STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

പ്രതിസന്ധിയിലായ എം.എസ്.എം.. വ്യവസായ സംരംഭങ്ങള്‍

*181.

ശ്രീ . മുഹമ്മദ് മുഹസിൻ പി .

ശ്രീ. സി. ദിവാകരൻ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ എം.എസ്.എം.. വ്യവസായ സംരംഭങ്ങള്‍ക്ക് ആശ്വാസമേകുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

അംഗീകൃത വ്യവസായ പാര്‍ക്കുകളില്‍ തൊഴിലെടുക്കുന്നവരുടെ പി.എഫ്, .എസ്.. എന്നിവയുടെ തൊഴിലുടമാ വിഹിതത്തിന്റെ 75% സര്‍ക്കാര്‍ നല്‍കുന്നുണ്ടോ; വ്യക്തമാക്കുമോ;

( സി )

ജില്ല വ്യവസായകേന്ദ്രം വഴിയെടുത്ത വായ്പകള്‍ക്ക് എന്തൊക്കെ ഇളവുകളാണ് അനുവദിച്ച് നല്‍കിയതെന്നറിയിക്കുമോ;

( ഡി )

വ്യവസായഭദ്രതാ പോര്‍ട്ടല്‍ മുഖേന സംരംഭകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കുമോ;

( )

കോവിഡ് മൂലം പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് പ്രവര്‍ത്തനമൂലധന വായ്പയുടെയും ടേം ലോണിന്റെയും പലിശയിളവ് ലഭ്യമാകുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാമോ; വ്യക്തമാക്കുമോ?

ഊര്‍ജ്ജ കേരളം പദ്ധതിയുടെ നേട്ടങ്ങള്‍

*182.

ശ്രീ . എം. നൗഷാദ്

ശ്രീ. ജെയിംസ് മാത്യു

ശ്രീ . വി കെ പ്രശാന്ത്

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഊര്‍ജ്ജകേരളം പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്ന നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു; ഘടക പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;

( ബി )

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതിൽ വൈദ്യുതി വിതരണ നഷ്ടം ഉണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നടത്തിയ വിതരണ ശൃംഖലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;

( സി )

ഉപഭോക്തൃസേവനം ആധുനികീകരിക്കുന്നതിനും എല്ലാവര്‍ക്കും തടസ്സരഹിതമായി എല്ലായ്‌പ്പോഴും വൈദ്യുതി ലഭ്യമാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് അറിയിക്കാമോ?

വൈദ്യുതോല്പാദന രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍

*183.

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ. എം. സ്വരാജ്

ശ്രീ. രാജു എബ്രഹാം

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രസരണശേഷി ഉയര്‍ത്തി സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം മുടക്കമില്ലാതെ നിറവേറ്റുന്നതിനോടൊപ്പം ഉല്പാദനരംഗത്ത് വളര്‍ച്ച കൈവരിക്കാനായി ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

( ബി )

പണി നടന്നുകൊണ്ടിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ ഏതെല്ലാമെന്നും അവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളും അറിയിക്കാമോ;

( സി )

പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രാവര്‍ത്തികമാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

( ഡി )

ഊര്‍ജ്ജനഷ്ടം കുറച്ച് വൈദ്യുതിയുടെ ആവശ്യകത കുറയ്ക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് അറിയിക്കാമോ;

( )

എല്ലാ വീട്ടിലും എല്‍..ഡി. ബള്‍ബുകള്‍ എത്തിച്ച് ഊര്‍ജ്ജ ക്ഷമത കുറഞ്ഞവ നിരോധിക്കുവാന്‍ പദ്ധതിയുണ്ടോ; ഒരു കോടി എല്‍..ഡി. ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

( എഫ് )

ഊര്‍ജ്ജ സംരക്ഷണത്തിന് സംസ്ഥാനത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?

കേരള ബാങ്ക്

*184.

ശ്രീ. അനിൽ അക്കര

ശ്രീ. പി. ടി. തോമസ്

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും വിനോദ സഞ്ചാരവും ദേവസ്വവും വകുപ്പ്‌ മന്ത്രി സദയം മറുപടി പറയാമോ?

