STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി

*211.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ. വി. പി. സജീന്ദ്രൻ

ശ്രീ. അൻവർ സാദത്ത്

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം ഭൂമിയുടെ ഉടമസ്ഥത ആണെന്നതിനാല്‍ അവരെ ഭൂമിയുടെ ഉടമസ്ഥരാക്കുന്നതിന് നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ;

( ബി )

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണ്; അതിലൂടെ ഭൂമി നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

ആദിവാസി മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന വാസയോഗ്യവും കൃഷിയോഗ്യവുമായ സ്ഥലം പര്‍ച്ചേയ്സ് കമ്മിറ്റി നിശ്ചയിക്കുന്ന വിലക്ക് ഭൂഉടമകളില്‍ നിന്നും വാങ്ങി ലാന്‍ഡ് ബാങ്കില്‍ ഉള്‍പ്പെടുത്തി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;

( ഡി )

പ്രസ്തുത വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമി അവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്നും അത് അന്യാധീനപ്പെടുത്തുന്നില്ലായെന്നും ഉറപ്പാക്കുന്നതിന് സോഷ്യല്‍ ആഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമോ?

തൊഴില്‍ നിയമങ്ങള്‍

*212.

ശ്രീ. സി. ദിവാകരൻ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. ഇ കെ വിജയൻ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

തൊഴിലാളികള്‍ കാലങ്ങളായി സമരം ചെയ്ത് നേടിയ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാല്‍പ്പത്തിനാല് തൊഴില്‍ നിയമങ്ങളെ നാല് ലേബര്‍ കോഡുകളാക്കി മാറ്റിയത് സംസ്ഥാനത്ത് തൊഴില്‍ രംഗത്തും തൊഴിലാളി ക്ഷേമത്തിലും എന്തൊക്കെ പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നതെന്ന് വിശദമാക്കുമോ;

( ബി )

കേന്ദ്രനയത്തിന് കടകവിരുദ്ധമായി തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ എന്തെല്ലാം ഭേദഗതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നറിയിക്കുമോ;

( സി )

കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീത്തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയത് വനിതാക്ഷേമത്തില്‍ ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്കര്‍ഷയുടെ മാതൃകയാണോ എന്നറിയിക്കുമോ;

( ഡി )

മിനിമം വേതനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ടോ; മറ്റെന്തൊക്കെ ഭേദഗതികളാണ് മിനിമം വേതന നിയമത്തില്‍ വരുത്തിയതെന്നറിയിക്കുമോ?

പക്ഷിപ്പനി

*213.

ശ്രീ .പി. കെ. ബഷീർ

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ . അബ്ദുൽ ഹമീദ് .പി .

ഡോ.എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എവിടെയെല്ലാമാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ;

( ബി )

പ്രസ്തുത രോഗബാധ നിയന്ത്രിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

( സി )

രോഗബാധ മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും വ്യാപിക്കുവാന്‍ സാധ്യതയുണ്ടോ; എങ്കില്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?

മാതൃക ഐ.ടി.ഐ പദ്ധതി

*214.

ശ്രീ . പി . കെ . ശശി

ശ്രീ. സജി ചെറിയാൻ

ശ്രീ . വി കെ പ്രശാന്ത്

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ ഐ.ടി..കളുടെ നിലവാരം ഉയര്‍ത്താനായി ആവിഷ്കരിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

( ബി )

.ടി..കളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാൻ പരിപാടിയുണ്ടോ;

( സി )

എൻ.സി.വി.ടി. മാനദണ്ഡങ്ങള്‍ അനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കാനും ഉപകരണങ്ങള്‍ സജ്ജീകരിക്കാനും നടപടി സ്വീകരിച്ചുവരുന്നുണ്ടോ;

( ഡി )

മാതൃക ഐ.ടി.. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം അറിയിക്കാമോ?

ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കുവാന്‍ പദ്ധതികള്‍

*215.

