UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

സംസ്ഥാന പോലീസ് സേന

101.

ശ്രീ . പി . കെ . ശശി

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ . കാരാട്ട് റസാഖ്

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാന പോലീസ് സേനയിലേയ്ക്ക് ഏതൊക്കെ വിഭാഗങ്ങളില്‍ നിന്നും പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

പോലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി എത്ര പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ഡി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

ഡി.വൈ.എസ്.പി. തസ്തികകള്‍

102.

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന വിജിലന്‍സ് ഡയറക്ടറേറ്റില്‍ അനുവദനീയമായ തസ്തികയില്‍ എത്ര ഡി.വൈ.എസ്.പി. തസ്തികകളാണ് നിലവില്‍ ഉള്ളതെന്ന് അറിയിക്കുമോ;

( ബി )

നിലവില്‍ ഡി.വൈ.എസ്.പി. തസ്തികയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;

( സി )

റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ഇപ്പോൾ ജോലി ചെയ്തു വരുന്നുണ്ടോ; ഉണ്ടെങ്കില്‍ അവരുടെ തസ്തിക പേരുവിവരം സഹിതം നല്‍കുമോ?

കൊല്ലം റൂറല്‍ പോലീസ് ജില്ലയുടെ അംഗബലം

103.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം റൂറല്‍ പോലീസ് ജില്ലയ്ക്ക് DHQ അനുവദിച്ച് ഉത്തരവായത് എന്നാണെന്ന്അറിയിക്കാമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

( ബി )

പ്രസ്തുത ഉത്തരവ് പ്രകാരം കൊല്ലം റൂറല്‍ ജില്ലയ്ക്ക് അനുവദിക്കപ്പെട്ട അംഗബലം കൊല്ലം സിറ്റി DHQ വില്‍ നിന്നും ലഭ്യമാക്കാന്‍ വേണ്ട തുടര്‍നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിട്ടുണ്ടോ;

( സി )

സ്വീകരിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന്അറിയിക്കാമോ;

( ഡി )

മേല്‍ പരാമര്‍ശിച്ച ഉത്തരവ് പ്രകാരം കൊല്ലം റൂറല്‍ പോലിസ് ജില്ലക്ക് DHQ പ്രകാരം ലഭിക്കേണ്ട അംഗബലം ഉറപ്പാക്കാന്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കുമോ?

പോലീസിലെ വനിതാ പ്രാതിനിധ്യം

104.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള പോലീസിലെ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി ഈ സര്‍ക്കാര്‍ കാലയളവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

മൊത്തം പോലീസ് സേനയുടെ 15% നിരക്കിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

നിലവില്‍ ഡബ്ല്യൂ.സി.പി.. തസ്തികയില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അതില്‍ എത്ര ഒഴിവുകളിലേക്ക് നിയമന ശുപാര്‍ശ അയച്ചിട്ടുണ്ട് എന്നുമുള്ള വിവരം അറിയിക്കാമോ;

( ഡി )

2000-ത്തിലേറെ വനിതകള്‍ ഉള്‍പ്പെട്ടിട്ടുളള കാറ്റഗറി നമ്പര്‍ 653/2017 ഡബ്ല്യൂ.സി.പി.. ലിസ്ററില്‍ നിന്നും പരമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

പൊന്നാനി സബ്ട്രഷറിയിലെ വെട്ടിപ്പ്

105.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പൊന്നാനി സബ്ട്രഷറിയില്‍ ദുരിതാശ്വാസ നിധി തുകയും സ്ഥിരം നിക്ഷേപങ്ങളും വെട്ടിച്ച കേസിന്റെ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( ബി )

എത്ര ലക്ഷം രൂപയുടെ ക്രമക്കേട് ജീവനക്കാരന്‍ നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്;

( സി )

എന്‍.ജി.. യൂണിയന്‍ നേതാവ് കൂടിയായ പ്രസ്തുത ജീവനക്കാരന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഭാര്യയുടെ അക്കൗണ്ടിലേക്ക് തുക മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടോ ; എന്ത് തുകയാണ് അപ്രകാരം കെെമാറിയതെന്ന് വ്യക്തമാക്കുമോ;

( ഡി )

വെട്ടിപ്പ് നടത്തിയ തുക ജീവനക്കാരനില്‍ നിന്നും ഈടാക്കുവാന്‍ സാധിച്ചിട്ടുണ്ടോ;

( )

പ്രസ്തുത ജീവനക്കാരനെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ എന്നാണ് തിരികെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കുമോ?

പോലീസ് സേനാംഗങ്ങളുടെ മാതൃകാപരമല്ലാത്ത പെരുമാറ്റങ്ങള്‍

106.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഇന്ത്യയിലെ മികച്ച ക്രമസമാധാന പാലനം സംസ്ഥാനത്ത് നടക്കുമ്പോഴും ഇടയ്ക്കിടയ്ക്കെങ്കിലും ചില പോലീസ് സേനാംഗങ്ങളുടെ ഭാഗത്തുനിന്നും മാതൃകാപരമല്ലാത്ത പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പോലീസ് സേനയിലെ ഒറ്റപ്പെട്ടതെങ്കിലും ഇപ്പോഴും സംഭവിക്കുന്ന സഭ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തിരുത്തി സേനയെ മികച്ചതാക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

( സി )

രാജ്യത്തെ മികച്ച പോലീസ് സേന എന്നതില്‍ നിന്നും ലോകത്തിനു തന്നെ മാതൃകയായ തരത്തില്‍ സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എന്തൊക്കെ പദ്ധതികളാണ് ഭാവിയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ?

കൊല്ലം റൂറൽ സെന്‍ട്രല്‍ പോലീസ് ക്യാന്റീൻ പ്രവര്‍ത്തനം

107.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ സെന്‍ട്രല്‍ പോലീസ് കാന്റീന്‍ അനുവദിച്ച് ഉത്തരവായത് എന്നാണ്;

( ബി )

പ്രസ്തുത കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ടി സ്വീകരിച്ച തുടര്‍നടപടികള്‍ വെളിപ്പെടുത്തുമോ;

( സി )

പ്രസ്തുത കാന്റീന്‍ കൊട്ടാരക്കര കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ഫോട്ടോകളുടെ ദുരുപയോഗം

108.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്ത്രീകള്‍ ഉള്‍പ്പെടെയുളള വാഹന യാത്രക്കാരുടെ ചിത്രങ്ങള്‍ സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സ്വകാര്യ മൊബെെല്‍ ഫോണുകളില്‍ പകര്‍ത്തുന്നത് ഏത് ഉത്തരവിന്റെ അടിസ്ഥാാനത്തിലാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( ബി )

ഇപ്രകാരം ഉദ്യോഗസ്ഥരുടെ സ്വകാര്യ ഫോണുകളില്‍ പകര്‍ത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ ഫോട്ടോകളുടെ ദുരുപയോഗം തടയുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

ദേശീയ പാതയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍

109.

ശ്രീ. പി കെ അബ്ദു റബ്ബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ദേശീയ പാതയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ഇത്തരം അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

യു..പി.. കേസുകള്‍

110.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര കേസുകള്‍ക്ക് യു..പി.. ചുമത്തിയിട്ടുണ്ട്;

( ബി )

യു..പി.. ചുമത്തിയിട്ടുള്ള പ്രതികളുടെ പേര് വിവരങ്ങള്‍ എഫ്..ആര്‍. നമ്പര്‍, സ്റ്റേഷന്‍ പരിധി മുതലായ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

മനുഷ്യാവകാശ ലംഘനം

111.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പൊതുജനങ്ങളോ‍ട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് എത്ര പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

( സി )

മനുഷ്യാവകാശ കമ്മീഷന്റെ 12.04.2018-ലെ ഉത്തരവ് പ്രകാരം കേരള പോലീസ് ആക്ടിലെ 86-ാം സെക്ഷന്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നോയെന്ന് അറിയിക്കുമോ;

( ഡി )

പ്രസ്തുത ഉത്തരവ് തീയതിക്ക് ശേഷം ഇതു പ്രകാരം എത്ര പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ?

പോലീസ് വകുപ്പിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടെ നിയമനം

112.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജില്ലയില്‍ പോലീസ് വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ അകാരണമായ കാലതാമസം നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

( ബി )

ഇല്ലെങ്കില്‍ 01.04.2019 മുതല്‍ 15.10.2019 വരെ (ഹെഡ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ) എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;

( സി )

ഈ കാലയളവില്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന രണ്ട് ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത തീയതിയും കത്തിന്റെ പകര്‍പ്പും ലഭ്യമാക്കാമോ;

( ഡി )

പ്രസ്തുത തസ്തികയില്‍ എന്‍.ജെ.ഡി. ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്; കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( )

പ്രസ്തുത തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഏത് വര്‍ഷം മുതലാണ് നിയമനം നടത്തിയിട്ടുള്ളത്; ഡെപ്യൂട്ടേഷന്‍ കാലാവധി ഏറ്റവും ഒടുവില്‍ എന്നാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്; വിശദമാക്കാമോ;

( എഫ് )

പ്രസ്തുത തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് കെ..ടി.യില്‍ നിലവിലുള്ള ഒ..2267/2019 നമ്പര്‍ കേസിന്മേല്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ട വിവരം നാളിതുവരെയും ലഭ്യമാക്കാന്‍ കഴിയാത്തതിന്റെ സാങ്കേതിക കാരണം വിശദമാക്കാമോ;

( ജി )

പ്രസ്തുത കേസ് മാറ്റി വയ്ക്കുന്നതിലേക്കായി പോലീസ് വകുപ്പ് ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തവണയാണ് ആവശ്യപ്പെട്ടത്; കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഈ തസ്തികയിലേയ്ക്ക്, കാറ്റഗറി നമ്പര്‍ 130/2012 പ്രകാരം എന്നത്തേയ്ക്ക് നിയമനം നടത്താന്‍ സാധിക്കും എന്നറിയിക്കാമോ; വിശദാംശം നല്‍കുമോ?

