UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>Unstarred questions Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                          Questions  and Answers

റീബില്‍ഡ് കേരള

1.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )പ്രളയാനന്തരം റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് റോഡ് ഉള്‍പ്പെടെയുളള നിര്‍മ്മാണമേഖലയില്‍ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഈ തുക കൊണ്ട് എത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ?

ദാരിദ്യനിര്‍മ്മാര്‍ജ്ജനം

2.

ശ്രീ. ജെയിംസ് മാത്യു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പ്രകാരം ദാരിദ്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലകളിലാണ് കേരളം മുന്നിലെത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത നേട്ടം കൈവരിക്കുന്നതിനായി നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ?

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി

3.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ അഞ്ഞൂറ്റി അറുപത് കി.മി. സെമി ഹെെസ്പീഡ് റെയില്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( ബി )പ്രസ്തുത പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോര്‍ട്ടും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അലെെന്‍മെന്റും അംഗീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( സി )പ്രസ്തുത പ്രോജക്ടിന്റെ ആകെ ചെലവ് എത്രയാണെന്നും സംസ്ഥാന/കേന്ദ്ര/വിദേശ ഏജന്‍സികളില്‍ നിന്നും എത്ര കോടി വീതം സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്താമോ;

( ഡി )കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

( )ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്നും 2020 സെപ്റ്റംബര്‍ 3ന് കത്ത് ലഭിച്ചിരുന്നോ;

( എഫ് )കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഈ പദ്ധതി നടപ്പിലാക്കുന്നതിന് സാധ്യമാകുമോ; വിശദമാക്കുമോ?

ഭരണ നേട്ടങ്ങൾ

4.

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ പി .ടി .. റഹീം

ശ്രീ . കെ . ബാബു

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )ആരോപണങ്ങള്‍ വഴി സര്‍ക്കാരിനെ ഇകഴ്ത്താനായി നടത്തുന്ന ശ്രമങ്ങള്‍ അതിജീവിച്ചു കൊണ്ട്ഐക്യരാഷ്ട്ര സംഘടനയും നിതി ആയോഗും ചേര്‍ന്ന് തയ്യാറാക്കുന്ന സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കൈവരിക്കാനായ നേട്ടം വിശദമാക്കാമോ ;

( ബി )ഈ സര്‍ക്കാരിന്റെ കാലത്ത് വിവിധ തലങ്ങളിലെ ഭരണ നേട്ടത്തിനായി ലഭിച്ച പ്രമുഖ അവാര്‍ഡുകളും അംഗീകാരങ്ങളും എന്തൊക്കെയാണ്;

( സി )ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേയില്‍ കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി വെളിപ്പെട്ടിരുന്നോ എന്നറിയിക്കാമോ;

( ഡി )മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിന് പബ്ലിക്ക് അഫയേഴ്സ് സെന്ററിന്റെ അവാര്‍ഡ് സംസ്ഥാനത്തിന്‌ ആവര്‍ത്തിച്ച് ലഭിക്കുകയുണ്ടായോ;

( )പ്രതിസന്ധികള്‍ക്കിടയിലും പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിൽ സര്‍ക്കാര്‍ എത്രമാത്രം വിജയിച്ചെന്ന് വിലയിരുത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?

വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ

5.

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ . കെ . വി . വിജയദാസ്

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

പൊതുജനങ്ങള്‍ക്ക് സേവനങ്ങളും ആനുകൂല്യങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

സാധാരണക്കാര്‍ക്ക് ഏറെ സഹായകമാകും വിധം ക്ഷേമ മേഖലയില്‍ കാലോചിതമായ എന്തെല്ലാം ഇടപെടലുകളാണ് ഇക്കാലയളവില്‍ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ഡി )

വികസനവും ജനക്ഷേമവും ഒരേ പ്രാധാന്യത്തോടെ നടപ്പിലാക്കിയതിന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ കേരളം ഒന്നാം സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

ലൈഫ് മിഷന്‍

6.

ശ്രീ. ജെയിംസ് മാത്യു

ശ്രീ. വി. അബ്ദുറഹിമാൻ

പ്രൊഫ . കെ. യു. അരുണൻ

ശ്രീമതി വീണാ ജോർജ്ജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഭവനരഹിതര്‍ക്കെല്ലാം വീടു നല്‍കുകയെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ പ്രകാരം സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ വിശദമാക്കാമോ;

( ബി )

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹഡ്കോയില്‍ നിന്നുള്ള വായ്പയുള്‍പ്പെടെ പദ്ധതിക്ക് ആകെ എത്ര തുക ലഭ്യമാക്കി എന്നതിന്റെ കണക്ക് ലഭ്യമാക്കാമോ; കേന്ദ്ര സര്‍ക്കാര്‍ എത്ര തുക ലഭ്യമാക്കിയിട്ടുണ്ട്;

( സി )

ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി എവിടെയെല്ലാമാണ് നടപ്പാക്കിവരുന്നത്; ഇതില്‍ ഏതിനൊക്കെ സ്പോണ്‍സര്‍ഷിപ്പ് വഴി പണം ലഭിച്ചിട്ടുണ്ട്; സ്പോണ്‍സര്‍ ഷിപ്പ് വഴി ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതില്‍ സര്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തു വരുന്നതെന്ന് അറിയിക്കാമോ;

( ഡി )

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കള്‍ക്ക് നേരിട്ടു പണം നല്‍കി നിര്‍മ്മിക്കുന്ന വീടുകളുടെയുള്‍പ്പെടെ നിര്‍മ്മാണം സ്തംഭിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ നിര്‍മ്മാണത്തില്‍ അപാകതയാരോപിച്ച് വികസന വിരോധികള്‍ ഭവനരഹിതരുടെ പ്രത്യാശയായ ലൈഫ് മിഷനെ സംശയത്തിന്റെ കരിനിഴലിലാഴ്ത്തി ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് അറിയിക്കാമോ?

ഭരണനിര്‍വ്വഹണത്തിലെ മികവിന് ലഭിച്ച അംഗീകാരങ്ങള്‍

7.

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഭരണ നിര്‍വ്വഹണത്തിലെ മികവിന് സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ബി )

ആരോഗ്യപരിപാലനം, ക്രമസമാധാനം, വിനോദസഞ്ചാരം, പരിസ്ഥിതിസംരക്ഷണം, മികച്ച പാല്‍ ഉല്‍പ്പാദനക്ഷമത, ശുചിത്വം തുടങ്ങിയ മേഖലകളില്‍ ഇന്ത്യാ ടുഡേ നടത്തുന്ന സര്‍വ്വേകളില്‍ കഴിഞ്ഞ നാലു വര്‍ഷമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് കേരളമാണോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;

( സി )

നീതി ആയോഗിന്റെ വിദ്യാഭ്യാസ, ആരോഗ്യ റാങ്കിംഗില്‍ രാജ്യത്ത് മുന്നിലെത്തുന്നതിന് കേരളത്തെ സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

( ഡി )

ട്രാന്‍സ്‍പരന്‍സി ഇന്റര്‍നാഷണല്‍ നടത്തുന്ന കറപ്ഷന്‍ സര്‍വ്വേയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?

കോവിഡ് - 19

8.

ശ്രീ . കെ . ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ എത്ര തുകയാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

( ബി )

ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസ്സുകളുടെ സഹായമായി ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്ര തുകയാണ് ലഭിച്ചതെന്ന് വിശദമാക്കുമോ ?

സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തം

9.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിൽ കഴിഞ്ഞവർഷം ഉണ്ടായ തീപിടിത്തം സംബന്ധിച്ച് ഫോറൻസിക് ലാബ് റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

കോവിഡ് പ്രതിസന്ധി മറികടക്കാൻ നടത്തിയ പ്രവർത്തനങ്ങൾ

10.

ശ്രീ . . പ്രദീപ് കുമാർ

ശ്രീ. കെ.യു. ജനീഷ് കുമാർ

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനായി പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടികളുടെ പുരോഗതി വിലയിരുത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;

( ബി )

കാര്‍ഷികേതര മേഖലയില്‍ നൂറുദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അതിജീവനം കേരളീയം പദ്ധതി കെെവരിച്ച നേട്ടം അറിയിക്കാമോ;

( സി )

പണമില്ലാതെ ജനങ്ങള്‍ പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെക്കുറിച്ച് വിശദമാക്കാമോ?

കേരള പുനര്‍നിര്‍മ്മാണ പദ്ധതി

11.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2018-ലും 2019-ലും ഉണ്ടായ പ്രളയത്തില്‍ വിവിധ മേഖലകളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്ന് പോകാത്തതും പ്രകൃതിക്ക് അനുയോജ്യവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

കേരള പുനര്‍നിര്‍മ്മാണ പദ്ധതി ആവിഷ്ക്കരിച്ചിട്ടും ഇതിനകം ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണമെന്തെന്ന്അറിയിക്കാമോ;

( സി )

കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് ഇതിനകം ലഭ്യമായിട്ടുള്ള ധനസഹായത്തിന്റെ വിശദാംശം, വിദേശ ധനസഹായം ഉള്‍പ്പെടെ, വിശദമാക്കുമോ;

( ഡി )

ഇപ്രകാരം ലഭ്യമായ തുക ഏതൊക്കെ പദ്ധതികളിലാണ് ഇതിനകം അനുവദിച്ചതെന്നും ഓരോ വകുപ്പിനും അനുവദിച്ച തുകയും അവര്‍ ഇതിനകം ചെലവഴിച്ച തുകയും വിശദമാക്കുമോ?

