പട്ടികജാതി
കോളനികള്‍
506.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
ഏതൊക്കെയെന്നും; ഓരോ
കോളനിയിലെയും
കുടുംബങ്ങളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കാമോ?
'സ്വയംപര്യാപ്ത
ഗ്രാമം' പദ്ധതി
507.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സ്വയംപര്യാപ്ത
ഗ്രാമം' പദ്ധതി പ്രകാരം
കൊല്ലം ജില്ലയില്‍ എത്ര
പട്ടകജാതി കോളനികളുടെ
നവീകരണം
പൂര്‍ത്തീകരിച്ചിരുന്നു
എന്ന് വിശദമാക്കുമോ;
(ബി)
എത്ര
കോളനികളുടെ നവീകരണം
പുരോഗമിക്കുന്നു എന്നും
അവയുടെ നിലവിലുളള
സ്ഥിതിയും
വ്യക്തമാക്കുമോ?
മോഡല്‍
കോളനികള്‍
508.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ എത്ര
മോഡല്‍ കോളനികള്‍ ആണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളനികള്‍ക്ക്
അനുവദിച്ച 1 കോടി
രൂപയില്‍ എത്രമാത്രം
കോളനികളില്‍
വിനിയോഗിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
കാസര്‍കോഡ്
ജില്ലയിലെ നടക്കാവ്
കോളനിയില്‍
നടപ്പിലാക്കിയ
പദ്ധതികളിലെ അഴിമതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളില്‍
പ്ലസ് ടു കോഴ്സ്
509.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപൂര്
മണ്ഡലത്തിലെ കൊടക്കാട്
പട്ടികജാതിയില്പ്പെട്ടവര്ക്കുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ പ്ലസ് ടു
കോഴ്സ് അനുവദിക്കാന്‍
എന്തെങ്കിലും നിയമ
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
പ്ലസ് ടു കോഴ്സ് കൂടി
അനുവദിച്ച്
എസ്.എസ്.എല്‍.സി. വരെ
പഠിക്കുന്ന പാവപ്പെട്ട
കുട്ടികള്‍ക്ക്
ഉപരിപഠനത്തിന് മറ്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളെ
ആശ്രയിക്കേണ്ട അവസ്ഥ
ഒഴിവാക്കാന്‍ വകുപ്പ്
തലത്തില്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അഴിയൂര്‍
ഗ്രാമപഞ്ചായത്തിലെ പട്ടികജാതി
കുടുംബങ്ങള്‍
510.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴിയൂര്‍
ഗ്രാമപഞ്ചായത്തില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍
താമസിക്കുന്ന എത്ര
വീടുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
എന്തെങ്കിലും
സഹായങ്ങള്‍
പ്രത്യേകമായി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഇവരുടെ
താമസ സ്ഥലത്തേക്കുള്ള
റോഡുകളുടെ ദുരവസ്ഥ
പരിഗണിച്ച് ഇവ
നവീകരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോര്‍പ്പസ്
ഫണ്ട്
511.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോര്‍പ്പസ് ഫണ്ട്
പ്രകാരം 2015-16
സാമ്പത്തിക
വര്‍ഷത്തില്‍ കൊല്ലം
ജില്ലയ്ക്ക് എത്ര തുക
അനുവദിച്ചു;ആയതില്‍
എത്ര തുക ചെലവഴിച്ചു;
(ബി)
2016-17
സാമ്പത്തിക വര്‍ഷം
പ്രസ്തുത ഫണ്ട്
ജില്ലയ്ക്ക്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
കോര്‍പ്പസ്
ഫണ്ട്
512.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന
2015-16-ല്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികജാതി
വികസന കോര്‍പ്പസ് ഫണ്ട്
513.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
പട്ടികജാതി കോളനികള്‍
നിലവിലുണ്ട്;
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പട്ടികജാതി
കോളനികളുടെ
വികസനത്തിനായി 2016-17
വര്‍ഷം എത്ര തുകയാണ്
നീക്കി
വച്ചിരിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
പട്ടികജാതി
വികസന കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
1/4/2016 മുതല്‍
31/8/2016 വരെ
പാലക്കാട് ജില്ലയില്‍
ഏതെല്ലാം കോളനികളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി എന്ന്
വ്യക്തമാക്കുമോ;
(ഡി)
2016-17
സാമ്പത്തിക വര്‍ഷത്തെ
ഫണ്ടില്‍ നിന്നും എത്ര
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
514.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയിലൂടെ
തെരഞ്ഞെടുക്കപ്പെടുന്ന
പട്ടികജാതി കോളനികളില്‍
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതി
എന്നു തുടങ്ങി, എന്നു
പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രകാരം കോളനികള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡവും തിരുവമ്പാടി
മണ്ഡലത്തില്‍
തെരഞ്ഞെടുത്ത കോളനികള്‍
ഏതൊക്കെയെന്നും
വിശദമാക്കുമോ?