( )

സഹകരണ മേഖലയിലെ ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കായ കേരള ബാങ്കിന് വാണിജ്യ ബാങ്കുകളോട് മത്സരിക്കുന്നതിന് സാധിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കില്‍ അതിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

( ബി )

എന്‍.ആര്‍.. നിക്ഷേപം സ്വീകരിക്കുവാന്‍ കേരള ബാങ്കിന് നിലവില്‍ സാധിക്കുമോ; ഇല്ലെങ്കില്‍ ഇതിനായി ആര്‍.ബി..യുടെ അനുമതി തേടുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( സി )

സഹകരണ ബാങ്കിലെ പലിശ കൂടുതലും പലിശയ്ക്ക് റ്റി.ഡി.എസ്. ഈടാക്കാത്തതും ആണ് നിലവില്‍ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതെന്നിരിക്കെ കേരള ബാങ്ക് ആകുന്നതോടു കൂടി പ്രസ്തുത നിക്ഷേപകര്‍ പിന്‍തിരിയുവാന്‍ സാധ്യതയുണ്ടോ; എങ്കില്‍ അത് മറികടക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

( ഡി )

ബാങ്കിന്റെ ഡിജിറ്റൈസേഷന്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ്; ബാങ്ക് പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമുണ്ടോ;

( )

ബാങ്ക് പുതുതായി എന്തെങ്കിലും നിക്ഷേപ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ

*185.

ശ്രീ യു. ആർ. പ്രദീപ്

ശ്രീ. എസ്. ശർമ്മ

ശ്രീ റ്റി . വി. രാജേഷ്

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന താല്‍പര്യം കണക്കിലെടുക്കാതെ സംസ്ഥാനത്തെ ഏറ്റവും വലിയതും തന്ത്രപ്രധാനവുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്‍ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ വ്യവസായാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ എന്നറിയിക്കാമോ;

( ബി )

കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് സംസ്ഥാനത്തിന്റെ നിരന്തരസമ്മര്‍ദ്ദത്തിനൊടുവില്‍ സംസ്ഥാനത്തിന് വിലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

( സി )

കേന്ദ്രസര്‍ക്കാര്‍ വിറ്റൊഴിവാക്കാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രമെന്റേഷന്‍ ലിമിറ്റഡ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്നിവ വാങ്ങാനുള്ള സംസ്ഥാനത്തിന്റെ ശ്രമം വിജയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

വിനോദസഞ്ചാര വ്യവസായം

*186.

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ. സജി ചെറിയാൻ

ശ്രീ . എം . മുകേഷ്

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും വിനോദ സഞ്ചാരവും ദേവസ്വവും വകുപ്പ്‌ മന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡിന്റെ പ്രത്യാഘാതത്തില്‍ നിന്ന് വിനോദസഞ്ചാര വ്യവസായത്തെ സത്വരമായി പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ അറിയിക്കാമോ; നൂറുദിന പരിപാടിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;

( ബി )

ഗ്രാമീണ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള അഞ്ചിന പരിപാടിയുടെ വിശദാംശം നല്‍കുമോ; ഉത്തരവാദിത്ത ടൂറിസം വിപുലീകരണത്തിനായുള്ള പദ്ധതികള്‍ അറിയിക്കാമോ;

( സി )

വരുമാനരഹിതരായ ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഹൗസ് ബോട്ടുടമകൾക്കും സഹായം നല്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

( ഡി )

ഹോംസ്റ്റേകളെ വാണിജ്യവിഭാഗത്തില്‍ നിന്നൊഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?

വ്യവസായ പുരോഗതിക്ക് പ്രവാസികളുടെ സംരംഭക ശേഷി

*187.

