ആധാരം
സ്വയം തയ്യാറാക്കാനുള്ള
സൗകര്യം
703.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരം
സ്വയം തയ്യാറാക്കാനുള്ള
സൗകര്യം കഴിഞ്ഞ മൂന്ന്
മാസത്തിനിടക്ക്
എത്രപേര്‍
പ്രയോജനപ്പെടുത്തി എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലയില്‍
എത്രപേര്‍ വീതം ആധാരം
സ്വയം തയ്യാറാക്കി
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
സൗകര്യം ഇതുവരെ
പ്രയോജനപ്പെടുത്താത്ത
ജില്ലകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി
പുന:പരിശോധിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
നാഷണല്‍ ഹൈവേകളുടെ വീതി
704.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ നാഷണല്‍
ഹൈവേകളുടെ വീതി 45
മീറ്ററാക്കണമെന്ന്
നിഷ്കര്‍ഷിച്ചുകൊണ്ട്
കേന്ദ്ര ഗവണ്മെന്റില്
നിന്ന് നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
നയപരമായ
തീരുമാനമെടുത്തിട്ടുണ്ടോയെന്നും
ആയത് സംബന്ധിച്ച മറുപടി
കേന്ദ്രത്തിന്
നല്‍കിയിരുന്നോയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച
സ൪ക്കാ൪ നിലപാട്
വ്യക്തമാക്കുമോ?
ആറങ്ങാലി കടവില്‍ പാലം
705.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയില്‍
ആറങ്ങാലി കടവില്‍ പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് മുഖേന
സംസ്ഥാനത്തെ ഗ്രാമീണ
റോഡുകള്‍, ഒറ്റത്തവണ
നന്നാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനും
ഗതാഗത
യോഗ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പിലാത്തറ-പാപ്പിനിശ്ശേരി റോഡ്
പ്രവൃത്തി
706.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം നടക്കുന്ന
പിലാത്തറ-പാപ്പിനിശ്ശേരി
റോഡിന്റെയും
പാപ്പിനിശ്ശേരി, താവം
റെയില്‍വെ
മേല്‍പ്പാലത്തിന്റെയും
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതി
707.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
2015-16 വര്‍ഷത്തില്‍
ഒറ്റത്തവണ പുനരുദ്ധാരണ
പദ്ധതിയില്‍ അനുവദിച്ച
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ മലയോര
ഹൈവെ നിര്‍മ്മാണം
708.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര ഹൈവെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നാറ്റ്പാക് എത്ര
കിലോമീറ്റര്‍ റോഡിന്റെ
സര്‍വ്വെ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും,
ഇതില്‍ എത്ര
കിലോമീറ്റര്‍ റോഡിന്റെ
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
ഇനിയും സര്‍വ്വെ
പൂര്‍ത്തീകരിക്കാനുള്ള
എത്ര കിലോമീറ്റര്‍
റോഡുണ്ടെന്നും ഈ
സര്‍വ്വെ എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
റാന്നിയില്‍ നിര്‍മ്മാണ
തടസ്സം നേരിടുന്ന
പ്രവൃത്തികള്‍
709.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നിയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
കെട്ടിടങ്ങളായ
വെച്ചൂച്ചിറ
പോളിടെക്നിക്, റാന്നി
മിനി സിവില്‍
സ്റ്റേഷന്, അയിരൂര്‍
ഐ.എച്ച്.ആര്.ഡി,
റാന്നി വൈക്കം
ഗവണ്മെന്റ് യു. പി.
സ്കൂള്‍, റാന്നി
ഇട്ടിയപ്പാറ ശബരിമല
പില്‍ഗ്രിം സെന്റര്‍
എന്നിവ ഓരോന്നിന്റേയും
നിര്‍മ്മാണ പുരോഗതി
പ്രത്യേകം
വിശദീകരിക്കാമോ;
(ബി)
ഇവയ്ക്ക്
ഓരോന്നിനും അനുവദിച്ച
തുക, നിര്‍മ്മാണം എന്നു
പൂര്‍ത്തീകരിക്കും
എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഏതെങ്കിലും
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിന്
തടസ്സം നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
കെട്ടിടത്തിന്റേതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണ
തടസ്സം നേരിടുന്ന
പ്രവൃത്തികളുടെ പ്രശ്നം
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ബീമാപള്ളിയിലേക്ക് പാലം
നിര്‍മ്മിക്കാന്‍ നടപടി
710.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
കോവളം ഹൈവേ
ബൈപ്പാസ്സില്‍ നിന്ന്
ബീമാപള്ളിയിലേക്ക് പാലം
നിര്‍മ്മിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പാലം
പണി അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കുമോ;വിശദാംശം
വ്യക്തമാക്കുമോ ?
'കാട്ടുകുളം
- പരിയാനം പറ്റ -
മംഗലാംകുന്ന്' റോഡ്
711.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പൂക്കോട്ടുകാവ്,
കരിമ്പുഴ
പഞ്ചായത്തുകളിലുടെ
കടന്നുപോകുന്ന
കാട്ടുകുളം - പരിയാനം
പറ്റ - മംഗലാംകുന്ന്
റോഡ് പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
'ബാലുശ്ശേരി
ബൈപ്പാസ്' നിര്‍മ്മാണം
712.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
'ബാലുശ്ശേരി ബൈപ്പാസ്'
നിര്‍മ്മാണത്തിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ബൈപ്പാസിന്റെ
അലൈന്മെന്റ്
തയ്യാറിക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
ടി.
എസ്. കനാലിന് കുറുകെ പാലം
713.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
തുറയില്കടവില്
ആലപ്പാട്-കുലശേഖരപുരം
പഞ്ചായത്തുകളെ
ബന്ധിപ്പിച്ച് ടി. എസ്.
കനാലിന് കുറുകെ പാലം
നിര്‍മ്മിക്കുന്നതിനായുള്ള
മണ്ണ് പരിശോധന
ഉള്‍പ്പെടെയുള്ള
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പാലം
നിര്‍മ്മിക്കുന്നതിനുള്ള
ഡി.പി.ആര്
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
സുനാമി
ദുരന്ത സാധ്യതയുള്ള
ആലപ്പാട് പഞ്ചായത്തിനെ
കുലശേഖരപുരം
പഞ്ചായത്തുമായി
ബന്ധിപ്പിക്കുന്ന ഈ
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സി.ആര്.