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
515.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവിഷ്ക്കരിക്കുന്ന
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ആകെ എത്ര
തുക ചെലവിടാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ പിന്നോക്ക
സമുദായങ്ങള്‍ക്കുവേണ്ടിയുള്ള
പദ്ധതികള്‍
516.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്ക
സമുദായങ്ങള്ക്കുവേണ്ടി
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
ആനുകൂല്യങ്ങള്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
ലഭ്യമാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങളെക്കുറിച്ച്
അറിയാത്തതുകൊണ്ടും
ആനുകൂല്യങ്ങള്‍
ലഭിക്കാത്തത് കൊണ്ടും
ദുരിതജീവിതം നയിക്കുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
എത്രയുണ്ടെന്ന കണക്ക്
ലഭ്യമാണോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികളുടെ
അടിസ്ഥാന സൗകര്യങ്ങളിലെ
അപര്യാപ്തത
517.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളുടെ അടിസ്ഥാന
സൗകര്യങ്ങളിലെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമി,
ഭവനം, വൈദ്യുതി ഇവ
ഇല്ലാത്തവര്‍, ശുദ്ധമായ
കുടിവെള്ളം
ലഭിക്കാത്തവര്‍, ജനിതക
രോഗങ്ങള്‍ ബാധിച്ചവര്‍,
ഗതാഗത
സൗകര്യമില്ലാത്തവര്‍
തുടങ്ങി കഷ്ടത
അനുഭവിക്കുന്ന
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉന്നമനത്തിനായി ഒരു
സമഗ്ര ഉന്നമന പാക്കേജ്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍
ലഭിക്കാതെ ചൂഷണത്തിന്
ഇരയാകുന്ന സാഹചര്യം
ഒഴിവാക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ചികിത്സാ
ധനസഹായ പദ്ധതി
518.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള
ചികിത്സാ ധനസഹായ
പദ്ധതിപ്രകാരം വാമനപുരം
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക് ധനസഹായം
അനുവദിച്ച്
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
എത്ര
തുക അനുവദിച്ചെന്നും
അനുവദിച്ച തുക മുഴുവന്‍
വിതരണം ചെയ്തുവോയെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള ചികിത്സാ
നിധി
519.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലഘട്ടത്തില്‍
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള
ചികിത്സാ
നിധിയില്‍നിന്നും
കോതമംഗലം മണ്ഡലത്തില്‍
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അനുവദിച്ച
മുഴുവന്‍ തുകയും
ധനസഹായമായി
വ്യക്തികള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി തുക
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിയും വീടും
520.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി ഭൂമിയും
വീടും ഇല്ലാത്ത
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ പിന്നോക്ക
സമുദായങ്ങളിലെ
കുട്ടികള്‍ക്കായുള്ള
ഹോസ്റ്റലുകള്‍
521.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
പിന്നോക്ക
സമുദായങ്ങളിലെ
കുട്ടികള്‍ക്കായി
നിലവിലുള്ള
ഹോസ്റ്റലുകള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഹോസ്റ്റലുകളില്‍
ഓരോന്നിലും എത്ര
കുട്ടികള്‍വീതം
താമസിക്കുന്നുവെന്നും
എത്ര ജീവനക്കാര്‍
നിലവിലുണ്ടെന്നും
തസ്തിക തിരിച്ച്
അറിയിക്കുമോ;
(സി)
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ദുരിതാശ്വാസ
നിധി
522.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടിക
ജാതി/പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ചികിത്സാ ധനസഹായമായി
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
ഇൗ
ഇനത്തില്‍ കണ്ണൂര്‍
ജില്ലയില്‍ എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
ഉത്തരവ് സഹിതം
വിശദമാക്കുമോ?