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ നദികള്‍ ഉള്‍പ്പെടെയുള്ള പല ജലസ്രോതസ്സുകളും അമിതമായ രീതിയില്‍ മലിനീകരിക്കപ്പെട്ടിട്ടുള്ള സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടുണ്ടോ;

( ബി )

ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കുവാന്‍ ജലവിഭവ വകുപ്പ് നടത്തുന്ന പദ്ധതികള്‍ എന്തൊക്കെയാണ്;

( സി )

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 'റെസ്റ്റൊറേഷന്‍ ഓഫ് പൊല്യൂട്ടഡ് റിവര്‍ സ്ട്രീംസ്'എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏതൊക്കെ നദികളെയാണ് മാലിന്യ മുക്തമാക്കിയത് എന്നറിയാമോ; വിശദാംശം നല്‍കുമോ;

( ഡി )

ഇത്തരം പദ്ധതികളില്‍ തുടര്‍ നടപടി സ്വീകരിക്കാത്തതു മൂലം മാലിന്യ മുക്തമാക്കപ്പെട്ട നദികള്‍ മാസങ്ങള്‍ക്കകം മാലിന്യ കൂമ്പാരമാകുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് ഇടപെടലാണ് ജലവിഭവ വകുപ്പ് നത്തുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

റിയല്‍ ടൈം ഫ്ലഡ് വാണിംഗ് സംവിധാനം

*216.

ശ്രീ. അൻവർ സാദത്ത്

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീമതി ഷാനിമോൾ ഉസ്മാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2018 ലും 2019 ലുമുണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ പെരിയാര്‍, ചാലക്കുടി നദീതീരങ്ങളിലും കുട്ടനാട്ടിലേക്ക് ഒഴുകുന്ന നദികളിലും റിയല്‍ ടൈം ഫ്ലഡ് വാണിംഗ് സംവിധാനം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

റിവര്‍ മാനേജ്മെന്റിന്റെയും വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളുടെയും ജലവിഭവ നിയന്ത്രണത്തിനായി റിവര്‍ ബേസിൻ മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കും എന്ന പ്രഖ്യാപനം നടപ്പില്‍ വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ?

കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

*217.

ശ്രീ കെ. കുഞ്ഞിരാമൻ

ശ്രീ. കെ. ആൻസലൻ

ശ്രീ . . പ്രദീപ് കുമാർ

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കാലാവസ്ഥാ വ്യതിയാനം മൂലം കടലാക്രമണം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്ന് പറയപ്പെടുന്ന സാഹചര്യത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ;

( ബി )

കരിങ്കല്ലിന് രൂക്ഷമായ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ബദല്‍ സാങ്കേതിക രീതികള്‍ പരീക്ഷിക്കുന്നുണ്ടോ;

( സി )

ആലപ്പുഴ ജില്ലയിലെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ ഐ..ടി. ചെന്നൈയുടെ സാങ്കേതിക പിന്തുണയോടെ നിര്‍മ്മിക്കുന്ന ഗ്രോയിന്‍ ഫീല്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

പക്ഷിപ്പനി വ്യാപനം

*218.

ശ്രീ. ടി. ജെ. വിനോദ്

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ . എം . വിൻസെൻറ്

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി വ്യാപനമുണ്ടായത് ആ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടോ;

( ബി )

ഏതൊക്കെ ജില്ലകളിലാണ് ഇതിനകം പക്ഷിപ്പനി വ്യാപനം കണ്ടെത്തിയതെന്നറിയിക്കാമോ;

( സി )

പക്ഷിപ്പനി വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നത് തടയുന്നതിനും അത് മനുഷ്യരിലേക്ക് പകരുന്നത് തടയുന്നതിനും ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കാമോ;

( ഡി )

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആശ്വാസ നടപടികള്‍ എന്തൊക്കെയാണെന്നും ആശ്വാസ ധനസഹായം കാലതാമസം കൂടാതെ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോയെന്നും വ്യക്തമാക്കുമോ?

വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതികള്‍

*219.