എഫ്. റോഡുകള്‍
714.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കോങ്ങാട്
മണ്ഡലത്തിനു കൂടി
പ്രയോജനപ്രദമാകുന്ന
തരത്തില്‍ എത്ര
സി.ആര്. എഫ്.
റോഡുകളാണ്
നിര്ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്
; വിശദ വിവരം നല്‍കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കരമന-കളിയിക്കാവിള
ദേശീയപാത വികസനം
715.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ദേശീയപാതയുടെ
രണ്ടാംഘട്ടവികസനം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
ഇൗ പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
രണ്ടാംഘട്ടത്തില്‍
ഭൂമിയേറ്റെടുക്കുന്നതിനും
റോഡ്
നിര്‍മ്മാണത്തിനുമായി
എത്ര തുകയാണ് ഇൗ
സര്‍ക്കാര്‍
കെെമാറിയിട്ടുള്ളത്;
(സി)
പ്രസ്തുത
ദേശീയപാതയുടെ
മൂന്നാംഘട്ട
വികസനത്തിനുള്ള പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
മംഗലം
-മുരിക്കുംപറ്റ റോഡിന്റെ
അറ്റകുറ്റപ്പണികള്‍
716.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാല്നടയ്ക്കുുപോലും
കഴിയാത്തവിധം തകര്‍ന്ന
നിലയിലാണ് മംഗലം-
മുരിക്കുംപറ്റ റോഡ്
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016-17
വര്‍ഷത്തെ പുതുക്കിയ
ബഡ്ജറ്റില്‍ പ്രസ്തുത
റോഡിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
പ്രസ്തുത തുക
വിനിയോഗിച്ച് റോഡ്
അറ്റകുറ്റപ്പണി നടത്തി
സഞ്ചാരയോഗ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
റോഡ്
നവീകരണം
717.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
പി.ഡബ്ളു.ഡി.
റോഡുകളിലാണ് നവീകരണ
പ്രവൃത്തി
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി
റോഡിലെ വീതികുറഞ്ഞ
ഭാഗത്ത് (
പ്രത്യേകിച്ച് അത്തോളി
ഭാഗം) വീതി കൂട്ടാനുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
ദേശീയ
നിലവാരത്തില്‍
നിര്‍മ്മിക്കുന്ന റോഡുകളുടെ
ഗുണനിലവാരം
718.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ച്
വര്‍ഷ ഗ്യാരന്റിയോടെ
ദേശീയ നിലവാരത്തില്‍
പുനരുദ്ധരിച്ച റോഡുകള്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
മാസങ്ങള്‍ക്കകം തന്നെ
തകരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ കാരണം
അന്വേഷിക്കുമോ;
(ബി)
ഇത്തരത്തില്‍
തകരുന്ന റോഡിന്റെ
ഭാഗങ്ങള്‍
നിലവാരമില്ലാത്ത ടാര്‍
ഉപയോഗിച്ച് കരാറുകാരന്
തന്നെ അറ്റകുറ്റപ്പണി
നടത്തുന്നത് തടയാന്‍
എന്തെങ്കിലും മാര്‍ഗ്ഗം
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ദേശീയ
നിലവാരത്തില്‍
നിര്‍മ്മിക്കുന്ന
റോഡുകളുടെ
ഗുണനിലവാരത്തെ
സംബന്ധിച്ച് പരിശോധന
നടത്താന്‍ എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഡി)
റാന്നി
നിയോജക മണ്ഡലത്തിലെ
മണ്ണാറക്കുളഞ്ഞി-ചാലക്കയം
ശബരിമല പാതയുടേയും
റാന്നി-കോഴഞ്ചേരി
റോഡിന്റെയും
നിര്‍മ്മാണത്തില്‍
അപാകതയുള്ളതായി പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
മലയോര
ഹൈവേ
719.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേയുടെ രൂപരേഖ
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദാശം
നല്‍കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലെ ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലൂടെയുള്ള
എത്ര കിലോമീറ്റര്‍
റോഡാണ് പ്ലാന്‍
ചെയ്തിട്ടുള്ളത്?
വിശദവിവരം നല്‍കുമോ?
(സി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
അസംബ്ലി
മണ്ഡലങ്ങളിലൂടെയാണ്
പ്രസ്തുത ഹൈവേ കടന്നു
പോകുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഏറെക്കുറെ
മലയോര മേഖലയായ
കോങ്ങാട് അസംബ്ലി
മണ്ഡലത്തിന്റെ സാദ്ധ്യത
കൂടി പ്രസ്തുത
ഹൈവേയ്ക്കായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ശബരിമല
റോഡുകളുടെ പുനരുദ്ധാരണം
720.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ആകെ എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
തീര്‍ത്ഥാടകര്‍
കൂടുതലായി കടന്നു
പോകുന്ന കോട്ടയം,
പത്തനംതിട്ട
ജില്ലകള്‍ക്കായി എത്ര
തുക അനുവദിച്ചു;
(സി)
കാലങ്ങളായി
തീര്‍ത്ഥാടനകാലത്ത്
അറ്റകുറ്റപ്പണികള്‍
നടത്തിവന്നിരുന്ന
റോഡുകള്‍ ഇത്തവണ
അറ്റകുറ്റപ്പണികള്‍
നടത്താതെ
ഗതാഗതയോഗ്യമല്ലാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശബരിമല
റോഡുകളുടെ അറ്റകുറ്റപണി
721.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ദര്‍ശനവുമായി
ബന്ധപ്പെട്ട റോഡുകള്‍
അടിയന്തരമായി
അറ്റകുറ്റപ്പണി
നടത്തുന്നതിന്
എന്തെല്ലാം
മുന്നൊരുക്കങ്ങളും
നടപടികളുമാണ്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിനായി
പൊതുമരാമത്ത് വകുപ്പ്
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ഓടകള്‍
വൃത്തിയാക്കുതിന് നടപടി
722.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡിന്റെ
വശങ്ങളിലും
അല്ലാത്തിടങ്ങളിലുമുള്ള
ഓടകള്‍
വൃത്തിയാക്കുതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
യഥാസമയം
വൃത്തിയാക്കാത്തതിനാല്‍
മാലിന്യം നിറഞ്ഞ്
ജലമൊഴുക്ക് നിലച്ച്
റോഡുകള്‍ക്ക് നാശം
വരുത്തുന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഓട
വൃത്തിയാക്കുന്നതിനായി
സ്ലാബ് മാറ്റാന്‍ ജെ.