ഗവണ്മെന്റ്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്റെ പേര്
523.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൊടക്കാട്
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ് മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളിന്റെ പേര് പ്രമുഖ
സാമൂഹ്യപരിഷ്കര്‍ത്താവായ
ആനന്ദതീര്ത്ഥരുടെയും,
പരവനടുക്കം മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളിന്റെ പേര്
അയ്യങ്കാളിയുടെയും
പേരുകളില്‍
പുനര്‍നാമകരണം
ചെയ്യാന്‍ നടപടി
ഉണ്ടാകുമോ;
(ബി)
ഇതുസംബന്ധിച്ച്
ജില്ലയിലെ പ്രമുഖ
സാമൂഹിക രാഷ്ട്രീയ
പ്രസ്ഥാനം നല്കിയ
അപേക്ഷ പരിഗണിക്കാന്‍
നടപടി ഉണ്ടാകുമോ?
സ്വയംപര്യാപ്ത
പട്ടികജാതി സങ്കേതങ്ങള്‍
524.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'സ്വയംപര്യാപ്ത
പട്ടികജാതി
സങ്കേതങ്ങള്‍ ' എന്ന
പദ്ധതി പ്രകാരം
പട്ടികജാതി
സങ്കേതങ്ങള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിലേക്കായി
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര
പദ്ധതികള്‍ ആണ്
അനുവദിച്ചത്;എത്ര കോടി
രൂപ ഇതിനായി
നീക്കിവച്ചു;ഇവയുടെ
ജില്ലതിരിച്ചുളള പട്ടിക
ലഭ്യമാക്കാമോ;
(ബി)
സ്വയം
പര്യാപ്ത പട്ടികജാതി
സങ്കേതങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏല്പിച്ചിട്ടുളള പല
ഏജന്‍സികളും ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
സര്‍ക്കാരില്‍ നിന്നും
പണം പറ്റുകയും
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതൊക്കെയെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;ഇവയുടെ
നിര്‍മ്മാണച്ചുമതല
നടത്തിയിരുന്ന
ഏജന്‍സികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം സ്ഥാപനങ്ങളെ
കരിമ്പട്ടികയില്‍പ്പെടുത്തുകയും
അനധികൃതമായി കൈപ്പറ്റിയ
തുക ഇവരില്‍ നിന്നും
ഈടാക്കി കോളനികളുടെ
വികസനം
പൂര്‍ത്തീകരിക്കുകയും
ചെയ്യാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതിവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപന്റ്
525.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
സ്കൂള്‍, കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കാനുള്ള
സ്റ്റൈപന്റ്
കുടിശ്ശികയായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അതത് അദ്ധ്യയനവര്‍ഷം
തന്നെ സ്റ്റൈപന്റ്
വിതരണം
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പട്ടികജാതിഗ്രാമം
പദ്ധതി
526.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത
പട്ടികജാതിഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരണ പ്രവര്‍ത്തനം
ആരംഭിച്ച ആറ്റിങ്ങല്‍
മണ്ഡലത്തിലെ
ഇടവനക്കോണം, തോപ്പില്‍
കോളനികളില്‍ നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളിലെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തു തുക
അനുവദിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണപ്രവര്‍ത്തനത്തിന്
മേല്‍നോട്ടം വഹിക്കുന്ന
ഏജന്‍സി ഏതാണെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തിയാക്കുമെന്നും
വിശദമാക്കാമോ?
പട്ടികജാതിക്കാര്‍ക്ക്
സാമ്പത്തിക സഹായം
527.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചികിത്സയില്‍
കഴിയുന്ന എത്ര
പട്ടികജാതിക്കാര്‍ക്ക്
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പട്ടികജാതിയില്പ്പെടുന്നവരുടെ
പെണ്മക്കള്ക്ക്
വിവാഹധനസഹായം
528.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്പ്പെടുന്നവരുടെ
പെണ്മക്കള്ക്ക്
വിവാഹധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
പഞ്ചായത്തില്‍നിന്നും
വിധവകളുടെ
പെണ്മക്കള്ക്കുള്ള
വിവാഹധനസഹായം വാങ്ങി
എന്ന കാരണം പറഞ്ഞ്
വിവാഹത്തിന് അനുവദിച്ച
ധനസഹായം നിരസിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
അനുവദിച്ചിട്ടുള്ളതും
എന്നാല്‍ വിതരണം
ചെയ്യാത്തതുമായ ധനസഹായം
അടിയന്തരമായി വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
വിവാഹധനസഹായവും
അപേക്ഷിക്കുന്നതിനുള്ള
വരുമാന പരിധിയും
കാലോചിതമായി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
'ഹാംലെറ്റ്'
പദ്ധതി
529.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര
വികസനത്തിനായി
നടപ്പാക്കിയ
'ഹാംലെറ്റ്'
പദ്ധതിയില്‍ ഓരോ
കോളനിയ്ക്കും എത്ര രൂപ
വീതമാണ് അനുവദിച്ചത്;
(ബി)
റാന്നി
നിയോജക മണ്ഡലത്തില്‍
ഏതൊക്കെ കോളനികളെയാണ് ഈ
സ്കീം അനുസരിച്ച്
തിരഞ്ഞെടുത്തിരുന്നത്;
ഓരോ കോളനിയിലും
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തികളാണ്
വിഭാവനം ചെയ്തിരുന്നത്;
ഇതിനായി എത്ര തുക വീതം
നീക്കിവച്ചിരുന്നു;
(സി)
ഇവയുടെ
നിര്‍മ്മാണം
ഏറ്റെടുത്തിരുന്നത് ഏത്
ഏജന്‍സിയാണ്; എന്തൊക്കെ
നിര്‍മ്മാണങ്ങള്‍
പൂര്‍ത്തീകരിച്ചു;
(ഡി)
ഇനി
എന്തെങ്കിലും
പൂര്‍ത്തീകരിക്കാനുണ്ടോ;
എങ്കിൽ നിര്‍മ്മാണം
മുടങ്ങാനുള്ള കാരണം
വ്യക്തമാക്കുമോ;
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് ?