സെമി ഹൈ-സ്പീഡ് റെയില്‍വേ

12.

ശ്രീ. സി. ദിവാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് സെമി ഹൈ-സ്പീഡ് റെയില്‍വേയുടെ സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പാതയുടെ അലൈന്‍മെന്റ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

( ബി )

സര്‍വ്വേ പ്രകാരം ഏറ്റെടുക്കേണ്ട ഭൂമി, പദ്ധതിയുടെ ചെലവ് എന്നിവയുടെ വിശദവിവരം ലഭ്യമാക്കുമോ?

കോവിഡ് ആശ്വാസ നടപടികള്‍

13.

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം പൂര്‍ണ്ണമായും അടച്ചുപൂട്ടിയപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ പട്ടിണിയില്‍ നിന്നും, പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ;

( ബി )

ഇവര്‍ക്കായി സ്വീകരിച്ച ആശ്വാസ നടപടികള്‍ എന്തൊക്കെയായിരുന്നു;

( സി )

ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക സഹായമോ, മറ്റ് സഹായമോ ലഭിച്ചിരുന്നോ; വിശദാംശം നല്‍കുമോ?

സ്പ്രിംക്ലറുമായുള്ള കരാര്‍

14.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള വിവരശേഖരണത്തിന് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാറില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ;

( ബി )

നടപടിക്രമങ്ങള്‍ പാലിക്കാതെ കരാര്‍ ഉണ്ടാക്കിയതില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

15.

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ വി. കെ. സി. മമ്മത് കോയ

ശ്രീ . പി . കെ . ശശി

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഒരു പ്രഥമവിവര റിപ്പോര്‍ട്ട് പോലുമില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ ഏതു സ്ഥാപനത്തിന്റെയും പ്രവൃത്തിയിലിടപെടാനും ഉദ്യോഗസ്ഥരെയും ഉന്നത പദവി വഹിക്കുന്നവരെയും വിളിച്ചു വരുത്താന്‍ അധികാരമുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത്തരം ഓരോ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നിര്‍വചിച്ചിട്ടുളള അധികാര പരിധി പരിശോധിച്ച് അറിയിക്കാമോ;

( ബി )

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്തുകൾ ഗൗരവത്തിലെടുത്ത് ഉചിതമായ ഏജന്‍സിയെ കൊണ്ടന്വേഷിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ചില കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം ശരിയായ ദിശയിലല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

രഹസ്യമൊഴികളായി ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നവ അതേപടി മാധ്യമങ്ങളില്‍ വരുന്നത് ഇത്തരം അന്വേഷണ ഏജന്‍സികള്‍ നിയമാനുസൃതമായും സ്വതന്ത്രമായുമല്ല പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതിനാല്‍ ഉചിതമായ നടപടിക്ക് തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ;

( ഡി )

ഇത്തരം അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളില്‍ സി.സി.ടി.വി. സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടുമോ;

( )

ചില കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന ഭരണം അട്ടിമറിക്കാനുളള ഗൂഢാലോചനയില്‍ പങ്കാളികളെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ ഉള്‍പ്പെടെ നിയമവിധേയമായി നിരീക്ഷിക്കുന്ന കാര്യം പരിശോധിക്കുമോ?

കെ. റെയില്‍ പദ്ധതി

16.

ശ്രീ . പി . ഉബൈദുള്ള

ശ്രീ എൻ. . നെല്ലിക്കുന്ന്

ശ്രീ . മഞ്ഞളാംകുഴി അലി

കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍ദ്ദിഷ്ട കെ. റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനങ്ങളോ സാമൂഹ്യ ആഘാത പഠനങ്ങളോ നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( സി )

ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇരുപതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സാഹചര്യമുണ്ടോ;

( ഡി )

എങ്കില്‍ ഇവരുടെ ആശങ്കകള്‍ അകറ്റുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?

ലൈഫ് മിഷന്‍ പദ്ധതി

17.

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ മുഖേന ഈ സര്‍ക്കാര്‍ എത്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി; വ്യക്തമാക്കുമോ;

( ബി )

ഇതുമായി ബന്ധപ്പെട്ട് കൊച്ചി നിയോജകമണ്ഡലത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള വീടുകളുടെയും ഫ്ലാറ്റ് സമുച്ചയങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ;

( സി )

കൊച്ചി നിയോജകമണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; മണ്ഡലത്തില്‍ നിലവില്‍ എത്ര വീടുകളാണ് നിര്‍മ്മിതിയിലുള്ളത്; ആയത് എന്നത്തേയ്ക്ക് പൂര്‍ത്തികരിച്ച് നല്‍കാനാകും;

( ഡി )

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 2021 മാര്‍ച്ച് 31-നകം സംസ്ഥാനത്ത് എത്ര വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാനാകും; വിശദാംശം വ്യക്തമാക്കുമോ?

കാർഷിക നിയമങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം

18.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പാര്‍ലമെന്റ് പാസ്സാക്കിയ കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസ്സാക്കുന്നതിനായി 2020 ഡിസംബര്‍ 23ന് നിയമസഭ ചേരുന്നതിന് മന്ത്രിസഭായോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നോ;

( ബി )

പ്രസ്തുത ശിപാര്‍ശ ഗവര്‍ണര്‍ നിരസിക്കുകയുണ്ടായോ; എങ്കില്‍ അതിനുളള കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്താമോ;

( സി )

ഭരണഘടനാപരമായും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും നിയമസഭ ചേരുന്നതിനുളള തീരുമാനം എടുക്കുന്നതിനുളള പൂര്‍ണ്ണ അധികാരം മന്ത്രിസഭയ്ക്ക് തന്നെയായിരിക്കുകയും അതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലാതിരുന്നിട്ടും അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി സര്‍ക്കാര്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കാമോ?

100 ദിന കര്‍മ്മപരിപാടി

19.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രഖ്യാപിച്ച പദ്ധതികള്‍ ഏതെല്ലാമായിരുന്നു; അവയില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; പ്രഖ്യാപിച്ച പദ്ധതി, പൂര്‍ത്തീകരിച്ച പദ്ധതി എന്ന രീതിയില്‍ വിശദാംശം നല്‍കുമോ;

( ബി )

100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികള്‍ ഏതെല്ലാമായിരുന്നു; അവയില്‍ പൂര്‍ത്തീകരിച്ചവ, പൂര്‍ത്തീകരിക്കാനുള്ളവ എന്ന ക്രമത്തില്‍ വിശദാംശം നല്‍കുമോ?

സ്പ്രിംഗ്ളര്‍ കരാര്‍

20.

ശ്രീ. . പി . അനിൽ കുമാർ

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ. പി. ടി. തോമസ്

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള വിവര ശേഖരണത്തിനും വിശകലത്തിനും അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരുന്നോ;

( ബി )

പ്രസ്തുത കരാര്‍ ഉണ്ടാക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ അംഗീകാരം തേടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വ്യക്തമാക്കുമോ;

( സി )

കരാര്‍ ഉണ്ടാക്കിയതിനു ശേഷം വിവരസുരക്ഷയുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങളാണ് ഉറപ്പാക്കിയിരുന്നത് എന്ന് അറിയിക്കുമോ;

( ഡി )

പ്രസ്തുത കരാറിനെ കുറിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീ. എം. മാധവന്‍ നമ്പ്യാര്‍ അദ്ധ്യക്ഷനായ മൂന്നംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നോ;

( )

പ്രസ്തുത സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍/കണ്ടെത്തലുകള്‍ എന്തൊക്കെയാണ്;

( എഫ് )

ഈ കരാറിനെക്കുറിച്ച് പരിശോധിക്കുവാന്‍ സര്‍ക്കാര്‍ പുതിയ ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുളള ആവശ്യകതയും സാഹചര്യവും വ്യക്തമാക്കാമോ?

കാൻസർ രോഗികൾക്കുള്ള പെൻഷൻ

21.

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500/- രൂപയായി വര്‍ദ്ധിപ്പിച്ചപ്പോഴും, ക്യാന്‍സര്‍, ക്ഷയ രോഗികള്‍ക്കുളള പെന്‍ഷന്‍ ഇപ്പോഴും 1000/- രൂപയാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500/- രൂപയാക്കി വര്‍ദ്ധിപ്പിച്ചതു പോലെ ക്യാന്‍സര്‍, ക്ഷയ രോഗികളും അടക്കമുളളവരുടെ പെന്‍ഷന്‍ കൂടി വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനുളള നടപടി

22.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വര്‍ഷങ്ങളായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലോകസഭയിലും നിയമസഭയിലും ഉണ്ടായിരുന്ന പ്രാതിനിധ്യം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ചരിത്രപ്രാധാന്യമുള്ളതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ പ്രസ്തുത സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

( സി )

സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്‍ പുനഃസ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന നിയമസഭാപ്രമേയത്തിന്മേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ?