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ്സുകള്‍

113.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2020-ല്‍ സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

( ബി )

ഇതില്‍ ഓരോ കേസ്സിലും പ്രതികളായവര്‍ ഏതെല്ലാം പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് വിശദമാക്കുമോ;

( സി )

ഇതു സംബന്ധിച്ച് എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?

കൊല ചെയ്യപ്പെട്ട സിപിഐ(എം), ഡിവൈഎഫ്ഐ, എസ്എഫ്ഐ ക്കാരുടെ വിവരങ്ങള്‍

114.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതെവരെ എത്ര സിപിഐ(എം), ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

കൊല ചെയ്യപ്പെട്ടവരുടെ ജില്ല, കൊല ചെയ്യപ്പെട്ട വര്‍ഷവും തീയതിയും അടക്കമുള്ള പേരു വിവരങ്ങളും ഓരോ കൊലപാതകങ്ങളിലും പ്രതികളായിട്ടുള്ളവരുടെ രാഷ്ട്രീയബന്ധങ്ങളും പ്രത്യേകം വ്യക്തമാക്കുമോ?

സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം

115.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2020-ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ എളമക്കര 32-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ. പയസ് ജോസഫിനെ മര്‍ദ്ദിച്ചത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

( ബി )

ഈ കേസ്സിലെ പ്രതികള്‍ ആരെല്ലാമെന്നും അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും വിശദമാക്കുമോ;

( സി )

ഈ കേസ്സിന്റെ നിലവിലെ അന്വേഷണ പുരോഗതി വിശദമാക്കുമോ?

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം

116.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( ബി )

എറണാകുളം ലുലു മാളില്‍ ഷോപ്പിംഗിന് എത്തിയ യുവാക്കള്‍ പട്ടാപ്പകല്‍ യുവ നടിയെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിന്റെ അന്വേഷണം ഏതുഘട്ടത്തിലാണ്; പ്രതികള്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;

( സി )

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ പാര്‍ട്ടി തലത്തിലുള്ള അന്വേഷണവും നടപടിയും സ്വീകരിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്ത സാഹചര്യം ഗൗരവമായി പരിഗണിച്ച് ഇത്തരം കുറ്റവാളികള്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

പോക്സോ കേസുകള്‍

117.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

2016 ജൂണ്‍ മുതല്‍ നാളിതുവരെ സംസ്ഥാനത്ത് എത്ര പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഇതില്‍ എത്ര കേസുകളില്‍ കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയെന്നും എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നുമുള്ള വിശദാംശങ്ങള്‍ നല്‍കുമോ;

( സി )

പോക്സോ കേസുകളില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചാര്‍ജ്ജ് ഷീറ്റ് നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

കൊലപാതക കേസുകള്‍

118.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്ന ശേഷം 31.12.2020 വരെ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നുവെന്ന് വ്യക്തമാക്കാമോ;

( ബി )

അതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എത്രയാണെന്ന് അറിയിക്കാമോ;

( സി )

കൊലപാതക കേസുകളില്‍ എത്ര പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യുവാനുണ്ടെന്ന് വെളിപ്പെടുത്താമോ?

ദുരഭിമാനക്കൊല സംബന്ധിച്ച് നിയമനിർമ്മാണം

119.

ശ്രീ . സി. മമ്മൂട്ടി

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ .പി. കെ. ബഷീർ

കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് തേങ്കുറിശ്ശിയില്‍ അനീഷ് എന്ന യുവാവ് വെട്ടേറ്റ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

( ബി )

ഇത്തരം സംഭവങ്ങളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; വിശദാംശം നല്‍കുമോ?

ദുരഭിമാന കൊലപാതകങ്ങൾ

120.

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ. റോജി എം. ജോൺ

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പാലക്കാട് തേങ്കുറിശിയില്‍ പെണ്‍കുട്ടി വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദുരഭിമാന കൊലപാതകത്തില്‍ അന്വേഷണം ഏതു ഘട്ടത്തിലാണ്;

( ബി )

വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് ദുരഭിമാന കൊലപാതകങ്ങള്‍ ഏറി വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ഇതുപോലുളള സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ?

സംസ്ഥാനത്തെ ദുരൂഹമരണങ്ങള്‍

121.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2020 ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ എത്ര മരണങ്ങള്‍ നടന്നിട്ടുണ്ട്;

( ബി )

പ്രസ്തുത മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് റഫര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

ഇവയില്‍ എത്ര കേസുകളുടെ അന്വേഷണം ഇതിനകം പൂര്‍ത്തിയായെന്നും അവയിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ?

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് സംബന്ധിച്ച്

122.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ മുല്ലശ്ശേരി വില്ലേജില്‍ പറമ്പന്തളി നരിയംപുള്ളി ആനേടത്ത് വീട്ടില്‍ ശ്രീ.സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് സംബന്ധിച്ച് അന്വേഷണത്തിനായി ബഹു. മുഖ്യമന്ത്രിക്ക് ജി 200302612/സി.എം.3 നമ്പരായി സമര്‍പ്പിച്ച പരാതിയിന്മേല്‍ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

( ബി )

പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?

പോലീസുദ്യോഗസ്ഥര്‍ പ്രതികളായ കേസുകള്‍

123.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജൂണ്‍ ഒന്നിന് ശേഷം പോലീസുദ്യോഗസ്ഥര്‍ പ്രതികളായ എത്ര കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

അതില്‍ എത്ര കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും എത്ര കേസുകളില്‍ പോലീസുദ്യോഗസ്ഥരെ ശിക്ഷിച്ചുവെന്നും വിശദമാക്കാമോ?

സൈബര്‍ കുറ്റകൃത്യങ്ങള്‍

124.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയെ നേരിടുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിലും ഉണ്ടായിട്ടുളള പുരോഗതി വ്യക്തമാക്കുമോ?

പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടികള്‍

125.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുജനങ്ങള്‍ പോലീസിന് നല്‍കിയ പരാതികളിന്മേല്‍ എടുത്ത നടപടികള്‍ യഥാസമയം ജനങ്ങളെ അറിയിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

( ബി )

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏതൊക്കെ പദ്ധതികളാണ് പൊതുജനങ്ങള്‍ക്ക് പോലീസ് സഹായം ആവശ്യപ്പെടുന്നതിന് നിലവിലുള്ളത്; അവയുടെ അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

( സി )

പോലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വളരെ വേഗം ജനങ്ങളിലെത്തിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം

126.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാലക്കാട് ജില്ലയിലെ എത്ര പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;

( ബി )

അതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്, പുരോഗതിയിലിരിക്കുന്നത് എന്നിവയുടെ എണ്ണം, പേരുകള്‍, താലൂക്ക്, പഞ്ചായത്ത് സഹിതം വിശദീകരിക്കാമോ?

വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍

127.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം വയനാട് ജില്ലയില്‍ പോലീസ്, ജയില്‍ വകുപ്പുകളില്‍ എത്ര രൂപയുടെ എന്തെല്ലാം പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയെന്ന് വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ വന്നശേഷം ജില്ലയില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകള്‍ പുതുതായി ആരംഭിച്ചുവെന്നും ഇതിനായി എത്ര കോടി രൂപ അനുവദിച്ചുവെന്നും വിശദമാക്കാമോ;

( സി )

വയനാട് ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന എത്ര പോലീസ് സ്റ്റേഷനുകള്‍ ഉണ്ടെന്നും അതില്‍ എവിടെയെല്ലാം പുതിയ കെട്ടിടങ്ങള്‍ പണി കഴിഞ്ഞുവെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

വളയം പോലീസ് സ്റ്റേഷൻ പുനർനിർമ്മാണം

128.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാലപഴക്കം കൊണ്ട് അപകടാവസ്ഥയിലായ നാദാപുരം മണ്ഡലത്തിലെ വളയം പോലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണത്തിന് സർക്കാറിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ;

( ബി )

പ്രസ്തുത സ്റ്റേഷന്റെ കെട്ടിടം പുതുക്കി പണിയുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

ഇല്ലങ്കിൽ നടപടി സ്വീകരിക്കുമൊ?

തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ നിർമ്മാണം

129.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷന്‍ നിർമ്മാണപുരോഗതി വിശദമാക്കാമോ;

( ബി )

ഈ സർക്കാരിന്റെ കാലത്ത് തന്നെ കെട്ടിടം കമ്മീഷൻ ചെയ്യാൻ നടപടി സ്വീകരിക്കുമോ?

എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതിയ പോലീസ് സ്റ്റേഷന്‍

130.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വരുന്ന വെള്ളോറയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ എന്നറിയിക്കാമോ?

താനൂര്‍ പോലീസ് കണ്‍ട്രോള്‍ റൂം

131.

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

താനൂരിന് അനുവദിച്ച പോലീസ് കണ്‍ട്രോള്‍ റൂം ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

( ബി )

താനൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2018-ല്‍ അനുവദിച്ച താനൂര്‍ പോലീസ് കണ്‍ട്രോള്‍ റൂം അടിയന്തിരമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം

132.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഇന്റീരിയര്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയ്ക്കായി എത്ര തുക ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ; ഇക്കാര്യത്തിന് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം

133.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തില്‍ വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത സ്റ്റേഷന് വേണ്ടി കണ്ടെത്തിയ ആളൂര്‍ വില്ലേജിലെ സര്‍വ്വേ നം.240/1 ല്‍പ്പെട്ട റവന്യൂ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഡബ്ല്യു.പി.സി. 4259/2018, ഡബ്ല്യു.പി.സി. 77/2019 നമ്പര്‍ കേസുകളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?

പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

134.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

( ബി )

വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായിട്ടുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;

( സി )

പുതിയ കെട്ടിടം നിര്‍മ്മിക്കുവാനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് അടിയന്തരമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

മാരായമുട്ടം പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം

135.

ശ്രീ. സി.കെ. ഹരീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മാരായമുട്ടം പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിനായി സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( ബി )

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാരായമുട്ടം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?

പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

136.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് പന്തീരങ്കാവില്‍ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

കെട്ടിട നിര്‍മ്മാണത്തിന് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ;

( സി )

ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം

137.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പില്‍, മാറനല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഭരണാനുമതി ലഭ്യമായതെന്നാണെന്നും, ഇതിനായുള്ള അടങ്കല്‍ തുക എത്രയാണെന്നും അറിയിക്കാമോ ;

( ബി )

പ്രസ്തുത പ്രവർത്തിയുടെ നിര്‍മ്മാണം ആരംഭിച്ചത് എന്നാണെന്നും, പൂര്‍ത്തീകരിച്ചത് എന്നാണെന്നും വിശദമാക്കാമോ?

കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍

138.

ശ്രീമതി പി. അയിഷാ പോറ്റി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത് എന്നാണെന്ന് അറിയിക്കുമോ;

( ബി )

നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

( സി )

നിര്‍മ്മാണ പ്രവര്‍ത്തികള്‍ മന്ദഗതിയിലാണ് നടക്കുന്നത് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ഡി )

നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമാക്കുന്നതിനും നിര്‍മ്മാണം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടി എന്തെല്ലാം സഹായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം

139.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; കെട്ടിടത്തിന്റെ നിര്‍മ്മാണം എപ്പോൾ പൂര്‍ത്തിയാക്കാന്‍ കഴിയും; വിശദമാക്കാമോ?

കുന്ദമംഗലം കോടതി കെട്ടിട നവീകരണം

140.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കുന്ദമംഗലം കോടതി കെട്ടിടം നവീകരിക്കുന്നതിന് സമര്‍പ്പിച്ച C5/190/2017-Home ഫയലിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം വരാനിടയായ സാഹചര്യം വിശദമാക്കാമോ?

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്

141.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പത്തനംതിട്ട ജില്ലയില്‍ അടക്കം നിരവധി പേരുടെ പണം തട്ടിയെടുത്ത പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ എത്ര കേസുകളാണ് എടുത്തിട്ടുള്ളത്; പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടോ; അറസ്റ്റ് ചെയ്തവര്‍ ആരൊക്കെ; ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;

( ബി )

ആകെ എത്ര രൂപയുടെ പണത്തട്ടിപ്പാണ് നടത്തിയിട്ടുള്ളത്; സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനായി ഈ കേസില്‍ ഏതിനെങ്കിലും കുറ്റപത്രം കോടതിയില്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കുറേ കേസുകളുടെയെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

142.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സർക്കാർ വന്നതിനു ശേഷം ഏതെങ്കിലും ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയുണ്ടായോ;

( ബി )

എങ്കില്‍ പ്രസ്തുത മന്ത്രിയുടെ പേര്, അന്വേഷണ ഏജന്‍സിയുടെ പേര് എന്നിവ വ്യക്തമാക്കുമോ;

( സി )

ഏതൊക്കെ കേസുകളോടനുബന്ധിച്ചാണ് മന്ത്രിയെ ചോദ്യം ചെയ്തത്; പ്രസ്തുത കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍

143.

ശ്രീ . എം. നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2011-2020 കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങള്‍ വഴിയും നടന്നിട്ടുളള സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കെെവശമുണ്ടോ; എങ്കില്‍ ഓരോ വര്‍ഷത്തെയും കണക്കുകള്‍ പ്രത്യേകമായി നല്‍കാമോ;

( ബി )

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച സംഭവങ്ങളില്‍ കേസെടുക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വെളിപ്പെടുത്താമോ;

( സി )

ഇക്കാലയളവില്‍ നടന്നതായിപ്പറയുന്ന സ്വര്‍ണ്ണക്കടത്ത് സംഭവങ്ങളില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായും എത്രപേര്‍ക്കെതിരെ കേസെടുത്തതായും അവര്‍ ആരെല്ലാമാണെന്നും വെളിപ്പെടുത്താമോ;

( ഡി )

2019-2020 ‌-ല്‍ മാത്രം സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി എത്ര തവണ സ്വര്‍ണ്ണകടത്ത് പിടിക്കപ്പെട്ടിട്ടുണ്ടെന്നും ആരെല്ലാമാണ് അതില്‍ ഉള്‍പ്പെട്ടിട്ടുളളതെന്നും എത്ര അളവിലുളള സ്വര്‍ണ്ണമാണ് പിടിക്കപ്പെട്ടതെന്നും അറിയിക്കാമോ?

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

144.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

( ബി )

അന്വേഷണ ഏജന്‍സിയുടെ പേരും ഓരോ ഏജന്‍സിയും അന്വേഷിക്കുന്ന കേസും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?

വാമനപുരം മണ്ഡലത്തിലെ ആഭ്യന്തര വകുപ്പ് പദ്ധതികള്‍

145.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആഭ്യന്തര വകുപ്പ് വാമനപുരം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപദ്ധതികള്‍ എന്തെല്ലാം ; വിശദമാക്കാമോ ;

( ബി )

ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്ന് വെളിപ്പെടുത്താമോ ;

( സി )

ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് നല്‍കാമോ ;

( ഡി )

ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ ?

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്

146.

ശ്രീ . പി . ഉബൈദുള്ള

ശ്രീ . ടി . . അഹമ്മദ് കബീർ

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്ന ഏതെല്ലാം കേന്ദ്ര ഏജന്‍സികളാണ് പ്രതികള്‍ ഗവ.സെക്രട്ടേറിയറ്റില്‍ എത്തിയോ എന്ന് പരിശോധിക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്;

( ബി )

ദൃശ്യങ്ങള്‍ നല്‍കുന്നതിന് കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമാക്കാമോ;

( സി )

ഇവ എന്നത്തേക്ക് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

സോളാര്‍ കേസ്

147.

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഒരു മന്ത്രി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സോളാര്‍ കേസിലെ പ്രതി പോലീസിന് മൊഴി നല്‍കിയതായ വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ;

( ബി )

ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ രജിസ്റ്റര്‍ ചെയ്തതായി പറയപ്പെടുന്ന കേസിലെ മൊഴിയില്‍ അവര്‍ എവിടെയെല്ലാം വച്ചാണ് പ്രസ്തുത മന്ത്രിയുടെ പീഡനത്തിന് ഇരയായതെന്ന് വെളിപ്പെടുത്തിയിട്ടുണ്ടോ;

( സി )

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ടി പ്രതിയെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും ഒദ്യോഗിക വസതികളിലും വെച്ച് പലതവണ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;എങ്കില്‍ വ്യക്തമാക്കുമോ?

കേസന്വേഷണം

148.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ഏതൊക്കെ മന്ത്രിമാര്‍ക്കെതിരെയാണ് കേസ്എടുത്ത് അന്വേഷണം നടത്തി വരുന്നത്;

( ബി )

കേസ്സിനാധാരമായ വിഷയങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷണ പുരോഗതി എവിടെവരെയായെന്നും വിശദമാക്കാമോ?

വര്‍ക്കല മണ്ഡലത്തിലെ വികസനപ്രവര്‍ത്തനം

149.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആഭ്യന്തര വകുപ്പ് വര്‍ക്കല മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളും വിശദമാക്കാമോ?

വിജിലന്‍സ് അന്വേഷണം

150.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനമേധാവികള്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനുള്ള അനുമതി തേടി എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;

( ബി )

അതില്‍ എത്ര പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി; വിശദാംശം നല്‍കുമോ;

( സി )

എത്ര പൊതുപ്രവര്‍ത്തകരെ/ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്;

( ഡി )

പ്രോസിക്യൂഷന് അനുമതി തേടിയവയില്‍ എത്രയെണ്ണത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വിശദാംശം ലഭ്യമാക്കുമോ?

ലെെഫ് ഭവന നിര്‍മ്മാണ പദ്ധതിയിലെ അന്വേഷണം

151.

ശ്രീ .പി. കെ. ബഷീർ

ശ്രീ . ടി . . അഹമ്മദ് കബീർ

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് പദ്ധതിയില്‍ വടക്കാഞ്ചേരിയിലെ ഫ്ലാറ്റു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 4 കോടിയില്‍ പരം രൂപാ സ്വര്‍ണ്ണക്കടത്ത് കേസ്സിലെ പ്രതികള്‍ കോഴയായി കൈപ്പറ്റി എന്ന ആരോപണത്തില്‍ സര്‍ക്കാരിന്റെ ഏതെല്ലാം ഏജന്‍സികളാണ് അന്വേഷണം നടത്തിവരുന്നത്;

( ബി )

നിലവില്‍ അന്വേഷണം ഏതുഘട്ടത്തിലാണ്; വിശദാംശം വ്യക്തമാക്കുമോ?