ആദിവാസി
മേഖലകളിലേക്കുള്ള റോഡു
നിര്‍മ്മാണം
530.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
2014-15 വര്‍ഷത്തെ
ആര്.ഐ.ഡി.എഫ്.
സ്കീമില്‍
ഉള്‍പ്പെടുത്തി,
കോതമംഗലം മണ്ഡലത്തിലെ
മണികണ്ഠന്‍ചാല്‍,
വെള്ളാരംകുന്ന്,
ഇളംബ്ലാശ്ശേരി-എണ്ഠകുളം
എന്നീ ആദിവാസി
മേഖലകളിലേക്കുള്ള റോഡു
നിര്‍മ്മാണം വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തതിനാല്‍
തടസ്സപ്പെട്ടിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളുടെ
നിര്‍മ്മാണം നിശ്ചിത
കാലാവധിക്കുള്ളില്‍
പൂര്‍ത്തീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജോലികളുടെ
കാലാവധി എന്നു വരെ
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിന്റെ അനുമതി
ലഭ്യമാക്കുവാന്‍
കാലതാമസമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മധുരവേലി
ഐ.ടി.സി. ക്ക് കെട്ടിടം
531.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മധുരവേലിയില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികജാതി/പട്ടികര്‍ഗ്ഗ
വകുപ്പിനു കീഴിലുള്ള
ഐ.ടി.സി. ക്ക് കെട്ടിടം
പണിയുന്നതിന്
പട്ടികജാതി ക്ഷേമ
വകുപ്പില്‍ നിലവിലുള്ള
23453/2015 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഫയല്‍ സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
അയയ്ക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
ഇതു സംബന്ധിച്ച് ഉണ്ടായ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഫയല്‍
ന്യുനത പരിഹരിച്ച്
എന്ന് അയക്കുവാന്‍
സാധിയ്ക്കും എന്ന്
അറിയിക്കുമോ ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍
532.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ ജില്ല
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കാമോ;
(ബി)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഒരേക്കര്‍ ഭൂമി വീതം
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഭൂരഹിതരായ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടെന്ന
ജില്ലതിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഭൂരഹിതരായ
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കും
,നാമമാത്രമായ ഭൂമിയുള്ള
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കും
ഒരേക്കര്‍ ഭൂമി
വീതമെങ്കിലും
നല്‍കണമെന്ന കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കോടതി വിധി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍
533.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വാങ്ങി നല്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടാനുളള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂ മി
534.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി നല്കുന്ന പദ്ധതി
നടപ്പാക്കിവരുന്നുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന് എത്രകോടി
രൂപ
വകയിരുത്തിയിട്ടുണ്ട്;
(ഡി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്എന്ന്
വിശദമാക്കുമോ?
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
535.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ടെന്ന്
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
(ബി)
ഭൂമിയുള്ള
പട്ടികവര്‍ഗ്ഗകാര്‍ക്ക്
വാര്‍പ്പ് മാതൃകയിലുള്ള
വീടുകള്‍ക്ക് പകരം,
അട്ടപ്പാടിയില്‍
വിജയകരമായി
നടപ്പിലാക്കിയപ്രകാരം
കുടുംബത്തിന്റെ
ആവശ്യങ്ങളും
താല്പര്യങ്ങളും
പരിഗണിച്ചുകൊണ്ടുള്ള
ഒരു പാര്‍പ്പിട പദ്ധതി
നടപ്പിലാക്കുമോ?
