STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >14th KLA >22nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FOURTEENTH   KLA - 22nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

അഴിമതികേസുകളിലെ അന്വേഷണം

*1.

ശ്രീ.ഡി.കെ.മുരളി

ശ്രീ. എം. സ്വരാജ്

ശ്രീ. മുരളി പെരുനെല്ലി

ശ്രീ . കെ . വി . വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിലവിലെ നിയമസഭാംഗങ്ങളില്‍ ആര്‍ക്കെല്ലാമെതിരെ അഴിമതികേസുകളും വഞ്ചനാ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാമോ;

( ബി )

സംസ്ഥാനത്തെ ഒരു പ്രമുഖ ബാറുടമ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലെെസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് കെെക്കൂലി നല്‍കിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണറെ സമീപിച്ചിരുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സി )

ലെെഫ് മിഷന്റെ കീഴിലുളള ഒരു ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ വിദേശ സഹായം ലഭ്യമാക്കിയതിനെതിരെ ആരോപണമുന്നയിച്ച പറവൂര്‍ എം.എല്‍.. ലഞ്ച് മീറ്റ് നടത്തി വിദേശ പണം സ്വീകരിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമോ;

( ഡി )

തൃക്കാക്കര എം.എല്‍.. കള്ളപ്പണ ഇടപാടിനു കൂട്ടുനിന്നെന്ന പരാതിയിൽ ഏതെങ്കിലും കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്തതായി അറിയാമോ; സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമോ?

പുതിയ കാർഷിക നിയമങ്ങൾ

*2.

ശ്രീ. ബി .സത്യൻ

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ. കെ. ജെ. മാക്സി

ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

വന്‍കിട വ്യാപാര കുത്തകകളുടെ താല്പര്യാര്‍ത്ഥം ഏകപക്ഷീയവും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമായി രാജ്യത്തെ പകുതിയോളം പേരുടെ ജീവനോപാധിയായ കാര്‍ഷിക മേഖലയെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെയും അവശ്യവസ്തു നിയമ ഭേദഗതിയെയും കുറിച്ച് സംസ്ഥാന സര്‍ക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;

( ബി )

പ്രസ്തുത നിയമങ്ങൾ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( സി )

നീതിയുക്തമായ ആവശ്യം ഉയര്‍ത്തിയുള്ള കര്‍ഷക പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നും അടിക്കടി കര്‍ഷക വിരുദ്ധനടപടികള്‍ കെെക്കൊള്ളുന്നുവെന്നും ആക്ഷേപിക്കപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകരുള്‍പ്പെടെയുള്ള പാവപ്പെട്ടവരെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും മഹാമാരിയും ഏല്പിച്ച ആഘാതത്തില്‍ നിന്നും കരകയറ്റാന്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെയും രണ്ട് നൂറുദിന കര്‍മ്മ പരിപാടികളുടെയും അടിസ്ഥാന കാഴ്ചപ്പാട് വിശദമാക്കാമോ?

സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍

*3.

കെ എം ഷാജി

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ

ശ്രീ .കെ .എൻ .. ഖാദർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

( ബി )

ഈ വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

( സി )

ഒരു വിദേശ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാര്‍

*4.

ശ്രീ . എം . വിൻസെൻറ്

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ. പി. ടി. തോമസ്

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്പ്രിംക്ലര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി ഡേറ്റ അനാലിസിസിനായി കരാറില്‍ ഒപ്പ് വച്ചിരുന്നോ;

( ബി )

പ്രസ്തുത കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉളളവരുടെയും രോഗികളുടെയും പേരുവിവരങ്ങളും ആരോഗ്യ വിവരങ്ങളും പ്രസ്തുത കമ്പനിക്ക് കെെമാറിയിട്ടുണ്ടോ;

( സി )