സി. ബി.
ഉപയോഗിക്കുന്നതുകൊണ്ട്
നശിച്ചുപോകുന്ന
സ്ലാബുകള്‍
പുനസ്ഥാപിക്കാത്തതിനാല്‍
ഉണ്ടാകുന്ന അപകടങ്ങളും
നാശനഷ്ടങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
തങ്കളം-കോഴിപ്പിള്ളി
ബൈപ്പാസ് റോഡ് നിര്‍മ്മാണം
723.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
തങ്കളം-കോഴിപ്പിള്ളി
ബൈപ്പാസ് റോഡ്
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്നും
എന്തുകൊണ്ടാണ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
നടക്കാത്തതെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
റോഡിന്റെ പ്രാധാന്യം
കണക്കിലെടുത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
ആലപ്പുഴ
- കൊടൈക്കനാല്‍ ദേശീയപാത
724.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
- കൊടൈക്കനാല്‍ (എ.സി-
റോഡിന്റെ ഭാഗം)
ദേശീയപാത നിര്‍മ്മാണം
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന് ഭൂമി
ഏറ്റെടുക്കുന്നതു
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ?
പൂനൂര്
പാലം,ടൗണ്‍ എന്നിവയുടെ
നവീകരണം
725.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ പൂനൂര്
പാലം നവീകരണം, ടൗണ്‍
നവീകരണം എന്നിവയുടെ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ :
(ബി)
എന്തൊക്കെ
പ്രവര്‍ത്തികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍
വേഗത്തിലാക്കാനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ആര്യന്
തൊടിക പാലം
726.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച ആര്യന് തൊടിക
പാലത്തിന്‍െറ നിർമ്മാണ
പ്രവർത്തനങ്ങൾക്കായി
സ്ഥലമേറ്റെടുക്കല്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രവർത്തിക്ക്
പ്രത്യേകാനുമതിയും,
സാങ്കേതികാനുമതിയും
നല്കി പ്രവർത്തി
ആരംഭിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രവർത്തിയുടെ
സാങ്കേതികാനുമതി
വൈകുന്നത് എന്ത്
കാരണത്താലാണെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
പാക്കേജ്
727.
ശ്രീ.എം.
രാജഗോപാലന്‍
,,
ജെയിംസ് മാത്യു
,,
പി.വി. അന്‍വര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
മലബാര്‍ പാക്കേജില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പ്രവൃത്തികളില്‍
ഏതെങ്കിലും
ആരംഭിക്കാത്തതായി ഉണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ആരംഭിച്ച പ്രവൃത്തികള്‍
പൂര്‍ത്തിയാകാത്തതായി
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതി പുതുക്കി
നല്കാന് നടപടി
സ്വീകരിക്കുമോ?
മങ്കാവ്
കണ്ണിപറമ്പ റോഡുപണി
പൂര്‍ത്തിയാക്കാന്‍ നടപടി
728.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കാവ്
കണ്ണിപറമ്പ റോഡിന് എത്ര
രുപയുടെ ഭരണാനുമതിയാണ്
2011 വര്‍ഷത്തില്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
വ്യവസ്ഥയില്‍
പ്രവര്‍ത്തി
പൂര്‍ത്തീകരിക്കേണ്ട
കാലാവധി എന്നായിരുന്നു;
എത്ര ശതമാനം അധിക
നിരക്കിലാണ്
പ്രവര്‍ത്തി നല്‍കിയത്;
(സി)
എത്ര
രൂപ ഇതിനകം കരാറുകാരന്
നല്‍കിയിട്ടുണ്ട്;
ബാക്കി പ്രവര്‍ത്തികള്‍
പൂർത്തീകരിക്കാന്‍
കാലതാമസം വന്നത്
എന്തുകൊണ്ടാണ്;
(ഡി)
റോഡിന്റെ ഏതാനും ഭാഗം
ജപ്പാന് കുടിവെള്ള
പദ്ധതി നടക്കുന്നതുമൂലം
ഒഴിവാക്കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
നിലവിലുള്ള
കരാറുകാരനെക്കൊണ്ട്
തന്നെ ബാക്കി
പ്രവര്‍ത്തികള്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
കാഞ്ഞാണി
-വാടാനപ്പള്ളി സ്റ്റേറ്റ്
ഹെെവേ
729.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കാഞ്ഞാണി വാടാനപ്പള്ളി
സ്റ്റേറ്റ് ഹെെവേയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
17 മീറ്റര്‍ വീതിയില്‍
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റില്‍
40 കോടി രൂപ നീക്കി
വച്ച പ്രസ്തുത
ഹെെവേയുടെ നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മരാമത്ത്
പണികളെ സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട്
730.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്സര്ക്കാരിന്െറ
കാലത്ത് പൊതുമരാമത്ത്
വകുപ്പു മന്ത്രിയും
ധനകാര്യ മന്ത്രിയും
ഇടപെട്ട്
നടത്തിയിട്ടുളള
മരാമത്ത് പണികളെ
സംബന്ധിച്ച് വിജിലന്‍സ്
ഡയറക്ടറായിരുന്ന
വി൯സന്.എം.പോള്‍
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികളെക്കുറിച്ച്
വിശദീകരിക്കുമോ?