(സി)
എങ്കില്‍
ഇൗ വര്‍ഷം ഇത്തരം
മാതൃകയില്‍ എത്ര
വീടുകള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
536.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ പെരുമാട്ടി,
പട്ടഞ്ചേരി,
നല്ലേപ്പിള്ളി,
കൊഴിഞ്ഞാമ്പാറ,
എരുത്തേമ്പതി,
വടകരപ്പതി
ഗ്രാമപഞ്ചായത്തുകളില്‍
ഭവനരഹിതരായ, വീട്
നിര്‍മ്മിക്കാന്‍
ഭൂമിയുള്ള, എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ടെന്നുള്ള
വിവരങ്ങള്‍ പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
അടുത്ത 3 വര്‍ഷത്തിനകം
വീട് നിര്‍മ്മിച്ചു
നല്കുവാന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനം
537.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനും
പട്ടികജാതി കോളനികളുടെ
വികസനത്തിനുമായി നടപ്പ്
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വകുപ്പ് മുഖേന ഏറനാട്
മണ്ഡലത്തിലെ
പട്ടികജാതികോളനികളില്‍
കഴിഞ്ഞവര്‍ഷം
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ എത്ര
പട്ടികവര്‍ഗ്ഗ
കോളനികളാണുള്ളതെന്നും
അവ ഏതെല്ലാമാണന്നും
വിശദമാക്കാമോ;
(ഡി)
കോളനികളില്‍ ഓരോന്നിലും
ഇന്ന് അനുഭവപ്പെടുന്ന
അസൗകര്യങ്ങള്‍,
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത, അടിയന്തര
വികസനാവശ്യങ്ങള്‍
എന്നിവ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
ഓരോ
കോളനി കേന്ദ്രീകരിച്ചും
വിശദമായ പദ്ധതി
ആവിഷ്ക്കരിച്ച്
അടിസ്ഥാന സൗകര്യ വികസനം
നടപ്പിലാക്കുമോ?
പനക്കച്ചാല്‍
എസ്.ടി കോളനിയിലേക്കുള്ള റോഡ്
നിര്‍മ്മാണം
538.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ കൂടരഞ്ഞി
പനയ്ക്കച്ചാല്‍ എസ്.ടി
കോളനിയിലേക്കുള്ള റോഡ്
നിര്‍മ്മാണത്തിന്
കോര്‍പ്പസ് ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
റോഡ്
നിര്‍മ്മാണപ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ആദിവാസികളുടെ
പുനരധിവാസം
539.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ കുട്ടമ്പുഴ
പഞ്ചായത്തിലെ
പന്തപ്രയില്‍ കുടില്‍
കെട്ടി താമസിക്കുന്ന
ആദിവാസികളുടെ പുനരധിവാസ
നടപടി ഏതു
ഘട്ടംവരെയായിയെന്ന്
വിശദമാക്കുമോ;
(ബി)
ഇവര്‍ക്ക്
വനാവകാശനിയമപ്രകാരം
അര്‍ഹമായ
ആനുകൂല്യങ്ങളായ
കൃഷിഭൂമി, പാര്‍പ്പിട
നിര്‍മ്മാണത്തിനുള്ള
ധനസഹായം എന്നിവ
എപ്പോള്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
എറണാകുളം
ജില്ലാ കളക്ടര്‍
ചെയര്‍മാനായി
രൂപീകരിച്ചിട്ടുള്ള
ജില്ലാ ലവല്‍ പുനരധിവാസ
കമ്മിറ്റി പുനരധിവാസ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
തുടര്‍ നടപടി
വിശദമാക്കുമോ ?
പട്ടികവര്‍ഗ്ഗ
പ്രീ മെട്രിക് ഹോസ്റ്റല്‍
540.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
പ്രവൃത്തി പൂര്‍ത്തിയായ
പട്ടികവര്‍ഗ്ഗ പ്രീ
മെട്രിക് ഹോസ്റ്റല്‍
കുട്ടികള്‍ക്ക് തുറന്നു
കൊടുക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
അടിയന്തരമായി
ഈ കെട്ടിടം തുറന്നു
കൊടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഓണം കിറ്റ്
541.