കെെമാറുന്ന ഡേറ്റ സംബന്ധിച്ച നോണ്‍ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് പ്രസ്തുത കമ്പനിയുമായി ഒപ്പ് വച്ചത് എന്നാണ്; പ്രതിപക്ഷ നേതാവ് ഇത് സംബന്ധിച്ച് ആക്ഷേപം പുറത്ത് കൊണ്ടുവന്നതിന് ശേഷമാണോ ഈ എഗ്രിമെന്റ് ഒപ്പ് വച്ചതെന്ന് വെളിപ്പെടുത്തുമോ;

( ഡി )

കെെമാറുന്ന ഡേറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ സൂക്ഷിക്കും എന്നത് സംബന്ധിച്ച് രേഖാമൂലമുളള ഉറപ്പ് കമ്പനിയില്‍ നിന്നും വാങ്ങിയത് ഇത് സംബന്ധിച്ച ആക്ഷേപം വന്നതിന് ശേഷമായിരുന്നോ;

( )

സംസ്ഥാനത്തെ സി-ഡിറ്റ് പോലുളള സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഡേറ്റ കെെകാര്യം ചെയ്യുന്നതിന് പരിചയമുളളപ്പോള്‍ അവര്‍ക്ക് ചുമതല നല്‍കാതെ ഒരു അമേരിക്കന്‍ കമ്പനിക്ക് ഈ കരാര്‍ നല്‍കിയത് ഏതൊക്കെ തലത്തിലെ ആലോചനക്ക് ശേഷമാണെന്ന് അറിയിക്കാമോ;

( എഫ് )

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്പ്രിംഗ്ലർ കമ്പനിയുടെ സോഫ്റ്റ് വെയര്‍ എപ്രകാരം സഹായകമായെന്ന് വെളിപ്പെടുത്തുമോ?

അഖിലേന്ത്യാ സർവീസ് കൺഫർ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ

*5.

ശ്രീ. പി. സി. ജോർജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേരള ഭരണ സർവീസ് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാര്‍ക്ക് അഖിലേന്ത്യാ സർവീസ് കൺഫർ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്;

( ബി )

ഇല്ലെങ്കിൽ കാലോചിതമായി മാറ്റം വരുത്താൻ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?

കോവിഡ് ചികിത്സ സംവിധാനങ്ങള്‍

*6.

ശ്രീമതി യു. പ്രതിഭ

ശ്രീ. സജി ചെറിയാൻ

ശ്രീ .സി .കെ .ശശീന്ദ്രൻ

ശ്രീ. രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വ്യാപനം തടയാന്‍ ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ്ണ വിജയം കെെവരിച്ച സര്‍ക്കാര്‍ പിന്നീട്‌ ചില കോണുകളില്‍ നിന്നുണ്ടായ ദുരുപദിഷ്ട നീക്കത്തിന്റെ ഫലമായി രോഗവ്യാപനം ഏറിയപ്പോഴും മരണനിരക്ക് പരിമിതപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ ഫലവും വിശദമാക്കാമോ; രോഗപ്രതിരോധത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;

( ബി )

കോവിഡ് പരിശോധനയ്ക്കും രോഗികളുടെ ചികിത്സയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും സജ്ജീകരണങ്ങളും പുതുതായി നിയമിച്ച ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെ വിശദമാക്കാമോ; ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് പ്രത്യേക കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

( സി )

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ചികിത്സയും പരിശോധനയും സംസ്ഥാനത്ത് സൗജന്യമാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ?

കോവിഡ് കാലത്ത് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം

*7.