ശ്രീ. കെ. രാജൻ

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ. വി. ആർ. സുനിൽ കുമാർ

ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രവാസികളുടെ സംരംഭകശേഷിയും തൊഴില്‍ വൈദഗ്ദ്ധ്യവും കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് അനുകൂലമാക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( ബി )

കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും മടങ്ങിവന്ന തൊഴിലാളികളുടെ വ്യാവസായികമേഖലയിലെ പരിചയവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിനുപയോഗിക്കുന്നതിനായി അവരുടെ വിവര ശേഖരണം നടത്തുന്നുണ്ടോ;

( സി )

സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ മുഖേന പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമോ;

( ഡി )

പ്രവാസികളുടെ കൈവശം ഭൂമിയുണ്ടെങ്കില്‍ അവ മറ്റ് സംരംഭകര്‍ക്ക് കൈമാറുന്നതിന് താല്പര്യമുള്ളപക്ഷം ആയതിന് പ്രസ്തുത പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടോ;

( )

പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം അനുസരിച്ച് ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന് ഈ പോര്‍ട്ടല്‍ മുഖേന സാധിക്കുമോയെന്ന് അറിയിക്കാമോ?

പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് വരുമാന സ്ഥിരത ഉറപ്പാക്കല്‍

*188.

ശ്രീ. വി. പി. സജീന്ദ്രൻ

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് വരുമാന സ്ഥിരത ഉറപ്പാക്കുവാന്‍ വേണ്ടി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

( ബി )

കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ പരമ്പരാഗത തൊഴിലാളികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിയത്; വിശദമാക്കുമോ;

( സി )

പരമ്പരാഗത മേഖലയിലെ കയറും കയറുല്പന്നങ്ങളും പരിധിയില്ലാതെ സംഭരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്താെക്കെയാണ്;

( ഡി )

ഈ മേഖലയില്‍ വരുമാനം ഉറപ്പാക്കല്‍ പദ്ധതി പ്രകാരം നടപ്പിലാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?

കൈത്തറി, ഖാദി രംഗത്തെ പുരോഗതി

*189.

ശ്രീ. കെ. ആൻസലൻ

ശ്രീ . പി . കെ . ശശി

ശ്രീ. സി. കൃഷ്ണൻ

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

മുൻ സർക്കാരിന്റെ കാലത്ത് വില്പനയില്‍ വന്‍കുറവുണ്ടാകുകയും റിബേറ്റ് തുക കുടിശ്ശികയായിരിക്കുകയും തൊഴില്‍ ദിനങ്ങള്‍ നാമമാത്രമായിരിക്കുകയും ചെയ്തിരുന്ന സ്ഥിതിയില്‍ നിന്ന് കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;

( ബി )

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാസം ശരാശരി 2500 രൂപയ്ക്കടുത്തു മാത്രം വരുമാനം നേടിയിരുന്ന നെയ്ത്തുകാരുടെ ദുഃസ്ഥിതിക്ക് പരിഹാരം കാണാന്‍ സൗജന്യ യൂണിഫോം പദ്ധതി എത്രമാത്രം പ്രയോജനപ്പെട്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( സി )

ഖാദി വ്യവസായ രംഗത്ത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വേതന കുടിശ്ശിക ഉണ്ടായിരുന്നോ;

( ഡി )

ഖാദി വ്യവസായ പുരോഗതിക്ക് ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് അന്തരീക്ഷം

*190.

ശ്രീ. ടി. ജെ. വിനോദ്

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ. കെ. എസ്. ശബരീനാഥൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് നടത്തിയ ഇടപെടല്‍ എന്തൊക്കെയാണെന്നറിയിക്കാമോ;

( ബി )

പ്രധാനമായും ഏതൊക്കെ മേഖലകളില്‍ ഇത് സംബന്ധിച്ച് പരിഷ്ക്കാരങ്ങള്‍ വരുത്തിയെന്ന് വിശദമാക്കുമോ;

( സി )

സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ഒരു നിക്ഷേപ സൗഹൃദ പരിപാടി ആരംഭിക്കുവാന്‍ വ്യവസായ വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

ചെലവു ചുരുക്കുന്നതിനായി സ്വീകരിച്ച നടപടികള്‍

*191.

