STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങള്‍.

*121.

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ . കെ . വി . വിജയദാസ്

ശ്രീ . പി . ഉണ്ണി

ശ്രീ . കാരാട്ട് റസാഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കഴിഞ്ഞ സാമ്പത്തിക സര്‍വേയില്‍ വായ്പ ഇളവ് ,ഗുണഭോക്താക്കളുടെ ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ കുറയ്ക്കാനിടയാക്കുമെന്നും അവശ്യവസ്തു നിയമം വഴിയുള്ള സര്‍ക്കാര്‍ ഇടപെടല്‍ വിപണിയെ തളര്‍ത്തുമെന്നുമുള്ള വിചിത്ര താത്വിക അടിത്തറ സൃഷ്ടിച്ചശേഷം ഏകപക്ഷീയമായ നിയമനിര്‍മ്മാണങ്ങളിലൂടെ രാജ്യത്തെ കര്‍ഷകരെ പെപ്സികോ, റിലയന്‍സ് തുടങ്ങിയ കുത്തക കമ്പനികളുടെ ദാക്ഷിണ്യത്തിന് വിട്ടു കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിച്ചിരുന്നോ;

( ബി )കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടു വന്ന നിയമങ്ങളില്‍ ന്യായവില ഉറപ്പാക്കാന്‍ വ്യവസ്ഥയില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

( സി )കൃഷി ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിളയുടെ ഗുണനിലവാരവും വിലയും നിശ്ചയിച്ചു കൊണ്ടുള്ള കരാറില്‍ ഏര്‍പ്പെടണമെന്നും അതിനു ശേഷം ഉഭയകക്ഷി സമ്മതത്തോടെ കുത്തക കമ്പനിയുടെ താല്പര്യാര്‍ത്ഥം മാത്രമേ കരാറില്‍ നിന്നു പിന്‍വാങ്ങാന്‍ കഴിയുകയുള്ളൂ എന്നുമുള്ള വ്യവസ്ഥ ചെയ്തിരിക്കുന്നത് കര്‍ഷകരുടെ താല്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിരുന്നോ; വിശദമാക്കുമോ?

കെ.എസ്.ആര്‍.ടി.സി.യില്‍ സ്വയംപര്യാപ്ത പാക്കേജ്

*122.

ശ്രീ . പി . കെ . ശശി

ശ്രീ. രാജു എബ്രഹാം

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കോവിഡ് സൃഷ്ടിച്ച സ്തംഭനാവസ്ഥയെ മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി.യ്ക്കായിട്ടുണ്ടോ; പ്രതിമാസ വരുമാനം പൂര്‍വസ്ഥിതിയിലേക്കെത്തിക്കാന്‍ ഓപ്പറേഷന്‍ രീതിയിലെ വൈവിധ്യം സഹായകരമായിട്ടുണ്ടോ;

( ബി )പ്രസ്തുത സ്ഥാപനത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി സ്വയം പര്യാപ്തമാക്കുന്നതിന് പാക്കേജ് പ്രഖ്യാപിച്ചിരുന്നോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

( സി )പെര്‍മിറ്റില്ലാതെ സ്വകാര്യ വാഹന ഓപ്പറേറ്റര്‍മാര്‍ക്ക് ഏതു റൂട്ടിലും വാഹനമോടിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര നിയമ ഭേദഗതി കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി മൂര്‍ഛിപ്പിക്കാന്‍ വഴിവയ്ക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന പോംവഴിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

( ഡി )പൊതുമേഖല വിരുദ്ധ മുതലാളിത്ത പ്രീണന നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കഴിയുമോ എന്നറിയിക്കാമോ?

ഇ‌-ബസ് പ്രോജക്ട് കണ്‍സള്‍ട്ടന്റ് നിയമനം

*123.

