പച്ചക്കറികളുടെ
വില വര്‍ദ്ധന
962.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീര്‍ഘകാലം
കേടുകൂടാതെയിരിക്കുന്ന
നാടന്‍ പച്ചക്കറികളുടെ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിച്ച്
കര്‍ഷകര്‍ക്ക് ന്യായവില
നല്കി സംഭരിച്ച്
ഹോര്‍ട്ടികോര്‍പ്പിന്റെ
ഔട്ട് ലെറ്റുകള്‍ വഴി
കുറഞ്ഞ നിരക്കില്‍
അഞ്ചു വര്‍ഷക്കാലം
വിലവര്‍ദ്ധിപ്പിക്കാതെ
വില്പന നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
ഓണം
വിപണി വില നിലവാരം പിടിച്ചു
നിര്‍ത്തുന്നതിന് നടപടി
963.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഓണം വിപണി വില നിലവാരം
പിടിച്ചു
നിര്‍ത്തുന്നതിന്
കൃഷിവകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
അതിനായി
വിനിയോഗിച്ച തുകയുടെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച് നല്‍കുമോ?
നീര
ഉല്പാദനം
964.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്പാദനത്തിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ഏജന്‍സി മുഖേനയാണ് നീര
ഉല്പാദനം
നടത്തുന്നതെന്നും,
ഇതിന് സര്‍ക്കാര്‍ എത്ര
തുക നീക്കി
വെച്ചുവെന്നുമുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
നീരയുടെ
ഉല്പാദനം സംസ്ഥാനത്ത്
ലാഭകരമായി മുന്നോട്ട്
പോകുന്നുണ്ടോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഏജന്‍സികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ജൈവ
കാര്‍ഷിക കേരളം പദ്ധതി
965.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കാര്‍ഷിക കേരളം
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കീടനാശിനികളുടെ
അനിയന്ത്രിതമായ ഉപയോഗം
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
ജൈവ
പച്ചക്കറി കൃഷി
966.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ജൈവ
പച്ചക്കറി
ഉത്പന്നങ്ങളുടെ സംഭരണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹോര്‍ട്ടി
കോര്‍പ്പ് മുഖേന സംഭരണം
നേരിട്ട് നടത്തി
കര്‍ഷകര്‍ക്ക് വിളകള്‍
സംഭരിക്കുമ്പോള്‍ തന്നെ
വില നല്‍കുന്നതിനുള്ള
ക്രമീകരണങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ; ?
ജൈവ
പച്ചക്കറി കൃഷി
967.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയമ്പതി
ഓറഞ്ച് ഫാമിന്റെ
കീഴില്‍ ഉപയോഗശൂന്യമായി
കിടക്കുന്ന സ്ഥലത്ത്
ജൈവ പച്ചക്കറി കൃഷി
നടത്തുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
നെല്ലിയാമ്പതിയിലെ
ആദിവാസി വിഭാഗക്കാരുടെ
തൊഴില്‍ സാധ്യത
ഉപയോഗപ്പെടുത്തി ജൈവ
പച്ചക്കറി കൃഷി
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് നിലവില്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
968.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ ജൈവ
വൈപ്പിന്‍ പദ്ധതിയുടെ
ഭാഗമായ വീരന്‍പുഴ
ഡ്രഡ്ജിംഗ് സംബന്ധിച്ച
തുട൪പ്രവര്ത്തികള്
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പദ്ധതി
അവലോകനം
ചെയ്യുന്നതിനായി ബഹു.
മന്ത്രിയുടെ ചേംബറില്‍
ചേര്‍ന്ന യോഗത്തിന്റെ
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ജൈവ
പച്ചക്കറി ഉത്പാദനം
969.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
പച്ചക്കറി എന്ന വ്യാജേന
കീടനാശിനി തളിച്ച
പച്ചക്കറികള്‍
വ്യാപകമായി വിതരണം
ചെയ്തുവരുന്ന
സാഹചര്യത്തിൽ കൃഷി
വകുപ്പിന്റെ
അധീനതയിലുള്ള ഫാമുകള്‍
കേന്ദ്രീകരിച്ച് ജൈവ
പച്ചക്കറികള്‍
ഉല്പാദിപ്പിച്ച്
കേരളത്തെ ജൈവ
പച്ചക്കറികള്‍
മാത്രമുള്ള സംസ്ഥാനമായി
പ്രഖ്യാപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നടീല്‍
വസ്തുക്കളും വളവും
കര്‍ഷകര്‍ക്ക് നല്കി
അവര്‍ നല്കുന്ന
വിളകള്‍ക്ക് തൂക്കം
നോക്കി സബ്സിഡി
നല്‍കിയും, ബോണസ്സ്
നല്‍കിയും സമഗ്രവും
സത്യ സന്ധവുമായി
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ?
പഴം-പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
970.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം-പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷി
ഭവനുകളിലെ ജീവനക്കാര്‍
തദ്ദേശീയമായി
എന്തെല്ലാം സഹായങ്ങളും
നിര്‍ദ്ദേശങ്ങളുമാണ്
കര്‍ഷകര്‍ക്ക്
നല്‍കിവരുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
കാര്‍ഷികവൃത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
കൃഷി വകുപ്പ്
എന്തെല്ലാം നൂതന
പദ്ധതികള്‍ ആണ്
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ആയതിന്
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
പഴം/പച്ചക്കറികളിലെ
വിഷാംശം
പരിശോധിക്കുന്നതിനുള്ള
ലാബുകള്‍.