ഡോ.എം.കെ . മുനീർ

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ . ടി . . അഹമ്മദ് കബീർ

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ചെലവ് ചുരുക്കുന്നത് സംബന്ധിച്ച് അഞ്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയിട്ടും അതിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വകുപ്പുകള്‍ വില കല്‍പ്പിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

എങ്കില്‍ ചെലവുചുരുക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്നും അതു മൂലമുണ്ടായിട്ടുള്ള ഗുണഫലങ്ങള്‍ എന്തൊക്കെ എന്നും വിശദമാക്കുമോ;

( സി )

ജനങ്ങള്‍ക്ക് ഗുണമില്ലാത്ത പദ്ധതികളും ജീവനക്കാര്‍ വെറുതെയിരിക്കുന്ന ഓഫീസുകളും നിര്‍ത്തലാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് കൈക്കൊണ്ട നടപടികള്‍ എന്തൊക്കെ; വിശദാംശങ്ങള്‍ നല്‍കുമോ;

( ഡി )

അയ്യായിരം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെ; വിശദമാക്കുമോ;

( )

വരുമാനം എങ്ങനെയൊക്കെ കൂട്ടാമെന്നതു സംബന്ധിച്ച് മൂന്നു സമിതികളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും ലഭിച്ച ഗുണഫലങ്ങളും എന്തൊക്കെ എന്ന് വ്യക്തമാക്കുമോ;

( എഫ് )

ചെലവുചുരുക്കലും വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളും നടപടികളും ലക്ഷ്യം കണ്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനം

*192.

ശ്രീ. ജെയിംസ് മാത്യു

ശ്രീ ഐ. ബി. സതീഷ്

ശ്രീ . എം . മുകേഷ്

ശ്രീ കെ.വി.അബ്ദുൾ ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( ബി )

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ള ജില്ലാ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിയ്ക്കുമോ;

( സി )

കായികരംഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് കായിക എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ:;

( ഡി )

വിവിധ ജില്ലകളിലായി എത്ര സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?

കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം

*193.

ശ്രീ. കെ.യു. ജനീഷ് കുമാർ

ശ്രീ. മുരളി പെരുനെല്ലി

ശ്രീ . കെ . ബാബു

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും വിനോദ സഞ്ചാരവും ദേവസ്വവും വകുപ്പ്‌ മന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മഹാമാരിക്കാലത്തും പ്രളയകാലത്തും കാര്‍ഷിക പുനരുജ്ജീവനത്തിനായുള്ള സുഭിക്ഷ കേരളം പദ്ധതിയിലും സഹകരണ പ്രസ്ഥാനം വഹിച്ച പങ്ക് വിശദമാക്കാമോ;

( ബി )

കാര്‍ഷിക മേഖലയിലും കാര്‍ഷിക സംരംഭ മേഖലയിലും വായ്പ വിതരണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ;

( സി )

നെല്ല് സംഭരണത്തില്‍ നിലനില്‍ക്കുന്ന സ്വകാര്യ മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണ സംഘങ്ങള്‍ നെല്ല് സംഭരണം ആരംഭിച്ചിട്ടുണ്ടോ; പദ്ധതിയെക്കുറിച്ച് അറിയിക്കാമോ;

( ഡി )

മുഖ്യമന്ത്രി പ്രഖ്യാപിച്ച തൊഴില്‍ സൃഷ്ടിക്കല്‍ യജ്ഞത്തില്‍ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ ഉള്‍പ്പെടെ വഹിച്ച പങ്ക് വിശദമാക്കാമോ?

കേന്ദ്രാവിഷ്കൃത പദ്ധതികൾ

*194.

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ . ഷാഫി പറമ്പിൽ

ശ്രീ. റോജി എം. ജോൺ

ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി, എയിംസ് തുടങ്ങിയ പ്രധാന പദ്ധതികളിന്മേലുള്ള കേന്ദ്രപ്രതികരണം എന്തായിരുന്നു; ഇതിനകം ഏതൊക്കെ പദ്ധതികള്‍ കേന്ദ്രം അനുവദിച്ചു;

( ബി )

കാര്‍ഷിക വ്യാവസായിക മേഖലകളില്‍ സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി കേന്ദ്രബജറ്റില്‍ തുക വകയിരുത്താറുണ്ടോ; 2021-22ലെ കേന്ദ്രബജറ്റില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്;

( സി )

കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വിഹിതം 60:40 അനുപാതമായി കുറച്ചത് മൂലം ഉണ്ടായ പ്രതിബന്ധങ്ങള്‍ എന്തൊക്കെയാണ്;

( ഡി )

കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പദ്ധതികളില്‍ സംസ്ഥാനത്തിന് താല്പര്യമുള്ളപക്ഷം 50:50 അനുപാതത്തില്‍ നടപ്പിലാക്കാവുന്നതാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടോ; എങ്കില്‍ അപ്രകാരം 50:50 അനുപാതത്തില്‍ ഏതൊക്കെ പദ്ധതികളാണ് സംസ്ഥാനത്ത് പുനരാരംഭിച്ചത്; വിശദാംശം നല്‍കുമോ?