ശ്രീ.പാറക്കല്‍
അബ്ദുുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
ഓണക്കിറ്റ് നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എത്ര കുടുംബങ്ങള്‍ക്ക്
ഓണക്കിറ്റ് നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓണക്കിറ്റില്‍
എന്തെല്ലാം വിഭവങ്ങള്‍
ഉള്‍പ്പെടുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിറ്റുകളുടെ
വിതരണ രീതി
എങ്ങനെയാണെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സ്പില്‍ ഓവറായ വീടുകള്‍
542.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സ്പില്‍ ഓവറായ
വീടുകളുടെ
നിര്‍മ്മാണത്തിന്
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
വകയിരുത്തിയിട്ടുള്ള
തുക എത്രയാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
തച്ചന് സമുദായം
543.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തച്ചന് സമുദായത്തെ
(ആശാരിയല്ലാത്ത)
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഈ വിഭാഗത്തിനെ
പട്ടികജാതി
വിഭാഗത്തിന്റെ
വിദ്യാഭ്യാസ ജോലി സംവരണ
പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഈ
സമുദായത്തിന്റെ
സംസ്കാരവും
പാരമ്പര്യവും
സംബന്ധിച്ച വിഷയങ്ങള്‍
കിര്‍ത്താര്‍ഡ്സ്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
സമുദായത്തെ ഏത്
സാമുദായിക
വിഭാഗത്തിലാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
കെ.എസ്.ബി.ഡി.സി.
544.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്കവര്ഗ്ഗ
വികസന കോര്പ്പറേഷന്
(കെ.എസ്.ബി.ഡി.സി.) വഴി
ഇപ്പോള്‍ നല്കി വരുന്ന
വായ്പകളും അവയുടെ
മാനദണ്ഡങ്ങളും
വിശദീകരിക്കാമോ ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
ലോണുകള്‍ നല്കാന്
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാനും
കൂടുതല്‍ മേഖലാ
കേന്ദ്രങ്ങള്‍
ആരംഭിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ ?
ദലിത്
ക്രൈസ്തവരുടെ ക്ഷേമത്തിനായി
കമ്മീഷനെ നിയമിക്കുന്നതിന്
നടപടി
545.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹികമായും
സാമ്പത്തികമായും
പിന്നാക്കം
നില്ക്കുന്ന ദലിത്
ക്രൈസ്തവരുടെ
ക്ഷേമത്തിനും
ഉന്നമനത്തിനും വേണ്ട
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുവാനും
ദലിത് ക്രൈസ്തവരുടെ
പ്രശ്നങ്ങള്‍ പഠിച്ച്
സര്‍ക്കാരിനെ
അറിയിക്കുന്നതിനും
വേണ്ടി ഒരു കമ്മീഷനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
പരിവര്‍ത്തിത ക്രൈസ്തവ
ധനകാര്യ കോര്പ്പറേഷന്
വഴി എത്ര രൂപയുടെ വായ്പ
നല്‍കിയിട്ടുണ്ട്;
എത്രപേര്‍ക്ക്
വായ്പ/ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
മുഖാരി
- മൂവാരി സമുദായത്തെ ഒ.ബി.സി.
പട്ടികയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
546.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ഒ.ബി.സി.
പട്ടികയില്‍
ഉള്‍പ്പെടുത്തിയ മുഖാരി
- മൂവാരി സമുദായത്തെ
സംസ്ഥാന ഒ.ബി.സി
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനും
അര്‍ഹമായ സംവരണം
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കുമോ?
മുഖാരി-മുവാരി
സമുദായ
547.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖാരി-മുവാരി
സമുദായത്തെ ഒ.ബി.സി.
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
ഈ സമുദായത്തെ ഒ.ബി.സി.
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍
കേരളത്തില്‍
ഉള്‍ക്കൊള്ളിക്കാന്‍
തടസ്സങ്ങളെന്തെങ്കിലുമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമ
പദ്ധതികള്‍
548.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ സമുദായ
ക്ഷേമ പദ്ധതികള്‍ക്കായി
ഈ ബജറ്റില്‍ എത്ര കോടി
രൂപ
വിലയിരുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സമുദായങ്ങളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ഒ.ഇ.സി.
വിഭാഗത്തിലുള്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കുളള
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
549.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ കോളേജുകളില്‍
ബി.സി.എ.
ഉള്‍പ്പെടെയുള്ള
കോഴ്സുകളില്‍
പഠിക്കുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ ഒ.ഇ.സി.