കോതമംഗലം
തങ്കളം-കാക്കിനാട് റോഡിനുള്ള
സ്ഥലം ഏറ്റെടുക്കല്‍
731.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ലെ ബഡ്ജറ്റില്‍ മതിയായ
തുക
വകയിരുത്തിയിട്ടുള്ള
കോതമംഗലം
തങ്കളം-കാക്കിനാട്
റോഡിനുള്ള സ്ഥലം
ഏറ്റെടുക്കല്‍
നടപടിയുടെ നിലവിലുള്ള
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
സ്ഥലംഏറ്റെടുക്കല്‍
ത്വരിതഗതിയില്‍
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
ജോലി എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ജില്ലാതല
ഫ്ലാഗ്ഷിപ് പദ്ധതി
732.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്ഗവണ്മെന്റിന്റെ
കാലത്ത് ജില്ലാതല
ഫ്ലാഗ്ഷിപ് പദ്ധതിയുടെ
ആനുവിറ്റി സ്കീമില്‍
ഏതെല്ലാം
പ്രവര്‍ത്തികള്‍ ആണ്
ആരംഭിച്ചത്;
എസ്റ്റിമേറ്റ് പ്രകാരം
ഇതിന്റെ മൊത്തം ചെലവ്
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
മലയോര ഹെെവേയുടെ
ഭാഗമായി ഫ്ലാഗ്ഷിപ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
ചെറുപുഴ മുതല്‍
വള്ളിത്തോട് വരെയുള്ള
ഭാഗത്തിന്റെ
പ്രവര്‍ത്തി ചെയ്യാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
ടെണ്ടര്‍
എസ്റ്റിമേറ്റ് പ്രകാരം
എത്ര മാസത്തിനുള്ളിലാണ്
പ്രവര്‍ത്തി
പൂര്‍ത്തിയാക്കേണ്ടത്;
ഇതിന്റെ പ്രവര്‍ത്തി
മുടങ്ങാതെ നടക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
കേച്ചേരി
സെന്ററിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
733.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനക്കുരുക്കും
അപകടങ്ങളും
തുടര്‍ച്ചയായുണ്ടാകുന്ന
തൃശൂര്‍ - കുറ്റിപ്പുറം
ഹൈവേയിലെ കേച്ചേരി
സെന്ററിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
ഉടന്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ചടയമംഗലം
നിയോജകമണ്ഡലത്തിലെ റോഡുകള്‍
734.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ടെന്‍ഡര്‍
നടപടി സ്വീകരിച്ച
പൊതുമരാമത്ത്
റോഡുകളുടെ തുടര്‍
നടപടികള്‍
നിലച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
ചാലക്കുടി
പി.ഡബ്ല്യൂ.ഡി.റെസ്റ്റ്
ഹൗസിന്റെ ഗ്രേഡ് ഉയര്‍ത്താന്‍
നടപടി
735.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പി.ഡബ്ല്യൂ
.ഡി.റെസ്റ്റ് ഹൗസില്‍
ട്രഷറി നിക്ഷേപ
ഫണ്ടുപയോഗിച്ച്
അഡീഷണല്‍ ബ്ലോക്ക്
നിര്‍മ്മിക്കുകയും,
അഡീഷണല്‍ ബ്ലോക്കിന്റെ
രണ്ടാം നിലയുടെ
നിര്‍മ്മാണം
ആരംഭിക്കുകയും ചെയ്ത
സാഹചര്യത്തില്‍
പ്രസ്തുത റെസ്റ്റ്
ഹൗസിന്റെ ഗ്രേഡ്
ഉയര്‍ത്തുന്നതിനും,
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റത്തവണ
നവീകരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
736.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റത്തവണ
നവീകരിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റോഡുകളുടെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
റോഡുകളുടെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലം
മിനി സിവില്സ്റ്റേഷന്
737.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
നടന്നുവരുന്ന
കുന്ദമംഗലം മിനി
സിവില്‍സ്റ്റേഷന്റെ
മൊത്തം എസ്റ്റിമേറ്റ്
തുക 7.15 കോടിയാണെന്നും
അതില്‍ 4കോടി രൂപയ്ക്ക്
മാത്രമാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന
വിവരവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശേഷിക്കുന്ന
തുകയ്ക്കുകൂടി
ഭരണാനുമതി നല്കി
നിലവിലുള്ള
കരാറുകാരനെക്കൊണ്ട്
പ്രവൃത്തി
പൂര്ത്തികരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
മഴുവഞ്ചേരി-ചൂണ്ടല്‍
റോഡ് നിര്‍മ്മാണം
738.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍-കുറ്റിപ്പുറം
ഹൈവേയില്‍ ചൂണ്ടല്‍
പഞ്ചായത്തിലെ
മഴുവഞ്ചേരി മുതല്‍
ചൂണ്ടല്‍ വരെയുള്ള 5
കിലോമീറ്റര്‍ റോഡ്
നിര്‍മ്മാണത്തിനായി
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കോരുത്തോട്
-മൂക്കംപെട്ടി-കണമല റാേഡ്
739.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ കോരുത്തോട്
-മൂക്കംപെട്ടി-കണമല
റാേഡിന്റെ
ബിഎം&ബിസി
തരത്തിലുള്ള പണി
അടുത്തകാലത്ത്
നടത്തിയതിന് എത്ര കോടി
രൂപ കരാര്‍ പ്രകാരം
ചെലവഴിച്ചിട്ടുണ്ട്;
ഇതിന്റെ കരാറുകാരന്
ആരാണ്;
(ബി)
എന്നാണ്
ഇൗ റോഡിന്റെ പണി
തുടങ്ങിയതും
പൂര്‍ത്തിയായതും എന്ന്
വ്യക്തമാക്കാമോ;
(സി)
പണി
തീര്‍ന്ന ഉടനെ തന്നെ
പ്രസ്തുത റോഡിന്റെ പല
ഭാഗങ്ങളും
പൊട്ടിപ്പൊളിഞ്ഞ്
ഗതാഗതയോഗ്യമല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റോഡിന്റെ
ജാേലികള്ക്ക്
മേല്‍നോട്ടം
വഹിച്ചപൊതുമരാമത്ത്
വകുപ്പ് ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
(ഇ)
സത്യസന്ധനായ
ഒരു ഉന്നത
ഉദ്യോഗസ്ഥന്റെ
ചുമതലയിൽ ഇൗ റോഡിന്റെ
പണി
പരിശോധിയ്ക്കുവാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(എഫ്)
പരിശോധനയില്‍
ഇൗ റോഡിന്റെ പണിയില്‍
അഴിമതി നടന്നതായി
കണ്ടെത്തിയാല്‍ അതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍,
കോണ്ട്രാക്ടര്
എന്നിവര്‍ക്കെതിരെ
അടിയന്തര നടപടി
സ്വീകരിക്കാന്‍
തയ്യറാകുമോ;
(ജി)
റോഡിന്റെ
എസ്റ്റിമേറ്റ് തുക
എത്രയെന്നും
എഗ്രിമെന്റ് തുക
എത്രയെന്നും കരാറുകാരന്
പി.ഡബ്ലിയു.ഡി കരാര്‍
തുക മുഴുവനും
നല്‍കിയിട്ടുണ്ടോ
എന്നും വിശദാംശങ്ങള്‍
സഹിതം
വെളിപ്പെടുത്തുമോ?