പി.എസ്.സി. പരീക്ഷ

23.

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ജില്ലയ്ക്ക് പുറത്തുളള കേന്ദ്രങ്ങളിലേക്കുള്‍പ്പെടെയുള്ള ദൂരയാത്രകള്‍ ചെയ്ത് പി എസ് സി പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ കണ്‍ഫര്‍മേഷന്‍ കൊടുത്ത് പരീക്ഷയെഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്നീടൊരു പരീക്ഷയും എഴുതാന്‍ കഴിയാത്ത വിധം അയോഗ്യത കല്‍പ്പിക്കുന്ന പി എസ് സി യുടെ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ഭരണമികവിന് ലഭിച്ച ദേശീയപുരസ്കാരങ്ങള്‍

24.

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ ഇതുവരെയുളള ഭരണകാലയളവിനുളളില്‍ വിവിധ മേഖലകളിലെ ഭരണമികവിന് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?

നവജീവൻ പദ്ധതി

25.

ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നവജീവൻ പദ്ധതിയുടെ വിശദാശം വ്യക്തമാക്കാമോ ;

( ബി )

നിപ, കോവിഡ് തുടങ്ങിയ മഹാമാരികളും പ്രളയവും കേരളത്തെ സാരമായി ബാധിച്ചപ്പോള്‍ സർക്കാർ നടപ്പിലാക്കിയ ജനകീയ പദ്ധതികൾ പൊതുജനം എത്ര മാത്രം ഉപയോഗപ്പെടുത്തിയെന്ന് വിശദമാക്കാമോ?

സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍

26.

ശ്രീ. പി കെ അബ്ദു റബ്ബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഇത് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കുമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ റീ ബില്‍ഡ് കേരള പദ്ധതി

27.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ എത്ര പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;

( ബി )

ഓരോ പദ്ധതികളുടെയും അടങ്കല്‍ തുക എത്രയെന്ന് വ്യക്തമാക്കാമോ;

( സി )

ഏതെല്ലാം പദ്ധതികളാണ് നാളിതുവരെ പൂര്‍ത്തീകരിച്ചത്;

( ഡി )

ഓരോ പ്രവൃത്തിയുടേയും കാലികസ്ഥിതി വിശദമാക്കാമോ?

എന്‍. റ്റി.പി.സി. കേന്ദ്രീയ വിദ്യാലയം

28.

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ആലപ്പുഴ ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ പ്രോജക്ട് സെക്ടറില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ.വി. എന്‍.റ്റി.പി.സി. 2023-ഓടെ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ഈ വിദ്യാലയം സിവില്‍ സെക്ടറില്‍ തുടരുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമോ; ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുവാന്‍ മുന്‍കൈ എടുക്കുമോ;

( സി )

സര്‍ക്കാര്‍ എന്‍. റ്റി.പി.സി. യ്ക്ക് ഏറ്റെടുത്ത് നല്‍കിയതും നിലവില്‍ എന്‍. റ്റി.പി.സി. യുടെ അധീനതയിലുള്ളതുമായ കാര്‍ത്തികപ്പള്ളി താലൂക്കിലെ പുളിക്കീഴിലെ 9 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സിവില്‍ സെക്ടറില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ഒറ്റപ്പാലം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍

29.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചതെന്ന് വിശദീകരിക്കാമോ;

( ബി )

ഓരോ പ്രവൃത്തിയുടേയും കാലികസ്ഥിതി വിശദമാക്കാമോ?

നൂറുദിന കര്‍മ്മപദ്ധതി

30.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നൂറുദിന കര്‍മ്മപദ്ധതി ആഗസ്റ്റ് മുപ്പതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നോ;

( ബി )

പ്രസ്തുത കര്‍മ്മപദ്ധതിയില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പ്രഖ്യാപനങ്ങള്‍ എന്തൊക്കെയായിരുന്നു; അതില്‍ ഏതൊക്കെ കാര്യങ്ങള്‍ പൂര്‍ണ്ണതോതില്‍ നൂറുദിവസത്തിനുള്ളില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞുവെന്ന് അറിയിക്കാമോ;

( സി )

നവസംരംഭങ്ങളിലൂടെ 50000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ താെഴില്‍ നല്‍കുമെന്ന പ്രഖ്യാപനം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ;

( ഡി )

എങ്കില്‍ ഏതൊക്കെ മേഖലയിലാണ് തൊഴില്‍ നല്‍കിയതെന്നും ഓരോ മേഖലയിലും എത്ര പേര്‍ക്ക് വീതം തൊഴില്‍ നല്‍കിയെന്നും വിശദമാക്കുമോ?

വിവിധ മിഷനുകളുടെ പ്രവര്‍ത്തനം.

31.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്ന ശേഷം തുടങ്ങിയ വിവിധ മിഷനുകള്‍ വഴി എത്രകോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുളളതെന്നും പ്രസ്തുത മിഷനുകള്‍ വഴി നാളിതുവരെ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

നൂറ് ദിന കര്‍മ്മ പദ്ധതിയിലെ ലാപ്‍ടോപ്പ് വിതരണം

32.

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 5 ലക്ഷം കുട്ടികള്‍ക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ;

( ബി )

ആരുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയത്;

( സി )

ലാപ് ടോപ്പ് എന്ത് വിലയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്; ഏത് കമ്പനിയുടെ ലാപ്‍ടോപ്പാണ് ഇപ്രകാരം വിതരണം ചെയ്തത്;

( ഡി )

നൂറ് ദിവസം പൂര്‍ത്തിയാക്കിയ ഡിസംബര്‍ 12 നകം എത്ര പേര്‍ക്ക് ഈ പദ്ധതി പ്രകാരം ലാപ് ടോപ്പ് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ?

ജിഡ ഫണ്ട്

33.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ജിഡ ഫണ്ട് വിനിയോഗിച്ച് 2016-2021 കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ;

( ബി )

പ്രസ്തുത കാലയളവില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി

34.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എപ്പോഴാണ് പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കാമോ;

( ബി )

ഈ പദ്ധതിയുടെ ഫണ്ട് സമാഹരണം എങ്ങനെയാണെന്നും എത്ര രൂപയുടെ പദ്ധതിയാണിതെന്നും വ്യക്തമാക്കാമോ;

( സി )

ഈ പദ്ധതിയില്‍ ഏതെല്ലാം തരത്തിലുള്ള റോഡുകളാണ് പുനരുദ്ധരിക്കുന്നതെന്നും അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;

( ഡി )

ഈ പദ്ധതി പ്രകാരം ഏതെല്ലാം റോഡുകള്‍ക്ക് എത്ര ഫണ്ട് വീതം അനുവദിച്ചിട്ടുണ്ടെന്നും അങ്ങനെ ഫണ്ടനുവദിച്ച റോഡുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ടോ എന്നും പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നും മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;

( )

ഈ പദ്ധതി പ്രകാരം റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ആരുടെയെല്ലാം ശിപാര്‍ശകള്‍ ഉണ്ടായിരുന്നുവെന്നും പ്രസ്തുത ശിപാര്‍ശകള്‍ മുഴവന്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ?

നൂറുദിന കര്‍മ്മ പരിപാടികള്‍

35.

ശ്രീ. പി കെ അബ്ദു റബ്ബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2020-ല്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടികളില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട് ; വിശദമാക്കാമോ?

മുന്‍മന്ത്രിമാരും എം.എല്‍..മാരും നേരിടുന്ന അഴിമതി ആരോപണങ്ങള്‍

36.

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

എത്ര മുന്‍ മന്ത്രിമാരും എം.എല്‍..മാരുമാണ് അഴിമതി ആരോപണത്തിന്റെ പേരില്‍ നിലവില്‍ അന്വേഷണം നേരിടുന്നത്;

( ബി )

ഇവരുടെ പേരുവിവരവും രാഷ്ട്രീയ പാര്‍ട്ടി ബന്ധവും വ്യക്തമാക്കുമോ;

( സി )

ഓരോരുത്തരും നേരിടുന്ന അഴിമതി ആരോപണത്തിന്റെ വിശദാംശം വ്യക്തമാക്കുമോ?

ബഹു: പ്രതിപക്ഷനേതാവിനായി ചിലവഴിച്ച തുക

37.

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലത്ത് ബഹു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെയും ഓഫീസിന്റെയും മോടി പിടിപ്പിക്കലിനായി ഇതുവരെ എത്ര തുക ചിലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

ഈ കാലയളവില്‍ പ്രതിപക്ഷനേതാവിന്റെ ചികിത്സ, യാത്രാ, ടെലിഫോണ്‍ എന്നിവയ്ക്കായി ചിലവഴിച്ച തുക പ്രത്യേകം ലഭ്യമാക്കുമോ?

മന്ത്രിമാരുടെ വിദേശ യാത്രകൾ

38.

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2016 ജൂൺ മാസം മുതൽ നാളിതുവരെ മുഖ്യമന്ത്രി ഉൾപ്പെടെ എത്ര മന്ത്രിമാർ എത്ര വിദേശയാത്രകൾ നടത്തിയിട്ടുണ്ട് എന്നും ഈ ഇനത്തിൽ മേൽ കാലയളവിൽ സംസ്ഥാന ഖജനാവിൽ നിന്ന് എത്ര രൂപ ചെലവായിട്ടുണ്ട് എന്നും അറിയിക്കുമോ;

( ബി )

ഈ യാത്രകളിൽ എത്ര എണ്ണം കുടുംബസമേതം നടത്തിയതാണെന്നും എത്ര എണ്ണം ഔദ്യോഗിക ആവശ്യത്തിനായി നടത്തിയതാണെന്നും അറിയിക്കുമോ?