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം

152.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര കോടി രൂപ കൈക്കൂലി ഇനത്തില്‍ കൈമാറിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്;

( ബി )

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറെ വിജിലന്‍സ് പ്രതിയാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രാം പ്രതി ആണെന്നും എന്താണ് ശിവശങ്കറിന് എതിരായുള്ള ആരോപണം എന്നും വെളിപ്പെടുത്താമോ;

( സി )

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി സ്വപ്ന സുരേഷിന് കൊടുത്ത അഞ്ച് ഐ ഫോണുകള്‍ ആര്‍ക്കെല്ലാം ലഭിച്ചുവെന്ന് വിജിലന്‍സിന്റെ അന്വേഷണത്തില്‍ വെളിവായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

ഇതില്‍ സി.ബി.. അന്വേഷണം ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

കെ.എസ്.എഫ്.. ശാഖകളിലെ പരിശോധന

153.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കെ.എസ്.എഫ്.. ശാഖകളില്‍ സംസ്ഥാന വിജിലന്‍സ് സംഘം പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ശാഖകളിലാണ് പരിശോധന നടത്തിയത് എന്നറിയിക്കുമോ ;

( ബി )

ഏതെങ്കിലും പരാതിയുടെ വെളിച്ചത്തിലാണോ പ്രസ്തുത ശാഖകളില്‍ പരിശോധന നടത്തിയത്; ഇക്കാര്യത്തില്‍ തീരുമാനം എടുത്തത് ആരാണ്; വ്യക്തമാക്കുമോ;

( സി )

കെ.എസ്.എഫ്.. പോലുള്ള ധനകാര്യ സ്ഥാപനത്തില്‍ ഇങ്ങനെ കൂട്ടത്തോടെ റെയിഡ് നടത്തുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനും ഇടപാടുകാരെ സംശയത്തിന്റെ നിഴലിലാക്കുന്നതിനും ഇടയാക്കില്ലേയെന്ന് വെളിപ്പെടുത്താമോ;

( ഡി )

ഇത്തരം റെയിഡുകള്‍ നടത്തുമ്പോള്‍ എവിടെയൊക്കെയാണ് പരിശോധന നടത്തുന്നതെന്ന കാര്യം കെ.എസ്.എഫ്.. മാനേജ്മെന്റിനെ മുന്‍കൂട്ടി അറിയിക്കണമെന്ന ധനകാര്യമന്ത്രിയുടെ ആവശ്യം പരിഗണിക്കുമോ?

ബാര്‍കോഴ കേസില്‍ അട്ടിമറി

154.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ബാര്‍കോഴ കേസില്‍ മുന്‍ ധനകാര്യമന്ത്രിക്കെതിരെ നടന്ന അന്വേഷണം അവസാനിപ്പിച്ചത് മുഖ്യമന്ത്രി യുടെഇടപെടലിനെ തുടര്‍ന്നാണെന്ന് ബാറുടമ ബിജു രമേശ് ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

ബാര്‍കോഴ കേസ് അട്ടിമറിക്കുവാന്‍ ഇടപെട്ട മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പി.ജി. മോഹന്‍ദാസ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടോ;

( സി )

എങ്കില്‍ പ്രസ്തുത പരാതിയില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

ക്രിമിനല്‍ കോടതിയില്‍ ബഞ്ച് അസിസ്റ്റന്റ്

155.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവില്‍ ക്രിമിനല്‍ ജുഡീഷ്യറി വകുപ്പില്‍ അക്കൗണ്ടന്റ് തസ്തിക ഉണ്ടോയെന്നറിയിക്കാമോ ; പ്രസ്തുത തസ്തിക കോടതികളിലെ ബഞ്ച് ക്ലാര്‍ക്കിന്റെ പ്രൊമോഷന്‍ തസ്തികയായിട്ടാണോ നടത്തി വരുന്നത്; വിശദമാക്കുമോ;

( ബി )

ഇത്തരത്തില്‍ ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്ക് പ്രൊമോഷന്‍ നല്‍കി ബഞ്ച് അസിസ്റ്റന്റ് എന്ന തസ്തിക രൂപീകരിച്ച് പ്രൊമോഷന്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ;

( സി )

ക്രിമിനല്‍ കോടതിയില്‍ ബഞ്ച് അസിസ്റ്റന്റ് തസ്തിക രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ?

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളുടെ പ്രവര്‍ത്തനം

156.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജൂണിന് ശേഷം സംസ്ഥാനത്ത് എത്ര ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളെയാണ് നിയമിച്ചത്; വിശദാംശം നല്‍കുമോ;

( ബി )

ഇതില്‍ എത്ര കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് അറിയിക്കുമോ;

( സി )

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഗൗരവമായി പരിഗണിക്കുകയോ അവ നടപ്പിലാക്കുകയോ ചെയ്യുന്നില്ലായെന്ന ആക്ഷേപം പരിശോധിക്കുമോ;

( ഡി )

കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ പ്രശ്നം അന്വേഷിക്കുന്നതിന് നിയുക്തമായ ജസ്റ്റിസ് മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത കമ്മീഷന്റെ കാലാവധി എത്ര തവണ നീട്ടി നല്‍കി;

( )

പ്രസ്തുത അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇതിനകം എന്ത് തുക ചെലവഴിച്ചു; വിശദമാക്കുമോ?

ഒറ്റപ്പാലത്തെ കോര്‍ട്ട് കോംപ്ളക്സ് നിര്‍മ്മാണം

157.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലത്ത് കോര്‍ട്ട് കോംപ്ളക്സ് എന്നാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ;

( ബി )

പ്രസ്തുത കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന്റെ കാലികസ്ഥിതി വിശദമാക്കാമോ;

( സി )

നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പുതിയതായി ആരംഭിച്ച കോടതികള്‍

158.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാർ വന്നശേഷം സംസ്ഥാനത്ത് പുതിയതായി എത്ര കോടതികള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;

( ബി )

ഇതില്‍ എത്ര കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;

( സി )

കോടതികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എത്ര തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

സി.ബി.. അന്വേഷണം

159.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സി.ബി.. അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ നടത്താവൂ എന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

( ബി )

സി.ബി.. അന്വേഷണത്തിന് നേരത്തെ നല്‍കിയിരുന്ന പൊതു അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുളള കാരണം എന്താണ് വിശദമാക്കുമോ?

സ്വര്‍ണക്കടത്ത് കേസ്

160.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ഐഐഎസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്നു മുതലാണ് ജോലിയില്‍ പ്രവേശിച്ചത്; ഇദ്ദേഹം ഏത് തസ്തികയിലാണ് മുഖ്യമന്ത്രി ഓഫീസില്‍ ജോലി ചെയ്തു വന്നിരുന്നത് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തു വരവേ വ്യക്തിപരമായും ഔദ്യോഗികമായും വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര തവണ വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട് എന്നും ഏതെല്ലാം രാജ്യങ്ങളിലാണ് യാത്ര ചെയ്തിട്ടുള്ളത് എന്നും ഇദ്ദേഹത്തിന്റെ കൂടെ ആരെല്ലാം യാത്ര ചെയ്തിട്ടുണ്ട് എന്നതിന്റെയും വിശദവിവരം നല്‍കുമോ;

( സി )

പ്രസ്തുത യാത്രകള്‍ സര്‍ക്കാര്‍ അനുമതിയോടു കൂടിയാണോ ചെയ്തിട്ടുള്ളത്; എങ്കില്‍ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസില്‍ സിംഗിള്‍ സ്ട്രീം നിയമനം

161.

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസില്‍ സിംഗിള്‍ സ്ട്രീം നിയമനം നടപ്പാക്കാന്‍ തീരുമാനം ഉണ്ടോയെന്ന് അറിയിക്കാമോ;

( ബി )

സിവില്‍ ഡിഫന്‍സ്, കമ്മ്യൂണിറ്റി റസ്ക്യൂ വാളണ്ടിയര്‍ എന്നീ വിഭാഗങ്ങള്‍ അവരുടെ ട്രയിനിംഗ് കഴിയുന്നതോടുകൂടി ഒരു ഫയര്‍മാന്റേതിനു തുല്യമായ യോഗ്യത നേടും എന്നാല്‍ അതനുസരിച്ച് ഫയര്‍മാന്‍ ജീവനക്കാര്‍, സര്‍വ്വീസിലെ എല്ലാ ടെക്നിക്കല്‍ ഉപകരണങ്ങളും അതു പോലെ ടെക്നിക്കല്‍ വാഹനമായ ഫയര്‍ എഞ്ചിന്‍ അടക്കമുളള വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാകുന്ന വിധത്തില്‍ സിംഗിള്‍ സ്ട്രീം തസ്തിക ആക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

( സി )

ട്രെയിനിംഗ് കാലത്ത് ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ഫയര്‍മാന്‍ ജീവനക്കാര്‍ക്ക് ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് നല്‍കി ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ ആയി ഉയര്‍ത്തി തസ്തിക ഏകീകരിച്ച ശേഷം ജീവനക്കാരെ ക്രമീകരിച്ചാല്‍ പുതിയ തസ്തിക സൃഷ്ടിക്കാതെ 30-ഓളം പുതിയ സ്റ്റേഷന്‍ തുറക്കാന്‍ കഴിയും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം പരിഗണിക്കുമോ;

( ഡി )

ഫയര്‍മാന്‍ ഡ്രൈവര്‍ തസ്തിക കുറവായതിനാല്‍ പലപ്പോഴും രക്ഷാ പ്രവര്‍ത്തനത്തില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( )

ഇത്തരത്തില്‍ കാലതാമസം ഉണ്ടാകുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നത് ഒഴിവാക്കുന്നതിന് അഗ്നി രക്ഷാ സേനയില്‍ സിംഗില്‍ സ്ട്രീം നിയമനം നടപ്പാക്കുന്നത് പരിഗണിക്കുമോ;

( എഫ് )

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മിഠായിത്തെരുവ്, ഏലത്തൂര്‍, ഹൈലൈറ്റ് മാള്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

ചാലക്കുടിയിലെ ഫയര്‍ഫോഴ്സ് കെട്ടിട നിര്‍മ്മാണം

162.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ചാലക്കുടി മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ് കോമ്പൗണ്ടില്‍ പി.ഡബ്ല്യൂ .ഡി പുറമ്പോക്കായി കണക്കാക്കിയിട്ടുള്ള, വസ്തുവില്‍നിന്നും ഫയര്‍ഫോഴ്സിന് കെട്ടിടം പണിയുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിനുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ആയതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ഫയര്‍ഫോഴ്സിന് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി അനുവദിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ ഉണ്ടായ വികസന നേട്ടങ്ങള്‍

163.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിതമായ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ പിന്നീടുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

( ബി )

ഈ ഫയര്‍ സ്റ്റേഷനിലെ ആകെ ജീവനക്കാരുടെ എണ്ണം തസ്തിക സഹിതം വ്യക്തമാക്കാമോ?