ശ്രീ യു. ആർ. പ്രദീപ്

ശ്രീ. ആർ.രാജേഷ്

ശ്രീ . എം . മുകേഷ്

ശ്രീ. ജെയിംസ് മാത്യു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്തു് ഒരാളും പട്ടിണികിടക്കരുത് എന്ന പ്രഖ്യാപിത ലക്ഷ്യം നേടാന്‍ കോവിഡ് ദുരിത കാലത്ത് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം വിശദമാക്കാമോ;

( ബി )

അടച്ചു പൂട്ടല്‍ കാലത്ത് 11 സംസ്ഥാനങ്ങളിലെ 45 ശതമാനം ആളുകള്‍ കടം വാങ്ങി ഭക്ഷണം കഴിക്കാന്‍ വഴി കണ്ടെത്തേണ്ടി വന്ന സ്ഥിതി സംസ്ഥാനത്തുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ റേഷന്‍ വിതരണം തടയാന്‍ ശ്രമം നടത്തിയിരുന്നോ; വിശദമാക്കാമോ;

( സി )

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഒരാള്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അത് അടിയന്തരമായി നല്‍കാന്‍ വേണ്ട നടപടിയെടുത്തിരുന്നോ;

( ഡി )

റേഷന്‍ കടകളിലൂടെയും സപ്ലെെകോ വഴിയും വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കെെക്കൊണ്ട നടപടികള്‍ അറിയിക്കാമോ?

മുൻസർക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസുകള്‍

*8.

ശ്രീ . കാരാട്ട് റസാഖ്

ശ്രീ എ. എൻ. ഷംസീർ

ശ്രീ . ജോർജ് എം .തോമസ്

ശ്രീ . വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

മുൻസര്‍ക്കാരിലെ (2011-16) ഏതെല്ലാം മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു; ആ കേസുകളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

( ബി )

മുന്‍ മുഖ്യമന്ത്രി, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.. തയ്യാറായിട്ടുണ്ടോ; അന്താരാഷ്ട്ര ബന്ധമുള്ള കേസ് ഏറ്റെടുക്കാത്തതിന് ആധാരമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിയിക്കാമോ;

( സി )

സോളാര്‍ അഴിമതി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമോ;

( ഡി )

മുന്‍സര്‍ക്കാരിന്റെ കാലത്തെ പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച കേസില്‍ ആരെല്ലാം അറസ്റ്റിലായിട്ടുണ്ടെന്ന് അറിയിക്കാമോ;

( )

ഇത്തരം അഴിമതികള്‍ വെളിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുന്‍സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത നടപടികള്‍ അഴിമതിപൂര്‍ണമായിരുന്നെന്ന ആരോപണം അന്വേഷിക്കുന്ന കാര്യം പരിശോധിക്കുമോ?

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കടന്നുകയറ്റം

*9.

ശ്രീ. ഇ കെ വിജയൻ

ശ്രീ. സി. ദിവാകരൻ

ശ്രീ. കെ. രാജൻ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഭരണനിര്‍വ്വഹണ മേന്മയില്‍ രാജ്യത്ത് ഒന്നാമതെത്തിയ കേരള സര്‍ക്കാരിനെ തടയുന്നതിനും അട്ടിമറിക്കുന്നതിനും ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നുണ്ടോ; വിശദമാക്കുമോ;

( ബി )

അന്വേഷണത്തില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങളും സമീപനവും മറന്നുകൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ചട്ടുകങ്ങളായി മാറുന്നതായി കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;

( സി )

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തിലേക്ക് കടന്നുകയറുന്നുണ്ടോ; വ്യക്തമാക്കുമോ;

( ഡി )

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും അവയുടെ നടത്തിപ്പും പരിശോധിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ടോ; വ്യക്തമാക്കുമോ;

( )

സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ചില വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കരുതുന്നുണ്ടോ എന്നറിയിക്കാമോ?

സപ്ലൈകോ മുഖേന ആവിഷ്ക്കരിച്ച പദ്ധതികള്‍

*10.

ശ്രീ ഒ . ആർ. കേളു

ശ്രീ. രാജു എബ്രഹാം

ശ്രീ. എസ്. രാജേന്ദ്രൻ

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി സപ്ലൈകോ മുഖേന ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

( ബി )

വിപണി ഇടപെടലിനായി ഈ സര്‍ക്കാര്‍ എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;

( സി )

സപ്ലൈകോയുടെ യൂണിറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചിട്ടുണ്ടോ;

( ഡി )

സപ്ലൈകോയുടെ വില്പനശാലകളില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ച് കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( )

മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ സപ്ലൈകോ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമം

*11.

