍ത്തി താലൂക്ക് ആശുപത്രി നിലവാരത്തിലാക്കണമെന്നുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ആയതിലേയ്ക്കായി നടപടികള്‍ സ്വീകരിക്കുമോ?

ബാലുശ്ശേരി താലൂക്കാശുപത്രി വികസനം

280.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഏതെല്ലാം തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് എന്നറിയിക്കാമോ;

( ബി )

താലൂക്കാശുപത്രിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഏതൊക്കെ തരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കാന്‍ പോകുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;

( സി )

പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തനം എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്; ഇതിന്റെ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ?

മലബാര്‍ കാന്‍സര്‍ സെന്റര്‍

281.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലബാര്‍ കാന്‍സര്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിട്ടുളളതെന്നും ആയതിന് അനുവദിച്ചിട്ടുളള തുക എത്രയെന്നും വ്യക്തമാക്കാമോ;

( ബി )

മലബാർ കാന്‍സര്‍ സെന്ററിൽ പുതുതായി എന്തെങ്കിലും പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ?

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍

282.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആലത്തൂര്‍ താലൂക്ക്ആസ്ഥാന ആശുപത്രിയിലേക്ക് അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവോ;

( ബി )

ഇല്ലെങ്കില്‍, ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ എന്തെന്ന് വിശദമാക്കാമോ;

( സി )

വൃക്കരോഗികള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമെന്ന നിലയ്ക്ക്, അടിയന്തിര പ്രധാന്യത്തോടെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;

( ഡി )

ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?

വള്ളിക്കുന്ന് മണ്ഡലത്തിലെ പദ്ധതികള്‍

283.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് ഏതെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത കാലയളവില്‍ ഈ മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( സി )

ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് നിലവില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും അവയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?

താനൂര്‍ സി.എച്ച്.സി.യുടെ വികസനം

284.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2020-21 ബഡ്ജറ്റില്‍ താനൂര്‍ സി.എച്ച്.സി.യെ താലൂക്കാശുപത്രിയുടെ നിലവാരത്തിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനായി 20% തുക വകയിരുത്തിയ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

( ബി )

ദിവസേന 2000-ത്തിലധികം ഒ.പി.യുള്ള തീരദേശമേഖലയിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളിലൊന്നായ താനൂര്‍ സി.എച്ച്.സി.യുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്ന പ്രസ്തുത പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

( സി )

താനൂര്‍ സി.എച്ച്.സി.യെ താലൂക്കാശുപത്രിയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍

285.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മണലൂര്‍ മണ്ഡലത്തിലെ എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും തൃശൂര്‍ കോസ്റ്റ് ഫോര്‍ഡിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്ത പ്രസ്തുത ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിക്കാനായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത ആരോഗ്യ കേന്ദ്രത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവർത്തിക്ക് എന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അറിയിക്കാമോ;

( സി )

പ്രസ്തുത ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

( ഡി )

ആയതിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?

പേരൂര്‍ക്കട ജില്ലാ ആശുപത്രി

286.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍മ്മാണം പൂര്‍ത്തിയായിട്ടുളള പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

( ബി )

നിരവധിപേര്‍ക്ക് സഹായകമായ ഈ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ;

( സി )

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;

( ഡി )

പദ്ധതിയുടെ ഇപ്പോഴത്തെ പുരോഗതി എന്തെന്ന് വിശദീകരിക്കാമോ?

റാന്നി താലൂക്കാശുപത്രിയുടെ വികസനം

287.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

റാന്നി താലൂക്ക് ആശുപത്രിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഏതുഘട്ടം വരെയായെന്നും എത്ര സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;

( ബി )

സ്ഥലം ഏറ്റെടുക്കല്‍ നടപടിയ്ക്കായി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെ, എന്തൊക്കെ നടപടികളാണ് ഇവര്‍ ഇതിനായി സ്വീകരിച്ചത്, ഇനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

സ്ഥലം എന്നത്തേയ്ക്ക് ഏറ്റെടുക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;

( ഡി )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി റാന്നി താലൂക്കാശുപത്രിക്ക് എത്ര രൂപയാണ് അനുവദിക്കാന്‍ ധാരണയായിട്ടുള്ളത്; പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

പളളുരുത്തി താലൂക്ക് ആശുപത്രി വികസനം

288.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പളളുരുത്തി താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഇവയുടെ വിശദാംശങ്ങള്‍ നിലവിലെ പുരോഗതി സഹിതം അറിയിക്കുമോ?