971.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് വരുന്ന പഴം,
പച്ചക്കറി എന്നിവയിലെ
വിഷാംശം പരിശോധിച്ച്
കണ്ടെത്തുന്നതിനുള്ള
ലാബോറട്ടറികള്‍
എവിടെയെല്ലാമാണ്
ഉള്ളതെന്ന്
അറിയിക്കുമോ;
(ബി)
മാരകമായ
തോതില്‍ വിഷാംശം
ഉണ്ടെന്നകാര്യം
കണക്കിലെടുത്ത്
പഴം,/പച്ചക്കറികളിലെ
വിഷാംശം
പരിശോധിക്കുന്നതിനുള്ള
ലാബുകള്‍ പ്രധാന
ചെക്ക്പോസ്റ്റുകളിലും
എല്ലാ ജില്ലകളിലും
സ്ഥാപിക്കുന്നതിന്
കൃഷിവകുപ്പ്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
കര്‍ഷക തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ്
972.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കര്‍ഷക തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
അംഗമായി 60 വയസ്സ്
കഴിഞ്ഞ അംഗത്തിന്
അതിവര്‍ഷാനുകൂല്യം
നല്കുന്നതില്
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
2016 ആഗസ്റ്റ് 31
വരെയുളള അപേക്ഷകളില്‍
ഇനി എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്;
വിശദമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍
1/P2/33/2226 എന്ന അംഗ
നമ്പരിലുളള വ്യക്തി
പ്രസ്തുത
അതിവര്‍ഷാനുകൂല്യം
ലഭിക്കുന്നതിന് അപേക്ഷ
നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത വ്യക്തിക്ക്
ആനുകൂല്യം നല്കാന്
എപ്പോള്‍ കഴിയും എന്ന്
വ്യക്തമാക്കാമോ?
ജെെവ
പച്ചക്കറി കൃഷി
973.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുള്ളവ അടക്കം
ഉയര്‍ന്ന തോതില്‍
കീടനാശിനികള്‍
ഉപയോഗിച്ച
പച്ചക്കറികള്‍
സംസ്ഥാനത്ത് വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാക്കുന്ന ഇത്തരം
പച്ചക്കറികളുടെ വിപണനം
തടയുന്നതിനും ജെെവ
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ജെെവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
നടന്നുവരുന്നതെന്നും
വിശദമാക്കുമോ?
മാരക
കീടനാശിനി പ്രയോഗിച്ച
പച്ചക്കറികളുടെ
നിയന്ത്രണം
974.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരകമായ
കീടനാശിനി ഉപയോഗിച്ച്
കൃഷി ചെയ്ത
പച്ചക്കറികളുടെ
നിയന്ത്രണത്തിനും അവ
ചെക്ക് പോസ്റ്റുകളില്‍
പരിശോധന നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചുവരുന്നത്;വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
സ്വീകരിച്ചുവരുന്ന
നടപടികള്‍
ഫലപ്രദമാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ഇക്കഴിഞ്ഞ
ഓണക്കാലത്ത് മാരക
കീടനാശിനി പ്രയോഗിച്ച്
കൃഷി ചെയ്ത
പച്ചക്കറികള്‍
കേരളത്തിലേക്ക്
കൊണ്ടുവന്നതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദവിവിരം നല്‍കുമോ?
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുമുളള പച്ചക്കറികള്‍
975.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പച്ചക്കറികളില്‍
മാരകമായ കീടനാശിനികള്‍
പ്രയോഗിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെക്ക്പോസ്റ്റുകളില്‍
വച്ച് തന്നെ
പച്ചക്കറികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
മാരകമായ കീടനാശിനിയുടെ
സാന്നിധ്യമുള്ളവ തിരികെ
അയയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
മൊബൈല്‍ പരിശോധനാ
ലാബുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൃഷി
ഓഫീസര്‍മാരുടേയും,
അസിസ്റ്റന്റ്മാരുടേയും
തസ്തിക ഒഴിഞ്ഞുകിടക്കുന്ന ത്
976.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കൃഷി
ഓഫീസര്‍മാരുടേയും, കൃഷി
അസിസ്റ്റന്റ്മാരുടേയും
തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ന്യൂ
മാഹി ഗ്രാമപഞ്ചായത്തിലെ
കൃഷി ഭവനില്‍ കൃഷി
ഓഫീസറായി നിയമനം
ലഭിച്ചയാള്‍
തിരുവനന്തപുരത്ത്
വര്‍ക്കിംഗ്
അറേന്‍ജ്മെന്റില്‍ കൃഷി
ഓഫീസറായി
ജോലിചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
വര്‍ക്കിംഗ്
അറേന്‍ജ്മെന്റ്
കാന്‍സല്‍ ചെയ്ത് കൃഷി
ഓഫീസര്‍മാരെ
ലഭ്യമാക്കാനുളള നടപടി
സ്വീകരിക്കുമോ ?
ഡാറ്റ ബാങ്ക്,
തണ്ണീര്‍ത്തട നിയമങ്ങള്‍
977.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാറ്റ
ബാങ്ക്, തണ്ണീര്‍ത്തട
നിയമങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമങ്ങളുടെ
കാര്‍ക്കശ്യം മൂലം
സാധാരണക്കാരായ ആളുകള്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പാരമ്പര്യമായി കിട്ടിയ
സ്വത്തില്‍ എന്നോ കൃഷി
ചെയ്തിരുന്നതിന്റെ
പേരില്‍ സാധാരണക്കാരുടെ
ഭവനനിര്‍മ്മാണ അവകാശം
നിഷേധിക്കുന്നത്
നീതിനിഷേധമാണെന്ന
അഭിപ്രായം
സര്‍ക്കാരിനുണ്ടോ; ഈ
നിയമം മൂലം കേവലം അഞ്ചു
സെന്റില്‍ പോലും വീട്
നിര്‍മ്മിക്കാന്‍
സാധിക്കാത്തവര്‍ക്ക്
വേണ്ടി എന്ത്
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ;
(സി)
ഡാറ്റാബാങ്ക്
തണ്ണീര്‍ത്തട നിയമം
മൂലം വീട്
നിര്‍മ്മിക്കാന്‍
കഴിയാത്ത എത്ര
കുടുംബങ്ങള്‍
കേരളത്തില്‍ ഉണ്ട്
എന്ന് വ്യക്തമാക്കാമോ;
ജില്ലതിരിച്ചുള്ള
കണക്കു നല്‍കാമോ?