ശ്രീ റ്റി . വി. രാജേഷ്

ശ്രീ . എം. നൗഷാദ്

ശ്രീ . കെ .ഡി .പ്രസേനൻ

ശ്രീ. കെ ദാസൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനായി കേന്ദ്രവിദേശകാര്യ സഹമന്ത്രി നിരവധി തവണ തന്റെ അധികാര പരിധി ലംഘിച്ചുകൊണ്ട് പരസ്യമായി ഇടപെട്ടു എന്ന ആക്ഷേപം പരിശോധിക്കാന്‍ തയ്യാറാകുമോ;

( ബി )

കോവിഡ് ഉള്‍പ്പെടെയുള്ള ദുരിതകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച കേന്ദ്രവിദേശകാര്യ സഹമന്ത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

( സി )

കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന സംസ്ഥാനത്ത് കോവിഡ് വാക്സിനും സൗജന്യമായിരിക്കുമെന്ന സര്‍ക്കാരിന്റെ നിലപാടിനെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചിരുന്നോ; ഇത്തരത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കുന്ന രീതിയിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

( ഡി )

കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ?

കേരള പോലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ്

*12.

ശ്രീ. വി .ഡി. സതീശൻ

ശ്രീ . വി. ടി. ബൽറാം

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ . കെ. സി . ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് കേരള പോലീസ് നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നോ;

( ബി )

എങ്കില്‍ അപ്രകാരം ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുവാനുണ്ടായ അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് വിശദമാക്കുമോ;

( സി )

പ്രസ്തുത ഓര്‍ഡിനന്‍സ് പുറത്തിറക്കി നാലുദിവസത്തിനുള്ളില്‍ അത് പിന്‍വലിക്കുകയുണ്ടായോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

( ഡി )

മാധ്യമ സ്വാതന്ത്യത്തിന് കടിഞ്ഞാണിടുന്ന ഇത്തരം ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും നാല് ദിവസത്തിനകം അത് പിന്‍വലിക്കുകയും ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന് വന്ന വീഴ്ചയായി സര്‍ക്കാര്‍ കരുതുന്നുണ്ടോ എന്നറിയിക്കാമോ?

വിശപ്പ് രഹിത കേരളം പദ്ധതി

*13.

ശ്രീ . ജി .എസ് .ജയലാൽ

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. . ടി. ടൈസൺ മാസ്റ്റർ

ശ്രീ. വി. ആർ. സുനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

'വിശപ്പ് രഹിത കേരളം' പദ്ധതി നിലവില്‍ എവിടെയൊക്കെ നടപ്പാക്കുന്നുണ്ടെന്നറിയിക്കുമോ;

( ബി )

ഈ പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

( സി )

സംസ്ഥാനത്ത് എവിടെയൊക്കെ മൊബെെല്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

( ഡി )

മൊബെെല്‍ റേഷന്‍ കടകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ;

( )

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ മൊബെെല്‍ റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

നൂറുദിന കര്‍മ്മ പദ്ധതി

*14.

ശ്രീ. . പി . അനിൽ കുമാർ

ശ്രീ. അനിൽ അക്കര

ശ്രീ. ടി. ജെ. വിനോദ്

ശ്രീ. വി. പി. സജീന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നൂറുദിന കര്‍മ്മ പദ്ധതിയുടെ തുടര്‍ച്ചയായി രണ്ടാം ഘട്ട നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഏതൊക്കെ പുതിയ പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

( ബി )

2020 ആഗസ്റ്റില്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കുമോ;

( സി )

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ക്ക് ആവശ്യമായ പണം എപ്രകാരം കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

( ഡി )

സംസ്ഥാനം ദൈനംദിന കാര്യങ്ങള്‍ക്ക് പോലും കടം എടുക്കേണ്ട സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ വിഭവസമാഹരണം സംബന്ധിച്ച് യാതൊന്നും പറയാതെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?