വാമനപുരം മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍

289.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാമനപുരം നിയോജകമണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പദ്ധതിയുടെയും ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

( സി )

പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

വയനാട് ജില്ലയിലെ ആരോഗ്യ മേഖല

290.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മാനന്തവാടി ജില്ല ആശുപത്രിയുടെ മള്‍ട്ടി പർപ്പസ് കെട്ടിട നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

( ബി )

മാനന്തവാടി ജില്ല ആശുപത്രി കാത്ത് ലാബിന്റെ പ്രവര്‍ത്തനം അറിയിക്കാമോ;

( സി )

മാനന്തവാടി മണ്ഡലത്തിൽ അനുവദിക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങൾ എത്രയെന്ന് വെളിപ്പെടുത്താമോ;

( ഡി )

മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തനം ആരംഭിച്ച ക്യാന്‍സര്‍ സെന്ററിന്റെ വിപുലീകരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( )

വയനാട് ജില്ലയിലെ അരിവാള്‍ രോഗികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതിയുണ്ടോ എന്ന് വെളിപ്പെടുത്താമോ?

മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററും കാരുണ്യ ഫാര്‍മസിയും

291.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററും കാരുണ്യ ഫാര്‍മസിയും ആരംഭിക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

( ബി )

ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ , പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, നഗരസഭ ഓഫീസ് എന്നിവയുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

( സി )

മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രവും കാരുണ്യ ഫാര്‍മസിയും എത്രയും വേഗം ആരംഭിക്കുമോയെന്ന് വ്യക്തമാക്കുമോ?

കല്‍പ്പറ്റ മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി

292.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യ വകുപ്പ് കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര രൂപയുടെ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി; വിശദമാക്കാമോ;

( ബി )

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മണ്ഡലത്തില്‍ ഏതെല്ലാം പി.എച്ച്.സി.കളെ സി.എച്ച്.സി.കള്‍ ആക്കി മാറ്റി; ഓരോ സി.എച്ച്.സി.ക്കും അനുവദിച്ച തുകയും നടത്തിയ പ്രവൃത്തികളും ഇതിന്റെ ഭാഗമായി അധികമായി സൃഷ്ടിച്ച തസ്തികകളുടെ വിവരങ്ങളും ലഭ്യമാക്കാമോ; ഇനി മണ്ഡലത്തില്‍ സി.എച്ച്.സി. ആക്കാനുളള എത്ര പി.എച്ച്.സി.കള്‍ ഉണ്ടെന്ന് അറിയിക്കാമോ;

( സി )

കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര രൂപയുടെ പ്രവൃത്തികള്‍ ആരംഭിച്ചു; ഓരോന്നിന്റെയും നിലവിലെ അവസ്ഥ വിശദമാക്കാമോ;

( ഡി )

ഈ ആശുപത്രികളില്‍ പുതുതായി എത്ര, ഏതെല്ലാം തസ്തികകള്‍ സൃഷ്ടിച്ചു; വിശദമാക്കാമോ;

( )

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; ഒഴിഞ്ഞുകിടക്കുന്ന സൂപ്രണ്ട് തസ്തികയില്‍ ആളെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

കൊച്ചി നിയോജക മണ്ഡലത്തിലെ ആശുപത്രികളിലെ ഭൗതിക സാഹചര്യം

293.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊച്ചി നിയോജക മണ്ഡലത്തിലെ ആശുപത്രികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഭരണാനുമതി നല്‍കിയ പദ്ധതികള്‍, ഓരോന്നിനും അനുവദിച്ച തുക, നാളിതുവരെ പൂര്‍ത്തീകരിച്ചത് എന്നിവ സംബന്ധിച്ച വിശദാംശം നല്‍കുമോ;

( ബി )

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രസ്തുത മണ്ഡലത്തില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങള്‍ ഏതെല്ലാം;

( സി )

പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍, നടപ്പിലാക്കാനുളളത് എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?

