എം.എല്‍.എ.
മാരുടെ ആസ്തി വികസന ഫണ്ട്
T 1035.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ ആസ്തി വികസന
ഫണ്ട് മുഖേന
നടപ്പിലാക്കുന്ന
പദ്ധതികളില്‍ ഗ്രാമീണ
റോഡുകള്‍
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
പി.ഡബ്ലിയു.ഡി അധികൃതരെ
കൊണ്ട്
നടപ്പിലാക്കുമ്പോള്‍
ഇതിനാവശ്യമായ തുക
പി.ഡബ്ലിയു.ഡി
ഹെഡുകളിലേക്ക്
ഡിപ്പോസിറ്റ് ചെയ്തു
കൊടുക്കാന്‍
എല്‍.എസ്.ജി.ഡി
അധികൃതര്‍ താമസ്സം
വരുത്തുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
തുക ഡിപ്പോസിറ്റ്
ചെയ്തു
നല്കാത്തതിനാല്,
ടെണ്ടര്‍ നടപടി
ഉള്‍പ്പെടെയുള്ള
പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്നത്
പരിഹരിക്കാന്‍
സമയബന്ധിത
തീരുമാനമുണ്ടാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
ആസ്തി
വികസന പദ്ധതി
1036.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ. യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
എഞ്ചിനീയറിംഗ് വിഭാഗം
മുഖാന്തിരം നാളിതുവരെ
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തിയാകാനുള്ളവ
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
സെക്രട്ടറിമാരുടെഒഴിവുകൾ നികത്താന്‍
നടപടി
1037.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍,
ബ്ലോക്ക്
പഞ്ചായത്തുകള്‍, ജില്ലാ
പഞ്ചായത്തുകള്‍
എന്നിവിടങ്ങളില്‍ എത്ര
സെക്രട്ടറിമാരുടെ
തസ്തികകള്‍ ഓരോ
വിഭാഗത്തിലും ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
പ്രസ്തുത
തസ്തികകള്‍
നികത്തുന്നതിന്
നിയമപരമായ തടസ്സം
എന്തെങ്കിലും
നിലവിലുണ്ടോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റുന്നതു
കണക്കിലെടുത്ത്
സെക്രട്ടറിമാരുടെ
ഒഴിവിലേയ്ക്കുള്ള
തസ്തികകള്‍
നികത്തുന്നതിന്
ഊര്‍ജജിത നടപടി
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
'പകല്‍
വീട്' പദ്ധതി
1038.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
ബ്ലോക്ക് പഞ്ചായത്ത്
നടപ്പിലാക്കിയിരുന്ന
'പകല്‍'വീട്'
പദ്ധതിയ്ക്ക് ആവശ്യമായ
തുക ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ബ്ലോക്ക്
പഞ്ചായത്ത് ചെലവഴിച്ച
4,87,334/-രൂപയ്ക്ക്
ഓഡിറ്റ് വകുപ്പ്
ഉന്നയിച്ച തടസ്സവാദം
നീക്കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി തുടര്‍ന്നും
നടത്തുവാന്‍ ആവശ്യമായ
നിര്‍ദ്ദേശം ബ്ലോക്ക്
പഞ്ചായത്തിന്
നല്കുവാന് നടപടി
സ്വീകരിക്കുമോ?
'എല്ലാവര്ക്കും
വീട് 'പദ്ധതി
1039.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനകീയാസൂത്രണവും,
ഇ.എം.എസ് ഭവന പദ്ധതിയും
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
'എല്ലാവര്ക്കും
വീട്' എന്ന
സ്വപ്നപദ്ധതിയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച് വിശദാംശം
നല്‍കുമോ?
ഖര
മാലിന്യ സംസ്ക്കരണം
1040.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖര മാലിന്യ സംസ്ക്കരണം
ശരിയായ രീതിയില്‍
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഖര മാലിന്യ
സംസ്ക്കരണത്തിലെ
പോരായ്മ
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഖരമാലിന്യം
ശാസ്ത്രീയമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
അറവുശാലകളിലെ
അവശിഷ്ടം, മറ്റ്
മാലിന്യങ്ങള്‍
ഉള്‍പ്പെടെയുള്ള
ഖരമാലിന്യം എന്നിവ
പൊതുവഴിയില്‍
തള്ളുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വിമുഖത
കാണിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
എം.
എല്‍.എ -എ.ഡി.എഫ്. പദ്ധതി
1041.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.
എല്‍.എ -എ.ഡി.എഫ്.
പദ്ധതിയില്‍
നടപ്പിലാക്കുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെ
(പഞ്ചായത്ത് കമ്മിറ്റി)
അനുകൂല തീരുമാനം
ലഭ്യമായിട്ടുള്ള
റോഡുകള്‍, ജില്ലാ
നിര്‍മ്മിതി കേന്ദ്രം
നിര്‍വ്വഹണ ഏജന്‍സിയായി
നടപ്പിലാക്കുന്നതിന്
നിലവില്‍ ഏതെങ്കിലും
തരത്തിലുള്ള നിയമ
തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ജില്ലാ
നിര്‍മ്മിതി കേന്ദ്രം
ഉചിത മാര്‍ഗ്ഗേനയുള്ള
നടപടിക്കായി അനുബന്ധ
പഞ്ചായത്തുകളില്‍
സമര്‍പ്പിക്കുന്ന
ഇത്തരം റോഡുകളുടെ
ഡീറ്റയില്‍ഡ് പ്രോജക്ട്
റിപ്പോര്ട്ടിന്മേലുള്ള
തുടര്‍ നടപടി
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശം
പഞ്ചായത്തുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
അനുബന്ധ
നിര്‍ദ്ദേശം
ലഭ്യമായിട്ടില്ല എന്ന
കാരണം ചൂണ്ടിക്കാട്ടി
ഇത്തരം ഫയലുകള്‍ (എം.
എല്‍.എ -എ.ഡി.എഫ്) ചില
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വച്ചു
താമസിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
ജില്ലാ
നിര്‍മ്മിതി കേന്ദ്രം
നിര്‍വ്വഹണ ഏജന്‍സിയായി
വ്യവസ്ഥാനുസരണം
പഞ്ചായത്തുകളില്‍
തുടര്‍ നടപടിയ്ക്കായി
സമര്‍പ്പിക്കുന്ന എം.
എല്‍.എ -എ.ഡി.എഫ്
പഞ്ചായത്ത് പാതകളുടെ
ഡീറ്റയില്‍ഡ് പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
എല്‍.എസ്.ജി.ഡി. ചീഫ്
എഞ്ചിനീയര്‍ക്ക്
എത്തുന്നതിന് മുന്‍പ്
ഏതെല്ലാം
ഉദ്യോഗസ്ഥന്മാരുടെ
അംഗീകാരം
ലഭ്യമാക്കണമെന്നുള്ള
നടപടിക്രമങ്ങളുടെ വിവരം
വിശദമാക്കാമോ?
പി.എം.എസ്.ജി.വൈ
പദ്ധതി പ്രകാരമുള്ള
റോഡുകള്‍
1042.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.എസ്.ജി.വൈ
പദ്ധതി പ്രകാരം
കരുനാഗപ്പളളി നിയോജക
മണ്ഡലത്തില്‍ 2011-16
വര്‍ഷത്തില്‍ എത്ര
കിലോമീറ്റര്‍ റോഡ്
നിര്‍മ്മിച്ചു; അവയുടെ
പേരുവിവരവും
ദൈര്‍ഘ്യവും സംബന്ധിച്ച
ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
പി.എം.എസ്.ജി.വൈ
പദ്ധതി പ്രകാരം
നിര്‍മ്മിക്കുന്ന
റോഡുകളുടെ
പ്രത്യേകതകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുളള
റോഡുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
കരാര്‍ നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി പ്രകാരം കൊല്ലം
ജില്ലയില്‍ 2016-17
വര്‍ഷത്തില്‍
നിര്‍മ്മാണം
നടത്താനുദ്ദേശിക്കുന്ന
റോഡുകളുടെ ലിസ്റ്റും
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
ബി.പി.എല്‍
ആനുകൂല്യം
1043.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.പി.എല്‍
പട്ടികയില്‍ നിന്ന്
നാല് ചക്രവാഹനം
സ്വന്തമായുള്ളവരെ
ഒഴിവാക്കിയതിനാല്‍,
ഏകവരുമാനമെന്ന നിലയില്‍
ടാക്സിയായി നാല്
ചക്രവാഹനം
ഉപയോഗിക്കുന്ന
കുടുംബത്തിലെ
അംഗങ്ങള്‍ക്ക്
മാരകരോഗങ്ങള്‍
പിടിപെടുമ്പോള്‍
ബി.പി.എല്‍
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതില്‍
നേരിടുന്ന തടസങ്ങള്‍
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
എം.എല്‍.എ-യുടെ
ആസ്തി വികസന പദ്ധതി
1044.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
എം.എല്‍.എ-യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കാമ്പിശ്ശേരി
കരുണാകരന്
മെമ്മോറിയല്‍ സ്കൂള്‍
കെട്ടിടം, മാക്രിമട
റോഡ്,നൂറനാട്
മുക്കാട്തോട് പാലം
എന്നിവയുടെ നിര്‍മ്മാണം
ആരംഭിക്കാന്‍ വൈകുന്ന
കാരണം വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; നിലവിലെ
സ്ഥിതി വിവരവും
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
വഖഫ്
ബോര്‍ഡ്
1045.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
വഖഫ് ബോര്‍ഡില്‍ ഷിയാ
പ്രതിനിധിയെ
ഉള്‍പ്പെടുത്തണമെന്ന
വ്യവസ്ഥ
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച്
കോടതിയുടെ നിരീക്ഷണം
നടപ്പാക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഉറവിട
മാലിന്യ സംസ്ക്കരണ പദ്ധതി
1046.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ പ്രശ്നം
പരിഹരിക്കുന്നതിന്എല്ലാ
വീടുകളിലും ഉറവിട
മാലിന്യ സംസ്ക്കരണ
പദ്ധതി
നടപ്പിലാക്കുമോ;വ്യക്തമാക്കാമോ;
(ബി)
കെട്ടിടങ്ങള്‍
പണിയുന്നതിന് അനുമതി
നല്കുമ്പോള്
പ്രസ്തുത
സംസ്കരണത്തിനുളള
ക്രമീകരണം കൂടി
പ്ലാനില്‍
ഉള്‍പ്പെടുത്തുവാനുള്ള
നിര്‍ദ്ദേശം
നല്‍കുന്നകാര്യം
പരിഗണിക്കുമോ
;വ്യക്തമാക്കുമോ;
(സി)
നിലവിലുളള എല്ലാ
കെട്ടിടങ്ങള്‍ക്കും
സമയബന്ധിതമായി ഉറവിട
മാലിന്യ സംസ്ക്കരണ
പദ്ധതി ബാധകമാക്കുമോ
;വിശദമാക്കാമോ?