പേരൂച്ചാല്‍
പാലം നിര്‍മ്മാണം
740.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂച്ചാല്‍
പാലംനിര്‍മ്മാണം എന്നു
പൂര്‍ത്തിയാക്കി
പൊതുജനങ്ങള്‍ക്ക്
തുറന്നുകൊടുക്കാനാവുമെന്ന്
അറിയിക്കാമോ; ഇപ്പോള്‍
പാലത്തിന്റെ എന്തൊക്കെ
പ്രവൃത്തികളാണ്
നടക്കുന്നത്; ഇനിയും
എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
പേരൂച്ചാല്‍
പാലം എന്നാണ്
നിര്‍മ്മാണം
ആരംഭിച്ചത്;
നിര്‍മ്മാണം
മുടങ്ങാനുണ്ടായ കാരണം
എന്താണെന്നം ഇപ്പോള്‍
പാലം നിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
പാലത്തിന്റെ
നിര്‍മ്മാണച്ചെലവ് എത്ര
രൂപയാണ്; അപ്രോച്ച്
റോഡ് നിര്‍മ്മാണം
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
ആറ്റിങ്ങല്‍
ബൈപാസ് റോഡ്
741.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ബൈപാസ് റോഡ് പദ്ധതി
നടപ്പില്‍
വരുത്തുന്നതിന് 2016
-17ലെ ബഡ്ജറ്റില്‍ എത്ര
തുക നീക്കി
വച്ചിട്ടുണ്ടെന്നും,
പദ്ധതി ഏതു രീതിയിലാണ്
നടപ്പില്‍
വരുത്തുന്നതിനാണ്
തീരുമാനമെടുത്തിട്ടുള്ളതെന്നും
വിശദമാക്കാമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട
സ്ഥലമെടുപ്പ് ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
സര്‍ക്കാര്‍
റോഡുകളിലെ കൈയ്യേററം
742.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശിയപാതയും
സംസ്ഥാനപാതയുമുള്പ്പെടെയുള്ള
സര്‍ക്കാര്‍ റോഡുകള്‍
സ്വകാര്യവ്യക്തികള്‍
കൈയ്യേറി അവരുടെ സാധന
സാമഗ്രികള്‍
സൂക്ഷിച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
സാധനസാമഗ്രികള്‍
സൂക്ഷിച്ചിരിക്കുന്നത്
കാരണം കാല്‍നട
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
ബുദ്ധിമുട്ടുണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് ഒഴിവാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ ശോചനീയാവസ്ഥ
743.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പഞ്ചായത്ത്
റോഡുകള്‍
പി.ഡബ്ല്യു.ഡി. മുഖേന
ഒറ്റത്തവണ പണി നടത്തി
ഗതാഗതയോഗ്യമാക്കുന്ന
പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
ആറ്റിങ്ങല്‍
പട്ടണത്തില്‍ നാഷണല്‍
ഹൈവേയുടെ വീതികൂട്ടല്‍
744.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
പട്ടണത്തില്‍ നാഷണല്‍
ഹൈവേയുടെ വീതികൂട്ടുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണെന്ന്
വ്യക്തമാക്കാമോ?
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം
T 745.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിലെ
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
കെട്ടിടം പഴകി
താമസയോഗ്യമല്ലാത്ത
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കെട്ടിടം
പൊളിച്ചുമാറ്റി പുതിയ
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന പ്രവൃത്തികള്‍
746.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തേക്കുള്ള
ബഡ്ജറ്റില്‍
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക
വകകൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കൊട്ടാരക്കര
മിനിസിവില്സ്റ്റേഷന്
നിര്‍മ്മാണം പുനരാരംഭിക്കാന്‍
നടപടി
747.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
മിനി സിവില്സ്റ്റേഷന്
നിര്‍മ്മാണം
തടസ്സപ്പെട്ടിട്ട്
എത്രനാളായി;
(ബി)
മിനിസിവില്‍
സ്റ്റേഷന് നിര്‍മ്മാണം
പുനരാരംഭിക്കുന്നത്
സംബന്ധിച്ച് ബഹു.
പൊതുമരാമത്ത്
മന്ത്രിയുടെ
സാന്നിധ്യത്തില്‍
ചേര്‍ന്ന യോഗത്തില്‍
കൈക്കൊണ്ട
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ഡി)
മിനി
സിവില്സ്റ്റേഷന്
നിര്‍മ്മാണം
അടിയന്തിരമായി
പുനരാരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
മാളിയേക്കല്‍
ലവല്‍ ക്രോസില്‍
ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം.
748.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പടനായര്
കുളങ്ങര-ശാസ്താംകോട്ട
റോഡില്‍ മാളിയേക്കല്‍
ലവല്‍ ക്രോസില്‍
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനും
ഡി.പി.ആര്
തയ്യാറാക്കുന്നതിനും
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;ഡി.പി.ആര്.