ആനക്കയം പഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം

294.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം മണ്ഡലത്തിലെ ആനക്കയം പഞ്ചായത്തില്‍ രണ്ടാമതൊരു പ്രാഥമിക ആരോഗ്യ കേന്ദ്രം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് 19.11.2018-ല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

( ബി )

രണ്ട് വില്ലേജുകളും അറുപതിനായിരത്തിലധികം ജനസംഖ്യയുമുളള ആനക്കയം പഞ്ചായത്തിലെ പെരിമ്പലം കേന്ദ്രമാക്കി പി.എച്ച്.സി. സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 18.09.2018-ല്‍ എം.എല്‍.. നല്‍കിയ കത്തില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

തൃപ്പൂണിത്തുറയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

295.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ എത്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയെന്നും അവ ഏതെല്ലാമെന്നും അറിയിക്കുമോ;

( ബി )

ഈ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ/നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കുമോ?

ബേഡഡുക്ക താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നടപടി

296.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് കിഫ്ബി പദ്ധതിയില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തുക അനുവദിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഈ പദ്ധതിയുടെ ഡി.പി.ആര്‍. കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് സമര്‍പ്പിച്ച് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കും എന്ന് അറിയിക്കാമോ?

കൊട്ടാരക്കര താലൂക്ക് ആശുപത്രി

297.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍പ്പെടുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുഖാന്തിരം ലഭ്യമാക്കിയ ആധുനിക ഉപകരണങ്ങളും അവയ്ക്ക് ചെലവഴിച്ച തുകയും ആരോഗ്യ കേന്ദ്രങ്ങള്‍ തിരിച്ച് വെളിപ്പെടുത്തുമോ;

( ബി )

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദന്തരോഗ വിഭാഗത്തിനായി ഡിജിറ്റല്‍ ഡെന്റല്‍ എക്സ്റേ യൂണിറ്റ് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

കോതമംഗലം മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി

298.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തില്‍ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുളളത്; വിശദമാക്കാമോ;

( ബി )

കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതോടെ എന്തെല്ലാം അധിക സേവനങ്ങളാണ് ഇവിടെ നിന്നും ലഭ്യമാക്കുന്നത് എന്ന് വിശദമാക്കാമോ;

( സി )

പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചതില്‍ എത്രയെണ്ണം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമായി എന്ന് വ്യക്തമാക്കാമോ;

( ഡി )

മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും എന്നത്തേക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?

കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി നിര്‍മ്മാണം

299.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പശ്ചിമ കൊച്ചിയില്‍ 29.675 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ള കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രവൃത്തി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കാമോ ;

( സി )

ആരോഗ്യ കുടുംബക്ഷേമവകുപ്പ് 54.45 കോടി രൂപയ്ക്ക് ഭരണാനുമതിയും കിഫ്ബി 29.675 കോടിക്ക് അംഗീകാരവും നല്‍കിയിട്ടുള്ള ഈ പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ബാക്കി പ്രവൃത്തികള്‍ക്ക് എന്നത്തേക്ക് അംഗീകാരം നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?

പുതിയ തസ്തികള്‍

300.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ വകുപ്പില്‍ എത്ര പുതിയ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

ഏതെല്ലാം കാറ്റഗറിയിലുള്ള തസ്തികകളാണ് എന്ന വിശദാംശം നല്‍കുമോ?

ആരോഗ്യമേഖലയിലെ പുതിയ തസ്തികകള്‍

301.

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; അവയുടെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

പുതുതായി സൃഷ്ടിച്ച തസ്തികകളില്‍ എത്ര എണ്ണത്തില്‍ നിയമനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

ഡയാലിസിസ് യൂണിറ്റ്

302.

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍മ്മാണം പൂര്‍ത്തിയായിട്ടുളള പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

( ബി )

നിരവധിപേര്‍ക്ക് സഹായകമായ ഈ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കാമോ;

( സി )

പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദീകരിക്കാമോ;

( ഡി )

ഈ നിര്‍മ്മാണം മൂലം എത്ര സ്ക്വയര്‍ മീറ്റര്‍ കെട്ടിടമാണ് ആശുപത്രിയ്ക്ക് ലഭ്യമാവുക;

( )

ഈ പുതിയ കെട്ടിടത്തില്‍ എന്തൊക്കെ അധിക സൗകര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്?

ഭക്ഷ്യസുരക്ഷാ സൂചിക

303.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനായി ദേശീയ തലത്തില്‍ തയ്യാറാക്കിയ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന്റെ സ്ഥാനം എത്രയാണെന്ന് വെളിപ്പെടുത്താമോ;

( ബി )

പട്ടികയിലെ ആദ്യ എട്ട് സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?