സൗജന്യ റേഷനും ഭക്ഷ്യകിറ്റും

*15.

ശ്രീ ഐ. ബി. സതീഷ്

ശ്രീ. സി. കൃഷ്ണൻ

ശ്രീ. പുരുഷൻ കടലുണ്ടി

ശ്രീ. ബി. ഡി. ദേവസ്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ലോക്ഡൗണ്‍ കാലത്തും അതിനുശേഷവും സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന ദുരിതം കുറയ്ക്കാനായി സൗജന്യ റേഷനും ഭക്ഷ്യകിറ്റുകളും നല്‍കുന്നതിനും ഭക്ഷ്യ വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം വിശദമാക്കാമോ;

( ബി )

ജനപ്രതിനിധികളുടെയടക്കം നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ സമരം വഴി കോവിഡ് വ്യാപനം അനിയന്ത്രിതമായതായി വിലയിരുത്തിയിരുന്നോ; ഇവർക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടിയെടുക്കുമോ;

( സി )

ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി വരുന്നതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളും കേന്ദ്രം ഭരിക്കുന്ന കക്ഷിയും എതിര്‍പ്പ് ഉയര്‍ത്തിയിരുന്നോ;

( ഡി )

സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷനും ഭക്ഷ്യകിറ്റ് വിതരണത്തിനുമായി ചെലവഴിച്ച തുകയെത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

പുതിയ കാര്‍ഷിക നിയമങ്ങള്‍

*16.

ശ്രീ . എൽദോസ് പി. കുന്നപ്പിള്ളിൽ

ശ്രീ . കെ. സി . ജോസഫ്

ശ്രീ. റോജി എം. ജോൺ

ശ്രീ. അനിൽ അക്കര : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കുന്നതിനും ആവശ്യമായ പ്രചരണം നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

( ബി )

പ്രസ്തുത നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഈ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ;

( സി )

The Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act 2020, Farmers Produce Trade and Commerce (Promotion and Facilitation) Act 2020, Essential Commodities (Amendment) Act 2020 എന്നീ നിയമങ്ങള്‍ സംസ്ഥാനത്തെ കര്‍ഷകരെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

( ഡി )

ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

( )

കൃഷി സംസ്ഥാനവിഷയമായതിനാല്‍ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന രീതിയില്‍ കേന്ദ്രനിയമത്തെ മറികടക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ?

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

*17.

ശ്രീ. വി. പി. സജീന്ദ്രൻ

ശ്രീ . വി. ടി. ബൽറാം

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് ബാധിതരുടെ എണ്ണം കേരളത്തില്‍ കുത്തനെ കൂടുവാനുള്ള കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ചയാണെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

ആദ്യഘട്ടങ്ങളില്‍ മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം നടത്തിയെങ്കിലും ഓണക്കാലത്തും ആഘോഷവേളകളിലും ഉണ്ടായ അലംഭാവം രോഗവ്യാപനം കൂടുന്നതിന് ഇടയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

( സി )

ആഘോഷവേളകളില്‍ വേണ്ടത്ര ശ്രദ്ധ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

ഷിഗെല്ല രോഗനിയന്ത്രണം

*18.

ശ്രീ . ടി. വി. ഇബ്രാഹിം

ഡോ.എം.കെ . മുനീർ

ശ്രീ . പാറക്കൽ അബ്ദുല്ല

ശ്രീ . സി. മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് എവിടെയെല്ലാം ഷിഗെല്ല രോഗം പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

( ബി )

രോഗകാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ;

( സി )

ഈ രോഗം നിയന്ത്രിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ?

ലൈറ്റ് മെട്രോ പദ്ധതി

*19.