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പ് റസ്റ്റ്ഹൗസുകള്‍
നവീകരിക്കാന്‍ നടപടി
749.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്
റസ്റ്റ്ഹൗസുകള്‍
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നു എന്ന്
അറിയിക്കുമോ;
(ബി)
റസ്റ്റ്ഹൗസുകളിലെ
മുറികളിലെ
ശൗചാലയങ്ങളിലെ പഴകിയതും
പ്രവര്‍ത്തിക്കാത്തതുമായ
ടാപ്പുകള്‍,
ക്ലോസറ്റുകള്‍ എന്നിവ
മാറ്റി
സ്ഥപിക്കുന്നതിനും
മുറികള്‍ വൃത്തിയായി
സൂക്ഷിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട്
മാവൂര്‍ റോഡ്
750.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മാവൂര്‍ റോഡില്‍
കൂളിമാട് മുതല്‍
മാവൂര്‍ വരെയുളള ഭാഗം
വളരെ വീതി കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭാഗം വീതി
കൂട്ടുന്നതിന് സ്ഥലം
പൊന്നും
വിലക്കെടുക്കുന്നതിനുളള
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(സി)
കൂളിമാട്
പാലം നിര്‍മ്മാണം
2016-17 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
സാഹചര്യത്തില്‍ മാവൂര്‍
മുതല്‍ കൂളിമാട് വരെ
റോഡ് വീതി
കൂട്ടുന്നതിനുളള നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പ് കരാറുകാര്‍ക്ക്
കൊടുത്തു തീര്‍ക്കാനുള്ള
കുടിശ്ശിക
751.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നസമയത്ത്
പൊതുമരാമത്ത് വകുപ്പ്
കരാറുകാര്‍ക്ക്
കുടിശ്ശികയായി എത്ര
കോടി രൂപ കൊടുത്തു
തീര്ക്കാനുണ്ടായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
കരാറുകാരുടെ
കുടിശ്ശിക തുക
സമയബന്ധിതമായി
കൊടുത്തു
തീര്‍ക്കുന്നതിന് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ ആധുനികവല്‍ക്കരണം
752.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
ആധുനികവല്‍ക്കരണത്തിന്
സ്വീകരിക്കുന്ന നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
പൊതുമരാമത്ത്
പ്രവര്‍ത്തികളുടെ
കാര്യക്ഷമതയും
സുതാര്യതയും
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ?
റോഡുകളുടെയും
നടപ്പാതകളുടെയും സുരക്ഷിതത്വം
753.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകള്‍ക്ക്
ഇരുവശവും
സ്വകാര്യവ്യക്തികളും
സ്ഥാപനങ്ങളും,
നിര്‍മ്മാണ സാമഗ്രികളും
തടികളും മറ്റും
കൂട്ടിയിടുന്നതുമൂലം
അപകടങ്ങളുണ്ടാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അനധികൃതമായി നിര്‍മ്മാണ
സാമഗ്രികളും മറ്റും
റോഡിലും നടപ്പാതകളിലും
കൂട്ടിയിടുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
(സി)
റോഡുകളുടെ
നിര്‍മ്മാണത്തിനും
മറ്റുമായി നിര്‍മ്മാണ
സാമഗ്രികളും
യന്ത്രങ്ങളും
നിര്‍മ്മാണമാരംഭിക്കുന്നതിന്
വളരെ മുന്‍പേ തന്നെ
ഇത്തരത്തില്‍
സൂക്ഷിക്കുന്നത്
മാര്‍ഗ്ഗതടസ്സം
സൃഷ്ടിക്കുന്നതും
അപകടങ്ങള്‍ക്ക്
ഇടയാക്കുന്നതുമാണെന്നുള്ള
വസ്തുത ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
എങ്കില്‍
ഈ സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിനും
സുഗമമായ സഞ്ചാരം
ഉറപ്പുവരുത്തുംവിധം
റോഡുകളെയും
നടപ്പാതകളെയും
സുരക്ഷിതമാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക് സ്റ്റീല്‍
വാങ്ങുന്നതിനുളള നടപടി
754.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള
ചെറുവണ്ണൂര്‍ സ്റ്റീല്‍
കോംപ്ലക്സില്‍
ഉല്പാദിപ്പിക്കുന്ന
സ്റ്റീല്‍ മറ്റേതൊരു
കമ്പനിയോടും
കിടപിടിക്കുന്ന
ഗുണനിലവാരം ഉളളതാണ്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ച്
ചെയ്യുന്ന പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
ആവശ്യമായ സ്റ്റീല്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുളള
ചെറുവണ്ണൂര്‍ സ്റ്റീല്‍
കോംപ്ലക്സില്‍നിന്നും
വാങ്ങി
ഉപയോഗിക്കുന്നതിന്
ആവശ്യമായ പരിഗണന
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കണ്ണങ്ങാട്ട്-
ഐലന്റ് പാലം
755.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കണ്ണങ്ങാട്ട്- ഐലന്റ്
പാലത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ
തൽസ്ഥിതി വിശദമാക്കാമോ;
(ബി)
പാലത്തിന്റെ
നിര്‍മ്മാണം എപ്പോൾ
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പാലത്തിന്റെ
അപ്രോച്ച് റോഡിനായുളള
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ഇ)
പാലത്തിന്റെ
അംഗീകാരം
നല്കിയിട്ടുളള
അലൈന്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
ഈ
പാലം എപ്പോൾ
ഗതാഗതത്തിനായി
തുറന്നുകൊടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
തുപ്പക്കല്ല്-ഗോസാഡ
റോഡില്‍ പാലം
756.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തിലെ
കുംബടാജെ ഗ്രാമ
പഞ്ചായത്തില്‍
തുപ്പക്കല്ല്-ഗോസാഡ
റോഡില്‍ പരപ്പപാലം
പണിയുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
പാലത്തിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പാലത്തിനുള്ള ഭരണാനുമതി
എപ്പോള്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
റോഡുകള്‍
757.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ഭൂപ്രകൃതിയുടെ
പ്രത്യേകതമൂലം
നിര്‍മ്മാണം
പൂര്‍ത്തിയായ
റോഡുകളുടെ ഉപരിതലം
പൊട്ടുകയും റോഡുകള്‍
ഭൂമിയിലേക്ക് താഴുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത റോഡുകള്‍
സംരക്ഷിക്കുന്നതിന്
ശാസ്ത്രീയ നിര്‍മ്മാണ
രീതികള്‍
അവലംബിക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തെ റോഡ്
നിര്‍മ്മാണം
സംബന്ധിച്ച് നാറ്റ്പാക്
മുഖേന പഠനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
758.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത്
വകുപ്പില്‍
നടപ്പിലാക്കുന്നതിനായി
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ കോഴിക്കോട്
ജില്ലയില്‍ ഭരണാനുമതി
ലഭിച്ചിട്ടുള്ള പുതിയ
പ്രവര്‍ത്തികള്‍
ഏതെല്ലാം; ഒാരോ
പ്രവര്‍ത്തിയ്ക്കും
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
മുടപ്പല്ലൂര്‍-മംഗലംഡാം
റോഡ് നിർമ്മാണം
759.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
മുടപ്പല്ലൂര്‍-മംഗലംഡാം
റോഡിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുടപ്പല്ലൂര്‍-മംഗലംഡാം
റോഡ്
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നറിയിക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
അടിയന്തിരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഏയിഞ്ചല്വാലി-മൂലക്കയം
റോഡിന്റെ പണി
760.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ
ഏയിഞ്ചല്വാലി-മൂലക്കയം
റോഡിന്റെ പണി
അടുത്തകാലത്ത്
നടത്തിയത് ഏത്
കോണ്‍ട്രാക്ടറാണ്;
പേരു വിവരം
വെളിപ്പെടുത്താമോ;
(ബി)
എന്ത്
തുകയ്ക്കാണ് പ്രസ്തുത
റോഡുപണി നടത്തിയത്;
ഇതിന്റെ എസ്റ്റിമേറ്റ്
തുക എത്ര; എഗ്രിമെന്റ്
തുക എത്ര;
വിശദമാക്കാമോ;
(സി)
എന്നാണ്
പ്രസ്തുത റോഡിന്റെ പണി
തുടങ്ങിയതെന്നും
പൂര്‍ത്തിയാക്കിയതെന്നും
വെളിപ്പെടുത്താമോ;
വിശദമാക്കാമോ;
(ഡി)
റോഡിന്റെ
പണി തീര്‍ന്ന ഉടന്‍
തന്നെ പ്രസ്തുത
റോഡിന്റെ പല ഭാഗങ്ങളും
പൊട്ടിപ്പൊളിഞ്ഞതു
മൂലം ജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
റോഡിന്റെ പണിയ്ക്ക്
മേല്‍നോട്ടം വഹിച്ച
പി.ഡബ്ള്യു.ഡി.