ഇടമലക്കുടി പി.ച്ച്.സി.യുടെ പ്രവര്‍ത്തനം

304.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേവികുളം നിയോജക മണ്ഡലത്തിലെ ഇടമലക്കുടിയില്‍ അനുവദിക്കപ്പെട്ടിട്ടുളള പി.ച്ച്.സിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

( ബി )

അവശേഷിക്കുന്ന നടപടികള്‍ കൂടി പൂര്‍ത്തീകരിച്ച് പ്രസ്തുത പി.ച്ച്.സി അടിയന്തരമായി ആരംഭിക്കുന്നതിനുളള നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പിന് നല്‍കുന്നതിനുളള നടപടി സ്വീകരിക്കാമോ?

ധനസഹായം

305.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ മാരകരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ധന വിഭാഗങ്ങള്‍ക്ക് ഏതെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ?

നെടുമങ്ങാട് മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണം

306.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെടുമങ്ങാട് മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദവിവരം ലഭ്യമാക്കുമോ?

പുതുജീവന്‍ സൈക്യാട്രി ആശുപത്രിയിലെ മരണങ്ങള്‍

307.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തുള്ള പുതുജീവന്‍ സൈക്യാട്രി ആശുപത്രിയില്‍ അടിക്കടി മരണങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത മരണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

( സി )

മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണ ഏജന്‍സിയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;

( ഡി )

പുതുജീവന്‍ സൈക്യാട്രി ആശുപത്രിക്ക് നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിരുന്നോ; വിശദമാക്കാമോ;

( )

പ്രസ്തുത സ്ഥാപനത്തില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

അടിമാലി താലൂക്ക് ആശുപത്രി വികസനം

308.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രി, ചിത്തിരപുരം സി.എച്ച്.സി. എന്നിവിടങ്ങളില്‍ നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;

( ബി )

ആയവയുടെ നിര്‍വ്വഹണ പുരോഗതി വ്യക്തമാക്കാമോ?

കോവിഡ് ചികിത്സ

309.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ നിസ്സാര ലക്ഷണങ്ങള്‍ ഉളളവരെയും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയും ഹോം ഐസലേഷനില്‍ പാര്‍പ്പിക്കുന്ന പദ്ധതി വിജയപ്രദമാണോ;

( ബി )

ഇവര്‍ സമൂഹത്തില്‍ ഇടപഴകുന്നില്ലായെന്ന് ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

( സി )

ഹോം ഐസലേഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കും ലഘു രോഗലക്ഷണം ഉളളവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന് ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടോ; പ്രസ്തുത സെന്ററുകളില്‍ നിലവില്‍ എത്രപേരെ ചികിത്സിക്കുവാനുള്ള സൗകര്യമുണ്ട് ; അറിയിക്കുമോ;

( ഡി )

കോവിഡ് പരിശോധനക്കായി എത്ര മൊബൈല്‍ ക്ലിനിക്കുകള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്; പ്രസ്തുത ക്ലിനിക്കുകളില്‍ ഇതിനകം എത്രപേരെ പരിശോധിച്ചു എന്ന് അറിയിക്കുമോ?

കാട്ടാക്കട നിയോജക മണ്ഡലം

310.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളായ കാട്ടാക്കട, മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തരംതിരിച്ചും പഞ്ചായത്ത് തിരിച്ചും വിശദമാക്കാമോ?

വര്‍ക്കല മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

311.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

( ബി )

തിരുവനന്തപുരം ജില്ലയിലെ എണ്ണം എത്ര; വ്യക്തമാക്കാമോ;

( സി )

വര്‍ക്കല മണ്ഡലത്തിലെ എണ്ണം എത്ര; വ്യക്തമാക്കാമോ;

( ഡി )

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതിനാല്‍ രോഗികള്‍ക്ക് അധികമായി ലഭിക്കുന്ന സേവനങ്ങള്‍ വിശദമാക്കാമോ?

തലശ്ശേരി മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ ഉന്നമനം

312.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തലശ്ശേരി നിയോജകമണ്ഡലത്തില്‍ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; ആയതിന് അനുവദിച്ചിട്ടുളള തുക സഹിതം വ്യക്തമാക്കാമോ;

( ബി )

ആയതില്‍ ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുളളതെന്നും; പൂര്‍ത്തീകരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുളളതെന്നും വ്യക്തമാക്കാമോ?

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനം

313.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഏതൊക്കെ പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലെ ഒഴിവുകൾ

314.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്കാട്രിക് സോഷ്യൽ വർക്കറുടെയും ഒഴിവ് നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കാമോ?