ശ്രീ. റോജി എം. ജോൺ

ശ്രീ. അനിൽ അക്കര

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ . വി .എസ്. ശിവകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )ഇ‌-ബസ് പ്രോജക്ടിന്റെ ഭാഗമായി ടെന്‍ഡര്‍ വിളിക്കാതെ പ്രെെസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സൾട്ടന്റായി നിയമിച്ചിരുന്നോ; എങ്കില്‍ അതിന്റെ സാഹചര്യം എന്തായിരുന്നുവന്ന് വിശദമാക്കാമോ;

( ബി )പ്രെെസ് വാട്ടര്‍ ഹൗസ് കൂപ്പറിലെ ഉദ്യോഗസ്ഥര്‍ക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കുന്നതിനുളള പ്രൊപ്പോസല്‍ ഗതാഗത സെക്രട്ടറി ധനവകുപ്പിന് നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കാമോ;

( സി )പ്രസ്തുത പ്രൊപ്പോസലിന്മേല്‍ ധനവകുപ്പിന്റെ അഭിപ്രായം എന്തായിരുന്നു; വിശദമാക്കുമോ?

കുടുംബശ്രീയുടെ ശക്തീകരണം

*124.

ശ്രീ റ്റി . വി. രാജേഷ്

ശ്രീ . ജോൺ ഫെർണാണ്ടസ്

ശ്രീമതി വീണാ ജോർജ്ജ്

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലനില്പിനായി നിരന്തരപോരാട്ടത്തിൽ ഏര്‍പ്പെടേണ്ടിവന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്റെ സംഘടനാശേഷിയില്‍ ഈ സര്‍ക്കാരിന് മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ടോ;

( ബി )പ്രളയാനന്തരവും കോവിഡ് കാലത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിനും പ്രധാന പങ്കുവഹിക്കുന്ന ഏജന്‍സിയായി മാറാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( സി )ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന, സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന കണ്ണിയായി കുടുംബശ്രീയെ വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം വിശദമാക്കാമോ?

കാര്‍ഷിക വിളകളുടെ സംഭരണം

*125.

ശ്രീ. അനൂപ് ജേക്കബ്‌

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ . കെ. സി . ജോസഫ്

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കാര്‍ഷിക വിളകള്‍ ശേഖരിച്ച് സ്റ്റോക്ക് ചെയ്ത് വിപണനം നടത്തുന്നതിന് ചില സംസ്ഥാനങ്ങളില്‍ നിലവിലുളള മണ്ഡി സംവിധാനം സംസ്ഥാനത്ത് എവിടെയെങ്കിലും നിലവിലുണ്ടോ;

( ബി )പ്രസ്തുത സംവിധാനത്തിന്റെ ഗുണ-ദോഷങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

( സി )നെല്‍കൃഷി മേഖലകളായ കുട്ടനാട്, പാലക്കാട്, റബ്ബര്‍ ഉല്പാദന കേന്ദ്രമായ മദ്ധ്യതിരുവിതാംകൂര്‍ മേഖല എന്നിവിടങ്ങളിലെ ഉല്പന്നങ്ങളുടെ ശേഖരണവും വിപണനവും സംബന്ധിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )നെല്ല് സംഭരണത്തില്‍ സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കര്‍ഷക സൗഹൃദമല്ലെന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?

കേന്ദ്ര ഉന്നത വിദ്യാഭ്യാസ നയം

*126.

ശ്രീ . വി. ടി. ബൽറാം

ശ്രീ . എം . വിൻസെൻറ്

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കേന്ദ്ര ഉന്നത വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

( ബി )പ്രസ്തുത നയം നടപ്പിലാക്കുന്നതിനായി ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )കേന്ദ്ര നയം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വിഹിതം ലഭ്യമാക്കുമോ;

( ഡി )ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രൂപം നല്‍കുന്ന നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫണ്ടില്‍ നിന്നും സംസ്ഥാനത്തിന് പ്രത്യേക വിഹിതം ലഭിക്കുന്നതിന് അര്‍ഹതയുണ്ടോയെന്ന് വെളിപ്പെടുത്താമോ?

പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ അവസരം

*127.