ഉദ്യോഗസ്ഥര്‍
ആരൊക്കെ;
വിവരിക്കുമോ;
(എഫ്)
റോഡു പണിയില്‍
ക്രമക്കേട് ഉള്ളതായി
ആക്ഷേപമുള്ളതിനാല്‍
സത്യസന്ധരായ
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി ഇൗ
റോഡിന്റെ പണി വിശദമായി
പരിശോധിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ജി)
വിശദമായ
പരിശോധനയുടെ
വെളിച്ചത്തില്‍, ഇൗ
റോഡു പണിയില്‍ അഴിമതി
നടന്നിട്ടുണ്ടെങ്കില്‍
അതിന് കാരണക്കാരായ
പി.ഡബ്ള്യു.ഡി.
ഉദ്യോഗസ്ഥര്‍ക്കെതിരെയും
കോണ്‍ട്രാക്ടര്‍ക്കെതിരെയും
അടിയന്തര നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാക്കുമോ;
കരാറുകാരന്
പി.ഡബ്ള്യു.ഡി.യില്‍
നിന്നും കരാര്‍ തുക
മുഴുവനും കൊടുത്തു
കഴിഞ്ഞോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ക്രമവിരുദ്ധമായ
മരാമത്തു പണികള്‍
761.
ശ്രീ.കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്‍െറ
കാലത്ത് നടത്തിയ
ക്രമവിരുദ്ധമായ
മരാമത്തു പണികളെ
സംബന്ധിച്ച് അന്നത്തെ
വിജിലന്‍സ് ഡയറക്ടര്‍
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇൗ
പ്രശ്നത്തില്‍
ആരുടെയെല്ലാം
ഇടപെടലുണ്ടെന്നാണ്
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിരിക്കുന്നത്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്‍െറ
ഒരു പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഞാവളിന്‍കടവില്‍
പാലം
762.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം,
തരൂര്‍ അസംബ്ലി
മണ്ഡലങ്ങളെ
ബന്ധിപ്പിച്ച്
ഭാരതപ്പുഴയ്ക്ക് കുറുകെ
ഞാവളിന്‍കടവില്‍ പാലം
നിര്‍മ്മിക്കുന്നതിന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
, എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
എത്ര
തുകയ്ക്കാണ് ഉത്തരവ്
നല്‍കിയത്;
(സി)
ഉത്തരവിന്റെ
വെളിച്ചത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പാലത്തിന്റെ
നിര്‍മ്മാണപുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഫോര്‍ട്ട്കൊച്ചി
വെളി സ്പോട്സ് കോംപ്ലക്സ്
763.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
എൽ.എ .സി -എ.ഡി .എസ് -ൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
ഫോര്‍ട്ട്കൊച്ചി വെളി
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
തൃക്കുറ്റിശ്ശേനി
പാലം അറ്റകുറ്റപ്പണി
764.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂരാച്ചുണ്ട്-ബാലുശ്ശേരി
മേഖലയെ
ബന്ധിപ്പിക്കുന്ന
റോഡിലെ
തൃക്കുറ്റിശ്ശേനി പാലം
ഗതാഗതയോഗ്യമല്ലാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പാലം പുതുക്കി
പണിയാനുള്ള
എസ്റ്റിമേറ്റ്
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
ആയതിന്റെ പുരോഗതി
വിശദമാക്കാമോ ?
കാര്യംങ്കോട്പാലം
പുതുക്കി പണിയല്‍
765.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കാര്യംങ്കോട്
പുഴയില്‍ (നാഷണല്‍
ഹൈവേയില്‍) നിലവിലുള്ള
പാലം അപകടാവസ്ഥയിലായ
കാര്യം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പാലം സമയബന്ധിതമായി
പുതുക്കി പണിയാന്‍
തീരുമാനങ്ങള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
കിഴക്കേക്കോട്ടയിലെ
റോഡ് അപകടങ്ങള്‍
766.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
കിഴക്കേക്കോട്ടയില്‍
റോഡ് അപകടങ്ങളില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ട്;
ഇതൊഴിവാക്കാന്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കര്‍മ്മ
പദ്ധതി എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കിഴക്കേക്കോട്ടയിലെ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
മേല്‍പ്പാലം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
പെരുമണ്പാലത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം
767.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ല്‍
ഭരണാനുമതി ലഭിച്ച
കൊല്ലം-കുന്നത്തൂര്‍
താലൂക്കുകളെ
ബന്ധിപ്പിക്കുന്ന,
പെരുമണില്‍ നിന്നും
പേഴംതുരുത്ത് വരെയുള്ള
പെരുമണ്‍ പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായുള്ള
പ്രൊപോസല്‍ 2014-ല്‍
സര്‍ക്കാര്‍ ഡെഫെര്‍
ചെയ്തിരുന്നോ, വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍,
സര്‍വ്വേ, ഡിസൈന്‍,
മണ്ണ് പരിശോധന തുടങ്ങി
പ്രാഥമിക നടപടികള്‍
പൂര്‍ത്തിയാക്കിയ
പാലത്തിന്റെ
നിര്‍മ്മാണം 2016-17
ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സാഹചര്യത്തില്‍
നിര്‍വഹണ ഏജന്‍സിയായ
കേരള സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
നടപടികള്‍
പുനരാരംഭിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
അപ്രോച്ച്
റോഡിനു വേണ്ടി ഭൂമി
ഏറ്റെടുക്കുന്നതിനായി
16.09.2016-ലെ
സ.ഉ.(സാധാ)നം.4426/14/റവ
ഉത്തരവ് പ്രകാരം അനുമതി
ലഭിച്ചിരുന്നെങ്കിലും
ഭൂമി ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട പുതിയ
കേന്ദ്ര നിയമത്തിന്റെ
അടിസ്ഥാനത്തിലുള്ള
ചട്ടങ്ങള്‍ നിലവില്‍
വന്നതിനാല്‍
റിക്വസിഷന്‍ അതോറിറ്റി
ഭൂമി ഏറ്റെടുക്കലിനായി
വീണ്ടും അപേക്ഷ നല്കി
അനുമതി
ലഭ്യമാക്കേണ്ടതുണ്ടോ;
(ഡി)
പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
തുടര്‍ നടപടികള്‍ക്കായി
നിര്‍ദ്ദേശം നല്‍കുമോ?