ഫാര്‍മസി കോഴ്സ് സര്‍ട്ടിഫിക്കറ്റുകളുടെ യോഗ്യതാ പരിശോധന

315.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഫാര്‍മസി കോളേജുകളില്‍ പോകാതെയും ക്ലാസുകളില്‍ പങ്കെടുക്കാതെയും ഡി.ഫാം, ബി.ഫാം. എന്നീ കോഴ്സുകളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അയല്‍ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്ന് നേടിയെടുക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇപ്രകാരം നേടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തില്‍ ഉപയോഗപ്പെടുത്തുന്ന അപകടകരമായ പ്രവണത തടയുന്നതിന് നിലവില്‍ എന്തെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളാണുളളത്; വിശദമാക്കുമോ;

( സി )

ഇപ്രകാരം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഫാര്‍മസി കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; മുമ്പ് അംഗീകാരം നേടിയ സര്‍ട്ടിഫിക്കറ്റുകളുടെ യോഗ്യത പുന:പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

സര്‍ക്കാര്‍ നേഴ്സുമാര്‍ക്കുള്ള എം.ബി.ബി.എസ് ക്വോട്ട

316.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ നേഴ്സുമാര്‍ക്കുള്ള എം.ബി.ബി.എസ്. ക്വോട്ടയില്‍ ആയുര്‍വ്വേദത്തിന് ഏഴും ഹോമിയോപ്പതിക്ക് നാലും സീറ്റുകള്‍ ഉണ്ടെങ്കിലും അലോപ്പതിയില്‍ ഇപ്പോഴും ഒരു സീറ്റ് മാത്രമാണെന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

( ബി )

കൊവിഡ് കാലത്ത് നേഴ്സുമാര്‍ നല്‍കിയ സേവനത്തിളക്കം കണക്കിലെടുത്ത് അലോപ്പതി എം.ബി.ബി.എസ്.-ന് നേഴ്സുമാര്‍ക്കുള്ള ക്വോട്ട ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകൾക്ക് സ്പെഷ്യൽ റൂൾ

317.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചത് ഏത് വർഷമാണ്;

( ബി )

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ റൂൾ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ നിലവിലെ അവസ്ഥ അറിയിക്കുമോ;

( സി )

സ്പെഷ്യൽ റൂളിന്റെ അഭാവത്തിൽ പാരാ മെഡിക്കൽ ജീവനക്കാരുടെ പ്രമോഷൻ നടപടികൾ നടപ്പിലാക്കുന്നതിന്റെ മാനദണ്ഡം എന്താണ്; വ്യക്തമാക്കുമോ;

( ഡി )

സയന്റിഫിക് അസിസ്റ്റന്റ് സ്കിൻ ആന്റ് വി.ഡി., സയന്റിഫിക് അസിസ്റ്റന്റ് സീറോളജി എന്നീ തസ്തികകളിൽ പ്രമോഷൻ നടപ്പിലാക്കുന്നത് ഏത് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്; വ്യക്തമാക്കുമോ;

( )

പി.എസ്.സി. വഴി നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ തസ്തികകളിൽ സീനിയോറിട്ടി നിശ്ചയിക്കുന്നത് എപ്രകാരമാണ് എന്ന് അറിയിക്കുമോ?

പാരമ്പര്യ ചികിത്സാ സമ്പ്രദായം

318.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിശ്ചിത യോഗ്യതയില്ലെങ്കിലും ദീര്‍ഘകാലത്തെ പരിചയ സമ്പത്തിന്റെയും അറിവിന്റേയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തുടര്‍ന്നുവന്നിരുന്നതും അനേകായിരം പേര്‍ക്ക് ഉപകരിച്ചതുമായ പാരമ്പര്യ ചികിത്സാ സമ്പ്രദായം ബഹു. കേരളാ ഹെെക്കോടതി 2020 ഒക്ടോബര്‍ 14 ന് പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ റ്റി.സി.എം.പി. ആക്ടിലെ സെക്ഷന്‍ 38 ന്റെ വ്യാഖ്യാനത്തിലൂടെ പാരമ്പര്യവെെദ്യന്‍മാരുടെ ചികിത്സാ അനുവാദം നീക്കം ചെയ്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്നു വ്യക്തമാക്കുമോ;

( ബി )

സംസ്ഥാനത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പാരമ്പര്യ വെെദ്യന്‍മാരുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുകയും അവരുടെ ചികിത്സാസംവിധാനങ്ങളും സ്ഥാപനങ്ങളും ഉപയോഗരഹിതമാകുകയും ചെയ്ത ഈ സാഹചര്യത്തില്‍ ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ നല്‍കുന്നതിനും പാരമ്പര്യ ചികിത്സാ വിഭാഗത്തെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തുമോ; വ്യക്തമാക്കാമോ?