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി

*195.

ശ്രീ വി. കെ. സി. മമ്മത് കോയ

ശ്രീ. എസ്. ശർമ്മ

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഭരണഘടനയുടെ 101-ാം നമ്പര്‍ ഭേദഗതി പ്രകാരം ജി.എസ്.ടി. നടപ്പിലാക്കുന്നതുകൊണ്ട് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാവുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് അവ നികത്തേണ്ടതുണ്ടെന്ന് വ്യവസ്ഥ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരം നല്‍കി ജി.എസ്.ടി. പ്രാബല്യത്തിലായെങ്കിലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നോ;

( ബി )

നികുതി നിര്‍ണ്ണയാധികാരം കവരുകയും കോവിഡ് മഹാമാരി കാലത്ത് അര്‍ഹതപ്പെട്ട വിഹിതം ലഭ്യമാക്കാതിരിക്കുകയും ചെയ്തത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സാധ്യമായിട്ടുണ്ടോ;

( സി )

ലോക്ഡൗൺ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വലിയ ഇടിവ് സൃഷ്ടിച്ചപ്പോഴും ജനങ്ങള്‍ ദുരിതത്തില്‍ പെടാതിരിക്കാനും സമ്പദ് വ്യവസ്ഥ ചലനാത്മകമാക്കാനും സഹായ വിതരണം വര്‍ദ്ധിപ്പിച്ചിരുന്നോ; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( ഡി )

അര്‍ഹരായവര്‍ക്കെല്ലാം വിവിധ ക്ഷേമ പെൻഷനുകള്‍ നല്‍കാനും അവ യഥാസമയം ലഭ്യമാക്കാനും തുക വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിനായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം

*196.

ശ്രീ. വി. ആർ. സുനിൽ കുമാർ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീമതി ഗീതാ ഗോപി

ശ്രീ. . ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും സംസ്ഥാന ഖജനാവ് വിപുലമാക്കുന്നതിനും എന്തൊക്കെ ബദലുകളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്നറിയിക്കുമോ;

( ബി )

സംസ്ഥാന വികസനത്തില്‍ മുഖ്യമായ ഉല്പാദന മേഖലയിലെ പശ്ചാത്തലസൗകര്യ വികസനത്തിന് മുന്നോടിയായ മൂലധനനിക്ഷേപത്തിന് സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്ന് ചെലവ് കഴിച്ചുള്ള തുക പര്യാപ്തമാണോ;

( സി )

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ നേരിട്ട് കടമെടുക്കുന്നതിനുള്ള പരിമിതികള്‍ എന്തെല്ലാമെന്നറിയിക്കുമോ;

( ഡി )

സംസ്ഥാന ഖജനാവിന്റെ ശുഷ്കമായ സാമ്പത്തിക പിന്‍ബലത്തില്‍ ഉയര്‍ന്ന തോതിലുള്ള മൂലധനനിക്ഷേപം സാധ്യമല്ലാത്തതിനാല്‍ കിഫ്ബിയുടെ പ്രസക്തി എത്രയധികമാണ് എന്നറിയിക്കുമോ?

പെപ്പര്‍ പദ്ധതി

*197.