വിഭാഗത്തിലുള്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ
വിഭാഗത്തില്‍പ്പെടുന്ന
സ്വാശ്രയ കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അഡ്മിഷന്
വിഭാഗത്തിലെ മെരിറ്റ്,
മാനേജ്മന്റ് എന്ന
മാനദണ്ഡം ആനുകൂല്യ
വിതരണത്തിന്
ബാധകമാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
ഏത്
തരത്തിലുള്ള
പ്രവേശനമാണെന്നത്
പരിഗണിക്കാതെ
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ വിദേശപഠനം
550.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റ് കഴിഞ്ഞ
കാലഘട്ടങ്ങളില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
വിദേശത്ത് വിട്ട്
പഠിപ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ എത്ര
കുട്ടികള്‍
പോയിട്ടുണ്ട്; എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)
പദ്ധതി തുടര്‍ന്നും
നടപ്പിലാക്കുമോ;
എങ്കില്‍ എങ്ങനെയെന്ന്
വിശദമാക്കുമോ?
സൗമ്യ
വധക്കേസ്
551.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗമ്യ
വധക്കേസില്‍
സുപ്രീംകോടതി
വിധിക്കെതിരെ
പുനപരിശോധനാ ഹര്‍ജി
നല്കാന്
ഉദ്ദേശമുണ്ടോ;
(ബി)
സൗമ്യ
വധക്കേസ്സില്‍
സുപ്രീംകോടതിയില്‍
പ്രോസിക്വ്യൂഷന്
ഭാഗത്ത് സംഭവിച്ചത്
ഗുരുതരമായ വീഴ്ചയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
അഭിപ്രായവും നിലപാടും
എന്താണ് എന്ന്
വിശദമാക്കുമോ ;
(സി)
കേസിലെ
നിര്‍ണായക വിവരങ്ങള്‍
കൈവശമുള്ള അഭിഭാഷകര്‍,
ഫോറന്‍സിക്ക് സര്ജന്,
അന്വേഷണ ഉദ്യോഗസ്ഥന്
എന്നിവരുമായി
ചര്‍ച്ചകളൊന്നും
നടത്താതെയാണ്
സര്‍ക്കാര്‍ അഭിഭാഷകന്
സുപ്രീംകോടതിയില്‍
ഹാജരായതെന്നും ഇതാണ്
IPC 302പ്രകാരമുള്ള
കൊലക്കുറ്റം
തെളിയിക്കാന്‍ കഴിയാതെ
പോയതെന്നും വിദഗ്ധര്‍
ചൂണ്ടിക്കാട്ടിയതിനെക്കുറിച്ചുള്ള
അഭിപ്രായം എന്താണെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലം
കോടതി
552.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
കോടതി 1916-ല്‍
നിര്‍മ്മിച്ച
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
കെട്ടിടത്തിന്റെ
കാലപ്പഴക്കവും
സൗകര്യക്കുറവും
കോടതിയുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടം പുരാവസ്തുവായി
സംരക്ഷിച്ച്
,ഇവിടെത്തന്നെ
ഒഴിഞ്ഞുകിടക്കുന്ന
ഭാഗത്ത് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നകാര്യം
പരിഗണനയിലുണ്ടോ?
ലീഗല്‍സര്‍വ്വീസ്
സൊസൈറ്റി
553.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ലീഗല്‍സര്‍വ്വീസ്
സൊസൈറ്റി
അനുവദിയ്ക്കുന്നതിനായി
ചാലക്കുടി ബാര്‍
അസോസിയേഷന്
സമര്‍പ്പിച്ച
അപേക്ഷയില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
'കാളി'
നാടകം
554.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീകളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും,
അവര്‍ക്കെതിരായ
അക്രമങ്ങളെ ചെറുത്ത്
തോല്പിക്കുന്നതിനുമുള്ള
മികച്ച സന്ദേശം
നല്കുന്ന 'കാളി'
നാടകത്തിന്റെ സാമൂഹിക
പ്രസക്തി
കണക്കിലെടുത്ത്
കേരളത്തിലുടനീളം ഈ
നാടകം
കളിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അവശ
കലാകാരന്മാര്ക്കുള്ള
ക്ഷേമപെന്ഷന്
555.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ
കലാകാരന്മാര്ക്കുള്ള
ക്ഷേമപെന്ഷന്
അര്‍ഹരായവര്‍ക്ക്
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പെന്ഷന് ലഭിക്കാന്‍
വാര്‍ഷിക വരുമാനം
12,000/- രൂപയില്‍
അധികരിക്കാന്‍ പാടില്ല
എന്ന വ്യവസ്ഥ
കാലോചിതമായി
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
പെന്ഷന്
പദ്ധതി
556.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശകലാകാരന്മാര്ക്കുള്ള
പെന്ഷന് പദ്ധതി
പ്രകാരം നിലവില്‍ എത്ര
പേര്‍ക്ക് പെന്ഷന്
നല്‍കുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
അനുവദിക്കപ്പെട്ടിട്ടുള്ള
കലാകാരന്മാരുടെ മരണശേഷം
അവരുടെ
ഭര്‍ത്താവിനോ/ഭാര്യയ്ക്കോ
കുടുംബ പെന്ഷന്
നിലവില്‍
അനുവദിക്കുന്നുണ്ടോ;
(സി)
കുടുംബ
പെന്ഷന്
അനുവദിക്കുന്നുണ്ടെങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അങ്ങനെ ഒരു സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുമോ?