തിരുവനന്തപുരം ജില്ലയിലെ എല്‍.ഡി.ടൈപ്പിസ്റ്റ് നിയമനം

39.

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത ഒഴിവുകള്‍ കെ.പി.എസ്സ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

( സി )

തിരുവനന്തപുരം ജില്ലയിലെ വിവിധ കാര്യാലയങ്ങളില്‍ എല്‍.ഡി.ടൈപ്പിസ്റ്റിന് ഉദ്യോഗക്കയറ്റം ലഭിക്കേണ്ട എത്ര തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം

40.

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യവും വേഗത്തിലുമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

( ബി )

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തം

41.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായതിനെ സംബന്ധിച്ച് ഏതെല്ലാം ഏജന്‍സികളാണ് അന്വേഷണം നടത്തിയത്;

( ബി )

ഇവരുടെ നിഗമനങ്ങള്‍ എപ്രകാരമായിരുന്നു; വിശദാംശം നല്‍കുമോ?

ഔദ്യോഗിക വിദേശയാത്രകള്‍

42.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖല സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെ ഉളളവരുടെ ഔദ്യോഗിക വിദേശ യാത്രകള്‍ സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഈ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ;

( സി )

ഔദ്യോഗിക വിദേശ യാത്രക്ക് ശേഷം ആ യാത്രകൊണ്ട് ഉണ്ടായ നേട്ടം, യാത്രയില്‍ സ്ഥാപിച്ചെടുക്കുവാനായ ഗുണപരമായ ഭാവിബന്ധങ്ങള്‍ എന്നിവയൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

വിദേശയാത്രകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രസ്തുത യാത്രകൊണ്ട് നേടിയെടുക്കാന്‍ ആയോ എന്ന കാര്യം പരിശോധിക്കുവാന്‍ സംവിധാനം ഉണ്ടാക്കുമോ എന്ന് അറിയിക്കുമോ?

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്

43.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്ന ദുബായ് കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയും സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സിയുമായ സ്വപ്നസുരേഷും സര്‍ക്കാരില്‍ ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒ.എസ്.ഡി.യുമായിരുന്ന ശിവശങ്കര്‍ ഐ..എസ്. ഉം ഡിപ്ലാേമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുളളതായി അറിയാമോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

( ബി )

ശിവശങ്കര്‍ ഐ..എസ് എത്രനാളായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒ.എസ്.ഡി. ആയി സേവനമനുഷ്ഠിച്ച് വരുന്നു എന്ന് വ്യക്തമാക്കാമോ;

( സി )

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഒരു പ്രധാന പ്രതിയായ സ്വപ്നസുരേഷിന് സംസ്ഥാന ഗവണ്‍മെന്റിലെയോ അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലയുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന കണ്‍സള്‍ട്ടന്‍സിയിലോ നിമയനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിയമന ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ പുതിയ ബ്ലോക്കിന്റെ പേര്

44.

ശ്രീ. പി കെ അബ്ദു റബ്ബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ പുതിയ ബ്ലോക്കിന് ഗോള്‍ വാര്‍ക്കറുടെ പേര് ഇടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ പകരം സാമൂഹ്യ പരിഷ്കര്‍ത്താവായ ഡോ.പല്‍പ്പുവിന്റെ പേരിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോയെന്ന് അറിയിക്കാമോ?

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

45.

ശ്രീ. പി. ടി. തോമസ്

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ. വി .ഡി. സതീശൻ

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികളെയും, സി.ആന്റ് എ.ജിയെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ അതിന് ആധാരമായ വസ്തുതകള്‍ എന്തൊക്കെയാണ്;

( ബി )

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ 4.5 കോടി രൂപയോളം കൈക്കൂലിയിനത്തില്‍ നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതില്‍ സി.ബി.. അന്വേഷണം ആരംഭിച്ചപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നോ ; എങ്കില്‍ അതിനുള്ള കാരണമെന്താണ് എന്നറിയിക്കാമോ;

( സി )

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര പാഴ്സലിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിന്റെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടോ;

( ഡി )

പ്രസ്തുത അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണോ പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്ന് വെളിപ്പെടുത്താമോ ?

കേന്ദ്ര പദ്ധതികള്‍

46.

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കാര്യക്ഷമമായ ഇടപെടല്‍മൂലം മുടങ്ങിക്കിടന്ന ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് വിവരിക്കുമോ;

( ബി )

പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം; ഇതുമൂലം സംസ്ഥാനത്തിന് കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോച;

( സി )

ഇനിയും പൂര്‍ത്തീകരിക്കാനുള്ള കേന്ദ്ര പദ്ധതികള്‍ ഏതെല്ലാം; അവ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ‍പ്രതീക്ഷിക്കുന്നത്?

കാസര്‍കോഡ് ടാറ്റാ ആശുപത്രി

47.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാസര്‍കോഡ് ടാറ്റാ ആശുപത്രി നിര്‍മ്മിച്ചത് ഏത് ഫണ്ട് ഉപയോഗിച്ചാണെന്ന് വ്യക്തമാക്കാമോ;

( ബി )

ടാറ്റായുടെ ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രി നിര്‍മ്മിച്ചതെങ്കില്‍ എത്ര രൂപയാണ് ടാറ്റാ ഇതിനായി ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ;

( സി )

ഈ ആശുപത്രിയുടെ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്‍മെന്റിന്റെ സംഭാവന ഏതെല്ലാം കാര്യത്തില്‍ എങ്ങനെയെല്ലാമാണെന്ന് വ്യക്തമാക്കാമോ; സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ഏതെല്ലാം ആവശ്യത്തിന് എത്ര രൂപയാണെന്ന് തരംതിരിച്ചു വ്യക്തമാക്കാമോ;

( ഡി )

ഈ ആശുപത്രി നിര്‍മ്മിച്ച സ്ഥലം സര്‍ക്കാര്‍ ഭൂമിയാണോ എന്നും ഏത് സര്‍വ്വേ നമ്പറില്‍ എത്ര ഏക്കറാണെന്നും വ്യക്തമാക്കാമോ;

( )

ഈ ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഏതെല്ലാം ചികിത്സകളാണ് ലഭ്യമാകുന്നതെന്നും ഡോക്ടര്‍മാരടക്കം എത്ര ജീവനക്കാരാണുള്ളതെന്നും ഇതിന്റെ നടത്തിപ്പിനു പ്രതിമാസം വരുന്ന ചെലവ് എത്രയാണെന്നും വ്യക്തമാക്കാമോ;

( എഫ് )

ഈ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമായിട്ടുള്ളതാണോ; എങ്കില്‍ കോവിഡ് കാലം കഴിഞ്ഞാല്‍ ഇതിന്റെ ഭാവി പ്രവര്‍ത്തനം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ

48.

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ പുതിയൊരു സമീപനം സ്വീകരിച്ചിട്ടുളള ഈ സര്‍ക്കാര്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; വിശദവിവരം നല്‍കുമോ;

( ബി )

അപ്രകാരം പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കിയ സര്‍ക്കാരായി മാറുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം നല്‍കുമോ?

ലൈഫ് മിഷന്‍

49.

ശ്രീ. എസ്. ശർമ്മ

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ. ആൻ്റണി ജോൺ

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലൈഫ് മിഷന്‍ മുഖേന ഇതുവരെ എത്ര പേര്‍ക്ക് വീട് അനുവദിച്ചെന്നതിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെയും കണക്ക് ലഭ്യമാക്കാമോ;

( ബി )

പദ്ധതിക്കായി പക്ഷപാതരഹിതമായി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും പെട്ട ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അവലംബിച്ച മാര്‍ഗം വിശദമാക്കാമോ; പദ്ധതിയില്‍ ഇനിയും ഉള്‍പ്പെടാത്ത അര്‍ഹരായവരെ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( സി )

ഭവനരഹിതരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ പ്രഖ്യാപിക്കുകയും ഒരു ജനപ്രതിനിധിയെക്കൊണ്ട് പരാതി നല്‍കിച്ച് സി ബി ഐ, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ നിയമവിരുദ്ധമായി ഇടപെടുത്തുകയും ചെയ്തതിനെത്തുടർന്ന് ഈ ഏജൻസികൾ ലൈഫ് മിഷനെ ഇല്ലാതാക്കാന്‍ നടത്തുന്ന പ്രവൃത്തി അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

( ഡി )

മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പ്രളയപുനരധിവാസത്തിന് സംസ്ഥാനത്തിന് അര്‍ഹമായി ലഭിക്കേണ്ട തുക ലഭ്യമാക്കാതിരിക്കുകയും വിദേശസഹായം തടഞ്ഞതും ഇപ്പോള്‍ നിയമവിരുദ്ധമായി ഇടപെട്ട് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്നതായ നീക്കവും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത ഇടപെടലിനെതിരെ നിയമനടപടിക്ക് സാധ്യത പരിശോധിക്കുമോ?