ക്ഷേമ
പെന്ഷന് വിതരണം
1047.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
പെന്‍ഷനുമായി
ബന്ധപ്പെട്ട്
കുടുംബശ്രീ മുഖേന
സര്‍വ്വെ
നടത്തുന്നതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
ക്ഷേമപെന്‍ഷനുകള്‍
വിതരണം ചെയ്യുന്നത് ഏതു
വിധത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
വ്യത്യാസം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍,അതിനുള്ള
കാരണം വിശദമാക്കുമോ;
(ഡി)
ഏതു
വിധത്തിലുള്ള മാറ്റമാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
നിലവില്‍
വിവിധതരത്തിലുള്ള ക്ഷേമ
പെന്ഷന്
ലഭിക്കുന്നവരുടെ ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ?
ക്ഷേമ
പെന്‍ഷനുകള്‍
T 1048.
ശ്രീ.എം.എം.
മണി
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്‍ഷനുകള്‍
വീടുകളില്‍ എത്തിച്ചു
നല്‍കുന്നതിനായി
ഏര്‍പ്പെടുത്തിയ
സജ്ജീകരണങ്ങള്‍
വ്യക്തമാക്കാമോ;
പെന്ഷന് വിതരണം
തടയുവാനായി ഏതെങ്കിലും
ഭാഗത്തു നിന്നു
ശ്രമമുണ്ടായിരുന്നോ;
(ബി)
ഈ
പദ്ധതിയുടെ പ്രയോജനം
എത്ര പേര്‍ക്ക്
ലഭിച്ചെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശികയുള്‍പ്പെടെയുള്ള
ക്ഷേമ പെന്‍ഷനുകള്‍
ഓണത്തിനു മുമ്പായി
വിതരണം ചെയ്യുന്നതിനു
എത്ര തുക വേണ്ടി വന്നു
എന്നത് വിശദമാക്കാമോ;
(ഡി)
പെന്ഷന്
വിതരണത്തില്‍
സുതാര്യതയും
പക്ഷപാതരാഹിത്യവും
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
തെരുവ് നായ ശല്യം
1049.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രൂക്ഷമായ തെരുവ് നായ
ശല്യം പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
തെരുവ്
നായ്ക്കളെ
വന്ധ്യംകരിക്കുന്ന
പരിപാടി നിലവിലുണ്ടോ; ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
ഇക്കാര്യത്തിനായി
സംഘടിപ്പിച്ച
ക്യാമ്പുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നായ്ക്കുഞ്ഞുങ്ങളെ
വന്ധ്യംകരിക്കുന്നതിനുള്ള
'എന്‍ഡ്' പദ്ധതി
പ്രകാരം കഴിഞ്ഞ നാല്
മാസത്തിനകം എത്ര
നായ്ക്കുഞ്ഞുങ്ങളെ
വന്ധ്യംകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
തെരുവ്
നായ ആക്രമണം
1050.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ ആക്രമണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തെരുവ്
നായ ആക്രമണം
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
തെരുവ്
നായ ആക്രമണം മുഖേന
മരണമോ പരിക്കോ
സംഭവിക്കുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് സ്ഥിര
സംവിധാനം ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
തെരുവ്
നായ
ആക്രമണമേറ്റവര്‍ക്ക്
സര്‍ക്കാര്‍- സ്വകാര്യ
ആശുപത്രികളില്‍ സൗജന്യ
ചികിത്സ നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളുടെ
ഏകോപനം
1051.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളെ ഒറ്റ
വകുപ്പിനു കീഴില്‍
കൊണ്ടുവരുന്നതിനും
വിവിധ സര്‍വ്വീസുകളെ
ഏകോപിപ്പിച്ച് പൊതു
കേഡര്‍
രൂപീകരിക്കുന്നതിനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതു കേഡര്‍ എപ്പോള്‍
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ?
മഴവെളള
സംഭരണി
1052.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കെട്ടിടങ്ങള്‍ക്കും
കെട്ടിട
സമുച്ചയങ്ങള്‍ക്കും
അനുമതി നല്കുമ്പോള് ആ
കെട്ടിടങ്ങളിലേക്ക്
ആവശ്യമായ ശുദ്ധജലം
സംഭരിക്കുവാന്‍ മഴവെള്ള
സംഭരണികള്‍ കൂടി പണിയണം
എന്ന് ഇപ്പോള്‍
അനുശാസിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
നിയമം പാലിക്കുന്നു
എന്ന് ഉറപ്പുവരുത്താന്‍
സംവിധാനമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വലിയ
ഫ്ലാറ്റുകളും മറ്റും
ഭൂഗര്‍ഭ ജലം
ക്രമാതീതമായി
ഊറ്റിയെടുക്കുന്നതു
കാരണം ചുറ്റുമുള്ള
പ്രദേശങ്ങളില്‍
കുടിവെള്ള ക്ഷാമം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
തെരുവു
നായയുടെ ആക്രമണത്തിന്
ഇരയായവർക്ക് ധനസഹായം
1053.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായയുടെ കടിയേറ്റ്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്കും പരിക്ക്
പറ്റുന്നവര്‍ക്കും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്ന്
എന്തെങ്കിലും ധനസഹായം
ഇപ്പോള്‍
നല്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇവര്‍ക്ക് ധനസഹായം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
തെരുവ്
നായശല്യം
1054.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
ജീവന് ഭീഷണി
ഉയര്‍ത്തുന്ന തരത്തില്‍
തെരുവ് നായ ആക്രമണം
ഉണ്ടാകുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നായകളെ
വന്ധ്യംകരണത്തിനു
വിധേയമാക്കുന്നതിനായി
എത്ര യൂണിറ്റുകള്‍
സംസ്ഥാനത്ത്
നിലവിലുണ്ടെന്നും
പ്രസ്തുത യൂണിറ്റുകളുടെ
എണ്ണം കൂട്ടുന്നതിനു
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(സി)
നായശല്യം
നിയന്ത്രിക്കുന്നതിന്
വന്ധ്യംകരണ പ്രക്രിയ
കൂടാതെ
മറ്റെന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാൻ
ആലോചിക്കുന്നുണ്ടോ
;വിശദമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
1055.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
എക്കണോമിക്സ് ആന്‍ഡ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍നിന്നും
സ്റ്റാറ്റിസ്റ്റിക്കല്അസിസ്റ്റന്റ്
നിയമനം നടത്തണമെന്ന്
ഡോ. എം.എ.ഉമ്മന്‍
കമ്മിറ്റി ശിപാര്‍ശ
ചെയ്തിരുന്നോ;വിശദാംശം
നല്‍കുമോ;
(ബി)
ഇതിന്മേല്
ഏതെങ്കിലും അപേക്ഷകള്‍
ലഭിച്ചിരുന്നോ;
എങ്കില്‍,എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഡോ.എം.എ
ഉമ്മന്‍ കമ്മിറ്റി
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
എക്കണോമിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പുമായി ചേര്‍ന്ന്
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തെരുവ്
നായ്ക്കളെ നിയന്ത്രിക്കാന്‍
നടപടി
1056.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
തെരുവ് നായ്ക്കളുടെ
ആക്രമണം മൂലം ഇക്കഴിഞ്ഞ
ഒരു വര്‍ഷത്തിനിടെ എത്ര
പേര് മരിച്ചിട്ടുണ്ട്;
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
(ബി)
മരണപ്പെട്ടവര്‍ക്കും
പരിക്കേറ്റവര്‍ക്കും
സര്‍ക്കാര്‍ ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഓരോന്നിനും എത്ര രൂപ
വീതമാണ് നല്‍കിയത്;
കഴിഞ്ഞ വര്‍ഷം എത്ര
പേര്‍ക്ക് ഇത്തരത്തില്‍
നഷ്ടപരിഹാരം
ലഭിച്ചിട്ടുണ്ട്; എത്ര
രൂപ ഇത്തരത്തില്‍
വിതരണം ചെയ്തു;
(സി)
തെരുവ്
നായ്ക്കളെ
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍ ഇതേവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; തെരുവ്
നായ്ക്കളെ കൊല്ലുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാരോ
മറ്റേതെങ്കിലും
ഏജന്‍സിയോ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണെന്ന്
വിശദമാക്കാമോ;
(ഡി)
ആക്രമണകാരികളായ
നായ്ക്കളെയും തെരുവില്‍
അലഞ്ഞു തിരിയുന്ന
നായ്ക്കളേയും പ്രത്യേകം
കൂട്ടിലടച്ച് ഇവയെ
സംരക്ഷിക്കുന്നതിനും
ഇവയുടെ എണ്ണം
പെരുകുന്നത് തടയാനും
എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ജനങ്ങളുടെ
സ്വൈര ജീവിതത്തിന്
എതിരായി നല്ക്കുന്ന
നായ്ക്കളെ ഉന്മൂലനം
ചെയ്യാന്‍ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തെരുവ്
നായ്ക്കളെ
നിയന്ത്രിക്കുന്നതിന് നടപടി
1057.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
കടിയേറ്റ് ആളുകള്‍
മരണപ്പെടുന്നതും
കുട്ടികളുള്‍പ്പെടെയുള്ളവര്‍
ഗുരുതര പരിക്ക് പറ്റി
ചികിത്സയില്‍
കഴിയുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരുവ് നായ്ക്കളെ
നിയന്ത്രിക്കുന്നതിനും
ജനങ്ങളെ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവ൪ത്തികള് മൂലം
തെരുവ് നായ ശല്യം
നിയന്ത്രണ
വിധേയമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സെക്രട്ടേറിയറ്റ്,
മെഡിക്കല്‍ കോളേജ്
മറ്റ് സര്‍ക്കാര്‍
ഓഫീസുകള്‍ ഇവിടെയെല്ലാം
തമ്പടിച്ചിട്ടുള്ള
തെരുവ് നായ്ക്കളെ
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
തെരുവു
നായ്ക്കളുടെ ശല്യം
നിയന്ത്രിക്കുന്നതിന് നടപടി
1058.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായ്ക്കളുടെ ശല്യം
നിയന്ത്രിക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
തെരുവു
നായ്ക്കളുടെ ആക്രമണം
1059.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായ്ക്കളുടെ ആക്രമണം
ഗ്രാമ നഗരഭേദമില്ലാതെ
ജനങ്ങള്‍ക്ക് ഗുരുതര
ഭീഷണി ഉയര്‍ത്തുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
തെരുവുനായ
ശല്യം ഒഴിവാക്കാന്‍
ഇതേവരെ സ്വീകരിച്ച
നടപടികള്‍
പൂര്‍ണ്ണമായും
ഫലവത്താകാത്ത
സാഹചര്യത്തില്‍
കൂടുതല്‍ ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
തെരുവ്
നായ്ക്കളുടെ ആക്രമണം
1060.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
ആക്രമണത്തില്‍ എത്ര
പേര്‍ക്ക് അടുത്തിടെ
ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
തെരുവ് നായ്ക്കളുടെ
ആക്രമണത്തില്‍
എന്തെല്ലാം
കഷ്ടനഷ്ടങ്ങളാണ് വിവിധ
ഭാഗങ്ങളില്‍ ഈയിടെ
ഉണ്ടായിട്ടുളളത്;
(സി)
ആക്രമണകാരികളായ
തെരുവ് നായ്ക്കളെ
മരുന്നു കുത്തിവെച്ചു
കൊല്ലാന്‍ നിയമമുണ്ടോ;
(ഡി)
ഇതു
സംബന്ധമായി സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
നല്കിയ
സത്യവാങ്മൂലത്തിലെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ആക്രമണകാരികളായ
തെരുവുനായ്ക്കളെ
പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊളളുമെന്ന്
വിശദമാക്കുമോ?
തെരുവ്
നായ്ക്കളുടെ ആക്രമണം
1061.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
ആക്രമണം വര്‍ദ്ധിച്ചു
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തെരുവ്
നായ്ക്കളുടെ ആക്രമണം
സംബന്ധിച്ച് എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് ജീവന്
നഷ്ടപ്പെട്ടിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
ഇതു
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
തെരുവ്
നായ്ക്കളുടെ നിയന്ത്രണം
1062.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായ്ക്കളെ
വന്ധ്യകരിക്കുകയല്ലാതെ
കൊല്ലരുതെന്ന കേന്ദ്ര
മന്ത്രിയുടെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തെ
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട് അറിയിക്കുമോ;
(ബി)
നായ
പ്രേമികളുടെയും,
കേന്ദ്ര മന്ത്രിയുടെയും
നിലപാട് മനുഷ്യ ജീവന്
ഗുരുതര ഭീഷണി
ഉയര്‍ത്തുന്ന സാഹചര്യം
കണക്കിലെടുത്ത് തെരുവ്
നായ്ക്കളുടെ നിയന്ത്രണം
സംബന്ധിച്ച് ഉചിതമായ
നടപടികള്‍
സ്വീകരിക്കുമോ?
തെരുവ്
നായ്ക്കളുടെ
നിയന്ത്രണത്തിനുള്ള നടപടികള്‍
1063.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്ന്
മാസത്തിനുള്ളില്‍
അക്രമകാരികളായ തെരുവ്
നായ്ക്കളുടെ
കടിയേറ്റ്ചികിത്സ
തേടിയവര്‍ എത്രയാണ്;
(ബി)
തെരുവ്
നായകളുടെ
നിയന്ത്രണത്തിനും,
തെരുവ് നായകളില്‍
നിന്നു ജനങ്ങളെ
സംരക്ഷിക്കുന്നതിനുമായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
അക്രമകാരികളായ
തെരുവ് നായകളെ
കൊല്ലുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
ജില്ലയിലും എത്ര നായകളെ
ഉന്മൂലനം ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
നായകളുടെ
കടിയേറ്റ്
ചികിത്സയില്ക്കഴിയുന്നവര്ക്കും,
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും മതിയായ
നഷ്ടപരിഹാരം
നല്‍കിയിട്ടില്ലെന്ന
പരാതി പരിശോധിക്കുമോ?
തെരുവ്
നായ്ക്കള്‍ക്കെതിരായ
നടപടികള്‍
1064.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ
നശീകരണത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
തെരുവ്
നായ്ക്കളുടെ
വന്ധ്യംകരണത്തിനായി
പൊതുജനങ്ങളുടെയും
എന്‍.ജി.ഒ.കളുടെയും
സഹകരണത്തോടെ പദ്ധതികള്‍
രൂപീകരിച്ചു
നടപ്പിലാക്കുമോ;
(സി)
തെരുവ്
നായ്ക്കളുടെ
ആക്രമണത്തില്‍
പ്രയാസങ്ങള്‍
നേരിടുന്നവര്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
മുക്കം
മുനിസിപ്പാലിറ്റിയില്‍
ജീവനക്കാരെ നിയമിക്കാന്‍
നടപടി
1065.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച മുക്കം
മുനിസിപ്പാലിറ്റിയില്‍
സെക്രട്ടറിയുള്‍പ്പെടെയുള്ള
ജീവനക്കാരെ
നിയമിക്കാത്തതിനാല്‍
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ താളം
തെറ്റുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സെക്രട്ടറി,
എഞ്ചിനീയര്‍മാര്‍
തുടങ്ങിയവരെ
നിയമിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
കാണാതായ
ജി.രത്തന്റെ സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
1066.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മീനച്ചില്‍
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയായിരിക്കേ
1996 മുതല്‍ കാണാതായ
ശ്രീ ജി.രത്തന്റെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനായി
മാതാവ് ശ്രീമതി ജി.
ആനന്ദവല്ലി
സമര്‍പ്പിച്ച അപേക്ഷ
പ്രകാരം
സെക്രട്ടേറിയറ്റില്‍
ഉള്ള 34/EPB2/2016/LSGD
എന്ന ഫയലിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ശ്രീമതി
ജി.ആനന്ദവല്ലിയ്ക്ക്
ടിയാന്റെ സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ എത്രയും
പെട്ടെന്ന്
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ക്ലീന്‍
കേരള പദ്ധതി
1067.
ശ്രീ.ജെയിംസ്
മാത്യു
,,
വി. ജോയി
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലീന്‍ കേരള പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികള്‍ ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഓപ്പണ്‍
എയ്ര സ്റ്റേഡിയം
1068.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പാറ
ഗ്രാമ പഞ്ചായത്തില്‍
എം.എല്‍.എയുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓപ്പണ്‍
എയ്ര സ്റ്റേഡിയം
നിര്മ്മിക്കുന്നത്എവിടെയാണ്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എന്നാണ്
ആസ്തി വികസന
പദ്ധതിയില്‍ നിന്നും
ഇതിനായി ഫണ്ട്
അനുവദിച്ചത്;എത്ര
രൂപയാണ് അനുവദിച്ചത്;
(സി)
പ്രസ്തുത
സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ?