ശ്രീ കെ. കുഞ്ഞിരാമൻ

ശ്രീ. കെ. ആൻസലൻ

ശ്രീ . കെ . ബാബു

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും വിനോദ സഞ്ചാരവും ദേവസ്വവും വകുപ്പ്‌ മന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ടൂറിസം വികസന പ്രക്രിയയില്‍ പ്രാദേശിക ജനസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 'പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്റ് എംപവര്‍മെന്റ്‍ ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം ' (പെപ്പര്‍) എന്ന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നുണ്ടോ;

( ബി )

ഏതെല്ലാം ടൂറിസം കേന്ദ്രങ്ങളെയാണ് 'പെപ്പര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )

പ്രസ്തുത പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ എന്തെല്ലാം പരിസ്ഥിതി സംരക്ഷണ-സൗഹൃദ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വ്യക്തമാക്കാമോ;

( ഡി )

പുതിയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിന് ആയിരം സ്പെഷ്യല്‍ ടൂറിസം ഗ്രാമസഭകള്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

വന്‍കിട ലൈനുകള്‍ ഉപയോഗിക്കാത്തതുമൂലം ഉണ്ടായ നഷ്ടം

*198.

ശ്രീ എൻ. . നെല്ലിക്കുന്ന്

ശ്രീ . എൻ . ഷംസുദീൻ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വകാര്യ വൈദ്യുതനിലയങ്ങള്‍ക്ക് വൈദ്യുതി കയറ്റുമതിക്കായി നിര്‍മ്മിച്ച വന്‍കിട ലൈനുകള്‍ ഉപയോഗിക്കാത്തതുമൂലം ഉണ്ടായ നഷ്ടം സംസ്ഥാനങ്ങളില്‍ നിന്നും ഈടാക്കാന്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തീരുമാനിച്ച പ്രകാരം സംസ്ഥാനത്തിന് ഉണ്ടാകുന്ന അധിക ബാധ്യത കണക്കാക്കിയിട്ടുണ്ടോ;

( ബി )

ഈ ബാധ്യത ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി

*199.

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. ചിറ്റയം ഗോപകുമാർ

ശ്രീമതി സി. കെ. ആശ

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

2010-ല്‍ ആരംഭിച്ച് 2016 വരെ മുന്‍സര്‍ക്കാരിന്റെ അനാസ്ഥ മൂലവും സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിന്റെ പേരിലും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് ഉപേക്ഷിച്ച പദ്ധതി ഈ സര്‍ക്കാര്‍ വന്നശേഷം ഗെയിലിനെ തിരിച്ചുവിളിച്ച് പുനരാരംഭിച്ചതാണോ എന്നറിയിക്കുമോ;

( ബി )

ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമോ;

( സി )

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ കേരളത്തിലൂടെ കടന്ന് പോകുന്ന ഇടങ്ങളില്‍ പണി പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

പ്രസ്തുത പദ്ധതി വഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നറിയിക്കുമോ;

( )

സാധാരണ ജനങ്ങള്‍ക്ക് ഗെയില്‍ പൈപ്പ് ലൈന്‍ വഴി ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

കായിക പരിശീലന പദ്ധതികൾ

*200.

ശ്രീ . ജോർജ് എം .തോമസ്

ശ്രീ റ്റി . വി. രാജേഷ്

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ വന്നശേഷം ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കായിക താരങ്ങളെ പ്രാപ്തരാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ;

( ബി )

ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ട് കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന 'ഓപ്പറേഷന്‍ ഒളിമ്പിയ' യുടെ പുരോഗതി വിശദമാക്കുമോ;

( സി )

കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള സ്‌പ്ലാഷ് പദ്ധതി ഏതെല്ലാം ജീല്ലകളിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ;

( ഡി )

ചെറുപ്രായത്തില്‍ തന്നെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള കിക്കോഫ് പദ്ധതിയുടെ പ്രവര്‍ത്തനം വിശദമാക്കുമോ?

വൈദ്യുതി മേഖലയില്‍ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍

*201.

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. ആർ. രാമചന്ദ്രൻ

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം വൈദ്യുതി മേഖലയില്‍ വരുത്തിയ മാറ്റങ്ങളും തന്മൂലം സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളും വിവരിക്കുമോ;

( ബി )

പവര്‍കട്ടും ലോഡ്ഷെഡിംഗും ഇല്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ഇടതടവില്ലാതെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;

( സി )

സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണോ എന്നറിയിക്കുമോ; വിശദമാക്കുമോ;

( ഡി )

സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്പാദനശേഷി ഈ സര്‍ക്കാര്‍ കാലയളവില്‍ വര്‍ദ്ധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

( )

പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ആയതിന്റെ ഗുണഫലങ്ങളും വ്യക്തമാക്കുമോ?

സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനം

*202.

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ എ. എൻ. ഷംസീർ

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ . പി . ഉണ്ണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് ലോക്ഡൗണ്‍ സംസ്ഥാന സമ്പദ്‍വ്യവസ്ഥയില്‍ ഏല്‍പിച്ച ആഘാതം വിലയിരുത്തിയിരുന്നോ; സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ആവിഷ്കരിച്ചിട്ടുള്ള തന്ത്രം അറിയിക്കാമോ;

( ബി )

വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നപ്പോഴും ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവ് ഉയര്‍ത്തി ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാൻ രണ്ടു പ്രാവശ്യമായി പ്രഖ്യാപിച്ചിട്ടുള്ള നൂറ് ദിന കര്‍മ്മ പരിപാടികള്‍ എത്ര പ്രയോജനപ്രദമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( സി )

ഇത്തരം പ്രതിസന്ധി ഘട്ടത്തിലും കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ഘടനയില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമായ തരത്തില്‍ മാറ്റം വരുത്തിയതും നിലവില്‍ സംസ്ഥാനത്തിന് ലഭിച്ചുവരുന്നതിലും കുറഞ്ഞതുകയാണ് പതിനഞ്ചാം ധനകാര്യകമ്മീഷൻ ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നതും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കാനിടയാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ?

കേരള സംസ്ഥാന ലോട്ടറി

*203.

ശ്രീ. വി .ഡി. സതീശൻ

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. അനിൽ അക്കര

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള പേപ്പര്‍ ലോട്ടറി നിയന്ത്രണ നിയമത്തിന് 2018-ല്‍ വരുത്തിയ ഭേദഗതി സംസ്ഥാനത്തിന്റെ അധികാരത്തില്‍ കവിഞ്ഞതും നടപ്പിലാക്കുവാന്‍ ആകാത്തതും ആണെന്ന് കേരള ഹെെക്കോടതി വിധിച്ചിട്ടുണ്ടോ;

( ബി )

അതിന്റെ അടിസ്ഥാനത്തില്‍ നാഗാലാന്റ് സംസ്ഥാന ലോട്ടറിയുടെ മാര്‍ക്കറ്റിംഗിലും വില്പനയിലും സംസ്ഥാന ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( സി )

ഇതരസംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് സംസ്ഥാന ലോട്ടറിയെ എപ്രകാരം ബാധിക്കും; വിശദമാക്കുമോ;

( ഡി )

നാഗാലാന്റ് ലോട്ടറി വില്‍ക്കുന്ന സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാര്‍ക്ക് കേരളസംസ്ഥാന ലോട്ടറി നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടോ;

( )

നിലവിലെ സാഹചര്യത്തില്‍ ഇതരസംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് എപ്രകാരം നിയന്ത്രിക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്;

( എഫ് )

ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

കോവിഡ് കാലത്തെ വ്യവസായ സംരക്ഷണം

*204.

ശ്രീ. അൻവർ സാദത്ത്

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ വ്യവസായ മേഖലയെ എപ്രകാരമാണ് ബാധിച്ചത്;

( ബി )

ഇതുമൂലം ഏതെങ്കിലും ഫാക്ടറികള്‍ സ്ഥിരമായി അടച്ചു പൂട്ടുകയോ ഉല്പാദനം പകുതിയായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ടോ;

( സി )

ഈ പ്രതിസന്ധി കാലത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; അറിയിക്കുമോ;

( ഡി )

ഇതിനായി കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശം നല്‍കുമോ?

നിക്ഷേപ സൗഹൃദാന്തരീക്ഷം

*205.

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ ഐ. ബി. സതീഷ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി പഠനവിധേയമാക്കിയിരുന്നോ;

( ബി )

സംസ്ഥാനത്തിന്റെ സവിശേഷത കണക്കിലെടുത്ത് വ്യവസായ ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുത്ത് ലഭ്യമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; കിഫ്ബി ഫണ്ട് ഉപയോഗിച്ച് വ്യവസായ ആവശ്യത്തിന് അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പരിപാടിയുണ്ടോ;

( സി )

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; അതിനുള്ള വ്യവസ്ഥകള്‍ അറിയിക്കാമോ?