കിഴക്കഞ്ചേരി-I .എസ്.. പരിധിയില്‍ നിന്നൊഴിവാക്കുന്നതിന് നടപടി

50.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കിഴക്കഞ്ചേരി-I റവന്യൂ വില്ലേജ് പ്രദേശങ്ങളില്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;

( ബി )

ഇത് മൂലം ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

കൃഷിഭൂമിയും വാസസ്ഥലങ്ങളും തോട്ടം മേഖലയും ഇ.എസ്.. പരിധിയില്‍ നിന്നൊഴിവാക്കി, റവന്യൂവനഭൂമിയെ മാത്രം പ്രത്യേകമായി തിരിച്ച് ഇ.എസ്.. ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

മുഖ്യമന്ത്രിയുടെ പേരിലുള്ള പുസ്തകങ്ങള്‍

51.

ശ്രീ . എം . ഉമ്മർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ഇതുവരെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി മുഖ്യമന്ത്രിയുടെ പേരില്‍ ഏതെല്ലാം തലക്കെട്ടുകളില്‍ പുസ്തകങ്ങള്‍ അച്ചടിച്ചിട്ടുണ്ട്; വിശദമാക്കാമോ;

( ബി )

ഓരോ പുസ്തകവും പ്രിന്റ് ചെയ്തതിന്റെ എണ്ണവും ഓരോന്നിനും ചെലവായ തുകയും എത്രയെന്ന് വിശദമാക്കാമോ;

( സി )

ഈ പുസ്തകങ്ങള്‍ക്ക് എല്ലാം ചേര്‍ത്ത് എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതെല്ലാം പ്രസ്സുകളിലാണ് ഇവ പ്രിന്റ് ചെയ്തതെന്ന് അറിയിക്കാമോ;

( ഡി )

പ്രിന്റിംഗ് ചാര്‍ജ് ഇനത്തില്‍ ഇനിയും എത്ര രൂപ നല്‍കാനുണ്ട് എന്ന് വിശദമാക്കാമോ?

ക്ഷേമപെന്‍ഷന്‍

52.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ എത്ര മാസം വരെയുളള ക്ഷേമപെന്‍ഷനാണ് കുടിശ്ശികയാക്കിയത്;

( ബി )

ഈ കുടിശ്ശിക ഏതെല്ലാം ഘട്ടത്തിലായി കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞെന്നും അതിനായി എത്ര തുക ചെലവഴിക്കേണ്ടി വന്നുവെന്നും വ്യക്തമാക്കുമോ;

( സി )

ഈ കാലയളവില്‍ എത്ര പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നുവെന്നും എത്ര തുക വീതമായിരുന്നുവെന്നും ഈ സര്‍ക്കാര്‍ ഇതുവരെ എത്ര പേര്‍ക്കുകൂടി പുതുതായി പെന്‍ഷന്‍ നല്‍കിയെന്നും, പെന്‍ഷന്‍ തുക എത്രമാത്രം വര്‍ദ്ധിപ്പിച്ചുവെന്നും വിശദമാക്കുമോ;

( ഡി )

നിലവില്‍ സംസ്ഥാനത്ത് സാമൂഹ്യക്ഷേമപെന്‍ഷനായും ക്ഷേമനിധി പെന്‍ഷനായും എത്ര പേര്‍ക്ക് എത്ര തുക വീതം നല്‍കുന്നുണ്ട്;

( )

ഇതിനായി മൊത്തം ചെലവഴിച്ച തുക എത്രയാണ്; പെന്‍ഷന്‍ വിതരണം സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

ലൈഫ് മിഷന്‍ പദ്ധതി

53.

ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ പദ്ധതികളിലായി എത്ര വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്; വ്യക്തമാക്കുമോ;

( ബി )

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ലൈഫ് മിഷന്‍ പദ്ധതിയിലൂടെ എത്ര വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വെളിപ്പടുത്തുമോ;

( സി )

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൈപ്പറ്റിയതായി ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ വിശദാംശം നല്‍കുമോ;

( ഡി )

പ്രസ്തുത അഴിമതി കേസില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തിയതിലെ കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നു; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉൾപ്പെടെ വിശദാംശം നല്‍കുമോ;

( )

ടി കേസില്‍ ആരെല്ലാമാണ് പ്രതിസ്ഥാനത്ത് വരുന്നത്; എത്ര തുകയുടെ അഴിമതി ആരോപണമാണ് വന്നിട്ടുള്ളത്; വ്യക്തമാക്കുമോ?

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍

54.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;

( ബി )

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എത്ര തുകയാണെന്നും വ്യക്തമാക്കാമോ;

( സി )

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകൾക്ക് അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

( ഡി )

അനുവദിച്ച തുക ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ചെലവഴിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?

മുളവുകാട് റോഡ് വികസന പദ്ധതി

55.

ശ്രീ. എസ്. ശർമ്മ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ജിഡ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം നടന്നുവരുന്ന മുളവുകാട് റോഡ് വികസനപദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;

( ബി )

രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

നവകേരളം കര്‍മ്മ പദ്ധതി

56.

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഹരിതകേരള മിഷന്‍, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന്‍ എന്നിവയില്‍ ഓരോന്നിലും നിലവില്‍ എത്രപേര്‍ വീതം സേവനം അനുഷ്ടിക്കുന്നു എന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത മിഷനുകളിലെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചെയിഞ്ച് വഴിയാണോ; അല്ലെങ്കില്‍ നിയമനരീതി വ്യക്തമാക്കുമോ;

( സി )

ഓരോ മിഷനിലെയും ജീവനക്കാര്‍ക്ക് ശമ്പളം/ഓണറേറീയം ഇനത്തില്‍ ഇതിനകം എന്ത് തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;

( ഡി )

മിഷന്‍ മോണിറ്ററിംഗ് ടീം നിലവിലുണ്ടോ; അവരുടെ നിയമനരീതി വ്യക്തമാക്കുമോ;

( )

നവകേരളം കര്‍മ്മപദ്ധതിയുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ,പ്രസ്തുത വ്യക്തിക്ക് ശമ്പളം/മറ്റ് ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ ഇതിനകം എന്ത് തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ ?

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം

57.

ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2018 ലെ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ വ്യക്തികളും, സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വന്നിരുന്നോ;

( ബി )

ഇപ്രകാരം സന്നദ്ധത അറിയിച്ചവര്‍ ഇതിനകം എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;

( സി )

പ്രളയത്തില്‍ പൂര്‍ണ്ണമായും, ഭാഗീകമായും നാശം സംഭവിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കി. ഇതിനായി എന്ത് തുക ചെലവഴിച്ചു; വ്യക്തമാക്കാമോ?

റീബില്‍ഡ് കേരള

58.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2019ലെ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് റീബില്‍ഡ് കേരളയിലൂടെ അനുവദിച്ച തുക അക്കൗണ്ട് നമ്പര്‍ മാറി തെറ്റായി നിക്ഷേപിച്ചതിനാല്‍ ലഭിക്കാതെ പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

13/11/2020ന് B3-5571/2020 നമ്പര്‍ കത്ത് പ്രകാരം ആലത്തൂര്‍ തഹസില്‍ദാര്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക്, താലൂക്കിലെ 4 പേരുടെ അക്കൗണ്ട് നമ്പര്‍ മാറി പോയത് തിരുത്തി യഥാര്‍ത്ഥ അക്കൗണ്ടിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഫയലിന്റെ നിലവിലെ സ്ഥിതി എന്തെന്ന് പറയാമോ;

( സി )

ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ധനസഹായം എത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

59.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

2018 ആഗസ്റ്റിലെ മഹാപ്രളയത്തിന് ശേഷം 2019 ആഗസ്റ്റ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയുടെ വിശദാംശം വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത തുകയില്‍ എത്ര കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്; ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ?

മുഖ്യമന്ത്രിയുടെ ചികിത്സാസഹായധനം (CMDRF)

60.

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ (CMDRF) ചികിത്സാസഹായധനമായി എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

( ബി )

പഞ്ചായത്ത് തിരിച്ച് (കാട്ടാക്കട, വിളവൂര്‍ക്കല്‍, വിളപ്പില്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, പള്ളിച്ചല്‍) ആകെ തുകയും, അനുവദിച്ചവരുടെ ലിസ്റ്റും ലഭ്യമാക്കാമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

61.

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ആകെ എത്ര പേര്‍ക്ക് ചികിത്സാധനസഹായം നല്കിയിട്ടുണ്ടെന്ന് പറയാമോ; ആകെ അനുവദിച്ച തുകയെത്രയെന്ന് അറിയിക്കാമോ;

( ബി )

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ധനസഹായം അനുവദിച്ച നിയമസഭാമണ്ഡലം ഏതെന്നും, എത്രപേര്‍ക്കാണ് അനുവദിച്ചതെന്നും, അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ;

( സി )

ഏറ്റവും കുറവ് പേര്‍ക്ക് ധനസഹായം അനുവദിച്ച നിയോജകമണ്ഡലം ഏതെന്നും, എത്രപേര്‍ക്കാണ് അനുവദിച്ചതെന്നും, അനുവദിച്ച തുക എത്രയെന്നും അറിയിക്കാമോ?