പട്ടാമ്പിയില്‍ ഫയര്‍ സ്റ്റേഷന്‍

164.

ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടാമ്പി മണ്ഡലത്തിലെ ഫയര്‍ ആന്‍ഡ്‌ റസ്ക്യൂ സേവനങ്ങള്‍ക്കായി ഷൊര്‍ണൂർ സബ് സ്റ്റേഷനെ ആശ്രയിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പട്ടാമ്പി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

( സി )

അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

കാലടി ഫയര്‍ സ്റ്റേഷന്‍

165.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

അങ്കമാലി നിയോജക മണ്ഡലത്തിലെ കാലടി കേന്ദ്രീകരിച്ച് ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഏങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( ബി )

ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി വിട്ടുനല്‍കുവാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് കാലടി സംസ്കൃത സര്‍വ്വകലാശാല സര്‍ക്കാരിന് ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

( സി )

പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ഫയര്‍ ആന്റ് റസ്ക്യൂ വകുപ്പ് വാമനപുരം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍

166.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫയര്‍ ആന്റ് റസ്ക്യൂ വകുപ്പ് വാമനപുരം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

( ബി )

ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്ര വീതമെന്ന് അറിയിക്കാമോ;

( സി )

ഓരോ പദ്ധതിയുമായും ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് നല്‍കാമോ;

( ഡി )

ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി അറിയിക്കാമോ?

വള്ളിക്കുന്ന് മണ്ഡലത്തില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍

167.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വള്ളിക്കുന്ന് മണ്ഡലത്തിലെ ജനസാന്ദ്രതയും വ്യാവസായിക മുന്നേറ്റങ്ങളും പരിണിച്ച് തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( ബി )

എങ്കില്‍ ഇതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( സി )

ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുവാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥലം അനുവദിച്ചത് സംബന്ധിച്ച ധാരണപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

തൊണ്ടര്‍നാട് ഫയര്‍സ്റ്റേഷ൯

168.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ മാനന്തവാടി മണ്ഡലത്തിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ അനുവദിച്ച ഫയര്‍സ്റ്റേഷന്റെ പുരോഗതി അറിയിക്കാമോ?

മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം

169.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ എഫ് 2/5/2020-ാം നമ്പര്‍ ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;

( ബി )

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വകുപ്പിന്റെ അക്കൗണ്ട് ശീര്‍ഷകത്തില്‍ തുക വകയിരുത്തിയിട്ടും ഭരണാനുമതിക്കായി ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യപ്പെട്ടതിന്റെ കാരണം വിശദമാക്കാമോ;

( സി )

നിലവില്‍ പ്രസ്തുത ഫയലിന്മേല്‍ ധനകാര്യ വകുപ്പ് അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ധനകാര്യ വകുപ്പിന് ഫയല്‍ കൈമാറിയ തീയതി അറിയിക്കുമോ;

( ഡി )

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭരണാനുമതിയുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

മണലൂര്‍ മണ്ഡലത്തില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍

170.

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മണലൂര്‍ മണ്ഡലത്തില്‍ ഫയര്‍ & റസ്ക്യൂ സ്റ്റേഷനുകളൊന്നും നിലവിലില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പുതിയ ഫയര്‍ & റസ്ക്യൂ സ്റ്റേഷനുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മുന്‍ഗണനാ പട്ടിക സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ;

( സി )

മണലൂര്‍ മണ്ഡലത്തില്‍ പുതിയതായി ഒരു ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം

171.

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണവും സ്റ്റേഷന്‍ തുടങ്ങുവാനുള്ള അനുവാദവും സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( ബി )

കെട്ടിടം നിര്‍മ്മിക്കുവാനുള്ള നടപടികള്‍ സംബന്ധിച്ച് ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;

( സി )

പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്റ്റേഷന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

പുതുപ്പാടി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം

172.

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി അടിവാരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ഈ ആവശ്യത്തിന്റെ നിലവിലുള്ള അവസ്ഥ വ്യക്തമാക്കുമോ;

( സി )

പ്രസ്തുത സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

സ്പെഷ്യല്‍ വോട്ട്

173.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2020 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലായവര്‍ക്കും സ്പെഷല്‍ വോട്ട് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശ എന്താണ്; തുടര്‍ന്ന് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ എന്താണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

ഇത്തരം സ്പെഷല്‍ വോട്ടര്‍മാരുടെ വീട്ടിലെത്തി പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ സ്പെഷല്‍ പോളിങ് ഉദ്യോഗസ്ഥരായി ആരെയാണ് നിയോഗിച്ചത്; ഇവര്‍ക്കുളള വേതനം ആരാണ് നല്‍കിയത്; ഇവരുടെ വേതനം സംബന്ധിച്ച്ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നോ; വേതനം നല്‍കാന്‍ ഇനിയും ബാക്കിയുണ്ടോ;

( സി )

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടര്‍ പട്ടിക വര്‍ഷം തോറും പുതുക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; തദ്ദേശ തെരഞ്ഞെടുപ്പിനും ബൂത്ത് ലെവല്‍ ഓഫീസര്‍ സംവിധാനം കൊണ്ടുവരാന്‍ ആലോചനയുണ്ടോ; അങ്ങനെ എങ്കില്‍ ആരെയാണ് ബി.എല്‍.ഒ ആയി നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പരോളില്‍ ഉണ്ടായിരുന്ന തടവുകാര്‍

174.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരായി ഉണ്ടായിരുന്ന എത്രപേര്‍ 2019 ജനുവരി ഒന്ന് മുതൽ 2019 ഫെബ്രുവരി ഇരുപത് വരെ പരോളില്‍ ഉണ്ടായിരുന്നു; ജയില്‍ തിരിച്ചുളള കണക്ക് നല്‍കുമോ;

( ബി )

ഇത്തരത്തില്‍ ഈ കാലയളവില്‍ പരോളില്‍ ഉണ്ടായിരുന്നവര്‍ ആരെല്ലാമെന്നും ഏത് ജില്ലയില്‍ നിന്നും എത്രകാലത്തേക്കാണ് പരോള്‍ അനുവദിച്ചതെന്നും വിശദമാക്കുമോ?

ചീമേനി ജയിലില്‍ ബൈവീക്കിലി ഡിസ്പെന്‍സറി

175.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ആയൂര്‍വേദ,ഹോമിയോ ചികിത്സ ലഭ്യമാക്കുന്നതിനായി ജയിലിനകത്ത് ബൈവീക്കിലി ഡിസ്പെന്‍സറി അനുവദിക്കാന്‍ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?

പി.എസ്.സി. നിയമനം

176.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ പി.എസ്.സി. മുഖാന്തരം എത്രപേര്‍ക്ക് നിയമനം ലഭ്യമാക്കിയിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ?                                                                                                                                                    
                                                                                                                                                                       അനുബന്ധം

പി.എസ്.സി. നിയമനത്തിന് സ്പെഷ്യല്‍ റൂളുകള്‍

177.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പി.എസ്.സി. നിയമനത്തിന് സ്പെഷ്യല്‍ റൂളുകള്‍ നിലവിലില്ലാതിരുന്ന ഏതല്ലാം പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കി അംഗീകാരം നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

( ബി )

ഏതെല്ലാം പൊതുമേഖലാസ്ഥാപനങ്ങളുടെ സ്പെഷ്യല്‍ റൂളുകള്‍ നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്; ഇവയ്ക്ക് അടിയന്തരമായി അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ?                                                                                            

പി.എസ്.സി. നിയമനങ്ങള്‍

178.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ വഴി എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കാമോ;

( ബി )

നിയമനം നല്‍കിയവരുടെ എണ്ണം വകുപ്പുതിരിച്ച് ലഭ്യമാക്കാമോ?

                                                                                                                                                                 അനുബന്ധം

പി.എസ്.സി. നിയമനങ്ങള്‍

179.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 31-12-2020 വരെ എത്ര പി.എസ്.സി. നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ നല്കാമോ;

( ബി )

ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകള്‍ അതാതു സമയങ്ങളില്‍ തന്നെ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം

180.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ വകുപ്പ് മേധാവികള്‍ വീഴ്ചവരുത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് അറിയിക്കുമോ?

വയനാട് ജില്ലയിലെ പി.എസ്.സി. നിയമനങ്ങള്‍

181.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വയനാട് ജില്ലയില്‍ നടന്നിട്ടുള്ള പി.എസ്.സി. നിയമനങ്ങള്‍ വകുപ്പ് തിരിച്ച് അറിയിക്കാമോ?

പി.എസ്.സി മുഖേന വിവിധ വകുപ്പുകളില്‍ നടത്തിയ നിയമനം സംബന്ധിച്ച്.

182.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി മുഖേന വിവിധ വകുപ്പുകളിലായി നാളിതുവരെ എത്ര പേര്‍ക്ക് സ്ഥിര നിയമനം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി ഏതൊക്കെ വിഭാഗങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

( സി )

ഇതില്‍ ഏതൊക്കെ വിഭാഗങ്ങളിലേയ്ക്ക് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്;

( ഡി )

ഇനി ഏതൊക്കെ വിഭാഗങ്ങളിലേയ്ക്ക് പരീക്ഷ നടത്താനുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ?

                                                                                                                                                                        അനുബന്ധം

പി.എസ്.സി. നിയമനം

183.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എല്ലാ വകുപ്പുകളിലുമായി എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് കണക്ക് വിശദമാക്കാമോ;

( ബി )

പുതുതായി സൃഷ്ടിച്ച തസ്തികകളില്‍ എത്ര പേര്‍ക്ക് പി.എസ്‍.സി. മുഖേന നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( സി )

നിയമനം ലഭിച്ചിട്ടുള്ളതില്‍ എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ഡി )

വിവിധ തസ്തികകളില്‍ നിയമനം ലഭിച്ചിട്ടുള്ള എത്രപേരാണ് എന്‍.ജെ.ഡി ആയി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

പി.എസ്.സി. നിയമനം

184.