ഡോ.എം.കെ . മുനീർ

ശ്രീ . മഞ്ഞളാംകുഴി അലി

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ. കെ എം ഷാജി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )വിദേശരാജ്യങ്ങളിലെപ്പോലെ പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാന്‍ അവസരം ഒരുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ;

( ബി )ഇതിനായി കോളേജുകളുടെ പ്രവര്‍ത്തനസമയം രാവിലെ 8 മണി മുതല്‍ 1 മണി വരെ ആക്കുവാന്‍ ആലോചനയുണ്ടോ;

( സി )ഇക്കാര്യം നടപ്പാക്കുന്നതിന് മുമ്പായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങൾ

*128.

ശ്രീ കെ. കുഞ്ഞിരാമൻ

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ . ജോർജ് എം .തോമസ്

ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കാര്‍ഷികോത്പാദനവും വിപണനവും ഭരണഘടനയുടെ 7-ാം പട്ടിക പ്രകാരം സംസ്ഥാനങ്ങളുടെ അധികാരമായിരിക്കെ ഇതിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങളും അവശ്യവസ്തു നിയമഭേദഗതിയും കര്‍ഷകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭരണഘടനാ വിരുദ്ധമായ ഈ നീക്കം തിരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;

( ബി )കരാര്‍ കൃഷി പ്രോത്സാഹിപ്പിച്ച് കുത്തക താല്പര്യം സംരക്ഷിക്കത്തക്ക ഈ നിയമം കര്‍ഷകന്റെ വിലപേശല്‍ശേഷി ഇല്ലാതാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )സംസ്ഥാനം പാസാക്കിയ നിയമങ്ങളുടെ മേല്‍ ഭരണഘടനാ വിരുദ്ധമായി പ്രഭാവം നല്കിയിരിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമോ?

ഗതാഗതരംഗത്ത് സംസ്ഥാന താത്പര്യ സംരക്ഷണം

*129.

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. സി. ദിവാകരൻ

ശ്രീ. കെ. രാജൻ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വാഹന നികുതി ജി.എസ്.ടി. മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് പങ്ക് വയ്ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ടോ; വ്യക്തമാക്കാമോ;

( ബി )ഈ നീക്കം സംസ്ഥാനത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് വ്യക്തമാക്കാമോ;

( സി )കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ സംസ്ഥാനപാതകള്‍ കുത്തകയാക്കുന്നത് തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

( ഡി )റോഡ് വിസ്തൃതി കണക്കിലെടുത്തും റോഡ് ഉപയോഗം കണക്കിലെടുത്തും റോഡ് നികുതി നിശ്ചയിക്കുന്ന രീതിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയാല്‍ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കാമോ?

കെ.എസ്.ആര്‍.ടി.സി. യ്ക്ക് സാമ്പത്തിക സംരക്ഷണം

*130.

ശ്രീ. കെ ദാസൻ

ശ്രീ. സി. കൃഷ്ണൻ

ശ്രീ. വി. അബ്ദുറഹിമാൻ

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഗതാഗതരംഗത്ത് കോവിഡ് സൃഷ്ടിച്ച ആഘാതം കെ.എസ്.ആര്‍.ടി.സി.യെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലും നല്‍കിയ സഹായവും വിശദമാക്കാമോ;

( ബി )കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി പെന്‍ഷന്‍കാരുടെ ആത്മഹത്യക്കിടയാക്കിയ സ്ഥിതി സംജാതമാകാതിരിക്കാന്‍ പ്രതിസന്ധി കാലത്തും ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ കുരുതല്‍ നടപടിയുണ്ടായോയെന്ന് അറിയിക്കാമോ;

( സി )ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ.എസ്.ആര്‍.ടി.സി.ക്ക് വിവിധ ഇനത്തില്‍ നല്‍കിയ സാമ്പത്തിക സംരക്ഷണം വിശദീകരിക്കാമോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ച് അറിയിക്കാമോ;

( ഡി )സ്ഥാപനത്തിന്റെ പ്രവര്‍ത്തനനഷ്ടം കുറയ്ക്കുന്നതിന് നടത്തിവരുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്;

( )

സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാധിഷ്ഠിതമായതുള്‍പ്പെടെ നടത്തുന്ന നവീകരണങ്ങളെക്കുറിച്ച് അറിയിക്കാമോ?