ശ്രീ. എൽദോ എബ്രഹാം

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീ. കെ. രാജൻ

ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവില്‍ വനം വകുപ്പ് നടപ്പാക്കുന്ന ഇക്കോടൂറിസം പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ; പ്രസ്തുത ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

തൊഴിലാളിക്ഷേമപ്രവര്‍ത്തനങ്ങള്‍

*220.

ശ്രീ . ജോർജ് എം .തോമസ്

ശ്രീ. കെ ദാസൻ

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയ്ക്കായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

( ബി )

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം എത്ര മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്; പുതുതായി എത്ര മേഖലകളില്‍ കൂടി മിനിമം വേതനം ഏർപ്പെടുത്തിയിട്ടുണ്ട്; എല്ലാ മേഖലകളിലും സമയബന്ധിതമായി മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;

( സി )

ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സാധ്യമായിട്ടുണ്ടോ; കൊവിഡ് പ്രതിസന്ധി നേരിടാന്‍ ക്ഷേമനിധി ബോര്‍ഡുകള്‍ നടത്തിയ ഇടപെടലുകള്‍ അറിയിക്കാമോ?

സംഘടിത തൊഴില്‍ മേഖലയിലെ ഇ.എസ്.. ആനുകൂല്യം

*221.

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ ഐ. ബി. സതീഷ്

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സുപ്രീംകോടതി വിധിയുണ്ടായിട്ടും അര്‍ഹമായ നിരക്കിലുള്ള ഇ.പി.എഫ്. പെന്‍ഷന്‍ ലഭ്യമാക്കുന്ന കാര്യത്തിൽ ഇ.പി.എഫ്. ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന തൊഴിലാളി പ്രതികൂല നടപടി തിരുത്താന്‍ ആവശ്യപ്പെടാന്‍ സാധിക്കുമോയെന്നറിയിക്കുമോ;

( ബി )

കേന്ദ്രസര്‍ക്കാര്‍ ഇ.എസ്.. കോര്‍പ്പറേഷനെ സ്വകാര്യവല്‍ക്കരിച്ച് പ്രസ്തുത സംവിധാനം ദുര്‍ബലപ്പെടുത്താന്‍ നടപടി ആരംഭിച്ചെന്ന തൊഴിലാളികളുടെ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് ഇ.എസ്.. സംവിധാനം വിപുലീകരിക്കാനും ശാക്തീകരിക്കാനും ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;

( സി )

സംസ്ഥാനത്ത് സംഘടിത തൊഴില്‍ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്.. ആനുകൂല്യം ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ?

കരിയര്‍ നയം

*222.

ശ്രീ എ. എൻ. ഷംസീർ

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ . കെ . ബാബു

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

രാജ്യത്ത് ആദ്യമായി കരിയര്‍ നയം രൂപീകരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉദ്യമം നടത്തുന്നുണ്ടോ; നയരൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ അറിയിക്കാമോ;

( ബി )

സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് നൂതനങ്ങളായ തൊഴിലവസരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് എംപ്ലോയ്മെന്റ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; സ്വയം സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള പദ്ധതികള്‍ ഉണ്ടോ;

( സി )

സംസ്ഥാന നൈപുണ്യ വികസന മിഷനെന്ന നിലയില്‍ കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സ് നടത്തുന്ന പ്രവര്‍ത്തനം വിശദമാക്കാമോ?

സമഗ്ര ജലവിഭവ മാനേജ്‍മെന്റ്

*223.

ശ്രീ ഐ. ബി. സതീഷ്

ശ്രീ. ജെയിംസ് മാത്യു

ശ്രീ. കെ.യു. ജനീഷ് കുമാർ

ശ്രീ. കെ. സുരേഷ് കുറുപ്പ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ സമഗ്രമായ ജലവിഭവ മാനേജ്‍മെന്റ് ഉറപ്പാക്കുന്നതിനായി എന്തെല്ലാം രീതികളാണ് അവലംബിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വരള്‍ച്ച അനുഭവപ്പെടുന്ന ജില്ലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ഒരു സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നോയെന്നും എങ്കില്‍ പ്രസ്തുത സമിതിയുടെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നുവെന്നും അറിയിക്കാമോ;