മാലിന്യ
നീക്കം
1069.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
കോര്പ്പറേഷന് കക്കൂസ്
മാലിന്യം നീക്കം
ചെയ്യുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
വാഹനങ്ങള്‍ക്ക് പാസ്
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എത്ര വാഹനങ്ങള്‍ക്കാണ്
നിലവില്‍ പാസ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാസ്
നല്കുന്ന
വാഹനങ്ങള്‍ക്ക് കക്കൂസ്
മാലിന്യം നീക്കം
ചെയ്യുന്നതിനായി
കോര്പ്പറേഷന്
വാര്‍ഡുകള്‍ തിരിച്ച്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വാഹനങ്ങള്‍ക്ക്
ഏതെല്ലാം വാര്‍ഡുകളാണ്
നല്കിയിട്ടുള്ളതെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
മാലിന്യം
എവിടെ
നിക്ഷേപിക്കുന്നതിനാണ്
ഈ വാഹനങ്ങള്‍ക്ക്
അനുമതി
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
മാലിന്യ
സംസ്ക്കരണം
1070.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. സ്വരാജ്
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
എല്ലാ
വീടുകളിലും ഉറവിട
മാലിന്യ സംസ്ക്കരണ
പദ്ധതി
നടപ്പിലാക്കുമോ;
(സി)
പുതിയ
ബഹുനില കെട്ടിടങ്ങളും
ഫ്ലാറ്റുകളും
പണിയുന്നതിന് അനുമതി
നല്കുമ്പോള് ഉറവിട
മാലിന്യ
സംസ്ക്കരണത്തിനുള്ള
സംവിധാനം കൂടി
പ്ലാനില്‍ ഉണ്ടാകണമെന്ന
ചട്ടം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഫ്ലാറ്റുകളും
ഹോട്ടലുകളും
മാലിന്യങ്ങള്‍ അവരുടെ
സ്ഥലത്ത് തന്നെ അവരുടെ
ചെലവിൽ
സംസ്ക്കരിക്കുന്നതിനാവശ്യമായ
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(ഇ)
മാലിന്യ
സംസ്ക്കരണത്തില്‍
പൊതുജനങ്ങളുടെ ശക്തമായ
പങ്കാളിത്തം ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
അനധികൃത
നിര്‍മ്മിതി
1071.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ അതിപുരാതനവും
അതീവ സുരക്ഷാ
മേഖലയിലുള്ളതുമായ
പത്മനാഭസ്വാമി
ക്ഷേത്രം, ക്ഷേത്ര
ട്രസ്റ്റ്
എന്നിവയുടേതായിരുന്ന
ഭൂമിയില്‍ കഴിഞ്ഞ 20
വര്‍ഷത്തിനകം
നടത്തിയിട്ടുളള അനധികൃത
നിര്‍മ്മിതികളെക്കുറിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;എങ്കില്‍
പരിശോധനാഫലം
വെളിപ്പെടുത്തുമോ;
(ബി)
ക്ഷേത്രത്തിനു
200 മീറ്റര്‍
ചുറ്റളവില്‍ സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാതെയും,
ആവശ്യമായ എല്ലാ
അനുമതികളും നേടാതെയും
നടത്തിയ
നിര്‍മ്മിതികളെക്കുറിച്ച്
വിശദമായ വിവരശേഖരണം
നടത്തുമോ;
(സി)
ഇൗ
പരിധിക്കുളളില്‍
ലെെസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
എല്ലാ അനധികൃത
സ്ഥാപനങ്ങളും അടച്ചു
പൂട്ടാനും അതിസുരക്ഷാ
മേഖലയായതിനാല്‍
പുതുതായി ഒരു
ലെെസന്‍സും
അനുവദിക്കാതിരിക്കാനും
നിര്‍ദ്ദേശം നല്‍കുമോ?
വെളിയിട
വിസര്‍ജ്ജനമുക്ത സംസ്ഥാനം
1072.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
വെളിയിട
വിസര്‍ജ്ജനമുക്ത
സംസ്ഥാനമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ചുള്ള
പ്രഖ്യാപനം എന്നു
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനോടനുബന്ധമായി
ചെയ്തു തീര്‍ക്കാനുള്ള
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കുമോ;
(ഡി)
ഇതുവരെ
ഇതിനായി എന്തെല്ലാം
നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജന നടപടി
1073.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാത്രി
സമയങ്ങളില്‍
പാതയോരങ്ങളില്‍
മാലിന്യം
നിക്ഷേപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ബഹുനില
കെട്ടിടങ്ങള്‍,
ഹോട്ടലുകള്‍,
ആശുപത്രികള്‍
മുതലായവയില്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
നിര്‍ബന്ധമായും
ഒരുക്കേണ്ട
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
സജ്ജീകരണങ്ങള്‍
ഒരുക്കാത്ത ബഹുനില
കെട്ടിടങ്ങള്‍,
ഹോട്ടലുകള്‍,
ആശുപത്രികള്‍
എന്നിവയ്ക്കെതിരെ നിയമ
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
1074.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലും
പരിസരപ്രദേശങ്ങളിലും
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
കാര്യക്ഷമമായി
നടക്കാത്തതിനാല്‍
ദിനംപ്രതി
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
കൊതുകുശല്യം
നിയന്ത്രിക്കാന്‍
കോര്പ്പറേഷന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കിലയുടെ
പ്രാദേശികകേന്ദ്രം
തുടങ്ങുന്നതിനു നടപടി
1075.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഞീഴൂരില്‍ കിലയുടെ
പ്രാദേശികകേന്ദ്രം
തുടങ്ങുന്നതിനു വേണ്ടി
ഞീഴൂര്‍ പഞ്ചായത്ത് വക
5 ഏക്കര്‍ ഭൂമി
അനുവദിക്കുന്നതിന്
റവന്യൂ വകുപ്പില്‍
നിന്നും വന്നിട്ടുള്ള
24701/A1/Rev./16
ഫയലിന്മേല് കോട്ടയം
ജില്ലാ കളക്ടറും വൈക്കം
തഹസില്‍ദാരും
സ്വീകരിച്ച തുടര്‍
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈക്കം
തഹസീല്‍ദാര്‍ കിലയ്ക്ക്
റിപ്പോര്‍ട്ടിനു വേണ്ടി
ഫയല്‍ അയച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന് അയച്ചു
എന്ന് വ്യക്തമാക്കാമോ;
ബന്ധപ്പെട്ട ഫയലിന്റെ
അടിസ്ഥാനത്തില്‍ കില
റിപ്പോര്‍ട്ട്
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
തോടുകളും
ഓടകളും
മാലിന്യമുക്തമാക്കുവാന്‍
നടപടി
1076.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. മുകേഷ്
,,
ആര്. രാജേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോടുകളും ഓടകളും
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ നിറഞ്ഞ്
ഒഴുക്ക്
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ ശുചീകരിച്ച്
മാലിന്യമുക്തമാക്കുന്നതിന്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
സ്ഥലങ്ങളില്‍ മാലിന്യം
നിക്ഷേപിക്കുന്നവരെ
കണ്ടെത്തുന്നതിനും
ഇവര്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കുന്നതിനും
സ്വീകരിക്കുവാന്‍
സാധിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
1077.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
ന്യൂനപക്ഷ ക്ഷേമ
വകുപ്പിന്റെ ചുമതലയില്‍
ഏതെങ്കിലും
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
പ്രസ്തുത സ്ഥാപനം
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനം നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ
ജീവനക്കാരുടെ എണ്ണം
എത്ര ;സ്ഥിരം
ജീവനക്കാരുടെയും
താല്‍ക്കാലിക
ജീവനക്കാരുടെയും എണ്ണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനം
പ്രവര്‍ത്തിക്കുന്ന
കെട്ടിടം സ്ഥിതി
ചെയ്യുന്ന സ്ഥലവുമായി
ബന്ധപ്പെട്ട് കേസ്
നിലവിലുണ്ടോ ;ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
പഞ്ചായത്തില്‍
ക്രിമിറ്റോറിയം
1078.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
പഞ്ചായത്തില്‍
ക്രിമിറ്റോറിയം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ
(ഡി.ബി.) വകുപ്പിന്റെ
പരിഗണനയിലുള്ള
695824/16 നമ്പര്‍
ഫയലിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പഞ്ചായത്ത്
ഡയറക്ടറുടെ J5-14365/16
നമ്പരായി 01-07-2016-ന്
ലഭിച്ച
റിപ്പോര്ട്ടിന്മേല്
തദ്ദേശസ്വയംഭരണ
(ഡി.ബി.) വകുപ്പ്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
ബയോഗ്യാസ്
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
1079.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക,
കമ്മ്യൂണിറ്റി
തലങ്ങളില്‍
സബ്സിഡിയോടുകൂടി
ബയോഗ്യാസ് പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വിജയകരമായി
ഏതെല്ലാം ജില്ലകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിന്
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്നും
സബ്സിഡി തുക
വര്‍ദ്ധിപ്പിച്ചുകൊണ്ട്,
പ്രസ്തുത പദ്ധതി
ജനകീയമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
നഗരസഭകളും
മുനിസിപ്പാലിറ്റികളും
1080.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭകളും,
മുനിസിപ്പാലിറ്റികളും,
"ചവറുകള്‍
ഇവിടെനിക്ഷേപിക്കരുത്"
എന്ന് നിഷ്കര്‍ഷിച്ച്
ബോര്‍ഡ്
വച്ചിട്ടുള്ളതുപോലെ
ചവര്‍ നിക്ഷേപ
കേന്ദ്രങ്ങള്‍
സൂചിപ്പിച്ചു കൊണ്ടുള്ള
ബോര്‍ഡുകള്‍ കൂടി
സ്ഥാപിക്കാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനക്ഷേമത്തിനായുള്ള
സേവനം കൂടി നല്കാന്
ആവശ്യമായ നിര്‍ദ്ദേശം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കുമോയെന്ന്
വിശദമാക്കുമോ?
നിര്‍മ്മാണ
മേഖല
1081.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയുടെ അനുദിനം
വര്‍ദ്ധിച്ചുവരുന്ന
പ്രാധാന്യം
കണക്കിലെടുത്ത്
നിര്‍മ്മാണ മേഖലയെ
വ്യവസായമായി
അംഗീകരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ മേഖലയില്‍
വില നിയന്ത്രണം
കൊണ്ടുവരുന്നതിനും ഇൗ
രംഗത്തെ ചൂഷണം
ഒഴിവാക്കുന്നതിനും
വേണ്ടി കണ്‍സ്ട്രക്ഷന്‍
മെറ്റീരിയല്‍സ്
കോര്പ്പറേഷന്
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
നിര്‍മ്മാണ
മേഖലയില്‍ വിവിധ
വകുപ്പുകളുടെ ഏകോപനം
സാധ്യമാക്കുന്നതിന്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ?