വിള ഇൻഷുറൻസ് പദ്ധതി

*131.

ശ്രീ . പി . ഉണ്ണി

ശ്രീ. മുരളി പെരുനെല്ലി

ശ്രീ ഒ . ആർ. കേളു

ശ്രീ. എസ്. രാജേന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വിളനാശത്തിന് നല്‍കി വരുന്ന നഷ്ടപരിഹാര തുകയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )

നിലവില്‍ എതെല്ലാം വിളകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ച് പദ്ധതി ആകര്‍ഷകമാക്കിയതിന് ശേഷം കൂടുതല്‍ കര്‍ഷകരെ ഇതില്‍ ചേര്‍ക്കാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ഡി )പ്രളയം മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടായ വ്യാപകമായ നാശനഷ്ടം പരിഗണിച്ച് കര്‍ഷകരെ സഹായിക്കുന്നതിനായി പ്രസ്തുത പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

പഴം-പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തിയ തറവില

*132.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ . സണ്ണി ജോസഫ്

ശ്രീ . .സി .ബാലകൃഷ്ണൻ

ശ്രീ. . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിന് പതിനാറ് ഇനം പഴം-പച്ചക്കറികള്‍ക്ക് തറവില ഏര്‍പ്പെടുത്തി വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; ഏതൊക്കെ ഇനങ്ങള്‍ക്കാണ് ഇപ്രകാരം തറവില നിശ്ചയിച്ചിട്ടുള്ളത്;

( ബി )നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവിലയ്ക്ക് നിയമസാധുതയുണ്ടോ; ഇല്ലെങ്കില്‍ അതിന് നിയമസാധുത നല്‍കുന്നതിന് ആലോചിക്കുമോ;

( സി )തറവില നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയ ഏത്തക്ക ഉള്‍പ്പെടെയുള്ള പല പച്ചക്കറികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കാണ് കമ്പോളത്തില്‍ ലഭിക്കുന്നത് എന്നത് വസ്തുതയാണോ;

( ഡി )സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ നിന്നും കമ്പോളത്തില്‍ വില കുറയുമ്പോള്‍ തറവില നല്‍കി അത് സംഭരിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( )

ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളതിന് പുറമെ കൂടുതല്‍ വിളകള്‍ക്ക് തറവില നല്‍കുവാന്‍ ആലോചിക്കുന്നുണ്ടോ; അതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ?

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല

*133.

ശ്രീ. എം. സ്വരാജ്

ശ്രീ . എം . മുകേഷ്

ശ്രീമതി യു. പ്രതിഭ

ശ്രീ. പുരുഷൻ കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പ്രാപ്യതയും വര്‍ദ്ധിപ്പിക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;

( ബി )ജീവിതസാഹചര്യം കൊണ്ട് റഗുലര്‍ വിദ്യാഭ്യാസം അസാധ്യമായവര്‍ക്കും പ്രായഭേദമെന്യേ നൈപുണിശേഷി കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള അവസരം ആധുനികസാങ്കേതികവിദ്യയുടെ കൂടി സഹായത്തോടെ ഒരുക്കുന്നതിനായി ആരംഭിച്ചിട്ടുള്ള ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയെക്കുറിച്ച് വിശദമാക്കാമോ;

( സി )പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമേ ഹ്രസ്വകാല, തൊഴിലധിഷ്ഠിത കോഴ്സുകള്‍ കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( ഡി )

പ്രസ്തുത സര്‍വ്വകലാശാല ആരംഭിക്കുന്നതിനോടൊപ്പം മറ്റു സര്‍വ്വകലാശാലകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചില കോണുകളില്‍ നിന്നുയര്‍ത്തുന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ?

പഴം-പച്ചക്കറികളുടെ അടിസ്ഥാനവില നിര്‍ണ്ണയം

*134.