( സി )

ജലക്ഷാമത്തിന് പരിഹാരമായി മഴവെള്ള സംഭരണം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യമായ നൂതന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

( ഡി )

ജലനിധി പദ്ധതിയുടെ ഭാഗമായ 'മഴകേന്ദ്രം' മുഖേന മഴവെള്ള സംഭരണത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും അവബോധ പരിപാടികളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

ശുദ്ധജലക്ഷാമം പരിഹരിക്കാനുളള പദ്ധതികള്‍

*224.

ശ്രീ . കാരാട്ട് റസാഖ്

ശ്രീ. എം. സ്വരാജ്

ശ്രീ. വി.ജോയി

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ കിഫ്ബി വഴി ഏറ്റെടുത്തു നടത്തുന്ന പ്രവ‍ൃത്തികളെക്കുറിച്ച് അറിയിക്കാമോ;

( ബി )

ശുദ്ധജലക്ഷാമം നേരിടുന്ന ആലപ്പുഴ ജില്ലയില്‍ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; അവയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;

( സി )

അമൃത് പദ്ധതിക്ക് കീഴിലുള്ള നഗര ജലവിതരണ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;

( ഡി )

റീബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ?

കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രവർത്തനം

*225.

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ . പി . ഉബൈദുള്ള

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിൽ അസാധാരണമായ കാലതാമസം നേരിടുന്നതാണ് സംസ്ഥാനത്തെ ജലവിതരണ സംവിധാനത്തിൽ വളരെ നാളുകളായുളള പ്രയാസങ്ങള്‍ക്ക് പ്രധാനകാരണമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( ബി )

കേരള വാട്ടർ അതോറിറ്റിയില്‍ കാലോചിതമായി മാറ്റങ്ങള്‍ നടപ്പിലാക്കാത്തതാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കാനിടയാക്കിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; അവ എന്തെല്ലാമെന്ന് വിശദമാക്കുമോ;

( സി )

സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും തടസ്സരഹിതമായ ജലവിതരണം സാധ്യമാകുന്നതിന് ഇനിയും കഴിയാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്; എങ്കിൽ പ്രസ്തുത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

പട്ടികജാതി - പട്ടികവര്‍ഗ്ഗ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍

*226.

ശ്രീ. കെ എം ഷാജി

ശ്രീ .കെ .എൻ .. ഖാദർ

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

( ബി )

ഈ കോളനികളുടെ സമഗ്ര വികസനത്തിനായി എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

സ്വാഭാവികവനങ്ങളൂടെ സംരക്ഷണം

*227.

ശ്രീ യു. ആർ. പ്രദീപ്

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ.ഡി.കെ.മുരളി

ശ്രീ. ജെയിംസ് മാത്യു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാഭാവികവനങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനവിസ്തൃതി വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ;

( ബി )

വന്യജീവിസങ്കേതങ്ങള്‍ക്കും വനാതിര്‍ത്തികള്‍ക്കും ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോലപ്രദേശമാക്കി മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ;

( സി )

വനസംരക്ഷണം കാര്യക്ഷമമായതിനെത്തുടര്‍ന്ന് വന്യജീവികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് വന്യജീവികള്‍ മനുഷ്യര്‍ക്കുനേരെ നടത്തുന്ന ആക്രമണവും കൃഷിനാശവും വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ?

ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം

*228.

ശ്രീ. സജി ചെറിയാൻ

ശ്രീ. എസ്. ശർമ്മ

ശ്രീ എം. രാജഗോപാലൻ

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തൊഴിലും എക്‌സൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

അംശദായവും തൊഴിലുടമാവിഹിതവും കാലോചിതമായി വര്‍ദ്ധിപ്പിച്ച് ക്ഷേമനിധി ബോര്‍ഡുകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

( സി )

ഈ സര്‍ക്കാര്‍ കാലയളവില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വം എടുത്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ഡി )

ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം നടത്തിയതിനുശേഷം സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകളെ ലയിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

അരുവിക്കര കുപ്പിവെള്ള പ്ലാന്റ്

*229.