പഞ്ചായത്ത്
കരങ്ങളുടെ വര്‍ദ്ധന
1082.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
കെട്ടിട നികുതി
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വര്‍ദ്ധനവിന്റെ തോത്,
ഘടന തുടങ്ങിയവ
വിശദമാക്കുമോ;
(ബി)
പഞ്ചായത്തുകള്‍
പൊതുജനങ്ങളില്‍ നിന്ന്
പിരിച്ചെടുക്കുന്ന
മറ്റേതെല്ലാം കരങ്ങളാണ്
വര്‍ദ്ധിപ്പിക്കാന്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്തു
സെക്രട്ടറി തസ്തികയിലെ
ഒഴിവുകള്‍
1083.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറി
തസ്തിക ഒഴിഞ്ഞു
കിടക്കുന്ന എത്ര ഗ്രാമ
പഞ്ചായത്തുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കിഴക്കേകോട്ട
ബസ് സ്റ്റാന്റിലെ
ശൗചാലയത്തിന്റെ ശോച്യാവസ്ഥ
1084.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഴക്കേകോട്ട
ബസ് സ്റ്റാന്റിനോട്
ചേര്‍ന്ന് നഗരസഭ
അനധികൃതമായി ലേലം
ചെയ്തു നല്‍കിയതായി
ആക്ഷേപമുള്ള
ശൗചാലയത്തിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
പരിസരത്ത് കഞ്ചാവ്,
മയക്കുമരുന്ന്
എന്നിവയുടെ വില്പനയും,
സാമൂഹ്യ വിരുദ്ധ
പ്രവര്‍ത്തനങ്ങളും
നടക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വെളിച്ചക്കുറവും
വൃത്തിഹീനവും
അനാരോഗ്യകരവുമായ
സാഹചര്യവും കാരണം
പൊതുജനങ്ങള്‍
അങ്ങോട്ട് തിരിഞ്ഞു
നോക്കാത്ത സാഹചര്യം
ഉപയോഗപ്പെടുത്തി
അധികൃതരുടെ
ഒത്താശയോടെയാണ് ഇത്തരം
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതെന്ന ആക്ഷേപം
പരിശോധിച്ച് അടിയന്തര
നടപടി സ്വീകരിക്കുമോ?
താല്‍ക്കാലിക
വീട്ട് നമ്പര്‍
1085.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന്, കുടിവെള്ള
കണക്ഷന് എന്നിവ
ലഭിക്കുന്നതിന്
താല്‍ക്കാലിക വീട്ട്
നമ്പര്‍ നല്‍കണമെന്ന
ഉത്തരവ് നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
പഞ്ചായത്ത്
സെക്രട്ടറിമാര്‍
താല്‍ക്കാലിക നമ്പര്‍
നല്കുന്നില്ലെന്നുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വ്യക്തമായ നിര്‍ദ്ദേശം
അധികൃതര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
കുടിവെള്ളം,
വൈദ്യുതി
എന്നിവയ്ക്കുവേണ്ടി
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ അടിയന്തര
നടപടി സ്വീകരിച്ച്
താല്‍ക്കാലിക വീട്ടു
നമ്പര്‍ നല്കുവാന്
വേണ്ട നടപടി
സ്വീകരിക്കുമോ ?
വീടുകള്‍ക്ക്
നമ്പര്‍ നല്‍കാത്തത്
സംബന്ധിച്ച്
1086.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തിന്റെ
അനുമതിയോടെ വീട്
നിര്‍മ്മിച്ചശേഷം
,രേഖകളില്‍ വസ്തു
നിലമായി കാണുന്നു എന്ന
കാരണത്താല്‍ വീടിന്
നമ്പര്‍ കിട്ടാതെ
വരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരം വീടുകള്‍ക്ക്
താല്‍ക്കാലികമായെങ്കിലും
നമ്പര്‍ നല്‍കാനുള്ള
നടപടി
കെെക്കൊള്ളുമോ;വിശദമാക്കുമോ?
തിരുവണ്ടൂര്‍
കാലിത്തീറ്റ ഫാക്ടറി
കെട്ടിടത്തിന് നമ്പര്‍
1087.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
തിരുവണ്ടൂര്‍
കാലിത്തീറ്റ ഫാക്ടറി
കെട്ടിടത്തിന് നമ്പര്‍
അനുവദിക്കുന്നതിന്
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ചീഫ് ടൗണ്‍ പ്ലാനറുടെ
ഓഫീസില്‍ ഇത്
സംബന്ധിച്ച് നിലവിൽ
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
പ്രശ്നങ്ങള്‍
പരിഹരിച്ച്
അടിയന്തിരമായി
കെട്ടിടത്തിന് നമ്പര്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ജെെവാവശിഷ്ടം
സംസ്ക്കരിക്കുന്നതിനാവശ്യമായ
നിയമ നിര്‍മ്മാണം
1088.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹുനില
കെട്ടിടങ്ങളും
ഹോട്ടലുകളും
ജെെവാവശിഷ്ടം അവരുടെ
സ്ഥലത്ത് സ്വന്തം
ചെലവില്‍
സംസ്ക്കരിക്കുന്നതിനാവശ്യമായ
നിയമ നിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശമുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊമേഴ്സ്യല്‍
/റസിഡന്‍ഷ്യല്‍
കെട്ടിടങ്ങള്‍
പണിയുന്നതിന് അനുമതി
1089.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹെെവേ റോഡുകളുടെ
സെെഡുകളില് ഉള്ളതും
വില്ലേജിലെ ബി. റ്റി.
ആര്. (Basic Tax
Register) പ്രകാരം
''നിലം'' എന്ന്
രേഖപ്പെടുത്തിയിട്ടുള്ളതുമായ
പല സ്ഥലങ്ങളിലും വലിയ
കൊമേഴ്സ്യല്‍/റസിഡന്‍ഷ്യല്‍
കെട്ടിടങ്ങള്‍
പണിതിരിക്കുന്നത് എന്ത്
മാനദണ്ഡത്തിന്റെ
(നിയമത്തിന്റെ)
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഏത്
നിയമപ്രകാരമാണ് ഇങ്ങനെ
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി,
പഞ്ചായത്തുകള്‍ അനുമതി
നല്‍കുന്നത്;
വിശദമാക്കുമോ;
(സി)
ഹെെവേ
റോഡ് സെെഡില്‍ നിന്നും
എത്ര മീറ്റര്‍
ദൂരത്തില്‍ കിടക്കുന്ന
''നിലം'' എന്ന് റവന്യൂ
ബി. റ്റി. ആര്.-ല്‍
രേഖപ്പെടുത്തിയിരിക്കുന്ന
സ്ഥലത്താണ്
കൊമേഴ്സ്യല്‍/ഗാര്‍ഹിക
കെട്ടിടങ്ങള്‍ പണിയാന്‍
അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ?
ക്ഷേമപെന്ഷന്
1090.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
പെന്ഷന്
ഗുണഭോക്തൃലിസ്റ്റുകളാണ്
ഗ്രാമസഭകളുടെ
അംഗീകാരത്തോടെ
തെരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
വ്യക്തിക്ക് ഒരേ സമയം
ഒന്നില്‍ കൂടുതല്‍
ക്ഷേമപെന്ഷന്
അനുവദിക്കുന്നത്
സംബന്ധിച്ച് മാര്‍ഗ്ഗ
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
കേരളത്തിലെ
ഏതെങ്കിലും ഗ്രാമസഭകള്‍
പെന്ഷന് സംബന്ധിച്ച
കാര്യങ്ങള്‍
ഗ്രാമസഭയില്‍
അവതരിപ്പിക്കുന്നതില്‍
വീഴ്ച
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ഓരോ ഗ്രാമസഭകളുടെയും
പേരില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(ഡി)
പഞ്ചായത്ത്
കമ്മിറ്റികളില്‍
അംഗീകരിച്ച ശേഷവും ചില
ഗുണഭോക്താക്കള്‍ക്ക്
പെന്ഷന് വിതരണം
ചെയ്തിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പഞ്ചായത്തുകള്‍ക്ക്
എതിരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഇ)
പഞ്ചായത്ത്
കമ്മിറ്റി
തെരഞ്ഞെടുക്കാത്തവര്‍ക്ക്
ക്ഷേമ പെന്‍ഷനുകള്‍
വിതരണം ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
മാലിന്യങ്ങളുടെ
സംസ്ക്കരണം
1091.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുതും വലുതുമായ
ഹോട്ടലുകളും
ആശുപത്രികളും
ഉത്പാദിപ്പിക്കുന്ന
മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതു
സംബന്ധിച്ച് നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇവ
സംസ്ക്കരിക്കുവാന്‍
കരാറെടുക്കുന്നവര്‍
പൊതു സ്ഥലങ്ങളിലും
പാതയോരങ്ങളിലും
മാലിന്യം തള്ളുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
തടയുന്നതിന് ഇത്തരം
സ്ഥാപനങ്ങള്‍ മാലിന്യം
സംസ്ക്കരിക്കുന്ന രീതി
പരിശോധിക്കാനും
അംഗീകാരം നല്‍കാനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുമതി നല്‍കുമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങളെ സോഷ്യല്‍
ഓഡിറ്റ്
ഉള്‍പ്പെടെയുള്ള
പരിശോധനയ്ക്ക്
വിധേയമാക്കുമോ?
അക്രമണകാരികളായ
തെരുവ് നായ്ക്കള്‍
1092.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലാം എന്ന സുപ്രീം
കേoടതി വിധിയുടെ
അടിസ്ഥാനത്തില്‍
നാളിതുവരെ നടപടി
സ്വീകരിക്കാത്തതിന്
കാരണം വ്യക്തമാക്കുമോ;
(സി)
അക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലും എന്ന്
സര്‍ക്കാര്‍
തത്വത്തില്‍
തീരുമാനിച്ചതിനുശേഷം
നാളിതുവരെ എത്ര
നായ്ക്കളെ
കൊന്നിട്ടുണ്ട്; ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കുമോ;
(ഡി)
തെരുവ്
നായ്ക്കള്‍ക്ക്
വന്ധീകരണവും പ്രതിരോധ
കുത്തിവെയ്പും
നടത്തിയതില്‍ നാളിതുവരെ
എത്ര രൂപ
ചിലവായിട്ടുണ്ട്;
(ഇ)
ആക്രമണകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലാനുള്ള
തീരുമാനത്തില്‍ നിന്നും
പിന്നോക്കം
പോയിട്ടുണ്ടോ; എങ്കില്‍
കാരണം വ്യക്തമാക്കുമോ?