ശ്രീ. കെ. എസ്. ശബരീനാഥൻ

ശ്രീ . വി .എസ്. ശിവകുമാർ

ശ്രീ . സണ്ണി ജോസഫ്

ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

( ബി )

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മെട്രോ റെയില്‍ നയത്തിന് അനുസൃതമായി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി 2017 ഡിസംബറില്‍ ഡി.എം.ആര്‍.സി. സമര്‍പ്പിച്ചിരുന്ന പുതുക്കിയ പദ്ധതിയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( സി )

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടോ; മേല്‍പ്പാലങ്ങളുടെ പണി ആരംഭിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോ;

( ഡി )

പദ്ധതി നടപ്പിലാക്കുന്നതില്‍ ഉണ്ടായിട്ടുള്ള കാലതാമസം മൂലം പദ്ധതി അടങ്കല്‍ തുകയില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

( )

പദ്ധതി തുകയില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലം കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

സ്പ്രിംക്ലര്‍ കരാറിന്മേലുളള അന്വേഷണം

*20.

ശ്രീ . അബ്ദുൽ ഹമീദ് .പി .

ശ്രീ . ടി . . അഹമ്മദ് കബീർ

ശ്രീ . മഞ്ഞളാംകുഴി അലി

ശ്രീ എൻ. . നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവരശേഖരണത്തിനും വിശകലനത്തിനും അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി കരാര്‍ ഉണ്ടാക്കിയത് നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നോ;

( ബി )

ഇക്കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രൂപീകരിച്ചിരുന്നോ;

( സി )

റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

( ഡി )

ഈ വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ സാഹചര്യം വിശദമാക്കുമോ?

ഭക്ഷ്യധാന്യകിറ്റ് വിതരണം

*21.

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ റ്റി . വി. രാജേഷ്

ശ്രീ പി .ടി .. റഹീം

ശ്രീ. ആൻ്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് അതിജീവന കിറ്റ് വിതരണം ചെയ്യുന്നതിന് എത്ര തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

( ബി )

ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുന്നതിനുളള കാലാവധി ഇപ്പോള്‍ ഏതുവരെയാണ് ദീര്‍ഘിപ്പിച്ചിട്ടുളളതെന്ന് അറിയിക്കാമോ; ഇതിനായി എത്ര തുക നീക്കിവെച്ചിട്ടുണ്ട്;

( സി )

സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമായിക്കൊണ്ടിരിക്കുന്നതെന്നുളള കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;

( ഡി )

ദുരിത സമയത്ത് സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകരമായ ഈ പദ്ധതിയെക്കുറിച്ച് ചിലര്‍ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തളളിക്കളഞ്ഞ് കിറ്റ് വിതരണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

സാമ്പത്തിക കുറ്റകൃത്യങ്ങള്‍

*22.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശ്രീ. റോജി എം. ജോൺ

ശ്രീ . സണ്ണി ജോസഫ്

ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനവുമായി ഭരണത്തില്‍ വന്ന ഈ സര്‍ക്കാര്‍ അക്കാര്യത്തില്‍ പരാജയപ്പെടുകയും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇതിന് താവളമാകുകയും ചെയ്തിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( ബി )

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും നടത്തിയ കേസില്‍ പ്രതിയാക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് അതീവ ഗൗരവമായി സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടോ;

( സി )

മുതിര്‍ന്ന ഐ..എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിയുടെ നേതൃത്വത്തില്‍ ഭരണസ്വാധീനം ഉപയോഗിച്ച് സെക്രട്ടേറിയറ്റില്‍ കോടികളുടെ ധനസമാഹരണവും രാജ്യദ്രോഹ ഇടപാടും നടത്തിയെന്ന ആക്ഷേപം മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞ് ഒഴിയുവാന്‍ സര്‍ക്കാരിനാകുമോ;

( ഡി )

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന കോടതി പരാമര്‍ശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഉന്നതര്‍ നടത്തിയ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നതല്ലേ എന്ന് വെളിപ്പെടുത്തുമോ?