ഊര്‍ജ്ജ കേരള മിഷന്‍

*206.

ശ്രീ . കെ. സി . ജോസഫ്

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഊര്‍ജ്ജ കേരള മിഷന്‍ എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

( ബി )

പ്രസ്തുത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിശദമാക്കുമോ;

( സി )

പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്; വിശദാംശം നല്‍കുമോ?

വ്യവസായ ഭദ്രത പാക്കേജ്

*207.

ശ്രീ. ആന്റണി ജോൺ

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ . കെ .ഡി .പ്രസേനൻ

ശ്രീ പി .ടി .. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വ്യവസായവും സ്പോർട്സും യുവജനകാര്യവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തെ വ്യവസായ വികസനത്തില്‍ നിർണ്ണായക പങ്കുള്ള ചെറുകിട വ്യവസായ മേഖലയെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അതിജീവിക്കാൻ പ്രാപ്തമാക്കുന്നതിന് വ്യവസായ ഭദ്രത പാക്കേജ് വഴി നടത്തിയ ഇടപെടല്‍ വിശദീകരിക്കാമോ;

( ബി )

പാക്കേജ് കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( സി )

വ്യാവസായിക ഉല്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉൾപ്പെടെയുള്ള സാധ്യതകള്‍ വിനിയോഗിക്കുന്നതിന് വാണിജ്യ മിഷൻ പൂര്‍ണ സജ്ജമാക്കാൻ സാധ്യമായിട്ടുണ്ടോ; കേരള ഇ-മാര്‍ക്കറ്റ് വെബ് പോര്‍ട്ടല്‍ എത്തരത്തില്‍ പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ?

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

*208.

ശ്രീ . സി. മമ്മൂട്ടി

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യവും കയറും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ് നാല് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;

( ബി )

ഈ പദ്ധതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

കെ.റ്റി.ഡി.സി. നടപ്പിലാക്കി വരുന്ന പദ്ധതികള്‍

*209.

ശ്രീ . വി കെ പ്രശാന്ത്

ശ്രീമതി യു. പ്രതിഭ

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ എം. രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും വിനോദ സഞ്ചാരവും ദേവസ്വവും വകുപ്പ്‌ മന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി കെ.റ്റി.ഡി.സി. മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

( ബി )

ടൂറിസം വിപണനവുമായി ബന്ധപ്പെട്ട് കെ.റ്റി.ഡി.സി. എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;

( സി )

കെ.റ്റി.ഡി.സി.യുടെ ഹോട്ടലുകള്‍ നവീകരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; ഇക്കാലയളവില്‍ കെ.റ്റി.ഡി.സി.യുടെ എത്ര ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി ലഭിച്ചിട്ടുണ്ട്; വിശദീകരിക്കുമോ;

( ഡി )

സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ക്കായി കെ.റ്റി.ഡി.സി. നടത്തിവരുന്ന വിവിധ ടൂറിസം പാക്കേജുകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

വൈദ്യുതി ബോര്‍ഡിന്റെ ആധുനികവല്‍ക്കരണം

*210.

ശ്രീ. എം. സ്വരാജ്

ശ്രീ . പി . ഉണ്ണി

ശ്രീ പി .ടി .. റഹീം

ശ്രീ . എം. നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വൈദ്യുതി മേഖലയെ വിഭജിക്കുന്നതിനും സ്വകാര്യവല്‍ക്കരിക്കുന്നതിനുമുള്ള നടപടികള്‍ രാജ്യ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ തന്നെ സംരക്ഷിക്കുന്നതിനും വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ജനോപകാരപ്രദമായ സ്ഥാപനമാക്കി മാറ്റുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ബി )

പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എപ്രകാരമാണ് ഈ സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

( സി )

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന് വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി എന്തെല്ലാം സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( ഡി )

പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് വകുപ്പുമന്ത്രി പങ്കെടുത്തുകൊണ്ട് എല്ലാ ജില്ലകളിലും അദാലത്തുകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.