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ ഒ . ആർ. കേളു

പ്രൊഫ . കെ. യു. അരുണൻ

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടിയിരുന്ന സാഹചര്യത്തിന് മാറ്റം വരുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;

( ബി )വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിച്ചിരുന്ന മുഖ്യപ്രശ്നം വിളകളുടെ ഉല്പാദനത്തിലെ അസ്ഥിരതയും വിലത്തകര്‍ച്ചയുമാണെന്ന പ്രശ്നം പരിഹരിക്കുന്നതിന് നേന്ത്രക്കായ, മരച്ചീനി, മറ്റു പച്ചക്കറികള്‍ എന്നിവയ്ക്ക് അടിസ്ഥാനവില നിര്‍ണ്ണയിച്ചത് സംബന്ധിച്ചും അത് കര്‍ഷകര്‍ക്ക് എപ്രകാരം പ്രയോജനപ്രദമാകുമെന്നതിനെക്കുറിച്ചും അറിയിക്കാമോ;

( സി )പ്രസ്തുത പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്കെല്ലാം ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കാമോ?

റൂസ ഫണ്ട് വിനിയോഗം

*135.

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ. പി കെ അബ്ദു റബ്ബ്

ശ്രീ .പി. കെ. ബഷീർ

ശ്രീ . പാറക്കൽ അബ്ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കുമായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍ (റൂസ) പ്രകാരമുള്ള ഫണ്ട് വിനിയോഗത്തിലും ശേഷിക്കുന്ന തുക വാങ്ങിയെടുക്കുന്നതിലും വീഴ്ച ഉണ്ടായതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )തുക വകമാറ്റി ചെലവഴിച്ചവര്‍ക്കെതിരെയും ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്കെതിരെയും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

( സി )റൂസ ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വിവരം ആരാഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

കേന്ദ്ര കാർഷിക നിയമങ്ങള്‍ക്ക് ബദല്‍ നിയമം

*136.

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ. പി. ടി. തോമസ്

ശ്രീ. ടി. ജെ. വിനോദ്

ശ്രീ. വി .ഡി. സതീശൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്ര സര്‍ക്കാരിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമം കൊണ്ടുവരുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ബദല്‍ നിയമത്തിന്റെ കരട് തയ്യാറാക്കുവാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( ബി )പ്രസ്തുത നിയമങ്ങള്‍ കര്‍ഷകരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( സി )കേന്ദ്രനിയമങ്ങളിലുള്ള നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നതിനായി പുതിയ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചാല്‍ ബദല്‍ നിയമനിര്‍മ്മാണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമായി വരുമോ;

( ഡി )ഇത് സംബന്ധിച്ച് നിയമവകുപ്പ് നല്‍കിയിട്ടുള്ള നിയമോപദേശം എന്താണ്; വെളിപ്പെടുത്താമോ?

റബ്ബറിന്റെ താങ്ങുവില

*137.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )വിലത്തകർച്ച മൂലം വലിയ പ്രതിസന്ധി നേരിടുന്ന റബ്ബർ കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

( ബി )ഈ സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?

ദേശീയ വിദ്യാഭ്യാസ നയം

*138.

ശ്രീ പി .ടി .. റഹീം

ശ്രീ എ. എൻ. ഷംസീർ

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ. കെ.യു. ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതത്തെക്കുറിച്ച്, സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുള്ള മികവിന്റെ പശ്ചാത്തലത്തില്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിലയിരുത്തിയതിലെ പ്രധാന നിഗമനങ്ങള്‍ എന്തൊക്കെയാണ്;

( ബി )യുക്തിചിന്തയും ശാസ്ത്രീയവീക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനികരംഗത്ത് കരുത്താര്‍ജ്ജിക്കുന്നതിനും വേണ്ട കാഴ്ചപ്പാടിനു പകരം വ്യവസായികള്‍ക്ക് വേണ്ട തൊഴില്‍ശക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിനാണ് പ്രസ്തുത നയം പ്രാമുഖ്യം നല്‍കുന്നതെന്ന ആശങ്ക പരിശോധിക്കപ്പെട്ടിട്ടുണ്ടോ;