ഭക്ഷ്യകിറ്റ് വിതരണം

*23.

ശ്രീ . മുഹമ്മദ് മുഹസിൻ പി .

ശ്രീ . മുല്ലക്കര രത്‌നാകരൻ

ശ്രീ. കെ. രാജൻ

ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും പ്രതിസന്ധിയും പരിഹരിക്കുന്നതിന് ഭക്ഷ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

( ബി )

ഭക്ഷ്യകിറ്റ് വിതരണം എന്നുമുതല്‍ തുടങ്ങിയെന്നും ആയത് ജനങ്ങള്‍ക്ക് എത്രത്തോളം ആശ്വാസം പകര്‍ന്നെന്നും വ്യക്തമാക്കുമോ;

( സി )

സര്‍ക്കാരിന്റെ നിലവിലെ മോശപ്പെട്ട സാമ്പത്തിക അവസ്ഥയിലും ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനാണോ ഭക്ഷ്യകിറ്റ് നല്‍കിയതെന്നറിയിക്കുമോ;

( ഡി )

ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ സര്‍ക്കാരിനുണ്ടായ സാമ്പത്തികബാധ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ;

( )

ഭക്ഷ്യകിറ്റ് വിതരണം എന്നുവരെ തുടരുമെന്നറിയിക്കുമോ?

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി

*24.

ശ്രീ . വി കെ പ്രശാന്ത്

ശ്രീ. സി.കെ. ഹരീന്ദ്രൻ

ശ്രീ. കെ. ആൻസലൻ

ശ്രീ. വി.ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നോ;

( ബി )

തുറമുഖം ഒന്നാം ഘട്ടം ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തീകരിക്കാവുന്ന നിലയില്‍ പണി ത്വരിതപ്പെടുത്താനായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

( സി )

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;

( ഡി )

തുറമുഖവുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിന്റെ പുരോഗതി അറിയിക്കാമോ?

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍

*25.

ശ്രീ. മുരളി പെരുനെല്ലി

ശ്രീ വി. കെ. സി. മമ്മത് കോയ

ശ്രീ . എം . മുകേഷ്

ശ്രീ. ബി .സത്യൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനുമായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

( ബി )

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( സി )

സാമൂഹ്യനീതി വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കി വരുന്ന സായംപ്രഭ പദ്ധതിയില്‍ വയോജനങ്ങള്‍ക്കായി എന്തെല്ലാം പരിപാലന സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കോവിഡ് നിയന്ത്രണം

*26.

ശ്രീ. അൻവർ സാദത്ത്

ശ്രീമതി ഷാനിമോൾ ഉസ്മാൻ

ശ്രീ . വി. ടി. ബൽറാം

ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

രാജ്യത്ത് അണ്‍ലോക്കിന് തുടക്കമിട്ടതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ;

( ബി )

സംസ്ഥാനത്ത് 2020 ഡിസംബര്‍ മാസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്രയാണ്;

( സി )

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡം തെറ്റിച്ചുള്ള പ്രചരണവും ക്രിസ്തുമസ് ആഘോഷം മൂലമുള്ള തിരക്കും രോഗവ്യാപനത്തിന് കാരണമായതായി കണ്ടെത്തിയിട്ടുണ്ടോ;

( ഡി )

പുതുവത്സരത്തില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലായിരുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കുന്നതിന് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?

ദേശീയ ആരോഗ്യ സൂചികയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം

*27.

ശ്രീ. ആർ. രാമചന്ദ്രൻ

ശ്രീ. സി. ദിവാകരൻ

ശ്രീമതി ഗീതാ ഗോപി

ശ്രീ. എൽദോ എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പുമന്ത്രി സദയം മറുപടി പറയാമോ?