ശ്രീ . എം . വിൻസെൻറ്

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ. റോജി എം. ജോൺ

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കുപ്പിവെള്ള വില നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയാണ്;

( ബി )

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട നിലവാരത്തിലുള്ള കുപ്പിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മ്മാണം ആരംഭിച്ച അരുവിക്കര കുപ്പിവെള്ള പ്ലാന്റിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്;

( സി )

കുപ്പിവെള്ള പ്ലാന്റിന് ബി..എസ്. അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്;

( ഡി )

പ്രസ്തുത പ്ലാന്റിന്റെ നടത്തിപ്പ് കെ...ഡി.സി. യെ ഏല്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; കേരള വാട്ടര്‍ അതോറിറ്റി സ്വന്തമായി നടത്താതെ പ്ലാന്റ് മറ്റൊരു കമ്പനിക്ക് കൈമാറിയത് ഏത് സാഹചര്യത്തിലാണ്; വിശദമാക്കുമോ ?

വെര്‍ച്വല്‍ ട്രൈബല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് രൂപീകരണം

*230.

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

അഭ്യസ്തവിദ്യരായ ഗോത്രയുവജന വിഭാഗങ്ങളുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

( ബി )

ഗോത്ര യുവജനങ്ങളുടെ താല്പര്യത്തിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ അനുയോജ്യമായ നൈപുണ്യവികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

( സി )

പട്ടികവര്‍ഗവികസന വകുപ്പ് മുഖേന തൊഴില്‍ദായകരെയും തൊഴില്‍രഹിത ഗോത്ര യുവജനങ്ങളെയും ഒരു പൊതുവായ വേദിയില്‍ കൊണ്ടുവരുന്ന രീതിയില്‍ വെര്‍ച്വല്‍ ട്രൈബല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് രൂപീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

( ഡി )

വെര്‍ച്വല്‍ ട്രൈബല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും തന്മൂലം ഗോത്ര യുവജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും വ്യക്തമാക്കുമോ?

ക്ഷീരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍

*231.

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീമതി ഗീതാ ഗോപി

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനവും മൃഗസംരക്ഷണവും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ക്ഷീരമേഖല അഭിമുഖീകരിക്കുന്ന ഏതൊക്കെ പ്രശ്നങ്ങളെ നേരിടുന്നതിനും ആയതിന് ഫലപ്രദമായ പരിഹാരം കാണുന്നതിനും സാധിച്ചിട്ടുണ്ടെന്നറിയിക്കുമോ;

( ബി )

കേരളത്തിലെ കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

( സി )

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;

( ഡി )

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാലില്‍ അനാരോഗ്യകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യഭീഷണി പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;

( )

സംസ്ഥാനത്തെ സ്വകാര്യ പാലുല്പാദകര്‍ കവറില്‍ വിതരണം ചെയ്യുന്ന പാലിന്റെ ഗുണമേന്മയും മായം ചേര്‍ക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ; ഇത്തരത്തില്‍ വ്യാപകമായ പരിശോധനകള്‍ നടത്തുന്നുണ്ടോ;

( എഫ് )

ക്ഷീരവൃത്തി കൂടുതല്‍ ആദായകരമാക്കുന്നതിനും ഈ മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

ഗോത്ര വാത്സല്യനിധി പദ്ധതി

*232.

ശ്രീ. രാജു എബ്രഹാം

ശ്രീ എ. എൻ. ഷംസീർ

ശ്രീമതി യു. പ്രതിഭ

ശ്രീ .സി .കെ .ശശീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനായി ഗോത്ര വാത്സല്യനിധി പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

പ്രസ്തുത പദ്ധതിയില്‍ അംഗമായി ചേരുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിയ്ക്കാമോ;

( സി )

ഈ പദ്ധതിയുടെ നടത്തിപ്പിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും എത്ര പെണ്‍കുട്ടികളെ ഇതില്‍ അംഗമായി ചേര്‍ത്തുവെന്നുമുള്ള കണക്ക് ലഭ്യമാണോ;

( ഡി )

പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ധനസഹായമാണ് ഒരു അംഗത്തിന് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?