ആക്രമണകാരികളായ
തെരുവ് നായ്ക്കള്‍
T 1093.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ആക്രമണകാരികളായ തെരുവ്
നായ്ക്കളെ കൊല്ലണമെന്ന
സര്‍ക്കാര്‍നിലപാടില്‍
മാറ്റമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
തെരുവ്
നായ്ക്കളെ കൊന്നാല്‍
കോടതിയലക്ഷ്യത്തിന്
നടപടിയെടുക്കുമെന്ന്
കാണിച്ച് ഒരു
അഭിഭാഷകന്
മുഖ്യമന്ത്രിക്ക്
നോട്ടീസ്
അയച്ചിട്ടുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സര്‍ക്കാരിന്റെ
നിലപാടുമാറ്റത്തിനു
കാരണമായിട്ടുണ്ടോ;
(സി)
അപകടകാരികളായ
തെരുവ് നായ്ക്കളെ
കൊല്ലുന്നതിന്
സുപ്രീംകോടതി
വിലക്കില്ലെന്ന കാര്യം
ശരിയാണോ; എങ്കില്‍
അത്തരം നായ്ക്കളെ
ഇല്ലാതാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആക്രമണകാരികളായ
തെരുവ് നായ്ക്കള്‍
1094.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആക്രമണകാരികളായ
നായ്ക്കളെ കൊല്ലാന്‍
തദ്ദേശ സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
അത്തരം
നായ്ക്കളെ മരുന്ന്
കുത്തിവച്ച്
കൊല്ലുന്നതിനാണോ
നിര്‍ദ്ദേശം
നല്‍കിയിട്ടുളളത്;
(സി)
തെരുവ്
നായ്ക്കള്‍ക്കെതിരെ
നടപടി എടുക്കുന്നവരെ
മൃഗദ്രോഹികളെന്ന്
മുദ്ര കുത്തി കേസില്‍
പെടുത്തുവാന്‍ മരുന്നു
ലോബി
ശ്രമിക്കുന്നതായുള്ള
ആരോപണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തെരുവ്
നായ നിയന്ത്രണത്തിന്
സ്വന്തം ഫണ്ടില്‍
പണമില്ലാത്ത തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
പ്ലാന്‍ ഫണ്ടില്‍
നിന്നു് തുക
ചെലവാക്കുവാന്‍ അനുമതി
നല്‍കുമോ?
സാമ്പത്തികമായി
പിന്നോക്കം നില്ക്കുന്ന
ഗ്രാമപഞ്ചായത്തുകള്‍
1095.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ലോകബാങ്ക് സഹായത്തോടെ
ഫണ്ട്
അനുവദിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലേക്കായി
തെരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകള്‍,
അനുവദിക്കുന്ന തുക,
നടപ്പാക്കാന്‍ അനുമതി
ലഭിച്ചിട്ടുള്ള
പദ്ധതികള്‍ ഇവ
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പരസ്യനിരക്ക്
1096.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരസ്യനിരക്ക്
തീരുമാനിക്കാനുള്ള
അവകാശം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്ക്കാണെന്നിരിക്കെ
പ്രസ്തുത അവകാശം
കോര്‍പ്പറേഷനുകള്‍ ലേലം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കോര്പ്പറേഷനുകളെക്കുറിച്ചാണ്
ഇത് സംബന്ധിച്ച്
സംസ്ഥാന ഓഡിറ്റ്
വകുപ്പിന്റെ പരാമര്‍ശം
നിലവിലുള്ളത്;
(സി)
പരസ്യനിരക്ക്
തീരുമാനിക്കാനുള്ള
അവകാശം ലേലം ചെയ്യുന്ന
തീരുമാനം കൊണ്ടുണ്ടായ
നഷ്ടം സംബന്ധിച്ചുള്ള
സംസ്ഥാന ഓഡിറ്റ്
വകുപ്പിന്റെ
പരാമര്ശത്തിന്മേൽ
എന്ത് നടപടികള്‍
സ്വീകരിച്ചു?
നീരൊഴുക്കുകള്‍
ശുചീകരിക്കുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍
1097.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോടുകളും ഓടകളും
പ്ലാസ്റ്റിക് മാലിന്യം
നിറഞ്ഞ് ഒഴുക്ക്
നിലച്ച് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നീരൊഴുക്കുകള്‍
ശുചീകരിക്കുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സ്ഥലങ്ങളില്‍ സ്ഥിരമായി
മാലിന്യം
നിക്ഷേപിക്കുന്നവരെ
കണ്ടെത്തി നടപടികള്‍
എടുക്കുന്നതിന്
തയ്യാറാകുമോ?
പല്ലാര്മംഗലത്തെ
ആധുനിക ഗ്യാസ്
ശ്മശാനത്തിന്റെ
നിര്‍മ്മാണം
1098.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ലെക്കിടി -പേരൂര്‍,
അമ്പലപ്പാറ,
പൂക്കോട്ടുകാവ് എന്നീ
ഗ്രാമപഞ്ചായത്തുകള്‍
സംയുക്തമായി
ലെക്കിടിയിലെ
പല്ലാര്‍മംഗലത്ത്
നിര്‍മ്മിക്കുന്ന
ആധുനിക ഗ്യാസ്
ശ്മശാനത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിച്ച്
പൊതുജനങ്ങള്‍ക്ക്
തുറന്നുകൊടുത്തുവോ;
എങ്കില്‍ എന്ന്;
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ശ്മശാനത്തിന്റെ
നിര്‍മ്മാണത്തിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
ക്ഷേമപെന്‍ഷനുകള്‍
1099.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്‍ഷനുകള്‍
സഹകരണ ബാങ്കുകള്‍ വഴി
നേരിട്ട് വിതരണം
ചെയ്യുന്ന നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഓണം വരെ എത്ര
ഗുണഭോക്താക്കള്‍ക്ക്
സഹകരണ ബാങ്കുകള്‍ വഴി
പെന്ഷന്
നല്‍കിയെന്നും തുക
എത്രയെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഗുണഭോക്താക്കളുടെ
ലിസ്റ്റ് സര്‍ക്കാര്‍
കൃത്യമായി
നല്കാത്തതുമൂലം ഓണം
കഴിഞ്ഞിട്ടും
ഗുണഭോക്താക്കള്‍ക്ക്
പെന്ഷന് ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബാങ്ക്
അക്കൗണ്ടുള്ള
ഗുണഭോക്താക്കള്‍ക്ക്
ബാങ്ക് വഴി തന്നെ
പെന്ഷന് നല്കുന്ന
കാര്യം പരിഗണിക്കുമോ?
തെരുവുനായ്ക്കളുടെ
ശല്യം
1100.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് മാസത്തിനുളളില്‍
എത്ര പേര്‍ക്ക്
തെരുവുനായ്ക്കളുടെ
കടിയേറ്റിട്ടുണ്ടെന്ന്
ജില്ല തിരിച്ചുളള
കണക്ക് നല്‍കാമോ;
(ബി)
നായുടെ
കടിയേറ്റ് ആരെങ്കിലും
മരിച്ചിട്ടുണ്ടോ;
ചികില്‍സയ്ക്കു
ആശുപത്രിയിലെത്തിയവരുടെ
ജില്ല തിരിച്ചുളള
കണക്ക് വ്യക്തമാക്കാമോ;
(സി)
പേവിഷബാധയേറ്റ
മൃഗങ്ങള്‍
സംസ്ഥാനത്തുണ്ടോ;
വളര്‍ത്തുകോഴികളെയും
മൃഗങ്ങളെയും നായ്ക്കള്‍
കൊന്നൊടുക്കിയിട്ടുണ്ടോ;
(ഡി)
നായ്ക്കളുടെ
ശല്യം കേരളത്തിന്റെ
സാമൂഹിക ജീവിതത്തില്‍
വലിയ
ഭീഷണിയായിത്തീര്ന്നിട്ടുളള
സാഹചര്യത്തില്‍
ഇതിനെതിരെ
സ്വീകരിച്ചതും ഇനി
സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
തെരുവുനായ്ക്കളുടെ
നിയന്ത്രണം
1101.