അലോപ്പതി മരുന്നുകളുടെ പരിശോധനയ്ക്കുളള സംവിധാനങ്ങള്‍

319.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന അലോപ്പതി മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണം ജില്ല തിരിച്ച് അറിയിക്കാമോ;

( ബി )

മലപ്പുറം ജില്ലയില്‍ ഇത്രയധികം മെഡിക്കല്‍ ഷോപ്പുകള്‍ ഉണ്ടായിട്ടും ജില്ലയില്‍ ലെെസന്‍സിങ് അതോറിറ്റിയായ ഒരു അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളറുടെ ഓഫീസ് അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയിക്കാമോ;

( സി )

അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രേളറുടെ ഒരു ഓഫീസ് മലപ്പുറത്ത് ആരംഭിക്കുന്നതിന് വേണ്ടി സര്‍ക്കാരില്‍ വല്ല നിര്‍ദ്ദേശവും വന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( ഡി )

എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറുടെ ഓഫീസ് ആരംഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് കരുതുന്നുണ്ടോ; ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ വല്ല നിര്‍ദ്ദേശവുമുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

കേരള സാമൂഹിക സുരക്ഷാ മിഷന്‍

320.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2019 ജനുവരി മാസം മുതല്‍ നാളിതുവരെ കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന ഏതൊക്കെ ധനസഹായ പദ്ധതികളാണ് നടപ്പിലാക്കിയത്; വിശദമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതികള്‍ക്കുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന് സാമൂഹിക സുരക്ഷാ മിഷന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?

സമാശ്വാസം പദ്ധതി

321.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സാമൂഹിക സുരക്ഷാമിഷന്‍ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതി I , II എന്നിവ പ്രകാരം ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിക്കഴിഞ്ഞിട്ടുണ്ടോ; ആയത് പ്രകാരം ഗുണഭോക്താക്കള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

മേല്‍സൂചിപ്പിച്ച പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടോ; ഇതിനായി ഫണ്ട് അനുവദിച്ച് ഉത്തരവായതിന്റെ വിശദാംശം നല്‍കാമോ; ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം അറിയിക്കാമോ;

( സി )

സമാശ്വാസം II പദ്ധതി പ്രകാരം മലപ്പുറം ജില്ലയില്‍ നിന്നും തയ്യാറാക്കിയ ലിസ്റ്റ് വെളിപ്പെടുത്തുമോ?

വള്ളിക്കുന്ന് മണ്ഡലത്തില്‍ വൃദ്ധജന പരിപാലന കേന്ദ്രം

322.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വൃദ്ധ ജനങ്ങള്‍ക്ക് മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള അവസരങ്ങള്‍ കുറവായതിനാല്‍ വൃദ്ധജന പരിപാലന കേന്ദ്രങ്ങളെ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

( ബി )

വള്ളിക്കുന്ന് മണ്ഡലത്തില്‍ വൃദ്ധജന പരിപാലന കേന്ദ്രം തുടങ്ങുന്നതിന് എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പദ്ധതികള്‍

323.

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ കെ. കുഞ്ഞിരാമൻ

ശ്രീ . പി . ഉണ്ണി

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സൗജന്യ താമസൗകര്യവും ഭക്ഷണവും നല്‍കുന്ന എന്റെ കൂട് പദ്ധതി ഏതെല്ലാം ജില്ലകളിലാണ് ആരംഭിച്ചിട്ടുളളത്; പദ്ധതിയുടെ വിശദാംശം നല്‍കുമോ;

( സി )

അശരണരായ വിധവകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുളള പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )

തൊഴില്‍ വൈദഗ്ദ്ധ്യം ഉറപ്പാക്കി തൊഴില്‍ രംഗത്ത് സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഷീ സ്കില്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

വയോജന സൗഹൃദ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് ആസ്തി വികസന ഫണ്ട്

324.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

MLAമാരുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വയോജന സൗഹൃദ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനും അനാഥാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തുക അനുവദിക്കുന്നതിനുളള അനുമതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