കിളിമാനൂരിലെ
രാജാരവിവര്‍മ്മ ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ട്
557.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-ലെ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കിളിമാനൂരിലെ രാജാ
രവിവര്‍മ്മ ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
എന്നാരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്‍സ്റ്റിറ്റ്യൂട്ടിനായി
എന്തു തുക നീക്കി
വച്ചിട്ടുണ്ടെന്നും
തുടര്‍
പ്രവര്‍ത്തനങ്ങള്‍
ആരുടെ
മേല്‍നോട്ടത്തിലാണെന്നും
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ഘടന എപ്രകാരമെന്നുമുള്ള
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഗ്രാമപ്രദേശങ്ങളില്‍
സിനിമാ തിയേറ്ററുകള്‍
558.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
സിനിമാ തിയേറ്ററുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതി
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതിക്കായി
ഗ്രാമങ്ങളെ
തെരഞ്ഞെടുക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
എന്താണ്;
(സി)
പദ്ധതിയില്‍ സ്വകാര്യ
പങ്കാളിത്തം
ആലോചനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
'ബാബുരാജ്
കള്‍ച്ചറല്‍ അക്കാഡമി
559.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ 'ബാബുരാജ്
കള്‍ച്ചറല്‍ അക്കാഡമി'
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അക്കാഡമി
സ്ഥാപിക്കുന്നതിന്
സ്ഥലമേറ്റെടുക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
ഈ
അക്കാഡമി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
ആരെല്ലാം/ഏതെല്ലാം
സംഘടനകള്‍ നിവേദനം
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ ?
കൊല്ലത്ത്
മള്‍ട്ടിപ്ലക്സ് തീയേറ്റര്‍
560.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഫിലിം
ഡെവലപ്മെന്റ്
കോര്‍പറേഷനു കീഴില്‍
കൊല്ലം മണ്ഡലത്തില്‍
ഒരു മള്‍ട്ടിപ്ലക്സ്
തീയേറ്റര്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതിനായി നിലവില്‍
പദ്ധതി ഉണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
ഒറ്റപ്പാലത്ത്
ഫിലിംസിറ്റി
561.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
''ഒരു ഫിലിംസിറ്റി''
സ്ഥാപിക്കുന്നതിന്
തത്വത്തില്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫിലിംസിറ്റിക്കായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ബഡ്ജറ്റില്‍ ആവശ്യമായ
തുക വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
നിര്‍ദിഷ്ട
ഫിലിംസിറ്റിക്കായി ഭൂമി
കെെമാറ്റം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഭൂമിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഒറ്റപ്പാലം
ഫിലിംസിറ്റിക്ക്
ഭരണാനുമതി
നല്‍കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമപ്രദേശങ്ങളില്‍
സിനിമാ തിയേറ്ററുകള്‍
562.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളില്‍
സിനിമാ തിയേറ്ററുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതി പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതിയ്ക്കായി
ഗ്രാമങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സ്വകാര്യ
പങ്കാളിത്തത്തോടെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
അവശകലാകാരന്മാര്ക്ക്
നല്കുന്ന പെന്ഷന് തുക
563.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശകലാകാരന്മാര്ക്ക്
നല്കുന്ന പെന്ഷന്
തുക എത്രയെന്നും ആയത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കുമോ?
അവശകലാകാരന്മാര്ക്കുള്ള
ക്ഷേമപെന്‍ഷനുകള്‍
564.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
പുരുഷന് കടലുണ്ടി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശകലാകാരന്മാര്ക്കുള്ള
ക്ഷേമപെന്‍ഷനുകള്‍
നിലവില്‍ അര്‍ഹരായ
പലര്‍ക്കും
ലഭിയ്ക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
ലഭിയ്ക്കുന്നതിനുള്ള
വാര്‍ഷിക വരുമാനപരിധി
എത്ര രൂപയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വരുമാനപരിധി
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?