മാവേലിക്കര താലൂക്കില്‍ അനുവദിച്ച ദുരിതാശ്വാസ നിധി

62.

ശ്രീ. ആർ.രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മാവേലിക്കര താലൂക്കില്‍ അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായം.

63.

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍പ്പെട്ട എത്ര പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭ്യമാക്കിയെന്ന് വ്യക്തമാക്കാമോ;

( ബി )

ആകെ എത്ര തുകയുടെ ധനസഹായമാണ് അനുവദിച്ചതെന്ന് വിശദീകരിക്കാമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

64.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാസഹായമായി 31.12.2020 വരെ എത്ര തുകയാണ് അനുവദിച്ചത്; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

( ബി )

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2011-16 ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാസഹായമായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ?

ബാലുശ്ശേരി മണ്ഡലം

65.

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബാലുശ്ശേരി മണ്ഡലം ഉള്‍പ്പെടുന്ന വില്ലേജുകള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര രൂപ ധനസഹായമായി നല്‍കിയിട്ടുണ്ട്; വില്ലേജുകള്‍ തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കാമോ?

ദുരിതാശ്വാസ നിധി

66.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ സംസ്ഥാനത്ത് ഉണ്ടായ ദുരന്തങ്ങള്‍, മഹാമാരി എന്നിവയുടെ പേരില്‍ എത്ര തവണ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും പണം ഉള്‍പ്പെടെയുള്ള സഹായം സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

( ബി )

ഇപ്രകാരം ഓരോ തവണയും പിരിഞ്ഞ് കിട്ടിയ തുക എത്രയാണ്; വിശദാംശം നല്‍കുമോ;

( സി )

പ്രസ്തുത തുക സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;

( ഡി )

ഇപ്രകാരം ഓരോ തവണയും ലഭിച്ച തുകയില്‍ എന്ത് തുക ഇതിനകം ചെലവഴിച്ചു; ശേഷിക്കുന്നത് എത്രയെന്ന് പ്രത്യേകം പ്രത്യേകം ലഭ്യമാക്കുമോ?

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ റീ ബില്‍ഡ് കേരള പദ്ധതി

67.

ശ്രീ. സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )

ഒന്നും രണ്ടും ഘട്ടങ്ങളിലായി ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( സി )

ഈ പ്രവര്‍ത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;

( ഡി )

ഈ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗം

68.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേ ക്ക് 2020 ഡിസംബർ 31 വരെ എത്ര രൂപ ലഭിച്ചിട്ടുണ്ട് ;

( ബി )

അതിൽ നിന്നും പ്രളയാനന്തര കേരള പുനഃസൃഷ്ടിക്കു വേണ്ടി നാളിതുവരെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ;

( സി )

സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും സർവീസിൽ നിന്ന് വിരമിച്ചവരിൽ നിന്നും നിയമസഭാസാമാജികരിൽ നിന്നും ആകെ സ്വരൂപിച്ച തുക എത്ര വീതമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ ?

റീ ബില്‍ഡ് കേരളയിലുള്‍പ്പെടുത്തി കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍

69.

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കല്‍പ്പറ്റ മണ്ഡലത്തിലെ ആര്‍ക്കെല്ലാമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്നും നാളിതുവരെ എത്ര കോടി രൂപ അനുവദിച്ചുവെന്നും വിശദമാക്കാമോ;

( ബി )

റീ ബില്‍ഡ് കേരള പദ്ധതിയില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിക്കും അനുവദിക്കപ്പെട്ട തുക സഹിതം വിശദമാക്കാമോ.;

( സി )

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചതും ആരംഭിക്കാന്‍ കഴിയാത്തതുമായ പദ്ധതികള്‍ ഏതെല്ലാമെന്നും ഈ പദ്ധതികള്‍ എന്ന് ആരംഭിക്കാനാവുമെന്നും വിശദമാക്കാമോ?

റീബില്‍ഡ് കേരള

70.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് 2018 ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന മേഖലകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്ക് രൂപം നല്‍കി 2 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന ആക്ഷേപം വസ്തുതാപരമാണോ:എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;

( ബി )

പുനര്‍നിര്‍മ്മാണത്തിനായി എത്ര തുക ആവശ്യമായി വരുമെന്നും, ഇതിനകം എത്ര തുക സമാഹരിച്ചുവെന്നും, ഏതൊക്കെ ഏജന്‍സികളില്‍ നിന്നാണ് അതിനായുള്ള ധനസമാഹരണം നടത്തിയത് എന്നുമുളളതിന്റെ വിശദാംശം നല്‍കുമോ;

( സി )

ഏതാെക്കെ മേഖലയിലാണ് ഇതിനകം പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അതിനായി എത്ര തുക ചെലവഴിച്ചു;

( ഡി )

വിവിധ മേഖലകളിലെ പുനര്‍നിര്‍മ്മാണ പ്രക്രിയ ത്വരിതപ്പടുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

71.

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വാമനപുരം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്, പെരിങ്ങമല, തെന്നൂര്‍, പാലോട്, കുറുപുഴ, പനവൂര്‍, ആനാട്, പുല്ലമ്പാറ എന്നീ വില്ലേജുകളില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

( ബി )

ആകെ എത്ര തുകയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ?

കൊറോണ പ്രതിരോധ നടപടി

72.

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കൊറോണ പ്രതിരോധത്തിനായി കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

രോഗബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയേണ്ടി വന്ന വിദേശമലയാളികള്‍ക്ക് എംബസി വഴി പ്രത്യേക നിരീക്ഷണകേന്ദ്രം ഒരുക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നോ; ആയതിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം എന്തായിരുന്നുവെന്ന്അറിയിക്കാമോ;

( സി )

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാന വിഹിതമായി എന്ത് തുക ചെലവഴിക്കുവാനാണ് കേന്ദ്രം ഇതിനകം അനുമതി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

( ഡി )

കോവിഡ് ആശുപത്രികള്‍ ആരംഭിക്കുന്നതിന് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കുന്നതിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ; ആയതിലൂടെ എത്ര കോവിഡ് ആശുപത്രികള്‍ ആരംഭിച്ചുവെന്ന് അറിയിക്കാമോ?

മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധി

73.

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ചികിത്സാസഹായനിധിയില്‍ നിന്നും നാളിതുവരെയായി എത്ര കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ?

കൊച്ചി രാമേശ്വരം വില്ലേജിലെ കുടുംബങ്ങള്‍ക്ക് ഭൂമി പോക്കുവരവ് ചെയ്യുന്നതിനുളള നടപടി.

74.

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

1985ല്‍ ഐ.എന്‍.എസ് ദ്രോണാചാര്യ പ്രൊജക്റ്റിനുവേണ്ടി കൊച്ചി താലൂക്കിലെ രാമേശ്വരം വില്ലേജില്‍ പുനരധിവാസത്തിനായി ഏറ്റെടുത്ത് കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിനു കൈമാറിയ ഭൂമിയില്‍ തീറാധാരപ്രകാരം വര്‍ഷങ്ങളായി കൈവശം വെച്ച് അനുഭവിച്ച് വരുന്ന രാമേശ്വരം വില്ലേജില്‍ മൂലങ്കുഴിയില്‍ R.K. കോളനി നിവാസികളായ 29 കുടുംബങ്ങള്‍ക്ക്കെ.എസ്.എച്ച്.ബി ന് ലഭിക്കേണ്ടതായ കുടിശിക തുക സര്‍ക്കാര്‍ അടക്കാത്തതിനാല്‍ ഏന്‍. .സി നല്കാത്തതിനാല്‍ പോക്കുവരവ് ചെയ്ത് നല്‍കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

( ബി )

മത്സ്യതൊഴിലാളികളായ ഈ കുടുംബങ്ങളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് കെ.എസ്.എച്ച്.ബി ക്ക് നല്‍കേണ്ടതായ തുക നല്‍കി വര്‍ഷങ്ങളായി കൈവശം വച്ച് അനുഭവിച്ചു വരുന്ന ഭൂമിയുടെ പോക്കുവരവ് ചെയ്ത് കരം സ്വീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ബേപ്പൂര്‍ മണ്ഡലത്തിലെ ലെെഫ് മിഷന്‍ പദ്ധതി

75.

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലെെഫ് മിഷന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 31-12-2020 വരെ പൂര്‍ത്തീകരിച്ചു നല്‍കിയ ഭവനങ്ങളുടെ വിശദവിവരങ്ങള്‍ നല്കാമോ;

( ബി )

പ്രസ്തുത വീടുകളുടെ പൂര്‍ത്തീകരണത്തിനായി എത്ര തുക സര്‍ക്കാര്‍ ചെലവഴിച്ചു;

( സി )

കോഴിക്കോട് ജില്ലയില്‍ ഇനിയും ഭവനരഹിതരായവരുടെ കണക്കുകള്‍ ലഭ്യമാണോ; വിശദാംശങ്ങള്‍ നല്കാമോ;

( ഡി )

ബേപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ലെെഫ് മിഷന്‍ മുഖേന പൂര്‍ത്തിയാക്കിയ വീടുകളുടെ കണക്കുകള്‍ നല്കാമോ?

ശബരിമല വിമാനത്താവള നിര്‍മ്മാണം

76.