ശ്രീ.രാജു
എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
തെരുവുനായ്ക്കളുടെ
ശല്യം
നിയന്ത്രിക്കേണ്ടത്
അനിവാര്യമായതിനാല്‍
ആയതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തെരുവ്
നായ്ക്കളുടെ
നിയന്ത്രണം,വന്ധ്യംകരണം,പേവിഷത്തിനെതിരായ
വാക്സിനേഷന് എന്നിവ
സംബന്ധിച്ച് ഏതെല്ലാം
വകുപ്പുകളുടെ
പ്രവര്‍ത്തനമാണ്
ഏകോപിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അനിമല്‍
വെല്‍ഫെയര്‍
ബോര്‍ഡിന്റെയും
സര്‍ക്കാര്‍ ഇതര
സംഘടനകളുടെയും
സഹായത്തോടെ
പേവിഷബാധയ്ക്കെതിരായ
പ്രചരണ പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭിന്നശേഷിക്കാരുടെ
വിവരങ്ങള്‍
രേഖപ്പെടുത്തുന്നതിനുളള
രജിസ്റ്റര്‍
1102.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഭിന്നശേഷിക്കാരുടെ
വിവരങ്ങള്‍
രേഖപ്പെടുത്തിയ
രജിസ്റ്റര്‍
സൂക്ഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;എല്ലാ
സ്ഥാപനങ്ങളിലും
അടിയന്തിരമായി പ്രസ്തുത
രജിസ്റ്റര്‍
സൂക്ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തെരുവുനായ്ക്കളുടെ
ശല്യത്തില്‍നിന്നും
പൊതുജനങ്ങളെ രക്ഷിക്കുവാന്‍
നടപടി
1103.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുല്ലുവിളയില്‍
തെരുവുനായ്ക്കളുടെ
കടിയേറ്റ് മരിച്ച
സില്‍വമ്മയുടെ
കുടുംബാംഗങ്ങള്‍ക്ക്
എന്തു തുക നഷ്ടപരിഹാരം
അനുവദിച്ചു;
(ബി)
തെരുവുനായ്ക്കളുടെ
ശല്യത്തില്‍നിന്നും
പൊതുജനങ്ങളെ
രക്ഷിക്കുവാന്‍ എന്തു
നടപടിയാണ് കൈക്കൊളളാന്‍
ഉദ്ദേശിക്കുന്നത്;
(സി)
നായ്ക്കളെ
വന്ധ്യംകരിക്കുന്ന
പദ്ധതി
ലക്ഷ്യംകൈവരിക്കാത്ത
സാഹചര്യത്തില്‍
ക്രിയാത്മകമായ നടപടി
കൈക്കൊളളുമോ?
ക്ഷേമപെന്‍ഷനുകളുടെ
വിതരണം
1104.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
ബാങ്ക് അക്കൗണ്ട്,
പോസ്റ്റ് ഓഫീസ് എന്നിവ
മുഖേന നല്കി വന്നിരുന്ന
ക്ഷേമപെന്‍ഷനുകളുടെ
വിതരണ രീതിയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതു
വിധത്തിലുള്ള മാറ്റമാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ; അതു
സംബന്ധിച്ച്
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
അതുപ്രകാരം
ഇന്നേ വരെ സംസ്ഥാനത്ത്
മൊത്തം എത്ര തുക
പെന്ഷന് ഇനത്തില്‍
വിതരണം
നടത്തിയിട്ടുണ്ട്;
(സി)
സംസ്ഥാനത്ത്
മൊത്തം എത്ര ക്ഷേമ
പെന്ഷന്കരുണ്ട്;
(ഡി)
ഇവരില്‍
എത്ര പേര്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുടിശ്ശിക സഹിതം
പെന്ഷന്
നല്‍കിയിട്ടുണ്ട്;
(ഇ)
എന്ന്
മുതലുള്ള തുകയാണ്
കുടിശ്ശികയായിരുന്നത്;
അന്നുമുതലുള്ള ഓരോ
മാസവും, പെന്ഷന്
കുടിശ്ശികയായവരുടെ
എണ്ണം
എത്രയാണെന്നതിന്റെ
വിശദവിവരം നല്‍കാമോ?
കരുനാഗപ്പള്ളിയില്‍
പൊതുശ്മശാനം
1105.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
പൊതുശ്മശാനം
നിലവിലില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്കായി
കരുനാഗപ്പള്ളി
മുന്‍സിപ്പാലിറ്റി
സ്ഥലം കണ്ടെത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതു
ശ്മശാനം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; ആയത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കരുനാഗപ്പള്ളിയില്‍
ആധുനിക സംവിധാനങ്ങളുള്ള
പൊതുശ്മശാനം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്ഥാപനങ്ങളില്‍
മരണം വൈകി രജിസ്റ്റര്‍
ചെയ്യല്‍
1106.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങളില്‍
മരണം വൈകി രജിസ്റ്റര്‍
ചെയ്യേണ്ടി വരുന്ന
സാഹചര്യത്തില്‍,
മരണസര്‍ട്ടിഫിക്കറ്റിന്
അപേക്ഷകന് വകുപ്പ്
13(2) ചട്ടം 9(2)
പ്രകാരം സത്യവാങ്മൂലം
സമര്‍പ്പിക്കേണ്ടതുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകളുടെ പകര്‍പ്പുകള്‍
സ്വയം
സാക്ഷ്യപ്പെടുത്തുന്നത്
അനുവദനീയമാണോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കാമോ?
സിറ്റികോര്പ്പറേഷനുകളുടെ
പരിധിക്കുള്ളിലെ
ശൗചാലയങ്ങള്‍
1107.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിറ്റികോര്പ്പറേഷനുകളുടെ
പരിധിക്കുള്ളില്‍
ഓരോന്നിലും നഗരസഭ തന്നെ
നിര്‍മ്മിച്ച്
സൗജന്യമായും/നിരക്കീടാക്കിയും
പരിപാലിക്കുന്ന
ശൗചാലയങ്ങളുടെ വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
നിന്നുള്ള ശരാശരി
വരുമാനം എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
ഇതുപയോഗിക്കുന്ന
പൊതുജനങ്ങളില്‍ നിന്നും
ഈടാക്കാന്‍
നിശ്ചയിച്ചിട്ടുള്ള
ഫീസിന്റെ കുറഞ്ഞതും
കൂടിയതുമായ നിരക്കുകൾ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നഗരത്തില്‍
വന്നുപോകുന്ന
പൊതുജനങ്ങള്‍,
വിനോദസഞ്ചാരികള്‍,
തുടങ്ങിയവരുടെ
ഉപയോഗത്തിന് നിലവിലെ
ശൗചാലയങ്ങള്‍
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പി.എം.ജി.എസ്.വൈ
പദ്ധതി
1108.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്‍
പി.എം.ജി.എസ്.വൈ പദ്ധതി
പ്രകാരമുള്ള ഏതെല്ലാം
പ്രവര്‍ത്തികള്‍
മുടങ്ങിക്കിടപ്പുണ്ട്;
(ബി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ; ആയതില്‍
ഏതെങ്കിലും പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയില്ലെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പുതിയ
പ്രവര്‍ത്തികള്‍
ടെന്‍ഡര്‍
ചെയ്തിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങള്‍
നല്‍കുമോ?
കുട്ടനാട൯
പാടശേഖരങ്ങളിലെ കുളവാഴ
1109.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
പാടശേഖരങ്ങളില്‍
കൃഷിക്ക് ദോഷകരമായി
വരുന്ന കുളവാഴകള്‍
തൊഴിലുറപ്പു
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
അല്ലാത്തപക്ഷം ബദല്‍
മാര്‍ഗ്ഗങ്ങളിലൂടെ
കുളവാഴ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
കുട്ടനാട്ടിലെ
ജലാശയങ്ങളിലും
പാടശേഖരങ്ങളിലും
നിറഞ്ഞുനില്ക്കുന്ന
കുളവാഴകള്‍, പോളകള്‍
എന്നിവ സംസ്കരിച്ചു
വളമാക്കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;കുളവാഴയില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ?
പി.എം.ജി.എസ്.വൈ.
- 2 ല്‍ ഉള്‍പ്പെടുത്തിയ
റോഡുകള്‍
1110.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍
പി.എം.ജി.എസ്.വൈ.-2-ല്‍
ഉള്‍പ്പെടുത്തി എത്ര
കി.മീ റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
പി.എം.ജി.എസ്.വൈ.-
2 ല്‍ ഉള്‍പ്പെടുത്തി
കേന്ദ്രസര്‍ക്കാരില്‍
നിന്ന് എത്ര ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
അനുവദിച്ച ഫണ്ടില്‍
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്;
(സി)
പി.എം.ജി.എസ്.വൈ.
- 2 ല്‍ ഉള്‍പ്പെടുത്തി
2016-17 വര്‍ഷത്തേക്ക്
കണ്ണൂര്‍ ജില്ലയില്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്ന
റോഡുകളുടെ മുന്‍ഗണനാ
പട്ടികക്ക് ജില്ലാ
ആസൂത്രണ സമിതി അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജില്ലാ
ആസൂത്രണ സമിതി അംഗീകാരം
നല്കിയ റോഡുകളുടെ
പേരുവിവരവും നീളവും
അറിയിക്കുമോ;
(ഡി)
മേല്‍
പറഞ്ഞ റോഡുകളുടെ
വിശദമായ പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചതെന്ന്
അറിയിക്കുമോ?
പൊതു
ശൗചാലയങ്ങള്‍
1111.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
ശൗചാലയങ്ങള്‍
നിര്‍മ്മിച്ച്
നല്‍കേണ്ട
ഉത്തരവാദിത്വം ഏത്
സര്‍ക്കാര്‍
ഏജന്‍സിക്കാണെന്ന്
വ്യക്തമാക്കുമോ;
നിലവിലെ സര്‍ക്കാര്‍
അധികാരത്തില്‍ വന്നത്
മുതല്‍ എത്ര
ശൗചാലയങ്ങള്‍
സൗജന്യമായി
എവിടെയെല്ലാം
നിര്‍മ്മിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ആരംഭിക്കുമോ
;
(ബി)
ശൗചാലയങ്ങള്‍
പണിത്
നല്‍കുന്നതിനൊപ്പം
അവയുടെ
പരിപാലനത്തിനുള്ള
സംവിധാനം ഒരുക്കുമോ;
(സി)
ഇത്തരം
അടിസ്ഥാന സൗകര്യം
ഏര്‍പ്പെടുത്തി നല്‍കും
വരെ, 'ഓപ്പണ്‍
ഡെഫിക്കേഷന്‍ ഫ്രീ
സോണ്‍
'പ്രഖ്യാപിക്കുന്നതിന്റെ
ഭാഗമായി പൊതുജനങ്ങളില്‍
നിന്ന് പോലീസ് ആക്ട്
120 (k) പ്രകാരം പിഴ
ചുമത്തുന്നതിനുള്ള
തീരുമാനം
നിര്‍ത്തിവയ്ക്കുമോ?