തരിശ്
നെല്‍പ്പാടങ്ങളില്‍
നെല്‍കൃഷി
978.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ജില്ലകളില്‍ തരിശിട്ട
നെല്‍പ്പാടങ്ങളില്‍
നെല്‍കൃഷി
പുനരാരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
കര്‍ഷക
ഭവന് വാടകയ്ക്കു
നല്കുന്ന നടപടി
979.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
'കര്‍ഷക ഭവന്'
കൃഷിക്കാരുടെ
താമസത്തിനു വാടകയ്ക്കു
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
2011 മേയ് മുതല്‍ 2016
മാര്‍ച്ച് വരെ കര്‍ഷക
ഭവന് എത്ര
കര്‍ഷകര്‍ക്ക്
താമസത്തിനു
നല്‍കിയെന്നും
ആയിനത്തില്‍ എത്ര രൂപ
വരുമാനമുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
വിത്ത്
ബാങ്ക്
980.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിത്ത് ബാങ്ക് എന്ന
ആശയം കൊണ്ടു
വരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ സ്ഥലത്താണ്
കൃഷി വകുപ്പിന്റെ
വിത്ത് ഉത്പാദനവും
ഗവേഷണവും നടക്കുന്നത്;
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ രീതിയില്‍
വിത്ത് വിതരണം മിതമായ
നിരക്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
കടുത്തുരുത്തിയിലെ
കോഴി ഫാം
ആധുനികവത്ക്കരിക്കുന്നതിനും
ഇതിന്റെ കീഴിലുള്ള
സ്ഥലം കാര്‍ഷിക
മേഖലയ്ക്ക്
ഉപയോഗപ്രദമായി
തീര്‍ക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കര്‍ഷക
പെന്ഷന്
981.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക പെന്ഷന്
കുടിശ്ശികയായി എത്ര രൂപ
നല്‍കാനുണ്ടെന്നും എത്ര
പേര്‍ക്ക്
നല്‍കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പെന്ഷന് അടിയന്തരമായി
വിതരണം ചെയ്യാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഭാവിയില്‍
പെന്ഷന് തുക
ലഭിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും മാറ്റം
നിര്ദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
നാടന്‍
പച്ചക്കറി ഉത്പാദനവും
ശേഖരണവും വിപണനവും
നടത്തുന്നതിന് നടപടി
982.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
വ്രതകാലത്തും ,
വേനല്‍ക്കാലത്തും
നാടന്‍ പച്ചക്കറികളുടെ
വര്‍ദ്ധിച്ച ആവശ്യം
നേരിടാന്‍
കര്‍ഷകരെക്കൊണ്ട്
നാടന്‍ പച്ചക്കറികള്‍
ഉത്പാദിപ്പിക്കുന്നതിന്,
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍ കൃഷി
ആഫീസര്മാരെ
ഏകോപിപ്പിച്ച് ഓരോ
പ്രദേശത്തും വിളയുന്ന
പച്ചക്കറികളുടെ കൃഷി
ഇറക്കുന്നതിന് ആവശ്യമായ
സഹായം ചെയ്യുന്നതിനും,
പച്ചക്കറികളുടെ
ശേഖരണത്തിനും,
വിപണനത്തിനും
ഹോര്‍ട്ടികോര്‍പ്പിനെ
അധികാരപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നിയോജക മണ്ഡല
അടിസ്ഥാനത്തില്‍
ഹോര്‍ട്ടി
കോര്‍പ്പിന്റെ
പച്ചക്കറി ശേഖരണ -വിപണന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനും
സംസ്ഥാന- ജില്ലാ
അടിസ്ഥാനത്തില്‍ അവ
ഏകോപിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
മിതമായ
വിലയ്ക്ക് പച്ചക്കറികള്‍
ലഭ്യമാക്കാന്‍ നടപടി
983.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണം-ബക്രീദ്
കാലത്ത് കൃഷി
വകുപ്പിന്റെ ഓണ
ചന്തകള്‍ മുഖേനയും,
ഹോര്‍ട്ടികോര്‍പ്പിന്റെ
ശാഖകള്‍ വഴിയും എത്ര
കോടി രൂപയുടെ
പച്ചക്കറികളാണ് വില്പന
നടത്തിയിട്ടുള്ളത്;
(ബി)
മുന്‍
വര്‍ഷങ്ങളിലേതു പോലെ
ഓണക്കാലത്ത്
പച്ചക്കറികള്‍ക്ക് വൻ
വിലവർദ്ധനവ് ഉണ്ടായില്ല
എന്നതു സംബന്ധിച്ച്
കൃഷി വകുപ്പ്
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
ഇപ്രകാരം
ഉത്സവ സീസണുകളില്‍
പച്ചക്കറി വില
നിയന്ത്രണ
വിധേയമാക്കുന്നതിന്
തുടര്‍ന്നും നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
അരിയുടെ
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
984.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിയുടെ
ഉത്പാദനത്തില്‍
കേരളത്തെ സ്വയം
പര്യാപ്തതമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
നാളുകള്‍ക്കുള്ളില്‍
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിനാണ്
ഇപ്പോള്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദ വിവരം നല്‍കുമോ?
കയ്പാട്
കൃഷി
985.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് XXI
സ്കീമില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം,
പട്ടുവം, ചെറുകുന്ന്,
കണ്ണപുരം എന്നീ
പഞ്ചായത്തുകളിലെ
കയ്പാട് കൃഷി
അഭിവ്യദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
1023.51 ലക്ഷം രൂപയുടെ
ഭരണാനുമതി 10.02.2016
ന്
ലഭിച്ചിരുന്നുവെങ്കിലും
ടെന്‍ഡര്‍ നടപടികള്‍
ഇതുവരെ
പൂര്‍ത്തിയായിട്ടില്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രവൃത്തി എപ്പോള്‍
തുടങ്ങാന്‍ സാധിക്കും;
വിശദാംശം നല്‍കുമോ?