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍ദ്ദിഷ്ട ശബരിമല അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണ നടപടികള്‍ ഏതുഘട്ടം വരെയായി; ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിച്ചത്; ഇനി എന്തൊക്കെ നടപടികളാണ് പൂര്‍ത്തിയാക്കാനുള്ളത്; വിശദമാക്കാമോ;

( ബി )

സ്ഥലം ഏറ്റെടുക്കാന്‍ എന്താെക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടി

77.

ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

എറണാകുളം ജില്ലയിലെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതും ആലുവ, കളമശ്ശേരി, കുന്നത്തുനാട്, തൃപ്പൂണിത്തുറ എന്നീ നിയോജകമണ്ഡലങ്ങളിലെ ജലസ്രോതസ്സുമായി ബന്ധപ്പെട്ടുള്ളതുമായ കടമ്പ്രയാറിലേക്ക് കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗാര്‍മെന്റ്സ് ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് യൂണിറ്റിലെ മാലിന്യം വലിയതോതില്‍ പുറന്തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

ഇതു സംബന്ധിച്ച് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് 27.07.2012-ല്‍ PCB/RO-EKM/GEN 7612 നമ്പറായി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ;

( സി )

കിറ്റെക്സ് ഗാര്‍മെന്റ്സ്, കിഴക്കമ്പലവുമായി ബന്ധപ്പെട്ട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( ഡി )

സ്മാര്‍ട്ട് സിറ്റിയുടെയും ഇന്‍ഫോ പാര്‍ക്കിന്റെയും രാജഗിരി എഞ്ചിനീയറിംഗ് കോളേജിന്റെയും തൃക്കാക്കര മുനിസിപ്പാലിറ്റിയുടേതും അടക്കം ചുറ്റുപാടുമുള്ള കുടിവെള്ള സ്രോതസ്സിന് ആധാരമായ കടമ്പ്രയാര്‍ നദി ഇത്തരത്തില്‍ ഭീമമായ തോതില്‍ മലിനപ്പെടുന്ന വസ്തുത പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഹരിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;

( )

ഈ മാലിന്യ പ്രശ്നത്തിന് പരിഹാരമായി സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള റിവേഴ്സ് ഓസ്മോസിസ് (RO)സിസ്റ്റവും സീറോ ലിക്വിഡ് ഡിസ്ചാര്‍ജ്ജ് (ZLD) പ്ലാന്റും സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?

സ്പേസ് പാര്‍ക്കിലെ നിയമനം

78.

ശ്രീ. അൻവർ സാദത്ത്

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ. വി. പി. സജീന്ദ്രൻ

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് തന്ത്രപ്രധാനമായ സ്പേസ് പാര്‍ക്കില്‍ സര്‍ക്കാര്‍ നിയമനം നല്കിയിരുന്നോ; എങ്കില്‍ അതിനുളള സാഹചര്യം വിശദമാക്കാമോ;

( ബി )

ഇന്ത്യയിലെയും വിദേശത്തെയും ശാസ്ത്രജ്ഞന്മാരെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് വ്യക്തമാക്കാമോ;

( സി )

നിരവധി കേസുകളില്‍ പ്രതിയായ സ്വപ്ന സുരേഷിനെ പോലീസ് വെരിഫിക്കേഷന്‍ നടത്തിയതിനു ശേഷമാണോ തന്ത്രപ്രധാനമായ സ്പേസ് പാര്‍ക്കില്‍ സര്‍ക്കാര്‍ നിയമിച്ചതെന്ന് അറിയിക്കാമോ;

( ഡി )

സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?

കോഴിക്കോട്ടെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍

79.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ജില്ലയില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, സി.ഡബ്ല്യൂ.ആര്‍.ഡി.എം, സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്നിവിടങ്ങളില്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പുതിയ പദ്ധതികളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

പ്രസ്തുത സ്ഥാപനങ്ങളില്‍ പുതുതായി ആവിഷ്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;

( സി )

സ്കൂള്‍ ഓഫ് മാത്തമാറ്റിക്സില്‍ പുതിയ പഠന കോഴ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

കൊച്ചി മെട്രോ റെയില്‍ പദ്ധതി

80.

ശ്രീ. എം. സ്വരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്;

( ബി )

ഇവയില്‍ തൃപ്പൂണിത്തുറ മണ്ഡലവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന/നടപ്പിലാക്കാന്‍ ആലോചിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

കെ-റെയില്‍ പദ്ധതി

81.

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള കെ-റെയില്‍ പദ്ധതിക്കായി (സില്‍വര്‍ ലെെന്‍ പദ്ധതി) സ്ഥലമെടുക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

( ബി )

ഈ പദ്ധതിയ്ക്കായി എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്; അതില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി എത്ര ഹെക്ടറാണെന്ന് അറിയിക്കുമോ;

( സി )

ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം ആകെ എന്ത് ചെലവ് വരും; ഇത് എപ്രകാരം കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത്;

( ഡി )

ഈ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ ധനകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( )

കേന്ദ്ര അനുമതി ഇല്ലാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ;

( എഫ് )

ഈ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നവംബര്‍ 20 ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം എടുത്തിരുന്നോ;

( ജി )

റവന്യൂ വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയിക്കാമോ?

പരസ്യങ്ങളിലെ തെറ്റായ അവകാശവാദങ്ങള്‍

82.

ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ആരോഗ്യരംഗത്ത് ചികിത്സയും പരിശോധനകളും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വ്യാജവിവരങ്ങളും തെറ്റായ അവകാശവാദങ്ങളും ഉന്നയിച്ചും തെറ്റിദ്ധരിപ്പിച്ചും പ്രമുഖ ദിനപത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പരസ്യം നല്‍കി രോഗികളെയും പൊതുജനങ്ങളെയും കബളിപ്പിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സംസ്ഥാനത്ത് എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ;

( ബി )

ഇത്തരത്തിലുളള വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചുളള പരാതികള്‍ ലഭിയ്ക്കമ്പോളല്ലാതെ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചുളള പരസ്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്; ഇത്തരം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യത സംബന്ധിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരം പരസ്യങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണം നടത്താറുണ്ടോ;

( സി )

പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം കാര്യക്ഷമമായി നടക്കാത്തത് ആരോഗ്യരംഗത്ത് ഉള്‍പ്പടെ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാക്കുന്നതിന് ഇടയാക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ;

( ഡി )

ഇത്തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ; ഇത്തരം പ്രവണതകള്‍ തടയുന്നതിന് മാധ്യമങ്ങളുടെ കൂടെ സഹകരണത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

സര്‍ക്കാര്‍ പരസ്യങ്ങള്‍

83.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി 31.12.2020 വരെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രിന്റ് മീഡിയയ്ക്കും വിഷ്വല്‍ മീഡിയയ്ക്കും മറ്റ് രീതിയിലുള്ള പരസ്യങ്ങള്‍ക്കും എത്ര ലക്ഷം രൂപ വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

( സി )

കോവിഡ് മൂലമുളള പ്രതിസന്ധി കാലത്ത് 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് എത്ര കോടി രൂപയുടെ പരസ്യമാണ് വിവിധ മീഡിയകള്‍ വഴി നല്‍കിയതെന്ന് വ്യക്തമാക്കുമോ;

( ഡി )

പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ ബില്ലുകള്‍ ഇതിനകം ലഭിച്ചിട്ടില്ലെങ്കില്‍ അവയുടെ എസ്റ്റിമേറ്റ് തുക വ്യക്തമാക്കുമോ?

സോഷ്യല്‍ മീഡിയ വഴിയുള്ള സർക്കാർ പ്രചരണം

84.

ശ്രീ . വി. ടി. ബൽറാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ ഇതിനകം എന്ത് തുകയാണ് ചെലവഴിച്ചത്;

( ബി )

ഏത് ഏജന്‍സി വഴിയാണ് ഇത്തരം പ്രചരണം നടത്തുന്നത്; അവരെ എപ്രകാരമാണ് തെരഞ്ഞെടുക്കുന്നതെന്ന് അറിയിക്കാമോ;

( സി )

2020 ഏപ്രിലിന് ശേഷം ഇതുവരെ സര്‍ക്കാര്‍ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് എന്ത് തുകയാണ് അനുവദിച്ചത് എന്നും ഇനി എന്ത് തുക നല്‍കുവാനുണ്ട് എന്നും വെളിപ്പെടുത്താമോ?

ഒളവണ്ണയിലെ ഷാര്‍ജാ കള്‍ച്ചറല്‍ സെന്റർ

85.