( സി )

കോളേജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളായി മാറണമെന്ന നിര്‍ദ്ദേശവും സാമൂഹ്യനീതിയധിഷ്ഠിതമായ സംവരണത്തെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതും സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകുമെന്ന ആശങ്ക, പ്രത്യേകിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഐ..ടി.കളില്‍ സംവരണം വേണ്ടന്ന് ശിപാര്‍ശ ചെയ്തതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്‍ചാത്തലത്തില്‍, പഠന വിധേയമാക്കിയിരുന്നോ;

( ഡി )

ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയത്തോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

ലെെഫ് പദ്ധതിയുടെ നേട്ടങ്ങൾ

*139.

ശ്രീ. രാജു എബ്രഹാം

ശ്രീ. എം. സ്വരാജ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയായ ലെെഫ് ഭവന നിര്‍മ്മാണ പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് പദ്ധതി നിര്‍വ്വഹണം കൂടുതല്‍ വേഗത്തിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

( ബി )നിലവിലുളള ലെെഫ് ഗുണഭോക്തൃ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാതെ പോയിട്ടുളള ഭവനരഹിതരെക്കൂടി ഉള്‍ക്കൊളളിച്ച് പുതിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി അവര്‍ക്കും വീട് ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;

( സി )ലെെഫ് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി ഭവനസമുച്ചയങ്ങളടക്കം എത്ര വീടുകളുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദമാക്കുമോ?

സര്‍വ്വകലാശാലകളുടെ ആഭ്യന്തരകാര്യങ്ങള്‍

*140.

ശ്രീ . എം . ഉമ്മർ

ശ്രീ .കെ .എൻ .. ഖാദർ

ശ്രീ . ടി. വി. ഇബ്രാഹിം

ശ്രീ. പി കെ അബ്ദു റബ്ബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )സര്‍വ്വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാകയാല്‍ അവയുടെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇട‍പെടാന്‍ പാടില്ലെന്ന് 2003-ല്‍ സുപ്രീംകോടതി വിധി ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാരിന്റെ കാലത്ത് ഇതില്‍ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

( ബി )ഇത്തരത്തില്‍ വീഴ്ചകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആയത് പിന്നീട് എപ്രകാരം പരിഹരിച്ചുവെന്ന് വിവരിക്കാമോ?

കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാനസൗകര്യ വിപുലീകരണം

*141.

ശ്രീ . എം. നൗഷാദ്

ശ്രീ. ആർ.രാജേഷ്

ശ്രീ . കെ .ഡി .പ്രസേനൻ

ശ്രീ വി. കെ. സി. മമ്മത് കോയ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാനസൗകര്യ വിപുലീകരണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ; അര്‍ഹമായ തോതില്‍ റൂസ ഫണ്ട് നേടിയെടുക്കാനായിട്ടുണ്ടോ;

( ബി )വിദഗ്ദ്ധസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നൂതന കോഴ്സുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; പരീക്ഷാരീതിയിലുള്‍പ്പെടെ വരുത്തേണ്ട നവീകരണം സംബന്ധിച്ച മറ്റെന്തെല്ലാം ശിപാര്‍ശകളാണ് വിദഗ്ദ്ധസമിതി സമര്‍പ്പിച്ചിരിക്കുന്നത്;

( സി )വര്‍ഷങ്ങളായി അധ്യാപകരുടെ കുറവ് നിലവിലുണ്ടായിരുന്നത് പരിഹരിക്കാൻ നടപടിയെടുത്തിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?

ജൈവകൃഷി പ്രോത്സാഹനത്തിന് ഇക്കോ ഷോപ്പുകള്‍

*142.