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2020 ഡിസംബര്‍ 31 വരെ പി.എസ്.സി. വഴി എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്;

( ബി )

മുന്‍സര്‍ക്കാരിന്റെ കാലത്ത് 2011-16 കാലയളവില്‍ പി.എസ്.സി. വഴി എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്;

( സി )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

പി.എസ്.സി. നിയമനം

185.

ശ്രീ . എം . വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍, പൊതുമേഖല, അര്‍ദ്ധസര്‍ക്കാര്‍, സഹകരണം എന്നീ മേഖലയിലുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങള്‍ ഉണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഏതൊക്കെ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പി.എസ്.സിക്ക് വിട്ടത്;

( സി )

അപ്രകാരം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളുടെ സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്;

( ഡി )

സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കിയിട്ടും പി.എസ്.സി. വഴി നിയമനം നടത്തുവാന്‍ സാധിക്കാത്തത് ഏതൊക്കെ തസ്തികകളിലാണ്; അതിനുള്ള കാരണം വിശദമാക്കുമോ?

പി.എസ്.സി. നിയമനം

186.

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. മുഖേന നാളിതുവരെ എത്ര പേര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;

( ബി )

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലയളവില്‍ പി.എസ്.സി. മുഖേന എത്ര പേര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?

പുതിയ തസ്തികകള്‍

187.

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ സര്‍ക്കാര്‍ മേഖലയില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; വകുപ്പ് തിരിച്ച് കണക്കുകള്‍ വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 2020 ഡിസംബര്‍ 31 വരെ പി.എസ്.സി. വഴി എത്ര പേര്‍ക്കാണ് പുതിയതായി തൊഴില്‍ നല്‍കിയത്; വകുപ്പ് തിരിച്ച് കണക്കുകള്‍ വിശദമാക്കാമോ;

( സി )

2011 മുതല്‍ 2016 വരെയുള്ള സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതിയതായി എത്ര തസ്തികകളാണ് സൃഷ്ടിച്ചത്; ഈ കാലഘട്ടത്തില്‍ പി.എസ്.സി. വഴി എത്രപേര്‍ക്കാണ് നിയമനം നല്‍കിയത് എന്ന് അറിയിക്കുമോ?

പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് സംബന്ധിച്ച്

188.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തൃശൂർ മാനസികാരോഗ്യ ആശുപത്രിയിലെ ഒക്യൂപേഷണൽ തെറാപ്പിസ്റ്റായ ജോസഫ് സണ്ണിയുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് സംബന്ധിച്ച് പി. എസ്. സി. സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;

( ബി )

13 -10 -2020 ൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാനത്ത് (പി. എസ്. സി. ഫയല്‍ നമ്പര്‍ EG3 8659/05) നടന്ന വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ;

( സി )

വെരിഫിക്കേഷൻ നടപടികൾ പൂർത്തീയാക്കി ആരോഗ്യവകുപ്പിന് പ്രസ്തുത ഫയൽ കൈമാറിയിട്ടുണ്ടോ എന്നറിയിക്കാമോ?

പി.എസ്.സി റാങ്ക് ലിസ്റ്റ്

189.

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും പരമാവധി നിയമനങ്ങള്‍ നടത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )

യഥാസമയം മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

( സി )

അര്‍ഹരായ മുഴുുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും പി.എസ്.സി നിയമനം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

മലപ്പുറം ജില്ലയിലെ എല്‍.ഡി.സി. റാങ്ക് ലിസ്റ്റ്

190.

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മലപ്പുറം ജില്ലയില്‍ നിലവിലുള്ള എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ നിന്നും (കാറ്റഗറി നമ്പര്‍ 414/2016) നടത്തിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

( ബി )

ഈ സര്‍ക്കാരിന്റെ കാലത്ത് എല്‍.ഡി.സി. തസ്തികയില്‍ എത്ര നിയമനങ്ങള്‍ നടത്തി; മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് എത്രയായിരുന്നു;

( സി )

ഈ സര്‍ക്കാരിന്റെ കാലത്ത് എല്‍.ഡി.സി. തസ്തികയിലെ നിയമനത്തിലുള്ള താഴ്ന്ന നിരക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ഡി )

എങ്കില്‍ അവ പരിഹരിക്കുന്നതിനും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച് നിയമനങ്ങള്‍ നടത്തി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

പി.എസ്.സി. നിയമനം

191.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

01.06.2016 മുതല്‍ 31.12.2020 വരെ പി.എസ്.സി മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

( ബി )

ഇക്കാലയളവില്‍ സംസ്ഥാനത്ത് പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ;

( സി )

പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ?

അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ്

192.

ശ്രീ എ. എൻ. ഷംസീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി.യ്ക്ക് എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാകുമെന്നാണ് കരുതുന്നത്; ആയതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?

പൊതുമരാമത്ത് വകുപ്പിലെ ഓവര്‍സിയര്‍ ഗ്രേഡ് III തസ്തികയിലേയ്ക്കുള്ള നിയമനം

193.

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പൊതുമരാമത്ത് വകുപ്പിലെ ഓവര്‍സിയര്‍ ഗ്രേഡ് III തസ്തികയിലേയ്ക്ക് ശിപാര്‍ശ ചെയ്യുന്നതിനായി പി.എസ്.സി-യില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;

( ബി )

പ്രസ്തുത തസ്തികയിലേക്കുളള പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുളള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ആയത് എപ്പോള്‍ പ്രസിദ്ധീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ;

( സി )

പ്രസ്തുത തസ്തികയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള എന്‍.ജെ.ഡി ഒഴിവുകള്‍ സംബന്ധിച്ച വിവരം സംവരണ വിഭാഗം തിരിച്ച് ലഭ്യമാക്കാമോ?

എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയുടെ ചുരുക്കപ്പട്ടിക

194.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും 2019 ജൂലൈ 6- ന് നടന്ന എല്‍.ഡി. ടൈപ്പിസ്റ്റ് പരീക്ഷയുടെ ചുരുക്കപ്പട്ടിക ഇതുവരെയായി പ്രസിദ്ധീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഏതുവരെയായി എന്നറിയിക്കാമോ;

( സി )

2019 ഓഗസ്റ്റ് 30-ന് എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനുശേഷം 2019 സെപ്തംബര്‍ ഒന്നുമുതല്‍ ഇതുവരെയായി മലപ്പുറം, പാലക്കാട് ജില്ലകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിന്റെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അവ ഏതൊക്കെ വകുപ്പുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; വിശദമാക്കാമോ?

എല്‍.ഡി.ക്ലാര്‍ക്ക് നിയമനം

195.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നതിന് വിവിധ ജില്ലകളില്‍ പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും ഓരോ ജില്ലയിലും എത്ര പേര്‍ക്ക് ഇതിനകം നിയമനം നല്‍കിയെന്ന് അറിയിക്കുമോ;

( ബി )

പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്നാണ് അവസാനിക്കുന്നത്;

( സി )

നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പ്രസ്തുത ലിസ്റ്റില്‍ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റ്

196.

കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ പ്രസ്തുത ഉത്തരവിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സിലെ റൂള്‍ 28 (bbb)

197.

ശ്രീ . ടി . . അഹമ്മദ് കബീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ റൂള്‍ 28 (bbb) എന്ന മാനദണ്ഡം എന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നതെന്നും പ്രസ്തുത റൂളിലെ മാനദണ്ഡം ഏത് തീയതി മുതലാണ് സ്ഥാനക്കയറ്റം സംബന്ധമായ വിഷയങ്ങളില്‍ പാലിക്കേണ്ടതെന്നും വ്യക്തമാക്കാമോ;

( ബി )

കെ.എസ്. ആന്റ് എസ്.എസ്.ആര്‍. റൂള്‍ 28 (bbb) പ്രകാരം ഒരു ജൂനിയറായ ഉദ്യോഗസ്ഥന്‍ വകുപ്പുതല പരീക്ഷകള്‍ വിജയിച്ച് ഉദ്യോഗക്കയറ്റം കിട്ടാതെ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ മറികടക്കുവാനായി വകുപ്പുതല പരീക്ഷയുടെ അവസാന തീയതി പരിഗണിച്ച് സീനിയറായ ഉദ്യോഗസ്ഥന് ഉദ്യോഗക്കയറ്റം നല്‍കാമോ;

( സി )

ഇത്തരം സന്ദര്‍ഭങ്ങളില്‍ സീനിയറായ ഉദ്യോഗസ്ഥന് വകുപ്പുതല പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയാണോ പരിഗണിക്കേണ്ടത് അതോ വകുപ്പുതല പരീക്ഷയുടെ അവസാന തീയതിയാണോ സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;

( ഡി )

കെ.എസ്. ആന്റ് എസ്.എസ്.ആര്‍. ബാധകമായിട്ടുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും സ്ഥാനക്കയറ്റം സംബന്ധമായ വിഷയങ്ങളില്‍ റൂള്‍ 28 (bbb) എന്ന മാനദണ്ഡം കൃത്യമായി പാലിക്കുവാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കുമോ എന്നറിയിക്കാമോ?

പി.എസ്.സി നിയമന ചട്ടം

198.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിയമനം പി.എസ്.സി ക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടം ഉണ്ടാക്കാത്തതിനാല്‍ നിയമനനടപടികള്‍ വൈകിക്കുന്ന സാഹചര്യം തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

20 വര്‍ഷത്തിലേറെയായി വിശേഷാല്‍ ചട്ടം ഉണ്ടാക്കാത്ത സ്ഥാപനങ്ങളില്‍ എത്രയും വേഗം ചട്ടം ഉണ്ടാക്കി നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?