( )

ദേശീയ ആരോഗ്യ സൂചികയില്‍ ഏതൊക്കെ ഘടകങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കുമോ;

( ബി )

ഇതില്‍ ഏതൊക്കെ ഘടകങ്ങളില്‍ മുന്നിട്ട് നിന്നതിനാലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നറിയിക്കുമോ;

( സി )

രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സ്ഥാനം വ്യക്തമാക്കുമോ;

( ഡി )

നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടോ; വ്യക്തമാക്കുമോ;

( )

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനും ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനുമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

വികസന, ജനക്ഷേമ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണം

*28.

ശ്രീ. എം. സ്വരാജ്

ശ്രീ. കെ. ആൻസലൻ

ശ്രീ. ആർ.രാജേഷ്

ശ്രീ . ജോർജ് എം .തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കി, അവയുടെ നിര്‍വ്വഹണ പുരോഗതി പൊതുജനങ്ങളെ അറിയിക്കുന്നതിനായി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നടപടിയെടുത്ത ആദ്യ സര്‍ക്കാരെന്ന നിലയില്‍ വിവിധ പദ്ധതികള്‍ കൂടുതല്‍ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാമോ;

( ബി )

സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും അവയുടെ നിര്‍മ്മാണം യഥാസമയം അവലോകനം ചെയ്യുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

( സി )

പ്രളയവും ഓഖിയും നിപയും കോവിഡും പോലെയുള്ള ദുരന്തങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

കെ-റെയില്‍ പദ്ധതി

*29.

ശ്രീ . എം . ഉമ്മർ

ഡോ.എം.കെ . മുനീർ

ശ്രീ .പി. കെ. ബഷീർ

ശ്രീ. പി കെ അബ്ദു റബ്ബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

നിര്‍ദ്ദിഷ്ട കെ-റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പാരിസ്‌ഥിതിക പ്രശ്നങ്ങളെപ്പറ്റി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

( ബി )

ഈ പദ്ധതി നിലവില്‍ വരുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടിവരുന്നവരെ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ടോ;

( സി )

പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതും ഇരുപതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നതുമായ ഈ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം പുനര്‍വിചിന്തനത്തിനു വിധേയമാക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?

പ്രവാസികളുടെ ക്ഷേമം

*30.

ശ്രീ. കെ ദാസൻ

ശ്രീ കെ.വി.അബ്ദുൾ ഖാദർ

ശ്രീ. സജി ചെറിയാൻ

ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?

( )

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ വിവിധ ക്ഷേമപദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

( ബി )

പ്രവാസികളുടെ നിക്ഷേപം സുരക്ഷിതമാക്കുന്നതിനും അത് നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനുമായി നടപ്പിലാക്കിയ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ വിശദാംശം നല്‍കാമോ;

( സി )

വിവിധ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി ആരംഭിച്ച സംരംഭകത്വ പരിശീലന പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്‍കുമോ;

( ഡി )

2020 ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യുന്നതിനായി എത്ര തുക ചെലവഴിച്ചു എന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;

( )

പ്രവാസജീവിതം കഴിഞ്ഞ് തിരികെയെത്തിയ സാമ്പത്തികവും ശാരീരികവുമായി അവശത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ സഹായത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതികള്‍ എന്തൊക്കെയാണ്;

( എഫ് )

ഓരോ പദ്ധതി ഇനത്തിലും ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര തുക വീതം ചെലവഴിച്ചുവെന്നും എത്ര കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നുമുള്ള കണക്ക് ലഭ്യമാണോ;

( ജി )

സാന്ത്വന പദ്ധതി പ്രകാരമുള്ള ധനസഹായത്തിനുള്ള വരുമാനപരിധി എത്രയായിരുന്നുവെന്നും ഇപ്പോള്‍ ഇത് ഉയര്‍ത്തിയിട്ടുണ്ടോ എന്നും വിശദമാക്കാമോ; സാന്ത്വന ധനസഹായം എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും എത്ര കോടി രൂപ ഇതിനായി ചെലവഴിച്ചുവെന്നുമുള്ള കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.