ശ്രീ. സി. കൃഷ്ണൻ

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ . ജോർജ് എം .തോമസ്

ശ്രീ യു. ആർ. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )നിലവിലുള്ള ജൈവകാര്‍ഷിക നയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്;

( ബി )പൂര്‍ണ്ണമായും ജൈവരീതിയില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

( സി )ജൈവകൃഷി വികസന പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ഇതുവരെ എത്ര ഇക്കോ ഷോപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നറിയിക്കുമോ;

( ഡി )സംസ്ഥാനത്ത് ജൈവകൃഷിയും ഉത്തമകൃഷിമുറകളും ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കോ ഷോപ്പുകളുടെ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കര്‍ഷകമിത്ര പദ്ധതി

*143.

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ. ജെയിംസ് മാത്യു

ശ്രീ . കെ .ഡി .പ്രസേനൻ

ശ്രീ.ഡി.കെ.മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കാര്‍ഷിക വിളകളുടെ ഉല്പാദനം കാര്യക്ഷമമാക്കുന്നതിന് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷകമിത്ര പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

( ബി )ഉല്പാദനത്തിന് പുറമേ കാര്‍ഷിക വിളകളുടെ സംഭരണം, വിപണനം എന്നിവ സുഗമമാക്കുന്നതിനും ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും ഈ പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

( സി )വീട്ടമ്മമാര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പച്ചക്കറി കൃഷിയെക്കുറിച്ചും സുരക്ഷിത പച്ചക്കറികളുടെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉത്തമകൃഷിരീതികളെക്കുറിച്ചും അവബോധം നല്‍കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പരിശീലന, ബോധവത്ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് നൂതന പദ്ധതികൾ

*144.

ശ്രീ . കാരാട്ട് റസാഖ്

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ . കെ . വി . വിജയദാസ്

ശ്രീ കെ. കുഞ്ഞിരാമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിനായി ആവിഷ്ക്കരിച്ച നൂതന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ബി )കാര്‍ഷിക കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിഭാവനം ചെയ്ത മുഴുവന്‍ പദ്ധതികളും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

( സി )കര്‍ഷകരുടെ വിവിധ കാര്‍ഷികാവശ്യങ്ങള്‍ക്കായി എത്ര കോടി രൂപയുടെ കാര്‍ഷിക വായ്പ ഈ സര്‍ക്കാര്‍ കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ;

( ഡി )ഇക്കാലയളവില്‍ കര്‍ഷകരുടെ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൊറട്ടോറിയത്തിന്റെ വിശദാംശം നല്‍കുമോ;

( )ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുന്‍ സര്‍ക്കാരിന്റെ കാലയളവിലുള്ള കുടിശ്ശികയുള്‍പ്പെടെ കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ നല്‍കുമോ?

സര്‍വ്വകലാശാലകളിലെ അനധ്യാപക തസ്തികകളിലെ നിയമനം

*145.

ശ്രീ. കെ. രാജൻ

ശ്രീമതി ഇ. എസ്. ബിജിമോൾ

ശ്രീമതി സി. കെ. ആശ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീർത്ഥാടനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലെയും അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സി. ക്ക് വിട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( ബി )ഏതൊക്കെ തസ്തികകളിലെ നിയമനമാണ് പി.എസ്.സി. ക്ക് വിട്ടതെന്ന് വ്യക്തമാക്കുമോ;

( സി )വിവിധ സര്‍വ്വകലാശാലകളിലെ സ്റ്റാറ്റ്യൂട്ടുകള്‍, തസ്തിക, തസ്തികകളുടെ പേരുകള്‍, ശമ്പള സ്കെയില്‍, യോഗ്യത എന്നിവ എപ്രകാരം ക്രോഡീകരിച്ചുവെന്നറിയിക്കുമോ;

( ഡി )സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലെ നിയമനം എന്നുമുതലാണ് പി.എസ്.സി. നടത്തുന്നതെന്ന് അറിയിക്കുമോ?

കേരള അഗ്രോബിസിനസ് കമ്പനി രൂപീകരണം

*146.

ശ്രീ . മുഹമ്മദ് മുഹസിൻ പി .