പഠനവീട് പദ്ധതി

*233.

ശ്രീ . എം . ഉമ്മർ

ശ്രീ . എൻ . ഷംസുദീൻ

ശ്രീ .പി. കെ. ബഷീർ

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തോല്‍വിയുടെയും കൊഴിഞ്ഞു പോക്കിന്റെയും നിരക്ക് കൂടുതലാണോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;

( ബി )

പ്രസ്തുത വിഭാഗങ്ങളിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

( സി )

പ്രസ്തുത വിദ്യാർത്ഥികൾക്കായി പഠനവീട് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

വാട്ടര്‍ അതോറിറ്റി ബില്‍ തുക

*234.

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക്ഡൗണ്‍ കാലഘട്ടത്തിലെ ഉപയോഗം കൃത്യമായി പരിഗണിക്കാതെ വാട്ടര്‍ അതോറിറ്റി മുന്‍കാല ശരാശരി ഉപയോഗവും പിഴയും ചേര്‍ത്ത് ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ നല്‍കിയതായ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ബില്‍ തുക അടയ്ക്കുന്നതിന് ഇളവുകള്‍ നല്‍കിയിട്ടുണ്ടോ;

( സി )

ഇതു പാലിക്കാതെ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ടോ;

( ഡി )

അനധികൃതമായി ഈടാക്കിയ തുക തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

പ്രളയ നിയന്ത്രണത്തിനുളള റെഗുലേറ്ററുകളും ഡാമുകളും

*235.

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ. എസ്. ശർമ്മ

ശ്രീ. കെ.യു. ജനീഷ് കുമാർ

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് തീവ്രമഴ ആവര്‍ത്തിച്ചുണ്ടാകുന്ന സാഹചര്യത്തില്‍ പ്രളയ നിയന്ത്രണത്തിന് റെഗുലേറ്ററുകളും ഡാമുകളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ;

( ബി )

പ്രളയം സൃഷ്ടിക്കാനിടയുള്ള നാശനഷ്ടം കുറയ്ക്കുന്നതിന് ഇന്റഗ്രേറ്റ‍ഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; അതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( സി )

ദുരന്തനിവാരണ നിധി ഉപയോഗിച്ച് ജലവിഭവ വകുപ്പ് നടത്തി വരുന്ന പ്രവൃത്തികളെക്കുറിച്ച് അറിയിക്കാമോ;

( ഡി )

അ‍ഞ്ഞൂറ് കോടി രൂപയുടെ ജലസേചന പദ്ധതിയായ അട്ടപ്പാടി പദ്ധതിക്ക് പ്രാരംഭം കുറിക്കാനായിട്ടുണ്ടോ; പദ്ധതി കൊണ്ട് ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ അറിയിക്കാമോ?

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

*236.

ശ്രീ . കെ .ഡി .പ്രസേനൻ

ശ്രീ ഒ . ആർ. കേളു

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ. സി. കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പട്ടികഗോത്രങ്ങളിലും പട്ടികജാതികളിലും ഉൾപ്പെടുന്നവരുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;

( ബി )

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരുന്നോ; കോര്‍പ്പറേഷന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; കോർപ്പറേഷന് ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ടോ;

( സി )

നൂറുദിന പദ്ധതിയുടെ ഭാഗമായി പ്രസ്തുത കോര്‍പ്പറേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 'ഒപ്പം' പദ്ധതി മുഖേന തൊഴില്‍ദായക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടത്തിയ ഇടപെടല്‍ വഴി കൈവരിച്ച നേട്ടങ്ങൾ അറിയിക്കുമോ?

പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്റെ ക്ഷേമപദ്ധതികള്‍

*237.