സംയോജിത
കൃഷി പദ്ധതി
986.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലത്തകര്‍ച്ചയെത്തുടര്‍ന്ന്
നിരവധി തോട്ടങ്ങളിലെ
റബ്ബര്‍ വെട്ടിമാറ്റി
കര്‍ഷകര്‍ മറ്റു
കൃഷിയിലേക്ക്
തിരിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
വെട്ടിമാറ്റിയ
തോട്ടങ്ങളുടെ കണക്ക്
സര്‍ക്കാരിന്റെ
കൈവശമുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഹെക്ടര്‍ സ്ഥലം
ഇത്തരത്തില്‍
മാറ്റിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
റബ്ബര്‍ വെട്ടിമാറ്റിയ
സ്ഥലങ്ങളില്‍ സംയോജിത
കൃഷി പദ്ധതി എല്ലാ
പഞ്ചായത്തുകളിലും
കുറഞ്ഞത് ഒന്നെങ്കിലും
ആവിഷ്ക്കരിക്കാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനത്തെപ്പറ്റി
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
പദ്ധതി
ആലോചിച്ചിട്ടില്ല
എങ്കില്‍ കേരളത്തിലെ
പഴം-പച്ചക്കറി കൃഷി
വികസനത്തിന്റെ ഭാഗമായി
ത്രിതല
പഞ്ചായത്തുകളുടെയും
സഹകരണ ബാങ്കുകളുടെയും
സഹകരണത്തോടെ
ഇവിടങ്ങളില്‍ കൃഷിയും
കോഴിവളര്‍ത്തലും
ഉള്‍പ്പെടെയുള്ളവ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
കൃഷി വകുപ്പിന്
കീഴിലുള്ള എന്‍ജിനീയറിംഗ്
വിഭാഗം
987.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ കൃഷി
വകുപ്പിന്റെ കീഴിലുള്ള
എന്‍ജിനീയറിംഗ് വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
എന്‍ജിനീയറിംഗ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
എന്‍ജിനീയറിംഗ്
വിഭാഗത്തിന് ആവശ്യമായ
ഫണ്ട് ലഭ്യമാണോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
എന്‍ജിനീയറിംഗ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ചെങ്ങന്നൂര്‍
നിയോജകമണ്ഡത്തിലെ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
നാളികേര
സംഭരണം
988.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് നാളികേര സംഭരണം
നിര്‍ത്തി വെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളികേര
സംഭരണം എപ്പോള്‍
പുനരാരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
നാളികേരത്തിന്
താങ്ങുവില
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ?
കേരഫെഡ്
അഴിമതി
989.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ നടന്നതായി
ആക്ഷേപമുള്ള കേരഫെഡ്
അഴിമതി സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
കുറ്റാരോപിതരായവര്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന് എത്ര കോടി
രൂപയുടെ നഷ്ടം
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
റബ്ബര്‍
ടാപ്പിംഗ് മേഖലയിലെ
തൊഴിലാളികളുടെ അഭാവം
990.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവു മൂലം കഷ്ടത
അനുഭവിക്കുന്ന റബ്ബര്‍
കര്‍ഷകര്‍ക്കും തൊഴില്‍
നഷ്ടമാകുന്ന ടാപ്പിംഗ്
തൊഴിലാളികള്‍ക്കും
മറ്റനുബന്ധ
തൊഴിലാളികള്‍ക്കും
ഏര്‍പ്പെടുത്തിയിട്ടുള്ള
ആശ്വാസ നടപടികള്‍
വിശദമാക്കാമോ;
(ബി)
തൊഴില്‍
നഷ്ടമായതോടെ
മറ്റുതൊഴില്‍ തേടി
പോകുന്നതുമൂലം റബ്ബര്‍
ടാപ്പിങ്ങിന് മതിയായ
തൊഴിലാളികളെ ലഭിക്കാത്ത
അവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
റബ്ബര്‍
ടാപ്പിംഗ് മേഖലയുടെ
ആധുനികവല്‍ക്കരണത്തിനും
പരിശീലനം നല്കി
തൊഴിലാളികളെ
ലഭ്യമാക്കുന്നതിനും
നടപടികൾ സ്വീകരിക്കുമോ?
റബ്ബര്‍
വിലയിടിവ് തടയുന്നതിനുള്ള
നടപടികള്‍
991.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവ് മൂലം
പ്രതിസന്ധിയിലായ
റബ്ബര്‍ കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
റബ്ബര്‍
വിലസ്ഥിരതാ ഫണ്ട്
പുന:സ്ഥാപിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
സ്വീകരിക്കുമോ ?
റബ്ബര്‍
വിലത്തകർച്ച
992.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ റബ്ബര്‍ വില
എത്രയായിരുന്നു;
ഇപ്പോഴത്തെ വില
എത്രയാണെന്നു പറയാമോ;
(ബി)
റബ്ബര്‍
വില ഇടിയാനുണ്ടായ കാരണം
എന്തെന്ന്
വിശദീകരിക്കാമോ;
വിലത്തകര്‍ച്ച തടയാന്‍
എന്തെങ്കിലും
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
റബ്ബര്‍
വിലത്തകര്‍ച്ചയില്‍
നിന്നും കര്‍ഷകരെ
രക്ഷിക്കാന്‍
ഏര്‍പ്പെടുത്തിയ
സബ്സിഡി വിതരണം
ഇപ്പോള്‍
നടക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര രൂപ
വരെ സബ്സിഡിയിനത്തില്‍
കര്‍ഷകര്‍ക്ക് വിതരണം
ചെയ്തു;സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതു വരെ
എത്ര രൂപ സബ്സിഡിയായി
കര്‍ഷകര്‍ക്ക് വിതരണം
ചെയ്തു;സംസ്ഥാനത്ത്
എത്ര കര്‍ഷകര്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നുണ്ട്;
(ഇ)
വിലയിടിവില്‍
നിന്നും കര്‍ഷകരെ
രക്ഷിക്കാന്‍ പരമാവധി
കര്‍ഷകര്‍ക്ക് സബ്സിഡി
തുക കാലതാമസം കൂടാതെ
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സര്‍ക്കാര്‍
ആരംഭിക്കുവാന്‍ പോകുന്ന
അഗ്രോ പാര്‍ക്ക്
993.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
ഉത്പാദനവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍
ആരംഭിക്കുവാന്‍ പോകുന്ന
അഗ്രോ പാര്‍ക്ക് അരി
ഉത്പാദനത്തിന് പ്രശസ്തി
കേട്ട പെരുമ്പാവൂര്‍
ഒക്കലിലെ സംസ്ഥാന
നെല്ല് ഉത്പാദന
കേന്ദ്രത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചെറുകിട
കര്‍ഷകര്‍ക്ക് പെന്ഷന്
994.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ട്
ഹെക്ടര്‍ വരെ ഭൂമിയുളള
ചെറുകിട നാമമാത്ര
കര്‍ഷകര്‍ക്ക് പ്രതിമാസ
പെന്ഷന്
നല്‍കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പെന്ഷന് തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
തൃശൂര്‍
കോള്‍നിലങ്ങളിലെ ബണ്ട്
നിര്‍മ്മാണം
T 995.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
കോള്‍നിലങ്ങളില്‍ കൃഷി
നശിക്കാതിരിക്കാന്‍
ഏനാമാവ്, മുനയം,
ഇടിയഞ്ചിറ തുടങ്ങിയ
ചിറകളിൽ യഥാസമയം
താല്‍ക്കാലിക ബണ്ട്
നിര്‍മ്മിക്കുന്നതിനും
കോള്‍ ചാലുകളിലെ
ചണ്ടി,കുളവാഴ എന്നിവ
നീക്കം
ചെയ്യുന്നതിനുമുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി
അടിയന്തരമായി ഫണ്ട്
അനുവദിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
കൃഷിക്ക്
പലിശരഹിത വായ്പ
996.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്ക്
പലിശരഹിത വായ്പ
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
എത്ര തുക വരെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതുതരം
പച്ചക്കറി കൃഷിക്കാണ്
ഇത്തരത്തിലുള്ള
പലിശരഹിത വായ്പ
നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
വായ്പ
ലഭിക്കുന്നതിനുള്ള
മാനദണ്ഡം,തിരിച്ചടവ്
രീതി എന്നിവ
വിശദമാക്കാമോ;
(ഡി)
സഹകരണ
സംഘങ്ങളില്‍
അംഗത്വമില്ലാത്ത
കര്‍ഷകര്‍ക്ക് പ്രസ്തുത
വായ്പ ലഭ്യമാകുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ?