വസ്തു
രജിസ്ട്രേഷന്
768.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര വസ്തു
രജിസ്ട്രേഷന്
നടന്നിട്ടുണ്ടെന്നും
അതില്‍ നിന്ന് എത്രകോടി
രൂപ
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഈസര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
31.8.2016 വരെഎത്ര
വസ്തു രജിസ്ട്രേഷനുകള്‍
നടന്നുവെന്നും ഇതില്‍
നിന്ന് എത്രകോടി രൂപ
ലഭിച്ചുവെന്നും
വിശദമാക്കുമോ?
കുടുംബ
ഭാഗപത്ര രജിസ്ട്രേഷന്
769.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആകെ എത്ര
കുടുംബ ഭാഗപത്ര
രജിസ്ട്രേഷന്
നടന്നുവെന്നും എത്ര
രൂപയുടെ വരുമാനം
സര്‍ക്കാരിന്
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ആകെ എത്ര കുടുംബ
ഭാഗപത്ര രജിസ്ട്രേഷന്
നടന്നുവെന്നും എത്ര രൂപ
സര്‍ക്കാരിന് വരുമാനം
ലഭിച്ചുവെന്നും
വിശദമാക്കുമോ;
(സി)
കുടുംബ
ഭാഗപത്ര രജിസ്ട്രേഷന്റെ
ഫീസ്
വര്‍ദ്ധിപ്പിച്ചതിന്
ശേഷം എത്ര കുടുംബ
ഭാഗപത്ര രജിസ്ട്രേഷന്
നടന്നുവെന്നും ഇതില്‍
നിന്ന് സര്‍ക്കാരിന്
എത്ര വരുമാനം
ലഭിച്ചുവെന്നും
വിശദമാക്കുമോ?
സ്വന്തമായി
ആധാരം തയ്യാറാക്കല്‍
770.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കക്ഷികള്‍ക്ക്
സ്വന്തമായി ആധാരം
തയ്യാറാക്കാന്‍
സഹായകരമായ എന്തെങ്കിലും
സംവിധാനം രജിസ്ട്രേഷന്
വകുപ്പ്
ഒരുക്കിയിട്ടുണ്ടോ;
(ബി)
സാധാരണയായി
വേണ്ടി വരുന്ന
ആധാരങ്ങളുടെ മാതൃക
രജിസ്ട്രേഷന്
വകുപ്പിന്റെ വെബ്
സൈറ്റില്‍ ലഭ്യമാണോ;
എങ്കില്‍ എത്ര
മാതൃകകള്‍ ലഭ്യമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വന്തമായി
എഴുതുന്ന ആധാരങ്ങളില്‍
ആധാരമെഴുത്തുകാര്‍ക്കുള്ള
ക്ഷേമനിധി സ്റ്റാമ്പ്
പതിക്കേണ്ടതുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
സ്വന്തമായി
എഴുതുന്ന ആധാരങ്ങളുടെ
കരട് പരിശോധിച്ച്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്കാന് സബ്
രജിസ്ട്രാര്‍മാരോട്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
രജിസ്ട്രേഷന്
വകുപ്പ്
സുതാര്യമാക്കുന്നതിനുള്ള
നടപടികള്‍
771.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെ
രജിസ്ട്രേഷന് വകുപ്പ്
സുതാര്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വകുപ്പിന്റെ
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി
ആധാരമെഴുത്തുകാരുടെ
ഇടയിൽ ഉണ്ടായിരിക്കുന്ന
ആശങ്കയും പ്രതിസന്ധിയും
പരിഹരിക്കുന്നതിന്
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ഭൂമി
കെെമാറ്റവുമായി
ബന്ധപ്പെട്ട
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
റെയില്‍
ഹൂണ്‍സ്
772.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തോടുന്ന
ട്രെയിനുകള്‍ ചായം പൂശി
വികൃതമാക്കുന്ന
'റെയില്‍ ഹൂണ്‍സ്'
എന്ന് സ്വയം പ്രഖ്യാപിത
സംഘടനയെക്കുറിച്ച്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ടി പ്രവൃത്തിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
ഇതിന്മേല്
എന്തെല്ലാം നിയമനടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദവിവരം
ലഭ്യമാക്കുമോ?
കൊച്ചിന്
ഹാര്‍ബര്‍ ടെര്‍മിനസ്
773.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ഹാര്‍ബര്‍ ടെര്‍മിനസ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുള്ളത്;
ആയത്
പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ;
(ബി)
ഇതിനായി
റെയിൽവേ തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഹാര്‍ബര്‍
ടെര്‍മിനസ്
നവീകരണത്തിനായി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കേണ്ടതായിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര കുടുംബങ്ങളെയാണ്
പുനരധിവസിപ്പിക്കേണ്ടതായിട്ടുള്ളത്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(എഫ്)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോൾ ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?