അമൃത്
പദ്ധതി
1112.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ആവിഷ്കൃത നഗരപരിഷ്കരണ
പദ്ധതിയായ 'അമൃത്'
'-ലേയ്ക്ക് സര്‍ക്കാര്‍
നല്കിയ വാര്‍ഷിക
പദ്ധതിക്ക് കേന്ദ്ര
അനുമതി ലഭിച്ചോ;
വ്യക്തമാക്കുമോ;
(ബി)
അനുമതി
ലഭിച്ചെങ്കില്‍ എത്ര
കോടി രൂപയ്ക്കെന്നും
ഏതൊക്കെ നഗരങ്ങളില്‍
എന്നും വ്യക്തമാക്കുമോ
?
കൊല്ലം
മാസ്റ്റര്‍ പ്ലാന്‍
1113.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
മാസ്റ്റര്‍ പ്ലാനിന്റെ
കരട്
പ്രസിദ്ധികരിച്ചിട്ടുണ്ടോ;
ഏതെല്ലാം പ്രദേശങ്ങളെ
ഉള്‍പ്പെടുത്തിയാണ്
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുള്ളത്;
(ബി)
കരട്
മാസ്റ്റര്‍ പ്ലാനിനു
അംഗീകാരം
നല്കാത്തതുമൂലം കെട്ടിട
നിര്‍മ്മാണത്തിനും
മറ്റും പൊതുജനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കരട്
പ്ലാനിനു അംഗീകാരം
നല്‍കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
നടപടികള്‍
ത്വരിതപ്പെടുത്തി
മാസ്റ്റര്‍ പ്ലാനിന്
അംഗീകാരം നല്കുന്ന
കാര്യം പരിഗണിക്കുമോ?
നാഷണല്‍
ഗെയിംസിനോടനുബന്ധിച്ച്
നടന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1114.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
നാഷണല്‍
ഗെയിംസിനോടനുബന്ധിച്ച്
തിരുവനന്തപുരം
നഗരസഭയ്ക്കുള്ളില്‍
പുതുതായി
നിര്‍മ്മിച്ചതോ, പുനര്‍
നിര്‍മ്മിച്ചതോ ആയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്‍സിപ്പല്‍ ആക്ടിലെ
വ്യവസ്ഥപ്രകാരമുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
താല്കാലിക
നിര്‍മ്മിതികള്‍ എല്ലാം
പൊളിച്ചുനീക്കിയിട്ടുണ്ടോ
എന്ന കാര്യം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)
പൊളിച്ചുനീക്കാതെ
നിലനിര്‍ത്തുകയും,
ഉപയോഗപ്പെടുത്തുകയും
ചെയ്യുന്ന
കെട്ടിടങ്ങള്‍ക്ക്
റ്റി.സി. നമ്പര്‍ നല്കി
ടാക്സ് നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
അതുപ്രകാരം ടാക്സ്
അടച്ചിട്ടുണ്ടോ; ആ
ഇനത്തില്‍ എന്ത് തുക
ഇതേവരെ
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ബഹുതല
വികസന പദ്ധതി
1115.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ന്യൂനപക്ഷ കേന്ദ്രീകൃത
മേഖലയില്‍ അടിസ്ഥാന
വികസന സൗകര്യത്തിനായി
കേന്ദ്ര സഹായത്തോടെ
നടപ്പാക്കുന്ന ബഹുതല
വികസന പദ്ധതിയില്‍
(എം.എസ്.ഡി.പി.) എത്ര
രൂപ കേന്ദ്ര സഹായമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക സംസ്ഥാനത്ത് ഏതൊക്ക
ജില്ലകളിലാണ്
ചെലവഴിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏതൊക്കെ
മേഖലകളിലാണ് ഈ തുക
വിനിയോഗിച്ചതെന്ന്
വ്യകതമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്
1116.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് എന്നാണ്
രൂപീകരിച്ചത്;
വകുപ്പിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
ന്യൂനപക്ഷ ക്ഷേമ
വകുപ്പു വഴി
നടപ്പാക്കുന്ന വിവിധ
പദ്ധതികള്‍
എന്തൊക്കെയാണ്; ഓരോ
പദ്ധതിയുടെയും
വിശദാംശങ്ങളും
അപേക്ഷകള്‍ക്കുള്ള
മാതൃകയും
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
വിഭാഗത്തിലെ അഭ്യസ്ത
വിദ്യര്‍ക്ക് പരിശീലനം
1117.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ന്യൂനപക്ഷ വിഭാഗത്തിലെ
അഭ്യസ്ത വിദ്യര്‍ക്ക്
മത്സര പരീക്ഷകളില്‍
പരിശീലനം നല്കുന്ന
പരിശീലന കേന്ദ്രങ്ങള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
എത്ര കേന്ദ്രങ്ങള്‍
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പരിശീലന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇപ്പോള്‍
സംസ്ഥാനത്ത് ഇത്തരം
എത്ര പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
ന്യൂനപക്ഷ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനങ്ങള്‍ക്കായി
ഗ്രാന്റ്
1118.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ
വികസനങ്ങള്‍ക്കായി
കേന്ദ്ര സര്‍ക്കാരിന്റെ
ഗ്രാന്റോടുകൂടി
നടപ്പാക്കി വരുന്ന
ഐ.ഡി.എം.ഐ. ഗ്രാന്റ്
ഏതു വര്‍ഷം വരെ
സംസ്ഥാനത്ത് കൊടുത്തു
തീര്‍ത്തിട്ടുണ്ട്;
(ബി)
ഇനിയും
എത്ര സ്ഥാപനങ്ങള്‍ക്ക്
എത്ര ഗഡു വീതം
നല്കുവാനുണ്ട്;
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(സി)
പുതുതായി
ഇൗ വര്‍ഷം അപേക്ഷ
ക്ഷണിക്കുന്നുണ്ടോ;
അതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സംസ്ഥാനത്ത്
ഇതുവരെ വിവിധ
വര്‍ഷങ്ങളിലായി
പ്രസ്തുത പദ്ധതി
പ്രകാരം എത്ര
സ്ഥാപനങ്ങള്‍ക്ക് എന്തു
തുക ഗ്രാന്റ്
അനുവദിച്ചു ;
വ്യക്തമാക്കുമോ?
ഹജ്ജ്
തീര്‍ത്ഥാടനം
1119.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹജ്ജ് കമ്മിറ്റി
മുഖാന്തിരം ഹജ്ജ്
തീര്‍ത്ഥാടനത്തിനായി
സംസ്ഥാനത്ത് നിന്നും
ഇക്കൊല്ലം പോയിട്ടുളള
സ്തീകള്‍, പുരുഷന്മാര്
എന്നിവരുടെ എണ്ണം
ജില്ലതിരിച്ച്
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
ഹജ്ജ് തീര്‍ത്ഥാടകരെ
തിരഞ്ഞെടുക്കുന്ന
മാനദണ്ഡം വിശദമാക്കുമോ;
(സി)
പ്രസ്തുത
തീര്‍ത്ഥാടകര്‍ക്ക് ഈ
സര്‍ക്കാര്‍ ചെയ്തു
കൊടുത്ത സഹായങ്ങള്‍
വിശദമാക്കുമോ; ഇതിനായി
ഇക്കൊല്ലം ചെലവഴിച്ച
തുക വിശദമാക്കുമോ;
(ഡി)
പുണ്യ ഹജ്ജ്
കര്മ്മത്തിന് വരും
നാളുകളില്‍ സംസ്ഥാനത്ത്
നിന്നും കൂടുതല്‍
തീര്‍ത്ഥാടകരെ
അയയ്ക്കുന്നതിന് പദ്ധതി
ആവിഷ്കരിയ്ക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
ഹജ്ജ്
എംബാര്‍കേഷന്‍ പോയന്റ്
1120.
ശ്രീ.പി.ടി.എ.
റഹീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കാരാട്ട് റസാഖ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജ്
എംബാര്‍കേഷന്‍ പോയന്റ്
നെടുമ്പാശ്ശേരിയിലേക്ക്
മാറ്റിയതിനാല്‍
കോഴിക്കോട് ഹജ്ജ് ഹൗസ്
പ്രയോജനരഹിതമായി
കിടക്കുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്
ഹജ്ജ് ഹൗസുമായി
ബന്ധപ്പെട്ട്
സ്ത്രീകള്‍ക്ക് വേണ്ടി
പ്രത്യേക കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഹജ്ജ്
എംബാര്‍കേഷന്‍ പോയന്റ്
നെടുമ്പാശ്ശേരിയിലേക്ക്
മാറ്റിയതിനാല്‍
കോഴിക്കോട് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നത്
അഭിലഷണീയമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹജ്ജ്
എംബാര്‍കേഷന്‍ പോയന്റ്
തിരികെ കോഴിക്കോടേക്ക്
മാറ്റുന്നതിനു
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദാമാക്കുമോ?
ഹജ്ജ്
എംബാര്‍കേഷന്‍ പോയിന്റ്
1121.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജ്
യാത്ര
നെടുമ്പാശേരിയിലേക്ക്
മാറ്റിയതിനാല്‍
കോഴിക്കോട് ഹജ്ജ് ഹൗസ്
പ്രയോജനരഹിതമായി
കിടക്കുകയാണെന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
സ്ത്രീകള്‍ക്ക് വേണ്ടി
പ്രത്യേക കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഹജ്ജ്
എംബാര്‍കേഷന്‍ പോയിന്റ്
നെടുമ്പാശ്ശേരിയിലേക്ക്
മാറ്റിയതിനാല്‍ ഇവിടെ
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നത്
അഭിലഷണീയമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഡി)
ഹജ്ജ്
എംബാര്‍കേഷന്‍ പോയിന്റ്
തിരികെ
കോഴിക്കോട്ടേക്ക്
മാറ്റുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?