വാമനപുരം
മണ്ഡലത്തിലെ കൃഷി ആഫീസുകൾ
997.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
കൃഷി വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
ആഫീസുകളില്‍ എത്ര
തസ്തികകള്‍
നിലവിലുണ്ട്; ഒഴിഞ്ഞു
കിടക്കുന്നവയെത്ര;
കാറ്റഗറി തിരിച്ച്
വിശദമാക്കാമോ?
പച്ചക്കറി
വിപണന കേന്ദ്രങ്ങള്‍
998.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണം,
ബക്രീദ് ആഘോഷ വേളയില്‍
ആവശ്യമായ പച്ചക്കറി
ലഭ്യമാക്കുന്നതിനും
വിലക്കയറ്റം
തടയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(ബി)
കൃഷി
വകുപ്പിന്റെയും
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
വിവിധ ഏജന്‍സികളുടെയും
മേല്‍നോട്ടത്തില്‍ എത്ര
വിപണന കേന്ദ്രങ്ങള്‍
പ്രസ്തുത സമയത്ത്
പ്രവര്‍ത്തിച്ചെന്നും
അതിലൂടെ എത്ര രൂപയുടെ
വിറ്റുവരവ് നടന്നു
എന്നും വിശദമാക്കാമോ?
നെല്‍കൃഷി
വികസനം
999.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.വിജയദാസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍ കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
പ്രസിദ്ധീകരിക്കുമോ;
(ബി)
നെല്‍കൃഷി
വികസനത്തിനായി
ആവിഷ്കരിക്കാനുദ്ദേശിക്കുന്ന
നൂതന
പദ്ധതികളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്‍
കര്‍ഷകര്‍ക്ക് ഉല്പാദന
ബോണസ് നല്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിള
ഇന്‍ഷ്വറന്‍സ്
ലഭിക്കുന്നതിനുള്ള
സൗകര്യം
സുതാര്യമാക്കുന്നതുള്പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ആലത്തൂര്‍
മോഡേണ്‍ റൈസ് മില്ലിന്റെ
പ്രവര്‍ത്തനം
1000.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മോഡേണ്‍ റൈസ്
മില്ലിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍ നടപടി
ആരംഭിചിട്ടുണ്ടോ ;
(ബി)
മോഡേണ്‍
റൈസ് മില്ലിലെ
യന്ത്രഭാഗങ്ങള്‍
അറ്റകുറ്റ പണി
ചെയ്യുന്നതിനുള്ള
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ ;
(സി)
യന്ത്രങ്ങളുടെ
അറ്റകുറ്റ പണിക്കും
സോര്‍ട്ടക്സ് മെഷീന്
വാങ്ങുന്നതിനും എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
ഇടവപ്പാതി
മഴയില്‍
കര്‍ഷകര്‍ക്കുണ്ടായ നഷ്ടം
1001.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
വെള്ളായണിക്കായല്‍
പ്രദേശത്ത് ഇൗ
വര്‍ഷത്തെ ഇടവപ്പാതി മഴ
മൂലമുണ്ടായ കാര്‍ഷിക
നഷ്ടത്തിന്റെ കണക്ക്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കര്‍ഷകര്‍ക്കുള്ള നഷ്ട
പരിഹാരത്തിന് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ?
വിവിധയിനം
വിളകളുടെ ഉല്‍പ്പാദനശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1002.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറെ വിപണനസാധ്യതയുള്ള
വിളകളായ പച്ചക്കറി,
പൂക്കള്‍,പഴവര്‍ഗ്ഗങ്ങള്‍
എന്നിവയുടെ
ഉല്‍പ്പാദനശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
സര്ക്കാര്എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇതിനായി
ടെക്നോളജി സെന്റര്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ നെല്‍കൃഷി
വികസനത്തിന് നൂതന
പദ്ധതികള്‍
1003.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
നെല്‍ക്കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമെന്ന്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
പ്രസിദ്ധീകരിക്കാമോ;
(ബി)
നെല്‍കൃഷി
വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്‍കര്‍ഷകര്‍ക്ക്
ഉല്‍പ്പാദനബോണസ്
ഉള്‍പ്പെടെ നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
വിള
ഇന്‍ഷ്വറന്‍സ്
ലഭിയ്ക്കുന്നതിനുള്ള
സൗകര്യം
സുതാര്യമാക്കുന്നതുള്പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
പച്ചക്കറി
ഉല്‍പ്പാദനം
1004.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
കാലയളവില്‍ പച്ചക്കറി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍
വിപണിയെക്കാള്‍ കുറഞ്ഞ
വിലയില്‍ ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ കൃഷിഭൂമി
1005.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ
കൃഷിഭൂമിയുടെ വിസ്തൃതി
തരം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ കൃഷി
ഭവനുകളിലെ ഒഴിവുള്ള
ഉദ്യോഗസ്ഥ തസ്തികകളില്‍
നിയമനം നടത്തുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മറവക്കാട്
പാടശേഖരത്തിലെ നിര്‍മ്മാണ
പ്രവൃത്തി
1006.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
കൊച്ചി മണ്ഡലത്തിലെ
ചെല്ലാനം പഞ്ചായത്തില്‍
മറവക്കാട്
പാടശേഖരത്തിലെ
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിലയിരുത്തിയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തരിശുഭൂമി
കൃഷിയോഗ്യമാക്കാന്‍
പദ്ധതി
1007.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
തരിശുഭൂമി
കൃഷിയോഗ്യമാക്കാന്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയാണോ
ഇതിന്റെ ചുമതല
ഏല്‍പ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
താന്നൂര്
നിയോജകമണ്ഡലത്തിലെ
കാര്‍ഷികയോഗ്യമല്ലാത്ത
കൃഷി ഭൂമി കൃഷിക്ക്
യോഗ്യമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
നിലവില്‍ അവിടെ
പ്രവര്‍ത്തിക്കുന്ന
"മോര്യാകാപ്പ്"പാടശേഖര
സമിതിക്ക് വിദഗ്ധ
പരിശീലനം നല്കി ചുമതല
ഏല്‍പ്പിക്കാന്‍
കഴിയുമോ;
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ?