ശ്രീ . വി കെ പ്രശാന്ത്

ശ്രീ പി .ടി .. റഹീം

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീ. വി. അബ്ദുറഹിമാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പിന്നോക്കവിഭാഗക്കാരുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ച നൂതനപദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ബി )

പ്രസ്തുത വിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഉന്നമനത്തിനുമായി കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( സി )

കെ.എസ്.ബി.സി.ഡി.സി.യുടെ നിലവിലുള്ള വായ്പാപദ്ധതികള്‍ ആകര്‍ഷകമാക്കുന്നതിനും പുതിയവ ആരംഭിക്കുന്നതിനും പദ്ധതി നിര്‍വ്വഹണവും വായ്പാ തിരിച്ചടവും ഊര്‍ജ്ജിതമാക്കുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

( ഡി )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ്-കള്‍ മുഖേന സ്ത്രീ ശാക്തീകരണത്തിന് സഹായകമായി മൈക്രോ ക്രെഡിറ്റ് വായ്പാപദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

പട്ടികജാതി പട്ടികഗോത്ര യുവജനങ്ങളുടെ തൊഴിൽ സാധ്യത

*238.

ശ്രീ. ആർ.രാജേഷ്

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ. മുരളി പെരുനെല്ലി

ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വദേശത്തും വിദേശത്തും ആധുനിക സേവന-വ്യവസായ മേഖലകളില്‍ പട്ടിക ഗോത്രങ്ങളില്‍പ്പെട്ടവരുടെയും പട്ടികജാതികളില്‍പ്പെട്ടവരുടെയും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും നൈപുണിശേഷി വികസനത്തിനുമായി പദ്ധതികള്‍ ഉണ്ടോ;

( ബി )

പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള ഐ.ടി..കളെ മികവുറ്റ സ്ഥാപനങ്ങളാക്കി മാറ്റുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;

( സി )

.ടി. അധിഷ്ഠിത സേവന വ്യവസായത്തില്‍ പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനപരിപാടികളും തൊഴില്‍ മേളകളും നടത്തുന്നുണ്ടോ;

( ഡി )

പട്ടികഗോത്രങ്ങളില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

( )

തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിപാടികള്‍ ഉണ്ടോയെന്ന് വെളിപ്പെടുത്താമോ?

ഗോത്രജീവിക പദ്ധതി

*239.

ശ്രീ ഒ . ആർ. കേളു

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ . കാരാട്ട് റസാഖ്

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഭവന നിര്‍മ്മാണ രംഗത്ത് പട്ടികവര്‍ഗ്ഗക്കാരുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം ഫലപ്രദമായി തടയുന്നതിനും ഗോത്രജീവിക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

( ബി )

ഈ പദ്ധതി പ്രകാരം ഏതെല്ലാം മേഖലകളിലാണ് തൊഴില്‍ നൈപുണ്യപരിശീലനം നല്‍കി സ്വയംതൊഴില്‍ നേടുന്നതിന് പട്ടികവര്‍ഗ്ഗക്കാരെ പ്രാപ്തരാക്കുന്നത്;

( സി )

ഈ പദ്ധതിക്കായി എത്ര തുക സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും എത്രപേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ?

സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ പുരോഗതി

*240.

ശ്രീ. പുരുഷൻ കടലുണ്ടി

പ്രൊഫ . കെ. യു. അരുണൻ

ശ്രീ . എം . മുകേഷ്

ശ്രീ . ജോൺ ഫെർണാണ്ടസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കസമുദായക്ഷേമവും നിയമവും സാംസ്കാരികവും പാർലമെൻററികാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനായി ഈ സര്‍ക്കാര്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ;

( ബി )

നവോത്ഥാന നായകരുടെ സ്മരണക്കായി ഓരോ ജില്ലയിലും സ്ഥാപിക്കുന്ന ബൃഹദ് സാംസ്കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;

( സി )

ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സാംസ്കാരിക ഒത്തുചേരലിനുള്ള ഇടം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;

( ഡി )

റൂറല്‍ ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടോ; അവയുടെ വിശദാംശം ലഭ്യമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.