സാമൂഹ്യനീതി വകുപ്പു മുഖേന കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

325.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം കല്‍പ്പറ്റ മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പു മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; ഇതിനായി എത്ര രൂപ ചെലവഴിച്ചു; വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാർ വന്നശേഷം സാമൂഹ്യനീതി വകുപ്പ് മുഖേന വിവിധ ധനസഹായ പദ്ധതികളിലൂടെ കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര രൂപ വിനിയോഗിച്ചു; പദ്ധതി തിരിച്ച് ഗുണഭോക്താക്കളുടെ എണ്ണം തിരിച്ച് വിശദമാക്കാമോ;

( സി )

വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വഴി കല്‍പ്പറ്റ മണ്ഡലത്തില്‍ എത്ര രൂപയുടെ സഹായ ഉപകരങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തുവെന്ന് അറിയിക്കാമോ;

( ഡി )

ഈ സര്‍ക്കാരിന്റെ കാലത്ത് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ആര്‍ദ്രം പദ്ധതി

326.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികള്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത പദ്ധതിയുടെ മാനദണ്ഡപ്രകാരമുള്ള എന്തെല്ലാം സൗകര്യങ്ങള്‍ ഇനി ഒരുക്കി നല്‍കാനുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?

വനിത-ശിശു വികസന വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനം

327.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വനിത-ശിശു വികസന വകുപ്പ് മുഖാന്തിരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇതില്‍ ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും പ്രവൃര്‍ത്തിയുടെ നിലവിലുള്ള സ്ഥിതിയും വ്യക്തമാക്കാമോ?

വനിതാ-ശിശുവികസന വകുപ്പിലെ ജീവനക്കാര്‍

328.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വനിതാ-ശിശുവികസന വകുപ്പില്‍ നിന്നും വിടുതല്‍ വാങ്ങി മറ്റു വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ പി.എസ്.സി നിയമനം വഴി ജോലി നോക്കുന്ന എത്ര ജീവനക്കാര്‍ തിരികെ ഈ വകുപ്പിലേയ്ക്ക് വരുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;

( ബി )

ഇവരില്‍ ആരുടെയൊക്കെ അപേക്ഷകളിന്മേലാണ് തീരുമാനമെടുക്കാത്തതെന്ന് വ്യക്തമാക്കാമോ; കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?

വനിതാവികസന കോര്‍പ്പറേഷന്‍ പദ്ധതികള്‍

329.

ശ്രീമതി യു. പ്രതിഭ

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് വനിതകളുടെ സര്‍വ്വതോന്മുഖമായ വികസനത്തിനും ശാക്തീകരണത്തിനുമായി വനിതാവികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ബി )

വനിതകള്‍ക്കായി എന്തെല്ലാം തൊഴില്‍ പരിശീലന പരിപാടികളാണ് വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെ വനിതകള്‍ക്കായി നല്‍കി വരുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയുടെ വിശദാംശം നല്‍കുമോ;

( ഡി )

വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീകള്‍ക്കായി നടത്തിവരുന്ന ബോധവത്ക്കരണ പരിപാടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

അങ്കണവാടികളുടെ നവീകരണം

330.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദ വിവരം ലഭ്യമാക്കുമോ;

( ബി )

സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഹൈ-ടെക്ക് അങ്കണവാടികള്‍ സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തനങ്ങള്‍

331.

ശ്രീ . പി . കെ . ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സാമൂഹ്യനീതി വകുപ്പ് മുഖാന്തരം ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ: ;

( ബി )

ഇതില്‍ ഓരോ പ്രവര്‍ത്തിക്കും അനുവദിച്ച തുകയും ഓരോ പ്രവര്‍ത്തിയുടെയും നിലവിലുള്ള സ്ഥിതിയും വ്യക്തമാക്കാമോ?

എപിഡെമിക് പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം

332.

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ആയുര്‍വേദ വകുപ്പിനു കീഴിലുളള എപിഡെമിക് പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം കോവിഡ് കാലത്ത് വിപുലമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നോ; വ്യക്തമാക്കുമോ;

( ബി )

കോവിഡ് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുര്‍വേദ ചികിത്സകളുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ സെന്ററുകള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതിന് സ്റ്റാഫുകളുടെ അഭാവം നേരിട്ടതായി കണ്ടെത്തിയിട്ടുണ്ടോ;

( സി )

ഇവ ഫലപ്രദമാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.