വിലസ്ഥിരതാ
ഫണ്ട്
1008.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്
കിലോയ്ക്ക് 150 രൂപ
ലഭിക്കുന്നതിനുവേണ്ടി
മുന്‍ സര്‍ക്കാര്‍
ആവിഷ്കരിച്ച വിലസ്ഥിരതാ
ഫണ്ടിലേക്ക് ഈ
സര്‍ക്കാര്‍ എത്ര കോടി
രൂപ അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
റബ്ബര്‍ കര്‍ഷകര്‍ക്ക്
കഴിഞ്ഞ നാല്
മാസത്തിനുളളില്‍ എന്ത്
തുക അനുവദിച്ചു;
(സി)
വിലസ്ഥിരതാ
പദ്ധതിയില്‍ എത്ര
റബ്ബര്‍ കര്‍ഷകര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിലയിടിവില്‍നിന്നും
റബ്ബര്‍ കര്‍ഷകരെ
രക്ഷിക്കാനായി കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ; റബ്ബര്‍
നയം പ്രഖ്യാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് മുഖാന്തിരം പോളി
ഹൗസിനു വേണ്ടി ചെലവഴിച്ച
തുക
1009.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് മുഖാന്തിരം പോളി
ഹൗസിനു വേണ്ടി 2011-12
മുതല്‍ 2015-16 വരെ
സംസ്ഥാനത്ത് എത്ര തുക
ചെലവഴിച്ചു;
(ബി)
ഈ
കാലയളവില്‍ എത്ര പോളി
ഹൗസുകളാണ് അനുവദിച്ചത്;
(സി)
അതില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
വിജയപരാജയങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
നെല്‍വര്‍ഷം
1010.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിങ്ങം
ഒന്ന് മുതല്‍ ഒരു
വര്‍ഷകാലം
നെല്‍വര്‍ഷമായി
ആചരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിലുടെ
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
സ്ഥലത്താണ് ഇപ്പോള്‍
നെല്‍കൃഷി ഉളളത്എന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനകം എത്ര
കര്‍ഷകര്‍ നെല്‍കൃഷി
ഉപേക്ഷിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
അതിനുളള മുഖ്യ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
നെല്‍
കൃഷി ആദായകരമാക്കുവാന്‍
ഇൗ സര്‍ക്കാര്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പച്ചത്തേങ്ങ
സംഭരണം
1011.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡ്
നടത്തിവരുന്ന
പച്ചത്തേങ്ങ സംഭരണം
സ്തംഭനാവസ്ഥയിലേക്കെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മെയ്
മാസം
മുതല്സംഭരിച്ചുവന്ന
തേങ്ങയുടെ വില വിതരണം
ചെയ്യുന്നതിൽ തടസ്സം
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
തേങ്ങയുടെ
സംഭരണ വില കൂട്ടുന്നത്
പരിഗണനയിലുണ്ടോ;
(ഡി)
കേര
കര്‍ഷകര്‍ക്ക് സംഭരണ
തുക കൃത്യസമയത്ത്
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
പച്ചത്തേങ്ങ
സംഭരണം
1012.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകള്‍
മുഖേന സംഭരിച്ച
പച്ചത്തേങ്ങയുടെ
കുടിശ്ശിക തുക
കര്‍ഷകര്‍ക്ക്
ലഭ്യമായില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാലവിളംബം
കൂടാതെ കുടിശ്ശിക തുക
വിതരണം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഓണക്കാലത്തെ
കാര്‍ഷിക വിപണനം
1013.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഓണക്കാലത്ത്
ഹോര്‍ട്ടികോര്‍പ്പ് വഴി
എത്ര രൂപയുടെ
സാധനങ്ങളാണ്
വിറ്റഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഓണക്കാലത്ത് കാര്‍ഷിക
വിപണനത്തിന്
മറ്റേതെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരുന്നതെന്ന്
വ്യക്തമാക്കാമോ?
ഓണക്കാലത്ത്
പച്ചക്കറി വില നിയന്ത്രണം
1014.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
കൃഷി വകുപ്പ് പച്ചക്കറി
വില നിയന്ത്രണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
ഇതിനായി എത്ര കോടി രൂപ
സബ്സിഡിയായി വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കാമോ?
പീലിക്കോട്
പ്രാദേശിക ഗവേഷണ
കേന്ദ്രത്തിലെ തൊഴിലാളി
നിയമനം
1015.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീലിക്കോട്
പ്രാദേശിക ഗവേഷണ
കേന്ദ്രത്തില്‍
തൊഴിലാളികളെ
നിയമിക്കുന്നതിനായി
കഴിഞ്ഞ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
തയ്യാറാക്കിയ
ലിസ്റ്റില്‍ നിന്ന്
ഇതുവരെ എത്ര പേര്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ലിസ്റ്റില്‍
നിന്ന് തന്നെ
പൂര്‍ണ്ണമായും നിയമനം
നടത്താന്‍ നടപടി
സ്വീകരിയ്ക്കുമോ?