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. ആർ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമായി കേരള അഗ്രോബിസിനസ് കമ്പനി എന്ന പേരില്‍ കമ്പനി തുടങ്ങുന്നുണ്ടോ; വ്യക്തമാക്കുമോ;

( ബി )പ്രസ്തുത കമ്പനി സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

( സി )കമ്പനിയുടെ ഘടന എപ്രകാരമായിരിക്കുമെന്നറിയിക്കുമോ;

( ഡി )കൃഷി വകുപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നതിന് പ്രസ്തുത കമ്പനി രൂപീകരണം വഴിയൊരുക്കുമോ; വ്യക്തമാക്കുമോ?

കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം

*147.

ഡോ. എൻ. ജയരാജ്

ശ്രീ. റോഷി അഗസ്റ്റിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്‌ എന്ന് വെളിപ്പെടുത്താമോ;

( ബി )കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വം എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ; സ്വന്തമായി സ്ഥലം ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും പാട്ടത്തിന് കൃഷി നടത്തുന്നവര്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ടോയെന്നും വിശദമാക്കുമോ;

( സി )സ്ഥലം കൈവശമിരുന്നിട്ടും പട്ടയം അനുവദിച്ച് ലഭിക്കാത്ത ഇടുക്കി പോലെയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പ്രസ്തുത ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതിന് സാധ്യമാണോ; ഇല്ലെങ്കില്‍ അവരെക്കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

( ഡി )കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗത്വം നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?

അഗ്രഗേറ്റര്‍ ലെെസന്‍സ് സംവിധാനം

*148.

ശ്രീ. കെ എം ഷാജി

ശ്രീ . സി. മമ്മൂട്ടി

ശ്രീ . എം . ഉമ്മർ

ശ്രീ . അബ്ദുൽ ഹമീദ് .പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )ഓണ്‍ലെെന്‍ ടിക്കറ്റ് നല്‍കി ഏതു റൂട്ടിലും സ്വകാര്യ കമ്പനികള്‍ക്ക് ബസ് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്രഗേറ്റര്‍ ലെെസന്‍സ് കെ.എസ്.ആര്‍.ടി.സി.യെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

( ബി )പ്രസ്തുത സംവിധാനം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്തെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി

*149.

ശ്രീ. വി.ജോയി

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ. കെ. ആൻസലൻ

ശ്രീമതി യു. പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )സംസ്ഥാന പദ്ധതി വിഹിതത്തിന്റെ നാലിലൊന്ന് തുകയുടെ വികസനം നടപ്പാക്കേണ്ട സ്ഥാപനങ്ങളെന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധനവിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;

( ബി )തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ അഴിമതിരഹിതമായി സുതാര്യവും കാര്യക്ഷമതയോടെയും ലഭ്യമാക്കുന്നതിന് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (.എല്‍.ജി.എം.എസ്.) ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിന്റെ വിശദവിവരം നല്‍കുമോ;

( സി )സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.. നിലവാരം കൈവരിച്ചു കഴിഞ്ഞോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഐ.എസ്.. നിലവാരം കൈവരിച്ചിരുന്നോ എന്നറിയിക്കാമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ശാസ്ത്രീയ മാലിന്യ സംസ്കരണം

*150.

ശ്രീ. ആൻ്റണി ജോൺ

ശ്രീ . . പ്രദീപ് കുമാർ

ശ്രീ . വി കെ പ്രശാന്ത്

ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )സംസ്ഥാനം നേരിട്ടിരുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നായിരുന്ന ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലം വിലയിരുത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്താമോ;

( ബി )സംസ്ഥാനത്തെ എത്ര പഞ്ചായത്തുകളും നഗരസഭകളും ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കി ശുചിത്വ പദവി നേടിയിട്ടുണ്ടെന്ന് അറിയിക്കുമോ;

( സി )എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ശാസ്ത്രീയമായ മാലിന്യ സംസ്കരണ ശേഷി കൈവരിക്കാന്‍ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതുതായി രണ്ടായിരത്തി ഒരുന്നൂറ്‍ കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.