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോട് ഒളവണ്ണയില്‍ ഷാര്‍ജാ കള്‍ച്ചറല്‍ സെന്ററിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

( ബി )

എത്ര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുളളത്;

( സി )

ആയതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

പ്രവാസികള്‍ക്ക് നോര്‍ക്ക ചെയ്ത സഹായങ്ങള്‍

86.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധ മൂലം ജോലി നഷ്ടപ്പെടുകയും ബുദ്ധിമുട്ടിലാകുകയും ചെയ്ത പ്രവാസികള്‍ക്ക് നോര്‍ക്ക എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;

( ബി )

തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനിൽ കഴിയുന്നതിനായി 2.5 ലക്ഷം ബെഡ്ഡുകള്‍ നീക്കിവച്ചിട്ടുണ്ടെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്താണ് എന്ന് വെളിപ്പെടുത്താമോ;

( സി )

കോവിഡ് മൂലം ബുദ്ധിമുട്ടിയ പ്രവാസികള്‍ക്ക് ലോക കേരളസഭ എന്തൊക്കെ സഹായങ്ങളാണ് എത്തിച്ചത്; പ്രവാസികളെ നാട്ടിലെത്തിക്കുവാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ലോക കേരളസഭയുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയിരുന്നോ;

( ഡി )

എങ്കില്‍ എത്ര ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയതെന്നും ഇതിലൂടെ എത്രപേര്‍ക്ക് സഹായം എത്തിക്കുവാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കുമോ?

പ്രവാസി ക്ഷേമം

87.

പ്രൊഫ . കെ. യു. അരുണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം പ്രവാസി ക്ഷേമത്തിനായി നോര്‍ക്ക വകുപ്പ് മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികൾക്ക് സഹായം

88.

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികളെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ;

( ബി )

എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

പ്രവാസികളുടെ ക്ഷേമം

89.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഗള്‍ഫ് നാടുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി ഗള്‍ഫില്‍ നടത്തിയ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( ബി )

ഇല്ലെങ്കില്‍ പ്രാവര്‍ത്തികമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ?

നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിയ പദ്ധതികള്‍

90.

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാരിന്റെ കാലയളവില്‍ നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ എന്തെല്ലാമാണ്;

( ബി )

ഇവയില്‍ ഓരോന്നിലും എത്രപേര്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

( സി )

പ്രവാസി മലയാളികളെ അടിയന്തര സാഹചര്യങ്ങളില്‍ തിരിച്ചു കൊണ്ടു വരുന്നതിനുള്ള പദ്ധതി നോര്‍ക്ക റൂട്ട്സ് ആവിഷ്കരിച്ചിട്ടുണ്ടോ;

( ഡി )

പ്രസ്തുത പദ്ധതി പ്രകാരം എത്ര പ്രവാസികള്‍ക്ക് സഹായം നല്‍കിയെന്നും ഇതിനായുള്ള പ്രത്യേക നിധിയില്‍ നിന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

ലോക കേരളസഭ

91.

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക കേരള സഭ രൂപീകരിച്ചതുമൂലം സാധാരണക്കാരായ പ്രവാസികള്‍ക്ക് നേട്ടമുണ്ടായതായി വിലയിരുത്തുന്നുണ്ടോ; എങ്കില്‍ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടായതെന്ന് അറിയിക്കാമോ;

( ബി )

2018-ലെ ഒന്നാം ലോക കേരള സഭയിലും 2020 ലെ രണ്ടാം ലോക കേരള സഭയിലും എടുത്ത പ്രധാന തീരുമാനങ്ങള്‍ എന്തൊക്കെയാണ്; ഇതില്‍ ഏതൊക്കെ തീരുമാനങ്ങളാണ് ഇതിനകം നടപ്പിലാക്കിയതെന്ന് അറിയിക്കുമോ;

( സി )

ലോക കേരള സഭക്ക് നിയമപ്രാബല്യം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; അതിനായുള്ള കരട് ബില്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

ലോക കേരളസഭകള്‍ 2018 ലും 2020ലും ചേരുന്നതിന് ചെലവഴിച്ച തുക പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

നെയ്യാറ്റിന്‍കരയിലെ ദമ്പതിമാരുടെ മരണം

92.

കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കരയില്‍ രാജന്‍, അമ്പിളി എന്നീ ദമ്പതികളുടെ മരണത്തിനു കാരണം പോലീസുകാരുടെ മനുഷ്യത്വരഹിതമായ നടപടിയാണ് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

( ബി )

എങ്കില്‍ കുറ്റക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

ജനമൈത്രി പോലീസ് സംവിധാനം

93.

ശ്രീ എ. എൻ. ഷംസീർ

ശ്രീ എം. രാജഗോപാലൻ

ശ്രീ . കെ . ബാബു

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ജനമൈത്രി പോലീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

പൊതുജനങ്ങളോട് പോലീസിലെ ചുരുക്കം ചിലരുടെ മാന്യതയില്ലാത്ത പെരുമാറ്റം പോലീസ് സേനയ്ക്കാകെ അവമതിപ്പ് ഉണ്ടാക്കുമെന്നതിനാല്‍ മാന്യതയാര്‍ന്ന പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്നും ഉറപ്പ് വരുത്തുന്നതിനായി എന്തെല്ലാം കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

ജനമൈത്രി പോലീസ് സംവിധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അശരണരായ മുതിര്‍ന്ന പൗരന്‍മാരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

'പുതിയ കാലം പുതിയ പോലീസ്'

94.

ശ്രീ . . പ്രദീപ് കുമാർ

ശ്രീ ഐ. ബി. സതീഷ്

ശ്രീ. വി. അബ്ദുറഹിമാൻ

ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ക്രമസമാധാന പരിപാലന രംഗത്ത് നടപ്പിലാക്കിയ നൂതന സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

'പുതിയ കാലം പുതിയ പോലീസ്' എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനായി പോലീസ് വകുപ്പില്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

( സി )

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

ക്രമസമാധാന പരിപാലന രംഗത്തെ മികവ് പരിഗണിച്ച് ഇക്കാലയളവില്‍ എന്തെല്ലാം പുരസ്ക്കാരങ്ങളാണ് പോലീസ് വകുപ്പിന് ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസ്സുകള്‍

95.

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക്ഡൗണ്‍ കാലത്ത് കാസര്‍കോട് ജില്ലയില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷന്‍ തിരിച്ചു വ്യക്തമാക്കാമോ;

( ബി )

ഏതെല്ലാം രീതിയിലുള്ള നിയമലംഘനങ്ങള്‍ക്കും കുറ്റങ്ങള്‍ക്കുമാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഏതെല്ലാം സെക്ഷനുകള്‍ പ്രകാരമാണ് എഫ്..ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് സ്റ്റേഷന്‍ തിരിച്ചു വ്യക്തമാക്കാമോ;

( സി )

ഈ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നും ശിക്ഷകള്‍ ഏത് തരത്തിലായിരുന്നുവെന്നും പോലീസ് സ്റ്റേഷന്‍ തിരിച്ചു വ്യക്തമാക്കാമോ?

ക്ലിഫ് ഹൗസിന്റെ സുരക്ഷാസംവിധാനം

96.

ശ്രീ . .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്, സുരക്ഷാവലോകനം നടത്തിയ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത സമിതി എന്തൊക്കെ സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ;

( സി )

പ്രസ്തുത ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എത്ര രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍

97.

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിക്ഷേധങ്ങള്‍ക്കെതിരെ അങ്കമാലി മണ്ഡലത്തില്‍പ്പെട്ട അങ്കമാലി, അയ്യമ്പുഴ, കാലടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എഫ്..ആര്‍-ന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;

( ബി )

ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലായെങ്കില്‍ വിശ്വാസികള്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?

കേരള പോലീസ് നിയമത്തിലെ 118 എ വകുപ്പ്

98.

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് കേരള പോലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നിരുന്നോ;

( ബി )

ഭരണഘടനാ വ്യവസ്ഥകള്‍ക്ക് നിരക്കാത്തതും പോലീസിന് അമിതാധികാരം നല്‍കുന്നതും ദുരപയോഗം ചെയ്യുന്നതിന് ഇടയുള്ളതുമായ പ്രസ്തുത ഭേദഗതി കൊണ്ടുവരുവാന്‍ ഉണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

( സി )

ജനങ്ങളെ പൊതുവില്‍ ബാധിക്കുന്നതും ദേശീയമായി തന്നെ പ്രാധാന്യം ഉള്ളതുമായ വിഷയത്തില്‍ പുതിയ ഒരു നയം രൂപീകരിക്കുമ്പോഴും അതിനായി നിയമനിര്‍മ്മാണം നടത്തുമ്പോഴും ചെയ്യേണ്ട രാഷ്ട്രീയമായ പരിശോധനയും വിശകലനവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ;

( ഡി )

പ്രസ്തുത ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏതെങ്കിലും പരാതി ലഭിക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

മാഞ്ഞൂർ പോലീസ് സ്റ്റേഷനുള്ള തസ്തിക സൃഷ്ടിക്കൽ

99.

ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂർ പോലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്‌തമാക്കാമോ;

( ബി )

മാഞ്ഞൂർ പോലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ തസ്തികകൾ നിശ്ചയിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താമോ;

( സി )

പ്രസ്തുത പോലീസ് സ്റ്റേഷൻ സംബന്ധിച്ച് നിലവിലുള്ള ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്‌തമാക്കാമോ; ഫയൽ മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്നറിയിക്കാമോ?

നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കല്‍

100.

ശ്രീ . എം . വിൻസെൻറ്

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസിന്റെ നടപടി കാരണം രാജന്‍-അമ്പിളി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;

( ബി )

കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുന്‍പേ ആ കുടുംബത്തെ കുടിയൊഴിപ്പിക്കുവാൻ അമിതാവേശം കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

( സി )

സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?


 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.