ജൈവപച്ചക്കറി
കൃഷി
1016.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജൈവപച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
പച്ചക്കറികളുടെ
ഉത്പാദനരംഗത്ത്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
സഹായകമാകുന്ന
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിൽ
ജെെവ കൃഷി
പ്രോത്സാഹിപ്പിക്കുന്നത്തിനു
നടപടി
1017.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കൃഷിയിടങ്ങളില്‍
കീടനാശിനിയുടെ ഉപയോഗം
മൂലം പ്രസ്തുത
പ്രദേശത്തെ ജലം
മലിനമാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജീവജാലങ്ങള്‍ക്ക്
ഹാനികരമായ കീടനാശിനി
ഉപയോഗം
കുറയ്ക്കുന്നതിനും ജെെവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമോ?
വെളിയന്നൂര്‍
ചല്ലി കൃഷി
യോഗ്യമാക്കുന്നതിനുള്ള
നടപടി
1018.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
-പേരാമ്പ്ര
മണ്ഡലങ്ങളിലായി
പരന്നുകിടക്കുന്ന
വെളിയന്നൂര്‍ ചല്ലി
കൃഷി
യോഗ്യമാക്കുന്നതിന്
സര്‍ക്കാരിന്റെ
മുമ്പില്‍ കൃഷി
വകുപ്പ് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കാര്‍ഷിക
മേഖലയില്‍ ഈ
പ്രദേശത്തിന് വലിയ
സാധ്യതകള്‍ ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വെളിയന്നൂര്‍
ചല്ലി കാര്‍ഷിക
പ്രാധാന്യമുള്ള വികസന
പദ്ധതികള്‍ക്ക്
ഉപയോഗപ്പെടുത്താന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ?
കീഴ്പേരൂര്‍
വാട്ടര്‍ ഷെഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
1019.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
ബ്ലോക്ക്
പഞ്ചായത്തിലുള്‍പ്പെട്ട
കീഴ്പേരൂര്‍ വാട്ടര്‍
ഷെഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിലേക്കായി
ഏത് ഫണ്ടാണ്
വിനിയോഗിക്കുന്നതെന്നും
എത്ര തുകയാണ്
അനുവദിച്ചിട്ടുളളതെന്നും
ഏതെല്ലാം തരത്തിലുളള
പ്രവൃത്തികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്നും
പ്രസ്തുത പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കാമോ?
കര്‍ഷകര്‍ക്ക്
ഇ - പേയ്മെന്റ്
1020.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ 2012-13
മുതല്‍ 2015-16വരെയുള്ള
കാലയളവില്‍
ബ്ലോക്കുതലത്തില്‍ കൃഷി
അസിസ്റ്റന്റ്
ഡയറക്ടര്‍മാര്‍
മുഖാന്തിരം
കര്‍ഷകര്‍ക്ക് ഇ -
പേയ്മെന്റ് മുഖേന
നല്കിയ
ആനുകൂല്യങ്ങള്‍ക്കായി
എത്ര രൂപ ചെലവഴിച്ചു;
(ബി)
അതില്‍
എത്ര രൂപ കൈപ്പറ്റാതെ
തിരികെ വന്നു; തിരികെ
വരാന്‍ എന്താണ്
കാരണമെന്നു
വെളിപ്പെടുത്താമോ ;
(സി)
ഏതെല്ലാം
ബാങ്കുകള്‍ മുഖേനയാണ്
ഇ-പേയ്മന്റ് നല്‍കിയത്
എന്നു വ്യക്തമാക്കുമോ?
വിലക്കുറവില്‍
പച്ചക്കറി വിതരണം
ചെയ്യുന്നതിന് നടപടി
1021.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
വിലക്കുറവില്‍
പച്ചക്കറി വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സംസ്ഥാനത്ത് എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ?
കീടനാശിനികളുടെ
ഉപയോഗം
1022.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരോധിച്ചിട്ടുള്ള
കീടനാശിനികളില്‍ പലതും
സംസ്ഥാനത്ത് വ്യാപകമായി
ഉപയോഗിക്കപ്പെടുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
കീടനാശിനി ഉപയോഗം
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
തരിശുനിലങ്ങള്‍
കൃഷി ചെയ്യുന്നതിനുള്ള
പദ്ധതികള്‍
1023.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലുള്ള
തരിശുനിലങ്ങള്‍
ഏതെല്ലാം; അവ എത്ര
ഹെക്ടര്‍ എന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കില്‍ എത്ര
ഹെക്ടര്‍
തരിശുനിലങ്ങളുണ്ടെന്ന്
കണക്കായിട്ടുണ്ടോ;
(സി)
പ്രസ്തുത
തരിശുനിലങ്ങളില്‍ കൃഷി
ചെയ്യുന്നതിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ഡി)
തരിശുനിലങ്ങളില്‍
കൃഷി ചെയ്യുന്നതിന്
ബന്ധപ്പെട്ട
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍ കൃഷി
വകുപ്പില്‍നിന്നും
ലഭിക്കുമെന്ന്
വിശദമാക്കുമോ?
കൃഷിഭവനുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
നികത്തുന്നതിന് നടപടി
1024.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വിവിധ കൃഷിഭവനുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ സംബന്ധിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തസ്തികകളാണ് ഓരോ
കൃഷിഭവനുകളിലും ഒഴിഞ്ഞ്
കിടക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കാര്‍ഷികവൃത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിന്
നടപടി
1025.
ശ്രീ.പി.
ഉണ്ണി
,,
കെ. ബാബു
,,
എ.എം. ആരിഫ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം,
പച്ചക്കറി
ഉത്പാദനത്തില്‍
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷികവൃത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
കൃഷി വകുപ്പ്
നടപ്പിലാക്കി വരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍
സംസ്ഥാനത്തെ
കൃഷിഭവനുകളുടെ
പങ്കാളിത്തവും
പ്രവര്‍ത്തനവും
എപ്രകാരമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൃഷിവകുപ്പിന്റെ
പച്ചക്കറി വിപണനശാല
1026.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഓണക്കാലത്ത്
പച്ചക്കറിവില
പിടിച്ചുനിര്‍ത്താന്‍
സഹായകരമായ
കൃഷിവകുപ്പിന്റെ
പച്ചക്കറി വിപണനശാല
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
തുടര്‍ന്നും
പ്രവര്‍ത്തിക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരം
വിപണന കേന്ദ്രത്തില്‍
പച്ചക്കറികള്‍
എത്തിക്കുന്ന
കര്‍ഷകര്‍ക്ക്
ആകര്‍ഷകമായ ആനുകൂല്യം
നല്കാന് സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരത്തിലുള്ള ഒരു
പദ്ധതി
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാലാവസ്ഥാധിഷ്ഠിത
വിള ഇന്‍ഷ്വറന്‍സ് പദ്ധതി
1027.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാധിഷ്ഠിത
വിള ഇന്‍ഷ്വറന്‍സ്
പദ്ധതി പ്രകാരം ഏതൊക്കെ
വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം എത്ര
പേര്‍ക്ക് ലഭിച്ചെന്ന്
വിശദമാക്കാമോ ?