കൊച്ചി മെട്രോ ജലപാത പദ്ധതി

199.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊച്ചി മെട്രോ ജലപാത പദ്ധതി എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണെന്ന് അറിയിക്കാമോ;

( ബി )

ഇതുമായി ബന്ധപ്പെട്ട പ്രധാന ജലപാതകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

( സി )

ആദ്യഘട്ടത്തില്‍ എത്ര ബോട്ടുകളുടെ സര്‍വ്വീസ് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;

( ഡി )

പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക്പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;

( )

ഇതിനായി നാളിതുവരെ എത്ര കോടി രൂപ ചെലവഴിച്ചു എന്നത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?

കനോലി കനാല്‍ ജല ഗതാഗത യോഗ്യമാക്കുന്നതിന് നടപടി

200.

ശ്രീ . . പ്രദീപ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് നഗരത്തിലെ കനോലി കനാല്‍ വീതിയും ആഴവും കൂട്ടി ജല ഗതാഗത യോഗ്യമാക്കുന്നതിന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് വിശദമാക്കുമോ?

ഇന്റഗ്രേറ്റ‍ഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം

201.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഇന്റഗ്രേറ്റ‍ഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന സമഗ്ര ജലഗതാഗത പദ്ധതിയുടെ നിജസ്ഥിതി വിശദമാക്കാമോ;

( ബി )

ഈ പദ്ധതിക്കായുള്ള പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( സി )

പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് എന്നത്തേക്ക് ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;

( ഡി )

കൊച്ചി നഗരസഭയുടെ 14, 15, 16, 17, 18 ഡിവിഷനുകളില്‍പ്പെട്ട ഇടക്കൊച്ചി വില്ലേജിന് കീഴിലെ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കായല്‍ വെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരമേകുന്ന പഷണിതോടിന്റെ നവീകരണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

( )

ഇത് സംബന്ധിച്ച് 20.10.2020 ന് നല്‍കിയ കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ?

വാട്ടര്‍ മെട്രോ പദ്ധതി

202.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാട്ടര്‍ മെട്രോ നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് അറിയിക്കുമോ;

( ബി )

ഇവയില്‍ തൃപ്പൂണിത്തുറ മണ്ഡലവുമായി ബന്ധപ്പെട്ടവയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജലമെട്രോ പദ്ധതി

203.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകളെ നഗരവുമായി ബന്ധപ്പെടുത്തുന്ന ജലമെട്രോ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;

( ബി )

പ്രസ്തുത പദ്ധതിക്കായി പ്രതീക്ഷിക്കപ്പെടുന്ന ചെലവ് എത്രയെന്ന് വ്യക്തമാക്കാമോ;

( സി )

പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

( ഡി )

പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകുമെന്ന് വ്യക്തമാക്കാമോ?

ദേശീയ ജലപാതയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും എക്കലും നീക്കം ചെയ്ത് ലേലം ചെയ്യുന്നതിനുളള നടപടി.

204.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയ ജലപാതയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും എക്കലും ഇതരപദാര്‍ത്ഥങ്ങളും ഡ്രഡ്ജിങ്ങിലൂടെ നീക്കം ചെയ്യുന്നതിനും, ഇതിനായി സ്ഥലം കണ്ടെത്തി വാടകയ്ക്കെടുത്ത് ടി സ്ഥലത്ത് നിക്ഷേപിച്ച് ആവശ്യക്കാര്‍ക്ക് ലേലം ചെയ്ത് കൊടുക്കുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ;

( ബി )

ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

( സി )

പശ്ചിമ കൊച്ചിയിലെ ഇടക്കൊച്ചി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, കുമ്പളങ്ങി ഉള്‍പ്പെടെയുള്ള തീരദേശമേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അതിരൂക്ഷമായ വിധത്തില്‍ കായല്‍വെള്ളം കയറുന്നതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനും ജലഗതാഗതവും മത്സ്യബന്ധനവും സുഗമമാക്കുന്നതിനുമായി കണ്ണങ്ങാട്ട്- വെല്ലിംഗ്ടണ്‍ ഐലന്റ് പാലം മുതല്‍ അരൂർ പാലം വരെയുളള ഏക്കല്‍ നീക്കം ചെയ്യുന്നതിനുളള 3 കോടി രൂപയുടെ പദ്ധതി പ്രസ്തുത ഉത്തരവുണ്ടായിട്ടും നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

( ഡി )

പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?

തീരദേശ പരിപാലന നിയമം

205.

ശ്രീ റ്റി . വി. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തീരദേശപരിപാലനനിയമവുമായി ബന്ധപ്പെട്ട് ദൂരപരിധിയില്‍ ഇളവ് അനുവദിച്ചുകൊണ്ട് 2019-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം തീരദേശപ്ലാന്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

റീബിള്‍ഡ് കേരള

206.

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടത് എന്നും അതില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയിട്ടുള്ളതെന്നും വിശദമാക്കാമോ; പ്രസ്തുത പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാമോ;

( ബി )

മലപ്പുറം ജില്ലയില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;

( സി )

റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ ഏതെങ്കിലും പൊതുമരാമത്ത് റോഡുകള്‍ നവീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ ഏതെല്ലാം റോഡുകളാണ് എന്ന് വ്യക്തമാക്കാമോ; നിലവില്‍ ഈ പദ്ധതിയുടെ സ്ഥിതിയും നിര്‍വ്വഹണ ഏജന്‍സിയുടെ പേരും വ്യക്തമാക്കാമോ?

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി

207.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രളയത്തിന് ശേഷം സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും രൂപം നല്‍കിയ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( ബി )

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ സമഗ്രവികസനം ഇതില്‍ ലക്ഷ്യമിട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഇതിനകം നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( സി )

ഇതിനായി എത്ര തുക അനുവദിച്ചുവെന്നും എത്ര ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

( ഡി )

ഉരുല്‍പൊട്ടല്‍ മേഖലയില്‍ നിന്നുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

( )

ഇതിനകം എത്ര കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും ഇതിനായി എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

2021-ല്‍ കമ്മീഷന്‍ ചെയ്യുന്ന പദ്ധതികള്‍

208.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കമ്മീഷന്‍ ചെയ്യുവാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ വിശദവിവരങ്ങളും നല്‍കുമോ?

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്‍സി

209.

ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ (PWC) ഏജന്‍സിയെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളുടെ കണ്‍സള്‍ട്ടന്റായാണ് നിയമിച്ചിട്ടുള്ളത് എന്നതിന്റെ വിശദാംശം നല്‍കുമോ;

( ബി )

ഓരോ പദ്ധതിക്കും സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഏജന്‍സിക്ക് നല്‍കിയ തുകയുടെ വിശദവിവരം ലഭ്യമാക്കുമോ;

( സി )

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഏജന്‍സിയെ പുറത്താക്കണമെന്ന് ചീഫ് സെക്രട്ടറി തല സമിതി ശുപാര്‍ശ നല്‍കിയിരുന്നോ; എങ്കില്‍ എന്നാണ് ശുപാര്‍ശ നല്‍കിയത് എന്നും ആയതിമ്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

( ഡി )

ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാര്‍ശയില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഏജന്‍സിയെ പുറത്താക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ടോ; ഈ ശുപാര്‍ശയുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

നിക്ഷേപക സംഗമങ്ങൾ

210.

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര നിക്ഷേപക സംഗമങ്ങള്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ നിക്ഷേപക സംഗമങ്ങള്‍ എവിടെ, എപ്പോള്‍ നടത്തിയെന്ന് വിശദമാക്കാമോ; ഓരോ നിക്ഷേപ സംഗമത്തിനും ചെലവായ തുക തരംതിരിച്ച് നൽകുമോ;

( സി )

ഈ നിക്ഷേപക സംഗമങ്ങളില്‍ നിന്നും എത്ര രൂപയുടെ നിക്ഷേപമാണ് കേരളത്തിലെത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ഡി )

ഈ നിക്ഷേപങ്ങളുടെ വിശദാംശങ്ങളും നിക്ഷേപകരുടെ വിവരങ്ങളും വിശദമാക്കാമോ?

ലെെഫ് മിഷന്‍

211.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലെെഫ് മിഷന്‍ കേരളത്തില്‍ 31-12-2020 വരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി എന്ന വിവരം അറിയിക്കാമോ;

( ബി )

ഈ വീടുകളുടെ നിര്‍മ്മാണത്തിനായി എത്ര തുക സര്‍ക്കാര്‍ ചിലവഴിച്ചു;

( സി )

ആകെ പൂര്‍ത്തിയാക്കിയ വീടുകളുടെയും ഭവന സമുച്ചയങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാമോ;

( ഡി )

കേരളത്തില്‍ ഇനിയും ഭവന രഹിതരായിരിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമാണോ; ഉണ്ടെങ്കില്‍ നല്കാമോ;

( )

ബാക്കിയുളള ഭവന രഹിതർക്കും ഭവനങ്ങള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ?

കേരള കേഡര്‍ ഐ..എസ്. ഉദ്യോഗസ്ഥര്‍

212.

ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഐ..എസ്. ഓഫീസര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ;

( ബി )

കേരള കേഡര്‍ ഐ..എസ്. ഉദ്യോഗസ്ഥരില്‍ എത്രപേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ടെന്ന് അറിയിക്കാമോ;

( സി )

അന്യ സംസ്ഥാന കേഡറിലുളള ഐ..എസ്. ഉദ്യോഗസ്ഥരില്‍ ആരെങ്കിലും അന്യത്ര സേവന വ്യവസ്ഥയില്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;

( ഡി )

കേരളത്തില്‍ നിലവിൽ ഐ ..എസ്. തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

( )

തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥരോട് തിരിച്ചുവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

ഗെയ്ല്‍ പെെപ്പ് ലെെന്‍

213.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത്ഗെയ്ല്‍ പെെപ്പ് ലെെന്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്ന് അറിയിക്കാമോ;

( ബി )

ഈ സര്‍ക്കാർ വരുമ്പോള്‍എത്ര ദൂരത്തിലാണ് പൈപ്പുകൾ സ്ഥാപിച്ചിരുന്നത് എന്ന് വിശദമാക്കാമോ ;

( സി )

ഈ സര്‍ക്കാര്‍ പദ്ധതി എത്രത്തോളം പൂര്‍ത്തിയാക്കിയെന്ന് അറിയിക്കാമോ;

( ഡി )

പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ അത് ജനജീവിതത്തെ ഏതൊക്കെ തരത്തില്‍ അഭിവൃദ്ധിപ്പെടുത്തും എന്നതു സംബന്ധിച്ച വിവരണം നല്കാമോ?

ഗെയില്‍ പെെപ്പ് ലെെന്‍ പദ്ധതി

214.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗെയില്‍ പെെപ്പ് ലെെന്‍ പദ്ധതി ഏത് ഘട്ടത്തിലായിരുന്നുവെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗെയില്‍ പദ്ധതി പൂര്‍ത്തികരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( സി )

ഗെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ കാണിച്ച ദൃഢ നിശ്ചയം ഇന്ത്യക്കാകെ മാതൃകയാകുമ്പോള്‍ ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിനുണ്ടാവുന്ന വികസന മുന്നേറ്റങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കാമോ;

( ഡി )

സിറ്റി ഗ്യാസ് ലെെന്‍ പദ്ധതി ഇപ്പോള്‍ ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?

കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട്

215.

ശ്രീ. ജെയിംസ് മാത്യു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് എത്ര സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അവസരത്തില്‍നിന്ന് എത്ര മടങ്ങ് വര്‍ദ്ധനയുണ്ടായി എന്ന് വിശദമാക്കുമോ;

( സി )

പ്രസ്തുത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വഴി ഓരോ വര്‍ഷവും സംസ്ഥാനത്തിന് എത്ര തുകയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് സാധിച്ചുവെന്നറിയിയ്ക്കുമോ?

എന്‍ഫോഴ്സ്മെന്റ് അന്വേഷണം

216.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നേതൃത്വം നല്‍കിയ ഇ മൊബിലിറ്റി, ടോറസ് ഡൗണ്‍ ടൗണ്‍, കെ ഫോണ്‍, കൊച്ചി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളില്‍ ഇ.ഡി. അന്വേഷണം നടത്തുന്നുണ്ടോ;

( ബി )

ഇത് സംബന്ധമായി ഇ.ഡി. സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടോ;

( സി )

എങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം

217.

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

( ബി )

ഏതെല്ലാം പ്രവര്‍ത്തികള്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും മറ്റു പ്രവര്‍ത്തികളുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കുമോ;

( സി )

കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഇതുവരെ എത്ര തുക ചിലവഴിക്കേണ്ടിവന്നിട്ടുണ്ടെന്നും വെളിപ്പെടുത്താമോ?

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ലൈഫ് ഭവന പദ്ധതി

218.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാട്ടാക്കട, മാറനല്ലൂര്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, പള്ളിച്ചല്‍, മലയിന്‍കീഴ് എന്നീ ആറ് പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;

( ബി )

അനുവദിച്ച വീടുകള്‍, പൂര്‍ത്തീകരിച്ച വീടുകള്‍, പൂര്‍ത്തീകരിയ്ക്കേണ്ട വീടുകള്‍ എന്നീ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?

കെ-ഫോണ്‍ പദ്ധതി

219.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

ഈ പദ്ധതി നടപ്പിലായാല്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് ?

ഡിജിറ്റൽ കേരളം

220.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ ഡിജിറ്റൽ കേരളം എന്ന സ്വപ്നപദ്ധതിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തികരിക്കാൻ കഴിയുമോ; വിശദമാക്കാമോ?

സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങള്‍

221.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

( ബി )

2020ല്‍ പുതുതായി എത്ര സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അതിലൂടെ എത്ര കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിയെന്നും അറിയിക്കുമോ;

( സി )

ചില വന്‍കിട കമ്പനികള്‍ അവരുടെ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കെെപ്പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാനം നല്‍കുന്ന സ്ഥാപനപരമായ സഹായവും നിയന്ത്രണങ്ങളിലെ ഇളവുകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

സ്പ്രിംഗ്ളര്‍ കരാർ

222.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് 19 മായി ബന്ധപ്പെട്ട് ബിഗ് ഡേറ്റ അനാലിസിസിന് സ്പ്രിംഗ്ളര്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നോ;

( ബി )

ക്യാബിനറ്റിന്റെ അനുമതി വാങ്ങാതെ ഐ.റ്റി. സെക്രട്ടറി സ്വന്തം നിലയ്ക്കാണോ ഇത്തരത്തില്‍ ഒരു വിദേശ കമ്പനിയുമായി കരാര്‍ ഒപ്പു വച്ചത്; .റ്റി. സെക്രട്ടറിയുടെ നടപടി നിയമാനുസൃതമാണോ എന്ന് അറിയിക്കുമോ;

( സി )

കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയും രോഗികളുടെയും ആരോഗ്യവിവരങ്ങള്‍ അടങ്ങിയ വിശദാംശം സ്പ്രിംഗ്ളര്‍ കമ്പനിക്ക് കെെമാറിയിരുന്നോ;

( ഡി )

എങ്കില്‍ പ്രസ്തുത ഡേറ്റ അമേരിക്കന്‍ കമ്പനിക്ക് കെെമാറിയത് കമ്പനിയുമായി കരാര്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പായിരുന്നോ; ഇതിനുള്ള അടിയന്തിരസാഹചര്യം എന്തായിരുന്നു എന്ന് അറിയിക്കുമോ;

( )

പ്രസ്തുത കരാറില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് നിയമവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നോ; രാജ്യാന്തരകരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നിയമവകുപ്പിന്റെ അഭിപ്രായം ആരായേണ്ടതില്ലേ എന്ന് വ്യക്തമാക്കുമോ?

സ്‌പ്രിംഗ്ലറുമായുള്ള കരാര്‍

223.

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വിവരവിശകലനത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയതില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി കണ്ടെത്തുകയുണ്ടായോ ;

( ബി )

പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;

( സി )

ഈ റിപ്പോര്‍ട്ട് നിലവിലിരിക്കെ പുതിയ ഒരു മൂന്നംഗ സമിതിയെ പ്രസ്തുത കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ;

( ഡി )

എങ്കില്‍ ഇങ്ങനെ ഒരു സമിതിയെ വീണ്ടും നിയമിക്കാന്‍ കാരണമെന്താണ്; ആരൊക്കെയാണ് ഈ സമിതിയിലെ അംഗങ്ങള്‍; വിശദാംശങ്ങള്‍ നല്‍കുമോ;

( )

സ്പ്രിംഗ്ലറുമായുളള കരാര്‍ ഭാവിയില്‍ തുടരേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്

224.

കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഐ.ടി. പ്രോജക്ടുകളില്‍ നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ;

( ബി )

എങ്കില്‍ കാരണം വ്യക്തമാക്കുമോ;

( സി )

പി.ഡബ്ള്യു.സിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദു ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

.ടി. പാര്‍ക്കുകളുടെ വിസ്തൃതി

225.

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോള്‍ സംസ്ഥാനത്ത് ഐ.ടി. പാര്‍ക്കുകളുടെ വിസ്തൃതി എത്ര ചതുരശ്രയടിയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

( ബി )

ഇപ്പോള്‍ എത്ര ചതുരശ്രയടിയായി വികസിപ്പിച്ചിട്ടുണ്ട്;

( സി )

തുടര്‍ന്ന് എത്രയടിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

സ്വപ്ന സുരേഷിന്റെ നിയമനം.

226.

ശ്രീ . എം . വിൻസെൻറ്

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക‍്ച്ചര്‍ ലിമിറ്റഡില്‍ ബിസിനസ്സ് ഡെവലപ്മെന്റ് മാനേജരായി നിയമനം നല്‍കിയിരുന്നോയെന്ന് അറിയിക്കുമോ;

( ബി )

എങ്കില്‍ എന്നാണ് നിയമനം നല്‍കിയതെന്നും അവരുടെ ശമ്പളം എത്രയായിരുന്നുവെന്നും വ്യക്തമാക്കുമോ;

( സി )

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ശിപാര്‍ശ പ്രകാരമാണ് സ്വപ്ന സുരേഷിനെ പ്രസ്തുത സ്ഥാപനത്തില്‍ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി തല സമിതി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

സ്വപ്ന സുരേഷിന് പ്രസ്തുത തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ആവശ്യമായ യോഗ്യത ഉണ്ടായിരുന്നോ; എങ്കില്‍ അവരുടെ യോഗ്യത എന്തായിരുന്നുവെന്ന് അറിയിക്കാമോ;

( )

പ്രസ്തുത തസ്തികയില്‍ അവര്‍ ജോലി ചെയ്യുമ്പോഴാണ് നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണ്ണം പല തവണ കടത്തിയതെന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( എഫ് )

സംസ്ഥാനത്ത് പല ഉന്നത തസ്തികകളിലും ഇതേപോലെ അര്‍ഹതയില്ലാത്തവരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെന്ന ആക്ഷേപത്തില്‍ അന്വേഷണം നടത്തിയിരുന്നോ; വിശദമാക്കാമോ;

( ജി )

എങ്കില്‍ ഐ.ടി. വകുപ്പില്‍ ഏതൊക്കെ തസ്തികകളിലാണ് അനധികൃത നിയമനം നടത്തിയതായി കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.