ഹോര്‍ട്ടികോര്‍പ്പ്
വിതരണം ചെയ്യുന്ന
പച്ചക്കറികള്‍
1028.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്
വിതരണം ചെയ്യുന്ന
പച്ചക്കറികളുടെ
സംഭരണരീതി
എപ്രകാരമെന്ന്
വിശദമാക്കുമോ;
(ബി)
വിഷരഹിതമെന്ന
വ്യാജേന
ഹോര്‍ട്ടികോര്‍പ്പ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളും, സ്വകാര്യ
സ്ഥാപനങ്ങളും അന്യ
സംസ്ഥാനങ്ങളില്‍
നിന്നും പച്ചക്കറികള്‍
സംഭരിച്ചു വിപണനം
ചെയ്യുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
ചൂഷണം തടയുന്നതിനായി
പച്ചക്കറികളിലെ
വിഷാംശപരിശോധന
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പഴം, പച്ചക്കറികളുടെ
പരിശോധനയ്ക്ക്
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
നെല്‍കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1029.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍
കൃഷിയിറക്കുന്നതില്‍
നിന്നും പിന്മാറേണ്ടി
വരുന്ന സാഹചര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടുമൃഗങ്ങള്‍,
പക്ഷികള്‍
തുടങ്ങിയവയുടെ
ആക്രമണത്തില്‍ കൃഷി
നശിച്ച് നഷ്ടപരിഹാരം
ആവശ്യപ്പെട്ടിട്ടുള്ള
കര്‍ഷകരുടെ പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൃഷി
നാശം വന്ന
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
പുതിയ സ്കീമുകള്‍ കൃഷി
ഭവനിലൂടെ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഹോര്‍ട്ടികോര്‍പ്പ്
പച്ചക്കറികള്‍ക്ക് അധിക
വില
1030.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പ്
നടത്തുന്ന സ്ഥാപനങ്ങള്‍
ഓണക്കാലത്ത്
പച്ചക്കറികള്‍ക്ക്
വിപണി വിലയേക്കാള്‍
അധികതുക ചുമത്തിയെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിപണി
വിലയേക്കാള്‍ അധിക വില
ചുമത്തിയതിനുളള കാരണം
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഉയര്‍ന്ന വില
ഈടാക്കിയെന്നു കണ്ട
സ്ഥാപനങ്ങളുടെ ലൈസന്‍സ്
റദ്ദു ചെയ്യുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
വാഗ്ദാന ലംഘനം
1031.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്തേക്ക്
കര്‍ഷകര്‍
ഉല്പാദിപ്പിച്ച
പച്ചക്കറികള്‍ മുഴുവന്‍
വാങ്ങാമെന്ന വാഗ്ദാനം
ഹോര്‍ട്ടികോര്‍പ്പ്
പാലിച്ചിട്ടുണ്ടോ ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹോര്‍ട്ടികോര്‍പ്പിന്റെ
വാഗ്ദാന ലംഘനം നിമിത്തം
കര്‍ഷകര്‍ക്കുണ്ടായ
ദുരിതം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടത്തിനു പരിഹാരമായി
സര്‍ക്കാര്‍ സാമ്പത്തിക
സഹായം നല്‍കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
നടപടികള്‍
1032.
ശ്രീ.എം.എം.
മണി
,,
ഐ.ബി. സതീഷ്
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്ന് നേരിട്ട്
സംഭരിയ്ക്കുന്നുവെന്ന്
രേഖയുണ്ടാക്കി
മൊത്തകച്ചവടക്കാരില്‍
നിന്ന് വാങ്ങുന്ന
ഗുണമേന്മയില്ലാത്ത
പച്ചക്കറികള്‍
ഹോര്‍ട്ടികോര്‍പ്പ്
വിപണനകേന്ദ്രങ്ങളില്
വില്‍ക്കുന്നതായി വിവരം
ലഭിച്ചതിനെ തുടര്‍ന്ന്
വകുപ്പ് മന്ത്രി
സംഭരണശാലയില്‍ നടത്തിയ
മിന്നല്‍ പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കര്‍ഷകരില്‍
നിന്നും പച്ചക്കറി
സംഭരിച്ച വകയില്‍
ഹോര്‍ട്ടികോര്‍പ്പ്
കര്‍ഷകര്‍ക്ക്
നല്കുവാനുളള തുക
കുടിശ്ശിക ഉണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
അഴിമതി
മറച്ചുവയ്ക്കാന്‍ മുന്‍
എം.ഡി.
ഹോര്‍ട്ടികോര്‍പ്പിന്റെ
പേര് ദുരുപയോഗം ചെയ്ത്
പത്രപരസ്യം നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം ശിക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഗുണമേന്മയുളള
വിഷരഹിത പച്ചക്കറികള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കാനും
കര്‍ഷകര്‍ക്ക്
ഗുണപ്രദമാകുന്ന
തരത്തില്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനങ്ങളെ
മെച്ചപ്പെടുത്താനും
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
TxD
പോളിനേഷന്
തൊഴിലാളികള്‍ക്ക് അരിയര്‍
വേതനം
1033.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ TxD
പോളിനേഷന്
തൊഴിലാളികള്‍ക്ക്
നിയമാനുസൃതമായി
ലഭിക്കാനുള്ള അരിയര്‍
വേതനം ലഭ്യമാക്കാനുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; പ്രസ്തുത
തുക എപ്പോള്‍
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചീമേനിയില്‍
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
പ്രാദേശികഗവേഷണ കേന്ദ്രം
T 1034.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
പ്രാദേശിക
ഗവേഷണകേന്ദ്രം
അനുവദിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തിന്
അനുയോജ്യമായ ഭൂമി
ചീമേനിയിലെ പ്ലാന്റേഷനു
സമീപം സൗജന്യമായി
ലഭ്യമായാല്‍
ഗവേഷണകേന്ദ്രം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?